1 00:00:06,000 --> 00:00:06,833 {\an8}ഇതുവരെ 2 00:00:06,833 --> 00:00:08,583 {\an8}സഡോക്കിന്‍റെ പഴയപുസ്തകം നോക്കുകയായിരുന്നു. 3 00:00:08,583 --> 00:00:10,791 ഹാർഫൂട്ടുകൾ ഈ വഴിയിലൂടെ പണ്ട് സഞ്ചരിച്ചിരിക്കണം. 4 00:00:12,083 --> 00:00:16,333 ഇസ്താർ എനിക്ക് കീഴടങ്ങും, കാരണം അവൻ അത് ചെയ്തില്ലെങ്കില്‍, 5 00:00:16,333 --> 00:00:20,750 അവന്‍ സുഹൃത്തുക്കള്‍ എന്ന് വിളിക്കുന്ന അർദ്ധജീവികളെ ഞാന്‍ കൊല്ലും. 6 00:00:29,958 --> 00:00:31,541 നോറി! 7 00:00:31,541 --> 00:00:33,041 തീരത്തേക്ക് പോകുകയായിരുന്നോ? 8 00:00:33,041 --> 00:00:35,416 അതിജീവിച്ചവര്‍ ഞങ്ങൾ തമ്പടിച്ച ഇടത്ത് കാത്തിരിക്കും. 9 00:00:35,541 --> 00:00:37,666 - എന്‍റെ അച്ഛനും. - അവർ പോയെന്നാണ് എനിക്ക് തോന്നുന്നത്. 10 00:00:37,791 --> 00:00:40,041 - കുടുംബത്തെയും കാണാനാവുമോ? - എന്‍റെ പ്രതിശ്രുതവരനെ. 11 00:00:40,041 --> 00:00:42,833 അവൻ നിന്നേക്കാൾ പാതിയെങ്കിലും ശക്തനെങ്കിൽ, എനിക്കത് ഉറപ്പാണ്. 12 00:00:42,833 --> 00:00:44,791 നീ കരുതുന്നതുപോലെ ഞാന്‍ അത്ര ശക്തയല്ല. 13 00:00:44,791 --> 00:00:47,750 നീ എനിക്ക് എന്തായിരുന്നുവോ, അതിപ്പോൾ ചാരമാണ്. 14 00:00:47,750 --> 00:00:51,083 അതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം, ഇനിയൊരിക്കലും നമ്മൾ സംസാരിക്കേണ്ടതില്ല. 15 00:00:54,000 --> 00:00:55,583 നിനക്ക് നിന്‍റെ കുതിരയെ തിരികെ വേണോ? 16 00:00:55,583 --> 00:00:58,208 - അവനെവിടെയാണെന്ന് അറിയാമോ? - എന്നെ ഇവിടെ കണ്ടുമുട്ടുക. ഇന്ന് രാത്രി. 17 00:00:58,208 --> 00:01:00,625 ഈ ഇരുട്ടില്‍ നീ എന്തുചെയ്യുകയാണ് ചെറുക്കാ? 18 00:01:03,083 --> 00:01:04,250 അതൊരു പതിയിരുന്നാക്രമണമാണ്! 19 00:01:09,375 --> 00:01:12,375 പിതാവേ, തയ്യാറെടുപ്പുകള്‍ ഏതാണ്ട് തീരാറായി. 20 00:01:12,375 --> 00:01:14,375 നമ്മള്‍ വീണ്ടും യുദ്ധത്തിന് പോകണോ? 21 00:01:14,375 --> 00:01:16,583 നമ്മള്‍ ഒരിക്കലും സുരക്ഷിതരായിരിക്കില്ല, 22 00:01:16,583 --> 00:01:19,541 സൗറോൺ ഇനി ഉണ്ടാവില്ലെന്ന് നമ്മള്‍ ഉറപ്പാക്കുന്നത് വരെ. 23 00:01:19,541 --> 00:01:22,208 ഈ മോതിരം ധരിച്ചതില്‍ പിന്നെ, ഞാന്‍ ഗ്രഹിച്ചിട്ടുണ്ട് 24 00:01:22,208 --> 00:01:24,208 അദൃശ്യമായ ലോകത്തിന്‍റെ മിന്നൊളികള്‍... 25 00:01:25,875 --> 00:01:28,875 കെലെബ്രീമ്പോറിന് നമ്മളയച്ച കത്തുകള്‍ക്ക് ഒന്നിനുംതന്നെ മറുപടി ലഭിക്കാതെ പോയി. 26 00:01:28,875 --> 00:01:31,000 സൗറോൺ എറഗിയനിലുണ്ടെന്ന് ഞാന്‍ ഭയക്കുന്നു. 27 00:01:31,000 --> 00:01:33,708 കെലെബ്രീമ്പോറും ആ നഗരവും സുരക്ഷിതമെന്ന് ഉറപ്പാക്കാൻ മഹാരാജാവ് 28 00:01:33,708 --> 00:01:36,083 എന്നെയും ഒരു ചെറു സംഘത്തെയും അവിടേക്ക് അയയ്ക്കാൻ സമ്മതിച്ചു. 29 00:01:36,875 --> 00:01:39,291 എൽറോണ്ടിന്‍റെ ജോലി നിന്‍റെ സംഘത്തില്‍ ചേരുക എന്നതല്ല. 30 00:01:39,291 --> 00:01:40,500 അത് നയിക്കാനാണ്. 31 00:02:56,541 --> 00:03:02,541 ദി ലോർഡ് ഓഫ് ദ റിംഗ്സ് : ദി റിംഗ്സ് ഓഫ് പവര്‍ 32 00:03:27,333 --> 00:03:29,625 കെലെബ്രീമ്പോറില്‍ നിന്ന് ഇതുവരെ പ്രതികരണം വന്നിട്ടില്ല... 33 00:03:29,625 --> 00:03:33,791 നാം അക്സാ പാലം വഴി പോയാല്‍ എറഗിയനിലേക്ക് 150 കാതം താണ്ടിയാൽ മതി. 34 00:03:34,416 --> 00:03:38,375 നമുക്ക് ഒരു വില്ലാളി, രണ്ട് വാള്‍ക്കാര്‍ എന്നിവരെ വേണം. അവരെ ശുപാര്‍ശ ചെയ്യാമോ? 35 00:03:38,375 --> 00:03:40,625 വിശ്വാസം? എന്നെ? 36 00:03:40,625 --> 00:03:42,416 അത് ബുദ്ധിയാണെന്ന് ഉറപ്പാണോ സൈന്യാധിപ? 37 00:03:43,458 --> 00:03:46,875 മഹാരാജാവിന്‍റെ നിര്‍ബന്ധപ്രകാരമാണ് ഞാന്‍ നിന്നെ ഉപസന്യാധിപ ആക്കിയത്. 38 00:03:46,875 --> 00:03:49,791 ആ ജോലി നിനക്ക് കുറച്ചിലാണെങ്കില്‍, ഞാൻ മറ്റൊരാളെ തിരഞ്ഞെടുക്കും. 39 00:03:50,458 --> 00:03:52,333 - ശരി. - എന്ത് "ശരി"? 40 00:03:54,416 --> 00:03:58,416 ശരി, ഒരു വില്ലാളിയേയും രണ്ട് വാള്‍ക്കാരേയും ഞാന്‍ ശുപാർശ ചെയ്യാം. 41 00:03:59,833 --> 00:04:02,833 നമ്മളോടൊപ്പം വേറെ ആരെ കൂട്ടണം സൈന്യാധിപാ? 42 00:04:56,041 --> 00:04:57,375 ഇടിമിന്നലായിരിക്കുമോ? 43 00:05:01,666 --> 00:05:03,541 ഒരു ഭൗമശക്തിക്കും ഇത് ചെയ്യാനാവില്ല. 44 00:05:04,875 --> 00:05:07,083 ഇത് സൗറോണിന്‍റെ പ്രവൃത്തിയാണ്. 45 00:05:07,083 --> 00:05:10,166 കാംനീര്‍. നമുക്ക് വേറെ ഏത് വഴികൾ സ്വീകരിക്കാൻ കഴിയും? 46 00:05:13,708 --> 00:05:16,541 ഇത് മറികടക്കാൻ, ഒന്നുകിൽ നാം വടക്കോട്ട് തിരിയണം, 47 00:05:16,541 --> 00:05:18,083 അപ്പോള്‍ യാത്ര രണ്ടാഴ്ച കൂടി നീളും. 48 00:05:18,833 --> 00:05:19,750 അല്ലെങ്കില്‍? 49 00:05:20,500 --> 00:05:24,000 ട്യുറിന്‍ ഗൊര്‍താഡ് കുന്നുകള്‍ വഴി നമുക്ക് തെക്കോട്ടു പോകാം. 50 00:05:25,333 --> 00:05:28,750 അത് നമ്മെ എറഗിയനില്‍ വളരെ വേഗം എത്തിക്കും. 51 00:05:39,916 --> 00:05:41,875 ആ കുന്നുകളില്‍ തിന്മ വസിക്കുന്നു. 52 00:05:44,916 --> 00:05:48,125 പ്രാചീനം, ഒപ്പം ദുഷ്ടത നിറഞ്ഞതും. 53 00:05:49,833 --> 00:05:53,750 സൗറോണിന് നാം ആ വഴി പോകണമെന്നാണ്. നമുക്ക് മറ്റൊരു വഴി പോയേ തീരൂ. 54 00:05:54,291 --> 00:05:56,791 ശത്രു രണ്ട് പാതകളും നിരീക്ഷിക്കുന്നുണ്ട് എന്നതില്‍ സംശയമില്ല. 55 00:06:00,791 --> 00:06:04,916 ഈ തകർച്ച കെലെബ്രീമ്പോറിന്‍റെ അടുത്ത് വേഗം എത്തുക എന്നത് കൂടുതല്‍ നിർണായകമാക്കുന്നു. 56 00:06:04,916 --> 00:06:08,208 ഒരു കെണിയിലേക്കാണ് ‍നടക്കുന്നതെങ്കില്‍ നമ്മൾ ഒരിടത്തും വേഗത്തില്‍ എത്തില്ല. 57 00:06:15,000 --> 00:06:16,083 നമ്മള്‍ തെക്കോട്ടുപോകും. 58 00:06:18,625 --> 00:06:19,875 സൈന്യാധിപാ, ഞാനെതിര്‍ക്കുന്നു. 59 00:06:19,875 --> 00:06:21,958 ഈ വിഷയത്തിൽ നിന്‍റെ അഭിപ്രായം കേട്ടുകഴിഞ്ഞു. 60 00:06:21,958 --> 00:06:23,208 എൽറോണ്ട്. 61 00:06:26,708 --> 00:06:28,250 അഭിപ്രായം കേട്ടു ഉപസേനാപതി. 62 00:06:31,250 --> 00:06:32,791 നാം തെക്കോട്ട് പോകും. 63 00:06:45,250 --> 00:06:50,958 ഈ സംഘം ആ ക്ഷുദ്രാഭരണത്തില്‍ നിന്ന് ഉപദേശം സ്വീകരിക്കില്ല, നീയും. 64 00:06:53,041 --> 00:06:56,875 നിനക്കാ നിബന്ധനകൾ പാലിക്കാനാവില്ലെങ്കില്‍, നീയിപ്പോൾ ഇത് വിട്ട് ലിൻഡനിലേക്ക് മടങ്ങണം. 65 00:06:58,083 --> 00:07:00,541 - എനിക്ക് പോകണമെന്നുണ്ട്. - പിന്നെന്തുകൊണ്ട് പോകുന്നില്ല? 66 00:07:02,500 --> 00:07:05,208 കാരണം ഈ സംഘത്തിലാരും കൊല്ലപ്പെടുന്നത് കാണാൻ ഞാനാഗ്രഹിക്കുന്നില്ല. 67 00:07:06,500 --> 00:07:07,833 നീയുള്‍പ്പെടെ. 68 00:07:11,750 --> 00:07:13,125 നോറി! 69 00:07:41,791 --> 00:07:44,000 നോറി! പോപ്പീ! 70 00:08:20,458 --> 00:08:24,791 ക്ഷമിക്കണേ. ഒരു ജോടി അര്‍ദ്ധജീവികള്‍ ഈ വഴി വരുന്നത് നിങ്ങൾ കണ്ടിരിക്കുമോ? 71 00:08:32,416 --> 00:08:33,541 നിങ്ങള്‍ ആടിനെ കണ്ടെത്തിയല്ലോ. 72 00:08:36,416 --> 00:08:40,708 അതല്ലായിരുന്നു... ഞാന്‍ ശരിക്കും അന്വേഷിച്ചുകൊണ്ടിരുന്നത്. 73 00:08:41,791 --> 00:08:43,791 അപ്പൊ നിങ്ങൾ തിരഞ്ഞു വന്നത് ഒന്നും, 74 00:08:43,791 --> 00:08:46,083 പക്ഷെ കണ്ടെത്തിയത് മറ്റൊന്നും, എന്താ ശരിയല്ലേ? 75 00:08:47,166 --> 00:08:51,416 ആർപ്പുവിളിച്ചാഘോഷിക്കൂ ഡിലോയ്ക്കിതാവേശം 76 00:08:51,416 --> 00:08:55,500 പുല്ലിനിടയിൽ പാറും പ്രാണികൾ വഞ്ചിമരത്തെ ചുറ്റും 77 00:08:56,458 --> 00:08:59,458 നിങ്ങളുടെ കുന്നിന്‍മേലേ കുറെ നക്ഷത്രങ്ങളുണ്ട്. 78 00:09:00,958 --> 00:09:02,500 മിക്ക കുന്നുകളുടെ മേലേയും നക്ഷത്രമുണ്ട്. 79 00:09:02,500 --> 00:09:05,208 പക്ഷെ ഞാനും സുഹൃത്തുക്കളും ഈ നക്ഷത്രങ്ങളെ തിരയുകയായിരുന്നു. 80 00:09:05,208 --> 00:09:07,000 ഞാൻ പ്രതീക്ഷിച്ചിരുന്നlത്... 81 00:09:09,625 --> 00:09:11,666 ഞാന്‍ ക്ഷമ ചോദിക്കുന്നു, ഒരു നിമിഷം-- 82 00:09:11,666 --> 00:09:14,875 സൂര്യനും ചന്ദ്രനും പിന്നെ താരകങ്ങളും. 83 00:09:16,916 --> 00:09:19,125 മഞ്ഞും, മഴയും, മേഘങ്ങളും... 84 00:09:39,875 --> 00:09:42,750 ആ ശാഖ... തീര്‍ച്ചയായും... 85 00:09:44,000 --> 00:09:46,958 അതെ. അതങ്ങനെ ആയിരിക്കണം. 86 00:10:58,750 --> 00:10:59,791 പോപ്പീ! 87 00:11:01,416 --> 00:11:02,666 എണീക്ക്! 88 00:11:10,875 --> 00:11:13,333 - നീ അയാളെ കണ്ടോ? - ആരെ? 89 00:11:13,333 --> 00:11:17,666 ആരെന്നാ നീ കരുതിയത്? നമ്മുടെ സുഹൃത്തിനെ, ആ പേരറിയാത്തയാളെ. 90 00:11:20,791 --> 00:11:23,250 അയാളെവിടെ എന്നത് കാര്യമാക്കേണ്ട, പക്ഷേ നമ്മളെവിടെയാണ്? 91 00:11:31,208 --> 00:11:32,375 നോറി! ഓട്! 92 00:11:53,625 --> 00:11:56,166 അവരെ കാണാനില്ലെന്ന് തോന്നുന്നു. 93 00:11:56,166 --> 00:11:57,875 നിങ്ങളൊക്കെ എവിടെനിന്ന് വരുന്നു? 94 00:12:00,750 --> 00:12:01,958 ഞങ്ങളോ? 95 00:12:04,708 --> 00:12:05,791 നീ എവിടെ നിന്ന് വരുന്നു? 96 00:12:07,833 --> 00:12:09,666 എന്‍റെ തല. 97 00:12:12,083 --> 00:12:13,833 - ഇവിടാ താമസം. - ഹാർഫൂട്ടുകൾ ഇവിടെയോ താമസം? 98 00:12:13,833 --> 00:12:15,250 ഹാർഫൂട്ട് എന്നാലെന്താ? 99 00:12:15,250 --> 00:12:16,625 അത് നീയാണ്. 100 00:12:18,500 --> 00:12:20,208 ശരിക്കും നീയാരാണ്? 101 00:12:21,416 --> 00:12:22,708 ഞാന്‍ ആരുമല്ല ആണ്. 102 00:12:23,875 --> 00:12:25,791 ശരി, നീ "ആരുമല്ല" ആകാന്‍ വഴിയില്ല. 103 00:12:25,791 --> 00:12:27,916 അങ്ങനെയാണ് എല്ലാവരും എന്നെ വിളിക്കുന്നത്. 104 00:12:27,916 --> 00:12:30,791 ഏവരും നിന്നെ ആരുമല്ലെന്നു വിളിച്ചാല്‍ ആരേലും ആരോ എന്ന് വിളിക്കില്ലേ? 105 00:12:31,500 --> 00:12:33,708 ശരി, എന്‍റെ അമ്മ എന്നെ മെരിമാക് എന്നാ വിളിക്കാറ്. 106 00:12:36,125 --> 00:12:37,333 ഞാന്‍ പോപ്പീ. 107 00:12:47,041 --> 00:12:48,291 ഞാന്‍ നോറി. 108 00:12:52,958 --> 00:12:54,375 ആ വെള്ളം നിനക്ക് എവിടുന്ന് കിട്ടി? 109 00:12:54,375 --> 00:12:56,500 - നിന്‍റെ ശബ്ദം താഴ്ത്ത്. - നീയത് മോഷ്ടിച്ചു, അല്ലേ? 110 00:12:56,500 --> 00:12:58,708 ആ കിണറ്റിൽ നിന്ന് മോഷ്ടിച്ചു. ഭീമാകാരനില്‍ നിന്ന്. 111 00:13:01,041 --> 00:13:02,625 - നീ എവിടെ പോകുന്നു? - ഒരിടത്തേക്കുമില്ല. 112 00:13:02,625 --> 00:13:03,541 ഞങ്ങളെയും കൊണ്ടുപോകൂ. 113 00:13:03,541 --> 00:13:06,000 ക്ഷമിക്കണം, ഗ്രാമത്തിലേക്ക് പുറത്തുള്ളവരെ കയറ്റില്ല. 114 00:13:06,000 --> 00:13:07,666 ഗ്രാമമോ? ഏത് ഗ്രാമം? 115 00:13:07,666 --> 00:13:09,750 ഗ്രാമമില്ല! ഇവിടെ ഗ്രാമമില്ല. 116 00:13:09,750 --> 00:13:11,375 ആരുമല്ല, നോക്കൂ. 117 00:13:13,000 --> 00:13:14,291 ഒന്നുകിൽ ഞങ്ങള്‍ ഒപ്പം വരുന്നു, 118 00:13:14,291 --> 00:13:17,541 അല്ലെങ്കില്‍ വെള്ളം കള്ളാ, നിന്നെ ഞാനിപ്പോ പിടിച്ച് അധികാരികളെ ഏല്‍പ്പിക്കും. 119 00:13:23,916 --> 00:13:26,791 നിങ്ങൾ ഗൂണ്ടിനെ കാണാൻ പോകുകയാണ്, ഞങ്ങളുടെ കൂട്ടത്തിൻ്റെ നേതാവിനെ. 120 00:13:26,791 --> 00:13:30,833 നിങ്ങളെ സ്വീകരിക്കുന്നതിനെക്കുറിച്ച് അവര്‍ ചിന്തിക്കണമെങ്കിൽപോലും നാല് നിയമങ്ങളുണ്ട്. 121 00:13:30,833 --> 00:13:33,541 ഒന്ന്, ഒരിക്കലും അവരുടെ കണ്ണിൽ നോക്കരുത്. 122 00:13:33,541 --> 00:13:36,375 പിന്നെ, എപ്പോഴും മൂന്നടി പിന്നോട്ട് നിൽക്കണം. 123 00:13:36,375 --> 00:13:41,250 നാല്, ഒരിക്കലും, എന്തുതന്നെയായാലും, അവരെ "ഗൂണ്ട്" എന്ന് വിളിക്കരുത്. 124 00:13:42,750 --> 00:13:43,958 - മനസ്സിലായി. - മനസ്സിലായി. 125 00:13:48,333 --> 00:13:50,125 അത് മൂന്ന് നിയമങ്ങളായിരുന്നോ അതോ നാലോ? 126 00:13:50,125 --> 00:13:51,708 ഞാന്‍ ശരിക്കും ശ്രദ്ധിച്ചിരുന്നില്ല. 127 00:14:06,416 --> 00:14:08,375 നീ പൊയ്ക്കോ, ഇപ്പോള്‍ ആസ്വദിക്കൂ. 128 00:14:14,416 --> 00:14:15,916 വരൂ. അവിടെ. 129 00:14:20,666 --> 00:14:22,500 കാരണം അതിൽ വെയിലടിക്കുന്നുണ്ടായിരുന്നു. 130 00:14:26,875 --> 00:14:30,833 കൊള്ളാം, പുതിയത്, പൊളിക്കാൻ പാകത്തിനുള്ളത്. 131 00:14:42,416 --> 00:14:44,666 - എന്‍റേതുപോലെ വലിയ തൊപ്പി! - അച്ഛന്‍റേതുപോലെ! 132 00:14:48,708 --> 00:14:51,291 മാളങ്ങളിൽ താമസിക്കുന്ന ഹാര്‍ഫുട്ടുകളോ? 133 00:14:54,375 --> 00:14:57,041 - അത് സ്വാഭാവികമായി തോന്നുന്നില്ല. - അതിന് ഞങ്ങള്‍ ഹാർഫൂട്ടുകളല്ല. 134 00:14:58,125 --> 00:14:59,333 ഞങ്ങള്‍ സ്റ്റൂറുകളാണ്. 135 00:15:00,375 --> 00:15:02,166 സ്റ്റൂറുകളോ? 136 00:15:02,166 --> 00:15:06,291 നീ എന്ത് കരുതിയാ അവരെ ഇവിടെ കൊണ്ടുവന്നത്? ആരും അത്രയ്ക്ക് മണ്ടരാകില്ല. 137 00:15:06,291 --> 00:15:07,708 അവര്‍ക്ക് ഒളിക്കാനൊരു സ്ഥലം വേണം. 138 00:15:07,708 --> 00:15:10,833 എന്ത്, മരുഭൂമിയിലെ പാതി പിശാചുക്കളും അവരെ തിരയുമ്പോഴോ? 139 00:15:10,833 --> 00:15:14,250 കൊച്ചനേ, നിൻ്റെ തലച്ചോർ ഒരു കഴുകനിൽ വച്ചിരുന്നേല്‍ അത് പിന്നിലേക്ക് പറന്നേനേ. 140 00:15:14,250 --> 00:15:15,666 അവനോട് കൂടുതല്‍ നന്നായി പെരുമാറ്. 141 00:15:18,125 --> 00:15:19,958 നീ എന്നോട് തര്‍ക്കുത്തരം പറയുന്നോ? 142 00:15:21,291 --> 00:15:22,625 അതായിരുന്നു നാലാമത്തെ നിയമം. 143 00:15:23,333 --> 00:15:26,250 നിങ്ങളെ വേട്ടയാടുന്ന ഗാവ്ഡ്രിം നിങ്ങളെ കൊല്ലാൻ ഞാൻ അനുവദിക്കാതിരിക്കാന്‍ 144 00:15:26,250 --> 00:15:28,291 എനിക്ക് ഒരു നല്ല കാരണം തരൂ. 145 00:15:31,916 --> 00:15:33,708 നടക്കട്ടെ, നിങ്ങളുടെ ഭാഗം വാദിക്ക്. 146 00:15:37,916 --> 00:15:42,083 എൻ്റെ സുഹൃത്തിന് സ്വന്തം വിധി കണ്ടെത്താൻ സഹായിക്കുന്നതിനായി 147 00:15:42,083 --> 00:15:45,416 ഞാൻ നദികളും മലകളും മരുഭൂമികളും കടന്ന് നടന്നു, ആ വിധി 148 00:15:45,416 --> 00:15:48,541 ലോകത്തിൻ്റെ വിധിയെ ആശ്രയിച്ചിരിക്കും, നിങ്ങളുടേതും അതില്‍ ഉൾപ്പെടുന്നു-- 149 00:15:48,541 --> 00:15:49,833 നല്ലൊരു കാരണം തരാനാ പറഞ്ഞത്. 150 00:15:51,000 --> 00:15:53,375 നിങ്ങളുടെ ഈ സുഹൃത്ത്, അയാള്‍ ആരാണ്, എന്തായാലും? 151 00:15:53,916 --> 00:15:55,416 - അയാള്‍ ഒരു ഭീമനാണ്. - ഭീമനോ? 152 00:15:55,416 --> 00:15:57,791 - എന്താ‌ ഒരു എൽഫ് പോലെയോ? - അതിലും വലുത്. 153 00:15:57,791 --> 00:15:59,250 അവനൊരു വലിയ ഭീമാകാരനായ എൽഫാവും. 154 00:16:00,208 --> 00:16:01,208 അയാളൊരു എൽഫ് അല്ല. 155 00:16:03,916 --> 00:16:05,125 അയാളൊരു മാന്ത്രികനാണ്. 156 00:16:08,875 --> 00:16:11,125 ശരി, ഈ ആകാശത്തിന് കീഴിലുള്ള ഒരേയൊരു മാന്ത്രികന്‍ 157 00:16:13,250 --> 00:16:14,666 ദുർ മന്ത്രവാദി ആണ്. 158 00:16:14,666 --> 00:16:17,666 ഇത്തരം ഒരാള്‍ നമുക്ക് ഗുണകരമായിരിക്കില്ല, ദോഷകരമായിരിക്കും. 159 00:16:18,166 --> 00:16:19,041 അവരെ പിടിച്ച് കെട്ട്. 160 00:16:19,541 --> 00:16:21,875 എന്ത്? അരുത്. 161 00:16:22,583 --> 00:16:24,875 എന്താ? അവളെ വിടൂ. ആരാണീ ദുർ മന്ത്രവാദി? 162 00:16:27,666 --> 00:16:31,875 ഇതിനകം തന്നെ നാം പ്രതീക്ഷിച്ചതിനേക്കാൾ വളരെയധികം ശക്തനാണ് ഇസ്താർ. 163 00:16:33,500 --> 00:16:37,291 അവൻ വായുവിൽ നിന്നൊരു മണൽക്കാറ്റുണ്ടാക്കി, അതെൻ്റെ രണ്ട് ആളുകളെ കൊന്നു, 164 00:16:38,875 --> 00:16:41,125 ഇപ്പോളവന്‍ വടക്കോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. 165 00:16:41,125 --> 00:16:43,583 ആ സന്യാസിയുടെ അടുത്തേയ്ക്ക്. 166 00:16:46,416 --> 00:16:48,416 ആ അർദ്ധജീവികളുടെ കാര്യമോ? 167 00:16:49,625 --> 00:16:54,333 ഞങ്ങൾ ഇപ്പോഴും മരുഭൂമിയിൽ തിരയുകയാണ്. അധികകാലം അവർ നമ്മെ ഒഴിഞ്ഞ് നടക്കില്ല. 168 00:16:55,000 --> 00:16:57,625 എൻ്റെ ജീവിതം കൊണ്ട് ഞാനത് സത്യം ചെയ്യുന്നു. 169 00:16:57,625 --> 00:17:01,625 ഗാവ്ഡ്രിം, ഒന്നുകിൽ നീ വലിയ വിഡ്ഢിയാണ്, 170 00:17:02,958 --> 00:17:05,083 അല്ലെങ്കില്‍ വളരെ ധീരനാണ്. 171 00:17:07,375 --> 00:17:11,208 നീ ഹാർഫൂട്ടുകളെപ്പറ്റി മാത്രം ശ്രദ്ധിക്കുക്. 172 00:17:11,208 --> 00:17:14,375 ഇസ്താറിന്‍റെ കാര്യം ഞാന്‍ നോക്കിക്കോളാം. 173 00:17:25,291 --> 00:17:27,208 അവന്‍ വീണ്ടും പുറത്തുവരട്ടെ. 174 00:17:28,875 --> 00:17:31,375 നിങ്ങൾ ഉണർന്നിരിക്കരുത്. 175 00:17:32,125 --> 00:17:35,833 മണ്ണ് തിന്ന്. ആഴത്തിൽ കുഴിക്ക്. 176 00:17:36,791 --> 00:17:38,666 വെള്ളം കുടിക്ക്. 177 00:17:40,333 --> 00:17:42,166 പോയി ഉറങ്ങ്. 178 00:17:51,250 --> 00:17:52,500 നീ ആരാണ്? 179 00:17:55,291 --> 00:17:57,875 എന്നെ എന്തെങ്കിലും പേര് വിളിച്ചിട്ട് കുറച്ച് നാളായി, 180 00:17:59,125 --> 00:18:02,625 എന്നാൽ വിത്തിവിന്‍ഡിലില്‍ എന്നെ ആളുകൾ വിളിച്ചിരുന്നത് ബൊംബഡിൽ എന്നാണ്. 181 00:18:04,083 --> 00:18:05,291 ടോം ബൊംബഡില്‍ 182 00:18:07,041 --> 00:18:12,041 പകല്‍ പോയി മറഞ്ഞുടൻ നിൻ കണ്ണിൽ ഇരുൾ മൂടിടും 183 00:18:12,958 --> 00:18:15,625 ഗോള്‍ഡ്ബെറി, ഇപ്പോൾ നാണിക്കരുത്... 184 00:18:15,625 --> 00:18:21,708 രാവിൻ നിഴലുകൾ വരുമ്പോൾ കവാടങ്ങൾ തുറക്കും 185 00:18:27,166 --> 00:18:30,125 നിൻ്റെ വൃത്തികെട്ട വസ്ത്രം കൊണ്ട് എനിക്ക് കഴിയുന്നത് ഞാൻ ചെയ്തിട്ടുണ്ട്. 186 00:18:33,583 --> 00:18:35,375 ശരി, നിന്‍റെ കൈകള്‍ വൃത്തിയാക്ക്, മുഖം കഴുക്, 187 00:18:35,375 --> 00:18:37,125 എന്നിട്ട് തീയുടെ അരികെ‍ എന്നോടൊപ്പം ചേരൂ. 188 00:18:39,625 --> 00:18:43,000 നിങ്ങളുടെ ഒപ്പം പുറത്ത് മറ്റാരെങ്കിലും ഉ... ഉണ്ടോ? 189 00:18:44,250 --> 00:18:46,500 ഒരു സ്ത്രീ പാടുന്നത് കേട്ടതായി എനിക്കുതോന്നി. 190 00:18:46,500 --> 00:18:49,791 സ്ത്രീയോ? ഏത് സ്ത്രീ? 191 00:18:51,291 --> 00:18:53,333 നിന്‍റെ കൂടെ ഇവിടെ മറ്റാരും ഇല്ലേ? 192 00:18:55,583 --> 00:18:56,833 നിങ്ങളുണ്ട്. 193 00:18:57,958 --> 00:18:59,583 അതായത്, നിങ്ങളാണെന്ന് ഞാൻ കരുതുന്നു. ആണോ? 194 00:19:03,291 --> 00:19:04,291 അതെ? 195 00:19:20,708 --> 00:19:26,583 ഇപ്പോ, നിന്‍റെയാ നക്ഷത്രങ്ങൾക്ക് കീഴെ നീ എന്ത് കണ്ടെത്താമെന്നാ പ്രതീക്ഷിക്കുന്നത്? 196 00:19:27,291 --> 00:19:29,041 തീർച്ചയായും പഴയ ടോമിനെയല്ല. 197 00:19:31,541 --> 00:19:33,166 എന്‍റെ സുഹൃത്തുക്കളെ കണ്ടെത്താമെന്ന് കരുതി. 198 00:19:35,875 --> 00:19:37,625 നക്ഷത്രങ്ങൾക്ക് അറിയില്ല, അല്ലേ? 199 00:19:38,625 --> 00:19:40,625 പുതുമുഖങ്ങളാണ്, അതാണവ. 200 00:19:40,625 --> 00:19:41,875 ഒരു വര്‍ഷത്തേക്ക് ഇരുട്ടാണ്. 201 00:19:41,875 --> 00:19:43,708 അടുത്തവര്‍ഷം. നീ മുകളിലേക്ക് നോക്ക്, 202 00:19:45,291 --> 00:19:49,500 കൊച്ചുകണ്ണുകളുടെ ഒരു സമുദ്രം തന്നെ നിന്നെ നോക്കി നില്‍ക്കുന്നത് കാണാം. 203 00:19:51,708 --> 00:19:55,916 ഇപ്പോള്‍, അവ വിചാരിക്കുന്നത് അവയ്ക്ക് എല്ലാമറിയാമെന്നാണ്, പുതുമുഖങ്ങളല്ലേ. 204 00:19:57,166 --> 00:19:58,583 ഇപ്പോഴും പുതുമുഖങ്ങള്‍ തന്നെ. 205 00:20:05,916 --> 00:20:07,333 നിങ്ങൾ ആരാണ്? 206 00:20:08,458 --> 00:20:12,083 നിങ്ങൾക്ക് ഇതുവരെ എന്‍റെ പേരറിയില്ലേ? അതാണ് ഒരേയൊരു ഉത്തരം. 207 00:20:14,083 --> 00:20:15,916 നീ ആരാണെന്ന് പറയൂ, 208 00:20:15,916 --> 00:20:18,750 ഒറ്റയ്ക്ക്, തനിച്ച്, പേരുപോലുമില്ലാതെ, അല്ലേ? 209 00:20:19,583 --> 00:20:24,041 പക്ഷേ നീ ചെറുപ്പമാണ്, ഞാന്‍ വൃദ്ധനും. 210 00:20:25,958 --> 00:20:28,333 ഏറ്റവും പ്രായമുള്ളയാൾ, അതാണ് ഞാന്‍. 211 00:20:30,833 --> 00:20:32,250 "ഏറ്റവും പ്രായമുള്ളയാൾ" എന്നാലെന്താ? 212 00:20:34,500 --> 00:20:35,875 ഏറ്റവും പ്രായമുള്ളയാൾ. 213 00:20:37,500 --> 00:20:40,083 ഞാന്‍ പറയുന്നത് ശ്രദ്ധിക്കൂ സുഹൃത്തേ, 214 00:20:40,083 --> 00:20:43,375 നദികളും വൃക്ഷങ്ങളും ഉണ്ടാകും മുമ്പുതന്നെ ടോം അവിടെ ഉണ്ടായിരുന്നു. 215 00:20:44,416 --> 00:20:47,625 ആദ്യത്തെ മഴത്തുള്ളിയും ആദ്യത്തെ ഓക്കിൻ കായയും ടോമിന് ഓര്‍മ്മയുണ്ട്. 216 00:20:48,541 --> 00:20:52,291 തിന്മകളില്ലാ കാലത്ത് അവന് നക്ഷത്രങ്ങൾക്ക് കീഴിലെ ഇരുട്ട് അറിയാമായിരുന്നു. 217 00:20:55,083 --> 00:20:59,791 ഈ സ്ഥലം മുഴുവന്‍ പച്ചപ്പായിരുന്നു. ഇപ്പോൾ, ഇതെല്ലാം മണലാണ്. 218 00:21:02,333 --> 00:21:05,083 ഇത് വിശ്വസിക്കാൻ ഞാന്‍തന്നെ കാണാനായി വരേണ്ടിവന്നു. 219 00:21:06,750 --> 00:21:08,583 ആ കളകൂജനം പോലും മുഴുവന്‍ കലര്‍പ്പില്ലാത്തതല്ല. 220 00:21:09,083 --> 00:21:12,500 അവിടെയുള്ള നിൻ്റെയാ വൃക്ഷം പോലും. മഹാ ഇരുമ്പ് വൃക്ഷം. 221 00:21:12,500 --> 00:21:14,166 ഞാന്‍ വിചാരിച്ചു, അത്-- 222 00:21:14,166 --> 00:21:18,958 അയാള്‍ക്ക്... ഒരു ശിഖരം തരാന്‍ കഴിയുമെന്ന്. 223 00:21:18,958 --> 00:21:21,250 നിങ്ങള്‍ക്ക് അയാളോട് ചോദിക്കാമായിരുന്നു. 224 00:21:28,750 --> 00:21:33,291 ഇയാര്‍വെയ്ന്‍, പതുക്കെ. പതുക്കെ. 225 00:21:35,125 --> 00:21:36,125 എനിക്കറിയാം. 226 00:21:37,416 --> 00:21:41,458 ഈ... മാന്ത്രികം. എനിക്ക് ഇത് പഠിപ്പിപ്പിച്ചുതരാമോ? 227 00:21:42,750 --> 00:21:47,333 നിങ്ങളെ പഠിപ്പിക്കാനോ? അവിടെന്താണ് പഠിക്കാനുള്ളത്? 228 00:21:50,708 --> 00:21:55,416 നിങ്ങൾ മരങ്ങളുടെ മേലും കാറ്റിനും തീയ്ക്കും മേലും അധികാരം പ്രയോഗിക്കുന്നു, 229 00:21:55,416 --> 00:21:58,208 അത് നിങ്ങളുടേതാണെന്ന മട്ടിലാണ് നിങ്ങളത് പ്രയോഗിക്കുന്നത്. 230 00:21:58,208 --> 00:22:00,583 എല്ലാ വസ്തുക്കളും ഓരോന്നും അവരുടേതാണ്. 231 00:22:01,791 --> 00:22:04,208 നിങ്ങൾ നിങ്ങളുടേതാണ് എന്നതുപോലെ. 232 00:22:04,208 --> 00:22:09,708 അങ്ങനെയെങ്കില്‍, ഒരു വടി എങ്ങനെ ഉപയോഗിക്കാമെന്ന് എന്നെ പഠിപ്പിക്കാമോ? 233 00:22:10,833 --> 00:22:14,333 ഒരു മാന്ത്രികൻ്റെ വടി ഒരു പേര് പോലെയാണ്. 234 00:22:15,375 --> 00:22:20,375 നിങ്ങളതിന് യോഗ്യനാണെന്ന് തെളിയിച്ചാൽ, അത് നിങ്ങൾക്ക് പ്രയോഗയോഗ്യമായി കഴിഞ്ഞിരിക്കും. 235 00:22:21,625 --> 00:22:25,916 നിങ്ങൾ യോഗ്യനല്ലെന്ന് ഇന്ന് തെളിഞ്ഞു. ഇതുവരെ. 236 00:22:28,458 --> 00:22:33,458 നിങ്ങൾക്ക് അങ്ങനെയാകാൻ കഴിയുമോ എന്നുള്ളത് നമ്മള്‍ ഉടൻ കണ്ടുപിടിക്കും. 237 00:22:38,750 --> 00:22:41,333 ഈ താരങ്ങള്‍ക്ക് കീഴെ ഒരു വടി കണ്ടെത്തുമെന്ന് ഉദ്ദേശിച്ചിരുന്നില്ല. 238 00:22:43,750 --> 00:22:47,000 എനിക്ക് നിങ്ങളെ കണ്ടെത്തേണ്ട നിയോഗമുണ്ടായിരുന്നു. അങ്ങനെയല്ലേ? 239 00:22:54,708 --> 00:22:55,708 എന്താണത്? 240 00:22:56,875 --> 00:22:58,083 നമ്മള്‍ തനിച്ചല്ല. 241 00:23:04,291 --> 00:23:05,541 അവര്‍ ആരാണ്? 242 00:23:09,291 --> 00:23:11,500 എന്തിനാണവർ എന്നെയും സുഹൃത്തുക്കളെയും വേട്ടയാടുന്നത്? 243 00:23:14,708 --> 00:23:17,958 എൻ്റെ തീയുടെ അരികിലിരുന്ന് തേൻ തിന്ന ആദ്യത്തെ ഇസ്താർ നിങ്ങളല്ല. 244 00:23:19,541 --> 00:23:22,208 വർഷങ്ങൾക്ക് മുമ്പ്, മറ്റൊരാള്‍ ഉണ്ടായിരുന്നു. 245 00:23:22,750 --> 00:23:24,500 ദുർ മന്ത്രവാദി 246 00:23:27,958 --> 00:23:29,125 അവനെന്ത് സംഭവിച്ചു? 247 00:23:31,625 --> 00:23:34,333 ഒരിക്കൽ, അവൻ നിങ്ങളെപ്പോലെ മാന്ത്രികം നിയന്ത്രിക്കാൻ ശ്രമിച്ചു. 248 00:23:37,666 --> 00:23:39,791 ഇപ്പോൾ, അവൻ റൂണിൻ്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്നു. 249 00:23:41,791 --> 00:23:43,458 എന്നാലിപ്പോഴും, അവന് കൂടുതൽ വേണമെന്നാണ്. 250 00:23:44,833 --> 00:23:48,416 അവൻ്റെ തിന്മ പടരുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? 251 00:23:49,625 --> 00:23:53,666 തന്നേക്കാൾ ശക്തനായ ഒരു സഖ്യകക്ഷിയില്ലാതെ അത് നടക്കില്ല. 252 00:23:55,333 --> 00:23:56,666 സൗറോൺ. 253 00:24:00,291 --> 00:24:02,750 ഈ രണ്ട് തീജ്വാലകളും ഒന്നായി ചേര്‍ന്നാല്‍, 254 00:24:04,250 --> 00:24:08,166 മധ്യ-ഭൂമി മുഴുവൻ ചാരമാകുന്നത് വരെ കത്തുന്നതിന് അവസാനമില്ല. 255 00:24:12,458 --> 00:24:14,375 നിങ്ങള്‍ക്കത് നിറുത്താന്‍ കഴിയുമോ? 256 00:24:17,166 --> 00:24:19,583 പഴയ ടോം ഒരു അലച്ചില്‍ക്കാരനാണ്, ഒരു യോദ്ധാവല്ല. 257 00:24:20,666 --> 00:24:23,750 മഹദ് പ്രവൃത്തികൾ അവ ഏൽപ്പിച്ച കൈകളിൽ തന്നെ ശേഷിക്കുന്നു. 258 00:24:26,750 --> 00:24:31,166 ലില്ലിപ്പൂക്കൾ വിരിയുമ്പോൾ അവ പറിക്കാൻ, എനിക്ക് പോയേ മതിയാവൂ. 259 00:24:33,166 --> 00:24:34,583 നിങ്ങള്‍ അര്‍ത്ഥമാക്കുന്നത്... 260 00:24:37,541 --> 00:24:38,750 എൻ്റെ കൈകളാണോ ഉദ്ദേശിക്കുന്നത്. 261 00:24:48,833 --> 00:24:51,291 ആ തീ കെടുത്തലാണോ എൻ്റെ ജോലി? 262 00:24:52,666 --> 00:24:55,125 സൗറോണിനെ നേരിടുന്നത് എന്‍റെ ജോലിയാണോ? 263 00:24:57,916 --> 00:25:02,625 നിങ്ങളുടെ ജോലി... അവ രണ്ടും നേരിടുക എന്നതാണ്. 264 00:25:31,500 --> 00:25:34,666 ഞാന്‍ നിങ്ങള്‍ക്കുവേണ്ടി കാത്തുനില്‍ക്കുകയാണ്. 265 00:25:43,541 --> 00:25:45,125 ഈ സ്ഥലം ഏതാണ്? 266 00:25:48,000 --> 00:25:49,250 ട്യുറിന്‍ ഗൊര്‍താഡ്. 267 00:25:51,500 --> 00:25:53,208 മനുഷ്യർ സമാധിമേട് എന്നു വിളിക്കുന്നു. 268 00:25:54,916 --> 00:25:58,916 പണ്ട്, ഇവിടെയാണവർ തങ്ങളുടെ പ്രഭുക്കളെയും രാജാക്കന്മാരെയും അടക്കിയത്. 269 00:26:00,666 --> 00:26:02,625 ഇവിടെ എനിക്ക് സുഖം തോന്നുന്നില്ല. 270 00:26:04,125 --> 00:26:06,375 മരങ്ങൾക്ക് പോലും സ്വസ്ഥതയില്ലെന്ന പ്രതീതി. 271 00:26:07,666 --> 00:26:08,583 ഭയക്കേണ്ട. 272 00:26:08,583 --> 00:26:10,833 മരണപ്പെട്ട മനുഷ്യർ ഭീഷണിയല്ല. 273 00:26:13,333 --> 00:26:14,416 നീങ്ങിക്കൊണ്ടിരിക്ക്. 274 00:26:21,208 --> 00:26:25,041 കരങ്ങളും ഹൃദയവും അസ്ഥികളും മരവിച്ചിരിക്കുന്നു. 275 00:26:25,041 --> 00:26:29,000 ഈ കല്ലിനടിയിലെ നിദ്ര മടുത്തിരിക്കുന്നു 276 00:26:50,750 --> 00:26:54,708 ഒരു നിമിഷം ഞാൻ വിചാരിച്ചു, ഞാൻ കേട്ടെന്ന്... 277 00:26:54,708 --> 00:26:56,083 കേട്ടെന്നോ? 278 00:26:57,875 --> 00:26:59,000 നിങ്ങള്‍ എന്താ കേട്ടത്? 279 00:27:00,625 --> 00:27:02,166 അതേതാണ്ട് ഒരു പാട്ട് പോലെയായിരുന്നു. 280 00:27:06,000 --> 00:27:07,666 അല്ലെങ്കിലൊരു പാട്ടിൻ്റെ ഓർമ്മ. 281 00:27:18,041 --> 00:27:18,958 ഗലാദ്രിയൽ. 282 00:27:27,250 --> 00:27:29,083 കുതിരകളുടെ പടച്ചട്ടകൾ ലിൻഡനില്‍ നിന്നാണ്. 283 00:27:31,833 --> 00:27:34,333 കെലെബ്രീമ്പോറിന് മുന്നറിയിപ്പ് നൽകാൻ രാജാവ് ദൂതയച്ചു. 284 00:27:36,166 --> 00:27:37,708 ഇവരെയാണോ? 285 00:27:40,916 --> 00:27:42,708 നാം ഈ സ്ഥലം വിടണം. 286 00:27:49,458 --> 00:27:51,750 - ഡയ്മൊര്‍! - എന്നെ മുറുകെപ്പിടിക്കൂ. 287 00:27:51,750 --> 00:27:53,083 വിടരുത്! 288 00:28:07,083 --> 00:28:09,875 കരങ്ങളും ഹൃദയവും അസ്ഥികളും മരവിച്ചിരിക്കുന്നു 289 00:28:10,583 --> 00:28:13,875 ഈ കല്ലിനടിയിലെ നിദ്ര മടുത്തിരിക്കുന്നു 290 00:28:14,500 --> 00:28:17,916 കല്ലിൻ കിടക്കയിൽ നിന്നിനി ഉണരുകയില്ല 291 00:28:17,916 --> 00:28:21,791 സൂര്യൻ എരിഞ്ഞടങ്ങുകയും ചന്ദ്രൻ ഉദിക്കാതിരിക്കുകയും ചെയ്താൽ പോലും 292 00:28:27,125 --> 00:28:30,083 കറുത്ത കാറ്റിൽ നക്ഷത്രങ്ങൾ മരിക്കട്ടെ 293 00:28:35,541 --> 00:28:37,125 നിങ്ങള്‍ സ്വയം തയ്യാറാകൂ. 294 00:28:43,583 --> 00:28:44,666 അവരാരാണ്? 295 00:28:45,458 --> 00:28:46,708 ദുരാത്മാക്കൾ. 296 00:28:59,708 --> 00:29:01,000 ആക്രമിക്കൂ! 297 00:29:25,666 --> 00:29:26,750 അമ്പുകള്‍ എയ്യരുത്! 298 00:29:36,208 --> 00:29:37,875 നമ്മുടെ ആയുധങ്ങൾക്ക് അവയെ ഭേദിക്കാനാവില്ല. 299 00:29:42,625 --> 00:29:44,458 മുറുകെ പിടിക്ക്. എന്നോടൊപ്പം വാ. 300 00:29:44,458 --> 00:29:45,750 നീ എവിടെ പോകുന്നു? 301 00:29:45,750 --> 00:29:46,833 - തുറക്കാൻസഹായിക്ക്. - എന്ത്? 302 00:29:46,833 --> 00:29:48,500 വേഗം! 303 00:29:55,875 --> 00:29:57,000 ഉപസേനാപതി! 304 00:30:10,125 --> 00:30:11,125 അതെടുക്ക്. 305 00:30:26,625 --> 00:30:27,458 എങ്ങനെ? 306 00:30:27,458 --> 00:30:28,666 ഐതിഹ്യമനുസരിച്ച്, 307 00:30:28,666 --> 00:30:32,000 അവരെ അടക്കം ചെയ്ത വാളുകള്‍ക്ക് മാത്രമേ അത്തരം ജീവികളെ അടക്കിനര്‍ത്താനാവൂ. 308 00:30:32,000 --> 00:30:35,458 എന്നാലിവിടെ മറവുചെയ്ത മനുഷ്യരെ കല്ലറകളില്‍ വച്ചിട്ട് ആയിരത്തിലേറെ വർഷങ്ങളായി. 309 00:30:35,458 --> 00:30:37,958 എന്തോ ഒന്ന് അവരെ ഉണർത്തി എന്ന് പറയുന്നതാണ് ഉചിതം. 310 00:30:37,958 --> 00:30:39,458 അല്ല. 311 00:30:41,083 --> 00:30:42,500 ആരോ. 312 00:30:43,625 --> 00:30:45,208 തിന്മയെ ഉണര്‍ത്തുന്നു. 313 00:30:46,333 --> 00:30:48,708 മധ്യ-ഭൂമി മുഴുവനും. 314 00:30:48,708 --> 00:30:52,666 തിയോ! 315 00:30:52,666 --> 00:30:59,125 - തിയോ! - തിയോ! 316 00:31:01,000 --> 00:31:02,000 തിയോ! 317 00:31:03,083 --> 00:31:03,958 തിയോ! 318 00:31:08,041 --> 00:31:09,833 - തിയോ! - തിയോ! 319 00:31:20,000 --> 00:31:21,625 അവർ ആയുധങ്ങളെല്ലാം വിട്ടിട്ടുപോയി. 320 00:31:24,375 --> 00:31:27,333 ഒരു കിരാതന്, ഒരു കോടാലിത്തലയ്ക്ക് സ്വർണ്ണത്തേക്കാൾ വിലയുണ്ട്. 321 00:31:28,041 --> 00:31:30,250 അവരത് ഒപ്പം കൊണ്ടുപോയില്ലെന്നുള്ളത് വിചിത്രം തന്നെ. 322 00:31:31,791 --> 00:31:34,791 നിങ്ങളെല്ലാവരും വരൂ. നമുക്ക് മുന്നോട്ട് നീങ്ങാം. 323 00:31:36,625 --> 00:31:38,458 ഈ വഴി. നമുക്ക് പോകാം. 324 00:31:42,416 --> 00:31:43,916 നൂമെനോറിയൻ, സ്വയം പീഡിപ്പിക്കേണ്ട. 325 00:31:45,625 --> 00:31:47,500 തിയോ ഇതിലും വളരെ മോശമായതിനെ അതിജീവിച്ചിട്ടുണ്ട്. 326 00:31:49,083 --> 00:31:50,375 അവൻ ഇതിനെ അതിജീവിച്ച് കടന്നുവരും. 327 00:31:50,375 --> 00:31:51,666 തിയോ! 328 00:31:55,750 --> 00:31:57,083 തിയോ! 329 00:32:06,416 --> 00:32:07,541 തിയോ! 330 00:32:09,708 --> 00:32:11,791 നീ. ഈ വഴി വാ. 331 00:32:43,125 --> 00:32:45,291 നമുക്ക് അവരുടെ തമ്പുകളിൽ തെരച്ചിൽ നടത്താം. 332 00:32:45,291 --> 00:32:47,000 നാം ഒരു യുദ്ധത്തിന് ആരംഭമിടുകയാവും ചെയ്യുക. 333 00:32:47,000 --> 00:32:49,416 കടൽവാസികളേ, നാം ഇതിനകം തന്നെ യുദ്ധത്തിലാണ്. 334 00:32:50,125 --> 00:32:54,375 ഞാന്‍ കണ്ടത്, നശ്വരരായ മനുഷ്യർ ചെയ്തതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. 335 00:32:54,375 --> 00:32:58,458 അവര്‍ മനുഷ്യരല്ല. മൃഗങ്ങളാണ്. വേണമെങ്കില്‍ അവര്‍ മനുഷ്യമാംസം തിന്നും. 336 00:32:58,458 --> 00:33:01,375 നമ്മൾ പാഴാക്കുന്ന ഓരോ നിമിഷവും തിയോയുടെ ജീവൻ അപകടത്തിലാവുകയാണ്. 337 00:33:01,375 --> 00:33:02,666 നാം തിരച്ചില്‍ തുടരണം. 338 00:33:02,666 --> 00:33:06,916 കിഴക്കൻ ഗ്ലെൻ പ്രദേശത്ത് തിരയാം. കിരാതന്മാര്‍ അവിടെ താവളമാണെന്നാ കേള്‍വി. 339 00:33:06,916 --> 00:33:08,000 അതൊരു നല്ല ആശയമാണ്. 340 00:33:08,000 --> 00:33:09,708 നിങ്ങൾ വടക്കോട്ടു നോക്കുന്നതാണ് നല്ലത്. 341 00:33:12,208 --> 00:33:13,291 എന്തുകൊണ്ട് വടക്ക്? 342 00:33:15,458 --> 00:33:19,083 പ്രിയപ്പെട്ടവരെ തേടി ഞാൻ ആഴ്ചകളോളം ഈ ദേശങ്ങളില്‍ ചിലവഴിച്ചിരുന്നു. 343 00:33:19,083 --> 00:33:21,000 കാടിൻ്റെ ആ ഭാഗം വളരെ പുരാതനമാണ്. 344 00:33:21,000 --> 00:33:23,375 അവിടെ കിരാതൻമാരുണ്ട്, വളരെ മോശമായതും, ഉറപ്പായും പറയുന്നു. 345 00:33:24,708 --> 00:33:26,000 നീ പറയുന്നത് ശരിയായിരിക്കാം. 346 00:33:26,000 --> 00:33:27,166 അറോണ്ടീർ. 347 00:33:30,250 --> 00:33:33,625 പകല്‍വെളിച്ചം നാം പാഴാക്കരുത്. വെള്ളവും വിഭവങ്ങളും ശേഖരിക്ക്. 348 00:33:33,625 --> 00:33:35,000 നമുക്ക് മുന്നോട്ടു നീങ്ങാം. 349 00:33:48,375 --> 00:33:49,375 ഇതാ. 350 00:33:57,541 --> 00:33:58,750 നീ ഒരു സ്ഥലം വിട്ടുകളഞ്ഞു. 351 00:34:06,833 --> 00:34:07,833 നന്ദി. 352 00:34:09,750 --> 00:34:12,041 നിന്‍റെ ദ്വീപില്‍ ജല ദൗര്‍ലഭ്യം കാണില്ല എന്ന് കരുതുന്നു. 353 00:34:13,166 --> 00:34:15,750 ഇല്ല. നൂമെനോറില്‍ ഞങ്ങളുടെ മിക്ക വീടുകളിലും വെള്ളമുണ്ട്. 354 00:34:16,416 --> 00:34:17,916 എനിക്കത് കാണണമെന്ന് ആഗ്രഹമുണ്ട്. 355 00:34:19,541 --> 00:34:21,208 നിന്‍റെ പ്രതിശ്രുതവധുവിനും അതുണ്ടെന്നുറപ്പാ. 356 00:34:25,666 --> 00:34:27,208 നാം നീങ്ങിക്കൊണ്ടിരിക്കേണ്ടതാണ്. 357 00:34:27,208 --> 00:34:28,416 ഒരു നിമിഷത്തിനകം. 358 00:34:28,416 --> 00:34:31,583 എസ്ട്രിട്, നീ കിരാതൻമാരുടെ ഇടയില്‍ സമയം ചിലവഴിച്ചിട്ടുണ്ട് എന്ന് പറയുന്നു. 359 00:34:32,458 --> 00:34:33,333 എത്ര കാലം? 360 00:34:34,625 --> 00:34:37,125 ഞാന്‍ ശരിക്കും അവരോടൊപ്പമായിരുന്നില്ല. മറഞ്ഞിരിക്കുകയായിരുന്നു. 361 00:34:38,541 --> 00:34:40,833 - അവര്‍ നിന്നെ ഉപദ്രവിച്ചോ? - അറോണ്ടീർ, നീ എന്താണ്... 362 00:34:40,833 --> 00:34:43,375 നിന്‍റെ കഴുത്തില്‍ ഒരു മുറിവുള്ളത് കണ്ടതിനാലാണ് ഞാന്‍ ചോദിച്ചത്. 363 00:34:44,291 --> 00:34:45,291 ഈയിടെ പറ്റിയതുപോലുണ്ട്. 364 00:34:46,625 --> 00:34:50,833 അല്ല. അതെന്‍റെ തെറ്റായിരുന്നു. തീയുടെ അരികിലാണ് ഞാന്‍... കിടന്നുറങ്ങിയത്. 365 00:34:50,833 --> 00:34:52,916 അത് കെടുത്തണമായിരുന്നു, പക്ഷേ രാത്രി തണുപ്പായിരുന്നു. 366 00:34:52,916 --> 00:34:54,083 അതെന്‍റെ മണ്ടത്തരമായിരുന്നു. 367 00:34:54,083 --> 00:34:56,958 ചിലപ്പോള്‍ നമ്മളെല്ലാവരും മണ്ടത്തരം കാണിക്കും. 368 00:34:56,958 --> 00:34:59,750 പ്രത്യേകിച്ച്, പ്രതീക്ഷ നഷ്ടപ്പെടുന്ന നിമിഷങ്ങളില്‍. 369 00:35:10,458 --> 00:35:12,291 എസ്ട്രിട്, എന്താണിത്? 370 00:35:12,291 --> 00:35:13,916 സ്വയം പൊള്ളിച്ചത്. 371 00:35:13,916 --> 00:35:16,583 അദാറിന്‍റെ അടയാളം മായ്ക്കാന്‍ കിരാതൻമാർ ഇത് ചെയ്യാറുണ്ട്. 372 00:35:17,208 --> 00:35:20,208 അവൾ നിന്‍റെ കൂടെ വന്നില്ലായിരുന്നെങ്കിൽ ഞങ്ങളവളെ ഗേറ്റിൽ വച്ച് പിടിച്ചേനേ. 373 00:35:20,208 --> 00:35:22,125 നീ അര്‍ത്ഥമാക്കുന്നത് അവള്‍ കിരാതയാണെന്നാണോ? 374 00:35:22,125 --> 00:35:24,250 അവള്‍ അവരിലൊരാളാണ്. 375 00:35:24,250 --> 00:35:26,583 അവൾ നമ്മളെ മറ്റുള്ളവരുടെ അടുത്തേക്ക് കൊണ്ടുപോവുകയായിരുന്നു. 376 00:35:38,083 --> 00:35:39,166 എന്തായിരുന്നു പദ്ധതി? 377 00:35:41,458 --> 00:35:43,958 എന്നെ കുത്താനോ? എന്‍റെ കുതിരയെ എടുക്കാനോ? 378 00:35:44,916 --> 00:35:47,458 അതായിരുന്നോ? അല്ല, അല്ലേ? 379 00:35:47,458 --> 00:35:51,208 അപ്പോ ഞാനൊരു നൂമെനോറിയനാണെന്ന് നീ കണ്ടു. അതിലും നല്ല ആശയമുണ്ടായിരുന്നു, അല്ലേ? 380 00:35:53,750 --> 00:35:55,291 നീ എന്നെ ഉടനീളം ഉപയോഗിച്ചുകൊണ്ടിരുന്നു. 381 00:35:55,958 --> 00:35:57,583 നിനക്കൊരു പ്രതിശ്രുതവരൻപോലുമില്ല, ഉറപ്പാ. 382 00:35:57,583 --> 00:36:00,208 - ഞാന്‍ മോർഡോറില്‍വച്ച് മരിക്കാനാഗ്രഹിച്ചോ? - എനിക്കറിയില്ല. 383 00:36:00,916 --> 00:36:02,500 ഞാന്‍ ആലോചിക്കട്ടെ. 384 00:36:14,708 --> 00:36:15,875 എന്താണത്? 385 00:36:25,416 --> 00:36:26,625 അനങ്ങരുത്. 386 00:36:33,750 --> 00:36:34,750 വേഗം വാ. 387 00:36:35,416 --> 00:36:37,541 തിയോയെ മനുഷ്യരല്ല കൊണ്ടുപോയത്. 388 00:37:00,708 --> 00:37:01,708 നോക്കൂ. 389 00:37:03,541 --> 00:37:04,791 മാന്യൻ ഉണര്‍ന്നിരിക്കുകയാണ്. 390 00:37:13,375 --> 00:37:14,458 സഹായിക്കണേ! 391 00:37:19,875 --> 00:37:21,416 ആരാണവിടെ? 392 00:37:21,416 --> 00:37:25,000 ഇതുവരെ അറിയില്ല. പക്ഷേ അവരാരായാലും അവര്‍ വലിയവരാണ്. 393 00:37:42,166 --> 00:37:43,125 നിന്‍റെ ചുവട് ശ്രദ്ധിക്ക്. 394 00:37:55,958 --> 00:37:58,958 എൻ്റെ കൈകൾ ഉപയോഗിച്ചിരുന്നെങ്കിൽ വീഴാതെ നടക്കാൻ എളുപ്പമായേനേ. 395 00:37:58,958 --> 00:38:00,666 രക്ഷപ്പെടാനും എളുപ്പമായേനേ. 396 00:38:01,958 --> 00:38:04,291 ഇതില്‍ ആര്‍ക്കും രക്ഷപ്പെടാനാവില്ല. 397 00:38:04,291 --> 00:38:05,583 വരൂ, എന്നെ അഴിച്ചുവിട്. 398 00:38:12,541 --> 00:38:13,666 ഒക്കെ ശരിയാണ്. 399 00:38:15,708 --> 00:38:17,083 അനങ്ങരുത്. 400 00:38:17,083 --> 00:38:18,500 ഒക്കെ ശരിയാണെന്ന് ഞാന്‍ പറഞ്ഞല്ലോ. 401 00:38:23,875 --> 00:38:24,833 നിന്‍റെ കൈ തരൂ. 402 00:38:25,875 --> 00:38:26,958 സഹായിക്കണേ! 403 00:38:34,541 --> 00:38:35,583 എന്നെ പിടിച്ച് പൊക്ക്. 404 00:38:37,916 --> 00:38:39,250 ഞാന്‍ താഴോട്ട് പോകുകയാണ്. 405 00:39:53,541 --> 00:39:54,541 അതെന്തായിരുന്നു? 406 00:39:54,541 --> 00:39:57,416 ഈ ലോകത്തിൻ്റെ ആഴത്തിലുള്ള സ്ഥലങ്ങളിൽ പേരില്ലാത്ത വസ്തുക്കളുണ്ട്. 407 00:40:00,583 --> 00:40:02,041 ഈ ഒരെണ്ണം... 408 00:40:04,250 --> 00:40:06,125 നമ്മളതിനെ "അത്താഴം" എന്ന് വിളിക്കും. 409 00:40:15,750 --> 00:40:18,166 ശരി, ഞാൻ ഗ്രാമത്തിലെ മുതിർന്നവരുമായി ചർച്ച നടത്തി. 410 00:40:18,750 --> 00:40:23,875 നിങ്ങളിരുവരും സൂര്യോദയത്തിൽ പുറത്താകും. ക്ഷമിക്കണം, സ്റ്റൂറുകളാണ് പ്രധാനം. 411 00:40:23,875 --> 00:40:26,958 സത്യം എന്താണെന്ന് വച്ചാല്‍. നിങ്ങളുടെ സ്ഥാനത്ത് അദ്ദേഹമായിരുന്നെങ്കിൽ... 412 00:40:29,458 --> 00:40:31,791 സഡോക്കും അതുതന്നെ ചെയ്യുമായിരുന്നു. 413 00:40:32,291 --> 00:40:33,666 സഡോക്കോ? 414 00:40:33,666 --> 00:40:37,291 ഞങ്ങളുടെ വഴികാട്ടി. അയാളെ സഡോക് ബറോസ് എന്നാണ് വിളിച്ചിരുന്നത്. 415 00:40:38,541 --> 00:40:42,375 സഡോക് ബറോസ് എന്നത് നിങ്ങളുടെ നേതാവിന്‍റെ പേരായിരുന്നോ? 416 00:40:46,875 --> 00:40:50,708 ചില കഥകളൊക്കെ ഞങ്ങൾക്കും അറിയാവുന്നത് കൊണ്ട്, ഞാൻ നിങ്ങളെ വിശ്വസിക്കുന്നില്ല. 417 00:40:51,666 --> 00:40:54,958 നിങ്ങളെ ഞാനിത് കാണിക്കുന്നത് ഒരു കാര്യം ഉറപ്പാക്കാൻ മാത്രമാണ്. 418 00:40:55,666 --> 00:40:56,875 എന്ത് ഉറപ്പാക്കാൻ? 419 00:41:01,125 --> 00:41:05,708 കഥ ഇങ്ങനെയാണ്, പണ്ട് ഒരു സ്റ്റൂര്‍ ഉണ്ടായിരുന്നു. 420 00:41:05,708 --> 00:41:07,791 ഞങ്ങളില്‍ ബാക്കിയുുള്ളവരെപ്പോലെ ആയിരുന്നില്ല. 421 00:41:07,791 --> 00:41:13,833 അദ്ദേഹം ഒരു രാത്രി ഒരു സ്ഥലം സ്വപ്നംകണ്ടു, തണുത്ത വെള്ളമൊഴുകുന്ന അനന്തമായ അരുവികളും, 422 00:41:13,833 --> 00:41:18,500 വളരെ സ്വച്ഛമായ മലനിരകളും ഉള്ളത്, ഒരു കുടുംബത്തിന് ഒരു കുഴി കുഴിച്ച് 423 00:41:18,500 --> 00:41:20,625 കഷ്ടിച്ച് ഒരു മാസം അതിൽ താമസിക്കാം. 424 00:41:21,916 --> 00:41:24,708 അദ്ദേഹം അതിനെ സൂസാറ്റ് എന്നു വിളിച്ചു. 425 00:41:26,625 --> 00:41:29,708 അത് കണ്ടെത്താനായി ഒരു ചെറു സംഘവുമായി അദ്ദേഹം യാത്ര തിരിച്ചു. 426 00:41:29,708 --> 00:41:31,333 കണ്ടെത്തിയാൽ ബാക്കിയുള്ളവരെ കൂട്ടാനായി, 427 00:41:31,333 --> 00:41:34,041 ഒരാളെ അയയ്ക്കാമെന്ന് വാഗ്ദാനവും ചെയ്തു. 428 00:41:35,458 --> 00:41:40,500 പക്ഷെ അതിൽ പിന്നെ റോറിമാസ് ബറോസിനെ കുറിച്ച് ആരും ഇതുവരെ കേട്ടിട്ടില്ല. 429 00:41:48,791 --> 00:41:50,416 പോപ്പീയുടെ നടത്തം പാട്ട്. 430 00:41:51,791 --> 00:41:54,000 ഹാർഫൂട്ടുകൾ മുമ്പ് ഇവിടെ വന്നിരുന്നു. 431 00:41:58,833 --> 00:42:01,291 നിങ്ങൾ എവിടെ നിന്നാണോ വരുന്നത്, അവിടുത്തെ നിങ്ങളുടെ 432 00:42:01,291 --> 00:42:02,833 തരക്കാരുടെ വീട്, ഇതുപോലെയാണോ? 433 00:42:04,541 --> 00:42:08,000 ഞങ്ങളെയെല്ലാം ദ സൂസാറ്റിലേക്ക് നയിക്കാനാണോ നിങ്ങൾ ഇവിടെ തിരികെ വന്നത്? 434 00:42:11,000 --> 00:42:12,291 ഞാന്‍ വിചാരിക്കുന്നത്... 435 00:42:14,500 --> 00:42:17,916 റോറിമാസ് ഒരിക്കലും ദ സൂസാറ്റ് കണ്ടെത്തിയിട്ടില്ല. 436 00:42:22,125 --> 00:42:24,041 പിന്നെ കുറച്ചുകാലം കഴിഞ്ഞ്... 437 00:42:26,666 --> 00:42:30,166 ഞങ്ങൾ വെറുതെ അലഞ്ഞുതിരിഞ്ഞുകൊണ്ടിരുന്നു. 438 00:42:39,208 --> 00:42:41,041 ഞങ്ങള്‍ക്ക് ഒരു വീടില്ല. 439 00:42:55,291 --> 00:42:59,083 കുതിരക്കാർ കണ്ടു. ഭീമാകാരന്മാര്‍. ഈ വഴി വരുന്നുണ്ട്. 440 00:43:09,791 --> 00:43:11,583 നിങ്ങളിവിടെ വന്നതിൽ ഞങ്ങൾക്കുള്ള സന്തോഷം-- 441 00:43:33,416 --> 00:43:37,458 ആ ഹാർഫൂട്ടുകൾ, അവരെവിടെയാണ്? 442 00:43:45,166 --> 00:43:50,208 ഈ മരുഭൂമിയിൽ ഞങ്ങള്‍ക്കറിയാവുന്ന ഒരേയൊരു അര്‍ദ്ധജീവികള്‍ സ്റ്റൂറുകള്‍ ആണ്. 443 00:43:52,583 --> 00:43:55,250 ഞങ്ങൾ ഈ മുഖംമൂടികൾ ധരിക്കുന്നതിന്‍റെ കാരണം നിങ്ങൾക്കറിയാമോ? 444 00:43:56,458 --> 00:44:00,500 ദുർ മന്ത്രവാദിയെ എതിരിടുക, പിന്നെ ഞങ്ങൾ അവനുമായി മടങ്ങുമ്പോൾ, 445 00:44:00,500 --> 00:44:02,958 നിങ്ങൾ സ്വയം കണ്ടെത്തും. 446 00:44:33,083 --> 00:44:36,000 ഈ മോതിരം എന്നെ വഞ്ചിക്കുകയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെന്ന് എനിക്കറിയാം. 447 00:44:36,583 --> 00:44:39,208 എന്നാൽ അതെന്നെ നയിക്കുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു, 448 00:44:40,125 --> 00:44:43,750 അതിനെ പിന്തുടരുക എന്നതാവാം നമ്മുടെ വിജയത്തിലേക്കുള്ള ഏക വഴി. 449 00:44:45,000 --> 00:44:48,375 വിജയത്തിൻ്റെ വില വളരെ വലുതായി മാറുന്നതിൽ ഒരർത്ഥവുമില്ലേ? 450 00:44:51,041 --> 00:44:53,458 ഞാനിനിയും ആ നിലയിൽ എത്തിച്ചേര്‍ന്നിട്ടില്ല. 451 00:44:53,458 --> 00:44:55,041 അത് നിന്നെ ഭയപ്പെടുത്തുന്നില്ലെന്നോ? 452 00:44:55,041 --> 00:44:59,875 കാരണം, സൗറോൺ ഭരിക്കുന്ന ഒരു ലോകത്തിൻ്റെ ദുരിതങ്ങള്‍ 453 00:44:59,875 --> 00:45:01,666 എന്നെ കൂടുതൽ ഭയപ്പെടുത്തുന്നു. 454 00:45:04,708 --> 00:45:10,458 എനിക്കതെപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. എന്നാലീ മോതിരം കൊണ്ട് എനിക്കത് കാണാനാവും. 455 00:45:11,458 --> 00:45:15,291 നമ്മുടെ മുന്നിലുള്ള ജോലിയിൽ പരാജയപ്പെട്ടാൽ നമുക്ക് സകലവും നഷ്ടമാകും. 456 00:45:19,666 --> 00:45:23,416 അച്ഛൻ അത് മുൻകൂട്ടി കണ്ടിരുന്നു, ഒരു ദിവസം, 457 00:45:23,416 --> 00:45:25,791 കെലെബ്രീമ്പോറിന്‍റെ ജീവന്‍ എന്‍റെ കരുതലിലാകുമെന്ന്. 458 00:45:27,833 --> 00:45:31,833 അത് സംരക്ഷിക്കാനുള്ള മികച്ച പ്രത്യാശ ലഭിക്കാന്‍, പോകേണ്ടപാത ഞാൻ തിരഞ്ഞെടുക്കും. 459 00:45:34,875 --> 00:45:38,166 ഏറ്റവും ദുർബലമായതും ഏറ്റവും പ്രിയപ്പെട്ടതും സംരക്ഷിക്കുക എന്നത് 460 00:45:40,000 --> 00:45:45,125 എല്ലാ എല്‍ഫുകളേയും ഏൽപ്പിച്ച ഒരു ദൗത്യമാണ്. 461 00:45:50,750 --> 00:45:52,666 ആ ഒന്ന് ഇതുവരെ പൂർത്തിയായിട്ടില്ല. 462 00:45:55,208 --> 00:46:00,708 ഞാൻ നിന്നോട് ഉറപ്പായും പറയുന്നു, കൂടുതൽ വേദനാജനകമായ ത്യാഗങ്ങൾ ഉണ്ടാകും. 463 00:46:07,708 --> 00:46:09,041 ഗലാദ്രിയൽ? 464 00:46:10,500 --> 00:46:12,166 എൽറോണ്ട്, എനിക്ക് വാക്ക് തരൂ, 465 00:46:13,958 --> 00:46:17,416 നീ മറ്റെല്ലാ പരിഗണനകൾക്കും മീതെ സൗറോണിനെ എതിർക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന്. 466 00:46:18,750 --> 00:46:19,958 എന്‍റെ ജീവന്‍ പോലും. 467 00:46:20,958 --> 00:46:24,375 ആ മോതിരത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ഒരു ചോദ്യത്തിനും ഞാൻ ഒരു വാഗ്ദാനവും നൽകില്ല. 468 00:46:29,708 --> 00:46:31,416 പക്ഷെ ഞാൻ നിന്നോട് സത്യം ചെയ്യുന്നു... 469 00:46:33,375 --> 00:46:35,625 സൗറോണിനെ പരാജയപ്പെടുത്തലാണ് ആദ്യം ചെയ്യുക. 470 00:46:37,333 --> 00:46:38,958 നിനക്കും മുന്നേ. 471 00:46:41,583 --> 00:46:45,500 ക്ഷമിക്കണം സൈന്യാധിപ, ഞങ്ങൾ പെരുമ്പറശബ്ദം കേട്ടു. 472 00:47:26,666 --> 00:47:28,333 അതാണോ ചങ്ങലകളുടെ താക്കോൽ? 473 00:47:29,625 --> 00:47:32,625 നീ അത് ഉപയോഗിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അദ്ദേഹം ഉദ്ദേശിച്ചിരുന്നു. 474 00:47:54,875 --> 00:47:55,875 ക്ഷമിക്കണം. 475 00:47:59,125 --> 00:48:00,250 ഞാനും അതുപോലെ. 476 00:48:03,083 --> 00:48:05,916 ഇസീൽദുർ, നീ നോക്ക്... 477 00:48:10,666 --> 00:48:13,125 എന്നെപ്പോലുള്ളവർക്ക് ക്ഷമ വരുന്നില്ല. 478 00:48:14,750 --> 00:48:17,166 ഉടനെയോ പിന്നീടോ, അവരെന്നെ പുറത്താക്കുമെന്ന് നിനക്കറിയാം. 479 00:48:25,333 --> 00:48:26,625 ഞാന്‍ അവരെ അനുവദിക്കുകയില്ല. 480 00:48:29,250 --> 00:48:30,875 നിന്നെ പുറത്താക്കാന്‍ ഞാനനുവദിക്കില്ല. 481 00:48:33,625 --> 00:48:35,166 ആ വാള്‍ താഴെ വയ്ക്ക്. 482 00:48:49,791 --> 00:48:51,791 എസ്ട്രിട്, ആ വാള്‍ താഴെയിട്! 483 00:48:58,250 --> 00:48:59,583 എസ്ട്രിട്! 484 00:49:06,166 --> 00:49:07,375 നിര്‍ത്ത്! 485 00:49:12,083 --> 00:49:15,166 ഞാന്‍ ഹരിതവനത്തിലെ അറോണ്ടീർ. 486 00:49:18,041 --> 00:49:22,916 നീ മരങ്ങളുടെ ജീവന് എപ്പോഴെങ്കിലും കോടാലി വച്ചിട്ടുണ്ടോ? 487 00:49:25,333 --> 00:49:27,208 വേദനയോട് പറയട്ടെ, ഞാന്‍ ചെയ്തിട്ടുണ്ട്, പക്ഷേ-- 488 00:49:30,333 --> 00:49:31,541 ഞാന്‍ പറയുന്നത് കേള്‍ക്ക്! 489 00:49:52,208 --> 00:49:53,625 അത് മരങ്ങളെ വീഴ്ത്താനുള്ളതല്ല. 490 00:49:58,208 --> 00:50:00,625 അത് എന്താണ് വീഴ്ത്തിയത്? 491 00:50:00,625 --> 00:50:02,125 ഓർക്കുകള്‍. 492 00:50:06,666 --> 00:50:07,875 പിറകോട്ട് മാറ്. 493 00:50:10,166 --> 00:50:11,291 അവിടെ ഉണ്ടായിരുന്നു... 494 00:50:13,166 --> 00:50:14,916 അവരുടെ ഒരു സൈന്യം. 495 00:50:14,916 --> 00:50:19,083 അവർ മുന്നേറുമ്പോള്‍ മരങ്ങളെ വെട്ടുകയും കൊല നടത്തുകയും ചെയ്യുന്നു. 496 00:50:20,125 --> 00:50:21,583 അവര്‍ ചെയ്തത് ഞങ്ങൾ കണ്ടു. 497 00:50:22,625 --> 00:50:26,208 അതിനാണോ നിങ്ങള്‍ ഇവിടെ വന്നത്? എന്തിനാണ് ഇങ്ങനെ കോപിക്കുന്നത്? 498 00:50:28,291 --> 00:50:34,291 ഒലിക്കുന്ന കറയും കത്തുന്ന കൊമ്പും ദൂരെ നിന്ന് ഞങ്ങളെ വിളിച്ചു. 499 00:50:35,833 --> 00:50:39,583 പക്ഷേ... ഞങ്ങള്‍ വളരെ താമസിച്ചുപോയി. 500 00:50:39,583 --> 00:50:42,666 ഒരു സൈന്യമോ? എത്ര കാലം മുമ്പായിരുന്നു... 501 00:50:42,666 --> 00:50:46,875 വിൻ്റർബ്ലൂം ആ മരങ്ങളിൽ പലതിനെയും വിത്തിൽ നിന്നും മുളകളിൽ നിന്നും പോഷിപ്പിച്ചു. 502 00:50:46,875 --> 00:50:49,833 അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ അവളോട് ആവശ്യപ്പെടരുത്. 503 00:50:49,833 --> 00:50:51,666 അവർ ഓര്‍ക്കുകളില്‍ നിന്ന് വ്യത്യസ്തരല്ല! 504 00:50:56,333 --> 00:51:01,125 സകലരും കുടലെടുക്കുന്നവർ, പിഴുതെറിയുന്നവര്‍ കൊമ്പുമുറിക്കുന്നവർ, തടി പിളർത്തുന്നവര്‍! 505 00:51:07,416 --> 00:51:08,333 ഞങ്ങള്‍... 506 00:51:16,000 --> 00:51:17,333 നിങ്ങളോട് മാപ്പുചോദിക്കുന്നു... 507 00:51:26,041 --> 00:51:27,333 ഞങ്ങളേൽപ്പിച്ച... 508 00:51:36,500 --> 00:51:37,708 ...മുറിവുകൾക്ക്. 509 00:51:50,541 --> 00:51:53,583 ക്ഷമിക്കാന്‍ ഒരു യുഗം എടുക്കും. 510 00:52:01,166 --> 00:52:06,291 മഴ കഴുകി മായ്ക്കുന്നു മണ്ണിൻ്റെ നീണ്ട ഓർമ്മയെ. 511 00:52:06,291 --> 00:52:10,875 പഴയ പാടുകൾ മറയ്ക്കുന്നൂ പുതിയ പുറംതൊലി. 512 00:52:11,666 --> 00:52:15,458 ആ സമയത്തെ പ്രതി, ഞാൻ ഉറപ്പായി പറയുന്നു, 513 00:52:15,458 --> 00:52:19,916 ഈ കാട്ടിലെ മരങ്ങൾ സമാധാനത്തോടെ നില്‍ക്കാന്‍ ഞങ്ങൾ നോക്കും. 514 00:52:38,208 --> 00:52:40,083 സമാധാനമെന്തെന്ന് അവയ്ക്കറിയാമെന്ന് കരുതുന്നുണ്ടോ? 515 00:52:40,083 --> 00:52:44,000 രാത്രിയിലെ കൊടുങ്കാറ്റിന് ശേഷം വരുന്നതാണ് അത്, 516 00:52:44,000 --> 00:52:47,958 പ്രഭാതം നിശബ്ദമാകുമ്പോൾ പക്ഷികൾ ഉണരുമ്പോള്‍. 517 00:52:48,708 --> 00:52:53,208 നമ്മള്‍ ഈ കാട് പരിപാലിച്ചത് 518 00:52:53,208 --> 00:52:57,291 പർവ്വതങ്ങൾ പൊങ്ങി അതിനെ വിഭജിക്കും മുമ്പാണ്. 519 00:53:00,791 --> 00:53:06,625 പായലില്‍ പതിക്കുന്ന വെളിച്ചം മാത്രമായിരുന്നു ഇവിടുത്തെ ശബ്ദം. 520 00:53:11,250 --> 00:53:12,333 തിയോ? 521 00:53:12,333 --> 00:53:15,833 പിന്നെ ഇലകള്‍ ശ്വസിക്കുന്നതിന്‍റെയും. 522 00:53:19,583 --> 00:53:24,500 അതെ. നമുക്ക് ശാന്തി എന്തെന്ന് അറിയാം. 523 00:53:24,500 --> 00:53:27,291 എസ്ട്രിട്? ഇത് ഞാനാണ്. 524 00:53:36,875 --> 00:53:39,250 എസ്ട്രിട്. 525 00:53:41,250 --> 00:53:42,250 ഹെയ്‌ഗൻ? 526 00:53:44,500 --> 00:53:46,791 - ഞാന്‍ വിചാരിച്ചു... - അതുപോലെ ഞാനും. 527 00:53:50,750 --> 00:53:53,875 നീയിവിടെയുണ്ടെന്ന് എനിക്ക് വിശ്വസിക്കാൻ വയ്യ. എന്തൊരു കോലമാ നിൻ്റെ. 528 00:54:20,625 --> 00:54:22,250 എന്നെ തേടി വന്നതിന് നന്ദി. 529 00:54:26,625 --> 00:54:28,166 ഞാനൊരു വാഗ്ദാനം നടത്തിയിരുന്നു. 530 00:54:29,708 --> 00:54:31,125 അത് പാലിച്ചതിന് നന്ദി. 531 00:54:35,708 --> 00:54:37,291 ഇനി ഞാന്‍ മറ്റൊന്ന് പാലിക്കണം. 532 00:54:38,875 --> 00:54:43,541 ഓർക്കുകൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പോകുന്നു. അത് പോകുന്ന പാത ഞാൻ പിന്തുടരണം. 533 00:54:44,625 --> 00:54:47,083 അദാറിനെ നേരിടാന്‍ ഒരുപക്ഷേ മറ്റൊരു അവസരം കൂടി കിട്ടും. 534 00:54:50,708 --> 00:54:52,625 നിനക്ക് വേണമെങ്കില്‍ എന്നോടൊപ്പം വരാം. 535 00:54:56,833 --> 00:54:58,666 എനിക്ക് പാലിക്കാന്‍ സ്വന്തം വാഗ്ദാനങ്ങളുണ്ട്. 536 00:55:06,375 --> 00:55:10,250 എന്നാല്‍ പിന്നെ മായ് ഗ്ലെനോ. പെലാർഗിർ പ്രഭു. 537 00:55:19,125 --> 00:55:24,041 തെക്കുദിക്ക് 538 00:55:24,041 --> 00:55:27,000 എറഗിയൻ 539 00:55:48,375 --> 00:55:49,916 ഓർക്കിന്‍റെ വഞ്ചന. 540 00:55:49,916 --> 00:55:51,416 ആ പാത. 541 00:55:52,791 --> 00:55:54,041 ഞാൻ കരുതുന്നു, അത് പോകുന്നത്-- 542 00:55:54,041 --> 00:55:56,166 എന്‍റെ പ്രഭോ, എറഗിയൻ. 543 00:55:57,041 --> 00:56:01,333 നാം സൗറോണിനെ തേടിയാ വന്നത്. പകരം നാം കാണുന്നത് അദാറിനെയാണോ? 544 00:56:01,833 --> 00:56:03,791 അവർ പരസ്പരം സഖ്യത്തില്‍ ആയിരിക്കുമോ അതോ... 545 00:56:05,708 --> 00:56:06,916 ചിലപ്പോ യുദ്ധത്തിലാകാം. 546 00:56:06,916 --> 00:56:09,375 ഓർക്കുകളുടെ ഒരു സേന എൽവിഷ് ദേശങ്ങളിലേക്ക് നീങ്ങുന്നു. 547 00:56:10,375 --> 00:56:12,083 നമ്മളെല്ലാം യുദ്ധത്തിലാണ്. 548 00:56:14,875 --> 00:56:18,541 നമ്മുടെ ആതിഥേയര്‍ മോര്‍ഡോറിലേക്ക് പോകും മുമ്പ് മഹാരാജാവിനെ ഈ വാര്‍ത്ത അറിയിക്കണം. 549 00:56:23,375 --> 00:56:24,416 അവിടെ! 550 00:56:28,416 --> 00:56:29,541 പിടിക്ക്! 551 00:56:30,375 --> 00:56:32,333 പക്ഷേ അത് നമ്മുടെ അത്താഴമാണ്, അതാണ് ഓടിപ്പോകുന്നത്! 552 00:56:34,500 --> 00:56:35,666 എന്തായിത്! 553 00:56:36,958 --> 00:56:38,458 തിരികെ വരിയിൽ നില്‍ക്ക്! 554 00:56:41,208 --> 00:56:44,083 അതാരാണ്? നോക്കൂ. 555 00:56:56,666 --> 00:56:59,500 അവർ അടുത്തുണ്ട്. നോക്കിക്കൊണ്ടിരിക്കൂ. 556 00:57:01,708 --> 00:57:04,000 അതാരാണ്? അതെന്തായിരുന്നു? 557 00:57:06,083 --> 00:57:07,416 ഇവിടുന്നാണ് വന്നത്. 558 00:57:08,375 --> 00:57:10,791 എനിക്ക് ഒരു എൽഫിനെ മണക്കുന്നു. 559 00:57:36,458 --> 00:57:37,416 അത്ഭുതം തന്നെ. 560 00:57:37,416 --> 00:57:39,750 ഒന്നും നോക്കാതെ വിടരുത്. പോ! 561 00:57:39,750 --> 00:57:43,583 ലിൻഡനിലേക്ക് പോകൂ. എന്നെക്കൊണ്ട് ആവുന്നിടത്തോളം ഞാനവരെ എതിരിടാം. 562 00:57:47,375 --> 00:57:48,458 നോക്കിക്കൊണ്ടിരിക്കൂ. 563 00:57:49,208 --> 00:57:50,458 അതെടുക്ക്. 564 00:57:55,083 --> 00:57:56,625 എൽറോണ്ട്, അത് എടുക്ക്. 565 00:57:59,166 --> 00:58:00,458 അവിടെ. 566 00:58:07,500 --> 00:58:10,000 മറ്റുള്ളവരെവിടെ? 567 00:58:11,958 --> 00:58:13,125 ഞാന്‍ ഒറ്റയ്ക്കാണ്. 568 00:58:14,375 --> 00:58:16,625 അവളുടെ വലംകയ്യിലെ പെരുവിരല്‍ മുറിച്ചുകളയൂ. 569 00:58:17,958 --> 00:58:21,875 മറ്റുള്ളവർ എവിടെയെന്ന് പറയൂ, ഇടത് വിരല്‍ നിൽക്കാൻ ഞാൻ അനുവദിക്കാം. 570 00:59:11,291 --> 00:59:14,041 നമ്മളെയൊക്കെ രക്ഷിക്കാൻ അവൾ സ്വയം ത്യാഗം ചെയ്തു. 571 00:59:19,041 --> 00:59:21,166 അല്ല, നിനക്ക് തെറ്റ് പറ്റി കാംനീര്‍. 572 00:59:23,708 --> 00:59:26,125 അവളത് ചെയ്തത് നമ്മളെ രക്ഷിക്കാനല്ല. 573 00:59:28,208 --> 00:59:29,458 എന്ത്? 574 00:59:29,458 --> 00:59:31,791 മോതിരം സംരക്ഷിക്കാനാണ് അവളത് ചെയ്തത്. 575 00:59:33,875 --> 00:59:34,875 വേഗം. 576 00:59:41,583 --> 00:59:43,291 ഇവ എല്‍വന്‍ ദേശങ്ങളാണ്. 577 00:59:47,375 --> 00:59:49,083 നിഴലിലേക്ക് തിരിച്ചു പോകൂ. 578 01:00:01,333 --> 01:00:04,583 നമ്മുടെ കൂടിക്കാഴ്ച നടക്കുന്ന സമയത്ത് ഒരു നക്ഷത്രം തിളങ്ങുന്നു... 579 01:00:04,583 --> 01:00:06,666 മഹതിയായ ഗലാദ്രിയൽ. 580 01:00:12,083 --> 01:00:15,791 ഇനി ആ ഗാനം തുടങ്ങാം 581 01:00:15,791 --> 01:00:19,166 ഒന്നായ് നമുക്ക് പാടാം 582 01:00:19,166 --> 01:00:23,166 സൂര്യചന്ദ്ര താരകങ്ങളും, 583 01:00:23,166 --> 01:00:26,875 മഞ്ഞും മഴ മേഘങ്ങളും 584 01:00:26,875 --> 01:00:30,583 തളിരിലയിൽ തൂ വെളിച്ചം 585 01:00:30,583 --> 01:00:34,250 തൂവലിൽ ഹിമകണം 586 01:00:34,250 --> 01:00:37,958 മലമേലെ പൂങ്കാറ്റായി 587 01:00:37,958 --> 01:00:40,708 പാഴ്ചെടിയിൽ പൂങ്കുലയായി 588 01:00:40,708 --> 01:00:45,041 ഒരു വില്ലോ-വടിപോലെ മൃദുലത 589 01:00:45,041 --> 01:00:48,125 ഓ, തെളിഞ്ഞ വെള്ളത്തേക്കാൾ തെളിഞ്ഞത് 590 01:00:48,125 --> 01:00:52,750 ഓ കുളക്കരയിലെ ഈറ 591 01:00:52,750 --> 01:00:55,500 ചേലുള്ള നദി-മകള്‍ 592 01:00:55,500 --> 01:00:59,791 ഓ വസന്തകാലവും വേനൽക്കാലവും 593 01:00:59,791 --> 01:01:03,041 പിന്നീട് വീണ്ടും വരുന്ന വസന്തം 594 01:01:03,041 --> 01:01:07,500 ഓ വെള്ളച്ചാട്ടത്തിലെ കാറ്റ് 595 01:01:07,500 --> 01:01:11,208 പിന്നെ ഇലകളുടെ പൊട്ടിച്ചിരി 596 01:01:11,208 --> 01:01:14,958 എന്നും ടോം ബോംബഡിൽ 597 01:01:14,958 --> 01:01:18,583 ആനന്ദം പരത്തും 598 01:01:18,583 --> 01:01:22,250 തെളിഞ്ഞ നീല കുപ്പായം 599 01:01:22,250 --> 01:01:25,958 അണിയും മഞ്ഞ പാദുകം 600 01:01:25,958 --> 01:01:29,666 കായലോരത്തെ മുളകളും 601 01:01:29,666 --> 01:01:33,333 ആമ്പൽ നിറഞ്ഞ തടാകവും 602 01:01:33,333 --> 01:01:37,041 എന്നും ടോം ബോംബഡിൽ 603 01:01:37,041 --> 01:01:39,791 പിന്നെ നദിതൻ പുത്രിയും 604 01:01:39,791 --> 01:01:44,083 ഒരു വില്ലോ-വടിപോലെ മൃദുലം 605 01:01:44,083 --> 01:01:47,250 ഓ തെളിവെള്ളത്തെക്കാൾ തെളിഞ്ഞത് 606 01:01:47,250 --> 01:01:51,791 കായലോരത്തെ മുളകളും 607 01:01:51,791 --> 01:01:54,666 ചേലുള്ള നദി-മകള്‍ 608 01:01:54,666 --> 01:01:58,791 ഓ വസന്തകാലവും വേനൽക്കാലവും 609 01:01:58,791 --> 01:02:02,041 പിന്നീട് വീണ്ടും വരുന്ന വസന്തം 610 01:02:02,041 --> 01:02:06,958 ഓ വെള്ളച്ചാട്ടത്തിലെ കാറ്റ് ഇലകളുടെ പൊട്ടിച്ചിരി 611 01:02:06,958 --> 01:02:09,041 ഉപശീർഷകം വിവർത്തനംചെയ്തത് പുനലൂർ ചന്ദ്രശേഖരൻ 612 01:02:09,041 --> 01:02:11,125 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ