1 00:00:22,708 --> 00:00:24,708 തുടക്കത്തിൽ ഒന്നും തിന്മയല്ല. 2 00:00:24,791 --> 00:00:26,500 ഇവിടുണ്ട്! 3 00:00:29,833 --> 00:00:33,916 ലോകം വളരെ ചെറുപ്പമായിരുന്ന ഒരു കാലമുണ്ടായിരുന്നു, 4 00:00:34,041 --> 00:00:37,041 അന്ന് അവിടെ സൂര്യോദയം ഉണ്ടായിട്ടില്ല. 5 00:00:37,125 --> 00:00:41,416 എന്നിട്ടും അവിടെ വെളിച്ചമുണ്ടായിരുന്നു. 6 00:01:02,958 --> 00:01:05,875 അത് ഇനിയും പൂർത്തിയായില്ലേ? 7 00:01:17,666 --> 00:01:21,208 ആ പഴയ സ്ക്രാപ്പ് പൊങ്ങിയൊഴുകുമെന്ന് നീപോലും വിശ്വസിക്കില്ല. 8 00:01:22,666 --> 00:01:24,208 ഇത് പൊങ്ങിയൊഴുകാനല്ല. 9 00:01:25,958 --> 00:01:29,000 ഇത് കപ്പലോടാനാ പോകുന്നത്. 10 00:01:48,666 --> 00:01:49,750 നിർത്ത്! 11 00:01:50,333 --> 00:01:51,166 ചെയ്യരുത്! 12 00:01:52,500 --> 00:01:54,041 നിർത്ത്, നീ അത് തകർക്കും! 13 00:01:54,125 --> 00:01:56,083 നിർത്ത്! ചെയ്യരുത്! 14 00:01:56,166 --> 00:01:58,500 -വരാൻ. -നിർത്ത്, നീ അത് തകർക്കുകയാണ്! 15 00:02:02,208 --> 00:02:04,000 ഒഴുകില്ലെന്ന് ഞാൻ പറഞ്ഞതല്ലേ. 16 00:02:07,708 --> 00:02:09,166 എന്നെ വിടൂ! 17 00:02:09,291 --> 00:02:11,541 ഗലാദ്രിയൽ, നിന്റെ ചുവട് പിഴച്ചോ? 18 00:02:19,625 --> 00:02:21,833 അതൊരു നല്ല കപ്പലായിരുന്നു അനിയത്തീ. 19 00:02:21,916 --> 00:02:23,833 നീ പഠിപ്പിച്ചപോലാ ഉണ്ടാക്കിയത്. 20 00:02:25,208 --> 00:02:29,791 ഒരു കപ്പൽ പൊങ്ങിക്കിടക്കുന്നു, കല്ലിന് അത് കഴിയില്ല, എന്തുകൊണ്ടെന്ന് അറിയാമോ? 21 00:02:31,041 --> 00:02:35,416 കാരണം കല്ല് താഴേക്ക് മാത്രമേ കാണുന്നുള്ളൂ. 22 00:02:36,583 --> 00:02:40,250 ജലത്തിന്റെ ഇരുട്ട് വിശാലവും അപ്രതിരോധ്യവുമാണ്. 23 00:02:41,708 --> 00:02:43,750 കപ്പലിന് ഇരുട്ട് അനുഭവപ്പെടുന്നു, 24 00:02:43,833 --> 00:02:47,666 ഇരുള് നിമിഷംതോറും അതിനെ വരുതിയിലാക്കി താഴോട്ടുവലിക്കാന് നോക്കും. 25 00:02:49,458 --> 00:02:51,750 എന്നാൽ കപ്പലിന് ഒരു രഹസ്യമുണ്ട്. 26 00:02:53,375 --> 00:02:57,291 കല്ലിൽനിന്ന് വ്യത്യസ്തമായി, അതിന്റെ നോട്ടം താഴേയ്ക്കല്ല മേലോട്ടാണ്. 27 00:02:58,666 --> 00:03:00,875 അതിനെ നയിക്കുന്ന വെട്ടത്തിൽ ഉറച്ച്, 28 00:03:01,750 --> 00:03:04,833 ഇരുട്ടിന് അറിയാത്ത മഹത് കാര്യങ്ങൾ മന്ത്രിച്ച്. 29 00:03:06,958 --> 00:03:10,500 എന്നാൽ ചിലപ്പോൾ ചെരാതുകൾ ആകാശത്ത് തിളങ്ങുന്നതുപോലെ അവ 30 00:03:10,583 --> 00:03:13,250 അതേ തിളക്കത്തോടെ വെള്ളത്തിൽ പ്രതിഫലിക്കുന്നു. 31 00:03:13,333 --> 00:03:16,541 അപ്പോൾ മേലോട്ടും താഴോട്ടുമുള്ള വഴി പറയുക പ്രയാസമാകും. 32 00:03:18,333 --> 00:03:20,875 ഏത് ദീപത്തെ പിന്തുടരും, ഞാനെങ്ങനെയറിയും? 33 00:03:33,375 --> 00:03:34,875 അത് ലളിതമെന്നുതോന്നുന്നു. 34 00:03:34,958 --> 00:03:37,166 പ്രധാനസത്യങ്ങൾ പലപ്പോഴും അങ്ങനെയാണ്. 35 00:03:38,041 --> 00:03:40,458 എന്നാൽ അവ സ്വയം തിരിച്ചറിയാൻ നീ പഠിക്കണം. 36 00:03:40,541 --> 00:03:43,375 നിന്നോട് സംസാരിക്കാൻ ഞാനെപ്പോഴും ഇവിടുണ്ടാകില്ല. 37 00:03:43,458 --> 00:03:44,875 നീ കാണില്ലേ? 38 00:03:46,250 --> 00:03:48,750 വാ പോകാം. അച്ഛനും അമ്മയും കാത്തിരിക്കയാണ്. 39 00:03:59,333 --> 00:04:01,458 മരണം എന്നതിന് നമുക്ക് വാക്കില്ല. 40 00:04:02,583 --> 00:04:05,541 കാരണം നമ്മുടെ സന്തോഷങ്ങൾ ഒടുങ്ങില്ലെന്ന് നാംകരുതി. 41 00:04:20,833 --> 00:04:23,833 നമ്മുടെ വെളിച്ചം ഒരിക്കലും മങ്ങില്ലെന്ന് നാം കരുതി. 42 00:04:28,666 --> 00:04:31,791 അതിനാൽ വലിയ ശത്രുവായ മോർഗോത്ത്, 43 00:04:31,875 --> 00:04:34,916 നമ്മുടെ വീടിന്റെ വെളിച്ചം തന്നെ നശിപ്പിച്ചപ്പോൾ... 44 00:04:37,958 --> 00:04:39,791 നമ്മൾ പ്രതിരോധിച്ചു. 45 00:04:43,583 --> 00:04:47,250 അസംഖ്യം എൽഫുകളുടെ ഒരു സൈന്യം യുദ്ധത്തിനിറങ്ങി. 46 00:04:51,916 --> 00:04:52,916 വാലിനോർ 47 00:04:53,000 --> 00:04:58,708 നമ്മുടെ വീടായ വാലിനോർ വിട്ട് നമ്മൾ ദൂരെയുള്ള ഒരു രാജ്യത്തേക്ക് യാത്രയായി. 48 00:04:58,791 --> 00:04:59,833 സൺഡറിംഗ് സീസ് 49 00:04:59,916 --> 00:05:05,250 എണ്ണിയാലൊടുങ്ങാത്ത ആപത്തുകളും വിചിത്ര ജീവികളും നിറഞ്ഞ ഒന്ന്. 50 00:05:05,875 --> 00:05:09,375 മിഡിൽ എർത്ത് എന്നറിയപ്പെടുന്ന ഒരു പ്രദേശം. 51 00:05:32,291 --> 00:05:34,875 വാലറോൻ കലാനേൻ! 52 00:05:34,958 --> 00:05:35,791 ഫിറുവന്റേ! 53 00:05:44,083 --> 00:05:46,500 യുദ്ധം വേഗം അവസാനിക്കുമെന്ന് അവർ പറഞ്ഞു, 54 00:05:48,041 --> 00:05:52,458 പക്ഷേ അത് മിഡിൽ എർത്തിനെ നശിപ്പിച്ചു. 55 00:05:55,666 --> 00:05:59,250 കൂടാതെ അത് നൂറ്റാണ്ടുകളോളം നിലനിൽക്കുകയും ചെയ്യും. 56 00:06:20,083 --> 00:06:23,666 ഇപ്പോൾ, മരണത്തെ വിളിക്കാൻ നമ്മൾ ധാരാളം വാക്കുകൾ പഠിച്ചു. 57 00:06:28,916 --> 00:06:31,875 അവസാനം, മോർഗോത്ത് പരാജയപ്പെടും. 58 00:06:32,875 --> 00:06:35,625 എന്നാൽ അധികം ദുഖങ്ങൾക്ക് മുമ്പ് തന്നെ, 59 00:06:38,125 --> 00:06:42,833 കാരണം ഒരു പുതിയ നേതാവിന്റെ കീഴിൽ അവന്റെ ഓർക്കുകൾ മിഡിൽ-എർത്തിന്റെ 60 00:06:44,125 --> 00:06:46,583 എല്ലാ കോണുകളിലേക്കും വ്യാപിച്ചിരുന്നു. 61 00:06:46,666 --> 00:06:50,166 ആ നേതാവ്, മോർഗോത്തിന്റെ ഏറ്റവും അർപ്പണബോധമുള്ള സേവകനും, 62 00:06:50,250 --> 00:06:54,083 ക്രൂരനും തന്ത്രശാലിയും മന്ത്രവാദിയും ആയിരുന്നു. 63 00:06:54,166 --> 00:06:57,000 അവർ അവനെ സൗരോൺ എന്ന് വിളിച്ചു. 64 00:06:58,708 --> 00:07:02,291 അവനെ കണ്ടെത്തി നശിപ്പിക്കുമെന്ന് എന്റെ ജ്യേഷ്ഠൻ ശപഥം ചെയ്തു. 65 00:07:05,000 --> 00:07:07,208 പക്ഷേ സൗരോൺ ജ്യേഷ്ഠനെ ആദ്യം കണ്ടെത്തി 66 00:07:09,291 --> 00:07:11,625 ആ ശരീരത്തിൽ മുദ്രകുത്തി. 67 00:07:14,416 --> 00:07:17,875 നമ്മുടെ ജ്ഞാനികൾക്ക് പോലും ആ മുദ്ര വായിക്കാൻ കഴിഞ്ഞില്ല. 68 00:07:22,375 --> 00:07:25,208 അവിടെ, ആ ഇരുട്ടിൽ വച്ച്, 69 00:07:25,875 --> 00:07:29,041 ജ്യേഷ്ഠന്റെ ശപഥം എന്റേതായി തീർന്നു. 70 00:07:31,083 --> 00:07:33,625 അങ്ങനെ ഞങ്ങൾ വേട്ടയാടി. 71 00:07:35,875 --> 00:07:38,750 ഭൂമിയുടെ അറ്റംവരെ ഞങ്ങൾ സൗരോണിനെ വേട്ടയാടി. 72 00:07:41,291 --> 00:07:43,833 പക്ഷേ, കാലടിപ്പാട് നേർത്തുവന്നു. 73 00:07:46,416 --> 00:07:48,208 വർഷം വർഷത്തിന് വഴിമാറി. 74 00:07:48,958 --> 00:07:51,166 നൂറ്റാണ്ട് നൂറ്റാണ്ടിന് വഴിമാറി. 75 00:07:51,708 --> 00:07:55,375 പല എൽവ്സുകളുടെയും മനസ്സിൽ നിന്നും ചിന്തയിയിൽ നിന്നും 76 00:07:55,458 --> 00:07:58,458 ആ ദിവസങ്ങളിലെ വേദന മാഞ്ഞുപോയി. 77 00:07:59,500 --> 00:08:02,000 നമ്മുടെ വർഗ്ഗത്തിൽ കൂടുതൽ പേരും 78 00:08:02,083 --> 00:08:05,125 സൗറോൺ ഒരോർമ്മ മാത്രമാണെന്ന് കരുതാന് തുടങ്ങി. 79 00:08:05,208 --> 00:08:06,666 ഫൊറോദ് വൈത് ദി നോർത്തേൺമോസ്റ്റ് വേസ്റ്റ് 80 00:08:06,750 --> 00:08:10,750 ഒടുവിൽ ആ ഭീഷണിയും അവസാനിച്ചു. 81 00:08:14,000 --> 00:08:16,333 അവരിലൊരാളാകാൻ ഞാൻ ആഗ്രഹിക്കുന്നു. 82 00:09:13,333 --> 00:09:14,833 കമാൻഡർ ഗലാദ്രിയൽ. 83 00:09:16,916 --> 00:09:20,000 ലോകത്തിന്റെ അറ്റം വരെ ഈ കമ്പനി നിങ്ങളെ പിന്തുടർന്നു. 84 00:09:20,083 --> 00:09:22,875 ഈ അവസാന ശക്തികേന്ദ്രം കണ്ടെത്താൻ ഇറങ്ങിയവർ 85 00:09:22,958 --> 00:09:24,375 ഒന്നും കണ്ടെത്തിയില്ല. 86 00:09:25,916 --> 00:09:28,916 അവസാന ഓർക്കിനെ കണ്ടിട്ട് തന്നെ വർഷങ്ങളായി. 87 00:09:29,750 --> 00:09:34,250 മറ്റ് കമാൻഡർമാർ പറയുന്നത് ശരിയല്ലേ, നമ്മുടെ ശത്രു ഇനിയില്ല, ഇത് സാധ്യമല്ലേ? 88 00:09:34,333 --> 00:09:35,541 രാത്രി വന്നടുത്തു. 89 00:09:36,291 --> 00:09:40,291 സൂര്യപ്രകാശം പോലും പതിക്കാത്തിടത്ത് ജീവനുള്ള ശരീരം എത്രനാൾ സഹിക്കും? 90 00:09:44,916 --> 00:09:47,250 നാം ഇവിടെ തമ്പടിക്കുന്നതാകും ബുദ്ധി. 91 00:09:48,041 --> 00:09:50,250 നാളെ വീട്ടിലേക്കുള്ള യാത്ര തുടങ്ങാം. 92 00:09:54,750 --> 00:09:56,166 വെളിച്ചം നഷ്ടമാകുന്നു. 93 00:10:11,000 --> 00:10:12,291 കമാൻഡർ, നിൽക്കൂ! 94 00:10:12,375 --> 00:10:14,875 ഇല്ല. നമ്മൾ നീങ്ങിക്കൊണ്ടിരിക്കണം. 95 00:10:14,958 --> 00:10:16,416 ഗലാദ്രിയൽ, നിൽക്കൂ! 96 00:10:39,000 --> 00:10:42,416 ഇവിടെ ഒന്നും ഇല്ല. നമ്മൾ ഇപ്പോൾ അവിടെ എത്തേണ്ടതായിരുന്നു. 97 00:10:50,666 --> 00:10:51,875 നമ്മൾ അവിടെയാണ്. 98 00:11:13,333 --> 00:11:14,750 ഇതാണത്. 99 00:11:14,833 --> 00:11:18,041 മോർഗോത്തിന്റെ തോൽവിക്ക് ശേഷം ഇവിടെ ഓർക്കുകൾ ഒത്തുകൂടി. 100 00:11:19,125 --> 00:11:22,041 നാം വിചാരിച്ചതിലും കൂടുതല് രക്ഷപ്പെട്ടിരിക്കണം. 101 00:11:23,000 --> 00:11:25,416 എന്റെ കൈ മരവിച്ചതായി തോന്നുന്നു. 102 00:11:27,458 --> 00:11:28,541 ഇല്ല. 103 00:11:30,083 --> 00:11:33,500 ഇവിടം തിന്മനിറഞ്ഞതാണ്, നമ്മുടെ പന്തങ്ങൾ ചൂടുതരുന്നില്ല. 104 00:11:34,250 --> 00:11:35,416 ഈ വഴി. 105 00:11:36,000 --> 00:11:37,500 നീ എങ്ങനെ ഉറപ്പിക്കും? 106 00:11:38,041 --> 00:11:39,666 ഇവിടെ തണുപ്പ് കൂടുതലാണ്. 107 00:12:09,291 --> 00:12:10,875 ഇവിടെ വാതിൽ വച്ചിരുന്നു. 108 00:12:12,083 --> 00:12:13,083 അത് വലിച്ചിട്. 109 00:12:48,833 --> 00:12:50,625 ഇത് എന്ത് പൈശാചികതയാണ്? 110 00:12:53,375 --> 00:12:56,916 ഈ ഓർക്കുകൾ അദൃശ്യലോക ശക്തികളുമായി ഇടപെടൽ നടത്തിയിരുന്നു. 111 00:12:57,666 --> 00:12:59,583 പഴയ ഏതോ ദുർമന്ത്രവാദം. 112 00:13:03,833 --> 00:13:05,458 അവരുടെ ഉദ്ദേശം എന്താകും? 113 00:13:06,416 --> 00:13:09,250 തീർച്ചയായും, അതിപ്പോൾ കാലങ്ങളായി നഷ്ടപ്പെട്ടു. 114 00:13:09,333 --> 00:13:11,500 ഇവിടെ നടന്നതെല്ലാം പണ്ടേ നടന്നതാണ്. 115 00:13:19,125 --> 00:13:20,208 ജലം. 116 00:13:30,291 --> 00:13:32,291 ജ്വാലകെടാത്ത ഒരു കൈമുദ്രയെ 117 00:13:32,375 --> 00:13:34,958 ഒരു കല്ലിനുപോലും മറയ്ക്കാനാവില്ല. 118 00:13:42,708 --> 00:13:43,791 അവനിവിടെ വന്നു. 119 00:13:44,916 --> 00:13:46,666 സൗറോൺ ഇവിടുണ്ടായിരുന്നു. 120 00:13:47,125 --> 00:13:49,458 മറ്റുള്ളവർ കഴിവതും വിശ്രമിക്കാൻ പറയൂ. 121 00:13:49,541 --> 00:13:52,750 സൂര്യോദയത്തിൽ നാം മുന്നോട്ടുപോകും. തിരച്ചിൽ വടക്കോട്ട്. 122 00:13:52,833 --> 00:13:53,916 കൂടുതൽ വടക്കോട്ടോ? 123 00:13:54,000 --> 00:13:56,916 ഈ അടയാളം ഓർക്കുകൾക്ക് പിന്തുടരാനുള്ള ഒരു വഴിയായി. 124 00:13:57,833 --> 00:14:00,333 ഞാൻ അവസാനം ഇതുകണ്ടത് എന്റെ ജ്യേഷ്ഠനിലാണ്. 125 00:14:00,916 --> 00:14:02,041 നാം അത് പിന്തുടരണം. 126 00:14:02,541 --> 00:14:04,583 ഇതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 127 00:14:04,666 --> 00:14:06,500 ഇത് ഇവിടെ ഇട്ടവർ മരിച്ചു കാണും. 128 00:14:06,583 --> 00:14:08,458 അല്ലെങ്കിൽ ക്ഷുദ്രപ്രയോഗത്തിൽ 129 00:14:08,541 --> 00:14:10,875 നിന്ന് രക്ഷപെട്ട് ശക്തി സംഭരിക്കുന്നു. 130 00:14:10,958 --> 00:14:12,958 ഉത്തരവ് മാസങ്ങൾ മുമ്പേ മറികടന്നു. 131 00:14:13,041 --> 00:14:17,083 ഉറപ്പായും നാം ആദ്യം വീട്ടിലേക്ക് മടങ്ങി മഹാരാജന്റെ ഉപദേശം തേടണം. 132 00:14:17,583 --> 00:14:20,666 എന്നേക്കാൾ വീടുകൊതിക്കുന്ന മറ്റൊരാൾ ഈ കമ്പനിയിലില്ല, 133 00:14:21,791 --> 00:14:23,708 ഞാൻ നിങ്ങൾക്ക് ഉറപ്പുതരുന്നു. 134 00:14:25,791 --> 00:14:28,791 എനിക്ക് മുഖത്ത് മരങ്ങളുടെ പ്രകാശം അനുഭവപ്പെടുന്നു. 135 00:14:30,791 --> 00:14:32,208 അത് ഇപ്പോഴും കാണാനാവും. 136 00:14:34,208 --> 00:14:36,375 നമ്മുടെ ശത്രുവിന്റെ അടയാളങ്ങളെല്ലാം 137 00:14:36,875 --> 00:14:40,458 നശിപ്പിക്കപ്പെട്ടു എന്ന് ഉറപ്പാകുന്നത് വരെ... 138 00:14:42,958 --> 00:14:44,458 ഞാൻ തിരിച്ചുപോകില്ല. 139 00:15:17,583 --> 00:15:19,541 സ്നോ-ട്രോൾ വരുന്നു! 140 00:16:35,833 --> 00:16:37,375 ഇവിടെവരാൻ പാടില്ലായിരുന്നു 141 00:16:37,458 --> 00:16:38,833 നമ്മൾ ഉടൻ പോകും. 142 00:16:40,416 --> 00:16:41,875 ഓർഡർ നൽകിയിരിക്കുന്നു. 143 00:16:41,958 --> 00:16:43,458 പുലർച്ചെ നമുക്ക് പോകാം. 144 00:16:50,750 --> 00:16:52,500 എങ്കിൽ നീ ഒറ്റയ്ക്ക് പോകും. 145 00:17:27,958 --> 00:17:33,958 ദി ലോർഡ് ഓഫ് ദ റിംഗ്സ്:ദി റിംഗ്സ് ഓഫ് പവര്‍ 146 00:17:40,791 --> 00:17:45,083 റൊവാനിയന് അൺഡൂയിനിന്റെ കിഴക്കുള്ള വൈൽഡർലാൻഡ്സ് 147 00:17:55,666 --> 00:17:57,875 ഇവിടെ കുഴപ്പമാ. വേട്ടയ്ക്കൊന്നുമില്ല. 148 00:17:57,958 --> 00:17:59,791 കുറ്റിക്കാട്ടിലെല്ലാം ചെന്നായ്. 149 00:18:00,166 --> 00:18:02,541 ഇത് വിചിത്രമാണെന്ന് നീ കരുതുന്നില്ലേ? 150 00:18:02,625 --> 00:18:04,375 ലോകം വിചിത്രമാണ്. 151 00:18:04,708 --> 00:18:06,416 അവരെന്നെ കുഴപ്പിച്ചാൽ, 152 00:18:06,500 --> 00:18:08,791 ഞാൻ ബാർസ്റ്റൂളിൽ നിന്നിറങ്ങില്ല. 153 00:18:09,333 --> 00:18:10,166 ഓയ്! 154 00:18:13,250 --> 00:18:14,833 നടത്തം നിര്ത്തരുത്. 155 00:18:14,916 --> 00:18:16,000 എന്തുകൊണ്ട്? 156 00:18:17,750 --> 00:18:20,333 ബാഡ്ജർ പോലെയുണ്ട്. കുറുക്കനാവും. 157 00:18:20,416 --> 00:18:21,750 ഹാർഫൂട്ടാകാനാ സാധ്യത. 158 00:18:21,833 --> 00:18:23,083 ഒരു ഹാർഫൂട്ടോ? 159 00:18:23,166 --> 00:18:25,000 ഒന്നുംകാണാത്തത് കാര്യമാക്കേണ്ട, 160 00:18:25,083 --> 00:18:28,125 പക്ഷേ കാര്യമാക്കുകയാണെങ്കിൽ നീ സൂക്ഷിച്ചുകൊള്ളൂ. 161 00:18:28,208 --> 00:18:30,541 അവ അപകടകാരികളായ ജീവികളാണ്. 162 00:18:31,958 --> 00:18:32,958 നീ ചുമ്മാപറയുകയാ. 163 00:18:35,250 --> 00:18:37,375 വരൂ. വേഗമാകട്ടേ! 164 00:18:38,083 --> 00:18:41,250 സൂര്യനസ്തമിക്കും മുമ്പ് നമുക്ക് തടാകത്തിൽ എത്തണം. 165 00:19:09,541 --> 00:19:11,208 എല്ലാം ക്ലിയറാണ്. 166 00:19:25,791 --> 00:19:26,791 നോറി! 167 00:19:28,291 --> 00:19:29,375 നോറി! 168 00:19:30,500 --> 00:19:31,666 നോറി! 169 00:19:37,166 --> 00:19:38,333 നോറി! 170 00:19:57,791 --> 00:20:00,416 സഞ്ചാരികൾ? വർഷത്തിലെ ഈ സമയത്ത്? 171 00:20:00,500 --> 00:20:03,375 -ഇതൊരു ശകുനമാണ്, ഞാനുറപ്പ് പറയുന്നു. -ദുശ്ശകുനം. 172 00:20:03,458 --> 00:20:05,458 -അവർ വരുമ്പോഴേ മോശം. -അടങ്ങ്, മാൽവ. 173 00:20:05,541 --> 00:20:08,791 കഴിഞ്ഞതവണ നേരത്തെ സഞ്ചാരികൾ വന്നപ്പോ ഹിമപാതമുണ്ടായി. 174 00:20:08,875 --> 00:20:12,250 ആ സീസൺ എത്ര ഇരുണ്ടതായിരുന്നുവെന്നത് മറക്കേണ്ട. 175 00:20:12,333 --> 00:20:15,833 അവർക്ക് വഴിതെറ്റിയിരിക്കാം, അത്രമാത്രം. അതായിരിക്കും കാരണം. 176 00:20:15,916 --> 00:20:17,250 അത്താഴം നശിപ്പിക്കും. 177 00:20:17,333 --> 00:20:19,208 ഞാൻ മേലെയും താഴെയും നോക്കി. 178 00:20:19,291 --> 00:20:20,958 കുരുട്ടുകൾ അവിടെയുണ്ട്. 179 00:20:21,041 --> 00:20:23,583 അവർ സുഖമായിരിക്കും, ഗോൾഡി. 180 00:20:23,666 --> 00:20:26,375 നോറി അവരോടൊപ്പമുണ്ട്. നോറിയെ അറിയാമല്ലോ. 181 00:20:26,458 --> 00:20:28,291 അതെ. എനിക്കറിയാം. 182 00:20:30,708 --> 00:20:32,291 നമുക്കിനി തിരിച്ചുപോകാമോ? 183 00:20:32,375 --> 00:20:34,875 നമ്മെ കൊല്ലാവുന്ന 110 കാര്യങ്ങളുണ്ടവിടെ. 184 00:20:34,958 --> 00:20:38,250 നൂറ്റിപതിനൊന്ന്, എണ്ണിയാൽ മരണത്തെപ്പറ്റി ആശങ്കയാവും. 185 00:20:38,333 --> 00:20:40,833 നമ്മളിത്ര ദൂരം പോരേണ്ടതില്ലായിരുന്നു. 186 00:20:40,916 --> 00:20:43,541 നമ്മൾ ചെയ്യേണ്ടത് ചെയ്യാതിരുന്നാൽ, പിന്നെ 187 00:20:43,625 --> 00:20:45,250 നമ്മൾ ഒന്നും ചെയ്യില്ല. 188 00:20:45,375 --> 00:20:46,208 ഞാൻ ആദ്യം! 189 00:20:48,541 --> 00:20:50,750 ഇപ്പോ പോകൂ. വെള്ളക്കുഴി ശ്രദ്ധിക്കണം. 190 00:20:51,875 --> 00:20:53,375 നിന്റെ തല ശ്രദ്ധിക്ക്. 191 00:20:55,291 --> 00:20:56,125 ഇതുവഴി! 192 00:20:56,625 --> 00:20:57,750 നോറി! 193 00:20:58,625 --> 00:20:59,916 നിന്നെ പിടികിട്ടി. 194 00:21:00,333 --> 00:21:01,166 അത്... 195 00:21:01,625 --> 00:21:02,708 നോറി! 196 00:21:07,916 --> 00:21:09,000 മോഹിപ്പിക്കുന്നത്. 197 00:21:11,875 --> 00:21:13,125 വരൂ. 198 00:21:13,208 --> 00:21:14,958 നമുക്ക് തിരിച്ചുപോകാമോ? 199 00:21:15,041 --> 00:21:17,750 -നീ ഇതുവരെ അത് കണ്ടില്ലല്ലോ. -എന്ത് കണ്ടില്ല? 200 00:21:17,833 --> 00:21:20,750 ഒരു ഹിൽ- ട്രോളിന് ഒളിക്കാൻ പറ്റിയ സ്ഥലം. 201 00:21:21,916 --> 00:21:23,541 മഹാ പ്രതാപവും ശോഭയും. 202 00:21:34,083 --> 00:21:35,250 നോറി! 203 00:21:55,000 --> 00:21:56,166 നോറി! 204 00:21:57,375 --> 00:21:58,541 ഞാനെന്തോ കണ്ടെത്തി. 205 00:22:00,000 --> 00:22:01,708 ചെളിയിൽ എന്തോ ഉണ്ട്. 206 00:22:02,583 --> 00:22:03,750 എന്താണത്? 207 00:22:05,833 --> 00:22:07,250 ഒരു കാൽപ്പാദം പോലെ. 208 00:22:09,500 --> 00:22:10,541 ഒരു നായ. 209 00:22:11,250 --> 00:22:14,166 വെറും നായ. നായ്ക്കൾക്ക് ബറികൾ ഇഷ്ടമാണ്. 210 00:22:20,916 --> 00:22:23,000 അവൻ നമ്മുടെ ബറികള് തിന്നുമോ? 211 00:22:23,083 --> 00:22:25,166 അവൻ നമ്മെ കണ്ടില്ലെങ്കിൽ തിന്നില്ല. 212 00:22:25,916 --> 00:22:29,250 ഹേയ്. രണ്ട് കൈകളും, എല്ലാവരും. പോകാൻ സമയമായി. 213 00:22:29,333 --> 00:22:31,791 -എന്താ വലിയ തിരക്ക്? -ചെന്നായ. 214 00:22:34,125 --> 00:22:35,875 ചേച്ചി പറഞ്ഞത് കേട്ടോ. പോകാം. 215 00:22:35,958 --> 00:22:37,791 ഇപ്പോൾ പോകൂ. വേഗം. 216 00:22:37,875 --> 00:22:40,750 ആദ്യം ക്യാമ്പിലെത്തുന്നവർക്ക് ആദ്യ പൈ കിട്ടും. 217 00:22:40,833 --> 00:22:43,041 നമുക്ക് പോകാം. 218 00:22:43,125 --> 00:22:47,333 ആരെങ്കിലും ചോദിച്ചാൽ ഒച്ചുകൾക്കായി കുഴിയെടുക്കുകയായിരുന്നു എന്ന് പറയണം. 219 00:22:57,125 --> 00:23:01,083 "വിദൂര പടിഞ്ഞാറ്... ദി അണ്ഡയിങ് ലാന്ഡ്സ്..." 220 00:23:01,166 --> 00:23:02,916 "അവസാനം, അവർ പോകുകയായി..." 221 00:23:03,875 --> 00:23:05,083 "വീട്ടിലേക്ക്." 222 00:23:07,625 --> 00:23:11,458 "നൂറ്റാണ്ടുകളായി, അവർ പാറക്കെട്ടുകളും ഗുഹകളും തിരഞ്ഞു. 223 00:23:11,541 --> 00:23:14,166 "ശത്രുവിന്റെ അവസാന അവശിഷ്ടവും തുടച്ചുനീക്കി. 224 00:23:14,750 --> 00:23:17,416 ഒരു "ചത്ത മൃഗത്തിന്റെ" എല്ലുകൾക്ക് മീതെ 225 00:23:18,375 --> 00:23:19,458 ഒരുവസന്തമഴപോലെ... 226 00:23:21,583 --> 00:23:24,916 "എല്ലുകൾക്ക് മീതെ വസന്തമഴ..." 227 00:23:26,708 --> 00:23:28,041 ഹെറാൾഡ് എൽറോണ്ട്. 228 00:23:30,500 --> 00:23:31,666 ഒടുവിൽ. 229 00:23:32,833 --> 00:23:35,666 അതെ. എന്നെ കണ്ടെത്താൻ ഞാൻ ആശിക്കാത്തതു പോലെയാണ്. 230 00:23:35,958 --> 00:23:37,250 എന്തുണ്ട് വിശേഷം? 231 00:23:37,333 --> 00:23:39,083 അടുത്തസെഷനിൽ പങ്കെടുക്കാൻ 232 00:23:39,166 --> 00:23:41,750 നിങ്ങളെ അനുവദിക്കില്ലെന്ന് കൗൺസിൽ അറിയിച്ചു. 233 00:23:44,000 --> 00:23:45,375 എൽഫ് പ്രഭുക്കൾ മാത്രം. 234 00:23:48,375 --> 00:23:49,791 മറ്റെന്തെങ്കിലും ഉണ്ടോ? 235 00:23:49,875 --> 00:23:52,000 നിങ്ങളുടെ സുഹൃത്ത് വന്നിരിക്കുന്നു. 236 00:23:52,916 --> 00:23:55,333 അവളിവിടുണ്ടോ? എന്തേ നീയത് പറഞ്ഞില്ല? 237 00:24:02,250 --> 00:24:03,458 ചടങ്ങിനുവേണ്ടി. 238 00:24:05,500 --> 00:24:11,500 ലിൻഡൻ ഹൈ എൽവ്സിന്റെ തലസ്ഥാനം 239 00:24:21,500 --> 00:24:22,666 ഗലാദ്രിയൽ. 240 00:24:24,666 --> 00:24:25,625 എൽറോണ്ട്. 241 00:24:27,041 --> 00:24:29,041 ലിൻഡൻ നിന്നെ ആദരവോടെ വരവേൽക്കുന്നു 242 00:24:29,125 --> 00:24:30,791 ആദരവോടെയാണ് എന്നെ വരവേറ്റത്. 243 00:24:36,291 --> 00:24:40,208 നീ അക്കരെ കടക്കുമ്പോൾ ഒരു പാട്ട് കേൾക്കുമെന്ന് പറഞ്ഞു കേട്ടു. 244 00:24:40,291 --> 00:24:42,416 നമ്മൾ ഓർമ്മ വഹിക്കുന്നവരുടെ. 245 00:24:43,625 --> 00:24:45,083 മിഡിൽ-എർത്തിലെ ഏതൊരു 246 00:24:45,166 --> 00:24:48,875 വികാരത്തേക്കാളുമേറെ ലഹരിദായക വെളിച്ചത്തിൽ നീ മുങ്ങിയിരിക്കുന്നു. 247 00:24:48,958 --> 00:24:53,208 കുട്ടിയായിരുന്നപ്പോൾ എനിക്കറിയാവുന്ന ഒരേയൊരു വികാരമായിരുന്നു അത്. 248 00:24:53,291 --> 00:24:55,000 ഇപ്പോൾ നിന്നെ നോക്കൂ. 249 00:24:55,083 --> 00:24:58,083 വടക്കൻ സൈന്യത്തിന്റെ കമാൻഡർ. വേസ്റ്റ്ലാൻഡ് പോരാളി. 250 00:24:58,750 --> 00:25:03,041 ചെളിയും അഴുക്കും നിറഞ്ഞ് നീ എത്തുമെന്ന് ഞാൻ പാതി പ്രതീക്ഷിച്ചിരുന്നു. 251 00:25:03,125 --> 00:25:06,166 ഈ തവണ, മഞ്ഞുകടിയും ട്രോളിന്റെ രക്തവും. 252 00:25:07,166 --> 00:25:08,250 സൈന്യം ഇല്ലതാനും. 253 00:25:09,375 --> 00:25:10,791 എല്ലാം എന്നോട് പറയൂ. 254 00:25:11,458 --> 00:25:14,791 ഈ അടയാളം തന്നെ സൗറോൺ രക്ഷപ്പെട്ടതിന്റെ തെളിവാണ്. 255 00:25:14,875 --> 00:25:16,125 അവൻ അവിടെ ഉണ്ട്. 256 00:25:16,541 --> 00:25:18,166 ചോദ്യം, എവിടെ ആണെന്നാണ്? 257 00:25:19,250 --> 00:25:22,125 രാജാവിനോട് ഒരു പുതിയ കമ്പനി എനിക്ക് അവശ്യപ്പെടണം. 258 00:25:22,208 --> 00:25:25,208 -അദ്ദേഹം ആവശ്യത്തിന് തന്നാൽ... -നീ വന്നതല്ലേ ഉള്ളൂ. 259 00:25:25,291 --> 00:25:27,500 ഇത്ര പെട്ടെന്ന് പോകുന്ന കാര്യം പറയണോ? 260 00:25:27,583 --> 00:25:29,416 കാര്യം നിനക്ക് അറിയാമല്ലോ. 261 00:25:30,250 --> 00:25:33,666 ഔദ്യോഗിക കാര്യം ചർച്ചചെയ്യാൻ പിന്നീട് ധാരാളം സമയംലഭിക്കും. 262 00:25:34,708 --> 00:25:36,291 നിന്നെപ്പറ്റി കേൾക്കണം. 263 00:25:37,708 --> 00:25:39,291 നിന്റെ പീഢിതമായ യാത്ര. 264 00:25:40,000 --> 00:25:41,083 എന്തിന്, എൽറോണ്ട്. 265 00:25:41,166 --> 00:25:43,291 നീ ശരിക്കും രാഷ്ട്രീയക്കാരനായി മാറി. 266 00:25:43,375 --> 00:25:45,125 നീ അത് വളരെ കഠിനമാക്കുന്നു. 267 00:25:45,208 --> 00:25:48,541 നിഷ്ക്രിയ മുഖസ്തുതിയിൽ സന്തോഷിക്കാൻ ഞാനൊരു സഭാവാസിയല്ല. 268 00:25:49,875 --> 00:25:52,291 എനിക്ക് രാജാവുമായി നേരിട്ട് സംസാരിക്കണം. 269 00:25:54,708 --> 00:25:56,416 നീ അത് വ്യക്തമാക്കി കഴിഞ്ഞു. 270 00:25:57,750 --> 00:25:59,708 അതിനാൽ ഞാൻ അതുപോലെ വ്യക്തമാക്കും. 271 00:26:02,750 --> 00:26:05,583 അവിടെ നിന്നെ ധിക്കരിച്ചത് നിന്റെ കമ്പനിയല്ല, 272 00:26:06,083 --> 00:26:08,416 മറിച്ച്, മഹാരാജാവിനെ നീ ധിക്കരിച്ചു, 273 00:26:09,291 --> 00:26:12,041 നിന്റെമേൽ ഏർപ്പെടുത്തിയ പരിധി ലംഘിച്ചുകൊണ്ട്. 274 00:26:13,750 --> 00:26:15,333 മഹാമനസ്കതയാൽ, അദ്ദേഹം 275 00:26:15,416 --> 00:26:18,125 നിന്റെ ധിക്കാരത്തെ കുറിച്ച് ചിന്തിക്കാതെ... 276 00:26:18,958 --> 00:26:21,291 നിന്റെ നേട്ടങ്ങളെ ആദരിച്ചു. 277 00:26:23,750 --> 00:26:25,416 ഇനി അദ്ദേഹത്തെ പരീക്ഷിച്ചാൽ 278 00:26:25,500 --> 00:26:28,916 നീ പ്രതീക്ഷിക്കുന്നതിലും സ്വീകാര്യത കുറയും. 279 00:26:35,416 --> 00:26:38,458 നീ ഒരു കൂടിക്കാഴ്ച ക്രമീകരിക്കുന്നുണ്ടോ ഇല്ലയോ? 280 00:26:40,583 --> 00:26:43,541 ചടങ്ങിന് ശേഷവും നിന്റെ ആഗ്രഹം അതാണെങ്കിൽ, 281 00:26:43,625 --> 00:26:45,041 നിനക്കത് ലഭിക്കും. 282 00:26:57,333 --> 00:26:58,833 അവൾ തിരിച്ചെത്തി. 283 00:26:58,916 --> 00:27:01,500 -നിനക്ക് എങ്ങനെയുണ്ട്? -സുഖമാണ്, അച്ഛാ. 284 00:27:01,583 --> 00:27:03,041 അവളെ നോക്കൂ! 285 00:27:03,125 --> 00:27:06,125 അതെല്ലാം നീ നദീതീരത്ത് കണ്ടെത്തി, അല്ലേ? 286 00:27:06,958 --> 00:27:08,916 സഞ്ചാരികളെ കുറിച്ച് നീ കേട്ടോ? 287 00:27:09,000 --> 00:27:11,416 -സഞ്ചാരികളോ? -വേട്ടക്കാർ. 288 00:27:12,000 --> 00:27:13,333 അവരിൽ രണ്ടുപേർ. 289 00:27:13,416 --> 00:27:15,500 വലിയ പാറകൾ പോലെ വലുത്. 290 00:27:15,583 --> 00:27:17,041 ആ കുന്നിൻ ചരുവിൽ. 291 00:27:17,125 --> 00:27:18,625 അവരെ ഞാൻ മിസ്സാക്കി. 292 00:27:18,708 --> 00:27:22,375 നീ വീടിനോട് ചേർന്ന് നിൽക്ക്, അപ്പോൾ നീ ഒന്നും മിസ് ചെയ്യില്ല. 293 00:27:31,208 --> 00:27:33,416 നീ വീണ്ടും പഴയ ഫാമിൽ പോയി. 294 00:27:34,125 --> 00:27:35,291 നീ പോയില്ലേ? 295 00:27:36,416 --> 00:27:37,416 ഞാൻ ശ്രദ്ധിച്ചു. 296 00:27:37,500 --> 00:27:39,416 പക്ഷേ കുട്ടികൾ അങ്ങനെ ആവില്ല. 297 00:27:39,500 --> 00:27:41,083 ക്ഷമിക്ക്, ഞാനറിഞ്ഞില്ല. 298 00:27:41,166 --> 00:27:43,750 വിളവെടുപ്പിനുമുമ്പ് വേട്ടക്കാർ ഇവിടെവരില്ല. 299 00:27:44,416 --> 00:27:45,625 ചെന്നായ്ക്കളും. 300 00:27:48,500 --> 00:27:51,041 തെക്ക് കുഴപ്പമുണ്ടോന്ന് സംശയിക്കുന്നു. 301 00:27:51,125 --> 00:27:54,208 എലനോർ ബ്രാണ്ടിഫൂട്ട്, നിങ്ങൾക്ക് എന്ത് ആശങ്കയാണ്? 302 00:27:58,666 --> 00:28:00,375 നിങ്ങൾ ചിന്തിച്ചിട്ടില്ലേ... 303 00:28:01,416 --> 00:28:02,916 അവിടെ മറ്റെന്താണ്? 304 00:28:03,541 --> 00:28:04,875 നദി എത്രദൂരം ഒഴുകുന്നു 305 00:28:04,958 --> 00:28:08,583 വസന്തത്തിൽ പാട്ടുകൾ പാടുന്ന കുരുവികൾ അത് പഠിച്ചതെവിടുന്ന്? 306 00:28:09,166 --> 00:28:13,333 എനിക്ക് അറിയില്ല, എന്നാൽ ഈ ലോകത്ത് അത്ഭുതങ്ങൾ ഉണ്ടെന്ന് തോന്നുന്നു. 307 00:28:13,875 --> 00:28:15,500 നമ്മുടെ അലച്ചിലിനപ്പുറം. 308 00:28:16,458 --> 00:28:18,000 നിന്നോട് പറഞ്ഞിട്ടുണ്ട്. 309 00:28:18,750 --> 00:28:20,583 നിരവധി തവണ. 310 00:28:22,500 --> 00:28:24,916 എൽവ്സുകൾക്ക് സംരക്ഷിക്കാൻ വനങ്ങളുണ്ട്. 311 00:28:25,000 --> 00:28:28,250 ഡ്വാർഫ്സുകൾക്ക് ഖനികളുണ്ട്. മനുഷ്യർക്ക് ധാന്യവിളകളുണ്ട്. 312 00:28:29,166 --> 00:28:32,833 മരങ്ങൾക്കും വേരിന്റെ താഴത്തെ മണ്ണിനെക്കുറിച്ച് വ്യാകുലപ്പെടണം. 313 00:28:33,458 --> 00:28:37,291 എന്നാൽ ഹാർഫൂട്ടുകൾ വിശാല ലോകത്തിന്റെ ആകുലതകളിൽ നിന്ന് മുക്തരാണ്. 314 00:28:37,375 --> 00:28:41,125 എന്നാൽ നമ്മൾ ഒരു നീണ്ട, നീണ്ട അരുവിയിലെ അലകൾ മാത്രം. ഋതുക്കൾ 315 00:28:41,541 --> 00:28:43,958 നമ്മുടെ പാത നിശ്ചയിച്ചിരിക്കുന്നു. 316 00:28:44,833 --> 00:28:47,708 ആരും പാതവിട്ടുമാറില്ല, ആരും ഒറ്റയ്ക്ക് നടക്കില്ല. 317 00:28:49,708 --> 00:28:52,416 നാം പരസ്പരം സംരക്ഷിക്കുന്നു. നാം സുരക്ഷിതരാണ്. 318 00:28:53,875 --> 00:28:55,375 നമ്മൾ അതിജീവിക്കുന്നു. 319 00:28:58,750 --> 00:29:00,875 പോകൂ. അച്ഛനെ സഹായിക്കൂ. 320 00:29:03,583 --> 00:29:07,000 അത് നിന്റെ പ്രശ്നം. നോക്കൂ, ഒരു ചക്രം ഉരുണ്ടതായിരിക്കണം. 321 00:29:40,708 --> 00:29:44,666 യോദ്ധാക്കളില് ഏറ്റവും ധീരരായ ഈ വിജയികള് 322 00:29:44,750 --> 00:29:49,291 ഇവിടെ നമ്മുടെ മുമ്പിൽ മുട്ടുകുത്തുന്നു. 323 00:29:50,958 --> 00:29:53,708 മോർഗോത്ത് ഒരു യുഗം മുമ്പ് വീണുപോയെങ്കിലും, 324 00:29:54,416 --> 00:29:58,208 അവന്റെ നിഴലിൽ നിന്ന് ഒരു പുതുതിന്മ ഉടലെടുക്കുമെന്ന് ചിലർ ഭയന്നു. 325 00:29:58,291 --> 00:30:00,125 അങ്ങനെ നൂറ്റാണ്ടുകളായി, 326 00:30:00,208 --> 00:30:04,291 ഈ സൈനികർ പാറക്കെട്ടുകളും ഗുഹകളും തിരഞ്ഞ്, 327 00:30:04,375 --> 00:30:07,625 ചീഞ്ഞ ശവത്തിന്റെ അസ്ഥികൾക്കുമീതെ ഒരു വസന്തമഴപോലെ, 328 00:30:07,708 --> 00:30:11,416 നമ്മുടെ ശത്രുവിന്റെ അവസാന അവശിഷ്ടവും കഴുകി കളഞ്ഞു. 329 00:30:14,125 --> 00:30:15,458 ഇപ്പോൾ, ഒടുവിൽ, 330 00:30:16,666 --> 00:30:20,041 അവർ വിജയത്തോടെ നമ്മിലേക്ക് മടങ്ങുന്നു, 331 00:30:20,125 --> 00:30:23,250 എന്തെന്നാൽ, അവർ സംശയാതീതമായി തെളിയിച്ചിരിക്കുന്നു 332 00:30:23,333 --> 00:30:27,458 നമ്മുടെ യുദ്ധകാലം അവസാനിച്ചെന്ന്. 333 00:30:29,791 --> 00:30:30,875 ഇന്ന്... 334 00:30:32,708 --> 00:30:35,541 നമ്മുടെ സമാധാന ദിനങ്ങൾ ആരംഭിക്കുന്നു. 335 00:31:01,541 --> 00:31:04,958 നമ്മുടെ നന്ദി പ്രകാശിപ്പിക്കുന്നതിനായി, 336 00:31:06,041 --> 00:31:08,583 ഈ വീരന്മാർക്ക് നമ്മുടെ എല്ലാ ഇതിഹാസങ്ങളിലും 337 00:31:08,666 --> 00:31:11,416 സമാനതകളില്ലാത്ത ബഹുമതി നൽകും. 338 00:31:11,500 --> 00:31:14,791 അവരെ ഗ്രേ ഹേവൻസിലേക്ക് കൊണ്ടുപോകുകയും 339 00:31:14,875 --> 00:31:19,208 അകലെ പടിഞ്ഞാറേ ഭാഗത്തുള്ള ബ്ലസ്ഡ് റീമിലെ നിത്യതയിൽ വസിക്കാൻ 340 00:31:20,291 --> 00:31:24,000 കടലിനു കുറുകെയുള്ള പാത അനുവദിക്കുകയും ചെയ്യും. 341 00:31:24,083 --> 00:31:27,250 വാലിനോറിന്റെ മരിക്കാത്ത ഭൂമി. 342 00:31:28,083 --> 00:31:31,916 അവസാനം, അവർ വീട്ടിലേക്ക് പോകുന്നു. 343 00:32:34,041 --> 00:32:37,375 ഒരു ഓർക്ക് പോലെ ശ്വസിച്ചുകൊണ്ട് നീ അവിടെ നിൽക്കുകയാണോ? 344 00:32:40,583 --> 00:32:44,000 കയ്പേറിയ പരീക്ഷണങ്ങളിൽ പുളിച്ചവർക്ക് വിജയത്തിന്റെ വീഞ്ഞ് 345 00:32:44,083 --> 00:32:46,666 ഏറ്റവും മധുരമുള്ളതാണെന്ന് പറയപ്പെടുന്നു. 346 00:32:47,416 --> 00:32:49,250 ഞാൻ വിജയിച്ചതായി കരുതുന്നില്ല. 347 00:32:49,333 --> 00:32:52,375 ഈ ദിവസത്തെ ബഹുമതികൾ നീ അർഹിക്കുന്നു. 348 00:32:53,250 --> 00:32:54,916 നിന്റെ സഹോദരൻ അഭിമാനിക്കും. 349 00:33:01,208 --> 00:33:03,958 ഇവയിൽ ആദ്യം കൊത്തിയെടുത്തത് ഞാൻ ഓർക്കുന്നു. 350 00:33:05,291 --> 00:33:08,708 വീണുപോയ ഒരാളുടെസാദൃശ്യം, ജീവനുള്ളതിൽ സംരക്ഷിക്കപ്പെടും. 351 00:33:08,791 --> 00:33:12,541 എന്റെ വിശ്രമം ഇവിടെ അവരോടൊപ്പം ആയിരിക്കുമെന്ന് ഞാൻ എപ്പോഴും 352 00:33:12,625 --> 00:33:13,916 വിശ്വസിച്ചിരുന്നു. 353 00:33:14,958 --> 00:33:16,875 പക്ഷേ പകരം ഞാനവരെവിട്ടുപോകുന്നു. 354 00:33:18,458 --> 00:33:22,458 ഇത് നിന്റെ രാജാവിന്റെ സമ്മാനമാണ്. 355 00:33:26,000 --> 00:33:28,000 ഞാൻ നിരസിക്കാൻതീരുമാനിച്ച സമ്മാനം. 356 00:33:29,125 --> 00:33:30,125 ഗലാഡ്രിയേൽ, നീ... 357 00:33:30,208 --> 00:33:32,916 എന്റെ സഹോദരൻ സൗരോണിനെ വേട്ടയാടാൻ ജിവൻ നൽകി. 358 00:33:34,416 --> 00:33:36,416 അവന്റെ ജോലി ഇനി എന്റേതാണ്. 359 00:33:39,250 --> 00:33:42,458 വടക്ക് വച്ച് രക്ഷപ്പെട്ട ശത്രുവിനെ തേടി ഞാൻ പോകുന്നു. 360 00:33:44,083 --> 00:33:46,125 വേണമെങ്കിൽ ഒറ്റയ്ക്ക്. 361 00:33:48,291 --> 00:33:51,291 അതെ. നിങ്ങളുടെ നിഗൂഢ മന്ത്രത്തകിട്. 362 00:33:51,375 --> 00:33:53,208 ഞാൻ അത് രാജാവുമായി പങ്കുവച്ചു. 363 00:33:53,291 --> 00:33:55,083 -പിന്നെന്തിനാ... -മന്ത്രത്തകിട് 364 00:33:55,166 --> 00:33:57,708 കണ്ടെന്നുവച്ച് സൗരോണിനെ പിടിക്കാറായെന്നല്ല. 365 00:33:57,791 --> 00:34:01,166 അത് കഴിഞ്ഞു. തിന്മ ഇല്ലാതായി. 366 00:34:01,250 --> 00:34:03,625 പിന്നെന്തുകൊണ്ട് അത് ഇവിടുന്ന് പോയില്ല? 367 00:34:05,041 --> 00:34:07,041 നീ എല്ലാം സഹിച്ചതിന് ശേഷം... 368 00:34:08,416 --> 00:34:10,666 സംഘർഷം തോന്നുക സ്വാഭാവികം മാത്രം. 369 00:34:11,666 --> 00:34:13,125 സംഘർഷമോ? 370 00:34:16,750 --> 00:34:19,666 എന്നെപ്പോലെ നീ തിന്മയെ അറിയാത്തതിൽ ആശ്വസിക്കുന്നു. 371 00:34:20,875 --> 00:34:23,125 എന്നാൽ ഞാൻ കണ്ടത് നീ കണ്ടിട്ടില്ല. 372 00:34:23,208 --> 00:34:24,250 ഞാൻ കണ്ടതാണ്. 373 00:34:24,333 --> 00:34:27,958 ഞാൻ കണ്ടത് നീ കണ്ടിട്ടില്ല. 374 00:34:28,791 --> 00:34:30,916 തിന്മ ഉറങ്ങുന്നില്ല, എൽറോണ്ട്. 375 00:34:32,250 --> 00:34:33,458 അത് കാത്തിരിക്കും. 376 00:34:34,125 --> 00:34:36,958 നാം സംതൃപ്തിയടയുന്ന നിമിഷത്തിൽ, 377 00:34:37,041 --> 00:34:38,458 അത് നമ്മെ അന്ധരാക്കും. 378 00:34:40,416 --> 00:34:43,041 എല്ലാം നീ ഭയപ്പെടുംപോലെന്ന് നമുക്കുകരുതാം, 379 00:34:43,125 --> 00:34:46,458 ഈ ശത്രു എവിടെയോ പതിയിരിക്കുന്നു. 380 00:34:47,125 --> 00:34:50,291 അവനെ തേടുന്നത് നിന്നെ തൃപ്തിപ്പെടുത്തുമെന്ന് കരുതുന്നോ? 381 00:34:50,375 --> 00:34:54,041 നിന്റെ വാൾമുനയിൽ ആ ഓർക്ക് കൂടി ലഭിച്ചാൽ നിനക്ക് സമാധാനമാകുമോ? 382 00:34:54,125 --> 00:34:56,041 -തെറ്റിയെങ്കിൽ... -തെറ്റില്ല. 383 00:34:56,125 --> 00:34:57,583 നിനക്ക് തെറ്റിയാൽ, 384 00:34:58,458 --> 00:35:01,625 ദൂരദേശങ്ങളിൽ മരിക്കാൻ നീ കൂടുതൽ എൽവ്സുകളെ നയിക്കുമോ? 385 00:35:03,458 --> 00:35:05,583 സ്വയം ബോധ്യപ്പെടാൻ വേണ്ടത്ര ചെയ്തു, 386 00:35:05,666 --> 00:35:08,500 ഈ പാതയിലേക്ക് നീ എത്ര പ്രതിമകൾ കൂടി ചേർക്കും? 387 00:35:09,333 --> 00:35:11,958 ചരിത്രത്തിൽ ആരും ആ വിളി നിരസിച്ചിട്ടില്ല. 388 00:35:12,791 --> 00:35:14,875 ഇപ്പോ ചെയ്യൂ, ഇനി സാധിച്ചേക്കില്ല. 389 00:35:15,750 --> 00:35:18,750 ഇരുണ്ട മന്ത്രണങ്ങളിലും കിനാവുകളിലും വിഷലിപ്തയായി, 390 00:35:18,833 --> 00:35:21,083 ബഹിഷ്കൃതയായി, നീ ഇവിടെ വസിക്കും. 391 00:35:21,166 --> 00:35:24,333 പടിഞ്ഞാറ്, എന്റെ വിധി മെച്ചമാവുമെന്ന് നീ കരുതുന്നോ? 392 00:35:25,458 --> 00:35:28,916 അവിടെ എന്റെ കാതുകളിൽ യുദ്ധകാഹളം പാട്ടായി പരിഹസിക്കില്ലേ? 393 00:35:30,916 --> 00:35:34,833 മിഡിൽ എർത്തിലെ സകല ഭീകരതയ്ക്കും മേൽ ഞാൻ വിജയിച്ചെന്ന് നീ പറയുന്നു. 394 00:35:36,375 --> 00:35:38,583 നീ അവരെ എന്നിൽ ജീവനോടെ വിടുമോ? 395 00:35:39,666 --> 00:35:41,000 എന്നൊപ്പം കൊണ്ടുപോകാൻ? 396 00:35:42,000 --> 00:35:45,916 മരിക്കാത്ത, മാറ്റമില്ലാത്ത, തകരാത്ത, 397 00:35:46,958 --> 00:35:49,333 ശീതമില്ലാത്ത വസന്തത്തിന്റെ നാട്ടിലേക്ക്? 398 00:35:49,416 --> 00:35:51,833 ബ്ലസ്ഡ് റീമിൽ മാത്രമേ 399 00:35:51,916 --> 00:35:54,416 നിന്നിലെ തകർന്നവയെ സുഖപ്പെടുത്താനാവൂ. 400 00:35:55,250 --> 00:35:56,333 അവിടെ പോകൂ. 401 00:35:56,833 --> 00:35:58,625 പോ, നിനക്ക് വാക്ക് തരുന്നു... 402 00:35:59,333 --> 00:36:03,250 നീ കാണുന്ന ഭീഷണിയെ കുറിച്ചുള്ള അഭ്യൂഹം ശരിയാണെന്ന് തെളിഞ്ഞാൽ, 403 00:36:03,750 --> 00:36:06,125 അത് ശരിയാക്കുംവരെ ഞാൻ വിശ്രമിക്കില്ല. 404 00:36:08,000 --> 00:36:10,416 നീ വളരെക്കാലം പോരാടി, ഗലാദ്രിയൽ. 405 00:36:13,000 --> 00:36:14,541 നിന്റെ വാൾ താഴെവയ്ക്ക്. 406 00:36:15,291 --> 00:36:17,208 അതില്ലെങ്കിൽ, ഞാൻ എന്താകും? 407 00:36:17,291 --> 00:36:18,916 നീ എന്തായിരുന്നുവോ അത്. 408 00:36:21,875 --> 00:36:23,125 എന്റെ സുഹൃത്ത്. 409 00:36:27,041 --> 00:36:30,041 ലിൻഡൻ 410 00:36:42,083 --> 00:36:43,541 സൗത്ത് ലാന്ഡ്സ് ദി ലാന്സ് ഓഫ് മെന് 411 00:37:20,291 --> 00:37:21,708 ഗുഡ് ഈവനിംഗ്. 412 00:37:21,791 --> 00:37:23,333 മൂന്ന് നീക്കങ്ങളിൽ കാരീസ്. 413 00:37:28,166 --> 00:37:29,625 വിഷബാധയ്ക്കാണ് സാധ്യത. 414 00:37:29,708 --> 00:37:31,625 വിഷബാധയോ? ആരുകാരണം? 415 00:37:32,166 --> 00:37:35,250 ഉള്ളി-കണ്ണുള്ള സ്കട്ടാണ് അതുചെയ്തതെന്നേ നമുക്കറിയൂ. 416 00:37:47,375 --> 00:37:48,583 അറോണ്ടീർ. 417 00:37:49,916 --> 00:37:52,250 ശരിക്കും ഇത് രണ്ടാഴ്ച കഴിഞ്ഞോ? 418 00:37:53,458 --> 00:37:54,583 അതെ, കഴിഞ്ഞു. 419 00:37:56,416 --> 00:38:00,083 ഈ ഗോ-റൗണ്ടിനെ കുറിച്ച് റിപ്പോർട്ടുചെയ്യാൻ അല്പമേയുള്ളൂ. 420 00:38:00,166 --> 00:38:03,583 ചില മോശം തർക്കങ്ങൾ, ലേശം ക്രമരഹിത പകിട കൈകാര്യം ചെയ്യൽ. 421 00:38:04,166 --> 00:38:06,291 പിന്നെ... അതെ! 422 00:38:06,375 --> 00:38:08,833 ഇവിടെ ത്രിൽ ഉണ്ടായിരുന്നു, ട്രൂസ്ഡേയിൽ. 423 00:38:08,916 --> 00:38:10,833 ഒരു പെണ്ണിനെ ചൊല്ലിയുള്ള വഴക്ക്. 424 00:38:11,250 --> 00:38:14,666 അവന്റെ കണ്ണ് അലസമായിരുന്നു, അവളുടേത് ഓവർ ആക്റ്റീവും. 425 00:38:16,875 --> 00:38:19,000 പോരാളീ, നിങ്ങൾ അല്പം കുടിക്കുന്നോ? 426 00:38:19,083 --> 00:38:21,291 എന്റെ സുഖം എന്നുംപോലെ നിന്റേതാ. 427 00:38:21,375 --> 00:38:22,875 പിന്നെ വിഷബാധ? 428 00:38:23,375 --> 00:38:24,416 എന്ത് വിഷബാധ? 429 00:38:24,500 --> 00:38:26,291 നീ ഇപ്പോൾ ചർച്ച ചെയ്തത്. 430 00:38:26,375 --> 00:38:27,500 ഇല്ല... 431 00:38:27,583 --> 00:38:30,625 വിഷംകലർന്ന പുല്ലായിരുന്നു. അവനതിനെപ്പറ്റിയാ പറഞ്ഞെ. 432 00:38:32,125 --> 00:38:34,958 കടന്നുപോയ ആൾ പറഞ്ഞു, തന്റെ മേട് അളിഞ്ഞെന്ന്. 433 00:38:35,041 --> 00:38:37,208 കളകൾ മാത്രമേ അവിടെ വളരൂ. 434 00:38:37,291 --> 00:38:40,000 അയാൾ, അയാൾ എവിടെ നിന്നാണ് വന്നത്? 435 00:38:40,500 --> 00:38:42,000 പറഞ്ഞില്ല. കിഴക്കാവും. 436 00:38:42,750 --> 00:38:44,166 എന്നാ അയാളിവിടെ വന്നത്? 437 00:38:44,625 --> 00:38:47,291 അത് പോകട്ടെ, കത്തിച്ചെവിയാ. 438 00:38:48,208 --> 00:38:50,250 അത് പന്ന പുല്ലാണ്. 439 00:38:51,333 --> 00:38:55,625 ആയിരം വർഷം മുമ്പ് മരിച്ചവരുമായി നീ ഞങ്ങളെ കൂട്ടിച്ചേർക്കുന്നോ. 440 00:38:55,708 --> 00:38:58,541 നിങ്ങളെപ്പോഴാ ഭൂതകാലത്തെ ഉപേക്ഷിക്കാൻ പോകുന്നത്? 441 00:39:02,416 --> 00:39:05,958 നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഭൂതകാലം നമ്മോടൊപ്പമുണ്ട്. 442 00:39:06,833 --> 00:39:10,833 ഒരു ദിവസം, നമ്മുടെ യഥാർത്ഥ രാജാവ് മടങ്ങിവരും. 443 00:39:11,958 --> 00:39:16,458 നിങ്ങളുടെ ബൂട്ടിന്റെ അടിയിൽ നിന്ന് ഞങ്ങളെ പുറത്തെടുക്കും. 444 00:39:16,541 --> 00:39:18,208 ശാന്തനായി തീകെടുത്തൂ കുട്ടി. 445 00:39:31,083 --> 00:39:31,916 വരൂ കൂട്ടീ. 446 00:39:35,208 --> 00:39:37,208 അപ്പോൾ മറ്റെന്തെങ്കിലും ഉണ്ടാകുമോ? 447 00:40:00,791 --> 00:40:02,208 എനിക്ക് നിന്റെ കൈ തരൂ. 448 00:40:20,833 --> 00:40:22,000 ആൽഫിരിൻ വിത്തുകൾ. 449 00:40:25,000 --> 00:40:27,666 കുട്ടിക്കാലത്തല്ലാതെ ഞാൻ ഈ പൂവ് കണ്ടിട്ടില്ല. 450 00:40:28,416 --> 00:40:29,916 നിനക്കിതെവിടുന്നു കിട്ടി? 451 00:40:30,583 --> 00:40:34,041 കടന്നുപോയ മറ്റൊരു വൈദ്യനുമായി ഞാന് കച്ചവടം ചെയ്തു. 452 00:40:34,125 --> 00:40:36,250 തൈലത്തിനായി ഞങ്ങൾ ദളങ്ങൾ ചതച്ചു. 453 00:40:36,333 --> 00:40:37,958 നീ അവ ചതച്ചോ? 454 00:40:38,041 --> 00:40:39,500 പതിയെ. 455 00:40:42,958 --> 00:40:44,958 നിന്റെ കൂട്ടരിൽ വൈദ്യരുണ്ടോ? 456 00:40:45,041 --> 00:40:46,416 ഉണ്ട്. 457 00:40:46,500 --> 00:40:48,333 അവരെ കൗശലക്കാരെന്ന് വിളിക്കും. 458 00:40:49,291 --> 00:40:53,333 നമ്മുടെ ശരീരത്തിലെ മിക്ക മുറിവുകളും സ്വയം സുഖപ്പെടുന്നു, 459 00:40:53,416 --> 00:40:57,833 മറഞ്ഞിരിക്കുന്ന സത്യത്തെ സൗന്ദര്യ സൃഷ്ടിയായി അവതരിപ്പിക്കുക അവരുടെ ജോലിയാ. 460 00:40:58,791 --> 00:41:01,458 സൗന്ദര്യം ആത്മാവിനെ സുഖപ്പെടുത്തും. 461 00:41:03,750 --> 00:41:06,458 അപ്പോൾ നീ ആൽഫിരിൻ പൂക്കളെ മനോഹരമായി കാണും. 462 00:41:13,750 --> 00:41:15,416 അടുത്ത തവണ വരെ. 463 00:41:15,500 --> 00:41:16,583 പോരാളി. 464 00:41:27,291 --> 00:41:28,916 റിപ്പോർട്ട് ചെയ്യാനുണ്ടോ? 465 00:41:30,208 --> 00:41:31,875 അസാധാരണമായി ഒന്നുമില്ല. 466 00:41:34,458 --> 00:41:35,666 പിന്നെ കിണർ... 467 00:41:37,083 --> 00:41:38,333 അത് എങ്ങനെയുണ്ട്? 468 00:41:39,875 --> 00:41:41,291 നീ വെള്ളം കോരിയോ? 469 00:41:42,208 --> 00:41:43,958 ഞങ്ങൾക്ക് ഓസ്തിരിത്തിലെത്തണം. 470 00:41:46,083 --> 00:41:48,916 നീ എന്താ ചെയ്യുന്നതെന്ന് വാച്ച്വാർഡൻ കണ്ടാൽ 471 00:41:49,000 --> 00:41:51,916 ഞാൻ നേരിടേണ്ട അനന്തരഫലങ്ങൾ നീ പരിഗണിച്ചിട്ടുണ്ടോ? 472 00:41:52,000 --> 00:41:53,666 അർത്ഥം എനിക്കുമനസ്സിലായില്ല. 473 00:41:53,750 --> 00:41:55,250 ഒരു കണ്ണ് നിന്നിലിടാതെ 474 00:41:55,333 --> 00:41:57,416 അവരെ നിരീക്ഷിക്കുക ബുദ്ധിമുട്ടാണ്. 475 00:41:57,500 --> 00:41:58,750 ഞാനന്ധനാന്ന് കരുതിയോ? 476 00:41:58,833 --> 00:42:02,000 ഇല്ല. നീ ഏറെ സംസാരിക്കുന്നുണ്ട്. 477 00:42:02,708 --> 00:42:04,625 നിന്നെ ചീഞ്ഞ ഇലകൾ മണക്കുന്നു. 478 00:42:04,708 --> 00:42:06,208 ഇല്ല, എന്നെമണക്കുന്നില്ല. 479 00:42:06,291 --> 00:42:07,458 ഉണ്ട്, മണക്കുന്നു. 480 00:42:15,291 --> 00:42:18,291 എന്റെ പോയിന്റ് ഇതാണ്. ചരിത്രത്തിൽ രണ്ടുതവണ മാത്രമേ 481 00:42:18,375 --> 00:42:21,500 എൽവ്സും മനുഷ്യരും തമ്മിൽ ജോടിയായിട്ടുള്ളൂ. 482 00:42:21,583 --> 00:42:24,083 ഓരോ അവസരത്തിലും അത് ദുരന്തത്തിൽ കലാശിച്ചു. 483 00:42:24,166 --> 00:42:25,250 ഒടുക്കം മരണമായി. 484 00:42:25,333 --> 00:42:27,250 നീയെന്നെ ഓർമ്മിപ്പിക്കേണ്ടതില്ല. 485 00:42:28,833 --> 00:42:30,416 പിന്നെന്തിനാ ശഠിക്കുന്നത്? 486 00:42:31,208 --> 00:42:32,916 ഒരു കാരണം പറ. ഒരെണ്ണം. 487 00:42:33,000 --> 00:42:34,833 അറോണ്ടീർ! മെധോർ! 488 00:42:36,291 --> 00:42:39,208 യുദ്ധനാളുകൾ ഒടുങ്ങിയതായി മഹാരാജാവ് പ്രഖ്യാപിച്ചു. 489 00:42:40,666 --> 00:42:43,083 വിദൂര ഔട്ട്പോസ്റ്റുകൾ പിരിച്ചുവിട്ടു. 490 00:42:44,541 --> 00:42:45,625 നാം പോകുന്നു. 491 00:43:12,791 --> 00:43:14,375 അവസാനമായി നോക്കുകയാണോ? 492 00:43:16,500 --> 00:43:19,000 എഴുപത്തൊമ്പത് വർഷമായി ഞാനിവിടായിട്ട്. 493 00:43:21,125 --> 00:43:23,791 ഞാനിത് ശീലിച്ചുവെന്ന് കരുതുന്നു. 494 00:43:25,458 --> 00:43:29,000 ഈ സ്ഥലം ഒരു കാലത്ത് പാറക്കെട്ടായിരുന്നെന്ന് നീവിശ്വസിക്കുമോ? 495 00:43:29,083 --> 00:43:31,083 ഇത് വളരെ മാറി, വാച്ച് വാർഡൻ. 496 00:43:31,958 --> 00:43:34,041 എന്നാലിവിടെ വസിക്കുന്നവരങ്ങനല്ല. 497 00:43:34,541 --> 00:43:38,541 മോർഗോത്തിനൊപ്പം നിന്നവരുടെ രക്തം ഇപ്പോഴും സിരകളെ ഇരുണ്ടതാക്കുന്നു. 498 00:43:40,958 --> 00:43:42,833 അതുപണ്ടായിരുന്നു, വാച്ച് വാർഡൻ. 499 00:43:47,833 --> 00:43:49,541 യുദ്ധത്തിനുമുമ്പെന്താ ചെയ്തെ? 500 00:43:50,458 --> 00:43:51,583 ഒരു കർഷകൻ. 501 00:43:51,666 --> 00:43:55,333 എങ്കിൽ നീ വീട്ടിലേക്കുമടങ്ങുമ്പോൾ വിട്ടതിലും ഏറെക്കിട്ടും. 502 00:43:55,416 --> 00:43:58,208 ബഹുമതികൾ, പദവി. 503 00:43:59,500 --> 00:44:01,166 നിനക്കൊരു പുതുജീവിതംകിട്ടും. 504 00:44:02,166 --> 00:44:04,208 എന്നാൽ ഇത് കുറിച്ചിട്ടോ, അറോണ്ടീർ, 505 00:44:04,833 --> 00:44:08,416 79 വർഷം, നീ തിർഹരാദിലെ സ്ത്രീപുരുഷന്മാരുടെ സുരക്ഷനോക്കി, 506 00:44:08,500 --> 00:44:11,416 അവരുടെ പൂർവികർ പണ്ട് ചെയ്തതിന്റെ പേരിലല്ലത്... 507 00:44:12,875 --> 00:44:14,875 അവരിപ്പോഴും ആരാ എന്നതാണ് കാരണം. 508 00:44:20,416 --> 00:44:21,625 നന്ദി ഉണ്ടാവണം. 509 00:44:23,166 --> 00:44:25,333 ഇനിമേലിൽ അവരെ കാണേണ്ടതില്ലല്ലോ. 510 00:45:03,958 --> 00:45:07,166 ശ്രദ്ധിക്ക്. ഇത് ഫയർറൂട്ട്പൊടിയാ. മെല്ലെ ചെയ്യണം. 511 00:45:07,250 --> 00:45:09,333 മെല്ലെ ആയാല് ഞാനിവിടെ കുടുങ്ങും. 512 00:45:09,416 --> 00:45:11,291 രാവിലെ തിരക്കിട്ട പണിയാണല്ലോ. 513 00:45:11,375 --> 00:45:14,000 കഷ്ടിച്ച് ഉറങ്ങി. എലികൾ ഡാൻസ് ചെയ്തിരുന്നു. 514 00:45:14,083 --> 00:45:16,125 -ഫ്ലോർബോർഡുകൾക്ക് കീഴിൽ. -വീണ്ടുമോ? 515 00:45:16,208 --> 00:45:18,916 കഴിഞ്ഞ മൂന്ന് രാത്രികൾ. മാന്തലും ചുരണ്ടലും. 516 00:45:22,416 --> 00:45:24,250 അവരിലൊരാൾ ഇവിടെന്താ ചെയ്യുന്നേ? 517 00:45:35,250 --> 00:45:36,750 നീ പോകുന്നെന്നു കേട്ടു. 518 00:45:37,791 --> 00:45:38,958 ഞങ്ങൾ പോകുകയാണ്. 519 00:45:41,166 --> 00:45:43,166 നിന്റെ കമ്പനിയുടെ ബാക്കി എവിടെ? 520 00:45:44,458 --> 00:45:48,000 മിക്കവാറും ഈ നിമിഷം തന്നെ എന്നെ തിരയുകയായിരിക്കും. 521 00:45:48,708 --> 00:45:50,375 എന്തിനാ എന്റെ വീട്ടിൽവന്നത്? 522 00:46:03,750 --> 00:46:05,583 നിങ്ങൾക്ക് പറയാനുള്ളത് പറയൂ. 523 00:46:05,666 --> 00:46:07,166 ഞാൻ നേരത്തെ പറഞ്ഞതാണ്. 524 00:46:08,041 --> 00:46:11,583 നൂറു പ്രാവശ്യത്തിലേറെ, വാക്കുകളിലല്ലാതെ എല്ലാ വിധത്തിലും. 525 00:46:13,583 --> 00:46:14,708 അമ്മേ. 526 00:46:16,250 --> 00:46:17,916 ഒരാൾ കാണാന്വന്നിരിക്കുന്നു. 527 00:46:26,875 --> 00:46:27,958 അമ്മേ. 528 00:46:31,291 --> 00:46:33,125 മൃഗങ്ങളെ സുഖപ്പെടുത്തുമോ? 529 00:46:35,583 --> 00:46:37,583 നിങ്ങൾ അവളെ ഒന്ന് നോക്കിയാൽ. 530 00:46:38,500 --> 00:46:41,541 അവൾക്ക് എന്തോ ഒരു അസുഖം ഉണ്ട്. 531 00:46:42,291 --> 00:46:43,708 ഏത് തരം അസുഖമാണ്? 532 00:46:51,041 --> 00:46:52,541 ഇത് പനി അല്ല. 533 00:46:54,541 --> 00:46:57,166 അവൾക്ക് വ്രണങ്ങൾ ഉള്ളതായി കാണുന്നില്ല. 534 00:46:58,375 --> 00:47:00,000 അവൾ എവിടെയാണ് മേഞ്ഞത്? 535 00:47:00,083 --> 00:47:01,833 അവൾ കിഴക്ക് മേഞ്ഞിരുന്നു. 536 00:47:03,125 --> 00:47:04,416 അവൾ എന്തെങ്കിലും തിന്നിരിക്കുമോ? 537 00:47:09,208 --> 00:47:12,041 അതെന്താണ്, അവളിൽ നിന്ന് ചീറ്റി വന്നത്? 538 00:47:13,333 --> 00:47:14,916 കിഴക്ക് എത്ര ദൂരം? 539 00:47:15,000 --> 00:47:17,375 അവൾ ഹോർഡേൺ വരെ പോയിരിക്കാം. 540 00:47:24,625 --> 00:47:25,833 നീ എവിടെ പോകുന്നു? 541 00:47:25,916 --> 00:47:29,166 ഹോർഡേണിലേക്ക് ഒരുദിവസം വേണം. സന്ധ്യയ്ക്ക് ഞാനവിടെത്തും. 542 00:47:29,250 --> 00:47:30,583 ഞാനും ഒപ്പം വരുന്നു. 543 00:47:43,083 --> 00:47:44,833 അത് വേഗത്തിലാക്ക്. 544 00:47:44,916 --> 00:47:47,666 അയാള് നമ്മെ കാണും, പല്ലുകൾ അടിച്ചുവീഴ്ത്തും. 545 00:47:50,875 --> 00:47:53,000 അബദ്ധത്തിൽ മാത്രം കണ്ടു. 546 00:47:53,083 --> 00:47:54,375 ശരിയായ ബോർഡിൽ ചവിട്ടി 547 00:47:56,916 --> 00:47:58,083 അപ്പോൾ, പറയൂ, 548 00:47:59,083 --> 00:48:01,625 ഇത് സത്യമാണോ? നിന്റെ അമ്മയെ കുറിച്ച്? 549 00:48:02,583 --> 00:48:04,000 എന്താണ് സത്യം? 550 00:48:04,708 --> 00:48:08,500 കഴിഞ്ഞ ദിവസം വാൽഡ്രഗ് കിണറ്റിൻ്റെ മുനമ്പുകളിൽ ഉടക്കിയ 551 00:48:08,625 --> 00:48:11,125 ഒരു ചൂണ്ടക്കാരനെ പിടികൂടിയതായി കേട്ടു. 552 00:48:11,208 --> 00:48:12,333 നിന്നോടാരുപറഞ്ഞു? 553 00:48:12,416 --> 00:48:13,666 എല്ലാവരും. 554 00:48:14,125 --> 00:48:15,291 അത് ഒരു നുണയാണ്. 555 00:48:15,833 --> 00:48:18,375 അതുകൊണ്ടായിരിക്കാം നിന്റെ അച്ഛൻ ഓടിപ്പോയത്. 556 00:48:18,458 --> 00:48:19,791 അച്ഛൻ ഓടിപ്പോയില്ല. 557 00:48:19,875 --> 00:48:21,708 പിന്നെ എന്താണ് സംഭവിച്ചത്? 558 00:48:21,791 --> 00:48:23,458 നിനക്കും അറിയില്ല, അല്ലേ? 559 00:48:27,000 --> 00:48:29,833 സാൾട്ടി റാസ്കലിന് രാജാവിന്റെ പാരിതോഷികം കിട്ടി. 560 00:48:31,416 --> 00:48:32,916 ഇതാണ് യഥാർത്ഥ പാരിതോഷികം. 561 00:48:53,125 --> 00:48:54,125 കാണ്! 562 00:48:56,625 --> 00:48:57,708 വേഗം പോ! 563 00:49:36,541 --> 00:49:38,541 അവൾ എന്റെ കാഴ്ച്ചയ്ക്കപ്പുറം പോയി. 564 00:49:39,750 --> 00:49:42,833 ഗലാദ്രിയലിന് തിരച്ചിൽ തുടരണമെന്ന് ഉറപ്പായിരുന്നു. 565 00:49:44,083 --> 00:49:47,083 അങ്ങനെങ്കിൽ, അവൾ പരാജയപ്പെടുത്താൻ ശ്രമിച്ച 566 00:49:47,166 --> 00:49:52,541 തിന്മയെ അശ്രദ്ധമായി ജീവിക്കാൻ വിടുമെന്ന് ഞങ്ങൾ മുൻകൂട്ടി കണ്ടു. 567 00:49:54,583 --> 00:49:57,666 കാരണം, തീ കെടുത്താൻശ്രമിക്കുന്ന കാറ്റ് 568 00:49:57,750 --> 00:50:00,166 അതിന്റെ വ്യാപനത്തിനും കാരണമായേക്കാം. 569 00:50:02,000 --> 00:50:03,750 പിന്നെ അവൾ തേടി വന്ന നിഴൽ... 570 00:50:06,583 --> 00:50:08,166 അതുണ്ടെന്ന് നീ കരുതുന്നോ? 571 00:50:08,791 --> 00:50:11,416 അതിനെക്കുറിച്ച് നിന്റെ മനസ്സ് ശാന്തമാക്കുക. 572 00:50:12,750 --> 00:50:14,958 നീ ചെയ്തത് ശരിയായിരുന്നു. 573 00:50:15,041 --> 00:50:18,333 ഗലാദ്രിയലിനും മിഡിൽ എർത്തിനും വേണ്ടി. 574 00:50:20,291 --> 00:50:22,291 ശരി തിരിച്ചറിയാൻ പ്രയാസമാണ്... 575 00:50:24,208 --> 00:50:26,416 സൗഹൃദവും കടമയും ഇടകലർന്നപ്പോൾ. 576 00:50:28,416 --> 00:50:31,083 നയിക്കുന്നവരുടെയും തേടുന്നവരുടെയും 577 00:50:32,000 --> 00:50:34,208 ഭാരം ഇതാണ്. 578 00:50:35,958 --> 00:50:38,250 ഗലാദ്രിയൽ അസ്തമയത്തിലേക്ക് പോകുന്നു. 579 00:50:38,333 --> 00:50:43,166 നീയും ഞാനും പുതിയ സൂര്യോദയത്തിലേക്ക് നോക്കണം. 580 00:50:45,291 --> 00:50:46,458 അതിനായി, 581 00:50:48,041 --> 00:50:51,625 സെലിബ്രിംബോർ പ്രഭുവിന്റെ വര്ക്കുമായി നീ പരിചയമായിട്ടുണ്ടോ? 582 00:50:52,666 --> 00:50:55,083 എൽവൻ-സ്മിത്തുകളിൽ ഏറ്റവും മികച്ചത്. 583 00:50:55,500 --> 00:50:59,166 ചെറുപ്പംമുതലേ ആ കലാവൈഭവത്തെ ആരാധിച്ചിരുന്നു. എന്തേചോദിക്കാന്? 584 00:50:59,250 --> 00:51:04,000 അദ്ദേഹം ഒരു പുതിയ പ്രോജക്റ്റ് ചെയ്യാൻ പോകുന്നു. പ്രാധാന്യമുള്ള ഒന്ന്. 585 00:51:05,083 --> 00:51:08,208 നീ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുമെന്ന് തീരുമാനിച്ചു. 586 00:51:11,166 --> 00:51:14,666 എന്നാൽ വിശദാംശങ്ങൾ വിശദമാക്കാൻ ഞാൻ നിങ്ങളെ അനുവദിക്കും. 587 00:51:30,250 --> 00:51:33,291 ആദ്യം വലിയ ആളുകൾ, ഇപ്പോൾ താരങ്ങൾ. 588 00:51:35,000 --> 00:51:37,333 അവർ ഉറങ്ങുമ്പോൾ കണ്ണുകൾ തുറക്കും. 589 00:51:41,291 --> 00:51:42,583 ഏതാണ്ട്... 590 00:51:44,208 --> 00:51:46,375 അവർ എന്തിനോവേണ്ടി നോക്കുന്നത് പോലെ. 591 00:51:46,875 --> 00:51:47,958 എന്തിനുനോക്കുന്നു? 592 00:51:48,875 --> 00:51:51,833 നീ കാർട്ട് വീൽ നോക്ക്, വഴക്ക് പറയേണ്ടെങ്കിൽ. 593 00:51:51,916 --> 00:51:53,750 എന്താണത്? എന്താണ് കാണുന്നത്? 594 00:51:53,833 --> 00:51:56,041 എലനോർ ബ്രാണ്ടിഫൂട്ട്, നിന്റെ അച്ഛന്റെ 595 00:51:56,125 --> 00:51:57,958 മൂക്ക് എപ്പോഴും കുഴപ്പംതോണ്ടും, 596 00:51:58,041 --> 00:52:02,250 ഒരു ഹാർഫൂട്ടായി ജനിക്കരുതാത്തവിധം നീ ജിജ്ഞാസുവും ഇടപെടല്ശീലനുമാണ്. 597 00:52:02,333 --> 00:52:05,041 നീ പാതി അണ്ണാനല്ലെന്നുള്ളത് ഉറപ്പാണോ? 598 00:52:06,458 --> 00:52:09,208 സഡോക്ക്. സഡോക്ക്, ദയവായി. 599 00:52:10,000 --> 00:52:11,208 എന്നോട് പറയൂ. 600 00:52:13,958 --> 00:52:16,541 ആകാശം വിചിത്രമാണ്. 601 00:52:19,000 --> 00:52:20,208 വിചിത്രം... 602 00:52:20,291 --> 00:52:21,375 വിചിത്രമായതെങ്ങനെ? 603 00:52:21,458 --> 00:52:23,333 നോറി! നിന്റെ പക്കൽ ഗ്രീസുണ്ടോ? 604 00:52:23,416 --> 00:52:24,666 ഞാൻ വരുന്നു. 605 00:52:33,416 --> 00:52:35,958 ഹോർഡേണിലെ നഗരവാസികളെ നിനക്കെത്ര പരിചയമുണ്ട്? 606 00:52:36,041 --> 00:52:38,875 വളരെ, ഞാൻ പ്രതീക്ഷിക്കണം. അവിടെയാ ഞാൻ ജനിച്ചത്. 607 00:52:40,875 --> 00:52:42,041 എന്തുകൊണ്ട്? 608 00:52:42,125 --> 00:52:45,583 ഹോർഡേണിലെ ആളുകൾ മോർഗോത്തിനോടുള്ള വിശ്വസ്തതയിൽ വിശേഷിച്ച് 609 00:52:45,666 --> 00:52:47,333 ശക്തരായിരുന്നെന്നാ കേൾവി. 610 00:52:48,458 --> 00:52:49,875 നീ ഇപ്പോൾ പറഞ്ഞതെന്താ? 611 00:52:53,916 --> 00:52:55,166 സത്യം. 612 00:52:56,416 --> 00:52:58,416 നീ എന്റെ ചങ്ങാതികളെയാ പറയുന്നത്. 613 00:52:58,500 --> 00:53:01,083 ബന്ധുക്കൾ, ഞാനറിയും. അവിടെ നല്ലവരുണ്ട്. 614 00:53:05,250 --> 00:53:07,041 അതിനാലാ ഞാൻനിന്നോടൊപ്പമുള്ളത്. 615 00:53:09,500 --> 00:53:11,125 വാച്ച് വാർഡന് പകരം. 616 00:53:12,166 --> 00:53:13,416 ബ്രോൺവിൻ. 617 00:53:20,125 --> 00:53:24,041 ഈ നാട്ടിലെ എന്റെ ദിവസങ്ങളിൽ ഞാനറിഞ്ഞ ദയയുള്ള ഒരേയൊരാൾ നീയാണ്. 618 00:53:40,708 --> 00:53:41,958 ഹോർഡേൺ. 619 00:53:47,000 --> 00:53:48,083 സൗത്ത് ലാൻഡ്സ് 620 00:53:51,083 --> 00:53:52,708 മിഡിൽ-എർത്ത് 621 00:53:52,791 --> 00:53:54,791 ദി സന്ദറിങ് സീസ് 622 00:56:11,250 --> 00:56:16,916 ഒരു കപ്പൽ പൊങ്ങിക്കിടക്കുന്നു, കല്ലിന് അത് കഴിയില്ല, എന്തുകൊണ്ടെന്ന് അറിയാമോ? 623 00:56:51,958 --> 00:56:53,125 ഗലാദ്രിയൽ. 624 00:57:09,041 --> 00:57:10,458 എനിക്ക് നിന്റെ കൈ തരൂ. 625 00:57:23,208 --> 00:57:26,208 എന്നാൽ വെളിച്ചം ചിലപ്പോൾ ആകാശത്ത് തിളങ്ങുന്ന 626 00:57:26,291 --> 00:57:28,958 അതേ തിളക്കത്തോടെ വെള്ളത്തിൽ പ്രതിഫലിക്കുന്നു. 627 00:57:30,666 --> 00:57:33,083 ഏതുദീപത്തെ പിന്തുടരണമെന്ന്, എങ്ങനെയറിയും? 628 00:57:34,750 --> 00:57:36,750 ചിലപ്പോൾ ഇരുട്ടിനെ തൊടുന്നത് വരെ 629 00:57:38,500 --> 00:57:40,500 നമുക്ക് അറിയാൻ കഴിയില്ല. 630 00:57:52,125 --> 00:57:53,208 ഗലാദ്രിയൽ! 631 01:02:39,666 --> 01:02:41,666 ഉപശീർഷകം വിവർത്തനംചെയ്തത്: പുനലൂര്‍ ചന്ദ്രശേഖരന്‍ 632 01:02:41,750 --> 01:02:43,750 'ക്രിയേറ്റിവ് സൂപ്പർവൈസർ': ലളിത ശ്രീ