1 00:00:12,375 --> 00:00:14,375 ഡാഡി! ഷെർലോക് എൻ്റെ കൂടെ കളിക്കുന്നില്ല. 2 00:00:14,458 --> 00:00:16,041 വിഷമിക്കാതെ മോളേ. 3 00:00:16,125 --> 00:00:19,000 ഞാനവിടെ കുറച്ച് താറാവിൻ്റെ മുട്ടകൾ കണ്ടെന്ന് തോന്നുന്നു. 4 00:00:20,000 --> 00:00:21,291 അവിടെ, മരങ്ങൾക്കിടയിൽ. 5 00:00:21,375 --> 00:00:25,000 ഹലോ ബിയാട്രിസ്. ഞാനവിടെ ഒരു താറാവിൻ്റെ കുഞ്ഞിനെ കണ്ടു. 6 00:00:25,083 --> 00:00:27,791 നോക്ക് മോളേ, ഒരു ഭയങ്കരമായ അപകടം ഉണ്ടായി. 7 00:00:27,875 --> 00:00:29,750 വീടിന് തീ പിടിച്ചു. 8 00:00:29,833 --> 00:00:32,083 നീയിനി മിസിസ് ടിൽകോട്ടിനൊപ്പമാവും കുറച്ചുനാൾ താമസിക്കുക. 9 00:00:32,665 --> 00:00:34,208 ഒരു ഭയങ്കരമായ അപകടം. 10 00:00:34,291 --> 00:00:36,500 വീടിന് തീ പിടിച്ചു. 11 00:00:36,583 --> 00:00:38,000 വീടിന് തീ… 12 00:00:42,166 --> 00:00:43,541 വീണ്ടും ദുഃസ്വപ്നം കണ്ടോ? 13 00:00:45,791 --> 00:00:49,375 ആ തീപിടുത്തം… എനിക്ക് ഓർമ്മിക്കാനാവുന്നില്ല. 14 00:00:50,875 --> 00:00:52,250 എന്താ ഓർമ്മിക്കാനാവാത്തത്? 15 00:00:52,833 --> 00:00:55,125 കോട്ട് ഇട്ടോളൂ, അല്ലെങ്കിൽ പനി പിടിക്കും. 16 00:00:55,958 --> 00:00:56,958 തല മറയ്ക്കൂ. 17 00:00:58,333 --> 00:01:00,375 എനിക്ക് തല മറയ്ക്കേണ്ട. 18 00:01:04,833 --> 00:01:06,041 ജന്മദിനാശംസകൾ മോളേ. 19 00:01:06,625 --> 00:01:08,208 അമ്മേ. അച്ഛാ. 20 00:01:10,916 --> 00:01:13,583 എല്ലാ കൊല്ലവും ഒരേ സാധനം. ഇവ എവിടുന്ന് വരുന്നു? 21 00:01:14,416 --> 00:01:18,000 അവ ഹോൾബോണിലെ ഒരു സ്പെഷ്യലിസ്റ്റ് ഷോപ്പിൽ നിന്നാണ് കിട്ടുന്നത്. 22 00:01:18,083 --> 00:01:20,541 പിന്നെന്താ അത് പോസ്റ്റ്മാൻ കൊണ്ടുവരുന്നത്? 23 00:01:23,458 --> 00:01:24,750 ആരാണത് അയച്ചത്? 24 00:01:24,833 --> 00:01:26,333 ജെങ്കിൻസ് ടാക്സിഡെർമിസ്റ്റ് & എൻ്റമോളജി 25 00:01:26,416 --> 00:01:28,666 എല്ലാ ജന്മദിനത്തിനും എനിക്കൊരു ചിത്രശലഭത്തെ കിട്ടും. 26 00:01:28,750 --> 00:01:29,958 പ്രെൻഡർഗാസ്റ്റ് ഇംപോർട്ട്സ് 27 00:01:30,041 --> 00:01:32,041 അത് അയയ്ക്കുന്ന വ്യക്തി ഈ ഓഫീസിലാണ്. 28 00:01:42,083 --> 00:01:43,083 എനിക്ക് നിങ്ങളെ അറിയാം. 29 00:01:45,583 --> 00:01:47,333 എനിക്ക് നിങ്ങളെ തീർച്ചയായും അറിയാം. 30 00:01:54,083 --> 00:01:55,166 എന്തിനാണ് എന്നെ ഉപേക്ഷിച്ചത്? 31 00:01:58,875 --> 00:02:00,166 നിൻ്റമ്മയ്ക്ക് അസുഖമായിരുന്നു, 32 00:02:00,250 --> 00:02:03,666 എനിക്ക് ഒറ്റയ്ക്ക് നിന്നെ നോക്കാനാവും എന്ന് കരുതിയില്ല. 33 00:02:04,250 --> 00:02:05,375 വീടിന് തീപിടിച്ചില്ല. 34 00:02:06,291 --> 00:02:07,333 അല്ലേ? 35 00:02:10,166 --> 00:02:11,666 നിനക്കിന്ന് എൻ്റെ കൂടെ താമസിക്കാം. 36 00:02:11,750 --> 00:02:12,875 പിന്നെ? 37 00:02:12,958 --> 00:02:14,916 മിസിസ് ടിൽകോട്ടിൻ്റെ കൂടെ താമസിക്കാൻ ഇഷ്ടമില്ലേ? 38 00:02:15,000 --> 00:02:16,375 അവിടം സ്വന്തമാണെന്ന് തോന്നുന്നില്ല. 39 00:02:16,458 --> 00:02:18,458 ഞാനൊരു പള്ളീലച്ചൻ്റെ മകളാകാൻ ജനിച്ചവളല്ല. 40 00:02:18,541 --> 00:02:20,291 നോക്കമ്മേ, ഞാനിതിൻ്റെ ഹൃദയം കണ്ടെത്തി. 41 00:02:21,750 --> 00:02:23,500 നിങ്ങളുടെ ലോകത്ത് എന്തെങ്കിലുമായാൽ മതി. 42 00:02:27,625 --> 00:02:29,958 ഈ പാക്കേജുകൾ യൂറോപ്പിലുടനീളം എത്തിക്കണം. 43 00:02:30,041 --> 00:02:32,708 നമുക്ക് ആരും ശ്രദ്ധിക്കാത്ത ഒരിടം കണ്ടെത്തണം. 44 00:02:32,791 --> 00:02:35,083 ഓരോ പാക്കേജിനും ഇത്രയും വലുപ്പമേ ഉണ്ടാകൂ. 45 00:02:36,541 --> 00:02:38,083 ഞാൻ തിരക്കിലാണ് മകളേ. 46 00:02:48,875 --> 00:02:51,250 ചെകുത്താൻ പോലും അവിടെ ശ്രദ്ധിക്കില്ല. 47 00:02:55,500 --> 00:02:57,291 ഞാനിന്ന് നിൻ്റെ ചേട്ടൻ മൈക്രോഫ്റ്റിനെ കണ്ടു. 48 00:02:57,833 --> 00:03:00,583 അവൻ ആരുടെ കൂടെയാ ജോലി ചെയ്യുന്നതെന്ന് നിനക്ക് ഊഹിക്കാൻ പോലും ആകില്ല. 49 00:03:00,666 --> 00:03:02,666 സർ ബ്യുസെഫലസ് ഹോഡ്‌ജ്. 50 00:03:02,750 --> 00:03:05,000 സാമ്രാജ്യത്തിലെ ഏറ്റവും ധനികനായ മനുഷ്യൻ. 51 00:03:05,083 --> 00:03:09,291 മൈക്രോഫ് പറഞ്ഞത് ഹോഡ്ജ് ഒരു സർക്കാർ പദ്ധതി ഏറ്റെടുത്തു എന്നാണ്. 52 00:03:10,708 --> 00:03:11,791 വളരെ രഹസ്യാത്മകം. 53 00:03:11,875 --> 00:03:13,208 എനിക്കെന്താ തോന്നുന്നതെന്നോ? 54 00:03:14,125 --> 00:03:14,958 അവസരം. 55 00:03:16,500 --> 00:03:17,833 ഹോഡ്ജ് എന്തോ പദ്ധതിയിടുന്നുണ്ട്. 56 00:03:19,166 --> 00:03:22,250 അദ്ദേഹത്തിൻ്റെ ഓഫീസിൽ എനിക്കൊരു ജോലി കിട്ടുമോ എന്ന് നോക്കിയാലോ? 57 00:03:22,333 --> 00:03:24,708 അവിടെയുള്ള ആരെയേലും കൊണ്ട് പറ്റുമോ എന്ന് നോക്കാം. 58 00:03:24,791 --> 00:03:25,916 എൻ്റെ കൊച്ചു ചാരവനിത. 59 00:03:26,000 --> 00:03:27,708 നീ മിടുക്കിയാ ബീ. 60 00:03:27,791 --> 00:03:28,625 ഓക്സ്ഫഡ് എങ്ങനെ? 61 00:03:28,708 --> 00:03:30,375 പ്രൊഫസർ മാലിക്കിനെ വിശ്വസിക്കാനാകില്ല. 62 00:03:31,083 --> 00:03:32,708 അത്യാഗ്രഹിയും അഹങ്കാരിയുമാണ്. 63 00:03:32,791 --> 00:03:35,583 ഹോഡ്ജിൻ്റെ പ്രൊഫസർമാരിൽ ആരെങ്കിലും ചതിക്കുമെങ്കിൽ, അത് അയാളാകും. 64 00:03:35,666 --> 00:03:37,833 ഞാനൊരു കൂടിക്കാഴ്ചയ്ക്കുള്ള ഏർപ്പാട് ചെയ്തു. 65 00:03:37,916 --> 00:03:38,791 കൊള്ളാം ബീ. 66 00:03:38,875 --> 00:03:41,125 പ്രൊഫ. മാലിക്, നിങ്ങളുമായി ഈ ബിസിനസ് നടത്താൻ ആഗ്രഹമുണ്ട്. 67 00:03:41,208 --> 00:03:42,500 എനിക്കും സർ. 68 00:03:48,458 --> 00:03:49,583 അയാൾ വലയിൽ വീണു ബീ. 69 00:04:39,707 --> 00:04:43,666 യങ്‌ ഷെർലോക് 70 00:04:54,541 --> 00:04:56,707 ബിയാട്രിസ്, നീ ഇവിടെയുണ്ടോ? 71 00:04:58,375 --> 00:04:59,291 എന്തോ വിഷമമുണ്ടല്ലോ. 72 00:04:59,375 --> 00:05:01,250 ആദ്യ ഡെലിവറി പാരിസ് ട്രെയിനിലല്ല, 73 00:05:01,333 --> 00:05:03,625 നമുക്കാണെങ്കിൽ വീടു നിറയെ അനാവശ്യ അതിഥികളും. 74 00:05:03,708 --> 00:05:05,875 അതിൻ്റെ കൂടെ, ആ രാജകുമാരി ഇപ്പോഴും വെളിയിലാണ്, 75 00:05:05,958 --> 00:05:07,583 അവളെ തടയാതെ അവൾ നിർത്തില്ല. 76 00:05:08,166 --> 00:05:11,916 അവൾ എത്ര അപകടകാരിയാണെന്ന് എനിക്കറിയാം ബീ. എന്നെ വിശ്വസിക്ക്, നമുക്കവളെ കണ്ടെത്താം. 77 00:05:13,791 --> 00:05:15,166 എങ്ങനെ? 78 00:05:15,250 --> 00:05:16,250 ഷെർലോക്. 79 00:05:16,332 --> 00:05:18,375 നിങ്ങൾക്ക് അവനെ വലിയ വിശ്വാസമാണല്ലോ. 80 00:05:18,957 --> 00:05:22,541 നിനക്ക് ഉത്കണ്ഠ ഉണ്ടെന്നറിയാം. നീ അമ്മയെ കാണാൻ വരേണ്ട. 81 00:05:23,666 --> 00:05:24,707 അല്ല, എനിക്ക് വരണം. 82 00:05:25,875 --> 00:05:27,000 എൻ്റെ ധീരയായ മകൾ. 83 00:05:27,832 --> 00:05:28,916 എൻ്റെ അഥീന. 84 00:05:30,582 --> 00:05:32,750 ഇനി, ഞാൻ നിന്നോട് പറഞ്ഞത് ഓർക്കണം. 85 00:05:32,832 --> 00:05:37,082 നിൻ്റെ അമ്മയ്ക്ക് വല്ലാത്ത ഭാവനയാണ്. 86 00:05:47,291 --> 00:05:53,250 ബീ, നീ ശ്രദ്ധേയയും സുന്ദരിയുമായ ഒരു യുവതിയായി വളർന്നിരിക്കുന്നു. 87 00:05:53,750 --> 00:05:55,207 അത്രേയുള്ളോ പറയാൻ? 88 00:05:55,291 --> 00:05:56,500 എന്നു വച്ചാൽ? 89 00:05:57,250 --> 00:05:58,416 നിങ്ങൾ ചെയ്തത് എനിക്കറിയാം. 90 00:05:58,500 --> 00:05:59,541 എന്ത്? 91 00:05:59,625 --> 00:06:02,291 നിങ്ങളെ ഭ്രാന്താശുപത്രിയിൽ അയച്ചത് നിങ്ങളെനിക്ക് ഭീഷണിയായതിനാലാണ്. 92 00:06:04,625 --> 00:06:08,458 -അതുകൊണ്ടാണ് അച്ഛൻ എന്നെ കൊണ്ടുപോയത്. -അതുശരി. അപ്പോ അതാണോ പുള്ളി പറഞ്ഞത്? 93 00:06:09,791 --> 00:06:12,666 ബീ, പുള്ളി നമ്മുടെ അമ്മയെ ഭ്രാന്താശുപത്രിയിലാക്കി, 94 00:06:12,750 --> 00:06:15,291 കാരണം പുള്ളിക്ക് അമ്മയുടെ എസ്റ്റേറ്റ് കൈക്കലാക്കണമായിരുന്നു. 95 00:06:15,375 --> 00:06:16,707 നിങ്ങളിത് പറയുമെന്ന് പുള്ളി പറഞ്ഞു. 96 00:06:16,791 --> 00:06:20,416 അതാണ് സത്യം. അയാൾ പറഞ്ഞതൊന്നും നീ വിശ്വസിക്കരുത്. 97 00:06:20,500 --> 00:06:22,582 ആ മനുഷ്യൻ എനിക്കുവേണ്ടി നല്ലതേ ചെയ്തിട്ടുള്ളൂ. 98 00:06:23,166 --> 00:06:24,250 മോളേ. 99 00:06:24,332 --> 00:06:26,457 ബീ, നീ ഞങ്ങളെ വിശ്വസിക്കണം. 100 00:06:26,541 --> 00:06:28,375 -ദയവായി കേൾക്കൂ. -എന്തിന്? 101 00:06:29,041 --> 00:06:30,957 ഞങ്ങൾക്ക് കള്ളം പറയേണ്ട കാര്യമില്ലാത്ത കൊണ്ട്. 102 00:06:31,666 --> 00:06:33,332 ഞാൻ നിൻ്റെ സഹോദരനായതുകൊണ്ട്. 103 00:06:37,041 --> 00:06:38,166 അത്താഴം 8 മണിക്ക്. 104 00:06:50,625 --> 00:06:51,625 -നിങ്ങളോ! -അമ്മേ. 105 00:06:51,707 --> 00:06:55,832 -നിങ്ങൾ! എൻ്റെ മകളെ എനിക്കെതിരാക്കി. -ദയവായി നിർത്തൂ. കൊർഡിലിയ, മതി. 106 00:06:55,916 --> 00:06:58,832 -നീ സ്വയം നാണം കെടുകയാണ്. മതി. -സൈലസ്, എടാ കഴുവേറി! 107 00:06:58,916 --> 00:06:59,957 ദയവായി ഇരിക്കൂ. 108 00:07:00,041 --> 00:07:01,041 സാരമില്ല. 109 00:07:02,291 --> 00:07:03,291 ശരി… 110 00:07:04,416 --> 00:07:06,291 ഭ്രാന്തൊക്കെ അവസാനിച്ച നിലയ്ക്ക്, 111 00:07:07,041 --> 00:07:09,250 നമുക്കെല്ലാവർക്കും ഒരുമിച്ചിരിക്കാം. 112 00:07:09,333 --> 00:07:10,791 പ്ലീസ്, നമുക്ക് ഇരുന്ന് 113 00:07:10,875 --> 00:07:13,833 സംസ്കാരമുള്ളവരെപ്പോലെ ഭക്ഷണം കഴിക്കാം. 114 00:07:16,291 --> 00:07:20,666 എത്ര സുന്ദരമാണല്ലേ… 115 00:07:23,500 --> 00:07:24,666 വീണ്ടും ഒന്നിക്കുന്നത്. 116 00:07:28,625 --> 00:07:29,666 പുനഃസമാഗമം. 117 00:07:34,875 --> 00:07:36,500 മൈക്രോഫ്റ്റ്, പ്ലീസ്, കാവിയാർ നോക്കൂ. 118 00:07:37,291 --> 00:07:38,625 -വേണ്ട, നന്ദി. -കഴിക്കെന്നേ. 119 00:07:39,166 --> 00:07:40,207 അത് മർമാരയിൽ നിന്നാണ്. 120 00:07:41,582 --> 00:07:43,125 സ്വർഗ്ഗത്തിലെ രുചി. 121 00:07:45,457 --> 00:07:46,707 ഞാൻ ആലോചിക്കുകയാണ്, 122 00:07:46,791 --> 00:07:49,291 നീ ഹോഡ്ജിൻ്റെ സഹായിയായിരുന്നതായിരുന്നു കാണാൻ കൂടുതൽ സന്തോഷം. 123 00:07:49,375 --> 00:07:51,541 അക്കാര്യം തീരുമാനിച്ചു കഴിഞ്ഞാൽ പറയണം. 124 00:07:55,832 --> 00:07:57,791 എത്ര കാലം ഞങ്ങളെ ഇവിടെ നിർത്താനാണ് പ്ലാൻ? 125 00:07:57,875 --> 00:08:00,833 ഷുവാനെ എവിടെ കണ്ടെത്താം എന്ന് എന്നോട് പറയുന്നതു വരെ. 126 00:08:01,750 --> 00:08:06,166 ഞാൻ ഓർമ്മിപ്പിക്കണോ ഷെർലോക്, നീ അവളെക്കൊണ്ട് എന്നെ കൊല്ലിക്കാൻ നോക്കി. 127 00:08:06,250 --> 00:08:09,916 ഈ മുറിയിലിരിക്കുന്ന ആർക്കെങ്കിലും അൽപ്പം അസ്വസ്ഥത തോന്നണമെങ്കിൽ, 128 00:08:10,000 --> 00:08:11,333 അത് എനിക്കാണ്. 129 00:08:11,916 --> 00:08:14,250 എന്നിട്ടും ഞാൻ നന്നായി പെരുമാറാൻ ശ്രമിക്കുന്നു. 130 00:08:15,333 --> 00:08:17,500 -നന്നായിട്ടോ? -നിനക്ക് ബിയാട്രിസിനെ കാണണമായിരുന്നു. 131 00:08:19,166 --> 00:08:20,416 അവളിതാ ഇവിടെയുണ്ട്. 132 00:08:21,957 --> 00:08:23,082 വാക്കു തന്നു. 133 00:08:24,000 --> 00:08:25,207 വാക്കു പാലിച്ചു. 134 00:08:29,707 --> 00:08:31,166 എനിക്ക് ഷുവാനെ കിട്ടിക്കഴിഞ്ഞാൽ, 135 00:08:34,750 --> 00:08:36,457 -നിങ്ങൾക്ക് പോകാം. -പിന്നെ… 136 00:08:37,290 --> 00:08:40,457 ബിയാട്രിസിനും പോരാമോ, അവൾക്ക് ആഗ്രഹമുണ്ടെങ്കിൽ? 137 00:08:41,290 --> 00:08:42,415 അവളൊരു ജയിൽപ്പുള്ളി അല്ല. 138 00:08:51,540 --> 00:08:55,000 ഓർദു ഷദേസിയിലെ പള്ളിയുടെ പിന്നിൽ. 139 00:08:55,083 --> 00:08:56,708 അവിടെയാണ് ഷുവാൻ താമസിക്കുന്നത്. 140 00:08:56,790 --> 00:08:59,290 അത് പറയാൻ ബുദ്ധിമുട്ടുണ്ടായില്ല, അല്ലേ? 141 00:09:00,083 --> 00:09:01,083 ബീ. 142 00:09:01,666 --> 00:09:02,875 ബീ, ഞാൻ പറയുന്നത് കേൾക്കൂ. 143 00:09:03,500 --> 00:09:05,041 ഞാൻ നിന്നെ ഒരിക്കലും ഉപദ്രവിച്ചിട്ടില്ല. 144 00:09:05,125 --> 00:09:06,166 ഷുവാനെ കണ്ടുപിടിക്കൂ. 145 00:09:06,250 --> 00:09:07,708 ഒരിക്കൽപ്പോലും. 146 00:09:07,791 --> 00:09:10,166 ഒരിക്കലും എനിക്ക് പറ്റില്ല, ഞാനങ്ങനെ ചെയ്യില്ല മോളേ. 147 00:09:11,083 --> 00:09:12,875 അമ്മയെ നോക്ക് ബീ. അമ്മ സത്യമാണ് പറയുന്നത്. 148 00:09:12,958 --> 00:09:15,708 ഷെർലോക്, നിനക്ക് അന്ന് കഷ്ടിച്ച് ആറുവയസ്സേ ഉള്ളൂ, 149 00:09:15,791 --> 00:09:18,666 നിനക്കെങ്ങനെ ഇത്ര കൃത്യമായി എല്ലാം ഓർത്തിരിക്കാനാവും? 150 00:09:18,750 --> 00:09:20,083 അതാണ് അയാളുടെ പണി. 151 00:09:20,166 --> 00:09:22,000 കള്ളത്തിനു മേലെ കള്ളം പറയും, 152 00:09:22,083 --> 00:09:24,583 നിങ്ങൾക്ക് സത്യമാണെന്ന് ഉറപ്പുള്ളതിൽ പോലും സംശയം തോന്നുന്ന വരെ. 153 00:09:24,666 --> 00:09:25,833 നോക്ക്, ചില സാഹചര്യങ്ങളിൽ, 154 00:09:26,375 --> 00:09:28,833 നാം എന്ത് വിശ്വസിക്കണം എന്ന് നമ്മുടെ ഓർമ്മകൾ പറഞ്ഞുതരും. 155 00:09:29,750 --> 00:09:30,833 -സൈലസ്. -മോനേ. 156 00:09:30,916 --> 00:09:32,000 മിണ്ടരുത്. 157 00:09:32,750 --> 00:09:34,000 നന്നായി സംസാരിച്ചു. 158 00:09:34,583 --> 00:09:36,250 കുടുംബവഴക്കുകൾ, അല്ലേ ജെയിംസ്? 159 00:09:36,333 --> 00:09:39,083 മിസ്റ്റർ ഹോംസ്, എൻ്റെ കുടുംബത്തിന് ഒന്നാം തരമായി വഴക്കിടാനറിയാം, 160 00:09:39,165 --> 00:09:41,208 പക്ഷേ ഇതൊരു കുടുംബവഴക്കല്ല. 161 00:09:44,415 --> 00:09:45,500 ഗ്രീക്ക് ദുരന്ത നാടകമാണ്. 162 00:09:45,583 --> 00:09:47,333 ബീ. 163 00:09:47,415 --> 00:09:50,875 പ്ലീസ്, നിൻ്റെ അച്ഛൻ ഇല്ലാതെ എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം. 164 00:09:50,958 --> 00:09:53,625 നീ അയാളുടെ സ്വാധീനത്തിലല്ലാത്തപ്പോൾ, 165 00:09:53,708 --> 00:09:55,833 വേണമെങ്കിൽ നിനക്ക് പോകാം. 166 00:10:00,125 --> 00:10:01,458 അതാണോ നിൻ്റെ ആഗ്രഹം? 167 00:10:07,500 --> 00:10:08,583 ബിയാട്രിസ്? 168 00:10:12,125 --> 00:10:13,458 എനിക്ക് പോകേണ്ട. 169 00:10:13,541 --> 00:10:15,375 കണ്ടോ, ഇപ്പോ മനസ്സിലായല്ലോ. 170 00:10:15,458 --> 00:10:18,666 തീർച്ചയായും, അവൾ നിങ്ങളുടെ മുന്നിൽ വച്ച് പറയില്ല, ഉവ്വോ? 171 00:10:18,750 --> 00:10:21,625 അവൾക്ക് നല്ല ഉറച്ച മനസ്സുണ്ടെന്ന കാര്യം നിങ്ങൾ മനസ്സിലാക്കും. 172 00:10:21,708 --> 00:10:22,625 നിങ്ങൾ ഇതാണ് ചെയ്യുക! 173 00:10:22,708 --> 00:10:26,375 -നിങ്ങളിത് ചെയ്യും, വളച്ചൊടിക്കും-- -നിങ്ങൾ വാദിക്കുന്നത് നിർത്തുമോ? 174 00:10:33,790 --> 00:10:36,915 -നിൻ്റെ മനസ്സിൽ എന്തേലുമുണ്ടോ? -എനിക്കൊന്ന് സ്വകാര്യമായി സംസാരിക്കാമോ? 175 00:10:37,000 --> 00:10:38,375 എന്ത് പറയാനുണ്ടെങ്കിലും 176 00:10:38,458 --> 00:10:41,208 അത് ഈ മഹത്തായ കുടുംബത്തിൻ്റെ മുന്നിൽ വച്ച് പറയാം. 177 00:10:42,625 --> 00:10:43,625 ശരി. 178 00:10:45,208 --> 00:10:47,165 ഞാൻ മഹാറാണിയുടെ സർക്കാരുമായി ബന്ധപ്പെട്ടു. 179 00:10:47,250 --> 00:10:51,958 അവർ നിങ്ങളെ തേടി വരുന്നുണ്ട് സൈലസ്. നിങ്ങൾ അവസാനകാലം അഴിയെണ്ണും. 180 00:10:52,040 --> 00:10:53,500 അവർക്ക് അവരുടെ ആയുധം തിരിച്ചു വേണം. 181 00:10:53,583 --> 00:10:56,250 -അതേ, എനിക്കങ്ങനെ തോന്നുന്നുണ്ട്. -അവർ അതിന് പണം നൽകാൻ തയ്യാറാണ്. 182 00:10:57,415 --> 00:10:59,833 എങ്കിലും, 183 00:10:59,915 --> 00:11:01,916 ഒരു തിരിച്ചു വരവിനുള്ള വഴിയുണ്ട്. 184 00:11:02,583 --> 00:11:06,833 മിസ്റ്റർ ഹോംസ്, നിങ്ങൾ നിങ്ങളുടെ പിതാവിനെ സ്വാധീനിച്ച് 185 00:11:06,916 --> 00:11:09,916 ആ ആയുധം ബ്രിട്ടീഷ് സർക്കാരിനു മാത്രമായി വിൽക്കാൻ പറയണം. 186 00:11:10,000 --> 00:11:12,125 -"പണം നൽകുമെന്നോ?" -ധാരാളം. 187 00:11:12,208 --> 00:11:13,291 അതേ. 188 00:11:14,208 --> 00:11:15,041 മൈക്രോഫ്റ്റ്. 189 00:11:15,125 --> 00:11:18,083 ധാരാളം എന്നാൽ എത്ര ധാരാളം? 190 00:11:18,875 --> 00:11:20,125 നിങ്ങൾക്ക്… 191 00:11:22,583 --> 00:11:23,625 നിങ്ങളുടെ വില പറയാം. 192 00:11:24,625 --> 00:11:26,541 പക്ഷെ നിഷ്കർഷയുണ്ട്. 193 00:11:27,333 --> 00:11:28,875 അവർ മാത്രമാകും വാങ്ങിക്കുക. 194 00:11:28,958 --> 00:11:33,083 നീയാണോ ഇടനിലക്കാരൻ, ഏജൻ്റ്? 195 00:11:33,165 --> 00:11:35,790 ഞാനെൻ്റെ സ്വന്തം കുടുംബത്തെ ചതിക്കണമെന്നാണോ? 196 00:11:35,875 --> 00:11:37,708 നിങ്ങൾക്ക് ജോലി തിരിച്ചു കിട്ടണമെങ്കിൽ, 197 00:11:37,790 --> 00:11:40,458 കൃത്യമായി ചെയ്യേണ്ട കാര്യം ഇതാണ് സർ. 198 00:11:41,083 --> 00:11:43,333 -അതേ. -നിങ്ങൾ തികച്ചും ഒരു യൂദാസാണല്ലോ. 199 00:11:44,208 --> 00:11:46,083 മൈക്രോഫ്റ്റ്, എടോ സുന്ദര കഴുവേറി. 200 00:11:46,750 --> 00:11:48,458 കർത്താവേ, നിങ്ങളുടെ തനിനിറം ഇതായിരുന്നോ! 201 00:11:48,540 --> 00:11:52,375 കണ്ടോ? ഇതാണ് ഞാൻ പറയുന്നത്. കാര്യപ്രാപ്തി. സ്വപ്നങ്ങൾ. 202 00:11:53,000 --> 00:11:54,040 മൈക്രോഫ്റ്റ്. 203 00:11:54,125 --> 00:11:56,165 ആയുധം ഒരാഴ്ചയ്ക്കുള്ളിൽ വേണം, അല്ലെങ്കിൽ കരാറില്ല. 204 00:11:56,250 --> 00:11:57,915 -ബീ? -നമുക്കത് ചെയ്യാം. 205 00:11:58,583 --> 00:12:00,750 വിദേശമന്ത്രാലയത്തിലേക്ക് ഒരു ടെലഗ്രാമയയ്ക്കണം. 206 00:12:00,833 --> 00:12:03,541 ടെലഗ്രാഫ് ഓഫീസ് തുറക്കുമ്പോഴേക്ക് നിന്നെ അവിടെ എത്തിക്കാനുള്ള 207 00:12:03,625 --> 00:12:05,791 -ഏർപ്പാട് ചെയ്യാം. -ശരി. 208 00:12:07,708 --> 00:12:09,791 നന്ദി, അച്ഛാ. 209 00:12:11,916 --> 00:12:13,041 നീ അത് കേട്ടോ ബീ? 210 00:12:13,666 --> 00:12:14,708 എൻ്റെ മക്കളിൽ ഒരാൾ ഇപ്പോഴും 211 00:12:16,625 --> 00:12:17,833 എന്നെ അച്ഛാ എന്ന് വിളിക്കുന്നു. 212 00:12:18,541 --> 00:12:20,666 എനിക്ക് തിരിച്ചു വരാൻ ഒരു വഴിയുണ്ട്. 213 00:12:21,458 --> 00:12:26,791 ശരി, എനിക്കും ബിയാട്രിസിനും ഞങ്ങളുടെ കുഞ്ഞ് ഫാക്ടറി സന്ദർശിക്കണം. 214 00:12:29,125 --> 00:12:31,208 വളരെ അത്യാവശ്യമായതിനാൽ. 215 00:12:32,333 --> 00:12:35,375 ഷുവാനെ കണ്ടെത്തും വരെ നിങ്ങൾ ഇവിടെയുണ്ടാകും. 216 00:12:36,458 --> 00:12:38,540 ബിയാട്രിസ്, നമുക്ക് യാത്രയ്ക്കൊരുങ്ങാം. 217 00:12:43,665 --> 00:12:44,750 നീ ഇതെങ്ങനെ ചെയ്തു? 218 00:12:49,583 --> 00:12:51,625 നിങ്ങൾക്ക് സന്തോഷമായില്ലേ പൊന്നു ചേട്ടാ? 219 00:12:53,165 --> 00:12:54,333 അതല്ല സത്യം. 220 00:13:05,250 --> 00:13:07,500 അവളെ കണ്ടെത്തൂ! എൻ്റടുത്ത് കൊണ്ടുവരൂ. 221 00:13:19,000 --> 00:13:20,708 നീ ഇത് പ്രതീക്ഷിച്ചില്ല, അല്ലേ? 222 00:13:20,791 --> 00:13:22,333 മൈക്രോഫ്റ്റിൻ്റെ ചതി. 223 00:13:23,208 --> 00:13:25,541 അവന് ഞാൻ കരുതിയതിനെക്കാൾ നിങ്ങളുടെ സ്വഭാവമാണ്. 224 00:13:28,083 --> 00:13:29,125 ആയിരിക്കാം. 225 00:13:30,000 --> 00:13:32,833 നീ നല്ലൊരു മിടുക്കനാണെന്ന് തെളിയിച്ചു മോനേ. 226 00:13:32,915 --> 00:13:35,625 നിന്നെപ്പോലുള്ളവരുടെ മനസ്സുകളാണ് ലോകം മാറ്റിമറിക്കുന്നത്. 227 00:13:37,000 --> 00:13:39,125 നീ എൻ്റെ കൂടെ ചേരണം എന്നാണ് എൻ്റെ ആഗ്രഹം. 228 00:13:43,208 --> 00:13:44,500 നിങ്ങൾക്ക് മതിഭ്രമമാണ്. 229 00:13:45,125 --> 00:13:48,165 ഇനി കേൾക്കൂ, പാരീസിലെ ആ തുരങ്കത്തിൽ നീ കണ്ടത്, 230 00:13:48,250 --> 00:13:50,125 യുദ്ധത്തിൻ്റെ രീതിതന്നെ മാറ്റിമറിക്കും. 231 00:13:50,208 --> 00:13:51,875 യുദ്ധത്തിന് സേനയെ അയക്കേണ്ടി വരില്ല. 232 00:13:51,958 --> 00:13:54,625 ഒരു വെടിയുണ്ട പോലും പാഴാക്കാതെ അത് ശത്രുവിനെ കീറിമുറിക്കും. 233 00:13:54,708 --> 00:13:57,415 ഇപ്പോ നിങ്ങൾ പറയും, അത് ജീവനുകൾ രക്ഷിക്കുമെന്ന്. 234 00:13:57,500 --> 00:14:01,083 ഒരു പ്രദർശനം. അതു മാത്രം മതി. പിന്നെ ആരും ആയുധമെടുക്കാൻ ധൈര്യപ്പെടില്ല. 235 00:14:01,166 --> 00:14:04,166 പിന്നെ ആളുകൾ നിങ്ങളെ സമാധാനപ്രിയനായ സൈലസ് എന്ന് വാഴ്ത്തും. 236 00:14:05,958 --> 00:14:07,041 അല്ലാതെന്താ? 237 00:14:08,500 --> 00:14:11,166 ഈ ലോകത്തെ നോക്കുമ്പോൾ, നിങ്ങൾ നിങ്ങളെ മാത്രമെ കാണുന്നുള്ളോ? 238 00:14:11,875 --> 00:14:13,208 കുറച്ചു കൂടി പക്വത കാണിക്ക് മോനേ. 239 00:14:14,666 --> 00:14:19,166 നാം ജീവിക്കുന്ന ഈ ലോകം, മനുഷ്യരുടെ ദുഃഖത്തിൻ്റെ മേലെ 240 00:14:20,625 --> 00:14:22,333 കല്ലോട് കല്ലുവച്ച് നിർമ്മിച്ചിട്ടുള്ളതാണ്. 241 00:14:26,125 --> 00:14:28,458 ഏറ്റവും ശക്തരായവരുടെ അതിജീവനവും. 242 00:14:30,916 --> 00:14:35,083 എന്നാൽ, ഏറ്റവും മൗലികവും യഥാർത്ഥവുമായ ചിന്ത ഏതാണെന്നറിയുമോ? 243 00:14:38,458 --> 00:14:41,458 നമ്മൾ പ്രകൃതിക്ക് അതീതരല്ല എന്നത്. 244 00:14:44,083 --> 00:14:47,625 നമ്മളിൽ ചിലർ വിനീതരായ തൊഴിലാളി തേനീച്ചകളാണ്. 245 00:14:47,708 --> 00:14:50,250 മറ്റുള്ളവർ നൃത്തത്തിനു നേതൃത്വം കൊടുക്കുന്നു. 246 00:14:52,375 --> 00:14:53,458 നീയും ഞാനും 247 00:14:54,708 --> 00:14:57,415 നയിക്കാനായി ജനിച്ചവരാണ്. 248 00:14:59,165 --> 00:15:04,250 നിനക്കിഷ്ടമായാലും ഇല്ലെങ്കിലും, ഷെർലോക്, നീ എൻ്റെ രക്തമാണ്. 249 00:15:05,208 --> 00:15:07,291 ഇത് നിൻ്റെ നിമിഷമാണ്. അത് കൈപ്പിടിയിലാക്കുക. 250 00:15:07,375 --> 00:15:10,875 എൻ്റെ വലം കൈയ്യും പിൻഗാമിയും അനന്തരാവകാശിയും ആവുക. 251 00:15:11,458 --> 00:15:13,208 അതിനല്ലേ നിങ്ങൾക്ക് ബിയാട്രിസ്? 252 00:15:14,000 --> 00:15:16,541 ബിയാട്രിസ് അവളുടേതായ രീതിയിൽ മികവുറ്റവളാണ്, 253 00:15:16,625 --> 00:15:20,291 എന്നാൽ നീ തികച്ചും വ്യത്യസ്തമായ ഒരു നിർമ്മിതിയാണ്. 254 00:15:34,415 --> 00:15:35,875 നിങ്ങൾ കള്ളം പറഞ്ഞെന്ന് ബീയോട് പറയുക. 255 00:15:36,458 --> 00:15:40,250 അവളെ എൻ്റെ അമ്മയോടൊപ്പം വിടുക, അപ്പോൾ ഞാൻ നിങ്ങളുടെ വാഗ്ദാനത്തെപ്പറ്റി ചിന്തിക്കാം. 256 00:15:40,333 --> 00:15:41,833 അവൾ പറഞ്ഞല്ലോ. അവൾക്ക് താത്പര്യമില്ല. 257 00:15:41,915 --> 00:15:44,833 അല്ല, അവൾക്ക് താത്പര്യമില്ല, പക്ഷേ ആർക്കെങ്കിലും അവളെ സ്വാധീനിക്കാനായാൽ… 258 00:15:44,915 --> 00:15:46,040 അവളോട് സംസാരിക്കൂ സൈലസ്. 259 00:15:48,040 --> 00:15:50,708 അവളെ പറഞ്ഞു വിട്ടാൽ, ഞാൻ നിൽക്കാം. 260 00:15:51,833 --> 00:15:53,290 ഞാനവളോട് സംസാരിക്കാം. 261 00:15:57,958 --> 00:15:59,040 എക്സ്ക്യൂസ് മീ. 262 00:16:04,958 --> 00:16:07,041 ഷുവാൻ ഇയാൾ നൽകിയ വിലാസത്തിൽ ഇല്ല. 263 00:16:16,291 --> 00:16:17,500 മാക്യവെല്ലിസ് പ്രിൻസ് 264 00:16:19,375 --> 00:16:20,375 പറയൂ? 265 00:16:22,416 --> 00:16:23,416 ഞാൻ ശല്യമായോ? 266 00:16:24,458 --> 00:16:25,500 ഇല്ലേയില്ല. 267 00:16:36,250 --> 00:16:38,708 അലമാരയിൽ നിന്ന് ഈ രസകരമായ പുസ്തകം കിട്ടി. 268 00:16:39,708 --> 00:16:40,625 മാക്യവെല്ലി. 269 00:16:40,708 --> 00:16:43,333 "സ്നേഹത്തിനും ഭയത്തിനും ഒരിക്കലും ഒത്തു പോകാനാകാത്തതിനാൽ, 270 00:16:43,958 --> 00:16:45,833 നമുക്ക് അവയിലൊന്ന് തെരഞ്ഞെടുക്കേണ്ടി വന്നാൽ…" 271 00:16:45,915 --> 00:16:48,500 "ഭയമാണ് സ്നേഹത്തിനെക്കാൾ ഏറെ സുരക്ഷിതം." 272 00:16:53,708 --> 00:16:55,583 നിനക്കദ്ദേഹത്തോട് ആരാധനയാണ്, അല്ലേ? 273 00:16:57,333 --> 00:16:58,458 എൻ്റെ അച്ഛനോട്. 274 00:16:59,708 --> 00:17:00,791 എനിക്കത് കാണാം. 275 00:17:01,500 --> 00:17:02,958 ഒരേ തൂവൽ പക്ഷികൾ. 276 00:17:05,583 --> 00:17:07,250 അയാൾ ജീവിക്കുന്നത് നോക്കൂ. 277 00:17:09,040 --> 00:17:10,665 ശരിക്കും. 278 00:17:13,415 --> 00:17:16,125 ആ മനുഷ്യൻ്റെ ആഗ്രഹങ്ങളുടെ തോത് മാനിക്കേണ്ടതു തന്നെ. 279 00:17:19,000 --> 00:17:21,875 പാവം ബ്യുസെഫലസ് ഹോഡ്ജ് മരിച്ചില്ലായിരുന്നെങ്കിൽ… 280 00:17:23,708 --> 00:17:25,833 അയാൾ അസൂയകൊണ്ട് മരിച്ചേനേ എന്നാണെനിക്ക് തോന്നുന്നത്. 281 00:17:28,916 --> 00:17:30,375 ധാർമ്മികത നിനക്കൊരു പ്രശ്നമല്ല. 282 00:17:32,458 --> 00:17:33,375 ഷെർലോക്കിനെപ്പോലെയല്ല. 283 00:17:33,916 --> 00:17:35,500 ധാർമ്മികത മനുഷ്യനെ പിന്നോട്ട് വലിക്കും. 284 00:17:37,250 --> 00:17:38,583 പക്ഷേ നിനക്കത് അറിയാമല്ലോ. 285 00:17:40,208 --> 00:17:41,250 ഓക്സ്ഫഡിൽ, 286 00:17:42,166 --> 00:17:43,708 നീ നിൻ്റെ സഹോദരന്മാരുടെ മുന്നിൽ നിന്നു, 287 00:17:43,791 --> 00:17:46,375 അവർക്ക് ഒരു ചെറിയ സൂചനപോലും നൽകാതെ, 288 00:17:47,166 --> 00:17:49,208 അവരെ അറിയാമെന്നതിൻ്റെ ഒരു ലാഞ്ഛന പോലുമില്ലാതെ. 289 00:17:49,291 --> 00:17:51,666 അത് സ്വാർത്ഥതയ്ക്കായുള്ള ഒരു കണക്കുകൂട്ടലാണ്. 290 00:17:54,416 --> 00:17:55,833 അത് നിന്നെ ദേഷ്യം പിടിപ്പിക്കില്ലേ? 291 00:17:57,083 --> 00:17:58,208 എന്ത്? 292 00:17:59,041 --> 00:18:00,458 ഷെർലോക്കിൻ്റെ നിഴലായി നിൽക്കുന്നത്? 293 00:18:03,125 --> 00:18:04,833 അവനല്ലേ പ്രത്യേകതയുള്ളവൻ? 294 00:18:04,916 --> 00:18:09,541 മോറിയാർട്ടി, നീ വെറുമൊരു സേവകനാണ്. 295 00:18:14,625 --> 00:18:15,875 ഞാനവൻ്റെ സേവകനല്ല. 296 00:18:41,750 --> 00:18:44,458 -നമ്മൾ ഫാക്ടറിയിൽ നിന്ന് തിരിച്ചുവന്നാൽ… -ഹേയ്. 297 00:18:45,208 --> 00:18:46,583 ഷെർലോക് ഇവിടുന്ന് പോകണം. 298 00:18:48,333 --> 00:18:51,250 തീർച്ചയായും നിനക്കത് വേണം. അധികാരം നിനക്കാവണമല്ലോ. 299 00:18:52,250 --> 00:18:54,208 എല്ലാറ്റിനും ഒരു സമയമുണ്ട്. 300 00:18:58,583 --> 00:19:00,291 എല്ലാവരും നന്നായി ഉറങ്ങിയോ? 301 00:19:01,708 --> 00:19:05,208 ഷുവാൻ നീ പറഞ്ഞ ഇടത്ത് ഇല്ലായിരുന്നു ഷേർളി. 302 00:19:05,291 --> 00:19:06,708 അത് നാണക്കേടാണല്ലോ. 303 00:19:06,791 --> 00:19:07,958 നിരാശയായിപ്പോയി. 304 00:19:08,041 --> 00:19:09,750 -നിങ്ങൾ കട്ടിലിനടിയിൽ നോക്കിയോ? -ഇല്ല. 305 00:19:09,833 --> 00:19:13,791 അപ്പോ ഞങ്ങൾ "കട്ടിലിനടിയിൽ" നോക്കും വരെ നിങ്ങളിവിടെ നിൽക്കണം. 306 00:19:13,875 --> 00:19:15,125 മൈക്രോഫ്റ്റ്. 307 00:19:16,958 --> 00:19:20,791 മഹാറാണിയുടെ സർക്കാരിനോട്, ആയുധങ്ങൾ തയ്യാറാകുമെന്ന് പറയൂ… 308 00:19:20,875 --> 00:19:22,083 വാരാന്ത്യത്തോടെ. 309 00:19:22,166 --> 00:19:24,000 -വാരാന്ത്യത്തോടെ. -തീർച്ചയായും. 310 00:19:25,541 --> 00:19:26,833 ക്ഷമിക്കണം ഷെർലോക്. 311 00:19:28,125 --> 00:19:29,208 അമ്മേ. 312 00:19:29,291 --> 00:19:30,333 എങ്കിൽ വേഗം പോകൂ. 313 00:19:30,416 --> 00:19:34,041 ഇയാളെ ടെലഗ്രാഫ് ഓഫീസിൽ കൊണ്ടുപോയിട്ട് തിരിച്ചു കൊണ്ടുവരൂ. 314 00:19:34,125 --> 00:19:35,375 എൻ്റെ മകൻ എന്തു ജോലിയും ചെയ്യും. 315 00:19:36,041 --> 00:19:37,375 നിങ്ങൾ ബിയാട്രിസിനോട് സംസാരിച്ചോ? 316 00:19:37,458 --> 00:19:39,291 ഷുവാനെ കിട്ടിയിട്ടാകട്ടെ. 317 00:19:41,416 --> 00:19:42,916 ശരി. നമുക്ക് പോകണം. 318 00:19:54,125 --> 00:19:57,666 -മോശമായി പെരുമാറേണ്ട കാര്യമില്ലല്ലോ. -അത് ശരിയാണ് മകളേ. 319 00:19:57,750 --> 00:19:59,208 മോനേ, നീ കണ്ടോ? 320 00:19:59,291 --> 00:20:03,041 ബീയ്ക്ക് നമ്മളെ ഇഷ്ടമാണ്, നമുക്കവളെ സൈലസിൻ്റെ അടുത്തു നിന്ന് മാറ്റിയാൽ മതി. 321 00:20:03,583 --> 00:20:05,541 അവൾക്ക് ബുദ്ധി തെളിയും മിസിസ് ഹോംസ്. 322 00:20:06,291 --> 00:20:07,458 കുറച്ചു നാൾ പിടിക്കും. 323 00:20:17,875 --> 00:20:18,916 നന്ദി. 324 00:20:20,291 --> 00:20:22,625 എനിക്ക് ലണ്ടനിലേക്ക് ഒരു ടെലഗ്രാം അയയ്ക്കണം. അത്യാവശ്യമാണ്. 325 00:20:25,166 --> 00:20:26,541 താനോ? 326 00:20:27,500 --> 00:20:28,750 നന്ദി. 327 00:20:31,666 --> 00:20:34,041 നാശം. ഇതിൻ്റെ മുന കൂർപ്പിച്ചു തരാമോ? 328 00:20:34,833 --> 00:20:35,875 നന്ദി. 329 00:20:45,000 --> 00:20:45,875 തിരിഞ്ഞു നിൽക്ക്. 330 00:20:46,416 --> 00:20:47,708 കതക് തുറക്ക്. 331 00:20:49,291 --> 00:20:50,458 അകത്തേക്ക് പോ. 332 00:20:51,083 --> 00:20:52,208 നല്ല പയ്യൻ. 333 00:20:55,291 --> 00:20:56,541 പെൻസിൽ ഒടിച്ചതിന് മാപ്പ്. 334 00:21:09,000 --> 00:21:10,000 വരൂ. 335 00:21:12,750 --> 00:21:13,875 രാജകുമാരി. 336 00:21:14,625 --> 00:21:16,500 ഞാൻ രാജകുമാരി അല്ലെന്ന് നിങ്ങൾക്കറിയാം. 337 00:21:16,583 --> 00:21:17,958 പഴയ ശീലം. 338 00:21:18,833 --> 00:21:20,250 എനിക്ക് നിങ്ങളുടെ സഹായം വേണം. 339 00:21:22,500 --> 00:21:25,458 അവരെ നീരീക്ഷിച്ച്, എന്തെങ്കിലും ദൗർബല്യങ്ങളുണ്ടോ എന്നാ ഞാൻ നോക്കുന്നത്. 340 00:21:25,541 --> 00:21:26,833 നമുക്കവരെ കീഴ്പ്പെടുത്താം. 341 00:21:26,916 --> 00:21:29,708 അവർ സായുധരാണ്, എണ്ണത്തിലും കൂടുതലുണ്ട്. 342 00:21:29,791 --> 00:21:32,666 അത് സ്പാർട്ടക്കാരോട് പറഞ്ഞു നോക്ക്. നമുക്ക് ഒരു പ്ലാൻ ഉണ്ടാക്കിയാൽ മതി. 343 00:21:32,750 --> 00:21:35,041 നിൽക്ക്. അത്… 344 00:21:35,125 --> 00:21:36,541 മൈക്രോഫ്റ്റ്. 345 00:21:36,625 --> 00:21:37,666 അവനെന്താ ചെയ്യുന്നത്? 346 00:21:37,750 --> 00:21:39,791 നിന്നെ കൈവീശിക്കാണിക്കുകയാണെന്ന് തോന്നുന്നു. 347 00:21:40,833 --> 00:21:43,291 ഇനി അവന് നല്ലപിള്ള ചമഞ്ഞ് എൻ്റെ സ്നേഹം പിടിച്ചു പറ്റാനാണെങ്കിൽ… 348 00:21:43,375 --> 00:21:44,666 അവന് തെറ്റി. 349 00:21:44,750 --> 00:21:45,833 അല്ല, അമ്മേ, നോക്കൂ. 350 00:21:47,166 --> 00:21:48,541 അവൻ നമ്മളെ ചതിച്ചില്ല. 351 00:21:50,958 --> 00:21:53,291 അതേ. ഹലോ. എക്സ്ക്യൂസ് മീ. 352 00:21:53,375 --> 00:21:55,583 ഞാൻ എൻ്റെ പിതാവിൻ്റെ ഒരു അടിയന്തിര ദൗത്യവുമായി പോയതാണ്. 353 00:21:55,666 --> 00:21:57,541 നിങ്ങളീ ഗേറ്റ് വേഗം തുറന്നില്ലെങ്കിൽ, 354 00:21:57,625 --> 00:22:00,083 ഇന്നു വൈകുന്നേരം നിങ്ങളുടെ തലകൾ താലത്തിൽ വച്ച് പിതാവിന് നൽകും. 355 00:22:02,291 --> 00:22:04,333 ഞങ്ങൾ തിരിച്ച് മുകളിലേക്ക് പോവുകയാണ്. 356 00:22:10,125 --> 00:22:11,166 അല്ലേ? 357 00:22:14,708 --> 00:22:16,000 അത് കാണുന്നുണ്ടോ? 358 00:22:17,416 --> 00:22:18,791 താക്കോൽ തരൂ. 359 00:22:19,750 --> 00:22:21,458 അത് ഞാനെടുക്കുന്നതാണ് നല്ലത്. 360 00:22:22,708 --> 00:22:23,708 ക്ഷമിക്കണം. 361 00:22:28,500 --> 00:22:31,083 -അസ്സലായി, പൊന്നു ചേട്ടാ. -നന്ദി, പൊന്നനിയാ. 362 00:22:31,166 --> 00:22:33,416 -അതെല്ലാം പെട്ടെന്ന് കഴിഞ്ഞു കിട്ടി. -അതു തന്നെ. 363 00:22:36,750 --> 00:22:38,083 കുനിഞ്ഞിരിക്ക്! 364 00:22:38,166 --> 00:22:39,166 അമ്മേ. 365 00:22:51,000 --> 00:22:52,250 ദൈവം അനുഗ്രഹിക്കട്ടെ. 366 00:22:57,750 --> 00:23:00,083 -വന്നതിനു നന്ദി. -നിന്നെ ഒന്നുകൂടി കാണാനാ വന്നത്. 367 00:23:02,250 --> 00:23:03,625 പിന്നെ നിൻ്റെ അച്ഛനെ കൊല്ലാനും. 368 00:23:41,458 --> 00:23:42,625 യുദ്ധം നിർത്തൂ! 369 00:23:43,958 --> 00:23:46,125 -അമ്മേ, വരൂ. -അമ്മേ, കുഴപ്പമൊന്നുമില്ലല്ലോ? 370 00:23:46,208 --> 00:23:48,333 പേടിച്ചു, പക്ഷേ സാരമില്ല. 371 00:23:50,333 --> 00:23:51,875 കർത്താവേ, ഞാൻ ജീവനോടുണ്ട്! 372 00:23:51,958 --> 00:23:53,416 ഞാൻ നിന്നെ സംശയിച്ചതിന് ക്ഷമിക്ക്. 373 00:23:53,500 --> 00:23:56,625 വിഷമിക്കല്ലേ. ഈ സാഹചര്യങ്ങളിൽ ഞാനും എന്നെ സംശയിച്ചേനെ. 374 00:23:56,708 --> 00:23:57,875 ഗംഭീരമായിരുന്നു. 375 00:23:57,958 --> 00:23:59,000 നീയും. 376 00:23:59,708 --> 00:24:00,750 നിൻ്റെ അച്ഛനെവിടെ? 377 00:24:02,875 --> 00:24:03,958 പുള്ളി ഫാക്ടറിയിലാണ്. 378 00:24:04,791 --> 00:24:06,041 എവിടെ? 379 00:24:06,125 --> 00:24:07,125 ഞങ്ങൾക്കറിയില്ല. 380 00:24:07,791 --> 00:24:08,791 ഇതുവരെ. 381 00:24:08,875 --> 00:24:12,083 ഈ ഫാക്ടറി എവിടെയെന്ന് എന്തെങ്കിലും സൂചന നമുക്കുണ്ടോ? 382 00:24:12,166 --> 00:24:13,958 ഇല്ല. ഒരൂഹവുമില്ല. 383 00:24:14,041 --> 00:24:16,041 എന്തെങ്കിലും ഉണ്ടാവണം, ഒരു ചെറിയ സൂചനയെങ്കിലും. 384 00:24:17,291 --> 00:24:20,583 ഇതെന്താ? ഒരു തീരദേശ ഭൂപടം പോലെ തോന്നുന്നു. 385 00:24:20,666 --> 00:24:23,833 അതുകൊണ്ട് ഗുണമില്ല. "വടക്ക്" പോലും സൂചിപ്പിച്ചിട്ടില്ല. 386 00:24:23,916 --> 00:24:24,916 അതേ. 387 00:24:29,375 --> 00:24:30,416 തറ. 388 00:24:31,000 --> 00:24:33,833 -അതിനെന്താ? -ടൈലുകൾ തേഞ്ഞിരിക്കുന്നു. 389 00:24:33,916 --> 00:24:35,333 സ്ഥിരമായി നടക്കുന്നതു മൂലം. 390 00:24:35,416 --> 00:24:36,916 ചുവരിനടിയിലോ? 391 00:24:37,000 --> 00:24:39,750 ചുവരിനടുത്തുള്ള തറയിൽ തേഞ്ഞ ടൈലുകൾ എങ്ങനെ വരും? 392 00:24:39,833 --> 00:24:40,916 അങ്ങനെ വരില്ല. 393 00:24:42,000 --> 00:24:43,083 അല്ലെങ്കിൽ… 394 00:24:52,208 --> 00:24:53,250 ചുമ്മാ ഒന്ന് നോക്കിയതാ. 395 00:25:04,333 --> 00:25:06,458 എനിക്ക് രഹസ്യപാതകൾ വളരെ ഇഷ്ടമാണ്. 396 00:25:07,500 --> 00:25:08,500 ശരിയാ. 397 00:25:10,958 --> 00:25:12,583 ഇതൊരു പഴയ തുണിക്കട പോലുണ്ട്. 398 00:25:14,125 --> 00:25:16,083 പുള്ളി എന്തിനീ രഹസ്യം സൂക്ഷിക്കണം? 399 00:25:17,791 --> 00:25:19,458 എൻ്റെ ദൈവമേ. 400 00:25:21,333 --> 00:25:24,666 മോനേ, ബീ കുഞ്ഞായിരുന്നപ്പോൾ ഉണ്ടായിരുന്ന അതേ പാവയാണിത്. 401 00:25:24,750 --> 00:25:25,750 നീ ഓർക്കുന്നോ? 402 00:25:29,791 --> 00:25:30,791 ഇത് മയക്കുമരുന്നാണ്. 403 00:25:31,958 --> 00:25:34,625 പുള്ളി തുണിത്തരങ്ങളുടെ കച്ചവട ശൃംഖല ഉണ്ടാക്കുന്നു… 404 00:25:34,708 --> 00:25:37,750 -പിന്നെ അവ കള്ളക്കടത്തിനുപയോഗിക്കുന്നു. -ഇനി അതേ വഴികളിലൂടെ 405 00:25:37,833 --> 00:25:39,333 ആ നെർവ് ഏജൻ്റ് കടത്തും. 406 00:25:39,416 --> 00:25:40,416 ഇത് നോക്കൂ. 407 00:25:41,041 --> 00:25:43,833 പ്രൊഫസർ തോംസൺ, മാലിക്… 408 00:25:45,000 --> 00:25:47,208 റോബർട്ട്സ്, പിന്നെ എൻറൈറ്റ്. 409 00:25:48,083 --> 00:25:50,583 ശബ്ദതരംഗങ്ങളിലെ ഈ പഠനം, മാറിയ കാലാവസ്ഥകളിൽ ഈ നെർവ് ഏജൻ്റ് 410 00:25:50,666 --> 00:25:53,708 എങ്ങനെ പ്രതിപ്രവർത്തിക്കും എന്നത് പ്രവചിക്കാനുള്ളതാണെന്ന് തോന്നുന്നു. 411 00:25:53,791 --> 00:25:56,666 സഞ്ചാരപഥങ്ങൾ. സഞ്ചാരപഥങ്ങൾക്കുള്ള സൂത്രവാക്യങ്ങളാണിവ. 412 00:25:57,375 --> 00:25:58,458 റോക്കറ്റുകൾ. 413 00:25:59,583 --> 00:26:03,208 അവർ റോക്കറ്റുകൾ നിർമ്മിക്കുകയാണ്. നെർവ് ഏജൻ്റ് അയയ്ക്കനായി റോക്കറ്റുകൾ. 414 00:26:03,291 --> 00:26:05,500 മരണം മുകളിൽ നിന്ന് പെയ്യിക്കാനായി റോക്കറ്റുകൾ. 415 00:26:07,708 --> 00:26:08,958 പ്രൊഫസർ മാലിക്. 416 00:26:12,083 --> 00:26:13,125 "തനറ്റൈറ്റ്." 417 00:26:13,708 --> 00:26:15,666 എൻ്റെ ആളുകളുടെ ഗ്രാമത്തിലുള്ള ധാതു. 418 00:26:18,458 --> 00:26:19,541 പിന്നെ ഇതും. 419 00:26:20,291 --> 00:26:23,125 ഇത് മാരകമാക്കാൻ അയാൾ ഉപയോഗിക്കുന്ന സൂത്രവാക്യമാണിത്. 420 00:26:23,208 --> 00:26:24,500 ജെയിംസ്. 421 00:26:24,583 --> 00:26:26,208 -നാം കണ്ടത് ഓർക്കുന്നോ? -ഉവ്വ്. 422 00:26:26,833 --> 00:26:29,791 നമ്മൾ പുതിയ സംഖ്യകൾ ഉണ്ടാക്കി, പക്ഷേ അവ യഥാർത്ഥ സംഖ്യകളല്ലായിരുന്നു. 423 00:26:30,500 --> 00:26:31,583 സാങ്കൽപ്പികമായിരുന്നു. 424 00:26:32,333 --> 00:26:35,041 പരിഹരിക്കാനാവാത്ത പ്രശ്നങ്ങൾ പരിഹരിക്കാൻ സാങ്കൽപ്പിക സംഖ്യകൾ. 425 00:26:35,125 --> 00:26:36,875 രണ്ട് പരിഹാരങ്ങൾ. വിപരീതമോ പൂരകമോ. 426 00:26:36,958 --> 00:26:38,625 ഒരു സൂത്രവാക്യത്തിന് എപ്പോഴും മറ്റൊരുത്തരം. 427 00:26:38,708 --> 00:26:41,041 -നെഗറ്റീവിനെ പ്രതിഫലിപ്പിക്കാൻ-- -പോസിറ്റീവ്. 428 00:26:41,125 --> 00:26:43,875 -നമുക്ക് പോസിറ്റീവ് ഉണ്ടെങ്കിൽ… -നമുക്ക് ഒരു നെഗറ്റീവും ലഭിക്കാം. 429 00:26:43,958 --> 00:26:47,125 അങ്ങനെ ഈ മാരക രാസവസ്തുവിനെ നിഷ്ഫലമാക്കാൻ ഒരു സംയുക്തം നിർമ്മിക്കാം. 430 00:26:47,208 --> 00:26:49,375 താത്വികമായി നമുക്ക് സൈലസിനെ തോൽപ്പിക്കാം. 431 00:26:50,333 --> 00:26:51,791 താത്വികമായി, അതേ. 432 00:26:53,875 --> 00:26:55,083 എന്താ? എന്തെങ്കിലും പ്രശ്നം? 433 00:26:56,333 --> 00:26:57,833 ഈ സൂത്രവാക്യം പൂർണ്ണമല്ല. 434 00:26:58,666 --> 00:27:00,875 ഷെർലോക്, വന്ന് ഇതൊന്ന് നോക്കൂ. 435 00:27:02,166 --> 00:27:07,041 നോക്കൂ, ഈ വരകളെല്ലാം നടുക്കുള്ള ഒരു വൃത്തത്തിലേക്ക് നീളുന്നു. 436 00:27:07,125 --> 00:27:09,791 -ഇത് സ്ഫോടന പരിധി ആവുമോ? -നെർവ് ഏജൻ്റ് പരക്കുന്ന ചുറ്റളവ്. 437 00:27:09,875 --> 00:27:13,458 അവയെല്ലാം ഒരൊറ്റ ഇടത്തുനിന്നാണ് തുടങ്ങുന്നത്. 438 00:27:14,625 --> 00:27:15,583 "ആഫ്ഷിൻ." 439 00:27:15,666 --> 00:27:16,666 അതാവുമോ ഫാക്ടറി? 440 00:27:16,750 --> 00:27:17,750 ഞങ്ങളെ ഇവിടെ എത്തിക്കാമോ? 441 00:27:19,250 --> 00:27:21,500 എത്തിക്കാം, പക്ഷേ ഒരു ദിവസത്തെ യാത്രയുണ്ട്. 442 00:27:21,583 --> 00:27:23,583 ശരി, നമുക്ക് പോയി ബിയാട്രിസിനെ കണ്ടെത്താം. 443 00:27:23,666 --> 00:27:27,333 വേഗം. എനിക്ക് ഒരു വഴി അറിയാം. അത് മലനിരകളിലൂടെയാണ്. 444 00:27:32,958 --> 00:27:34,583 നിങ്ങൾ എന്നോട് ഒരു കാര്യം പറയണം. 445 00:27:34,666 --> 00:27:35,708 എന്താ? 446 00:27:35,791 --> 00:27:37,583 അവർക്കറിയാമായിരുന്നു, അല്ലേ? 447 00:27:37,666 --> 00:27:38,750 മിസിസ് ടിൽകോട്ടിന്? 448 00:27:38,833 --> 00:27:40,875 ഞാൻ എവിടുന്നാ വന്നതെന്ന് അവർക്കറിയാമായിരുന്നു. 449 00:27:40,958 --> 00:27:42,625 നീ എന്തിനാ ഇപ്പോ ഇത് ചോദിക്കുന്നത്? 450 00:27:43,750 --> 00:27:45,083 കാരണം എനിക്ക് ഇപ്പോ ഇത് അറിയണം. 451 00:27:45,916 --> 00:27:49,625 നിന്നെ നോക്കാൻ എനിക്ക് നന്നായി അറിയാവുന്നവർ ആരെങ്കിലും വേണമായിരുന്നു. 452 00:27:50,333 --> 00:27:52,083 ഇങ്ങനെയാണോ നീ എന്നെ കണ്ടെത്തിയത്? 453 00:27:52,666 --> 00:27:54,541 എന്നെ അപ്പോൾത്തന്നെ പറഞ്ഞയയ്ക്കാഞ്ഞത് എന്താണ്? 454 00:27:54,625 --> 00:27:57,625 ഇതൊക്കെ നിൻ്റെ അമ്മ പറഞ്ഞതാ, അല്ലേ? അതാണല്ലോ ഈ ചോദ്യങ്ങളെല്ലാം. 455 00:27:58,416 --> 00:27:59,750 അവൾ നിന്നെ സ്വാധീനിച്ചിരിക്കുന്നു. 456 00:28:00,500 --> 00:28:05,208 അവളങ്ങനെയാ ആളുകളോട്, ഞാൻ അറിയണമായിരുന്നു. അവൾ കള്ളം പറയും, സ്വാധീനിക്കും. 457 00:28:06,208 --> 00:28:07,500 ഞാനവളെപ്പറ്റി പറഞ്ഞിരുന്നു. 458 00:28:09,416 --> 00:28:11,958 ഇങ്ങനെ സംശയിക്കുന്നത് നിൻ്റെ സ്വഭാവമല്ലല്ലോ. 459 00:28:12,041 --> 00:28:13,791 എനിക്ക് എന്നെപ്പറ്റി സംശയമില്ല. 460 00:28:14,875 --> 00:28:16,083 നിങ്ങളെപ്പറ്റി സംശയമുണ്ട്. 461 00:28:17,666 --> 00:28:19,000 നീ എന്താ പറയുന്നത്? 462 00:28:20,541 --> 00:28:23,041 അവർ ശരിക്കും എനിക്കൊരു ഭീഷണിയായിരുന്നോ? അമ്മ. 463 00:28:23,791 --> 00:28:25,625 അതുകൊണ്ടാണോ നിങ്ങളെന്നെ കൊണ്ടുപോയത്? 464 00:28:29,125 --> 00:28:30,291 ഷെർലോക്കിനോട് പറയുമോ, 465 00:28:30,375 --> 00:28:32,875 നീ അവൻ്റെ പ്രിയസുഹൃത്തിനൊപ്പം ഉറങ്ങിയെന്ന്? 466 00:28:34,500 --> 00:28:36,000 തീർച്ചയായും ഇല്ലല്ലോ. അതെന്താ? 467 00:28:37,250 --> 00:28:39,708 കാരണം നമ്മൾ സ്വന്തം ആഗ്രഹങ്ങളിലാണ് പ്രവർത്തിക്കുക, ബിയാട്രിസ്. 468 00:28:39,791 --> 00:28:42,791 നമ്മൾ സ്വാർത്ഥ താത്പര്യങ്ങൾക്കായാണ് പ്രവർത്തിക്കുക. 469 00:28:43,541 --> 00:28:46,083 തീർച്ചയായും ആരെക്കാളും നിനക്കത് മനസ്സിലാകും. 470 00:28:47,500 --> 00:28:49,833 നിങ്ങൾ ഷെർലോക്കിനോട് സംസാരിച്ചത് ഞാൻ കേട്ടു. 471 00:28:49,916 --> 00:28:54,000 അവൻ നമ്മുടെ കൂടെ നിൽക്കാൻ ആവശ്യമുള്ളതാണ് ഞാനവനോട് പറയുന്നത്. 472 00:28:55,000 --> 00:28:56,583 നിങ്ങൾ എന്നോടും അതല്ലേ ചെയ്യുന്നത്? 473 00:28:59,000 --> 00:29:00,625 അസൂയ നിനക്ക് ചേർന്നതല്ല ബീ. 474 00:29:01,583 --> 00:29:04,125 തന്നെയുമല്ല, നമ്മൾ മൂന്നുപേരും ഒന്നിച്ചാൽ… 475 00:29:05,375 --> 00:29:07,000 അത് അത്ര മോശമായിരിക്കുമോ? 476 00:29:16,958 --> 00:29:18,583 നമുക്ക് ഇന്നു രാത്രി ഇവിടെ തമ്പടിക്കാം. 477 00:29:21,250 --> 00:29:23,625 അപ്പോ, നമുക്ക് നിൻ്റെ സഹോദരിയെ തിരിച്ചു കിട്ടുമെന്നും 478 00:29:23,708 --> 00:29:25,583 അതോടെ എല്ലാവരും സന്തോഷമായിരിക്കുമെന്നും കരുതാം. 479 00:29:25,666 --> 00:29:27,291 ആരും ആരെയും കൊല്ലാൻ നോക്കുന്നില്ല. 480 00:29:28,583 --> 00:29:31,291 -പിന്നെ നീ എന്തു ചെയ്യും? -ഞാൻ അത്ര കടന്ന് ചിന്തിച്ചിട്ടില്ല. 481 00:29:32,083 --> 00:29:33,250 സത്യത്തിൽ, അറിയില്ല. 482 00:29:34,166 --> 00:29:35,166 നീയോ? 483 00:29:36,458 --> 00:29:38,166 ഞാൻ നിൻ്റെ കൂടെ തിരിച്ചുവരുന്നു. 484 00:29:40,500 --> 00:29:42,250 ബ്രിട്ടീഷ് സർക്കാർ നിൻ്റെ അച്ഛൻ്റെ ആയുധത്തിന് 485 00:29:42,333 --> 00:29:44,583 നല്ലൊരു പ്രതിഫലം നൽകുമെന്നാണ് ഞാൻ കരുതുന്നത്. 486 00:29:44,666 --> 00:29:48,375 എൻ്റെ സഹായത്തോടെ എൻ്റെ അച്ഛന് ഒരു പൈസപോലും കിട്ടില്ല ജെയിംസ്. 487 00:29:48,458 --> 00:29:50,833 പുള്ളിക്കല്ല ഷെർലോക്. നമുക്ക്. 488 00:29:50,916 --> 00:29:52,541 -നമുക്കോ? -അതേ. 489 00:29:53,375 --> 00:29:55,291 നമ്മളത് നശിപ്പിക്കാതിരുന്നാലോ? 490 00:29:56,333 --> 00:29:58,708 എന്നിട്ട് നമുക്കത് മഹാറാണിയുടെ സർക്കാരിനു വിൽക്കാം. 491 00:30:01,291 --> 00:30:02,291 ആലോചിക്ക്. 492 00:30:03,083 --> 00:30:06,000 അത് നമുക്ക് സ്വാതന്ത്ര്യം നൽകും ഷെർലോക്. നമ്മൾ ആഗ്രഹിക്കുന്നത് ചെയ്യാനാകും. 493 00:30:06,083 --> 00:30:09,750 അവർ നമ്മുടെ വലിയ പ്രതിമകൾ സ്ഥാപിക്കും. നമ്മുടെ വഴി തടയാൻ ആരുമുണ്ടാവില്ല. 494 00:30:14,791 --> 00:30:17,291 അയ്യോ! എന്തായിത്, ഞാൻ തമാശ പറഞ്ഞതാ. 495 00:30:59,083 --> 00:31:03,083 -എസാദ്, നിങ്ങൾ ഇതൊന്ന് നോക്കാമോ? -ശരി സർ. 496 00:31:03,916 --> 00:31:06,083 ശരി. നമുക്കിത് തയ്യാറാക്കി അയയ്ക്കാം. 497 00:31:08,541 --> 00:31:11,125 ഇത് നമ്മൾ ബ്രിട്ടീഷുകാർക്ക് മാത്രമല്ലല്ലോ വിൽക്കുക? 498 00:31:11,666 --> 00:31:13,000 എന്തു പറയുന്നു? 499 00:31:13,083 --> 00:31:15,875 ബ്രിട്ടീഷ് സർക്കാരുമായുള്ള കരാർ ഒപ്പിട്ടാലുടൻ, 500 00:31:15,958 --> 00:31:17,625 നമ്മളിത് ഫ്രഞ്ചുകാർക്ക് വിൽക്കും. 501 00:31:19,083 --> 00:31:22,250 പ്രഷ്യക്കാർ, റഷ്യക്കാർ, ചൈനക്കാർ. ആരാണ് വാങ്ങുന്നതെന്നാൽ അവർക്ക്. 502 00:31:23,458 --> 00:31:25,083 എന്തിനാ സർക്കാരുകളിൽ ഒതുക്കുന്നത്? 503 00:31:25,166 --> 00:31:26,041 തുടരൂ. 504 00:31:26,125 --> 00:31:28,583 സ്വകാര്യ വ്യക്തികൾക്കും കമ്പനികൾക്കും വിറ്റുകൂടേ? 505 00:31:28,666 --> 00:31:30,000 വിപണി അനന്തമാണ്. 506 00:31:30,083 --> 00:31:33,291 നിൻ്റെ സ്വപ്നങ്ങൾ എൻ്റേതിനെക്കാൾ വലുതാണ്. 507 00:31:34,250 --> 00:31:35,625 എൻ്റെ മിടുക്കിക്കുട്ടി ബീ. 508 00:31:39,583 --> 00:31:41,250 നീ മിടുക്കിയാ ബീ. 509 00:31:43,250 --> 00:31:44,458 തീർത്തും അതിശയകരം. 510 00:31:46,375 --> 00:31:48,833 -ഇതെന്താ? -നീ ഓക്സ്ഫഡിലേക്ക് പോവുകയാണ്. 511 00:31:48,916 --> 00:31:50,166 അത്… 512 00:31:51,250 --> 00:31:54,250 അവിടെ നീ മൈക്രോഫ്റ്റിനെയും ചിലപ്പോൾ ഷെർലോക്കിനെയും കാണാൻ സാദ്ധ്യതയുണ്ട്. 513 00:31:54,333 --> 00:31:56,708 നിനക്കത് പ്രയാസകരമായിരിക്കും എന്ന് എനിക്ക് തോന്നുന്നു. 514 00:31:56,791 --> 00:31:59,541 അവരോട് പറയണമെന്നുണ്ടെങ്കിൽ അത് തീർച്ചയായും നിൻ്റെ ഇഷ്ടമാണ്, പക്ഷേ… 515 00:32:01,166 --> 00:32:03,708 നീ അവരുടെ സഹോദരിയാണെന്ന് വെളിപ്പെടുത്തിയാൽ, പിന്നെ… 516 00:32:05,291 --> 00:32:07,833 നമ്മളൊന്നിച്ച് ഇത്രയും നാൾ ചെയ്തതെല്ലാം, 517 00:32:10,291 --> 00:32:12,333 അതെല്ലാം അവതാളത്തിലാകും. 518 00:32:14,500 --> 00:32:16,875 അച്ഛാ, ഞാൻ നിങ്ങളെ ഒരിക്കലും ചതിക്കില്ല. 519 00:32:18,208 --> 00:32:19,250 ഒരിക്കലും. 520 00:32:22,916 --> 00:32:23,916 പ്രൊഫസർ മാലിക്. 521 00:32:24,000 --> 00:32:25,166 മിസ്റ്റർ ഹോംസ്. 522 00:32:44,958 --> 00:32:45,958 ആഫ്ഷിൻ. 523 00:32:48,291 --> 00:32:49,333 അതാ അയാൾ. 524 00:32:50,625 --> 00:32:52,125 നമുക്കൊന്ന് ചുറ്റി നടന്ന് കണ്ടാലോ? 525 00:32:52,875 --> 00:32:55,416 അതെല്ലാം നല്ലതു തന്നെ ജെയിംസ്, പക്ഷേ നമ്മൾ എങ്ങനെ അകത്തു കടക്കും? 526 00:32:56,000 --> 00:32:58,208 നിർദ്ദേശങ്ങൾ കുറിപ്പിലെഴുതി ഇടൂ. 527 00:33:00,333 --> 00:33:01,416 നിൽക്ക്. 528 00:33:12,583 --> 00:33:13,958 സൈലസിൻ്റെ പഠനമുറിയിലുള്ള ആ മാപ്പും, 529 00:33:14,041 --> 00:33:15,958 ഈ മലകളുടെ അതിരുകളും തമ്മിൽ ചേരുന്നുണ്ട്. 530 00:33:16,041 --> 00:33:17,166 അത് ഉപയോഗമില്ലെന്ന് പറഞ്ഞു. 531 00:33:17,250 --> 00:33:19,291 -"വടക്ക്" പോലും അടയാളപ്പെടുത്തീട്ടില്ല. -അത് ഭൂപടമല്ല. 532 00:33:19,375 --> 00:33:21,166 അത് നെടുകെ ഛേദിച്ച ചിത്രമാണത്. 533 00:33:21,250 --> 00:33:23,208 അവ റോഡുകളല്ലായിരുന്നു. തുരങ്കങ്ങളായിരുന്നു. 534 00:33:23,291 --> 00:33:25,541 ആ തുരങ്കങ്ങൾ നമ്മൾ നിൽക്കുന്നതിന് അടിയിലാണ്. 535 00:33:26,916 --> 00:33:28,250 അവിടെ മറ്റൊരു കവാടമുണ്ട്. 536 00:33:51,958 --> 00:33:53,500 -കൊള്ളാം. -നന്ദി. 537 00:33:57,250 --> 00:33:58,291 അതാ മാലിക്. 538 00:33:59,250 --> 00:34:00,625 ഞാൻ അയാളുടെ പിന്നാലെ പോവുകയാണ്. 539 00:34:00,708 --> 00:34:03,458 -നിൽക്ക്. -ഞാൻ അവരുടെ കൂടെ പോകാം. സൂക്ഷിക്ക്. 540 00:34:31,416 --> 00:34:32,458 പ്ലീസ്. 541 00:34:32,541 --> 00:34:34,541 എൻ്റെ ഗ്രാമത്തിൽ, ആരെങ്കിലും കൊല്ലപ്പെട്ടാൽ 542 00:34:35,166 --> 00:34:37,416 അവരുടെ ആത്മാക്കൾ ലിയാൻ യുവിൽ അകപ്പെടുമെന്നാണ് വിശ്വാസം. 543 00:34:38,166 --> 00:34:40,541 -പ്രേതലോകത്തിൽ. -ഞാനൊരു പാവം ശാസ്ത്രജ്ഞനാണ്. 544 00:34:41,375 --> 00:34:43,875 -ഞാൻ സത്യാന്വേഷിയാണ്. -അവരുടെ മരണത്തിന് പ്രതികാരം ചെയ്യാതെ, 545 00:34:43,958 --> 00:34:45,875 -അവർക്ക് സ്വതന്ത്രരാകാനാവില്ല. -അരുത്. 546 00:34:48,625 --> 00:34:53,750 അതിനാൽ ഞാനെൻ്റെ മാതാപിതാക്കളെ സ്വതന്ത്രരാക്കുന്നു. 547 00:35:06,791 --> 00:35:07,833 നമുക്കിവിടം കുഴിച്ചുമൂടണം. 548 00:35:18,166 --> 00:35:19,166 ഹലോ ബിയാട്രിസ്. 549 00:35:23,458 --> 00:35:24,708 നീയെന്നെ കണ്ടുപിടിച്ചല്ലോ. 550 00:35:26,166 --> 00:35:27,666 നീയും ഒരു ഹോംസ് തന്നെയാണല്ലോ. 551 00:35:29,291 --> 00:35:31,125 നിനക്ക് എൻ്റെ സ്വഭാവമാണോ എന്ന് ഞാൻ ആലോചിക്കും. 552 00:35:31,208 --> 00:35:33,000 ഞാൻ നിന്നെക്കാൾ മുതിർന്നതായതിനാൽ, 553 00:35:33,083 --> 00:35:35,500 നിനക്ക് എൻ്റെ സ്വഭാവമാണെന്ന് കരുതേണ്ടിവരും. 554 00:35:36,625 --> 00:35:37,708 ബീ. 555 00:35:41,000 --> 00:35:42,291 നോക്ക്. 556 00:35:42,958 --> 00:35:44,166 ഞാൻ പറയുന്നത് കേൾക്ക് മോളെ. 557 00:35:45,458 --> 00:35:47,625 എവിടെയാ തുടങ്ങേണ്ടതെന്ന് എനിക്കറിയില്ല. 558 00:35:49,000 --> 00:35:51,458 ഞാനാ ആശുപത്രിയിൽ ആയിരുന്നപ്പോഴെല്ലാം, 559 00:35:52,583 --> 00:35:55,458 അക്കാലം മുഴുവനും, എന്നെ മുന്നോട്ട് നയിച്ചത്, 560 00:35:56,500 --> 00:35:57,958 നിന്നോടൊപ്പമുള്ള ഓർമ്മകളായിരുന്നു. 561 00:35:58,666 --> 00:36:00,250 നിനക്ക് ആ മാഗ്പൈയെ ഓർമ്മയുണ്ടോ? 562 00:36:01,916 --> 00:36:06,916 ചിറകൊടിഞ്ഞ ആ മാഗ്പൈ, നമ്മൾ കാട്ടിനകത്ത് കണ്ടത്. 563 00:36:08,291 --> 00:36:09,416 നീയതിനെ രക്ഷിക്കാൻ ആശിച്ചു. 564 00:36:10,750 --> 00:36:14,208 അതുകൊണ്ട് നമ്മളതിനെ ഒരു പെട്ടിയിലിട്ട് ഷെഡ്ഡിൽ കൊണ്ടുവച്ചു, 565 00:36:14,916 --> 00:36:17,083 നമ്മൾ എന്നും പോയി അതിന് തീറ്റ കൊടുക്കുമായിരുന്നു. 566 00:36:18,208 --> 00:36:20,708 ഒരു ദിവസം നമ്മൾ പോയി നോക്കുമ്പോൾ… 567 00:36:22,458 --> 00:36:23,625 അത് പറന്നു പോയിരുന്നു. 568 00:36:25,041 --> 00:36:26,125 അത് അതിജീവിച്ചു. 569 00:36:27,458 --> 00:36:28,583 പിന്നെ ഇതാ നീ. 570 00:36:30,000 --> 00:36:31,083 നീയും അതിജീവിച്ചു. 571 00:36:36,541 --> 00:36:37,625 ഞാൻ ഓർക്കുന്നു. 572 00:36:38,416 --> 00:36:39,375 ഓർക്കുന്നോ? 573 00:36:39,458 --> 00:36:41,000 ഞാൻ മാഗ്പൈയെ ഓർക്കുന്നു. 574 00:36:59,291 --> 00:37:00,416 ഞാൻ നിങ്ങളെ വിശ്വസിക്കുന്നു. 575 00:37:04,041 --> 00:37:05,083 എൻ്റെ മോളേ. 576 00:37:09,583 --> 00:37:10,625 നന്ദി. 577 00:37:13,833 --> 00:37:16,791 നീ ഞങ്ങളോടൊപ്പം വരുമോ? പ്ലീസ്, മോളേ, നീ ഞങ്ങളോടൊപ്പം പോരുമോ? 578 00:37:18,208 --> 00:37:21,416 ഞാൻ വരും, പക്ഷേ, എനിക്ക് ആദ്യം വേറൊരു കാര്യം ചെയ്യാനുണ്ട്. 579 00:37:21,500 --> 00:37:23,416 -വഴി കാണിച്ചു തരൂ. -ഞങ്ങൾ പിന്തുടരാം. 580 00:37:29,750 --> 00:37:31,041 ഇത് മതി. 581 00:37:32,625 --> 00:37:34,958 ഈ മല തകർക്കാൻ ഇതു മതിയാവും. 582 00:37:39,291 --> 00:37:41,875 -ജെയിംസ്, നീ എന്താ ചെയ്യുന്നത്? -ഞാൻ എത്തിയേക്കാം. 583 00:37:54,208 --> 00:37:56,166 -അച്ഛാ. -പറയൂ ബിയാട്രിസ്. 584 00:37:56,250 --> 00:37:58,750 -ഞാനെന്താ കണ്ടെത്തിയതെന്ന് നോക്കൂ. -ബിയാട്രിസ്. 585 00:38:00,958 --> 00:38:02,791 നീ വഴിപോക്കരെ ആരെയോ കൊണ്ടുവന്നല്ലോ. 586 00:38:04,541 --> 00:38:05,708 ഷെർലോക്. 587 00:38:07,083 --> 00:38:08,250 ഇവിടം കണ്ടെത്തിയതാണ്… 588 00:38:09,875 --> 00:38:11,208 നിൻ്റെ ഏറ്റവും വലിയ തന്ത്രം. 589 00:38:16,583 --> 00:38:17,708 നീ എന്താ ചെയ്യുന്നത്? 590 00:38:18,500 --> 00:38:20,833 ഞാൻ ഇയാൾ പറഞ്ഞത് കേട്ടു ഷെർലോക്. പൂന്തോട്ടത്തിൽ വച്ച്. 591 00:38:20,916 --> 00:38:24,583 എൻ്റെ വലം കയ്യും എൻ്റെ പിൻഗാമിയും എൻ്റെ അനന്തരാവകാശിയുമാകൂ. 592 00:38:24,666 --> 00:38:26,583 ഇയാൾ എനിക്കും ഇതേ ഉറപ്പുതന്നു. 593 00:38:27,375 --> 00:38:28,500 ബിയാട്രിസ്, അരുത്. 594 00:38:29,500 --> 00:38:31,375 ഞാൻ നിനക്ക് എല്ലാം തന്നു. 595 00:38:33,000 --> 00:38:35,375 എനിക്കത് വേണ്ട ബിയാട്രിസ്. കേട്ടോ? 596 00:38:35,458 --> 00:38:37,958 -എനിക്കിയാളുടെ അനന്തരാവകാശി ആകേണ്ട. -ബിയാടിസ്. 597 00:38:45,166 --> 00:38:46,416 ഞാൻ നിങ്ങളെ ചതിക്കില്ല. 598 00:38:56,833 --> 00:38:57,958 കത്തിക്ക്. 599 00:38:59,291 --> 00:39:00,916 ജെയിംസ്! വേഗം! ഓടിക്കോ! 600 00:39:23,166 --> 00:39:24,583 നിങ്ങൾ ഓക്കെയാണോ? 601 00:39:25,166 --> 00:39:26,500 അയാൾ എങ്ങോട്ട് പോയി? 602 00:39:27,458 --> 00:39:28,833 അയാൾ എവിടെ? 603 00:39:28,916 --> 00:39:31,000 -അയാൾ എവിടെ? -നമുക്ക് പോകണം. വേഗം. 604 00:39:31,583 --> 00:39:32,583 ഇതുവഴി! 605 00:40:04,750 --> 00:40:05,791 ഷെർലോക്! 606 00:40:50,375 --> 00:40:52,250 ഞാനങ്ങോട്ട് വന്ന് നിങ്ങളെ കണ്ടെത്തണോ? 607 00:40:53,708 --> 00:40:56,416 അത് സാരമില്ല. അവളും അതേ കാരണം കൊണ്ട് തന്നെയാണ് ഇവിടെ വന്നിരിക്കുന്നത്. 608 00:41:09,708 --> 00:41:11,833 നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടോ? 609 00:41:11,916 --> 00:41:12,791 ഇല്ല. 610 00:41:12,875 --> 00:41:16,916 ഷെർലോക്, പ്രതിരോധിക്കാനാവാത്ത ഒരാളെ വെടിവെക്കുന്നത് നീ നോക്കിനിൽക്കുകയാണോ? 611 00:41:19,541 --> 00:41:20,541 അതാണോ നീ? 612 00:41:25,000 --> 00:41:26,000 ഷെർലോക്. 613 00:41:29,750 --> 00:41:30,708 ക്രൂരമായി വേണ്ട. 614 00:41:30,791 --> 00:41:32,375 നീ എനിക്ക് വാക്കു തന്നതാണ്. 615 00:41:32,458 --> 00:41:34,750 ചെയ്ത കുറ്റങ്ങൾ ഏറ്റ്, അയാൾ നിയമത്തിനു മുന്നിൽ കീഴടങ്ങണം. 616 00:41:34,833 --> 00:41:37,666 ഷെർലോക്, നീയല്ല അത് തീരുമാനിക്കേണ്ടത്. വഴിയിൽ നിന്ന് മാറ്. 617 00:41:37,750 --> 00:41:39,708 ഞാൻ മാറില്ല ബിയാട്രിസ്. 618 00:41:39,791 --> 00:41:42,166 എനിക്ക് എൻ്റെ പിതാവിനെ വെടിവെക്കാൻ മടിയില്ലെങ്കിൽ 619 00:41:42,250 --> 00:41:43,875 നിന്നെ വെടിവെക്കില്ലെന്ന് കരുതുന്നോ? 620 00:41:49,208 --> 00:41:50,041 ഞാൻ മാറില്ല. 621 00:41:55,625 --> 00:41:58,916 നിങ്ങൾ എന്താ ചെയ്യുന്നത്? വേണ്ട, നിർത്ത്! എന്നെ വിട്! 622 00:41:59,000 --> 00:42:00,875 നിർത്ത്! എന്നെ വിട്! 623 00:42:00,958 --> 00:42:01,958 എന്നെ വിടാൻ! 624 00:42:05,333 --> 00:42:07,250 നിനക്കെന്നെ ഇഷ്ടമായിരുന്നെന്ന് എനിക്കറിയാം മോനേ. 625 00:42:07,333 --> 00:42:08,458 വേണ്ട. അരുത്. 626 00:42:48,000 --> 00:42:49,375 ആകെ ബാക്കിയുള്ളത്. 627 00:42:52,125 --> 00:42:54,875 എപ്പോഴാണ് അയാൾക്ക് വഴിതെറ്റിയത് എന്നാണ് നീ കരുതുന്നത്? 628 00:42:54,958 --> 00:42:56,583 തെറ്റായ പാതയിൽ പോയത്? 629 00:42:57,333 --> 00:42:59,708 പുള്ളിയെ സംബന്ധിച്ച്, അത് തെറ്റായ വഴി അല്ലായിരുന്നു. 630 00:43:00,583 --> 00:43:03,583 എല്ലാം മനഃപൂർവ്വമായിരുന്നു, ഒരു പദ്ധതിപ്രകാരം. 631 00:43:03,666 --> 00:43:06,833 അയാൾക്ക് പശ്ചാത്താപമില്ലായിരുന്നു. 632 00:43:08,541 --> 00:43:09,791 അയാളുടെ മൂല്യങ്ങൾ വേറെയായിരുന്നു. 633 00:43:09,875 --> 00:43:12,291 -നീ അയാളെ പ്രതിരോധിക്കുകയാണോ? -പ്രതിരോധിക്കുകയല്ല മൈക്രോഫ്റ്റ്. 634 00:43:12,375 --> 00:43:13,625 മനസ്സിലാക്കാൻ ശ്രമിക്കുകയാണ്. 635 00:43:14,250 --> 00:43:15,708 അയാളിലെ കുറ്റവാളിയുടെ മനസ്സ്… 636 00:43:17,416 --> 00:43:18,541 മനസ്സിലാക്കാൻ. 637 00:43:26,333 --> 00:43:27,333 ഷെർലോക്? 638 00:43:27,416 --> 00:43:28,750 ഇതൊരു തേനീച്ചക്കൂട് പോലെയുണ്ട്. 639 00:43:31,375 --> 00:43:33,083 ഏപിസ് മെല്ലിഫെറ. 640 00:43:36,583 --> 00:43:37,833 പാവം തേനീച്ച. 641 00:43:37,916 --> 00:43:39,375 ദയവായി നിർത്തൂ. 642 00:43:39,458 --> 00:43:41,583 അയാൾ എനിക്കിത് തന്നതാണ്. എന്തിന്? 643 00:43:42,208 --> 00:43:45,208 നമ്മൾ പ്രകൃതിക്ക് അതീതരല്ല. 644 00:43:45,875 --> 00:43:47,708 "നമ്മൾ പ്രകൃതിക്ക് അതീതരല്ല." 645 00:43:49,083 --> 00:43:51,083 -അയാൾ ആ വാക്കുകളാണ് എന്നോട് പറഞ്ഞത്. -ഷെർലോക്? 646 00:43:52,166 --> 00:43:53,500 അയാളെനിക്ക് സൂചനകൾ നൽകുകയായിരുന്നു. 647 00:43:53,583 --> 00:43:56,791 മതി ഷെർലോക്, ഞാൻ വീണ്ടും പറയുന്നു. 648 00:43:56,875 --> 00:43:59,833 എല്ലാം പദ്ധതിപ്രകാരം തന്നെ. അസ്ഥാനത്ത് ഒന്നുമില്ല. 649 00:43:59,916 --> 00:44:02,666 ഏറ്റവും ശക്തരുടെ അതിജീവനം. ഏറ്റവും മൗലികവും യഥാർത്ഥവുമായ ചിന്ത. 650 00:44:02,750 --> 00:44:04,416 -നമ്മൾ പ്രകൃതിക്ക്-- -ഷെർലോക്! 651 00:44:04,500 --> 00:44:06,416 മതി. നീ പറയുന്നതിൽ ഒരർത്ഥവുമില്ല. 652 00:44:08,541 --> 00:44:09,666 "ഒറിജിനൽ." 653 00:44:10,791 --> 00:44:11,916 ഡാർവിൻ. 654 00:44:15,041 --> 00:44:16,958 ഒറിജിൻ ഓഫ് സ്പീഷിസ് ഡാർവിൻ 655 00:44:26,541 --> 00:44:27,916 നമ്മൾ പ്രകൃതിക്ക് അതീതരല്ല. 656 00:44:31,208 --> 00:44:32,833 എല്ലാം പദ്ധതിപ്രകാരം തന്നെ. 657 00:44:39,583 --> 00:44:40,708 അത് തിരിച്ചുവെക്ക്. 658 00:44:42,125 --> 00:44:44,041 -അതെന്താ? -പ്ലീസ്. 659 00:44:46,625 --> 00:44:47,916 ആ പുസ്തകം അടയ്ക്ക് ഷെർലോക്. 660 00:44:50,666 --> 00:44:51,791 അത് കഴിഞ്ഞു. 661 00:45:13,458 --> 00:45:14,958 നന്ദി പൊന്നനിയാ. 662 00:45:27,333 --> 00:45:30,041 എനിക്കീ രാജവംശത്തോടൊന്നും വലിയ പ്രതിപത്തി ഇല്ലായിരുന്നു. 663 00:45:31,500 --> 00:45:32,541 പക്ഷേ… 664 00:45:33,791 --> 00:45:34,958 ഇപ്പോ സമ്മതിച്ചേ പറ്റൂ, 665 00:45:35,750 --> 00:45:37,250 നീയാണെൻ്റെ പ്രിയപ്പെട്ട രാജകുമാരി. 666 00:45:38,291 --> 00:45:39,666 നന്ദി ഷെർലോക് ഹോംസ്. 667 00:45:40,875 --> 00:45:42,250 നീ നിൻ്റെ സുന്ദരമായ മനസ്സ് 668 00:45:42,333 --> 00:45:44,875 നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കുമെന്ന് കരുതുന്നു. 669 00:45:56,666 --> 00:45:57,833 രണ്ട് കോർപ്ലേ റൂട്ടുകളുണ്ട് 670 00:45:57,916 --> 00:45:59,125 നന്നായി ചേരുന്നു. 671 00:46:07,000 --> 00:46:08,125 ഹലോ. 672 00:46:09,333 --> 00:46:10,375 ഹലോ. 673 00:46:12,958 --> 00:46:13,958 നിനക്ക് ക്ഷീണമുണ്ടല്ലോ. 674 00:46:14,958 --> 00:46:16,708 ഇന്നലെ രാത്രി ശരിക്ക് ഉറങ്ങാനായില്ല. 675 00:46:16,791 --> 00:46:17,875 അത് എൻ്റെ തെറ്റാണ്, അല്ലേ? 676 00:46:17,958 --> 00:46:19,125 പരാതിയല്ല. 677 00:46:21,083 --> 00:46:22,708 എനിക്ക് ഒരു കാര്യം കാണിക്കാനുണ്ട്. 678 00:46:23,375 --> 00:46:24,375 ആകാംക്ഷയുണ്ട്. 679 00:46:24,458 --> 00:46:26,125 നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം. 680 00:46:27,375 --> 00:46:28,416 എനിക്കും നിനക്കും. 681 00:46:31,625 --> 00:46:34,333 -ആരേലും നിന്നെ പിന്തുടർന്നിരുന്നോ? -ഇല്ല. ഞാൻ ശ്രദ്ധിച്ചാ വന്നത്. 682 00:46:34,416 --> 00:46:35,625 ശരി, ഷെർലോക്ക് ഇവിടുണ്ട്. 683 00:46:35,708 --> 00:46:37,083 തിരിഞ്ഞു നോക്കരുത്. 684 00:46:37,166 --> 00:46:38,250 പിന്നിൽ കൂടി പോകൂ. 685 00:46:39,375 --> 00:46:41,041 -രാത്രി കാണാം. -ശരി. 686 00:46:46,916 --> 00:46:49,291 -നീ ഇവിടെ കാണുമെന്ന് തോന്നി. -അത് ശരിയായിരുന്നു. 687 00:46:50,416 --> 00:46:52,166 വീട്ടിൽ നിന്ന് ഒന്ന് പോരണമെന്ന് തോന്നി. 688 00:46:53,291 --> 00:46:55,666 -നിൻ്റെ വീട്ടുകാർ മുഷിപ്പിക്കും. -പ്രത്യേകിച്ച് എൻ്റെ. 689 00:46:58,541 --> 00:47:00,875 -രണ്ട് വിസ്കി പ്ലീസ്. -കൊണ്ടുവരാം സർ. 690 00:47:00,958 --> 00:47:03,375 നിനക്ക് ഓക്സ്ഫഡിലെ സ്കോളർഷിപ് നഷ്ടമായതിൽ വിഷമമുണ്ടോ? 691 00:47:04,708 --> 00:47:06,208 എനിക്ക് നിന്നെ കിട്ടിയതിൽ വിഷമമുണ്ടോ? 692 00:47:06,833 --> 00:47:09,416 ചവറ്റുകുട്ടയും പിടിച്ചു നിൽക്കുന്ന പോർട്ടറെ? 693 00:47:09,500 --> 00:47:10,541 സ്കൗട്ടിനെ. 694 00:47:11,291 --> 00:47:13,666 ഒരു പോർട്ടറുടെ ബഹുമാന്യ പദവിയിൽ എത്തിച്ചേരാനായില്ല. 695 00:47:13,750 --> 00:47:16,125 -നീയെന്നെ വഴിതെറ്റിച്ചില്ലായിരുന്നെങ്കിൽ, -ഞാൻ വഴിതെറ്റിച്ചോ? 696 00:47:16,208 --> 00:47:18,375 …ഞാൻ ക്ലാസിൽ ഒന്നാമതായി ബിരുദം നേടിയേനെ. 697 00:47:18,458 --> 00:47:21,125 -നിസ്സംശയം. -ഒരു ഒന്നാംതരം സർക്കാർ ജോലി കിട്ടിയേനെ. 698 00:47:21,208 --> 00:47:22,333 ആർക്കും പിടികൊടുക്കാതെ. 699 00:47:22,416 --> 00:47:24,083 ഒരുപക്ഷേ വിദേശകാര്യ മന്ത്രിയായേനെ. 700 00:47:24,166 --> 00:47:26,000 സ്വപ്നം കാണുമ്പോ ഒട്ടും കുറയ്ക്കരുത്. 701 00:47:26,083 --> 00:47:28,333 നീ കുറഞ്ഞത് പ്രധാനമന്ത്രി ആയേനെ. 702 00:47:28,416 --> 00:47:32,625 അതേ, എല്ലാറ്റിനും ചരടുവലിക്കുന്ന അദൃശ്യ ശക്തി ആയേനെ. 703 00:47:32,708 --> 00:47:34,333 നിനക്ക് നിർബന്ധമാണെങ്കിൽ, ആയേക്കാം. 704 00:47:36,541 --> 00:47:37,541 ഇല്ല. 705 00:47:37,625 --> 00:47:38,916 എനിക്ക് ദുഃഖമില്ല. 706 00:47:41,750 --> 00:47:42,875 സത്യത്തിൽ… 707 00:47:44,875 --> 00:47:46,708 നിന്നോടെനിക്ക് നന്ദി പറയണം. 708 00:47:47,666 --> 00:47:48,708 ഷെർലോക് ഹോംസ്, 709 00:47:49,375 --> 00:47:51,791 അറുബോറായ ഒരു ജീവിതത്തിൽ നിന്ന് എന്നെ രക്ഷിച്ചതിന്. 710 00:47:52,583 --> 00:47:54,958 ശരി, അങ്ങനെയെങ്കിൽ, 711 00:47:55,666 --> 00:47:56,791 അതിലെനിക്ക് സന്തോഷമേയുള്ളൂ. 712 00:48:17,875 --> 00:48:18,958 എന്ത്? 713 00:48:22,416 --> 00:48:23,791 നിൻ്റടുത്ത് അതുണ്ടെന്നറിയാം, 714 00:48:24,916 --> 00:48:25,958 ജെയിംസ്. 715 00:48:29,000 --> 00:48:31,000 എന്നോട് ദുരൂഹമായി പെരുമാറരുത്. 716 00:48:31,083 --> 00:48:32,916 മാലിക്കിൻ്റെ സൂത്രവാക്യത്തിൻ്റെ ബാക്കി. 717 00:48:34,041 --> 00:48:35,291 അത് നിൻ്റടുത്ത് ഉണ്ടെന്നറിയാം. 718 00:48:42,708 --> 00:48:43,750 അത് ശരിയാണ്. 719 00:48:45,375 --> 00:48:46,750 തീർച്ചയായും ശരിയാണ്. 720 00:48:49,166 --> 00:48:51,458 അതേ, ഞാനതെടുത്തു. അതെന്തിനാണെന്നറിയാമോ? 721 00:48:53,666 --> 00:48:55,125 ഞാനത് നമുക്കുവേണ്ടിയാണ് എടുത്തത്. 722 00:48:55,791 --> 00:48:58,125 ആ ആയുധം വീണ്ടും പൊങ്ങിവന്നാൽ, 723 00:48:58,208 --> 00:49:01,291 നമുക്കതിനെ പരാജയപ്പെടുത്താനുള്ള വഴിയുണ്ട്. 724 00:49:02,541 --> 00:49:03,583 നീയും ഞാനും. 725 00:49:06,791 --> 00:49:08,125 എന്താ, എന്നെ വിശ്വാസമില്ലേ? 726 00:49:09,583 --> 00:49:14,500 ഷെർലോക്, നമ്മളൊന്നിച്ച് ഇത്രയും അനുഭവിച്ച ശേഷം, തീർച്ചയായും നിനക്കെന്നെ… 727 00:49:17,166 --> 00:49:18,375 നിനക്കെന്നെ അറിയാമല്ലോ. 728 00:49:46,125 --> 00:49:47,291 അതെന്താ? 729 00:49:49,041 --> 00:49:50,083 ഒന്നുമില്ല. 730 00:49:53,083 --> 00:49:54,291 ഒന്നുമില്ലേ? 731 00:49:59,000 --> 00:50:00,083 അത് ഒന്നുമില്ല. 732 00:50:53,458 --> 00:50:54,666 ലിയു മെയ് യി! 733 00:51:04,375 --> 00:51:05,625 നീ അവരെ പിടികൂടിയോ? 734 00:51:06,291 --> 00:51:09,083 പിടികൂടി, എല്ലാവരെയും പിടികൂടി. 735 00:51:13,125 --> 00:51:14,666 നീ അത് ചെയ്തു. 736 00:51:23,708 --> 00:51:25,166 നീ നാട്ടിലെത്തി. 737 00:51:25,250 --> 00:51:26,666 നീ ജീവനോടെ തിരിച്ച് നാട്ടിലെത്തി. 738 00:52:33,375 --> 00:52:35,375 ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള 739 00:52:35,458 --> 00:52:37,458 ക്രീയേറ്റീവ് സൂപ്പർവൈസർ: വിജേഷ് സി.കെ