1 00:00:11,055 --> 00:00:32,328 മലയാളം സബ്‌ടൈറ്റില്‍ തയ്യാറാക്കിയത്: നന്ദലാല്‍ ആര്‍, ഓപ്പണ്‍ ഫ്രെയിം പയ്യന്നൂര്‍ 2 00:01:07,510 --> 00:01:11,610 മണല്‍ക്കൂനയിലെ സ്ത്രീ 3 00:05:26,800 --> 00:05:29,300 ഇത് ഗംഭീരമായിട്ടുണ്ടല്ലോ! 4 00:05:55,500 --> 00:05:57,500 സര്‍ക്കാര്‍ പരിശോധനയെന്തെങ്കിലുമാണോ? 5 00:05:59,100 --> 00:06:00,900 പരിശോധനയോ? 6 00:06:02,900 --> 00:06:04,800 അല്ലേയല്ല. 7 00:06:04,900 --> 00:06:07,300 അങ്ങിനെ വല്ല പരിശോധകനെയും നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? 8 00:06:07,500 --> 00:06:11,400 പരിശോധനയല്ലെങ്കില്‍പ്പിന്നെ നിങ്ങളുടെ പരിപാടി എത്രനേരം വേണമെങ്കിലും തുടര്‍ന്നോളൂ. 9 00:06:13,700 --> 00:06:16,400 ഞാന്‍ ചെറുപ്രാണികളെ പിടിച്ച് ശേഖരിക്കുന്ന ഒരാളാണ്. 10 00:06:16,600 --> 00:06:17,800 എന്താ? 11 00:06:18,100 --> 00:06:20,800 ചെറുപ്രാണികളില്ലേ. ചാഴികളും വണ്ടുകളും മറ്റും. അവയെ പിടിച്ച് ശേഖരിക്കുന്നയാള്‍ 12 00:06:21,000 --> 00:06:24,900 ഇത്തരം മണല്‍പ്രാണികളെക്കുറിച്ചുള്ള പഠനത്തിലാണ് ഞാനിപ്പോള്‍ മുഴുകിയിരിക്കുന്നത്. 13 00:06:26,000 --> 00:06:28,900 അപ്പോള്‍ നിങ്ങള്‍ സര്‍ക്കാരിന്റെ ആളല്ല. അല്ലേ? 14 00:06:29,200 --> 00:06:30,700 സര്‍ക്കാറിന്റെയാളോ? ഞാനോ? 15 00:06:31,000 --> 00:06:34,400 അല്ലേയല്ല! ഞാനൊരദ്ധ്യാപകനാണ്. 16 00:06:36,000 --> 00:06:38,200 അദ്ധ്യാപകനോ? 17 00:06:39,300 --> 00:06:41,000 അതുശരി... 18 00:08:00,700 --> 00:08:05,000 പരസ്പരം ഉറപ്പുവരുത്താന്‍ നാം ഉപയോഗിക്കുന്ന സാക്ഷ്യപത്രങ്ങള്‍: 19 00:08:05,700 --> 00:08:09,100 കരാറുകള്‍, ലൈസന്‍സുകള്‍, തിരിച്ചറിയല്‍ രേഖകള്‍, പെര്‍മിറ്റുകള്‍, 20 00:08:09,200 --> 00:08:13,100 മുദ്രപ്പത്രങ്ങള്‍, സാക്ഷ്യപ്പെടുത്തലുകള്‍, ആധാരമുണ്ടാക്കല്‍, സാധനങ്ങള്‍ കടത്താനുള്ള അനുമതിപത്രങ്ങള്‍, 21 00:08:13,800 --> 00:08:17,400 സംഘടനാകാര്‍ഡുകള്‍, പ്രമാണരേഖകള്‍, ബില്ലുകള്‍, കടപ്പത്രങ്ങള്‍, താല്‍ക്കാലിക പെര്‍മിറ്റുകള്‍, 22 00:08:17,700 --> 00:08:22,600 സമ്മതപത്രങ്ങള്‍, വരുമാനപത്രികകള്‍, തടങ്കല്‍ പത്രങ്ങള്‍, കുലമഹിമയ്ക്കുള്ള തെളിവുപത്രങ്ങള്‍ വരെ. 23 00:08:28,800 --> 00:08:32,600 ഇത്രയുമായാല്‍ എല്ലാമായോ? 24 00:08:34,200 --> 00:08:37,500 ഞാനെന്തെങ്കിലും പറയാന്‍ വിട്ടുപോയോ? 25 00:08:40,500 --> 00:08:43,100 ചതിക്കപ്പെട്ടേക്കുമെന്ന അവരവരുടെ തന്നെ പേടിയുടെ അടിമകളാണ്... 26 00:08:44,000 --> 00:08:48,800 പുരുഷന്മാരും സ്ത്രീകളും! 27 00:08:49,000 --> 00:08:53,100 പിന്നീട് തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനൊരു സര്‍ട്ടിഫിക്കറ്റ് എന്ന വിചിത്ര ആശയം അവര്‍ സ്വപ്‌നം കാണുന്നു. 28 00:08:54,200 --> 00:08:57,900 ഇതെവിടെച്ചെന്നവസാനിക്കും എന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. 29 00:08:58,500 --> 00:09:01,500 അതൊരിക്കലും അവസാനിക്കില്ലായിരിക്കും. 30 00:09:02,600 --> 00:09:05,900 ഏറെ നേരം വാദിക്കുന്നു എന്നതിന് നീയെന്നെ വിമര്‍ശിച്ചു. 31 00:09:06,400 --> 00:09:09,500 പക്ഷെ വസ്തുതകള്‍ സ്വയം സംസാരിക്കുന്നവയാണ്! 32 00:09:12,300 --> 00:09:13,900 മാഷേ... 33 00:09:17,200 --> 00:09:19,100 ഇനിയിപ്പൊ എന്തു ചെയ്യും? 34 00:09:19,500 --> 00:09:23,200 എന്തു ചെയ്യുമെന്നോ? നാളെ ഞാന്‍ വീണ്ടും വരും. 35 00:09:25,500 --> 00:09:28,200 പക്ഷെ ഇന്നിപ്പോള്‍ ഒടുവിലത്തെ ബസും പോയിക്കഴിഞ്ഞല്ലോ. 36 00:09:30,700 --> 00:09:32,200 ഓ... ശരിയാണല്ലോ. 37 00:09:32,800 --> 00:09:35,600 തങ്ങാന്‍ എവിടെങ്കിലും ഒരിടം കിട്ടുമായിരിക്കുമല്ലോ. 38 00:09:36,000 --> 00:09:38,500 ഈ ഗ്രാമത്തിലോ? 39 00:09:40,800 --> 00:09:44,700 ഇവിടെ ലഭ്യമല്ലെങ്കില്‍, ഹൈവെയ്ക്കടുത്തെവിടെങ്കിലും കാണില്ലേ?. 40 00:09:45,400 --> 00:09:49,300 - അത്രയും ദൂരം നടക്കാനാണോ? - എനിക്ക് വലിയ തിരക്കൊന്നുമില്ല. 41 00:09:50,900 --> 00:09:52,600 അത്ര ദൂരേയ്‌ക്കൊന്നും പോകണ്ട്. 42 00:09:52,800 --> 00:09:56,600 നിങ്ങള്‍ക്കാവശ്യമാണെങ്കില്‍, ഞാനിവിടെത്തന്നെ ആരോടെങ്കിലും ചോദിക്കാം. 43 00:09:57,400 --> 00:10:01,400 നിങ്ങള്‍ക്കറിയാമല്ലോ, ഇതൊരു ദരിദ്രഗ്രാമമാണ്, അത് നിങ്ങള്‍ക്ക് പ്രശ്‌നമല്ലെങ്കില്‍... 44 00:10:02,100 --> 00:10:06,700 നിങ്ങള്‍ക്കത് സാധിക്കുമോ? എങ്കില്‍ ഞാന്‍ വളരെയേറെ കടപ്പെട്ടിരിക്കും. 45 00:10:07,100 --> 00:10:12,600 എനിക്ക് രാവിലെ ഓടിപ്പിടച്ച് വരേണ്ട കാര്യവുമില്ല. ഒരു സാധാരണ വീട്ടില്‍ തങ്ങാന്‍ എനിക്ക് വളരെ ഇഷ്ടവുമാണ്. 46 00:10:13,200 --> 00:10:14,400 വളരെ നന്ദി! 47 00:10:54,500 --> 00:10:58,100 ശ്രദ്ധിച്ചു നടക്കണേ, രണ്ടുവശത്തും ആഴമുള്ള കുഴികളുണ്ട്. 48 00:11:12,800 --> 00:11:15,000 ഹേയ്, കിഴവിത്തള്ളേ! 49 00:11:16,100 --> 00:11:18,800 നീയെന്തെടുക്കുകയാ അവിടെ? നിനക്കൊരു അതിഥിയുണ്ട്! 50 00:11:20,000 --> 00:11:22,600 കയറുകോണി ആ കൂനയ്ക്കടുത്തുതന്നെയുണ്ട്. 51 00:11:24,700 --> 00:11:25,800 കുഴപ്പമൊന്നുമില്ലല്ലോ. അല്ലേ? 52 00:11:26,100 --> 00:11:28,500 ഒന്നും പേടിക്കേണ്ടെന്നേ! ഇവിടെ ഔപചാരികതകളൊന്നുമില്ല. 53 00:11:29,800 --> 00:11:31,000 അങ്ങിനെയാണെങ്കില്‍... 54 00:11:34,500 --> 00:11:36,500 കയറുകോണിയാണോ? 55 00:11:37,400 --> 00:11:41,100 ഇങ്ങനെയുള്ള ഉള്‍പ്രദേശങ്ങളില്‍ ഞങ്ങള്‍ ഇതൊക്കെയാണുപയോഗിക്കുന്നത്. 56 00:11:43,200 --> 00:11:45,600 വലിയ സാഹസം തന്നെ. 57 00:11:45,900 --> 00:11:50,300 - കയറില്‍ക്കിടന്ന് തൂങ്ങിയാടല്ലേ! - മുറുകെപ്പിടിച്ചോളണേ! 58 00:11:50,900 --> 00:11:53,600 ഒരു കാരണവശാലും മുകളിലേക്ക് നോക്കരുത്! കണ്ണില്‍ മുഴുവന്‍ മണല്‍ വീഴും. 59 00:12:45,900 --> 00:12:48,600 ഇതുവഴി വരൂ... 60 00:13:06,800 --> 00:13:08,000 ഇരിക്കൂ... 61 00:13:08,700 --> 00:13:10,700 ഈ ആതിഥ്യമര്യാദയ്ക്ക് വളരെ നന്ദി. 62 00:13:33,600 --> 00:13:35,800 ഭക്ഷണം ഇപ്പോള്‍ത്തന്നെ തയ്യാറാക്കാം. 63 00:13:36,200 --> 00:13:37,400 വളരെ നല്ലത്! 64 00:13:38,300 --> 00:13:41,300 ആദ്യം എനിക്കൊന്ന് കുളിക്കാന്‍ പറ്റുമോ? 65 00:13:41,600 --> 00:13:43,900 പറ്റും, പക്ഷെ... 66 00:13:44,300 --> 00:13:48,600 - കുഴപ്പമില്ല, അതുപോട്ടെ. - മറ്റന്നാള്‍ വരെയൊന്ന് കാത്തുനിന്നാല്‍ മതി. 67 00:13:49,000 --> 00:13:50,700 മറ്റന്നാള്‍ വരെയോ? 68 00:13:51,300 --> 00:13:53,000 അതൊന്നുമുണ്ടാവില്ല. 69 00:13:53,400 --> 00:13:57,200 - എനിക്കാകെ മൂന്ന് ദിവസത്തേക്കേ അവധിയുള്ളൂ. - എനിക്ക് മനസ്സിലായില്ല. 70 00:14:45,900 --> 00:14:47,300 ഇവിടെ ഈയൊരു വിളക്ക് മാത്രമേയുള്ളോ? 71 00:14:47,700 --> 00:14:50,300 അത് കുഴപ്പമില്ല. എന്റെ ജോലി ഇപ്പോള്‍ത്തന്നെ തീരും. 72 00:14:51,500 --> 00:14:54,500 കറന്റില്ലാത്തത് വലിയ കഷ്ടം തന്നെയാണ്. അല്ലേ? 73 00:15:06,100 --> 00:15:08,900 - എടുത്തുകഴിച്ചോളൂ. - വളരെ നന്ദി. 74 00:15:12,400 --> 00:15:15,000 കക്കയും കിളിമീനുമോ? നന്നായിട്ടുണ്ടല്ലോ. 75 00:15:15,600 --> 00:15:18,400 ഇത്തരം പ്രാദേശികവിഭവങ്ങളെ തോല്‍പിക്കാന്‍ മറ്റൊന്നിനുമാവില്ല. 76 00:15:22,200 --> 00:15:25,600 - അതെന്തിനാ തൂക്കുന്നത്? - ഇല്ലെങ്കില്‍ മുകളില്‍ നിന്ന് മണൽ ഊര്‍ന്നുവീഴും. 77 00:15:26,100 --> 00:15:27,800 അതെന്തേ? 78 00:15:30,600 --> 00:15:32,200 മേല്‍ക്കൂരയ്ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ? 79 00:15:32,600 --> 00:15:36,600 അതല്ല, പുതുതായി മേഞ്ഞ മേല്‍ക്കൂരകളുടെയും അവസ്ഥ ഇതുതന്നെയാണ്. 80 00:15:37,500 --> 00:15:39,200 അതെങ്ങിനെ ശരിയാകും? 81 00:15:40,300 --> 00:15:43,500 ചാഴികള്‍, തടിതുരപ്പന്‍ വണ്ടുകളേക്കാള്‍ വൃത്തികെട്ടവ. 82 00:15:45,300 --> 00:15:46,800 തടിതുരപ്പന്‍ വണ്ടുകളോ? 83 00:15:48,100 --> 00:15:51,500 അതെ. അവ തടികളില്‍ തുളകളുണ്ടാക്കുന്നു. 84 00:15:53,400 --> 00:15:55,600 ചിതലുകളെയായിരിക്കും നിങ്ങള്‍ ഉദ്ദേശിച്ചത്. അല്ലേ? 85 00:15:55,800 --> 00:15:59,700 അല്ലല്ല! അവ ഇത്രയും വലുതാണ്, കട്ടിയുള്ള പുറന്തോടുകളുമുണ്ട്.. 86 00:16:01,400 --> 00:16:05,600 - ഇനി വല്ല ഈര്‍ച്ചവാള്‍ വണ്ടുമാണോ? - ഈര്‍ച്ചവാള്‍ വണ്ടോ? 87 00:16:11,700 --> 00:16:15,500 ആ ചുവന്ന നിറത്തില്‍ നീണ്ട സ്പര്‍ശിനികളുള്ളവ, അതല്ലേ? 88 00:16:15,900 --> 00:16:20,600 അല്ലല്ല, ഇവയ്ക്ക് പിച്ചളയുടെ നിറമാണ്... ഒരു അരിമണിപോലിരിക്കും. 89 00:16:21,800 --> 00:16:25,000 അങ്ങിനെയെങ്കില്‍ എനിക്ക് തോന്നുന്നത് അതൊരു തടിതുരപ്പന്‍ വണ്ടാവും, അല്ലേ? 90 00:16:27,400 --> 00:16:33,800 നമ്മള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഈ വണ്ണമുള്ള തടി പോലും പഞ്ഞിപോലായി നശിച്ചുപോകും. 91 00:16:35,000 --> 00:16:39,200 - തടിതുരപ്പന്‍ വണ്ട് കാരണമോ? - അല്ലല്ല, ഈ മണല്‍ കാരണം. 92 00:16:42,300 --> 00:16:47,100 - അതെങ്ങിനെ? - എനിക്ക് തോന്നുന്നത് അത് ഈര്‍പ്പത്തെ ആകര്‍ഷിക്കുമെന്നാണ്. 93 00:16:48,700 --> 00:16:50,200 മണ്ടത്തരം. 94 00:16:51,300 --> 00:16:57,100 - മണല്‍ സ്വാഭാവികമായിത്തന്നെ വരണ്ടതാണ്. - പക്ഷെ പലതിനെയും അഴുകാനിടയാകുന്നത് ഈ മണലാണ്. 95 00:16:58,900 --> 00:17:02,600 കളി പറയല്ലേ! സാമാന്യബുദ്ധി വച്ചാലോചിക്കൂ! 96 00:17:07,500 --> 00:17:12,300 മുഴുവനും മണലാണെന്നതാണ് ഒരു മരുഭൂമി അത്രയേറെ വരണ്ടിരിക്കുന്നതിനുള്ള കാരണം തന്നെ. 97 00:17:14,500 --> 00:17:18,400 നിങ്ങളെവിടെയെങ്കിലും ഇര്‍പ്പമുള്ള ഒരു മരുഭൂമിയെപ്പറ്റി കേട്ടിട്ടുണ്ടോ? 98 00:17:18,800 --> 00:17:20,800 ഒരു കപ്പ് ചായ കൂടി കിട്ടിയിരുന്നെങ്കില്‍... അത് ബുദ്ധിമുട്ടാകില്ലല്ലോ? 99 00:17:46,000 --> 00:17:48,600 പക്ഷെ തീര്‍ച്ചയായും അഴുകും... 100 00:17:55,100 --> 00:18:01,000 മരച്ചെരിപ്പിന്മേല്‍ കുറച്ച് മണല്‍ വിതറിയിട്ടാല്‍ രണ്ടാഴ്ചകൊണ്ട് അത് അഴുകിനശിക്കുമെന്നാണ് കേട്ടിട്ടുള്ളത്. 101 00:18:08,400 --> 00:18:10,900 ഇതൊരു ഭയങ്കരതമാശ തന്നെ! 102 00:18:11,800 --> 00:18:15,200 മരം പോലും അഴുകും, മണല്‍ അങ്ങിനെയാണ്. 103 00:18:15,700 --> 00:18:19,500 ഒരിക്കല്‍ മൂടിപ്പോയ ഒരു വീടിന്റെ മച്ചിന്‍പുറത്ത് ഞങ്ങള്‍ കുറേ മണ്ണ് കണ്ടിരുന്നു; 104 00:18:19,800 --> 00:18:22,500 വേണമെങ്കിലതില്‍ വെള്ളരി പടര്‍ത്താമായിരുന്നു. 105 00:18:25,800 --> 00:18:28,300 വിട്ടുകള, അതെന്തെങ്കിലുമാകട്ടെ. 106 00:18:43,000 --> 00:18:45,400 - കുറച്ചുകൂടി എടുക്കട്ടെ? - വേണ്ട, നന്ദി. 107 00:18:49,500 --> 00:18:52,400 വളരെ സന്തോഷമായി, നല്ല രുചിയായിരുന്നു! 108 00:19:02,200 --> 00:19:04,500 ഇത് ഭയങ്കരമാണല്ലോ! 109 00:19:06,400 --> 00:19:08,700 നല്ല കാറ്റുള്ള സമയത്താണെങ്കില്‍... 110 00:19:09,500 --> 00:19:13,300 ...ഒറ്റ രാത്രികൊണ്ടുതന്നെ രണ്ടടിയിലധികം കനത്തില്‍ മണ്ണടിഞ്ഞുകൂടും. 111 00:19:48,000 --> 00:19:51,200 കണ്ടില്ലേ? ഈ കോസടിയില്‍ പോലും നനവുണ്ട്. 112 00:19:52,600 --> 00:19:54,700 ഇവിടെയുള്ള മറ്റുള്ളവരൊക്കെ എവിടെ? 113 00:19:56,700 --> 00:20:01,500 - നിങ്ങളുടെ കുടുംബം? - ഞാനിവിടെ ഒറ്റയ്ക്കാണ് താമസിക്കുന്നത്. 114 00:20:09,100 --> 00:20:14,500 കഴിഞ്ഞ വര്‍ഷം വന്ന ഒരു കാറ്റ് എന്റെ ഭര്‍ത്താവിനെയും മകളെയും വിഴുങ്ങി. 115 00:20:15,400 --> 00:20:16,900 വിഴുങ്ങിയെന്നോ? 116 00:20:17,700 --> 00:20:23,700 മണല്‍ ഒരു ജലപാതം പോലെ താഴേക്കിരമ്പിയെത്തി. 117 00:20:25,000 --> 00:20:29,000 അപ്പോൾ കോഴിക്കൂട് സംരക്ഷിക്കാനായി അദ്ദേഹം പുറത്തിറങ്ങിയതായിരുന്നു... 118 00:20:30,100 --> 00:20:32,000 അപ്പോള്‍ അതില്‍ മൂടിപ്പോയതാണോ? 119 00:20:34,000 --> 00:20:36,300 അതൊരു ഭയാനകമായ കൊടുങ്കാറ്റായിരുന്നു. 120 00:20:40,900 --> 00:20:42,600 അത് കഷ്ടമായിപ്പോയല്ലോ. 121 00:20:44,000 --> 00:20:46,000 ശരിക്കും കഷ്ടമായിപ്പോയി. 122 00:20:56,300 --> 00:20:58,000 അത് മണല്‍ കാരണമാണ്. 123 00:21:14,700 --> 00:21:17,100 നിങ്ങളിവിടേക്ക് വല്ല ഗവേഷണത്തിനും വന്നതാണോ? 124 00:21:17,360 --> 00:21:18,760 അതെ. 125 00:21:19,460 --> 00:21:21,260 ഇപ്പോഴാണ് ഞാനോർത്തത്: 126 00:21:21,360 --> 00:21:24,560 ഇതുപോലുള്ള ഏതെങ്കിലും പ്രാണികള്‍ ഈ പരിസരത്തെങ്ങാനുമുണ്ടോ? 127 00:21:26,300 --> 00:21:28,500 കടുവ വണ്ട് എന്നാണതിന്റെ പേര്. 128 00:21:30,600 --> 00:21:32,200 ഇതാ... ഈ കാണുന്നപോലെയുള്ളത്! 129 00:21:35,100 --> 00:21:38,300 എനിക്ക് ഇതുപോലുള്ള മറ്റുള്ളവയെ കണ്ടെത്തണമെന്നുണ്ട്. 130 00:21:38,800 --> 00:21:41,500 ഈ വര്‍ഗത്തില്‍ ഇതുപോലുള്ള ഒരുപാടെണ്ണമുണ്ട്. 131 00:21:41,800 --> 00:21:46,300 എനിക്ക് പുതിയ ഒന്നിനെ കണ്ടെത്താനായാല്‍, ഇവയെക്കുറിച്ചുള്ള പുസ്തകത്തില്‍ എന്റെ പേരും വരും. 132 00:21:47,200 --> 00:21:51,600 എനിക്ക് നന്നായി സാധിക്കുന്ന ഒരേയൊരു കാര്യവും ഇവയെ പിടിക്കുക എന്നതാണ്. 133 00:21:57,000 --> 00:22:01,000 ഏയ്, നിന്റെ സഹായിക്കുള്ള പണിയായുധങ്ങളിതാ ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടേ! 134 00:22:05,600 --> 00:22:10,500 - എന്തായാലും നിന്റെ കൂടെ ഇവിടെ ഒരാളെങ്കിലുമുണ്ടല്ലോ. - അതേതായാലും കൊള്ളാം! 135 00:22:10,900 --> 00:22:14,700 പക്ഷെ, അയാളേതോ ഒരു സഹായിയുടെ കാര്യം പറഞ്ഞല്ലോ? 136 00:22:15,500 --> 00:22:19,200 - അത് നിങ്ങളെ ഉദ്ദേശിച്ച് പറഞ്ഞതാണ്. - എന്നെയോ? അതെന്തിന്? 137 00:22:19,500 --> 00:22:21,900 അതിനെക്കുറിച്ച് അധികം വേവലാതിപ്പെടേണ്ട. 138 00:22:22,200 --> 00:22:24,612 എന്തോ ഒരു തെറ്റിദ്ധാരണ പിണഞ്ഞിട്ടുണ്ടോ? 139 00:22:25,412 --> 00:22:28,312 - നിങ്ങള്‍ക്ക് വിളക്ക് ഇനിയും ആവശ്യമുണ്ടോ? 140 00:22:28,612 --> 00:22:31,012 - നിങ്ങള്‍ക്ക് അത്യാവശ്യമൊന്നുമില്ലെങ്കില്‍ എനിക്കത് വേണമായിരുന്നു. 141 00:22:32,300 --> 00:22:35,600 അത് കുഴപ്പമില്ല. എനിക്ക് ഈ പണി ശീലമായല്ലോ. 142 00:22:52,900 --> 00:22:54,800 നാശം, ഇതാകെ മലിനമാണല്ലോ... 143 00:25:08,500 --> 00:25:10,000 വേണ്ട, അത് വേണമെന്നില്ല... 144 00:25:38,100 --> 00:25:42,100 - ഞാന്‍ സഹായിക്കണോ? - വേണ്ട, ആദ്യം ദിവസമേതായാലും വേണ്ട. 145 00:25:42,400 --> 00:25:45,400 ആദ്യദിവസം? വീണ്ടുമെന്താണിങ്ങനെ പറയുന്നത്? 146 00:25:45,800 --> 00:25:48,000 ഞാന്‍ ഈ രാത്രി തങ്ങാന്‍ മാത്രമായി ഇങ്ങോട്ട് വന്നതാണ്. 147 00:25:52,200 --> 00:25:54,900 - നീ എല്ലാ രാത്രിയിലും ഇങ്ങിനെ മണല്‍ കോരിക്കൊണ്ടിരിക്കുകയാണോ? - അതെ. 148 00:25:55,100 --> 00:25:59,200 ഈ സമയത്ത് മണലിന് ഈര്‍പ്പമുണ്ടാവും, അതുകൊണ്ട് പണി എളുപ്പമാണ്. 149 00:26:05,300 --> 00:26:08,500 - കൂട തയ്യാറാണേ! - ശരി, താഴോട്ടിറക്കിക്കൊള്ളൂ! 150 00:26:08,700 --> 00:26:10,300 ഇതാ പിടിച്ചോ! 151 00:26:27,900 --> 00:26:29,600 ഞാന്‍ സഹായിക്കാം... 152 00:26:42,100 --> 00:26:43,400 ശരി വലിച്ചോളൂ! 153 00:27:17,600 --> 00:27:18,800 വലിച്ചോളൂ! 154 00:27:28,100 --> 00:27:30,900 അവരുടെ ജോലിയും അത്ര എളുപ്പമൊന്നുമല്ലല്ലോ. 155 00:27:31,300 --> 00:27:35,900 ഈ ഗ്രാമത്തിന് ശരിക്കും ഒരു പ്രത്യേകമായ പ്രാദേശിക പ്രസരിപ്പുള്ളതാണ്. 156 00:27:36,300 --> 00:27:38,700 അതെന്താണ് പ്രത്യേക പ്രസരിപ്പ്? 157 00:27:39,700 --> 00:27:42,200 ജനിച്ച നാടിനോടുള്ള വല്ലാത്ത സ്‌നേഹം. 158 00:27:44,100 --> 00:27:47,100 അതു ശരി, കൊള്ളാം, തീര്‍ച്ചയായും നല്ലതുതന്നെ! 159 00:27:53,600 --> 00:27:56,800 - നിങ്ങളെത്ര നേരം ഇങ്ങിനെ പണിയെടുക്കും? - നേരം വെളുക്കുന്നതുവരെ. 160 00:27:57,100 --> 00:27:58,800 പുലരുന്നതുവരെയോ? 161 00:27:59,600 --> 00:28:03,000 മണല്‍ ഏതായാലും നമ്മുടെ സൗകര്യത്തിന്‌ കാത്തിരിക്കില്ലല്ലോ. 162 00:28:03,300 --> 00:28:04,700 വലിച്ചോളൂ! 163 00:28:35,200 --> 00:28:37,200 ഇതെന്തൊരു നാശമാണ്! 164 00:31:00,600 --> 00:31:02,100 നാശം! 165 00:33:04,900 --> 00:33:07,900 കൊള്ളാമല്ലോ! ആ ഏണി കാണാനില്ലല്ലോ. 166 00:34:36,900 --> 00:34:38,400 മാഡം... 167 00:34:40,800 --> 00:34:42,900 ദയവായി ഒന്നെഴുന്നേല്‍ക്കാമോ? 168 00:34:56,300 --> 00:34:59,800 ക്ഷമിക്കണം, ആ ഏണി ഒന്നെടുത്തുതരാമോ? 169 00:35:00,000 --> 00:35:02,000 അതവിടെ കാണുന്നില്ല. 170 00:35:09,200 --> 00:35:11,700 എനിക്ക് പോകണമായിരുന്നു. 171 00:35:12,300 --> 00:35:16,100 മൂന്നുദിവസത്തെ അവധി മാത്രമേ എനിക്കുള്ളൂ. ഉഴപ്പിക്കളയാന്‍ തീരെ നേരമില്ല. അതുകൊണ്ടാണ്. 172 00:35:19,400 --> 00:35:21,100 ഒരു നിമിഷം... 173 00:35:22,300 --> 00:35:25,600 അതൊരു കയറേണിയായിരുന്നല്ലോ! 174 00:35:26,600 --> 00:35:29,200 മുകളില്‍ നിന്ന് താഴേക്കിറക്കാന്‍ മാത്രം പറ്റുന്ന ഒന്ന്! 175 00:35:35,200 --> 00:35:38,100 നാശം! അതൊരു കെണിയായിരുന്നു! 176 00:36:09,800 --> 00:36:11,400 എന്നോട് ക്ഷമിക്കണം. 177 00:36:12,000 --> 00:36:15,100 ക്ഷമിക്കാനോ? നീയെന്താണുദ്ദേശിക്കുന്നത്? 178 00:36:20,300 --> 00:36:22,500 നീയെന്താണുദ്ദേശിച്ചതെന്നാണ് ചോദിച്ചത്, കേട്ടില്ലേ? 179 00:36:23,200 --> 00:36:24,900 എന്നോട് ക്ഷമിക്കണം. 180 00:36:25,300 --> 00:36:27,500 അങ്ങിനെ പറഞ്ഞാല്‍പ്പോരല്ലോ! 181 00:36:27,800 --> 00:36:31,200 എനിക്കൊരു ജോലിയുണ്ട്! എനിക്ക് സമയം പാഴാക്കാനില്ല! 182 00:36:32,900 --> 00:36:37,600 - പക്ഷെ നിങ്ങള്‍ക്ക് കൃത്യമായും മനസ്സിലായല്ലോ? - മനസ്സിലായിക്കാണില്ലേ? 183 00:36:37,800 --> 00:36:39,600 മനസ്സിലായില്ലേന്നോ? ഇതില്‍ മനസ്സിലാക്കാനെന്താണുള്ളത്? 184 00:36:43,100 --> 00:36:45,100 പക്ഷെ നിങ്ങള്‍ക്കറിയാം... 185 00:36:46,100 --> 00:36:49,800 ഒരു സ്ത്രീയ്ക്ക് ഒറ്റയ്ക്ക് ഇങ്ങിനെയൊരു ജീവിതം തീര്‍ത്തും ദുഷ്‌കരമാണ്. 186 00:36:50,100 --> 00:36:52,900 അതിന് ഞാനെനന്തുവേണം? 187 00:36:55,700 --> 00:36:58,900 വടക്കന്‍ കാറ്റ് പെട്ടെന്നുതന്നെ എത്തും. 188 00:36:59,200 --> 00:37:02,200 മണല്‍ക്കാറ്റും താമസിയാതെ ഉണ്ടാകും. 189 00:37:03,700 --> 00:37:07,800 - നീയെന്നെ അടിമയെപ്പോലെ പിടിച്ചുവെച്ചിരിക്കുകയാണോ? - എനിക്ക് വളരെ വിഷമമുണ്ട്. എന്നോട് ക്ഷമിക്കണം. 190 00:37:08,800 --> 00:37:12,600 ഇതെന്താ തമാശയാണോ? ഞാന്‍ വീടും കുടിയുമൊന്നുമില്ലാത്തൊരു തെണ്ടിയൊന്നുമല്ല! 191 00:37:12,800 --> 00:37:16,600 എല്ലാവരും ബഹുമാനിക്കുന്ന ഒരധ്യാപകനാണ് ഞാന്‍! നഗരത്തില്‍ എന്റെ പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്! 192 00:37:17,700 --> 00:37:20,700 എന്നെ കാണാനില്ലെന്ന വിവരമറിയുമ്പോള്‍ നിന്റെ കാര്യം ആകെ കുഴപ്പത്തിലാകുമെന്നറിയാമോ? 193 00:37:20,900 --> 00:37:23,200 നിയമവിരുദ്ധമായി ഒരാളെ പിടിച്ചുവെക്കുന്നത് ഗൗരവമേറിയ ഒരു കുറ്റമാണ്! 194 00:37:39,000 --> 00:37:41,700 ഞാന്‍ ജോലി ചെയ്യാന്‍ താമസിച്ചാല്‍, 195 00:37:41,900 --> 00:37:44,600 എന്റെ വീട് മണലിനടിയില്‍ പൂണ്ടുപോകും. 196 00:37:45,300 --> 00:37:47,200 നന്നായി, അങ്ങിനെതന്നെയാവട്ടെ! 197 00:37:47,600 --> 00:37:50,200 നീയെന്തിനാണ് എന്നെ ഇതിലേക്ക് വലിച്ചിഴച്ചത്? 198 00:37:55,100 --> 00:38:01,700 - അല്ലെങ്കില്‍ തൊട്ടുത്ത വീട് അടുത്തതായി മൂടിപ്പോകും. - എല്ലാം മൂടിപ്പോകട്ടെ! അതിന് ഞാനെന്തുവേണം! 199 00:38:02,100 --> 00:38:03,900 നിനക്കിതെന്തിന്റെ കേടാണ്? 200 00:38:06,200 --> 00:38:11,400 നീയെന്തിനാണ് ഇവിടെത്തന്നെ അള്ളിപ്പിടിച്ചിരിക്കുന്നത്? 201 00:38:11,700 --> 00:38:14,100 നിനക്ക് വട്ടാണ്! 202 00:38:21,700 --> 00:38:22,700 നോക്കൂ... 203 00:38:23,000 --> 00:38:28,100 ഒരു നശിച്ച കാര്യത്തിനും ഈ ഗ്രാമീണരോട് നീയിത്ര കടപ്പാടൊന്നും കാണിക്കേണ്ടതില്ല! 204 00:38:28,400 --> 00:38:31,200 നിന്റെയീ ആത്മത്യാഗബോധം എനിക്ക് മനസ്സിലാകുന്നേയില്ല. 205 00:38:31,400 --> 00:38:37,100 വേലിക്ക് മരങ്ങള്‍ വച്ചു പിടിപ്പിച്ചോ മറ്റോ, മണലിന്റെ പ്രശ്‌നം അവര്‍ ശാസ്ത്രീയമായി കൈകാര്യം ചെയ്യട്ടെ! 206 00:38:37,500 --> 00:38:42,000 ഇതാണ് അതിനേക്കാള്‍ ചെലവ് കുറഞ്ഞ മാര്‍ഗമെന്ന് അവര്‍ കണക്കാക്കിയിട്ടുണ്ട്. 207 00:38:43,700 --> 00:38:48,200 നാശം, നീ എന്തുവേണമെങ്കിലും പറഞ്ഞോളൂ. ഇതിന്റെ ചുമതലപ്പെട്ടായളെ ഒന്ന് വിളിക്കാമോ? 208 00:38:48,500 --> 00:38:51,500 ഇതൊക്കെ വെറും വിവരക്കേടാണെന്നുള്ള കാര്യം ഞാന്‍ പറയാം അയാളോട്! 209 00:38:54,200 --> 00:38:56,400 പെട്ടെന്ന് നോക്ക് 210 00:38:56,900 --> 00:39:00,300 അയാളെ വിളിക്കാന്‍ എന്തെങ്കിലും ഒരു വഴിയുണ്ടാവില്ലേ? 211 00:39:01,200 --> 00:39:04,400 ആ തകരപ്പാട്ടയില്‍ കൊട്ടി ശബ്ദമുണ്ടാക്കിയോ അങ്ങിനെയെങ്ങിനെയെങ്കിലും? 212 00:39:09,200 --> 00:39:11,200 നീയെന്താണ് ഒന്നും മിണ്ടാത്തത്? 213 00:40:00,100 --> 00:40:03,500 ഇതങ്ങിനെ അസാധ്യമായ ഒരു കാര്യമൊന്നുമല്ല! 214 00:40:03,700 --> 00:40:07,000 മണലിന്റെ സ്വാഭാവികമായ ചരിവിലൂടെയാണ് ഞാന്‍ കയറാന്‍ പോകുന്നത്! 215 00:40:57,600 --> 00:40:59,600 നായിന്റമോന്‍... 216 00:42:22,500 --> 00:42:26,500 അതെന്താണൊരു ശബ്ദം? 217 00:42:27,700 --> 00:42:32,200 ഒരു ചെറുമണികിലുക്കം... 218 00:42:32,600 --> 00:42:36,900 ഡിങ്-ഡോങ്... 219 00:42:37,400 --> 00:42:41,600 അതെന്താണൊരു ശബ്ദം? 220 00:42:42,300 --> 00:42:46,400 ഒരു ചെകുത്താന്റെ ശബ്ദം... 221 00:42:52,400 --> 00:42:56,800 ഡിങ്-ഡോങ്്... 222 00:42:57,900 --> 00:43:02,600 അതെന്താണൊരു ശബ്ദം? 223 00:43:08,600 --> 00:43:11,200 മിസ്റ്റര്‍, നിങ്ങളുണര്‍ന്നുവോ? 224 00:43:36,000 --> 00:43:38,200 ഇപ്പോഴെങ്ങിനെയുണ്ട്? 225 00:43:40,000 --> 00:43:41,700 അവസ്ഥ ഇനിയും മോശമാകുമെന്ന് തോന്നുന്നു. 226 00:43:41,800 --> 00:43:44,400 ഞാന്‍ നിങ്ങളുടെ പിന്‍വശം തുടയ്ക്കട്ടെ. 227 00:44:14,600 --> 00:44:17,700 - മതിയാക്ക്! എനിക്ക് വേദനിക്കുന്നു! - വേദനിക്കുന്നുണ്ടെന്നോ? 228 00:44:18,100 --> 00:44:19,600 അതെ! 229 00:44:27,200 --> 00:44:28,600 ഞാന്‍ ശരീരം മസാജ് ചെയ്തുതരട്ടെ? 230 00:44:28,900 --> 00:44:32,100 നിങ്ങള്‍ തമാശ പറയുകയാണോ? അകത്ത് വല്ലതുമൊക്കെ ഒടിഞ്ഞുകിടക്കുകയായിരിക്കും. 231 00:44:32,200 --> 00:44:35,600 എന്റെ കാര്യത്തില്‍ അത്രയേറെ താല്‍പര്യമാണെങ്കില്‍ ആദ്യം ഒരു ഡോക്ടറെ വിളിക്ക്! 232 00:44:44,000 --> 00:44:46,000 എന്റെ അടിവസ്ത്രങ്ങള്‍ ഇനിയും ഉണങ്ങിയില്ലേ? 233 00:44:46,200 --> 00:44:49,200 നിങ്ങള്‍ കിടക്കുമ്പോള്‍ ഒന്നും ധരിക്കരുത്! അതാണ് നല്ലത്. 234 00:44:49,300 --> 00:44:51,000 എന്തുകൊണ്ട് പാടില്ല? 235 00:44:51,600 --> 00:44:55,800 - മണലും വസ്ത്രവും തമ്മിലുരസി പോറലുകളുണ്ടാകും. - പോറലുകളോ? 236 00:44:56,400 --> 00:44:59,200 മണല്‍ ഈര്‍പ്പം വലിച്ചെടുക്കും. 237 00:45:21,300 --> 00:45:24,400 മിണ്ടിപ്പോകരുത്! അനങ്ങാതിരുന്നോണം! 238 00:46:00,000 --> 00:46:02,600 നീ കുറച്ചുനേരമിത് സഹിച്ചേ പറ്റൂ. 239 00:46:03,000 --> 00:46:05,500 ചതിക്കപ്പെട്ടു എന്ന് ഇനി നമുക്ക് രണ്ടുപേര്‍ക്കും പറയാമല്ലോ. 240 00:46:05,700 --> 00:46:08,000 നീ വിതച്ചത് നീ തന്നെ കൊയ്യുന്നു. 241 00:46:10,600 --> 00:46:13,800 ആണുങ്ങള്‍ വെറും നായകളല്ല. 242 00:46:14,400 --> 00:46:18,100 നിങ്ങള്‍ക്കവരെ തോല്‍വാറില്‍ കുരുക്കിയിടാന്‍ സാധിക്കില്ല. 243 00:47:10,500 --> 00:47:13,200 ഏയ്, എന്താണ് പ്രശ്‌നം? 244 00:47:13,600 --> 00:47:18,300 പെട്ടെന്നാവട്ടെ! വേഗം നോക്ക്! ഞങ്ങള്‍ കാത്തിരിക്കുകയാണ്! 245 00:47:20,700 --> 00:47:23,900 എന്നെ വലിച്ചു കയറ്റ്! ഞാനിതില്‍ നിന്നും പിടിവിടാന്‍ പോകുന്നില്ല! 246 00:47:24,200 --> 00:47:28,500 അവളെ ഞാനകത്ത് കെട്ടിയിട്ടിരിക്കുകയാണ്! നിങ്ങള്‍ക്ക് അവളെ സഹായിക്കണമെന്നുണ്ടെങ്കില്‍ എന്നെ വലിച്ചു കയറ്റ് 247 00:48:37,300 --> 00:48:38,900 ഇല്ല! 248 00:48:39,900 --> 00:48:42,300 അവരിതുവരെ ജയിച്ചിട്ടില്ല! 249 00:48:42,600 --> 00:48:45,200 പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ. 250 00:48:45,900 --> 00:48:49,200 അവരാണ് വലിയ കുഴപ്പത്തിലാകാന്‍ പോകുന്നത്! 251 00:49:35,000 --> 00:49:37,700 പേടിക്കാനൊന്നും തന്നെയില്ല. 252 00:49:38,200 --> 00:49:41,500 എന്തായാലും മേല്‍ക്കൈ എനിക്കുതന്നെയാണ്.. 253 00:49:42,500 --> 00:49:45,500 ഇത് ശരിക്കും നല്ല ഒരു അനുഭവമാണ്. 254 00:49:45,700 --> 00:49:50,100 തിരിച്ച് നാട്ടിലെത്തുമ്പോള്‍ ഒരുപക്ഷെ ഞാനിതിനെക്കുറിച്ച് എഴുതും. 255 00:51:01,800 --> 00:51:04,000 ഇത് ചാരായമാണല്ലോ. 256 00:51:06,600 --> 00:51:12,000 കണ്ടറിഞ്ഞ് ചെയ്യുന്നവരാണല്ലോ, മുന്‍കൂറായി ആഘോഷിച്ചുരസിക്കാന്‍ ഇത് കൊണ്ടുത്തന്നല്ലോ. 257 00:51:19,900 --> 00:51:21,900 പട്ടാള അട്ടിമറിയോ, എന്ത്? 258 00:51:23,300 --> 00:51:25,800 ആളുകള്‍ക്ക് ഒരു നിമിഷം പോലും ഉള്ളതുപോലെ തുടരാനാവില്ല. 259 00:51:29,300 --> 00:51:32,800 - സിഗരറ്റ് വേണോ? - വേണ്ട. 260 00:51:33,200 --> 00:51:36,200 അത് വലിച്ചാല്‍ എന്റെ തൊണ്ട വരളും; ദാഹം തോന്നും. 261 00:51:36,400 --> 00:51:39,800 - വെള്ളം വേണോ? - ഇപ്പൊ വേണ്ട. 262 00:51:40,900 --> 00:51:42,800 ചോദിക്കാന്‍ മടിയൊന്നും കാണിക്കല്ലേ... 263 00:51:44,200 --> 00:51:48,000 എനിക്ക് വ്യക്തിപരമായി നിങ്ങളോട് ഒരു പ്രശ്‌നവുമില്ല. 264 00:51:49,500 --> 00:51:51,000 വേദനിച്ചോ? 265 00:51:53,500 --> 00:51:59,100 നമ്മള്‍ വളരെ ശ്രദ്ധിക്കണം. ആഴ്ചയിലൊരിക്കല്‍ മാത്രമേ റേഷന്‍ ലഭിക്കൂ. 266 00:52:01,100 --> 00:52:04,100 - റേഷനോ? - അതെ. 267 00:52:04,800 --> 00:52:07,000 അതും ആണുങ്ങളുള്ള വീട്ടിലേക്ക് മാത്രം. 268 00:52:07,200 --> 00:52:10,200 ഗ്രാമസഭയാണ് അവര്‍ക്കുവേണ്ടി പണം നല്‍കുന്നത്. 269 00:52:19,300 --> 00:52:22,700 എന്തെങ്കിലുമൊന്ന് പറയൂ... 270 00:52:23,700 --> 00:52:26,600 എനിക്ക് മുമ്പ് ഏതെങ്കിലും പുരുഷന്മാര്‍ക്ക് ഇങ്ങിനെ സംഭവിച്ചിട്ടുണ്ടോ? 271 00:52:27,800 --> 00:52:31,300 ഇവിടെ ആളുകള്‍ വളരെ കുറവാണ്. 272 00:52:32,000 --> 00:52:34,000 മറ്റാരെയൊക്കെ തട്ടിക്കൊണ്ടുവന്നിട്ടുണ്ട്? 273 00:52:34,500 --> 00:52:36,300 ഞാന്‍ പറയാം... 274 00:52:36,600 --> 00:52:40,600 കഴിഞ്ഞ ശിശിരത്തില്‍, ഒരു തപാല്‍കാര്‍ഡ് വില്‍പനക്കാരന്‍. 275 00:52:40,800 --> 00:52:42,200 തപാല്‍കാര്‍ഡ് വില്‍ക്കുന്നയാളോ? 276 00:52:42,300 --> 00:52:46,900 ടൂറിസ്റ്റ് പോസ്റ്റുകാര്‍ഡുകളുണ്ടാക്കുന്ന ഒരു കമ്പനിയുടെ വില്‍പനക്കാരന്‍. 277 00:52:47,900 --> 00:52:49,500 മറ്റാരെങ്കിലും? 278 00:52:49,700 --> 00:52:53,100 ഈ വര്‍ഷം... ഒരു വിദ്യാര്‍ത്ഥി 279 00:52:54,600 --> 00:52:58,600 അയാളെന്തോ സര്‍വേ നടത്തുകയായിരുന്നു. 280 00:53:00,700 --> 00:53:04,700 മൂന്ന് വീടുകള്‍ക്കപ്പുറത്താണ്. ഇപ്പോഴും അവിടെത്തന്നെ നില്‍ക്കുന്നു. 281 00:53:07,300 --> 00:53:10,200 അവരവന്റെ ഏണിയും വവലിച്ചെടുത്തിട്ടുണ്ടാവും. അല്ലേ? 282 00:53:13,800 --> 00:53:17,900 ചെറുപ്പക്കാര്‍ക്കൊന്നും ഗ്രാമത്തില്‍ തങ്ങാനിഷ്ടമേയല്ല. 283 00:53:23,400 --> 00:53:27,000 നഗരത്തില്‍ അവര്‍ക്ക് മെച്ചപ്പെട്ട ശമ്പളം കിട്ടും. 284 00:53:28,100 --> 00:53:33,200 അവിടെ സിനിമാശാലകളും ഹോട്ടലുകളും വര്‍ഷം മുഴുവനുമുണ്ടാകും. അങ്ങിനെയല്ലേ? 285 00:53:33,600 --> 00:53:35,700 ഇതൊക്കെ വെറും കിറുക്കാണ്! 286 00:53:40,300 --> 00:53:42,700 എന്തുപറ്റി? വേദനിക്കുന്നുണ്ടോ? 287 00:53:43,500 --> 00:53:48,600 എന്റെ വലതുചെവിയുടെ പിറകില്‍ ദയവായി ഒന്നു ചൊറിഞ്ഞുതരാമോ? 288 00:54:00,600 --> 00:54:02,100 ഇങ്ങിനെയാണോ? 289 00:54:43,500 --> 00:54:47,700 ക്ഷമിക്കണം... എനിക്ക് കുറച്ച് വെള്ളം തരാമോ? 290 00:54:51,600 --> 00:54:55,700 കുറച്ച് വെള്ളം, ദയവായി തരൂ... ഞാന്‍ യാചിക്കുകയാണ്! 291 00:55:13,500 --> 00:55:17,100 ഇതു മാത്രമേ ബാക്കിയുള്ളൂ. അടുത്ത റേഷന്‍ എപ്പോഴാണ്? 292 00:55:19,700 --> 00:55:22,800 മതി! അധികം കുടിക്കാനില്ല! 293 00:55:34,700 --> 00:55:37,800 മിണ്ടിപ്പോകരുത്! നീ തന്നെയാണിതിന് കാരണം! 294 00:55:48,400 --> 00:55:50,200 ഞാന്‍ കെട്ടഴിച്ചുതരണോ...? 295 00:55:53,300 --> 00:55:56,900 പക്ഷെ അത് അനുകമ്പ കൊണ്ടൊന്നുമല്ല എന്ന് ഞാന്‍ വ്യക്തമായി പറഞ്ഞേക്കാം. 296 00:55:57,400 --> 00:56:00,800 നിന്റെയീ ദൈന്യത മുറ്റിയ മുഖം കണ്ട് ഞാന്‍ മടുത്തു. 297 00:56:01,100 --> 00:56:03,700 പക്ഷെ ഒരു വ്യവസ്ഥയുണ്ട്. 298 00:56:03,800 --> 00:56:06,000 ഞാന്‍ പറയുന്നതു വരെ ഇനി മണല്‍ കോരരുത്...! 299 00:56:06,300 --> 00:56:08,600 എനിക്ക് അങ്ങിനെ വാക്ക് തരാമോ? 300 00:56:09,200 --> 00:56:14,100 ഉവ്വ്, ഞാന്‍ വാക്ക് തരുന്നു! ഞാനെന്തും തരാം! 301 00:56:33,200 --> 00:56:36,300 ഞാന്‍ കഷ്ടപ്പെട്ടാല്‍, നീയും കഷ്ടപ്പെടേണ്ടി വരും. 302 00:56:36,900 --> 00:56:40,000 നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച് ഗൗരവമായിട്ട് ഒന്നാലോചിച്ചുനോക്ക്. 303 00:56:48,500 --> 00:56:50,400 നീയിതെവിടെപ്പോകുന്നു? 304 00:58:56,400 --> 00:58:58,000 ഓടിക്കോ! 305 00:59:18,800 --> 00:59:21,200 ഇതിന് നമുക്കൊന്നും ചെയ്യാന്‍ പറ്റില്ലേ? 306 00:59:22,500 --> 00:59:28,700 കഴിഞ്ഞ രണ്ട് രാത്രികളിലും നമ്മള്‍ മണല്‍ നീക്കം ചെയ്യാതിരുന്നതിനാലാണ് അത് സംഭവിച്ചത്. 307 00:59:29,000 --> 00:59:32,200 വെള്ളം! വെള്ളത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്! 308 00:59:33,000 --> 00:59:34,600 നിനക്ക് ദാഹിക്കുന്നൊന്നുമില്ലേ? 309 00:59:34,800 --> 00:59:39,100 ഞാന്‍ നിന്നെ മാന്യമായി കെട്ടഴിച്ചുവിട്ടില്ലേ? നിനക്കൊന്ന് സഹകരിച്ചാലെന്താ? 310 00:59:39,800 --> 00:59:41,400 അത്, പിന്നെ... 311 00:59:42,100 --> 00:59:47,100 - നമ്മള്‍ വീണ്ടും ജോലി തുടരുകയാണെങ്കില്‍... - ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ! 312 00:59:47,600 --> 00:59:51,400 ഇങ്ങിനെയൊരു വൃത്തികെട്ട പരിപാടിക്ക് എന്നെ നിര്‍ബന്ധിക്കാന്‍ ആര്‍ക്കാണവകാശം? 313 00:59:55,600 --> 00:59:59,800 ഓരോ ജോലിക്കും അതിനു പറ്റിയ ആളെത്തന്നെ ഉപയോഗിച്ചേ മതിയാകൂ. 314 01:00:02,900 --> 01:00:08,000 ഞാനൊരധ്യാപകനാണ്... പാണ്ഡിത്യപരമായ ഒരു പ്രവര്‍ത്തനമാണത്. 315 01:00:08,300 --> 01:00:12,500 എന്റെ കഴിവുകളെ മറ്റെന്തെങ്കിലും രീതിയില്‍ ഉപയോഗിച്ചുകൂടേ അവന്മാര്‍ക്ക്! 316 01:00:15,600 --> 01:00:18,400 ഉദാഹരണത്തിന് നമുക്ക് വേണമെങ്കില്‍... 317 01:00:19,500 --> 01:00:23,500 ...ഈ മണല്‍ക്കാടിന്റെ പ്രലോഭനത്തെ ചൂഷണം ചെയ്യാനുള്ള എന്തെങ്കിലുമൊരു മാര്‍ഗത്തെക്കുറിച്ചാലോചിക്കാവുന്നതാണ്. 318 01:00:25,200 --> 01:00:29,400 എന്തുതന്നെയായാലും എന്നെ ഇവിടെ എത്തിച്ചത് എനിക്ക് മണലിനോടുള്ള അഭിനിവേശം തന്നെയാണ്! 319 01:00:31,400 --> 01:00:33,600 ഞാന്‍ കാര്യമായിത്തന്നെ പറഞ്ഞതാണ്. 320 01:00:34,900 --> 01:00:36,800 ആ പോസ്റ്റ്കാര്‍ഡ് വില്‍പനക്കാരനെക്കുറിച്ചോര്‍ത്തു നോക്കൂ 321 01:00:37,000 --> 01:00:40,800 അയാളും വന്നത് ആ ഉദ്ദേശത്തോടെ തന്നെ വന്നതായിരിക്കണം;.ഈ സ്ഥലത്തെക്കുറിച്ചറിയുക 322 01:00:41,900 --> 01:00:46,700 എന്നിട്ട് ഈ സ്ഥലത്തെക്കുറിച്ച് പരസ്യപ്പെടുത്തി ഇതിനെ ഒരു ടൂറിസ്റ്റ് റിസോര്‍ട്ടാക്കി മാറ്റുക. 323 01:00:48,500 --> 01:00:51,800 മണലിനെ നിങ്ങള്‍ക്കുവേണ്ടി ജോലി ചെയ്യുന്ന ഒന്നാക്കുക, അല്ലാതെ നിങ്ങള്‍ക്കെതിരായല്ല! 324 01:00:53,200 --> 01:01:00,600 പക്ഷെ ഒരു റിസോര്‍ട്ടാകുമ്പോള്‍ അവിടെ ചൂടുവെള്ളത്തിന്റെ ഉറവ വേണ്ടിവരും... 325 01:01:01,300 --> 01:01:06,600 ശരിയാണ്, അത് ഒരു ഐഡിയ മാത്രമാണ്... 326 01:01:10,000 --> 01:01:16,000 ഈ മണലില്‍ നന്നായി വളരുന്ന ഏതെങ്കിലും വിളകളുണ്ടാവാം... 327 01:01:16,400 --> 01:01:21,000 ശരിയാണ്, യുവജനസംഘം അങ്ങിനെ ചിലത് കൃഷി ചെയ്യുന്നുണ്ട്... 328 01:01:21,700 --> 01:01:25,100 നിലക്കടല, ടുലിപ്‌സ് തുടങ്ങിയ ചില വിളകള്‍. 329 01:01:26,200 --> 01:01:28,700 ടുലിപ് മൊട്ടുകള്‍ വളരെ വലുതായിരുന്നെന്നും അതുകൊണ്ടുതന്നെ... 330 01:01:28,800 --> 01:01:34,200 ...ടോക്യോയിലെ ഒരു കാര്‍ഷികമേളയില്‍ അവ പ്രദര്‍ശിപ്പിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. 331 01:01:34,600 --> 01:01:38,400 - അത് നിങ്ങള്‍ കണ്ടിരുന്നെങ്കില്‍... - ഒന്ന് നിര്‍ത്താമോ! 332 01:01:41,700 --> 01:01:45,900 ഈ പണി ചെയ്യാന്‍ ഒരു കുരങ്ങിനെ പരിശീലിപ്പിച്ചാല്‍ പോലും മതിയാകും! 333 01:01:47,100 --> 01:01:50,100 കുരങ്ങിനെയോ? 334 01:02:21,600 --> 01:02:23,500 അത് ആരോഗ്യത്തിന് മോശമാണേ. 335 01:02:39,100 --> 01:02:41,200 എന്റെ ശ്വാസത്തിന് തീപ്പിടിച്ച പോലുണ്ട്. 336 01:03:03,300 --> 01:03:05,300 ഇതുകൊണ്ടൊന്നും ഒരു പ്രയോജനവുമില്ല. 337 01:03:07,800 --> 01:03:09,700 മണലിന് വേണമെങ്കില്‍..., 338 01:03:13,200 --> 01:03:18,100 ... നഗരങ്ങളെയും വലിയ രാജ്യങ്ങളെപ്പോലും വിഴുങ്ങാന്‍ കഴിയും. 339 01:03:22,900 --> 01:03:24,800 ഈ കാര്യം നിനക്കറിയാമോ? 340 01:03:25,200 --> 01:03:27,800 അതായത്, സബ്രത എന്ന റോമന്‍ നഗരം, 341 01:03:28,400 --> 01:03:31,500 ഒമര്‍ ഖയ്യാമിന്റെ റുബയ്യാത്തിലുള്ള ഒരു നഗരം, ഈ രണ്ടു നഗരങ്ങളും... 342 01:03:32,500 --> 01:03:38,600 ...പൂര്‍ണമായി മൂടിപ്പോയത് മില്ലിമീറ്ററിന്റെ എട്ടിലൊന്ന് വലിപ്പം മാത്രമുള്ള ഒരു പ്രത്യേക പൊടികൊണ്ടായിരുന്നു. 343 01:03:41,900 --> 01:03:44,500 നിങ്ങള്‍ക്കതിനോട് എതിരിടാന്‍ പറ്റില്ല! 344 01:03:45,000 --> 01:03:46,800 ആശയറ്റ ഒന്നാണത്! 345 01:03:55,000 --> 01:03:56,900 നിങ്ങളിതെന്താണ് ചെയ്യുന്നത്? 346 01:03:59,700 --> 01:04:01,000 വേണ്ട! 347 01:04:01,900 --> 01:04:04,000 ഞാനൊരു ഏണിയുണ്ടാക്കാന്‍ പോവുകയാണ്! 348 01:04:04,900 --> 01:04:07,100 അങ്ങിനെ ചെയ്യല്ലേ! 349 01:05:53,500 --> 01:05:56,800 ഞാന്‍ മണ്ണ് തട്ടിക്കളഞ്ഞുതരണോ? 350 01:05:58,800 --> 01:06:00,200 പക്ഷെ... 351 01:06:00,900 --> 01:06:06,000 നഗരത്തിലെ പെണ്‍കുട്ടികളെല്ലാം എന്നെക്കാള്‍ ഭംഗിയുള്ളവരല്ലേ? 352 01:06:07,100 --> 01:06:08,800 വിവരക്കേട്! 353 01:06:12,500 --> 01:06:14,200 ആ തുണിയിങ്ങോട്ട് തരൂ... 354 01:11:49,400 --> 01:11:50,900 നാശം! 355 01:11:54,700 --> 01:11:56,900 എന്റെ രക്തം പോലും നശിച്ചുപോവുമല്ലോ! 356 01:13:23,000 --> 01:13:25,600 എന്തൊരു നശിച്ച സൂത്രം! 357 01:13:34,500 --> 01:13:36,500 ഇനി ഞാനെന്തു ചെയ്യണം? 358 01:13:37,100 --> 01:13:39,100 എന്തെങ്കിലുമൊന്ന് ചെയ്യൂ! 359 01:13:39,500 --> 01:13:41,700 എന്റെ രക്തമുണങ്ങിപ്പോകുന്നു! 360 01:13:42,200 --> 01:13:44,200 ഞാന്‍ പറയട്ടേ... 361 01:13:44,300 --> 01:13:48,100 നമ്മള്‍ വീണ്ടും ജോലി തുടങ്ങുകയാണെങ്കില്‍... 362 01:13:48,700 --> 01:13:52,100 നന്നായി! ഞാന്‍ കീഴടങ്ങുന്നു! 363 01:13:52,700 --> 01:13:55,600 നീ ജയിച്ചിരിക്കുന്നു! 364 01:15:48,500 --> 01:15:51,400 മിസ്റ്റര്‍, ഇതെന്തു പറ്റി? 365 01:15:51,700 --> 01:15:54,700 വെള്ളം വന്നിട്ടുണ്ട്! വെള്ളം വന്നു! 366 01:16:19,100 --> 01:16:20,900 ഇനി ഞാനും... 367 01:17:01,900 --> 01:17:06,100 നിങ്ങളുടെ ഇടതുകയ്യൊന്ന് താഴ്ത്തിപ്പിടിച്ചേ! 368 01:17:06,300 --> 01:17:10,300 പകരം നിങ്ങളുടെ വലതുകൈ ഉപയോഗിക്കൂ, എങ്കിലത്ര പെട്ടെന്ന് ക്ഷീണം വരില്ല. 369 01:17:13,000 --> 01:17:14,900 ഞാനധികനേരം ഉറങ്ങിയിട്ടില്ല. 370 01:17:25,500 --> 01:17:29,300 വേണമെങ്കില്‍ വിശ്രമിച്ചോളൂ, നിങ്ങള്‍ക്കിത് ശീലമായിട്ടില്ലല്ലോ. 371 01:17:29,600 --> 01:17:33,800 എന്റെ പേശികൾ സിമന്റുകൊണ്ടുണ്ടാക്കിയതാണെങ്കില്‍പ്പോലും... 372 01:17:34,300 --> 01:17:36,300 എനിക്ക് ഇങ്ങിനെ തന്നെ തോന്നുമായിരുന്നു. 373 01:17:36,600 --> 01:17:43,900 - ശീലമില്ലാത്ത കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പെട്ടെന്ന് ക്ഷീണിക്കും. - എന്നെങ്കിലും എനിക്കിത് ശീലമാകുമോ ആവോ? 374 01:17:44,800 --> 01:17:46,900 തീര്‍ച്ചയായും ആവും. 375 01:17:48,700 --> 01:17:50,600 എനിക്ക് മനസ്സിലാവുന്നില്ല. 376 01:17:51,800 --> 01:17:55,900 ഇതെല്ലാം തീര്‍ത്തും നിരര്‍ത്ഥകമാണെന്ന് നിനക്ക് തോന്നുന്നേയില്ലേ? 377 01:17:56,200 --> 01:18:00,900 നീ ജിവിക്കാന്‍ വേണ്ടി മണൽ കോരുകയാണോ അതോ മണല്‍ കോരാന്‍ വേണ്ടി ജീവിക്കുകയാണോ? 378 01:18:01,800 --> 01:18:05,900 ടോക്യോയിലേതുപോലെ സുഖകരമായിരിക്കില്ല ഇത് എന്ന് എനിക്കറിയാം. 379 01:18:06,300 --> 01:18:09,600 അതിന് ഞാന്‍ ടോക്യോയെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ! 380 01:18:14,800 --> 01:18:20,000 ഇങ്ങനെ കെണിയിലകപ്പെട്ടതുപോലെ ജീവിക്കുന്നത് സഹിക്കാന്‍ നിനക്കെങ്ങനെ സാധിക്കുന്നു? 381 01:18:20,600 --> 01:18:24,300 ഇതെന്റെ വീടാണ്. 382 01:18:27,400 --> 01:18:31,000 എങ്കില്‍ നിന്റെ അവകാശങ്ങള്‍ ചോദിച്ചുവാങ്ങൂ. 383 01:18:36,100 --> 01:18:40,600 എന്റെ കാര്യമോ, ഞാനിവിടെ നിന്ന് പുറത്ത് കടക്കാനുള്ള അവസരം കാത്തിരിക്കുകയാണ്. 384 01:18:41,000 --> 01:18:42,800 പുറത്തുകടക്കാനോ? 385 01:18:43,700 --> 01:18:45,400 തീര്‍ച്ചയായും. 386 01:18:45,700 --> 01:18:49,900 ഒരാഴ്ച ജോലിക്കു പോയില്ലെങ്കില്‍, അവരെന്നെ തേടിവന്നുകൊള്ളും. 387 01:18:50,100 --> 01:18:55,500 എന്റെ മുറിയിൽ തുറന്നുവച്ചിരിക്കുന്ന പുസ്തകം അവര്‍ കാണും... 388 01:18:55,800 --> 01:18:59,500 എന്റെ കോട്ടിന്റെ പോക്കറ്റിലുള്ള കുറിപ്പുകളും അവര്‍ കാണും... 389 01:19:03,600 --> 01:19:06,600 അവര്‍ തീര്‍ച്ചയായും സംശയിക്കും. 390 01:19:06,900 --> 01:19:10,400 പക്ഷെ, ഇങ്ങനെ മിണ്ടാതിരുന്നാല്‍ നീ എല്ലാക്കാലവും ഇങ്ങനെ തന്നെ കഴിയേണ്ടിവരും. 391 01:19:11,600 --> 01:19:15,900 പക്ഷെ അവര്‍ രണ്ടുപേരും ഉറങ്ങുന്നത് ഇവിടെയാണ്. 392 01:19:16,200 --> 01:19:17,500 ആര്? 393 01:19:18,000 --> 01:19:22,200 അവര്‍... എന്റെ ഭര്‍ത്താവും മകളും... 394 01:19:23,000 --> 01:19:25,100 അതായത് നീയുദ്ദേശിച്ചത്...? 395 01:19:25,700 --> 01:19:30,000 ...അവരെ കുഴിച്ചെടുത്താല്‍ നീ ഇവിടം വിടുമെന്നാണോ? അങ്ങിനെയെങ്കില്‍ അതിന് ഞാന്‍ നിന്നെ സഹായിക്കാം! 396 01:19:30,200 --> 01:19:34,900 അവരെക്കൊണ്ട് ഏണി താഴ്ത്തിക്കാന്‍ എന്തു ചെയ്യണമെന്ന് നിനക്കറിയാമല്ലോ. 397 01:19:35,300 --> 01:19:39,100 ഇതിനു പുറത്ത് എനിക്കൊന്നും ചെയ്യാനില്ല. 398 01:19:39,500 --> 01:19:41,800 നിനക്ക് വെറുതേ കറങ്ങി നടക്കാമല്ലോ! 399 01:19:42,000 --> 01:19:43,500 വെറുതേ കറങ്ങി നടക്കാനോ? 400 01:19:43,800 --> 01:19:47,900 തീര്‍ച്ചയായും! സ്വതന്ത്രമായി നടക്കുന്നതും വളരെ രസകരമാണ്. 401 01:19:49,900 --> 01:19:53,900 ഒരു ലക്ഷ്യവുമില്ലാതെ വെറുതേ അലയുന്നത് നമ്മളെ മടുപ്പിക്കില്ലേ? 402 01:19:54,700 --> 01:19:56,200 ഞാന്‍ തമാശ പറഞ്ഞതല്ല! 403 01:19:56,500 --> 01:19:59,800 ദിവസം മുഴുവന്‍ ചങ്ങലയ്ക്കിട്ടാല്‍ പട്ടികള്‍ക്കു പോലും ഭ്രാന്തുപിടിക്കുമല്ലോ! 404 01:20:00,300 --> 01:20:02,700 നമ്മളെല്ലാം മനുഷ്യജീവികളാണ്! 405 01:20:12,900 --> 01:20:18,000 നിങ്ങള്‍ക്കറിയാമോ, മണല്‍ വേണ്ടായിരുന്നുവെങ്കില്‍ ആരും എന്നെക്കുറിച്ച് ആലോചിക്കുമായിരുന്നില്ല. 406 01:20:20,300 --> 01:20:21,800 എന്താ, അത് ശരിയല്ലേ? 407 01:20:22,100 --> 01:20:23,800 നിങ്ങള്‍ പോലും... 408 01:21:31,500 --> 01:21:35,700 - നോക്കൂ, ഇത് കണ്ടോ... - അങ്ങിനെ ചെയ്യല്ലേ? 409 01:21:36,400 --> 01:21:39,900 എന്നെ ഇവിടെ എത്തിച്ചതിന് പിറകിലെ പ്രധാനകാരണം ഇതാണ്! 410 01:21:41,100 --> 01:21:44,000 ഇതാണ് നേരത്തേ ഞാന്‍ നിന്നോട് പറഞ്ഞിരുന്ന കടുവാ വണ്ട്. 411 01:21:53,400 --> 01:21:54,800 കത്രികയുണ്ടോ കയ്യില്‍? 412 01:21:55,200 --> 01:21:56,800 കത്രികയോ? 413 01:21:57,100 --> 01:22:00,100 മീശരോമങ്ങളൊന്ന് വെട്ടിയൊതുക്കാനാണ്. 414 01:22:01,800 --> 01:22:04,600 ഉണ്ടെന്നാണെനിക്ക് തോന്നുന്നത്. നോക്കട്ടെ... 415 01:22:20,900 --> 01:22:25,000 - വലിയ മൂര്‍ച്ചയൊന്നും കാണില്ല... - നന്നായി തുരുമ്പെടുത്തിട്ടുമുണ്ട്! 416 01:22:26,200 --> 01:22:28,900 ഈ മണല്‍ കാരണമാണെന്നേ. 417 01:23:16,700 --> 01:23:19,200 - ഇതത്ര നല്ലതൊന്നുമല്ല. - അല്ലേ? 418 01:23:19,500 --> 01:23:21,500 നേരെ അടയുന്നുപോലുമില്ല. 419 01:23:25,800 --> 01:23:29,200 ഇനി റേഷന്‍ കൊണ്ടുത്തരുമ്പോള്‍ അവരോട് ഒരു ബ്ലേഡ് കൂടി കൊണ്ടുത്തരാന്‍ പറയാം. 420 01:23:31,500 --> 01:23:35,500 കണ്ടോ? ഈ മണല്‍ എന്റെ രോമങ്ങളെ മുഴുവന്‍ മുരുമുരുപ്പുള്ളതാക്കി. 421 01:23:38,100 --> 01:23:42,500 മണല്‍ എല്ലാറ്റിനെയും നശിപ്പിക്കുന്നു, ശരിയല്ലേ? 422 01:23:57,800 --> 01:24:03,100 - ഏയ്, വേഗം നോക്ക്! - ശരി! ശരിയായി! 423 01:24:04,600 --> 01:24:06,600 നിന്റെ 'ഭര്‍ത്താവ്' എവിടെ? 424 01:24:06,900 --> 01:24:09,200 വയറുവേദനയാണ്. ജലദോഷവും പിടിച്ചിട്ടുണ്ട്. 425 01:24:09,600 --> 01:24:12,200 നീ അവന് ഒരുപാട് സ്‌നേഹം കൊടുത്തിട്ടുണ്ടാവും. അല്ലേ? 426 01:24:19,000 --> 01:24:21,200 ശരിയായില്ലേ! 427 01:25:44,800 --> 01:25:51,100 - കുളിക്കുന്നുണ്ടോ? ഞാന്‍ സഹായിക്കണോ? - ഇല്ല, ഇന്നിനി കുളിക്കുന്നില്ല. നല്ല ക്ഷീണം. 428 01:25:53,700 --> 01:25:58,200 - എന്നാൽ എനിക്കൊന്ന് കുളിച്ചാല്‍ കൊള്ളാമെന്നുണ്ട്. - വേണ്ട, നിങ്ങള്‍ക്ക് സുഖമില്ലല്ലോ. 429 01:25:59,700 --> 01:26:02,200 എന്നെയൊട്ടാകെ വിയര്‍ത്തൊട്ടുന്നുണ്ട്.. 430 01:26:03,600 --> 01:26:06,900 രാത്രിയില്‍ നല്ല വിയര്‍പ്പാണ്, ഉറങ്ങാനേ പറ്റുന്നില്ല. 431 01:26:08,100 --> 01:26:10,300 എനിക്കതൊന്ന് ചൂടാക്കണമെന്നുണ്ട്... 432 01:26:10,600 --> 01:26:14,500 - അതിനെന്താ, ഞാനും സഹായിക്കാമല്ലോ. - അതു വേണ്ട, ഞാന്‍ ചെയ്‌തോളാം. 433 01:26:49,800 --> 01:26:54,100 - നിങ്ങളെന്താണ് ആലോചിക്കുന്നത്? - ഓ, ഒന്നുമില്ല. 434 01:26:57,100 --> 01:26:59,900 ഞാന്‍ നിന്റെയൊരു ഫോട്ടോ എടുക്കട്ടെ, അങ്ങോട്ട് മാറിനില്‍ക്കൂ. 435 01:27:00,200 --> 01:27:01,400 വേണ്ട, എനിക്കതിഷ്ടമല്ല... 436 01:27:01,600 --> 01:27:03,200 വരൂ... 437 01:27:05,500 --> 01:27:07,300 ഒന്നു ചിരിച്ചേ. 438 01:27:22,800 --> 01:27:26,500 - നിങ്ങള്‍ക്ക് മടങ്ങിപ്പോകണമെന്നുണ്ട്, അല്ലേ? - അതെന്തേ അങ്ങിനെ ചോദിച്ചത്? 439 01:27:28,600 --> 01:27:32,900 - ഒരു റേഡിയൊ നിങ്ങളുടെ മനസ്സിലുള്ള മറ്റ് കാര്യങ്ങളെ അകറ്റിയേനെ. - റേഡിയോയൊ? 440 01:27:35,400 --> 01:27:40,100 - എന്നാല്‍ നിങ്ങള്‍ക്ക് ലോകകാര്യങ്ങളെല്ലാമറിയാമല്ലോ. - അതിലൊക്കെ എന്ത് കാര്യം! 441 01:27:40,900 --> 01:27:45,400 ടോക്യൊയില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാന്‍ പറ്റുമല്ലോ. 442 01:27:46,100 --> 01:27:50,700 അതില്‍ നിന്നെല്ലാം ഒഴിവാകാനാണ് ഞാന്‍ ഈ പ്രാണികളെ ശേഖരിക്കാന്‍ തുടങ്ങിയതുതന്നെ. 443 01:27:52,000 --> 01:27:54,700 നില കിട്ടാത്ത ആ ജീവിതവുമായി തട്ടിച്ചുനോക്കുമ്പോള്‍, 444 01:27:55,000 --> 01:27:58,800 എന്റെ പേര് ഒരു പുസ്തകത്തില്‍ അച്ചടിച്ച് വരിക എന്നതാണ് കൈയെത്തിപ്പിടിക്കാവുന്ന ഒരു കാര്യം. 445 01:28:00,000 --> 01:28:06,100 പക്ഷെ ഒരു റേഡിയൊ നല്ല മാറ്റമുണ്ടാക്കിയേക്കും. 446 01:28:10,500 --> 01:28:12,300 ശരിയായിരിക്കും. 447 01:28:12,900 --> 01:28:15,600 നമുക്കാ ചാരായം കുടിച്ചുതീര്‍ത്താലോ? 448 01:28:16,300 --> 01:28:19,700 - നിങ്ങളുടെ അസുഖം മാറിയില്ലല്ലോ. - അത് കഴിച്ചാല്‍ നന്നായി ഉറങ്ങാം. 449 01:28:19,900 --> 01:28:24,400 അതില്ലാതെ തന്നെ എനിക്ക് ഉറക്കം കുറവൊന്നുമില്ല. 450 01:28:24,900 --> 01:28:27,000 അതെന്തെങ്കിലുമാവട്ടെ, കുറച്ച് കഴിക്കാമെന്നേ! 451 01:28:34,700 --> 01:28:36,900 എനിക്കത് വേണ്ട... 452 01:28:44,100 --> 01:28:46,900 വരൂന്നേ... എനിക്കെന്തോ ഇന്ന് ഒരു ആഘോഷമൂഡാണ്. 453 01:28:47,900 --> 01:28:51,400 - ഇതാ വെള്ളം തിളച്ചുകൊണ്ടിരിക്കുന്നു. - വരൂന്നേ. 454 01:28:51,900 --> 01:28:54,100 നിങ്ങള്‍ക്കിന്നിതെന്തു പറ്റി? 455 01:28:57,500 --> 01:28:59,700 അങ്ങനെതന്നെ വലിച്ചുകുടിച്ചേ... 456 01:30:37,100 --> 01:30:40,100 അവസാനം ഒന്ന് കുളിക്കാന്‍ സാധിച്ചപ്പോള്‍ എന്തൊരു സുഖം! 457 01:30:42,900 --> 01:30:47,700 നിങ്ങളൊരു വല്ലാത്ത മനുഷ്യന്‍ തന്നെ... ക്ഷീണിച്ചവശയായ എന്നെ ഇങ്ങനെ ജോലി ചെയ്യിക്കുന്നുണ്ടല്ലോ. 458 01:42:03,700 --> 01:42:06,600 സഹായിക്കണേ! 459 01:42:07,400 --> 01:42:11,100 ആരെങ്കിലുമൊന്ന് സഹായിക്കണേ! 460 01:42:18,500 --> 01:42:21,500 സഹായിക്കണേ! 461 01:42:29,200 --> 01:42:31,800 ഇതാ, ഇതില്‍ പിടിച്ചോളൂ! 462 01:42:37,100 --> 01:42:41,100 ദയവായി ഈ കയറുകൊണ്ട് എന്നെ വലിച്ച് പുറത്തെടുക്കൂ. 463 01:42:41,300 --> 01:42:45,400 എടാ വിഡ്ഢീ, ഏതെങ്കിലുമൊരു വേര് പറിച്ചെടുക്കുന്നതുപോലെ നിന്നെ വലിച്ചെടുക്കാന്‍ പറ്റില്ല. 464 01:42:46,800 --> 01:42:51,200 ഞങ്ങള്‍ നിന്നെ കുഴിച്ചെടുക്കാം. പലകയില്‍ മുറുകെപ്പിടിച്ചോളൂ! 465 01:42:53,800 --> 01:42:56,900 ഞങ്ങള്‍ കൃത്യസമയത്തെത്തിയത് നന്നായി. 466 01:42:57,200 --> 01:43:00,100 ഈ പരിസരത്ത് ധാരാളം മണല്‍ച്ചുഴികളുണ്ട്. 467 01:43:00,500 --> 01:43:03,400 പട്ടികള്‍ പോലും ഇങ്ങോട്ടൊന്നും വരാറില്ല. 468 01:43:04,800 --> 01:43:07,400 ഇതിനുമുമ്പും എത്ര ആളുകള്‍ ഇതില്‍ വീണുപോയിട്ടുണ്ടെന്നോ? 469 01:43:07,700 --> 01:43:12,100 ഇതുവഴി കടന്നുപോകുന്ന എല്ലാവര്‍ക്കുമൊന്നും ഇത്തരം ചുഴികൾ ഇവിടെയുള്ള കാര്യം അറിയില്ല. 470 01:43:12,500 --> 01:43:17,200 കുഴിച്ചുനോക്കുകയാണെങ്കില്‍, വിലപ്പെട്ട പലതും കിട്ടുമായിരിക്കും. 471 01:43:17,700 --> 01:43:21,800 രണ്ട് മൂന്ന് ക്യാമറകള്‍ എന്തായാലും കിട്ടും. 472 01:44:32,500 --> 01:44:34,500 മിണ്ടാതിരിക്ക്! 473 01:44:35,500 --> 01:44:37,400 എന്നോട് ക്ഷമിക്കണം. 474 01:44:45,500 --> 01:44:47,500 കുറച്ച് ചായ ഉണ്ടാക്കണോ? 475 01:44:48,600 --> 01:44:52,800 - ഇപ്പോള്‍ സമയമെന്തായി? - എനിക്കറിയില്ല. 476 01:44:53,200 --> 01:44:55,900 ഒരു 8.30 ആയിക്കാണും. 477 01:45:01,800 --> 01:45:03,900 ഞാന്‍ പരാജയപ്പെട്ടിരിക്കുന്നു... 478 01:45:10,500 --> 01:45:13,500 പരിപൂര്‍ണമായ പരാജയം. 479 01:45:16,700 --> 01:45:18,700 നിങ്ങള്‍ക്ക്... 480 01:45:20,800 --> 01:45:22,800 ഭാര്യയുണ്ടോ... 481 01:45:25,100 --> 01:45:26,800 ടോക്യോവില്‍...? 482 01:45:28,100 --> 01:45:30,800 അത് നിന്നെ ബാധിക്കുന്ന കാര്യമല്ല. 483 01:45:32,900 --> 01:45:34,100 ഉവ്വ്. അത് ശരിയാണ്. 484 01:45:36,300 --> 01:45:39,300 പക്ഷെ, അത് വളരെ മോശമായിപ്പോയി. 485 01:45:41,200 --> 01:45:43,500 ഞാൻ വിജയിച്ചിരുന്നുവെങ്കില്‍, 486 01:45:44,600 --> 01:45:47,600 ഞാന്‍ നിനക്ക് ഒരു റേഡിയൊ അയച്ചുതരുമായിരുന്നു. 487 01:45:48,000 --> 01:45:52,200 - റേഡിയോയൊ? - നിനക്കത് വേണമെന്നുണ്ട്, ഇല്ലേ? 488 01:45:55,300 --> 01:45:59,200 അതങ്ങിനെയാണെങ്കിലും, നിങ്ങളത് മേടിച്ച് തരേണ്ട കാര്യമൊന്നുമില്ല. 489 01:46:00,400 --> 01:46:04,100 എന്തെങ്കിലും ചെറിയ ജോലി ഇവിടെ നിന്ന് തന്നെ ചെയ്ത് എനിക്കത് വാങ്ങാവുന്നതേയുള്ളൂ. 490 01:46:06,600 --> 01:46:09,100 ഞാന്‍ പരാജയപ്പെട്ടിരിക്കുന്നു... 491 01:46:10,700 --> 01:46:13,600 ഞാന്‍ തുടച്ചുതരണോ? 492 01:46:16,600 --> 01:46:19,600 എനിക്ക് ഭൂമിശാസ്ത്രം അറിയില്ലായിരുന്നു, അതുകൊണ്ട് പറ്റിയതാണ്.... 493 01:46:30,700 --> 01:46:33,800 ഒടുവില്‍ എന്തായാലും അവര്‍ എന്നെ തേടിവരും... 494 01:46:34,700 --> 01:46:40,300 എന്റെ സുഹൃത്തുക്കള്‍, സംഘടന, 495 01:46:41,700 --> 01:46:45,500 സ്‌കൂള്‍ ബോഡ്, പിറ്റിഎ... 496 01:46:47,600 --> 01:46:50,500 എന്നെ ഇവിടെക്കിടന്ന് മരിക്കാന്‍ അവര്‍ അനുവദിക്കില്ല. 497 01:46:52,300 --> 01:46:54,700 വരൂ. ഞാന്‍ ശരീരം കഴുകിത്തുടച്ചുതരാം! 498 01:47:16,000 --> 01:47:18,300 അതെന്താണ്? 499 01:47:21,800 --> 01:47:25,500 - എന്റെ അവസാന പ്രതീക്ഷ. - അവസാനപ്രതീക്ഷയോ? 500 01:47:25,800 --> 01:47:27,900 കാക്കയെ പിടിക്കാനുള്ള ഒരു കെണി. 501 01:47:33,000 --> 01:47:35,700 ഇരയെ ഈ പാത്രത്തിനുമുകളില്‍ വെക്കും. 502 01:47:35,900 --> 01:47:40,700 കാക്ക ഇതിനെ പിടിക്കാന്‍ വന്നാല്‍, അത് നേരെ മണലിലേക്ക് വീഴും. 503 01:47:41,800 --> 01:47:44,500 കാക്കകള്‍ നല്ല ബുദ്ധിയുള്ളവരാണ്. 504 01:47:45,000 --> 01:47:48,000 വിശപ്പ് അവരെ ബുദ്ധിശൂന്യരാക്കും. 505 01:47:53,700 --> 01:47:57,200 നിങ്ങളെന്തിനാണ് ഇതിനെ അവസാനപ്രതീക്ഷ എന്നു പറയുന്നത്? 506 01:47:58,300 --> 01:48:00,300 അതങ്ങിനെയായതുകൊണ്ടുതന്നെ. 507 01:48:01,300 --> 01:48:07,000 സഹായിക്കണമെന്നാവശ്യപ്പെട്ട് അതിന്റെ കാലില്‍ ഞാനൊരു സന്ദേശം എഴുതിക്കെട്ടിവെക്കും. 508 01:48:08,900 --> 01:48:13,600 അതിന് അവര്‍ വരില്ലല്ലോ, നിങ്ങള്‍ക്കതറിയാം. ഇപ്പോള്‍ മൂന്ന് മാസമായിക്കാണും. 509 01:48:15,800 --> 01:48:17,300 ആര്? 510 01:48:17,600 --> 01:48:20,300 നിങ്ങളെ ഇവിടെ നിന്ന് രക്ഷിക്കുമെന്ന് പറഞ്ഞവര്‍. 511 01:48:29,100 --> 01:48:32,900 നിങ്ങള്‍ ഒളിച്ചോടിയതാണെന്ന് അവര്‍ കരുതിക്കാണും... 512 01:48:33,700 --> 01:48:35,500 ഒളിച്ചോടിയെന്നോ? 513 01:48:37,800 --> 01:48:41,300 അതെ, ചെയ്യുന്ന ജോലി നിങ്ങള്‍ക്ക് ശരിക്കും മടുത്തതുകൊണ്ട്. 514 01:48:42,600 --> 01:48:44,500 അതിന് ഒരു സാധ്യതയുമില്ല. 515 01:48:47,200 --> 01:48:50,100 എന്റെ ബാങ്ക് പാസ് പുസ്തകം റൂമിലിരിപ്പുണ്ട്. 516 01:48:51,000 --> 01:48:54,300 മേശപ്പുറത്ത് എന്റെയൊരു പുസ്തകം തുറന്നിരിപ്പുമുണ്ട്. 517 01:48:54,700 --> 01:48:59,100 ആ മുറി കാണുമ്പോള്‍ത്തന്നെ എനിക്ക് സഹായം ആവശ്യമുണ്ടെന്ന് പ്രായോഗികമായി തോന്നേണ്ടതാണ്. 518 01:48:59,700 --> 01:49:01,800 അതിനവിടെയെന്താണുള്ളത്? 519 01:49:02,600 --> 01:49:04,400 നീയെന്താ ഉദ്ദേശിച്ചത്? 520 01:49:04,700 --> 01:49:06,700 ടോക്കിയോയില്‍... 521 01:49:07,000 --> 01:49:10,400 ഞാന്‍ പിന്നെയെന്തിനാണ് അത് കാണമെന്ന് പറയുന്നതെന്നാണ് നീ കരുതുന്നത്? 522 01:49:11,400 --> 01:49:13,200 ഇത് വലിയ കഷ്ടമായല്ലോ. 523 01:49:23,900 --> 01:49:26,700 ഏയ്, നിങ്ങളുടെ റേഷന്‍, ഇതാ പിടിച്ചോ! 524 01:49:31,200 --> 01:49:34,200 ഒന്നു നിന്നേ! ഞാന്‍ പറയുന്നതൊന്ന് കേള്‍ക്കൂ! 525 01:49:39,600 --> 01:49:41,900 വല്ലപ്പോഴുമൊരിക്കല്‍ എന്നെയൊന്ന് പുറത്തേക്ക് വിട്ടുകൂടെ? 526 01:49:42,300 --> 01:49:47,100 ദിവസവും ഒരരമണിക്കൂര്‍! കടലുകാണാന്‍ എന്നെ വിട്ടുകൂടെ? 527 01:49:50,600 --> 01:49:54,300 രക്ഷപ്പെടാനൊന്നും ശ്രമിക്കില്ലെന്ന് ഞാനുറപ്പ് തരുന്നു! 528 01:49:54,900 --> 01:49:57,100 ഒരിരുപത് മിനുട്ടെങ്കിലും! അല്ലെങ്കില്‍ വേണ്ട, ഒരു പത്തുമിനിറ്റ്! 529 01:49:57,400 --> 01:50:02,500 കഴിഞ്ഞ മൂന്ന് മാസങ്ങളായി ഞാനൊരു പ്രശ്‌നവുമുണ്ടാക്കിയില്ലല്ലോ! ദയവായി അനുവദിക്കൂ, എനിക്കിവിടെ ഭ്രാന്ത് പിടിക്കുന്നു! 530 01:50:04,400 --> 01:50:08,100 ഇക്കാര്യം ഗ്രാമസഭയില്‍ ചര്‍ച്ച ചെയ്യും, എന്നിട്ട് തീരുമാനം നിങ്ങളെ അറിയിക്കും.! 531 01:50:08,700 --> 01:50:12,300 ഒന്നു ശ്രമിക്കണേ! വേണമെങ്കില്‍ എനിക്ക് കാവലേര്‍പ്പെടുത്തിക്കോളൂ! 532 01:52:07,000 --> 01:52:09,400 നീ വളരെയേറെ കഠിനമായി അധ്വാനിക്കുന്നുണ്ട്. 533 01:52:09,900 --> 01:52:13,100 ഇരുപതെണ്ണം കൂടിയായാല്‍ 1000 യെന്‍ എനിക്ക് കിട്ടും. 534 01:52:26,561 --> 01:52:28,261 ''നിങ്ങളൊരു മികച്ച കളിക്കാരനായതുകൊണ്ട്‌, 535 01:52:28,561 --> 01:52:30,961 എത്ര വിഷമകരമായ അവസ്ഥയിലാണെങ്കിലും ഞാന്‍ പുഞ്ചിരിച്ചുകൊണ്ടേയിരിക്കും.'' 536 01:52:44,700 --> 01:52:46,200 ഞാനൊരു വിഡ്ഢിയാകാനൊരുക്കമല്ല! 537 01:52:55,200 --> 01:52:58,500 ഒരു പട്ടിയെപ്പെലെ ചത്തുമണ്ണടിയാന്‍ ഞാനൊരുക്കമല്ല! 538 01:53:31,000 --> 01:53:35,000 എന്തു കുന്തത്തിനാണിനി റേഡിയോ? ഇപ്പോള്‍ത്തന്നെ വളരെയേറെ വൈകിയിരിക്കുന്നു. 539 01:53:35,900 --> 01:53:38,800 അവര്‍ നിന്നെ പരിഗണിക്കുന്നേയില്ല? 540 01:53:39,100 --> 01:53:40,900 അതെനിക്ക് നന്നായറിയാം. 541 01:53:45,300 --> 01:53:47,800 അളുകള്‍ക്ക് താന്താങ്ങളെത്തന്നെയേ പരിഗണനയുള്ളൂ. 542 01:53:49,000 --> 01:53:53,700 നമ്മളെത്തന്നെ നോക്കൂ, നിഷ്‌കരുണം ചൂഷണം ചെയ്യപ്പെട്ടിട്ടും സന്തോഷത്തോടെ വാലാട്ടിക്കൊണ്ടിരിക്കുന്നു. 543 01:53:54,200 --> 01:53:57,700 നീ അത് തിരിച്ചറിയുമ്പേഴേയ്ക്കും അവര്‍ നമ്മെ ഇവിടെ ഉപേക്ഷിക്കും. 544 01:53:58,000 --> 01:54:01,200 ഒരിക്കലുമില്ല! ഈ മണല്‍ ഇവിടെത്തന്നെയുണ്ടാകുമല്ലോ! 545 01:54:01,400 --> 01:54:04,900 മണലോ? അതിലെന്തു കുന്തമാണുള്ളത്? 546 01:54:05,300 --> 01:54:07,500 എല്ലാ പ്രശ്‌നങ്ങളുടെയും കാരണമതാണ്. 547 01:54:08,000 --> 01:54:09,700 - അത് വില്‍ക്കാമല്ലോ. - എവിടെ? 548 01:54:10,000 --> 01:54:11,700 നഗരത്തിലെ ഫാക്റ്ററികളില്‍. 549 01:54:11,900 --> 01:54:15,300 നീയെന്താ തമാശ പറയുകയാണോ? ഇത്രയും ഉപ്പുരസമുള്ള മണല്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്! 550 01:54:16,300 --> 01:54:19,800 പക്ഷെ രഹസ്യമായി... പകുതി വിലയ്ക്ക്. 551 01:54:20,000 --> 01:54:24,500 ഒരു അണക്കെട്ടോ കെട്ടിടമോ തകരുമ്പോഴറിയാം, അതെന്തുമാത്രം നഷ്ടമായിരുന്നുവെന്ന്. 552 01:54:26,300 --> 01:54:28,900 അതൊക്കെ മറ്റുള്ളവരുടെ കാര്യം. 553 01:54:31,400 --> 01:54:36,300 ശരിയാണ്. അതൊക്കെ മറ്റുള്ളവരുടെ കാര്യമാണ്. 554 01:54:37,300 --> 01:54:41,100 പക്ഷെ ഈ അഴിമതിയ്ക്കിടയിലൂടെ ഏതോ ഒരാള്‍ ധനികനാവുന്നുണ്ട്. 555 01:54:41,400 --> 01:54:43,900 അത്തരക്കാരെ നമ്മളെന്തിന് സഹായിക്കണം? 556 01:54:44,400 --> 01:54:47,100 വാങ്ങുന്നതും വില്‍ക്കുന്നതും യൂനിയനാണല്ലോ. 557 01:54:47,600 --> 01:54:51,800 അവർ നമ്മളെ വളരെ നന്നായി നോക്കുന്നുണ്ട്. 558 01:55:05,800 --> 01:55:08,100 ഞാന്‍ മണല്‍ അരിച്ച് നീക്കം ചെയ്യാം. 559 01:55:11,400 --> 01:55:15,100 ഇവിടെ ജീവിക്കുന്നത് വെള്ളത്തില്‍ വീടുണ്ടാക്കുന്നതിന് തുല്യമാണ്. 560 01:55:16,000 --> 01:55:18,600 വെള്ളത്തില്‍ ഒരു ബോട്ടാണ് എന്തായാലും നല്ലത്. 561 01:55:19,300 --> 01:55:20,900 എന്തൊരുറച്ച ചിന്തയാണിത്! 562 01:55:21,300 --> 01:55:24,300 ഒന്നുകില്‍ അതൊരു വീടായിരിക്കണം അല്ലെങ്കില്‍ ഒന്നുമല്ലായിരിക്കണം! 563 01:55:25,300 --> 01:55:29,300 പക്ഷെ നിങ്ങള്‍ക്കും വീട്ടില്‍ പോകണമെന്ന് തോന്നുന്നില്ലേ? 564 01:55:30,300 --> 01:55:32,200 അത് വേറൊരു തരത്തിലാണ്. 565 01:55:54,400 --> 01:55:56,200 വെറുമൊരു മിഥ്യയാണെങ്കില്‍പ്പോലും..., 566 01:55:57,800 --> 01:56:00,300 ...നാളെ കാര്യങ്ങളെല്ലാം മാറിമറിയുമെന്ന 567 01:56:01,400 --> 01:56:05,200 ഒരു പ്രതീക്ഷ നല്‍കാന്‍ അത് സഹായിക്കുന്നുണ്ട്. 568 01:56:08,700 --> 01:56:12,300 ഓരോ പ്രഭാതത്തിലും എനിക്ക് ഭയങ്കര പേടിയാണ്. 569 01:56:13,500 --> 01:56:16,000 ഓരോ രാത്രിയിലും, ഉറങ്ങാന്‍ പോകുമ്പോഴും അങ്ങിനെ തന്നെ. 570 01:56:16,900 --> 01:56:22,500 ഞാന്‍ വീണ്ടും തനിച്ച് തന്നെ ഉണരേണ്ടിവരുമോ എന്ന ഭയം. 571 01:56:23,800 --> 01:56:27,600 അതെന്നെ വല്ലാതെ പേടിപ്പിക്കുന്നുണ്ട്... 572 01:56:54,800 --> 01:56:57,600 അതെല്ലാമെടുത്ത് ഇവിടെയിട്! 573 01:57:26,400 --> 01:57:29,700 ഏയ്, നല്ല അധ്വാനമാണല്ലേ? 574 01:57:31,300 --> 01:57:35,100 ഇയാള്‍ക്കിപ്പോളിവിടെ എന്താണ് കാര്യം? ബാസ്‌കറ്റിറക്കാനുള്ള നേരമായിട്ടില്ലല്ലോ. 575 01:57:35,700 --> 01:57:39,000 നീ കടല്‍ കാണണമെന്ന് പറഞ്ഞിരുന്നില്ലേ? 576 01:57:41,000 --> 01:57:45,000 ഉവ്വ്. പറഞ്ഞിരുന്നു! എന്നെ അനുവദിക്കുമോ? 577 01:57:47,300 --> 01:57:50,500 ഞങ്ങളത് പരിഗണിക്കുന്നുണ്ട്. 578 01:57:50,800 --> 01:57:56,800 ദയവായി അനുവദിക്കണേ. ഞാനിപ്പോള്‍ തന്നെ ഒരു പാഠം പഠിച്ചില്ലേ? 579 01:57:59,000 --> 01:58:01,900 ദിവസവും ഒരു മണിക്കൂര്‍? 580 01:58:02,700 --> 01:58:04,800 ശരി, അങ്ങിനെയാണെങ്കില്‍ ഞങ്ങളെ അത് കാണിച്ചുതരൂ, 581 01:58:05,700 --> 01:58:10,200 നിങ്ങള്‍ രണ്ടുപേരും പുറത്തേക്ക് വന്നേ; എല്ലാവര്‍ക്കും കാണാന്‍ പറ്റുന്ന തരത്തില്‍. 582 01:58:11,800 --> 01:58:15,600 - നിങ്ങളെന്താ ഉദ്ദേശിക്കുന്നത്? - നിനക്കറിയാമല്ലോ, അതുതന്നെ. 583 01:58:17,900 --> 01:58:21,600 നിനക്കറിയാം, നിന്റെയാ കിഴവിയോടൊപ്പം വാ. 584 01:58:26,900 --> 01:58:29,000 ദാ ഇതുപോലെ, വാടാ! 585 01:58:53,500 --> 01:58:56,000 ഞങ്ങളിക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു. 586 01:58:57,000 --> 01:59:01,000 എല്ലാവര്‍ക്കും സമ്മതമാണ്. അതിന് നീയിതാണ് ചെയ്യേണ്ടത്! 587 01:59:05,200 --> 01:59:07,400 ഏയ്, എന്താണിത്ര താമസം! 588 01:59:07,600 --> 01:59:09,700 നാണമാണോ? വേഗം നോക്ക്! 589 01:59:41,600 --> 01:59:43,200 നമ്മളെന്താണ് ചെയ്യേണ്ടത്? 590 01:59:44,700 --> 01:59:46,800 ഓരോരോ വിഡ്ഢിത്തങ്ങള്‍. 591 01:59:48,100 --> 01:59:51,000 പക്ഷെ ഇതെന്റെ ഒരേയൊരു അവസരമാണ്... 592 01:59:52,800 --> 01:59:54,300 അവരെ അങ്ങ് അവഗണിച്ചേക്ക്! 593 01:59:58,300 --> 02:00:03,000 നോക്കൂ, നമ്മളിതത്ര കാര്യമായൊന്നും എടുക്കേണ്ടതില്ല. 594 02:00:03,600 --> 02:00:06,100 എന്തില്ലെന്ന്? നമ്മള്‍ പ്രകൃതിവിരുദ്ധരൊന്നുമല്ലല്ലോ! 595 02:02:15,800 --> 02:02:19,700 - ആര്‍ക്കെന്തു ചേതം? നമ്മളേതായാലും മൃഗങ്ങളെപ്പോലെയാണ് ജീവിക്കുന്നത്! - വേണ്ട! 596 02:03:31,700 --> 02:03:34,900 ഒന്ന് ശ്രമിക്കൂ! വെറുതേ അഭിനയിച്ചാല്‍ മതി! 597 02:03:43,100 --> 02:03:44,600 വൃത്തികെട്ടവനേ! 598 02:04:15,900 --> 02:04:18,900 വൃത്തികെട്ടവന്‍! വൃത്തികെട്ടവന്‍! വൃത്തികെട്ടവന്‍! 599 02:06:16,500 --> 02:06:18,200 ഇതെങ്ങിനെ സംഭവിച്ചു? 600 02:06:24,300 --> 02:06:26,000 വിചിത്രമായിരിക്കുന്നല്ലോ... 601 02:06:35,600 --> 02:06:40,200 കഴിഞ്ഞ മൂന്നാഴ്ചയായി ഒരു തുള്ളി പോലും മഴ പെയ്തിട്ടില്ല. 602 02:07:14,900 --> 02:07:17,200 കേശികത്വം മൂലമായിരിക്കണം. 603 02:07:18,900 --> 02:07:20,700 അതു തന്നെ! 604 02:07:34,300 --> 02:07:38,100 ഇതിന്റെ സാങ്കേതികത മെച്ചപ്പെടുത്താനെനിക്ക് സാധിച്ചാല്‍, ഇനിയൊരിക്കലും ഞങ്ങള്‍ക്ക് വെള്ളത്തിന് ബുദ്ധിമുട്ടേണ്ടിവരില്ല. 605 02:09:29,500 --> 02:09:34,900 ഉപരിതലത്തിലെ ബാഷ്പീകരണം മണലിനടിയിലെ ഈര്‍പ്പത്തെ മുകളിലേക്ക് വലിക്കുന്നു. 606 02:09:36,300 --> 02:09:38,400 മണല്‍പ്പരപ്പ് മുഴുവനായും ഒരു പമ്പ് പോലെ പ്രവര്‍ത്തിക്കുന്നു. 607 02:09:40,300 --> 02:09:44,000 ഇത് വെള്ളം വലിച്ചെടുക്കുന്ന ഒരു പമ്പിന് മുകളിലായി നമ്മൾ ഇരിക്കുന്നതുപോലെയാണ്. 608 02:09:46,900 --> 02:09:51,500 ഇതിലും മികച്ച ഒരു ജലശേഖരണി നിര്‍മിക്കാന്‍ എനിക്ക് കഴിയേണ്ടതാണ്. 609 02:10:49,700 --> 02:10:52,900 ഇത് ഭയങ്കരം തന്നെ. ഒന്ന് ശ്വാസമെടുക്കാന്‍ പോലും എനിക്ക് പറ്റുന്നില്ലല്ലോ 610 02:10:53,500 --> 02:10:55,800 ഡിസംബര്‍ മാസമിങ്ങെത്താറായി. 611 02:11:39,500 --> 02:11:40,900 ശരി, എന്നാലിത് നോക്കാം... 612 02:11:54,200 --> 02:11:55,900 വീണ്ടും അതെടുത്തോ? 613 02:11:57,600 --> 02:12:02,600 തണുപ്പുകാലത്ത് ഭക്ഷണം അധികം കിട്ടില്ല. അതുകൊണ്ടുതന്നെ കാക്ക പെട്ടെന്ന് ഇരയെ കൊത്താന്‍ വരാനിടയുണ്ട്. 614 02:12:02,900 --> 02:12:06,400 ഈ ആണുങ്ങളുടെ ഒരു കാര്യം... 615 02:12:09,000 --> 02:12:13,100 കെണിയൊരുക്കുന്ന ഒരാളായിമാറാന്‍ എനിക്കും ചിലപ്പോഴൊക്കെ തോന്നാറുണ്ട്. 616 02:12:19,000 --> 02:12:21,300 ആ റേഡിയൊ ഒന്ന് കിട്ടിയിരുന്നെങ്കില്‍... 617 02:12:21,600 --> 02:12:24,300 കാലാവസ്ഥാ പ്രവചനമെങ്കിലും കേള്‍ക്കാമായിരുന്നു. 618 02:12:49,300 --> 02:12:50,800 എനിക്ക് പേടിയാണ്. 619 02:13:12,800 --> 02:13:15,600 വെള്ളം ചൂടാകുമ്പോഴേക്ക് ഞാന്‍ ഇത് കുഴിച്ചിട്ടിട്ടുവരാം. 620 02:14:00,000 --> 02:14:01,800 ഇതാ വീണ്ടും ആ ദിവസമെത്തി... 621 02:14:16,700 --> 02:14:18,900 സഹായിക്കണേ! 622 02:14:19,600 --> 02:14:23,900 ആരെങ്കിലുമൊന്ന് സഹായിക്കണേ! 623 02:14:40,500 --> 02:14:43,400 വയ്യ... വയ്യ. 624 02:14:50,500 --> 02:14:52,900 - എന്താ പ്രശ്‌നം? - ഇവള്‍ക്ക് വേദനയാണ്. 625 02:15:15,200 --> 02:15:17,000 ഒരു കുഞ്ഞ് വരാന്‍ പോകുന്നു. 626 02:15:17,300 --> 02:15:18,800 ഒരു കുഞ്ഞോ? 627 02:15:23,300 --> 02:15:26,900 - എത്ര നാളായി? - ഒക്ടോബര്‍ തൊട്ട്. 628 02:15:31,500 --> 02:15:32,700 - ഇവിടെ വേദനയുണ്ടോ? - ഉണ്ട്. 629 02:15:33,000 --> 02:15:35,100 - മനംപിരട്ടലോ? - ഉണ്ട്. 630 02:15:35,700 --> 02:15:37,100 ഇവിടെയോ? 631 02:15:39,100 --> 02:15:43,200 ഗര്‍ഭപാത്രത്തിന് പുറത്തായിരിക്കണം ഗര്‍ഭം ധരിച്ചിരിക്കുന്നത്. 632 02:15:44,000 --> 02:15:45,500 നിങ്ങള്‍ക്കിതൊക്കെ എങ്ങനെയറിയാം? 633 02:15:46,400 --> 02:15:50,000 മൃഗഡോക്ടര്‍ക്കുവേണ്ടി കുതിരലാടം അടിച്ചിരുന്നത് അയാളായിരുന്നു. 634 02:15:50,700 --> 02:15:53,200 അതെന്തെങ്കിലുമാകട്ടെ, എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ വിളിക്ക്! 635 02:15:54,500 --> 02:15:56,700 അയാള്‍ക്കിവിടെ കൃത്യസമയത്ത് എത്താന്‍ കഴിയില്ല. 636 02:15:57,300 --> 02:15:59,400 ഇപ്പോള്‍ ഡോക്ടര്‍മാരെല്ലാം... 637 02:16:00,000 --> 02:16:02,800 ഒരു മുച്ചക്രവണ്ടി സംഘടിപ്പിക്കാന്‍ നോക്കണം! 638 02:16:26,700 --> 02:16:28,000 അവരിപ്പോള്‍ വരും... 639 02:16:33,900 --> 02:16:35,500 എനിക്ക് പേടിയാവുന്നു. 640 02:16:41,200 --> 02:16:45,500 പുറത്ത് കാറ്റ് ശമിച്ചുതുടങ്ങിയോ? 641 02:16:47,200 --> 02:16:50,100 ഉവ്വ്, ചെറുതായി കുറഞ്ഞിട്ടുണ്ട്. 642 02:16:59,500 --> 02:17:02,800 - ഇവളെ എങ്ങിനെ മുകളിലെത്തിക്കും? - ചെറിയ കിടക്കയിലോ മറ്റോ പൊതിഞ്ഞെടുക്കാം. 643 02:17:03,200 --> 02:17:04,600 വരൂ, നമുക്ക് പോകാം! 644 02:17:18,400 --> 02:17:20,300 അടിയില്‍ ഒരു പലകയോ മറ്റോ വെക്കൂ! 645 02:17:23,700 --> 02:17:25,300 ഇതാ നിങ്ങളുടെ റേഡിയൊ. 646 02:17:32,200 --> 02:17:33,900 റേഡിയോയൊ? 647 02:17:36,700 --> 02:17:38,500 മോശം സമയമാണല്ലോ. 648 02:17:39,300 --> 02:17:41,000 ഞാനിത് ഓണ്‍ ചെയ്യണോ? 649 02:17:53,000 --> 02:17:54,400 നിനക്കിത് വേണോ കൊണ്ടുപോകാന്‍? 650 02:17:54,700 --> 02:17:57,000 അതും കൂടെ അവളോടൊപ്പം കിടക്കയില്‍ പൊതിഞ്ഞെടുത്തോളൂ! 651 02:18:04,600 --> 02:18:06,600 വേറെ പലക വല്ലതുമിരിപ്പുണ്ടോ? 652 02:18:08,400 --> 02:18:10,700 ആ അലമാരിയുടെ പിറകിലുള്ളതില്‍ ഒന്നെടുത്തോളൂ. 653 02:18:25,900 --> 02:18:28,100 അതിന്റെ താഴെയുള്ളത്. 654 02:18:48,900 --> 02:18:53,000 - റെഡി! വണ്‍, റ്റു, ത്രീ! - പൊക്കിക്കോളൂ! 655 02:18:54,800 --> 02:18:57,700 വേണ്ട... വേണ്ട, എനിക്ക് പോകണ്ട! 656 02:19:01,900 --> 02:19:03,500 ഒന്ന് നില്‍ക്കൂ... 657 02:19:03,900 --> 02:19:05,200 ഞാന്‍ പറയുന്നതൊന്ന് കേള്‍ക്കൂ... 658 02:19:07,500 --> 02:19:09,400 നീ എന്തെങ്കിലും പറഞ്ഞോ? 659 02:19:21,000 --> 02:19:25,300 അല്ലെങ്കില്‍ വേണ്ട.... പിന്നീടൊരിക്കലാവാം. 660 02:19:44,000 --> 02:19:45,900 വേണ്ട... എനിക്ക് പോകണ്ട 661 02:19:58,900 --> 02:20:01,100 റെഡിയല്ലേ, എന്നാല്‍ വലിച്ചോളൂ! 662 02:20:04,000 --> 02:20:05,300 വേണ്ട... 663 02:20:08,600 --> 02:20:11,800 വേണ്ട... വേണ്ട! 664 02:20:37,600 --> 02:20:40,200 അവളെ ഇങ്ങോട്ടടുപ്പിക്ക്! 665 02:20:42,300 --> 02:20:45,400 പതുക്കെ മതി... തിരക്കു കൂട്ടല്ലേ... 666 02:25:24,700 --> 02:25:28,500 ഇപ്പോള്‍ത്തന്നെ ഇവിടെ നിന്നും ഓടിപ്പോകേണ്ട കാര്യമൊന്നുമില്ല... 667 02:25:30,200 --> 02:25:32,100 മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് എന്റെ കയ്യിലുണ്ട്. 668 02:25:32,300 --> 02:25:37,200 അതിലേക്ക് എന്റെ തന്നെ തുടക്കവും ലക്ഷ്യവും എഴുതിച്ചേര്‍ക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. 669 02:25:40,500 --> 02:25:41,900 ഇതിനെല്ലാം പുറമേ, ഈ പമ്പിനെക്കുറിച്ച് ആരോടെങ്കിലുമൊക്കെ... 670 02:25:42,100 --> 02:25:47,000 പറയാനുള്ള ആഗ്രഹം എന്റെയുള്ളില്‍ വിങ്ങിപ്പൊട്ടുകയാണ്. 671 02:25:48,100 --> 02:25:52,600 അത് പറയാന്‍ ഈ ഗ്രാമീണരിലും നല്ല മറ്റാരുണ്ട്? 672 02:25:54,600 --> 02:25:57,600 ഇന്നല്ലെങ്കില്‍, നാളെയത് പറയാം. 673 02:25:58,300 --> 02:26:01,500 എന്തായാലും ആരോടെങ്കിലും ഞാനിത് പറഞ്ഞിരിക്കും എന്നതുറപ്പാണ്. 674 02:26:04,000 --> 02:26:08,500 എന്നിട്ടാകാം രക്ഷപ്പെടുന്നതിനെക്കുറിച്ചുള്ള എന്റെ ആലോചനകള്‍. 675 02:26:16,300 --> 02:26:18,800 ടോക്കിയൊ കുടുംബകോടതി കാണാതയവരെക്കുറിച്ചുള്ള വിവരം 676 02:26:19,100 --> 02:26:24,300 പേര് : ജുംപെ നികി 677 02:26:25,400 --> 02:26:31,000 ജനനതീയതി: 1927 മാര്‍ച്ച് 7 678 02:26:32,100 --> 02:26:34,900 7 വര്‍ഷത്തിലേറെയായി കാണ്മാനില്ല 679 02:26:36,000 --> 02:26:39,000 തിരോഭവിച്ചതായി രേഖപ്പെടുത്തുന്നു. 680 02:26:40,500 --> 02:26:55,700 മലയാളം സബ്‌ടൈറ്റില്‍ തയ്യാറാക്കിയത്: നന്ദലാല്‍ ആര്‍, ഓപ്പണ്‍ ഫ്രെയിം പയ്യന്നൂര്‍