1 00:00:05,125 --> 00:00:17,125 എംസോണ്‍ റിലീസ് - 1494 www.malayalamsubtitles.org www.facebook.com/msonepage 2 00:00:17,249 --> 00:00:26,249 പരിഭാഷ : ഫ്രെഡി ഫ്രാൻസിസ് 3 00:00:59,142 --> 00:01:00,811 അന്നാ. എൽസാ. 4 00:01:00,945 --> 00:01:02,145 കിടക്കാൻ സമയമായി. 5 00:01:02,278 --> 00:01:04,015 അയ്യോ. മഞ്ഞുഭൂതത്തിന്റെ മന്ത്രശക്തിയിൽ... 6 00:01:04,147 --> 00:01:05,582 ...പാവം രാജകുമാരി കുടുങ്ങിപ്പോയി. 7 00:01:05,716 --> 00:01:08,385 എൽസ, വേഗം! ഒരു സുന്ദരൻ രാജകുമാരനെ ഉണ്ടാക്ക്. 8 00:01:08,518 --> 00:01:10,621 അയ്യയ്യോ! രാജകുമാരനും പെട്ടുപോയി. 9 00:01:10,755 --> 00:01:12,455 സ്നേഹമുള്ളിടത്ത് അപകടത്തെ... 10 00:01:12,590 --> 00:01:13,490 ...ആരു പേടിക്കാനാണ്? 11 00:01:13,624 --> 00:01:15,425 എന്റെ അന്നാ. അയ്യേ! 12 00:01:15,558 --> 00:01:17,227 ഉമ്മ കൊടുത്താലൊന്നും കാട് രക്ഷപ്പെടില്ല. 13 00:01:17,360 --> 00:01:19,730 കാണാതെപോയ പോയ കുഞ്ഞുമാലാഖമാർ ഉറക്കെ കരഞ്ഞു. 14 00:01:21,164 --> 00:01:22,165 ജിറാഫിന്റെ ശബ്ദം എങ്ങനെയാ? 15 00:01:22,298 --> 00:01:23,266 എന്തേലും ആവട്ടെ. 16 00:01:23,400 --> 00:01:24,534 ദിവ്യശക്തിയുള്ള റാണിയെ അവർ ഉണർത്തി... 17 00:01:24,669 --> 00:01:27,404 അവൾ ഭൂതത്തിന്റെ മന്ത്രത്തെ ഭേദിച്ച് എല്ലാവരേയും രക്ഷപ്പെടുത്തി! 18 00:01:27,537 --> 00:01:29,840 എന്നിട്ട് എല്ലാവരും കല്ല്യാണം കഴിച്ചു! 19 00:01:29,974 --> 00:01:31,108 എന്താണീ കളിക്കുന്നത്? 20 00:01:31,241 --> 00:01:32,810 മായാവനം. 21 00:01:32,943 --> 00:01:34,344 രാജകുമാരനും രാജകുമാരിയും... 22 00:01:34,477 --> 00:01:36,546 ഉം... ഇത് ഞാൻ കണ്ടിട്ടുള്ള മാന്ത്രിക വനങ്ങൾ പോലൊന്നുമല്ലല്ലോ. 23 00:01:36,681 --> 00:01:39,482 അച്ഛൻ മാന്ത്രികവനം കണ്ടിട്ടുണ്ടോ? 24 00:01:39,617 --> 00:01:40,618 ങേ, എന്താ? 25 00:01:40,751 --> 00:01:42,485 ഉവ്വ്, ഒരുതവണ. 26 00:01:42,620 --> 00:01:45,188 എന്നിട്ട് ഇതുവരെ ഞങ്ങളോട് ആ കഥ പറഞ്ഞില്ലല്ലേ? 27 00:01:45,321 --> 00:01:47,424 അത്.. ഇപ്പൊ വേണേൽ ഞാൻ പറയാം, പക്ഷേ നിങ്ങൾ... 28 00:01:48,926 --> 00:01:50,628 - ശരി. ഇപ്പൊ. - വേഗം പറ. 29 00:01:50,761 --> 00:01:52,295 അത് വേണോ? 30 00:01:52,830 --> 00:01:54,497 അവർ അറിയേണ്ട സമയമായി. 31 00:01:54,632 --> 00:01:56,199 നമുക്ക് പിന്നെ ഒരു വലിയ മഞ്ഞുമനുഷ്യനെ ഉണ്ടാക്കാം. 32 00:01:56,332 --> 00:01:57,868 അടങ്ങിയിരുന്ന് കേട്ടാലെ കഥ പറയൂ. 33 00:02:00,938 --> 00:02:02,073 അങ്ങകലെ... 34 00:02:02,205 --> 00:02:04,075 ..വടക്കേയറ്റത്ത്... 35 00:02:04,207 --> 00:02:08,244 ...ഒരുപാടു പഴയൊരു മായാവനമുണ്ടായിരുന്നു. 36 00:02:08,378 --> 00:02:09,814 പക്ഷേ അതിലെ മാന്ത്രികത ഏതെങ്കിലും ഭൂതമോ... 37 00:02:09,947 --> 00:02:12,549 ...വഴിതെറ്റി ചെന്ന മാലാഖമാരോ കാരണമല്ലായിരുന്നു. 38 00:02:12,683 --> 00:02:15,753 ഏറ്റവും ശക്തിയുള്ള നാല് ഘടകങ്ങളാണ് അതിനെ കാത്തുസൂക്ഷിച്ചിരുന്നത്... 39 00:02:16,821 --> 00:02:17,955 വായു... 40 00:02:18,689 --> 00:02:19,690 അഗ്നി... 41 00:02:20,825 --> 00:02:21,926 ജലം... 42 00:02:22,860 --> 00:02:24,527 പിന്നെ ഭൂമി. 43 00:02:29,466 --> 00:02:30,601 പക്ഷേ ആ കാട് നിഗൂഢതകൾ നിറഞ്ഞ... 44 00:02:30,735 --> 00:02:33,003 നോർത്തൾഡ്ര എന്നറിയപ്പെടുന്നവരുടെ വീടു കൂടിയായിരുന്നു. 45 00:02:33,137 --> 00:02:35,538 നോർത്തൾഡ്രകൾക്കും എന്നെപ്പോലെ ശക്തിയുണ്ടായിരുന്നോ? 46 00:02:35,673 --> 00:02:38,308 ഇല്ല, എൽസ. അവർക്ക് ശക്തിയൊന്നും ഇല്ലായിരുന്നു. 47 00:02:38,441 --> 00:02:41,812 പക്ഷേ അവർ ആ നാല് ഘടകങ്ങളുടെ ശക്തികൾ പ്രയോജനപ്പെടുത്തിയിരുന്നു. 48 00:02:42,747 --> 00:02:45,482 നമ്മുടെ രീതികളേ അല്ലായിരുന്നു അവർക്ക്... 49 00:02:45,616 --> 00:02:48,451 എന്നിട്ടും അവർ നമ്മളോട് കൂട്ടുകൂടി. 50 00:02:49,019 --> 00:02:50,187 അതിനുള്ള ബഹുമാനമായി... 51 00:02:50,320 --> 00:02:52,156 ...നിങ്ങളുടെ മുത്തച്ഛൻ റുണാഡ് രാജാവ്, 52 00:02:52,288 --> 00:02:53,791 അവരുടെ ജലാശയങ്ങൾക്ക് ശക്തി കൂട്ടാൻ... 53 00:02:53,924 --> 00:02:55,760 ...വളരെ വലിയൊരു അണക്കെട്ടുണ്ടാക്കി. 54 00:02:55,893 --> 00:02:57,194 സമാധാനത്തിന്റെ ഒരു സമ്മാനമായിരുന്നു അത്. 55 00:02:57,327 --> 00:02:59,797 അതൊരു വലിയ സമ്മാനമാണല്ലോ. 56 00:02:59,930 --> 00:03:01,165 ആ സൗഹൃദം ആഘോഷിക്കാനായി 57 00:03:01,297 --> 00:03:03,167 മായാവനത്തിലേക്ക്, അച്ഛൻ എന്നെയും കൊണ്ടുപോയി. 58 00:03:03,299 --> 00:03:04,635 നേരെ നിൽക്ക് ആഗ്നാർ. 59 00:03:05,603 --> 00:03:06,971 പിന്നെ നടന്നത് ഞാൻ ഒരിക്കലും... 60 00:03:07,104 --> 00:03:08,806 ...ചിന്തിക്കുകപോലും ചെയ്യാത്ത കാര്യങ്ങളായിരുന്നു. 61 00:03:11,274 --> 00:03:12,810 ഭടന്മാരെ പോലും ഞങ്ങൾ മടക്കിയയച്ചു. 62 00:03:15,045 --> 00:03:16,279 അവരുടെ ലോകത്തിൽ ഭ്രമിച്ചു പോയി. 63 00:03:16,680 --> 00:03:17,748 ഓ...ഓ...! 64 00:03:19,349 --> 00:03:20,951 അവരുടെ മായാജാലത്തിൽ... 65 00:03:21,085 --> 00:03:22,285 ...സ്വയം മറന്നുപോയി 66 00:03:36,533 --> 00:03:38,334 പക്ഷേ എവിടെയോ എന്തോ പിഴച്ചു. 67 00:03:40,838 --> 00:03:42,072 അവർ ഞങ്ങളെ ആക്രമിക്കുകയായിരുന്നു. 68 00:03:42,840 --> 00:03:43,974 എന്റെ പിന്നിൽ നിന്നാലും. 69 00:03:45,676 --> 00:03:47,477 ആ യുദ്ധം ഞാൻ ഒരിക്കലും മറക്കില്ല. 70 00:03:48,679 --> 00:03:49,914 നിങ്ങളുടെ മുത്തശ്ശനെ... 71 00:03:50,047 --> 00:03:50,981 അച്ഛാ...! 72 00:03:51,115 --> 00:03:52,049 ...അന്ന് നമുക്ക് നഷ്ടപ്പെട്ടു. 73 00:03:52,183 --> 00:03:53,383 ആഹ്! 74 00:03:53,516 --> 00:03:55,485 യുദ്ധത്തിൽ ആ ഘടകങ്ങളുടെയും ക്രോധം അലതല്ലി. 75 00:03:56,386 --> 00:03:57,721 ശ്രദ്ധിച്ച്‌! 76 00:03:57,855 --> 00:04:00,057 അവരുടെ മായാജാലം നമുക്ക് എതിരായി. 77 00:04:09,532 --> 00:04:12,102 അപ്പോൾ ഞാനൊരു ശബ്ദം കേട്ടു... 78 00:04:16,974 --> 00:04:19,409 ...എന്നെ ആരോ രക്ഷിക്കുകയും ചെയ്തു. 79 00:04:21,912 --> 00:04:25,883 അതിനു ശേഷം മായാവനത്തിന്റെ ശക്തികൾ അപ്രത്യക്ഷമായെന്നു കേട്ടു. 80 00:04:26,016 --> 00:04:29,887 അവിടെയെങ്ങും കനത്ത മൂടൽമഞ്ഞു നിറഞ്ഞു. 81 00:04:30,020 --> 00:04:32,156 നമ്മൾ എന്നെന്നേക്കുമായി അതിനു പുറത്തായി. 82 00:04:35,726 --> 00:04:41,564 അന്നുരാത്രി ഏറെൻഡെല്ലിന്റെ രാജാവായി ഞാൻ മടങ്ങിയെത്തി. 83 00:04:43,499 --> 00:04:46,971 ഓ.. അച്ഛാ. അത് അടിപൊളിയായിരുന്നു. 84 00:04:47,104 --> 00:04:49,106 അച്ഛനെ രക്ഷിച്ചത് ആരാണെങ്കിലും, 85 00:04:49,240 --> 00:04:51,242 എനിക്കവരെ ഒരുപാടിഷ്ടമായി. 86 00:04:51,374 --> 00:04:53,476 അത് ആരാണെന്നറിയാൻ എനിക്കും ആഗ്രഹമുണ്ട്. 87 00:04:53,611 --> 00:04:55,378 ആ ഘടകങ്ങൾക്ക് എന്തുപറ്റി? 88 00:04:55,511 --> 00:04:56,981 ആ കാട്ടിൽ ഇപ്പോ എന്താ ഉള്ളേ? 89 00:04:57,114 --> 00:04:58,548 എനിക്കറിയില്ല, മോളെ. 90 00:04:58,682 --> 00:05:01,151 ഇപ്പോഴും ആ മൂടൽമഞ്ഞിന്റെ മതിലുണ്ട്. 91 00:05:01,285 --> 00:05:03,087 ആർക്കും അതിനകത്ത് പോകാനും പറ്റില്ല, 92 00:05:03,220 --> 00:05:04,989 അതിനകത്തുനിന്ന് ആരും പുറത്ത് വന്നിട്ടുമില്ല. 93 00:05:05,122 --> 00:05:06,456 അതുകൊണ്ട് നമ്മൾ സുരക്ഷിതരാണ്. 94 00:05:06,590 --> 00:05:07,523 അതേ. 95 00:05:07,658 --> 00:05:09,226 പക്ഷേ ആ കാട് വീണ്ടും ഉണർന്നേക്കാം. 96 00:05:09,360 --> 00:05:13,429 ഉണ്ടാകാൻ പോകുന്ന ഏത് അപകടത്തെ നേരിടാനും നമ്മൾ തയ്യാറായിരിക്കണം. 97 00:05:13,563 --> 00:05:14,732 അതുകൊണ്ടുതന്നെ, 98 00:05:14,865 --> 00:05:16,367 നമുക്കിപ്പോ അച്ഛനോട് ഗുഡ് നൈറ്റ് പറയാം. 99 00:05:16,499 --> 00:05:20,070 പക്ഷേ എനിക്കൊരുപാടു സംശയം ചോദിക്കാനുണ്ട്. 100 00:05:20,204 --> 00:05:21,772 നാളെ രാത്രി ചോദിക്കാം, അന്നാ. 101 00:05:21,906 --> 00:05:24,875 എനിക്ക് അങ്ങനെ കാത്തിരിക്കാൻ അറിയത്തേയില്ലെന്ന് അറിയില്ലേ! 102 00:05:26,010 --> 00:05:28,712 നോർത്തൾഡ്ര എന്തിനാണ് നമ്മളെ ആക്രമിച്ചത്? 103 00:05:28,846 --> 00:05:30,781 സമ്മാനവുമായി വരുന്നവരെ ആരെങ്കിലും ആക്രമിക്കുമോ? 104 00:05:30,915 --> 00:05:33,884 ആ കാട് വീണ്ടും ഉണരുമെന്നു അമ്മയ്ക്ക് തോന്നുന്നുണ്ടോ? 105 00:05:36,353 --> 00:05:38,088 അതൊക്കെ അറ്റഹോളനു മാത്രമേ അറിയൂ. 106 00:05:38,521 --> 00:05:40,124 അറ്റ-ഹോ-എന്ത്? 107 00:05:42,192 --> 00:05:44,460 ഞാൻ കുഞ്ഞായിരുന്നപ്പോ... 108 00:05:44,595 --> 00:05:45,729 അറ്റഹോളൻ എന്നൊരു മായാനദിയെക്കുറിച്ച്... 109 00:05:45,863 --> 00:05:48,766 ..അമ്മ ഒരു പാട്ടുപാടിത്തരുമായിരുന്നു. 110 00:05:48,899 --> 00:05:52,002 നമ്മുടെ കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങളുടെയും... 111 00:05:52,136 --> 00:05:53,871 ..ഉത്തരം അതിലുണ്ടത്രേ. 112 00:05:54,004 --> 00:05:54,939 വൗ. 113 00:05:55,072 --> 00:05:57,207 ഞങ്ങൾക്കും കൂടി പാടിത്തരുമോ? പ്ലീസ്? 114 00:05:58,876 --> 00:05:59,777 ശരി. 115 00:05:59,910 --> 00:06:01,612 വന്ന് കെട്ടിപ്പിടിക്ക്. 116 00:06:01,745 --> 00:06:04,081 ചേർന്നിരിക്ക്. 117 00:06:07,051 --> 00:06:09,887 ♪ ഈ തഴുകും വടക്കൻ തെന്നൽ... 118 00:06:10,020 --> 00:06:13,290 ♪ ആഴിയെ പുണരുന്നവിടെ... 119 00:06:13,424 --> 00:06:16,226 ♪ ഓർമകകളാൽ നിറഞ്ഞൊരു... 120 00:06:16,360 --> 00:06:19,396 ♪ മായാനദിയുണ്ട്. 121 00:06:19,529 --> 00:06:24,335 ♪ കണ്ണേയുറങ്ങു നീയെൻ കുഞ്ഞേയുറങ്ങു നീ. 122 00:06:24,467 --> 00:06:29,206 ♪തേടുന്നതെല്ലാമീ നദിയിലൊഴുകുന്നു. 123 00:06:32,309 --> 00:06:35,212 ♪ അവളുടെ നീരിൽ... 124 00:06:35,346 --> 00:06:38,148 ♪ അവളുടെയാഴങ്ങളിൽ... 125 00:06:38,282 --> 00:06:41,285 ♪ നിനക്കായൊരു വഴിയും.. 126 00:06:41,418 --> 00:06:44,121 ♪ ഉത്തരവുമുണ്ട്. 127 00:06:44,254 --> 00:06:48,425 ♪ അവളിൽ മുങ്ങിയാലവ കണ്ടെത്താം. 128 00:06:48,558 --> 00:06:53,764 ♪ എന്നാൽ ഏറെയാഴം പോയാലതിലാണ്ടു പോകും. 129 00:06:56,033 --> 00:07:01,839 ♪ കേൾക്കുന്നവർക്കായവൾ പാടും, 130 00:07:01,972 --> 00:07:08,479 ♪ ഇന്ദ്രജാലമൊഴുകുന്നൊരു ഗാനം, 131 00:07:08,612 --> 00:07:13,884 ♪ എന്നാൽ നീ നിൻ ഭയത്തെയതിജീവിച്ചോ? 132 00:07:14,018 --> 00:07:20,991 ♪ അവളുടെ പാട്ടുകേൾക്കാൻ നീയൊരുങ്ങിയോ? 133 00:07:23,260 --> 00:07:26,230 ♪ ഈ തഴുകും വടക്കൻ തെന്നൽ 134 00:07:26,363 --> 00:07:29,400 ♪ ആഴിയെ പുണരുന്നവിടെ... 135 00:07:29,532 --> 00:07:32,636 ♪ കഥകൾ പാടുന്നൊരു... 136 00:07:32,770 --> 00:07:35,739 ♪ അമ്മയുമുണ്ട്. 137 00:07:35,873 --> 00:07:40,644 ♪ വന്നെന്നോട് നീ ചേർന്നിരിക്കൂ, 138 00:07:40,778 --> 00:07:43,047 ♪ നഷ്ടമായതെല്ലാം ഞാൻ... 139 00:07:44,181 --> 00:07:49,586 ♪ തിരികെ നേടട്ടെ... ♪ 140 00:07:53,490 --> 00:07:54,958 - മഹാറാണീ. - ഓ! 141 00:07:55,092 --> 00:07:56,226 അവര് തയ്യാറാണ്. 142 00:07:57,461 --> 00:07:58,762 എക്‌സ്ക്യൂസ് മീ. 143 00:07:59,296 --> 00:08:01,031 ദാ വരുന്നു. 144 00:08:04,835 --> 00:08:06,103 നിങ്ങളത് കേട്ടോ? 145 00:08:06,236 --> 00:08:07,237 എന്ത്? 146 00:08:09,306 --> 00:08:10,340 ഒന്നുമില്ല. 147 00:08:30,294 --> 00:08:33,030 ഒലാഫ്, നീ വെയിലുകായുവാണോ? 148 00:08:33,163 --> 00:08:36,066 ഞാൻ എന്റെ സ്വപ്നത്തിൽ ജീവിക്കുവാണ്, അന്നാ. 149 00:08:36,200 --> 00:08:37,201 ഇതെന്നും... 150 00:08:37,334 --> 00:08:38,869 - ഇങ്ങനെ തന്നെ നിന്നാൽ മതിയായിരുന്നു. - ഉം. 151 00:08:39,837 --> 00:08:42,272 എന്നാലും മാറ്റം, അവളുടെ സൗന്ദര്യത്താൽ എന്നെ മയക്കാറുണ്ട്. 152 00:08:42,406 --> 00:08:43,640 അതെന്തുവാ? 153 00:08:43,774 --> 00:08:45,442 ക്ഷമിക്കണം. പക്വത എന്നെ ഒരു കവിയാക്കി മാറ്റുന്നുണ്ട്. 154 00:08:46,877 --> 00:08:48,512 പറയ്, നീ വലുതായില്ലേ, അപ്പൊ എല്ലാം അറിയാമായിരിക്കുമല്ലോ... 155 00:08:48,645 --> 00:08:50,614 ഒന്നും സ്ഥിരമായി നിൽക്കില്ല എന്നുള്ളതോർത്ത്... 156 00:08:50,747 --> 00:08:52,483 നിനക്ക് വിഷമം തോന്നാറുണ്ടോ? 157 00:08:52,616 --> 00:08:54,351 ഏയ്....ഇല്ല. 158 00:08:54,485 --> 00:08:55,686 ശരിക്കും? 159 00:08:55,819 --> 00:08:58,455 ശോ... എനിക്കും നിന്റെയത്രയും പ്രായമായാൽ മതിയായിരുന്നു... 160 00:08:58,590 --> 00:09:01,625 അതാകുമ്പോൾ പ്രധാനപ്പെട്ട കാര്യങ്ങളൊന്നുമോർത്ത് എനിക്ക് വിഷമിക്കേണ്ടല്ലോ. 161 00:09:01,758 --> 00:09:03,494 അങ്ങനെയല്ല ഞാൻ പറഞ്ഞത്. 162 00:09:03,627 --> 00:09:05,529 എനിക്ക് വിഷമമൊന്നുമില്ല, കാരണം... 163 00:09:05,662 --> 00:09:09,333 എനിക്ക് നീയും എൽസയും ക്രിസ്റ്റോഫും സ്വാനുമൊക്കെ ഉണ്ടല്ലോ... 164 00:09:09,466 --> 00:09:11,802 കവാടങ്ങളൊക്കെ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയാണ്... 165 00:09:11,935 --> 00:09:13,637 പിന്നെ ഞാൻ ഇപ്പോൾ ഒറ്റയ്ക്കുമല്ല. 166 00:09:15,172 --> 00:09:17,908 ♪ അതേ, കാറ്റിനു തണുപ്പേറുകയാണ്, 167 00:09:18,041 --> 00:09:19,843 ♪ നമുക്കും പ്രായമേറുകയാണ്. 168 00:09:19,977 --> 00:09:25,182 ♪ ഈ കാറ്റിനൊപ്പം മേഘവും മാറിപ്പോകുന്നു.... 169 00:09:25,315 --> 00:09:27,918 ♪ ഈ വിളകളെല്ലാം വളമായിമാറി. 170 00:09:28,051 --> 00:09:30,654 ♪ എന്റെ ഇലയുടെ നിറവും മാറി. 171 00:09:30,787 --> 00:09:35,627 ♪ അതല്ലേ ഞാൻ എന്നും പറയുന്നത്. 172 00:09:35,759 --> 00:09:39,463 ♪ അതേ, ചിലതൊന്നും മാറുകില്ല. 173 00:09:39,597 --> 00:09:41,633 ♪ എൻ കൈയ്യിൽ നിൻ കൈയ്യുള്ള പോലെ. 174 00:09:41,765 --> 00:09:44,501 ♪ ചിലതെല്ലാം എന്നും നിൽക്കും. 175 00:09:44,636 --> 00:09:46,638 ♪ നാം കൂട്ടുകൂടി ആടിപ്പാടും പോലെ. 176 00:09:46,770 --> 00:09:49,706 ♪ പഴയ കൽമതിലെന്നും നിൽക്കും പോൽ. 177 00:09:49,840 --> 00:09:52,610 ♪ ചിലതെന്നും സത്യമായി നിൽക്കും! 178 00:09:53,877 --> 00:09:57,014 ♪ ചിലതൊന്നും മാറുകില്ല 179 00:09:57,147 --> 00:10:00,450 ♪ നിന്നെ ഞാനെന്നും പുണരും പോലെ. 180 00:10:04,521 --> 00:10:06,624 ♪ ഇലകൾ പൊഴിയുന്ന നേരം. 181 00:10:06,757 --> 00:10:09,459 ♪ഭാവി എന്നെ വിളിക്കുന്ന പോലെ, 182 00:10:09,594 --> 00:10:10,761 ♪അപ്പൊ ഇന്നുതന്നെ നീ നിന്റെ... 183 00:10:10,894 --> 00:10:14,464 ♪ മനസുതുറക്കുമോ....? 184 00:10:14,599 --> 00:10:17,401 ഞാൻ എന്തവളോടു പറയും.. 185 00:10:17,534 --> 00:10:20,304 ♪ എങ്ങനെയീ മോതിരമണിയിക്കും. 186 00:10:20,437 --> 00:10:25,075 ♪ നിനക്ക് ഞാനില്ലേ ഇതൊക്കെ പറഞ്ഞുതരാൻ...! 187 00:10:25,209 --> 00:10:28,579 ♪ അതെ, ചിലതൊന്നും മാറുകില്ല. 188 00:10:28,712 --> 00:10:30,948 ♪ അവൾക്കായുള്ളയെൻ പ്രണയം പോലെ. 189 00:10:31,081 --> 00:10:33,817 ♪ ചിലതെല്ലാം എന്നും നിൽക്കും. 190 00:10:33,951 --> 00:10:35,953 ♪ നീയെന്റെ ചങ്കായിരിക്കും പോലെ. 191 00:10:36,086 --> 00:10:38,956 ♪ പക്ഷേ ഞാൻ ചെന്നാൽ, അവളെ കണ്ടാൽ.. 192 00:10:39,089 --> 00:10:42,059 ♪എന്തുപറയണമെന്നെൻ മനം പറയും! 193 00:10:42,192 --> 00:10:43,026 ♪ അല്ലേ? 194 00:10:43,160 --> 00:10:46,598 ♪ ചിലതൊന്നും മാറുകില്ല. 195 00:10:46,730 --> 00:10:49,466 ♪ സ്വാൻ, നീ എന്റെ കൂടെ വേണം... 196 00:10:54,438 --> 00:10:56,006 ♪ ഈ ഒഴുകും കാറ്റിൽ... 197 00:10:56,139 --> 00:10:59,409 ♪ കേൾക്കും നാദമിതെന്താണ്? 198 00:10:59,543 --> 00:11:01,078 ♪ എന്തോ മൊഴിയുകയാണോ? 199 00:11:01,211 --> 00:11:04,314 ♪ ഈ ആനന്ദമിനിയും അകലുമോ... 200 00:11:04,448 --> 00:11:05,983 ♪ ഈ ദിനങ്ങളമൂല്യം. 201 00:11:06,116 --> 00:11:09,119 ♪ ഇത് കൈവിടാനാവുകില്ല. 202 00:11:10,120 --> 00:11:12,189 ♪ ഈ മുഹൂർത്തങ്ങളെ തടയാനാവുകില്ലെന്നാലും... 203 00:11:12,322 --> 00:11:18,395 ♪ ഞാനീ നിമിഷങ്ങളിൽ സ്വയംമറന്നാനന്ദിക്കും.....! 204 00:11:20,831 --> 00:11:22,032 ഓ! 205 00:11:31,908 --> 00:11:34,077 ♪ കാറ്റിനു തണുപ്പേറിടുന്നു. 206 00:11:34,211 --> 00:11:37,014 ♪ നിങ്ങൾക്കെല്ലാം പ്രായവുമേറിടുന്നു. 207 00:11:37,147 --> 00:11:38,683 ♪ ഇനി നമ്മൾ മനസ്സിലാശിക്കും പോൽ, 208 00:11:38,815 --> 00:11:42,252 ♪ ഇവിടെങ്ങും ഭവിക്കട്ടെ... 209 00:11:42,386 --> 00:11:45,122 ♪ ഈ രാജ്യം സമൃദ്ധിയാലെങ്ങും നിറയും. 210 00:11:45,255 --> 00:11:47,659 ♪ പ്രജകൾ തോളോട് തോളെന്നും നിൽക്കും! 211 00:11:47,791 --> 00:11:52,262 ♪ ഏറെൻഡെല്ലിൻ പതാകയെന്നും ഉയർന്നുതന്നെ പാറും! 212 00:11:52,396 --> 00:11:54,498 ♪ നമ്മുടെ പതാകയെന്നും ഉയർന്നു പാറും! 213 00:11:54,632 --> 00:11:58,902 ♪ നമ്മുടെ പതാകയെന്നും ഉയർന്നു പാറും, നമ്മുടെ പതാകയെന്നും ഉയർന്നു പാറും 214 00:11:59,036 --> 00:12:01,905 ♪ ചിലതൊന്നും മാറുകില്ല 215 00:12:02,039 --> 00:12:04,408 ♪ കാലമെത്ര കഴിഞ്ഞാലും... 216 00:12:04,541 --> 00:12:07,244 ♪ ചിലതെല്ലാമെന്നും നിൽക്കും. 217 00:12:07,377 --> 00:12:09,413 ♪ വരുംകാലം അജ്ഞാതമെങ്കിലും. 218 00:12:09,546 --> 00:12:12,215 ♪ ഈ ഐശ്വര്യം നിലനിൽക്കട്ടെ, ഉള്ള ദോഷങ്ങൾ അകന്നീടട്ടെ. 219 00:12:12,349 --> 00:12:16,353 ♪ കാലങ്ങൾ എത്ര കഴിഞ്ഞാലും 220 00:12:16,486 --> 00:12:19,990 ♪ ചിലതൊന്നും മാറുകില്ല. 221 00:12:20,123 --> 00:12:23,327 ♪ നിന്നെ ഞാനെന്നും പുണരുന്ന പോലെ. 222 00:12:23,460 --> 00:12:24,928 ♪ നിന്നെ ഞാനെന്നും പുണരുന്ന പോലെ. 223 00:12:25,062 --> 00:12:29,232 - ♪ നിന്നെ ഞാനെന്നും പുണരുന്ന പോലെ - ♪ നിന്നെ ഞാനെന്നും പുണരുന്ന പോലെ 224 00:12:32,235 --> 00:12:37,140 ♪ നിന്നെ ഞാനെന്നും പുണരുന്ന പോലെ♪ 225 00:12:42,747 --> 00:12:44,816 ഉം, ഓക്കെ. അത്, സിംഹം? 226 00:12:44,948 --> 00:12:45,882 വയസൻ കരടി? 227 00:12:46,016 --> 00:12:46,983 - രാക്ഷസനാണോ? - ചാരക്കരടിയോ? 228 00:12:47,117 --> 00:12:48,418 - ദേഷ്യം? - കറുത്ത കരടി? 229 00:12:48,552 --> 00:12:49,620 - അത്... - ഹൻസ്? 230 00:12:49,754 --> 00:12:51,789 ക്രൂരനായ രാക്ഷസൻ? 231 00:12:51,922 --> 00:12:52,856 ഏറ്റവും വലിയ അബദ്ധം? 232 00:12:52,989 --> 00:12:54,157 ഒരുമ്മ പോലും തന്നില്ല? 233 00:12:55,559 --> 00:12:56,694 വില്ലൻ! 234 00:12:56,828 --> 00:12:58,195 ഓ! 235 00:12:58,328 --> 00:12:59,363 ഞങ്ങളത് പറയാൻ പോകുവായിരുന്നു. 236 00:12:59,496 --> 00:13:00,564 ഒലാഫ്, ഇനി നീ. 237 00:13:00,698 --> 00:13:01,833 ശരി. 238 00:13:01,965 --> 00:13:03,533 വായിക്കാൻ പഠിച്ചു കഴിഞ്ഞപ്പോ എളുപ്പമായി. 239 00:13:03,668 --> 00:13:04,669 ഉം. 240 00:13:04,802 --> 00:13:06,704 തീപ്പൊരി റൗണ്ട്, ആൺപിള്ളേരും പെൺപിള്ളേരും തമ്മിൽ. 241 00:13:07,904 --> 00:13:09,940 ശരി. ഞാൻ റെഡി. തുടങ്ങാം. 242 00:13:10,742 --> 00:13:11,676 യൂണീകോൺ. 243 00:13:11,809 --> 00:13:12,844 ഐസ്‌ക്രീം! 244 00:13:12,976 --> 00:13:14,645 കോട്ട! ഓക്ക് മരം! 245 00:13:14,779 --> 00:13:16,446 ചായപ്പാത്രം! എലി! 246 00:13:16,580 --> 00:13:18,014 ഓ! എൽസ! 247 00:13:19,650 --> 00:13:21,985 ഓലഫ്‌ രൂപം മാറുന്നതൊക്കെ കള്ളക്കളിയാണേ! 248 00:13:22,119 --> 00:13:23,721 അത് പോട്ടെ. മത്സരം മുറുകട്ടെ. 249 00:13:23,855 --> 00:13:26,490 രണ്ടു സഹോദരികൾ, ഒറ്റ മനസ്. 250 00:13:26,624 --> 00:13:28,091 - താങ്ക് യൂ. - ഓക്കെ. 251 00:13:28,225 --> 00:13:29,594 ഇപ്പൊ നോക്കിക്കോ. 252 00:13:29,727 --> 00:13:31,428 നിന്നെക്കൊണ്ടു പറ്റും, എൽസാ. 253 00:13:31,561 --> 00:13:33,430 - ഉം. - തുടങ്ങ്. 254 00:13:33,563 --> 00:13:34,732 ആംഗ്യം കാണിച്ചാൽ മതി. 255 00:13:34,866 --> 00:13:35,966 അത്, ഒന്നുമില്ല? 256 00:13:36,099 --> 00:13:38,603 വായു? മരം? ആളുകൾ? 257 00:13:38,736 --> 00:13:40,003 മരമാൾ? അയ്യോ, അങ്ങനെയൊരു വാക്കില്ലല്ലോ. 258 00:13:40,137 --> 00:13:41,905 തോട്ടക്കാരൻ? പല്ലോ? 259 00:13:42,038 --> 00:13:43,073 ഓ! പാത്രം കഴുകുന്നു? 260 00:13:43,206 --> 00:13:44,341 - ഹിമക്കരടി? - ഏയ്. 261 00:13:44,474 --> 00:13:45,610 - സോറി. - അത്... ഉം.... 262 00:13:45,743 --> 00:13:46,744 എന്തെങ്കിലുമൊരു ക്ലൂ താ. 263 00:13:46,878 --> 00:13:48,880 ഉം... 264 00:13:49,012 --> 00:13:50,848 ഓ, ശ്രദ്ധിക്കുന്നു? 265 00:13:50,981 --> 00:13:52,683 ശ്രദ്ധ മാറുന്നു? 266 00:13:52,817 --> 00:13:55,152 ഉം, വിഷമം? വെപ്രാളം പിടിക്കുന്നു? അസ്വസ്ഥമാകുന്നു? 267 00:13:55,285 --> 00:13:56,587 അതേ, അതുതന്നെ. അസ്വസ്ഥയായതു... 268 00:13:56,721 --> 00:13:58,188 പോലെ തന്നെയാ. 269 00:13:58,321 --> 00:13:59,456 ഞങ്ങൾ ജയിച്ചു. 270 00:13:59,590 --> 00:14:01,024 വീണ്ടും കളിക്കാം? 271 00:14:01,158 --> 00:14:03,661 അയ്യോ, ഇനി വേണ്ട. ഇത്രേം രാത്രിയായില്ലേ. 272 00:14:03,795 --> 00:14:04,796 എന്തുപറ്റി? 273 00:14:04,928 --> 00:14:07,130 അത്... നല്ല ക്ഷീണം. 274 00:14:07,264 --> 00:14:08,298 ഗുഡ് നൈറ്റ്. 275 00:14:08,432 --> 00:14:09,834 ങാ.. എനിക്കും നല്ല ക്ഷീണമുണ്ട്. 276 00:14:09,966 --> 00:14:11,935 ഉറങ്ങാൻ നേരത്ത് സ്വാൻ എനിക്കൊരു കഥ പറഞ്ഞുതരാമെന്നു പറഞ്ഞിട്ടുണ്ട്. 277 00:14:12,068 --> 00:14:13,738 അല്ലെ, സ്വാൻ? 278 00:14:13,871 --> 00:14:14,806 ഞാനോ? 279 00:14:14,938 --> 00:14:16,973 ഓ.. മിമിക്രി കാണിക്കാൻ നിന്നെ കഴിഞ്ഞേ ആളുള്ളൂ! 280 00:14:17,107 --> 00:14:19,476 ക്രിസ്റ്റോഫിന്റെ ശബ്ദം എടുക്കുമ്പോ നീ പറയില്ലേ... 281 00:14:19,610 --> 00:14:21,612 (ക്രിസ്റ്റോഫിനെ അനുകരിച്ചുകൊണ്ട്‌) "എനിക്കാ പാറക്കൂട്ടങ്ങളോട് പോയി... 282 00:14:21,746 --> 00:14:22,946 ...എന്റെ ചെറുപ്പത്തിലെ കഥകൾ പറയണം." എന്ന് 283 00:14:23,079 --> 00:14:24,682 നിങ്ങള് തുടങ്ങ്, 284 00:14:24,816 --> 00:14:26,516 ഞാനിപ്പോ വരാം. 285 00:14:30,954 --> 00:14:32,956 ഉം... 286 00:14:33,089 --> 00:14:34,926 എൽസയെ കണ്ടിട്ട് എന്തേലും കുഴപ്പമുള്ളതുപോലെ തോന്നിയോ? 287 00:14:35,058 --> 00:14:37,762 - എൽസ എപ്പോഴും ഇതുപോലെ തന്നെയല്ലേ. - ഉം... 288 00:14:37,895 --> 00:14:39,162 ആ അവസാനത്തെ വാക്കിൽ... 289 00:14:39,296 --> 00:14:41,231 അവള് മൊത്തം പെട്ടുപോയി. എന്തായിരുന്നത്? 290 00:14:41,364 --> 00:14:42,934 - എനിക്കറിയില്ല. ഉം... - അല്ല. നോക്കട്ടെ. 291 00:14:43,066 --> 00:14:44,735 - അതെനിക്കറിയില്ല, പക്ഷേ... - ഓ. 292 00:14:45,402 --> 00:14:46,203 "ഐസോ"? 293 00:14:46,336 --> 00:14:47,905 അയ്യേ! 294 00:14:48,038 --> 00:14:49,973 ഐസ് കാണിക്കാൻ അവൾക്ക് പറ്റിയില്ലേ? 295 00:14:50,106 --> 00:14:51,742 ഞാനൊന്നു പോയി ചോദിക്കട്ടെ. 296 00:14:51,876 --> 00:14:53,711 - ശരി, മുത്തേ. ലവ് യൂ. - ങേ? 297 00:14:55,979 --> 00:14:57,615 ലവ് യു ടൂ. 298 00:14:58,850 --> 00:15:00,517 അത് സാരമില്ല. 299 00:15:03,654 --> 00:15:04,722 വാ. 300 00:15:06,223 --> 00:15:07,925 അതേ. എന്തോ കുഴപ്പമുണ്ട്. 301 00:15:08,058 --> 00:15:09,827 - നിനക്കോ? - അല്ല, നിനക്ക്. 302 00:15:09,961 --> 00:15:11,829 അമ്മയുടെ സ്‌കാർഫാണല്ലോ ഇട്ടിരിക്കുന്നത്. 303 00:15:11,963 --> 00:15:13,865 എന്തേലും കുഴപ്പമുള്ളപ്പോഴല്ലേ ഇതെടുത്തിടുന്നത്. 304 00:15:13,997 --> 00:15:15,867 ഞങ്ങൾ ചെയ്തത് എന്തേലും നിനക്ക് വിഷമമായോ? 305 00:15:15,999 --> 00:15:17,334 ഞങ്ങൾ അറിഞ്ഞോണ്ട് ചെയ്തതല്ല, കേട്ടോ. 306 00:15:17,467 --> 00:15:19,770 പിന്നെ എല്ലാരും ഈ കളിയിൽ അത്ര മിടുക്കരൊന്നുമല്ല. 307 00:15:19,904 --> 00:15:20,838 അതിനു വിഷമിച്ചാലോ. 308 00:15:20,972 --> 00:15:23,306 ഏയ്, അതൊന്നുമല്ല. 309 00:15:23,440 --> 00:15:25,008 പിന്നെന്താ? 310 00:15:27,511 --> 00:15:29,179 അത്.. ഇടയ്ക്ക് ഞാൻ... 311 00:15:32,449 --> 00:15:34,785 എനിക്കിനിയും എല്ലാം കുഴപ്പത്തിലാക്കാൻ വയ്യ. 312 00:15:34,919 --> 00:15:37,655 എന്ത് എല്ലാം? നീ എന്തു നന്നായിട്ടാ എല്ലാം ചെയ്യുന്നത്! 313 00:15:37,788 --> 00:15:41,024 എന്റെ എൽസേ, നീ ഒരു വലിയ സംഭവമാ. എനിക്കതറിയാം. നീ എന്നാണിനി... 314 00:15:41,157 --> 00:15:42,593 ...അത് മനസ്സിലാക്കാൻ പോണത്? 315 00:15:44,962 --> 00:15:46,631 നീ കൂടെയില്ലാതെ ഞാനെന്തു ചെയ്യാനാ? 316 00:15:46,764 --> 00:15:49,099 ഞാനെന്നും നിന്റെ കൂടെ തന്നെ ഉണ്ടാവും. 317 00:15:51,002 --> 00:15:52,035 വാ, നിന്റെ മൂഡ് ശരിയാക്കിത്തരാം. 318 00:15:52,168 --> 00:15:53,470 - വാ, ഇങ്ങോട്ട് വാ. - എന്താ? 319 00:15:53,604 --> 00:15:54,672 അമ്മ പറയുന്നപോലെ, 320 00:15:54,805 --> 00:15:57,608 - "വന്ന് കെട്ടിപ്പിടിക്ക്, ചേർന്നിരിക്ക്." -ആണോ? 321 00:16:01,211 --> 00:16:03,580 ♪ ഈ തഴുകും വടക്കൻ തെന്നൽ... 322 00:16:03,714 --> 00:16:06,082 ♪ ആഴിയെ പുണരുന്നവിടെ, 323 00:16:06,617 --> 00:16:09,119 ♪ ഓർമകൾ നിറഞ്ഞൊരു... 324 00:16:09,252 --> 00:16:11,054 ♪ മായാനദിയുണ്ട്. 325 00:16:11,187 --> 00:16:13,056 എന്നെ ഉറക്കാൻ പോകുവാണോ. 326 00:16:13,189 --> 00:16:17,628 ♪ കണ്ണേയുറങ്ങു നീയെൻ കുഞ്ഞേയുറങ്ങു നീ... 327 00:16:17,762 --> 00:16:22,800 ♪ തേടുന്നതെല്ലാമീ നദിയിലൊഴുകുന്നു. ♪ 328 00:17:08,846 --> 00:17:10,881 ♪ കേൾക്കാമെനിക്ക്... 329 00:17:11,015 --> 00:17:12,783 ♪എന്നാലും കേൾക്കണ്ട. 330 00:17:12,917 --> 00:17:14,952 ♪ നിന്നിൽ നിന്നകലണമെനിക്ക്. 331 00:17:15,086 --> 00:17:17,588 ♪ വിഷമിക്കാനിനി വയ്യ. 332 00:17:17,722 --> 00:17:22,292 ♪ എൻ മനസ്സിനൊപ്പം ഞാൻ പോകട്ടെ, 333 00:17:22,425 --> 00:17:24,561 ♪നിന്റെയീ വിളികൾ... 334 00:17:24,695 --> 00:17:27,898 ♪ എന്നിൽ നിന്നകന്നുപോയെങ്കിൽ, ഓ... 335 00:17:31,669 --> 00:17:32,770 ♪ ഓ 336 00:17:35,740 --> 00:17:38,009 ♪ ഒരു ശബ്ദമല്ല 337 00:17:38,141 --> 00:17:40,111 ♪ എന്റെ കാതിലെ മുഴക്കമാണു നീ... 338 00:17:40,243 --> 00:17:41,846 ♪ എന്നിൽ നിന്നകലൂ... 339 00:17:41,979 --> 00:17:43,080 ♪ അകന്നു പോകൂ നീ, 340 00:17:43,213 --> 00:17:45,448 ♪ എനിക്ക് ഭയമാണു നിന്നെ. 341 00:17:45,582 --> 00:17:49,754 ♪ എൻ പ്രിയരാണിവിടെ എനിക്ക് ചുറ്റിലും... 342 00:17:49,887 --> 00:17:51,989 ♪ അവരാണെന്റെ ജീവൻ, 343 00:17:52,123 --> 00:17:54,357 ♪ നിന്നെ ഞാൻ കേൾക്കുകില്ല. 344 00:17:54,491 --> 00:17:58,461 ♪ ഒരിക്കൽ ഞാൻ എന്നെത്തന്നെ മറന്നതാണ്, ഇനിയും വയ്യ.. 345 00:17:58,596 --> 00:18:02,800 ♪ എന്തിനെന്നെ വിളിക്കുന്നു, ഭയമാണ്, ഞാൻ വരുകില്ല... 346 00:18:02,933 --> 00:18:07,270 ♪ അജ്ഞാത ലോകത്തേയ്ക്ക്. 347 00:18:07,404 --> 00:18:11,842 ♪ അജ്ഞാത ലോകത്തേയ്ക്ക്. 348 00:18:11,976 --> 00:18:17,247 ♪ അജ്ഞാത ലോകത്തേയ്ക്ക്. 349 00:18:26,123 --> 00:18:28,291 ♪ എന്തിനാണു നീ, 350 00:18:28,425 --> 00:18:30,995 ♪ എന്റെയുറക്കം കവരുന്നത്? 351 00:18:31,128 --> 00:18:33,396 ♪ കൊണ്ടുപോവുകയാണോ നീ... 352 00:18:33,530 --> 00:18:35,800 ♪ എന്നെ വീണ്ടുമാ വലിയ പിഴവിലേയ്ക്ക്? 353 00:18:37,434 --> 00:18:40,470 ♪ അതോ ദൂരെയെങ്ങോ ഒളിക്കുന്ന നീ... 354 00:18:40,604 --> 00:18:42,973 ♪ എന്നെപ്പോലെ ഒരാളാണോ? 355 00:18:43,107 --> 00:18:45,910 ♪ നിന്റെയുള്ളിലും തോന്നലുണ്ടോ 356 00:18:46,043 --> 00:18:49,814 ♪ ഇതെന്റെ ലോകമല്ലെന്ന്? 357 00:18:49,947 --> 00:18:52,215 ♪ ഉള്ളിലടക്കിയതെല്ലാം... 358 00:18:52,348 --> 00:18:54,752 ♪ കരുത്തേറി ജ്വലിക്കുന്നൂ... 359 00:18:54,885 --> 00:19:00,157 ♪ നിനക്കറിയാമോ, എന്റെയുള്ളിലും ഞാൻ പോകാൻ കൊതിക്കുന്നൂ... 360 00:19:00,290 --> 00:19:04,962 ♪ അജ്ഞാത ലോകത്തേയ്ക്ക്! 361 00:19:05,096 --> 00:19:09,133 ♪ അജ്ഞാത ലോകത്തേയ്ക്ക്! 362 00:19:09,265 --> 00:19:13,671 ♪ അജ്ഞാത ലോകത്തേയ്ക്ക്! 363 00:19:17,373 --> 00:19:19,076 ♪ ഓ..ഓ..ഓ.. 364 00:19:19,210 --> 00:19:21,145 ♪നീയെവിടെ? നീയെന്താണ്? 365 00:19:21,277 --> 00:19:25,683 ♪ എന്നെയറിയുന്നോ? എന്നെ കേൾക്കുന്നോ? 366 00:19:43,801 --> 00:19:48,105 ♪ എന്നെ ഏകയാക്കി എങ്ങുപോകുന്നു നീ....? 367 00:19:48,239 --> 00:19:53,677 ♪ എങ്ങനെ നിന്നെ ഞാൻ തേടിയെത്തുമാ... 368 00:19:53,811 --> 00:19:59,382 ♪ അജ്ഞാത ലോകത്തേയ്ക്ക്? ♪ 369 00:20:11,061 --> 00:20:14,098 വായു, അഗ്നി, ജലം, ഭൂമി. 370 00:20:30,714 --> 00:20:31,982 അയ്യോ, വെള്ളം! 371 00:20:40,191 --> 00:20:43,060 കാറ്റ് വീശിയടിക്കുന്നു, തീയില്ല, വെള്ളവുമില്ല. 372 00:20:43,194 --> 00:20:44,662 അടുത്തത് ഭൂമിയാണ്. 373 00:20:44,795 --> 00:20:45,796 ഇവിടുന്ന് വേഗം മാറണം. 374 00:20:53,838 --> 00:20:57,340 പേടിക്കേണ്ട. എല്ലാവരും കുന്നിൻചെരുവിലേക്ക് പോകൂ. 375 00:21:02,046 --> 00:21:03,614 അയ്യോ! ഞാനിപ്പോ പറന്നുപോകുവേ! 376 00:21:03,747 --> 00:21:05,348 ഞാനില്ലേ! 377 00:21:13,456 --> 00:21:15,693 ഭാഗ്യം. എല്ലാരും സുരക്ഷിതരാണ്. 378 00:21:15,826 --> 00:21:18,095 - ഇത് വെച്ചോളൂ. - ങേ? 379 00:21:18,229 --> 00:21:19,362 ഒലാഫ്, നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ? 380 00:21:19,495 --> 00:21:21,165 ഏയ്. എനിക്കിപ്പോ തോന്നുന്നത്... 381 00:21:21,298 --> 00:21:25,035 ആലോചിച്ചാൽ ഒരു അന്തവുമില്ല, ആലോചിച്ചില്ലേൽ ഒരു കുന്തവുമില്ലെന്നാണ്. 382 00:21:25,169 --> 00:21:26,436 അപ്പൊ നീ പറയുന്നത്, 383 00:21:26,569 --> 00:21:28,105 നീ ഒരു ശബ്ദം കേൾക്കുന്നുണ്ടായിരുന്നെന്നാണ്. 384 00:21:28,239 --> 00:21:30,074 എന്നിട്ടും എന്നോടിതുവരെ പറഞ്ഞില്ലേ? 385 00:21:30,207 --> 00:21:31,507 നിന്നെ പേടിപ്പിക്കണ്ട എന്നോർത്താ ഞാൻ പറയാഞ്ഞത്. 386 00:21:31,642 --> 00:21:34,444 നമ്മൾ തമ്മിൽ ഒന്നും ഒളിക്കില്ലെന്നു സത്യം ചെയ്തിരുന്നതാണ്. 387 00:21:35,411 --> 00:21:38,782 എന്തൊക്കെയാണ് നടക്കുന്നതെന്ന് എന്നോട് പറയ്. 388 00:21:38,916 --> 00:21:42,219 ഞാൻ ആ മായാവനത്തിലെ ഘടകങ്ങളെ വീണ്ടും ഉണർത്തി. 389 00:21:42,353 --> 00:21:43,419 ഓ.. നീ ഇതാണ് പറയാൻ... 390 00:21:43,553 --> 00:21:45,055 ..പോകുന്നതെന്ന് ഞാൻ കരുതിയില്ല. 391 00:21:45,189 --> 00:21:47,625 അല്ല, ആ മായാവനമോ? 392 00:21:47,758 --> 00:21:49,593 അച്ഛൻ നമ്മളോട് പറഞ്ഞു തന്നിരുന്ന..? 393 00:21:49,727 --> 00:21:50,460 അതേ. 394 00:21:50,594 --> 00:21:52,029 നീ എന്തിനാണതു ചെയ്തത്? 395 00:21:52,162 --> 00:21:54,430 ആ ശബ്ദം കാരണം. 396 00:21:54,564 --> 00:21:57,368 കേൾക്കുമ്പോൾ വട്ടാണെന്ന് തോന്നും, എന്നാലും... 397 00:21:57,500 --> 00:22:00,436 ആരാണ് എന്നെ വിളിക്കുന്നതെങ്കിലും അത് നല്ലതിനാണെന്ന് തോന്നുകയാണ്. 398 00:22:00,570 --> 00:22:02,840 നല്ലതിനോ? നമ്മുടെ രാജ്യത്തിന്റെ അവസ്ഥ നീ കണ്ടില്ലേ? 399 00:22:02,973 --> 00:22:07,278 കണ്ടു, പക്ഷേ എന്റെ ശക്തികൾ ആ ശബ്ദത്തെ തിരിച്ചറിയുന്നുണ്ട്. 400 00:22:07,410 --> 00:22:08,979 ഞാൻ തിരിച്ചറിയുന്നുണ്ട്. 401 00:22:09,980 --> 00:22:11,282 ഓ... 402 00:22:11,414 --> 00:22:14,385 ദൈവമേ, അടുത്തതെന്താണ്? 403 00:22:14,517 --> 00:22:16,153 ട്രോൾസോ? 404 00:22:16,287 --> 00:22:19,189 - ക്രിസ്റ്റോഫ്! എത്ര നാളായെടാ നിന്നെ കണ്ടിട്ട്! - ഓ! 405 00:22:19,924 --> 00:22:20,991 പാബീ. 406 00:22:21,125 --> 00:22:24,028 എന്തിനാണ് മോളെ, ഇനിയും ഇതൊക്കെ!. 407 00:22:24,161 --> 00:22:27,064 നീ ചെയ്തതെന്താണെന്ന് നിനക്കറിയില്ലേ, എൽസേ? 408 00:22:27,197 --> 00:22:30,935 ആ ഘടകങ്ങളെ ദേഷ്യം പിടിപ്പിക്കുകയെന്നാൽ അപകടം വിളിച്ചു വരുത്തുക എന്നാണ്. 409 00:22:31,068 --> 00:22:32,770 അവർക്ക് ഇപ്പോഴും ദേഷ്യം എന്തിനാണ്? 410 00:22:32,903 --> 00:22:35,205 അതിനും മാത്രം ഏറെൻഡെൽ എന്തു ചെയ്തു? 411 00:22:35,339 --> 00:22:37,141 എനിക്ക് എന്താണ് കാണാൻ പറ്റുന്നതെന്ന് നോക്കട്ടെ. 412 00:22:39,810 --> 00:22:43,614 കഴിഞ്ഞ കാലം നമ്മളറിയും പോലല്ല. 413 00:22:44,447 --> 00:22:47,151 തെറ്റു തിരുത്തണം, സത്യമറിയണം. 414 00:22:47,284 --> 00:22:50,187 ഏറെൻഡെൽ സുരക്ഷിതമല്ല. 415 00:22:50,321 --> 00:22:53,757 സത്യമെന്താണെന്നു കണ്ടെത്തണം. 416 00:22:53,891 --> 00:22:54,992 അതല്ലാതെ... 417 00:22:56,327 --> 00:22:58,494 ഭാവി എനിക്ക് കാണാൻ കഴിയുന്നില്ല. 418 00:22:59,129 --> 00:23:00,463 ഭാവി കാണാൻ കഴിയുന്നില്ലേ? 419 00:23:00,597 --> 00:23:02,733 ഭാവി കാണാൻ കഴിയാതിരിക്കുമ്പോൾ... 420 00:23:02,866 --> 00:23:06,904 ഉടൻ തന്നെ ശരിയെന്നു തോന്നുന്നത് ചെയ്യണം. 421 00:23:07,037 --> 00:23:08,872 എനിക്ക് ശരിയെന്നു തോന്നുന്നത്... 422 00:23:09,006 --> 00:23:10,808 ഞാൻ ആ മായാവനത്തിൽ പോയി... 423 00:23:10,941 --> 00:23:12,443 ...ആ ശബ്ദത്തെ കണ്ടെത്തുക എന്നതാണ്. 424 00:23:12,575 --> 00:23:13,644 ക്രിസ്റ്റോഫ്, നിന്റെ വണ്ടി എനിക്ക് വേണം, 425 00:23:13,777 --> 00:23:14,812 - പിന്നെ സ്വാനിനേയും. - ങേ? 426 00:23:14,945 --> 00:23:16,413 അങ്ങോട്ട് പോകുന്നത് അത്ര നല്ല ആശയമാണെന്ന് എനിക്ക് തോന്നുന്നില്ല. 427 00:23:16,546 --> 00:23:18,649 - പോയാലും നീ ഒറ്റയ്ക്ക് പോവില്ല. - അന്നാ.... 428 00:23:18,782 --> 00:23:21,352 എന്നെ രക്ഷിക്കാൻ എന്റെ ശക്തികളുണ്ട്. പക്ഷേ നിനക്കോ? 429 00:23:21,484 --> 00:23:23,053 ഓ പിന്നേ, വടക്കൻ മല വലിഞ്ഞു കേറിയവളാണ് ഞാൻ... 430 00:23:23,187 --> 00:23:24,221 ഹൃദയം മരവിച്ചിട്ടും ജീവിച്ചു, 431 00:23:24,355 --> 00:23:25,289 പിന്നെ നിന്നെ ഹൻസിന്റെ കയ്യീന്ന് രക്ഷിച്ചു. 432 00:23:25,422 --> 00:23:26,623 ശക്തി ഒന്നുമില്ലാതെ ഇത്രയൊക്കെ ചെയ്യാമെങ്കിൽ, 433 00:23:26,757 --> 00:23:28,225 നീ ഒന്നും പറയണ്ട, ഞാനും വരും. 434 00:23:28,359 --> 00:23:29,559 ഞാനും, വണ്ടി ഞാനോടിക്കാം. 435 00:23:29,693 --> 00:23:31,261 ഞാൻ കൊറിക്കാനുള്ളത് എടുത്തു വയ്ക്കട്ടെ! 436 00:23:31,395 --> 00:23:33,330 ഇവിടെയുള്ളവരുടെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം. 437 00:23:33,464 --> 00:23:34,431 ഞങ്ങൾ തിരിച്ചു വരുന്നതുവരെ ആരെയും... 438 00:23:34,564 --> 00:23:36,066 ...ഇവിടുന്ന് വീടുകളിലേക്ക് പോകാൻ അനുവദിക്കരുത്. 439 00:23:36,200 --> 00:23:37,567 തീർച്ചയായും. 440 00:23:37,701 --> 00:23:39,203 നമുക്ക് അവരോട് പറഞ്ഞിട്ടുവരാം. 441 00:23:39,336 --> 00:23:42,139 അന്നേ, അവളുടെ കാര്യമോർത്തിട്ട് നല്ല ആധിയുണ്ട്. 442 00:23:42,272 --> 00:23:43,539 എനിക്കെന്നും പേടിയുണ്ടായിരുന്നു, 443 00:23:43,674 --> 00:23:46,310 എൽസയുടെ ശക്തികൾ ഈ ലോകത്തിനു വേണ്ടതിലും അധികമാകുമോ എന്ന്. 444 00:23:46,443 --> 00:23:49,980 ഇപ്പോൾ അവൾക്ക് ആവശ്യത്തിന് ശക്തി ഉണ്ടാകണമേ എന്ന് പ്രാർത്ഥിക്കാനുള്ള സമയമാണ്. 445 00:23:51,682 --> 00:23:53,851 അവൾക്ക് ഒരപകടവും പറ്റാൻ ഞാൻ സമ്മതിക്കില്ല. 446 00:23:59,289 --> 00:24:01,058 കൗതുക വാർത്തകൾ പറഞ്ഞു കളിക്കാൻ ആരുണ്ട്? 447 00:24:01,191 --> 00:24:02,626 ഞാൻ മാത്രേ ഉള്ളോ! ശരി. 448 00:24:02,760 --> 00:24:05,295 വെള്ളത്തിന് ഓർമകളുണ്ടെന്നുള്ളത് അറിയാമോ? സത്യമാണ്. 449 00:24:05,429 --> 00:24:07,498 ഒരുപാടു പേർക്ക് തർക്കമുള്ള വിഷയമാണ്, എന്നാലും സത്യമാണ്. 450 00:24:07,631 --> 00:24:08,799 ആണുങ്ങൾക്ക് മിന്നലേൽക്കാൻ പെണ്ണുങ്ങളേക്കാൾ... 451 00:24:08,932 --> 00:24:10,501 ...ആറുമടങ്ങു കൂടുതൽ സാധ്യതയുണ്ടെന്നറിയാമോ? 452 00:24:10,634 --> 00:24:12,703 സന്തോഷം വരുമ്പോൾ ഗോറില്ലകൾ ഏമ്പക്കം വിടുമെന്നറിയാമോ? 453 00:24:12,836 --> 00:24:15,305 ഒരുദിവസം നാലു മില്യൺ തവണ നമ്മൾ കണ്ണുചിമ്മുമെന്നറിയാമോ? 454 00:24:15,439 --> 00:24:17,274 വൂംബാറ്റുകൾ അപ്പിയിടുന്നത് ചതുരക്കട്ട പോലെയാണെന്നറിയാമോ? 455 00:24:17,408 --> 00:24:18,574 ദൂരയാത്ര ചെയ്യുമ്പോൾ മിണ്ടാതെ കിടന്നുറങ്ങിയാൽ... 456 00:24:18,709 --> 00:24:20,411 ...ഭ്രാന്തു പിടിക്കില്ലെന്നറിയാമോ? 457 00:24:21,912 --> 00:24:23,280 - അയ്യട, അത് ചുമ്മാ!. - സത്യമായിട്ടും. 458 00:24:23,414 --> 00:24:24,481 - ശരിയാണ്. - സത്യമായിട്ടും. 459 00:24:24,615 --> 00:24:25,916 ശരിക്കും ഭ്രാന്താവില്ല. 460 00:24:26,050 --> 00:24:27,550 അത് പറഞ്ഞപ്പോ മാത്രം എന്തൊരു ഒത്തൊരുമ! 461 00:24:27,684 --> 00:24:29,620 എന്തായാലും വീട്ടിൽ ചെല്ലുമ്പോൾ അറിയാല്ലോ അത് ശരിയാണോന്ന്. 462 00:24:32,156 --> 00:24:33,824 അവര് രണ്ടുപേരും ഉറങ്ങി. 463 00:24:33,957 --> 00:24:37,027 അപ്പൊ.. എന്താ ചെയ്യേണ്ടതെന്ന് വെച്ചാ ചെയ്തോ! 464 00:24:39,063 --> 00:24:42,066 സ്വാൻ, ടാ മോനെ, ശ്രദ്ധിച്ചു പൊക്കോണേ. 465 00:24:43,934 --> 00:24:45,602 - ഉം..... - അന്നാ. 466 00:24:45,736 --> 00:24:46,737 - അന്നാ? - ഉം..എന്താ? 467 00:24:46,870 --> 00:24:48,605 നമ്മുടെ ആദ്യത്തെ ട്രിപ്പ് ഓർക്കുന്നുണ്ടോ... 468 00:24:48,739 --> 00:24:50,741 ഞാനന്ന് പറഞ്ഞില്ലായിരുന്നോ, കണ്ടയുടനെ തന്നെ... 469 00:24:50,874 --> 00:24:52,543 ഒരാളെ കെട്ടാൻ തീരുമാനിക്കുന്നത് പ്രാന്താണെന്ന് ? 470 00:24:52,676 --> 00:24:54,178 ങേ, എന്ത്? പ്രാന്തോ? 471 00:24:54,311 --> 00:24:56,947 എനിക്ക് പ്രാന്താണെന്നൊന്നും നീ പറഞ്ഞിലായിരുന്നല്ലോ. ഇപ്പോ എനിക്ക് പ്രാന്താണെന്ന് തോന്നുന്നല്ലേ? 472 00:24:57,081 --> 00:24:58,515 അല്ല, അങ്ങനെയല്ല. 473 00:24:58,649 --> 00:25:00,350 - കുറച്ചു പ്രാന്ത്... - ങേ? 474 00:25:00,484 --> 00:25:01,552 ...ഒന്നും ഇല്ലായിരുന്നു. 475 00:25:01,685 --> 00:25:02,986 ശരിക്കും. 476 00:25:03,120 --> 00:25:04,621 ഒരു പാൽക്കുപ്പി. 477 00:25:04,755 --> 00:25:08,125 പാൽക്കുപ്പിയൊന്നും അല്ല. അത്, ഉം.., ആദ്യമായിട്ടല്ലായിരുന്നോ ലൈനടിയൊക്കെ, എന്നെപ്പോലെ. 478 00:25:08,258 --> 00:25:12,729 ആദ്യമായിട്ടാകുമ്പോൾ, തെറ്റൊക്കെ പറ്റുന്നത് സ്വാഭാവികമാ. 479 00:25:12,863 --> 00:25:14,765 അപ്പോൾ നിന്റെ കാര്യത്തിൽ എനിക്ക് തെറ്റുപറ്റിയെന്നാണോ നീ പറയുന്നത്. 480 00:25:14,898 --> 00:25:16,834 അയ്യോ? അല്ലല്ല. നിനക്ക് പ്രാന്താണെന്നോ... 481 00:25:16,967 --> 00:25:19,436 ...തെറ്റുപറ്റിയെന്നോ അല്ല പറഞ്ഞത്. 482 00:25:19,570 --> 00:25:21,672 - ക്രിസ്റ്റോഫ്, നിർത്ത്. - അതാ നല്ലത്. 483 00:25:21,805 --> 00:25:23,373 ഞാൻ പിന്നേം കേട്ടു. ആ ശബ്ദം! 484 00:25:23,507 --> 00:25:25,342 കേട്ടോ? 485 00:25:25,476 --> 00:25:28,512 ഒലാഫ്, എഴുന്നേക്ക്. 486 00:25:31,281 --> 00:25:33,383 - എന്റമ്മോ. - കിടു. 487 00:25:57,541 --> 00:25:59,443 അയ്യോ! എന്തൊരു... 488 00:26:18,395 --> 00:26:19,930 ഹയ്യാ... 489 00:26:26,870 --> 00:26:29,607 എന്തൊക്കെ വന്നാലും നമ്മൾ ഒരുമിച്ച് നിൽക്കും, സത്യം? 490 00:26:29,740 --> 00:26:31,241 അമ്മയാണേ സത്യം! 491 00:26:40,450 --> 00:26:41,885 പോട്ടെ, സാരമില്ല. 492 00:26:42,019 --> 00:26:44,254 രൂപാന്തരീകരണത്തിന്റെ വേദികളാണ്... 493 00:26:44,388 --> 00:26:45,856 ...മായാവനങ്ങൾ എന്നുള്ളതറിയാമോ? 494 00:26:45,989 --> 00:26:47,791 എന്താണത്തിന്റെ ആർത്ഥമെന്ന് എനിക്കറിഞ്ഞൂട... 495 00:26:47,925 --> 00:26:49,661 പക്ഷേ നമ്മളിനി എന്തൊക്കെയായിട്ടാണ്... 496 00:26:49,793 --> 00:26:53,463 മാറാൻപോകുന്നതെന്ന് കാണാൻ കൊതിയായിട്ടു വയ്യ. 497 00:26:54,698 --> 00:26:55,966 - അയ്യോ! - ഇതെന്താ? 498 00:26:56,099 --> 00:26:57,467 - തള്ളല്ലേ. - വിട്. 499 00:26:57,602 --> 00:26:58,936 - അയ്യോ, ഏയ്, വിടാൻ! - പതുക്കെ! 500 00:26:59,503 --> 00:27:00,605 എന്തായിരുന്നത്? 501 00:27:02,674 --> 00:27:04,274 അയ്യോ.. അയ്യോ! . 502 00:27:06,343 --> 00:27:07,811 നമ്മള് ശരിക്കും പെട്ടു. 503 00:27:07,945 --> 00:27:09,947 അതുപിന്നെ അങ്ങനെയല്ലേ വരൂ. 504 00:27:11,748 --> 00:27:14,284 ഈ കാട് എന്തു ഭംഗിയാല്ലേ! 505 00:27:15,085 --> 00:27:16,119 ഓ... 506 00:27:39,943 --> 00:27:43,580 ആ അണക്കെട്ട്. അതിപ്പോഴും ഉണ്ട്. 507 00:27:43,715 --> 00:27:46,416 ഇതല്ലേ പാബി മുത്തച്ഛൻ കാണിച്ചുതന്നത്. 508 00:27:46,550 --> 00:27:47,918 പക്ഷേ ഇതിനെന്താ പ്രാധാന്യം? 509 00:27:48,051 --> 00:27:50,754 അറിയില്ല. പക്ഷേ ഭാഗ്യത്തിന് ഇപ്പോഴും ഇതിന് നല്ല ഉറപ്പുണ്ട്. 510 00:27:50,887 --> 00:27:51,855 അതെന്താ അങ്ങനെ പറഞ്ഞത്? 511 00:27:51,989 --> 00:27:53,056 ഇതെങ്ങാനും പൊട്ടിയാൽ... 512 00:27:53,190 --> 00:27:55,092 കുത്തിയൊലിച്ചു വരുന്ന വെള്ളം ഒറ്റയടിക്ക്... 513 00:27:55,225 --> 00:27:57,662 ആ വഴിയിലുള്ളത് മൊത്തം തകർത്തുകളയില്ലേ. 514 00:27:57,794 --> 00:27:59,062 എല്ലാമോ? 515 00:27:59,196 --> 00:28:01,599 ഏറെൻഡെല്ലും ആ വഴിയിലാണ്. 516 00:28:01,733 --> 00:28:03,735 ഏറെൻഡെല്ലിന് ഒന്നും സംഭവിക്കില്ല, അന്നാ. 517 00:28:03,867 --> 00:28:05,235 ഇതെല്ലാം ഉടനെ ശരിയാകും. 518 00:28:05,369 --> 00:28:07,104 വാ. 519 00:28:12,610 --> 00:28:15,178 പിന്നെ, ചില വ്യത്യസ്ഥ സാഹചര്യങ്ങളിൽ, 520 00:28:15,312 --> 00:28:18,650 ഇതൊരു... ഉം.. നല്ല റൊമാന്റിക്കായ സ്ഥലമാണ്. 521 00:28:18,782 --> 00:28:19,717 അല്ലെ? 522 00:28:19,850 --> 00:28:20,784 വ്യത്യസ്ഥ സാഹചര്യമോ? 523 00:28:20,917 --> 00:28:22,185 എന്നുവെച്ചാ, വേറെ ആരുടെയെങ്കിലും കൂടെയോ? 524 00:28:22,319 --> 00:28:23,820 അയ്യോ! അല്ല, അല്ല. 525 00:28:23,954 --> 00:28:25,188 ഞാൻ പറഞ്ഞത്... 526 00:28:25,322 --> 00:28:26,591 നമുക്ക് ചിലപ്പോ ഇനി ഇതിന്റെ പുറത്തുകടക്കാൻ പറ്റിയില്ലെങ്കിൽ... 527 00:28:26,724 --> 00:28:27,791 ങേ, എന്താ? 528 00:28:27,924 --> 00:28:29,192 നമുക്ക് ഇവിടുന്ന് പുറത്തുകടക്കാൻ പറ്റില്ലെന്നാണോ നിനക്ക് തോന്നുന്നത്? 529 00:28:29,326 --> 00:28:30,527 അല്ല. അല്ല! 530 00:28:30,662 --> 00:28:32,062 അതായത്, നമ്മള് പുറത്തു കടക്കും. 531 00:28:32,195 --> 00:28:33,563 പക്ഷേ ഇവിടെ പല അപകടങ്ങളും ഉണ്ടാവില്ലേ, 532 00:28:33,698 --> 00:28:35,165 അപ്പൊ ചിലപ്പോൾ... 533 00:28:35,299 --> 00:28:36,400 നമ്മളെങ്ങാനും ചത്തുപോയാൽ... 534 00:28:36,533 --> 00:28:38,802 - അപ്പൊ നമ്മള് ചാകാൻ പോകുകയാണല്ലേ? - അല്ല! അയ്യോ, ഞാനതല്ല പറഞ്ഞത്. 535 00:28:38,935 --> 00:28:40,070 - എൽസ എവിടെയാ? - എന്നായാലും നമ്മളെല്ലാം മരിക്കും. 536 00:28:40,203 --> 00:28:41,204 അവളെ ഒറ്റയ്ക്ക് വിടില്ലെന്ന് ഞാൻ സത്യം ചെയ്തതാ. 537 00:28:41,338 --> 00:28:42,640 അടുത്തെങ്ങും നമ്മള് മരിക്കാൻ പോണില്ല. 538 00:28:42,774 --> 00:28:44,141 - എൽസ! - പക്ഷേ ഭാവിയിൽ ഒരിക്കൽ, 539 00:28:44,274 --> 00:28:45,442 മരിക്കില്ലേ. 540 00:28:49,446 --> 00:28:51,548 ഒന്നും പറയണ്ട. 541 00:29:00,357 --> 00:29:01,525 എൽസ! 542 00:29:01,659 --> 00:29:02,859 ഇവിടെ ഉണ്ടായിരുന്നോ. 543 00:29:02,993 --> 00:29:05,128 - കുഴപ്പമൊന്നുമില്ലല്ലോ? - എന്തു കുഴപ്പം! 544 00:29:05,262 --> 00:29:06,930 ഭാഗ്യം! 545 00:29:07,364 --> 00:29:09,066 ഒലാഫ് എവിടെ? 546 00:29:09,299 --> 00:29:10,334 അത്... 547 00:29:10,467 --> 00:29:11,535 അന്നാ? 548 00:29:12,102 --> 00:29:13,337 എൽസാ? 549 00:29:13,470 --> 00:29:15,005 സ്വാൻ? 550 00:29:15,439 --> 00:29:17,140 സാമന്താ? 551 00:29:19,509 --> 00:29:22,412 സാമന്ത ഈ കൂട്ടത്തിലില്ലായിരുന്നല്ലോ!! 552 00:29:25,549 --> 00:29:26,617 അയ്യോ! 553 00:29:29,286 --> 00:29:30,287 ഉം. 554 00:29:33,256 --> 00:29:34,592 സ്വാഭാവികം! 555 00:29:46,937 --> 00:29:49,106 അതെന്താണപ്പാ? 556 00:29:50,273 --> 00:29:51,274 സാമന്താ? 557 00:29:56,246 --> 00:30:00,250 ♪ ഞാൻ ഇനിയും വളർന്നു വലുതാകുമ്പോൾ... 558 00:30:00,384 --> 00:30:04,254 ♪ ഇതൊക്കെ എന്തെല്ലാമെന്നു ഞാൻ അറിയും. 559 00:30:04,388 --> 00:30:08,091 ♪ ഒരിക്കൽ ഞാൻ വളരും, അന്നു ഞാനിതറിയും. 560 00:30:08,225 --> 00:30:11,662 ♪ ഇതെല്ലാം വളരെ സാധാരണമെന്ന്! 561 00:30:14,264 --> 00:30:17,934 ♪ വളർന്നു കഴിഞ്ഞു ഞാൻ എല്ലാമറിയും... 562 00:30:18,068 --> 00:30:22,239 ♪ എന്തിനാണീ കാട്ടിൽ വന്നതെന്ന്. 563 00:30:22,372 --> 00:30:24,341 ♪ എല്ലാം അറിഞ്ഞു കഴിഞ്ഞാൽ... 564 00:30:24,474 --> 00:30:26,343 ♪ പിന്നെ ഇതൊക്കെയാര് പേടിക്കും! 565 00:30:26,476 --> 00:30:29,479 ♪ അതുകൊണ്ട്.. ഇതെല്ലാം... നല്ലതാണ്. 566 00:30:29,614 --> 00:30:31,014 ♪ എന്റമ്മോ! 567 00:30:31,783 --> 00:30:35,686 ♪ വളരുമ്പോൾ... ശീലമാകുമേ... 568 00:30:35,820 --> 00:30:39,222 ♪പിന്നെ കണ്ടും കേട്ടും ഞാനെല്ലാം പഠിക്കുമേ.... 569 00:30:39,356 --> 00:30:43,560 ♪ വലുതായാലോ... എന്റെ പേടിയെല്ലാം മാറും 570 00:30:43,694 --> 00:30:47,799 ♪ പിന്നെ അവിഞ്ഞ മോന്ത കണ്ടാലും... ഞാനൊട്ടും പേടിക്കില്ല. 571 00:30:58,442 --> 00:31:02,946 ♪ കണ്ടോ, വളരുമ്പോൾ ഇതെല്ലാം ഞാനറിയും. 572 00:31:03,079 --> 00:31:06,283 ♪ അതുകൊണ്ട് പേടിക്കാൻ ഇവിടൊന്നും ഇല്ലെന്നേ. 573 00:31:07,785 --> 00:31:10,721 ♪ എന്റെ ഏക സ്വപ്നം.... 574 00:31:10,855 --> 00:31:14,592 ♪ ഞാൻ വളരുന്ന നാളാണ്... 575 00:31:14,725 --> 00:31:17,027 ♪എന്തെന്നാൽ വലുതായാൽ.... 576 00:31:17,160 --> 00:31:22,499 ♪ എനിക്കെല്ലാം തന്നെ മനസ്സിലാകുമെ! ♪ 577 00:31:22,633 --> 00:31:24,000 ഒരു കുഴപ്പോമില്ല. 578 00:31:25,803 --> 00:31:27,638 - അയ്യോ...! - ഒലാഫ്! 579 00:31:32,509 --> 00:31:33,577 പിള്ളാരെ... 580 00:31:33,711 --> 00:31:35,479 ഇതാണ് വായൂ ഘടകം. 581 00:31:37,214 --> 00:31:38,982 ഇത് നിർത്തുന്നില്ലല്ലോ! 582 00:31:39,115 --> 00:31:40,350 എനിക്ക് ചർദിക്കാൻ വരുന്നു. 583 00:31:40,484 --> 00:31:43,487 നിന്നെ വേണേൽ ഞാൻ പിടിക്കാരുന്നു, പക്ഷേ എന്റെ കൈ കാണുന്നില്ലന്നേ. 584 00:31:51,596 --> 00:31:53,330 ഏയ്! വിട്! 585 00:32:05,408 --> 00:32:06,409 എൽസാ! 586 00:32:09,546 --> 00:32:11,281 അവളെ വിട്! 587 00:32:15,285 --> 00:32:17,053 അന്നാ, അങ്ങോട്ട് പോകണ്ട! 588 00:32:17,622 --> 00:32:19,289 അതെന്റെ ചേച്ചിയാണ്! 589 00:32:23,594 --> 00:32:25,362 ആഗ്നാർ രാജകുമാരാ! 590 00:32:28,699 --> 00:32:29,901 ഏറെൻഡെല്ലിനു വേണ്ടി. 591 00:32:32,803 --> 00:32:33,804 ശ്രദ്ധിച്ച്! 592 00:32:35,272 --> 00:32:36,707 അച്ഛാ! 593 00:32:45,816 --> 00:32:48,019 - നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ? - ഏയ്, ഇല്ല. 594 00:32:49,219 --> 00:32:51,689 ഇതൊക്കെ എന്താ? 595 00:32:51,822 --> 00:32:55,726 കഴിഞ്ഞ കാലത്തിലെ ഏതോ നിമിഷങ്ങളാവും. 596 00:32:55,860 --> 00:32:57,595 നീ എന്തോ പറയാറില്ലേ, ഒലാഫ്? 597 00:32:57,728 --> 00:32:59,062 ഓ... അതോ! 598 00:32:59,195 --> 00:33:01,064 ആധുനിക സാങ്കേതികവിദ്യ തന്നെ നമ്മുടെ രക്ഷകനും... 599 00:33:01,197 --> 00:33:02,465 അന്തകനും ആയേക്കാമെന്നുള്ള എന്റെ തിയറി, അല്ലെ? 600 00:33:02,600 --> 00:33:04,936 ഏയ്, അതല്ല. മറ്റേ... 601 00:33:05,068 --> 00:33:06,169 - വെള്ളരിക്കയെ കുറിച്ചുള്ളതോ? - അല്ല. 602 00:33:06,303 --> 00:33:07,237 വെള്ളത്തിന്റെ കാര്യം. 603 00:33:07,370 --> 00:33:09,874 ഓ.. അതേ, വെള്ളത്തിന് ഓർമകളുണ്ട്. 604 00:33:10,007 --> 00:33:11,441 ഞാനും നീയുമൊക്കെ കുടിക്കുന്ന ഈ വെള്ളം... 605 00:33:11,575 --> 00:33:13,678 ഏറ്റവും കുറഞ്ഞത് നാലോളം മനുഷ്യരിലൂടെയോ മൃഗങ്ങളിലൂടെയോ... 606 00:33:13,811 --> 00:33:15,746 കടന്നു പോയിട്ടുള്ളതായിരിക്കണം. 607 00:33:16,681 --> 00:33:17,848 ഉം. 608 00:33:17,982 --> 00:33:20,450 ആ ഓർമകളൊക്കെ അതിലുണ്ടാവും. 609 00:33:21,551 --> 00:33:23,654 കാറ്റ് വന്നല്ലോ. 610 00:33:23,788 --> 00:33:25,890 അടിപൊളി. 611 00:33:26,023 --> 00:33:28,826 നിനക്ക് ഞാനൊരു പേരിടാം, ഗേൽ. 612 00:33:30,595 --> 00:33:32,863 ശേ! ഇറങ്ങിപ്പോ. 613 00:33:32,997 --> 00:33:34,999 - ഓ... ഹായ്. - നീ ഒരു തെമ്മാടിയാണല്ലോ! 614 00:33:36,701 --> 00:33:38,869 എന്തേ, ഇപ്പോ നല്ല മൂഡിലാണോ? 615 00:33:48,980 --> 00:33:52,349 അച്ഛൻ. അത് അച്ഛനാണ്. 616 00:33:54,085 --> 00:33:55,552 ഈ പെൺകുട്ടി. 617 00:33:55,686 --> 00:33:57,688 അവൾ അദ്ദേഹത്തെ രക്ഷിക്കുകയാണ്. 618 00:33:57,822 --> 00:33:59,090 ഇവളൊരു നോർത്തൾഡ്രയാണ്. 619 00:34:01,659 --> 00:34:02,893 അതെന്താ? 620 00:34:03,027 --> 00:34:04,829 ഒലാഫ്, എന്റെ പുറകിൽ നിന്നോ. 621 00:34:07,364 --> 00:34:08,666 ഇതുകൊണ്ട് എന്തു ചെയ്യാനാ? 622 00:34:08,799 --> 00:34:09,967 തമ്പുരാനറിയാം! 623 00:34:23,848 --> 00:34:25,448 ആയുധം താഴെയിട്. 624 00:34:25,582 --> 00:34:28,085 ആദ്യം നിങ്ങളുടെ ആയുധം താഴെയിട്. 625 00:34:28,218 --> 00:34:30,220 ഏറെൻഡെല്ലിലെ സൈനികരോ? 626 00:34:30,353 --> 00:34:32,155 എന്റെ ആളുകളെ ഭീഷണിപ്പെടുത്തുകയാണോ ലൂറ്റെനന്റ് (ഉപസേനാപതി)? 627 00:34:32,288 --> 00:34:34,959 എന്റെ നൃത്തശാല കയ്യടക്കുകയാണോ, എലീന? 628 00:34:35,092 --> 00:34:36,127 ആ പട്ടാളക്കാരനെ കണ്ടിട്ടു പരിചയം തോന്നുന്നല്ലോ! 629 00:34:36,259 --> 00:34:37,527 അയ്യോ.., വേണ്ട. 630 00:34:37,662 --> 00:34:38,596 ലൂറ്റെനന്റ്! 631 00:34:38,729 --> 00:34:39,664 ആയുധങ്ങളെടുക്ക്! 632 00:34:47,638 --> 00:34:49,073 ഇതെന്തു മായ. 633 00:34:49,239 --> 00:34:50,608 അതുകണ്ടാ? 634 00:34:50,741 --> 00:34:52,777 ആ.. ഞാൻ കണ്ട്. 635 00:34:52,910 --> 00:34:54,411 ഒരു തണുപ്പൻ ഹലോ ആയിപ്പോയല്ലോ. 636 00:34:54,544 --> 00:34:56,246 ഈ കാലം മുഴുവൻ ഇവരിതിനകത്ത് കുടുങ്ങി കിടക്കുവായിരുന്നോ? 637 00:34:56,379 --> 00:34:57,915 - അതേന്നേ. - ഇനിയിപ്പോ എന്താ ചെയ്ക? 638 00:34:58,049 --> 00:34:59,249 അത് ഞാനേറ്റ്. 639 00:34:59,684 --> 00:35:00,985 ഹായ്, ഞാൻ ഒലാഫ്. 640 00:35:02,753 --> 00:35:05,790 ഓ.. സോറി. തുണി എനിക്കിച്ചിരി അലർജിയാ. 641 00:35:05,923 --> 00:35:08,025 ഞങ്ങളൊക്കെ ആരാ, ഇവിടെ എന്തിനാ വന്നത്, എന്നായിരിക്കുമല്ലേ ആലോചിക്കുന്നത്. 642 00:35:08,159 --> 00:35:09,894 വളരെ സിമ്പിളാണ്. 643 00:35:10,027 --> 00:35:12,195 രണ്ടു സഹോദരിമാരുടെ കഥയാണത്. 644 00:35:12,328 --> 00:35:14,065 ഒരാൾ ദിവ്യശക്തികളോടെ ജനിച്ചു. 645 00:35:14,197 --> 00:35:15,465 ഒരാൾ സാധാരണ പോലെ. 646 00:35:15,599 --> 00:35:17,400 രണ്ടുപേർക്കും മഞ്ഞുമനുഷ്യനെന്നാൽ ജീവനാണ്. 647 00:35:17,534 --> 00:35:19,070 അന്നാ, അയ്യോ! ഒരുപാട് മേലെയായി! 648 00:35:19,202 --> 00:35:20,303 ഭും! 649 00:35:20,437 --> 00:35:22,039 അമ്മേ! അച്ഛാ! രക്ഷിക്കണേ! 650 00:35:22,173 --> 00:35:24,175 ടങ്! എല്ലാ വാതിലും അടയുന്നു. 651 00:35:24,307 --> 00:35:26,242 സഹോദരിമാർ വേർപിരിഞ്ഞു. 652 00:35:26,376 --> 00:35:28,344 എന്നാലും, അച്ഛനമ്മമാർ കൂടെ തന്നെ ഉണ്ടല്ലോ. 653 00:35:28,478 --> 00:35:30,213 അപ്പോൾ അച്ഛനും അമ്മയും മരിക്കുന്നു. 654 00:35:30,346 --> 00:35:32,149 ഓ. ഹായ്. ഞാൻ അന്നയാണ്. 655 00:35:32,282 --> 00:35:33,483 ഇപ്പൊ കണ്ടയാളെ ഞാൻ ഇപ്പൊ കെട്ടും. 656 00:35:33,617 --> 00:35:34,952 എൽസ എല്ലാം തകർക്കാൻ തുടങ്ങി! 657 00:35:35,086 --> 00:35:37,320 മഞ്ഞ്! മഞ്ഞ്! അയ്യോ, ഓടിക്കോ! 658 00:35:37,454 --> 00:35:39,556 എൽസയുടെ മാജിക് എന്റെ മഞ്ഞുകണങ്ങളിലൂടെ പായുന്നു. 659 00:35:39,690 --> 00:35:41,125 ഞാൻ ജനിച്ചു. 660 00:35:41,257 --> 00:35:43,894 മഞ്ഞു കൊട്ടാരം ഉണ്ടാകുന്നു. മഞ്ഞു കൊട്ടാരം ഉണ്ടാകുന്നു. 661 00:35:44,028 --> 00:35:45,629 പുറത്തു പോ, അന്നാ. പിഷ്‌! പിഷ്‌! 662 00:35:45,763 --> 00:35:47,765 - എന്റെ ഹൃദയം. - അയ്യോ, എന്റെ ദൈവമേ. 663 00:35:47,898 --> 00:35:49,600 ആത്മാർത്ഥ സ്നേഹത്തിനു മാത്രമേ നിന്നെ രക്ഷിക്കാനാവുകയുള്ളൂ. 664 00:35:49,734 --> 00:35:51,769 ഇതാ ആത്മാർത്ഥ സ്നേഹചുംബനം. 665 00:35:52,435 --> 00:35:53,771 നിനക്കതിനു അർഹതയില്ല. 666 00:35:53,904 --> 00:35:55,405 മനസ്സിലായില്ലേ? ഞാനാണ് വില്ലൻ. 667 00:35:55,538 --> 00:35:56,841 എന്ത്? 668 00:35:56,974 --> 00:36:00,010 അങ്ങനെ അന്ന മരവിച്ചു മരിക്കുന്നു. 669 00:36:00,144 --> 00:36:01,812 അയ്യോ! അന്നാ. 670 00:36:02,412 --> 00:36:03,614 പിന്നെ അവൾ ജീവിക്കുന്നു! 671 00:36:03,748 --> 00:36:05,315 ഓ, പിന്നെ എൽസ മായാഘടകങ്ങളെ ഉണർത്തുന്നു... 672 00:36:05,448 --> 00:36:06,784 ഞങ്ങൾ രാജ്യംവിട്ട് ഇറങ്ങാൻ നിർബന്ധിതരാകുന്നു. 673 00:36:06,917 --> 00:36:08,351 ഭൂതകാലരഹസ്യങ്ങൾ കണ്ടെത്തുന്നതിൽ മാത്രമാണ് പ്രതീക്ഷ... 674 00:36:08,485 --> 00:36:09,820 പക്ഷേ എങ്ങനെ കണ്ടെത്തുമെന്ന് ഒരു ഐഡിയയും ഇല്ല... 675 00:36:09,954 --> 00:36:11,188 പിന്നെ എൽസ ചില ശബ്ദങ്ങളൊക്കെ കേൾക്കുന്നുണ്ട്. 676 00:36:11,321 --> 00:36:12,690 അപ്പോ പിന്നെ അതിന്റെ പുറകെ പോകാമെന്ന് വിചാരിച്ചു. 677 00:36:12,823 --> 00:36:14,357 എന്തെങ്കിലും ചോദിക്കാനുണ്ടോ? 678 00:36:17,094 --> 00:36:18,763 അവർക്ക് എല്ലാം മനസ്സിലായെന്നു തോന്നുന്നു. 679 00:36:20,263 --> 00:36:21,999 അവിടുന്ന് ശരിക്കും ഏറെൻഡെലിന്റെ റാണിയാണോ? 680 00:36:22,133 --> 00:36:23,167 അതെ. 681 00:36:23,299 --> 00:36:24,334 ഏറെൻഡെല്ലിലെ ഒരാൾക്കെന്തിനാണ്... 682 00:36:24,467 --> 00:36:26,302 ..പ്രകൃതി ദിവ്യ ശക്തികൾ കൊടുത്ത് അനുഗ്രഹിച്ചത്? 683 00:36:26,436 --> 00:36:28,672 നിങ്ങളുടെ ആളുകളുടെ ചെയ്തികളോട് മുട്ടിനിൽക്കാനാവും. 684 00:36:28,806 --> 00:36:30,373 ഞങ്ങളുടെ ആളുകൾ സത്യസന്ധരാണ്. 685 00:36:30,507 --> 00:36:32,408 ആദ്യം ആക്രമിച്ചത് ഒരിക്കലും ഞങ്ങളാവില്ല. 686 00:36:32,542 --> 00:36:33,978 സത്യം എന്നായാലും പുറത്തുവരും. 687 00:36:34,111 --> 00:36:36,147 - ഉം... - ഏയ്. ഇത്‌... 688 00:36:36,279 --> 00:36:37,982 - എന്താ ഈ കാണിക്കുന്നേ? - ഉം. 689 00:36:38,115 --> 00:36:40,151 അതുതന്നെ. ലൂറ്റെനന്റ് മാറ്റിയസ്! 690 00:36:40,283 --> 00:36:41,986 ലൈബ്രറിയിലെ ഇടതുവശത്തെ രണ്ടാമത്തെ ചിത്രം. 691 00:36:42,119 --> 00:36:44,487 നിങ്ങൾ ഞങ്ങളുടെ അച്ഛന്റെ ഔദ്യോഗിക സുരക്ഷാധികാരി ആയിരുന്നു. 692 00:36:44,889 --> 00:36:46,523 ആഗനാർ. 693 00:36:46,657 --> 00:36:48,424 നിങ്ങളുടെ അച്ഛനും അമ്മയ്ക്കും എന്താ സംഭവിച്ചത്? 694 00:36:48,558 --> 00:36:51,695 അവരുടെ കപ്പൽ തെക്കൻ കടലിൽ താഴ്ന്നു പോയി.. 695 00:36:51,829 --> 00:36:52,930 ആറു വർഷങ്ങൾക്ക് മുമ്പ്. 696 00:36:57,635 --> 00:37:00,738 എനിക്ക് അദ്ദേഹത്തെ കാണാം. നിങ്ങളുടെ മുഖങ്ങളിൽ എനിക്ക് അദ്ദേഹത്തെ കാണാം. 697 00:37:00,871 --> 00:37:01,806 ശരിക്കും? 698 00:37:01,939 --> 00:37:03,274 സൈനികരേ. 699 00:37:03,406 --> 00:37:06,277 വർഷങ്ങൾക്കു ശേഷമാവാം നമ്മൾ പൊരുതാൻ പോകുന്നത്, എന്നാലും നമ്മൾ ഇന്നും ശക്തരാണ്. 700 00:37:06,409 --> 00:37:08,746 എന്നും ഏറെൻഡെല്ലിനെ നമ്മൾ അഭിമാനത്തോടെ സേവിക്കും. 701 00:37:09,947 --> 00:37:11,816 നിൽക്ക്. പ്ലീസ്. 702 00:37:11,949 --> 00:37:13,884 എന്നെ ആരോ ഇങ്ങോട്ട് വിളിച്ചതാണ്. 703 00:37:14,018 --> 00:37:16,020 അതാരാണെന്ന് കണ്ടെത്താൻ കഴിഞ്ഞാൽ... 704 00:37:16,153 --> 00:37:17,254 ...ഈ കാടിനെ മോചിപ്പിക്കാനുള്ള വഴി... 705 00:37:17,387 --> 00:37:20,191 ഒരുപക്ഷേ അവർക്ക് അറിയാമായിരിക്കും. 706 00:37:20,323 --> 00:37:22,425 എന്നെ വിശ്വസിക്ക്, സഹായിക്കാനാണ് ഞാൻ വന്നത്. 707 00:37:22,559 --> 00:37:24,929 ഞങ്ങൾ പ്രകൃതിയെ മാത്രമേ വിശ്വസിക്കൂ. 708 00:37:25,062 --> 00:37:26,797 പ്രകൃതി സംസാരിക്കുമ്പോഴാണ്... 709 00:37:29,365 --> 00:37:30,433 ... ഞങ്ങൾ കേൾക്കാറ്. 710 00:37:30,567 --> 00:37:32,803 വലുതാവുമ്പോൾ ഇതൊക്കെ എന്താണെന്ന് എനിക്ക് മനസ്സിലാവും. 711 00:37:34,437 --> 00:37:35,739 അഗ്നി ഘടകം! 712 00:37:37,440 --> 00:37:38,843 എല്ലാവരും പിൻവാങ്ങൂ! 713 00:37:38,976 --> 00:37:40,845 നദിക്കരയിലേക്ക് പോകൂ! 714 00:37:50,754 --> 00:37:52,990 അയ്യോ...അയ്യോ! ഈ കലമാനുകൾ! അങ്ങോട്ട് വഴിയില്ല! 715 00:37:53,123 --> 00:37:54,124 സ്വാൻ, വാ! 716 00:37:54,792 --> 00:37:56,093 ഞങ്ങൾ തിരിച്ചു കൊണ്ടുവരാം. 717 00:37:58,996 --> 00:38:00,931 എൽസാ! അവിടുന്ന് പുറത്തേക്ക് വാ! 718 00:38:01,899 --> 00:38:02,900 അയ്യോ... അയ്യോ.. 719 00:38:07,838 --> 00:38:09,006 എൽസാ! 720 00:38:20,516 --> 00:38:22,987 നിസാരം!, നമ്മളെക്കൊണ്ടു പറ്റും, വാ! 721 00:38:27,858 --> 00:38:28,826 അന്നാ! 722 00:38:33,864 --> 00:38:35,132 ഓ! 723 00:38:35,266 --> 00:38:36,300 അവളെ ഇവിടുന്ന് കൊണ്ടു പോ. 724 00:38:36,432 --> 00:38:38,802 അയ്യോ! എൽസാ! 725 00:39:52,776 --> 00:39:54,979 അവരെല്ലാരും നമ്മളെയാണല്ലേ നോക്കുന്നത്? 726 00:39:56,947 --> 00:39:58,215 എന്തേലും പറയാനുണ്ടോ? 727 00:40:00,117 --> 00:40:02,152 ഒന്നുമില്ലേ? 728 00:40:02,286 --> 00:40:04,487 ആഹാ. എന്ന് വെച്ചാൽ എന്താണെന്ന് കൂടി പറയ്. 729 00:40:07,224 --> 00:40:09,460 നിനക്കും അത് കേൾക്കാമോ? 730 00:40:09,593 --> 00:40:11,527 നമ്മളെ ആരോ വിളിക്കുകയാണ്. 731 00:40:11,662 --> 00:40:14,331 അതാരാണ്? നമ്മൾ എന്താ ചെയ്യണ്ടേ? 732 00:40:22,538 --> 00:40:24,908 ഓ, വടക്കോട്ട് തന്നെ പോകാനോ. 733 00:40:27,745 --> 00:40:28,578 എൽസാ! 734 00:40:28,712 --> 00:40:29,813 - ദൈവം കാത്തു! - അന്നാ. 735 00:40:29,947 --> 00:40:31,949 - നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ? - നീ എന്താ കാണിച്ചേ? 736 00:40:32,082 --> 00:40:33,050 നീ മരിച്ചു പോയേനെ. 737 00:40:33,183 --> 00:40:35,219 എന്റെ പുറകേ ഇങ്ങനെ തീയിലോട്ട് വരാമോ?! 738 00:40:35,352 --> 00:40:37,421 നിന്റെ പുറകെ ഞാൻ തീയിലോട്ട് വരരുതെങ്കിൽ, 739 00:40:37,553 --> 00:40:40,424 നീയും തീയിലോട്ട് ഓടിക്കേറി പോകരുത്. 740 00:40:40,556 --> 00:40:43,594 നീ തീരെ ശ്രദ്ധിക്കുന്നില്ല, എൽസാ. 741 00:40:45,429 --> 00:40:48,298 ഐ ആം സോറി. നീ ഓക്കെ അല്ലെ? 742 00:40:48,432 --> 00:40:50,300 സാരമില്ല. ശരിയായിക്കോളും. 743 00:40:50,434 --> 00:40:53,604 എങ്ങനെ ശരിയാക്കണമെന്ന് എനിക്കറിയാം. 744 00:40:56,774 --> 00:40:58,642 ഈ സ്കാഫ് എവിടുന്നാ കിട്ടിയേ? 745 00:40:59,410 --> 00:41:01,245 അതൊരു നോർത്തൾഡ്രാ സ്കാഫ് ആണ്. 746 00:41:01,378 --> 00:41:02,413 എന്ത്? 747 00:41:02,545 --> 00:41:05,349 ഇത് ഞങ്ങളുടെ ഒരു പുരാതനമായ കുടുംബത്തിലേതാണ്. 748 00:41:05,482 --> 00:41:07,117 ഇത് ഞങ്ങളുടെ അമ്മയുടേതായിരുന്നു. 749 00:41:16,093 --> 00:41:17,394 എൽസാ. 750 00:41:17,528 --> 00:41:18,796 ഞാൻ കണ്ടു. 751 00:41:18,929 --> 00:41:20,931 അത് അമ്മയാണ്. 752 00:41:21,065 --> 00:41:24,334 അമ്മയാണ് അന്ന് അച്ഛന്റെ ജീവൻ രക്ഷിച്ചത്. 753 00:41:28,338 --> 00:41:30,607 ഞങ്ങളുടെ അമ്മ നോർത്തൾഡ്രയായിരുന്നു. 754 00:42:31,635 --> 00:42:33,770 ഞങ്ങൾ നോർത്തൾഡ്ര എന്നാണ് വിളിക്കപ്പെടുന്നത്. 755 00:42:33,904 --> 00:42:37,074 സൂര്യന്റെ ആളുകളാണ് ഞങ്ങൾ. 756 00:42:39,176 --> 00:42:42,614 ഞാൻ നിങ്ങൾക്ക് വാക്ക് തരുന്നു. ഈ കാട് ഞാൻ മോചിപ്പിക്കും... 757 00:42:42,746 --> 00:42:44,248 ഏറെൻഡെല്ലിനെയും വീണ്ടെടുക്കും. 758 00:42:45,516 --> 00:42:47,451 അതൊരു വലിയ വാക്കാണ്, എൽസാ. 759 00:42:49,086 --> 00:42:52,022 കാടിനെ മോചിപ്പിക്കാനോ? അടിപൊളി. 760 00:42:52,456 --> 00:42:53,457 ഐ ആം സോറി. 761 00:42:53,591 --> 00:42:55,225 അത് പിന്നെ, ഞങ്ങളൊക്കെ ഇവിടെ ജനിച്ചു വളർന്നെങ്കിലും... 762 00:42:55,359 --> 00:42:57,361 തെളിഞ്ഞ ഒരു ആകാശം ഇന്നുവരെ ആരും കണ്ടിട്ടില്ല. 763 00:42:57,494 --> 00:42:58,562 എനിക്ക് മനസ്സിലായി. 764 00:42:58,695 --> 00:43:00,531 - ഞാൻ റായ്ഡർ. - ക്രിസ്റ്റോഫ്‌. 765 00:43:00,664 --> 00:43:02,099 ഞാൻ ആ ശബ്ദം വീണ്ടും കേട്ടു. 766 00:43:02,232 --> 00:43:03,567 ഞങ്ങൾക്ക് വടക്കോട്ട് പോകണം. 767 00:43:03,700 --> 00:43:06,003 പക്ഷേ രാത്രി ആ ഭാഗത്ത് ഭൗമരാക്ഷസന്മാർ കറങ്ങി നടക്കുന്നുണ്ടാവും. 768 00:43:06,136 --> 00:43:08,205 നാളെ രാവിലെ പോകാം. 769 00:43:08,338 --> 00:43:09,373 ഞാൻ ഹണിമെയ്റിൻ. 770 00:43:09,506 --> 00:43:11,909 ഹണിമെയ്റിൻ, ഞങ്ങളെക്കൊണ്ട് പറ്റുന്നതെല്ലാം ഞങ്ങൾ ചെയ്യും. 771 00:43:15,412 --> 00:43:16,648 ഏയ്, ഞാൻ ഒന്ന് ചോദിക്കട്ടെ. 772 00:43:16,780 --> 00:43:17,814 പക്വത എത്തുന്നതിനോടൊപ്പം ഉണ്ടാവുന്ന... 773 00:43:17,948 --> 00:43:19,950 ഓരോ സമയത്തും കൂടിക്കൂടി വരുന്ന സങ്കീർണമായ ചിന്തകളുമായി... 774 00:43:20,083 --> 00:43:22,386 ..നിങ്ങൾ പൊരുത്തപ്പെടുന്നതെങ്ങനെയാണ്? 775 00:43:23,253 --> 00:43:24,721 ബെസ്റ്റ്! 776 00:43:24,855 --> 00:43:26,056 ഓ! 777 00:43:26,190 --> 00:43:28,225 ഇന്നത്തെ കാലത്തെ ചെറുപ്പക്കാരോട് സംസാരിക്കുന്നത് തന്നെ ഒരു ഉണർവാണ്. 778 00:43:28,358 --> 00:43:29,627 കഴിവുള്ളവരുടെ കൈകളിലാണ് നമ്മുടെ ഭാവി. 779 00:43:29,760 --> 00:43:30,961 അയ്യേ.. അത് ചവയ്ക്കല്ലേ. 780 00:43:31,094 --> 00:43:32,863 ഞാൻ എന്തൊക്കെ ചവിട്ടിയതാവുമെന്നറിയാമോ! 781 00:43:32,996 --> 00:43:34,698 എനിക്ക് അവളുടെ ശ്രദ്ധ പിടിച്ചെടുക്കാൻ പറ്റുന്നില്ല. 782 00:43:34,831 --> 00:43:36,333 അവളൊന്നു ശ്രദ്ധിച്ചാലല്ലേ വല്ലതും പറയാൻ പറ്റൂ. 783 00:43:36,466 --> 00:43:37,801 എന്തായാലും നിനക്ക് ഭാഗ്യമുണ്ട്. 784 00:43:37,935 --> 00:43:39,903 എനിക്ക് പെണ്ണുങ്ങളെക്കുറിച്ച് ഒന്നുമറിയില്ല. 785 00:43:40,037 --> 00:43:41,004 പക്ഷേ ഇവിടെ പ്രൊപ്പോസ് ചെയ്യുന്നത്... 786 00:43:41,138 --> 00:43:44,007 ...നല്ല കിടിലൻ രീതിയിലാ. 787 00:43:44,141 --> 00:43:45,075 ഇപ്പോ തുടങ്ങിയാൽ... 788 00:43:45,209 --> 00:43:46,343 - ...വൈകുന്നേരത്തേക്ക് എല്ലാം റെഡിയാക്കാം. - ആണോ? 789 00:43:46,476 --> 00:43:47,544 പിന്നെ, 790 00:43:47,679 --> 00:43:49,079 ഇതിന് കുറെ കലമാനുകളെയൊക്കെ കൂട്ടണം. 791 00:43:49,213 --> 00:43:51,215 ആഹാ. 792 00:43:51,348 --> 00:43:52,416 അതേ..., അവിടെ... 793 00:43:52,549 --> 00:43:54,318 ഹലിമ ആ മൊരടൻ, ഹഡ്സനെ ഡിവോഴ്‌സ് ചെയ്തോ? 794 00:43:54,451 --> 00:43:55,385 ചെയ്തു. 795 00:43:55,519 --> 00:43:57,154 ശരിക്കും? അവൾ പിന്നേം കെട്ടിയോ? 796 00:43:57,287 --> 00:43:58,288 ഇല്ല. 797 00:43:58,422 --> 00:44:01,458 ഓ, നന്നായി. അത് കേട്ടിട്ടും എനിക്കൊരു സന്തോഷം തോന്നാത്തതെന്താ? 798 00:44:01,593 --> 00:44:03,293 വേറെ എന്തൊക്കെ മിസ്സ് ചെയ്യുന്നുണ്ട്? 799 00:44:04,127 --> 00:44:05,562 എന്റെ അച്ഛനെ. 800 00:44:05,697 --> 00:44:07,731 ഇതിനെല്ലാം ഒരുപാട് മുൻപ് അദ്ദേഹം മരിച്ചു. 801 00:44:08,865 --> 00:44:11,401 നല്ല ഒരു മനുഷ്യനായിരുന്നു. 802 00:44:11,535 --> 00:44:12,936 ഏറെൻഡെല്ലിൽ എല്ലാവർക്കും ഒരു നല്ല ജീവിതം ഉണ്ടാക്കി കൊടുത്തു. 803 00:44:13,070 --> 00:44:15,906 സുഖത്തിൽ മതിമറന്ന് ജീവിക്കരുതെന്ന് എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്. 804 00:44:16,039 --> 00:44:18,275 അദ്ദേഹം പറയുമായിരുന്നു. "എപ്പോഴും തയ്യാറായിരിക്കണം." 805 00:44:18,408 --> 00:44:19,876 "സ്വന്തം വഴി കണ്ടെത്തി എന്ന് നമ്മൾ കരുതുമ്പോഴാവും... 806 00:44:20,010 --> 00:44:23,213 "ജീവിതം നമ്മളെ പുതിയൊരു വഴിയിലേക്ക് എടുത്തെറിയുന്നത്." എന്ന് 807 00:44:23,347 --> 00:44:25,315 അങ്ങനെ സംഭവിക്കുമ്പോൾ നിങ്ങൾ എന്ത് ചെയ്യും? 808 00:44:25,449 --> 00:44:26,750 തോൽവി സമ്മതിക്കില്ല. 809 00:44:26,883 --> 00:44:30,320 ഓരോന്നായി പിടിച്ചെടുക്കും... 810 00:44:30,454 --> 00:44:33,123 ശരിയെന്നു തോന്നുന്നത് ഉടനെ ചെയ്യും, അല്ലേ? 811 00:44:33,257 --> 00:44:34,592 അതേ. 812 00:44:34,726 --> 00:44:35,959 നീ പറഞ്ഞതു തന്നെ. 813 00:44:39,062 --> 00:44:42,199 ഞാൻ ഒരു കൂട്ടം കാണിക്കട്ടെ? 814 00:44:44,968 --> 00:44:47,471 അറിയാല്ലോ, വായു, അഗ്നി, ജലം, പിന്നെ ഭൂമി. 815 00:44:47,605 --> 00:44:48,805 അതെ. 816 00:44:48,939 --> 00:44:50,374 പക്ഷേ, ദാ, അവിടെ അഞ്ചാമതൊരു ഘടകം കൂടിയുണ്ട്... 817 00:44:50,507 --> 00:44:54,077 പ്രപഞ്ചത്തിന്റെ മായാശക്തികളും നമ്മളും തമ്മിലുള്ള പാലം എന്നാണ് അതിനെ പറയുന്നത്. 818 00:44:54,211 --> 00:44:55,379 അഞ്ചാമത്തെ ഘടകമോ? 819 00:44:55,512 --> 00:44:56,648 ചിലര് പറയുന്നത്... 820 00:44:56,780 --> 00:44:59,416 ...കാട് അടഞ്ഞുപോയ ദിവസം അതിന്റെ വിളി കേട്ടിരുന്നു എന്നാണ്. 821 00:44:59,549 --> 00:45:01,084 എന്റെ അച്ഛൻ കേട്ടിരുന്നു. 822 00:45:01,218 --> 00:45:03,520 അതാണ് എന്നെ വിളിക്കുന്നതെന്നു നീ കരുതുന്നുണ്ടോ? 823 00:45:03,655 --> 00:45:08,091 ചിലപ്പോ. ആഹ്, അറ്റഹോളനു മാത്രമറിയാം. 824 00:45:08,225 --> 00:45:09,926 അറ്റഹോളൻ. 825 00:45:11,395 --> 00:45:15,733 ♪ അവളിൽ മുങ്ങിയാലവ കണ്ടെത്താം... 826 00:45:15,866 --> 00:45:20,203 ♪ എന്നാൽ ഏറെയാഴം പോയാലതിലാണ്ടു പോകും.♪ 827 00:45:20,337 --> 00:45:22,105 താരാട്ടുപാട്ടിലൊക്കെ എപ്പോഴും ഒരു... 828 00:45:22,239 --> 00:45:23,775 പേടിപ്പിക്കുന്ന മുന്നറിയിപ്പ് വെച്ചിരിക്കുന്നത് എന്തിനാണല്ലേ? 829 00:45:23,940 --> 00:45:25,743 ഞാനും എപ്പോഴും അത് ആലോചിക്കാറുണ്ട്. 830 00:45:28,412 --> 00:45:30,080 ഭൗമരാക്ഷസന്മാർ. 831 00:45:30,213 --> 00:45:32,115 അവരെന്താ ഇവിടെ? 832 00:45:33,050 --> 00:45:34,551 ശ്! 833 00:45:35,085 --> 00:45:36,119 ഒളിക്ക്. 834 00:45:45,529 --> 00:45:47,197 അവര് വരുന്നുണ്ട്! 835 00:45:55,640 --> 00:45:58,141 ഇതാണ് തീയുമായി കളിക്കരുതെന്ന് പറയുന്നത്. 836 00:45:59,276 --> 00:46:02,613 അയ്യോടാ! നിന്നെ ഞാൻ എങ്ങനെ വഴക്കുപറയും! നീ എങ്ങനെയാ ഇത്രേം ചുന്ദരനായത്? 837 00:46:28,405 --> 00:46:31,942 ദൈവത്തെ ഓർത്ത് നീ ഇനി അവരുടെ പുറകെ പോകുവാ എന്ന് പറയരുത്. 838 00:46:32,075 --> 00:46:34,177 വായുവിനെയും അഗ്നിയെയും ശാന്തരാക്കിയതുപോലെ എനിക്ക് അവരെയും ശാന്തരാക്കാൻ കഴിഞ്ഞാലോ? 839 00:46:34,311 --> 00:46:35,946 അതിനും മുന്നേ അവര് നിന്നെ... 840 00:46:36,079 --> 00:46:38,181 ...ഇടിച്ചു ചമ്മന്തിയാക്കിയാലോ? 841 00:46:38,315 --> 00:46:41,853 നമ്മൾ ആ ശബ്ദത്തെ കണ്ടുപിടിക്കാനാണ് ഇറങ്ങിയത്... 842 00:46:41,985 --> 00:46:44,856 സത്യം കണ്ടുപിടിക്കണം, വീട്ടിൽ പോണം. 843 00:46:44,988 --> 00:46:47,090 നൂലിഴയ്ക്കാ നമ്മൾ രക്ഷപ്പെട്ടത്. 844 00:46:47,224 --> 00:46:48,392 എനിക്കറിയാം. 845 00:46:48,525 --> 00:46:50,894 അവരെന്റെ സാന്നിധ്യം അറിഞ്ഞിട്ടുണ്ട്. അതുകൊണ്ടവർ വീണ്ടും വന്നേക്കാം. 846 00:46:51,027 --> 00:46:53,397 ഞാൻ കാരണം ഇവിടെ ആർക്കും അപകടമുണ്ടായിക്കൂടാ. 847 00:46:53,530 --> 00:46:54,732 നീ പറഞ്ഞതാണ് അന്നാ ശരി. 848 00:46:54,866 --> 00:46:56,701 നമുക്ക് ആ ശബ്ദത്തെ കണ്ടുപിടിക്കണം. 849 00:46:56,834 --> 00:46:57,901 നമുക്ക് ഉടനേ പോകാം. 850 00:46:58,034 --> 00:46:59,436 അതേ. വേഗം പോകാം. 851 00:46:59,569 --> 00:47:00,838 ഞാനൊന്ന്... 852 00:47:03,073 --> 00:47:05,509 അല്ല,. ക്രിസ്റ്റോഫും സ്വാനും എവിടെ? 853 00:47:05,643 --> 00:47:08,278 ഓ, അവരോ. അവരാ റായ്ഡറുടെ കൂടെ പോയി. 854 00:47:08,412 --> 00:47:09,513 കൂടെ കുറെ കലമാനുകളുമുണ്ട്. 855 00:47:09,647 --> 00:47:10,815 - അവര് പോയോ? - ഉം... 856 00:47:10,947 --> 00:47:13,450 ഒന്നും പറയുക പോലും ചെയ്യാതെ പോയോ? 857 00:47:13,583 --> 00:47:15,620 ആണുങ്ങളുടെ കാര്യമല്ലേ, ആർക്കറിയാം!? 858 00:47:22,827 --> 00:47:25,462 എടേയ്, ഇതൊക്കെ കുറച്ചു ഓവറായിപ്പോയില്ലേ? 859 00:47:25,596 --> 00:47:27,030 പിന്നല്ലാതെ. അല്ലേലും കുറച്ച് ഓവറാവണം. 860 00:47:27,732 --> 00:47:28,699 എല്ലാരും റെഡിയല്ലേ? 861 00:47:28,833 --> 00:47:29,834 റെഡി! 862 00:47:29,966 --> 00:47:31,034 എന്നാലൊരു റിഹേഴ്സൽ നോക്കിയാലോ. 863 00:47:31,168 --> 00:47:32,102 ഐ ലവ് യൂ. 864 00:47:32,235 --> 00:47:34,037 അല്ല, നീയും ഇവർക്കുവേണ്ടി സംസാരിക്കാറുണ്ടോ? 865 00:47:34,171 --> 00:47:35,472 ഉണ്ടല്ലോ. 866 00:47:35,606 --> 00:47:37,040 എന്നുവെച്ചാ അവർ ചിന്തിക്കുന്നത് നിനക്ക് മനസ്സിലാകുമല്ലേ? 867 00:47:37,174 --> 00:47:39,509 ങാ. എന്നിട്ട് അതങ്ങോട്ടു പറയും. 868 00:47:39,644 --> 00:47:41,077 എന്നിട്ട് അതങ്ങോട്ടു പറയും. 869 00:47:43,815 --> 00:47:45,850 ഓകെ. ദേ, വരുന്നുണ്ട്. 870 00:47:47,250 --> 00:47:49,319 ഏറെൻഡെല്ലിലെ രാജകുമാരി, അന്നാ... 871 00:47:49,453 --> 00:47:53,825 നീ എന്നെന്നേക്കുമായി എന്റെ ഹൃദയത്തിൻറെ റാണിയാകാമോ? 872 00:47:53,957 --> 00:47:56,493 എന്നെ കല്ല്യാണം കഴിക്കാൻ നിനക്ക് സമ്മതമാണോ? 873 00:47:57,595 --> 00:47:58,629 ഉം... 874 00:47:58,763 --> 00:47:59,931 ഇല്ല. 875 00:48:00,063 --> 00:48:01,965 ആ രാജകുമാരി റാണിയുടെ കൂടെ പോയി. 876 00:48:02,098 --> 00:48:03,967 എന്ത്? പോയോ? എപ്പോ? എങ്ങോട്ട്? 877 00:48:04,100 --> 00:48:07,370 എനിക്ക് കൃത്യമായി അറിയില്ല. ഇപ്പോൾ ഒരുപാട് ദൂരം പോയി പോയിക്കാണും. 878 00:48:07,504 --> 00:48:08,773 ഒരുപാട് ദൂരമോ? 879 00:48:08,906 --> 00:48:11,408 ഉം, അതേ. 880 00:48:12,476 --> 00:48:15,045 ഞങ്ങൾ പടിഞ്ഞാറ് കൽമൈതാനിയിലേക്ക് പോവുകയാണ്. 881 00:48:15,178 --> 00:48:16,814 വേണമെങ്കിൽ ഞങ്ങളുടെ കൂടെ വരാം. 882 00:48:21,719 --> 00:48:24,722 ഏയ്.. അത്.. സോറി കേട്ടോ... 883 00:48:24,856 --> 00:48:27,324 - ഏയ്, സാരമില്ല. - ഉം. ശരി. 884 00:48:27,457 --> 00:48:30,695 ഓകെ, ഞാൻ എന്നാൽ അങ്ങോട്ട് ചെല്ലട്ടെ. നീ വരുന്നുണ്ടോ? 885 00:48:30,828 --> 00:48:32,329 ഞാൻ... ങാ, ഞാൻ അങ്ങോട്ടു വന്നോളാം. 886 00:48:32,462 --> 00:48:34,531 ശരി. അല്ല, എങ്ങോട്ടാ വരേണ്ടതെന്ന് അറിയാമോ? 887 00:48:34,665 --> 00:48:35,900 - ങാ. അറിയാം. - ശരി. 888 00:48:36,032 --> 00:48:37,400 ഞാൻ വന്നോളാം. 889 00:48:50,347 --> 00:48:54,117 ♪ കാലമാനുകളെത്ര ഭേദം... 890 00:48:54,251 --> 00:48:58,689 ♪ സ്വാൻ, മനസ്സിൻ നോവോ പ്രണയം? 891 00:49:00,090 --> 00:49:01,993 ♪നിന്റെ മനസ്സിനെ നീ അറിയൂ. 892 00:49:02,125 --> 00:49:05,395 ♪ അതു മാത്രമാണ് സത്യം. 893 00:49:05,529 --> 00:49:06,864 ♪ ഞാനില്ലേ നിൻ കൂടെ.. 894 00:49:06,998 --> 00:49:11,368 ♪ മറന്നേക്കൂ മറ്റെല്ലാം... 895 00:49:24,916 --> 00:49:27,117 ♪ നീ അകന്നുവോ. 896 00:49:28,418 --> 00:49:31,722 ♪ ഈ വഴിയിൽ ഞാൻ മാത്രമായ്. 897 00:49:31,856 --> 00:49:33,658 ♪ ഞാനേകനായ്... 898 00:49:33,791 --> 00:49:38,562 ♪നിൻ കാലടികൾ തേടണോ? 899 00:49:38,696 --> 00:49:41,064 ♪ അകന്നീടിലും... 900 00:49:42,465 --> 00:49:46,202 ♪ എൻ മനസ്സിൽ നിൻ മുഖം. 901 00:49:46,336 --> 00:49:52,743 ♪ മിഴിവാർന്നൊരു ചിത്രമായ് തെളിയുന്നുവോ... 902 00:49:52,877 --> 00:49:59,349 ♪ വിരഹത്തിൻ നോവെന്ന് കവിതകൾ പാടിയതിതിനെയോ? 903 00:49:59,482 --> 00:50:01,986 ♪ഇതെല്ലാം ഞാൻ കണ്ട വെറും... 904 00:50:02,118 --> 00:50:05,990 ♪ പകൽ സ്വപ്നങ്ങൾ മാത്രമോ? 905 00:50:06,122 --> 00:50:08,960 ♪ നീയില്ലെങ്കിലെൻ പ്രിയേ... 906 00:50:09,092 --> 00:50:12,095 ♪വഴിയിൽ ഞാനേകനായ്... 907 00:50:12,228 --> 00:50:15,498 ♪ വിജനമാം വീഥിയിൽ... 908 00:50:15,633 --> 00:50:18,535 ♪ ഉഴലുന്നിതാ... 909 00:50:18,669 --> 00:50:21,371 ♪ നീ മാത്രമെൻ പ്രിയയെങ്കിലും... 910 00:50:21,504 --> 00:50:25,408 ♪ ഈ വഴിയിൽ ഞാനേകനായ്... 911 00:50:25,542 --> 00:50:30,413 ♪ നിൻവഴി പോലും ഞാൻ അറിയുന്നില്ലല്ലോ... 912 00:50:31,448 --> 00:50:33,818 ♪ ഞാനേകനായ്... 913 00:50:37,989 --> 00:50:40,123 ♪ ഇതുവരെ ഞാൻ... 914 00:50:40,256 --> 00:50:44,260 ♪പ്രണയം പറയാൻ മാത്രം പേടിച്ചു. 915 00:50:44,394 --> 00:50:50,101 ♪ എന്നാലിനി നീ എന്നെന്നേയ്ക്കും അകലുമോ? 916 00:50:50,735 --> 00:50:52,569 ♪ ആരു ഞാൻ... 917 00:50:54,404 --> 00:50:57,140 ♪ നീയില്ലെങ്കിലെൻ പ്രിയേ? 918 00:50:57,273 --> 00:51:02,512 ♪ നീയില്ലാതെയെൻ ജീവിതം ശൂന്യമല്ലയോ? 919 00:51:03,047 --> 00:51:05,950 ♪ എന്നെന്നും... 920 00:51:06,083 --> 00:51:08,586 ♪ നീയെൻ ജീവനല്ലയോ, 921 00:51:08,719 --> 00:51:12,288 ♪ ഈ വഴിയിൽ ഞാനേകനായ്... 922 00:51:12,422 --> 00:51:15,092 ♪ വഴിയറിയാതെ രാപ്പകലുകൾ 923 00:51:15,225 --> 00:51:18,796 ♪ നീ ഇല്ലാതേ... 924 00:51:18,929 --> 00:51:21,966 ♪ ഓ.. നീയാണെൻ മാർഗ്ഗദീപം.. 925 00:51:22,099 --> 00:51:25,936 ♪ ഈ വഴിയിൽ ഞാനേകനായ്... 926 00:51:26,070 --> 00:51:30,407 ♪ നീയെന്നെ ഓർക്കുന്നില്ലയോ.. 927 00:51:31,207 --> 00:51:33,878 ♪ ഞാൻ തേടുന്നു... 928 00:51:34,879 --> 00:51:36,681 ♪ നിൻ നിഴലെങ്കിലും... 929 00:51:36,814 --> 00:51:40,583 - ♪ നിഴലെങ്കിലും - ♪ നിൻ വഴി മാത്രം- 930 00:51:40,718 --> 00:51:44,521 - ♪ നീയെൻ പ്രിയേ... - ♪ എൻ പ്രിയേ... 931 00:51:44,655 --> 00:51:46,356 ♪ അതുവരെ... 932 00:51:46,489 --> 00:51:50,326 - ♪ ഈ വഴിയിൽ ഞാനേകനായ്... - ♪ ഞാനേകനായ്... 933 00:51:50,460 --> 00:51:52,963 ♪ഈ വഴിയിൽ ഞാനേകനായ്... 934 00:51:53,097 --> 00:51:54,564 ♪ ഞാനേകനായ്... 935 00:51:54,699 --> 00:51:59,202 ♪ വഴിയിൽ ഞാനേകനായ്... 936 00:51:59,335 --> 00:52:04,675 ♪ ഈ വഴിയിൽ ഞാനേകനായ്... ♪ 937 00:52:28,364 --> 00:52:31,802 ഒലാഫ്, അതേ..., ആരെങ്കിലും ഒരാള് പാടുന്നതായിരിക്കും നല്ലത്. 938 00:52:31,936 --> 00:52:33,871 പിന്നല്ലാതെ. അവളുടെ സ്വരം അത്ര പോര. 939 00:52:35,106 --> 00:52:36,874 ഹേയ്, ഗേൽ വന്നല്ലോ. 940 00:52:42,780 --> 00:52:43,814 എന്ത്? 941 00:52:52,690 --> 00:52:54,557 ഇതെങ്ങനെ? 942 00:52:54,692 --> 00:52:55,726 ഇതെന്തുവാ? 943 00:52:56,694 --> 00:52:58,596 അച്ഛന്റെയും അമ്മയുടെയും കപ്പൽ. 944 00:52:58,729 --> 00:53:01,564 പക്ഷേ ഇത് വടക്കൻ കടൽ അല്ലല്ലോ. 945 00:53:01,699 --> 00:53:03,868 ഏയ്, അല്ല. 946 00:53:16,614 --> 00:53:18,581 ഈ കപ്പൽ എന്താ ഇവിടെ? 947 00:53:19,683 --> 00:53:21,351 ഇതെങ്ങനെ വന്നു? 948 00:53:22,452 --> 00:53:25,156 കരിങ്കടലിൽ നിന്ന് ഒഴുകി വന്നതാവും. 949 00:53:25,288 --> 00:53:27,658 അവര് കരിങ്കടലിൽ എന്തിനാ പോയത്? 950 00:53:29,325 --> 00:53:31,195 എനിക്കറിയില്ല. 951 00:53:31,327 --> 00:53:33,898 ആ മൂടൽമഞ്ഞിന്റെ മതിലു കടന്ന് ഇത് ഇവിടെ എങ്ങനെ എത്തി? 952 00:53:34,031 --> 00:53:35,900 നമ്മളല്ലാതെ മറ്റാരും വന്നിട്ടില്ല എന്നാണ് ഞാൻ കരുതിയത്. 953 00:53:36,499 --> 00:53:39,502 ചിലപ്പോൾ ഇതിൽ ആരും ഉണ്ടായിരുന്നിരിക്കില്ല. 954 00:53:40,503 --> 00:53:42,438 ഇതിൽ എന്തെങ്കിലും ഉണ്ടാകാതിരിക്കില്ല. 955 00:53:42,572 --> 00:53:45,209 അതേ. അതേ, വേഗം നോക്ക്. 956 00:53:45,341 --> 00:53:47,912 ഏറെൻഡെല്ലിന്റെ എല്ലാ കപ്പലുകളിലും വാട്ടർപ്രൂഫായ... 957 00:53:48,045 --> 00:53:49,412 ...ഒരു കംപാർട്ട്‌മെന്റുണ്ട്. 958 00:53:49,880 --> 00:53:51,615 അതു കൊള്ളാല്ലോ. 959 00:53:51,749 --> 00:53:52,983 അങ്ങനെയാണെങ്കിൽ പിന്നെ മുഴുവൻ കപ്പലും... 960 00:53:53,117 --> 00:53:55,451 ..വാട്ടർപ്രൂഫായിട്ട് ഉണ്ടാക്കിയാൽ പോരെ. 961 00:54:01,892 --> 00:54:03,027 ദേ. 962 00:54:08,999 --> 00:54:11,068 ഇതെന്തു ഭാഷയാ? 963 00:54:11,202 --> 00:54:12,435 എനിക്കറിയില്ല. 964 00:54:12,569 --> 00:54:15,072 പക്ഷേ ദേ, ഇത് അമ്മയുടെ കൈയ്യക്ഷരമാ. 965 00:54:15,206 --> 00:54:16,573 "ഹിമയുഗത്തിന്റെ അവസാനം," 966 00:54:16,707 --> 00:54:18,742 "നദിയെ കണ്ടെത്തിയെങ്കിലും വഴിതെറ്റിപ്പോയി." 967 00:54:18,876 --> 00:54:22,746 "ദിവ്യ ശക്തിയുടെ ഉറവിടം തന്നെയോ എൽസയുടെ ഉറവിടവും?" 968 00:54:25,216 --> 00:54:26,851 ഇതൊരു ഭൂപടമാണ്. 969 00:54:28,853 --> 00:54:30,321 അവർക്ക് വടക്കോട്ട് സഞ്ചരിച്ച് 970 00:54:30,453 --> 00:54:34,225 കരിങ്കടൽ കടക്കാനുള്ള പ്ലാനായിരുന്നു, 971 00:54:34,357 --> 00:54:36,227 ..അറ്റഹോളനിലേക്ക്. 972 00:54:36,359 --> 00:54:37,928 ഇത് ശരിക്കും ഉണ്ടോ? 973 00:54:38,062 --> 00:54:39,163 ഒക്റ്റ-ഹോ-എന്ത്? 974 00:54:39,296 --> 00:54:40,698 അറ്റഹോളൻ. 975 00:54:40,831 --> 00:54:42,432 അതൊരു മായാനദിയാണ്. 976 00:54:42,565 --> 00:54:44,935 ഭൂതകാലത്തെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങളുടെയും ഉത്തരം അതിലുണ്ടത്രേ. 977 00:54:45,069 --> 00:54:48,906 കണ്ടോ, അപ്പോൾ വെള്ളത്തിന് ഓർമ്മകൾ ഉണ്ടെന്നുള്ള എന്റെ തിയറി ശരിയാണ്. 978 00:54:49,039 --> 00:54:50,741 വെള്ളത്തിന് ഓർമ്മകളുണ്ട്. 979 00:54:57,281 --> 00:54:59,250 എൽസാ? 980 00:54:59,382 --> 00:55:01,952 അവർക്ക് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയണം. 981 00:55:09,693 --> 00:55:11,629 അവളുടെ ദിവ്യശക്തികളുടെ ഉറവിടം അറ്റഹോളനായിരിക്കണം. 982 00:55:11,762 --> 00:55:13,496 എൽസയ്ക്കുവേണ്ടി നമുക്കിത് ചെയ്യണം. 983 00:55:13,631 --> 00:55:14,765 തിരകൾ ഒരുപാടു ഉയരുകയാണല്ലോ! 984 00:55:14,899 --> 00:55:17,101 - ഐഡുന! - ആഗ്നാർ! 985 00:55:20,503 --> 00:55:22,072 എൽസാ! 986 00:55:30,281 --> 00:55:32,216 എന്താ... എന്താ നീ ഈ കാണിക്കുന്നേ? 987 00:55:32,349 --> 00:55:33,918 ഇതെല്ലാം ഞാൻ കാരണമാണ്. 988 00:55:34,051 --> 00:55:36,519 എന്നെക്കുറിച്ചറിയാനാണ് അവര് പോയത്. 989 00:55:36,654 --> 00:55:39,857 എൽസാ, അവരെടുത്ത തീരുമാനത്തിന് നീ ഉത്തരവാദിയല്ല. 990 00:55:39,990 --> 00:55:41,992 അല്ല. അവരുടെ മരണത്തിനാണ് ഞാൻ ഉത്തരവാദിയായത്. 991 00:55:42,293 --> 00:55:43,861 മതി. അങ്ങനെയൊന്നുമല്ല. 992 00:55:43,994 --> 00:55:46,597 എലിന ചോദിച്ചില്ലേ, ഏറെൻഡെല്ലിന് എന്തിനാണ്... 993 00:55:46,730 --> 00:55:49,300 ...മായാഘടകങ്ങൾ ദിവ്യശക്തിയുള്ള ഒരു റാണിയെ സമ്മാനിച്ചതെന്ന്? 994 00:55:49,432 --> 00:55:52,770 അമ്മ നമ്മുടെ അച്ഛനെ രക്ഷിച്ചതുകൊണ്ടാണ്. 995 00:55:52,903 --> 00:55:54,805 ശത്രുവിനെയാണ് അമ്മ രക്ഷിച്ചത്. 996 00:55:54,939 --> 00:55:59,109 അമ്മയുടെ സൽപ്രവൃത്തിയുടെ ഫലമാണ് നീ. 997 00:55:59,243 --> 00:56:00,811 നീ ഒരു സമ്മാനമാണ്. 998 00:56:00,945 --> 00:56:02,079 എന്തിനുള്ള സമ്മാനം? 999 00:56:02,212 --> 00:56:04,381 ഭൂതകാലത്തിലെ തെറ്റു തിരുത്താൻ ആർക്കെങ്കിലും കഴിയുമെങ്കിൽ... 1000 00:56:04,514 --> 00:56:07,718 ഏറെൻഡെല്ലിനെ രക്ഷിക്കാനും ഈ കാടിനെ മോചിപ്പിക്കാനും ആർക്കെങ്കിലും കഴിയുമെങ്കിൽ, 1001 00:56:07,851 --> 00:56:09,253 അത് നിനക്കാണ്. 1002 00:56:09,386 --> 00:56:13,691 മറ്റെന്തിനെക്കാളും ആരെക്കാളും നിന്നെ ഞാൻ വിശ്വസിക്കുന്നുണ്ട്, എൽസാ. 1003 00:56:20,463 --> 00:56:22,933 ഹണിമെയ്റിൻ പറഞ്ഞിരുന്നു, അഞ്ചാമതൊരു ഘടകം കൂടിയുണ്ടെന്ന്. 1004 00:56:23,067 --> 00:56:26,270 പ്രപഞ്ചത്തിന്റെ മായാശക്തികളും നമ്മളും തമ്മിലുള്ള പാലം. 1005 00:56:26,403 --> 00:56:27,671 അഞ്ചാമത്തെ ഘടകമോ? 1006 00:56:27,805 --> 00:56:30,741 അതാണെന്നെ അറ്റഹോളനിൽ നിന്നും വിളിച്ചുകൊണ്ടിരിക്കുന്നത്. 1007 00:56:30,874 --> 00:56:33,978 കഴിഞ്ഞ കാലത്തെ കുറിച്ചുള്ള ഉത്തരങ്ങളൊക്കെ അവിടെയാണ്. 1008 00:56:34,712 --> 00:56:36,080 അപ്പൊ നമ്മൾ അറ്റഹോളനിലേക്കു പോകുന്നു. 1009 00:56:37,348 --> 00:56:38,749 "നമ്മൾ" അല്ല. 1010 00:56:39,416 --> 00:56:40,784 - ഞാൻ. - എന്ത്? 1011 00:56:40,918 --> 00:56:43,253 കരിങ്കടൽ കടക്കുന്നത് വളരെ അപകടമാണ്. 1012 00:56:43,387 --> 00:56:46,123 ഒന്നും പറയണ്ട. നമ്മൾ ഒരുമിച്ചു തന്നെ പോകും. 1013 00:56:46,256 --> 00:56:47,490 ആ പാട്ട് മറന്നുപോയോ? 1014 00:56:47,624 --> 00:56:49,693 "ഏറെയാഴം പോയാലതിലാണ്ടു പോകും." 1015 00:56:49,827 --> 00:56:52,062 നീ ഒരുപാട് ആഴത്തിൽ പോയാൽ ആരു തടയും? 1016 00:56:52,196 --> 00:56:53,297 നീ ഇപ്പൊ പറഞ്ഞില്ലേ എന്നെ വിശ്വസിക്കുന്നുണ്ടെന്ന്, 1017 00:56:53,430 --> 00:56:54,832 ഇത് ചെയ്യാനാണ് ഞാൻ ജനിച്ചതെന്ന്. 1018 00:56:54,965 --> 00:56:58,102 അതിന് ഞാൻ നിന്നെ തടയുകയല്ലല്ലോ. 1019 00:56:58,235 --> 00:57:00,204 ഞാൻ... ഞാൻ ഒരിക്കലും നീ ചെയ്യാൻ... 1020 00:57:00,337 --> 00:57:02,072 ...ആഗ്രഹിക്കുന്നതിൽ നിന്ന് നിന്നെ തടയില്ല. 1021 00:57:02,206 --> 00:57:04,675 പക്ഷേ നിന്നെ മരണത്തിന് വിട്ടുകൊടുക്കാൻ എനിക്ക് വയ്യ. 1022 00:57:04,808 --> 00:57:08,946 മറ്റുള്ളവർക്ക് വേണ്ടി നീ നിന്റെ ജീവൻ അപകടത്തിലാക്കരുത്. 1023 00:57:09,079 --> 00:57:10,214 ഒറ്റയ്ക്ക് പോകരുത്. 1024 00:57:10,347 --> 00:57:13,117 ഞാനും കൂടെ വന്നോട്ടെ, പ്ലീസ്. 1025 00:57:13,250 --> 00:57:15,052 നിന്നെ എനിക്ക് നഷ്ടപ്പെടുത്താൻ വയ്യ, എൽസാ. 1026 00:57:17,988 --> 00:57:20,724 എനിക്ക് നിന്നെയും നഷ്ടപ്പെടുത്താൻ വയ്യ, അന്നാ. 1027 00:57:21,792 --> 00:57:23,961 - ഇങ്ങു വാ. - ഉം. 1028 00:57:25,462 --> 00:57:26,630 അയ്യോ, ഇതെന്താ? 1029 00:57:26,764 --> 00:57:28,298 നീ എന്താ ഈ ചെയ്യുന്നേ? 1030 00:57:28,432 --> 00:57:29,700 എൽസാ! 1031 00:57:32,568 --> 00:57:34,104 അയ്യോ! കോപ്പ്! 1032 00:57:34,238 --> 00:57:35,506 ഒലാഫ്, ഇതൊന്ന് നിർത്താൻ സഹായിക്ക്. 1033 00:57:35,639 --> 00:57:37,174 ഒരു കൈ താ. 1034 00:57:40,277 --> 00:57:42,112 - നിൽക്കവിടെ! - അയ്യോ! 1035 00:57:42,246 --> 00:57:43,781 നിൽക്ക്. നിൽക്ക്! ഇതെന്തൊക്കെയാ! നിൽക്കാൻ! 1036 00:57:43,914 --> 00:57:45,581 ങാ.., ബെസ്റ്റ്! 1037 00:57:45,716 --> 00:57:47,751 അന്നാ, എന്നോട് എന്തേലും തോന്നിയാലും കുഴപ്പമില്ല... 1038 00:57:47,885 --> 00:57:50,287 പക്ഷേ ഒരുപാട് ദേഷ്യം വരുന്നുണ്ട്. 1039 00:57:50,421 --> 00:57:52,756 ദേഷ്യം വരാതെ പിന്നെ! 1040 00:57:52,890 --> 00:57:55,526 എന്തുവന്നാലും ഒരുമിച്ചു നിൽക്കുമെന്നു സത്യം ചെയ്തിട്ടിപ്പൊ! 1041 00:57:55,659 --> 00:57:57,061 അതൊക്കെ ശരിതന്നെ. 1042 00:57:57,194 --> 00:58:01,131 പക്ഷേ ഞാൻ പറഞ്ഞത് എനിക്ക് ഒരുപാട് ദേഷ്യം വരുന്നുണ്ടെന്നാ. 1043 00:58:01,265 --> 00:58:03,167 ങേ, നിനക്ക് ദേഷ്യം വരുന്നോ? 1044 00:58:03,300 --> 00:58:05,302 ഉം, വരുന്നെന്നു തോന്നുന്നു. 1045 00:58:05,436 --> 00:58:07,271 എൽസ എന്നെയും കൂടെയല്ലേ പിടിച്ചു തള്ളിയത്, 1046 00:58:07,404 --> 00:58:09,940 ഒരു ഗുഡ്ബൈ പോലും പറഞ്ഞില്ല. 1047 00:58:10,074 --> 00:58:13,444 നിനക്ക് അവളോട് ദേഷ്യം തോന്നുന്നതിൽ ഒരത്ഭുതവുമില്ല. 1048 00:58:13,576 --> 00:58:16,046 നീ അന്ന് പറഞ്ഞില്ലേ, ചിലതൊന്നും ഒരിക്കലും മാറില്ലെന്ന്, 1049 00:58:16,180 --> 00:58:17,414 പക്ഷേ അന്നുമുതൽ, 1050 00:58:17,548 --> 00:58:20,717 എല്ലാം... എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. 1051 00:58:21,051 --> 00:58:22,586 എനിക്കറിയാം. 1052 00:58:22,719 --> 00:58:26,123 പക്ഷേ ദേ.. എന്റെ കൈയ്യിൽ ഇപ്പോഴും നിന്റെ കൈ ഉണ്ട്. 1053 00:58:26,256 --> 00:58:29,326 ശരിയാ, അതിപ്പോഴും മാറിയിട്ടില്ല, അന്നാ. 1054 00:58:29,460 --> 00:58:31,528 ഇപ്പൊ എന്റെ ദേഷ്യം കുറഞ്ഞു. നീയെങ്കിലും ഞാൻ പറയുന്നതെല്ലാം കേൾക്കുമല്ലോ. 1055 00:58:31,662 --> 00:58:34,298 ഇതെന്താ വാ പൊത്തുന്നെ? ഇതെന്തു കഷ്ടമാ. 1056 00:58:34,431 --> 00:58:36,500 അയ്യോ! അയ്യോ! 1057 00:58:46,110 --> 00:58:48,445 ഓ.. ഭൗമരാക്ഷസന്മാർ. 1058 00:58:48,579 --> 00:58:50,514 എന്തൊരു വലുപ്പമാ! 1059 00:59:06,663 --> 00:59:08,265 - ഒലാഫ്, നീ പിടിച്ചിരുന്നോ. - എന്താ? 1060 00:59:13,570 --> 00:59:15,339 കാറരുത്, കാറിയാൽ കീറും ഞാൻ! 1061 00:59:28,986 --> 00:59:29,987 കിട്ടിപ്പോയ്. 1062 00:59:31,555 --> 00:59:33,056 താങ്ക് യൂ. 1063 00:59:33,190 --> 00:59:35,225 നമ്മളിതെവിടെയാ? 1064 00:59:35,359 --> 00:59:37,595 ഒന്നാന്തരം ഗുഹ! രക്ഷപ്പെടാൻ ഒരു വഴിയുമില്ല. 1065 00:59:37,728 --> 00:59:41,265 ദേ.. ഭൂതത്താൻ കോട്ടയിലെ പോലത്തെ ഒരു വഴി. 1066 00:59:47,371 --> 00:59:48,906 വാ, കിടു ആയിരിക്കും, 1067 00:59:49,039 --> 00:59:50,741 നമ്മളിവിടെ പെട്ടൊന്നും പോകില്ലായിരിക്കും. 1068 00:59:50,874 --> 00:59:51,842 ആരും നമ്മളെ ഇവിടെ കണ്ടെത്തിയില്ലെങ്കിൽ... 1069 00:59:51,975 --> 00:59:54,044 നീ പട്ടിണി കിടന്ന് ചാകും. ഞാൻ ആത്മഹത്യയും ചെയ്യും. 1070 00:59:54,178 --> 00:59:56,648 പക്ഷേ ആകെയുള്ള പ്രതീക്ഷ, എൽസ ഇപ്പോൾ... 1071 00:59:56,780 --> 00:59:59,383 ...നമ്മളെക്കാളും നന്നായിട്ട് കാര്യങ്ങൾ ചെയ്യുന്നുണ്ടാവും. 1072 01:00:37,054 --> 01:00:38,088 ഓക്കെ. 1073 01:00:48,532 --> 01:00:50,000 ഓ. 1074 01:00:59,743 --> 01:01:00,944 അയ്യോ! 1075 01:01:28,472 --> 01:01:29,773 ശോ! 1076 01:01:46,790 --> 01:01:48,358 അയ്യോ! 1077 01:02:12,416 --> 01:02:13,417 ഓ! 1078 01:02:40,344 --> 01:02:42,045 അതുതന്നെ. 1079 01:02:42,179 --> 01:02:46,350 മഞ്ഞുമലകൾ ഐസുകൊണ്ടുള്ള നദിയാണ്. 1080 01:02:47,785 --> 01:02:49,886 അറ്റഹോളൻ തണുത്തുറഞ്ഞു കിടക്കുകയാണ്. 1081 01:02:55,225 --> 01:02:56,728 എനിക്ക് കേൾക്കാം. 1082 01:02:56,860 --> 01:02:58,395 വരികയാണ് ഞാൻ. 1083 01:03:05,001 --> 01:03:07,971 ♪എൻ മേലാകെ വിറകേറുന്നു. 1084 01:03:08,105 --> 01:03:12,943 ♪ എന്നാലീ തണുപ്പിനാലല്ലാ... 1085 01:03:13,577 --> 01:03:15,912 ♪ എന്തോ പരിചിതമായ പോൽ.. 1086 01:03:16,046 --> 01:03:20,917 ♪ എന്റെ സ്വപ്നം, എന്റെ ലക്ഷ്യം, ഇപ്പോൾ സഫലമാകുംപോൽ... 1087 01:03:21,051 --> 01:03:23,086 ♪നിന്നെ ഞാനറിയുന്നു, 1088 01:03:24,087 --> 01:03:28,425 ♪ എന്നും ഞാനറിയും ചങ്ങാതിയെ പോൽ. 1089 01:03:28,992 --> 01:03:32,095 ♪ ഞാൻ വന്നെത്തുന്നു... 1090 01:03:32,229 --> 01:03:36,868 ♪ ഇതാണെൻ വീടെന്നു തോന്നും പോൽ. 1091 01:03:37,000 --> 01:03:40,904 ♪ ഉറഞ്ഞ രഹസ്യങ്ങൾ മൂടിയ... 1092 01:03:41,037 --> 01:03:45,442 ♪ ഒരു കോട്ടയായിരുന്നു ഞാൻ. 1093 01:03:45,575 --> 01:03:49,112 ♪ നീയുമതാണല്ലോ... 1094 01:03:49,246 --> 01:03:53,350 ♪ ഒളിക്കുന്നതെന്തിനു നീ... 1095 01:03:53,483 --> 01:03:55,919 ♪ വരുകെൻ മുന്നിൽ. 1096 01:03:56,052 --> 01:03:59,423 ♪ ഞാനിതാ നിന്നരികിൽ. 1097 01:03:59,556 --> 01:04:01,558 ♪ വരുകെൻ മുന്നിൽ 1098 01:04:02,559 --> 01:04:05,228 ♪ ഇനി നിന്റെയൂഴം. 1099 01:04:05,362 --> 01:04:12,235 ♪ ഞാനീനാൾ മുഴുവൻ തേടിയലഞ്ഞത് നിന്നെത്തന്നെയോ? 1100 01:04:13,638 --> 01:04:16,440 ♪ വരുകെൻ മുന്നിൽ. 1101 01:04:16,573 --> 01:04:19,777 ♪ അറിയാൻ ഞാനെത്തി. 1102 01:04:26,818 --> 01:04:29,519 ♪ ഒന്നിലും ഞാനിത്ര വിശ്വസിച്ചിട്ടില്ല. 1103 01:04:29,654 --> 01:04:34,558 ♪ ജീവിതമെന്നെ കീറിമുറിച്ചിട്ടും, 1104 01:04:34,692 --> 01:04:37,260 ♪ എന്നാൽ ഞാനിവിടെ തേടുന്നതെന്തോ, 1105 01:04:37,394 --> 01:04:41,933 ♪ അതിനായല്ലയോ ഞാൻ ജനിച്ചതും. 1106 01:04:42,065 --> 01:04:45,736 ♪ ഞാനെന്നും വ്യത്യസ്തയായിരുന്നു 1107 01:04:45,870 --> 01:04:48,706 ♪ ഒഴുക്കിനൊത്തു ഞാൻ നീന്തിയില്ല. 1108 01:04:50,040 --> 01:04:53,611 ♪ ഇതാണോ ആ ദിനം? നീ തന്നെയോ ഞാൻ തേടുന്ന... 1109 01:04:53,744 --> 01:04:57,782 ♪ ഉത്തരങ്ങളിലേയ്ക്കുള്ള വഴി? 1110 01:04:57,915 --> 01:04:59,983 ♪ വരികെൻ മുന്നിൽ! 1111 01:05:00,116 --> 01:05:03,621 ♪ ഞാനിപ്പോൾ വിറയ്ക്കുന്നില്ല 1112 01:05:03,754 --> 01:05:05,890 ♪ ഇതാ ഞാൻ 1113 01:05:06,022 --> 01:05:09,259 ♪ ഏറെ ദൂരം വന്നിരിക്കുന്നു. 1114 01:05:09,392 --> 01:05:12,395 ♪ ഞാനീക്കാലം മുഴുവൻ തേടിയ ഉത്തരം. 1115 01:05:12,529 --> 01:05:16,099 ♪ നീ തന്നെയല്ലയോ... 1116 01:05:16,233 --> 01:05:19,269 ♪ ഓ, വരികെൻ മുന്നിൽ! 1117 01:05:19,402 --> 01:05:23,774 ♪ ഞാൻ നിന്നെ കണ്ടോട്ടെ. 1118 01:05:24,709 --> 01:05:28,613 ♪ എന്നിലേയ്ക്കണയൂ നീ... 1119 01:05:28,746 --> 01:05:31,448 ♪ തുറക്കൂ നിൻ വാതിൽ. 1120 01:05:32,650 --> 01:05:36,386 ♪ കാത്തുനിർത്തരുതെന്നെ... 1121 01:05:36,520 --> 01:05:39,624 ♪ ഇനിയുമൊരു നിമിഷം കൂടി. 1122 01:05:39,757 --> 01:05:43,895 ♪ ഓ, എന്നിലേയ്ക്കണയൂ നീ. 1123 01:05:44,027 --> 01:05:47,798 ♪ തുറക്കൂ നിൻ വാതിൽ. 1124 01:05:47,932 --> 01:05:50,801 ♪ കാത്തു നിർത്തരുതെന്നെ... 1125 01:05:51,769 --> 01:05:57,775 ♪ ഇനിയുമൊരു നിമിഷം കൂടി. 1126 01:06:02,345 --> 01:06:06,149 ♪ ഈ തഴുകും വടക്കൻ തെന്നൽ... 1127 01:06:06,283 --> 01:06:09,887 ♪ ആഴിയെ പുണരുന്നവിടെ. 1128 01:06:10,021 --> 01:06:13,624 ♪ ഓർമകൾ നിറഞ്ഞൊരു... 1129 01:06:13,758 --> 01:06:14,825 ♪ മായാനദിയുണ്ട്. 1130 01:06:14,959 --> 01:06:16,326 അമ്മേ. 1131 01:06:17,260 --> 01:06:22,198 ♪ കുഞ്ഞേയുറങ്ങൂ നീയെൻ കണ്ണേയുറങ്ങു നീ. 1132 01:06:22,800 --> 01:06:25,502 ♪ ഞാനെന്നെ കണ്ടെത്തി! 1133 01:06:27,504 --> 01:06:29,941 ♪ വരുകെൻ മുന്നിൽ 1134 01:06:30,073 --> 01:06:33,176 ♪ നിൻ ശക്തിയിലേയ്ക്കുയരൂ നീ 1135 01:06:33,310 --> 01:06:35,913 ♪ സ്വയം വളരൂ നീ 1136 01:06:36,047 --> 01:06:39,115 ♪ ഒരു നവീകരണത്തിലേയ്ക്ക് 1137 01:06:39,249 --> 01:06:42,118 ♪ ഈ കാലമത്രയും നീ തേടിയത് നിന്നെത്തന്നെയല്ലയോ. 1138 01:06:42,252 --> 01:06:45,957 - ♪ എൻ ജീവിതമത്രയും - ♪ നിൻ ജീവിതമത്രയും 1139 01:06:46,089 --> 01:06:51,294 ♪ ഓ, വരികെൻ മുന്നിൽ! ♪ 1140 01:06:52,218 --> 01:07:02,218 മലയാളം പരിഭാഷകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org www.facebook.com/groups/MSONEsubs 1141 01:07:13,684 --> 01:07:16,419 ഹായ്, ഞാൻ ഒലാഫ്. എന്നെ കെട്ടിപ്പിടിക്കുന്നത് എനിക്ക് വലിയ ഇഷ്ടമാ. 1142 01:07:16,553 --> 01:07:18,756 ഐ ലവ് യു, ഒലാഫ്! 1143 01:07:19,957 --> 01:07:22,059 വാ, നിന്നെക്കൊണ്ടു പറ്റും. 1144 01:07:22,192 --> 01:07:24,294 - ♪ ഇതാ ഞാനിവിടെ - ഓ. 1145 01:07:24,427 --> 01:07:25,428 ♪ ഈ പകൽവെളിച്ചത്തിൽ... ♪ 1146 01:07:25,562 --> 01:07:27,098 ഓ! കൊരങ്ങന്റെ മോന്തയുള്ള... 1147 01:07:27,230 --> 01:07:28,531 ...കോഴിയെപ്പോലെ! 1148 01:07:28,666 --> 01:07:30,601 ശ്രദ്ധിച്ചില്ല, നേരെ ഇങ്ങു പോന്നു. 1149 01:07:30,735 --> 01:07:32,168 പക്ഷേ കുഴപ്പമൊന്നുമില്ല. 1150 01:07:32,302 --> 01:07:34,672 ഞാൻ ഹൻസ്, തെക്കൻ ദ്വീപുകളുടെ രാജകുമാരൻ. 1151 01:07:35,773 --> 01:07:36,774 ഐ ലവ് യൂ. 1152 01:07:36,907 --> 01:07:38,475 എന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് എനിക്ക് നിന്നോട് പറയണം. 1153 01:07:38,609 --> 01:07:39,542 ഞാൻ എവിടെനിന്നാണെന്നും. 1154 01:07:39,677 --> 01:07:40,945 ഞാൻ കേൾക്കുകയല്ലേ. 1155 01:07:41,078 --> 01:07:42,980 ഐഡുന! 1156 01:07:43,114 --> 01:07:44,682 രാജകുമാരൻ എന്താണ് വായിച്ചു കൊണ്ടിരിക്കുന്നത്? 1157 01:07:44,815 --> 01:07:46,182 കുറച്ചു പുതിയ കഥകളാണ്. 1158 01:07:53,390 --> 01:07:56,060 രാജൻ, പക്ഷേ എനിക്ക് മനസ്സിലാകുന്നില്ല. 1159 01:07:56,192 --> 01:07:57,227 മുത്തച്ഛൻ? 1160 01:07:57,360 --> 01:07:59,396 ഏറെൻഡെല്ലിലെ എല്ലാ സൈനികരെയും നമ്മൾ കൊണ്ടുവരും. 1161 01:07:59,529 --> 01:08:03,299 പക്ഷേ അവർ നമ്മളോട് ഇതുവരെ മോശമായി ഒന്നും ചെയ്തിട്ടില്ലല്ലോ. 1162 01:08:03,433 --> 01:08:05,069 നോർത്തൾഡ്രകൾ മാന്ത്രികരാണ്. 1163 01:08:05,201 --> 01:08:07,004 അതുകൊണ്ടുതന്നെ അവരെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല. 1164 01:08:07,138 --> 01:08:08,505 മുത്തച്ഛാ? 1165 01:08:08,639 --> 01:08:11,341 മാന്ത്രികത മനുഷ്യരെ ശക്തരാക്കും. അഹങ്കാരികളാക്കും. 1166 01:08:11,474 --> 01:08:15,780 അതുകൊണ്ടുതന്നെ രാജാവിനെ അനുസരിച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ലെന്ന് അവർക്ക് തോന്നിയേക്കാം. 1167 01:08:15,913 --> 01:08:17,748 അതൊക്കെ വെറുതെ തോന്നുന്നതാണ്. 1168 01:08:17,882 --> 01:08:19,349 മുത്തച്ഛന്റെ ഭയമാണ് അതൊക്കെ. 1169 01:08:19,482 --> 01:08:21,719 ഭയത്തെയാണ് വിശ്വസിക്കാൻ കഴിയാത്തത്. 1170 01:08:28,726 --> 01:08:31,128 ആ അണക്കെട്ട്, അതവരുടെ ഭൂമിയുടെ ശക്തി കുറയ്ക്കും, 1171 01:08:31,261 --> 01:08:32,897 അപ്പോൾ പിന്നെ അവർ എന്റെ വരുതിക്കു വന്നോളും. 1172 01:08:34,799 --> 01:08:39,170 ♪ അവളിൽ മുങ്ങിയാലവ കണ്ടെത്താം. 1173 01:08:39,302 --> 01:08:44,008 ♪ എന്നാലേറെയാഴം പോയാലതിലാണ്ടുപോകും 1174 01:08:44,141 --> 01:08:46,242 ആഘോഷങ്ങളിൽ പങ്കെടുക്കാൻ അവർ വരും. 1175 01:08:46,376 --> 01:08:49,880 അപ്പോൾ അവരുടെ ആൾബലം നമുക്ക് മനസ്സിലാക്കാൻ കഴിയും. 1176 01:08:51,548 --> 01:08:54,852 അങ്ങ് ഞങ്ങളെ സ്വാഗതം ചെയ്തതുപോലെ, ഞങ്ങളും അങ്ങയെ സ്വാഗതം ചെയ്യുന്നു... 1177 01:08:54,985 --> 01:08:57,454 നമ്മുടെ അയൽക്കാരും, സുഹൃത്തുക്കളും. 1178 01:09:15,371 --> 01:09:18,042 രാജൻ, ആ അണക്കെട്ട് ഞങ്ങളുടെ ജലാശയങ്ങളെ ബലപ്പെടുത്തുകയല്ല, മറിച്ച്... 1179 01:09:18,175 --> 01:09:19,777 ...കാടിനെ നശിപ്പിക്കുകയാണ്. 1180 01:09:19,910 --> 01:09:21,178 വടക്കുഭാഗം ഇപ്പോൾത്തന്നെ നശിച്ച്... 1181 01:09:21,311 --> 01:09:23,013 നമുക്ക്.. നമുക്ക് ഇവിടെവെച്ച് അതു സംസാരിക്കണ്ട. 1182 01:09:23,147 --> 01:09:26,083 പൊഴിയിൽ വെച്ച് ഒരു ചായയൊക്കെ കുടിച്ചു സംസാരിക്കാം. 1183 01:09:26,217 --> 01:09:27,918 ഒരു പോംവഴിയും കണ്ടെത്താം. 1184 01:09:39,529 --> 01:09:40,330 വേണ്ട! 1185 01:09:46,771 --> 01:09:47,972 അന്നാ! 1186 01:09:57,081 --> 01:10:01,652 ഉം.. ഇതിൽ ഏതു വഴിയെ നമ്മൾ പോകും? 1187 01:10:01,786 --> 01:10:04,255 ആ അണക്കെട്ട്, അതവരുടെ ഭൂമിയുടെ ശക്തി കുറയ്ക്കും, 1188 01:10:04,387 --> 01:10:05,623 അപ്പോൾ പിന്നെ അവർ എന്റെ വരുതിക്കു വന്നോളും. 1189 01:10:05,756 --> 01:10:07,258 രാജൻ, ആ അണക്കെട്ട്... 1190 01:10:07,390 --> 01:10:09,160 ...കാടിനെ നശിപ്പിക്കുകയാണ്. 1191 01:10:14,165 --> 01:10:15,800 എൽസ അത് കണ്ടെത്തി. 1192 01:10:15,933 --> 01:10:17,201 ഇതെന്താ? 1193 01:10:17,333 --> 01:10:19,335 കഴിഞ്ഞ കാലത്തെ കുറിച്ചുള്ള സത്യം. 1194 01:10:20,303 --> 01:10:22,338 അതെന്റെ മുത്തച്ഛനാണ്... 1195 01:10:22,472 --> 01:10:25,876 അദ്ദേഹം നോർത്തൾഡ്രകളുടെ നിരായുധനായ മൂപ്പനെ... 1196 01:10:26,010 --> 01:10:28,612 ...ആക്രമിക്കുകയാണ്. 1197 01:10:31,248 --> 01:10:33,784 ആ അണക്കെട്ട് സമാധാനത്തിനായുള്ള സമ്മാനമായിരുന്നില്ല. 1198 01:10:34,852 --> 01:10:36,386 അതൊരു കെണിയായിരുന്നു. 1199 01:10:36,519 --> 01:10:38,122 ഇത് പക്ഷേ ഏറെൻഡെല്ലിന്റെ... 1200 01:10:38,255 --> 01:10:39,690 ...എല്ലാ ആദർശങ്ങൾക്കും എതിരാണ്. 1201 01:10:40,291 --> 01:10:41,792 ശരിയാണ്. തികച്ചും എതിരാണ്. 1202 01:10:44,561 --> 01:10:46,864 കാടിനെ എങ്ങനെ മോചിപ്പിക്കണമെന്ന് എനിക്കറിയാം. 1203 01:10:46,997 --> 01:10:51,268 എല്ലാം പഴയപടിയാക്കാൻ നമ്മളെന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് മനസ്സിലായി. 1204 01:10:51,401 --> 01:10:53,604 നീ അതെന്താ ഇത്ര സങ്കടത്തോടെ പറയുന്നത്? 1205 01:10:54,370 --> 01:10:56,106 നമുക്ക് ആ അണക്കെട്ട് തകർക്കേണ്ടി വരും. 1206 01:10:56,240 --> 01:10:58,642 പക്ഷേ ഏറെൻഡെൽ വെള്ളത്തിനടിയിലായി പോകില്ലേ? 1207 01:10:58,776 --> 01:11:01,544 അതുകൊണ്ടാണ് അന്ന് എല്ലാവർക്കും മാറി നിൽക്കേണ്ടി വന്നത്. 1208 01:11:01,679 --> 01:11:04,782 ചെയ്യാനിരിക്കുന്നതിൽ നിന്ന് എല്ലാവരെയും സംരക്ഷിക്കാൻ. 1209 01:11:05,115 --> 01:11:06,951 ഓ. ഓ! 1210 01:11:10,087 --> 01:11:11,521 നീ ഓക്കേ, അല്ലെ? 1211 01:11:11,655 --> 01:11:14,024 ഒലാഫ്, എന്തെങ്കിലും ഒരു അത്ഭുതം നടന്നാൽ മതി എന്നു തോന്നുവാ. 1212 01:11:14,792 --> 01:11:16,727 അത്ഭുതം ഒന്ന് തോന്നുന്ന ഒരു കാര്യം പറയട്ടെ? 1213 01:11:16,861 --> 01:11:19,462 ആമകൾക്ക് ചന്തിയിലൂടെ ശ്വസിക്കാൻ പറ്റും. 1214 01:11:19,597 --> 01:11:22,933 - എന്ത്? - പിന്നെ, ദേ അവിടെ ഒരു വഴിയും കാണാം. 1215 01:11:24,434 --> 01:11:26,502 നീ ചില്ലറക്കാരനല്ലെന്ന് എനിക്കറിയാമായിരുന്നു. 1216 01:11:30,841 --> 01:11:34,278 ഒലാഫ്, വേഗം വാ. എൽസ ഇപ്പോ തിരിച്ചുവന്നോണ്ടിരിക്കുകയാവും. 1217 01:11:34,410 --> 01:11:35,779 അവളെ കണ്ടിട്ട് നമുക്ക്... 1218 01:11:37,948 --> 01:11:38,949 ഒലാഫ്? 1219 01:11:39,884 --> 01:11:41,018 ഇതെന്താ? 1220 01:11:41,451 --> 01:11:42,887 നീ ഓക്കേ ആണോ? 1221 01:11:43,020 --> 01:11:44,955 ഞാൻ മഞ്ഞു പൊഴിക്കുന്നോ? 1222 01:11:45,089 --> 01:11:46,090 അയ്യോ. അല്ല. ഇത്... 1223 01:11:46,223 --> 01:11:47,925 ഇത് അതല്ല. 1224 01:11:49,260 --> 01:11:52,863 എന്റെ മഞ്ഞു പൊഴിഞ്ഞു തീരുവാണ്. 1225 01:11:52,997 --> 01:11:56,200 എന്നിലെ എൽസയുടെ ശക്തി കുറയുവാണ്. 1226 01:11:56,333 --> 01:11:57,533 എന്ത്? 1227 01:11:59,502 --> 01:12:01,471 എൽസയ്ക്ക് എന്തോ പറ്റിയിട്ടുണ്ട്. 1228 01:12:01,605 --> 01:12:03,974 അവള്... 1229 01:12:05,042 --> 01:12:07,177 അവൾ ഒരുപാട് ആഴത്തിൽ പോയെന്നു തോന്നുന്നു. 1230 01:12:08,379 --> 01:12:10,814 ഇല്ല. ഇല്ല. 1231 01:12:10,948 --> 01:12:12,016 അന്നാ? 1232 01:12:12,448 --> 01:12:14,450 ഐ ആം സോറി. 1233 01:12:14,585 --> 01:12:17,855 ഇനിയുള്ളത് നിനക്ക് ഒറ്റയ്ക്ക് തന്നെ ചെയ്യേണ്ടിവരും. 1234 01:12:17,988 --> 01:12:19,356 - കേട്ടോ? - മതി. 1235 01:12:19,489 --> 01:12:21,091 ഇങ്ങു വാ. 1236 01:12:21,225 --> 01:12:23,526 - ഞാനുണ്ട് നിന്റെ കൂടെ. - ഓ. 1237 01:12:23,994 --> 01:12:25,495 നീ എന്റെ പൊന്നല്ലേ. 1238 01:12:27,197 --> 01:12:28,899 അന്നാ... 1239 01:12:29,033 --> 01:12:32,069 ഒരിക്കലും മാറാത്തത് എന്താണെന്ന് എനിക്കിപ്പോൾ ഓർമ്മ വന്നു. 1240 01:12:32,202 --> 01:12:33,536 എന്താണത്? 1241 01:12:34,138 --> 01:12:35,773 സ്നേഹം. 1242 01:12:37,007 --> 01:12:38,175 ഞാൻ കെട്ടിപ്പിടിക്കട്ടെ? 1243 01:12:41,679 --> 01:12:44,815 അതാണ് എനിക്കേറ്റവും ഇഷ്ടം. 1244 01:12:53,824 --> 01:12:55,626 ഐ ലവ് യൂ. 1245 01:14:01,557 --> 01:14:04,161 ഒലാഫ്? എൽസാ? 1246 01:14:05,696 --> 01:14:08,065 ഞാനിനി എന്തുചെയ്യും? 1247 01:14:11,869 --> 01:14:14,438 ♪ ഇരുളെനിക്ക് പരിചിതമെങ്കിലും... 1248 01:14:14,570 --> 01:14:17,107 ♪ ഇതെന്നെ ഉലയ്ക്കുന്നു. 1249 01:14:17,241 --> 01:14:22,212 ♪ ഈ തണുപ്പ്‌... ഈ ശൂന്യത ഈ മരവിപ്പ്... 1250 01:14:23,514 --> 01:14:26,083 ♪ എല്ലാ സന്തോഷങ്ങളും മറഞ്ഞു. 1251 01:14:26,216 --> 01:14:27,818 ♪ വിളക്കുകളണഞ്ഞു. 1252 01:14:28,419 --> 01:14:30,254 ♪ ഈ ഇരുട്ടിന്... 1253 01:14:30,387 --> 01:14:32,823 ♪കീഴടങ്ങാൻ ഞാൻ തയ്യാറാകുന്നു. 1254 01:14:35,192 --> 01:14:37,628 ♪ നിന്നെ ഞാൻ പിന്തുടർന്നു 1255 01:14:37,761 --> 01:14:39,830 ♪എന്നത്തേയും പോലെ. 1256 01:14:39,963 --> 01:14:44,301 ♪ എന്നാൽ കാണാമറയത്തു നീയിന്നു പോയിമറഞ്ഞു. 1257 01:14:45,736 --> 01:14:49,406 ♪ ഈ സങ്കടത്തിന്റ ഭാരത്തിൽ. 1258 01:14:49,540 --> 01:14:51,909 ♪ ഞാൻ വീണുപോകുകയാണ്. 1259 01:14:56,313 --> 01:14:58,248 ♪ എന്നാലൊരു നേർത്ത ശബ്ദം... 1260 01:14:59,216 --> 01:15:01,485 ♪ എന്റെ മനസ്സിൽ മന്ത്രിക്കുന്നു, 1261 01:15:04,354 --> 01:15:06,223 ♪ നിനക്ക് വഴിതെറ്റിയെന്ന് 1262 01:15:06,790 --> 01:15:08,792 ♪ പ്രതീക്ഷകളകന്നുവെന്ന് 1263 01:15:09,526 --> 01:15:13,230 ♪ എങ്കിലും നീ തുടരണം. 1264 01:15:15,232 --> 01:15:19,103 ♪ ശരിയെന്നതുടനേ ചെയ്യണം. 1265 01:15:26,944 --> 01:15:31,482 ♪ ഈ രാവിനപ്പുറം ഒരു ദിനമണയുമോ? 1266 01:15:31,615 --> 01:15:36,420 ♪ ശരിയെന്തെന്നിപ്പോൾ ഞാനറിയുന്നില്ല 1267 01:15:36,553 --> 01:15:40,958 ♪ ദിശയറിയാതെ ഏകയായ് ഞാനുഴലുന്നു 1268 01:15:41,091 --> 01:15:47,531 ♪ നീ മാത്രമായിരുന്നെൻ ധ്രുവനക്ഷത്രം 1269 01:15:47,664 --> 01:15:51,768 ♪നിരത്തിൽ നിന്നു ഞാനുയരുന്നതെങ്ങനെ 1270 01:15:51,902 --> 01:15:56,740 ♪ നിന്നെലേയ്ക്കല്ലാതെ ഞാനുയരുന്നതെങ്ങനെ? 1271 01:15:56,874 --> 01:16:00,612 ♪ ശരിയെന്നതുടനേ ചെയ്യണം 1272 01:16:01,545 --> 01:16:03,547 ♪ ഒരു ചുവട് മുന്നിൽ 1273 01:16:03,680 --> 01:16:05,782 ♪ വീണ്ടും മുന്നിൽ 1274 01:16:05,916 --> 01:16:10,754 ♪ അതുമാത്രമല്ലയോ എൻ മനസ്സിൽ 1275 01:16:10,888 --> 01:16:16,326 ♪ ശരിയെന്നീ നിമിഷം തോന്നുന്നു 1276 01:16:18,428 --> 01:16:21,165 ♪ ഏറെ ദൂരം ഞാൻ നോക്കില്ലാ 1277 01:16:22,533 --> 01:16:26,203 ♪എനിക്കാവുന്നതിലും അകലെയല്ലയോ അത് 1278 01:16:26,336 --> 01:16:29,641 ♪ എന്നാൽ പലതുള്ളി പെരുവെള്ളമാകും പോൽ 1279 01:16:30,174 --> 01:16:31,942 ♪ ഓരോ ചുവടും 1280 01:16:32,075 --> 01:16:36,380 ♪ ഓരോ ചുവടും ഇനി മുന്നോട്ടു മാത്രം! 1281 01:16:39,049 --> 01:16:42,920 ♪ അതിനാലീ രാവിലൂടെ ഞാൻ നീങ്ങും 1282 01:16:43,053 --> 01:16:47,925 ♪ ഇരുളിൽ ഇടറിയ കാലടിയാൽ വെളിച്ചത്തിലേയ്ക്ക് 1283 01:16:48,058 --> 01:16:52,429 ♪ ശരിയെന്നത് ഉടനേ ചെയ്യാൻ 1284 01:16:53,530 --> 01:16:55,799 ♪ ഈ ഉദയത്തിനൊപ്പം 1285 01:16:55,933 --> 01:16:57,901 ♪ അണയുന്നതെന്തോ? 1286 01:16:58,035 --> 01:17:00,704 ♪ പ്രകാശം പരക്കുമ്പോളിതെല്ലാം 1287 01:17:00,837 --> 01:17:05,042 ♪ വീണ്ടും തിരികെ വരാതിരുന്നാലോ? 1288 01:17:07,578 --> 01:17:09,880 ♪ എങ്കിൽ ഞാനിനി എൻ വഴി പോകും 1289 01:17:10,747 --> 01:17:13,383 ♪ ആ ശബ്ദത്തെ തുടരും 1290 01:17:14,318 --> 01:17:16,987 ♪ ഇനിവേണ്ടത് 1291 01:17:17,120 --> 01:17:21,458 ♪ ശരിയെന്നതുടനെ ചെയ്കയാണ് ♪ 1292 01:17:38,308 --> 01:17:40,143 എഴുന്നേൽക്കെടാ! 1293 01:17:43,247 --> 01:17:45,449 എഴുന്നേൽക്കാൻ! 1294 01:18:05,469 --> 01:18:06,903 അങ്ങനെ തന്നെ. 1295 01:18:07,037 --> 01:18:09,239 വന്നെന്നെ പിടിക്ക്! വാ! 1296 01:18:14,978 --> 01:18:16,513 ഇവിടെ തന്നെ! 1297 01:18:19,082 --> 01:18:21,518 അതു തന്നെ. വേഗം വാ. 1298 01:18:21,653 --> 01:18:23,186 ഓടി വാ! 1299 01:18:29,761 --> 01:18:30,927 അതു കൊള്ളാല്ലോ. 1300 01:18:31,395 --> 01:18:32,796 ഇങ്ങോട്ട് വാ! 1301 01:18:43,440 --> 01:18:45,208 എന്ത്? 1302 01:18:45,342 --> 01:18:47,911 അയ്യോ, അയ്യോ, ഇത്... അണക്കെട്ടിലേക്കാണ് രാജകുമാരി അവരെ കൊണ്ടുപോകുന്നത്. 1303 01:18:58,255 --> 01:18:59,122 ക്രിസ്റ്റോഫ്! 1304 01:18:59,256 --> 01:19:00,758 ഞാനുണ്ട്. എന്താ വേണ്ടേ? 1305 01:19:00,891 --> 01:19:02,292 - അവരെ അണക്കെട്ടിലേക്ക് എത്തിക്കണം. - ശരി, വാ. 1306 01:19:02,426 --> 01:19:03,427 താങ്ക് യൂ. 1307 01:19:19,576 --> 01:19:21,178 വാ. വാ. 1308 01:19:21,311 --> 01:19:23,280 - എന്നെയൊന്ന് ഉന്തി വിട്! - ഞങ്ങള് കേറി വന്നേക്കാം! 1309 01:19:27,719 --> 01:19:28,786 ലൂറ്റനന്റ് മാറ്റിയസ്. 1310 01:19:28,919 --> 01:19:31,355 രാജകുമാരീ, അങ്ങെണ്ടതാണീ ചെയ്യുന്നത്? 1311 01:19:31,488 --> 01:19:32,757 ഈ അണക്കെട്ട് തകരണം. 1312 01:19:32,889 --> 01:19:35,359 മൂടൽമഞ്ഞിന്റെ മതിലു തകർത്ത് കാടിനെ മോചിപ്പിക്കാൻ ഇതു മാത്രമാണ് വഴി. 1313 01:19:35,492 --> 01:19:38,128 പക്ഷേ എന്തു വിലകൊടുത്തും ഏറെൻഡെല്ലിനെ സംരക്ഷിക്കാമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്തതാണ്. 1314 01:19:38,261 --> 01:19:41,599 ഇത് ചെയ്യാതെ ഏറെൻഡെല്ലിന് നിലനിൽപ്പുണ്ടാവില്ല. 1315 01:19:41,733 --> 01:19:43,867 റുണാഡ് രാജാവ് എല്ലാരേയും ചതിക്കുകയായിരുന്നു. 1316 01:19:45,068 --> 01:19:46,303 അത് അവിടുത്തേയ്ക്ക് എങ്ങനെ അറിയാം? 1317 01:19:46,436 --> 01:19:49,106 സത്യമറിയാൻ എന്റെ ചേച്ചിക്ക് സ്വന്തം ജീവൻ കൊടുക്കേണ്ടി വന്നു. 1318 01:19:51,642 --> 01:19:52,876 പ്ലീസ്. 1319 01:19:53,009 --> 01:19:55,045 ഇനിയും നമുക്ക് ആരെയും നഷ്ടപ്പെട്ടു കൂടാ. 1320 01:20:17,334 --> 01:20:18,368 മാറിക്കോ! 1321 01:20:25,743 --> 01:20:27,712 വാ... ഡാം പൊട്ടിക്ക്! 1322 01:20:27,845 --> 01:20:29,379 വലുത് നോക്കി എറിയ്. 1323 01:20:34,619 --> 01:20:35,686 അങ്ങനെ തന്നെ. 1324 01:20:53,069 --> 01:20:54,906 - പേടിക്കണ്ട ഞാനുണ്ട്! - അന്നാ! 1325 01:20:55,472 --> 01:20:56,741 കേറി വാ! 1326 01:23:16,112 --> 01:23:18,582 നിന്നെ കൂട്ടാതെ പോയതിന് സോറി. 1327 01:23:18,716 --> 01:23:21,551 എനിക്ക് എങ്ങനെയെങ്കിലും അവളെ രക്ഷിച്ചാൽ മതിയെന്നായിരുന്നു. 1328 01:23:21,686 --> 01:23:24,689 എനിക്കറിയാം. പോട്ടെ, സാരമില്ല. 1329 01:23:24,822 --> 01:23:26,489 അങ്ങനെ ഒന്നും ഇല്ലാതായിപ്പോകുന്ന സ്നേഹമല്ല എന്റേത്. 1330 01:23:28,291 --> 01:23:29,459 ആഹാ. 1331 01:23:30,160 --> 01:23:32,395 ആകാശം നോക്ക്. 1332 01:23:34,264 --> 01:23:36,801 ഇത്രേം വലുതാണെന്ന് ഞാൻ കരുതിയതേയില്ല. 1333 01:23:36,934 --> 01:23:38,836 34 വർഷവും... 1334 01:23:38,970 --> 01:23:40,403 അഞ്ചു മാസവും... 1335 01:23:40,537 --> 01:23:43,239 23 ദിവസവും. 1336 01:24:54,045 --> 01:24:55,780 ഇത് നീ തന്നെയാണോ? 1337 01:24:55,913 --> 01:24:57,848 അന്നാ. 1338 01:24:59,717 --> 01:25:01,652 ഞാൻ കരുതി എനിക്ക് നിന്നെ നഷ്ടപ്പെട്ടെന്ന്. 1339 01:25:01,786 --> 01:25:03,054 നഷ്ടപ്പെട്ടെന്നോ? 1340 01:25:03,186 --> 01:25:05,823 നീ വീണ്ടും എന്നെ രക്ഷിച്ചു. 1341 01:25:05,956 --> 01:25:06,957 ഞാനോ? 1342 01:25:07,091 --> 01:25:09,927 നീ തന്നെ, പിന്നെ ഏറെൻഡെലിന് ഒരു കുഴപ്പവുമില്ല. 1343 01:25:11,962 --> 01:25:13,229 സത്യമാണോ? 1344 01:25:13,363 --> 01:25:15,498 എല്ലാ ഘടകങ്ങളും സമ്മതിച്ചു. 1345 01:25:15,633 --> 01:25:18,636 നിന്റെ ഭരണത്തിൽ ഏറെൻഡെൽ തുടരണമെന്ന്. 1346 01:25:20,104 --> 01:25:21,105 എന്റേയോ? 1347 01:25:21,237 --> 01:25:24,175 എല്ലാവർക്കും അനുയോജ്യമായതല്ലേ നീ ചെയ്തത്. 1348 01:25:24,307 --> 01:25:26,376 നീ അഞ്ചാമത്തെ ഘടകത്തെ കണ്ടെത്തിയോ? 1349 01:25:28,344 --> 01:25:30,948 അതു നീ തന്നെ ആണല്ലേ. 1350 01:25:31,615 --> 01:25:32,683 നീയാണാ പാലം 1351 01:25:32,817 --> 01:25:35,418 അതെ, ശരിക്കും ഒരു പാലത്തിന് രണ്ടറ്റങ്ങൾ ഉള്ളതുപോലെ, 1352 01:25:35,552 --> 01:25:38,723 ഒരമ്മയുടെ രണ്ടു മക്കളാണു നമ്മൾ. 1353 01:25:38,856 --> 01:25:40,925 നമ്മൾ ഒരുമിച്ചാണ് ഇതു ചെയ്തത്. 1354 01:25:41,058 --> 01:25:43,761 ഇനിയും ഒരുമിച്ച് തന്നെ നമ്മളിത് ചെയ്യും. 1355 01:25:44,695 --> 01:25:45,696 ഒരുമിച്ച്. 1356 01:25:45,830 --> 01:25:47,798 എൽസാ! നിനക്ക് കുഴപ്പമൊന്നുമില്ലല്ലേ! 1357 01:25:51,401 --> 01:25:53,003 എന്തോ വ്യത്യാസം ഉണ്ടല്ലോ. 1358 01:25:53,137 --> 01:25:54,205 നീ മുടിയോ മറ്റോ മുറിച്ചോ? 1359 01:25:54,337 --> 01:25:57,174 - വേറെ ചിലത്. - ഓ. 1360 01:26:00,477 --> 01:26:03,981 അന്നാ, ഞാനൊരു കാര്യം ചോദിക്കട്ടെ? 1361 01:26:04,115 --> 01:26:05,816 ചോദിക്ക്. 1362 01:26:05,950 --> 01:26:08,251 നിനക്കൊരു മഞ്ഞുമനുഷ്യനെ ഉണ്ടാക്കണോ? 1363 01:26:08,719 --> 01:26:09,854 എന്ത്? 1364 01:26:22,432 --> 01:26:25,970 വെള്ളത്തിന് ഓർമ്മകളുള്ളത് എന്തായാലും നന്നായി. 1365 01:26:37,982 --> 01:26:39,183 അന്നാ. 1366 01:26:39,315 --> 01:26:41,551 എൽസാ! 1367 01:26:41,685 --> 01:26:44,121 ക്രിസ്റ്റോഫ്! സ്വാൻ! 1368 01:26:44,255 --> 01:26:47,057 നിങ്ങളെല്ലരും തിരിച്ചു വന്നോ. 1369 01:26:47,191 --> 01:26:50,360 അപ്പോൾ ഇനി ശുഭം എന്ന് എഴുതി കാണിക്കാല്ലോ! 1370 01:26:50,493 --> 01:26:51,796 എന്നുവെച്ചാ, എല്ലാം തീർന്നല്ലോ അല്ലെ. 1371 01:26:51,929 --> 01:26:54,464 അതോ ഇനിയും വല്ല അടിയും ഇടിയുമൊക്കെ ബാക്കിയുണ്ടോ? 1372 01:26:54,598 --> 01:26:56,167 ഇത് ഇങ്ങനെ തന്നെ തുടർന്നു പോകുമോ? 1373 01:26:56,299 --> 01:26:58,068 ഇല്ല. എല്ലാം തീർന്നു. 1374 01:26:58,202 --> 01:27:01,337 എന്നാലും, ഒരു കാര്യം കൂടി ഉണ്ട്. 1375 01:27:01,839 --> 01:27:03,240 അന്നാ, 1376 01:27:03,373 --> 01:27:06,010 നിന്നെപ്പോലെ ഒരു അടിപൊളി പെൺകുട്ടിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. 1377 01:27:07,211 --> 01:27:10,047 ഞാൻ നിന്നെ എന്റെ ജീവനേക്കാൾ സ്നേഹിക്കുന്നു. 1378 01:27:10,181 --> 01:27:11,649 എന്നെ കല്ല്യാണം കഴിക്കാൻ നിനക്ക് സമ്മതമാണോ? 1379 01:27:13,349 --> 01:27:15,351 സമ്മതമാണ്! 1380 01:27:40,343 --> 01:27:41,745 ഏറെൻഡെൽ സുരക്ഷിതമാണ്. 1381 01:27:41,879 --> 01:27:43,346 ആണോ? 1382 01:27:44,081 --> 01:27:45,783 അറ്റഹോളൻ മനോഹരമാണ്. 1383 01:27:45,916 --> 01:27:47,117 ഓ! 1384 01:27:47,251 --> 01:27:48,619 ഹലോ. 1385 01:27:49,452 --> 01:27:52,890 എൽസാ, ഇതാണ് നിന്റെ ഇടം. 1386 01:27:53,023 --> 01:27:56,392 ഏറെൻഡെല്ലിന്റെ ഉയർച്ചയ്ക്ക് വേണ്ടി എന്നും പ്രവർത്തിക്കുമെന്ന് ഞാൻ പ്രതിജ്ഞയെടുത്തിരുന്നു. 1387 01:27:57,294 --> 01:28:00,764 ഭാഗ്യവശാൽ, അതിന്റെ അർത്ഥം ഇന്നെനിക്ക് മനസ്സിലായി. 1388 01:28:00,898 --> 01:28:03,566 "രൂപാന്തരീകരണം" എന്നുവച്ചാ എന്താണെന്ന് എനിക്കിപ്പോഴും അറിയില്ലെങ്കിലും... 1389 01:28:03,701 --> 01:28:08,038 ഈ കാട് നമ്മളെയൊക്കെ മാറ്റിമറിച്ചു എന്നാണ് എനിക്ക് തോന്നുന്നത്. 1390 01:28:12,776 --> 01:28:18,249 ഏറെൻഡെല്ലിന്റെ മഹാറാണി, അന്ന എഴുന്നള്ളുന്നു! 1391 01:28:24,355 --> 01:28:26,857 ഓ! ഹലോ. ഹായ്. 1392 01:28:26,991 --> 01:28:29,860 സ്വാൻ, സുന്ദരനായിട്ടുണ്ടല്ലോ. 1393 01:28:31,128 --> 01:28:33,097 എന്റമ്മോ! ഒലാഫ്! 1394 01:28:33,230 --> 01:28:35,099 ചുള്ളൻ, അല്ലേ. 1395 01:28:35,232 --> 01:28:37,067 ചുള്ളൻ തന്നെ. 1396 01:28:37,201 --> 01:28:38,669 മഹാറാണീ. 1397 01:28:40,037 --> 01:28:41,839 ക്രിസ്റ്റോഫ്. 1398 01:28:41,972 --> 01:28:44,642 നിങ്ങളൊക്കെ എനിക്കുവേണ്ടി അണിഞ്ഞൊരുങ്ങി വന്നല്ലോ! 1399 01:28:44,775 --> 01:28:46,844 സ്വാനിന്റെ ഐഡിയ ആയിരുന്നു. 1400 01:28:46,977 --> 01:28:50,014 കാണണേൽ ഇപ്പൊ കണ്ടോ. ഒരൊറ്റ മണിക്കൂറത്തേയ്ക്കേ ഉള്ളു. 1401 01:28:50,147 --> 01:28:51,715 സാരമില്ല. 1402 01:28:51,849 --> 01:28:53,817 അല്ലേലും നിന്നെ നിന്റെ സ്വന്തം കോലത്തിൽ കാണാനാ എനിക്കിഷ്ടം. 1403 01:28:57,221 --> 01:28:59,657 ഒരു മണിക്കൂറൊക്കെ ഇതെങ്ങനെ ഇട്ടോണ്ട് നടക്കുന്നെടേ! മാരകം! 1404 01:28:59,790 --> 01:29:03,160 സ്നേഹത്തിന്റെ പുറത്ത് ചെയ്യുന്ന ഓരോരോ കാര്യങ്ങളേ. 1405 01:29:03,294 --> 01:29:04,962 ഇതെന്തു മറിമായം? 1406 01:29:05,095 --> 01:29:06,363 ഫോട്ടോഗ്രാഫ്‌. 1407 01:29:06,496 --> 01:29:08,365 ഫോട്ടോഗ്രാഫോ! 1408 01:29:08,498 --> 01:29:09,499 നമ്മളെ കാണാൻ കൊള്ളാല്ലേ! 1409 01:29:09,633 --> 01:29:11,567 ഹെലിമ. ജനറൽ മാറ്റിയസ്. 1410 01:29:11,702 --> 01:29:13,671 മഹാറാണീ! ഞാൻ ഉടനെ വരാം. 1411 01:29:13,804 --> 01:29:16,340 ഇനിയിപ്പോ ഞാൻ പോയിക്കഴിഞ്ഞാൽ നിനക്കെന്റെ ഫോട്ടോയും നോക്കി ഇരിക്കാല്ലോ! 1412 01:29:16,472 --> 01:29:18,409 ചുമ്മാ...! 1413 01:29:18,541 --> 01:29:20,711 - അവള് വീഴില്ലേ? - പിന്നില്ലേ. 1414 01:29:29,019 --> 01:29:33,691 നമ്മുടെ നാടും നാട്ടാരും ഇപ്പോൾ സ്നേഹത്താൽ ഒന്നു ചേർന്നിരിക്കുന്നു. 1415 01:29:39,730 --> 01:29:42,465 ഹായ്, ഗേൽ. നിനക്ക് ഇഷ്ടപ്പെട്ടോ? 1416 01:29:42,599 --> 01:29:45,970 പിന്നെ, ഒരു കാര്യം ചെയ്യാമോ? ചേച്ചിക്ക് ഒരു മെസേജ് അയക്കണമായിരുന്നു. 1417 01:30:05,255 --> 01:30:07,257 താങ്ക് യൂ. 1418 01:30:09,026 --> 01:30:11,762 "വെള്ളിയാഴ്ച രാത്രി അന്താക്ഷരി ഉണ്ട്. വരാൻ വൈകണ്ട." 1419 01:30:11,895 --> 01:30:14,398 "ഏറെൻഡെല്ലിന്റെ കാര്യമോർത്ത് വേവലാതിയൊന്നും വേണ്ട, ഇവിടെ എല്ലാം അടിപൊളിയാ." 1420 01:30:14,530 --> 01:30:16,400 ചേച്ചി കാട് നന്നായി നോക്കിയാൽ മതി. 1421 01:30:16,532 --> 01:30:18,335 "ഐ ലവ് യൂ." 1422 01:30:18,469 --> 01:30:20,471 ഐ ലവ് യു, ടൂ, മോളെ. 1423 01:30:20,604 --> 01:30:23,941 ഹേയ്, ഗേൽ? ഞങ്ങളൊരു റൈഡ് പോകുവാ, വരുന്നോ? 1424 01:30:28,178 --> 01:30:29,713 നീ റെഡിയല്ലേ? 1425 01:42:04,240 --> 01:42:06,911 ഇപ്പോ തന്നെ എന്റെ മുന്നിൽ വാ! 1426 01:42:07,044 --> 01:42:08,411 എൽസാ, നീ എന്താണോ അതാവ്. 1427 01:42:08,545 --> 01:42:10,280 അതേ അമ്മേ, ഞാൻ ആവും. 1428 01:42:10,413 --> 01:42:11,615 എൽസ മരിക്കുന്നു. 1429 01:42:11,749 --> 01:42:12,917 ഒലാഫ് മരിക്കുന്നു. 1430 01:42:13,583 --> 01:42:14,952 അന്ന കരയുന്നു. 1431 01:42:15,086 --> 01:42:16,854 പിന്നെ എന്തൊക്കെയോ ഭയങ്കര വലിയ സംഭവങ്ങളൊക്കെ ഉണ്ടായി. അത് ഞാൻ മറന്നു. 1432 01:42:16,987 --> 01:42:17,955 പക്ഷേ ഞാൻ പറഞ്ഞിരുന്നത് ശരിയായിരുന്നു എന്നതാണ് വലിയ കാര്യം. 1433 01:42:18,089 --> 01:42:19,790 വെള്ളത്തിന് ഓർമ്മകൾ ഉണ്ടായിരുന്നു. അങ്ങനെ വീണ്ടും... 1434 01:42:19,924 --> 01:42:21,926 ഞാൻ ജീവിച്ചു! 1435 01:42:22,059 --> 01:42:23,460 നമ്മൾ എല്ലാരും ജീവിച്ചു. 1436 01:42:24,929 --> 01:42:26,097 ആഹാ! 1437 01:42:26,229 --> 01:42:27,932 നമ്മളെല്ലാരും ജീവിച്ചു! 1438 01:42:28,065 --> 01:42:30,701 നമ്മള് ജീവിച്ചു! 1439 01:42:30,835 --> 01:42:33,436 അടിപൊളി കഥ. 1440 01:42:33,660 --> 01:42:42,660 പരിഭാഷ : ഫ്രെഡി ഫ്രാൻസിസ് 1441 01:42:42,684 --> 01:42:54,684 മലയാളം പരിഭാഷകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org www.facebook.com/groups/MSONEsubs 1442 01:42:54,708 --> 01:43:02,708 Info: FA80BD443D12F3CCFE61173D1BCF758220084FC1