1 00:00:06,041 --> 00:00:07,041 {\an8}ഇതുവരെ 2 00:00:07,041 --> 00:00:09,125 {\an8}എൽഫ് കൊല്ലപ്പണിക്കാരിലെ മഹാൻ ജോലിയില്‍ വ്യാപൃതനാണ്. 3 00:00:09,125 --> 00:00:12,250 അദ്ദേഹത്തിനുപകരം ഭരണകാര്യങ്ങളെല്ലാം ഞാൻ കൈകാര്യം ചെയ്യണമെന്നാ അദ്ദേഹം പറയുന്നത്. 4 00:00:12,250 --> 00:00:13,958 ഞാന്‍ ക്ഷീണിതനാണെന്ന് മാത്രം. 5 00:00:13,958 --> 00:00:16,500 അങ്ങ് എറഗിയന്‍റെ പ്രഭുവാണ്. അങ്ങേയ്ക്ക് ഉത്തരവാദിത്തങ്ങളുണ്ട്. 6 00:00:16,500 --> 00:00:19,000 ആ ഒന്‍പത് മോതിരങ്ങള്‍ പൂർത്തിയാകുംവരെ, മറ്റൊന്നും പ്രശ്നമല്ല. 7 00:00:19,125 --> 00:00:22,000 മിത്രിലില്ലാതെ, അധികാരത്തിന്‍റെ മോതിരങ്ങൾ ഒരിക്കലും പൂര്‍ണ്ണമാകില്ല. 8 00:00:22,000 --> 00:00:23,458 ഞങ്ങള്‍ക്ക് കൂടുതൽ വേണം. 9 00:00:23,458 --> 00:00:24,708 ഇല്ല എന്നാണ് ഉത്തരം. 10 00:00:25,333 --> 00:00:27,250 നാം ഖനനം വിപുലീകരിക്കുകയാണെന്ന് നാര്‍വിയോട് പറയൂ. 11 00:00:27,250 --> 00:00:28,375 അങ്ങേയ്ക്ക് ഭ്രാന്തായോ? 12 00:00:28,375 --> 00:00:29,666 ആ മോതിരം ഊരിമാറ്റൂ. 13 00:00:29,666 --> 00:00:32,916 എനിക്ക് നിന്നോട് ഒന്നും തെളിയിക്കാനില്ല കുട്ടി. 14 00:00:35,791 --> 00:00:39,125 വേണ്ടിവന്നാല്‍, നാം ഖനിക്കുമുമ്പില്‍ കിടന്ന് ഖനന പ്രവർത്തനം നിർത്തിക്കും. 15 00:00:39,125 --> 00:00:40,041 ദിസാ? 16 00:00:41,500 --> 00:00:43,208 ഓർക്കുകൾ മോർഡോറിലില്ല. 17 00:00:43,208 --> 00:00:45,583 അവരുടെ ഒരു സേന എറഗിയനിലേക്ക് നീങ്ങുകയാണ്. 18 00:00:46,750 --> 00:00:48,333 ഗലാദ്രിയൽ പറഞ്ഞത് ശരിയാണ്. 19 00:00:48,333 --> 00:00:49,750 അങ്ങ് സഹായം അയയ്ക്കണം! 20 00:00:49,750 --> 00:00:54,791 നമ്മുടെ സേനകള്‍ക്ക് അദാറിനെയും സൗറോണിനെയും പരാജയപ്പെടുത്താനാവില്ല. ഒറ്റയ്ക്കാവില്ല. 21 00:00:56,958 --> 00:00:58,375 ഞാന്‍ നിന്നെ ഇവിടെ കൊണ്ടുവന്നു. 22 00:00:58,375 --> 00:01:00,291 എന്തുകൊണ്ടെന്നാല്‍ നാം ഒരു പൊതുവായ ശത്രുവിനെയാണ് പങ്കിടുന്നത്. 23 00:01:01,250 --> 00:01:04,708 എൽറോണ്ട് എൽഫുകളുടെ സേനയുമായി ലിന്‍ഡനില്‍നിന്ന് വേഗം വരികയാണ്. 24 00:01:04,708 --> 00:01:07,333 ഒപ്പം എന്‍റെ മോതിരമായ നെൻയാ. 25 00:01:07,333 --> 00:01:10,583 സൗറോണ്‍ കരുതുന്നത്, അവനിപ്പോഴും എനിക്കെത്താവുന്നതിനും അപ്പുറമാണെന്നാണ്. 26 00:01:10,583 --> 00:01:12,458 എന്നാലവന്‍ എറഗിയനില്‍ ഒളിച്ചിരിപ്പുണ്ട്. 27 00:01:14,500 --> 00:01:15,750 അങ്ങയുടെ പുരോഗതി എങ്ങനുണ്ട്? 28 00:01:15,750 --> 00:01:19,333 മിത്രിലില്ലാതെ എനിക്ക് കൂടുതല്‍ മോതിരങ്ങള്‍ ചമയ്ക്കാനാവില്ല. 29 00:01:19,333 --> 00:01:20,750 ഞാന്‍ ഖാസാഡ് - ഡൂമില്‍ പോയിരുന്നു. 30 00:01:20,750 --> 00:01:22,375 ഒമ്പതിലൊരു ഭാഗം. 31 00:01:22,375 --> 00:01:23,833 അത് മതിയാകും. 32 00:01:25,583 --> 00:01:28,041 സൗറോണിന് സ്വന്തമായി സൈന്യമില്ല, 33 00:01:28,041 --> 00:01:30,708 അതിനാൽ അവൻ നിന്‍റെ സൈന്യത്തെ ഇവിടേക്ക് ആകർഷിച്ചു വരുത്തി. 34 00:01:30,708 --> 00:01:32,750 നീ എറഗിയനെ ആക്രമിക്കാൻ അവന്‍ ആഗ്രഹിക്കുന്നു. 35 00:01:32,750 --> 00:01:34,333 എറഗിയൻ വീഴും. 36 00:01:34,333 --> 00:01:35,541 അതോടൊപ്പം സൗറോണും. 37 00:01:35,541 --> 00:01:36,541 അവളെ ബന്ധിക്കൂ. 38 00:01:36,541 --> 00:01:37,875 വേണ്ട! 39 00:01:37,875 --> 00:01:39,583 ഇതാണ് സൗറോണിന് വേണ്ടത്! 40 00:02:56,291 --> 00:02:57,583 ഒമ്പത്... 41 00:03:00,291 --> 00:03:01,708 നശ്വര മനുഷ്യര്‍ക്കായി. 42 00:03:36,291 --> 00:03:37,833 ഹലോ, എലിക്കുട്ടാ. 43 00:03:50,708 --> 00:03:51,958 നിങ്ങള്‍ വീണുപോയോ? 44 00:03:55,333 --> 00:03:59,125 വരൂ. എൽഫ് കൊല്ലപ്പണിക്കാരിലെ മഹാനുള്ള സ്ഥലമല്ല ഈ തറ. 45 00:03:59,125 --> 00:04:00,333 അല്ല, ഞാന്‍... 46 00:04:03,375 --> 00:04:07,708 ഫെയനോറിന്‍റെ ചുറ്റിക കാണാനില്ല-- 47 00:04:10,041 --> 00:04:11,416 കാണുന്നില്ല, ഒരു... 48 00:04:12,333 --> 00:04:14,375 അങ്ങേയ്ക്ക് എത്ര മറവിയുണ്ടെന്ന് സ്വയം അറിയാമല്ലോ. 49 00:04:16,583 --> 00:04:17,583 അല്ലല്ല. 50 00:04:20,208 --> 00:04:21,625 അല്ല, ഇത് അങ്ങനെ അല്ലായിരുന്നു. 51 00:04:23,458 --> 00:04:26,208 അങ്ങേയ്ക്ക് വീണ്ടും സംഭ്രമം തോന്നുന്നില്ലെന്ന് ഞാന്‍ വിശ്വസിക്കട്ടെ? 52 00:04:27,541 --> 00:04:28,541 ഇല്ല. 53 00:04:30,291 --> 00:04:32,583 വാസ്തവത്തിൽ തീര്‍ത്തും വിപരീതം. 54 00:04:34,500 --> 00:04:37,416 ഈ പോയ വാരങ്ങളില്‍, എനിക്ക് വല്ലാത്ത വ്യക്തത അനുഭവപ്പെട്ടു, 55 00:04:37,416 --> 00:04:40,791 വർഷങ്ങളായി ഞാൻ അറിഞ്ഞിട്ടില്ലാത്ത ഒരു ശ്രദ്ധ. 56 00:04:41,708 --> 00:04:43,458 അതിന് ഞാൻ നിങ്ങളോട് നന്ദി പറയണം. 57 00:04:44,208 --> 00:04:45,208 ദയവായി. 58 00:04:45,791 --> 00:04:47,458 ലോകം നിശ്ചലമാകുമ്പോൾ, 59 00:04:49,708 --> 00:04:54,041 ആശയങ്ങൾക്ക് സ്വതന്ത്രമായൊഴുകാനാവും. 60 00:04:56,041 --> 00:05:01,666 ആ ആശയങ്ങളെ അവയുടെ പാട്ടിന് വിടുകയാണ് എന്‍റെ ജോലി. 61 00:05:06,666 --> 00:05:08,375 അങ്ങയുടെ പുരോഗതി എങ്ങനുണ്ട്? 62 00:05:13,291 --> 00:05:15,541 അധികാരത്തിന്‍റെ മോതിരങ്ങളുടെ പണി പൂര്‍ത്തിയാകാറായി. 63 00:05:18,833 --> 00:05:19,833 ഇനി എത്രകാലമെടുക്കും? 64 00:05:21,916 --> 00:05:23,541 എന്നെന്നേക്കും നിലനിൽക്കുന്ന ഒരു കാര്യം 65 00:05:23,541 --> 00:05:29,166 കുറ്റമറ്റതാക്കാന്‍ കുറച്ചു നാളുകൾകൂടി എടുക്കുന്നതിൽ എന്താണ്? 66 00:05:33,083 --> 00:05:35,250 അത് ദൗര്‍ഭാഗ്യകരമായിരിക്കും. 67 00:05:37,250 --> 00:05:39,041 നമ്മുടെ ഒരുമിച്ചുള്ള സമയം ഞാൻ വളരെ ആസ്വദിച്ചു. 68 00:05:41,041 --> 00:05:42,791 ശരി, എല്ലാ കാര്യങ്ങളും അവസാനിക്കേണ്ടതാണ്. 69 00:05:46,958 --> 00:05:50,791 കഷ്ടം തന്നെ. അല്ലേ? 70 00:06:42,250 --> 00:06:43,625 സമ‌യമാകുന്നു. 71 00:06:52,375 --> 00:06:53,375 പ്രഭോ. 72 00:06:53,375 --> 00:06:55,208 കെലെബ്രീമ്പോർ പ്രഭുവിന്‍റെ ഉത്തരവെന്താ? 73 00:06:55,208 --> 00:06:57,625 കെലെബ്രീമ്പോർ പ്രഭു ഒരു പ്രത്യാക്രമണത്തിന് വിസമ്മതിക്കുന്നു. 74 00:06:58,416 --> 00:07:00,458 നദി സംരക്ഷിച്ചുകൊള്ളും എന്നാണദ്ദേഹം പറയുന്നത്. 75 00:07:00,458 --> 00:07:02,708 നാം പാഴാക്കുന്ന ഓരോ നിമിഷത്തിലും എൽഫുകള്‍ മരിക്കുകയാ. 76 00:07:02,708 --> 00:07:04,000 നാം എന്തെങ്കിലും ചെയ്യണം. 77 00:07:04,000 --> 00:07:05,875 അതുകൊണ്ടാണ് നാം അദ്ദേഹത്തെ അനുസരിക്കാത്തത്. 78 00:07:06,916 --> 00:07:08,458 നിങ്ങളുടെ മികച്ച സൈനികരെ വിളിച്ചുകൂട്ട്. 79 00:07:09,791 --> 00:07:11,625 പ്രതിരോധച്ചുമതല ഞാൻ ഏറ്റെടുക്കുകയാണ്. 80 00:07:12,208 --> 00:07:14,333 - വാലാർ അങ്ങയെ അനുഗ്രഹിക്കട്ടെ. - ഈ വഴി. പോകൂ! 81 00:07:14,333 --> 00:07:17,458 എന്താണത്? അങ്ങ് അവരോട് പറയാത്തത് എന്താണ്? 82 00:07:19,833 --> 00:07:21,708 കെലെബ്രീമ്പോറിന്‍റെ ചിന്താശക്തി നഷ്ടമായി. 83 00:07:25,000 --> 00:07:26,125 നമ്മളൊറ്റയ്ക്കാണ്. 84 00:07:28,958 --> 00:07:29,958 വേഗം. 85 00:07:30,583 --> 00:07:32,000 ഒറ്റയ്ക്കല്ല. 86 00:07:38,375 --> 00:07:41,333 മിർദ്ദാനിയ, നീ നിൻ്റെ കഴിവ് തെളിയിച്ചുകഴിഞ്ഞു. 87 00:07:43,083 --> 00:07:45,708 സമയം വരട്ടെ, നിനക്ക് തക്കതായ പ്രതിഫലം കിട്ടിയെന്ന് 88 00:07:47,291 --> 00:07:48,500 ഞാൻ ഉറപ്പാക്കിക്കൊള്ളാം. 89 00:07:49,208 --> 00:07:50,458 എന്താണത്? 90 00:07:50,458 --> 00:07:53,958 ഉപരോധയന്ത്രങ്ങള്‍. അവ നിശ്ശബ്ദമായിക്കഴിഞ്ഞു. 91 00:07:54,750 --> 00:07:56,083 സുരക്ഷിതസ്ഥാനത്തേക്ക് പോകൂ! 92 00:08:05,500 --> 00:08:06,791 തള്ള്! 93 00:08:06,791 --> 00:08:09,083 കൃമികളേ, ഞാൻ പറഞ്ഞത് തള്ളാനാ. 94 00:08:12,416 --> 00:08:14,708 വാ, തള്ള് കൃമികളേ! 95 00:08:15,625 --> 00:08:17,041 വാ വൃത്തികെട്ടവരേ. 96 00:08:17,750 --> 00:08:21,375 നിന്‍റെയൊക്കെ ശരീരമനക്കി ജോലിചെയ്യ്! 97 00:08:26,750 --> 00:08:28,833 അവനവരെ നഗരത്തിൽ നിന്ന് അകറ്റുകയാണ്. 98 00:08:35,750 --> 00:08:37,916 നാം അറിഞ്ഞതിനേക്കാള്‍ കൂടുതല്‍ കെലെബ്രീമ്പോറിന് തെറ്റി. 99 00:08:39,833 --> 00:08:41,458 കരയിൽ നിന്നുള്ള ആക്രമണത്തിന് ‍തയ്യാറാകൂ. 100 00:08:42,250 --> 00:08:44,500 കരയിൽ നിന്നുള്ള ആക്രമണമോ? നദിക്ക് അക്കരെ നിന്നോ? 101 00:09:04,791 --> 00:09:05,791 ഒന്നുകൂടി! 102 00:09:14,875 --> 00:09:16,416 അവർ നദിയിൽ തടയണയിടുകയാണ്. 103 00:09:43,625 --> 00:09:45,750 കരയിൽ നിന്നുള്ള ആക്രമണത്തിന് തയ്യാറെടുക്കൂ! 104 00:09:46,250 --> 00:09:47,416 നിങ്ങളുടെ സ്ഥാനങ്ങളിലേക്ക്! 105 00:10:47,750 --> 00:10:49,250 എറഗിയൻ വളയപ്പെട്ടിരിക്കുന്നു. 106 00:10:49,250 --> 00:10:52,625 പടിഞ്ഞാറൻ കവാടത്തില്‍വച്ച് ഒരെൽഫിൽനിന്നാണ് കാവൽക്കാർക്ക് ആ അഭ്യര്‍ത്ഥന ലഭിച്ചത്. 107 00:10:55,708 --> 00:10:57,916 അങ്ങനെയെങ്കിൽ അവർ നമ്മൾ കരുതിയതിലും അധികം നിരാശരാണ്. 108 00:11:00,833 --> 00:11:04,708 എനിക്കിപ്പോൾ ആ ഖനി തിരിച്ചെടുക്കണം. 109 00:11:04,708 --> 00:11:09,625 പക്ഷേ, പ്രഭോ, അങ്ങയുടെ മകൻ ഇപ്പോഴുമവിടെയാ. രാജകുമാരി ദിസയും അങ്ങനെതന്നെ... 110 00:11:09,625 --> 00:11:12,125 നാം വൈകുന്ന ഓരോ മണിക്കൂറിലും 111 00:11:13,291 --> 00:11:16,291 നമുക്ക് ചിന്തിക്കാനാകാത്ത സമ്പത്ത് ഖനനം ചെയ്യപ്പെടാതെ നഷ്ടമാകുന്നു. 112 00:11:18,916 --> 00:11:21,541 നമുക്ക് കുഴിക്കണം. 113 00:11:26,875 --> 00:11:27,875 പോകൂ! 114 00:11:33,875 --> 00:11:34,958 ഇതാ അവർ വരുന്നു. 115 00:11:38,416 --> 00:11:40,416 നിങ്ങള്‍ കാര്യങ്ങള്‍ പഠിക്കുന്നത് മെല്ലെയാണ്, അല്ലേ? 116 00:11:40,416 --> 00:11:43,458 സ്വസ്ഥരാകൂ കുട്ടികളേ. നിങ്ങള്‍ ഇപ്പോള്‍ തിരികെ പോകൂ. 117 00:11:45,250 --> 00:11:46,250 ഇല്ല. 118 00:11:56,125 --> 00:11:58,166 ഞങ്ങൾ നിങ്ങളോടൊപ്പമാണ്. 119 00:11:58,833 --> 00:11:59,916 നിങ്ങളുടെ മഴു താഴെയിട്. 120 00:12:02,000 --> 00:12:07,500 ആ മോതിരം രാജാവിൻ്റെ ഹൃദയം കീഴടക്കി. അത് ഈ പര്‍വ്വതത്തെ കീഴടക്കാൻ ഞാനനുവദിക്കില്ല. 121 00:12:08,125 --> 00:12:09,500 നമുക്കത് രാജാവില്‍നിന്നൊഴിവാക്കണം. 122 00:12:10,041 --> 00:12:12,291 അപകടത്തിലായിരിക്കുന്നത് നമ്മുടെ രാജ്യം മാത്രമല്ല... 123 00:12:13,500 --> 00:12:15,666 പുറത്ത് ഒരു എൽഫ് അങ്ങയെ കാണാന്‍ കാത്തുനില്‍പ്പുണ്ട്. 124 00:12:19,083 --> 00:12:20,083 അയാളെ കടത്തി വിടൂ. 125 00:12:21,041 --> 00:12:23,833 ശരി, നമുക്കത് രഹസ്യമായി ചെയ്യണം. 126 00:12:23,833 --> 00:12:28,000 ഇപ്പറഞ്ഞ എൽഫ് എല്ലാ ഡ്വാര്‍വന്‍ ദേശങ്ങളിൽ നിന്നും നാടുകടത്തപ്പെട്ടവനാണ്. 127 00:12:48,083 --> 00:12:49,083 എൽറോണ്ട്. 128 00:12:51,208 --> 00:12:53,458 പഴയ സുഹൃത്തേ, നിന്നെ കാണാനായതില്‍ ഞാന്‍ സന്തോഷിക്കുന്നു. 129 00:12:58,041 --> 00:13:02,708 നിന്‍റെ മുടിയൊക്കെ ചുരുണ്ട് നീണ്ട് മെലിഞ്ഞല്ലോ നീ... 130 00:13:02,708 --> 00:13:04,166 "ചുരുണ്ട മുടി" എന്നോ? 131 00:13:09,208 --> 00:13:10,958 ഇവിടെ വരാന്‍ തക്ക ധൈര്യം നിനക്കുണ്ട്. 132 00:13:13,250 --> 00:13:15,875 നീ പോയതില്‍പിന്നെ ഞാനനുഭവിച്ചത് എന്തെന്ന് നിനക്ക് വല്ല ധാരണയുണ്ടോ? 133 00:13:15,875 --> 00:13:19,041 അത് എനിക്ക് സംഭവിച്ചതിനേക്കാൾ കൂടുതൽ സംഭവബഹുലമായിരിക്കാന്‍ ഇടയില്ല. 134 00:13:22,750 --> 00:13:25,000 എൻ്റെ പിതാവിനെ ഞാനുടന്‍ അട്ടിമറിക്കാന്‍ പോകുന്നു. 135 00:13:39,041 --> 00:13:40,250 നിനക്ക് പറയാനെന്താ ഉള്ളത്? 136 00:13:46,083 --> 00:13:47,083 തോല്‍വി. 137 00:13:50,250 --> 00:13:51,500 നിന്‍റെ സഹായമില്ലെങ്കില്‍. 138 00:13:53,041 --> 00:13:55,333 ഡ്യുറിൻ, ആയിരക്കണക്കിന് ആളുകൾ അപകടം നേരിടുകയാണ്. 139 00:13:56,000 --> 00:13:57,708 അക്കൂട്ടത്തില്‍ കെലെബ്രീമ്പോറുമുണ്ട്. 140 00:14:00,333 --> 00:14:04,166 ഏറെ ചോദിക്കുകയാണെന്ന് എനിക്കറിയാം, പക്ഷെ എനിക്ക് നിൻ്റെ പിന്തുണവേണം ഡ്യുറിൻ. 141 00:14:06,375 --> 00:14:07,833 എനിക്കതിപ്പോൾ വേണം. 142 00:14:26,833 --> 00:14:28,500 നടക്ക്! 143 00:14:43,250 --> 00:14:44,791 അമ്പുകൾ അയയ്ക്കൂ! 144 00:15:32,458 --> 00:15:34,041 സ്ഥാനത്തുതന്നെ നില്‍ക്ക്! 145 00:15:34,041 --> 00:15:36,125 കപ്പിത്താന്‍, അവർക്ക് ഒരു നശീകരണയന്ത്രമുണ്ട്. 146 00:15:38,666 --> 00:15:39,875 ആഗ്നേയാക്രമണത്തിന് തയ്യാറെടുക്കൂ! 147 00:15:39,875 --> 00:15:41,416 നാം ആ യന്ത്രം നിർത്തണം! 148 00:15:59,833 --> 00:16:01,958 ആ മോതിരങ്ങള്‍. അവയുടെ പണി പൂര്‍ത്തിയായോ? 149 00:16:06,125 --> 00:16:07,041 അതിനായി കാത്തിരിക്കണം. 150 00:16:08,958 --> 00:16:09,958 എന്തിനായി കാത്തിരിക്കണം? 151 00:16:27,458 --> 00:16:28,541 ആകർഷകം തന്നെ. 152 00:16:29,250 --> 00:16:30,541 അതൊരു ക്രമമാണ്. 153 00:16:32,625 --> 00:16:34,125 നിങ്ങൾ കാണുന്നില്ലേ? ഒരു പരിവൃത്തി. 154 00:16:35,791 --> 00:16:38,875 ദിവസം മുഴുവൻ ഇടവേളകളിൽ അത് സ്വയം ആവർത്തിക്കുന്നു. 155 00:16:38,875 --> 00:16:39,958 കൂടാതെ ഇനിയുമുണ്ട്. 156 00:16:41,208 --> 00:16:42,208 ഇവിടെ. 157 00:16:43,250 --> 00:16:45,541 നോക്കൂ. ആ തീക്കനലുകള്‍-- 158 00:16:45,541 --> 00:16:47,625 കെലെബ്രീമ്പോർ, ഈ വെളിപാടിനുള്ള പ്രചോദനം എന്തായാലും 159 00:16:47,625 --> 00:16:49,458 ഞാനുറപ്പിച്ച പറയാം, ഞങ്ങൾക്കതിന് സമയമില്ല. 160 00:16:49,458 --> 00:16:50,708 മറിച്ച്, 161 00:16:52,541 --> 00:16:55,333 നമുക്ക് ആവശ്യമുള്ള എല്ലാ സമയവും ലഭിച്ചെന്ന് നമുക്ക് തോന്നും. 162 00:17:00,875 --> 00:17:05,375 ആ മെഴുകുതിരികൾ... ദിവസം മുഴുവൻ ഒരിഞ്ചുപോലും കത്തിയിട്ടില്ല. 163 00:17:07,958 --> 00:17:09,375 നിങ്ങൾ ശാന്തി തേടി. 164 00:17:10,791 --> 00:17:12,625 ഞാനത് നിങ്ങള്‍ക്ക് തന്നു. 165 00:17:13,625 --> 00:17:14,625 ഇല്ല. 166 00:17:15,916 --> 00:17:19,875 എന്തായാലും... ഇത് എന്തായാലും ശരി, ഇതൊരു സമ്മാനമല്ല. 167 00:17:23,416 --> 00:17:24,791 നിങ്ങളെന്നോട് എന്താണ് ചെയ്തത്? 168 00:17:24,791 --> 00:17:25,875 നിങ്ങളോട് ചെയ്തതെന്നോ? 169 00:17:27,166 --> 00:17:30,291 നിങ്ങളെൻ്റെ നിർദ്ദേശം സ്വാഗതം ചെയ്തു. നിങ്ങൾ ഫലത്തില്‍ അതിനായി യാചിച്ചു. 170 00:17:30,291 --> 00:17:34,166 ഇപ്പോൾ, ഒരെലി ഓടിനടക്കുന്നത് കണ്ടപ്പോ നിങ്ങളുടെ വിവേചന ശക്തി നഷ്ടപ്പെട്ടോ? 171 00:17:36,458 --> 00:17:37,458 സ്വയം മനസ്സിലാക്ക്. 172 00:17:37,458 --> 00:17:39,416 നിങ്ങളെന്നോട് എന്താ ചെയ്തത്? 173 00:17:41,791 --> 00:17:44,791 വാലാറിൻ്റെ ഒരു ദൂതനും ഇതുചെയ്യില്ല. 174 00:17:47,166 --> 00:17:50,625 നിങ്ങളാരാണ്... ശരിക്കും? 175 00:17:51,541 --> 00:17:53,791 കൊടുങ്കാറ്റിനെ അകറ്റി നിർത്തുന്നത് ഞാനാണ്. 176 00:17:55,333 --> 00:17:57,750 നിങ്ങളുടെ തലയ്ക്ക് മേൽ സൂര്യനെ സന്തുലിതമാക്കി നിര്‍ത്തുന്നതും. 177 00:17:57,750 --> 00:18:02,250 ഇതെല്ലാം നിങ്ങളുടെ മൂല്യം തെളിയിക്കാൻ ഈയൊരവസരം നിങ്ങൾക്ക് നൽകാനാണ്! 178 00:18:04,708 --> 00:18:07,500 എനിക്കാ ഒന്‍പത് മോതിരങ്ങള്‍ വേണം, ഇപ്പോൾ! 179 00:18:07,500 --> 00:18:08,750 ഇല്ല! 180 00:19:45,583 --> 00:19:47,333 എന്ത്... ആ മിത്രിൽ. 181 00:19:50,666 --> 00:19:53,583 എന്താണ്... എന്താണിത്? 182 00:19:55,333 --> 00:20:00,208 ഞാൻ എറഗിയനിൽ വന്നതുമുതൽ നിങ്ങളിൽ നിന്ന് ഞാനേറെ പഠിച്ചു. 183 00:20:01,833 --> 00:20:05,833 പക്ഷേ ഇതിനേക്കാള്‍ നിലനില്‍ക്കുന്ന ഒരു പാഠവും ഇല്ല. 184 00:20:07,791 --> 00:20:09,583 യഥാർത്ഥ സൃഷ്ടിക്ക്... 185 00:20:13,208 --> 00:20:15,041 ത്യാഗം ആവശ്യമാണ്. 186 00:20:22,083 --> 00:20:23,375 നീ അവനാണ്. 187 00:20:25,541 --> 00:20:26,875 അല്ലേ? 188 00:20:28,583 --> 00:20:30,833 - നീ-- - എനിക്ക് പല പേരുകളുണ്ട്. 189 00:21:18,333 --> 00:21:19,500 മിർദ്ദാനിയ! 190 00:21:23,916 --> 00:21:25,625 നീ ജീവിച്ചിരിക്കുന്നതില്‍ വാലാറിന് നന്ദി. 191 00:21:25,625 --> 00:21:28,375 നമ്മൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു. നമ്മളെല്ലാവരും. 192 00:21:28,375 --> 00:21:31,541 മോതിരങ്ങൾ ചമയ്ക്കുന്നതിന് എന്നെ നിർബന്ധിക്കാനായി അവനിതെല്ലാം പദ്ധതിയിട്ടു. 193 00:21:31,541 --> 00:21:35,625 അവനെന്നെ ഒരുതരം തടവറയിലാക്കി. മനസ്സിൻ്റെ തടവറ. പക്ഷെ ഞാനതിന് പുറത്താണ്. 194 00:21:36,458 --> 00:21:37,791 ഞാന്‍ പുറത്താണ്. 195 00:21:37,791 --> 00:21:41,958 ആക്രമണം അവന്‍റെ ശ്രദ്ധ തിരിച്ചിരിക്കണം, അതിനാൽ അവൻ മാണിക്യം മറന്നു. 196 00:21:41,958 --> 00:21:44,791 പിന്നെ ആ എലിയും. അതേ എലി-- 197 00:21:44,791 --> 00:21:46,166 ഒപ്പം... 198 00:21:47,208 --> 00:21:49,416 നീ തീര്‍ച്ചയായും... നീ എന്നെ വിശ്വസിക്കണം. 199 00:21:51,375 --> 00:21:53,083 നീ എന്നെ വിശ്വസിക്കണം! 200 00:22:00,958 --> 00:22:02,958 മതിലിൻ്റെ ഏറ്റവും കനം കുറഞ്ഞ ഭാഗമാണിത്. 201 00:22:05,541 --> 00:22:06,583 വരൂ! 202 00:22:11,666 --> 00:22:15,375 നമുക്ക് അടിത്തറ ഉറപ്പിക്കണം! വേഗം, ഇപ്പോൾ! 203 00:22:22,541 --> 00:22:23,541 അവനെ പിടിക്കൂ. 204 00:22:25,666 --> 00:22:27,041 അവൻ സൗറോണാണ്. 205 00:22:28,958 --> 00:22:30,125 അവനെ പിടിക്കൂ! 206 00:22:31,583 --> 00:22:34,916 തുടക്കം മുതലേ അവൻ നിങ്ങളോട് കള്ളം പറയുകയായിരുന്നു. 207 00:22:36,791 --> 00:22:39,291 അല്ല. അദ്ദേഹം നമ്മെ സംരക്ഷിക്കുകയായിരുന്നു. 208 00:22:39,291 --> 00:22:42,166 നമ്മുടെയെല്ലാം അന്ത്യമായിരുന്നേക്കാവുന്ന ഉത്തരവുകൾ നൽകിക്കൊണ്ട് അങ്ങ് 209 00:22:42,166 --> 00:22:43,250 ഗോപുരത്തിലായിരിക്കെ. 210 00:22:43,250 --> 00:22:45,791 അല്ല. അല്ല, അത് അവനായിരുന്നു. 211 00:22:46,958 --> 00:22:48,541 അവൻ സൗറോണാണ്! 212 00:22:50,208 --> 00:22:54,500 നിങ്ങളെന്നെ വിശ്വസിക്കുന്നില്ലെങ്കിൽ അവനെ കീറിമുറിച്ചുനോക്ക്. 213 00:22:56,208 --> 00:22:58,416 അവൻ്റെ കൈ നോക്കൂ, അവൻ്റെ രക്തം നോക്കൂ. 214 00:22:59,125 --> 00:23:00,708 കരുത്ത് ഇരുണ്ടിരിക്കുന്നത് കാണാം. 215 00:23:14,000 --> 00:23:17,125 പ്രഭോ, വന്നാട്ടെ. അങ്ങയുടെ സ്ഥലത്തേക്ക് തിരികെ കൊണ്ടുവിടാം. 216 00:23:17,125 --> 00:23:20,500 നീ എന്നെ തൊട്ടുപോകരുത്! അരുത്! 217 00:23:44,000 --> 00:23:45,083 ഇതൊക്കെ അവസാനിപ്പിക്കാം. 218 00:23:47,916 --> 00:23:52,125 ആ ഒന്‍പത് മോതിരങ്ങള്‍ പൂർത്തിയാക്കൂ, ഞാൻ നിങ്ങളുടെ നഗരത്തെ രക്ഷിക്കാം. 219 00:23:57,125 --> 00:23:58,625 നീ അവകൊണ്ട് എന്തു ചെയ്യും? 220 00:24:00,916 --> 00:24:04,083 പൂർണ്ണവും ശാശ്വതവുമായ സമാധാനം സൃഷ്ടിക്കും. 221 00:24:38,041 --> 00:24:39,291 വരൂ! 222 00:25:16,125 --> 00:25:17,916 നമ്മുടെ ശത്രുക്കൾക്ക് മരണം! 223 00:26:29,458 --> 00:26:30,458 നില്‍ക്ക്! 224 00:26:40,375 --> 00:26:44,083 സൈന്യാധിപനായ എൽറോണ്ടിന് സ്വാഗതം. 225 00:26:55,083 --> 00:26:56,458 നിങ്ങൾ വഹിക്കുന്ന മോതിരം. 226 00:26:58,958 --> 00:26:59,958 അതെന്നെ കാണിക്കൂ. 227 00:27:01,250 --> 00:27:03,083 ഞാനതിവിടെ കൊണ്ടുവന്നിരുന്നെങ്കിൽ വങ്കത്തരമായേനേ. 228 00:27:05,250 --> 00:27:06,333 നിങ്ങൾ ഒരു രാജസഭാംഗമാണ്. 229 00:27:07,291 --> 00:27:09,750 വാളിനെക്കാൾ ഒരു എഴുത്തോല ഉപയോഗിക്കുന്നതാണ് കൂടുതൽ അനുയോജ്യം. 230 00:27:09,750 --> 00:27:11,375 ഞാന്‍ രണ്ടും വീശുന്നത് നീ കണ്ടിട്ടില്ല. 231 00:27:11,375 --> 00:27:13,458 നീ ആക്രമിക്കുന്നത് തുടരണമായിരുന്നു എൽറോണ്ട്. 232 00:27:13,458 --> 00:27:17,000 അവൾ വീണ്ടും സംസാരിച്ചാൽ അവളുടെ നാവ് മുറിച്ചുകളഞ്ഞേക്കൂ. 233 00:27:21,791 --> 00:27:25,541 സൗറോണ്‍ നിങ്ങളുടെ എന്നപോലെ എന്‍റെയും ശത്രുവാണ്. 234 00:27:26,583 --> 00:27:30,083 അവനെ തോൽപ്പിക്കാൻ എനിക്ക് വേണ്ടത് എനിക്ക് തരൂ, നമുക്കെല്ലാവർക്കും അവനെ ഇല്ലാതാക്കാം. 235 00:27:30,083 --> 00:27:33,291 എറഗിയന്‍ ഉപരോധിച്ചുകൊണ്ട് അവൻ്റെ കൽപ്പന നിറവേറ്റിയത് നീയല്ലേ? 236 00:27:33,291 --> 00:27:35,875 എറഗിയന്‍ നിഴലിൽ വീണുകഴിഞ്ഞു. 237 00:27:36,958 --> 00:27:42,083 അതും അതിലുള്ള സകല എൽഫുകളും ഇപ്പോൾ, ആ വഞ്ചകൻ്റെ കൈപ്പിടിയിൽ ആയിരിക്കുകയാണ്. 238 00:27:42,083 --> 00:27:43,708 കെലെബ്രീമ്പോർ പ്രഭു ഒഴികെ. 239 00:27:43,708 --> 00:27:47,958 സൗറോണിനെ സ്വാഗതം ചെയ്തത് കെലെബ്രീമ്പോർ തന്നെയായിരുന്നു. 240 00:27:49,208 --> 00:27:50,708 നിനക്ക് അദ്ദേഹത്തെ രക്ഷിക്കാനാവില്ല. 241 00:27:52,250 --> 00:27:54,041 നിനക്ക് ഗലാദ്രിയലിനെ രക്ഷിക്കാന്‍ കഴിയും. 242 00:27:57,791 --> 00:27:59,375 ഇതൊരു ആത്മാർത്ഥമായ വാഗ്ദാനമാണ്. 243 00:28:00,916 --> 00:28:02,416 നീയത് സ്വീകരിക്ക്. 244 00:28:03,541 --> 00:28:05,625 എന്നിട്ട് സൗറോണിനെ എനിക്ക് വിട്ടുതാ. 245 00:28:12,541 --> 00:28:16,041 നിന്‍റെ പൂര്‍വ്വമാതാവായ വാലാറിലെ മെലിയൻ്റെ സൗന്ദര്യം നിനക്കുണ്ട്. 246 00:28:17,541 --> 00:28:21,166 അവളുടെ ജ്ഞാനത്തിൻ്റെ ഒരു തരിയെങ്കിലും നിന്‍റെ സിരകളിൽ ഉണ്ടെങ്കിൽ, നിനക്കെന്നെ 247 00:28:22,333 --> 00:28:25,125 യുദ്ധത്തിൽ തോല്‍പ്പിക്കാനാവില്ലെന്ന് നീയറിഞ്ഞിരിക്കണം. 248 00:28:26,666 --> 00:28:28,500 ഞാൻ നിന്നെ മറികടക്കും, 249 00:28:29,041 --> 00:28:34,250 എൻ്റെ സൈന്യം നിന്‍റേതിനേക്കാള്‍ പോരാടും, നീ വീഴും. 250 00:28:35,625 --> 00:28:38,791 നിന്‍റെ വംശമായ ഓര്‍ക്കുകളുടെ ചോര കൊണ്ട് ഗ്ലാൻഡ്യൂയിൻ മണൽ 251 00:28:39,625 --> 00:28:41,166 കറുക്കുന്നതിന് മുമ്പില്ല. 252 00:28:42,666 --> 00:28:44,750 എൻ്റെ ഓർക്കുകൾ ക്രൂരതകൾ സഹിച്ചവരാണ്, 253 00:28:44,750 --> 00:28:48,208 അവര്‍ നിന്‍റെ എല്‍ഫുകളേക്കാള്‍ കൂടുതൽ ധീരരും കഷ്ടപ്പെടാൻ തയ്യാറുള്ളവരുമാണ്. 254 00:28:49,375 --> 00:28:53,666 അദാര്‍, അവരുടെ ജീവന്‍ ഇത്ര സ്വതന്ത്രമായി ബലികഴിക്കാന്‍ നീ തയ്യാറാണോ? 255 00:28:57,000 --> 00:28:58,166 അവര്‍ തയ്യാറാണോ? 256 00:29:05,000 --> 00:29:09,958 ഗലാദ്രിയലിൻ്റെ ജീവനുവേണ്ടി ആ മോതിരം. എന്താണ് തീരുമാനം? 257 00:29:23,958 --> 00:29:25,791 പടക്കളത്തില്‍ വച്ച് എന്നോട് ചോദിക്കൂ, 258 00:29:26,791 --> 00:29:29,208 ഒരു വാള്‍മുന നിന്‍റെ കഴുത്തിനുനേരെ വരുമ്പോൾ. 259 00:29:34,375 --> 00:29:35,375 കൊള്ളാം. 260 00:29:39,750 --> 00:29:41,166 ഞാന്‍ നിന്നെ അവിടെവച്ച് കാണാം... 261 00:29:44,375 --> 00:29:46,458 ഒരു കുന്തത്തില്‍ അവളുടെ ശിരസ്സുമായി. 262 00:29:50,416 --> 00:29:53,625 കാര്യങ്ങളുടെ ഗതി അങ്ങനെയാണെങ്കിൽ, ഞാനവളോട് വിടപറയാന്‍ ആഗ്രഹിക്കുന്നു. 263 00:29:57,875 --> 00:29:59,083 അവന്‍ നിരായുധനാണ്. 264 00:30:17,625 --> 00:30:18,875 എന്നോട് ക്ഷമിക്കൂ. 265 00:30:23,791 --> 00:30:24,958 വിജയിക്കൂ. 266 00:30:59,375 --> 00:31:00,541 വൊറോഹില്‍. 267 00:31:06,583 --> 00:31:10,250 ശത്രു നമ്മളേക്കാൾ ഒന്നിന് പത്തുവച്ച് കൂടുതലാണ്. പിന്നെന്തിനാണ് ഈ ആത്മവിശ്വാസം? 268 00:31:11,208 --> 00:31:13,833 കാരണം ഓർക്കുകളുടെ പിതാവിന് അറിയാത്ത ചിലത് എനിക്കറിയാം. 269 00:31:13,833 --> 00:31:14,958 അതെന്താണ്? 270 00:31:14,958 --> 00:31:18,458 ഇപ്പോ ഡ്യുറിൻ രാജകുമാരൻ നമ്മെ സഹായിക്കാന്‍ ഡ്വാര്‍ഫുകളുടെ ഒരു സേനയെ അണിനിരത്തുകയാണ്. 271 00:31:19,208 --> 00:31:21,250 കിഴക്ക് വെള്ളകീറുമ്പോള്‍... 272 00:31:22,083 --> 00:31:25,750 നിങ്ങളവരെ നേരെ അദാറിൻ്റെ വശത്തേക്ക് നയിക്കും. 273 00:31:27,166 --> 00:31:28,083 ഒന്നാംതരമായിരിക്കുന്നു. 274 00:31:32,916 --> 00:31:33,916 ഇപ്പോ അവരുടെ അടുത്ത് പോകൂ. 275 00:31:36,208 --> 00:31:38,333 അതിനിടയിൽ, എറഗിയന്‍ ഒരു രാത്രികൂടി പിടിച്ചുനില്‍ക്കും 276 00:31:38,333 --> 00:31:39,750 എന്നത് ഞാൻ ഉറപ്പാക്കും. 277 00:31:56,125 --> 00:31:58,916 ഖാസാഡ് - ഡൂമിലെ യോദ്ധാക്കൾ. 278 00:32:04,708 --> 00:32:06,375 ഈ നിമിഷം, 279 00:32:07,583 --> 00:32:11,750 നമ്മുടെ യുഗത്തിൻ്റെ മഹത്തായ കഥ എഴുതപ്പെട്ടുകൊണ്ടിരിക്കുകയാണ്. 280 00:32:15,208 --> 00:32:20,583 അത് ദുരന്തത്തിൽ ഒടുങ്ങുമോ 281 00:32:20,583 --> 00:32:22,291 അതോ വിജയിക്കുമോ എന്ന്... 282 00:32:25,125 --> 00:32:26,458 തീരുമാനിക്കേണ്ടത് നമ്മളാണ്. 283 00:32:31,166 --> 00:32:33,625 നമ്മുടെ മുൻഗാമികളിൽ നിന്ന് ഏഴ് മോതിരങ്ങളുടെ കൊല്ലപ്പണി രഹസ്യങ്ങൾ 284 00:32:35,916 --> 00:32:41,916 കവര്‍ന്ന കഠിനഹൃദയനായ ആ സൗറോണ്‍ തിരിച്ചെത്തിയിരിക്കുന്നു. 285 00:32:43,000 --> 00:32:48,916 നമ്മളെയും മുഴുവന്‍ മധ്യ-ഭൂമിയെയും അടിമകളാക്കാൻ മോതിരങ്ങൾ ചമയ്ക്കുന്നു. 286 00:32:49,875 --> 00:32:52,333 എല്‍ഫുകള്‍ക്ക് അവനെ തോൽപ്പിക്കാൻ കഴിയില്ല. 287 00:32:54,541 --> 00:32:55,958 നമ്മളില്ലാതെ സാദ്ധ്യമല്ല. 288 00:33:04,000 --> 00:33:06,000 ഇത് സൗറോണിന് അറിയാം. 289 00:33:07,625 --> 00:33:12,916 അവൻ വിചാരിക്കുന്നത്, നമ്മുടെ ദുരാഗ്രഹം ആളിക്കത്തിക്കുന്നതിലൂടെ, 290 00:33:14,750 --> 00:33:17,916 നമ്മുടെ ഹൃദയങ്ങളെ ചാരമാക്കി മാറ്റാനും ഒരു പോരാട്ടവുമില്ലാതെ 291 00:33:19,166 --> 00:33:23,166 പടക്കളത്തില്‍ നിന്ന് നമ്മെ തൂത്തെറിയാനും കഴിയുമെന്നാണ്. 292 00:33:28,916 --> 00:33:32,375 എന്നാൽ അവനറിയാവുന്നതിനേക്കാൾ നമ്മൾ ശക്തരാണ്. 293 00:33:32,375 --> 00:33:33,916 അതെ! 294 00:33:33,916 --> 00:33:38,375 എന്തുകൊണ്ടെന്നാല്‍ എല്ലാ ഡ്വാര്‍ഫുകളും വിലമതിക്കുന്ന എന്തോ ഒന്നുണ്ട്, 295 00:33:38,375 --> 00:33:41,250 അത് സമ്പത്തിനേക്കാൾ വളരെ കൂടുതലാണ്. 296 00:33:41,250 --> 00:33:45,083 നാം നെഞ്ചോട് ചേര്‍ക്കുന്ന ഈ പർവ്വതത്തേക്കാൾ പോലും പ്രിയപ്പെട്ടതായി. 297 00:33:46,750 --> 00:33:51,708 എന്നോടൊപ്പം പോരാടൂ, അങ്ങനെ ലോകം മുഴുവൻ കാണട്ടെ, 298 00:33:52,250 --> 00:33:54,416 ഏതൊരു മന്ത്രവാദത്തേക്കാളും 299 00:33:54,416 --> 00:33:59,958 ബലവത്തായ ഒരു ശക്തിയാണ് ഡ്വാര്‍ഫുകളുടെ വിശ്വസ്തതയെന്ന്! 300 00:33:59,958 --> 00:34:01,041 അതെ! 301 00:34:01,041 --> 00:34:03,541 ഏതൊരു സൈന്യത്തേക്കാളും ശക്തമായത്! 302 00:34:03,541 --> 00:34:04,875 അതെ! 303 00:34:04,875 --> 00:34:09,000 ഭൂമിയുടെ അസ്ഥികളേക്കാൾ ആഴത്തിലുള്ളത്! 304 00:34:09,000 --> 00:34:10,541 അതെ! 305 00:34:11,416 --> 00:34:14,375 നമ്മുടെ സുഹൃത്തുക്കളോടൊപ്പം നിങ്ങള്‍ പോരാടുമോ? 306 00:34:14,375 --> 00:34:15,625 അതെ! 307 00:34:15,625 --> 00:34:19,583 ഖാസാഡ് - ഡൂമിനുവേണ്ടി നിങ്ങള്‍ പോരാടുമോ? 308 00:34:36,541 --> 00:34:38,166 ഖാസാഡ്... 309 00:34:38,166 --> 00:34:40,291 ഡൂം! 310 00:34:40,291 --> 00:34:43,416 എറഗിയനിനായി നാം പടനയിക്കുകയാണ്! 311 00:34:52,583 --> 00:34:53,833 നഗരത്തെ പ്രതിരോധിക്കൂ! 312 00:35:09,458 --> 00:35:10,375 മതിലിലേക്ക്! 313 00:35:48,166 --> 00:35:50,375 എൽഫേ, നിന്‍റെ കുടല്‍മാല തെറിപ്പിക്കാന്‍ പോകുന്നു. 314 00:35:56,333 --> 00:35:57,333 ചാവ്. 315 00:36:01,500 --> 00:36:05,125 ഇല്ല! 316 00:36:42,291 --> 00:36:43,708 അത് മതി! 317 00:36:56,041 --> 00:36:58,791 വീണ്ടും! നശീകരണയന്ത്രം പുനഃസജ്ജമാക്കൂ! 318 00:37:00,291 --> 00:37:01,375 നീങ്ങ്! 319 00:37:05,041 --> 00:37:06,250 പിതാവേ. 320 00:37:07,291 --> 00:37:09,708 ഈ മതിൽ നമ്മൾ വിചാരിച്ചതിലും ശക്തമാണ്. 321 00:37:09,708 --> 00:37:11,791 പ്രഭാതത്തിനുമുമ്പ് നാമത് പൊളിക്കാനിടയില്ല. 322 00:37:12,541 --> 00:37:15,458 അങ്ങ് പ്രതീക്ഷിച്ചതിലും മികച്ച നിലയിലാണ് ആ എൽഫ് പോരാടുന്നത്. 323 00:37:15,458 --> 00:37:19,208 അവൻ്റെ പടയാളികള്‍ ഇതിനകം നമ്മുടെ അഞ്ച് രാക്ഷസക്കവണകള്‍ നശിപ്പിച്ചു. 324 00:37:19,208 --> 00:37:21,000 പല ഉറൂക്കുകളും മരിക്കുകയാണ്. 325 00:37:21,958 --> 00:37:23,833 പിതാവേ, അങ്ങയുടെ കല്‍പ്പനകള്‍ എന്താണ്? 326 00:37:23,833 --> 00:37:26,166 - നമുക്ക് പിൻവാങ്ങൽ കാഹളം മുഴക്കിയാലോ? - വേണ്ട. 327 00:37:28,541 --> 00:37:30,125 സൗറോൺ രക്ഷപ്പെടാൻ പാടില്ല. 328 00:37:31,750 --> 00:37:35,750 ആ മതിൽ ഇടിച്ചിട്. എന്തുവിലകൊടുത്തും. 329 00:37:35,750 --> 00:37:36,791 അദാര്‍! 330 00:37:41,166 --> 00:37:45,541 ഞങ്ങളെ സ്നേഹിച്ചുവെന്ന്... അങ്ങ് ഞങ്ങളോട് പറഞ്ഞു. 331 00:37:46,625 --> 00:37:48,666 വളരെ ആത്മാര്‍ത്ഥതയോടും ആഴത്തിലും. 332 00:37:51,000 --> 00:37:55,166 നിങ്ങളെ സൗറോണിൻ്റെ അടിമകളാക്കാൻ അനുവദിക്കാനാവാത്തവിധം വളരെയധികം. 333 00:38:10,708 --> 00:38:11,666 വേഗം! 334 00:38:17,375 --> 00:38:20,500 അവളിപ്പോഴും കൂടാരത്തിലുണ്ട്. അവളെ കണ്ടുപിടിക്ക്! 335 00:38:54,916 --> 00:38:57,291 അവൻ പോയി. 336 00:38:58,375 --> 00:39:01,791 ആഹാ. നിന്നെയാ! ഇവിടെ വന്ന് സഹായിക്കൂ. 337 00:39:06,916 --> 00:39:07,916 അവൻ മരിച്ചു. 338 00:39:59,083 --> 00:40:01,375 അഗ്നിജ്വാലയിൽ അവർ ഇരുട്ടിലേക്ക് മടങ്ങുന്നു. 339 00:40:33,750 --> 00:40:36,916 ആ സുന്ദരമായ മുടി നോക്കൂ. 340 00:41:02,416 --> 00:41:04,875 സൈനികാ, നിന്നെ ഇവിടെ കൊണ്ടുവന്ന ശക്തി ഏതായിരുന്നാലും, 341 00:41:05,750 --> 00:41:07,208 അതിന് ഞാൻ നന്ദിയുള്ളവനാണ്. 342 00:41:07,625 --> 00:41:12,041 വരൂ, നഗരത്തിലേക്കുള്ള ഒരു രഹസ്യ വഴി എനിക്കറിയാം. നമുക്ക് സൗറോണിനെ കണ്ടെത്തണം. 343 00:41:12,041 --> 00:41:13,541 അവനെ കൊല്ലാനാണ് ഞാനിവിടെ വന്നത്. 344 00:41:18,500 --> 00:41:22,750 ഇപ്പോൾ അവനെ ആക്രമിച്ചാല്‍, നിന്‍റെ ജീവനായിരിക്കും എടുക്കുക. 345 00:41:25,125 --> 00:41:26,375 അവനത് എടുക്കട്ടെ. 346 00:41:28,958 --> 00:41:31,250 ബാക്കിയുള്ളതൊക്കെ അവനെന്നിൽ നിന്ന് എടുത്തുകഴിഞ്ഞു. 347 00:41:34,166 --> 00:41:35,375 അറോണ്ടീർ. 348 00:41:38,041 --> 00:41:41,250 ഇന്നുരാത്രി എൽവൻ വീരന്മാരുടെ കുറവുണ്ട്. 349 00:41:43,166 --> 00:41:46,875 മറ്റൊരാള്‍ നഷ്ടപ്പെടുന്നത് ദയനീയമാണ്. 350 00:41:48,875 --> 00:41:51,666 അദാറുമായുള്ള യഥാർത്ഥ പോരാട്ടം പിന്നീടായിരിക്കും. 351 00:42:07,583 --> 00:42:09,916 പടിഞ്ഞാറൻ കവാടത്തിൽ സേന ഒത്തുകൂടീട്ടുണ്ട് ഡ്യൂറിൻ രാജകുമാരാ. 352 00:42:09,916 --> 00:42:11,208 നന്നായി. 353 00:42:11,208 --> 00:42:13,250 ഡ്യൂറിൻ! 354 00:42:15,541 --> 00:42:16,541 ഡ്യൂറിൻ രാജകുമാരാ! 355 00:42:18,875 --> 00:42:19,916 നില്‍ക്ക്! 356 00:42:24,750 --> 00:42:28,625 അങ്ങയുടെ പിതാവ് എൻ്റെ ആളുകളുടെ നേരെ ആക്രമണം അഴിച്ചുവിട്ടു. 357 00:42:30,833 --> 00:42:33,791 ഗോതമ്പിന്‍റെ തണ്ടുകൾ മുറിക്കുംപോലെ അദ്ദേഹം അവരെ മുറിച്ചു. 358 00:42:35,708 --> 00:42:37,541 അദ്ദേഹം ഖനനം ചെയ്യാന്‍ പോവുകയാ. 359 00:42:38,250 --> 00:42:40,250 അദ്ദേഹം ആ മൃഗത്തെ അഴിച്ചുവിടാന്‍ പോവുകയാണ്! 360 00:42:40,250 --> 00:42:42,625 - ദിസാ, അവളാണോ-- - എനിക്കറിയില്ല. 361 00:42:42,625 --> 00:42:44,833 പക്ഷേ അവര്‍ അങ്ങയെ കണ്ടെത്താൻ എന്നെ അയച്ചു. 362 00:42:44,833 --> 00:42:47,625 അങ്ങ് സൈന്യത്തെ തിരിച്ചുവിളിക്കണമെന്ന് അവര്‍ പറയുന്നു. 363 00:42:48,125 --> 00:42:49,583 അപ്പോള്‍ എൽറോണ്ടിൻ്റെ കാര്യമോ? 364 00:42:50,708 --> 00:42:53,000 അങ്ങ് ഇപ്പോൾ ആ സൈന്യത്തെ എറഗിയനിലേക്ക് കൊണ്ടുപോയാല്‍, 365 00:42:53,791 --> 00:42:56,291 അങ്ങ് മടങ്ങിവരുമ്പോള്‍ ഖാസാഡ് - ഡൂം ഇവിടെ ഉണ്ടാകണമെന്നില്ല. 366 00:43:12,416 --> 00:43:16,500 ഭയപ്പെടേണ്ട. ഇതും കടന്നുപോകും. 367 00:43:19,291 --> 00:43:23,250 ഞാൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു, മധ്യ-ഭൂമി സുഖം പ്രാപിക്കുമ്പോൾ, 368 00:43:23,250 --> 00:43:25,875 ഞാനും നിങ്ങളും ഇവിടെ എന്താ ചെയ്തതെന്ന് അവിടുത്തെ ആളുകൾ കാണുമ്പോൾ... 369 00:43:29,250 --> 00:43:31,291 നമ്മുടെ എല്ലാ കഷ്ടപ്പാടുകള്‍ക്കും വിലയുണ്ടാകും. 370 00:43:32,833 --> 00:43:33,833 "നമ്മുടെ കഷ്ടപ്പാടുകളോ"? 371 00:43:34,500 --> 00:43:38,375 നിങ്ങളോടിങ്ങനെ പെരുമാറുന്നത് എന്നെ മുറിപ്പെടുത്തുന്നുവെന്ന് നിങ്ങളറിയണം-- 372 00:43:38,375 --> 00:43:40,541 എണ്ണമറ്റ മറ്റുള്ളവരോട് നീ പെരുമാറിയതുപോലെ? 373 00:43:45,125 --> 00:43:46,541 മോർഗോത്ത് എന്നോട് പെരുമാറിയതുപോലെ. 374 00:43:49,458 --> 00:43:52,458 ഒരു ദൈവത്തിന്‍റെ കയ്യാല്‍ പീഡനം നേരിടുന്നത് എന്താണെന്ന് നിങ്ങൾക്കറിയാമോ? 375 00:43:54,833 --> 00:43:56,250 എനിക്ക് സങ്കൽപ്പിക്കാന്‍ വയ്യ. 376 00:43:57,916 --> 00:44:01,083 ഞാൻ ലക്ഷ്യം കാണുന്നുണ്ട് കെലെബ്രീമ്പോർ. 377 00:44:02,666 --> 00:44:03,791 വളരെ വ്യക്തമായി. 378 00:44:05,041 --> 00:44:07,208 എനിക്ക് ബോധം വച്ചതു മുതൽ ഞാനത് കണ്ടിരുന്നു. 379 00:44:08,666 --> 00:44:12,666 പക്ഷേ അവൻ്റെ ലക്ഷ്യം, അത് എൻ്റേതിൽ നിന്ന് വ്യത്യസ്തമായിരുന്നു. 380 00:44:15,250 --> 00:44:21,208 അവൻ നശിപ്പിക്കാൻ ആഗ്രഹിച്ചതിന്, ഞാൻ ആഗ്രഹിച്ചത്... പൂർണ്ണമാകാനാണ്. 381 00:44:24,458 --> 00:44:28,833 ചിലപ്പോൾ, വേദന ഏതാണ്ട് ഒരു പ്രതിഫലമായി മാറി. 382 00:44:29,625 --> 00:44:31,083 ഒരു കളിയായി മാറി. 383 00:44:32,583 --> 00:44:36,416 ഒരു മത്സരം, ആരുടെ ഇച്ഛയാണ് കൂടുതൽ ശക്തമെന്ന് കാണാൻ. 384 00:44:38,541 --> 00:44:42,958 എല്ലാത്തിനുംശേഷം, നീയിപ്പോഴും അതേ വേദന എന്‍റെമേല്‍ ചുമത്താനായി തിരഞ്ഞെടുക്കുമോ? 385 00:44:42,958 --> 00:44:44,041 ഇല്ല. 386 00:44:51,250 --> 00:44:52,833 നിങ്ങള്‍ അത് തിരഞ്ഞെടുത്തു. 387 00:44:55,083 --> 00:44:56,208 ഞാനല്ല. 388 00:44:58,500 --> 00:44:59,333 എന്ത്? 389 00:45:03,041 --> 00:45:07,583 എല്ലാം ആശ്രയിച്ചിരിക്കുന്നത്... മോതിരങ്ങളിലാണ്. 390 00:45:08,958 --> 00:45:11,875 അവ സ‍ൃഷ്ടിക്കാനായി നിങ്ങളെ പീഡിപ്പിക്കാൻ 391 00:45:11,875 --> 00:45:15,708 നിങ്ങളെന്നെ നിർബന്ധിച്ചതിനാൽ, 392 00:45:17,916 --> 00:45:20,208 ഞാൻ നിങ്ങളുടെ പിടിവാശിയുടെ ഇര മാത്രമാണ്. 393 00:45:22,500 --> 00:45:27,000 നിങ്ങളുടെ സ്വന്തം പീഡനത്തിൻ്റെ യഥാർത്ഥ ഉറവിടം നിങ്ങളാണ്. 394 00:45:35,083 --> 00:45:37,083 നീ ശരിക്കും കൊടിയ വഞ്ചകനാണ്. 395 00:45:42,166 --> 00:45:44,083 നിനക്ക് സ്വയം വഞ്ചിക്കാന്‍പോലും കഴിയും. 396 00:45:48,541 --> 00:45:49,958 അവ പൂര്‍ത്തീകരിക്ക്. 397 00:46:40,375 --> 00:46:41,666 വിട്ടയയ്ക്കൂ! 398 00:47:04,791 --> 00:47:05,791 വേഗം! 399 00:47:32,708 --> 00:47:33,791 തീ വിക്ഷേപിക്ക്! 400 00:48:53,166 --> 00:48:57,000 ആരുടെ ഇച്ഛാശക്തിയാണ് പ്രബലം എന്നല്ലേ? 401 00:49:51,208 --> 00:49:53,083 അദ്ദേഹം തന്നോടുതന്നെ എന്താ ചെയ്തതെന്ന് നോക്കൂ. 402 00:49:53,083 --> 00:49:54,750 ആ വയസ്സന്‍ മണ്ടന് ശരിക്കും ഭ്രാന്തായി. 403 00:49:55,916 --> 00:49:59,833 നിങ്ങൾ ഗോപുരത്തിൽ നിൽക്കേണ്ടതാണ്, സ്വയം അപകടം വലിച്ചുവയ്ക്കാതിരിക്കാന്‍. 404 00:50:00,541 --> 00:50:04,250 അന്നറ്റാറിന്‍റെ കല്‍പ്പന പ്രകാരം. എറഗിയന്‍റെ പ്രഭു. 405 00:50:12,833 --> 00:50:13,958 അദ്ദേഹത്തെ വിട്ടയയ്ക്കൂ. 406 00:50:15,166 --> 00:50:16,041 നിങ്ങളോ? 407 00:50:17,500 --> 00:50:22,750 അത് കെലെബ്രീമ്പോർ പ്രഭുവാണ്. എൽഫ് കൊല്ലപ്പണിക്കാരിലെ മഹാൻ. 408 00:50:24,250 --> 00:50:26,250 - അദ്ദേഹത്തെ വിട്ടയയ്ക്കൂ. - പക്ഷേ എറഗിയന്‍റെ പ്രഭു-- 409 00:50:26,250 --> 00:50:28,625 ഇതാണ് എറഗിയന്‍റെ പ്രഭു. 410 00:50:39,000 --> 00:50:42,250 കെലെബ്രീമ്പോർ, ഇത് ഞാനാണ്. 411 00:50:49,333 --> 00:50:50,541 കെലെബ്രീമ്പോർ. 412 00:50:51,416 --> 00:50:53,000 ഞാന്‍ നിന്നെ കണ്ടപ്പോൾ, 413 00:50:54,166 --> 00:50:57,125 ഒരു നിമിഷത്തേക്ക്, ഞാനുറപ്പിച്ചു നീ മറ്റൊരു മിഥ്യയായിരുന്നുവെന്ന്, 414 00:50:58,750 --> 00:51:02,750 കപട പ്രതീക്ഷയുമായി എന്നെ പീഡിപ്പിക്കാൻ കണ്ടുപിടിച്ച മറ്റൊരു ക്രൂരതയെന്ന്. 415 00:51:02,750 --> 00:51:03,958 സൗറോൺ? 416 00:51:06,208 --> 00:51:07,541 കൂടുതല്‍ മോതിരങ്ങള്ളോ? 417 00:51:07,541 --> 00:51:08,875 ഒന്‍പത്. 418 00:51:11,000 --> 00:51:15,416 മനുഷ്യരുടെ ലോകത്തെ അടിമപ്പെടുത്താൻ ഒമ്പത് മോതിരങ്ങൾ. 419 00:51:16,000 --> 00:51:19,750 അവൻ... എന്നെ അടിമയാക്കിയത് പോലെ. 420 00:51:21,416 --> 00:51:23,875 ഞാന്‍-- അതെൻ്റെ തെറ്റായിരുന്നു. 421 00:51:23,875 --> 00:51:24,958 അല്ല! 422 00:51:25,875 --> 00:51:29,750 തുടക്കം തൊട്ട് എൻ്റെ ഒരു ഭാഗം... അറിഞ്ഞു. 423 00:51:30,375 --> 00:51:34,041 എൻ്റെ ഒരു ഭാഗം കണ്ടു. പക്ഷെ ഞാൻ-- അവൻ വാഗ്ദാനംചെയ്തത് എനിക്ക് വേണമായിരുന്നു. 424 00:51:35,125 --> 00:51:40,291 അതിനാൽ, ഞാൻ, അവനെന്തായിരുന്നു എന്നത് അവഗണിച്ചു. 425 00:51:42,625 --> 00:51:43,958 ഞാനും അങ്ങനെ ചെയ്തു. 426 00:51:48,375 --> 00:51:50,375 - അത് അവനാണ്. - വേഗം. 427 00:51:50,375 --> 00:51:54,583 ഡ്വാര്‍ഫുകളുടെ ആ പഴയ തുരങ്കം. ആരും കാണാതെ നഗരത്തിലേക്ക് പ്രവേശിക്കാൻ ഞാനതുപയോഗിച്ചു. 428 00:51:54,583 --> 00:51:57,000 അത് അങ്ങയെയും ആ മോതിരങ്ങളെയും ഇവിടുന്ന് ദൂരെ കൊണ്ടുപോകും. 429 00:51:57,000 --> 00:51:58,083 ഇല്ല. 430 00:51:58,083 --> 00:51:59,458 പോകൂ! ഇപ്പോള്‍! 431 00:51:59,458 --> 00:52:01,625 എനിക്കാവില്ല. പോകുന്നത് നീയായിരിക്കണം. 432 00:52:01,625 --> 00:52:04,541 എന്താണ് സംഭവിച്ചതെന്ന് അവൻ മനസ്സിലാക്കും. അവൻ ആ മോതിരങ്ങൾക്കായി വരും. 433 00:52:04,541 --> 00:52:09,583 അത് സംഭവിക്കുന്നതിന് മുമ്പ് കുറച്ച് സമയം ഉണ്ടെന്നത് ഞാൻ ഉറപ്പാക്കും. 434 00:52:10,750 --> 00:52:15,666 മോതിരങ്ങൾ എടുക്കൂ, നിനക്ക് കഴിയുന്നവിധം നഗരത്തിലെ ആരെയും രക്ഷിക്കൂ. വേഗം! 435 00:52:15,666 --> 00:52:16,833 ഇല്ല. 436 00:52:18,083 --> 00:52:20,333 അവനെ ഒറ്റയ്ക്ക് നേരിടാന്‍ അങ്ങയെ ഞാൻ അനുവദിക്കില്ല! 437 00:52:20,333 --> 00:52:23,166 ഞാൻ... ഞാനാണ് ഈ നഗരം പണിഞ്ഞത്. 438 00:52:25,083 --> 00:52:26,833 എന്‍റെ സ്ഥലം ഇവിടെയാണ്. 439 00:52:28,041 --> 00:52:29,875 പിന്നെ അദ്ദേഹം തനിച്ചായിരിക്കുകയില്ല. 440 00:52:39,166 --> 00:52:42,250 എന്നോട് ക്ഷമിക്കൂ. ഞാനാണ് അവനെ ഇവിടെ കൊണ്ടുവന്നത്. 441 00:52:44,500 --> 00:52:46,708 ഞാൻ കൂടുതൽ ശക്തയായിരുന്നില്ല എന്നതില്‍ ഞാന്‍ ഖേദിക്കുന്നു. 442 00:52:47,208 --> 00:52:49,208 നാമിരുവരും വേണ്ടത്ര ശക്തരായിരുന്നില്ല. 443 00:52:50,541 --> 00:52:53,291 മധ്യ-ഭൂമിയില്‍ അങ്ങനെ ആരുമില്ലായിരിക്കാം. 444 00:52:55,000 --> 00:52:59,500 ഒരുപക്ഷേ, ഇരുട്ടിനെ മറികടക്കുന്നത് ശക്തിയല്ല, 445 00:53:00,916 --> 00:53:04,750 വെളിച്ചമാണെന്ന് മാത്രം എല്‍ഫുകള്‍ 446 00:53:06,541 --> 00:53:07,791 ഓർത്താല്‍ മതിയാവും. 447 00:53:08,750 --> 00:53:10,500 സൈന്യങ്ങൾ ഉണ്ടായേക്കാം, 448 00:53:13,000 --> 00:53:14,958 ഹൃദയങ്ങൾ പരാജയപ്പെടാം, 449 00:53:14,958 --> 00:53:20,958 പക്ഷേ ഇപ്പോഴും, പ്രകാശം ഉറച്ചു നില്‍ക്കുന്നു, ബലത്തേക്കാൾ ശക്തമാണത്. 450 00:53:25,208 --> 00:53:30,708 എന്തെന്നാൽ, അതിന്‍റെ സാന്നിധ്യത്തിൽ, സകല അന്ധകാരവും ഓടിപ്പോകണം. 451 00:54:19,791 --> 00:54:22,125 വീണ്ടും! നാമേതാണ്ട് അവിടെത്തിയിരിക്കുന്നു! 452 00:54:32,625 --> 00:54:35,208 അവരുടൻ മതിൽ തകർക്കും സൈന്യാധിപാ. അവർ ചെയ്യില്ലേ? 453 00:54:35,208 --> 00:54:38,625 ഇല്ല, റിആൻ! നമ്മുടെ ശത്രു ആ മതിൽ തകര്‍ക്കില്ല. 454 00:54:38,625 --> 00:54:41,375 ഒരുപക്ഷേ നിന്‍റെ ഒരു അമ്പ് മതിയാകും എല്ലാം മാറ്റിമറിക്കാൻ. 455 00:54:42,583 --> 00:54:45,500 - നിങ്ങളുടെ പക്കല്‍ എത്ര തീയമ്പുകളുണ്ട്? - എനിക്ക് എയ്യാനുള്ളത് ഉണ്ട്. 456 00:54:45,500 --> 00:54:47,083 എനിക്ക് വ്യക്തമായ കാഴ്ചയാണ് വേണ്ടത്. 457 00:54:47,083 --> 00:54:48,375 എന്നെ പിന്തുടരൂ. 458 00:54:50,166 --> 00:54:51,000 പോകൂ! 459 00:55:03,041 --> 00:55:04,333 അമ്പ് തൊടുക്കൂ! 460 00:55:10,500 --> 00:55:11,500 ഇല്ല. 461 00:56:14,250 --> 00:56:15,250 അത് നശിപ്പിക്ക്! 462 00:56:26,916 --> 00:56:28,208 അയാളെ കടത്തിവിട്. 463 00:56:29,291 --> 00:56:33,833 പിതാവേ, അവൻ നമ്മുടെ സ്വന്തം ആള്‍ക്കാരെ കൊല്ലും. 464 00:56:34,625 --> 00:56:36,166 അവനെ കടത്തിവിട്. 465 00:56:55,750 --> 00:56:58,083 ഓർക്കുകൾ പലായനം ചെയ്യുകയാണ്! 466 00:57:01,500 --> 00:57:04,416 അല്ല. അവര്‍ ഒരു പാത തെളിക്കുകയാണ്. 467 00:57:35,375 --> 00:57:37,208 നിങ്ങൾക്കത് ഇവിടെ നിന്ന് കിട്ടില്ല. 468 00:57:38,416 --> 00:57:40,833 അതിപ്പോൾ നിന്‍റെ പരിധിയിൽ നിന്ന് ഏറെ ദൂരെയായിരിക്കും. 469 00:57:46,166 --> 00:57:50,625 എങ്കില്‍ നീ അവ എൻ്റെ അടുക്കൽ കൊണ്ടുവന്ന് എൻ്റെ കൈയ്യിൽ വയ്ക്കാന്‍ പോകുന്നു. 470 00:57:50,625 --> 00:57:53,208 നിന്‍റെ കൈ ഒരിക്കലും വീണ്ടും മറ്റൊരു മോതിരം തൊടില്ല. 471 00:58:09,583 --> 00:58:13,583 എറഗിയന്‍റെ യഥാർത്ഥ പ്രഭുവിന്‍റെ കൽപ്പന പ്രകാരം, സൗറോണായ നീ, ഇതിനാൽ-- 472 00:58:20,333 --> 00:58:23,500 എൻ്റെ സ്വാധീനത്തിൽ നിങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണോ കരുതിയത്? 473 00:59:02,458 --> 00:59:04,458 നീ ആ ഒന്‍പത് മോതിരങ്ങള്‍ എനിക്കുതരും. 474 00:59:18,541 --> 00:59:21,083 ആ മതിലിൽ അതെത്താൻ പാടില്ല! 475 01:00:18,250 --> 01:00:19,875 സൈന്യാധിപാ, ശ്രദ്ധിക്കൂ! 476 01:00:28,000 --> 01:00:30,291 അതിനെ ഉടന്‍ കൊല്ലൂ! 477 01:01:26,916 --> 01:01:29,208 നിന്‍റെ കുന്നിലേക്ക് മടങ്ങി പോയി സ്വയം സമാധിയാകാൻ നോക്ക്. 478 01:01:42,791 --> 01:01:43,916 സൈന്യാധിപാ! 479 01:02:16,458 --> 01:02:17,583 മഹാരാജാവേ. 480 01:02:18,625 --> 01:02:19,916 അങ്ങിവിടെ ഉണ്ടാകാൻ പാടില്ല. 481 01:02:19,916 --> 01:02:22,583 ആവശ്യം ഏറ്റവും കൂടുതലുള്ളിടമാണ് ഒരു രാജാവിൻ്റെ സ്ഥലം. 482 01:02:37,583 --> 01:02:42,000 എൻ്റെ മക്കളേ! എന്നോടൊപ്പം പടനീങ്ങൂ! 483 01:03:28,916 --> 01:03:31,375 ഡ്വാർഫുകൾ! ആ ഡ്വാർഫുകൾ വരുന്നുണ്ട്! 484 01:03:31,375 --> 01:03:32,875 വടക്കോട്ട് നോക്കൂ! 485 01:03:49,666 --> 01:03:50,666 വൊറോഹില്‍. 486 01:03:57,208 --> 01:03:58,416 ഡ്യൂറിൻ സേനയെ തിരികെ വിളിച്ചു. 487 01:04:00,250 --> 01:04:02,125 ഖാസാഡ് - ഡൂമിൻ്റെ കവാടം അടച്ചിരിക്കുന്നു. 488 01:04:02,125 --> 01:04:06,458 ഇല്ല, അവിടെ... എന്തെങ്കിലും തെറ്റ് പറ്റിയിരിക്കണം. 489 01:04:09,958 --> 01:04:11,041 ഡ്യൂറിന്‍ വരും! 490 01:04:28,166 --> 01:04:30,083 സ്ഥാനങ്ങളില്‍ അണിനിരക്കൂ! 491 01:04:32,958 --> 01:04:33,958 ഡ്യൂറിന്‍ വരും. 492 01:04:40,250 --> 01:04:42,166 അവരെയെല്ലാം കൊല്ല്! 493 01:04:45,500 --> 01:04:47,541 ആക്രമിക്കൂ! 494 01:04:55,666 --> 01:04:56,916 ഡ്യൂറിന്‍ വരും. 495 01:07:08,375 --> 01:07:10,458 നിങ്ങളുടെ റൂമിലിനെ നിങ്ങള്‍ മറന്നോ? 496 01:07:17,250 --> 01:07:19,500 "കോപത്തിൽ ഒരിക്കലും യുദ്ധം ആരംഭിക്കരുത്." 497 01:09:33,416 --> 01:09:35,416 ഉപശീർഷകം വിവർത്തനംചെയ്തത് പുനലൂർ ചന്ദ്രശേഖരൻ 498 01:09:35,416 --> 01:09:37,500 ക്രീയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ