1 00:00:16,040 --> 00:00:18,640 കഥ ഇതുവരെ... 2 00:00:18,720 --> 00:00:19,640 ബൂം! 3 00:00:25,080 --> 00:00:26,440 എനിക്കുവേണ്ടി ജോലി ചെയ്യാമോ? 4 00:00:29,560 --> 00:00:32,759 രമാകാന്ത് പണ്ഡിറ്റിൻ്റെ മക്കൾ ഇനി ഒരു ഗുണ്ടയ്ക്ക് വേണ്ടി പണിയെടുക്കുമോ? 5 00:00:33,840 --> 00:00:35,840 എനിക്ക് മിർസാപുർ വേണം, ശരദ്. 6 00:00:36,360 --> 00:00:39,960 എന്നോടൊപ്പം ചേരൂ. നമുക്ക് ഒരുമിച്ച് മിർസാപുർ ഭരിക്കാം. 7 00:00:52,280 --> 00:00:53,560 ഞാൻ ഗർഭിണിയാണ്. 8 00:00:57,360 --> 00:00:58,840 എനിക്കവരെ കൊന്നാൽ മാത്രം പോര. 9 00:00:58,920 --> 00:01:03,000 എനിക്കവരുടെ അധികാരവും മിർസാപുരും തട്ടിയെടുക്കണം. 10 00:01:03,720 --> 00:01:06,440 ആവശ്യം എൻ്റേത് മാത്രമല്ല, നിങ്ങളുടേതും ആകാം. 11 00:01:06,520 --> 00:01:09,080 നിങ്ങളുടെ പുർവാഞ്ചലിലെ ബിസിനസ്സ് നിലച്ചില്ലേ? 12 00:01:09,160 --> 00:01:10,520 അവിടെ ഞാൻ നിങ്ങൾക്ക് ഉപകരിക്കും. 13 00:01:10,560 --> 00:01:14,960 ഗുഡ്ഡു ഇതയയ്ക്കാൻ ധൈര്യപ്പെട്ടെങ്കിൽ, അവൻ ലാലയുമായി കൈകോർത്തു. 14 00:01:15,360 --> 00:01:16,520 നീയും ഞാനും... 15 00:01:16,560 --> 00:01:18,200 ഭോക്കൽ 16 00:01:18,280 --> 00:01:19,560 ...ഒരുമിച്ച് അവനെ കൊല്ലും. 17 00:01:24,520 --> 00:01:27,080 തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. 18 00:01:27,520 --> 00:01:28,840 നീ പോയി റാലികൾ കൈകാര്യം ചെയ്യൂ. 19 00:01:30,280 --> 00:01:33,720 വെള്ള സാരി നിനക്ക് ചേരുന്നില്ല. അത് ഊരി കളയൂ. 20 00:01:35,000 --> 00:01:38,080 മുന്ന, നിന്നെപ്പോലെ ആരെയും ഞാൻ കണ്ടിട്ടില്ല. 21 00:01:40,280 --> 00:01:44,120 നീ ത്രിപാഠി ബീജം മാത്രമേ ചുമക്കൂ. 22 00:01:47,960 --> 00:01:50,080 അപ്പോൾ, ഞാൻ അത്ര മോശമായിരുന്നില്ല. 23 00:01:51,200 --> 00:01:54,479 ത്രിപാഠി കുടുംബത്തിൻ്റെ പിൻഗാമിയെയാണ് നീ വഹിക്കുന്നത്. 24 00:01:54,560 --> 00:01:57,360 ഞാൻ ഇതിനെ അതിജീവിക്കും, നീയും. 25 00:01:58,080 --> 00:02:00,560 കാലീൻ ഭയ്യയുടെ കുടുംബം ഉള്ളിൽ നിന്ന് ദുർബലമാണ്. 26 00:02:01,840 --> 00:02:03,360 ഇടപാടിൽ ഞാൻ എൻ്റെ പങ്ക് നിറവേറ്റും, 27 00:02:03,880 --> 00:02:05,440 നിങ്ങളും വാക്ക് മാറരുത്. 28 00:02:09,240 --> 00:02:10,600 ഗുഡ്ഡുവാണ് ഇത് ചെയ്തത്! 29 00:02:10,680 --> 00:02:14,560 അല്ല. നമ്മെ ദുർബലരാക്കാൻ ആഗ്രഹിക്കുന്ന ആരോ അകത്തുണ്ട്. 30 00:02:14,600 --> 00:02:16,600 നാം ചില പുതിയ ബന്ധങ്ങൾ ഉണ്ടാക്കണം. 31 00:02:19,360 --> 00:02:20,760 എൻ്റെ സ്വന്തം അധികാരം ഉപയോഗിച്ച്, 32 00:02:21,560 --> 00:02:24,440 ഞാൻ അഖണ്ഡാനന്ദ് ത്രിപാഠിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നു. 33 00:02:25,040 --> 00:02:28,600 ഒപ്പിയം പാടങ്ങൾ അനുവദിക്കുന്ന ചുമതല നിനക്കല്ലേ? അത് ത്രിപാഠിക്ക് കൊടുക്കൂ. 34 00:02:28,680 --> 00:02:31,320 നിൻ്റെ പിതാവിന് ഞാൻ മിർസാപുരിൻ്റെ ഉറപ്പ് നൽകിയിരുന്നു. 35 00:02:31,400 --> 00:02:32,880 ശരി, നിങ്ങൾക്കത് ഇപ്പോൾ എനിക്ക് തരാം. 36 00:02:33,400 --> 00:02:36,280 അതിനു പകരമായി, എന്നെക്കൊണ്ട് എപ്പോൾ ആവശ്യമുണ്ടെങ്കിലും, പറഞ്ഞാൽ മതി. 37 00:02:40,000 --> 00:02:42,160 നിൻ്റെ അച്ഛൻ മരിച്ചുപോയി, മോളെ. 38 00:02:44,440 --> 00:02:46,880 ഇവൻ്റെ ട്രക്കിൽ നിന്ന് ഈ പേപ്പറുകളും തോക്കും കിട്ടി. 39 00:02:46,960 --> 00:02:48,000 ജൗൻപുർ. 40 00:02:49,079 --> 00:02:50,280 ഇത് എൻ്റെ കയ്യിലുണ്ട്. 41 00:02:52,280 --> 00:02:54,800 നമ്മുടെ ലക്ഷ്യം ഒന്നാണ്, പക്ഷെ മാർഗ്ഗം വ്യത്യസ്തമാണ്. 42 00:02:56,680 --> 00:02:58,800 ആരുടെയും സ്ഥാനം ശാശ്വതമല്ല. 43 00:02:58,880 --> 00:03:01,160 പപ്പയുടെ വിയോഗത്തിന് ശേഷം അമ്മാവൻ അധികാരത്തിൽ വന്നു. 44 00:03:01,240 --> 00:03:03,520 ഇനി അദ്ദേഹം പോയാലേ, മറ്റൊരാൾക്ക് അധികാരത്തിൽ വരാനാകൂ. 45 00:03:07,400 --> 00:03:09,920 ഞാൻ പീഡിപ്പിക്കപ്പെട്ടു. ശാരീരിക പീഡനം. 46 00:03:10,400 --> 00:03:13,240 പാർട്ടി ഈ സംഭവം വളരെ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. 47 00:03:13,320 --> 00:03:15,520 അതിനാൽ, ജെപി യാദവ് സ്വമേധയാ 48 00:03:15,600 --> 00:03:18,760 പാർട്ടിയിലെ പ്രാഥമിക അംഗത്വം രാജിവയ്ക്കാൻ തീരുമാനിച്ചു. 49 00:03:18,840 --> 00:03:23,520 ഞാൻ ഒരു പേര് നിർദ്ദേശിക്കാൻ ആഗ്രഹിക്കുന്നു. മാധുരി യാദവ് ത്രിപാഠി. 50 00:03:25,480 --> 00:03:27,400 ഈ ലോകത്ത് സ്ത്രീയുടെ മുന്നിൽ ദുർബലനാകുന്ന 51 00:03:28,760 --> 00:03:30,360 ഒരേയൊരു പുരുഷനല്ല നിങ്ങൾ. 52 00:03:32,280 --> 00:03:34,160 ദദ്ദാ, ഞങ്ങൾക്ക് ഒപ്പിയം കച്ചവടം ചെയ്യണം. 53 00:03:35,440 --> 00:03:38,160 ഞാൻ മയക്കുമരുന്ന് കച്ചവടത്തിൽ ഏർപ്പെടില്ല. 54 00:03:39,360 --> 00:03:41,560 എന്തെങ്കിലും സംശയമുണ്ടെങ്കിൽ, വേണ്ട എന്ന് പറയൂ. 55 00:03:43,480 --> 00:03:46,040 ദദ്ദയും ഭയ്യയും ഒപ്പിയത്തെക്കുറിച്ച് അറിഞ്ഞു. 56 00:03:46,520 --> 00:03:49,680 നീ ഇവിടെ വന്ന് മാപ്പ് പറഞ്ഞാൽ എല്ലാം ശരിയാകും. 57 00:03:49,760 --> 00:03:50,760 ഞാൻ നിന്നെ സ്നേഹിക്കുന്നു. 58 00:03:51,160 --> 00:03:53,760 നിനക്ക് ഭ്രാന്താണോ? അത് പ്രണയമായിരുന്നില്ല, ആവശ്യമായിരുന്നു. 59 00:03:53,840 --> 00:03:55,720 അവൾ നിന്നെ ചതിച്ചു. 60 00:03:57,240 --> 00:03:58,320 ചോട്ടെ! 61 00:04:03,320 --> 00:04:06,000 ബഡേ, നിനക്ക് കുഴപ്പമില്ലല്ലോ? 62 00:04:06,520 --> 00:04:07,600 ചോട്ടെ! 63 00:04:07,680 --> 00:04:10,680 ഞാൻ റോബിൻ. നിക്ഷേപങ്ങളും പണമിടപാടുകളും നടത്തുന്നു. 64 00:04:11,680 --> 00:04:13,800 എനിക്ക് ഗുഡ്ഡുവിനെക്കുറിച്ചുള്ള എല്ലാ വിവരവും വേണം. 65 00:04:13,880 --> 00:04:15,720 അവൻ്റെ ഇടപാടുകൾ, ബിസിനസ്സ്, എല്ലാം. 66 00:04:16,320 --> 00:04:19,560 അവൻ ഇനി എൻ്റെ മരുമകനല്ല, എൻ്റെ മകനാണ്. 67 00:04:20,519 --> 00:04:23,080 സർ, ലാലയുടെ മേൽ സമ്മർദ്ദം ചെലുത്താൻ നിങ്ങളുടെ അനുമതി വേണം. 68 00:04:23,120 --> 00:04:25,720 ഗുഡ്ഡു പണ്ഡിറ്റിനെയും ഒപ്പിയത്തിൻ്റെ പേരിൽ അറസ്റ്റ് ചെയ്യാം. 69 00:04:27,080 --> 00:04:28,000 നമ്മൾ എന്ത് ചെയ്യും? 70 00:04:28,080 --> 00:04:29,680 എൻകൗണ്ടർ. ഗുഡ്ഡു പണ്ഡിറ്റ്. 71 00:04:30,840 --> 00:04:33,760 എല്ലാവരും സമാധാനപരമായി കീഴടങ്ങണം! 72 00:04:35,440 --> 00:04:37,360 മിസ്റ്റർ പണ്ഡിറ്റ്, നിങ്ങൾ ഈ വാഹനത്തിൽ പിന്തുടരൂ. 73 00:04:40,600 --> 00:04:41,600 ഓട്. 74 00:04:42,080 --> 00:04:45,880 മൗര്യ, അവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കലാണ് നമ്മുടെ ജോലി. അവരെ ശിക്ഷിക്കലല്ല! 75 00:04:51,080 --> 00:04:53,200 ഇപ്പോൾ നമുക്കിടയിൽ ഒരു വ്യത്യാസവുമില്ല. 76 00:04:53,240 --> 00:04:55,080 ചെയ്ത കുറ്റത്തിന് ഞാൻ ശിക്ഷിക്കപ്പെടും. 77 00:04:57,360 --> 00:04:59,720 ത്രിപാഠികൾ തന്ന ജീവൻ 78 00:05:00,240 --> 00:05:02,600 അവർ തന്നെ തിരിച്ചെടുത്തു. 79 00:05:05,640 --> 00:05:07,240 നീ ബൗജിയെ കൊല്ലരുത് മഖ്ബൂൽ. 80 00:05:08,040 --> 00:05:09,360 ഞാൻ കൊല്ലും. 81 00:05:09,440 --> 00:05:10,640 ഇത് കൊണ്ട്. 82 00:05:12,560 --> 00:05:14,480 ഇതാണ് സമയം. കുടുംബം ദുർബലമാണ്. 83 00:05:15,000 --> 00:05:16,120 മിർസാപുരിൻ്റെ രാജാവ് 84 00:05:16,200 --> 00:05:17,760 ഞാൻ നിനക്ക് മിർസാപുർ തരുന്നു. 85 00:05:17,800 --> 00:05:21,360 മുന്ന ത്രിപാഠി, മിർസാപുർ രാജാവ്. 86 00:05:40,480 --> 00:05:41,480 ഗുഡ്ഡു! 87 00:05:57,000 --> 00:05:59,840 സീസൺ 3 88 00:06:02,040 --> 00:06:03,640 ഞാൻ പരമേശ്വരനെ വണങ്ങുന്നു 89 00:06:03,720 --> 00:06:05,400 ഞാൻ മഹാവിഷ്ണുവിനെ വണങ്ങുന്നു 90 00:06:05,880 --> 00:06:09,320 നമ്മെ പോഷിപ്പിച്ച മുക്കണ്ണനായ ശിവനെ 91 00:06:09,400 --> 00:06:11,000 ഞാൻ ആരാധിക്കുന്നു 92 00:06:11,080 --> 00:06:13,200 ജീവന്മരണ ബന്ധനത്തിൽ നിന്ന് എന്നെ മോചിപ്പിക്കേണമേ 93 00:06:13,280 --> 00:06:16,880 എല്ലായിടത്തും സമാധാനം നിലനിൽക്കട്ടെ 94 00:06:16,960 --> 00:06:19,280 ശരി, ദേഹത്തെ അങ്ങോട്ട് കൊണ്ടുപോകൂ. 95 00:06:19,360 --> 00:06:20,800 അതും എടുക്കൂ. 96 00:06:26,000 --> 00:06:27,000 ശ്രദ്ധയോടെ. 97 00:06:35,840 --> 00:06:37,440 അതെ. അവിടെ വയ്ക്കൂ. 98 00:06:41,680 --> 00:06:43,240 കുടുംബത്തിലെ ആരെങ്കിലും ഇവിടെ ഉണ്ടോ? 99 00:06:43,320 --> 00:06:45,480 അച്ഛൻ, സഹോദരൻ, അതോ ഏതെങ്കിലും പുരുഷ ബന്ധുവോ മറ്റോ? 100 00:06:51,880 --> 00:06:53,280 പക്ഷെ, മാഡം, അത്... 101 00:07:31,520 --> 00:07:35,680 മാഡം, നിങ്ങളുടെ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് ആരോപണം. 102 00:07:35,760 --> 00:07:37,560 അതിനെക്കുറിച്ച് എന്താണ് പറയാൻ ആഗ്രഹിക്കുന്നത്? 103 00:07:37,640 --> 00:07:40,400 ഞങ്ങളുടെ സോഴ്സ് പ്രകാരം, അഖണ്ഡാനന്ദ് ത്രിപാഠിയെയും കാണാനില്ല. 104 00:07:40,480 --> 00:07:41,480 അത് സത്യമാണോ? 105 00:07:41,560 --> 00:07:44,600 അങ്ങനെയല്ലെങ്കിൽ, എന്തുകൊണ്ട് മകൻ്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുത്തില്ല? 106 00:07:44,680 --> 00:07:46,680 മിസ് മാധുരി, ഇതൊരു ഗ്യാങ് യുദ്ധമാണോ? 107 00:07:46,760 --> 00:07:50,280 മാഡം, നിങ്ങൾക്ക് ഇത് സംഭവിക്കാമെങ്കിൽ, സാധാരണക്കാരുടെ സ്ഥിതിയെന്താകും? 108 00:07:50,360 --> 00:07:52,000 പൊതുജനങ്ങൾ നിങ്ങളെ എങ്ങനെ വിശ്വസിക്കും? 109 00:07:59,800 --> 00:08:01,360 ഞാൻ ഈ സംസ്ഥാനത്തിൻ്റെ മകളാണ്. 110 00:08:02,920 --> 00:08:04,720 ഈ പദവി നിങ്ങൾ എനിക്ക് നൽകിയ ബഹുമതിയാണ്. 111 00:08:06,440 --> 00:08:08,560 ഇന്ന് വിധവയായത് ഞാൻ മാത്രമല്ല. 112 00:08:10,480 --> 00:08:12,480 നിങ്ങളുടെ പെൺമക്കളിൽ ഒരാൾ ഇന്ന് വിധവയായി. 113 00:08:15,520 --> 00:08:19,000 എൻ്റെ അച്ഛനെ നഷ്ടപ്പെട്ടപ്പോൾ അത് എനിക്ക് മാത്രമായിരുന്നില്ല, 114 00:08:19,680 --> 00:08:21,640 നിങ്ങൾക്കും അദ്ദേഹത്തെ നഷ്ടമായി. 115 00:08:22,160 --> 00:08:26,080 നിങ്ങളുടെ ചോദ്യങ്ങളിൽ മറഞ്ഞിരിക്കുന്ന ദേഷ്യവും നിരാശയും ഞാൻ കാണുന്നു. 116 00:08:26,680 --> 00:08:28,080 ഞാൻ നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു, 117 00:08:30,800 --> 00:08:32,400 ഈ വേദന ഞാൻ സഹിക്കും. 118 00:08:33,000 --> 00:08:34,760 ഞാൻ ഒരു കവചം പോലെ ഉറച്ചുനിൽക്കും. 119 00:08:35,679 --> 00:08:40,400 അങ്ങനെ നിങ്ങളെന്ന എൻ്റെ കുടുംബത്തിന് ഒരു ദോഷവും വരാതെ നോക്കും. 120 00:08:40,960 --> 00:08:42,640 നാം ഈ സംസ്ഥാനം വൃത്തിയാക്കും. 121 00:08:42,720 --> 00:08:45,600 അത് നിയമത്തിൻ്റെ പരിധിയിൽ നിന്നുകൊണ്ടുതന്നെ ചെയ്യും. 122 00:08:46,360 --> 00:08:48,320 ജയ് ഹിന്ദ്! സംസ്ഥാനം നീണാൾ വാഴട്ടെ. 123 00:08:48,400 --> 00:08:49,760 ഞങ്ങൾ ഭയന്ന് ജീവിക്കില്ല! 124 00:08:49,880 --> 00:08:51,640 മാധുരി കൂടെയുള്ളപ്പോൾ! 125 00:08:59,240 --> 00:09:01,120 ലോക് സ്വരാജ്യ പാർട്ടി... 126 00:09:01,200 --> 00:09:02,960 ഐജി ദുബെ ഉത്തരവിനായി കാത്തിരിക്കുകയാണ് 127 00:09:03,440 --> 00:09:05,280 ഗുഡ്ഡു പണ്ഡിറ്റിനെതിരെ നടപടിയെടുക്കാൻ. 128 00:09:05,880 --> 00:09:07,520 ഗുഡ്ഡു പണ്ഡിറ്റ് മാത്രമല്ല, 129 00:09:07,600 --> 00:09:10,600 മിർസാപുരിലെ സിംഹാസനമാണ് മുന്നയുടെ മരണത്തിന് ഉത്തരവാദി. 130 00:09:11,160 --> 00:09:13,400 ഇനി ആ സിംഹാസനം തകർക്കുകയാണ് എൻ്റെ ലക്ഷ്യം. 131 00:09:28,360 --> 00:09:30,760 മിർസാപുർ 132 00:10:09,880 --> 00:10:11,880 പുർവാഞ്ചൽ 133 00:10:26,520 --> 00:10:28,600 അതിരാവിലെ ആയിരുന്നു, യുവർ ഓണർ. 134 00:10:30,280 --> 00:10:31,840 ഞാൻ ബാത്റൂമിൽ നിന്ന് തിരിച്ചെത്തിയപ്പോൾ, 135 00:10:33,160 --> 00:10:35,520 വക്കീൽ എൻ്റെ മേശയ്ക്കടുത്തുണ്ടായിരുന്നു. 136 00:10:37,320 --> 00:10:40,440 ഉറക്കത്തിൽ നടക്കുന്നതാണോ എന്ന് ഞാൻ സംശയിച്ചു, 137 00:10:41,320 --> 00:10:44,480 എന്നാൽ, "എനിക്ക് ഒരു പരാതി നൽകണം" എന്ന് അദ്ദേഹം പറഞ്ഞു. 138 00:10:45,200 --> 00:10:47,160 ഞാൻ ചോദിച്ചു, "ആർക്കെതിരെ?" 139 00:10:48,040 --> 00:10:49,480 അദ്ദേഹം പറഞ്ഞു: "എനിക്കെതിരെ." 140 00:10:50,760 --> 00:10:52,720 ഞാൻ പറഞ്ഞു, "ദൈവമേ. 141 00:10:53,480 --> 00:10:57,480 "ഇത്ര രാവിലെ എൻ്റെ ജോലി കളയാൻ വന്നതാണോ സർ?" 142 00:10:58,280 --> 00:11:00,080 "ഇന്ന് നിങ്ങൾ ഈ പരാതി ഫയൽ ചെയ്യും, 143 00:11:00,560 --> 00:11:02,360 "നാളെ നിങ്ങൾ എനിക്കെതിരെ കേസ് കൊടുക്കും." 144 00:11:02,440 --> 00:11:04,080 മിസ്റ്റർ പാഠക്, കാര്യത്തിലേക്ക് വരൂ. 145 00:11:04,480 --> 00:11:06,160 കാര്യം, യുവർ ഓണർ, അത്... 146 00:11:06,240 --> 00:11:08,280 എന്താണ്? അതാണ് ഞാൻ നിങ്ങളോട് ചോദിക്കുന്നത്. 147 00:11:08,360 --> 00:11:12,560 വക്കീൽ പോലീസ് സ്റ്റേഷനിൽ വന്ന് സ്വയം കീഴടങ്ങി എന്നതാണ്. 148 00:11:14,240 --> 00:11:15,240 നിങ്ങൾക്ക് പോകാം. 149 00:11:17,840 --> 00:11:20,240 നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടോ, രമാകാന്ത് പണ്ഡിറ്റ്? 150 00:11:22,160 --> 00:11:23,160 പപ്പാ. 151 00:11:31,880 --> 00:11:33,680 എസ് എസ് പി മൗര്യയെ ഞാൻ കൊന്നു. 152 00:11:34,720 --> 00:11:36,240 അതിന് ഞാൻ ശിക്ഷിക്കപ്പെടണം. 153 00:11:43,240 --> 00:11:46,600 എന്നെ വിശ്വസിക്കൂ, യുവർ ഓണർ, ഇത് ഒരു അഭിനയം മാത്രമാണ്. 154 00:11:47,440 --> 00:11:48,440 എന്താണ് അർത്ഥമാക്കുന്നത്? 155 00:11:49,000 --> 00:11:50,120 അതായത്, യുവർ ഓണർ, 156 00:11:51,200 --> 00:11:53,040 വക്കീൽ വളരെ കൗശലക്കാരനാണ്. 157 00:11:53,840 --> 00:11:57,760 അദ്ദേഹം കോടതിയിൽ കീഴടങ്ങുന്നത് സഹതാപം നേടാനാണ്. 158 00:11:57,840 --> 00:12:01,640 ബഹുമാനപ്പെട്ട കോടതി അദ്ദേഹത്തിൻ്റെ ശിക്ഷ പ്രഖ്യാപിക്കുമ്പോൾ, 159 00:12:02,440 --> 00:12:04,840 തൂക്കുകയറിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ്. 160 00:12:04,920 --> 00:12:07,800 വക്കീലേ, നിങ്ങളുടെ ഭാഷ ശ്രദ്ധിക്കുക, 161 00:12:07,880 --> 00:12:09,040 ക്ഷമിക്കണം, മി ലോർഡ്. 162 00:12:10,440 --> 00:12:11,800 ഞാൻ പറയാൻ ശ്രമിക്കുന്നത് 163 00:12:12,640 --> 00:12:17,480 ഇത് കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂർവമായ നരഹത്യയുടെ കേസല്ല. 164 00:12:17,560 --> 00:12:21,120 ഡ്യൂട്ടിയിലുള്ള ഒരു ഉദ്യോഗസ്ഥൻ്റെ മുൻകൂട്ടി ആസൂത്രണം ചെയ്ത അരുംകൊലയാണ്. 165 00:12:21,200 --> 00:12:24,280 -അയാൾ എന്താണ് പറയുന്നത്? -ആസൂത്രണം ചെയ്ത് കൊന്നതാണെന്ന്. 166 00:12:24,360 --> 00:12:28,920 അദ്ദേഹത്ത സെക്ഷൻ 302, 353 പ്രകാരം ശിക്ഷിച്ച് 167 00:12:29,760 --> 00:12:31,680 മരണം വരെ തൂക്കിലേറ്റണം. 168 00:12:35,400 --> 00:12:36,960 എന്നാൽ എന്തായിരുന്നു പ്രേരണ? 169 00:12:37,040 --> 00:12:41,280 മകൻ്റെ ബിസിനസ് താൽപര്യം. ക്ഷമിക്കണം. 170 00:12:42,880 --> 00:12:45,800 ക്രിമിനൽ പ്രവർത്തനങ്ങൾ സംരക്ഷിക്കാൻ. 171 00:12:45,880 --> 00:12:49,480 അങ്ങനെയല്ലെങ്കിൽ, അദ്ദേഹത്തിന് തെളിവ് നൽകാം. 172 00:13:00,320 --> 00:13:04,360 അടുത്ത വാദം കേൾക്കുന്നത് വരെ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരിക്കും. 173 00:13:18,280 --> 00:13:24,280 കാശി ടീ സ്റ്റാൾ 174 00:13:24,360 --> 00:13:25,360 ജയ് ഹിന്ദ് സർ. 175 00:13:26,120 --> 00:13:29,320 സി.ജെ.എം. കോടതി 176 00:14:37,840 --> 00:14:40,520 യു.പി. പോലീസ് പോലീസ് 177 00:14:40,600 --> 00:14:43,480 നിങ്ങൾ കീഴടങ്ങേണ്ടിയിരുന്നില്ല. 178 00:14:46,440 --> 00:14:48,800 കുറ്റം ഏറ്റെടുക്കാൻ ഞാൻ ആരോടെങ്കിലും പറയുമായിരുന്നു. 179 00:14:52,920 --> 00:14:54,240 നിങ്ങൾക്ക് ജയിലിൽ കഴിയാനാവില്ല. 180 00:14:57,400 --> 00:15:00,560 എൻ്റെ കൂടെ വരൂ, ഞാൻ വീട്ടിൽ കൊണ്ട് വിടാം. 181 00:15:04,960 --> 00:15:08,080 വിഷമിക്കേണ്ട, ഒരു കുറ്റവാളി മാത്രമേ നിങ്ങൾക്കുവേണ്ടി ജയിലിൽ പോകുകയുള്ളൂ. 182 00:15:16,920 --> 00:15:18,120 നിങ്ങൾ ഒരു വക്കീലാണ്, 183 00:15:19,560 --> 00:15:20,800 കുറഞ്ഞത് കേസ് വാദിക്കൂ. 184 00:15:22,320 --> 00:15:24,760 നിയമ വൃത്തങ്ങളിൽ അവർ പറയുന്നതറിയില്ലേ? 185 00:15:26,440 --> 00:15:28,680 "കുറ്റക്കാരനല്ലെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല." 186 00:15:28,760 --> 00:15:31,040 "കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയാണ്." 187 00:15:31,120 --> 00:15:32,120 ശരി. 188 00:15:33,080 --> 00:15:35,320 അതിനാൽ, പോരാടുക. നിങ്ങൾക്കുവേണ്ടിയല്ലെങ്കിൽ, 189 00:15:36,560 --> 00:15:39,360 അമ്മയ്ക്കും ഡിംപിയ്ക്കും വേണ്ടി ചെയ്യൂ. 190 00:15:40,520 --> 00:15:42,200 എന്തിനാണ് നിങ്ങൾ ഈ വഴി തിരഞ്ഞെടുത്തത്? 191 00:15:51,560 --> 00:15:52,720 നിന്നെപ്പോലെതന്നെ... 192 00:15:55,360 --> 00:15:57,320 ഞാനും എൻ്റെ വഴി തിരഞ്ഞെടുത്തു. 193 00:15:59,720 --> 00:16:01,880 എൻ്റെ വഴി തൂക്കുകയറിലേക്ക് നയിക്കുന്നില്ല. 194 00:16:03,880 --> 00:16:05,400 "എൻ്റെ വഴി തിരഞ്ഞെടുത്തു..." 195 00:16:06,480 --> 00:16:07,880 പിന്നെങ്ങോട്ടാണത് നയിക്കുന്നത്? 196 00:16:13,720 --> 00:16:14,720 നിയന്ത്രണം. 197 00:16:16,240 --> 00:16:17,240 അധികാരം. 198 00:16:18,360 --> 00:16:19,360 ബഹുമാനം. 199 00:16:27,040 --> 00:16:29,200 എൻ്റെ ആശംസകൾ. ഇപ്പോൾ പോകൂ. 200 00:16:37,600 --> 00:16:38,600 ഒപ്പം കേൾക്കൂ, 201 00:16:39,480 --> 00:16:41,760 എൻ്റെ സ്കൂട്ടർ ആ പോലീസ് സ്റ്റേഷനിലുണ്ട്. 202 00:16:42,960 --> 00:16:44,280 അത് വീട്ടിലേക്ക് കൊണ്ടുപോകൂ. 203 00:16:46,360 --> 00:16:47,360 കോൺസ്റ്റബിൾ. 204 00:16:50,400 --> 00:16:52,720 അവർ പോകട്ടെ! 205 00:16:52,800 --> 00:16:58,760 മിർസാപുരിൻ്റെ രാജാവ് 206 00:17:12,839 --> 00:17:14,280 സമയം തന്നതിന് നന്ദി. 207 00:17:15,319 --> 00:17:16,319 ഇരിക്കൂ. 208 00:17:27,319 --> 00:17:31,040 ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു. 209 00:17:31,680 --> 00:17:33,560 വരാൻ കഴിഞ്ഞില്ലേ, അതോ വരാൻ ആഗ്രഹിച്ചില്ലേ? 210 00:17:36,400 --> 00:17:39,000 മുന്നയുമായുള്ള എൻ്റെ ബിസിനസ്സ് ബന്ധങ്ങൾ 211 00:17:39,720 --> 00:17:42,080 ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഇമേജിനെ ബാധിക്കുമായിരുന്നു. 212 00:17:43,640 --> 00:17:45,560 ജനങ്ങളിലേക്ക് ഒരു തെറ്റായ സന്ദേശം പോകുമായിരുന്നു. 213 00:17:46,200 --> 00:17:47,480 അതുകൊണ്ടാണ് ഞാൻ വരാതിരുന്നത്. 214 00:17:50,400 --> 00:17:51,480 ഇപ്പോൾ എന്തിനാണ് വന്നത്? 215 00:17:51,960 --> 00:17:54,080 ഞാൻ ഡീലുകളൊന്നും ഉണ്ടാക്കാൻ വന്നതല്ല, മിസ് മാധുരി. 216 00:17:55,960 --> 00:17:57,800 നിങ്ങൾക്ക് എൻ്റെ പൂർണ്ണ പിന്തുണയുണ്ടെന്ന് 217 00:17:59,720 --> 00:18:01,400 നിങ്ങളോട് പറയാനാണ് ഞാൻ വന്നത്. 218 00:18:10,320 --> 00:18:12,440 പിന്തുണ ആവശ്യം എനിക്കാണോ അതോ നിങ്ങൾക്കാണോ? 219 00:18:13,080 --> 00:18:14,560 ഒരുപക്ഷേ നമുക്ക് രണ്ടുപേർക്കും. 220 00:18:19,760 --> 00:18:21,800 എനിക്കും നഷ്ടബോധം തോന്നിയിരുന്നു 221 00:18:22,680 --> 00:18:24,080 എൻ്റെ പപ്പയുടെ മരണശേഷം. 222 00:18:26,280 --> 00:18:27,280 എനിക്ക് ആരുമില്ലായിരുന്നു. 223 00:18:29,320 --> 00:18:31,520 ആ സമയത്ത് മുന്ന എൻ്റെ കൂടെ നിന്നു. 224 00:18:34,160 --> 00:18:36,920 അതിനാൽ, ഇത് പിന്തുണ നൽകുന്നതിനോ സ്വീകരിക്കുന്നതിനോ അല്ല. 225 00:18:38,040 --> 00:18:43,080 നിങ്ങൾ തനിച്ചായിരിക്കുമ്പോൾ, ഒരാൾ കൂടെ നിൽക്കും എന്ന ഉറപ്പ് മാത്രം മതി. 226 00:18:43,920 --> 00:18:47,240 നിങ്ങൾക്ക് ആ ആത്മവിശ്വാസവും ഉറപ്പും നൽകാനാണ് ഞാൻ വന്നത്, 227 00:18:48,320 --> 00:18:49,480 ഞാൻ കൂടെയുണ്ട് എന്ന്. 228 00:18:52,880 --> 00:18:54,800 നിങ്ങൾ പറയാൻ ശ്രമിക്കുന്നത് എനിക്ക് മനസ്സിലായി. 229 00:19:00,000 --> 00:19:01,200 എന്നാൽ ഓർക്കുക, 230 00:19:03,640 --> 00:19:06,440 നിങ്ങളും കുറ്റകൃത്യ വിമുക്ത സംസ്ഥാനത്തിൻ്റെ ഭാഗമാണെന്ന്. 231 00:19:09,160 --> 00:19:11,080 ഒരു ദാക്ഷിണ്യവും പ്രതീക്ഷിക്കണ്ട. 232 00:19:11,720 --> 00:19:12,720 തീർച്ചയായും. 233 00:19:14,280 --> 00:19:15,280 നന്ദി. 234 00:19:18,880 --> 00:19:19,960 അങ്കിളിൻ്റെ വിവരമുണ്ടോ? 235 00:19:21,400 --> 00:19:22,400 ആര്? 236 00:19:24,800 --> 00:19:25,960 കാലീൻ ഭയ്യാ. 237 00:19:28,080 --> 00:19:29,080 ഇതുവരെയില്ല. 238 00:19:35,280 --> 00:19:37,200 വിട, മുഖ്യമന്ത്രി മാഡം. 239 00:19:38,480 --> 00:19:39,640 വിട. 240 00:19:40,320 --> 00:19:42,760 മാധുരി യാദവ് മുഖ്യമന്ത്രി 241 00:19:51,280 --> 00:19:56,080 അസംഗഡ് 242 00:20:02,920 --> 00:20:04,480 -ഹേയ്, ഖിലാവൻ, -എന്താ? 243 00:20:04,560 --> 00:20:07,480 ആ ഉഗ്രൻ ടേസ്റ്റുള്ള നമ്പർ 26 പാൻ ഒന്ന് തന്നാട്ടെ. 244 00:20:08,000 --> 00:20:09,320 അത് റെഡിയാണ്. ഇതാ. 245 00:20:12,040 --> 00:20:13,720 ഇത് നിൻ്റെ പറ്റിലെഴുതാം. 246 00:20:13,800 --> 00:20:16,800 ആ ആളാണ് നമ്മളെ ലൊക്കേഷനിലേക്ക് എത്തിക്കുക. 247 00:20:16,920 --> 00:20:20,400 പക്ഷെ ഇത് വളരെ സെൻസിറ്റീവ് ആയ ഒരു അയൽപക്കമാണ് മാഡം. 248 00:20:21,480 --> 00:20:24,040 ഗുഡ്ഡു ഭയ്യയ്ക്കായി കാത്തിരിക്കുന്നതാണ് നല്ലത്. 249 00:21:27,800 --> 00:21:32,720 സ്റ്റേഷനറി 250 00:23:56,840 --> 00:23:58,080 പ്രണാമം ചാച്ചാ. 251 00:24:02,040 --> 00:24:03,040 സന്തോഷമായിരിക്കൂ രാജു. 252 00:24:03,120 --> 00:24:04,640 ശരി, ഞാൻ വളരെ സന്തോഷവാനാണ്. 253 00:24:06,240 --> 00:24:07,240 മരുമോനേ... 254 00:24:14,480 --> 00:24:16,800 ഇതെന്താ അമ്മാവാ? സുരക്ഷയാണോ? 255 00:24:18,240 --> 00:24:19,360 നിങ്ങൾ ആരാണ്? 256 00:24:20,320 --> 00:24:22,400 ഇത് എൻ്റെ അമ്മാവനാണ്. അമ്മാവാ. 257 00:24:23,400 --> 00:24:25,560 ഇവനൊരു മഹാ തെണ്ടിയാണ്. 258 00:24:26,160 --> 00:24:28,240 അമ്മാവാ എന്ന് വിളിച്ച് ഇവനെന്നെ ഒരു മുടന്തനാക്കി. 259 00:24:29,360 --> 00:24:32,440 അവനെ കൊല്ല്. എത്ര പണം വേണമെങ്കിലും ഞാൻ തരാം. 260 00:24:34,400 --> 00:24:38,000 ശരിക്കും? ഇയാൾ വെറും പാപ്പരാണ്. നിനക്ക് തരാൻ ഇയാളുടെ പക്കൽ ഒരു പൈസയുമില്ല. 261 00:24:38,080 --> 00:24:41,000 അവനെ കൊന്നാൽ ഞാൻ നിനക്ക് അഞ്ച് ബിഗാ ഭൂമി തരാം. 262 00:24:41,080 --> 00:24:44,720 അഞ്ച് ബിഗാ ഭൂമി ദാനം നൽകുമെന്നോ മണ്ടാ. ആ ഭൂമി നിൻ്റെ അച്ഛൻ തന്നതാണോ? 263 00:24:45,200 --> 00:24:47,520 എൻ്റെ അച്ഛൻ ജീവിതകാലം മുഴുവൻ പട്ടാളത്തിൽ കഷ്ടപ്പെട്ടു, 264 00:24:47,600 --> 00:24:49,320 എന്നിട്ടാ 15 ബിഗാ ഭൂമി വാങ്ങിയത്. 265 00:24:49,400 --> 00:24:51,600 അച്ഛൻ മരിച്ചപ്പോൾ ആ ഭൂമി ഈ തെണ്ടി തട്ടിയെടുത്തു! 266 00:24:51,680 --> 00:24:55,280 കേൾക്ക്, നിൻ്റെ തന്ത ഒരു ചുക്കും വാങ്ങിയില്ല. 267 00:24:55,360 --> 00:24:58,080 അയാൾ കിട്ടിയ പണമെല്ലാം പെണ്ണുങ്ങളുടെ മേൽ ചിലവാക്കി. 268 00:24:58,160 --> 00:25:01,040 അപ്പോൾ, നീയാണോ അത് വാങ്ങിയത്? മദ്യപിക്കുന്ന സമയത്ത്? 269 00:25:01,120 --> 00:25:02,600 അത് നമ്മുടെ പൂർവ്വിക സ്വത്താണ്. 270 00:25:02,680 --> 00:25:04,960 നിൻ്റെ മുത്തച്ഛൻ എൻ്റെ പേരിൽ എഴുതിവച്ചതാണ്. 271 00:25:05,040 --> 00:25:06,280 എന്തിനാണ് എൻ്റെ ചേട്ടനെ കൊന്നത്? 272 00:25:06,360 --> 00:25:08,200 അവൻ എന്തിനാണ് എൻ്റെ അളിയനെ വെടിവച്ചത്? 273 00:25:08,280 --> 00:25:09,320 എൻ്റമ്മയെ അപമാനിച്ചതാരാ? 274 00:25:09,400 --> 00:25:11,360 എൻ്റെ ഭാര്യയുടെ അനിയത്തിയെ ആരാണ് ശല്യം ചെയ്തത്? 275 00:25:11,440 --> 00:25:13,560 അവളൊരു വേശ്യയാ നാറി! 276 00:25:13,640 --> 00:25:15,680 -മിണ്ടാതിരി തെണ്ടി! -ഞാൻ നിൻ്റെ പണിതീർക്കും! 277 00:25:15,760 --> 00:25:16,640 എടാ, നായിൻ്റെ മോനെ! 278 00:25:16,720 --> 00:25:18,000 -തന്തയില്ലാത്തവനേ! -ഡാ തെണ്ടി! 279 00:25:22,000 --> 00:25:23,320 നിങ്ങൾക്ക് ഭ്രാന്താണോ? 280 00:25:23,800 --> 00:25:25,760 നിങ്ങൾ ചത്താൽ ആ ഭൂമി കൊണ്ട് എന്താ പ്രയോജനം? 281 00:25:27,720 --> 00:25:30,720 നിങ്ങൾ ഓപ്പറേഷൻ തുടരൂ. പിന്നെ നീ. 282 00:25:35,880 --> 00:25:38,320 ഭൂമി തുല്യമായി വിഭജിക്കുക, പൂർണ്ണമായ രേഖകൾക്കൊപ്പം. 283 00:25:38,960 --> 00:25:40,600 എൻ്റെ ആളുകൾ കാവൽ നിൽക്കും. 284 00:25:42,480 --> 00:25:44,120 ഇനിയൊരു രക്തച്ചൊരിച്ചിൽ വേണ്ട. 285 00:25:44,600 --> 00:25:45,720 നിനക്ക് മനസ്സിലാവില്ല. 286 00:25:47,040 --> 00:25:48,280 അമ്മാവൻ സമ്മതിക്കില്ല. 287 00:25:48,840 --> 00:25:50,360 അയാൾ വാശിക്കാരനാണ്. 288 00:25:51,280 --> 00:25:54,240 സമ്മതിച്ചില്ലെങ്കിൽ, അയാളുടെ രണ്ടു കാലും ഞാൻ വെട്ടിക്കളയും. 289 00:25:59,520 --> 00:26:02,240 ഈ കുടുംബകലഹങ്ങളിൽ തലയിടരുത്. 290 00:26:19,200 --> 00:26:20,480 ഞാൻ ഒരാളെ തിരയുകയാണ്. 291 00:26:21,440 --> 00:26:23,000 എനിക്ക് നിങ്ങളോട് ഒരു ശത്രുതയും ഇല്ല. 292 00:26:29,000 --> 00:26:30,840 ഞാൻ മിർസാപുരിലെ ഡോൺ ആണ്. 293 00:26:31,800 --> 00:26:33,400 ഗുഡ്ഡു പണ്ഡിറ്റാണ് എന്നെ ഇങ്ങോട്ടയച്ചത്. 294 00:26:33,480 --> 00:26:35,760 ഇത് മിർസാപുർ അല്ല. 295 00:26:37,520 --> 00:26:39,560 ഞാനാണ് ഇവിടുത്തെ ഡോൺ. 296 00:26:44,160 --> 00:26:46,000 പുർവാഞ്ചൽ മുഴുവൻ ഞങ്ങളുടെ കീഴിലാണ്. 297 00:26:47,080 --> 00:26:49,800 ഞങ്ങളെ എതിർക്കുന്നതിനർത്ഥം സിംഹാസനത്തെ എതിര്‍ക്കുക എന്നാണ്. 298 00:27:00,400 --> 00:27:02,400 ഭയ്യാജി... അത് ഞാനല്ല! 299 00:27:03,080 --> 00:27:06,480 ഭയ്യാജി, ഞാൻ... 300 00:27:06,560 --> 00:27:08,320 ഭയ്യാജി, അത് ഞാനല്ല! 301 00:27:08,400 --> 00:27:10,480 അത് ഞാനല്ല! ഭയ്യാജി! 302 00:27:25,000 --> 00:27:29,000 ഗുഡ്ഡു പണ്ഡിറ്റ് പുർവാഞ്ചൽ ഭരിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. 303 00:27:30,120 --> 00:27:33,520 എല്ലാ ഡോണുകളും പിന്തുണച്ചാൽ മാത്രമേ അത് തീരുമാനമാകൂ. 304 00:27:36,160 --> 00:27:38,320 ഒരു സ്ത്രീയായതിനാൽ ഞാൻ നിങ്ങളെ പോകാൻ അനുവദിക്കുന്നു. 305 00:27:39,520 --> 00:27:41,520 എന്നാൽ അടുത്ത തവണ ഞാൻ ഈ ദയ കാണിക്കില്ല. 306 00:28:04,520 --> 00:28:05,960 പോലീസ് സ്റ്റേഷൻ മിർസാപുർ 307 00:28:09,520 --> 00:28:11,120 ഹേയ്, നിർത്തൂ... നിർത്തൂ! 308 00:28:34,960 --> 00:28:35,960 ഭയ്യാജി, കിട്ടി. 309 00:28:40,360 --> 00:28:41,360 നിൽക്ക്. 310 00:28:42,200 --> 00:28:43,880 -ഇത് സ്റ്റാർട്ടാവുന്നില്ല ഭയ്യാജി. -മാറ്. 311 00:28:44,640 --> 00:28:46,160 അത് പപ്പയുടേതല്ലേ. 312 00:28:56,440 --> 00:28:57,440 പണ്ടാരം. 313 00:29:31,320 --> 00:29:34,400 ശ്രീ അഖണ്ഡാനന്ദ് ത്രിപാഠി 314 00:30:21,800 --> 00:30:24,760 ഞാൻ പപ്പയോട് സംസാരിക്കാൻ ശ്രമിച്ചു, എന്നാൽ അദ്ദേഹം കേട്ടില്ല. 315 00:30:33,840 --> 00:30:35,120 മമ്മി, ഞാൻ തീരുമാനിച്ചു, 316 00:30:36,280 --> 00:30:38,200 നിങ്ങളും ഡിംപിയും എന്നോടൊപ്പം താമസിക്കണമെന്ന്. 317 00:30:40,040 --> 00:30:41,360 ഇവിടെ സുരക്ഷിതമല്ല. 318 00:30:47,200 --> 00:30:48,520 നീ പറഞ്ഞത് ശരിയാണ് ഗുഡ്ഡു. 319 00:30:49,760 --> 00:30:51,560 ഒരു കുടുംബം ഒരുമിച്ച് ജീവിക്കണം. 320 00:30:52,760 --> 00:30:53,760 ഒരു വീട്ടിൽ. 321 00:30:55,480 --> 00:30:56,800 എൻ്റെ വീട് ഇതാണ്. 322 00:30:58,560 --> 00:30:59,760 നിങ്ങൾക്ക് മനസ്സിലാകുന്നില്ല. 323 00:31:01,600 --> 00:31:02,720 പപ്പ ഇവിടെ ഇല്ല. 324 00:31:03,280 --> 00:31:05,280 ഇപ്പോൾ നിങ്ങളും ഡിംപിയും എൻ്റെ ഉത്തരവാദിത്തമാണ്. 325 00:31:06,920 --> 00:31:08,080 ഞാൻ എവിടേയ്ക്കുമില്ല. 326 00:31:10,160 --> 00:31:13,400 എന്തിനാണ് വാശി പിടിക്കുന്നത്? 327 00:31:13,480 --> 00:31:17,240 വാശിക്കാരിയല്ലെങ്കിൽ, ഞാൻ ഈ കുടുംബത്തിൽ പെടില്ല ഗുഡ്ഡൂ. 328 00:31:21,000 --> 00:31:25,160 എൻ്റെ വാശിക്കാരിയായ അമ്മേ, ഇത് അപകടകരമാണ്. 329 00:31:25,240 --> 00:31:27,840 മനസ്സിലാക്കാന്‍ ശ്രമിക്ക്. എൻ്റെ കൂടെ സുരക്ഷിതമായിരിക്കും. 330 00:31:30,480 --> 00:31:33,360 ഞാൻ മിർസാപുരിലെ ഏറ്റവും വലിയ ഡോണിൻ്റെ അമ്മയാണ്. 331 00:31:34,720 --> 00:31:36,960 ഈ നഗരത്തിൽ എന്നേക്കാൾ സുരക്ഷിതയായി ആരുണ്ടാകും? 332 00:31:39,000 --> 00:31:40,520 നീ ഒരു ഡോൺ അല്ലേ? 333 00:31:44,720 --> 00:31:46,760 മാഡം, ഗുഡ്ഡു ഒരു ഗുണ്ടയാണ്. 334 00:31:47,720 --> 00:31:50,960 അതുകൊണ്ട് നമുക്ക് അവന് ശത്രുക്കളെ ഉണ്ടാക്കാൻ എളുപ്പമാണ്. 335 00:31:51,480 --> 00:31:55,880 എൻ്റെ ചില ഉദ്യോഗസ്ഥർ ഇതിൽ വിദഗ്ധരാണ്, മാഡം. അവർ അത് കൈകാര്യം ചെയ്യും. 336 00:31:56,800 --> 00:31:58,000 ഇതിന് എത്ര ചെലവാകും? 337 00:32:03,560 --> 00:32:04,960 പൂർണ്ണ സ്വാതന്ത്ര്യം തരാം. 338 00:32:09,640 --> 00:32:12,600 എന്നാൽ എൻ്റെ അമ്മായിയമ്മയും മകനും സുരക്ഷിതരാണെന്ന് ഉറപ്പാക്കുക. 339 00:32:13,360 --> 00:32:15,160 ഗുഡ്ഡു അവരെ ബന്ദികളാക്കിയിരിക്കുകയാണ്. 340 00:32:15,920 --> 00:32:19,080 -തീർച്ചയായും. -പിന്നെ ഇതിൽ എൻ്റെ പേര് വരരുത്. 341 00:32:20,000 --> 00:32:21,000 ശരി മാഡം. 342 00:32:25,320 --> 00:32:26,720 ത്രിപാഠി ജിയുടെ വിവരം കിട്ടിയോ? 343 00:32:27,280 --> 00:32:29,000 ഒന്നുമില്ല. 344 00:32:29,080 --> 00:32:31,520 പിന്നെ, മാഡം, അയാളെപ്പോലുള്ള ക്രിമിനലുകൾ 345 00:32:31,600 --> 00:32:34,720 വലുതെന്തെങ്കിലും ചെയ്തശേഷം സാധാരണയായി ഒളിവിൽ പോകാറുണ്ട്. 346 00:32:34,800 --> 00:32:35,960 അവർക്ക് അത് സാധാരണ കാര്യമാണ്. 347 00:32:40,400 --> 00:32:41,400 മറക്കണ്ട, 348 00:32:43,120 --> 00:32:44,880 അദ്ദേഹം ഒരു സംസ്ഥാന മന്ത്രി കൂടിയാണ്. 349 00:32:47,120 --> 00:32:48,120 ശരി മാഡം. 350 00:32:55,960 --> 00:32:58,720 വരുന്നു മുത്തേ... 351 00:32:58,800 --> 00:33:01,040 മുത്തിന് എന്തുപറ്റി? 352 00:33:02,720 --> 00:33:05,720 നീയെൻ്റെ കണ്മണിയാണ്... 353 00:33:09,680 --> 00:33:11,680 എൻ്റെ മോനേ... 354 00:33:12,400 --> 00:33:14,280 ശരി മോനേ. ഒന്നുമില്ല. 355 00:33:14,760 --> 00:33:16,840 രാധിയ, നീ ആ ടിവി ഓണാക്കരുത്. 356 00:33:17,800 --> 00:33:20,400 എന്താ ഭാഭി. അന്ധവിശ്വാസം പാടില്ല. 357 00:33:21,000 --> 00:33:22,800 രണ്ടു നിമിഷം കൊണ്ട് അവൻ കരച്ചിൽ നിർത്തും. 358 00:33:22,880 --> 00:33:26,960 ചെന്നായയുടെ കുഞ്ഞിനെ വളർത്തുന്നത് മാനായാലും ചെന്നായയായാലും, 359 00:33:27,040 --> 00:33:28,640 അത് ചെന്നായയായിത്തന്നെ തുടരും. 360 00:33:29,360 --> 00:33:32,880 ആ കുഞ്ഞിനും ഇത് അറിയാം. 361 00:33:34,400 --> 00:33:38,120 കാട്ടിലെ പുല്ലും ഇലയും ആ കുഞ്ഞിന് താല്പര്യമില്ല. 362 00:33:38,200 --> 00:33:40,720 അതിന് മാംസം വേണം. 363 00:33:40,800 --> 00:33:42,640 -അതുകൊണ്ടാണ് ഈ ജന്തുക്കൾ... -നോക്കൂ. 364 00:33:42,720 --> 00:33:44,880 ...ചെറിയ പറ്റങ്ങളായി നീങ്ങുന്നത്... 365 00:33:44,960 --> 00:33:46,760 ഗോലു ചേച്ചി വന്നു. 366 00:33:48,680 --> 00:33:51,560 ആദ്യ ദിവസങ്ങളിൽ, കുഞ്ഞുങ്ങൾക്ക് അമ്മയോടാണ് അടുപ്പം. 367 00:33:51,640 --> 00:33:54,080 ഗോലു ചേച്ചി, ഞാൻ ജ്യൂസ് ഉണ്ടാക്കി വച്ചിട്ടുണ്ട്. 368 00:33:55,680 --> 00:33:56,880 ഞാനത് പിന്നെ കുടിച്ചോളാം. 369 00:33:59,640 --> 00:34:00,640 ശരി. 370 00:34:11,120 --> 00:34:13,520 എത്രകാലം നമ്മൾ ഇരുട്ടിൽ തപ്പും? 371 00:34:15,040 --> 00:34:17,239 കുറച്ച് സമയം എടുത്ത് വേറൊരു പ്ലാൻ ആലോചിക്കൂ. 372 00:34:18,159 --> 00:34:19,960 നമുക്ക് സമയമാണ് ഇല്ലാത്തത്. 373 00:34:20,719 --> 00:34:21,719 എന്തുകൊണ്ടില്ല? 374 00:34:23,080 --> 00:34:24,400 അടുത്ത ആഴ്ച ഒരു മീറ്റിംഗുണ്ട്. 375 00:34:26,440 --> 00:34:27,520 ആരാ മീറ്റിംഗ് വിളിച്ചത്? 376 00:34:28,199 --> 00:34:30,280 പടിഞ്ഞാറൻ യുപിയിൽ നിന്ന് ഒരു ദൂതൻ വന്നു. 377 00:34:30,360 --> 00:34:32,520 അബ്ബാസ് അലി മിർ തൻ്റെ ആളെ അയച്ചിരിക്കുന്നു 378 00:34:33,120 --> 00:34:34,920 പുർവാഞ്ചലിൻ്റെ നേതാവിനെ തിരഞ്ഞെടുക്കാൻ. 379 00:34:37,880 --> 00:34:39,639 പടിഞ്ഞാറുള്ളവർ എന്തിനാണിതിൽ ഇടപെടുന്നത്? 380 00:34:40,920 --> 00:34:42,000 അതാണ് നാട്ടുനടപ്പ്. 381 00:34:43,320 --> 00:34:47,920 അത്തരമൊരു സാഹചര്യത്തിൽ, ഇവിടെനിന്നുള്ളവരും അവരുടെ നേതാവിനെ തിരഞ്ഞെടുക്കാൻ പോകും. 382 00:34:49,560 --> 00:34:50,639 മധ്യസ്ഥൻ എന്ന നിലയിൽ. 383 00:34:52,679 --> 00:34:54,800 എൻ്റെ മുത്തശ്ശി താമസിക്കുന്നത് അസംഗഢിനടുത്താണ്. 384 00:34:55,920 --> 00:34:57,160 ങാ, ശരി. 385 00:34:59,160 --> 00:35:00,440 ഇത് എനിക്കറിയില്ലായിരുന്നു. 386 00:35:01,000 --> 00:35:02,520 കാലീൻ ഭയ്യയുടെ ബോഡി കിട്ടാതെ, 387 00:35:03,360 --> 00:35:05,600 സിംഹാസനത്തിൽ അവകാശം ഉന്നയിക്കുക പ്രയാസമായിരിക്കും. 388 00:35:06,800 --> 00:35:08,320 ബോഡി കണ്ടെത്തിയില്ലെങ്കിലോ? 389 00:35:10,640 --> 00:35:14,160 മീറ്റിംഗിൽ നമ്മുടെ അവകാശവാദം ഉറപ്പിക്കാൻ മറ്റൊരു വഴി കണ്ടെത്തേണ്ടി വരും. 390 00:35:16,640 --> 00:35:19,080 എന്നാൽ ഞങ്ങളെ ജീവിക്കാൻ വിട്ടതിലൂടെ കാലീൻ ഭയ്യ ചെയ്ത തെറ്റ് 391 00:35:20,000 --> 00:35:21,120 ഞാൻ ചെയ്യില്ല. 392 00:35:22,560 --> 00:35:25,080 അദ്ദേഹത്തിൻ്റെ ശവം കാണാൻ എന്നെക്കാളും ആകാംക്ഷ മറ്റാർക്കുമില്ല. 393 00:35:27,360 --> 00:35:29,480 പക്ഷേ, അദ്ദേഹം അപ്രത്യക്ഷമായ സാഹചര്യങ്ങൾ നോക്കുമ്പോൾ, 394 00:35:30,600 --> 00:35:31,680 ഉള്ളിലുള്ള ആരോ ആണ് 395 00:35:34,120 --> 00:35:35,320 അദ്ദേഹത്തെ ഒളിപ്പിക്കുന്നത്. 396 00:35:40,160 --> 00:35:42,840 ഗോലു, പ്രതികാരത്തിൽ നീ എത്ര ശ്രദ്ധ കേന്ദ്രീകരിച്ചുവെന്ന് ഞാൻ കണ്ടു. 397 00:35:44,360 --> 00:35:46,840 പക്ഷേ, ഇത്രയും കാലം ഞാൻ ഈ വീട്ടിൽ അതിജീവിക്കില്ലായിരുന്നു, 398 00:35:47,480 --> 00:35:49,160 ഒരൊറ്റ പ്ലാൻ മാത്രം പിന്തുടർന്നെങ്കിൽ. 399 00:35:53,280 --> 00:35:54,920 വേഗം എല്ലാം പുറത്തെടുക്കൂ. 400 00:36:02,520 --> 00:36:04,360 ഈ പടിഞ്ഞാറിന് എന്താ പ്രശ്നം? 401 00:36:05,400 --> 00:36:07,760 ഇത് കിഴക്കിൻ്റെ കാര്യമാണ്. കിഴക്ക് അത് കൈകാര്യം ചെയ്യും. 402 00:36:09,680 --> 00:36:11,200 വിഷമിക്കേണ്ട, ഞാനത് നോക്കിക്കോളാം. 403 00:36:12,640 --> 00:36:16,040 നിങ്ങൾക്കെതിരെ പോകാൻ ഒരു ഡോണും ധൈര്യപ്പെടില്ലെന്ന് എനിക്കറിയാം. 404 00:36:17,320 --> 00:36:19,160 പക്ഷേ എന്തിനാണ് അവിടം വരെ എത്തിക്കുന്നത്? 405 00:36:21,760 --> 00:36:23,000 അവർ പറഞ്ഞത് ശരിയാണ്. 406 00:36:24,480 --> 00:36:27,360 നമുക്ക് മറ്റു ജില്ലകളിലെ ഡോണുകളുമായി ബന്ധപ്പെട്ട് 407 00:36:27,440 --> 00:36:29,400 നമ്മുടെ സ്ഥാനം ഉറപ്പിക്കണം. 408 00:36:29,480 --> 00:36:32,600 അതെ, പുർവാഞ്ചൽ മുഴുവനും നിങ്ങളുടെ ശക്തി അനുഭവിക്കണം. 409 00:36:32,640 --> 00:36:33,880 ഞാൻ എവിടെയും പോകുന്നില്ല. 410 00:36:36,800 --> 00:36:38,920 എല്ലാ ഡോണുകൾക്കും സന്ദേശം അയച്ച്, 411 00:36:39,640 --> 00:36:42,520 അവരോട് മിർസാപുരിൽ വന്ന് അവരുടെ വിശ്വസ്തത തെളിയിക്കാൻ ആവശ്യപ്പെടൂ. 412 00:36:44,680 --> 00:36:47,120 അവർ വന്നില്ലെങ്കിൽ, ഞാൻ അവരെ എൻ്റെ ശത്രുവായി കണക്കാക്കും. 413 00:36:53,080 --> 00:36:54,480 ജൗൻപുർ 414 00:36:54,560 --> 00:36:56,960 ഗുഡ്ഡു പണ്ഡിറ്റ് ഒരു വിദ്യാസമ്പന്നനായ വിഡ്ഢിയാണ്. 415 00:36:59,480 --> 00:37:01,160 മീറ്റിംഗിന് വരുന്നതിനു പകരം, 416 00:37:01,640 --> 00:37:04,280 നാം ചെന്ന് വിശ്വസ്തത തെളിയിക്കാൻ അവൻ ആഗ്രഹിക്കുന്നു. 417 00:37:07,160 --> 00:37:08,480 ഗുഡ്ഡു ഒരു തന്നിഷ്ടക്കാരനാണ്. 418 00:37:08,960 --> 00:37:10,800 തോന്നുന്നതെന്തും പറയും. 419 00:37:12,560 --> 00:37:16,760 സിംഹാസനം തനിക്കുണ്ടെന്ന് കരുതി അവൻ നമ്മെ വെല്ലുവിളിക്കുന്നു. ചെയ്യട്ടെ. 420 00:37:18,080 --> 00:37:21,000 ഈ സാഹചര്യം നിങ്ങളുടെ നേട്ടത്തിനായി ഉപയോഗിക്കുക. 421 00:37:22,080 --> 00:37:23,080 ഉടനെ പോകൂ. 422 00:37:23,760 --> 00:37:27,000 മീറ്റിംഗ് തുടങ്ങുന്നതിനു മുമ്പ്, മറ്റ് ഡോണുകളെ കണ്ടുമുട്ടി 423 00:37:27,080 --> 00:37:28,480 അവരെ നിങ്ങളുടെ വശത്തേക്ക് മാറ്റൂ. 424 00:37:28,560 --> 00:37:29,840 ശരി. 425 00:37:29,920 --> 00:37:33,800 ആളുകൾക്കിടയിൽ കാലീൻ ഭയ്യയോട് സഹതാപം ജനിപ്പിക്കണം. 426 00:37:35,640 --> 00:37:38,440 ഗുഡ്ഡുവിന് ചെയ്യാൻ കഴിയുന്നതൊക്കെ അവൻ ചെയ്യട്ടെ. 427 00:37:40,800 --> 00:37:42,200 -ശരി, അത് ചെയ്തിരിക്കും. -ശരി. 428 00:37:42,320 --> 00:37:43,400 -ബൈ. -കാണാം. 429 00:37:44,400 --> 00:37:45,400 ബൈ. 430 00:37:48,320 --> 00:37:49,520 നമുക്ക് ഒരുമിച്ചു പോകാം. 431 00:37:56,200 --> 00:38:00,320 നിൻ്റെ അവകാശവാദം ഉറപ്പിക്കാൻ ഈ കരുക്കളെ നീ ആശ്രയിക്കുകയാണോ? 432 00:38:02,320 --> 00:38:05,360 ഇത്തരം സന്ദർഭങ്ങളിൽ രാജാക്കന്മാർ പോലും ഒരു നീക്കം നടത്തണം... 433 00:38:07,400 --> 00:38:09,680 തൻ്റെ സാന്നിധ്യം അറിയിക്കാൻ. 434 00:38:14,040 --> 00:38:16,200 പടിഞ്ഞാറുനിന്നുള്ള മധ്യസ്ഥനെ പോയി കാണൂ. 435 00:38:18,640 --> 00:38:21,800 ജൗൻപുർ 436 00:38:23,160 --> 00:38:25,400 പടിഞ്ഞാറ് 437 00:38:26,280 --> 00:38:28,960 മീററ്റ് 438 00:38:50,280 --> 00:38:53,080 സന്ദർശകർ എപ്പോഴും അതിഥികളല്ല. 439 00:38:53,160 --> 00:38:55,480 ഇരിക്കൂ. മുനാവർ മിയ അത്താഴം കഴിക്കുകയാണ്. 440 00:38:55,560 --> 00:38:57,080 അവർ ഉപഭോക്താക്കളുമാകാം. 441 00:38:59,640 --> 00:39:01,600 അല്ലെങ്കിൽ ഉപഭോക്താക്കളും അതിഥികളും രണ്ടും... 442 00:39:06,280 --> 00:39:09,160 -കൊള്ളാം. -നന്ദി. 443 00:39:11,480 --> 00:39:13,480 ദയവായി വരൂ. ഭായി അകത്തേക്ക് വിളിച്ചു. 444 00:39:19,640 --> 00:39:21,920 ദയവായി വരൂ, മിസ്റ്റർ ശുക്ല. ഇരിക്കൂ. 445 00:39:22,520 --> 00:39:23,680 നന്ദി. 446 00:39:23,800 --> 00:39:25,600 മിസ്റ്റർ ശുക്ലക്കും ഒരു പ്ളേറ്റ് വയ്ക്കൂ. 447 00:39:26,360 --> 00:39:29,320 വേണ്ട, നന്ദി. ഞാൻ അത്താഴം കഴിച്ചു. 448 00:39:29,400 --> 00:39:30,560 അതിനെന്താ? 449 00:39:31,760 --> 00:39:33,960 ഞങ്ങളുടെ കൂടെ അല്പം കഴിക്കൂ. 450 00:39:34,640 --> 00:39:36,640 വരൂ, മിസ്റ്റർ ശുക്ലയ്ക്ക് ഭക്ഷണം വിളമ്പൂ. 451 00:39:41,600 --> 00:39:45,160 മിസ്റ്റർ ശുക്ല, ഞാൻ അവരോട് ചോദിക്കുകയായിരുന്നു 452 00:39:46,680 --> 00:39:50,800 മാംസത്തിൻ്റെ രുചിയുടെ ക്രെഡിറ്റ് ആർക്കാണ് നൽകേണ്ടത്. 453 00:39:52,320 --> 00:39:55,640 പാചകക്കുറിപ്പിനോ അതോ പാചകക്കാരനോ? 454 00:40:02,000 --> 00:40:03,400 രണ്ടുപേർക്കും അല്ല. 455 00:40:05,560 --> 00:40:09,760 മാംസത്തിൻ്റെ രുചി അത് എത്ര കൃത്യമായും സൂക്ഷ്മമായും അരിഞ്ഞിരിക്കുന്നു 456 00:40:10,280 --> 00:40:11,920 എന്നതിനെ ആശ്രയിച്ചിരിക്കുന്നു. 457 00:40:15,160 --> 00:40:18,080 അതിനാൽ, രുചി തീരുമാനിക്കുന്നത് ഇറച്ചിക്കടയിലാണ്. 458 00:40:23,120 --> 00:40:25,080 നിങ്ങളെ കുറിച്ച് ഞാൻ കേട്ടത് ശരിയാണ്. 459 00:40:26,680 --> 00:40:30,480 നിങ്ങൾ വളരെ ബുദ്ധിമാനും ക്ഷമയുള്ളവനുമാണ്. 460 00:40:32,600 --> 00:40:36,000 എന്നാൽ ക്ഷമയെ മാത്രം ആശ്രയിച്ചിരുന്നാൽ, 461 00:40:37,160 --> 00:40:38,680 നിങ്ങൾ പിന്തള്ളപ്പെടും. 462 00:40:39,320 --> 00:40:42,160 പുർവാഞ്ചലിൻ്റെ സിംഹാസനത്തിന് ഒരു നേതാവ് വേണം. 463 00:40:47,040 --> 00:40:48,320 നിങ്ങളാണോ ആ നേതാവ്? 464 00:40:57,800 --> 00:40:59,440 അത് നേരെയാക്കി പിടിക്കൂ. 465 00:41:00,040 --> 00:41:01,920 സ്റ്റാമിന മെച്ചപ്പെട്ടിട്ടുണ്ട്, ഗുഡ്ഡു ഭയ്യാ. 466 00:41:02,000 --> 00:41:05,760 അത് മടക്കുക. അത് മതി. ഇനി വിശ്രമിക്കുക. 467 00:41:09,480 --> 00:41:11,040 ശരീരം ദുർബ്ബലമായി തോന്നുന്നു ഡോക്ടർ. 468 00:41:12,440 --> 00:41:15,200 -ഞാൻ ജിമ്മിൽ പോകാൻ തുടങ്ങട്ടെ? -തീർച്ചയായും. ദയവായി ചെയ്യുക. 469 00:41:21,520 --> 00:41:22,800 പ്രണാമം ഗുഡ്ഡു ഭയ്യാ. 470 00:41:25,320 --> 00:41:27,160 നിങ്ങൾ എന്നോട് പറഞ്ഞത് അദ്ദേഹത്തോടും പറയൂ. 471 00:41:28,800 --> 00:41:30,640 ശരദ് ശക്തമായി ഫീൽഡ് ചെയ്യുന്നുണ്ട്. 472 00:41:31,480 --> 00:41:34,120 അവൻ്റെ ആളുകൾ ഡോണുകളെ കണ്ടുമുട്ടുന്നു. 473 00:41:34,160 --> 00:41:36,200 അവൻ എല്ലാവരെയും നിങ്ങൾക്കെതിരെ തിരിക്കുകയാണ്. 474 00:41:36,760 --> 00:41:37,920 വിഷമിക്കേണ്ട. 475 00:41:38,880 --> 00:41:42,440 ആര് മീറ്റിംഗിന് വന്നാലും അലഹബാദിൽ ടോൾ കൊടുക്കേണ്ടി വരും. 476 00:41:43,320 --> 00:41:45,680 വിശ്വസ്തത അല്ലെങ്കിൽ ബുള്ളറ്റ്. 477 00:41:46,160 --> 00:41:49,160 ഇത് അക്രമത്തിനുള്ള സമയമല്ല, മറിച്ച് ഏകീകരണത്തിനുള്ള സമയമാണ്. 478 00:41:51,960 --> 00:41:53,600 അക്രമമാണ് എൻ്റെ മുഖമുദ്ര. 479 00:41:59,360 --> 00:42:01,040 അക്രമം ശരിയായ സന്ദേശം നൽകുന്നു. 480 00:42:01,600 --> 00:42:04,600 കാലീൻ ഭയ്യയ്ക്കെതിരായ ആക്രമണത്തേക്കാൾ വലിയ സന്ദേശമെന്താണ്? 481 00:42:06,680 --> 00:42:08,560 ഫലം ഇപ്പോഴും നമുക്ക് അനുകൂലമല്ല. 482 00:42:14,960 --> 00:42:17,080 നമ്മൾ ഇപ്പോൾ വെല്ലുവിളിക്കുന്നവരല്ല, മത്സരാർത്ഥികളാണ്. 483 00:42:22,160 --> 00:42:24,600 പടിഞ്ഞാറ് നിന്നുള്ള ഇടപെടലുകൾ നിങ്ങൾക്ക് ഇഷ്ടമല്ല. 484 00:42:25,080 --> 00:42:26,800 എന്നാൽ അവ പൂർണ്ണമായും തെറ്റല്ല. 485 00:42:27,280 --> 00:42:29,280 ഒരു സംസ്ഥാനം, ഒരു പോലീസ്, ഒരു നിയമം. 486 00:42:30,000 --> 00:42:31,360 രണ്ടും ബന്ധപ്പെട്ടിരിക്കുന്നു. 487 00:42:31,920 --> 00:42:33,560 സ്ഥിരത നിലനിർത്താൻ അവർ ആഗ്രഹിക്കുന്നു. 488 00:42:35,040 --> 00:42:38,680 നമ്മൾ പുതിയവരാണ്. പാരമ്പര്യം തെറ്റിക്കുന്നത് ബുദ്ധിയല്ല. 489 00:42:39,440 --> 00:42:41,600 നമ്മൾ പങ്കെടുത്തില്ലെങ്കിൽ അത് തെറ്റായ സന്ദേശം നൽകും. 490 00:42:44,440 --> 00:42:46,920 ഒപ്പം ആരൊക്കെയാണ് നമ്മുടെ പക്ഷത്തുള്ളതെന്നും അറിയാം. 491 00:42:49,200 --> 00:42:50,200 നമുക്ക് പോകണം. 492 00:42:51,640 --> 00:42:52,760 പക്ഷേ... 493 00:42:53,920 --> 00:42:58,560 ഒരു സീറ്റിന് ഒരു മത്സരാർത്ഥിക്ക് മാത്രമേ അനുമതിയുള്ളൂ. അതിനാൽ... 494 00:43:01,600 --> 00:43:02,600 അതിനാൽ... 495 00:43:10,920 --> 00:43:12,160 ഞാൻ പുറത്ത് നിൽക്കാം. 496 00:43:14,200 --> 00:43:15,640 എൻ്റെ കാല് ഇപ്പോൾ സുഖമായി. 497 00:43:16,520 --> 00:43:17,640 പിന്നെ, ഞാൻ പോകുന്നില്ല. 498 00:43:56,880 --> 00:44:00,200 ഗോലു, ഈ സംഭാഷണങ്ങളും ചർച്ചകളും എനിക്ക് പറ്റില്ല. 499 00:44:00,760 --> 00:44:03,160 എന്നെ അവിടെ അയക്കരുത്, കാര്യങ്ങൾ വഷളാകും. 500 00:44:04,000 --> 00:44:06,640 നിങ്ങളുടെ ബലഹീനത നിങ്ങളെ നിയന്ത്രിക്കാൻ നിങ്ങൾ അനുവദിക്കുന്നു. 501 00:44:13,120 --> 00:44:16,600 നിങ്ങളെ വെല്ലുവിളിക്കാൻ ശരദിനല്ലാതെ മറ്റാർക്കും ധൈര്യമില്ല. 502 00:44:16,680 --> 00:44:21,680 അവൻ നിങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിക്കും. നിങ്ങൾ നിയന്ത്രണം കൈവിടരുത്. 503 00:44:21,760 --> 00:44:23,280 എനിക്കറിയാത്ത കാര്യമാണത്. 504 00:44:25,920 --> 00:44:30,120 നമ്മുടെ ഇതുവരെയുള്ള യാത്രയുടെ ലക്ഷ്യസ്ഥാനം മിർസാപുരിൻ്റെ സിംഹാസനമായിരുന്നു. 505 00:44:31,480 --> 00:44:34,000 ഇപ്പോൾ കളി മാറി, പന്തയം ഉയർന്നതാണ്. 506 00:44:37,120 --> 00:44:40,520 അതിൽ ജയിക്കാൻ, നിങ്ങൾക്ക് രണ്ടും ആവശ്യമാണ്, 507 00:44:40,600 --> 00:44:41,880 ബുദ്ധിയും ശക്തിയും. 508 00:44:44,200 --> 00:44:45,920 നീയാണ് എൻ്റെ ബുദ്ധി. 509 00:44:51,120 --> 00:44:52,880 അത് നിങ്ങൾ ഉപയോഗിക്കുന്നില്ല. 510 00:44:58,640 --> 00:44:59,760 വിട്. 511 00:45:01,800 --> 00:45:03,400 വിട് ഗോലു. 512 00:45:04,480 --> 00:45:05,480 വിട്. 513 00:45:26,280 --> 00:45:29,560 മഹാരാജ് ഗഞ്ച് - കുശിനഗർ - ഗോരഖ് പുർ 514 00:45:29,640 --> 00:45:32,400 ദേവരിയ - ബസ്തി - ബലിയ - മൗ - അസംഗഡ് 515 00:45:32,480 --> 00:45:36,840 ഗാസിപുർ - ജൗൻപുർ 516 00:45:36,920 --> 00:45:40,680 വാരണാസി - മിർസാപുർ - പ്രയാഗ് രാജ് 517 00:45:40,760 --> 00:45:44,440 പ്രയാഗ് രാജ് 518 00:45:59,440 --> 00:46:01,480 -നമസ്കാരം. -നമസ്കാരം. 519 00:46:01,560 --> 00:46:03,360 -എനിക്കിരിക്കാമോ? -ദയവായി. 520 00:46:06,520 --> 00:46:07,520 ദയവായി വരൂ. 521 00:46:18,360 --> 00:46:19,360 പ്രണാമം ഭയ്യാജി. 522 00:46:41,520 --> 00:46:43,880 -എല്ലാവരും എത്തിയോ? -ഞങ്ങൾ മിർസാപുരിനായി കാത്തിരിക്കുകയാണ്. 523 00:46:44,840 --> 00:46:46,960 -എന്തെങ്കിലും സ്ഥിരീകരണം കിട്ടിയോ? -ഇല്ല. 524 00:46:53,880 --> 00:46:54,880 നമുക്ക് തുടങ്ങാം. 525 00:46:59,520 --> 00:47:01,040 നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുപോലെ, 526 00:47:02,200 --> 00:47:03,560 ഞാൻ, മുനാവർ നിയാസി, 527 00:47:04,400 --> 00:47:05,960 പാരമ്പര്യമനുസരിച്ച്, 528 00:47:06,680 --> 00:47:10,560 പടിഞ്ഞാറിൻ്റെ നേതാവ് മിർസ അബ്ബാസ് അലി മിറിനു വേണ്ടി 529 00:47:11,560 --> 00:47:15,440 നിങ്ങളെല്ലാവരും തമ്മിലുള്ള ഒരു ഉടമ്പടിക്ക് മധ്യസ്ഥത വഹിക്കാൻ വന്നതാണ്. 530 00:47:15,520 --> 00:47:16,640 ചോദ്യം ഇതാണ്, 531 00:47:17,200 --> 00:47:21,200 ഇപ്പോഴത്തെ അവസ്ഥയിൽ, പുർവാഞ്ചലിനെ ആര് നയിക്കും? 532 00:47:21,280 --> 00:47:22,880 ശരി, പാരമ്പര്യമനുസരിച്ച്, 533 00:47:23,720 --> 00:47:26,280 മിർസാപുരിൻ്റെ തലവനാണ് പുർവാഞ്ചലിനെ നയിക്കുന്നത്. 534 00:47:27,800 --> 00:47:29,360 മുന്നയെ കൊന്നതിന് ശേഷം, 535 00:47:29,840 --> 00:47:32,160 ഗുഡ്ഡു പണ്ഡിറ്റ് ആണ് ഏറ്റവും ശക്തനായ മത്സരാർത്ഥി. 536 00:47:32,240 --> 00:47:34,400 എന്നാൽ സിംഹാസനത്തിൽ ഇരുന്നത് കാലീൻ ഭയ്യ ആയിരുന്നു, 537 00:47:35,120 --> 00:47:36,120 മുന്ന അല്ല. 538 00:47:36,200 --> 00:47:37,800 -അത് ശരിയാണ്. -തീർച്ചയായും. 539 00:47:41,040 --> 00:47:44,560 ഒരു ഡോണിൻ്റെ ജനസമ്മതി അവൻ്റെ പാരമ്പര്യവും പൈതൃകവുമായി ബന്ധപ്പെട്ടിരിക്കുന്നു. 540 00:47:46,560 --> 00:47:50,280 ഈ മീറ്റിംഗിൻ്റെ പാരമ്പര്യത്തെ പോലും ബഹുമാനിക്കാൻ കഴിയാത്ത ഒരു മനുഷ്യൻ, 541 00:47:51,120 --> 00:47:53,800 ഒരു ഭരണാധികാരിയോ മത്സരാർത്ഥിയോ ആകാൻ യോഗ്യനല്ല. 542 00:47:54,280 --> 00:47:57,400 ബുദ്ധിയുടെയും ശക്തിയുടെയും സന്തുലിതാവസ്ഥ നിലനിർത്താൻ കഴിയുന്നവർക്ക് മാത്രമേ 543 00:47:58,200 --> 00:48:00,360 സിംഹാസനം ഇണങ്ങുകയുള്ളൂ. 544 00:48:01,880 --> 00:48:03,240 എന്താണ് നീ നിർദ്ദേശിക്കുന്നത്? 545 00:48:05,360 --> 00:48:07,120 ജൗൻപുർ ചുമതലയേൽക്കട്ടെ. 546 00:48:22,720 --> 00:48:26,440 പുർവാഞ്ചൽ മുഴുവനും ആടിയുലയുന്നു, 547 00:48:27,920 --> 00:48:32,680 ശരദ് ശുക്ല, ശരദ് ശുക്ല, എന്ന് പറഞ്ഞ്. 548 00:48:37,960 --> 00:48:39,640 അവന് ജൗൻപുർ ഒരു ഭിക്ഷയായി കിട്ടി. 549 00:48:41,680 --> 00:48:43,480 അവന് സിംഹാസനവും ഭിക്ഷയായി വേണം, 550 00:48:47,160 --> 00:48:49,920 അങ്ങനെ, സിംഹാസനത്തെക്കുറിച്ചുള്ള തർക്കം അവസാനിച്ചു. 551 00:48:51,000 --> 00:48:54,720 സിംഹാസനം ഇവിടുണ്ട്, അതിൽ ഗുഡ്ഡു പണ്ഡിറ്റുമുണ്ട്. 552 00:48:59,480 --> 00:49:01,440 ബസ്തിയുടെ വോട്ട് നിനക്കാണ് ശരദ്. 553 00:49:02,440 --> 00:49:03,760 വിട്ടു കൊടുക്കരുത്. 554 00:49:03,840 --> 00:49:05,520 -അങ്ങനെവേണം. -തികച്ചും. 555 00:49:05,600 --> 00:49:07,360 -ഞങ്ങൾ ഒപ്പമുണ്ട്. -ഞാൻ അംഗീകരിക്കുന്നു. 556 00:49:08,600 --> 00:49:09,600 നോക്ക്, 557 00:49:10,680 --> 00:49:12,640 വെറുതേ വിഡ്ഢിത്തം പറയണ്ട. 558 00:49:13,640 --> 00:49:15,120 ഇവൻ കൂടുതൽ അപമാനിക്കപ്പെടും. 559 00:49:18,480 --> 00:49:19,480 മുനാവർ മിയാ, 560 00:49:21,360 --> 00:49:23,880 ഞാൻ ഒരു മത്സരാർത്ഥിയല്ല, പുർവാഞ്ചൽ എൻ്റേതാണ്. 561 00:49:23,960 --> 00:49:26,240 ഒരു നായ പോലും യജമാനന് മേൽ അവകാശവാദം ഉന്നയിക്കുന്നു. 562 00:49:27,080 --> 00:49:28,840 നീ കാലീൻ ഭയ്യയ്ക്ക് അതുപോലായിരുന്നു. 563 00:49:33,320 --> 00:49:36,560 സിംഹം എത്ര നിശബ്ദനാണെങ്കിലും, അവൻ അപ്പോഴും കാട്ടിലെ രാജാവാണ്. 564 00:49:37,920 --> 00:49:42,520 ഒരു നായ എത്ര വിശ്വസ്തനാണെങ്കിലും, പേ പിടിച്ചാൽ അതിനെ കൊന്നുകളയും. 565 00:49:44,280 --> 00:49:45,760 നിൻ്റെ കുടുംബം വളരെ വിശേഷപ്പെട്ടതാണ്. 566 00:49:47,520 --> 00:49:50,560 അച്ഛൻ അധ്യാപകനായിരുന്നു. ക, ഘ, ഗ പഠിപ്പിച്ചിരുന്നു. 567 00:49:52,360 --> 00:49:54,520 മകൻ പുർവാഞ്ചൽ ഒരു മൃഗശാലയാണെന്ന് കരുതുന്നു. 568 00:49:56,000 --> 00:49:57,880 നിങ്ങളുടെ കയ്യിൽ ഒരു ചെറിയ പിന്നുള്ള ചാർജർ ഉണ്ടോ? 569 00:49:59,720 --> 00:50:00,720 ഇവന് കുത്തിക്കൊടുക്കണം. 570 00:50:02,800 --> 00:50:07,360 ബലിയയിൽ പട്ടിയെപ്പോലെ അടികൊണ്ടത് ആരാണ്? ഞാൻ ഓർമ്മിപ്പിക്കണോ? 571 00:50:09,280 --> 00:50:12,520 അപ്പോൾ, ബലിയയിൽ നിങ്ങളുടെ ശക്തി തെളിയിച്ചതിന് ശേഷവും, 572 00:50:12,600 --> 00:50:15,680 ഇന്ന് എൻ്റെ മുന്നിൽ മത്സരത്തിന് അപേക്ഷ സമർപ്പിക്കാൻ വന്നിരിക്കുകയാണോ? 573 00:50:21,320 --> 00:50:24,160 ഞാൻ മുന്നിൽ നിന്ന് ആക്രമിക്കുന്നു, പിന്നിൽ നിന്നല്ല. 574 00:50:24,240 --> 00:50:25,240 അതുശരി. 575 00:50:26,000 --> 00:50:28,880 മിർസാപുരിൻ്റെ ചരിത്രത്തിൽ നിന്ന് 576 00:50:29,440 --> 00:50:31,360 ത്രിപാഠികളുടെ അസ്തിത്വം ഞാൻ ഇല്ലാതാക്കി. 577 00:50:35,160 --> 00:50:36,920 കാലീൻ ഭയ്യയുടെ മൃതദേഹം കണ്ടെത്തിയോ? 578 00:50:37,000 --> 00:50:38,760 -ഇതുവരെയില്ല. -ഇല്ല. 579 00:50:38,840 --> 00:50:40,080 -ഇല്ലല്ലോ? -ഇല്ല. 580 00:50:44,320 --> 00:50:45,320 അതെയോ? 581 00:50:46,360 --> 00:50:49,960 ഞാൻ കേട്ടത് ഇവിടെ ഡോണുകളുടെ മീറ്റിംഗ് നടക്കുന്നു എന്നാണ്. 582 00:50:52,640 --> 00:50:55,200 എന്നാല്‍ നീയിവിടെ ശ്മശാനകാവലിനാണ് വന്നതെന്ന് തോന്നുന്നു. 583 00:50:59,600 --> 00:51:01,000 നിങ്ങൾക്ക് ശവങ്ങളുടെ എണ്ണം വേണോ? 584 00:51:01,080 --> 00:51:03,080 ശവങ്ങൾ എണ്ണേണ്ട ആവശ്യമുണ്ട് പണ്ഡിറ്റ്. 585 00:51:04,520 --> 00:51:06,720 മറ്റുള്ളവരുടെ മാത്രമല്ല, സ്വന്തക്കാരുടെയും. 586 00:51:09,000 --> 00:51:11,680 ഈ ഗുണ്ടായിസം കാരണം ഇവന് മൂന്ന് ജീവൻ നഷ്ടപ്പെട്ടു. 587 00:51:13,040 --> 00:51:15,520 അത് ഓർക്കുന്നുണ്ടോ അതോ ചാർജർ വേണോ? 588 00:51:18,760 --> 00:51:21,240 അതിൽ ഒരെണ്ണം ജനിച്ചിട്ട് പോലുമില്ലായിരുന്നു. 589 00:51:24,440 --> 00:51:26,360 ഗുഡ്ഡു, അവനെ വിട്! 590 00:51:26,440 --> 00:51:27,440 ശരദ്! 591 00:51:29,960 --> 00:51:31,640 വേണ്ട ശരദ്! 592 00:51:31,720 --> 00:51:33,200 -ഹേയ്, വേണ്ട! -നിർത്തുക. 593 00:51:35,120 --> 00:51:37,000 -അടങ്ങൂ. -ഗുഡ്ഡു... 594 00:51:38,960 --> 00:51:39,960 ശരി. 595 00:51:40,760 --> 00:51:44,480 കുറ്റകൃത്യങ്ങളില്ലാത്ത സംസ്ഥാനം, ഇതെല്ലാം നിങ്ങൾ കാരണമാണ്. 596 00:51:46,120 --> 00:51:48,280 ഈ യോഗത്തിൻ്റെ സ്വഭാവം വ്യക്തമായി സൂചിപ്പിക്കുന്നത് 597 00:51:49,400 --> 00:51:51,400 രണ്ട് മത്സരാർത്ഥികൾ മാത്രമേ ഉള്ളൂ എന്നാണ്. 598 00:51:51,480 --> 00:51:54,960 ഗുഡ്ഡു പണ്ഡിറ്റും ശരദ് ശുക്ലയും. 599 00:51:55,920 --> 00:51:59,840 നിങ്ങൾ രണ്ടുപേർക്കും ദസറ വരെ സമയമുണ്ട്. 600 00:52:01,080 --> 00:52:02,320 സ്വയം തെളിയിക്കുക, 601 00:52:04,160 --> 00:52:07,080 പുർവാഞ്ചലിലെ നിങ്ങളുടെ അവകാശവാദം ശക്തിപ്പെടുത്തുക. 602 00:52:08,160 --> 00:52:09,760 സിംഹാസനം മിർസാപുരിൻ്റേതായിരുന്നു. 603 00:52:14,560 --> 00:52:17,080 ഹക്കിം സാബ് പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്, 604 00:52:18,240 --> 00:52:21,400 ദസറ വരെ രക്തച്ചൊരിച്ചിൽ ഉണ്ടാകരുതെന്ന്. 605 00:52:21,920 --> 00:52:24,360 അല്ലെങ്കിൽ ഞങ്ങളുടെ സഹകരണം 606 00:52:25,520 --> 00:52:27,800 ഇടപെടലായി മാറും. 607 00:52:33,000 --> 00:52:35,080 ഈ യോഗം ദസറ വരെ മാറ്റിവെച്ചിരിക്കുന്നു. 608 00:52:52,240 --> 00:52:55,040 കുതികാലിൽ നിൽക്കുന്നത് കൊണ്ട് ഉയരം കൂടില്ല ശരദ്. 609 00:53:00,920 --> 00:53:05,040 ഉയരം വല്ലാതെ കൂടിയാൽ നടക്കുമ്പോൾ താഴേക്ക് നോക്കേണ്ടിവരും പണ്ഡിറ്റ്. 610 00:53:06,640 --> 00:53:09,160 നീ കണ്ടോ, പുർവാഞ്ചൽ ഉടൻ ആടിയുലയും, 611 00:53:10,240 --> 00:53:12,480 ശരദ് ശുക്ല, ശരദ് ശുക്ല എന്ന് പറഞ്ഞ്. 612 00:53:15,400 --> 00:53:17,280 നീ ഈ ധൈര്യം കാണിക്കുന്നത് ആരുടെ ബലത്തിലാണ്? 613 00:53:33,640 --> 00:53:34,920 കാലീൻ ഭയ്യാ. 614 00:53:43,200 --> 00:53:45,400 എന്നാൽ ഇവൻ്റെ താവളങ്ങളൊക്കെ നമ്മൾ പരിശോധിച്ചതല്ലേ. 615 00:53:45,880 --> 00:53:49,120 കുറുക്കനെപ്പോലെ കൗശലക്കാരായവർക്ക് എപ്പോഴും നിരവധി ഒളിത്താവളങ്ങളുണ്ടാകും. 616 00:54:05,400 --> 00:54:08,720 സിവാൻ 19 കി. മീ. 617 00:54:08,800 --> 00:54:13,400 സിവാൻ 618 00:54:18,920 --> 00:54:19,920 നമസ്കാരം സർ. 619 00:54:51,280 --> 00:54:53,160 സെപ്സിസ് ഷോക്കിലേക്ക് പോകാനുള്ള സാധ്യതയുണ്ട്. 620 00:54:53,760 --> 00:54:55,320 നാം കോമ പ്രേരിപ്പിക്കേണ്ടിവരും. 621 00:54:56,240 --> 00:54:59,560 റിസ്ക് എടുത്ത് ഇദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരൂ. 622 00:55:02,160 --> 00:55:03,840 ഇദ്ദേഹം കോമയിലായാൽ എനിക്ക് ഗുണമില്ല. 623 00:55:15,720 --> 00:55:18,400 മിർസാപുർ 624 00:57:11,320 --> 00:57:13,320 ഉപശീർഷകം വിവർത്തനംചെയ്തത് പ്രിയ ശങ്കര്‍ 625 00:57:13,400 --> 00:57:15,400 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ