1 00:00:06,041 --> 00:00:08,291 ഇതുവരെ 2 00:00:08,791 --> 00:00:11,125 ആ ഹാർഫൂട്ടുകൾ, അവരെവിടെയാണ്? 3 00:00:13,416 --> 00:00:15,166 എന്‍റെ സുഹൃത്തുക്കളെ കണ്ടെത്താമെന്ന് കരുതി. 4 00:00:15,250 --> 00:00:17,333 ശരി, നീ അന്വേഷിക്കുന്നത് അവിടെയുണ്ട്, 5 00:00:17,375 --> 00:00:19,625 നീ ഇപ്പോ കണ്ടെത്തിയതും അവിടെയുണ്ട്, ഇല്ലേ? 6 00:00:21,666 --> 00:00:23,291 ഈ... മാജിക്ക്. 7 00:00:23,375 --> 00:00:27,750 ഒരു വടി എങ്ങനെ കൈകാര്യം ചെയ്യാമെന്ന് നിങ്ങള്‍ എന്നെ പഠിപ്പിക്കുമോ? 8 00:00:27,833 --> 00:00:32,041 നീ അതിന് യോഗ്യനാണെന്ന് തെളിയിച്ചാൽ, ഇതിനകം നിനക്കത് പ്രയോഗിക്കാം. 9 00:00:32,750 --> 00:00:34,500 വലാൻഡീൽ എന്നോട് പറയുകയാ പ്രാചീനകേന്ദ്രത്തില്‍, 10 00:00:34,541 --> 00:00:37,166 നിങ്ങൾക്കായി രാവും പകലും പ്രാര്‍ത്ഥനകള്‍ ഉയരുന്നെന്ന്. 11 00:00:37,250 --> 00:00:40,666 വിശ്വാസികളുടെ വഴിയിലേക്ക് വീണ്ടും എൻ്റെ ഹൃദയം തുറന്നത് അവിടുന്നാണ്. 12 00:00:40,750 --> 00:00:42,666 എന്നാല്‍ നമുക്കൊരുമിച്ച് യുദ്ധം ചെയ്യാം. 13 00:00:42,750 --> 00:00:45,333 എല്ലാ യുദ്ധവും വിജയിച്ചേ തീരൂ എന്നില്ല. 14 00:00:48,583 --> 00:00:52,583 കലാപം ആരംഭിച്ചത് അവന്‍ തന്നെയാണെന്ന് അധികാരികളെ അറിയിക്കൂ. 15 00:00:53,125 --> 00:00:55,958 പര്‍വ്വതം ശബ്ദിക്കുന്നത് കേട്ടതായി ശിലാ ഗായകർ പറയുന്നു. 16 00:00:56,041 --> 00:00:58,666 ഈ മോതിരം ഉപയോഗിച്ച് എനിക്കത് കാണാനാവും. 17 00:00:58,750 --> 00:01:03,458 പര്‍വ്വതത്തിന്‍റെ സമ്പദ് ശേഖരത്തില്‍നിന്ന് ഒരു തരിപോലും നാമെടുത്തില്ല. 18 00:01:04,125 --> 00:01:05,458 അദ്ദേഹം മാറിയിരിക്കുന്നു. 19 00:01:05,500 --> 00:01:08,500 അത്യാഗ്രഹം അദ്ദേഹത്തിന്‍റെ രീതിയല്ല. അതൊരിക്കലും ഉണ്ടായിട്ടില്ല. 20 00:01:08,583 --> 00:01:12,291 അദ്ദേഹം ധരിച്ചിരിക്കുന്ന മോതിരത്തിന് അത് സാധ്യമാണോ-- 21 00:01:12,375 --> 00:01:16,083 ഇല്ല. നിങ്ങളുടെ മോതിരങ്ങളിൽ ഒരു പിഴവും ഉണ്ടാകാന്‍ വഴിയില്ല. 22 00:01:16,166 --> 00:01:18,750 അപ്പോൾ ഒരുപക്ഷേ, മോതിരം ഉണ്ടാക്കിയ ആളിലാവും പിഴവ്. 23 00:01:18,833 --> 00:01:22,625 ഈ അന്നറ്റാറിനെപ്പറ്റി അങ്ങേയ്ക്ക് എത്രമാത്രം അറിയാം? 24 00:01:23,666 --> 00:01:26,500 നിങ്ങള്‍ ഡ്വാര്‍ഫുകളുടെ മോതിരങ്ങള്‍ക്ക് മാറ്റം വരുത്തിയോ ഇല്ലയോ? 25 00:01:27,541 --> 00:01:28,541 ഇല്ല. 26 00:01:28,625 --> 00:01:29,666 നമ്മൾ ചെയ്തു. 27 00:01:34,916 --> 00:01:39,083 മോതിരങ്ങൾ ഒരുമിച്ച് പൂർത്തിയാക്കിക്കൊണ്ട് നമ്മുടെ തെറ്റുകൾക്ക് പ്രായശ്ചിത്തംചെയ്യണം. 28 00:01:39,166 --> 00:01:42,500 ആ ഒന്‍പത് മോതിരങ്ങള്‍ ഏഴ് മോതിരങ്ങളെ വീണ്ടെടുക്കണം. 29 00:01:42,583 --> 00:01:44,625 അവ നമ്മളെയെല്ലാം വീണ്ടെടുക്കണം. 30 00:01:45,166 --> 00:01:46,541 ഓർക്കുകൾ മോർഡോറിലില്ല. 31 00:01:46,625 --> 00:01:48,875 അവരുടെ ഒരു സേന എറഗിയന്‍റെ നേര്‍ക്ക് നീങ്ങുകയാണ്. 32 00:01:49,375 --> 00:01:53,375 ഗലാദ്രിയൽ പറ‍ഞ്ഞത് ശരിയാണ്. ഈ നിമിഷംതന്നെ നിങ്ങള്‍ എറഗിയനിലേക്ക് സേനയെ അയയ്ക്കണം! 33 00:01:58,041 --> 00:01:59,708 ഞാന്‍ നിന്നെ ഇവിടെ കൊണ്ടുവന്നത് 34 00:01:59,791 --> 00:02:01,166 ഒരു തടവുകാരനായിട്ടല്ല... 35 00:02:01,250 --> 00:02:02,666 സാധ്യതയുള്ള ഒരു സഖ്യകക്ഷിയായിട്ടാണ്. 36 00:02:02,750 --> 00:02:04,666 എന്തുകൊണ്ടെന്നാല്‍ നാം ഒരു പൊതുവായ ശത്രുവിനെയാണ് പങ്കിടുന്നത്. 37 00:03:21,000 --> 00:03:27,000 ദി ലോർഡ് ഓഫ് ദ റിംഗ്സ് : ദി റിംഗ്സ് ഓഫ് പവര്‍ 38 00:04:08,000 --> 00:04:09,000 നീ മിണ്ടാതിരി. 39 00:04:09,083 --> 00:04:10,541 നമ്മെ ഒളിച്ചോടുന്നവരെന്ന് വിളിക്കും. 40 00:04:14,000 --> 00:04:15,666 അവരെന്ത് വിളിച്ചാലും ഞാൻ കാര്യമാക്കുന്നില്ല. 41 00:04:15,750 --> 00:04:18,958 ഒരു പ്രേതത്തെ പിന്തുടരാൻ അദാറിനെ സഹായിച്ച് മരിക്കുന്നതിനേക്കാൾ നല്ലതാണ് മറ്റെന്തും. 42 00:05:16,375 --> 00:05:20,583 മനുഷ്യരുടെ മോതിരങ്ങളേ, നിങ്ങളെന്തിനാണ് ഇപ്പോഴും എന്നെ വെല്ലുവിളിക്കുന്നത്? 43 00:05:22,166 --> 00:05:25,458 ജീവിക്കാത്ത, ശ്വസിക്കാത്ത, 44 00:05:25,541 --> 00:05:28,541 മനസ്സും ഇച്ഛയും ഇല്ലാത്ത നിങ്ങൾ? 45 00:05:28,625 --> 00:05:31,958 നിങ്ങള്‍ എന്‍റെ കൈകളെ എതിർക്കുവാനായി എന്തൊരഹങ്കാരമാണ് 46 00:05:33,625 --> 00:05:35,375 നിങ്ങളുടെയുള്ളിൽ നെയ്തുവച്ചിരിക്കുന്നത്? 47 00:05:39,208 --> 00:05:40,208 വീണ്ടും. 48 00:05:41,125 --> 00:05:42,458 കൂടുതല്‍ വെള്ളി. 49 00:05:43,375 --> 00:05:44,458 കൂടുതല്‍ മിത്രിൽ. 50 00:05:45,000 --> 00:05:46,583 ഇനി മിത്രിലില്ല. 51 00:05:46,666 --> 00:05:49,125 ഡ്വാർഫുകൾ അവരുടെ വിതരണം വൈകിപ്പിച്ചിരിക്കുന്നു. 52 00:05:50,666 --> 00:05:52,000 അവരെ തേടിപ്പിടിക്ക്. 53 00:05:52,083 --> 00:05:55,458 ഞങ്ങളത് ശ്രമിച്ചു പ്രഭോ. ഞങ്ങളുടെ സന്ദേശങ്ങള്‍ക്ക് ഒരു മറുപടിയും ലഭിച്ചില്ല. 54 00:05:55,541 --> 00:05:56,958 എല്ലാം ഞാന്‍ തന്നെ ചെയ്യണോ? 55 00:05:57,041 --> 00:05:59,041 ഞങ്ങൾ കഴിയുന്നത്ര പ്രയത്നിക്കുന്നുണ്ട്. 56 00:06:02,583 --> 00:06:04,958 പ്രഭോ, ഞങ്ങളിൽ ചിലർ അങ്ങയെ ശ്രദ്ധിച്ചിട്ടുണ്ട്... 57 00:06:05,833 --> 00:06:08,666 പ്രത്യേകിച്ച് ഈയിടെ അങ്ങ് കോപിക്കുന്നുതായി. 58 00:06:26,416 --> 00:06:28,250 നിന്‍റെ പേരെന്താണെന്നാ പറഞ്ഞത്? 59 00:06:30,208 --> 00:06:32,708 അങ്ങ് ഓർക്കുന്നില്ലെന്നാണോ അർത്ഥമാക്കുന്നത്? 60 00:06:32,791 --> 00:06:34,083 തീര്‍ച്ചയായും ഞാനോര്‍ക്കുന്നു. 61 00:06:35,625 --> 00:06:38,000 അത് വെറുതെ... എനിക്ക് ഒരുനിമിഷം തരൂ. 62 00:06:38,083 --> 00:06:40,333 -കെലെബ്രീമ്പോർ പ്രഭു. -ഒരു നിമിഷം തരാന്‍ ഞാന്‍ പറഞ്ഞു! 63 00:06:42,625 --> 00:06:44,375 എല്ലാവരും അല്‍പ്പം വിശ്രമിക്ക്. 64 00:06:54,166 --> 00:06:57,291 മിർദ്ദാനിയ. അവളെ വിളിക്കുന്നത് മിർദ്ദാനിയ എന്നാണ്. 65 00:06:59,500 --> 00:07:01,750 നിങ്ങൾ സകലവും ഓർക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. 66 00:07:04,583 --> 00:07:08,958 ഇല്ല, ഇത് വെറും നിസ്സാരമായ കാര്യങ്ങളാണ്, എന്നാല്‍ പോലും. 67 00:07:09,916 --> 00:07:15,208 മുമ്പ്, ഞാൻ എന്‍റെ മടക്കുന്ന ചുറ്റിക ഇവിടെ വച്ചെന്ന് സത്യം ചെയ്യാമായിരുന്നു, ഒപ്പം... 68 00:07:16,416 --> 00:07:17,625 ആ ചുറ്റികയാണോ ഉദ്ദേശിക്കുന്നത്? 69 00:07:28,333 --> 00:07:29,333 അതെ. 70 00:07:40,458 --> 00:07:42,541 എന്‍റെ മനസ്സ് ഇവിടെങ്ങുമല്ല. 71 00:07:43,458 --> 00:07:45,541 അല്ലെങ്കിൽ അങ്ങ് അതിലേക്ക് ആഴത്തിലിറങ്ങുകയാണ്, 72 00:07:46,166 --> 00:07:48,583 വീണ്ടും പുറത്തുവരുന്നത് വല്ലാത്തൊരു ഭാരമായി മാറിയിരിക്കുന്നു. 73 00:07:50,458 --> 00:07:52,833 അത്രയും ആഴത്തില്‍. 74 00:07:53,791 --> 00:07:56,416 കുറച്ച് സമയം അവിടെത്തന്നെ നിൽക്കാനും, വ്യക്തത കൈവരിക്കാനും 75 00:07:57,666 --> 00:07:59,541 ചിലപ്പോഴൊക്കെ അങ്ങ് ആഗ്രഹിക്കേണ്ടതുണ്ട് എന്ന് 76 00:08:00,416 --> 00:08:01,833 ഞാൻ കരുതുന്നു. 77 00:08:06,500 --> 00:08:07,708 എനിക്ക് പ്രശ്നമൊന്നുമില്ല. 78 00:08:10,375 --> 00:08:12,416 ഞാന്‍ ക്ഷീണിതനാണെന്ന് മാത്രം. 79 00:08:12,916 --> 00:08:15,750 ഞാന്‍ കൊണ്ടുവരുന്ന വാര്‍ത്ത അങ്ങേയ്ക്ക് ഇഷ്ടമാകില്ലെന്ന് ഞാന്‍ ഭയക്കുന്നു. 80 00:08:17,750 --> 00:08:19,500 അങ്ങയുടെ ആളുകള്‍ ഒരു അഭിമുഖം ആവശ്യപ്പെടുന്നു. 81 00:08:20,083 --> 00:08:21,333 വേണ്ട. 82 00:08:22,791 --> 00:08:26,125 അങ്ങ് എറഗിയന്‍റെ പ്രഭുവാണ്. അങ്ങേയ്ക്ക് ഉത്തരവാദിത്തങ്ങളുണ്ട്. 83 00:08:26,208 --> 00:08:30,000 അതെ, എന്‍റെ ഏറ്റവും വലിയ ഉത്തരവാദിത്തം ആ മോതിരങ്ങളോടാണ്. 84 00:08:30,750 --> 00:08:35,125 ആ ഒൻപതെണ്ണം പൂർത്തിയാകുന്നതുവരെ, മറ്റൊന്നും തന്നെ പ്രശ്നമല്ല. 85 00:08:37,750 --> 00:08:38,750 എന്നാല്‍ വളരെ നല്ലത്. 86 00:08:39,958 --> 00:08:41,083 അങ്ങയുടെ ഇഷ്ടംപോലെ. 87 00:08:42,583 --> 00:08:44,166 ഇനിയും ചിലതുണ്ട് പറയാന്‍. 88 00:08:45,708 --> 00:08:48,833 ആ ഡ്വാർഫുകൾ നമുക്ക് മിത്രിൽ കൊണ്ടുവരുന്നതില്‍ കാലവിളംബം വരുത്തുന്നു. 89 00:08:51,541 --> 00:08:53,583 താങ്കള്‍ക്ക് അത് കൈകാര്യം ചെയ്യാനാവുമോ? 90 00:08:53,666 --> 00:08:55,083 ഉടന്‍തന്നെ. 91 00:09:16,125 --> 00:09:19,041 എല്‍ഫ് കൊല്ലപ്പണിക്കാരിലെ മഹാന്‍ ജോലിയില്‍ മുഴുകിയിരിക്കയാണ്. 92 00:09:20,291 --> 00:09:24,208 അദ്ദേഹത്തിനുപകരം ഭരണകാര്യങ്ങളെല്ലാം ഞാൻ കൈകാര്യം ചെയ്യണമെന്നാണ് അദ്ദേഹം പറയുന്നത്. 93 00:09:25,666 --> 00:09:27,250 ഇപ്പോൾ, എന്താണ് പ്രശ്നം? 94 00:09:31,333 --> 00:09:32,375 അദ്ദേഹത്തെ കാണിക്കൂ. 95 00:09:33,791 --> 00:09:34,791 എന്നെ എന്ത് കാണിക്കാനാണ്? 96 00:09:35,666 --> 00:09:39,000 കരകൗശലക്കാരും വ്യാപാരികളും നഗരത്തിലേക്ക് പ്രവേശിക്കുന്ന ഈ പടിപ്പുര പൊതുവേ 97 00:09:39,083 --> 00:09:40,333 ശബ്ദമുഖരിതമാകുകയാണ് പതിവ്. 98 00:09:40,416 --> 00:09:42,416 പക്ഷേ ഇന്നലെ വൈകിട്ട് അതെല്ലാം വിചിത്രമായി നിലച്ചു. 99 00:09:42,500 --> 00:09:44,125 റോഡിൽ വല്ല തടസ്സമുണ്ടോ എന്നറിയാൻ 100 00:09:44,208 --> 00:09:46,583 ഞങ്ങൾ നദിക്ക് കുറുകെ ഒരു തിരച്ചിൽ സംഘത്തെ അയച്ചു. 101 00:09:46,666 --> 00:09:48,666 എന്നാൽ ഒരു സൈനികൻ മാത്രമേ മടങ്ങിയുള്ളൂ. 102 00:09:48,750 --> 00:09:49,750 അയാളെവിടെ? 103 00:09:53,666 --> 00:09:58,083 ഇന്ന് രാവിലെ തീരത്തടിഞ്ഞു. അയാള്‍ ഒരു സന്ദേശം വഹിക്കുന്നതായി കാണപ്പെട്ടു. 104 00:10:05,750 --> 00:10:07,000 അയാളെ മറവുചെയ്യൂ. 105 00:10:10,416 --> 00:10:11,708 ഇത് ആരേയും കാണിക്കേണ്ട. 106 00:10:18,958 --> 00:10:20,916 കെലെബ്രീമ്പോർ പ്രഭുവിനെ ഞാൻ അറിയിക്കട്ടെ? 107 00:10:21,000 --> 00:10:22,083 വേണ്ട. 108 00:10:22,916 --> 00:10:26,333 തന്നെ ശല്യപ്പെടുത്താൻ ആരെയും അനുവദിക്കാന്‍ പാടില്ലെന്ന് അദ്ദേഹം എന്നോടാവശ്യപ്പെട്ടു. 109 00:10:27,833 --> 00:10:29,125 കൊല്ലന്മാരെപ്പോലും പാടില്ല. 110 00:10:30,125 --> 00:10:31,875 അദ്ദേഹം ഞങ്ങളെ കടമകളിൽ നിന്ന് ഒഴിവാക്കിയോ? 111 00:10:33,750 --> 00:10:34,958 അതെ, ഞാനങ്ങനെ ഭയപ്പെടുന്നു. 112 00:10:36,916 --> 00:10:39,583 എൻ്റെ പേര് അദ്ദേഹം മറക്കാന്‍ കാരണം ആ ജോലിയാണോ? 113 00:10:39,666 --> 00:10:41,250 ഞാനദ്ദേഹത്തോട് പരുഷമായിപെരുമാറി, പക്ഷേ... 114 00:10:41,750 --> 00:10:44,250 അദ്ദേഹം മാറിയിരിക്കുന്നു മിർദ്ദാനിയ. 115 00:10:46,541 --> 00:10:49,208 ഇപ്പോ നമുക്ക് ചെയ്യാനാവുന്നത് അദ്ദേഹത്തെ ഏകാന്തതയിൽ വിടുക എന്നതാണ്. 116 00:10:49,958 --> 00:10:52,916 അദ്ദേഹത്തിന് സമയം നല്‍കൂ. ഒപ്പം പ്രാര്‍ത്ഥിക്കൂ. 117 00:10:54,166 --> 00:10:56,916 ഈ ജോലി അദ്ദേഹത്തെ തകര്‍ക്കുംമുമ്പ് ഇത് പൂർത്തിയാകണേയെന്ന് പ്രാർത്ഥിക്കൂ. 118 00:11:09,708 --> 00:11:11,416 എനിക്ക് നിന്നെ വിശ്വസിക്കാമോ... 119 00:11:12,250 --> 00:11:15,083 മറ്റുള്ളവരും അദ്ദേഹത്തിന്‍റെ ആഗ്രഹം മാനിക്കയാണെന്ന് ഉറപ്പാക്കുന്നതില്‍‍? 120 00:11:16,625 --> 00:11:18,458 തീര്‍ച്ചയായും പ്രഭോ. 121 00:11:27,000 --> 00:11:30,208 പ്രഭോ, ആ കൊത്തുപണി. ആ ചട്ടക്കൂടില്‍. 122 00:11:31,083 --> 00:11:32,541 അത് എന്താണര്‍ത്ഥമാക്കുന്നത്? 123 00:11:39,125 --> 00:11:40,458 "അവനെവിടെ?" 124 00:12:27,291 --> 00:12:30,791 മുൻപ് ഞാൻ, നിങ്ങളുടെ, തടവിലായിരുന്ന സമയത്ത്, 125 00:12:32,166 --> 00:12:34,583 സൗറോണിനെ കണ്ടെത്തണമെന്നുള്ള വാഞ്ച നിനക്കുള്ളതായി തോന്നി. 126 00:12:35,375 --> 00:12:38,916 അവൻ ഒരാളുടെ മനസ്സിൽ കടന്നുകൂടുമ്പോൾ, തീർച്ചയായും അയാൾ 127 00:12:40,416 --> 00:12:41,958 പൂർണമായും അവന് അടിമപ്പെട്ടിരിക്കും, 128 00:12:42,041 --> 00:12:44,833 നിങ്ങളും അന്ന് അതുപോലെയായിരുന്നു. 129 00:12:45,541 --> 00:12:47,333 നിനക്ക് എൻ്റെ മനസ്സിനെപ്പറ്റി ഒന്നും അറിയില്ല. 130 00:12:49,833 --> 00:12:51,166 നീ അവന് വഴങ്ങി. 131 00:12:51,958 --> 00:12:53,291 ഞാന്‍ പ്രതിരോധിച്ചു. 132 00:12:53,791 --> 00:12:55,583 ഒരുപക്ഷേ, കുറച്ചുകാലത്തേക്ക്. 133 00:12:58,416 --> 00:13:00,791 എന്നാൽ ഉടന്‍ അല്ലെങ്കിൽ പിന്നീട് അവൻ നിന്നെ കാണുന്നുണ്ട്. 134 00:13:02,916 --> 00:13:07,083 നീ ആരാണ് എന്നതല്ല, മറിച്ച് നീ ആരാകാനാണ് ആഗ്രഹിക്കുന്നത് എന്നത് കാണാന്‍. 135 00:13:07,833 --> 00:13:11,875 അവൻ്റെ കണ്ണ് തുറിക്കും, അവനില്‍ ശേഷിക്കുന്നത് മനസ്സ് തുളയ്ക്കും. 136 00:13:14,333 --> 00:13:20,000 കുറച്ചുനേരത്തേക്ക്, അവൻ്റെ ശക്തി നിന്‍റേതായെന്ന് അവൻ വിശ്വസിപ്പിക്കും. 137 00:13:22,291 --> 00:13:23,875 പ്രതിരോധിക്കാനാവാത്ത ശക്തി... 138 00:13:24,791 --> 00:13:28,416 അത് സകല ആസക്തികളുടെയും പൂർത്തീകരണം അനിവാര്യമാണെന്ന് തോന്നിപ്പിക്കുന്നു. 139 00:13:29,208 --> 00:13:30,750 സാധ്യതകളുടെ ഒരു ആവേശ പാരാവാരം 140 00:13:32,083 --> 00:13:35,458 അതിനുശേഷം മറ്റെല്ലാം എന്നേക്കും അനുഭവപ്പെടുന്നതായിത്തീരുന്നു-- 141 00:13:35,541 --> 00:13:38,291 സാധാരണവും താല്‍പ്പര്യജനകമല്ലാത്തതുമായ ഒന്ന്. 142 00:13:45,583 --> 00:13:47,083 അവൻ നിനക്കെന്താണ് വാഗ്ദാനം ചെയ്തത്? 143 00:13:49,041 --> 00:13:50,250 ഒരു സൈന്യത്തെ. 144 00:13:51,833 --> 00:13:53,666 അവന്‍ എനിക്കെന്താ വാഗ്ദാനം ചെയ്തതെന്ന് അറിയണോ? 145 00:13:55,208 --> 00:13:56,208 ഞാന്‍ കാര്യമാക്കുന്നില്ല. 146 00:13:58,291 --> 00:13:59,291 കുട്ടികള്‍. 147 00:14:00,166 --> 00:14:03,791 അപ്പോൾ നാമിരുവരും ആഗ്രഹിച്ചത് അവൻ നമുക്ക് തന്നതായി തോന്നും. 148 00:14:04,291 --> 00:14:05,625 നോക്ക്, 149 00:14:07,125 --> 00:14:09,916 അവൻ്റെ നുണകളല്ല കെടുത്തേണ്ടത്. 150 00:14:11,666 --> 00:14:12,958 അവനെയാണ്. 151 00:14:14,833 --> 00:14:16,666 അത് ചെയ്യാന്‍ ഞാന്‍ നിന്നെ സഹായിക്കാം. 152 00:14:18,625 --> 00:14:20,500 സൗറോണിനെ നശിപ്പിക്കാന്‍ ഞാന്‍ നിന്നെ സഹായിക്കാം. 153 00:14:20,583 --> 00:14:23,708 ഓർക്, നിനക്ക് എന്ത് സഹായമാണ് നൽകാൻ കഴിയുക? 154 00:14:39,583 --> 00:14:42,041 മോർഗോത്തിന്‍റെ കിരീടം. എന്നോട് പറഞ്ഞിരുന്നു-- 155 00:14:42,125 --> 00:14:44,166 സില്മറിൽസിനെ അതിൻ്റെ സജ്ജീകരണങ്ങളിൽ നിന്ന് 156 00:14:44,250 --> 00:14:46,875 മാറ്റിയശേഷം സംഭവിച്ചതിനെപ്പറ്റി നിരവധി കഥകളുണ്ട്. 157 00:14:47,625 --> 00:14:50,833 തനിക്കുചേരുംവിധം സൗറോണ്‍ അതിന് വീണ്ടും തീകാച്ചി അടിച്ചപ്പോൾ ഞാനവിടുണ്ടായിരുന്നു. 158 00:14:52,166 --> 00:14:54,541 കിരീടധാരണത്തിന് അവൻ മുട്ടുകുത്തുമ്പോൾ ഞാനവിടെ ഉണ്ടായിരുന്നു. 159 00:14:56,750 --> 00:15:02,166 അവനെ വധിക്കാന്‍ അതിൻ്റെ ശക്തി ഉപയോഗിച്ചത് ഞാനായിരുന്നു. 160 00:15:04,500 --> 00:15:06,208 നീ പറയുന്നത് സത്യമാണെങ്കിൽ, 161 00:15:08,416 --> 00:15:09,541 അവനെന്തിനാ തിരിച്ചുവന്നത്? 162 00:15:09,625 --> 00:15:11,916 കാരണം ഞാൻ അതുവരെ നിന്നെ കണ്ടെത്തിയിരുന്നില്ല. 163 00:15:13,125 --> 00:15:14,833 ഇതിൽ ഞാനെന്ത് പങ്കാണ് വഹിക്കേണ്ടത്? 164 00:15:14,916 --> 00:15:18,416 മൂന്ന് എൽവൻ മോതിരങ്ങള്‍ നിന്‍റെ തരത്തെ മങ്ങാതെ രക്ഷിച്ചതായി പറയപ്പെടുന്നു. 165 00:15:19,875 --> 00:15:21,041 അത് സത്യമാണോ? 166 00:15:23,375 --> 00:15:28,000 അത് സത്യമാണെങ്കില്‍, ഒരുപക്ഷേ ഒരുമിച്ച്, 167 00:15:28,083 --> 00:15:30,666 ഈ കിരീടവും നിന്‍റെ മോതിരങ്ങളും സൗറോണിനെ എന്നേക്കുമായി 168 00:15:30,750 --> 00:15:33,250 നശിപ്പിക്കാൻ മതിയായ ശക്തിയുള്ളതായിരിക്കും. 169 00:15:35,708 --> 00:15:38,708 ആ വഞ്ചകൻ വിശ്വസിക്കുന്നത്, അവനിപ്പോഴും എനിക്കെത്താവുന്നതിനും അപ്പുറമാണെന്നാണ്. 170 00:15:40,458 --> 00:15:42,666 എന്നാലവന്‍ എറഗിയനില്‍ ഒളിച്ചിരിപ്പുണ്ടെന്ന് എനിക്കറിയാം. 171 00:15:44,583 --> 00:15:48,375 ഉറപ്പായും നിനക്കറിയാമെന്ന് ഞാന്‍ സംശയിക്കുന്നു... 172 00:15:55,541 --> 00:15:57,916 ഹാൽബ്രാൻഡ് സൗറോണാണെന്ന കാര്യം. 173 00:15:59,333 --> 00:16:00,416 അവനല്ലേ? 174 00:16:05,500 --> 00:16:07,666 സ്വാഭിമാനം മാറ്റിവയ്ക്കാനുള്ള നിന്‍റെ കഴിവിലാണ് 175 00:16:08,416 --> 00:16:11,666 ഇപ്പോള്‍ ആ നഗരത്തിൻ്റെ ഭാവി സ്ഥിതിചെയ്യുന്നത്. 176 00:16:14,333 --> 00:16:16,750 അങ്ങനെ ചെയ്യാനുള്ള ഇച്ഛാശക്തി നീ കണ്ടെത്തണം. 177 00:16:17,958 --> 00:16:19,166 നിനക്ക് കഴിയുമെങ്കില്‍. 178 00:16:34,708 --> 00:16:36,041 നമുക്ക് വീണ്ടും സംസാരിക്കാം. 179 00:16:51,458 --> 00:16:52,625 ചട്ടവിരുദ്ധമായി. 180 00:16:54,750 --> 00:17:00,416 ജീവഹാനിയിലേക്ക് നയിച്ച അക്രമാസക്തമായ സംഘർഷത്തിൻ്റെ പ്രേരണ. 181 00:17:01,458 --> 00:17:05,375 അവസാനത്തേത്, പക്ഷേ ഏറ്റവും നിന്ദ്യമായത്, 182 00:17:06,500 --> 00:17:08,500 രാജാവിനോടുള്ള വിശ്വസ്തതയുടെ ലംഘനമാണ്. 183 00:17:09,875 --> 00:17:15,708 മൊത്തത്തിലെടുത്താൽ, ഈ ഭയാനകമായ നിയമലംഘനങ്ങൾ വധശിക്ഷ അർഹിക്കുന്നു. 184 00:17:15,791 --> 00:17:17,958 -അതെ! -അതായിരിക്കും അതിന്‍റെ അവസാനം. 185 00:17:21,333 --> 00:17:23,583 -അദ്ദേഹം വധശിക്ഷ അർഹിക്കുന്നില്ല. -ശരിയാവാം. 186 00:17:24,416 --> 00:17:25,416 എന്നിരുന്നാലും, 187 00:17:27,166 --> 00:17:30,625 നമ്മുടെ രാജ്യത്തിനുവേണ്ടിയുള്ള അവന്‍റെ അനേകവർഷത്തെ വിശ്വസ്ത സേവനം 188 00:17:31,750 --> 00:17:35,458 കണക്കിലെടുത്ത്, ഈ കോടതി പ്രതിയെ സ്വതന്ത്രനാക്കാന്‍ വിധിക്കുന്നു. 189 00:17:43,833 --> 00:17:45,291 സ്വതന്ത്രനാക്കുക... 190 00:17:48,666 --> 00:17:54,291 സ്വതന്ത്രനാക്കാം, തീർച്ചയായും, അവൻ തന്‍റെ കുറ്റകൃത്യങ്ങൾ വെടിയുകയും നൂമെനോറിന്‍റെ 191 00:17:55,958 --> 00:17:59,291 യഥാർത്ഥ ഭരണാധികാരിയോട് കൂറ് പുലര്‍ത്താം എന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്താല്‍. 192 00:18:05,625 --> 00:18:10,166 അമന്‍ഡില്‍ മകന്‍ എലെൻഡീൽ, നിന്‍റെ കുറ്റകൃത്യങ്ങള്‍ നീ വെടിയുന്നോ? 193 00:18:23,375 --> 00:18:24,375 ഞാന്‍ വെടിയുന്നു. 194 00:18:27,541 --> 00:18:32,333 നൂമെനോറിൻ്റെ യഥാർത്ഥ രാജാവായി നീ അർ-ഫറസോണിനെ അംഗീകരിക്കുന്നുണ്ടോ? 195 00:18:43,083 --> 00:18:44,291 ഞാന്‍ അംഗീകരിക്കുന്നില്ല. 196 00:18:45,791 --> 00:18:47,458 എലെൻഡീൽ, ഉറക്കെ പറയൂ, 197 00:18:48,416 --> 00:18:50,958 ഇവിടെ ഒത്തുകൂടിയിരിക്കുന്നവര്‍ നിന്നെ ശരിക്കും കേള്‍ക്കട്ടെ. 198 00:18:55,541 --> 00:18:56,791 ഞാന്‍ അംഗീകരിക്കുന്നില്ല! 199 00:18:59,125 --> 00:19:05,000 എന്തുകൊണ്ടെന്നാല്‍ നൂമെനോറിന്‍റെ യഥാര്‍ത്ഥ ഭരണാധികാരി ഇപ്പോള്‍, അവരുടെ മരണംവരെയും, 200 00:19:05,083 --> 00:19:08,750 ടാർ-പലൻടിയർ മകള്‍ മിരിയേലാണ്! 201 00:19:11,083 --> 00:19:15,541 പിന്നെ ഇവിടെയുള്ള ഏക രാജ്യദ്രോഹി നിങ്ങളാണ്! 202 00:19:34,000 --> 00:19:35,750 ഇനി നാം അവനെ എന്താണ് ചെയ്യേണ്ടത്? 203 00:19:36,416 --> 00:19:38,458 നീ വേണ്ടത്ര ചെയ്തുകഴിഞ്ഞു ചെറുക്കാ. 204 00:19:42,875 --> 00:19:45,833 ഒരുപക്ഷേ, അവൻ്റെ വിധി വാലാര്‍ തീരുമാനിക്കട്ടെ. 205 00:19:47,458 --> 00:19:50,666 വിശ്വാസികൾ പഴയ ആചാരങ്ങളിൽ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ, 206 00:19:50,750 --> 00:19:52,208 മരണവും അതനുസരിച്ച് തന്നെ ആയിക്കോട്ടെ. 207 00:20:05,666 --> 00:20:06,750 നോറി. 208 00:20:08,250 --> 00:20:10,041 കൂര്‍ക്കംവലിക്കയോ? ആരാ കൂര്‍ക്കംവലിക്കുന്നത്? 209 00:20:12,125 --> 00:20:13,500 ആരുമില്ല. 210 00:20:13,583 --> 00:20:16,583 ഞാന്‍... ഞാനെന്തോ കണ്ടു. 211 00:20:17,583 --> 00:20:21,250 കേൾക്കാൻ കാതുകളുണ്ടെങ്കിൽ, ആ രഹസ്യാഗ്നി നമ്മോട് മന്ത്രിക്കുന്നുണ്ട്. 212 00:20:22,333 --> 00:20:24,666 അത് കാര്യങ്ങള്‍ പറയുന്നു. നമ്മെ അത് കാണിക്കുകയും ചെയ്യുന്നു. 213 00:20:25,541 --> 00:20:30,208 നടക്കുന്ന കാര്യങ്ങൾ അത് കാണിക്കുന്നുണ്ടോ? അതോ നടക്കാവുന്ന കാര്യങ്ങള്‍ മാത്രമാണോ? 214 00:20:31,125 --> 00:20:34,791 അത് നാളത്തെ മേഘങ്ങളെ ഇന്നലത്തെ സൂര്യപ്രകാശം പോലെ തെളിച്ചുകാണിക്കുന്നു. 215 00:20:36,500 --> 00:20:40,666 അതിൻ്റെ ശക്തിയിൽ പ്രാവീണ്യം നേടാനായി ഞാന്‍ എങ്ങനെ പഠിക്കും? ആ ഇരുട്ടിനെതിരെ പോരാടാൻ? 216 00:20:40,750 --> 00:20:43,291 ഒരു യജമാനൻ എന്ന നിലയിൽ രഹസ്യാഗ്നിക്ക് നിന്നെക്കൊണ്ട് എന്താ വേണ്ടത്? 217 00:20:43,375 --> 00:20:46,208 പക്ഷേ എനിക്കതില്‍ പ്രാവീണ്യം നേടാനാവാതെ വന്നാല്‍, ഞാനതെങ്ങനെ ഉപയോഗിക്കും? 218 00:20:49,583 --> 00:20:54,541 ഇതുവരെ നേരിട്ട എല്ലാ പരീക്ഷണങ്ങളിലും നീ തോറ്റു. 219 00:20:55,541 --> 00:20:57,666 ഇപ്പോ നിന്‍റെ മുമ്പിലുള്ള പരീക്ഷണത്തിലും നീ തോറ്റാല്‍, 220 00:20:59,166 --> 00:21:00,958 മറ്റൊന്ന് ഉണ്ടാകില്ല. 221 00:21:02,083 --> 00:21:03,791 ഞാനെന്ത് ചെയ്യണമെന്ന് എന്നോട് പറയൂ. 222 00:21:06,625 --> 00:21:09,708 വൃദ്ധനായ ടോമിനെ പിന്തുടരുക. എന്തുകൊണ്ടെന്നാൽ, അയാള്‍ നിന്നെ കാണിക്കും. 223 00:21:17,291 --> 00:21:18,750 നിങ്ങളെന്താ പോകാത്തത്? 224 00:21:19,333 --> 00:21:21,458 അവരില്‍ നിന്ന് ഒഴിഞ്ഞുമാറ്. ഓടിയകലുക. 225 00:21:21,541 --> 00:21:23,000 ഞങ്ങള്‍ കൃത്യമായി എവിടെയാണ് പോകുക? 226 00:21:23,083 --> 00:21:25,458 എന്തിന്... എവിടെ വേണമെങ്കിലും. 227 00:21:26,666 --> 00:21:30,291 ഹാർഫൂട്ടുകൾ എല്ലാ മാസവും താമസിക്കാൻ ഒരു പുതിയ സ്ഥലം കണ്ടെത്തുന്നു. 228 00:21:34,375 --> 00:21:39,583 ഈ സ്മിയല്‍ എൻ്റെ അമ്മയും അവരുടെ മാതാപിതാക്കളും എനിക്കായി കുഴിച്ചതാ. 229 00:21:39,666 --> 00:21:41,166 ഞാന്‍ അതിലാണ് ജനിച്ചത്. 230 00:21:44,875 --> 00:21:49,041 ഒരു വാരുകോല്‍ പിടിക്കാവുന്ന പ്രായം മുതല്‍ ഞാനാ വൃക്ഷത്തെ പരിപാലിക്കുന്നു. 231 00:21:52,041 --> 00:21:55,166 അതിൻ്റെ നിഴലിലാണ് ഞാൻ എൻ്റെ ബ്രാംഗറിനെ വിവാഹം കഴിച്ചത്. 232 00:21:58,541 --> 00:22:02,666 കഴിഞ്ഞ വസന്തകാലത്ത്, അവൻ മരിച്ചപ്പോൾ, 233 00:22:05,166 --> 00:22:06,583 ഞാനവനെ അതിനടിയിൽ അടക്കം ചെയ്തു. 234 00:22:11,041 --> 00:22:13,041 ഒരു ദിവസം, ഞാനും അവൻ്റെ അരികിൽ അടക്കം ചെയ്യപ്പെടും. 235 00:22:21,500 --> 00:22:24,291 ഈ സ്മിയലുകൾ ഓരോന്നിനും അതുപോലത്തെ ഓരോ കഥയുണ്ട്. 236 00:22:30,791 --> 00:22:35,000 ഈ സ്ഥലം നോക്കൂ, ഇത് ഞങ്ങള്‍ താമസിക്കുന്ന ഇടം മാത്രമല്ല. 237 00:22:37,041 --> 00:22:38,208 ഇത് ഞങ്ങളുടെ വീടാണ്. 238 00:22:39,541 --> 00:22:40,958 ഞാൻ കാരണമാ. 239 00:22:42,250 --> 00:22:44,333 -നോറി-- -അല്ല. ഞാനാണ് നിങ്ങളെ ഈ വഴിയിൽ എത്തിച്ചത്. 240 00:22:45,416 --> 00:22:48,291 ഒരുപക്ഷേ നിങ്ങളെ പുറത്തെത്തിക്കേണ്ട ചുമതല എനിക്കായിരിക്കാം. 241 00:22:49,125 --> 00:22:50,708 ഞാന്‍ ഇപ്പോള്‍ കീഴടങ്ങാം, 242 00:22:50,791 --> 00:22:53,250 പോപ്പീയെയും പുറത്തുകൊണ്ടുവരാന്‍ എനിക്ക് ഒരവസരം ലഭിക്കും. 243 00:22:56,958 --> 00:23:00,833 ചോദിക്കാനുദ്ദേശിച്ചിരുന്നതാ, എന്തുകൊണ്ടാ അവർ നിന്നെ ആരുമല്ല എന്ന് വിളിക്കുന്നത്? 244 00:23:01,458 --> 00:23:05,541 എന്‍റെ ആളുകള്‍ വന്‍ തീരുമാനമെടുക്കില്ല. ഒരു പേര് കണ്ടെത്താന്‍ അവർ ഏറെ കാലമെടുത്തു. 245 00:23:05,625 --> 00:23:06,833 ശരി, എത്രകാലം? 246 00:23:06,916 --> 00:23:08,416 ഒന്നോ രണ്ടോ വര്‍ഷം. 247 00:23:08,500 --> 00:23:09,625 അതൊരു നീണ്ടകാലമല്ല. 248 00:23:10,166 --> 00:23:11,625 ഒന്നോ രണ്ടോ വർഷം മുമ്പ്. 249 00:23:12,958 --> 00:23:14,666 അപ്പോഴേക്കും ആരുമല്ലെന്ന പേര് വീണുകഴിഞ്ഞു. 250 00:23:23,416 --> 00:23:24,958 എന്തിനാണ് നീ എന്നെ അങ്ങനെ നോക്കുന്നത്? 251 00:23:25,583 --> 00:23:27,833 ഞാൻ ചോദിക്കാന്‍ പോകയായി-- ചോദിക്കാൻ ആലോചിക്കുകയായിരുന്നു, 252 00:23:27,916 --> 00:23:30,291 നമ്മളെല്ലാവരും ഒരുപക്ഷെ കൊല്ലപ്പെടാൻ പോകുന്നവരോ മറ്റോ ആയാല്‍, 253 00:23:30,375 --> 00:23:31,541 നിനക്ക് പോകണമെന്നാണെങ്കില്‍-- 254 00:23:31,625 --> 00:23:33,041 സംസാരം വിട്. 255 00:23:53,541 --> 00:23:55,333 -മെരിമാക്. -പോപ്പീ. 256 00:23:57,041 --> 00:23:59,041 അത്താഴത്തിന് നിനക്ക് പല്ലി ഉണ്ടായിരുന്നോ? 257 00:23:59,791 --> 00:24:00,916 എന്തുകൊണ്ടാ നീ ചോദിച്ചത്? 258 00:24:06,500 --> 00:24:07,708 അവള്‍ പറഞ്ഞത് ശരിയാണ് നോര്‍. 259 00:24:08,458 --> 00:24:11,125 അവര് നമ്മുടെ പിന്നാലെ വരുന്നത് ആ അപരിചതനെ പിടികൂടാനാണ്. 260 00:24:11,833 --> 00:24:15,041 നീ സ്വയം പിടികൊടുത്താല്‍, നീ ലോകത്തെ മുഴുവൻ അപകടത്തിലാക്കുകയാവും ചെയ്യുക. 261 00:24:15,125 --> 00:24:17,750 സ്റ്റൂറുകളെ മാത്രമല്ല, ഹാർഫൂട്ടുകളെയും. 262 00:24:17,833 --> 00:24:19,875 നിന്‍റെ അച്ഛനും അമ്മയും. ഡിലി. 263 00:24:22,583 --> 00:24:24,708 അയാള്‍ പ്രധാനപ്പെട്ടവനാണെന്ന് നീ എത്ര തവണ എന്നോടുപറഞ്ഞു? 264 00:24:27,375 --> 00:24:29,500 വലിയ സംഖ്യയുടെ പല മടങ്ങ്, ഞാൻ കരുതുന്നു. 265 00:24:33,041 --> 00:24:37,625 നോര്‍, കാര്യം എന്താണെന്നുവച്ചാല്‍, ഉടനെയോ പിന്നീടോ, നീ വല്ലതും മതി എന്ന് പറയുമ്പോൾ, 266 00:24:40,291 --> 00:24:41,625 ഞാൻ നിന്നെ വിശ്വസിക്കാൻ തുടങ്ങും. 267 00:24:49,500 --> 00:24:50,750 നാം അതിനായി പോരാടണം. 268 00:24:59,041 --> 00:25:01,583 ദുർ മന്ത്രവാദി തൻ്റെ വടി കണ്ടെത്തി. 269 00:25:02,541 --> 00:25:06,250 ഇപ്പോൾ, നിന്‍റേത് കണ്ടെത്തേണ്ട സമയം ആഗതമായിരിക്കുന്നു. 270 00:25:12,750 --> 00:25:14,166 ഏതാണത്? 271 00:25:16,166 --> 00:25:20,083 മനസ്സിന്‍റെ പ്രചോദനവും കേന്ദ്രീകരിക്കലും നീ രഹസ്യാഗ്നിയുടെ സേവനത്തില്‍ പൂര്‍ണ്ണമായി 272 00:25:20,166 --> 00:25:23,041 അര്‍പ്പിക്കുമ്പോള്‍ മാത്രമേ നിനക്ക് അവകാശപ്പെട്ട വടി നീ കണ്ടെത്തൂ. 273 00:25:23,541 --> 00:25:24,833 പക്ഷേ അവിടെ ഒരുപാടുണ്ടല്ലോ. 274 00:25:25,583 --> 00:25:27,541 അവിടെ തിരയാന്‍ ഒരാള്‍ മാസങ്ങൾ എടുക്കും. 275 00:25:28,375 --> 00:25:30,125 ആവശ്യമായ എല്ലാ സമയവും നിനക്കുണ്ട്. 276 00:25:31,208 --> 00:25:33,833 അല്ല, നിങ്ങൾക്ക് വേറെ എവിടെയെങ്കിലും പോകാൻ ഉണ്ടോ. 277 00:25:36,208 --> 00:25:39,166 ഞാനവളെ കണ്ടു. നോറിയെ. 278 00:25:40,125 --> 00:25:41,500 അവള്‍... 279 00:25:41,583 --> 00:25:45,916 എങ്ങനെയോ എനിക്കറിയാം, ഞാനവളെ ഉടന്‍ കണ്ടെത്തിയില്ലേല്‍, അവള്‍ മരിക്കുമെന്ന്. 280 00:25:46,000 --> 00:25:47,208 അവര്‍ രണ്ടാളും മരിക്കും. 281 00:25:48,291 --> 00:25:50,208 മരിക്കുന്ന പലരും ജീവിക്കാന്‍ അര്‍ഹതയുള്ളവരാണ്. 282 00:25:51,125 --> 00:25:52,958 ജീവിക്കുന്ന ചിലരോ മരണം അർഹിക്കുന്നവരും. 283 00:25:54,083 --> 00:25:55,666 അവർക്കത് കൊടുക്കാൻ നീ ആരാണ്? 284 00:25:56,541 --> 00:25:59,458 അവൾ സുരക്ഷിതയാണെന്ന് അറിഞ്ഞുകഴിഞ്ഞാൽ, നിങ്ങളുടെ അടുത്തേക്ക് മടങ്ങാനാവും. 285 00:25:59,541 --> 00:26:02,250 ഇല്ല. നിനക്ക് കഴിയില്ല. 286 00:26:04,125 --> 00:26:09,000 ഒരു പാത രണ്ടായി മാറുന്ന സന്ദര്‍ഭങ്ങളുണ്ട്, അപ്പോള്‍ പോകേണ്ട പാത നീ തിരഞ്ഞെടുക്കണം. 287 00:26:10,750 --> 00:26:14,833 ഇപ്പോള്‍ വ്യതിചലിച്ചാല്‍, ഈ പാതയിലേക്ക് തിരിച്ചുവരാന്‍ ഒരിക്കലും നിനക്ക് കഴിയില്ല. 288 00:26:15,916 --> 00:26:17,291 വേറെ വഴിയില്ലേ? 289 00:26:18,750 --> 00:26:20,875 സൗറോൺ പടിഞ്ഞാറ് ഉദിക്കുന്നു. 290 00:26:21,375 --> 00:26:23,291 ഒരു ദുർ മന്ത്രവാദി കിഴക്ക്. 291 00:26:23,375 --> 00:26:25,875 മധ്യ-ഭൂമിയിലെ സകലരും അപകടത്തിലാണ്. 292 00:26:26,625 --> 00:26:28,833 നീ അവരെ തങ്ങളുടെ നാശത്തിലേക്ക് പരിത്യജിക്കുമോ? 293 00:26:31,333 --> 00:26:32,791 അവളെന്‍റെ സുഹൃത്താണ്. 294 00:26:34,166 --> 00:26:37,291 നിന്‍റെ സുഹൃത്ത് അല്ലെങ്കില്‍ നിന്‍റെ വിധി? 295 00:26:39,791 --> 00:26:41,125 തീരുമാനം നിന്‍റേതാണ്. 296 00:27:06,458 --> 00:27:09,291 വരൂ, നിന്‍റെ താടി അതിനുള്ളില്‍ വയ്ക്കൂ. 297 00:27:38,750 --> 00:27:39,750 പ്രഭോ. 298 00:28:05,583 --> 00:28:07,166 അങ്ങെന്നെ വിളിപ്പിച്ചോ പിതാവേ? 299 00:28:09,375 --> 00:28:10,375 ഇല്ല. 300 00:28:11,916 --> 00:28:13,000 അദ്ദേഹം ചെയ്തു. 301 00:28:16,958 --> 00:28:20,375 ഏഴ് മോതിരങ്ങള്‍ അങ്ങയെ നന്നായി സേവിക്കുന്ന കാര്യം എനിക്കറിയാം ഡ്യൂറിൻ രാജകുമാരാ. 302 00:28:22,791 --> 00:28:26,375 അവ ആരെയോ നന്നായി സേവിക്കുന്നുണ്ട്. നിങ്ങൾ അറിഞ്ഞത് ഭാഗികമായി സത്യമാണ്. 303 00:28:26,458 --> 00:28:28,166 സാഹചര്യങ്ങള്‍ മാറി. 304 00:28:28,250 --> 00:28:31,541 അധിനിവേശ ഭീഷണിയിലാണ് എറഗിയനെന്ന് ഞാനിപ്പോ മനസ്സിലാക്കിയതേയുള്ളൂ. 305 00:28:32,250 --> 00:28:35,875 മിത്രിലില്ലാതെ, ഇനിയുള്ള അധികാരത്തിന്‍റെ മോതിരങ്ങൾ ഒരിക്കലും പൂര്‍ത്തിയാവുകയില്ല. 306 00:28:36,708 --> 00:28:38,041 ഞങ്ങള്‍ക്ക് കൂടുതൽ വേണം. 307 00:28:39,250 --> 00:28:40,791 ഞങ്ങള്‍ക്കത് ഉടന്‍തന്നെ വേണം. 308 00:28:41,541 --> 00:28:43,125 ഞാൻ എത്രയാണ് വാഗ്ദാനം ചെയ്യേണ്ടത്? 309 00:28:43,208 --> 00:28:44,583 നിങ്ങൾക്ക് ഒന്നും ചെയ്യാനില്ല-- 310 00:28:44,666 --> 00:28:46,750 എന്തിന്‍റെ എത്ര? 311 00:28:48,125 --> 00:28:51,000 അങ്ങ് ഖനന പ്രവർത്തനങ്ങൾ വിപുലമാക്കുകയാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു. 312 00:28:52,583 --> 00:28:55,791 തറകളും ഖനിത്തണ്ടുകളും നിർമ്മിക്കാൻ സഹായിക്കുന്നതിന് 313 00:28:55,875 --> 00:28:59,541 ഞങ്ങൾക്ക് സ്ഥിരമായി തടി വിതരണം ചെയ്യാൻ കഴിയും. 314 00:29:01,041 --> 00:29:04,208 അല്ലെങ്കിൽ ഒരുപക്ഷേ കൂടുതല്‍ വിലപ്പെട്ട വല്ലതും ഖാസാഡ് - ഡൂമിന്... 315 00:29:05,875 --> 00:29:07,333 ആവശ്യമുണ്ടോ? 316 00:29:10,958 --> 00:29:16,500 പിതാവേ, ഒരുപക്ഷേ നമുക്കിത് ആദ്യം സ്വകാര്യമായി ചർച്ച ചെയ്യുന്നതല്ലേ നല്ലത്? 317 00:29:17,291 --> 00:29:18,750 ചർച്ച ചെയ്യാനായി ഒന്നുമില്ല. 318 00:29:20,333 --> 00:29:21,958 ഞാനിതിനകം തീരുമാനിച്ചുകഴിഞ്ഞു. 319 00:29:25,291 --> 00:29:26,291 എന്നിട്ട്? 320 00:29:27,625 --> 00:29:29,000 ഉത്തരം ഇല്ല എന്നാണ്. 321 00:29:30,875 --> 00:29:34,750 കെലെബ്രീമ്പോർ പ്രഭുവിനെ എൻ്റെ ഖേദം അറിയിച്ചേക്കൂ. 322 00:29:44,250 --> 00:29:45,250 ഡ്യൂറിൻ രാജാവ് 323 00:29:46,833 --> 00:29:48,750 രാജകുമാരാ. വിട. 324 00:30:00,333 --> 00:30:01,541 നന്ദി ഔലേ. 325 00:30:03,416 --> 00:30:07,583 ഒരു നിമിഷം, അങ്ങയുടെ വിവേകം നഷ്ടമായെന്ന് ഞാൻ ഭയപ്പെട്ടു. 326 00:30:09,000 --> 00:30:10,000 നേരെ മറിച്ച്. 327 00:30:15,833 --> 00:30:17,750 എനിക്കിത്രയും വിവേകം മുമ്പുണ്ടായിട്ടില്ല. 328 00:30:18,416 --> 00:30:20,000 പക്ഷേ നീ വിഷമിക്കേണ്ട മോനേ. 329 00:30:21,875 --> 00:30:22,833 അവര്‍ മടങ്ങിവരും. 330 00:30:23,458 --> 00:30:24,458 മടങ്ങിവരികയോ? 331 00:30:26,458 --> 00:30:27,458 അയാള്‍ പറഞ്ഞത് നീ കേട്ടു. 332 00:30:29,041 --> 00:30:30,791 മധ്യ-ഭൂമിയിലേക്ക് യുദ്ധം വരികയാണ്. 333 00:30:31,958 --> 00:30:37,041 മിത്രിൽ കൊണ്ടുള്ള ആയുധങ്ങളും കവചങ്ങളും പേറുന്ന സൈന്യം 334 00:30:37,125 --> 00:30:39,083 ഏതാണ്ട് അജയ്യമാണ്. 335 00:30:39,166 --> 00:30:41,125 നമ്മള്‍ പറയുന്നതാണ് നമ്മുടേതിന്‍റെ വില. 336 00:30:42,375 --> 00:30:43,750 അങ്ങേയ്ക്ക് ഭ്രാന്തുപിടിച്ചോ? 337 00:30:44,833 --> 00:30:47,375 മുഴുവന്‍ ലോകത്തിനും ഭ്രാന്ത് പിടിച്ചുകഴിഞ്ഞു മോനേ. 338 00:30:49,833 --> 00:30:53,833 പക്ഷേ അതിനെ നിയന്ത്രിക്കേണ്ടത് നമ്മളാണ്. 339 00:30:55,166 --> 00:30:59,750 തൻ്റെ ജോലിക്കാരുടെ എണ്ണം ഇരട്ടിയാക്കാൻ നാർവിയോട് പറയൂ. നാം ഖനനം വിപുലീകരിക്കുകയാ. 340 00:31:00,583 --> 00:31:01,583 പിതാവേ. 341 00:31:03,833 --> 00:31:05,166 ആ മോതിരം ഊരിമാറ്റൂ. 342 00:31:06,166 --> 00:31:07,375 ഞാന്‍ ചെയ്യില്ല. 343 00:31:10,208 --> 00:31:11,291 ഇതെന്‍റേതാണ്. 344 00:31:13,000 --> 00:31:14,125 എനിക്കുള്ളതാണ്. 345 00:31:15,375 --> 00:31:16,375 അല്ല. 346 00:31:18,083 --> 00:31:19,916 അങ്ങ് അതിനുള്ളതാണ്. 347 00:31:22,125 --> 00:31:26,708 മറിച്ചാണെങ്കിൽ, ദയവായി അത് തെളിയിക്ക്. 348 00:31:31,416 --> 00:31:32,583 അതെടുത്ത് മാറ്റ്. 349 00:31:42,666 --> 00:31:46,291 എനിക്ക് നിന്നോട് ഒന്നും തെളിയിക്കാനില്ല കുട്ടി. 350 00:32:07,291 --> 00:32:09,500 അദ്ദേഹം നമ്മുടെ മുന്നില്‍ ഒരു വഴിയും ശേഷിപ്പിച്ചില്ല. 351 00:32:11,000 --> 00:32:14,500 വേണ്ടിവന്നാല്‍, നാം ഖനിക്കുമുമ്പില്‍ കിടന്ന് ഖനന പ്രവർത്തനം നിർത്തിക്കും. 352 00:32:16,125 --> 00:32:18,208 അദ്ദേഹം മുഴുവൻ എതിരാളികളെയും നമ്മുടെ നേരെ അയയ്ക്കും. 353 00:32:18,708 --> 00:32:20,000 അദ്ദേഹം ചെയ്യട്ടെ! 354 00:32:20,541 --> 00:32:24,333 ആ മോതിരവുമായി അദ്ദേഹത്തിന് അത്ര വിധേയത്വം ആണെങ്കില്‍, അദ്ദേഹം മകൻ്റെനേരെ പടയെ വിടും, 355 00:32:24,416 --> 00:32:28,375 അത് താന്‍ ഭരിക്കാന്‍ അയോഗ്യനാണെന്ന് ഖാസാഡ് - ഡൂമിലെ ഡ്വാര്‍ഫുകളെ കാണിക്കും. 356 00:32:28,458 --> 00:32:29,625 അവര്‍ അദ്ദേഹത്തെ വാഴിക്കില്ല. 357 00:32:32,791 --> 00:32:35,083 അദ്ദേഹത്തെപ്പറ്റി നിനക്കെങ്ങനെ ഈ വിധം പറയാനാവുന്നു? 358 00:32:36,250 --> 00:32:37,500 ഡ്യുറിൻ 359 00:32:37,583 --> 00:32:39,833 അദ്ദേഹത്തെ അപമാനിക്കുന്നതിനെപ്പറ്റിയാ നീ സംസാരിക്കുന്നത്. 360 00:32:41,208 --> 00:32:42,541 പ്രശസ്തിയെ ഹനിക്കുന്നതിനെപ്പറ്റി. 361 00:32:42,625 --> 00:32:46,541 നിങ്ങള്‍ സ്നേഹിക്കുന്ന അത്രയും ഞാനും അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ട്. 362 00:32:47,125 --> 00:32:50,875 ഔലേയ്ക്കറിയാം, പിതാവ് തന്നതിന്‍റെ ഇരട്ടി സ്നേഹവും ശ്രദ്ധയും അദ്ദേഹമെനിക്ക് തരുന്നു. 363 00:32:52,208 --> 00:32:55,333 പക്ഷേ ആ സിംഹാസനത്തിലിരിക്കുന്ന ഡ്വാര്‍ഫ് നിങ്ങളുടെ പിതാവല്ല. 364 00:32:55,958 --> 00:33:00,875 ആ മോതിരം ധരിക്കുന്ന കാലത്തോളം അദ്ദേഹം മറ്റുള്ളവരെ കേള്‍ക്കില്ല, നാം പറയുന്നപോലും 365 00:33:00,958 --> 00:33:03,666 ഈ പര്‍വ്വതത്തിലെ ഓരോ ഡ്വാര്‍ഫും അപകടത്തിലാണ്! 366 00:33:05,125 --> 00:33:06,208 ഡ്യുറിൻ! 367 00:33:08,000 --> 00:33:09,083 ഡ്യുറിൻ? 368 00:33:13,083 --> 00:33:14,833 ഡ്യുറിൻ, നിങ്ങള്‍... 369 00:33:15,333 --> 00:33:17,000 എനിക്കത് ചെയ്യാനാവില്ല. 370 00:33:18,791 --> 00:33:20,958 എനിക്കത് ചെയ്യാനാവില്ല ദിസാ. 371 00:33:24,250 --> 00:33:28,583 ഞാൻ അദ്ദേഹത്തെ നോക്കുമ്പോള്‍, ആ കണ്ണുകളില്‍ ഞാൻ... 372 00:33:32,583 --> 00:33:34,250 ഞാനിപ്പോഴും എൻ്റെ പിതാവിനെ കാണുന്നു. 373 00:33:36,833 --> 00:33:40,500 നഷ്ട പ്രതീതിയും അകലേക്ക് നോക്കലും, പക്ഷേ അദ്ദഹത്തിന്‍റെ സ്വത്വം അവിടെത്തന്നെയുണ്ട്. 374 00:33:44,375 --> 00:33:48,250 പ്രിയനേ, നിങ്ങളെപ്പോഴും ഗുഹാഗ്രത്തിലെ പ്രതീക്ഷയുടെ ആ വെളിച്ചം കാണാറുണ്ട്. 375 00:33:49,750 --> 00:33:50,750 വരൂ. 376 00:33:56,666 --> 00:34:00,916 നാമിപ്പോൾ പ്രവർത്തിച്ചില്ലെങ്കിൽ, പിന്നീട് ഒരിക്കലും അവിടെ എത്തുകയില്ല. 377 00:34:02,708 --> 00:34:06,958 അദ്ദേഹം തന്നെത്തന്നെ നശിപ്പിക്കും, ഒപ്പം ഈ രാജ്യത്തേയും. 378 00:34:24,166 --> 00:34:29,750 പുലര്‍ച്ചെ, അഗാധതത്തിൻ്റെ വിചാരണ നേരിടാൻ അങ്ങയെ കടലിലേക്ക് എറിയാനുള്ളതാണ്. 379 00:34:32,416 --> 00:34:34,583 നമ്മള്‍ സംസാരിക്കുമ്പോൾ അവർ കടൽജീവിയെ വിളിക്കുകയാണ്. 380 00:34:38,583 --> 00:34:39,958 ഞാന്‍ അർ-ഫറസോണുമായി സംസാരിച്ചു. 381 00:34:40,875 --> 00:34:43,291 വിശ്വാസികളെ ഇനിയും ശത്രുതയിലാക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. 382 00:34:44,166 --> 00:34:47,833 അങ്ങ് പ്രതിജ്ഞ ചെയ്താല്‍, അദ്ദേഹത്തിൻ്റെ കാരുണ്യവാഗ്ദാനം ഇപ്പോഴും നിലനിൽക്കുന്നു-- 383 00:34:47,916 --> 00:34:49,583 അയാളോട് കൂറ് പ്രതിജ്ഞ ചെയ്യാനോ? 384 00:34:53,333 --> 00:34:58,083 ഒരാളുടെ സത്യസന്ധതയും ധര്‍മ്മനീതിയും അഗ്തിയില്‍ ഹോമിക്കാന്‍ പറയുന്നത് കരുണയല്ല. 385 00:35:03,166 --> 00:35:06,958 ഈ കുടുംബത്തിന് എല്ലാം നഷ്ടപ്പെട്ടതിനുശേഷം എനിക്ക് അങ്ങയെക്കൂടി നഷ്ടപ്പെടുത്താനാവില്ല 386 00:35:08,791 --> 00:35:10,250 പിതാവേ, ദയവായി. 387 00:35:13,791 --> 00:35:14,958 ദയവായി. 388 00:35:20,750 --> 00:35:22,458 അഭിമാനക്ഷതം വരുത്തുമെങ്കിലും അങ്ങത് ചെയ്യണം. 389 00:35:24,791 --> 00:35:27,750 ഇതൊക്കെ കഴിഞ്ഞിട്ടും, നീ കാണുന്നത് അഭിമാനം മാത്രം... 390 00:35:33,625 --> 00:35:36,041 നീ മനസ്സിലാക്കാത്തിടത്തോളം ഇനി നാം സംസാരിച്ചിട്ട് കാര്യമില്ല. 391 00:35:48,916 --> 00:35:50,541 അങ്ങത് പറയുമെന്ന് രാജാവ് പറഞ്ഞു 392 00:35:52,666 --> 00:35:56,666 അയാളോടുള്ള അങ്ങയുടെ വെറുപ്പ് എന്നോടുള്ള വെറുപ്പായി മാറുമെന്നും, ഞാന്‍ പറയുന്നതിന് 393 00:35:58,083 --> 00:36:00,375 അങ്ങ് ഒരിക്കലും ചെവികൊടുക്കില്ലെന്നും. 394 00:36:03,333 --> 00:36:05,875 അതുകൊണ്ട് ഞാനയാളുടെ മുമ്പിൽ മുട്ടുകുത്തി, 395 00:36:07,666 --> 00:36:08,916 ഞാന്‍ യാചിച്ചു, 396 00:36:09,000 --> 00:36:12,083 അവരുടെ അടുത്തേക്ക് പോകാനുള്ള അവസരത്തിനായി ഞാന്‍ നിലത്ത് തല തൊട്ടു. 397 00:36:28,708 --> 00:36:30,208 തെറ്റുപറ്റരുതെന്നാണെന്‍റെ പ്രാര്‍ത്ഥന. 398 00:36:31,916 --> 00:36:33,458 ഈ സ്ഥലത്ത് ഉണ്ടാവേണ്ട ആളല്ല അങ്ങ്. 399 00:36:33,541 --> 00:36:34,750 ഫറസോണിനെ വണങ്ങൂ. 400 00:36:36,125 --> 00:36:37,375 ഞാനത് കല്‍പ്പിക്കുന്നു. 401 00:36:38,708 --> 00:36:41,583 നൂമെനോറിന് സഹനം വേണമെങ്കിൽ അതിന് നിങ്ങളെപ്പോലുള്ളവര്‍ വേണം. 402 00:36:42,750 --> 00:36:46,000 അമൂല്യമായ എല്ലാറ്റിലും വിജയിക്കുന്ന മനുഷ്യര്‍. വിശ്വാസമുള്ള മനുഷ്യർ. 403 00:36:47,291 --> 00:36:50,125 കാര്യങ്ങൾ പ്രയാസകരമാകുമ്പോള്‍ ഉപേക്ഷിക്കുന്ന വിശ്വാസങ്ങൾ വിശ്വാസങ്ങളല്ല. 404 00:36:52,083 --> 00:36:56,666 എൻ്റെ ഹൃദയത്തിൽ, നിങ്ങൾ ഈ രാജ്യത്തിൻ്റെ യഥാർത്ഥ അവകാശിയാണെന്ന് എനിക്കറിയാം. 405 00:36:58,166 --> 00:37:00,000 ആ അറിവിനെ നിഷേധിക്കാന്‍ എനിക്കാവില്ല. 406 00:37:01,291 --> 00:37:04,375 അങ്ങനെ ചെയ്‌തിരുന്നെങ്കിൽ, നിങ്ങൾ രക്ഷ നല്‍കാനാഗ്രഹിക്കുന്നവനായി ഞാന്‍ തുടരില്ല. 407 00:37:04,458 --> 00:37:05,791 നിങ്ങൾക്ക് തെറ്റുപറ്റിയെങ്കിലോ? 408 00:37:07,291 --> 00:37:09,833 അപ്പോൾ ഭീരുത്വത്താൽ തകർന്ന ഹൃദയവുമായി ജീവിക്കുന്നതിനേക്കാൾ 409 00:37:09,916 --> 00:37:12,000 വൈകാരികമായി പൂർണ്ണഹൃദയത്തോടെ ഞാന്‍ മരിക്കും. 410 00:37:15,375 --> 00:37:16,958 എൻ്റെ ഹൃദയത്തിൻ്റെ കാര്യമോ? 411 00:37:24,125 --> 00:37:28,875 വാലാറിൻ്റെ ഇഷ്ടം എൻ്റെ ജീവന്‍ രക്ഷിക്കണം എന്നാണെങ്കില്‍... 412 00:37:32,166 --> 00:37:33,583 അതങ്ങനെ തന്നെ നടക്കും. 413 00:37:39,125 --> 00:37:40,541 അതങ്ങനെ നടന്നില്ലെങ്കിലോ? 414 00:37:50,916 --> 00:37:53,125 "കടല്‍ പറയുന്നത് എല്ലായ്പ്പോഴും ശരിയാണ്." 415 00:38:16,583 --> 00:38:17,583 പടി! 416 00:38:28,166 --> 00:38:29,250 ദിസാ? 417 00:38:37,875 --> 00:38:41,250 ദിസാ, രാജാവിന്‍റെ കല്‍പ്പന പ്രകാരമാണ് ഞങ്ങൾ ഇവിടെ വന്നിട്ടുള്ളത്. 418 00:38:41,333 --> 00:38:42,541 അതുകൊണ്ട്, ദയവുചെയ്ത് മാറ്, 419 00:38:43,458 --> 00:38:46,625 അല്ലായ്കില്‍ നിന്നെ ബലം പ്രയോഗിച്ച് മാറ്റുകയല്ലാതെ എനിക്ക് വേറെ വഴിയില്ല. 420 00:38:52,833 --> 00:38:53,916 ഞാന്‍ ഖേദിക്കുന്നു. 421 00:39:09,916 --> 00:39:12,166 അത് ഞങ്ങളെ ഭയപ്പെടുത്താനായിരുന്നോ? 422 00:39:13,875 --> 00:39:14,875 അല്ല. 423 00:39:16,041 --> 00:39:17,125 അവയാണ്. 424 00:39:47,666 --> 00:39:49,208 ഞാന്‍ നിന്നെ സ്നേഹിക്കുന്നു. 425 00:39:50,333 --> 00:39:51,625 എന്നെ പിന്നീട് സ്നേഹിക്ക്. 426 00:39:54,666 --> 00:39:56,166 ഇത് തുടക്കം മാത്രമാണ്. 427 00:39:57,041 --> 00:39:59,916 അവ തിരിച്ചുവരും. അപ്പോള്‍ അവയ്ക്കൊപ്പം കൂടുതലെണ്ണം ഉണ്ടാവും. 428 00:40:02,333 --> 00:40:03,666 അപ്പോൾ, ഞങ്ങൾ തയ്യാറായിരിക്കും. 429 00:40:35,666 --> 00:40:41,250 നീ ഭൂമിയിലെ സകല അധികാരങ്ങളും ഉപേക്ഷിച്ച് വാലാറിന്‍റെ വിധി അംഗീകരിക്കുന്നുണ്ടോ? 430 00:40:46,500 --> 00:40:48,250 അവരുടെ വിധി ഞാന്‍ സ്വീകരിക്കുന്നു. 431 00:40:50,291 --> 00:40:51,458 അയാളെ കടലിലെറിയൂ. 432 00:41:15,125 --> 00:41:16,333 അദ്ദേഹത്തെ മോചിപ്പിക്കൂ! 433 00:41:20,791 --> 00:41:23,375 അയാള്‍ ചെയ്ത കുറ്റം എൻ്റെ പേരിലാണ് നടന്നത് എന്നതിനാല്‍, 434 00:41:25,333 --> 00:41:28,541 അയാളുടെ സ്ഥാനത്ത് വാലാറിന്‍റെ വിധി നേരിടാൻ എനിക്ക് അവകാശമുണ്ട്. 435 00:41:33,500 --> 00:41:36,833 -അത് അവനായിരിക്കണം. അവനെ കൊണ്ടുപോകൂ. -ഇല്ല. ഇല്ല! 436 00:41:38,125 --> 00:41:39,125 എന്‍റെ രാജ്ഞി? 437 00:41:41,916 --> 00:41:44,750 അവര്‍ പറഞ്ഞത് ശരിയാണ്. അതിലെല്ലാമുണ്ട്. നിങ്ങൾ പറയണം. 438 00:41:45,666 --> 00:41:46,750 ഇത് സത്യമാണോ? 439 00:41:48,125 --> 00:41:49,625 നിയമപ്രകാരം, അതെ. 440 00:41:51,666 --> 00:41:52,916 എന്നാലതങ്ങനെതന്നെ ആയിരിക്കണം. 441 00:41:55,083 --> 00:41:56,833 പാടില്ല, എന്നെ കൊണ്ടുപോകൂ. 442 00:41:57,833 --> 00:41:59,208 എന്നെ കൊണ്ടുപോ. 443 00:42:01,000 --> 00:42:02,625 മിരിയേൽ, ചെയ്യരുത്-- ഒരിക്കലും ചെയ്യരുത്-- 444 00:42:02,708 --> 00:42:05,541 വിശ്വാസികളുടെ പരമ്പരാഗത രീതികള്‍ നാം പിന്തുടരണമെന്നാണെങ്കില്‍ 445 00:42:07,375 --> 00:42:09,791 ഞാനായിരിക്കണം ആദ്യത്തെ പടി ചവിട്ടേണ്ടത്. 446 00:43:06,750 --> 00:43:09,416 -അതിവിടെത്തി! നോക്ക്! -ചക്രവാളത്തിന് മുകളില്‍. 447 00:43:09,500 --> 00:43:10,708 അതെ, അത് വരുന്നുണ്ട്. 448 00:44:31,875 --> 00:44:34,666 വാലാർ അവരെ വിധിച്ചിരിക്കുന്നത്... 449 00:44:42,750 --> 00:44:44,250 -അതാ അവള്‍! -നിരപരാധി! 450 00:44:46,208 --> 00:44:47,208 എന്‍റെ രാജ്ഞി. 451 00:44:54,333 --> 00:45:00,083 കടലിന്‍റെ രാജ്ഞിയായ താര്‍-മിരിയല്‍ നീണാൾ വാഴ്ക! 452 00:45:00,166 --> 00:45:05,333 മിരിയേൽ രാജ്ഞി നീണാൾ വാഴ്ക! 453 00:45:09,291 --> 00:45:12,666 -മിരിയേൽ രാജ്ഞി നീണാൾ വാഴ്ക. -കടലിന്‍റെ രാജ്ഞി നീണാൾ വാഴ്ക. 454 00:45:13,625 --> 00:45:15,541 മിരിയേൽ രാജ്ഞി നീണാൾ വാഴ്ക! 455 00:45:52,791 --> 00:45:55,541 അതെ. ഹാൽബ്രാൻഡ് സൗറോണാണ്. 456 00:45:55,625 --> 00:45:59,333 എൻ്റെ തരത്തെ അടിപ്പെടുത്താനായി, അവനുവേണ്ടി മോതിരങ്ങൾ ചമയ്ക്കാന്‍ അവന്‍ എറഗിയനിലാണ്. 457 00:46:00,208 --> 00:46:02,625 -നിങ്ങളുടെ കൂട്ടരെയും. -മധ്യ-ഭൂമിയിലെ സകല കൂട്ടരെയും. 458 00:46:02,708 --> 00:46:05,375 എന്നാൽ തൻ്റെ ദൗത്യം പൂർത്തിയാകുംവരെ അവന്‍ രക്ഷപ്പെടാൻ ശ്രമിക്കില്ല. 459 00:46:06,583 --> 00:46:10,458 അത് നമുക്ക് ക്ഷണികമായ ഒരു നേട്ടം നൽകുന്നു. 460 00:46:11,083 --> 00:46:12,000 നമുക്കോ? 461 00:46:15,250 --> 00:46:16,333 എന്നെ അഴിക്ക്. 462 00:46:37,875 --> 00:46:43,458 നാം സംസാരിക്കുമ്പോൾ, എൽറോണ്ട് എൽഫുകളുടെ സേനയുമായി ലിന്‍ഡനില്‍നിന്ന് വേഗം വരികയാണ്. 463 00:46:46,083 --> 00:46:49,416 ഒപ്പം എന്‍റെ മോതിരമായ നെൻയാ. 464 00:46:51,666 --> 00:46:52,666 എനിക്ക് മനസ്സിലായി. 465 00:46:53,250 --> 00:46:56,833 അവൻ എത്തിക്കഴിഞ്ഞാൽ, അവൻ നഗരം അടച്ചുപൂട്ടും, 466 00:46:56,916 --> 00:47:00,333 കെലെബ്രീമ്പോറിനെ സൗറോണിന്‍റെ പിടിയില്‍നിന്നും മോചിപ്പിക്കും, 467 00:47:01,583 --> 00:47:02,500 ഉറൂക്, 468 00:47:04,625 --> 00:47:08,083 നീയും ഞാനും ഒരുമിച്ച് സൗറോണിൻ്റെ സകല അടയാളങ്ങളും ലോകത്തുനിന്ന് തുടച്ചുമാറ്റും. 469 00:47:09,000 --> 00:47:10,375 ഒരിക്കലും തിരിച്ചുവരാതെ. 470 00:47:11,083 --> 00:47:12,291 പിന്നീട് എന്താണ്? 471 00:47:13,083 --> 00:47:15,833 അവൻ്റെ സ്പർശനമേറ്റ എല്ലാ മോതിരങ്ങളും നശിപ്പിക്കണം. 472 00:47:16,333 --> 00:47:18,625 ഞാനുദ്ദേശിച്ചത് ഓര്‍ക്കുകള്‍ക്കായി ശേഷം എന്താണുള്ളതെന്നാണ്? 473 00:47:20,208 --> 00:47:23,250 സമാധാനത്തോടെ വീട്ടിലേക്ക് മടങ്ങാൻ നിന്‍റെ മഹാരാജാവ് ഞങ്ങളെ അനുവദിക്കുമോ? 474 00:47:24,500 --> 00:47:27,500 അതോ മോർഡോറിനെ ആക്രമിക്കാനുള്ള തൻ്റെ പദ്ധതികളുമായി അദ്ദേഹം മുന്നോട്ട് പോകുമോ? 475 00:47:29,375 --> 00:47:33,625 നിഴൽ നിങ്ങളെ മാത്രമല്ല, എല്ലാ എൽവെൻഡോമുകളെയും കീഴടക്കിക്കഴിഞ്ഞു. 476 00:47:34,250 --> 00:47:35,250 ഒടുവില്‍, 477 00:47:35,333 --> 00:47:39,708 സദ്ഗുണം തെളിയിക്കാനുള്ള നിന്‍റെ ത്വര സൗറോണിൻ്റെ പദ്ധതികളിൽ തന്നെ പ്രവർത്തിക്കും 478 00:47:40,875 --> 00:47:42,291 നീ കള്ളങ്ങള്‍ പറയുന്നു. 479 00:47:43,291 --> 00:47:45,083 ഞാനെന്തെങ്കിലും വെളിവാക്കുമെന്ന പ്രതീക്ഷയോടെ. 480 00:47:45,750 --> 00:47:47,791 ഞാൻ പ്രതീക്ഷിച്ചിരുന്ന കാര്യങ്ങളും അതില്‍ കൂടുതലും 481 00:47:47,875 --> 00:47:52,000 നീ ഇതിനകം വെളിപ്പെടുത്തിക്കഴിഞ്ഞു. 482 00:48:04,208 --> 00:48:05,458 ശരി. 483 00:48:07,333 --> 00:48:08,750 സമയമായി! 484 00:48:11,333 --> 00:48:14,541 എറഗിയൻ മുഴുവനും ഇപ്പോൾ സൗറോണിൻ്റെ നിയന്ത്രണത്തിലായിരിക്കാം. 485 00:48:16,125 --> 00:48:19,833 അതിനെ ഉപരോധിക്കാൻ നിങ്ങളുടെ കുട്ടി സൈന്യത്തെക്കാൾ വളരെ അധികം വേണ്ടിവരും. 486 00:48:19,916 --> 00:48:23,958 ഒരൊറ്റ സേനയെ ഉപയോഗിച്ച് സൗറോണിൻ്റെ ശക്തിയെ വെല്ലുവിളിക്കാൻ ഞാനൊരുങ്ങുമെന്ന് 487 00:48:24,041 --> 00:48:25,583 നീ ശരിക്കും കരുതിയിരുന്നോ? 488 00:48:45,541 --> 00:48:48,708 ഇപ്പോൾ അവൻ ആരാണെന്ന് നീ സംശയാതീതമായി സ്ഥിരീകരിക്കുകയും, നിന്‍റെ മോതിരം ആരാണ് 489 00:48:49,708 --> 00:48:51,708 വഹിക്കുന്നതെന്ന് എന്നോട് പറയുകയും ചെയ്ത സ്ഥിതിക്ക്, 490 00:48:53,416 --> 00:48:55,125 എറഗിയൻ വീഴും. 491 00:48:56,250 --> 00:48:57,750 അതോടൊപ്പം സൗറോണും. 492 00:48:58,916 --> 00:48:59,916 ഇല്ല. 493 00:49:02,833 --> 00:49:04,583 ഇതായിരിക്കണം അവൻ ആഗ്രഹിക്കുന്നത്. 494 00:49:07,166 --> 00:49:09,291 സൗറോണിന് സ്വന്തമായി സൈന്യമില്ല, 495 00:49:10,666 --> 00:49:12,875 അതിനാൽ അവൻ നിന്‍റെ സൈന്യത്തെ ഇവിടേക്ക് ആകർഷിച്ചു വരുത്തി. 496 00:49:14,916 --> 00:49:17,041 നീ എറഗിയനെ ആക്രമിക്കാൻ അവന്‍ ആഗ്രഹിക്കുന്നു. 497 00:49:17,125 --> 00:49:19,666 അവളെ ബന്ധിക്കൂ. അവളെക്കൊണ്ട് പിന്നീട് ഉപയോഗമുണ്ടാകും. 498 00:49:20,750 --> 00:49:24,166 -ഞാൻ യാചിക്കുന്നു. ഒരു വിഡ്ഢിയാകരുത്. -ഇങ്ങോട്ട് ഇറങ്ങി വാ. 499 00:49:24,250 --> 00:49:26,500 ഇത് ചെയ്യരുത്. അവൻ്റെ വശീകരണത്തില്‍ വീഴരുത്. 500 00:49:26,583 --> 00:49:28,166 ഞാനവനെ അതില്‍ത്തന്നെ ശ്വാസം മുട്ടിക്കും. 501 00:49:29,000 --> 00:49:30,000 വേണ്ട! 502 00:49:31,041 --> 00:49:34,083 നീ ചെയ്യരുത്. ഇതെല്ലാം അവൻ്റെ പദ്ധതിയാണ്! 503 00:49:35,083 --> 00:49:36,666 ഇതാണ് സൗറോണിന് വേണ്ടത്! 504 00:49:37,500 --> 00:49:39,000 ഇതാണ് അവന് വേണ്ടത്! 505 00:49:39,791 --> 00:49:41,416 ഈ വഴി. വരൂ. 506 00:50:12,875 --> 00:50:14,875 തള്ള്! മുന്നോട്ടു നടക്ക്! 507 00:50:16,416 --> 00:50:17,458 കൂടുതൽ ശക്തിയോടെ! 508 00:50:28,875 --> 00:50:30,125 മണിയടിക്കൂ. 509 00:50:31,166 --> 00:50:32,375 നമ്മെ ആക്രമിക്കുന്നു! 510 00:50:33,166 --> 00:50:36,000 കവാടങ്ങള്‍ അടയ്ക്കൂ! ഉയര്‍ത്തുപാലം മുകളിലേക്ക് വലിക്ക്! 511 00:51:18,250 --> 00:51:19,708 അങ്ങയുടെ പുരോഗതി എങ്ങനുണ്ട്? 512 00:51:21,500 --> 00:51:22,833 നിങ്ങള്‍ അത് കേട്ടില്ലേ? 513 00:51:23,833 --> 00:51:26,500 പുറത്ത്. ഒരു ഉപരോധ മുന്നറിയിപ്പുപോലെ തോന്നുന്നു. 514 00:51:27,291 --> 00:51:30,208 ഞാൻ ഉറപ്പുതരുന്നു, നഗരത്തിൻ്റെ കാര്യങ്ങൾ എന്‍റെ നിയന്ത്രണത്തിലാണ്. 515 00:51:31,958 --> 00:51:33,791 അത് ഞാന്‍ തന്നെ തീരുമാനിച്ചുകൊള്ളാം. 516 00:51:36,333 --> 00:51:37,833 നിങ്ങൾ ആദ്യമീ ജോലി തീർക്കൂ സുഹൃത്തേ. 517 00:51:39,125 --> 00:51:41,833 ഞാൻ എന്ത് ചെയ്യണമെന്ന് നിങ്ങളെനിക്ക് പറഞ്ഞ് തന്നത് ഇനി മതി. 518 00:51:51,625 --> 00:51:54,291 എന്‍റെ കൈ വിട് സുഹൃത്തേ. 519 00:52:00,166 --> 00:52:01,958 ഈ ഗോപുരം വിട്ടുപോയാല്‍, 520 00:52:02,041 --> 00:52:04,375 മധ്യ-ഭൂമിയിലെ മനുഷ്യർ വീഴുമ്പോള്‍, ‍ ഞാന്‍ സത്യം ചെയ്യുന്നു, 521 00:52:04,458 --> 00:52:06,833 ദൃശ്യമായതോ അദൃശ്യമായതോ ആയ ലോകത്തുള്ള ഓരോ ആളും 522 00:52:06,916 --> 00:52:10,166 അവരുടെ വിയോഗത്തിൻ്റെ ശില്പി അങ്ങാണെന്ന് അറിയും. 523 00:52:10,250 --> 00:52:12,166 ചമയ്ക്കാനായി നമുക്ക് ഇനിയും ഒമ്പത് മോതിരങ്ങളുണ്ട്! 524 00:52:36,666 --> 00:52:37,791 ഏറ്റവും നല്ല കുതിര. 525 00:53:07,708 --> 00:53:10,333 -തീര്‍ച്ചയായും. -അതൊരു കുതിരയാണ്. 526 00:53:13,291 --> 00:53:14,625 നൂറ്റാണ്ടുകളായി, 527 00:53:16,125 --> 00:53:18,833 വലിയ ശക്തിയുള്ള വസ്തുക്കൾ ചമയ്ക്കാന്‍ ഞാൻ ശ്രമിച്ചു. 528 00:53:21,208 --> 00:53:22,166 പക്ഷേ ഞാന്‍ പരാജിതനായി. 529 00:53:22,791 --> 00:53:24,125 അതിലെ സത്യം എന്താണെന്നുവച്ചാല്‍, 530 00:53:25,208 --> 00:53:28,208 വാലാറിന് അങ്ങയെ ആവശ്യമുള്ളതുകൊണ്ടല്ല ഞാന്‍ എറഗിയനിലേക്ക് വന്നത്, 531 00:53:30,541 --> 00:53:31,708 എനിക്ക് ആവശ്യമുള്ളതുകൊണ്ടാണ്. 532 00:53:33,666 --> 00:53:34,666 ഞാന്‍... 533 00:53:41,750 --> 00:53:44,000 എനിക്ക് കൂടുതല്‍ മോതിരങ്ങള്‍ ചമയ്ക്കാനാവില്ല. 534 00:53:47,791 --> 00:53:49,583 മിത്രിൽ ഇല്ലാതെ, ഞാന്‍... 535 00:53:52,375 --> 00:53:53,625 സ്വസ്ഥനാകൂ. 536 00:53:55,125 --> 00:53:56,750 ഞാന്‍ ഖാസാഡ് - ഡൂമില്‍ പോയിരുന്നു. 537 00:54:01,375 --> 00:54:02,791 മിത്രിൽ അയിര്. 538 00:54:04,583 --> 00:54:07,125 നാർവി തന്നെ അത് സംസ്ക്കരിച്ച് പൊടിയാക്കി. 539 00:54:09,166 --> 00:54:11,250 ആ ഖനികളിൽ ഇതുവരെകണ്ടെത്തിയ ശുദ്ധമായ നിക്ഷേപത്തിൽനിന്ന്. 540 00:54:11,333 --> 00:54:13,666 ഒരു മോതിരത്തിന് ഒമ്പതിലൊരു ഭാഗം. 541 00:54:15,041 --> 00:54:16,375 അതിന് അത്ര മതിയാകും. 542 00:54:19,916 --> 00:54:22,291 ഇപ്പോള്‍ നാം അടുത്തെത്തുകയാണ് കെലെബ്രീമ്പോർ. 543 00:54:24,166 --> 00:54:26,375 നാം ഉദ്ദേശിച്ചത് നേടുന്നതിനോട് വളരെ അടുത്തെത്തുകയാണ്. 544 00:54:28,125 --> 00:54:31,500 എൻ്റെ അനശ്വര മൂര്‍ത്തിയിന്മേല്‍ ഞാൻ അങ്ങയോട് സത്യം ചെയ്യുന്നു, 545 00:54:32,250 --> 00:54:35,916 ഈ യുഗത്തിൻ്റെ ചരിത്രം എഴുതപ്പെടുമ്പോൾ, ആ സില്മറിൽസ്, 546 00:54:37,458 --> 00:54:38,458 അതെ... 547 00:54:42,375 --> 00:54:44,750 ഒരു മന്ത്രണത്തേക്കാൾ കൂടുതലായൊന്നും അവർ പരാമര്‍ശിക്കപ്പെടില്ല. 548 00:54:47,458 --> 00:54:49,166 പക്ഷേ അങ്ങയുടെ മോതിരങ്ങള്‍, 549 00:54:51,166 --> 00:54:52,750 അധികാരത്തിന്‍റെ മോതിരങ്ങൾ, 550 00:54:54,791 --> 00:55:00,500 അവ മധ്യ-ഭൂമിയിലെ ഏറ്റവും വിലപിടിച്ച സൃഷ്ടികളായി കണക്കാക്കപ്പെടും. 551 00:55:01,750 --> 00:55:02,958 അതെ. 552 00:55:03,041 --> 00:55:07,375 ഇപ്പോൾ പിന്തിരിയരുത്, അങ്ങ് ലക്ഷ്യത്തില്‍ എത്താന്‍ പോകുന്ന അതേ നിമിഷത്തില്‍. 553 00:55:12,541 --> 00:55:15,291 അതുപയോഗിക്കൂ സുഹൃത്തേ. 554 00:55:17,416 --> 00:55:18,416 അധികരിക്കട്ടെ ഫെയനോർ. 555 00:55:20,458 --> 00:55:21,458 അങ്ങ് സ്വയം മികച്ചതാകൂ. 556 00:55:26,333 --> 00:55:31,375 അവസാനമായി ഒരു തവണ. 557 00:55:59,166 --> 00:56:01,041 ഞാനൊരു കവിത എഴുതിയിരുന്നു, പക്ഷേ എനിക്കെഴുതാന്‍ 558 00:56:01,125 --> 00:56:03,958 കഴിയുന്ന എന്തിനേയും നിന്‍റെ സൗന്ദര്യം ഇപ്പോഴും മറയ്ക്കുകയാണ്. 559 00:56:22,500 --> 00:56:23,583 വരൂ കുട്ടികളേ! 560 00:57:30,500 --> 00:57:31,750 അതെ! 561 00:57:36,166 --> 00:57:40,083 അങ്ങോട്ട് പോകൂ. വരൂ! 562 00:57:57,416 --> 00:57:58,416 മോചിപ്പിക്കൂ. 563 01:00:13,541 --> 01:00:15,541 ഉപശീർഷകം വിവർത്തനംചെയ്തത് പുനലൂർ ചന്ദ്രശേഖരൻ 564 01:00:15,625 --> 01:00:17,625 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ