1 00:00:18,520 --> 00:00:22,320 നീ എവിടെ പോകുന്നു മനുഷ്യാ? അത് നീല ട്രക്കിൽ പോകണം. വേഗമാകട്ടെ. 2 00:00:22,400 --> 00:00:26,400 മിർസാപുർ-ജൗൻപുർ അതിർത്തി 3 00:00:26,480 --> 00:00:30,040 ധീരജ്, ഒഴിഞ്ഞ ചാക്ക് ഇവിടെ കൊണ്ടുവാ! വേഗം! 4 00:00:36,080 --> 00:00:39,840 കുമാർ, അതെടുത്ത് വേഗം കാലിയാക്ക്. വേഗമാകട്ടെ. 5 00:01:08,920 --> 00:01:11,680 നീ ഉറങ്ങിക്കോ. ഞാൻ വിചാരിച്ചതിലും കൂടുതൽ സമയമെടുത്തു. 6 00:01:12,640 --> 00:01:15,960 വേണ്ട, ഞാൻ വസ്ത്രം എടുത്ത് തരാം. മാറ്റിക്കോളൂ. 7 00:01:33,160 --> 00:01:34,240 എന്താണിത്? 8 00:01:38,080 --> 00:01:41,280 എന്താ നിങ്ങൾ എന്നോട് പറയാത്തത്? കഷ്ടമാണ്! 9 00:01:55,880 --> 00:01:58,520 ദൈവമേ. ഞാൻ നോക്കട്ടെ. 10 00:02:05,560 --> 00:02:07,480 ഞാൻ നിങ്ങളോട് അധികമൊന്നും പറയാറില്ല, 11 00:02:08,800 --> 00:02:11,480 എന്നാൽ അതിനർത്ഥം നിങ്ങൾക്ക് ഇത്ര അശ്രദ്ധയാകാമെന്നല്ല. 12 00:02:17,360 --> 00:02:19,600 എന്താ മിണ്ടാതിരിക്കുന്നത്? ഇത് എങ്ങനെ പറ്റിയെന്ന് പറയൂ. 13 00:02:24,440 --> 00:02:26,600 ഈ കുടുംബം കരകയറാനുള്ള കഠിനശ്രമത്തിലാണ്. 14 00:02:28,720 --> 00:02:30,760 നിങ്ങൾ ഇപ്പോൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണ്ടേ? 15 00:02:38,720 --> 00:02:41,000 ശരി. ഇത് എങ്ങനെ സംഭവിച്ചുവെന്ന് എനിക്കറിയേണ്ട. 16 00:02:42,800 --> 00:02:44,680 എന്നാൽ ഒരു കാര്യം മനസ്സിൽ വയ്ക്കണം. 17 00:02:46,160 --> 00:02:47,720 എല്ലാവർക്കും നിങ്ങളെ ആവശ്യമുണ്ട്. 18 00:02:53,560 --> 00:02:54,760 നിനക്കോ? 19 00:02:57,200 --> 00:02:58,200 എനിക്ക്? 20 00:03:01,040 --> 00:03:02,280 എനിക്ക് ഏറ്റവും കൂടുതൽ. 21 00:04:29,000 --> 00:04:30,000 വേണ്ട. 22 00:04:34,480 --> 00:04:36,720 നിൻ്റെ ആവശ്യങ്ങൾ എനിക്കും നോക്കാനാവും. 23 00:06:29,160 --> 00:06:33,200 ഗുഡ്ഡു ഭയ്യാ, ഫോണും വസ്ത്രങ്ങളും മാച്ചാകുന്നുണ്ട്. 24 00:06:35,920 --> 00:06:38,600 ഗോലു മാഡത്തിൻ്റെ കാറും സമീപത്ത് കണ്ടെത്തി. 25 00:07:10,320 --> 00:07:11,400 പപ്പാ... 26 00:07:20,200 --> 00:07:24,240 പറയാൻ... ഇനി ഒന്നുമില്ല, ഗുഡ്ഡൂ. 27 00:07:32,920 --> 00:07:33,960 പപ്പാ... 28 00:07:58,760 --> 00:08:00,840 മിർസാപുർ 29 00:08:40,640 --> 00:08:42,280 പുർവാഞ്ചൽ 30 00:09:43,760 --> 00:09:44,880 നിങ്ങൾക്ക് എന്തുവേണം? 31 00:09:46,520 --> 00:09:47,520 നീ എന്തിനിത് ചെയ്തു? 32 00:09:49,640 --> 00:09:53,640 എനിക്കൊരു ഓഫർ കിട്ടി. നല്ലതായിരുന്നു. അതുകൊണ്ട് ചെയ്തു. 33 00:09:54,760 --> 00:09:58,000 ഇനി നീ ജീവിതകാലം മുഴുവൻ ഇവിടെ നരകിക്കും. അത് നല്ലതാണോ? 34 00:09:58,480 --> 00:10:00,000 പുറത്തും വലിയ മെച്ചമായിരുന്നില്ല. 35 00:10:01,240 --> 00:10:02,840 എനിക്ക് പരിപാലിക്കാൻ ഒരു കുടുംബമുണ്ട്. 36 00:10:03,440 --> 00:10:05,760 പുറത്ത് വച്ച് എനിക്ക് അവർക്കായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. 37 00:10:07,000 --> 00:10:08,160 ഇനി ഞാൻ ഇവിടെ തുടരും, 38 00:10:08,880 --> 00:10:10,720 പക്ഷെ അവരെങ്കിലും സമാധാനത്തോടെ ജീവിക്കും. 39 00:10:12,040 --> 00:10:13,320 നിനക്ക് കഴിവുണ്ടായിരുന്നു. 40 00:10:16,240 --> 00:10:17,880 ഇവരെയെല്ലാം മറികടക്കാമായിരുന്നു. 41 00:10:22,840 --> 00:10:25,040 ഞാനൊരു രഹസ്യം പറയാം പണ്ഡിറ്റ് ജി. 42 00:10:27,760 --> 00:10:29,600 ഒരു കാര്യം മാത്രമേ കാര്യമുള്ളൂ. 43 00:10:31,640 --> 00:10:35,120 ഞാൻ. ഞാൻ എന്താണ് ചിന്തിക്കുന്നത് എന്ന്. 44 00:10:37,120 --> 00:10:38,240 എനിക്ക് എന്ത് വേണം. 45 00:10:40,000 --> 00:10:41,360 എനിക്ക് എന്ത് തോന്നുന്നു. 46 00:10:44,360 --> 00:10:49,760 നിങ്ങൾ, സമൂഹം, അവർ എന്ത് ആഗ്രഹിക്കുന്നു എന്നത് പ്രശ്നമല്ല. 47 00:10:54,480 --> 00:10:57,600 എനിക്കൊരു ഓഫർ കിട്ടി. നല്ല തുക തരാൻ ജൗൻപുർ തയ്യാറായിരുന്നു. 48 00:10:58,640 --> 00:10:59,880 ഞാൻ അതുപോലെ ചെയ്തു. 49 00:11:01,240 --> 00:11:03,360 അതിൽ കൂടുതലൊന്നും ഇല്ല. 50 00:11:11,280 --> 00:11:13,440 എന്നിൽ പ്രതീക്ഷയുടെ കിരണങ്ങൾ തിരയരുത്. 51 00:11:17,360 --> 00:11:19,080 ഞാൻ നിങ്ങളുടെ മകനല്ല. 52 00:12:45,840 --> 00:12:47,520 ശരി, കുട്ടികളേ, ഇന്നത്തേക്ക് അത്രമാത്രം. 53 00:12:47,600 --> 00:12:49,800 നാളത്തെ ടെസ്റ്റിൽ എല്ലാവരും നന്നായി സ്കോർ ചെയ്യണം. 54 00:12:49,880 --> 00:12:51,360 -ശരി? -ശരി മാഡം! 55 00:12:51,440 --> 00:12:52,400 ഇതാ നിങ്ങളുടെ ചായ. 56 00:12:52,480 --> 00:12:55,120 -എന്താ അവൻ്റെ പേര്? -ആരവ്. 57 00:12:55,200 --> 00:12:56,120 ആരവ്. ശരി. 58 00:12:56,200 --> 00:12:58,400 ഇന്നലെ അവൻ മറ്റേ കുട്ടിയെ അടിക്കുകയായിരുന്നു. 59 00:12:58,480 --> 00:13:00,480 -മഹാവികൃതിയാണെന്ന് തോന്നുന്നു. -വളരെ. 60 00:13:00,560 --> 00:13:01,720 -മമ്മീ? -എന്താ. 61 00:13:09,360 --> 00:13:11,040 -ബൈ. -ബൈ. 62 00:13:15,280 --> 00:13:16,480 ബൈ. 63 00:13:40,560 --> 00:13:42,000 ശുക്ല മാൻഷൻ 64 00:13:47,480 --> 00:13:48,520 വരൂ അങ്കിൾ. 65 00:13:55,440 --> 00:13:56,400 ആ ഗോലുവിൻ്റെ... 66 00:13:58,000 --> 00:14:01,120 ജഡം അതിർത്തിയിൽ ഉപേക്ഷിച്ചതിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമാണ്. 67 00:14:03,000 --> 00:14:04,640 ഗുഡ്ഡുവിനോട് നേരിട്ടുള്ള വെല്ലുവിളി. 68 00:14:05,760 --> 00:14:10,440 ഗോലു കൊല്ലപ്പെട്ടതിന് ത്യാഗികൾ നിന്നെ കുറ്റപ്പെടുത്താൻ ശ്രമിക്കും ശരദ്. 69 00:14:11,920 --> 00:14:14,880 ദദ്ദയും ഭരതും ഒരു ദിവസം എന്നെ തിരിഞ്ഞുകൊത്തുമെന്ന് എനിക്കറിയാമായിരുന്നു. 70 00:14:17,120 --> 00:14:20,520 അതിനാൽ, ഗോലുവിനെ കൊന്നതിൻ്റെ ആരോപണമല്ല, പൂർണ ഉത്തരവാദിത്തം 71 00:14:21,000 --> 00:14:22,920 ഏറ്റെടുക്കാൻ ഞാൻ തീരുമാനിച്ചു. 72 00:14:24,880 --> 00:14:28,440 എൻ്റെ സ്റ്റാറ്റസ് വർദ്ധിക്കും, കൂടാതെ ഗുഡ്ഡുവിന് വ്യക്തമായ ഒരു സന്ദേശവുമാകും. 73 00:14:30,800 --> 00:14:32,120 നോക്കൂ ശരദ്, ഇപ്പോൾ, 74 00:14:32,200 --> 00:14:34,880 പുർവാഞ്ചലിൽ ഏറ്റവും ശക്തമായ സ്ഥിതിയിൽ നീയാണ്. 75 00:14:37,680 --> 00:14:40,640 ഗോലുവിൻ്റെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം നീ ഏറ്റെടുക്കുകയാണെങ്കിൽ, 76 00:14:42,320 --> 00:14:44,080 ഗുഡ്ഡു തീർച്ചയായും നിന്നെ ആക്രമിക്കും. 77 00:14:47,040 --> 00:14:49,600 ഒരു പ്ലാൻ തയ്യാറാക്കൂ, എല്ലാം ഇപ്പോൾ നിൻ്റെ മേലാണ്. 78 00:14:53,520 --> 00:14:56,560 പക്ഷെ എന്നെ അമ്പരപ്പിക്കുന്നത് ഇതാണ്, 79 00:14:57,480 --> 00:15:01,800 ഇര എന്തിന് നിൻ്റെ കെണിയിലേക്ക് വരാൻ തയ്യാറാകണം? 80 00:15:05,000 --> 00:15:06,640 നിങ്ങൾക്ക് എന്നെ വിശ്വാസമുണ്ടോ അങ്കിൾ? 81 00:15:11,880 --> 00:15:14,080 മരണത്തിൻ്റെ വായിൽ നിന്ന് നീ എന്നെ തിരിച്ചുകൊണ്ടുവന്നു. 82 00:15:16,560 --> 00:15:18,440 മരണത്തിന് പിന്തിരിഞ്ഞ് പോകേണ്ടിവന്നു. 83 00:15:20,720 --> 00:15:22,320 നീ എനിക്ക് ഒരു വീട്, ഒരു കുടുംബം തന്നു. 84 00:15:23,920 --> 00:15:25,680 എനിക്ക് ഈ ലോകം കാണാൻ സാധിക്കുന്നു. 85 00:15:27,000 --> 00:15:28,720 എന്നിട്ടും വിശ്വാസമുണ്ടോ എന്നോ. 86 00:15:32,880 --> 00:15:35,960 നിങ്ങളുടെ നിർദ്ദേശമനുസരിച്ച് ഞാൻ പ്രവർത്തിക്കാം. 87 00:15:37,680 --> 00:15:39,680 എന്നാൽ അത് ചെയ്യുന്നതിന് മുമ്പ്, 88 00:15:40,800 --> 00:15:42,960 ഞാൻ നിങ്ങളോട് ക്ഷമയും അനുവാദവും തേടുന്നു. 89 00:15:49,920 --> 00:15:55,880 ലഖ്നൗ 90 00:16:16,800 --> 00:16:18,920 ഇത് ശരിയായ തീരുമാനമാണെന്ന് നിനക്ക് ഉറപ്പാണോ? 91 00:16:20,000 --> 00:16:22,440 ഇത് തീരുമാനമല്ല, ഒരു അവസരം ഉപയോഗിക്കുന്നതിനെക്കുറിച്ചാണ്. 92 00:16:23,800 --> 00:16:27,400 ഞാൻ ഈ അവസരം ഉപയോഗിച്ചാൽ, സംസ്ഥാനം മുഴുവൻ കുറ്റകൃത്യ-രഹിതമാകും. 93 00:16:36,160 --> 00:16:38,640 എന്നാൽ ഇത് മമ്മി ജിക്കും കുഞ്ഞിനും ഭീഷണിയായേക്കാം. 94 00:16:41,160 --> 00:16:43,560 സമ്മർദ്ദം വന്നാൽ ഗുഡ്ഡു എന്തും ചെയ്യാൻ സാധ്യതയുണ്ട്. 95 00:16:47,240 --> 00:16:49,200 ഗുഡ്ഡുവിൻ്റെ സ്വഭാവം പ്രവചനാതീതമാണ്. 96 00:16:49,880 --> 00:16:54,120 എന്നാൽ ത്രിപാഠികളെ ദ്രോഹിക്കുന്നതിനേക്കാൾ അവന് അവൻ്റെ അഹംഭാവമാണ് പ്രധാനം. 97 00:16:55,400 --> 00:16:57,000 നമ്മൾ അതിനെ വെല്ലുവിളിക്കണം. 98 00:17:06,079 --> 00:17:08,079 ഗുഡ്ഡു ഭസ്മാസുരൻ എന്ന അസുരനെപ്പോലെയാണ്. 99 00:17:12,359 --> 00:17:13,720 അവൻ്റെ ശത്രുവോ കുടുംബമോ ആകട്ടെ, 100 00:17:14,880 --> 00:17:16,800 അവൻ തൊടുന്നവരെല്ലാം ചാരമായി. 101 00:17:19,520 --> 00:17:22,520 ത്രിപാഠി കുടുംബം അവിടെയുള്ളിടത്തോളം കാലം അവർ അപകടത്തിലായിരിക്കും. 102 00:17:23,800 --> 00:17:26,400 മാധുരി, നീ തീരുമാനം എടുക്കാൻ വൈകരുത്. 103 00:17:28,480 --> 00:17:30,520 വാ, പണി തുടങ്ങ്! 104 00:17:30,560 --> 00:17:32,040 ഞങ്ങൾ നിരീക്ഷിക്കുന്നുണ്ട്. 105 00:17:36,760 --> 00:17:38,480 ഞങ്ങൾക്ക് ഒരാളെ കാണാനുണ്ട്, ശരി? 106 00:17:39,280 --> 00:17:40,200 പക്ഷെ... 107 00:18:01,280 --> 00:18:02,920 ഞാനിപ്പോൾ തനിച്ചാണ് പപ്പാ. 108 00:18:28,800 --> 00:18:30,560 എനിക്ക്... എനിക്ക് ശ്വാസം മുട്ടുന്നു. 109 00:18:33,560 --> 00:18:35,880 എൻ്റെ അടുത്ത് വരുന്നവരെല്ലാം മരിക്കുന്നു. 110 00:18:40,040 --> 00:18:44,240 ഈ വേദന കൂടിക്കൂടി ഇപ്പോൾ എനിക്ക് മരവിപ്പ് തോന്നുന്നു. 111 00:18:45,280 --> 00:18:46,800 ഞാൻ ആകെ മരവിച്ചു പോയി പപ്പാ. 112 00:18:55,440 --> 00:18:58,440 നിങ്ങൾക്കീ ശക്തി എവിടെ നിന്ന് ലഭിക്കുന്നു? 113 00:18:59,960 --> 00:19:01,320 നിങ്ങൾ എന്തേ തളർന്നുപോയില്ല? 114 00:19:08,200 --> 00:19:09,480 ഞാൻ ഇനി എന്തുചെയ്യും? 115 00:19:11,960 --> 00:19:12,960 എന്നോട് പറയൂ. 116 00:19:14,800 --> 00:19:15,880 ഞാൻ എന്തുചെയ്യും? 117 00:19:25,960 --> 00:19:29,480 ആദ്യമായാണ്, നീ എൻ്റെ ഉപദേശം ചോദിക്കുന്നത്. 118 00:19:30,480 --> 00:19:33,400 ആദ്യമായി, എനിക്ക് നിനക്ക് തരാൻ ഒന്നുമില്ല. 119 00:19:36,800 --> 00:19:40,160 എൻ്റെ രീതികൾക്കും തത്വങ്ങൾക്കും 120 00:19:41,280 --> 00:19:42,800 ഒരു വിലയുമുണ്ടായിരുന്നില്ല. 121 00:19:44,520 --> 00:19:49,320 ഞാൻ എന്നെത്തന്നെയും എൻ്റെ കുടുംബത്തെയും 122 00:19:50,560 --> 00:19:52,160 കബളിപ്പിക്കുകയായിരുന്നെന്ന് തോന്നുന്നു. 123 00:19:53,880 --> 00:19:56,320 നമ്മൾ എപ്പോഴും ഈ തത്ത്വങ്ങളെപ്പറ്റി പോരാടിയിട്ടുണ്ട് പപ്പാ. 124 00:19:57,560 --> 00:20:00,000 നമ്മൾ രണ്ടുപേരും തെറ്റായ കാരണങ്ങളാൽ വഴക്കിടുകയായിരുന്നു. 125 00:20:02,800 --> 00:20:07,800 വഴക്കിടാനല്ല, സ്നേഹിക്കാനാണ് ഞാൻ നിന്നെ പഠിപ്പിക്കേണ്ടിയിരുന്നത്. എന്നെയും. 126 00:20:11,000 --> 00:20:16,000 ഒരുപക്ഷേ, ഈ തിരിച്ചറിവ് വളരെ വൈകിയാണ് വന്നത്. 127 00:20:18,480 --> 00:20:19,480 ഒരുപക്ഷേ? 128 00:20:22,640 --> 00:20:24,640 അത് പോര പപ്പാ. 129 00:20:31,040 --> 00:20:32,320 നിനക്ക് എന്താണ് ചെയ്യേണ്ടത്? 130 00:20:37,160 --> 00:20:38,720 നിൻ്റെ മനസ്സ് എന്താണ് പറയുന്നത്? 131 00:20:42,720 --> 00:20:44,520 അതാണ് എനിക്കും മനസ്സിലാകാത്തത്. 132 00:20:48,000 --> 00:20:49,080 ഈ കൈകൾ... 133 00:20:52,040 --> 00:20:55,320 ശത്രുവിനെ കണ്ടാൽ അവൻ്റെ കഥ കഴിക്കുന്നു. 134 00:20:56,760 --> 00:20:59,040 -കൊല്ലാനേ എനിക്കറിയൂ. -എന്നാൽ പോയി കൊല്ല്. 135 00:21:06,200 --> 00:21:07,280 ഇവിടെ വന്നതിനു ശേഷം, 136 00:21:09,880 --> 00:21:11,920 ഞാൻ ഒരു കാര്യം മാത്രം പഠിച്ചു. 137 00:21:14,680 --> 00:21:17,800 അതിജീവിക്കാൻ എന്താണാവശ്യം, അത് മാത്രമാണ് തത്വം. 138 00:21:20,040 --> 00:21:21,240 ചെയ്യേണ്ടത് പോയി ചെയ്യൂ. 139 00:21:25,640 --> 00:21:27,800 നിങ്ങൾക്ക് എന്നിലുള്ള എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. 140 00:21:29,560 --> 00:21:30,760 നിന്നിലല്ല. 141 00:21:35,320 --> 00:21:36,560 എന്നിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു. 142 00:21:42,640 --> 00:21:43,640 സർ. 143 00:21:48,560 --> 00:21:49,560 പോകൂ. 144 00:21:50,920 --> 00:21:53,800 ജയ് ഹിന്ദ്, സർ. ഞാൻ സീനിയർ കോൺസ്റ്റബിൾ പഥക് ആണ്. 145 00:21:54,280 --> 00:21:56,800 -എങ്ങനെയുണ്ട്, പഥക്? -സുഖമാണ്, സർ. 146 00:21:59,160 --> 00:22:00,600 -ഒരു കാര്യം പറയൂ. -എന്താ? 147 00:22:01,080 --> 00:22:02,520 ഗുഡ്ഡു പണ്ഡിറ്റിനെ അറിയാമോ? 148 00:22:03,000 --> 00:22:05,320 പുർവ്വാഞ്ചലിൽ ആർക്കാണ് സാറെ അറിയാത്തത്? 149 00:22:07,160 --> 00:22:11,160 പോലീസ് സ്റ്റേഷനിൽ വന്നുകാണാൻ ഐജിയുടെ ഉത്തരവുണ്ടെന്ന് അവനോട് പറയൂ. 150 00:22:11,240 --> 00:22:14,680 സർ, മിർസാപുരിൽ, ഗുഡ്ഡു പണ്ഡിറ്റിനെ കാണാൻ അദ്ദേഹത്തിൻ്റെ അനുമതി ആവശ്യമാണ്. 151 00:22:16,920 --> 00:22:19,400 യശോദാനന്ദ് ദുബെ 152 00:22:19,920 --> 00:22:22,720 അല്ല സർ. ഞാൻ ഉദ്ദേശിച്ചത്, 153 00:22:22,800 --> 00:22:26,080 അയാളെ കാണാൻ, ഞങ്ങൾ അവിടെ പോകണം. 154 00:22:41,280 --> 00:22:42,680 ഈ നഗരം എന്നെ എന്താണ് വിളിക്കുന്നത്? 155 00:22:42,760 --> 00:22:44,440 -ഗുഡ്ഡു ഭയ്യാ! -ഗുഡ്ഡു ഭയ്യാ! 156 00:22:46,080 --> 00:22:47,480 ഞാൻ ഉദ്ദേശിച്ചത് എല്ലാവരെയുമാണ്. 157 00:22:49,680 --> 00:22:50,680 ഗുണ്ട! 158 00:22:51,680 --> 00:22:52,680 അത് അർത്ഥമാക്കുന്നത്... 159 00:22:54,120 --> 00:22:57,040 നിങ്ങളെ ജീവിതത്തിൽ നിന്ന് മരണത്തിലേക്ക് കൊണ്ടുപോകുന്ന ഉദ്യോഗസ്ഥൻ. 160 00:23:00,640 --> 00:23:01,960 അതിനാൽ ഗുണ്ടയാകൂ. 161 00:23:02,880 --> 00:23:06,600 നമ്മൾ ജൗൻപൂരിലേക്കാണ് പോകുന്നത്. വെടിമരുന്ന് വേണമെങ്കിൽ അത് കിട്ടും. 162 00:23:07,440 --> 00:23:09,120 കൂടുതൽ വേണമെങ്കിൽ, കൂടുതൽ കിട്ടും. 163 00:23:11,920 --> 00:23:15,000 ഒരേ ഒരു വ്യവസ്ഥയേയുള്ളൂ, ജൗൻപൂരിനെ ഒരു ശ്മശാനമാക്കി മാറ്റുക. 164 00:23:16,360 --> 00:23:17,840 സംശയാസ്പദമായി ആരെ കണ്ടാലും, 165 00:23:18,640 --> 00:23:20,880 അല്ലെങ്കിൽ അവരുടെ രൂപം പിടിച്ചില്ലെങ്കിലും, തട്ടിക്കോ. 166 00:23:23,560 --> 00:23:26,200 കാരണം നമുക്കെല്ലാവർക്കും ബഹുമാനം വേണം. 167 00:23:28,960 --> 00:23:30,520 അതിനായി നമ്മൾ എന്തു ചെയ്യും? 168 00:23:32,080 --> 00:23:33,760 നമ്മൾ ജൗൻപൂരിനെ തകർക്കും! 169 00:23:33,840 --> 00:23:35,720 നമ്മൾ ജൗൻപൂരിനെ തകർക്കും ഭയ്യാജി! 170 00:23:39,560 --> 00:23:40,560 മുന്നോട്ട് വാ. 171 00:23:42,920 --> 00:23:46,560 ഭയ്യാജി, രണ്ട് പോലീസ് വാഹനങ്ങൾ ഫാക്ടറിഗേറ്റിന് പുറത്ത് കാത്തുനിൽക്കുന്നു. 172 00:23:49,600 --> 00:23:51,520 ഇവരെ ഇവിടെ നിർത്തൂ. തൗസിഫ്. 173 00:23:51,600 --> 00:23:53,640 -എന്താ ഭയ്യാജി? -എൻ്റെ കൂടെ വാ. 174 00:23:53,720 --> 00:23:56,080 -ശരദ് ശുക്ലയെ നമ്മൾ നശിപ്പിക്കും. കണ്ടോ. -നീങ്ങ്. 175 00:23:56,160 --> 00:23:57,240 എല്ലാം എടുക്ക്. 176 00:23:57,880 --> 00:23:58,720 അവ ഒളിപ്പിക്ക്. 177 00:24:17,720 --> 00:24:18,720 വരൂ. 178 00:24:21,560 --> 00:24:23,160 മാറെടാ തെണ്ടീ! 179 00:24:42,920 --> 00:24:46,000 കാർപെറ്റ് ബിസിനസ്സ് എങ്ങനെ പോകുന്നു? 180 00:24:46,720 --> 00:24:48,120 നന്നായി പോകുന്നു. 181 00:24:49,120 --> 00:24:52,720 മിസ്റ്റർ വിശ്വദാനന്ദ് ദുബെ, എന്താണ് നിങ്ങൾ ഇവിടെ വരാൻ കാരണം? 182 00:24:53,680 --> 00:24:58,000 മിർസാപൂരിലെ പോലീസ് സേനയുടെ ഭൂരിഭാഗവും എൻ്റെ കീഴിൽ പ്രവർത്തിക്കുന്നു. 183 00:24:59,440 --> 00:25:02,600 അല്ലാത്തവർ അകന്നു നിൽക്കുകയാണ് പതിവ്. 184 00:25:05,840 --> 00:25:07,360 നിങ്ങൾക്ക് കാർപെറ്റ് വേണമെങ്കിൽ പറയൂ. 185 00:25:12,280 --> 00:25:16,440 ഞാൻ ഒരു പോസ്റ്റ്മാൻ ആണ്. അതിൽ വിലകൂടിയ ഒന്ന്. 186 00:25:25,680 --> 00:25:26,680 ശരി, മാഡം. 187 00:25:28,800 --> 00:25:30,960 അതെ. ഇതാ, സംസാരിക്കൂ. 188 00:25:37,600 --> 00:25:41,120 മാധുരി യാദവ് സംസാരിക്കുന്നു. ഞാൻ നേരെ കാര്യത്തിലേക്ക് വരാം. 189 00:25:42,080 --> 00:25:44,840 നീ ബീന ത്രിപാഠിയേയും മകനേയും ബന്ദികളാക്കിയിരിക്കുകയാണ്. 190 00:25:44,920 --> 00:25:47,000 അവരെ സുരക്ഷിതമായി എന്നെ ഏൽപ്പിക്കുക. 191 00:25:49,600 --> 00:25:53,160 പകരമായി, രമാകാന്ത് പണ്ഡിറ്റിൻ്റെ കാര്യം ഞാൻ വ്യക്തിപരമായി ശ്രദ്ധിക്കും, 192 00:25:53,240 --> 00:25:55,600 അയാൾക്ക് വധശിക്ഷ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കും. 193 00:25:55,680 --> 00:25:57,800 അതിലേക്കാണ് ഇപ്പോൾ കേസ് നീങ്ങുന്നത്. 194 00:25:59,320 --> 00:26:00,560 അത് നിനക്കറിയാമായിരിക്കും. 195 00:26:06,880 --> 00:26:09,240 -ഗുഡ്ഡു പണ്ഡിറ്റ്. -അതെ. 196 00:26:11,160 --> 00:26:14,720 സംസ്ഥാനത്തിൻ്റെ മുഴുവൻ ഉത്തരവാദിത്തവും മുഖ്യമന്ത്രിക്കാണെന്ന് കേൾക്കുന്നു. 197 00:26:15,640 --> 00:26:19,720 ഒരു ജില്ലയോട് നിങ്ങൾ കൂടുതൽ ചായ്വ് കാണിക്കുകയല്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 198 00:26:21,680 --> 00:26:26,840 എന്നെപ്പോലൊരു ഗുണ്ടയുമായി സംസാരിക്കാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്ത്? 199 00:26:28,120 --> 00:26:31,880 ബീന ത്രിപാഠി ഞാൻ അലങ്കാരത്തിന് വച്ച ഒരു പൂച്ചെണ്ടല്ല. 200 00:26:33,240 --> 00:26:34,880 എങ്കിൽ ഇവിടെ അതിജീവിക്കില്ലായിരുന്നു. 201 00:26:36,840 --> 00:26:39,160 -എൻ്റെ പപ്പക്ക് എന്തെങ്കിലും സംഭവിച്ചാൽ... -മറക്കരുത്, 202 00:26:39,240 --> 00:26:42,760 മിർസാപുരിൽ കടന്ന് ആക്രമിക്കുന്നതിൽ നിന്ന് എന്നെ തടയുന്ന ഒരേയൊരു കാരണമേയുള്ളൂ. 203 00:26:42,840 --> 00:26:44,160 എൻ്റെ കുടുംബത്തിൻ്റെ സുരക്ഷ. 204 00:26:49,560 --> 00:26:50,560 നന്നായി. 205 00:26:51,760 --> 00:26:54,000 എല്ലാവരും അവരവരുടെ ഇഷ്ടം പോലെ പെരുമാറും. 206 00:26:56,600 --> 00:26:59,880 ജനങ്ങളുടെ താൽപര്യം മുൻനിർത്തി തീരുമാനമെടുക്കുക മുഖ്യമന്ത്രിയുടെ കടമയാണ്. 207 00:27:01,600 --> 00:27:03,160 ഞാൻ എൻ്റെ തീരുമാനം എടുത്തുകഴിഞ്ഞു. 208 00:27:05,520 --> 00:27:09,840 രമാകാന്ത് പണ്ഡിറ്റിനെ രക്ഷിക്കാൻ നിനക്ക് ഒരവസരം നൽകണമെന്ന് ഞാൻ ആഗ്രഹിച്ചു. 209 00:27:11,400 --> 00:27:12,840 ഒരു നല്ല ആളാണെന്ന് കേട്ടിട്ടുണ്ട്. 210 00:27:14,880 --> 00:27:16,360 പക്ഷെ എനിക്ക് തെറ്റ് പറ്റിയേക്കാം. 211 00:27:17,640 --> 00:27:19,160 എന്തായാലും നിൻ്റെ അച്ഛനല്ലേ. 212 00:27:26,800 --> 00:27:30,480 അതിൻ്റെ ആവശ്യം കഴിഞ്ഞു. യൂസ് ആൻഡ് ത്രോ. 213 00:27:51,240 --> 00:27:54,560 ഇന്ന് നമ്മൾ മാത്ത്സിനെക്കുറിച്ചുള്ള ഭയം മറികടക്കും. 214 00:27:54,640 --> 00:27:56,560 മാത്ത്സിനെക്കുറിച്ചുള്ള ഭയമോ? 215 00:27:56,640 --> 00:27:59,840 മാത്ത്സിൻ്റെ പൂർണ്ണരൂപം ആര് പറയും? 216 00:27:59,920 --> 00:28:01,840 "മണ്ടൻ ആയവന് തീർത്തും ഹറാമായ സബ്ജക്റ്റ്" 217 00:28:03,600 --> 00:28:08,320 മണ്ടനായാൽ എല്ലാം ഹറാമാവുമല്ലോ കൃഷ്ണാ ഞാൻ പറഞ്ഞുതരാം. 218 00:28:08,960 --> 00:28:12,680 -മാത്ത്സിൻ്റെ പൂർണ്ണരൂപം മെമ്മറി... -ഹായ്, മാഡം! 219 00:28:12,760 --> 00:28:13,800 ഹായ്, മാഡം. 220 00:28:15,560 --> 00:28:20,640 പൂർണ്ണരൂപം ആണ് മെമ്മറി ആക്കുറസി ടാലെൻ്റ്റ് ഹാർഡ്വർക്ക് സിൻസിയറിറ്റി. 221 00:28:20,720 --> 00:28:21,720 എന്ത് സംഭവിച്ചു? 222 00:28:22,320 --> 00:28:26,360 ഇപ്പോൾ ഒരു കണക്ക് ചെയ്യൂ, 18 + 5/4. ഞാൻ ഇപ്പൊ വരാം. 223 00:28:27,520 --> 00:28:28,520 ഒന്ന് പറയൂ. 224 00:28:29,040 --> 00:28:30,320 ഡിംപി, എന്തുപറ്റി? 225 00:28:32,040 --> 00:28:34,120 ജഡ്ജി അങ്കിളിനെ സ്ഥലം മാറ്റി. 226 00:28:34,200 --> 00:28:36,160 ലഖ്നൗവിൽ നിന്ന് പ്രത്യേക ജഡ്ജിയെ വിളിച്ചിട്ടുണ്ട്. 227 00:28:36,240 --> 00:28:37,960 പിന്നെ വാദം കേൾക്കൽ ഈ ആഴ്ചയാണ്. 228 00:28:38,040 --> 00:28:39,440 -ഈ ആഴ്ചയോ? -എന്ത്? 229 00:28:42,120 --> 00:28:43,920 ഇതെങ്ങനെ ഇത്ര പെട്ടെന്ന് സംഭവിച്ചു? 230 00:28:46,920 --> 00:28:48,240 നടക്കാനുള്ളത് നടന്നു, 231 00:28:50,200 --> 00:28:53,200 ഇനി പപ്പയെ രക്ഷിക്കുക അസാധ്യമാണെന്ന് തോന്നുന്നു. 232 00:28:53,280 --> 00:28:55,240 -മിണ്ടാതിരിക്ക്. -നിങ്ങൾ... 233 00:29:07,160 --> 00:29:11,080 പുരാതന കാലത്ത്, കുടുംബത്തിൽ ഒരു മരണം ഉണ്ടായാൽ 234 00:29:11,160 --> 00:29:12,880 ശത്രു പോലും യുദ്ധം നിർത്തുമായിരുന്നു. 235 00:29:15,160 --> 00:29:16,880 ദുഃഖാചരണത്തിന് കുറച്ചു സമയം അനുവദിക്കാൻ. 236 00:29:19,160 --> 00:29:22,000 മാധുരി ഇത്ര ക്രൂരയാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. 237 00:29:27,000 --> 00:29:28,920 നിങ്ങൾ ദുഃഖാചരണം ചെയ്തേ തീരൂ. 238 00:29:31,000 --> 00:29:32,600 അല്ലെങ്കിൽ മാനസിക സന്തുലനം നഷ്ടപ്പെടും. 239 00:29:33,880 --> 00:29:35,800 പിന്നെ എങ്ങനെ തീരുമാനങ്ങൾ എടുക്കും? 240 00:29:35,880 --> 00:29:38,160 ദുഃഖം ശത്രുവിനെ കൊന്ന് ആചരിക്കാം. 241 00:29:43,440 --> 00:29:45,160 നിങ്ങളെ തടയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 242 00:29:47,880 --> 00:29:52,000 പക്ഷെ നിൻ്റെ അച്ഛനും എനിക്കും ഇടയിൽ നീ ആരെ തിരഞ്ഞെടുക്കുമെന്നെനിക്ക് ആശങ്കയുണ്ട്. 243 00:30:04,880 --> 00:30:08,240 നിങ്ങളും കുഞ്ഞും എൻ്റെ ഉത്തരവാദിത്തമാണ്. 244 00:30:11,160 --> 00:30:12,520 ഞാൻ നിങ്ങൾക്ക് വാക്ക് തന്നതാണ്. 245 00:30:13,560 --> 00:30:15,040 എൻ്റെ പപ്പയെ സംബന്ധിച്ചിടത്തോളം, 246 00:30:17,040 --> 00:30:20,560 ജീവിതത്തിൽ എനിക്ക് വേണ്ടത്ര നഷ്ടപ്പെട്ടു, ഞാൻ അദ്ദേഹത്തെ നഷ്ടപ്പെടുത്തില്ല. 247 00:30:22,000 --> 00:30:23,240 വിഷമിക്കേണ്ട. 248 00:30:25,680 --> 00:30:29,640 ഞാനൊരു അമ്മയാണ്. വിഷമിക്കുന്നത് എൻ്റെ സ്വഭാവമാണ്. 249 00:30:34,040 --> 00:30:35,280 ഞാൻ നിങ്ങളെ വിശ്വസിക്കുന്നു. 250 00:30:36,920 --> 00:30:39,920 നിങ്ങൾ എടുക്കുന്ന തീരുമാനം ശരിയായിരിക്കും. 251 00:30:41,240 --> 00:30:42,600 അല്ലേ മോനേ? 252 00:30:53,400 --> 00:30:54,800 ഗുഡ്ഡു വളയപ്പെട്ടിരിക്കുന്നു. 253 00:30:59,400 --> 00:31:02,280 ഈ വീട്ടിൽ കുറേ നാളുകൾക്ക് ശേഷമാണ് മധുരം ഉണ്ടാക്കുന്നത്. 254 00:31:03,240 --> 00:31:08,320 അതിനാൽ ഈ അന്തരീക്ഷം മാറാതെ നോക്കുക. 255 00:31:12,000 --> 00:31:16,120 കഴിയുന്നതും വേഗം ശരദുമായുള്ള അക്കൗണ്ട് ക്ലോസ് ചെയ്യുക. 256 00:31:17,240 --> 00:31:20,720 അവനെ വിശ്വസിച്ച് നിങ്ങൾ ഇതിനകം ഒരു തെറ്റ് ചെയ്തു. 257 00:31:22,760 --> 00:31:23,760 ഞാനും. 258 00:31:24,560 --> 00:31:27,800 ഡൈനിംഗ് ടേബിളിൽ നമ്മൾ ബിസിനസ്സ് സംസാരിക്കില്ല. 259 00:31:28,680 --> 00:31:30,040 നീയല്ലേ ഈ നിയമം ഉണ്ടാക്കിയത്? 260 00:31:30,680 --> 00:31:32,840 മുത്തശ്ശിക്ക് നിയമങ്ങളൊന്നുമില്ല. 261 00:31:32,920 --> 00:31:34,000 തീർച്ചയായും ഗിന്നി. 262 00:31:34,080 --> 00:31:35,280 "നിയമമില്ല." 263 00:31:41,120 --> 00:31:42,400 -ദദ്ദ. -എന്താ? 264 00:31:42,480 --> 00:31:46,040 എത്രകാലം ഈ ബിസിനസ്സ് തന്നെ തുടരുമെന്ന് ഞാൻ ചിന്തിക്കുകയായിരുന്നു. 265 00:31:48,800 --> 00:31:52,040 സിവാനിൽ മുഴുവനുമായി. ഇനി നാം വികസിപ്പിക്കണം. 266 00:31:53,200 --> 00:31:56,880 പുർവാഞ്ചൽ ആകെ കുഴപ്പത്തിലാണ്. നാം അത് പ്രയോജനപ്പെടുത്തണം. 267 00:31:57,480 --> 00:32:00,600 കാർ മോഷണം, മദ്യം, 268 00:32:01,680 --> 00:32:05,160 ഇത് രണ്ടും നിയമവിരുദ്ധമാണ്. നിനക്ക് വട്ടായോ? 269 00:32:07,200 --> 00:32:09,840 പതുക്കെ മുന്നേറുന്നതാണ് ബുദ്ധി. 270 00:32:15,200 --> 00:32:16,840 നിങ്ങൾക്കെന്താ ഒരു തീർച്ചയില്ലാത്തത്? 271 00:32:18,840 --> 00:32:21,560 ഞാൻ ഒന്നും ചെയ്യാത്തപ്പോൾ, ഞാൻ മടിയനാണെന്ന് നിങ്ങൾ പറയുന്നു. 272 00:32:21,640 --> 00:32:23,680 ഞാൻ എന്തെങ്കിലും ചെയ്യുമ്പോൾ, നിങ്ങളെന്നെ തടയുന്നു. 273 00:32:24,280 --> 00:32:26,240 -നിങ്ങൾക്ക് ശരിക്കും എന്താണ് വേണ്ടത്? -നോക്കൂ... 274 00:32:26,320 --> 00:32:28,240 നിങ്ങൾ ഒരു പ്രധാന കാര്യം മറക്കുകയാണ്. 275 00:32:28,320 --> 00:32:30,240 ഗോലു തീർന്നു, പ്രതികാരം തീർന്നിട്ടില്ല. 276 00:32:30,760 --> 00:32:31,840 ഗുഡ്ഡു ഇപ്പോഴുമുണ്ട്. 277 00:32:31,920 --> 00:32:34,360 ഗുഡ്ഡു സ്വന്തം ശവക്കുഴി കുഴിച്ചുകഴിഞ്ഞു! 278 00:32:34,880 --> 00:32:36,200 നമ്മൾ ഒന്നും ചെയ്യേണ്ടതില്ല. 279 00:32:36,280 --> 00:32:38,760 നാം പുർവാഞ്ചലിൽ നമ്മുടെ സാന്നിധ്യം അറിയിച്ചില്ലെങ്കിൽ, 280 00:32:39,280 --> 00:32:41,880 -ഒന്നും സംഭവിക്കില്ല. -ഒരു ബിഹാരി നൂറ് പേരെക്കാൾ ശക്തൻ. 281 00:32:42,880 --> 00:32:44,520 ഈ ചൊല്ല് നിങ്ങൾ കേട്ടിട്ടില്ലേ. 282 00:32:45,480 --> 00:32:49,040 ഇതെല്ലാം പുറം ലോകത്ത് കൊള്ളാം, വീട്ടിൽ ഒരു സംഘർഷവും ഞാൻ ആഗ്രഹിക്കുന്നില്ല. 283 00:32:51,840 --> 00:32:55,960 അതെ നീ പറഞ്ഞത് ശരിയാണ്. കുടുംബവും പ്രധാനമാണ്. 284 00:32:56,800 --> 00:32:58,280 ബഡേ, എനിക്ക് പറയാനുള്ളത് ഇതാണ്, 285 00:32:59,240 --> 00:33:02,320 വികാരങ്ങളെ നിയന്ത്രിക്കുന്നത് നിൻ്റെ മനസ്സിനെ ശാന്തമാക്കും. 286 00:33:02,800 --> 00:33:05,360 ഇതിനെല്ലാം ഇടയിൽ നീ സലോനിയെ അവഗണിക്കുകയാണ്. 287 00:33:09,240 --> 00:33:11,200 അത് ശരിയല്ല, ദദ്ദാ. 288 00:33:11,280 --> 00:33:13,040 അദ്ദേഹം എന്നെ നന്നായി നോക്കുന്നുണ്ട്. 289 00:33:13,160 --> 00:33:14,400 അത് കൊള്ളാം. 290 00:33:15,080 --> 00:33:18,440 പക്ഷെ നിങ്ങൾ പുറത്തു പോയിട്ട് എത്ര നാളായി. 291 00:33:18,920 --> 00:33:20,480 കുറച്ച് സമയം എടുത്ത് പോയി വരൂ. 292 00:33:21,920 --> 00:33:24,120 എനിക്ക് ആദ്യം ഒരു അടിയന്തിര കാര്യം ചെയ്യാനുണ്ട്. 293 00:33:24,200 --> 00:33:26,360 -ശരി, ഞാൻ ഇവിടെയുണ്ടല്ലോ. ഞാൻ അത് ചെയ്യാം. -വേണ്ട! 294 00:33:32,400 --> 00:33:35,080 അത് ഞാൻ ചെയ്യണം. എത്ര നാൾ നിങ്ങൾ എൻ്റെ ഭാരം ചുമക്കും? 295 00:33:35,560 --> 00:33:37,520 ജിന്നി, മധുരം കഴിച്ചത് മതി. 296 00:33:37,600 --> 00:33:39,000 ഇനി നിൻ്റെ വയറു വേദനിക്കും. 297 00:33:40,920 --> 00:33:43,840 അവൾക്ക് സ്കൂളിൽ പോകാൻ വൈകിയില്ലേ? 298 00:33:43,920 --> 00:33:45,600 പ്രാതൽ കഴിഞ്ഞില്ലേ. ചെല്ല്. 299 00:33:45,680 --> 00:33:47,960 ഞാൻ അവളെ സ്കൂളിൽ വിടാം. ഞാൻ ആ വഴിക്കാണ് പോകുന്നത്. 300 00:33:48,040 --> 00:33:50,840 വേണ്ട. സലോനി ഗിന്നിയെ സ്കൂളിൽ കൊണ്ടുപോകും. 301 00:33:52,240 --> 00:33:55,640 നിങ്ങൾ രണ്ടുപേരും സംസാരിച്ച് ഒരു ധാരണയിലെത്തുക. 302 00:33:55,720 --> 00:33:58,480 എനിക്ക് പോയേതീരൂ. ദദ്ദയോട് ഞാൻ പിന്നീട് സംസാരിക്കാം. 303 00:34:01,800 --> 00:34:02,800 വാ ഗിന്നി. 304 00:34:43,360 --> 00:34:44,480 ചൗഹാൻ, പൊസിഷൻ? 305 00:34:46,639 --> 00:34:47,960 ഞങ്ങൾ എൻട്രിയിലാണ് സാർ. 306 00:34:48,639 --> 00:34:50,480 -ശ്രീവാസ്തവ? -തയ്യാറാണ് സാർ. 307 00:34:51,199 --> 00:34:52,400 ഹിമാൻഷു? 308 00:34:53,760 --> 00:34:54,760 പൊസിഷനിലാണ് സർ. 309 00:34:55,679 --> 00:34:56,800 പിന്നെ മിശ്ര? 310 00:34:56,880 --> 00:34:58,040 പുറത്തേക്കുള്ള വഴിയിൽ, സർ. 311 00:34:58,520 --> 00:35:01,480 ശരി. നിങ്ങൾക്ക് പുകവലിക്കണമെങ്കിൽ, ഇതാണ് സമയം. 312 00:35:02,000 --> 00:35:04,640 ഓരോ ചലനവും നിരീക്ഷിച്ച് 313 00:35:04,680 --> 00:35:05,880 എന്നെ അറിയിക്കണം. 314 00:35:09,360 --> 00:35:10,360 ഇവിടെയും. 315 00:35:15,040 --> 00:35:16,040 വാ! 316 00:35:17,040 --> 00:35:20,080 പപ്പാ, ഇന്ന് ഫസ്റ്റ് പീരീഡ് കണക്ക് ക്ലാസ്സാണ്. 317 00:35:20,160 --> 00:35:23,640 ഞാൻ എൻ്റെ ഹോം വർക്ക് ചെയ്തിട്ടുണ്ട്. വിഷമിക്കേണ്ട. 318 00:35:25,080 --> 00:35:27,280 പപ്പാ, നിങ്ങളൊന്നും കേൾക്കുന്നില്ല. 319 00:35:44,600 --> 00:35:45,440 ഭയ്യാ. 320 00:36:34,160 --> 00:36:36,280 ഇന്ന് കോടതിയിൽ രമാകാന്ത് ജിയുടെ ആദ്യ ദിവസമാണ്. 321 00:36:36,360 --> 00:36:38,800 അദ്ദേഹം വന്നല്ലോ. ഇന്ന് തന്നെ വിധി വന്നാൽ മതി. 322 00:36:47,680 --> 00:36:49,480 ജഡ്ജി വരുന്നു. ദയവായി എഴുന്നേറ്റു നിൽക്കൂ. 323 00:36:51,000 --> 00:36:51,960 എഴുന്നേൽക്കൂ. 324 00:36:52,600 --> 00:36:55,000 ഇപ്പോൾ കോടതി ആരംഭിക്കുന്നു! 325 00:37:01,280 --> 00:37:02,280 പപ്പാ. 326 00:37:02,880 --> 00:37:04,160 -പ്രണാമം ഗുഡ്ഡു ഭയ്യാ! -അത്... 327 00:37:06,160 --> 00:37:07,160 പ്രണാമം ഭയ്യാ. 328 00:37:08,080 --> 00:37:10,160 -പ്രണാമം ഗുഡ്ഡു ഭയ്യാ. -പ്രണാമം ഗുഡ്ഡു ഭയ്യാ. 329 00:37:10,280 --> 00:37:11,400 -പ്രണാമം ഭയ്യാ. -പ്രണാമം. 330 00:37:12,840 --> 00:37:14,840 -പ്രണാമം ഗുഡ്ഡു ഭയ്യാ. -പ്രണാമം ഗുഡ്ഡു ഭയ്യാ. 331 00:37:15,400 --> 00:37:16,400 പ്രണാമം ഗുഡ്ഡു ഭയ്യാ. 332 00:37:35,080 --> 00:37:36,080 സലോനി? 333 00:37:40,440 --> 00:37:41,440 ആരാ ഈ പെൺകുട്ടി? 334 00:37:42,480 --> 00:37:43,640 എന്തിനാ കെട്ടിയിരിക്കുന്നത്? 335 00:37:43,680 --> 00:37:45,640 -പണത്തിനായി ബന്ദിയാക്കിയതാണ്. -ബന്ദിയോ? 336 00:37:45,680 --> 00:37:47,360 -ഭാഭി! -മിണ്ടാതിരിക്ക്. 337 00:37:48,120 --> 00:37:50,200 ഇത് നിൻ്റെ ഭാഭി അല്ലേ ശത്രുഘ്നൻ? 338 00:37:55,520 --> 00:37:56,520 സലോനി... 339 00:37:56,600 --> 00:37:59,480 -ഇപ്പോൾ നീ പെട്ടു. -സലോനി. സലോനി... 340 00:38:00,000 --> 00:38:00,960 സലോനി. 341 00:38:01,040 --> 00:38:02,480 ഞാൻ പറയുന്നത് കേൾക്കൂ. 342 00:38:02,560 --> 00:38:03,880 എന്നെ വിട്, ചോട്ടേ! 343 00:38:04,520 --> 00:38:06,440 സലോനി, ഞാൻ നിസ്സഹായനായിരുന്നു. 344 00:38:06,520 --> 00:38:08,400 ഞാൻ എല്ലാം വിശദീകരിക്കാം. ഒന്ന് കേൾക്കൂ... 345 00:38:09,760 --> 00:38:11,400 സലോനി. ദയവായി ഞാൻ പറയുന്നത് കേൾക്കൂ. 346 00:38:11,480 --> 00:38:12,640 ചോട്ടെ, എന്നെ വിടൂ! 347 00:38:13,480 --> 00:38:15,800 സത്യം അറിഞ്ഞിട്ടും നീ എന്നോട് ഇത് ചെയ്തു. 348 00:38:16,280 --> 00:38:19,360 ഞങ്ങൾ ദദ്ദയെ കൊല്ലാൻ പോവുകയായിരുന്നു! ഇനി ഇവളെയും കൊല്ലണോ? 349 00:38:19,920 --> 00:38:21,800 -സലോനി... -ചോട്ടെ, വിട്! 350 00:38:22,960 --> 00:38:24,520 ചോട്ടെ, 351 00:38:27,280 --> 00:38:28,280 ചോട്ടെ! 352 00:38:29,320 --> 00:38:31,480 ചോട്ടെ, എന്നെ വിട്! 353 00:38:31,560 --> 00:38:33,920 -സലോനി, ഞാൻ എല്ലാം ശരിയാക്കാം. -ഞാൻ ഒന്നും പറയില്ല. 354 00:38:34,000 --> 00:38:35,480 ചോട്ടേ, ദയവായി വാതിൽ തുറക്കൂ! 355 00:38:36,080 --> 00:38:38,440 ചോട്ടെ! 356 00:38:40,280 --> 00:38:42,000 -ചോട്ടെ! -സലോനി, ഞാൻ വരാം. 357 00:38:42,080 --> 00:38:43,360 നിങ്ങളെ ഉടൻ കൂട്ടിക്കൊണ്ടുപോകാം. 358 00:38:47,280 --> 00:38:49,400 കോടതി വിധി പറയുന്നതിന് മുമ്പ്, 359 00:38:50,520 --> 00:38:53,320 നിങ്ങൾക്ക് എന്തെങ്കിലും അവസാന വാദമുണ്ടോ? 360 00:38:57,200 --> 00:38:58,960 എനിക്ക് ഒന്നും പറയാനില്ല യുവർ ഓണർ. 361 00:39:05,160 --> 00:39:06,280 ഇല്ല, യുവർ ഓണർ. 362 00:39:11,160 --> 00:39:13,960 കേസ് നമ്പർ 48673, 363 00:39:15,320 --> 00:39:18,960 വിചാരണ, സ്റ്റേറ്റും രമാകാന്ത് പണ്ഡിറ്റും തമ്മിൽ. 364 00:39:20,160 --> 00:39:25,760 ആരോപണവിധേയൻ, വീരേന്ദ്രകാന്ത് പണ്ഡിറ്റിൻ്റെ മകൻ രമാകാന്ത് പണ്ഡിറ്റിനെ കുറ്റക്കാരനെന്ന് 365 00:39:28,080 --> 00:39:29,080 കോടതി കണ്ടെത്തി. 366 00:39:29,880 --> 00:39:31,880 പണ്ഡിറ്റ്ജിയുടെ കഥ കഴിഞ്ഞു. ഇനി രക്ഷപ്പെടാൻ കഴിയില്ല. 367 00:39:33,200 --> 00:39:35,360 വധശിക്ഷയോ അതോ ജീവപര്യന്തം തടവോ? 368 00:39:35,440 --> 00:39:37,880 രമാകാന്ത് പണ്ഡിറ്റ്, ദയവായി എഴുന്നേറ്റു നിൽക്കൂ. 369 00:39:44,040 --> 00:39:46,880 വകുപ്പ് 353 പ്രകാരം, 370 00:39:47,360 --> 00:39:49,160 ഒരു സർക്കാർ ഉദ്യോഗസ്ഥനെ കൊന്നതിന്, 371 00:39:49,640 --> 00:39:53,200 കൂടാതെ വകുപ്പ് 302 പ്രകാരവും, രമാകാന്ത് പണ്ഡിറ്റിനെ ശിക്ഷ... 372 00:39:53,320 --> 00:39:55,440 പ്രോസിക്യൂഷൻ നടത്തുന്നത് ഒരു കള്ളക്കേസാണ്. 373 00:40:00,440 --> 00:40:03,800 ഞാൻ, റോബിൻ, രാധേശ്യാം അഗർവാൾ, 374 00:40:04,800 --> 00:40:05,880 എനിക്ക് സത്യം അറിയാം. 375 00:40:06,640 --> 00:40:10,480 എനിക്കറിയാം, എസ് എസ് പി മൗര്യയും രമാകാന്ത് പണ്ഡിറ്റും അവിടെ പോയത് 376 00:40:10,560 --> 00:40:12,400 ഗുഡ്ഡു പണ്ഡിറ്റിനെ അറസ്റ്റ് ചെയ്യാനാണ്. 377 00:40:13,120 --> 00:40:14,160 അതായിരുന്നു കേസ്. 378 00:40:15,280 --> 00:40:17,040 എനിക്ക് ഇത് അറിയാം കാരണം... 379 00:40:20,520 --> 00:40:23,880 ഗുഡ്ഡുപണ്ഡിറ്റിൻ്റെ അനധികൃത ബിസിനസിൻ്റെയും കള്ളപ്പണത്തിൻ്റെയും തെളിവ് 380 00:40:23,960 --> 00:40:25,600 ഞാനാണ് രമാകാന്ത് പണ്ഡിറ്റിന് നൽകിയത്. 381 00:40:27,440 --> 00:40:30,280 പ്രോസിക്യൂഷനും പോലീസും ഈ വസ്തുത മറച്ചുവയ്ക്കുന്നു. 382 00:40:31,480 --> 00:40:33,880 ഏറ്റുമുട്ടലിനെക്കുറിച്ചും അവർ കള്ളം പറയുകയാകാം. 383 00:40:35,440 --> 00:40:37,840 തെളിവ് കോടതിയിൽ സമർപ്പിക്കാൻ ഞാൻ തയ്യാറാണ്. 384 00:40:37,920 --> 00:40:39,040 നിനക്ക് ഭ്രാന്താണോ? 385 00:40:40,200 --> 00:40:42,400 ഏതെങ്കിലും ഒരാൾക്ക് വന്ന് എന്ത് അസംബന്ധവും പറയാമോ? 386 00:40:42,480 --> 00:40:43,640 അത് നടക്കില്ല. 387 00:40:44,200 --> 00:40:45,640 ഇത് കോടതിയാണ്. 388 00:40:45,760 --> 00:40:48,200 പക്ഷേ, മിസ്റ്റർ പഞ്ച്, നിങ്ങൾ എന്തിനാണ് കോപിക്കുന്നത്? 389 00:40:48,320 --> 00:40:50,600 പ്രോസിക്യൂഷൻ്റെ കേസ് ശക്തമാണെങ്കിൽ, 390 00:40:50,640 --> 00:40:52,760 അതിനെതിരെ പോരാടുക. ആരാണ് നിങ്ങളെ തടയുന്നത്? 391 00:40:52,840 --> 00:40:54,560 എനിക്ക് ആരെയും പേടിയില്ല. 392 00:40:55,600 --> 00:40:56,640 എന്നാൽ ഇയാൾ ആരാണ്? 393 00:40:57,880 --> 00:41:01,040 എല്ലാ വാദത്തിനും ഇയാൾ വരാറുണ്ട്, വന്ന് സീറ്റ് ചൂടാക്കി സ്ഥലം വിടും. 394 00:41:01,800 --> 00:41:05,160 ഇയാളുടെ കയ്യിൽ തെളിവുണ്ടെങ്കിൽ, എന്തുകൊണ്ടാണ് ഇതുവരെ മിണ്ടാതിരുന്നത്? 395 00:41:05,760 --> 00:41:09,640 യുവർ ഓണർ, ഇതൊരു സുപ്രധാന കേസാണ്, ഒരു അശ്രദ്ധയും പാടില്ല. 396 00:41:10,120 --> 00:41:12,480 ഇത് പൊതുസമൂഹത്തിൽ കോടതിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കും. 397 00:41:13,360 --> 00:41:16,160 മിസ്റ്റർ ദുബെ, നിങ്ങൾ ഇനി ഒരു വാക്ക് പറഞ്ഞാൽ, 398 00:41:16,280 --> 00:41:18,200 നിങ്ങൾക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കും. 399 00:41:18,320 --> 00:41:19,800 കോടതിയുടെ മര്യാദയെ മാനിക്കുക. 400 00:41:19,880 --> 00:41:22,440 നമുക്ക് അഭിപ്രായം പറയാൻ പോലും പാടില്ലെങ്കിൽ, 401 00:41:22,520 --> 00:41:24,800 എൻ്റെ മേലും കോടതിയലക്ഷ്യത്തിന് കേസെടുക്കൂ. 402 00:41:24,880 --> 00:41:26,640 ദയവായി ഇരിക്കൂ. ഇതൊരു കോടതിയാണ്. 403 00:41:26,760 --> 00:41:27,920 അതെ, ഞങ്ങളെയും ശിക്ഷിക്കൂ! 404 00:41:28,000 --> 00:41:29,760 ദയവായി നിശബ്ദത പാലിക്കുക! 405 00:41:30,760 --> 00:41:32,280 നിശ്ശബ്ദം! 406 00:41:33,760 --> 00:41:35,600 ദയവു ചെയ്ത് കോടതിയുടെ അച്ചടക്കം നിലനിർത്തുക. 407 00:41:36,440 --> 00:41:38,920 കോടതിയിൽ നിശബ്ദത പാലിക്കൂ! 408 00:41:39,000 --> 00:41:40,320 -അത് ശരിയാണ്. -അതെ. 409 00:41:40,400 --> 00:41:42,440 ഈ കോടതി ഇപ്പോൾ വിധി പ്രസ്താവിക്കുന്നില്ല. 410 00:41:44,280 --> 00:41:46,360 കൂടാതെ രാധേശ്യാമിൻ്റെ മൊഴി 411 00:41:46,440 --> 00:41:48,640 ഉടൻ രേഖപ്പെടുത്താൻ പോലീസിനോട് നിർദ്ദേശിക്കുന്നു. 412 00:41:49,160 --> 00:41:52,080 അതിനുശേഷം മാത്രമേ അടുത്ത ഹിയറിംഗിൻ്റെ തീയതി ഞങ്ങൾ തീരുമാനിക്കൂ. 413 00:41:53,840 --> 00:41:55,080 കോടതി പിരിച്ചുവിട്ടിരിക്കുന്നു. 414 00:42:11,160 --> 00:42:12,960 -ഡിംപി... -ദയവായി വരൂ മിസ്റ്റർ റോബിൻ. 415 00:42:13,480 --> 00:42:15,880 എന്തൊരു എൻട്രി ആയിരുന്നു. വരൂ. 416 00:42:32,360 --> 00:42:34,480 ഇത് കഠിനാധ്വാനമാണ്. 417 00:42:36,600 --> 00:42:37,640 ഞാൻ ശ്രമിക്കുന്നുണ്ട്. 418 00:42:40,160 --> 00:42:42,280 ഞാൻ ഇത് കുളമാക്കിയെങ്കിൽ, എന്നോട് ക്ഷമിക്കൂ. 419 00:42:44,280 --> 00:42:45,600 മാഡത്തോട് സംസാരിക്കൂ. 420 00:42:47,360 --> 00:42:49,440 മാഡം, ഐജി ദുബെ ആണ്. 421 00:42:50,320 --> 00:42:51,840 പദ്ധതി നടപ്പാക്കാനായില്ല. 422 00:42:58,120 --> 00:42:59,360 ഹലോ മാഡം. 423 00:42:59,440 --> 00:43:03,040 രമാകാന്ത് പണ്ഡിറ്റിൻ്റെ കേസ് മാറ്റിവച്ചു 424 00:43:03,120 --> 00:43:06,760 ഒപ്പം ഗുഡ്ഡുവിനായുള്ള നമ്മുടെ പദ്ധതിയും പരാജയപ്പെട്ടു. 425 00:43:07,280 --> 00:43:08,880 അവൻ ഒരു കോലാഹലവും സൃഷ്ടിച്ചില്ല. 426 00:43:09,840 --> 00:43:14,640 ഞാൻ നിങ്ങളെ കാണുമ്പോൾ ബാക്കി വിശദാംശങ്ങൾ പറയാം. 427 00:43:15,120 --> 00:43:16,120 ജയ് ഹിന്ദ് മാഡം. 428 00:43:21,920 --> 00:43:23,880 -അവൻ വീഡിയോ കാണുന്നുണ്ടോ? -ഉണ്ട്. 429 00:43:23,960 --> 00:43:25,320 -ഇവിടെ മതി. -ഞാൻ കാണിക്കുന്നുണ്ട്. 430 00:43:25,840 --> 00:43:28,880 ചെറിയ കാര്യങ്ങൾക്ക് എനിക്ക് നിങ്ങളുടെ സഹായം വേണ്ടിവരും. 431 00:43:28,960 --> 00:43:31,320 അതിനാൽ, ഞാൻ നിങ്ങളുടെ ഫോൺ നമ്പർ സേവ് ചെയ്തിട്ടുണ്ട്. 432 00:43:31,400 --> 00:43:32,760 -വളരെ നന്ദി. -ശരി. 433 00:43:33,760 --> 00:43:35,400 എനിക്ക് ഒരു പ്ലേറ്റ് ഭേൽപുരി. 434 00:43:44,240 --> 00:43:45,240 ഡിംപി... 435 00:43:48,360 --> 00:43:49,880 -ഡിംപി. -ഞാൻ ദേഷ്യത്തിലല്ല. 436 00:43:51,120 --> 00:43:52,120 ഞാൻ ആകെ അസ്വസ്ഥയാണ്. 437 00:43:53,360 --> 00:43:56,400 എല്ലാവരും കരുതുന്നു എന്നെ സംരക്ഷിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്ന്. 438 00:43:56,480 --> 00:43:58,480 എനിക്ക് ഉത്തരവാദിത്തങ്ങൾ എടുക്കാൻ കഴിയാത്തതുപോലെ. 439 00:43:59,360 --> 00:44:02,000 ഞാൻ പറയാം, മറ്റാരെക്കാളും നന്നായി എനിക്കത് കൈകാര്യം ചെയ്യാൻ കഴിയും. 440 00:44:02,080 --> 00:44:03,080 ശരി. 441 00:44:03,560 --> 00:44:06,960 അത് എൻ്റെ പപ്പയല്ലേ? രക്ഷിക്കാൻ ഞാൻ പരമാവധി ശ്രമിക്കില്ലേ? 442 00:44:08,520 --> 00:44:10,360 -ഞാൻ ഒരു അന്യയാണോ? -എന്താണിത്... 443 00:44:15,040 --> 00:44:16,040 അല്ല, അന്യൻ ഞാനാണ്. 444 00:44:21,480 --> 00:44:24,320 പണവും ഞാനും, ജീവിതത്തിൽ അതിലും പ്രധാനമായി ഒന്നുമില്ലെന്ന് 445 00:44:24,400 --> 00:44:26,160 ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. 446 00:44:28,520 --> 00:44:30,600 പക്ഷെ നിന്നെ കണ്ടപ്പോൾ എനിക്ക് മനസ്സിലായി 447 00:44:31,080 --> 00:44:33,840 മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നതിലാണ് ഏറ്റവും സന്തോഷമെന്ന്. 448 00:44:39,240 --> 00:44:42,640 ഡിംപി, ഞാൻ എന്ത് ചെയ്തെങ്കിലും എൻ്റെ ഈ കുടുംബത്തിന് വേണ്ടിയാണ് ചെയ്തത്. 449 00:44:46,960 --> 00:44:48,320 അതെ, ഞാൻ ഒരു തെറ്റ് ചെയ്തു. 450 00:44:49,400 --> 00:44:50,800 ഞാനത് നിന്നിൽ നിന്ന് മറച്ചുവച്ചു. 451 00:44:56,360 --> 00:44:57,720 ഡിംപി പണ്ഡിറ്റ്, 452 00:44:59,520 --> 00:45:03,840 നീ രാധേശ്യാം അഗർവാളിന് സംശയത്തിൻ്റെ ആനുകൂല്യം നൽകില്ലേ? 453 00:45:09,360 --> 00:45:10,360 പ്ലീസ്. 454 00:45:19,480 --> 00:45:21,720 -പ്ലീസ്. -സംശയത്തിൻ്റെ ആനുകൂല്യം ലഭിക്കില്ല. 455 00:45:33,720 --> 00:45:34,960 അത് ന്യായമാണ്. 456 00:46:03,840 --> 00:46:06,560 വേണ്ട. അവിടെത്തന്നെ നിൽക്ക്. 457 00:46:09,480 --> 00:46:11,920 നല്ലൊരു ഫാമിലി ഫോട്ടോ. 458 00:46:13,960 --> 00:46:15,680 ഞങ്ങളോടൊപ്പം ചേരൂ ഗുഡ്ഡു ഭയ്യാ. 459 00:46:15,760 --> 00:46:17,440 നിങ്ങളില്ലാതെ അത് പൂർണമാകില്ല. 460 00:46:17,520 --> 00:46:22,080 അല്ല, ഞാൻ എങ്ങനെ വരാൻ? ഞാൻ ഒരു നല്ല മകനല്ലല്ലോ. 461 00:46:22,160 --> 00:46:23,160 ഗുഡ്ഡു... 462 00:46:32,760 --> 00:46:34,520 എന്തിനാ പപ്പയ്ക്ക് തെളിവ് കൊടുത്തത്? 463 00:46:36,360 --> 00:46:39,520 ഭയ്യാ, അവൻ പപ്പ ആവശ്യപ്പെട്ടത് ചെയ്തു. 464 00:46:39,600 --> 00:46:41,160 അവന് സംസാരിക്കാൻ വയ്യേ? 465 00:46:42,640 --> 00:46:44,640 അവന് സംസാരിക്കാൻ നിൻ്റെ സഹായം ആവശ്യമുണ്ടോ? 466 00:46:46,880 --> 00:46:48,840 സാധാരണയായി നീ വായ അടയ്ക്കാറില്ലല്ലോ. 467 00:46:48,920 --> 00:46:50,840 -എന്തായിത്. -പറ. 468 00:46:55,640 --> 00:46:59,720 ഭയ്യാ, എനിക്കറിയാം ആരാണ് തെളിവ് നൽകിയത് എന്നത് നിങ്ങൾക്ക് പ്രശ്നമല്ല. 469 00:47:00,880 --> 00:47:04,520 ഞാൻ നിങ്ങളെ ഒറ്റിക്കൊടുത്തു എന്നു കരുതിയാണ് നിങ്ങൾ ദേഷ്യപ്പെടുന്നത്. 470 00:47:05,920 --> 00:47:07,400 എനിക്ക് പ്രശ്നമാണ്, 471 00:47:08,640 --> 00:47:10,120 രാധേശ്യാം അഗർവാൾ. 472 00:47:13,080 --> 00:47:15,120 നിനക്ക് എല്ലാം അറിയാമായിരുന്നു. 473 00:47:18,760 --> 00:47:21,880 ബിസിനസ്സിനെക്കുറിച്ച്, കുടുംബത്തെക്കുറിച്ച്. 474 00:47:26,360 --> 00:47:28,520 നീ എന്ത് കളിയാണ് കളിക്കുന്നത് തെണ്ടീ? 475 00:47:29,000 --> 00:47:30,440 -ഗുഡ്ഡു. -കളി... 476 00:47:32,360 --> 00:47:34,280 ഭയ്യാ, നിങ്ങൾ എന്നെ തെറ്റിദ്ധരിക്കുകയാണ്. 477 00:47:35,200 --> 00:47:37,200 എന്നാലും എന്നെ അനിയനായി കണ്ട് ക്ഷമിക്കൂ. 478 00:47:39,760 --> 00:47:42,520 എനിക്ക് ഒരു സഹോദരനേ ഉണ്ടായിരുന്നുള്ളൂ, ബബ്ലൂ പണ്ഡിറ്റ്. 479 00:47:42,600 --> 00:47:43,680 ഗുഡ്ഡു! 480 00:47:46,280 --> 00:47:47,640 ഇല്ല, എനിക്ക് കുഴപ്പമില്ല. 481 00:47:59,440 --> 00:48:00,520 നീ... 482 00:48:02,840 --> 00:48:04,520 നീ എൻ്റെ കുടുംബത്തെ ഇല്ലാതാക്കി. 483 00:48:06,800 --> 00:48:08,000 നീ എന്ത് ചിന്തിച്ചു? 484 00:48:09,000 --> 00:48:10,120 ആ ഗുഡ്ഡു ഒരു വിഡ്ഢിയാണ്. 485 00:48:11,880 --> 00:48:13,680 ഗുഡ്ഡു ഒരു മണ്ടനാണ്. 486 00:48:15,440 --> 00:48:17,120 മന്ദബുദ്ധിയാണ്. 487 00:48:17,200 --> 00:48:20,080 "എനിക്ക് അവനെ എളുപ്പത്തിൽ പറ്റിക്കാം, അവൻ ഒരു ശുദ്ധനാണ്!" 488 00:48:20,160 --> 00:48:21,600 -അല്ലേ? -ഗുഡ്ഡു. 489 00:48:22,400 --> 00:48:24,360 നീ എന്താണിവിടെ? ഞാൻ പറഞ്ഞത് ഓർക്കുന്നുണ്ടോ? 490 00:48:24,840 --> 00:48:26,280 നീ തിരിച്ചു വരരുത് എന്ന്. 491 00:48:26,360 --> 00:48:27,360 ഞാൻ പറഞ്ഞില്ലേ 492 00:48:27,440 --> 00:48:30,280 ഈ കുടുംബത്തിന് സ്വയം നോക്കാനറിയാമെന്ന്? നീ പുറത്ത് പോ. 493 00:48:30,360 --> 00:48:31,800 നിങ്ങൾ അന്ധയായി! 494 00:48:33,280 --> 00:48:36,440 നിങ്ങൾ എല്ലാവരും എന്നെ വെറുക്കുന്നു, എൻ്റെ അമ്മയ്ക്ക് പോലും എന്നെ വേണ്ട! 495 00:48:43,600 --> 00:48:45,320 അമ്മ എന്നെ ഇപ്പോൾ കെട്ടിപ്പിടിക്കാറില്ല. 496 00:48:46,560 --> 00:48:50,240 അല്ലേ? കാരണം അവർക്ക് ഇപ്പോൾ ഒരു കുടുംബമുണ്ട്. 497 00:48:54,040 --> 00:48:55,800 ഇവൻ തെളിവ് കൊടുത്തില്ലായിരുന്നെങ്കിൽ 498 00:48:55,880 --> 00:48:58,360 പപ്പ അയാളെ വെടിവയ്ക്കില്ല, ജയിലിലാകില്ല. 499 00:49:01,440 --> 00:49:04,040 പിന്നെ ഞാൻ എപ്പോഴും ഒരു മരത്തലയനായിരുന്നു. 500 00:49:04,120 --> 00:49:07,800 ഞാൻ ഭ്രാന്ത് തുടരുമായിരുന്നു, അല്ലേ? എന്നാൽ എല്ലാവരിൽ നിന്നും അകലെ. 501 00:49:08,800 --> 00:49:09,880 കുടുംബത്തിൽ നിന്ന് അകലെ! 502 00:49:12,440 --> 00:49:15,400 പക്ഷെ ഇദ്ദേഹത്തിന്... തൻ്റെ പദവി ഓർമ്മ വന്നു. 503 00:49:15,480 --> 00:49:18,000 എന്ത് പദവി? 504 00:49:19,280 --> 00:49:21,800 എൻ്റെ പദവിയെക്കുറിച്ച് സംസാരിക്കുന്നു. നിങ്ങളെപ്പറ്റി പറയൂ! 505 00:49:23,960 --> 00:49:25,240 ഇല്ല, ഒരു മിനിറ്റ്. 506 00:49:25,320 --> 00:49:27,000 എനിക്ക് ഒന്നുമില്ലായിരുന്നു. 507 00:49:28,080 --> 00:49:29,440 എനിക്ക് ഒരു കുടുംബം കിട്ടി. 508 00:49:30,560 --> 00:49:34,400 നിങ്ങൾക്ക് എല്ലാം ഉണ്ടായിരുന്നു. എന്നാൽ നിങ്ങൾ അത് നഷ്ടപ്പെടുത്തി. 509 00:49:36,760 --> 00:49:37,960 ഒരു ഗോലു മാത്രം ഉണ്ടായിരുന്നു. 510 00:49:39,800 --> 00:49:40,880 ഇപ്പോൾ അവളും പോയി. 511 00:49:42,840 --> 00:49:45,680 ഞാനവൾക്ക് മുന്നറിയിപ്പ് നൽകി, പക്ഷേ എനിക്ക് അവളെ തടയാൻ കഴിഞ്ഞില്ല. 512 00:49:46,880 --> 00:49:49,920 പക്ഷേ ഇനി എൻ്റെ കുടുംബത്തെ വേദനിപ്പിക്കാൻ 513 00:49:50,000 --> 00:49:52,400 ഞാൻ നിങ്ങളെ അനുവദിക്കില്ല. അത്രയേയുള്ളൂ. 514 00:49:57,440 --> 00:49:59,880 -നീ ഗോലുവിനെ കണ്ടിരുന്നോ? -ഉവ്വ്. 515 00:50:00,640 --> 00:50:03,480 അവൾ അക്കൗണ്ട് ക്ലോസ് ചെയ്തു, പണമെടുത്ത് സ്ഥലം വിട്ടു. 516 00:50:07,120 --> 00:50:10,440 ഞാൻ ഗോലുവിനെ തേടി നഗരം മുഴുവൻ ചുറ്റിനടന്നു, 517 00:50:12,160 --> 00:50:13,960 ഒരു ഭ്രാന്തനെ പോലെ അവളെ തിരഞ്ഞു നടന്നു, 518 00:50:15,400 --> 00:50:19,880 എന്നിട്ടും നീ ഒരക്ഷരം മിണ്ടിയില്ല? അല്ലേ? 519 00:50:20,360 --> 00:50:21,960 നീ നിൻ്റെ കുടുംബത്തെ നോക്കുകയായിരുന്നു. 520 00:50:22,040 --> 00:50:23,600 അതെ, ആയിരുന്നു. 521 00:50:28,080 --> 00:50:30,200 അവർ ഗോലുവിനെ ജീവനോടെ കത്തിച്ചു! 522 00:50:30,280 --> 00:50:32,920 -കഴുവേറി! -ഗുഡ്ഡു! 523 00:50:33,320 --> 00:50:34,520 അവനെ വിട്! 524 00:50:35,360 --> 00:50:37,680 -ഭയ്യാ! -അവനെ വിട്! 525 00:50:43,480 --> 00:50:44,840 അവനെ വിട്, ഗുഡ്ഡു! 526 00:50:48,640 --> 00:50:49,680 ഗുഡ്ഡു, അവനെ വിട്! 527 00:50:55,280 --> 00:50:56,280 ഗുഡ്ഡു... 528 00:51:54,280 --> 00:51:56,960 മിർസാപുർ 529 00:53:49,880 --> 00:53:51,880 ഉപശീർഷകം വിവർത്തനംചെയ്തത് പ്രിയ ശങ്കര്‍ 530 00:53:51,960 --> 00:53:53,960 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ