1 00:00:06,041 --> 00:00:07,458 ഇതുവരെ 2 00:00:07,541 --> 00:00:09,083 -നിങ്ങള്‍ തയ്യാറായിരിക്ക്! -പ്രിൻസസ് ദിസാ 3 00:00:11,500 --> 00:00:12,750 ഒരു അഗ്നിപർവ്വതം ഉണർന്നു. 4 00:00:12,833 --> 00:00:14,333 ഭൂകമ്പം... 5 00:00:14,416 --> 00:00:16,583 ഭൂമിയുടെ അസ്ഥികൾക്കുള്ളിലൂടെ ഇവിടെ മുഴുവൻ വ്യാപിച്ചു, 6 00:00:16,625 --> 00:00:18,583 അത് നമ്മുടെ സൗരത്തണ്ടുകള്‍ തകര്‍ത്തു, 7 00:00:18,625 --> 00:00:20,083 വിളകൾ വളർത്താനുള്ള കഴിവ് തകര്‍ത്തു. 8 00:00:20,125 --> 00:00:21,333 അല്ലല്ല. 9 00:00:21,416 --> 00:00:24,250 ഈ മോതിരങ്ങള്‍ ഡ്വാര്‍ഫോ, മനുഷ്യനോ ഇതുവരെ വികസിപ്പിച്ചെടുത്ത 10 00:00:24,333 --> 00:00:26,458 ഏതൊരു ശക്തിക്കും അതീതമായിരിക്കും. 11 00:00:27,083 --> 00:00:29,041 അവ അധികാരത്തിന്‍റെ മോതിരങ്ങൾ ആയിരിക്കും. 12 00:00:29,125 --> 00:00:31,041 നിങ്ങളുടെ പര്‍വ്വതത്തെ സുഖപ്പെടുത്താനുള്ള ശക്തി. 13 00:00:31,125 --> 00:00:33,791 നിങ്ങളുടെ പിതാവിൻ്റെ രാജ്യം രക്ഷിക്കാനുള്ള ഒരു വഴി കൊണ്ടുവരുന്നത് 14 00:00:33,916 --> 00:00:35,875 അദ്ദേഹത്തിൻ്റെ ബഹുമതി തിരികെ നേടാനുള്ള മാർഗ്ഗമാകും. 15 00:00:35,916 --> 00:00:37,666 ഒരുപക്ഷേ, നിങ്ങളുടെ പിന്തുടര്‍ച്ചാവകാശവും. 16 00:00:37,750 --> 00:00:39,625 നിങ്ങള്‍ എന്‍റെ പിതാവിനെ അപമാനിച്ചതാണോ? 17 00:00:39,708 --> 00:00:43,625 വീണ്ടും രാജ്ഞിയെപ്പറ്റി നിങ്ങള്‍ മോശമായി പറഞ്ഞാല്‍ നിങ്ങള്‍ക്കാവും വൈകല്യം വരിക. 18 00:00:43,708 --> 00:00:45,375 എന്‍റെ ഭാഗം ഞാൻ വ്യക്തമാക്കിയോ? 19 00:00:46,291 --> 00:00:47,333 കളവുകളുടെ രാജ്ഞി! 20 00:00:47,416 --> 00:00:48,541 അവര്‍ ഭരിക്കാന്‍ യോഗ്യയല്ല! 21 00:00:48,625 --> 00:00:50,625 മരിക്കുന്ന സമയം, രാജാവ് എന്നോട് സംസാരിച്ചു, 22 00:00:50,708 --> 00:00:53,791 എന്നിട്ട് ഇതിൽ നിന്നാണ്... അവര്‍ ആലോചന നടത്തിയതെന്ന് പറഞ്ഞു. 23 00:00:53,875 --> 00:00:55,916 ഈ പലാന്‍റീറാണ് ഇപ്പൊ നിങ്ങളെ ഭരിക്കുന്നത്! 24 00:00:56,000 --> 00:00:58,208 -മിണ്ടാതിരിക്കൂ! -ആ പലാൻറ്റീർ എന്‍റേതാണ്. നമുക്കത് വേണം. 25 00:01:00,666 --> 00:01:02,125 കൊലപാതകി! 26 00:01:02,208 --> 00:01:03,375 ദുര്‍മന്ത്രവാദം! 27 00:01:06,375 --> 00:01:09,875 ഫറസോൻ! 28 00:01:12,416 --> 00:01:15,541 ഡ്വാര്‍ഫുകള്‍ യോഗ്യരല്ലെന്ന് നിങ്ങളുടെ മഹാരാജാവ് വിശ്വസിക്കുന്നു. 29 00:01:15,625 --> 00:01:18,541 സത്യത്തില്‍, ഇനിമേല്‍ മോതിരങ്ങള്‍ ചമയ്ക്കുന്നത് അദ്ദേഹം വിലക്കിയിരിക്കുന്നു. 30 00:01:18,625 --> 00:01:23,000 സഹായത്തിന് ആരാണ് യോഗ്യരെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തുന്നതിന് നമുക്ക് സമയമില്ല. 31 00:01:23,083 --> 00:01:23,958 നിങ്ങളെന്ത് ചെയ്യുകയാ? 32 00:01:24,041 --> 00:01:26,375 അദ്ദേഹത്തോട് ആ നിര്‍മ്മാണം അവസാനിപ്പിക്കുകയാണെന്ന് പറയുന്നു. 33 00:01:26,458 --> 00:01:28,416 മഹാരാജാവിനോട് നിങ്ങള്‍ കള്ളം പറയുമോ? 34 00:01:28,500 --> 00:01:30,791 നമ്മുടെ ജോലി പൂര്‍ത്തിയാക്കാനുള്ള സമയം ഞാന്‍ നല്‍കും. 35 00:01:31,625 --> 00:01:35,125 എറഗിയനിലെ ഈ ശക്തിയുണ്ടല്ലോ, ഞാനതില്‍ വിശ്വസിക്കുന്നില്ല. 36 00:01:35,208 --> 00:01:36,750 അങ്ങ് ഒരിക്കല്‍ എന്നോട് പറഞ്ഞു, 37 00:01:36,833 --> 00:01:40,375 എൽഫിൻ്റെ വിധി നിര്‍ണ്ണയിക്കുന്നത് നമ്മേക്കാള്‍ കൂടുതല്‍ ജ്ഞാനമുള്ളവരാണെന്ന്. 38 00:01:40,458 --> 00:01:43,125 അത് മാറ്റാൻ ശ്രമിക്കുകയും സ്വാഭാവിക മരണത്തെ ഒഴിവാക്കുകയും ചെയ്യുന്നത്, 39 00:01:43,208 --> 00:01:45,708 ഇതിലും വലിയ ദുരന്തത്തിലേക്ക് നയിച്ചേക്കാം എന്ന്. 40 00:01:45,791 --> 00:01:47,708 ഞാന്‍ അത്ഭുതപ്പെടുകയാണ്... 41 00:01:47,791 --> 00:01:49,666 അങ്ങ് പറഞ്ഞത് ശരിയായിരുന്നെങ്കിലോ? 42 00:01:49,750 --> 00:01:52,250 ഓർക്കുകളുടെ ഒരു സേന എൽവിഷ് ദേശങ്ങളിലേക്ക് നീങ്ങുന്നു. 43 00:01:52,333 --> 00:01:53,458 ആ പാത. 44 00:01:53,541 --> 00:01:54,791 ഞാൻ കരുതുന്നു, അത് പോകുന്നത്-- 45 00:01:54,875 --> 00:01:56,333 എറഗിയനിലേക്കാണ് സൈന്യാധിപ. 46 00:01:56,416 --> 00:01:59,666 നമ്മുടെ പട മോര്‍ഡോറിലേക്ക് പോകും മുമ്പ് മഹാരാജാവിനെ ഈ വാര്‍ത്ത അറിയിക്കണം. 47 00:02:00,791 --> 00:02:02,208 അവിടെ. 48 00:02:02,291 --> 00:02:04,958 ലിൻഡനില്‍ എത്തണം. എന്നെക്കൊണ്ട് ആവുന്നിടത്തോളം ഞാനവ കൈവശപ്പെടുത്താം. 49 00:02:05,875 --> 00:02:07,083 അതെടുക്ക്. 50 00:02:07,750 --> 00:02:09,166 ‍‍എൽറോണ്ട്, അതെടുക്ക്. 51 00:02:20,083 --> 00:02:23,333 നമ്മുടെ കൂടിക്കാഴ്ച നടക്കുന്ന സമയത്ത് ഒരു നക്ഷത്രം തിളങ്ങുന്നു... 52 00:02:23,416 --> 00:02:25,125 മഹതി ഗലാദ്രിയൽ. 53 00:03:39,833 --> 00:03:45,833 ദി ലോർഡ് ഓഫ് ദ റിംഗ്സ് : ദി റിംഗ്സ് ഓഫ് പവര്‍ 54 00:04:54,666 --> 00:04:55,666 പ്രഭോ, ഈ വഴി. 55 00:04:55,750 --> 00:04:59,625 നിങ്ങൾക്ക് കാണാവുന്നപോലെ, ഞങ്ങള്‍ക്ക് പോകാനൊരു പുതുവഴി കുഴിക്കാൻ ശ്രമിക്കുകയാ, 56 00:04:59,708 --> 00:05:01,333 സൂര്യപ്രകാശം ലഭിക്കുന്നതിനു വേണ്ടി. 57 00:05:02,333 --> 00:05:06,958 എന്നാലിതുവരെ, ഞങ്ങളുടെ ശ്രമം പർവ്വതത്തെ കൂടുതൽ അസ്ഥിരമാക്കുക മാത്രമാണ് ചെയ്തത്. 58 00:05:09,500 --> 00:05:12,666 വാ. ആ പാര എടുക്ക്, എടുത്തോ? അതിവിടെ വയ്ക്ക്. 59 00:05:12,750 --> 00:05:14,833 നീ ആ പാര വലിച്ചാൽ... ശരി, നീ തയ്യാറാണോ? 60 00:05:14,916 --> 00:05:16,333 എനിക്കിവിടെ സമയം കളയാൻ ആഗ്രഹമില്ല. 61 00:05:16,416 --> 00:05:18,000 ശരി! 62 00:05:23,791 --> 00:05:24,916 എന്തേലും പ്രശ്നമുണ്ടോ പ്രഭോ? 63 00:05:27,000 --> 00:05:28,000 ഇല്ല. 64 00:05:28,791 --> 00:05:31,833 ഇല്ല, എല്ലാം ഉടനെ ശരിയാകും. 65 00:05:32,875 --> 00:05:33,875 അതെ. 66 00:06:11,041 --> 00:06:12,125 ഇവിടെ കുഴിക്ക്. 67 00:06:14,541 --> 00:06:17,916 പ്രഭോ. അതൊരു അടിത്തറ മതിലാണ്. 68 00:06:18,000 --> 00:06:21,166 -അത് ഇടിച്ചുകള-- -എന്നോട് ഖനനം ചെയ്യല്‍ വിവരിക്കുന്നോ? 69 00:06:25,416 --> 00:06:28,583 ഇവിടെയാണ് നമുക്ക് കുഴിക്കേണ്ടത്. ഇപ്പോള്‍ ഞാന്‍ പറയുന്നതുപോലെ ചെയ്യ്. 70 00:06:36,083 --> 00:06:37,333 നിന്‍റെ മഴു എനിക്ക് താ. 71 00:06:37,958 --> 00:06:39,583 -പിതാവേ-- -മഴു! 72 00:07:03,750 --> 00:07:04,750 നാര്‍വി! 73 00:07:05,916 --> 00:07:07,000 ജോലിസമയം കഴിഞ്ഞു! 74 00:07:07,500 --> 00:07:09,708 പോ. വീട്ടില്‍ പോകൂ! 75 00:07:09,791 --> 00:07:11,250 -അത് കൊള്ളാം. -രണ്ടുതവണ പറയേണ്ട. 76 00:07:11,333 --> 00:07:12,625 നമ്മുടെ ജോലി കഴിഞ്ഞോ? 77 00:07:29,125 --> 00:07:33,166 പ്രഭോ. അല്പം വായു ശ്വസിക്കുന്നതിനായി ഒന്ന് നിര്‍ത്തുന്നതാ നല്ലതെന്ന് തോന്നുന്നില്ലേ? 78 00:07:34,416 --> 00:07:36,958 നമുക്ക് വായുവല്ല ആവശ്യം, പ്രകാശമാണ്. 79 00:07:44,291 --> 00:07:45,291 പ്രഭോ! അരുത്! 80 00:07:45,375 --> 00:07:46,208 പിതാവേ, വേണ്ടാ! 81 00:08:05,625 --> 00:08:08,125 അടുത്ത തവണ കുഴിക്കാന്‍ ഞാന്‍ ആജ്ഞാപിച്ചാല്‍, 82 00:08:10,125 --> 00:08:11,208 നീ അതുപോലെ ചെയ്യും. 83 00:08:23,583 --> 00:08:25,541 ഇവിടെ. 84 00:08:26,083 --> 00:08:27,666 ശരി. ഒന്ന്, രണ്ട്, മൂന്ന്, നാല്, കുഴിക്ക്. 85 00:08:27,750 --> 00:08:29,500 മുകളിൽ വസിക്കുന്നവരോട് അനുകമ്പ കാണിക്ക്. 86 00:08:29,583 --> 00:08:30,958 സൂര്യന്‍റെ അടിമകള്‍. 87 00:08:35,166 --> 00:08:38,208 ഉണരുക, ഉറങ്ങുക എന്നിവയുടെ നിലയ്ക്കാത്ത താളത്തിൽ ചങ്ങലയ്ക്കിടപ്പെട്ടവര്‍. 88 00:08:51,458 --> 00:08:55,250 ഖാസാഡ് - ഡൂമില്‍ നമ്മള്‍ അതിന്‍റെ നിഷ്ഠൂരഭരണത്തില്‍ നിന്നും മുക്തരാണ്. 89 00:09:01,000 --> 00:09:05,875 ഇവിടെ, നമ്മള്‍ സൂര്യനെ നമ്മുടെ അടുത്തേക്ക് കൊണ്ടുവരുന്നു. 90 00:09:07,958 --> 00:09:12,916 അവസാനം, ഒരിക്കല്‍ക്കൂടി നമ്മുടെ പര്‍വ്വതത്തില്‍ 91 00:09:13,000 --> 00:09:14,250 നേരം പുലരുകയായി! 92 00:09:19,291 --> 00:09:21,041 ഖാസാഡ്... 93 00:09:21,125 --> 00:09:22,750 ഡൂം! 94 00:09:26,458 --> 00:09:28,875 എൽഫുകളും ഡ്വാർഫുകളും ഒരുമിച്ച് ജോലി ചെയ്യുന്നു. 95 00:09:28,958 --> 00:09:31,208 അത് അസാദ്ധ്യമാണെന്നാണ് പറയപ്പെട്ടിരുന്നത്. 96 00:09:31,291 --> 00:09:34,666 എന്നാല്‍ നമ്മുടെ സഹകരണമാണ് ഈ അത്ഭുതം സാദ്ധ്യമാക്കിയത്. 97 00:09:34,750 --> 00:09:39,166 ഇന്ന്, നമ്മുടെ സൗഹൃദത്തെ കല്ലിൽ പ്രതിഷ്ഠിക്കാനായി 98 00:09:39,916 --> 00:09:42,791 നാം ഒരു പുതിയ സ്വപ്നത്തിന് ആരംഭമിടുകയാണ്. 99 00:09:45,625 --> 00:09:46,750 നാർവി? 100 00:09:52,500 --> 00:09:53,583 നാര്‍വിയുടെ ഉത്കൃഷ്ട നിമിഷം. 101 00:09:55,875 --> 00:09:56,958 ഇതാ കാണ്... 102 00:10:02,208 --> 00:10:03,833 ഡൂറിന്‍റെ വാതിലുകള്‍. 103 00:10:05,875 --> 00:10:08,625 നമ്മുടെ പര്‍വ്വതത്തിന്‍റെ പുതിയ പടിഞ്ഞാറൻ കവാടം. 104 00:10:09,708 --> 00:10:12,833 ലംഘിക്കാനാവാത്തത്. നിലാവില്‍ മാത്രം ദൃശ്യമാകുന്നത്. 105 00:10:13,500 --> 00:10:18,875 സുഹൃത്തുക്കള്‍ക്ക് മാത്രം അറിയാവുന്ന ഒരു രഹസ്യവാക്കാല്‍ സംരക്ഷിച്ചിരിക്കുന്നു. 106 00:10:20,000 --> 00:10:22,125 ലോഹപ്പണിക്കാരേ, ശ്രദ്ധിക്കൂ, 107 00:10:22,958 --> 00:10:25,750 നാർവി ഇവിടുള്ളപ്പോള്‍ അദ്ദേഹത്തെ സൂക്ഷ്മതയോടെ നിരീക്ഷിക്കൂ. 108 00:10:25,833 --> 00:10:28,083 അദ്ദേഹം ഒരു മികച്ച കലാകാരനായതുകൊണ്ട് മാത്രമല്ല. 109 00:10:28,458 --> 00:10:29,333 കഠോരം, അദ്ദേഹമങ്ങനെയാ. 110 00:10:29,416 --> 00:10:32,833 അദ്ദേഹം ഒരു കുപ്രസിദ്ധ മോഷ്ടാവ് കൂടിയാണ്. ആഭരണങ്ങൾ നഷ്ടപ്പെടാൻ അനുവദിക്കരുത്. 111 00:10:34,416 --> 00:10:37,166 അതെ. അദ്ദേഹത്തിന്‍റെ പോക്കറ്റുകള്‍ പരിശോധിച്ച് നോക്കൂ. 112 00:10:39,291 --> 00:10:41,000 ഡ്വാർഫുകളും എൽഫുകളും തമ്മിലുള്ള 113 00:10:41,833 --> 00:10:44,916 ശാശ്വത സൗഹൃദത്തിലേക്ക്... 114 00:10:46,875 --> 00:10:49,416 ആതിഥ്യം വളരെ വിലമതിക്കപ്പെടുന്നു. 115 00:10:57,041 --> 00:10:59,208 കൂടുതലായോ? എന്‍റെ പരാമര്‍ശങ്ങള്‍. 116 00:11:00,708 --> 00:11:02,708 അത് ചുരുക്കാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിച്ചു. 117 00:11:05,958 --> 00:11:07,458 നിങ്ങളങ്ങനെ പറഞ്ഞതായി ഓർക്കുന്നില്ല. 118 00:11:09,208 --> 00:11:12,000 അതെ, നിങ്ങള്‍ എല്ലായ്പ്പോഴും കേള്‍ക്കാറില്ല. 119 00:11:13,541 --> 00:11:15,541 നിങ്ങളുടെ തലയിൽ ഒരു ആശയം രൂപപ്പെട്ടുകഴിഞ്ഞാൽ. 120 00:11:19,916 --> 00:11:21,625 ഞാന്‍ കൂടുതൽ നേരം സംസാരിക്കേണ്ടതായിരുന്നു. 121 00:11:23,625 --> 00:11:24,916 നിങ്ങളുടെ സംഭാവന അംഗീകരിക്കാന്‍. 122 00:11:28,458 --> 00:11:29,625 എന്നോട് ക്ഷമിക്കണം. 123 00:11:31,875 --> 00:11:33,916 മോർഡോറിൻ്റെ ഉയർച്ചയിൽ ഏറ്റവുമധികം ദുരിതം ബാധിച്ചവർ 124 00:11:35,041 --> 00:11:38,125 ഇപ്പോഴും കഷ്ടപ്പെടുമ്പോൾ, ആഘോഷിക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്. 125 00:11:41,375 --> 00:11:42,750 മനുഷ്യർക്ക് വേണ്ടി മോതിരങ്ങളോ? 126 00:11:49,541 --> 00:11:51,333 ഞാന്‍ മോതിരങ്ങളെപ്പറ്റി യാതൊന്നും പറഞ്ഞില്ല. 127 00:11:52,291 --> 00:11:55,541 ഇത് നിങ്ങൾ കളിക്കുന്ന ഒരു കളിയാണ്, അല്ലേ? 128 00:11:55,625 --> 00:11:59,125 മറ്റുള്ളവരുടെ മനസ്സിൽ വിത്ത് പാകുകയും ഫലം തങ്ങളുടെ ചിന്തയാണെന്ന് 129 00:11:59,208 --> 00:12:01,208 അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നത്. 130 00:12:01,291 --> 00:12:04,500 ഞാൻ കരുതിയത് നമ്മുടെ മനസ്സ് ഇതിൽ ഒന്നായിരുന്നു എന്നാണ്. 131 00:12:07,166 --> 00:12:09,375 നിങ്ങളുടെ മനസ്സ് മാറിയിട്ടുണ്ടോ? 132 00:12:09,458 --> 00:12:13,791 ഈ ഒരു രാത്രി ഡ്വാര്‍ഫുകള്‍ക്കുള്ളതാ. വരൂ. നമുക്ക് നാളെ മനുഷ്യരെപ്പറ്റി സംസാരിക്കാം. 133 00:12:15,750 --> 00:12:17,833 ഇപ്പോൾതന്നെ അവരെപ്പറ്റി സംസാരിക്കാൻ ഞാനാഗ്രഹിക്കുന്നു. 134 00:12:22,125 --> 00:12:24,541 മനുഷ്യരുടെ ദുരിതങ്ങളിൽ ഭൂരിഭാഗവും അവർ തന്നെ ഉണ്ടാക്കിയതാണ്. 135 00:12:26,916 --> 00:12:29,500 അദാറിന്‍റെ അധിനിവേശത്തെ ആദ്യം സഹായിച്ചത് ദക്ഷിണദേശത്തെ 136 00:12:29,583 --> 00:12:31,750 മനുഷ്യരാണെന്ന് എനിക്ക് അറിവ് ലഭിച്ചിട്ടുണ്ട്. 137 00:12:31,833 --> 00:12:32,833 അവരില്‍ ചിലര്‍ മാത്രം. 138 00:12:32,916 --> 00:12:35,291 ബാക്കിയുള്ളവരിൽ പലർക്കും നൂമെനോറിൽ നിന്ന് 139 00:12:36,416 --> 00:12:39,541 അവരുടെ വംശക്കാര്‍ ഇതിനകം തന്നെ പുതിയ വീടുകൾ നൽകിയിട്ടുണ്ട്. 140 00:12:40,375 --> 00:12:42,666 നിങ്ങള്‍ എന്നെങ്കിലും നൂമെനോറില്‍ പോയിട്ടുണ്ടോ? 141 00:12:42,750 --> 00:12:43,958 ഇല്ല. 142 00:12:45,208 --> 00:12:46,666 അത് ശ്രദ്ധേയമാണ്. 143 00:12:47,666 --> 00:12:48,958 പക്ഷേ തകര്‍ന്നത്. 144 00:12:50,166 --> 00:12:53,500 പ്രതാപത്തിനും നാശത്തിനും ഇടയിൽ എന്നും ആടിക്കൊണ്ടിരിക്കുന്നു. 145 00:12:55,166 --> 00:12:57,208 നൂമെനോറിനെ ഞാന്‍ ഭയക്കുന്നു. 146 00:12:58,416 --> 00:13:00,000 മധ്യ-ഭൂമിയിലെ ഏത് ദേശത്തേക്കാളും ഉപരി. 147 00:13:02,416 --> 00:13:05,916 നമ്മുടെ മോതിരങ്ങള്‍ നൂമെനോറിനെ സുസ്ഥിരം ആക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. 148 00:13:07,208 --> 00:13:09,583 മനുഷ്യർക്ക് മോതിരങ്ങള്‍ നല്‍കാന്‍ നമുക്ക് കഴിയില്ല. 149 00:13:10,208 --> 00:13:12,500 ദൂഷിതമാകാനുള്ള സാധ്യത വളരെ വലുതാണ്. 150 00:13:12,583 --> 00:13:15,041 നാം പരിഹരിച്ചേക്കാവുന്ന ഏത് പ്രശ്‌നങ്ങളും നമുക്ക് സൃഷ്ടിക്കാൻ 151 00:13:15,125 --> 00:13:16,750 കഴിയുന്നവയ്ക്ക് എതിരെ ഒന്നുമായിരിക്കില്ല. 152 00:13:16,833 --> 00:13:17,833 അതെ. 153 00:13:18,708 --> 00:13:19,875 നിങ്ങള്‍ പറഞ്ഞത് ശരിയാണ്. 154 00:13:20,958 --> 00:13:23,958 തീര്‍ച്ചയായും. മനുഷ്യർ വലിയ ബലഹീനത പ്രകടിപ്പിക്കാന്‍ കഴിവുള്ളവരാണ്. 155 00:13:26,875 --> 00:13:28,583 എന്നാൽ ഇരുട്ട് വീഴുമ്പോൾ, 156 00:13:29,666 --> 00:13:34,666 ചിലര്‍ എല്ലായ്പ്പോഴും ഉയര്‍ന്നുവന്ന് തിളങ്ങാറുണ്ട്. 157 00:13:37,083 --> 00:13:40,208 നാവികനായ എയറെണ്ടിൽ, ട്യുഓർ, 158 00:13:41,333 --> 00:13:43,833 ബരാഹിറിൻ്റെ മകൻ ബെരെന്‍. 159 00:13:47,500 --> 00:13:48,916 ശരിക്കും അങ്ങയുടെ നിർദ്ദേശമെന്താണ്? 160 00:13:51,125 --> 00:13:53,125 നമുക്ക് വിശ്വസിക്കാവുന്ന മനുഷ്യരെ നാം കണ്ടെത്തുക. 161 00:13:54,458 --> 00:13:58,291 ഏറ്റവും ജ്ഞാനി, ഏറ്റവും ശ്രേഷ്ഠൻ, ഏറ്റവും ഹൃദയശുദ്ധിയുള്ളവൻ. 162 00:13:58,375 --> 00:14:02,750 നൂമെനോർ തൊട്ട് റൂൺ വരെയുള്ള ദേശങ്ങളില്‍ നിന്ന് നാം ഒന്‍പത് മോതിരവാഹകരെ കണ്ടെത്തണം, 163 00:14:02,833 --> 00:14:04,583 ഏറ്റവും വലിയ ഒന്‍പത് നശ്വര രാജ്യങ്ങളുള്ളവരെ. 164 00:14:04,666 --> 00:14:05,666 ഒന്‍പതോ? 165 00:14:08,125 --> 00:14:09,791 മൂന്ന് മോതിരങ്ങളുടെ സമ്പൂര്‍ണ്ണത. 166 00:14:12,083 --> 00:14:13,541 മൂന്ന് തവണ പൂര്‍ണ്ണത വരുത്തിയത്. 167 00:14:15,750 --> 00:14:20,333 നമ്മുടെ മൂന്നാമത്തെ ചമയ്ക്കലില്‍, നാം ഒൻപത് മോതിരങ്ങളുണ്ടാക്കും. 168 00:14:23,375 --> 00:14:28,416 എന്‍റെ സുഹൃത്തേ, നമ്മള്‍ വലിയ കാര്യങ്ങള്‍ നേടിയിട്ടുണ്ട്. 169 00:14:30,333 --> 00:14:33,833 നാം തോല്‍വിയെ പ്രലോഭിപ്പിക്കരുത്... 170 00:14:35,875 --> 00:14:39,541 നമുക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചുകൊണ്ട്. 171 00:14:44,041 --> 00:14:47,041 ക്ഷമിക്കണം. എന്‍റെ ഉത്തരം കഴിയില്ലെന്നാണ്. 172 00:14:48,416 --> 00:14:50,916 അധികാരത്തിന്‍റെ മോതിരങ്ങൾ പൂര്‍ത്തിയായി. 173 00:14:52,125 --> 00:14:53,208 തീര്‍ച്ചയായും. 174 00:14:56,333 --> 00:14:59,541 നിങ്ങള്‍ ക്ഷമ ചോദിക്കേണ്ട കാര്യമില്ല. സമ്മതിച്ചു. 175 00:15:09,291 --> 00:15:11,500 ആ ഒന്‍പത് ഞാന്‍ തന്നെ ഉണ്ടാക്കാം. 176 00:15:21,125 --> 00:15:24,875 നിങ്ങളത് എന്നെങ്കിലും കണ്ടിട്ടുണ്ടോ? നമ്മുടെ പടിഞ്ഞാറൻ കടലുകള്‍ക്ക് അക്കരെ. 177 00:15:25,750 --> 00:15:27,791 എറെസ്സീയയുടെ വെള്ള ഗോപുരം... 178 00:15:27,875 --> 00:15:31,041 അനശ്വരമായ നാട്ടിലേക്കുള്ള ആ ഒരു കവാടം. 179 00:15:31,875 --> 00:15:33,375 ഞാന്‍ കണ്ടിട്ടില്ല. 180 00:15:34,083 --> 00:15:35,708 വളരെ സൂക്ഷ്മമായി നോക്കിയാല്‍ മാത്രമേ കാണൂ. 181 00:15:37,458 --> 00:15:40,041 അതും മെനെൽറ്റാർമ കൊടുമുടിയിൽ നിന്ന് മാത്രം. 182 00:15:40,666 --> 00:15:42,958 എൽഫുകള്‍ അത് മനഃപൂർവം അവിടെ വച്ചതാണെന്ന് ഞാൻ കരുതുന്നു. 183 00:15:43,458 --> 00:15:48,083 അങ്ങനെ ഓരോ സൂര്യാസ്തമയവും നമ്മുടെ നാളുകൾ ഒടുങ്ങേണ്ടതും അവരുടേത് ഒടുങ്ങാത്തതുമാണെന്ന 184 00:15:49,083 --> 00:15:50,625 ഓർമ്മപ്പെടുത്തലായി അത് വര്‍ത്തിക്കുന്നു. 185 00:15:51,750 --> 00:15:54,500 നമ്മളെത്ര ഉയരത്തിൽ കയറിയാലും, 186 00:15:54,583 --> 00:15:58,083 ചിലകാര്യങ്ങൾ നമ്മുടെ പിടിയിൽ ഒതുക്കാന്‍ ഇടനല്‍കാതെ എന്നേക്കും വിലക്കിയിരിക്കും. 187 00:16:02,625 --> 00:16:05,375 പിതാവേ, ചെങ്കോല്‍ ഇപ്പോള്‍ അങ്ങയുടെ കൈകളിലാണ്. 188 00:16:07,291 --> 00:16:08,833 അതിന് വേണ്ടത്ര പൊക്കമില്ലേ? 189 00:16:08,916 --> 00:16:12,333 എൻ്റെ ജീവിതകാലം മുഴുവൻ അത് ഉയരെയാണെന്ന് ഞാന്‍ വിശ്വസിച്ചു. 190 00:16:20,333 --> 00:16:23,000 ആ ചെങ്കോലിനെ അതാക്കിത്തീര്‍ക്കുന്നത് അങ്ങാണ്. 191 00:16:23,083 --> 00:16:26,583 മനുഷ്യയുഗം നമ്മിലെത്തിയിരിക്കുന്നു പിതാവേ. നമുക്കാ ഉത്തരവാദിത്തം ഏറ്റെടുക്കാം. 192 00:16:26,666 --> 00:16:30,291 അങ്ങെപ്പോഴും മനസ്സില്‍ കണ്ടിരുന്ന ആ നൂമെനോർ നമുക്ക് നിര്‍മ്മിക്കാം. 193 00:16:40,250 --> 00:16:42,833 ഒരിക്കല്‍, നീ കുഞ്ഞായിരുന്നപ്പോള്‍, 194 00:16:42,916 --> 00:16:47,875 നീ ദൗര്‍ഭാഗ്യം നേരിടുമെന്ന് നിന്‍റെ മാതാവ് പ്രവചിച്ചിരുന്നു. 195 00:16:52,000 --> 00:16:53,208 എന്‍റെ മാതാവോ? 196 00:16:57,166 --> 00:16:58,791 അവരെന്താ പ്രവചിച്ചത്? 197 00:16:58,875 --> 00:17:03,166 നിന്നില്‍ ഞാനര്‍പ്പിക്കാന്‍ പോകുന്ന ചുമതല നിര്‍വ്വഹിച്ച് എന്നില്‍ മതിപ്പുണ്ടാക്ക്, 198 00:17:03,250 --> 00:17:04,375 അപ്പോള്‍ ഞാന്‍ പറയാം. 199 00:17:04,500 --> 00:17:09,875 നീ തോറ്റാല്‍, നിന്നെ പ്രയോജനപ്പെടുത്താന്‍ പോരുന്ന വേറെ ഇടങ്ങള്‍ കണ്ടെത്തേണ്ടിവരും. 200 00:17:13,750 --> 00:17:17,500 ഫറസോൻ! 201 00:17:20,708 --> 00:17:21,708 അവയ്ക്ക് കാതോര്‍ക്ക്. 202 00:17:22,541 --> 00:17:24,541 അവിടെ വേറെ ശബ്ദങ്ങളുമുണ്ട്. 203 00:17:24,625 --> 00:17:26,625 വലാൻഡീൽ എന്നോട് പറയുകയാണ്, പ്രാചീന കേന്ദ്രത്തില്‍ 204 00:17:26,708 --> 00:17:28,875 നിങ്ങൾക്കായി രാവും പകലും പ്രാര്‍ത്ഥനകള്‍ ഉയരുന്നെന്ന്. 205 00:17:30,041 --> 00:17:31,333 അവരുടെ രാജ്ഞിക്കായി. 206 00:17:33,375 --> 00:17:35,083 നമ്മുടെ രാജ്ഞിക്കായി. 207 00:17:35,166 --> 00:17:37,625 ഞങ്ങളെല്ലാവരോടും ആജ്ഞാപിക്കുക, നമുക്കിത് ഒരുമിച്ച് ശരിയാക്കാം. 208 00:17:37,708 --> 00:17:39,708 -കടൽ കാവല്‍ക്കാര്‍ക്ക് ഇപ്പോഴും കൂറുണ്ട്. -എലെൻഡീൽ-- 209 00:17:39,791 --> 00:17:41,958 -എന്നാല്‍ നമുക്കൊരുമിച്ച് യുദ്ധം ചെയ്യാം. -എലെൻഡീൽ. 210 00:17:53,958 --> 00:17:58,250 വിശ്വാസികളുടെ വഴിയിലേക്ക് വീണ്ടും എൻ്റെ ഹൃദയം തുറന്നത് അവിടുന്നാണ്. 211 00:17:59,333 --> 00:18:01,250 സേവനം തുടരുമെന്ന് ഞങ്ങൾ സത്യം ചെയ്തു. 212 00:18:01,333 --> 00:18:02,583 ഇപ്പോ അങ്ങ് നിശ്ചലയാകുന്നത്... 213 00:18:03,416 --> 00:18:05,416 നാം ഏറ്റവും വിലമതിക്കുന്നതിന് ഭീഷണി ഉയരുമ്പോഴാണോ? 214 00:18:06,833 --> 00:18:10,000 നിങ്ങളെന്താണ് കണ്ടത്? ആ പലാൻറ്റീറില്‍. 215 00:18:17,416 --> 00:18:18,541 ഞാന്‍ എന്നെത്തന്നെ കണ്ടു. 216 00:18:21,208 --> 00:18:22,291 വഴിതെറ്റിയനിലയിൽ. 217 00:18:24,125 --> 00:18:25,541 നഗരത്തില്‍ നിന്ന് സവാരി ചെയ്യവേ... 218 00:18:31,250 --> 00:18:32,250 എവിടെയെന്ന് എനിക്കറിയില്ല. 219 00:18:32,916 --> 00:18:35,125 അപ്പോള്‍ നിങ്ങളത് കണ്ടിട്ടില്ല. 220 00:18:36,041 --> 00:18:38,166 -എന്ത് കാണാന്‍? -ഒരുപക്ഷേ അത് മാറിക്കാണും. 221 00:18:38,791 --> 00:18:40,000 എന്താണീ പറയുന്നത്? 222 00:18:41,416 --> 00:18:43,791 എല്ലാ യുദ്ധവും വിജയിച്ചേ തീരൂ എന്നില്ല. 223 00:18:43,875 --> 00:18:47,416 ചിലപ്പോള്‍ ഹൃദയത്തിന്‍റെ ശാന്തത നിലനിര്‍ത്തലാണ് ഏറ്റവും വലിയ വിജയം, 224 00:18:47,500 --> 00:18:50,458 ഒരാൾക്ക് ചെയ്യാനാവുന്ന ഏറ്റവും മഹത്തായ വിശ്വാസപ്രവൃത്തിയാണ്. 225 00:18:50,541 --> 00:18:51,958 എനിക്ക് മനസ്സിലാകുന്നില്ല. 226 00:18:54,375 --> 00:18:57,958 വര്‍ഷങ്ങളായി, ആ പലാൻറ്റീർ 227 00:18:58,041 --> 00:19:00,541 നമ്മുടെ ദ്വീപിന്‍റെ പതനം മാത്രമേ എനിക്ക് കാണിച്ചുതന്നിട്ടുള്ളൂ. 228 00:19:00,625 --> 00:19:03,541 പക്ഷേ നിങ്ങളത് തൊട്ടപ്പോള്‍ ആ ദൃശ്യം അപ്രത്യക്ഷമായി. 229 00:19:03,625 --> 00:19:05,500 ഒരു പുതിയ പാതയിലേക്ക് മാറി. 230 00:19:06,166 --> 00:19:09,666 ഫറസോനിന്‍റെ രാജത്വം ആ പാതയുടെ ഒരു ഭാഗമാണ്. 231 00:19:09,750 --> 00:19:11,958 അതുപോലെയാണ് നിങ്ങളും. 232 00:19:12,041 --> 00:19:14,458 നിങ്ങള്‍ എന്‍റെ കല്‍പ്പന ആവശ്യപ്പെട്ടു. 233 00:19:17,458 --> 00:19:18,708 ഇപ്പോള്‍ അത് തന്നിരിക്കുന്നു. 234 00:19:27,291 --> 00:19:31,000 അവർ നിങ്ങളെ എത്രതന്നെ പ്രേരിപ്പിച്ചാലും, അവർ എന്തുതന്നെ ശ്രമിച്ചാലും എടുത്താലും, 235 00:19:31,083 --> 00:19:34,250 നിങ്ങള്‍ നൂമെനോറിന്‍റെ പുതിയ വിധിയെ അപകടത്തിലാക്കരുത്. 236 00:19:35,083 --> 00:19:38,500 കുഴപ്പങ്ങളുടെ നടുവിലും നിങ്ങള്‍ ശാന്തത കൈവിടരുത്. 237 00:19:39,166 --> 00:19:41,416 കപ്പിത്താന്‍, നിങ്ങളുടെ കപ്പലിലേക്ക് തിരികെ പോകൂ. 238 00:19:48,750 --> 00:19:50,625 -നിങ്ങളത് സ്വമേധയാ നൽകുന്നതാണോ? -ആണ്. 239 00:19:50,708 --> 00:19:52,875 നിങ്ങൾ ഇനി ഒരു കടൽ കാവൽക്കാരനല്ല. നിങ്ങൾ പോകൂ. അടുത്തത്. 240 00:19:55,583 --> 00:19:56,583 വരിയില്‍ നില്‍ക്ക്. 241 00:19:57,083 --> 00:19:58,250 ഉപസൈന്യാധിപ. 242 00:19:58,333 --> 00:19:59,416 ശരി. ഈ വഴി. 243 00:20:04,416 --> 00:20:06,000 എന്താണ് ഇതിന്‍റെയൊക്കെ അര്‍ത്ഥം? 244 00:20:06,791 --> 00:20:11,041 റാണി മിരിയേലിനോട് കൂറ് പുലര്‍ത്തുന്ന ഏവരുടെയും റാങ്കുകള്‍ എടുത്തുകളഞ്ഞു. 245 00:20:11,125 --> 00:20:12,541 ആരുടെ അധികാരത്തില്‍? 246 00:20:12,625 --> 00:20:13,833 എന്‍റെ അധികാരത്തില്‍. 247 00:20:18,125 --> 00:20:19,916 ക്ഷമിക്കൂ. ഞാനിതാദ്യമേ അങ്ങയോട് പറയാനാശിച്ചു. 248 00:20:20,000 --> 00:20:23,250 നിങ്ങളെയെല്ലാം രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബെൽസഗാർ പ്രഭു ആവശ്യപ്പെട്ടു. 249 00:20:24,208 --> 00:20:28,291 എന്നിട്ടും, ഒരു രാജ്ഞിയെ പുറത്താക്കിയതിന് നിനക്ക് സ്ഥാനക്കയറ്റം കിട്ടി. 250 00:20:28,375 --> 00:20:30,958 എൻ്റെ സങ്കടം നിസ്സാരമായ ആഗ്രഹമാക്കാന്‍ അങ്ങ് എങ്ങനെ ധൈര്യപ്പെട്ടു? 251 00:20:31,708 --> 00:20:35,083 മിരിയേൽ ശിലയിലേക്ക് ഉറ്റുനോക്കിയത് കൊണ്ടാണ് എന്‍റെ സഹോദരന്‍ മരിച്ചത്. 252 00:20:35,166 --> 00:20:37,666 പവിത്രമായ ഒന്നിനെ നീ പരിഹസിക്കുന്നു. 253 00:20:37,750 --> 00:20:40,083 അസംബന്ധമായതിനെയാണ് ഞാന്‍ പരിഹസിക്കുന്നത്. 254 00:20:40,166 --> 00:20:41,541 അർ-ഫറസോനാണ് അങ്ങയുടെ രാജാവ്. 255 00:20:42,208 --> 00:20:43,833 അത് സ്വീകരിക്കൂ പിതാവേ. ഞാന്‍ യാചിക്കയാണ്. 256 00:20:45,500 --> 00:20:47,583 അങ്ങ് അപകടകരമായ ഒരു പാതയിലൂടെയാണ് പോകുന്നത്. 257 00:20:48,916 --> 00:20:50,958 നിന്‍റെ പാത കടല്‍വെള്ളം കൊണ്ട് നിര്‍മ്മിച്ചതാണ്. 258 00:20:51,041 --> 00:20:54,666 നിന്‍റെ പാദങ്ങൾ നിന്‍റെ കീഴെത്തന്നെ ഉണ്ടാവണം. അടിത്തട്ടിലേക്ക് ഏറെ ദൂരമുണ്ട്. 259 00:20:59,750 --> 00:21:02,166 -നിങ്ങൾ തയ്യാറാണോ? -എല്ലാം അവിടെയുണ്ടോ? 260 00:21:02,250 --> 00:21:03,208 -അതെ. -അടുത്തത്. 261 00:21:04,250 --> 00:21:07,208 ശരി, അവിടെ നില്ല്. ഇതെല്ലാം ഒരേ കപ്പലില്‍ നിന്നാ. അവനെ പരിശോധിക്കൂ. 262 00:21:10,625 --> 00:21:11,875 -അത് എഴുതിവയ്ക്കൂ. -ശരി സർ. 263 00:21:12,750 --> 00:21:14,291 നമുക്കൊരു പട്ടിക വേണം, രേഖയ്ക്കായി. 264 00:21:14,375 --> 00:21:15,583 കപ്പിത്താൻ കപ്പൽ വിടുകയാണ്! 265 00:21:18,041 --> 00:21:19,625 അദ്ദേഹം ഇപ്പോള്‍ ആരുടേയും കപ്പിത്താനല്ല. 266 00:21:40,333 --> 00:21:41,333 അദ്ദേഹം പറഞ്ഞത് ശരിയാണ്. 267 00:21:48,375 --> 00:21:49,375 ഞാനല്ല. 268 00:21:54,875 --> 00:21:55,875 കപ്പിത്താന്‍. 269 00:22:00,875 --> 00:22:02,666 -നന്ദി കപ്പിത്താൻ. -വാലാർ നിങ്ങളെ രക്ഷിക്കട്ടെ. 270 00:22:02,750 --> 00:22:03,583 അത്രയും മതി. 271 00:22:03,666 --> 00:22:05,541 -നന്ദി കപ്പിത്താൻ. -നന്ദി കപ്പിത്താൻ. 272 00:22:05,625 --> 00:22:07,750 -വാലാർ അങ്ങയെ അനുഗ്രഹിക്കട്ടെ. -കപ്പിത്താൻ, നന്ദി. 273 00:22:07,833 --> 00:22:09,208 -വാലാർ അനുഗ്രഹിക്കട്ടെ. -നന്ദി സര്‍. 274 00:22:09,291 --> 00:22:10,666 നന്ദി കപ്പിത്താൻ. 275 00:22:11,500 --> 00:22:12,500 അത്രയും മതി. 276 00:22:12,583 --> 00:22:15,000 -നന്ദി കപ്പിത്താൻ. -നന്ദി കപ്പിത്താൻ. 277 00:22:15,083 --> 00:22:17,083 ഇതെങ്ങനെ അവസാനിക്കുമെന്ന് കരുതുന്നു? നിശ്ശബ്ദരാകൂ! 278 00:22:17,166 --> 00:22:20,625 -നന്ദി കപ്പിത്താൻ. -ദൈവം അനുഗ്രഹിക്കട്ടെ കപ്പിത്താൻ. 279 00:22:22,416 --> 00:22:25,000 -കപ്പിത്താൻ എലെന്‍ഡീല്‍. -വാലാര്‍ അങ്ങയെ അനുഗ്രഹിക്കട്ടെ. 280 00:22:26,416 --> 00:22:27,416 വലാൻഡീൽ. 281 00:22:28,125 --> 00:22:30,250 ചിലപ്പോ എനിക്ക് നിന്നെ ലിസ്റ്റില്‍നിന്ന് ഒഴിവാക്കാനാവും. 282 00:22:31,250 --> 00:22:32,375 ഞാന്‍ രാജാവിനോട് പറയാം. 283 00:22:33,500 --> 00:22:34,750 നീ എനിക്കുവേണ്ടി അത് ചെയ്യുമോ? 284 00:22:37,833 --> 00:22:39,583 നീ എന്‍റെ പഴയ സുഹൃത്തുക്കളില്‍ ഒരാളാണ്. 285 00:22:40,458 --> 00:22:44,625 നിന്‍റെ സുഹൃത്തുക്കൾ ആരെന്ന് നീ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. 286 00:23:33,000 --> 00:23:35,125 ഏറ്റവും ഉത്തമനായ മഹാരാജാവേ. 287 00:23:35,208 --> 00:23:38,166 ലിൻഡനിലെ മൂന്ന് മോതിരങ്ങങ്ങളുടെ വിജയം സംബന്ധിച്ചുള്ള 288 00:23:38,250 --> 00:23:41,833 എൻ്റെ തീവ്രമായ സന്തോഷം അറിയിക്കാനാണ് ഞാനീ കത്തെഴുതുന്നത്. 289 00:23:42,791 --> 00:23:48,125 ആവശ്യപ്രകാരം, ആലയിലെ തീകെടുത്തി, ഒപ്പം പണിശാല അടച്ചുപൂട്ടി. 290 00:23:48,791 --> 00:23:54,041 നഗരത്തിന് മേൽ അനര്‍ഘ ശാന്തത വീണുകഴിഞ്ഞു, ശോഭയുള്ള ദിനങ്ങൾ ഞാൻ പ്രതീക്ഷിക്കുന്നു. 291 00:23:54,583 --> 00:23:57,375 അങ്ങേയ്ക്ക് ഉടൻ സന്ദർശിക്കാനാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 292 00:23:57,458 --> 00:24:00,916 അതുവരെ, 293 00:24:01,000 --> 00:24:04,875 അങ്ങയുടെ വിശ്വസ്ത സേവകൻ, കെലെബ്രീമ്പോർ പ്രഭു. 294 00:24:09,916 --> 00:24:13,041 നമ്മുടെ കപ്പലുകള്‍ പുറപ്പെടാൻ തയ്യാറാണ്. നാം എന്തിനെയാ കാത്തിരിക്കുന്നത്? 295 00:24:13,125 --> 00:24:15,208 എറഗിയനില്‍ എല്ലാം ശുഭമാണ്. 296 00:24:15,291 --> 00:24:17,708 ഗലാദ്രിയലിന് തെറ്റുപറ്റിയെന്ന് ഈ കത്ത് വെളിവാക്കുന്നു. 297 00:24:17,791 --> 00:24:22,083 നാം മടിക്കുന്ന സമയത്ത്, അദാറിന്‍റെ സൈന്യം ദിനംപ്രതി ശക്തി പ്രാപിക്കുകയാണ്. 298 00:24:22,625 --> 00:24:25,375 നാം ആക്രമണം നടത്താനാണെങ്കില്‍, ഇപ്പോള്‍ തന്നെ പോകണം. 299 00:24:39,583 --> 00:24:41,416 നമ്മുടെ ശത്രു മോർഡോറിലുണ്ട്. 300 00:24:42,458 --> 00:24:45,291 ആ മോതിരത്തിന്‍റെ മന്ത്രണത്തില്‍ മാത്രം മധ്യ-ഭൂമിയുടെ ഭാവി 301 00:24:45,375 --> 00:24:47,833 പണയം വയ്ക്കാൻ നിങ്ങൾ ശരിക്കും തയ്യാറാണോ? 302 00:24:57,333 --> 00:24:59,333 -നീ ഇതിനായി പ്രേരിപ്പിച്ചു. -എനിക്കറിയാം. 303 00:25:00,250 --> 00:25:03,333 -തുടക്കം മുതൽ. -എനിക്കറിയാം. ഞാന്‍ ചെയ്തു. 304 00:25:05,000 --> 00:25:09,166 എന്നാൽ പർവ്വതത്തിന്‍റെ ശബ്ദം കേൾക്കാൻ പഠിക്കുന്നത് ഔലേയുടെ സമ്മാനമാണ്, 305 00:25:09,250 --> 00:25:12,875 അത് ജീവിതകാലം മുഴുവൻ മൂര്‍ച്ചകൂട്ടി സ്ഫുടം ചെയ്തെടുത്തതാണ്. 306 00:25:13,958 --> 00:25:14,833 പിന്നെ ഇത്... 307 00:25:17,500 --> 00:25:19,000 ഇത് എന്തോ ചതിയായി തോന്നുന്നു. 308 00:25:19,708 --> 00:25:21,041 അതെ, അദ്ദേഹം ഡ്യൂറിൻ മൂന്നാമനാണ്. 309 00:25:21,958 --> 00:25:24,583 ശക്തി പ്രയോഗിക്കുന്നതിനെപ്പറ്റി അദ്ദേഹത്തിന് അറിയാമെന്ന് കരുതുന്നു. 310 00:25:25,083 --> 00:25:29,208 അത്തരം ശക്തി ഡ്വാർഫുകളിൽ ഏറ്റവും സദ്‌വൃത്തരെപ്പോലും പരീക്ഷിക്കും. 311 00:25:29,291 --> 00:25:31,291 നിങ്ങളുടെ പിതാവ് സ്വന്തം പാത സത്യമായി നിലനിർത്തട്ടെ. 312 00:25:44,250 --> 00:25:45,708 അത് സമ്പൂര്‍ണ്ണമാണ്. 313 00:25:47,458 --> 00:25:49,125 അതിന് ഇരുന്നൂറ്. 314 00:25:49,208 --> 00:25:51,083 ഇരുന്നൂറോ? ഒരു പന്ന പാറയ്ക്കോ? 315 00:25:51,166 --> 00:25:53,166 ഇതൊരു ശ്രവണ ശിലയാണ്. 316 00:25:53,250 --> 00:25:56,916 അതെത്ര വലിയ ആനയാണെങ്കിലും എനിക്കതൊരു പ്രശ്നമല്ല. ഞാനതിന് ആ വില തരില്ല. 317 00:25:57,000 --> 00:25:58,750 രാജാവിൻ്റെ പുതിയ നിയമത്തെ പഴിക്ക്. 318 00:25:58,833 --> 00:26:01,875 ചെലവിട്ട ഓരോ തുട്ടിനും, മറ്റൊരു തുട്ട് രാജാവിന് പോകുന്നു. 319 00:26:01,958 --> 00:26:03,708 മോതിരക്കപ്പം എന്നാണദ്ദേഹം അതിനെ വിളിക്കുന്നത്. 320 00:26:05,000 --> 00:26:06,375 മോതിരക്കപ്പമോ? 321 00:26:06,875 --> 00:26:10,166 സർ, ഇത് അടുത്ത ആഴ്ച നടക്കുന്ന ഞങ്ങളുടെ കൊച്ചുമകളുടെ ജന്മദിനത്തിന് വേണ്ടിയാണ്. 322 00:26:10,250 --> 00:26:13,041 അവൾക്ക് വേണ്ടി അൽപ്പം കുറയ്ക്ക്? ഞങ്ങൾ നിങ്ങൾക്ക് 100 തരാം. 323 00:26:13,125 --> 00:26:15,291 -ഒരുന്നൂറോ? -ഒരുന്നൂറ്. 324 00:26:16,375 --> 00:26:17,375 അതെങ്ങനുണ്ട്? 325 00:26:17,458 --> 00:26:19,666 ഒരു വഴിക്കൊള്ള പോലുണ്ട്. 326 00:26:27,333 --> 00:26:28,291 നൂറ്റിയന്‍പത്? 327 00:26:36,666 --> 00:26:38,333 -സൂക്ഷിച്ച്. -അയ്യോ, ക്ഷമിക്കണേ. 328 00:26:38,416 --> 00:26:40,500 -നിങ്ങൾ സൂക്ഷിക്കൂ. -അത് ഉരുളുന്നു. 329 00:26:42,625 --> 00:26:44,333 നിങ്ങളതിനെ തൊഴിച്ചെന്ന് തോന്നുന്നു. 330 00:26:45,208 --> 00:26:47,541 മഹതീ, നിങ്ങളുടെ വഴിയില്‍ പെട്ടതില്‍ ഞാന്‍ ഖേദിക്കുന്നു. 331 00:26:48,208 --> 00:26:51,833 എനിക്കത് കിട്ടി. ഓ, ഇല്ല, എനിക്ക് കിട്ടിയില്ല. 332 00:27:13,083 --> 00:27:14,083 ഇനിയിപ്പോ... 333 00:27:14,708 --> 00:27:16,291 നീ എവിടെയാ, കൊച്ചു... 334 00:27:24,083 --> 00:27:25,083 എന്ത്? 335 00:27:26,250 --> 00:27:27,250 ഇതെന്താണ്? 336 00:27:49,750 --> 00:27:51,250 അതാ. 337 00:28:24,208 --> 00:28:27,500 ഏഴ് ഡ്വാര്‍വന്‍ രാജ്യങ്ങളുടെ പ്രതിനിധികളേ, 338 00:28:28,416 --> 00:28:32,750 മധ്യ-ഭൂമി മാറിക്കൊണ്ടിരിക്കുന്നതിനാലാണ് ഞാൻ ഇന്ന് നിങ്ങളെയെല്ലാം ഇവിടെ വരുത്തിയത്. 339 00:28:34,666 --> 00:28:36,333 അതിൻ്റെ കൈകാലുകൾ നീളുകയാണ്. 340 00:28:37,125 --> 00:28:39,583 അതിന്‍റെ അസ്ഥികള്‍, വിറയ്ക്കുകയാണ്. 341 00:28:41,458 --> 00:28:45,500 ഏതോ തിന്മ നമ്മുടെ സകല രാജ്യങ്ങളെയും ഭീഷണിപ്പെടുത്തുന്നു. 342 00:28:48,291 --> 00:28:53,000 എന്നാല്‍ ഔലേയുടെ പ്രീതിയാൽ, എൻ്റെ ജനം ഈ പരീക്ഷയിൽ വിജയിച്ചു. 343 00:28:55,000 --> 00:28:57,375 താമസിയാതെ, നിങ്ങളുടേതും അതില്‍ വിജയിക്കും. 344 00:28:58,333 --> 00:29:01,333 നമ്മുടെ തരക്കാര്‍ക്കായി ഒരു പുതു യുഗത്തിലേക്ക് ഒരുമിച്ച് ഉയരാം, 345 00:29:04,750 --> 00:29:08,208 എല്ലാം മാറ്റുന്ന ഒരു ശക്തിയുടെ സഹായത്തോടെ. 346 00:29:10,708 --> 00:29:12,166 ഏഴ് മോതിരങ്ങള്‍. 347 00:29:14,083 --> 00:29:15,583 ഏഴ് പ്രഭുക്കള്‍. 348 00:29:17,333 --> 00:29:22,041 ഓരോന്നിന്‍റെയും ഉള്ളിൽ ബന്ധിക്കപ്പെട്ടിരിക്കുന്നത്... അധികാരമാണ്. 349 00:29:24,166 --> 00:29:25,625 ഭൂമിയ്ക്ക് മേലുള്ള അധികാരം. 350 00:29:27,083 --> 00:29:28,083 പാറയ്ക്ക് മേലുള്ള അധികാരം. 351 00:29:29,166 --> 00:29:32,208 എല്ലാ ഡ്വാർഫുകളുടെയും വിധികൾ എന്നേക്കുമായി രൂപപ്പെടുത്താനുള്ള അധികാരം. 352 00:29:35,250 --> 00:29:38,583 ഈ മോതിരങ്ങള്‍ നിങ്ങള്‍ക്കുള്ളതല്ല, നിങ്ങളുടെ രാജാക്കന്മാര്‍ക്കുള്ളതാണ്. 353 00:29:38,666 --> 00:29:43,208 തിരിച്ചുപോയി അവരോട് പറയൂ. നിങ്ങളുടെ ഓരോ രാജ്യത്തിനും ഈ സമ്മാനത്തിൻ്റെ പങ്കുപറ്റാം. 354 00:29:45,833 --> 00:29:47,416 പക്ഷേ, ഇതിനൊരു വിലയുണ്ട്. 355 00:29:58,875 --> 00:30:01,083 ഖാസാഡ്-ഡൂമിന് ഇനി ഒരിക്കലും ആവശ്യം വരില്ല. 356 00:30:03,916 --> 00:30:06,333 നമ്മുടെ കീഴെ സ്വര്‍ണ്ണമുണ്ട്. 357 00:30:10,833 --> 00:30:13,500 നമ്മൾ കൂടുതൽ ഖനനം നടത്തണം. 358 00:30:13,583 --> 00:30:16,208 പക്ഷേ ആരാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്? 359 00:30:17,041 --> 00:30:19,500 അങ്ങാണ് ചെയ്തത് പ്രഭോ. പതിറ്റാണ്ടുകൾക്ക് മുമ്പ്. 360 00:30:20,958 --> 00:30:22,041 എങ്കില്‍ അവ ഇല്ലാതാക്ക്. 361 00:30:22,750 --> 00:30:23,791 ഇല്ലാതാക്ക്... പക്ഷേ പ്രഭോ- 362 00:30:23,875 --> 00:30:27,500 അത് ഇല്ലാതാക്ക് നാര്‍വി, ഇല്ലെങ്കിൽ ഞാനവ കണ്ടെത്തും... 363 00:30:30,916 --> 00:30:32,666 -എവിടെയാണത്? -അങ്ങത് എടുത്തുകളഞ്ഞു. 364 00:30:32,750 --> 00:30:34,458 എവിടെയാണത്? നിങ്ങള്‍ അതുകൊണ്ടെന്ത് ചെയ്തു? 365 00:30:34,541 --> 00:30:37,375 അതവിടുണ്ട് പ്രഭോ. അങ്ങ്-- അങ്ങ് അതെടുത്തുകളഞ്ഞു. 366 00:30:38,083 --> 00:30:41,916 അങ്ങയുടെ കൈയ്ക്ക് ഭാരം അനുഭവപ്പെടുന്നതായി അങ്ങ് പറഞ്ഞു. 367 00:30:47,875 --> 00:30:50,458 അതെ. അനുഭവപ്പെട്ടു. 368 00:31:05,875 --> 00:31:08,291 ഞാന്‍ അടയാളപ്പെടുത്തിയ സ്ഥലങ്ങളില്‍ കുഴിക്കാന്‍ തുടങ്ങ്. 369 00:31:09,625 --> 00:31:10,625 പ്രഭോ. 370 00:31:15,250 --> 00:31:16,250 നിര്‍ത്ത്! 371 00:31:21,750 --> 00:31:23,208 ഖനികള്‍ക്ക് താഴെ എന്തോ ഉണ്ട്. 372 00:31:23,291 --> 00:31:25,375 ദിസാ അത് കേട്ടു. 373 00:31:25,458 --> 00:31:29,458 പേരില്ലാത്ത ഒരു തിന്മ, പ്രാചീനവും ശക്തവുമായത്. 374 00:31:30,625 --> 00:31:32,500 നിങ്ങള്‍ കുഴിക്കരുത്. 375 00:31:36,750 --> 00:31:38,916 എന്‍റെ കല്പന അനുസരിക്കൂ നാർവി 376 00:31:40,583 --> 00:31:42,000 നാർവി, ഞാന്‍ യാചിക്കുന്നു. 377 00:31:43,958 --> 00:31:46,958 നാര്‍വി. നിങ്ങള്‍ക്ക് കല്‍പ്പന കിട്ടിയിട്ടുണ്ട്. 378 00:31:58,666 --> 00:32:02,333 പര്‍വ്വതം ശബ്ദിക്കുന്നത് കേട്ടതായി ശിലാ ഗായകർ പറയുന്നു. 379 00:32:03,625 --> 00:32:08,791 -എന്ത്? -ഈ മോതിരം ഉപയോഗിച്ച് എനിക്കത് കാണാനാവും. 380 00:32:11,041 --> 00:32:15,333 ഓരോ ദണ്ഡും, ഓരോ അയിരും, ഓരോ രത്നവും. 381 00:32:15,416 --> 00:32:17,750 ആയിരക്കണക്കിന് വര്‍ഷങ്ങളായി, 382 00:32:18,541 --> 00:32:23,541 അവളുടെ സമ്പദ്-ശേഖരത്തില്‍ നിന്ന് ഒരുതരിപോലും നാമെടുത്തിട്ടില്ല. 383 00:32:24,416 --> 00:32:26,208 ദിസായ്ക്ക് തെറ്റുപറ്റി. 384 00:32:29,625 --> 00:32:31,041 ഒരപകടവുമില്ല. 385 00:32:42,458 --> 00:32:44,458 -എന്‍റെ പ്രഭോ. -എന്താണത്? 386 00:32:44,875 --> 00:32:45,875 എനിക്കറിയില്ല. 387 00:32:50,666 --> 00:32:51,833 നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ? 388 00:33:16,500 --> 00:33:18,125 എന്‍റെ കണ്ണുകൾ എന്നെ കബിളിപ്പിക്കുകയാണോ? 389 00:33:21,458 --> 00:33:22,458 ഇല്ല. 390 00:33:23,333 --> 00:33:25,500 നാമൊരു മോതിരത്തിന് പുതിയ രൂപകല്‍പ്പന നടത്തുകയായിരുന്നു. 391 00:33:26,041 --> 00:33:28,833 മിർദ്ദാനിയ അതിന് വലിപ്പമാറ്റം വരുത്താന്‍ പോകുകയായിരുന്നു... 392 00:33:33,875 --> 00:33:35,083 അവളെവിടെ? 393 00:33:38,666 --> 00:33:40,458 -ശ്രദ്ധിക്ക്! -പ്രഭോ! 394 00:33:45,625 --> 00:33:46,541 പിന്നിലേക്ക് മാറ്! 395 00:33:58,750 --> 00:33:59,750 നില്‍ക്ക്. 396 00:34:02,000 --> 00:34:03,166 ശ്വസിക്ക്. 397 00:34:09,000 --> 00:34:10,250 എന്ത് സംഭവിച്ചു? 398 00:34:10,291 --> 00:34:13,541 ഞാന്‍ ഇതുപോലൊരു സ്ഥലത്തായിരുന്നു, 399 00:34:13,666 --> 00:34:19,666 പക്ഷേ അത് മൂടൽമഞ്ഞും ഇരുട്ടും കൊണ്ട് മൂടിയതായിരുന്നു, ഒപ്പം... 400 00:34:20,208 --> 00:34:21,875 ഞാന്‍ കണ്ടു-- ഞാന്‍-- 401 00:34:24,041 --> 00:34:27,083 ആദ്യം ഞാന്‍ കരുതി ആ ആല കത്തുകയാണെന്ന്. 402 00:34:30,875 --> 00:34:32,125 എന്നാല്‍ അതല്ലായിരുന്നു. 403 00:34:32,708 --> 00:34:33,708 അതെന്തായിരുന്നു? 404 00:34:35,000 --> 00:34:36,833 അത് പൊക്കമുള്ളതായിരുന്നു... 405 00:34:38,458 --> 00:34:41,458 കൂടാതെ, അതിന്‍റെ തൊലി തീജ്വാലകളാല്‍ നിര്‍മ്മിതമായിരുന്നു. 406 00:34:44,333 --> 00:34:50,083 അത് മരണത്തിന്‍റെ ദുര്‍ഗന്ധവുമായി, ശ്വസിച്ചുകൊണ്ട് എന്‍റെ നേര്‍ക്ക് വന്നു, 407 00:34:50,166 --> 00:34:52,083 ഒപ്പം ഞാന്‍ കണ്ടു... ഞാന്‍-- 408 00:34:53,125 --> 00:34:54,750 അതിന്‍റെ കണ്ണുകള്‍ ഞാന്‍ കണ്ടു. 409 00:34:56,333 --> 00:34:58,958 ക്രൂരവും ശാശ്വതവും. 410 00:34:59,666 --> 00:35:01,083 അതിവിടെ ഉണ്ടായിരുന്നതായിരിക്കണം. 411 00:35:02,250 --> 00:35:04,666 ഇത്രകാലവും അത് നമുക്കിടയിൽ ഉണ്ടായിരുന്നുവെന്ന് ഞാൻ കരുതുന്നു! 412 00:35:04,750 --> 00:35:06,250 നീ ഇപ്പോള്‍ ഞങ്ങളോടൊപ്പമാണ്. 413 00:35:07,666 --> 00:35:09,333 പേടിക്കാനൊന്നുമില്ല. 414 00:35:11,958 --> 00:35:13,458 ചുറ്റിനും നോക്ക്. 415 00:35:15,666 --> 00:35:16,916 സകലവും നന്നായിരിക്കുന്നു. 416 00:35:20,208 --> 00:35:24,208 ഇപ്രാവശ്യം നീ വ്യത്യസ്തമായി എന്താണ് ചെയ്തത്? 417 00:35:26,958 --> 00:35:32,375 മനുഷ്യര്‍ വളരെ ദുഷിച്ചവരാണെന്ന അങ്ങയുടെ വേവലാതി സമ്മാനങ്ങളുടെ പ്രഭു പങ്കുവച്ചു. 418 00:35:33,333 --> 00:35:36,333 അതിനാൽ, കൂടുതൽ മിത്രിൽ ചേർത്ത് ലോഹക്കൂട്ട് ശക്തിപ്പെടുത്താൻ ഞങ്ങൾ ശ്രമിച്ചു. 419 00:35:36,416 --> 00:35:37,666 അരുത്, വേണ്ട! 420 00:35:37,750 --> 00:35:39,916 അത് ചെയ്യണമായിരുന്നെങ്കില്‍, നിനക്ക് വേണമായിരുന്നു... 421 00:35:41,958 --> 00:35:43,208 നീ... 422 00:35:47,791 --> 00:35:50,250 നിങ്ങൾ ഈ ഒരൊറ്റ ഉപദേശം നൽകിയാല്‍, 423 00:35:50,333 --> 00:35:55,166 അത് ഞങ്ങൾക്ക് അളവറ്റ മണിക്കൂറുകളുടെ ജോലി ലാഭിച്ചുതരും. 424 00:36:07,916 --> 00:36:09,416 -കെലെബ്രീമ്പോർ പ്രഭോ. -നിങ്ങള്‍-- 425 00:36:11,125 --> 00:36:14,791 എന്നോട് ക്ഷമിക്കണേ, ഇളയ ഡ്യൂറിന്‍ ഖാസാഡ് - ഡൂമില്‍ നിന്ന് എത്തിയിട്ടുണ്ട്. 426 00:36:14,875 --> 00:36:16,083 വേണ്ട, കാത്തിരിക്കാന്‍ പറയൂ. 427 00:36:17,000 --> 00:36:21,041 അത് അടിയന്തരമാണെന്ന് അദ്ദേഹം പറയുന്നു. ആ മോതിരങ്ങളെക്കുറിച്ച് എന്തോ ആണത്. 428 00:36:23,250 --> 00:36:24,666 അദ്ദേഹത്തിന്‍റെ കാര്യം ഞാൻ നോക്കാം. 429 00:36:24,750 --> 00:36:25,833 വേണ്ട. 430 00:36:27,416 --> 00:36:29,750 വേണ്ട. ഞാന്‍ പോകാം. 431 00:36:40,083 --> 00:36:41,208 "മാറി" എന്നതിന്‍റെ അർത്ഥം? 432 00:36:41,291 --> 00:36:45,083 അദ്ദേഹത്തിന് ഒരുതരം തണുപ്പന്‍ പ്രതികരണം. പെട്ടെന്ന് ദേഷ്യം വരുന്നു. 433 00:36:45,166 --> 00:36:48,041 ഇപ്പോഴവർ പറയുന്നു, മറ്റ് മോതിരങ്ങള്‍ പങ്കിടാന്‍ അദ്ദേഹം വിസമ്മതിക്കുകയാണ്, 434 00:36:48,125 --> 00:36:52,833 ഡ്വാര്‍ഫ് പ്രഭുക്കള്‍ അവരുടെ ഖനികളിൽ പാതി അദ്ദേഹത്തിന് കരാര്‍ ചെയ്തില്ലെങ്കിലെന്ന്! 435 00:36:52,916 --> 00:36:55,833 അത്യാഗ്രഹം അദ്ദേഹത്തിന്‍റെ രീതിയല്ല. അതൊരിക്കലും ഉണ്ടായിട്ടില്ല. 436 00:36:56,666 --> 00:36:57,708 ഞാന്‍-- 437 00:37:02,083 --> 00:37:05,208 അദ്ദേഹം ധരിച്ചിരിക്കുന്ന മോതിരത്തിന് അത് സാധ്യമാണോ-- 438 00:37:05,291 --> 00:37:06,583 അല്ല. 439 00:37:08,166 --> 00:37:10,625 ഡ്യുറിൻ, നാം അതേ പ്രക്രിയയാണ് ഉപയോഗിച്ചത്, 440 00:37:10,708 --> 00:37:13,625 അതേ സാധനങ്ങള്‍, ആ മൂന്ന് മോതിരങ്ങൾക്ക് ഉപയോഗിച്ച അതേ ഉപകരണങ്ങള്‍. 441 00:37:14,875 --> 00:37:19,416 അപ്പോള്‍, നിങ്ങളുടെ മോതിരങ്ങളിൽ ഒരു പിഴവും ഉണ്ടാകാന്‍ വഴിയില്ല. 442 00:37:22,416 --> 00:37:25,000 അപ്പോൾ ഒരുപക്ഷേ, മോതിരം ഉണ്ടാക്കിയ ആളിലാവും പിഴവ്. 443 00:37:26,416 --> 00:37:27,583 നിങ്ങള്‍ പറഞ്ഞുവരുന്നത്? 444 00:37:27,666 --> 00:37:31,416 ഈ അന്നറ്റാറിനെപ്പറ്റി അങ്ങേയ്ക്ക് എത്രമാത്രം അറിയാം? 445 00:37:46,791 --> 00:37:48,208 നീ വളരെ ധീരയാണ്. 446 00:37:49,458 --> 00:37:54,833 അദൃശ്യമായ ആ ലോകം ദർശിച്ച ഒരാൾക്ക് ഒരിക്കലും സമാധാനത്തോടെ ഇവിടെ കഴിയാനാവില്ല. 447 00:37:57,041 --> 00:37:58,708 അങ്ങത് കണ്ടോ? 448 00:37:58,791 --> 00:38:00,250 കണ്ടു. 449 00:38:01,875 --> 00:38:05,958 അതിന്‍റെ പ്രകാശത്തില്‍, കാര്യങ്ങള്‍ അവയുടെ യഥാര്‍ത്ഥരൂപത്തില്‍ പ്രത്യക്ഷീഭവിക്കുന്നു. 450 00:38:07,375 --> 00:38:11,000 പ്രകാശത്തിൻ്റെ വ്യത്യസ്ത ഛായകളുള്ള രൂപങ്ങളായി... 451 00:38:13,916 --> 00:38:15,291 ഒപ്പം അതിന്‍റെ ഇരുട്ടും. 452 00:38:18,375 --> 00:38:20,083 അത് പറയുന്നതില്‍ എനിക്ക് വേദനയുണ്ട്, കാരണം 453 00:38:21,208 --> 00:38:23,583 നീ കണ്ടത്, അദ്ദേഹത്തെ സുഖപ്പെടുത്താൻ ഞാന്‍ സഹായിക്കുന്നതുവരെ 454 00:38:25,041 --> 00:38:26,875 നിങ്ങളിൽ ആരും കാണണമെന്ന് ഞാൻ ആഗ്രഹിച്ചില്ല. 455 00:38:29,291 --> 00:38:34,875 അങ്ങ്... അങ്ങ് പറയുന്നത്... കെലെബ്രീമ്പോർ പ്രഭുവിനെക്കുറിച്ചാണോ? 456 00:38:35,750 --> 00:38:36,958 അതെ. 457 00:38:39,250 --> 00:38:41,166 മൂന്നും ഏഴും മോതിരങ്ങള്‍ നിർമ്മിക്കാൻ 458 00:38:41,250 --> 00:38:45,833 അദ്ദേഹം ചെയ്ത പ്രയത്നം ആ മനസ്സിനെ വല്ലാതെ, തളർത്തിക്കളഞ്ഞു. 459 00:38:46,708 --> 00:38:48,291 തിന്മയുടെ സ്വാധീനത്തിലുമായി. 460 00:38:52,541 --> 00:38:54,125 പിന്നീട്, ഞാന്‍ കണ്ടത്... 461 00:38:55,458 --> 00:38:57,583 അതിനെപ്പറ്റി മറ്റാരോടും സംസാരിക്കില്ലെന്ന് വാക്ക് തരൂ. 462 00:38:58,500 --> 00:38:59,875 അദ്ദേഹം ഉള്‍പ്പെടെ. 463 00:38:59,958 --> 00:39:01,125 ഞാന്‍ വാക്കുതരുന്നു. 464 00:39:07,458 --> 00:39:08,791 എത്ര വിചിത്രം. 465 00:39:09,500 --> 00:39:12,500 വെളിച്ചം നിന്‍റെ മുടിയിൽ വീണപ്പോൾ, 466 00:39:14,291 --> 00:39:16,291 ഒരു നിമിഷം, നിനക്ക് അവളുമായി തികഞ്ഞ സാദൃശ്യം തോന്നി. 467 00:39:17,708 --> 00:39:19,041 ആരുമായാണ് സാദൃശ്യം? 468 00:39:20,500 --> 00:39:22,166 എന്താ സംശയം, തീര്‍ച്ചയായും ഗലാദ്രിയലുമായി. 469 00:39:41,000 --> 00:39:45,583 നമുക്ക് നഷ്ടപ്പെട്ടവരുടെ ആത്മാക്കൾ സമാധാനം കാംക്ഷിക്കുന്നു. 470 00:39:45,666 --> 00:39:49,083 ഇന്നുരാത്രി, അത് കണ്ടുപിടിക്കാന്‍ നാം അവരെ സഹായിക്കും. 471 00:39:49,958 --> 00:39:54,166 വേഗത്തിലുള്ള സൂര്യോദയത്തിന് കീഴിലെ ദൂരെ പച്ചപ്പുള്ള രാജ്യത്ത് 472 00:39:54,250 --> 00:39:56,583 നാം വീണ്ടും കണ്ടുമുട്ടുന്നത് വരെ. 473 00:40:43,583 --> 00:40:47,000 ഈ ദേവാലയം രാജകല്‍പ്പനയാല്‍ ശപിക്കപ്പെട്ടിരിക്കുന്നു. 474 00:40:47,916 --> 00:40:49,166 നിങ്ങളുടെ വീടുകളിലേക്ക് പോകൂ. 475 00:40:49,250 --> 00:40:51,625 എന്‍റെ മോനേ, ഇത് നൂമെനോറിലെ ഏറ്റവും പഴയ ദേവാലയമാണ്. 476 00:40:51,708 --> 00:40:53,375 അത് പുതിയ നീർച്ചാലിനുള്ള വഴിയാണിത്. 477 00:40:54,083 --> 00:40:56,416 സ്വമേധയാ പോയില്ലെങ്കിൽ ഞങ്ങൾക്ക് ബലം പ്രയോഗിക്കേണ്ടി വരും. 478 00:40:56,500 --> 00:40:58,375 രാജാവ് തന്‍റെ ക്ഷമാപണം അറിയിക്കുന്നു. 479 00:41:07,833 --> 00:41:10,458 നിങ്ങളെയോർത്ത് ലജ്ജിക്കുന്ന ഒരു മകളെപ്പറ്റി എന്തു തോന്നുന്നു? 480 00:41:10,541 --> 00:41:11,833 എതിർക്കാൻ ശ്രമിക്കുന്നത് നിർത്തൂ. 481 00:41:15,625 --> 00:41:18,083 നീ അവന്‍ പറഞ്ഞത് കേട്ടല്ലോ വൃദ്ധാ. പുറത്തുപോ! 482 00:41:21,333 --> 00:41:22,791 അയാളുടെ കൈകൾ പിടിക്ക്. 483 00:41:22,875 --> 00:41:24,291 നില്‍ക്ക്. നില്‍ക്കാന്‍! 484 00:41:26,333 --> 00:41:27,625 ഞാനയാളെ പുറത്ത് കൊണ്ടുപോകാം. 485 00:41:29,791 --> 00:41:34,166 അവളെ സൂക്ഷിച്ചില്ലെങ്കിൽ, ഏതാത്മാക്കൾക്ക് വേണ്ടിയാണോ അവള്‍ കരയുന്നത് അവ പൊയ്പ്പോവും. 486 00:41:36,958 --> 00:41:38,041 തിരുശേഷിപ്പ് അവന് നൽകൂ. 487 00:41:42,416 --> 00:41:43,750 അതയാള്‍ക്ക് നല്‍കൂ കുട്ടീ. 488 00:42:02,333 --> 00:42:04,916 നിങ്ങൾക്കറിയാമോ എന്നറിയില്ല, എനിക്ക് സ്ഥാനക്കയറ്റം കിട്ടി-- 489 00:42:15,791 --> 00:42:17,041 അയാളെ പിടിക്ക്. 490 00:42:28,000 --> 00:42:31,708 വിശ്വാസികൾക്ക് ഉള്ളതാണ് ഈ ദേവാലയം. രാജാവിന്‍റെ ആള്‍ക്കാര്‍ ഇവിടെ വേണ്ട. 491 00:42:31,791 --> 00:42:33,458 നീ പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ കാണുന്നില്ല. 492 00:42:36,916 --> 00:42:38,916 -ഒരുപക്ഷേ വാലാർ എനിക്ക് മാപ്പ് തരും. -എന്തിനുവേണ്ടി? 493 00:42:39,958 --> 00:42:41,375 നിർത്ത്! അരുത്! 494 00:42:42,708 --> 00:42:43,833 അവനെ വിട്ടേക്ക് മോനെ. 495 00:42:49,916 --> 00:42:50,916 വലാന്‍ഡീല്‍! 496 00:43:03,291 --> 00:43:05,166 വേണ്ട! വലാന്‍ഡീല്‍! 497 00:43:23,583 --> 00:43:24,583 അരുത്! 498 00:43:43,083 --> 00:43:46,000 അരുത്! വലാൻഡീൽ, അത് താഴെയിട്! 499 00:43:53,375 --> 00:43:54,458 അത് താഴെ ഇട് മോനേ. 500 00:43:57,375 --> 00:43:59,041 അതൊരു കല്‍പ്പനയാണ്. 501 00:44:23,625 --> 00:44:24,708 അതെ, കപ്പിത്താൻ. 502 00:44:28,583 --> 00:44:29,583 വേണ്ട. 503 00:44:53,208 --> 00:44:54,208 വേണ്ട. 504 00:45:14,333 --> 00:45:17,666 അരുത്. എൻ്റെ മോനേ. 505 00:45:20,833 --> 00:45:22,333 വേണ്ട. 506 00:45:32,166 --> 00:45:37,125 ഈ ലഹള തുടങ്ങിയത്, ഇയാളാണെന്ന് വേഗം അധികാരികളെ അറിയിക്കൂ. 507 00:45:45,250 --> 00:45:50,125 വേണ്ട! വേണ്ട, ഡ്വാര്‍വന്‍ മോതിരങ്ങള്‍ക്ക് ഒരു പിഴവുണ്ടെന്ന് ഞാന്‍ പറയുന്നു! 508 00:45:50,208 --> 00:45:53,666 അല്ലെങ്കിൽ ഡ്യൂറിൻ രാജാവ് തൻ്റെ മോതിരം ദുരുപയോഗം ചെയ്ത് പഴി വഴിമാറ്റുകയാണ്. 509 00:45:53,750 --> 00:45:54,750 അല്ല! 510 00:45:55,458 --> 00:45:57,041 ഇല്ല, ഞാനത് വിശ്വസിക്കുന്നില്ല. 511 00:45:57,125 --> 00:46:00,000 ലോഹങ്ങൾ വളരെ സമർത്ഥമായി ഉപയോഗിക്കുന്ന ഒരാളെന്ന നിലയിൽ, 512 00:46:00,666 --> 00:46:03,291 അങ്ങയെ ആരും അവിഹിതമായി സ്വാധീനിക്കുന്നില്ലെന്നുള്ളത് ശ്രദ്ധിക്കൂ. 513 00:46:04,125 --> 00:46:05,875 നിങ്ങൾ ഇല്ലാത്ത കാര്യങ്ങൾ പറയരുത്. 514 00:46:05,958 --> 00:46:09,250 നിങ്ങൾ എല്ലാ കാര്യങ്ങളും അനുഭവത്തിൽ വന്നാലല്ലേ മനസ്സിലാക്കൂ. 515 00:46:09,333 --> 00:46:11,000 വേണ്ട. മതി. 516 00:46:11,083 --> 00:46:12,500 അങ്ങ്... 517 00:46:15,000 --> 00:46:16,333 ഏതെങ്കിലും തരത്തില്‍... 518 00:46:18,291 --> 00:46:20,291 ഡ്വാര്‍വന്‍ മോതിരങ്ങള്‍ക്ക് മാറ്റം വരുത്തിയോ ഇല്ലയോ? 519 00:46:25,541 --> 00:46:26,625 ഇല്ല. 520 00:46:46,958 --> 00:46:47,958 നമ്മൾ ചെയ്തു. 521 00:46:49,833 --> 00:46:51,458 അങ്ങെന്തിനെപ്പറ്റിയാണ് സംസാരിക്കുന്നത്? 522 00:46:52,833 --> 00:46:57,250 ഇവ കൈത്തൊഴില്‍പോലെ ആത്മാവിൻ്റെ കാര്യമാണ്. 523 00:46:58,375 --> 00:47:01,458 ഇത്തവണ, നമ്മള്‍ ഈ പ്രക്രിയയിലേക്ക് കാപട്യം കൊണ്ടുവന്നു. 524 00:47:01,541 --> 00:47:02,875 കാപട്യമോ? 525 00:47:04,916 --> 00:47:06,458 എന്ത് കാപട്യം നടത്തിയെന്നാണ് നിങ്ങൾ-- 526 00:47:09,833 --> 00:47:11,041 ആ കത്ത്. 527 00:47:14,625 --> 00:47:15,625 ഇല്ല. 528 00:47:17,458 --> 00:47:19,333 ഇല്ല, അത്, അതായിരുന്നു... 529 00:47:20,333 --> 00:47:21,541 അങ്ങ് കളവ് പറഞ്ഞു. 530 00:47:24,291 --> 00:47:26,000 അതൊരു കളവായിരുന്നില്ല. ഞാന്‍-- 531 00:47:26,083 --> 00:47:28,333 അങ്ങയുടെ മഹാരാജാവ് മൂന്ന് മോതിരങ്ങള്‍ക്കാ സമ്മതം മൂളിയത്. 532 00:47:29,333 --> 00:47:34,000 പക്ഷെ, ഏഴു മോതിരങ്ങൾ നാമുണ്ടാക്കിയത് അത് മറച്ചുവച്ചിട്ടാണ്. 533 00:47:34,083 --> 00:47:35,666 അങ്ങ് ഉടന്‍ ലിൻഡനിലേക്ക് പോയി 534 00:47:36,541 --> 00:47:38,416 മഹാരാജാവിനോട് സത്യം തുറന്നുപറയണം. 535 00:47:38,500 --> 00:47:40,083 അല്ലെങ്കില്‍ കാര്യങ്ങള്‍ വഷളാകും. 536 00:47:40,166 --> 00:47:41,750 ഇല്ല, അത് ചെയ്താല്‍, അദ്ദേഹം-- 537 00:47:43,916 --> 00:47:46,416 ഇനിയൊരിക്കലും എന്തെങ്കിലും നിർമ്മിക്കാൻ അദ്ദേഹം അനുവദിക്കില്ല. 538 00:47:47,458 --> 00:47:49,083 ഒന്നുകില്‍ സത്യം പറയുക, 539 00:47:51,125 --> 00:47:52,875 അല്ലെങ്കില്‍ നാം നേരെ മുങ്ങുന്നത്... 540 00:47:55,541 --> 00:47:57,291 ഇതിലും വലിയ പ്രശ്നങ്ങളിലേക്കായിരിക്കും. 541 00:48:01,250 --> 00:48:04,291 പിതാവേ, ഞാന്‍ എറഗിയനില്‍ പോയിട്ടുണ്ട്. 542 00:48:04,375 --> 00:48:09,416 ഞാൻ അങ്ങയോട് പറയുന്നു, ഈ മോതിരങ്ങളിൽ ചില തിന്മകള്‍ കടന്നുകൂടിയിട്ടുണ്ട്. 543 00:48:09,500 --> 00:48:12,500 നാം ഇവ മേലില്‍ ഉപയോഗിക്കരുത്. 544 00:48:13,000 --> 00:48:18,625 സമയത്തിനും സമ്മര്‍ദ്ദത്തിനും ഒരു ഡ്വാര്‍ഫിനെ രൂപപ്പെടുത്താന്‍ കഴിയും, 545 00:48:18,708 --> 00:48:21,375 ഒരു കല്ലിനെ രൂപപ്പെടുത്താൻ കഴിയുന്നപോലെ അത്രയ്ക്ക് ഉറപ്പാണ്. 546 00:48:23,750 --> 00:48:28,083 മോനേ, നമ്മുടെ അകൽച്ച നിന്നെ രൂപപ്പെടുത്താൻ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. 547 00:48:28,166 --> 00:48:32,916 പക്ഷെ അതെന്നെ എത്രമാത്രം രൂപപ്പെടുത്തുമെന്ന് ഞാൻ ചിന്തിച്ചില്ല. 548 00:48:33,000 --> 00:48:34,666 -പിതാവേ-- -നീ എനിക്ക് അഭിമാനമാണ്. 549 00:48:34,750 --> 00:48:36,416 -അല്ല. -നീ എനിക്ക് അഭിമാനമാണ്. 550 00:48:37,833 --> 00:48:43,291 എല്‍ഫുമായി പങ്കാളിയാകാനുള്ള നിന്‍റെ ആഗ്രഹം നമ്മുടെ രാജ്യത്തെ രക്ഷിച്ചു. 551 00:48:44,708 --> 00:48:48,375 അതുകൊണ്ടാണ് ഇപ്പോൾ, എന്നത്തേക്കാളും, 552 00:48:49,750 --> 00:48:51,375 എനിക്ക് നിന്നെ വേണ്ടത്. 553 00:48:52,375 --> 00:48:55,458 എനിക്ക് നിന്‍റെ മഴു വേണം, എന്‍റെ അരികില്‍. 554 00:49:04,083 --> 00:49:05,083 ഡ്യുറിൻ രാജകുമാരാ. 555 00:49:28,166 --> 00:49:29,375 ഡ്യുറിൻ? 556 00:49:30,375 --> 00:49:33,000 ഡ്യുറിൻ, അദ്ദേഹം എന്താ പറഞ്ഞത്? അദ്ദേഹം-- 557 00:49:39,125 --> 00:49:40,125 ഞാന്‍ ശ്രമിച്ചു. 558 00:49:40,208 --> 00:49:42,708 -പക്ഷേ-- -ഡ്യുറിൻ, അരുത്. 559 00:49:42,791 --> 00:49:44,458 ഞാനദ്ദേഹത്തോട് പറയാന്‍ ശ്രമിച്ചു. 560 00:49:46,958 --> 00:49:48,000 ഡ്യുറിൻ... 561 00:49:58,666 --> 00:49:59,666 സത്യം ചെയ്യ്. 562 00:50:02,250 --> 00:50:06,458 ആ മോതിരങ്ങളിൽ ഒന്നുപോലും നിങ്ങള്‍ ഒരിക്കലും ധരിക്കില്ലെന്ന് സത്യം ചെയ്യ്. 563 00:50:15,750 --> 00:50:17,083 ഞാന്‍ സത്യം ചെയ്യുന്നു. 564 00:50:23,916 --> 00:50:28,375 കല്ലിൻ്റെയും അയിരിൻ്റെയും ഹൃദയത്തിൽ ബീഭത്സതയുടെ സാന്നിദ്ധ്യമുണ്ട്. 565 00:50:30,041 --> 00:50:33,291 ഒരു സൃഷ്ടി കലാകാരൻ്റെ ഉള്ളില്‍ രൂപം കൊള്ളുമ്പോള്‍ത്തന്നെ, അതവനെ... 566 00:50:36,333 --> 00:50:37,333 ധിക്കരിക്കാന്‍ തുടങ്ങും. 567 00:50:39,875 --> 00:50:42,500 നാം പരാജിതരായി. നമ്മള്‍ ഓരോരുത്തരും. 568 00:50:43,041 --> 00:50:47,750 ആ രൂപകല്‍പ്പനകള്‍ ഏറ്റവും കൃത്യമായ വിശദാംശങ്ങളോടെയാണ് നടത്തിയത് പ്രഭോ. 569 00:50:47,833 --> 00:50:49,125 അവ അങ്ങനെ ആയിരുന്നോ? 570 00:50:50,458 --> 00:50:53,833 എല്ലാ അവസാന ചുറ്റിക പതിക്കലും പൂർണ്ണതയിലായിരുന്നോ? 571 00:50:53,916 --> 00:50:59,250 അതോ തലക്കനവും മടിയും ഒന്നിച്ചോ നിങ്ങളുടെ ശ്രദ്ധ മന്ദീഭവിപ്പിക്കാൻ? 572 00:51:02,125 --> 00:51:06,291 മോതിരങ്ങൾ ഒരുമിച്ച് പൂർത്തിയാക്കുന്നതിലൂടെ നമുക്ക് കഴിയുന്ന ഒരേയൊരു വിധത്തിൽ, 573 00:51:06,375 --> 00:51:11,041 നമ്മുടെ തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യണം. 574 00:51:13,625 --> 00:51:17,083 ആ ഒന്‍പത് മോതിരങ്ങള്‍ മനുഷ്യര്‍ക്ക് സഹായം കൊണ്ടുവരുന്നതിലുപരി ഏറെ ചെയ്യണം, 575 00:51:17,166 --> 00:51:20,208 അവ മുഴുവൻ ഘടനയിലും സന്തുലനം കൊണ്ടുവരണം. 576 00:51:20,291 --> 00:51:24,000 ആ മൂന്ന് മോതിരങ്ങളില്‍ നിന്നും അവ ശക്തി ആര്‍ജ്ജിക്കണം. 577 00:51:24,625 --> 00:51:25,875 എങ്ങനെയെങ്കിലും... 578 00:51:28,291 --> 00:51:29,958 ആ ഏഴ് മോതിരങ്ങളെ വീണ്ടെടുക്കണം. 579 00:51:32,958 --> 00:51:36,000 അവ നമ്മളെയെല്ലാം വീണ്ടെടുക്കണം. 580 00:51:39,208 --> 00:51:41,583 നാം രാപ്പകള്‍ ജോലി ചെയ്യണം. 581 00:51:43,166 --> 00:51:47,625 പുതിയ രൂപകല്‍പ്പനകള്‍. പുതിയ ലോഹക്കൂട്ടുകള്‍. ഒരു പുതിയ പ്രക്രിയ. 582 00:51:48,625 --> 00:51:50,333 ഓരോ വഴിത്തിരിവിലും ഞാൻ നിങ്ങളോടൊപ്പമുണ്ടാകും. 583 00:51:50,416 --> 00:51:54,750 നിങ്ങളിൽ ആരെങ്കിലും തൻ്റെ പരമാവധി പ്രയത്നത്തില്‍ 584 00:51:54,833 --> 00:51:58,166 കടുകിട കുറവ് വരുത്തിയാല്‍പ്പോലും-- 585 00:51:58,250 --> 00:52:00,375 എറഗിയനിലെ ഒരു ലോഹപ്പണിക്കാരനായി പിന്നീട് തുടരില്ല. 586 00:52:03,458 --> 00:52:05,000 എന്‍റെ നിലപാട് ഞാന്‍ വ്യക്തമാക്കിയോ? 587 00:52:05,083 --> 00:52:06,791 ശരി, പ്രഭോ. 588 00:52:07,541 --> 00:52:08,625 അത് ഇപ്പോള്‍ തുടങ്ങുന്നു. 589 00:52:14,666 --> 00:52:16,291 അതൊരു വലിയ കാര്യമായിരുന്നു. 590 00:52:18,333 --> 00:52:21,916 എന്‍റെ സുഹൃത്തുക്കളേ. തളരാന്‍ പാടില്ല. 591 00:52:24,291 --> 00:52:28,166 നിങ്ങളുടെ യജമാനൻ യുക്തിരഹിതനെന്ന് തോന്നിയേക്കാം. 592 00:52:29,833 --> 00:52:34,208 അയാളുടെ ആവശ്യങ്ങൾ മര്യാദരഹിതമാണെന്നും, അവ അസാധ്യമാണെന്നുപോലും തോന്നിയേക്കാം. 593 00:52:36,000 --> 00:52:39,416 എന്നാലത് നിങ്ങളുടെ വിജയത്തെ ആശ്രയിക്കുന്നു എന്നത് അയാള്‍ക്ക് അറിയാവുന്നതുകൊണ്ടാണ്. 594 00:52:40,375 --> 00:52:42,916 എന്നിരുന്നാലും, നിങ്ങൾ അയാളെ നിരാശനാക്കില്ലെന്ന് എനിക്കറിയാം. 595 00:52:47,041 --> 00:52:48,250 അല്ലെങ്കില്‍ എന്നെ. 596 00:52:52,208 --> 00:52:54,875 ഒരു കാര്യത്തില്‍ എനിക്ക് ഉറപ്പാണ്, 597 00:52:56,250 --> 00:52:58,375 ആ അധികാരത്തിന്‍റെ മോതിരങ്ങൾ നാം പൂര്‍ണ്ണമാക്കും. 598 00:52:58,458 --> 00:52:59,458 അതെ. 599 00:53:04,750 --> 00:53:05,958 നമുക്ക് തുടങ്ങിയാലോ? 600 00:53:06,041 --> 00:53:07,458 തീര്‍ച്ചയായും പ്രഭോ. 601 00:53:08,791 --> 00:53:10,041 ശരിക്കും സമ്മാനങ്ങളുടെ പ്രഭു. 602 00:53:12,625 --> 00:53:13,625 നമുക്കത് ചെയ്യാം. 603 00:53:58,875 --> 00:54:00,083 മഹാരാജാവേ! 604 00:54:01,583 --> 00:54:04,583 മഹാരാജാവേ, ഓർക്കുകൾ മോർഡോറിലില്ല. 605 00:54:05,083 --> 00:54:07,333 അവരുടെ ഒരു സേന എറഗിയന്‍റെ നേര്‍ക്ക് നീങ്ങുകയാണ്. 606 00:54:07,833 --> 00:54:09,041 ഗലാദ്രിയൽ പറഞ്ഞത് ശരിയാണ്. 607 00:54:09,125 --> 00:54:12,125 നിങ്ങൾ ഈ നിമിഷം എറഗിയനിലേക്ക് സേനയെ അയയ്ക്കണം. 608 00:54:13,375 --> 00:54:15,041 അത് സാദ്ധ്യമല്ല. 609 00:54:15,541 --> 00:54:21,250 സൗറോണാണ് ഇതിൻ്റെയെല്ലാം ശില്പിയെന്ന് വിശ്വസിക്കാൻ എനിക്ക് കാരണമുണ്ട്. 610 00:54:22,166 --> 00:54:26,250 മഹാരാജാവേ, എറഗിയൻ എൽവന്‍ഡോമിന്‍റെ രത്നമാണ്. 611 00:54:26,333 --> 00:54:29,416 അത് വീഴുകയാണെങ്കിൽ, അത് മധ്യ-ഭൂമിയെ മുഴുവൻ ബാധിക്കുന്ന മാരകപ്രഹരമായിരിക്കും. 612 00:54:29,500 --> 00:54:31,208 അങ്ങ് സഹായം അയയ്ക്കണം! 613 00:54:32,208 --> 00:54:36,333 നമ്മുടെ സൈന്യത്തിന് സൗറോണിനെയും അദാറിനെയും ഒരുമിച്ച് തോല്‍പ്പിക്കാനാവില്ല. 614 00:54:36,416 --> 00:54:37,666 തനിച്ചല്ല. 615 00:54:40,833 --> 00:54:44,083 വരൂ! 616 00:54:57,958 --> 00:54:59,166 പിന്നോട്ട് മാറ്! 617 00:55:14,666 --> 00:55:16,250 അവരെ കണ്ടാൽ അറയ്ക്കുന്നു. 618 00:55:18,416 --> 00:55:19,500 മുന്നോട്ടു പോകൂ. 619 00:55:30,208 --> 00:55:32,291 -അവളെ ശ്രദ്ധിക്ക്. -അത് കുഴപ്പമില്ല. 620 00:55:32,375 --> 00:55:33,666 അതെ. 621 00:55:51,916 --> 00:55:53,125 ഞാന്‍ നിന്നെ ഇവിടെ കൊണ്ടുവന്നത് 622 00:55:54,125 --> 00:55:55,208 ഒരു തടവുകാരനായിട്ടല്ല... 623 00:55:55,958 --> 00:55:57,083 സാധ്യതയുള്ള ഒരു സഖ്യകക്ഷിയായിട്ടാണ്. 624 00:55:58,791 --> 00:56:00,666 എന്തുകൊണ്ടെന്നാല്‍ നാം ഒരു പൊതുവായ ശത്രുവിനെയാണ് പങ്കിടുന്നത്. 625 00:58:09,708 --> 00:58:11,708 ഉപശീർഷകം വിവർത്തനംചെയ്തത് പുനലൂർ ചന്ദ്രശേഖരൻ 626 00:58:11,791 --> 00:58:13,791 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ