1 00:00:07,166 --> 00:00:08,875 അതാരുടെ കഠാര, ഗലാദ്രിയൽ? 2 00:00:08,958 --> 00:00:12,291 എൻ്റെ സഹോദരൻ. സൗറോണിൻ്റെ സേവകരാൽ അദ്ദേഹം കൊല്ലപ്പെട്ടു. 3 00:00:13,333 --> 00:00:17,500 മൊർഗോത്തിൻ്റെ തോൽവിക്ക് ശേഷം, നിങ്ങൾ സൗറോൺ എന്ന് വിളിക്കുന്നവൻ 4 00:00:17,625 --> 00:00:22,666 സേനാ-കായികബലമല്ലാത്ത ജഡശക്തിയല്ല, മറിച്ച് ജഡത്തെ ഭരിക്കും ശക്തിയെ ആവാഹിക്കാനൊരുങ്ങി. 5 00:00:22,750 --> 00:00:25,416 ഞാൻ സൗറോണിനെ വധിച്ചു. 6 00:00:25,500 --> 00:00:26,541 ഞൻ വിശ്വസിക്കില്ല. 7 00:00:26,625 --> 00:00:29,041 ജീവിക്ക്! 8 00:00:29,583 --> 00:00:30,625 ഡില്ലി, തിരികെ വരൂ! 9 00:00:35,375 --> 00:00:39,500 പക്ഷേ ഞങ്ങളെത്ര ശ്രമിച്ചിട്ടും, ഞങ്ങളുടെ പതനം വേഗത്തിലാകുകയാണുണ്ടായത്. 10 00:00:39,583 --> 00:00:42,125 ഈ മിത്രിൽ... ഇത് മാത്രമാണ് ഞങ്ങളുടെ രക്ഷ. 11 00:00:42,208 --> 00:00:44,625 ഒന്നും അതിൻ്റെ പ്രകാശം കുറയ്ക്കുന്നില്ല. 12 00:00:45,041 --> 00:00:46,541 -ഡ്യൂറിൻ രാജാവേ... -മതി! 13 00:00:47,541 --> 00:00:51,791 എൽവ്സിന് മരണത്തെ അതിജീവിക്കാനായി ഞാൻ ഡ്വാർവൻ ജീവൻ ബലികൊടുക്കില്ല. 14 00:00:52,916 --> 00:00:54,541 ഞാൻ മിഡിൽ എർത്തിലേക്ക് പോവുന്നു. 15 00:00:54,625 --> 00:00:58,250 അവിടെ നിന്നെ കാത്തിരിക്കുന്നത് ഇരുട്ട് മാത്രമാണ്. 16 00:00:59,333 --> 00:01:00,166 അഭയം പ്രാപിക്കൂ! 17 00:01:03,875 --> 00:01:04,708 അയ്യോ! 18 00:01:05,125 --> 00:01:06,500 എൻ്റെ മകൻ എവിടെ? 19 00:01:06,583 --> 00:01:08,625 അദാർ! 20 00:01:08,708 --> 00:01:11,375 നമുക്ക് ഈ അപകടമേഖല വിട്ടുപോകാം. 21 00:01:11,708 --> 00:01:15,458 -നിന്നരികെനിന്ന് പോരാടുമ്പോ എനിക്കുതോന്നി. -എനിക്കും അതുതോന്നി. 22 00:01:17,375 --> 00:01:19,125 ഈ മുറിവിന് എൽവിഷ് മരുന്ന് വേണം. 23 00:01:19,208 --> 00:01:20,791 രാജാവിന് ശക്തി പകരുക! 24 00:01:25,375 --> 00:01:26,416 നീ എവിടെ പോകുന്നു? 25 00:01:26,500 --> 00:01:28,125 -മുന്നറിയിപ്പ് നൽകണം. -തനിച്ച്? 26 00:01:28,208 --> 00:01:29,875 അവൾ തനിച്ചായിരിക്കില്ല. 27 00:01:47,750 --> 00:01:53,666 എറിൻ ഗാലെൻ ദി ഗ്രീൻവുഡ് 28 00:02:20,916 --> 00:02:22,500 നീ വിപത്തല്ല. 29 00:02:25,291 --> 00:02:26,500 നീ നല്ലതാണ്. 30 00:03:07,083 --> 00:03:08,083 നോറി? 31 00:03:46,625 --> 00:03:52,166 അങ്ങയെ സേവിക്കാനാണ് ഞങ്ങൾ വന്നത്, സൗറോൺ പ്രഭു. 32 00:05:18,375 --> 00:05:24,375 ദി ലോർഡ് ഓഫ് ദ റിംഗ്സ് : ദി റിംഗ്സ് ഓഫ് പവര്‍ 33 00:05:55,750 --> 00:05:57,708 എല്ലാ എൽവെൻഡോമും സംരക്ഷിക്കാനുള്ള 34 00:05:57,791 --> 00:06:01,125 ഒരു മാർഗം പ്രതീക്ഷിച്ച് ഗിൽ-ഗലാഡ് നാളെ എത്തും. 35 00:06:02,083 --> 00:06:03,333 നമുക്ക് ഒന്നുമില്ല. 36 00:06:04,666 --> 00:06:06,750 കുറഞ്ഞതു കൊണ്ട് കൂടുതൽ ചെയ്യാൻ... 37 00:06:08,583 --> 00:06:12,583 എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കിൽ. 38 00:06:13,708 --> 00:06:18,750 എൻ്റെ കൈപ്പത്തിയെക്കാൾ വലുതല്ലാത്ത ഒന്നായി സൂര്യൻ സ്വയം ഒതുങ്ങി തുടങ്ങി. 39 00:06:18,833 --> 00:06:22,625 സൂര്യനെ മെനഞ്ഞ ശക്തികളുമായി നമുക്ക് എങ്ങനെ പൊരുത്തപ്പെടാനാകും? 40 00:06:24,416 --> 00:06:26,541 നമുക്ക് സമയമില്ല, കെലെബ്രിമ്പോർ. 41 00:06:30,166 --> 00:06:32,666 നമ്മുടെ പരാജയം ഹൈ കിംഗിനെ അറിയിക്കണം. 42 00:06:34,125 --> 00:06:39,125 എന്നിട്ട് ഈ തീരങ്ങൾ ഉപേക്ഷിക്കാൻ എൽവ്സ് തയ്യാറാകണം. എന്നേക്കുമായി. 43 00:06:54,750 --> 00:06:55,583 ഡലാദ്രിയൽ 44 00:06:56,791 --> 00:06:57,875 എൽറോണ്ട്. 45 00:06:58,708 --> 00:06:59,791 എന്താണ് സംഭവിച്ചത്? 46 00:07:01,583 --> 00:07:04,000 ശത്രുവിൻ്റെ കുന്തം. ആറ് ദിവസം മുമ്പ്. 47 00:07:04,791 --> 00:07:06,041 വിശ്രമിക്കാതെ വന്നു. 48 00:07:08,041 --> 00:07:09,458 നിങ്ങൾക്ക് അവനെ സഹായിക്കാമോ? 49 00:07:10,958 --> 00:07:14,416 ജീവിതത്തിലേക്ക് വരൂ 50 00:07:14,500 --> 00:07:19,125 സൗത്ത്ലാൻഡ്സിൻ്റെ രാജാവോ? അങ്ങയുടെ പാത എങ്ങനെ അവൻ്റെ പാതയെ മുറിച്ചുകടന്നു? 51 00:07:19,875 --> 00:07:21,458 അങ്ങ് ഇവിടെ വരാൻ കാരണം? 52 00:07:22,583 --> 00:07:24,083 അങ്ങ് ഇവിടെ വരാൻ കാരണം? 53 00:07:28,791 --> 00:07:31,208 വരൂ. നമുക്ക് ഒരുപാട് ചർച്ച ചെയ്യാനുണ്ട്. 54 00:07:38,625 --> 00:07:40,750 ഞാൻ നിന്നെ കപ്പലിൽ കയറ്റരുതായിരുന്നു. 55 00:07:41,416 --> 00:07:45,416 ഞാൻ നിന്നെ വിശ്വസിക്കണമായിരുന്നു. ആ തെറ്റ് ഇനി ഞാൻ ചെയ്യില്ല. 56 00:07:52,291 --> 00:07:53,791 ഞാൻ ആ കപ്പലിൽ നിന്ന് ചാടി... 57 00:07:56,166 --> 00:07:59,541 ഞാനതിന് യോഗ്യനല്ല എന്ന് ഞാൻ വിശ്വസിച്ചതാ കാരണം. 58 00:08:00,083 --> 00:08:04,083 ഇവിടുത്തെ എൻ്റെ ചുമതല എങ്ങനെയോ ഇതുവരെ പൂർത്തിയായില്ലെന്ന് എനിക്കറിയാമായിരുന്നു. 59 00:08:05,750 --> 00:08:09,750 ഞാൻ പൊങ്ങിവന്നപ്പോൾ, എനിക്ക് ചെയ്യാൻ കഴിഞ്ഞത് നീന്തുക എന്നത് മാത്രമാണ്. 60 00:08:09,833 --> 00:08:12,041 ഞാൻ ബുദ്ധിപൂർവ്വമാ അത് തിരഞ്ഞെടുത്തത്. 61 00:08:16,125 --> 00:08:18,333 ആ പീഢയുടെ കടൽ ഞാൻ താണ്ടിയിട്ടില്ല... 62 00:08:19,708 --> 00:08:21,291 ഇപ്പോ മുങ്ങിത്താഴാൻ മാത്രം. 63 00:08:24,000 --> 00:08:25,583 ഞാൻ അതിന് അനുവദിക്കില്ല. 64 00:08:33,041 --> 00:08:34,875 ഞാൻ നിന്നെ മിസ് ചെയ്തു. 65 00:08:38,333 --> 00:08:39,750 നമ്മൾ എന്താ ചെയ്യേണ്ടത്? 66 00:08:42,750 --> 00:08:44,333 നമുക്ക് ചെയ്യാനാവുന്നത്. 67 00:08:46,000 --> 00:08:47,416 നീന്തുക എന്നതാണ്. 68 00:08:56,958 --> 00:08:58,125 ആരാണ് അവിടെ? 69 00:09:04,208 --> 00:09:06,208 ആരാണ് അവിടെ? സ്വയം വെളിപ്പെടുത്തൂ. 70 00:09:07,208 --> 00:09:08,875 ഗലാദ്രിയൽ ഇവിടെയുണ്ടോ? 71 00:09:15,625 --> 00:09:16,833 ഇല്ല. 72 00:09:18,666 --> 00:09:21,166 നീ വിശ്രമിക്കേണ്ടതല്ലേ? 73 00:09:21,708 --> 00:09:23,208 ഈ സ്ഥലം ഏതാണ്? 74 00:09:24,416 --> 00:09:28,291 കെലെബ്രിമ്പോറിൻ്റെ വർക്ക് ഷോപ്പായിരുന്നു ഇത്. 75 00:09:28,916 --> 00:09:30,083 കെലെബ്രിമ്പോറോ? 76 00:09:31,666 --> 00:09:33,666 അദ്ദേഹം ഇവിടെ ഇല്ല, അല്ലേ? 77 00:09:33,750 --> 00:09:37,541 അങ്ങനെ ചോദിച്ചാൽ... വാസ്തവത്തിൽ, അദ്ദേഹം ഇവിടെയുണ്ട്. 78 00:09:50,583 --> 00:09:52,000 കെലെബ്രിമ്പോർ... 79 00:09:53,166 --> 00:09:54,583 എൻ്റെ ഗൂരു, നിങ്ങളുടെ 80 00:09:54,666 --> 00:09:57,166 അത്ഭുത ക്രാഫ്റ്റിനെക്കുറിച്ച് പറഞ്ഞിരുന്നു. 81 00:09:58,125 --> 00:10:01,750 അവരെ നേരിൽ കാണാനാവുമെന്ന് ഞാൻ സ്വപ്നത്തിൽപോലും കരുതിയില്ല. 82 00:10:01,833 --> 00:10:03,041 നിങ്ങൾ ഒരു സ്മിത്ത് ആണോ? 83 00:10:03,750 --> 00:10:07,083 അങ്ങനെ ചോദിച്ചാൽ... നിങ്ങളുടെ കലാവിരുത് പോലെ ഒന്നുമില്ല. 84 00:10:09,458 --> 00:10:13,458 ഈ രത്നക്കല്ലുകൾ, ഇതുപോലെ ഉള്ളവ ഞാൻ കണ്ടിട്ടില്ല. 85 00:10:14,291 --> 00:10:17,458 അവ എന്തിനുവേണ്ടി ഉപയോഗിക്കാനാണ് നീ ഉദ്ദേശിക്കുന്നത്? 86 00:10:17,541 --> 00:10:23,541 വലിനോറിൻ്റെ സാരാംശം പിടിച്ചെടുക്കാൻ ഫിയനോറിന്റെ ജ്വല്ലറിക്രാഫ്റ്റിന് കഴിഞ്ഞു. 87 00:10:24,208 --> 00:10:26,250 മിഡിൽ എർത്തിലും ഇത് പ്രതീക്ഷിച്ചു. 88 00:10:26,333 --> 00:10:30,541 ഇതൊരു പ്രത്യേക അയിരാണ്. എന്താണിത്? 89 00:10:33,750 --> 00:10:34,833 മതിയായില്ല. 90 00:10:34,916 --> 00:10:36,750 എന്തിന് മതിയായില്ലെന്ന്? 91 00:10:40,375 --> 00:10:41,375 ദയവായി. 92 00:10:41,458 --> 00:10:45,541 നീ ഇത് മറ്റ് അയിരുകളുമായി സംയോജിപ്പിക്കാൻ ശ്രമിച്ചോ? ഇത് നന്നായി നീട്ടുന്നതിന്? 93 00:10:45,625 --> 00:10:47,958 ഈ അയിരിന് അത് അനുയോജ്യമല്ല. 94 00:10:48,041 --> 00:10:50,166 -എന്തുകൊണ്ട്? -നമുക്ക് വേണ്ട അളവിൽ, 95 00:10:50,250 --> 00:10:53,125 അത് അതിൻ്റെ തനതു ഗുണങ്ങളെ ഏറെ നേർപ്പിക്കും. 96 00:10:53,708 --> 00:10:56,708 ക്ഷമിക്കൂ, ഒരു വിഡ്ഢിയാണെന്ന് തോന്നിയേക്കാം, പക്ഷേ 97 00:10:56,791 --> 00:10:59,958 ശരിയായ ലോഹക്കൂട്ടിന് ആ ഗുണങ്ങൾ വർദ്ധിപ്പിക്കാനാവില്ലേ? 98 00:11:02,708 --> 00:11:03,791 വർദ്ധിപ്പിക്കാനോ? 99 00:11:03,875 --> 00:11:07,208 ഞാൻ പരിശീലിച്ചിടത്ത് വിലയേറിയ ലോഹങ്ങൾ വിരളമായിരുന്നു. 100 00:11:07,666 --> 00:11:11,875 ശക്തികൾ പ്രയോജനപ്പെടുത്തുവാനും കുറവുകൾ മറയ്ക്കുവാനും ഞങ്ങൾ അവയെ സംയോജിപ്പിച്ചു. 101 00:11:11,958 --> 00:11:17,291 ഒരു ബ്ലേഡ് ഭാരം കുറഞ്ഞതും ശക്തവുമാക്കാൻ ഇരുമ്പിൽ നിക്കലിൻ്റെ ഒരംശം കണ്ടിട്ടുണ്ട്. 102 00:11:17,375 --> 00:11:22,375 നിങ്ങളുടെ അയിരിൻ്റെ ഗുണങ്ങൾ വർദ്ധിപ്പിക്കാൻ എന്തെങ്കിലും അലോയ് ഇല്ലേ? 103 00:11:29,916 --> 00:11:35,333 അതൊരു കൗതുകകരമായ നിർദ്ദേശമാണ്. 104 00:11:38,166 --> 00:11:41,666 അതിനെ ഒരു വരപ്രസാദം എന്ന് വിളിക്കാം. 105 00:11:49,000 --> 00:11:54,458 വൈകാതെ, നടക്കുന്ന ഓരോ മനുഷ്യനെയും ഒടുക്കുന്ന ആ വഴിയിലൂടെ അവൻ സഞ്ചരിക്കും. 106 00:11:55,291 --> 00:11:58,041 നമ്മുടെ തുറമുഖത്ത് കരിങ്കൊടി നിറയും. 107 00:11:59,458 --> 00:12:02,625 അവനുവേണ്ടി ഒരു ശവകുടീരം ഉണ്ടാക്കുക നമ്മുടെ കടമയാണ്, 108 00:12:04,791 --> 00:12:10,625 ഒരു മനുഷ്യനോ ഒരു രാജാവിനുപോലുമോ 109 00:12:13,083 --> 00:12:16,333 ജീവിതത്തിൽ നേടാൻ കഴിയാത്ത അനശ്വരത അവന് ശിലയിൽ നൽകും. 110 00:12:17,708 --> 00:12:23,083 ന്യൂമെനോറിലുടനീളമുള്ള ഡ്രാഫ്റ്റ്സ്മാൻമാരെ അവൻ്റെ രൂപം പകർത്താൻ വിളിച്ചിട്ടുണ്ട്, 111 00:12:23,166 --> 00:12:25,166 അവർക്കൊരു ഡിസൈൻ നിർദ്ദേശിക്കാനാകും. 112 00:12:26,041 --> 00:12:27,875 എല്ലാ അപ്രൻ്റീസുകളിൽ നിന്നും 113 00:12:29,041 --> 00:12:31,875 നിർദ്ദേശിക്കാൻ നിന്നെയും തിരഞ്ഞെടുത്തിട്ടുണ്ട്. 114 00:12:34,916 --> 00:12:36,083 വരും ദിവസങ്ങളിൽ, 115 00:12:36,166 --> 00:12:39,291 ഓരോരുത്തർക്കും രാജാവിൻ്റെ അടുക്കൽ ഒരു നാഴികയനുവദിക്കും. 116 00:12:41,333 --> 00:12:42,541 അത് പ്രയോജനപ്പെടുത്തൂ. 117 00:13:07,208 --> 00:13:09,833 രാത്രിയിൽ സകലരും ഉറങ്ങുമ്പോൾ, ആ ഇരുട്ടിൽ 118 00:13:09,916 --> 00:13:12,666 -നീ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയാം. -സോറി. 119 00:13:12,750 --> 00:13:16,083 എൻ്റെ രാജാവേ, അങ്ങയുടെ ദാസി ഒരു നിമിഷത്തിൽ മടങ്ങിവരും. 120 00:13:16,166 --> 00:13:18,208 എങ്കിൽ ഇനിയും സമയമുണ്ട്. 121 00:13:23,875 --> 00:13:24,958 എന്തിനുള്ള സമയം? 122 00:13:25,041 --> 00:13:27,541 യുവ മീറിയാൽ, നിനക്ക് മുന്നറിയിപ്പ് നൽകാൻ. 123 00:13:27,625 --> 00:13:30,416 -നീ തെറ്റിദ്ധരിച്ചു. ഞാൻ... -ഇതുവരെ രാജ്ഞി? അല്ല. 124 00:13:30,500 --> 00:13:32,916 എന്നാലവിടുന്ന് ആയിത്തീരും. അതിനാലിതറിയുക, 125 00:13:33,000 --> 00:13:36,166 നമ്മുടെ ജനത്തിൻ്റെ പഴയരീതികൾ പുനഃസ്ഥാപിച്ചില്ലെങ്കിൽ, 126 00:13:36,250 --> 00:13:37,958 നമ്മുടെ ദ്വീപ് വീഴും. 127 00:13:43,166 --> 00:13:44,375 സഹായിക്കണേ! 128 00:13:44,958 --> 00:13:47,375 അത് രാജാവാണ്! സഹായിക്കൂ! 129 00:13:58,583 --> 00:14:00,041 വരൂ. നിങ്ങൾ മുകളിലേക്ക് പോകൂ. 130 00:14:00,125 --> 00:14:03,916 എന്നാൽ ഞാൻ ചെയ്തതുപോലെ ചെയ്യരുത്. ഞാൻ വളരെ നേരം നോക്കി. 131 00:14:04,000 --> 00:14:07,500 ഇപ്പോ, എനിക്ക് വർത്തമാനത്തെ ഭൂതകാലത്തിൽ നിന്നും, ഭൂതകാലത്തെ 132 00:14:07,583 --> 00:14:09,708 ഭാവിയിൽ നിന്നും വേർതിരിക്കാനാവില്ല. 133 00:14:46,333 --> 00:14:50,833 ഒരു ലക്ഷ്യം. എല്ലാ മിഡിൽ എർത്തിനുമായി. 134 00:14:50,916 --> 00:14:52,750 ഹൈ കിംഗ്, ഇത് വിചിത്രമാണ്. 135 00:14:52,833 --> 00:14:56,000 തീർച്ചയായും, സാധ്യമായ സകല പരിഹാരങ്ങളും നാമുപയോഗിക്കണം. 136 00:14:56,500 --> 00:14:58,875 കൃത്യമായി ഏത് രീതിയിലുള്ള വസ്തുവാണ്? 137 00:14:58,958 --> 00:15:01,916 ഇത് മുമ്പ് സങ്കൽപ്പിച്ചതിനേക്കാൾ ചെറുതായിരിക്കും. 138 00:15:02,000 --> 00:15:03,750 കൊണ്ടുപോകാൻ പറ്റുന്ന ഒന്ന്... 139 00:15:03,833 --> 00:15:04,916 -ചെങ്കോൽ. -ഒരു വാൾ? 140 00:15:05,000 --> 00:15:07,708 അല്ലെങ്കിൽ ഒരുപക്ഷേ... ഒരു കിരീടം. 141 00:15:10,125 --> 00:15:11,125 എന്തിന് കിരീടം? 142 00:15:11,208 --> 00:15:13,750 ഒരു വൃത്താകൃതിയിലുള്ള രൂപം അനുയോജ്യമാകും. 143 00:15:13,833 --> 00:15:17,666 പൊട്ടാത്ത ഒരു വൃത്തത്തിൽ പ്രകാശം സ്വയം തിരികെവരാനനുവദിക്കുന്നു, 144 00:15:17,750 --> 00:15:21,791 അതുവഴി അതിരുകളില്ലാത്ത ഒരു ശക്തി കെട്ടിപ്പടുക്കുന്നു. 145 00:15:22,791 --> 00:15:26,791 നിങ്ങൾ ആ ശക്തി മുഴുവൻ ഒരു വ്യക്തിയുടെ നെറ്റിയിൽ വയ്ക്കുമോ? 146 00:15:26,875 --> 00:15:29,875 ഏതെങ്കിലുമൊരു വ്യക്തിയല്ല, ഹൈ കിംഗ്. അത് അങ്ങാണ്. 147 00:15:33,500 --> 00:15:35,583 ആ മന്ത്രണങ്ങൾ അപകടകരമാണ്... 148 00:15:35,666 --> 00:15:38,000 ചിലപ്പോൾ അപകടകരമായ വഴി മാത്രമാണ് ഏക വഴി. 149 00:15:38,083 --> 00:15:40,041 ഇല്ലെങ്കിൽ ഞാനിവിടെ നിൽക്കില്ല. 150 00:15:40,125 --> 00:15:42,208 നിനക്കിവിടെ നിൽക്കാനാവില്ലായിരുന്നു. 151 00:15:43,333 --> 00:15:45,458 ഹൈ കിംഗ്, എൽവെൻ-സ്മിത്തുകളെ കൂട്ടാനും 152 00:15:45,541 --> 00:15:48,375 കെലെബ്രിമ്പോർ തിയറി പരീക്ഷിക്കാനും സമയംവേണം... 153 00:15:48,458 --> 00:15:49,791 നമുക്ക് സമയം കുറവാണ്. 154 00:15:49,875 --> 00:15:52,083 -അതിനാലാ... -നീ അറിയുന്നതിലും കുറവാ. 155 00:15:53,625 --> 00:15:58,125 അഗ്നിപർവ്വതത്തിൻ്റെ സ്ഫോടനം തൊട്ട് മഹാവൃക്ഷം വളരെയേറെ ഇലകൾ പൊഴിക്കുന്നു. 156 00:15:58,750 --> 00:16:00,833 വൈകാതെ, അവസാന ഇലയും വീഴും. 157 00:16:00,916 --> 00:16:05,333 നമ്മുടെ ജനം ഈ തീരം വിട്ടുപോകുന്നില്ലെങ്കിൽ നമ്മളും അങ്ങനെ തന്നെ. 158 00:16:08,125 --> 00:16:12,125 എന്നേക്കാൾ കൂടുതൽ പരിഹാരം ആഗ്രഹിച്ച ഒരു എൽഫ് മിഡിൽ എർത്തിൽ ഇല്ല. 159 00:16:13,083 --> 00:16:18,750 എന്നാലിതായിരുന്നു നമ്മുടെ രക്ഷയെങ്കിൽ, നമുക്ക് ഇത് എത്രയും വേഗം ആവശ്യമായി വരും. 160 00:16:18,833 --> 00:16:20,916 പക്ഷെ എനിക്ക് അത് വളരെ വേഗം ലഭിച്ചു. 161 00:16:21,708 --> 00:16:23,916 സൗത്ത് ലാൻഡറുമായി സംസാരിക്കുകയായിരുന്നു. 162 00:16:24,000 --> 00:16:26,416 താഴ്ന്ന മനുഷ്യൻ? ഈ ആശയം അവൻ്റേതായിരുന്നോ? 163 00:16:26,500 --> 00:16:30,000 അവൻ്റെ നിർദ്ദേശങ്ങൾ പ്രശ്നത്തിന് പരിഹാരം കാണാൻ സഹായിച്ചു. 164 00:16:30,083 --> 00:16:34,750 ഞങ്ങൾ ഒരു പുതിയ തരം ശക്തി രൂപപ്പെടുത്തുന്നതിൻ്റെ സന്ധിയിലാണ്. 165 00:16:34,833 --> 00:16:37,875 ശക്തിയുടെ അല്ല, ആത്മാവിൻ്റെ. 166 00:16:37,958 --> 00:16:40,458 ജഡത്തിൻ്റെയല്ല, ജഡത്തിനെ ഭരിക്കുന്നതാണ്. 167 00:16:42,166 --> 00:16:43,916 ഇത്... 168 00:16:44,000 --> 00:16:47,541 ഇത് അദൃശ്യ ലോകത്തിൻ്റെ ശക്തിയാണ്. 169 00:16:49,250 --> 00:16:52,500 കെലെബ്രിമ്പോർ പ്രഭൂ, എന്നോട് ക്ഷമിക്കണം. 170 00:16:53,250 --> 00:16:56,625 നഗരം ഉപേക്ഷിച്ച് ഉടൻ തന്നെ ലിൻഡനിലേക്ക് മടങ്ങാൻ 171 00:16:56,708 --> 00:16:59,708 നിങ്ങളോട് ഇതിനാൽ കൽപ്പിച്ചിരിക്കുന്നു. 172 00:17:00,458 --> 00:17:01,875 നിങ്ങളെല്ലാവരും. 173 00:17:16,083 --> 00:17:19,833 ആ വാക്കുകൾ, "ജഡത്തെ ഭരിക്കുന്ന ശക്തി." 174 00:17:20,791 --> 00:17:22,208 നിങ്ങൾ എവിടെയാണ് കേട്ടത്? 175 00:17:26,041 --> 00:17:29,750 എൻ്റെ സ്മിത്തുകളുമായി ഞാൻ ചർച്ച ചെയ്യുകയായിരുന്നു. ഞാൻ കരുതുന്നത്... 176 00:17:31,500 --> 00:17:34,666 -അതെൻ്റെ വാക്കുകളാണ്. -ഹാൽബ്രാൻഡ് ഒപ്പമുണ്ടായിരുന്നോ? 177 00:17:36,666 --> 00:17:39,833 അതിന് എന്ത് പ്രസക്തി? അത് കഴിഞ്ഞു. 178 00:17:43,625 --> 00:17:45,125 ഹൈ കിംഗ്, നിന്നാലും! 179 00:17:45,916 --> 00:17:47,916 -ക്ഷമിക്കൂ... -മൂന്ന് മാസം തരൂ. 180 00:17:48,458 --> 00:17:50,458 അത്രയും ഞാൻ കടപ്പെട്ടിരിക്കുന്നു. 181 00:17:50,541 --> 00:17:53,666 നീ ഒന്നും കടപ്പെട്ടിട്ടില്ല. 182 00:17:54,416 --> 00:17:56,416 അപ്പോ പാരിതോഷികമായല്ലാതെ അതുചെയ്യൂ. 183 00:17:58,291 --> 00:17:59,875 ഞാനാവശ്യപ്പെട്ടതിനാൽ ചെയ്യൂ. 184 00:18:01,291 --> 00:18:04,458 ഇത് ഒരു തെറ്റായ പ്രതീക്ഷയാണ്, എൽറോണ്ട്. 185 00:18:04,541 --> 00:18:06,583 അത് മാത്രം. കൂടുതൽ ഒന്നുമില്ല. 186 00:18:06,666 --> 00:18:12,083 "പ്രതീക്ഷ ഒരിക്കലും തുച്ഛമല്ല. അത് തുച്ഛമായിരിക്കുമ്പോൾ പോലും അല്ല." 187 00:18:13,041 --> 00:18:15,375 അതോ സ്വന്തം ഗുണദോഷം മറന്നോ? 188 00:19:09,166 --> 00:19:13,750 എനിക്ക് രാജവംശം, രക്തബന്ധങ്ങൾ വേണം. സൗത്ത്ലാൻഡിൽ കണ്ടെത്താൻ കഴിയുന്ന എന്തും. 189 00:19:13,833 --> 00:19:16,833 മർത്യ രാജ്യങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ രേഖകൾ പരിമിതമാണ്. 190 00:19:16,916 --> 00:19:19,666 ആ വിവരങ്ങൾക്കായി ഞാൻ കുഴിമാടങ്ങൾ ചിതയേണ്ടിവരും. 191 00:19:19,750 --> 00:19:21,791 -വരൂ. -മൂന്നാഴ്ച... 192 00:19:21,875 --> 00:19:25,125 മൂന്ന് നൂറ്റാണ്ടുകളെടുക്കാവുന്ന ഒരധ്വാനത്തിന് മൂന്നാഴ്ച. 193 00:19:25,208 --> 00:19:28,208 കണ്ടുപിടുത്തത്തിൻ്റെ ഉപജ്ഞാതാവാകാം പരിമിതികൾ. 194 00:19:29,375 --> 00:19:32,041 പോകൂ. ഇതൊന്നും ആരോടും പറയരുത്. 195 00:19:36,250 --> 00:19:37,916 പേടിക്കേണ്ട. 196 00:19:38,000 --> 00:19:41,083 കെലെബ്രിമ്പോർ ഒരു വഴി കണ്ടെത്തും. എനിക്കത് ഉറപ്പാണ്. 197 00:19:41,583 --> 00:19:44,583 പെട്ടെന്ന്, രണ്ടുപേരും വളരെ പരിചിതരായി തോന്നുന്നു. 198 00:19:44,666 --> 00:19:47,333 എനിക്ക് കഴിയുന്ന എളിയ സഹായം ഞാൻ വാഗ്ദാനം ചെയ്യുന്നു. 199 00:19:49,791 --> 00:19:52,875 സത്യം പറഞ്ഞാൽ എനിക്ക് അതിപ്പോഴും വിശ്വസിക്കാനാകുന്നില്ല. 200 00:19:53,791 --> 00:19:56,750 എന്നെപ്പോലുള്ള ഒരാൾ, ഇവിടെ, എറെഗിയനിലെ 201 00:19:58,041 --> 00:20:00,625 എൽവൻ സ്മിത്ത്സിനൊപ്പം ജോലി ചെയ്യുന്നത്. 202 00:20:04,833 --> 00:20:06,250 നന്ദി, ഗലാദ്രിയൽ. 203 00:20:07,541 --> 00:20:08,958 നിന്നെ ഇവിടെ കൊണ്ടുവന്നതിന്? 204 00:20:09,916 --> 00:20:11,333 എൻ്റെ ജീവൻ രക്ഷിച്ചതിന്. 205 00:20:11,416 --> 00:20:15,500 എന്നെ നീ രക്ഷിച്ചപ്പോൾ. നാം പരസ്പരം കടപ്പെടുന്നില്ല. 206 00:20:15,583 --> 00:20:16,916 ഇല്ല. 207 00:20:17,000 --> 00:20:19,583 അല്ല, നീ എനിക്കായി അതിലും കൂടുതൽ ചെയ്തു. 208 00:20:20,875 --> 00:20:22,625 ഞാൻ എല്ലാം ഉപേക്ഷിച്ചു. 209 00:20:22,708 --> 00:20:26,000 പക്ഷേ നീ, എന്നിൽ നീ വിശ്വസിച്ചു. 210 00:20:26,083 --> 00:20:27,958 എന്നിൽ നീ ശക്തി കണ്ടു. 211 00:20:28,041 --> 00:20:31,125 മറ്റാർക്കും കഴിയാത്ത ഉയരങ്ങളിലേക്ക് നീ എന്നെ എത്തിച്ചു. 212 00:20:32,916 --> 00:20:34,500 അത് ഞാൻ ഒരിക്കലും മറക്കില്ല. 213 00:20:38,625 --> 00:20:41,500 പിന്നെ മറ്റാരും ചെയ്യാതിരിക്കാൻ ഞാൻ നോക്കും. 214 00:21:01,583 --> 00:21:03,916 ഭയപ്പെടേണ്ട, മാസ്റ്റർ. 215 00:21:04,458 --> 00:21:10,208 നിങ്ങളുടെ ശക്തികൾ എത്രയും ഉണർന്നിരിക്കുന്നോ അത്രയും മനമറ ദുർബലമാകും. 216 00:21:10,958 --> 00:21:12,041 മറയോ? 217 00:21:12,125 --> 00:21:17,041 നിങ്ങളെ തോൽപ്പിച്ചവർ നിങ്ങളുടെ മനസ്സിൽ സ്ഥാപിച്ചത്. 218 00:21:17,125 --> 00:21:21,583 എന്നാൽ നിങ്ങളെ സ്വാഗതം ചെയ്യാനാണ് ഞങ്ങൾ ഇവിടെ വന്നത്. 219 00:21:22,250 --> 00:21:25,083 നിങ്ങളെ ഞങ്ങളുടെ ദേശങ്ങളിലേക്ക് കൊണ്ടുവരാൻ. 220 00:21:26,000 --> 00:21:27,083 നിങ്ങളുടെ ദേശങ്ങളോ? 221 00:21:27,166 --> 00:21:28,791 നിങ്ങൾക്ക് അറിയാവുന്നവയാണ്. 222 00:21:35,375 --> 00:21:37,083 ആ നക്ഷത്രങ്ങൾ. 223 00:21:37,166 --> 00:21:40,333 അതിനെ ഹെർമിറ്റ്സ് ഹാറ്റ് എന്ന് വിളിക്കുന്നു. 224 00:21:41,583 --> 00:21:44,625 ഒരിടത്ത് മാത്രം കാണുന്ന ഒരു നക്ഷത്രസമൂഹം. 225 00:21:45,708 --> 00:21:50,541 വളരെ കിഴക്ക്, അവിടെ നക്ഷത്രങ്ങൾ വിചിത്രമാണ്. 226 00:21:51,375 --> 00:21:54,833 റുഹാൻ ദേശങ്ങൾ. 227 00:21:55,958 --> 00:21:57,875 -റുഹാൻ... -അതെ. 228 00:21:58,708 --> 00:22:04,541 നിങ്ങളുടെ യാഥാർത്ഥ്യം, അവസാനം അറിയപ്പെടുന്ന ഇടം. 229 00:22:04,625 --> 00:22:09,291 നിങ്ങൾ നക്ഷത്രങ്ങളിൽ നിന്ന് വീണു. എന്നിട്ടും നിങ്ങൾ അവയെക്കാൾ വലിയവനാണ്. 230 00:22:09,375 --> 00:22:12,125 കാരണം, തീ നിങ്ങളുടെ ഇഷ്ടം അനുസരിക്കുന്നു. 231 00:22:12,208 --> 00:22:17,041 താഴ്ന്ന നശ്വരർക്ക് കീഴെ നിങ്ങൾ നിപതിച്ചിട്ടും നശ്വരർ നിങ്ങളെ ഭയക്കുന്നു. 232 00:22:17,125 --> 00:22:19,541 കാരണം, നിങ്ങൾ കുപിതനായാൽ സകലവും വിറയ്ക്കും. 233 00:22:19,625 --> 00:22:24,291 കാറ്റും ജലവും, ചൂടും തണുപ്പും. 234 00:22:24,375 --> 00:22:28,083 റുഹാനിൽ, നിങ്ങൾ എല്ലാവരോടും ആജ്ഞാപിക്കാൻ പഠിക്കും. 235 00:22:28,166 --> 00:22:34,166 നടക്കുന്നതോ ഇഴയുന്നതോ ആയ എല്ലാ ജീവികളും നിങ്ങളുടെ അടിമയായിരിക്കും. 236 00:22:35,125 --> 00:22:38,541 -കാരണം നിങ്ങളാണ് സൗറോൺ പ്രഭു. -കാരണം നിങ്ങളാണ് സൗറോൺ പ്രഭു. 237 00:22:58,000 --> 00:22:59,166 മതി! 238 00:23:08,666 --> 00:23:11,625 കാലംപോകേ, അവൻ തൻ്റെ ശക്തികളെ നിയന്ത്രിക്കാൻ പഠിക്കും. 239 00:23:13,000 --> 00:23:14,833 ഇപ്പോഴത്തേക്ക് അവനെ കെട്ടിയിടാം. 240 00:23:22,125 --> 00:23:23,541 അതെന്താണ്? 241 00:23:37,083 --> 00:23:41,583 മോശം ആശയങ്ങളുടെ മഹത്തായ പാരമ്പര്യത്തിൽ, ഇത് ഇനിയും ഏറ്റവും മോശമായതായിരിക്കാം. 242 00:23:41,666 --> 00:23:43,458 ശരി, നിങ്ങൾക്ക് ഒരു ആശയമുണ്ടോ? 243 00:23:49,791 --> 00:23:50,958 മൂന്നാമൻ പോയി. 244 00:23:51,916 --> 00:23:53,500 മൂന്നാമൻ എവിടെ പോയി? 245 00:23:53,583 --> 00:23:56,416 മൂന്നിനേക്കാൾ രണ്ടാ നല്ലത്. ഇതാണ് നമ്മുടെ അവസരം. 246 00:24:53,625 --> 00:24:54,583 ഹേയ്! 247 00:24:55,125 --> 00:24:57,125 ബ്രാൻഡിഫൂട്ട്! ഓട്! 248 00:25:05,583 --> 00:25:06,791 സഡോക്! 249 00:25:56,833 --> 00:25:59,666 മാസ്റ്റർ, ശാന്തനാകൂ. 250 00:26:01,708 --> 00:26:03,541 നോറി. നമുക്കുപോകാം നോറി! 251 00:26:56,041 --> 00:26:57,375 വരൂ! 252 00:27:21,166 --> 00:27:22,291 അവൻ കാണട്ടെ. 253 00:28:33,500 --> 00:28:34,958 ഇതെടുക്ക്. 254 00:28:35,708 --> 00:28:37,541 ഞങ്ങൾക്ക് നിന്നെ വേണം. എടുക്ക്. 255 00:28:38,583 --> 00:28:41,875 നിന്നെ കണ്ടുപോകരുത്. അല്ലെങ്കിൽ ഞാൻ... 256 00:28:43,958 --> 00:28:46,666 ഞാൻ നിന്നെ വേദനിപ്പിക്കും. വീണ്ടും. 257 00:28:46,750 --> 00:28:49,833 എന്ത്? അവർ നിന്നെ എന്ത് ചെയ്തു? 258 00:28:49,916 --> 00:28:53,333 ഞാൻ എന്താണെന്ന് അവർ എനിക്ക് കാണിച്ചുതന്നു. 259 00:28:55,916 --> 00:28:57,916 നീ എന്താന്ന് നിനക്കേ കാണിക്കാനാവൂ. 260 00:28:59,083 --> 00:29:02,000 നീ ചെയ്യുന്നതിനെ അടിസ്ഥാനമാക്കി നീ തിരഞ്ഞെടുക്കൂ. 261 00:29:16,208 --> 00:29:17,625 സഹായിക്കാനാ നീ വന്നത്. 262 00:29:19,666 --> 00:29:20,833 എനിക്കത് അറിയാം. 263 00:29:38,916 --> 00:29:42,333 നിൻ്റെ കണ്ണുകളടയ്ക്കൂ. ഇത് ഒരു നിമിഷമേ വേദനിപ്പിക്കൂ. 264 00:29:44,416 --> 00:29:45,291 ഇല്ല! 265 00:30:11,958 --> 00:30:14,291 നിഗൂഢതയിൽ നിന്ന് നീ വന്നു. 266 00:30:15,833 --> 00:30:18,041 നിഗൂഢതയിലേക്ക് നീ തിരികെപോകട്ടെ! 267 00:30:18,125 --> 00:30:22,625 -അവൻ സൗറോണല്ല. -അവൻ മറ്റൊരാളാ. ഇസ്താർ. അവൻ... 268 00:30:22,708 --> 00:30:24,333 ഞാൻ നന്മയാ, 269 00:31:06,041 --> 00:31:06,875 നോറി! 270 00:31:18,291 --> 00:31:19,458 സഡോക്? 271 00:31:28,666 --> 00:31:32,166 അനങ്ങാതെ. നിങ്ങളെ തിരികെ കൊണ്ടുപോകാൻ ഞങ്ങളൊരു വഴി കണ്ടെത്തും. 272 00:31:32,791 --> 00:31:34,208 ക്ഷമിക്കണം മഹതീ. 273 00:31:34,625 --> 00:31:38,375 ഞാൻ മരിക്കാൻ പോകുകയാണെന്ന് ഞാൻ ഭയപ്പെടുന്നു. 274 00:31:40,708 --> 00:31:42,083 മിസ്റ്റർ ബറോസ്... 275 00:31:42,166 --> 00:31:44,291 കുഴപ്പമില്ല, പ്രൗഡ്ഫെല്ലോ. 276 00:31:46,291 --> 00:31:47,916 മിസ്സസ് കാത്തിരിക്കുന്നുണ്ടാകും. 277 00:31:49,625 --> 00:31:54,458 ഇപ്പോൾ, നിങ്ങൾക്ക് വിരോധമില്ലെങ്കിൽ, സൂര്യൻ ഉദിച്ചുയരുന്നത് കാണുന്നതിന് 278 00:31:55,791 --> 00:31:57,208 അൽപ്പനേരം എനിക്കിരിക്കണം. 279 00:33:12,458 --> 00:33:16,083 ഒന്ന്, രണ്ട്, മൂന്ന്, 280 00:33:16,166 --> 00:33:20,208 നാല്, അഞ്ച്, ആറ്, 281 00:33:20,291 --> 00:33:22,666 ഏഴ്, എട്ട്... 282 00:33:25,166 --> 00:33:26,250 ഒമ്പതായി... 283 00:33:27,708 --> 00:33:29,208 മെയിൻ പോസ്റ്റിലേക്കുള്ള പടികൾ. 284 00:33:38,000 --> 00:33:39,250 നന്നായി ചെയ്യുന്നു. 285 00:33:39,333 --> 00:33:42,750 ക്യാപ്റ്റൻ, ഈ പിന്തുണ തുടർന്നാൽ നിങ്ങളുടെ പദവി ഞാനെടുക്കും. 286 00:33:44,875 --> 00:33:46,291 എങ്കിൽ വരൂ. 287 00:33:48,541 --> 00:33:49,375 എൻ്റെ പിന്തുണ. 288 00:33:55,625 --> 00:33:57,291 നിങ്ങൾക്ക് ആരുണ്ട്? 289 00:34:02,333 --> 00:34:03,833 നിങ്ങളുടെ നഷ്ടം പരിഗണിച്ചാൽ, 290 00:34:04,791 --> 00:34:09,541 നാം തിരികെ വരുമ്പോ ജോലി വിടണമെന്ന് നിങ്ങളാശിച്ചെങ്കിൽ എനിക്ക് മനസ്സിലായേനേ. 291 00:34:13,916 --> 00:34:18,875 ഒരിക്കൽ അങ്ങെന്നോട് ചോദിച്ചു എന്തിനാ ഞാൻ ഗലാദ്രിയലിനെ കടലീന്ന് രക്ഷിച്ചതെന്ന്. 292 00:34:20,250 --> 00:34:22,375 വേറെ വഴി കണ്ടില്ലെന്ന് ഞാൻ പറഞ്ഞു. 293 00:34:23,875 --> 00:34:26,541 ശരിക്കും എനിക്കവളെ അവിടെ ഉപേക്ഷിക്കാമായിരുന്നു. 294 00:34:27,166 --> 00:34:29,916 അവളുമായി മിഡിൽ എർത്തിൽ പോകാതിരിക്കാമായിരുന്നു. 295 00:34:31,583 --> 00:34:33,583 മകനെ അതിൽനിന്ന് തടയാമായിരുന്നു. 296 00:34:35,750 --> 00:34:38,916 എങ്കിലും, ഓരോ തിരിവിലും, ഞാൻ തീരുമാനങ്ങളെടുത്തു, കാരണം... 297 00:34:40,375 --> 00:34:41,791 എന്തുകൊണ്ടാ എലൻഡിൽ? 298 00:34:44,458 --> 00:34:48,416 കാരണം "എലെൻഡിൽ" എന്നതിന്"എൽഫ് ഫ്രണ്ട്" എന്ന് മാത്രമല്ല അർത്ഥം. 299 00:34:49,750 --> 00:34:52,166 അത് ഇങ്ങനെ വരുമെന്ന് ഞാൻ കരുതിയിരുന്നില്ല. 300 00:35:04,083 --> 00:35:09,083 ദി ഫെയിത്ഫൂളിൻ്റെ വഴി വില കൊടുക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് 301 00:35:09,166 --> 00:35:11,166 ഒരിക്കൽ അച്ഛൻ എന്നോട് പറഞ്ഞു... 302 00:35:12,916 --> 00:35:15,333 വില എന്തെന്ന് അറിയാൻ കഴിയില്ലെങ്കിലും. 303 00:35:17,583 --> 00:35:20,583 അങ്ങനെ വിശ്വസിച്ചാൽ, അവസാനം, അത് വിലമതിക്കും. 304 00:35:25,791 --> 00:35:28,791 ചിലപ്പോൾ ആ വില വളരെ വലുതാണ്. 305 00:35:33,000 --> 00:35:34,250 അതങ്ങനെയാണ്. 306 00:35:36,750 --> 00:35:39,500 സേവിച്ചുകൊണ്ടിരിക്കുകയല്ലാതെ വേറെ വഴിയില്ല. 307 00:35:42,250 --> 00:35:47,000 അവസാനം നമുക്കത് വിലയുള്ളതാക്കി മാറ്റാനായി ഞാൻ ശ്രദ്ധിക്കും. 308 00:35:48,791 --> 00:35:50,208 എന്തുവന്നാലും ശരി? 309 00:35:51,416 --> 00:35:52,833 എന്തുവന്നാലും ശരി. 310 00:36:03,500 --> 00:36:06,666 ക്യാപ്റ്റൻ. നൂമെനോർ കാഴ്ചയിലാണ്. 311 00:36:12,791 --> 00:36:14,208 എൻ്റെ രാജ്ഞി. 312 00:36:42,041 --> 00:36:45,333 എലെൻഡിൽ, അതെന്താണ്? എന്താണ് കുഴപ്പം? 313 00:36:50,958 --> 00:36:52,208 എന്താണത്? 314 00:36:53,708 --> 00:36:54,958 നിങ്ങൾ എന്താണ് കാണുന്നത്? 315 00:37:46,291 --> 00:37:47,541 എന്താണ് സംഭവിച്ചത്? 316 00:37:49,583 --> 00:37:51,833 മിത്രിൽ കൊണ്ടുള്ള പണി പ്രയാസമാണ്. 317 00:37:53,750 --> 00:37:57,750 കുറഞ്ഞ അയിരുകളുമായി അതിനെ ചേർക്കാനുള്ള എല്ലാ ശ്രമവും പാഴാവുന്നു. 318 00:37:57,833 --> 00:38:00,500 ദൃശ്യാദൃശ്യ ലോകത്തിൻ്റെ ശക്തികളിൽ ടാപ് ചെയ്യാൻ 319 00:38:00,583 --> 00:38:03,333 രണ്ടും തമ്മിലുള്ള അതിരുകൾ മയപ്പെടുത്തുന്നതായി തോന്നി. 320 00:38:03,416 --> 00:38:04,583 മനസ്സിലാകുന്നില്ല. 321 00:38:04,666 --> 00:38:07,375 ആകാശത്തെ ഭൂമിയുമായി ചേർക്കാൻ മർദ്ദം പ്രയോഗിച്ചു. 322 00:38:07,458 --> 00:38:10,708 -ഇത്തവണ നടക്കണമായിരുന്നു! -ക്ഷമ കാട്ട്. ഇതൊരു യാത്രയാണ്. 323 00:38:10,791 --> 00:38:13,666 നമ്മുടെ ഓരോ ചുവടും മുന്നോട്ടാകില്ല. സമയം വേണം. 324 00:38:13,750 --> 00:38:15,625 -സമയം? നമുക്ക് സമയമില്ല. -സമയം... 325 00:38:15,708 --> 00:38:18,000 ഒരുപക്ഷേ ഇന്നത്തേക്ക് അത് മതിയാകും. 326 00:38:18,083 --> 00:38:21,041 ഒരുപക്ഷെ നാം നമ്മെത്തന്നെ ഏറെ പ്രേരിപ്പിച്ചിരിക്കാം. 327 00:38:21,125 --> 00:38:23,291 "നമ്മെത്തന്നെ പ്രേരിപ്പിച്ചിരിക്കാം." 328 00:38:28,291 --> 00:38:30,041 അതാണ് കുഴപ്പമെന്ന് കരുതുന്നു. 329 00:38:31,541 --> 00:38:34,291 നാം ഏറെ ബലപ്രയോഗം നടത്തിയെന്ന് കരുതുന്നുണ്ടോ? 330 00:38:34,375 --> 00:38:36,416 എന്നുവച്ചാൽ? 331 00:38:36,500 --> 00:38:39,666 ലോഹങ്ങൾ ചേരാൻ ശക്തി അരുത് എന്നാണ് അർത്ഥമാക്കുന്നത്. 332 00:38:39,750 --> 00:38:43,666 അത് വലിഞ്ഞോ മയങ്ങിയോ ഒന്നിക്കണം. 333 00:38:43,750 --> 00:38:47,666 അത് ശരിയെങ്കിൽ, നാം എല്ലാം തല തിരിച്ചാ ചെയ്തുകൊണ്ടിരിക്കുന്നത്. 334 00:38:50,041 --> 00:38:53,166 വേഗം. ഇത് പൊളിക്കൂ. നമുക്ക് വീണ്ടും ചെയ്യാം. 335 00:38:59,000 --> 00:39:00,208 എൻ്റെ മഹതീ. 336 00:39:27,625 --> 00:39:28,833 ഗലാദ്രിയൽ 337 00:39:30,958 --> 00:39:32,041 നാമത് കണ്ടെത്തി. 338 00:39:32,708 --> 00:39:34,916 മുമ്പ് നാമതെങ്ങനെ നഷ്ടമാക്കിയെന്നറിയില്ല. 339 00:39:35,416 --> 00:39:37,500 ഒരു വസ്തുവിന് അത് അമിത ശക്തിയാണ്. 340 00:39:38,291 --> 00:39:39,625 നമുക്ക് രണ്ട് വേണം. 341 00:39:40,666 --> 00:39:41,875 രണ്ടാ ഉണ്ടാക്കുന്നെ. 342 00:39:41,958 --> 00:39:44,250 -രണ്ട് കിരീടങ്ങളോ? -കൃത്യമായി അല്ല. 343 00:39:44,625 --> 00:39:46,625 അത് എന്തെങ്കിലും ആവണം... 344 00:39:47,666 --> 00:39:48,875 ചെറുതാവണം. 345 00:39:49,541 --> 00:39:51,208 വരൂ, സ്വയം കാണുക. 346 00:39:51,750 --> 00:39:53,833 നീയാരാന്ന് എന്നോടുപറയുംവരെ ഇല്ല. 347 00:39:55,875 --> 00:39:57,458 ഞാനാരാണെന്ന് നിനക്കറിയാം. 348 00:39:57,541 --> 00:39:59,458 നീ ശരിക്കും ആരാണ്. 349 00:40:01,541 --> 00:40:03,541 ഗലാദ്രിയൽ, ഞാൻ ചെയ്യില്ല... 350 00:40:04,875 --> 00:40:07,291 സൗത്ത്ലാൻഡ്സിൽ രാജാവില്ല. 351 00:40:08,000 --> 00:40:09,583 പിന്തുടർച്ചക്കാരില്ല. 352 00:40:10,500 --> 00:40:14,166 നിൻ്റെ ചിഹ്നം വഹിച്ച അവസാന മനുഷ്യൻ ആയിരമാണ്ടുകൾക്ക് മുമ്പ് മരിച്ചു. 353 00:40:15,291 --> 00:40:16,875 അദ്ദേഹത്തിന് അവകാശിയില്ല. 354 00:40:32,000 --> 00:40:34,583 മരിച്ച ഒരാളിലത് കണ്ടെത്തിയെന്നാ ഞാൻ പറഞ്ഞത്. 355 00:40:34,666 --> 00:40:35,916 അല്ല. 356 00:40:36,583 --> 00:40:38,583 നീ എന്നെ രക്ഷിച്ച റാഫ്റ്റിൽ... 357 00:40:38,666 --> 00:40:40,416 നീ എന്നെ രക്ഷിച്ച റാഫ്റ്റിൽ. 358 00:40:40,500 --> 00:40:43,333 മിഡിൽ എർത്തിലെ മനുഷ്യരെ രക്ഷിക്കാൻ മീറിയാലിനെ... 359 00:40:43,416 --> 00:40:46,458 നീ അവരെ ബോധ്യമാക്കി. നൂമെനോറിൽ തുടരാനാ ഞാനാശിച്ചത്. 360 00:40:46,541 --> 00:40:48,666 നീ എന്നരികിൽ നിന്ന് യുദ്ധം ചെയ്തു. 361 00:40:48,750 --> 00:40:51,916 നിൻ്റെ ശത്രുവിനെതിരെ. ഒപ്പം എൻ്റെയും. 362 00:40:56,708 --> 00:40:58,125 നിൻ്റെ പേര് പറയൂ. 363 00:41:00,875 --> 00:41:04,708 ആയ്നർ മ്യൂസിക് ആദിനിശ്ശബ്ദത ഭേദിക്കും മുമ്പുമുതൽ ഞാൻ ഉണർന്നിരുന്നു. 364 00:41:05,583 --> 00:41:09,083 അക്കാലത്ത്... എനിക്ക് ഒരുപാട് പേരുകൾ ഉണ്ടായിരുന്നു. 365 00:41:34,333 --> 00:41:36,333 വീണ്ടും കാലു തെറ്റിയോ സഹോദരി? 366 00:41:40,791 --> 00:41:42,958 കാലിടറിയതായിരുന്നു, എല്ലാം. 367 00:41:57,000 --> 00:41:58,083 നീ എണീറ്റുനിൽക്ക്. 368 00:41:58,166 --> 00:42:01,583 എൻ്റെ മനസ്സിൽ നിന്ന് പുറത്തുകടക്കൂ. 369 00:42:02,166 --> 00:42:03,833 സഹോദരി, പ്ലീസ്. 370 00:42:06,416 --> 00:42:07,791 എന്നെ നോക്ക്. 371 00:42:09,208 --> 00:42:10,625 ഗലാദ്രിയൽ. 372 00:42:22,416 --> 00:42:24,041 എൻ്റെ പഴയ കഠാര. 373 00:42:25,625 --> 00:42:27,791 ഇക്കാലമത്രയും നീ സുരക്ഷിതമായി സൂക്ഷിച്ചു. 374 00:42:30,833 --> 00:42:32,833 നീ വളരെ ധീരയായിരുന്നു. 375 00:42:35,416 --> 00:42:39,416 നീ വളരെ കഠിനമായി പോരാടി. ഇത്രയും വർഷങ്ങൾ. 376 00:42:40,708 --> 00:42:42,958 എനിക്ക് കഴിയാതെപോയ ജോലി പൂർത്തിയാക്കാൻ. 377 00:42:45,375 --> 00:42:47,541 സൗറോണിനെ വേട്ടയാടുകയായിരുന്നു ചുമതല. 378 00:42:49,208 --> 00:42:52,625 സമാധാനം ഉറപ്പാക്കുക എന്നതായിരുന്നു എൻ്റെ ചുമതല. 379 00:42:54,916 --> 00:42:59,333 എന്നാൽ സൗറോണിൻ്റെ ചുമതലയും അതാണെന്ന് ഞാൻ മനസ്സിലാക്കി. 380 00:43:00,166 --> 00:43:01,375 ഇല്ല. 381 00:43:03,875 --> 00:43:05,291 ഇല്ല, നീ മരിച്ചു. 382 00:43:06,166 --> 00:43:08,750 എണ്ണമറ്റ മറ്റുള്ളവരോടൊപ്പം, അവൻ കാരണം. 383 00:43:08,833 --> 00:43:10,958 അല്ല, ഗലാദ്രിയൽ. 384 00:43:12,750 --> 00:43:17,583 മിഡിൽ എർത്ത് നശിപ്പിക്കാനല്ല, മറിച്ച് അതിനെ സുഖപ്പെടുത്താനുള്ള ശക്തിയാണ് 385 00:43:19,000 --> 00:43:20,166 അദ്ദേഹം തേടിയത്. 386 00:43:23,500 --> 00:43:27,625 നിങ്ങളുടെ സഹ എൽവ്സ് ഈ നിമിഷം തന്നെ ചെയ്യാൻ ശ്രമിക്കുന്നതുപോലെ. 387 00:43:29,416 --> 00:43:30,916 നീ അവരോട് കള്ളം പറയേണ്ടതില്ല. 388 00:43:33,375 --> 00:43:35,375 പണി തുടരട്ടെ. 389 00:43:40,666 --> 00:43:45,291 ഈ മരത്തിൻ്റെ ചുവട്ടിൽവച്ച് ഞാൻ നിന്നോട് മന്ത്രിച്ചത് ഓർക്കുന്നുണ്ടോ? 390 00:43:51,875 --> 00:43:53,875 ഒരിക്കൽ കൂടി ഇരുട്ടിനെ സ്പർശിക്കുക. 391 00:44:08,500 --> 00:44:12,500 എൻ്റെ സഹോദരൻ മരിച്ചു. നീ കാരണം. 392 00:44:12,583 --> 00:44:16,416 ഗലാദ്രിയൽ. എന്തുകൊണ്ടാണ് നീ അങ്ങനെ പറയുന്നത്? 393 00:44:17,208 --> 00:44:19,208 എന്തുകൊണ്ടാ നീ അങ്ങനെ പറയുന്നത്? 394 00:44:20,250 --> 00:44:21,500 ഗലാദ്രിയൽ. 395 00:44:23,291 --> 00:44:25,750 ഗലാദ്രിയൽ. എൻ്റെയടുത്തേക്ക് മടങ്ങിവരിക. 396 00:44:25,833 --> 00:44:28,875 ഗലാദ്രിയൽ. എന്നെ നോക്കൂ! 397 00:44:33,166 --> 00:44:35,000 ഗലാദ്രിയൽ. എന്നെ നോക്കൂ. 398 00:44:39,875 --> 00:44:41,291 ഞാനാരാണെന്ന് നിനക്കറിയാം. 399 00:44:43,625 --> 00:44:44,708 ഞാന് ഫ്രണ്ടാണ്. 400 00:44:44,791 --> 00:44:47,208 നീ മോർഗോത്തിൻ്റെ ഫ്രണ്ടാണ്. 401 00:44:52,500 --> 00:44:54,333 മോർഗോത്ത് പരാജയപ്പെട്ടപ്പോൾ, 402 00:44:56,625 --> 00:45:01,375 ഒരു വലിയ മുഷ്ടി എൻ്റെ കഴുത്തിൽ നിന്ന് 403 00:45:02,791 --> 00:45:05,041 അതിൻ്റെ പിടി വിടുവിച്ചതുപോലെ തോന്നി. 404 00:45:06,041 --> 00:45:08,833 ആ ആദ്യ സൂര്യോദയത്തിൻ്റെ നിശ്ശബ്ദതയിൽ, 405 00:45:09,750 --> 00:45:14,166 ഒടുവിൽ, ഞാൻ വീണ്ടും ദി വൺ തരുന്ന പ്രകാശം അനുഭവിച്ചു. 406 00:45:16,625 --> 00:45:20,833 എനിക്ക് അറിയാമായിരുന്നു, എപ്പോഴെങ്കിലും ഞാന് ക്ഷമിക്കപ്പെട്ടാൽ... 407 00:45:22,208 --> 00:45:25,708 ഞാൻ നശിപ്പിക്കാൻ സഹായിച്ചതെല്ലാം സുഖപ്പെടുത്തേണ്ടിവരുമെന്ന്. 408 00:45:25,791 --> 00:45:28,458 ഒരു തപസ്സിനും നീ ചെയ്ത തിന്മയെ മായ്ച്ചുകളയാനാവില്ല. 409 00:45:28,541 --> 00:45:31,750 -നീ വിശ്വസിക്കുന്നത് അതല്ല. -എൻ്റെ വിശ്വാസം എന്നോട് പറയരുത്. 410 00:45:31,833 --> 00:45:33,416 ഇല്ല. നീ എന്നോട് പറഞ്ഞു. 411 00:45:33,500 --> 00:45:38,375 വിജയത്തിന് ശേഷം, നീ പറഞ്ഞു, ഞാൻ ചെയ്തതെല്ലാത്തീന്നും മുക്തമാകുമെന്ന്. 412 00:45:38,458 --> 00:45:40,833 -നീ എന്നെ ചതിച്ചു. -ഞാൻ സത്യം പറഞ്ഞു. 413 00:45:40,916 --> 00:45:44,500 തിന്മ ചെയ്തെന്ന് ഞാൻ നിന്നോടുപറഞ്ഞു, നീയത് കാര്യമാക്കിയില്ല. 414 00:45:44,583 --> 00:45:47,958 നമ്മുടെ ഭാവിയുമായി ബന്ധപ്പെട്ടതിനാൽ നമ്മുടെ ഭൂതകാലത്തിന്, 415 00:45:48,041 --> 00:45:49,708 അർത്ഥമില്ലെന്ന് നീയറിഞ്ഞിരുന്നു. 416 00:45:50,625 --> 00:45:52,625 അങ്ങനെയൊരു ഭാവിയില്ല. 417 00:45:53,916 --> 00:45:55,083 ഇല്ലേ? 418 00:46:17,291 --> 00:46:19,291 മറ്റേവരും നിന്നെ സംശയത്തോടെ കാണുന്നു. 419 00:46:21,875 --> 00:46:23,875 എനിക്കേ നിൻ്റെ മഹത്വം കാണാനാവൂ. 420 00:46:28,458 --> 00:46:32,041 എനിക്കേ നിൻ്റെ പ്രകാശം കാണാൻ കഴിയൂ. 421 00:46:33,500 --> 00:46:35,916 നീ എന്നെ സ്വേച്ഛാധിപതിയാക്കും. 422 00:46:36,000 --> 00:46:37,625 ഞാൻ നിന്നെ ഒരു രാജ്ഞിയാക്കും. 423 00:46:39,041 --> 00:46:41,041 കടലും സൂര്യനും പോലെ മനോഹരം. 424 00:46:41,875 --> 00:46:44,458 ഭൂമിയുടെ അടിത്തറയേക്കാൾ ശക്തവും. 425 00:46:45,250 --> 00:46:47,833 പിന്നെ നീ. എൻ്റെ രാജാവ്. 426 00:46:49,708 --> 00:46:50,791 ഡാർക്ക് ലോർഡ്. 427 00:46:50,875 --> 00:46:53,875 അല്ല. ഡാർക്കല്ല. 428 00:46:54,958 --> 00:46:56,666 നീ എന്നരികിലിരിക്കേ അല്ല. 429 00:46:57,958 --> 00:47:01,958 ഒരിക്കൽ നീ എന്നോട് പറഞ്ഞു, നാം ഒരു ലക്ഷ്യത്തിനായി ഒരുമിച്ചതാണെന്ന്. 430 00:47:04,291 --> 00:47:05,625 ഇതാണത്. 431 00:47:06,541 --> 00:47:10,375 നീ എന്നെ വെളിച്ചവുമായി ബന്ധിപ്പിക്കുന്നു. ഞാൻ നിന്നെ അധികാരവുമായും. 432 00:47:12,625 --> 00:47:16,208 നമുക്കൊരുമിച്ച് ഈ മിഡിൽ എർത്ത് സംരക്ഷിക്കാം. 433 00:47:18,208 --> 00:47:19,291 സംരക്ഷിക്കാനോ? 434 00:47:21,041 --> 00:47:22,541 അതോ ഭരിക്കാനോ? 435 00:47:24,666 --> 00:47:26,333 ഞാൻ ഒരു വ്യത്യാസവും കാണുന്നില്ല. 436 00:47:29,458 --> 00:47:34,791 അതുകൊണ്ടാണ്... ഞാൻ ഒരിക്കലും നിൻ്റെ പക്ഷത്തുണ്ടാകാത്തത്. 437 00:47:39,583 --> 00:47:40,750 നിനക്ക് വേറെ വഴിയില്ല. 438 00:47:41,208 --> 00:47:43,291 ഞാനില്ലാതെ നിൻ്റെ ജനം മങ്ങിപ്പോകും. 439 00:47:43,375 --> 00:47:46,583 നിഴൽ പരക്കുകയും ഇരുണ്ട് ലോകം മുഴുവൻ മൂടുകയും ചെയ്യും. 440 00:47:46,666 --> 00:47:49,250 -നിനക്കെന്നെവേണം. -കടലിലുപേക്ഷിക്കണമായിരുന്നു. 441 00:47:49,333 --> 00:47:51,791 എൽവ്സ് നിന്നെ പുറത്താക്കിയതിനാൽ നീ കടലിലായി. 442 00:47:51,875 --> 00:47:56,291 അവരോട് കുറച്ച് നിസ്സാര പടയാളികളെ യാചിക്കാൻ ശ്രമിച്ചതിന് നിന്നെ പുറത്താക്കി. 443 00:47:56,375 --> 00:47:59,875 നീ എൻ്റെ സഖ്യകക്ഷിയായിരുന്നെന്ന് പറഞ്ഞാൽ അവർ എന്ത് ചെയ്യും? 444 00:47:59,958 --> 00:48:04,541 സൗറോൺ ജീവിക്കുന്നത് നീ കാരണമാണെന്ന് അവരോട് പറയുമ്പോൾ? 445 00:48:04,625 --> 00:48:06,375 ഞാൻ കാരണം നീ മരിക്കും. 446 00:48:42,666 --> 00:48:44,250 ഗലാദ്രിയൽ! 447 00:48:51,166 --> 00:48:52,000 വഞ്ചകൻ! 448 00:48:53,041 --> 00:48:55,375 ഗലാദ്രിയൽ, നിൽക്ക്! എൽറോണ്ട്. ഇത് എൽറോണ്ടാണ്. 449 00:48:55,458 --> 00:48:56,500 തെളിയിക്കൂ. 450 00:48:58,750 --> 00:49:00,166 നാമാദ്യം എവിടെ കണ്ടുമുട്ടി? 451 00:49:01,708 --> 00:49:03,791 കടൽത്തീരം. ഞാൻ ആദ്യമായി അനാഥനായപ്പോൾ. 452 00:49:04,791 --> 00:49:08,541 ഞാൻ തനിച്ച്. സുഹൃത്തോ ബന്ധുക്കളോ ഇല്ലാത്ത ഒരു ഹാഫ്-എൽവൻ ബോയ്. 453 00:49:11,625 --> 00:49:13,125 നീ എനിക്ക് വെള്ളം തന്നു. 454 00:49:17,666 --> 00:49:18,916 എൽറോണ്ട്. 455 00:49:22,750 --> 00:49:25,166 ഒരു ക്യൂത്ത് ടെസ്സെ, ഗലാദ്രിയൽ. 456 00:49:26,291 --> 00:49:29,208 കെലെബ്രിമ്പോർ. അദ്ദേഹം എവിടെയാണ്? 457 00:49:29,291 --> 00:49:32,666 വർക്ക്ഷോപ്പ്. അദ്ദേഹമിപ്പോ ഏതാണ്ട് പൂർത്തിയാക്കിക്കാണും. 458 00:49:32,750 --> 00:49:34,000 അയ്യോ! 459 00:49:34,083 --> 00:49:37,250 ഗലാദ്രിയൽ! എന്താണ് സംഭവിച്ചത്? 460 00:49:42,541 --> 00:49:43,625 ഗലാദ്രിയൽ! 461 00:49:49,083 --> 00:49:50,708 അത് പൂർത്തിയായോ? 462 00:49:50,791 --> 00:49:53,416 ഗലാദ്രിയൽ. നീ നദിയിലെ പാറപോലെ നനഞ്ഞല്ലോ. 463 00:49:53,500 --> 00:49:54,583 എന്താ? 464 00:49:54,666 --> 00:49:57,583 കാരണം അവളെ ഗ്ലാൻഡ്യൂയിൻ നദിയിൽ നിന്ന് ഞാൻ വലിച്ചെടുത്തു. 465 00:49:57,666 --> 00:49:59,625 ഗ്ലാൻഡ്യൂയിൻ? എന്താണ് സംഭവിച്ചത്? 466 00:49:59,708 --> 00:50:00,958 ഗലാദ്രിയൽ. 467 00:50:04,250 --> 00:50:05,750 ഹാൽബ്രാൻഡ് എവിടെ? 468 00:50:08,208 --> 00:50:11,625 അവൻ പോയി. അവൻ തിരിച്ചു വരുന്നത് സംശയമാണ്. 469 00:50:13,041 --> 00:50:16,083 ഇനി അവനനെങ്ങാനും വന്നാൽ, ആരും അവനുമായി ബന്ധമരുത്. 470 00:50:17,333 --> 00:50:19,416 ആ അരുവിയിൽ എന്താണ് സംഭവിച്ചത്? 471 00:50:19,500 --> 00:50:21,500 ഒരിക്കൽ നീ ഒരു തെറ്റിനെ പറ്റി പറഞ്ഞു. 472 00:50:22,791 --> 00:50:24,750 ഇനി ചെയ്യില്ലെന്ന് പറഞ്ഞ ആ ഒന്ന്. 473 00:50:26,125 --> 00:50:28,750 ആ വാക്കുപാലിക്കൽ നീ വളരെ പ്രയാസകരമാക്കുന്നു. 474 00:50:28,833 --> 00:50:31,916 അത് എളുപ്പമായിരുന്നെങ്കിൽ, അതിന് വിശ്വാസം ആവശ്യമില്ല. 475 00:50:39,375 --> 00:50:41,291 അതിനാൽ, നാം തുടരട്ടേ? 476 00:50:41,375 --> 00:50:42,250 വേണ്ട. 477 00:50:44,958 --> 00:50:46,958 നാം മൂന്നെണ്ണം ഉണ്ടാക്കണം. 478 00:50:47,041 --> 00:50:48,875 മൂന്ന്? എന്തിന് മൂന്ന്? 479 00:50:50,791 --> 00:50:54,625 ഒന്ന് എപ്പോഴും മലിനമാകും. രണ്ടെണ്ണം വിഭജിക്കും. 480 00:50:54,750 --> 00:50:57,583 മൂന്നെണ്ണമായാൽ അത് സംതുലിതമാകും. 481 00:51:03,375 --> 00:51:08,375 ഇന്ന് നാം ഉണ്ടാക്കുന്ന ശക്തികൾ എൽവ്സിന് മാത്രമായിരിക്കണം. 482 00:51:09,416 --> 00:51:11,416 മറ്റ് കൈകളാൽ തൊടാത്തതാവണം. 483 00:51:12,666 --> 00:51:16,541 ഗലാദ്രിയൽ, അലോയിലെ കുറഞ്ഞ അയിരുകളുടെ പരിശുദ്ധി 484 00:51:16,625 --> 00:51:19,708 നിർണായകമാണെന്ന കാര്യം ഞാനുറപ്പിച്ചു. 485 00:51:22,250 --> 00:51:25,666 ഏറ്റവും മികച്ച ഗുണമുള്ള സ്വർണ്ണവും വെള്ളിയും എനിക്ക് വേണം. 486 00:51:27,791 --> 00:51:29,958 വലിനോറിലെ സ്വർണ്ണവും വെള്ളിയും വേണം. 487 00:51:34,458 --> 00:51:38,875 യഥാർത്ഥ സൃഷ്ടിക്ക് വേണ്ടത്... ത്യാഗമാണ്. 488 00:51:47,083 --> 00:51:49,166 ഇനിയും എന്തെങ്കിലും ഓർമ്മയുണ്ടോ? 489 00:51:50,291 --> 00:51:53,708 ശകലങ്ങൾ. ഇംപ്രഷനുകൾ. 490 00:51:55,333 --> 00:52:00,000 കൂടുതൽ വന്നിട്ടുണ്ട്. ബാക്കി കണ്ടെത്താൻ, എനിക്ക് റുഹാനിലേക്ക് പോകണമെന്ന് അറിയാം. 491 00:52:02,625 --> 00:52:04,791 നിൻ്റെ പേരിൽ അവർ തെറ്റിദ്ധരിച്ചു. 492 00:52:04,875 --> 00:52:08,375 അതും അവർക്കും തെറ്റിപ്പോയെങ്കിൽ? അല്ലെങ്കിൽ കളവാണെങ്കിൽ... 493 00:52:08,458 --> 00:52:13,958 എനിക്ക് വിശദീകരിക്കാനാവാത്ത ഒരു ഉറപ്പോടെ അവർ പറഞ്ഞത് സത്യമാണെന്ന് എനിക്കറിയാം. 494 00:52:17,291 --> 00:52:18,500 അവർ... 495 00:52:19,333 --> 00:52:22,083 അവർ നിന്നെ മറ്റെന്തോ വിളിച്ചു. "ഇസ്താർ." 496 00:52:23,083 --> 00:52:24,500 അത് നിങ്ങളുടെ തരമാണോ? 497 00:52:26,541 --> 00:52:27,791 "ഇസ്താർ?" 498 00:52:31,083 --> 00:52:33,333 നിൻ്റെ ഭാഷയിൽ അതിനർത്ഥം "ജ്ഞാനി" എന്നാണ്. 499 00:52:34,416 --> 00:52:35,250 അല്ലെങ്കിൽ... 500 00:52:38,458 --> 00:52:39,791 "മന്ത്രവാദി." 501 00:52:51,416 --> 00:52:53,833 നീ ശരിക്കും ഞങ്ങളുടെ കൂടെ വരുന്നില്ല, അല്ലേ? 502 00:52:59,625 --> 00:53:04,083 ചിലനേരം, നമ്മുടെ പാത നമ്മുടേതിനെക്കാൾ വലിയ ശക്തികൾ മുമ്പിൽ വിരിക്കുന്നു. 503 00:53:04,750 --> 00:53:07,625 അന്നേരം, പോകരുതെന്ന് നമ്മുടെ ഹൃദയം പറയുന്നിടത്ത് 504 00:53:07,708 --> 00:53:10,958 നമ്മുടെ പാദങ്ങളെ എത്തിക്കുക എന്നതാണ് നമ്മുടെ കടമ. 505 00:53:11,041 --> 00:53:14,000 വഴിയിൽ നമ്മെ കാത്തിരിക്കുന്ന ആപത്തുകൾ പ്രശ്നമല്ല. 506 00:53:16,875 --> 00:53:19,500 ഒരു സാഹസികത പോലെ തോന്നുന്നു. 507 00:53:19,583 --> 00:53:21,250 ഒറ്റയ്ക്ക്, ഇതൊരു യാത്രയാണ്. 508 00:53:22,583 --> 00:53:26,000 പക്ഷേ, സാഹസികതകൾ പങ്കിടേണ്ടതാണ്. 509 00:53:32,708 --> 00:53:36,916 ഏതൊരു ഹാർഫൂട്ടിനും പ്രതീക്ഷിക്കാവുന്നത്ര സാഹസികത ഞാൻ നടത്തിയിട്ടുണ്ട്. 510 00:53:49,750 --> 00:53:53,083 ഇവിടെവച്ച് പറയുന്നു, നമ്മൾ വടക്കോട്ട് പോയാൽ 511 00:53:53,166 --> 00:53:56,666 മുപ്പത് ദിവസത്തെ വ്യക്തമായ പാതയുണ്ട്. 512 00:53:56,791 --> 00:53:58,875 എല്ലാം പുതിയ പുല്ലാണ്, ട്രോളുകളുമില്ല. 513 00:53:59,958 --> 00:54:04,416 -ഹേയ്! എല്ലാം താഴേക്ക്, ഇതുപോലെ... -നീയത് തലകീഴായിട്ടാ പിടിച്ചിരിക്കുന്നത്. 514 00:54:07,708 --> 00:54:11,500 സോറി മാൽവ. ആഴ്ചകളായിട്ടും ചരിവുകളും മുൾച്ചെടികളുമല്ലാതെ വേറൊന്നില്ല. 515 00:54:11,583 --> 00:54:15,000 ശരി, നീയത്ര ജ്ഞാനിയെങ്കിൽ, നിനക്കെന്താ വഴി കണ്ടെത്തിക്കൂടേ? 516 00:54:19,083 --> 00:54:22,166 കൊച്ചുകുട്ടികളെയും പിന്നിലാകുന്നവരെയും ശ്രദ്ധിക്കുക. 517 00:54:22,250 --> 00:54:24,833 ആരും പാതവിട്ട് പോകുന്നില്ല! 518 00:54:24,916 --> 00:54:27,750 ആരും ഒറ്റയ്ക്ക് നടക്കുന്നില്ല! 519 00:54:27,833 --> 00:54:30,250 ഇത് സഡോക് പറഞ്ഞപ്പോൾ നന്നായി തോന്നി. 520 00:54:34,125 --> 00:54:36,625 അദ്ദേഹം നമുക്കൊപ്പം ഉണ്ടായിരുന്നെങ്കിൽ... 521 00:54:36,708 --> 00:54:37,916 അദ്ദേഹമുണ്ട്. 522 00:54:50,416 --> 00:54:51,250 പോകൂ. 523 00:54:55,625 --> 00:54:58,083 നീ ഇപ്പോ ഏതോ വലിയ കാര്യത്തിൻ്റെ ഭാഗമാണ്. 524 00:55:00,208 --> 00:55:01,375 അവന് നിന്നെ വേണം. 525 00:55:02,583 --> 00:55:04,750 നീ അവിടെ വേണ്ടവളാണ്. 526 00:55:19,416 --> 00:55:20,750 വിട, നോറി! 527 00:55:20,875 --> 00:55:22,291 -വിട... -ശ്രദ്ധാലുവായിരിക്കൂ! 528 00:55:26,625 --> 00:55:27,458 നന്നായിരിക്കൂ. 529 00:55:37,958 --> 00:55:40,208 -നിൻ്റെ വിളക്ക് പാക്കുചെയ്തോ? -ചെയ്തു. 530 00:55:40,291 --> 00:55:41,375 നല്ലത്. 531 00:55:42,416 --> 00:55:46,000 ശരി... വിട. 532 00:55:49,875 --> 00:55:50,708 നോറി... 533 00:55:53,458 --> 00:55:55,791 ശരി. ആ വലിയ ആളിനുള്ള ഒച്ചുകൾ ഇതാ. 534 00:55:55,875 --> 00:55:57,750 അവനെത്ര വിശക്കുമെന്ന് നിനക്കറിയാലോ. 535 00:55:57,833 --> 00:56:01,333 പിന്നെ തണുപ്പ് വന്നാൽ ഒരു അധിക പുതപ്പ്. ശരി. 536 00:56:02,750 --> 00:56:03,916 നമുക്ക് കാണാം. 537 00:56:11,166 --> 00:56:12,333 ഞാൻ നല്ല അച്ഛനല്ല. 538 00:56:13,875 --> 00:56:18,208 നീ യഥാർത്ഥ ലോകത്തേക്ക് പോകുന്നു, അതിനുള്ള ഒന്നും നിന്നെ ഞാൻ പഠിപ്പിച്ചില്ല. 539 00:56:18,291 --> 00:56:20,458 തീർച്ചയായും അങ്ങ് ചെയ്തിട്ടുണ്ട്. 540 00:56:23,250 --> 00:56:26,375 പ്രാധാന്യമുള്ള കാര്യങ്ങളിൽ ഉചിതമായ നടപടികൾ എടുക്കണം. 541 00:56:26,458 --> 00:56:30,541 ആരുമായും പക അരുത്, കാരണം നിനക്ക് പിന്നീട് അവരുടെ സഹായം വേണ്ടി വരും. 542 00:56:30,625 --> 00:56:35,833 മര്യാദയില്ലാത്ത ഒരു ഹാർഫൂട്ട് ചതുരവീലുപോലെയാ ജീവിതത്തിൽ മുന്നേറുക. 543 00:56:35,916 --> 00:56:37,083 ചതുര വീൽ... 544 00:56:40,041 --> 00:56:42,541 ഞാനതെല്ലാം കേൾക്കുന്നുണ്ടായിരുന്നു അച്ഛാ. 545 00:56:59,250 --> 00:57:03,750 നദി എവിടെയാ ഒഴുകുന്നതെന്ന് കാണ്. കുരുവികൾ അവയുടെ പാട്ടുകൾ പഠിക്കുന്നതെവിടെ. 546 00:57:07,500 --> 00:57:08,875 ഞാൻ ചെയ്യാം അമ്മേ. 547 00:57:09,625 --> 00:57:10,833 ഞാൻ ശ്രദ്ധിക്കും. 548 00:57:15,625 --> 00:57:16,791 അല്ല. 549 00:57:22,250 --> 00:57:24,250 നീ ധൈര്യശാലിയായിരിക്കണം. 550 00:57:48,416 --> 00:57:51,708 പോകൂ... 551 00:57:51,791 --> 00:57:53,250 നിൻ്റെ ഉശിര് ചോരുംമുമ്പ്. 552 00:57:55,250 --> 00:57:56,875 അല്ലേൽ ഞങ്ങളുടേത് ചോരുംമുമ്പ്. 553 00:58:08,250 --> 00:58:11,333 നിൽക്കൂ! നോറി! 554 00:58:11,416 --> 00:58:12,583 പോപ്പീ! 555 00:58:24,458 --> 00:58:28,125 എന്താ ഞാനേറ്റവും കൂടുതൽ സ്നേഹിക്കുന്നവർ പോകേണ്ടി വരുന്നത്? 556 00:58:29,916 --> 00:58:33,958 നാമങ്ങനെ ചെയ്തില്ലെങ്കിൽ, നാമൊരിക്കലും പുതിയതായൊന്നും പഠിക്കില്ല. 557 00:58:40,250 --> 00:58:42,833 നീ തിരിച്ചു വരുമോ? വാക്കുതാ? 558 00:58:44,000 --> 00:58:47,500 -എല്ലാരെയും നീ പരിപാലിക്കുമോ? -തീർച്ച, ഞാൻ ചെയ്യും മണ്ടീ. 559 00:58:50,291 --> 00:58:54,166 ഈ വിശാലമായ, വന്യമായ ലോകത്തിൽ നീയാണെൻ്റെ ഏറ്റവും നല്ല സുഹൃത്ത്. 560 00:58:54,958 --> 00:58:56,375 നിനക്കായി ഞാനെന്തും ചെയ്യും. 561 00:58:58,375 --> 00:59:02,625 ലോകം അത്ര വിശാലമല്ല, പോപ്പി. നാം വളരെ ചെറുതായിരിക്കുന്നു എന്ന് മാത്രം. 562 00:59:08,458 --> 00:59:10,458 ആ വലിയ ചേട്ടനോട് ചേർന്ന് നിൽക്കൂ. 563 00:59:11,000 --> 00:59:13,000 ആപത്തിൽ ഒരു നല്ല സുഹൃത്താണയാൾ. 564 00:59:13,083 --> 00:59:14,500 നിന്നെപ്പോലെ അത്ര നല്ലതല്ല. 565 00:59:45,958 --> 00:59:48,208 -നിനക്ക് ഉറപ്പാണോ? -എന്നത്തേക്കാളുമധികം. 566 00:59:49,000 --> 00:59:51,000 അവരെല്ലാം നിനക്കുനേരെ കൈവീശുന്നു. 567 00:59:52,791 --> 00:59:56,041 ഞാൻ പിന്തിരിഞ്ഞാൽ, എനിക്ക് ഒരിക്കലും പോകാൻ കഴിയില്ല. 568 00:59:57,416 --> 01:00:01,416 ശരി, ഒരുപക്ഷേ നീ മുന്നോട്ട് പോകുന്നതാണ് നല്ലത്. 569 01:00:05,500 --> 01:00:09,208 ഇപ്പോ കാര്യത്തോട് അടുത്തപ്പോൾ, എൻ്റെ കാലുകൾ നീങ്ങുന്നില്ല. 570 01:00:11,541 --> 01:00:14,833 പറയേണ്ടല്ലോ, ഏതുവഴി പോകണമെന്ന് എനിക്ക് ഒരുപിടിയുമില്ല. 571 01:00:27,000 --> 01:00:28,416 അതവിടുണ്ട്. 572 01:00:29,916 --> 01:00:31,541 നിങ്ങൾക്ക് ഉറപ്പാണോ? 573 01:00:32,208 --> 01:00:33,625 പൂർണ്ണമായും അല്ല. 574 01:00:34,541 --> 01:00:37,041 ഈ വഴിയിൽ വായുവിന് ഒരു മധുരഗന്ധമുണ്ട്. 575 01:00:40,083 --> 01:00:43,208 സംശയം ഉണ്ടെങ്കിൽ, എലനോർ ബ്രാണ്ടിഫൂട്ട്... 576 01:00:45,625 --> 01:00:47,333 നിൻ്റെ മനസ്സിനെ പിന്തുടരുക. 577 01:07:23,125 --> 01:07:27,500 എൽവൻ കിംഗ്സിന് മൂന്ന് റിങ്ങുകൾ 578 01:07:27,583 --> 01:07:31,916 ആകാശത്തിനു താഴെ 579 01:07:32,000 --> 01:07:35,291 ഡ്വാർഫ് ലോർഡ്സിന് ഏഴെണ്ണം 580 01:07:35,375 --> 01:07:40,583 അവരുടെ കൽമണ്ഡപങ്ങളിൽ 581 01:07:40,666 --> 01:07:45,125 മരിക്കാൻ വിധിക്കപ്പെട്ട 582 01:07:45,208 --> 01:07:49,458 നശ്വര മനുജർക്കൊമ്പത് 583 01:07:49,541 --> 01:07:52,791 ഡാർക്ക് ലോർഡിന് ഒരെണ്ണം 584 01:07:52,875 --> 01:07:57,083 മോർദോർ ദേശത്തിലെ 585 01:07:57,166 --> 01:08:03,041 അവൻ്റെ ഇരുണ്ട സിംഹാസനത്തിൽ 586 01:08:03,916 --> 01:08:09,916 അവിടെ നിഴലുകൾ മയങ്ങുന്നു 587 01:08:12,625 --> 01:08:18,625 അവിടെ നിഴലുകൾ മയങ്ങുന്നു 588 01:08:27,333 --> 01:08:32,000 അവരെയെല്ലാം ഭരിക്കാൻ ഒരു റിങ് 589 01:08:32,083 --> 01:08:37,000 അവരെ കണ്ടെത്താൻ ഒരു റിങ് 590 01:08:37,083 --> 01:08:42,166 സകലരേയും കൊണ്ടുവരാൻ ഒരു റിങ് 591 01:08:42,250 --> 01:08:48,250 ഇരുട്ടിൽ അവരെ ബന്ധിക്കണം 592 01:08:52,250 --> 01:08:58,250 മോർദോർ ദേശത്തിൽ 593 01:09:01,416 --> 01:09:07,416 അവിടെ നിഴലുകൾ മയങ്ങുന്നു 594 01:09:10,166 --> 01:09:16,166 അവിടെ നിഴലുകൾ മയങ്ങുന്നു 595 01:09:21,833 --> 01:09:23,833 ഉപശീർഷകം വിവർത്തനംചെയ്തത് പുനലൂർ ചന്ദ്രശേഖരൻ 596 01:09:23,916 --> 01:09:25,916 'ക്രിയേറ്റിവ് സൂപ്പർവൈസർ': ലളിത ശ്രീ