1
00:00:07,040 --> 00:00:09,110
ഡെയ്സി ജോൺസ് & ദി സിക്സിൽ ഇതുവരെ...
2
00:00:09,310 --> 00:00:10,240
ഏതാണ് സ്റ്റേഷൻ?
3
00:00:10,440 --> 00:00:11,260
ഓ, എൻ്റെ ദൈവമേ!
4
00:00:12,050 --> 00:00:12,990
ഓ, എൻ്റെ ദൈവമേ.
5
00:00:13,190 --> 00:00:14,180
ദി സിക്സ് (ഡെയ്സി ജോൺസിനെ
അവതരിപ്പിക്കുന്നു)
6
00:00:15,220 --> 00:00:17,870
ഞങ്ങളോട് ഡയമണ്ട് ഹെഡ് ഫെസ്റ്റിവലിൽ
ചേരാൻ പറഞ്ഞിട്ടുണ്ട്.
7
00:00:18,070 --> 00:00:21,850
നമുക്കിത് ദി സിക്സിനുവേണ്ടി ഇത്
വിട്ട് കൊടുകാം.
8
00:00:22,640 --> 00:00:25,340
ഞങ്ങളെ മാത്രമല്ല അവർക്ക്
ബില്ലിൽ വേണ്ടിയിരുന്നത്.
9
00:00:25,540 --> 00:00:27,630
ഡെയ്സി! ഡെയ്സി! ഡെയ്സി!
10
00:00:27,830 --> 00:00:29,550
നിങ്ങളുടെ ആദ്യ സിംഗിൾ തന്നെ നമ്പർ വൺ ആയി.
11
00:00:29,750 --> 00:00:31,010
നിങ്ങളുടെ എൻകോർ എന്താണ്?
12
00:00:31,210 --> 00:00:32,950
അത് ഒറ്റത്തവണ മാത്രം നടന്നതാണ്.
13
00:00:33,360 --> 00:00:35,070
നീ ശരിക്കൊരു തെണ്ടിയാണ്.
14
00:00:36,370 --> 00:00:37,620
നീ അത്ഭുതപ്പെടുത്തുന്നു.
15
00:00:38,200 --> 00:00:39,910
നമുക്കിതൊരിക്കലും നടക്കില്ല, അല്ലേ?
16
00:00:41,450 --> 00:00:42,770
നീ ബാൻഡിലുണ്ടോ?
17
00:00:42,970 --> 00:00:44,500
- ഹായ്. ഞാൻ കരോളിൻ.
- ഗ്രഹാം.
18
00:00:45,170 --> 00:00:48,610
നീയും ഡെയ്സിയും, ഇതാണ് ആഗ്രഹിക്കുന്ന
ഇടത്തെത്താൻ നിനക്കാവശ്യം.
19
00:00:48,810 --> 00:00:49,570
എനിക്കറിയാം.
20
00:00:49,770 --> 00:00:52,340
ശരി, നിൻ്റെ ബാൻഡിൽ ഞാൻ ചേരണം
എന്നാഗ്രഹമുണ്ടോ?
21
00:01:47,100 --> 00:01:49,650
{\an8}ഡെയ്‌സിജോണ്‍സ് & ദസിക്‌സ്
22
00:02:33,940 --> 00:02:37,280
ഗുഡ് മോണിംഗ്, മിസ് ജോൺസ്.
നിങ്ങളാവശ്യപ്പെട്ട വേക്കപ് കോളാണ്.
23
00:02:47,120 --> 00:02:48,210
സമയമെത്രയായി?
24
00:02:54,090 --> 00:02:55,590
നിനക്ക് പോകാനുള്ള സമയമായി ബേബി.
25
00:02:58,220 --> 00:03:01,140
- ഡാഡാ.
- ഹേയ്.
26
00:03:01,720 --> 00:03:04,760
ഹേയ്. ഗുഡ് മോണിംഗ്, സുന്ദരീ.
27
00:03:05,140 --> 00:03:07,060
ഹലോ, ഗുഡ് മോണിംഗ്.
28
00:03:08,850 --> 00:03:10,480
രാവിലെ ഭക്ഷണം എന്തെങ്കിലും വേണോ?
29
00:03:11,350 --> 00:03:13,440
വേണ്ട. ഒന്ന് കുളിച്ച് റെഡിയാവട്ടെ.
30
00:03:14,730 --> 00:03:16,570
എത്രമണിക്ക് തിരിച്ചെത്തും?
31
00:03:17,990 --> 00:03:22,600
എല്ലാം വിചാരിച്ചപോലെ നടന്നാൽ,
എനിക്കറിയില്ല, അത്താഴ സമയമാകുമ്പോഴേക്കും.
32
00:03:22,800 --> 00:03:24,070
അല്ലെങ്കിൽ?
33
00:03:25,530 --> 00:03:28,620
അല്ലെങ്കിൽ, രാത്രി വൈകിയേക്കും.
34
00:03:29,290 --> 00:03:30,710
- ശരി.
- ശരി.
35
00:03:50,980 --> 00:03:54,480
സൗണ്ട് സിറ്റി
36
00:04:12,040 --> 00:04:16,960
5/10 "ഫയർ"
37
00:04:19,710 --> 00:04:22,970
നവംബർ 9
1975
38
00:04:26,050 --> 00:04:27,970
- ഹായ്.
- ഹായ്.
39
00:04:30,060 --> 00:04:34,400
അപ്പോൾ, 9 മുതൽ 36 വരെ സൂം
ചെയ്യാവുന്ന ഒരു ലെൻസുണ്ടിതിന്.
40
00:04:35,560 --> 00:04:36,650
ഞാന്‍ പ്രാതലുണ്ടാക്കി.
41
00:04:39,530 --> 00:04:41,300
{\an8}എന്തു പ്രതീക്ഷിക്കണമെന്ന്
അറിയില്ലായിരുന്നു.
42
00:04:41,500 --> 00:04:42,440
{\an8}കരേൻ സിർകോ
കീബോർഡ്സ്
43
00:04:43,490 --> 00:04:46,390
- വീണ്ടും കാലും കാണിച്ചുകൊണ്ട്.
- എനിക്കറിയാമെടോ.
44
00:04:46,590 --> 00:04:48,680
- ഞാനൊരു ലെഗ് ഗൈ ആണ്.
- ഹേയ്, ഡെയ്സി.
45
00:04:48,880 --> 00:04:49,890
അത് വെറുമൊരു സത്യം മാത്രം.
46
00:04:50,090 --> 00:04:50,980
ഹായ്.
47
00:04:51,180 --> 00:04:55,570
ആ കാലുകൾ, അവയെൻ്റെ ശ്രദ്ധ തിരിച്ചു,
അതുമാത്രമാണ് ഞാൻ പറയുന്നത്.
48
00:04:55,770 --> 00:04:56,880
വാരെൻ, അല്ലേ?
49
00:04:57,790 --> 00:04:58,570
അതെ.
50
00:04:58,770 --> 00:05:01,420
നിന്നെ ഉത്തേജിപ്പിക്കാതിരിക്കൽ
എൻ്റെ ജോലിയല്ല.
51
00:05:03,380 --> 00:05:05,280
എനിക്കറിയാം.
52
00:05:05,480 --> 00:05:06,470
നല്ലത്.
53
00:05:08,850 --> 00:05:13,210
ശരി, എല്ലാരോടും, നമ്മൾ തുടങ്ങും മുമ്പ്
ചില കാര്യങ്ങൾ പറയാനാഗ്രഹിക്കുന്നു.
54
00:05:13,410 --> 00:05:16,300
ആദ്യമായി, നമുക്ക്
ബാൻഡിലൊരു പുതിയ അംഗമുണ്ട്,
55
00:05:16,500 --> 00:05:18,550
നമുക്കിത് ഡെയ്സി ജോൺസിനെ
സ്വാഗതം ചെയാം.
56
00:05:18,750 --> 00:05:20,760
- അതെ.
- സ്വീറ്റ്.
57
00:05:20,960 --> 00:05:21,900
സ്വാഗതം.
58
00:05:22,230 --> 00:05:24,970
ഇവിടെ വന്ന് ഞങ്ങളോടൊപ്പം
ഇത് ചെയ്യുന്നതിന് നന്ദി.
59
00:05:25,170 --> 00:05:26,390
എന്നെ എടുത്തതിനു നന്ദി.
60
00:05:26,590 --> 00:05:28,770
ഇപ്പോൾ, എങ്ങനെ, നാലാഴ്ചകളായോ?
61
00:05:28,970 --> 00:05:29,830
ഞാനൊരു പാട്ടെഴുതി.
62
00:05:30,620 --> 00:05:33,600
ഞാൻ 20 പാട്ടുകളെഴുതി,
നിങ്ങൾക്കായി അവതരിപ്പിക്കണമെന്നുണ്ട്.
63
00:05:33,800 --> 00:05:36,690
ക്ഷമിക്കൂ. ഞാൻ നിങ്ങളെ
തടസ്സപ്പെടുത്താനോ മറ്റോ ആഗ്രഹിച്ചിട്ടില്ല.
64
00:05:36,890 --> 00:05:38,880
- എനിക്ക് നല്ല ആവേശമുണ്ട്, അപ്പോ...
- ശരി.
65
00:05:44,590 --> 00:05:45,410
എന്ത്?
66
00:05:45,610 --> 00:05:47,990
{\an8}എല്ലാ പാട്ടുകളും എഴുതി
അവതരണത്തിന് തയ്യാറാണ്.
67
00:05:48,190 --> 00:05:49,260
{\an8}ബില്ലി ഡൺ
പ്രധാന ഗായകൻ/ ഗാനരചയിതാവ്
68
00:05:49,890 --> 00:05:52,510
ശരി, ഡെയ്സി, ഇതിലെ നല്ലകാര്യം,
69
00:05:53,270 --> 00:05:58,250
നമുക്ക്, ഏകദേശം 13 പാട്ടുകൾ
ആൽബത്തിനായി ഉണ്ട്, അതുകൊണ്ട്... അതെ.
70
00:05:58,450 --> 00:06:00,760
ഞങ്ങൾ ചിലത് അവതരിപ്പിക്കട്ടേ?
നിനക്ക് കേൾക്കാമല്ലോ,
71
00:06:00,960 --> 00:06:05,430
ഏതെങ്കിലുമൊന്ന് നന്നായി തോന്നുന്നോ,
അതോ എന്തെങ്കിലും ചേർക്കണോ എന്ന് നോക്കൂ.
72
00:06:05,630 --> 00:06:06,890
{\an8}നിനക്ക് ആലോചിക്കാൻ പറ്റുന്നുണ്ടോ?
73
00:06:07,090 --> 00:06:09,360
എനിക്കിതിലും നന്നാവാൻ പറ്റില്ല.
74
00:06:09,950 --> 00:06:12,350
ഡെയ്സിക്കുവേണ്ടി ആ പുതിയത് അവതരിപ്പിക്കാം.
75
00:06:12,550 --> 00:06:13,660
ശരി.
76
00:06:15,290 --> 00:06:17,230
നിനക്കിത് ഇഷ്ടപ്പെടുമെന്ന് ഞാൻ കരുതുന്നു
77
00:06:17,430 --> 00:06:21,040
അത് മഴയത്ത് നിൻ്റെ ഭാര്യ എന്ന വിഷയമാണെന്ന്
ഊഹിക്കുന്നു.
78
00:06:23,050 --> 00:06:24,700
{\an8}വാരെൻ റോജസ്
ഡ്രംസ്
79
00:06:24,900 --> 00:06:25,870
{\an8}ഓ, എൻ്റെ ദൈവമേ.
80
00:06:26,060 --> 00:06:26,910
{\an8}എഡ്ഡീ റൗണ്ട്ട്രീ
ബാസ്സ്
81
00:06:27,110 --> 00:06:29,410
{\an8}എനിക്ക് തോന്നി അത്
"ഷി ഇസ് ദ സ്റ്റോം" ആണെന്ന്.
82
00:06:29,610 --> 00:06:30,470
{\an8}ശരിക്കും.
83
00:06:34,470 --> 00:06:37,350
അത് തമാശയാണോ?
ക്ഷമിക്കൂ. എന്തെങ്കിലും പറയാനുണ്ടോ?
84
00:06:38,480 --> 00:06:44,150
ഞാനിവിടെ നിൻ്റെ ഭാര്യയെ കുറിച്ചുള്ള
പാട്ടുകൾക്ക് കൂടെപ്പാടാൻ വന്നതല്ല, കേട്ടോ?
85
00:06:45,360 --> 00:06:49,810
നമ്മളൊരു ബാൻഡിലാണെങ്കിൽ, നിൻ്റെയോ
കരേൻ്റെയോ ഗ്രഹാമിൻ്റെയോ വാരെൻ്റെയോ
86
00:06:50,010 --> 00:06:53,100
പോലെതന്നെ ഈ ആൽബം എൻ്റെയുമായിരുന്നേനേ.
87
00:06:53,300 --> 00:06:54,740
പിന്നെ ആ പയ്യൻ്റെയും.
88
00:06:56,200 --> 00:06:57,310
നിനക്കറിയാമോ?
89
00:06:57,510 --> 00:06:59,610
'69 മുതൽ ഞാൻ പറഞ്ഞതാണ് അവൾ പറയുന്നത്.
90
00:06:59,810 --> 00:07:02,230
ഒരു ലക്ഷ്യത്തെക്കുറിച്ചെങ്കിലും
നമുക്ക് സംസാരിക്കേണ്ടേ?
91
00:07:02,430 --> 00:07:06,490
നിനക്ക് റെക്കോഡിനായി ഒരു വലിയ സങ്കല്പം,
ഒരു വലിയ ആശയം ഉണ്ടോ, അതോ...
92
00:07:06,690 --> 00:07:07,970
സത്യത്തിൽ, ഞാൻ സമ്മതിക്കുന്നു.
93
00:07:08,670 --> 00:07:11,540
എന്ത്? ഇതൊരു നല്ല
സംഭാഷണമാണെന്ന് തോന്നുന്നു.
94
00:07:11,740 --> 00:07:13,290
- ഞാനാലോചിക്കുന്നത് എന്താണെന്നോ?
- ഓ, ദൈവമേ.
95
00:07:13,490 --> 00:07:15,460
ഇതൊരു റോക്ക് ആൻഡ് റോൾ റെക്കോഡായിരിക്കണം.
96
00:07:15,660 --> 00:07:17,960
നന്ദി, എഡ്ഡീ. നീ തന്ന വിവരങ്ങൾക്ക് നന്ദി.
97
00:07:18,160 --> 00:07:19,520
ഇല്ല, ഞാൻ കാര്യമായി പറയുകയാണ്.
98
00:07:20,310 --> 00:07:23,340
തീർച്ചയായുമിത് റോക്ക് ആൻഡ് റോളായിരിക്കും.
അതിനിപ്പോ എന്താ?
99
00:07:23,540 --> 00:07:24,630
ശരിയല്ലേ?
100
00:07:24,830 --> 00:07:30,320
കാരണം, അതായത് ഈ പാട്ടുകളിലധികവും
പോപ്പ് പാട്ടുകൾ പോലെയാണെടാ.
101
00:07:31,030 --> 00:07:35,600
സോണിയും ചേറും പോലെ, അറിയുമോ?
നമ്മളൊരു പോപ് ബാൻഡാണോ ഇപ്പോൾ അതോ...
102
00:07:35,800 --> 00:07:39,290
അതായത്, റോക്ക് ആൻഡ് റോളെന്നത്
ആവേശമാകണം, വേദനയാകണം, ദേഷ്യമാകണം.
103
00:07:39,830 --> 00:07:43,670
ഭാര്യക്കൊപ്പം ശയിക്കാതെ,
അറിയാത്ത ഒരു പെണ്ണിൻ്റെ കൂടെ ഉറങ്ങുക.
104
00:07:46,170 --> 00:07:48,910
- വേറൊന്നും ഉദ്ദേശിച്ചില്ല, ബില്ലി.
- അതാണ് ഞാൻ പറയാൻ ശ്രമിച്ചത്.
105
00:07:49,110 --> 00:07:51,370
- ആഫ്രിക്കൻ ഡ്രംസ് എങ്ങനെ?
- നല്ല ആശയം.
106
00:07:51,570 --> 00:07:53,240
വോക്കലും പിയാനോയും ചെയ്യാം.
107
00:07:53,440 --> 00:07:55,660
ഒരിക്കലെങ്കിലും എൻ്റെ സ്വന്തം
ബാസ്സ് എഴുതണം.
108
00:07:55,860 --> 00:07:57,750
- കൊള്ളാം.
- ഭീകരമായ ആശയം.
109
00:07:57,950 --> 00:07:59,020
എന്താണാ മോശമായ ആശയം?
110
00:07:59,470 --> 00:08:01,090
നിങ്ങളെന്നെ ഇവിടേക്ക് ക്ഷണിച്ചു.
111
00:08:01,280 --> 00:08:03,600
ഒരുപക്ഷെ അതൊരു തെറ്റാവാം, ഡെയ്സി.
112
00:08:04,150 --> 00:08:05,270
നിങ്ങള്‍ പറഞ്ഞു തീർന്നോ?
113
00:08:06,480 --> 00:08:07,340
നീയോ?
114
00:08:07,540 --> 00:08:11,260
കർത്താവേ, നിങ്ങളൊരു കൂട്ടം
നഴ്സറി കുട്ടികളെപോലെ പെരുമാറുന്നു.
115
00:08:11,460 --> 00:08:15,520
ഒരുപക്ഷെ നിങ്ങൾക്ക് രണ്ടുപേർക്കും
ഒരുമിച്ചെന്തെങ്കിലും ചെയ്യാനാവും.
116
00:08:15,720 --> 00:08:17,600
ഏതു രീതിയിലാണെങ്കിലും, വാതിൽ അവിടെയാണ്.
117
00:08:17,800 --> 00:08:21,080
അതിനാൽ, പോ, ഇവിടെ നിന്ന് പോ,
കാരണം എനിക്ക് ജോലിയുണ്ട് ചെയ്യാന്‍.
118
00:08:23,040 --> 00:08:24,290
പോകൂ, നാശം.
119
00:08:27,090 --> 00:08:28,210
വാ.
120
00:08:34,340 --> 00:08:35,720
അപ്പോൾ, ഞങ്ങളുടെ കാര്യമോ?
121
00:08:36,430 --> 00:08:37,600
എനിക്കതറിയേണ്ട.
122
00:08:38,720 --> 00:08:40,770
- അപ്പോൾ, നാമെവിടെ പോകും?
- ആപ്പിൾ പാൻ.
123
00:08:41,480 --> 00:08:43,310
- എന്ത്?
- എനിക്ക് വിശക്കുന്നു.
124
00:08:43,770 --> 00:08:47,020
- രാവിലെ 10.00 മണിയായി.
- വിശക്കുമ്പോൾ എനിക്ക് ജോലിചെയ്യാനാവില്ല.
125
00:09:10,840 --> 00:09:12,450
- ചെയ്യാതിരുന്നൂടേ?
- നല്ല പാട്ടാണ്.
126
00:09:12,650 --> 00:09:14,930
- ഇതെൻ്റെ കാറാണ്.
- ഓ, എൻ്റെ ദൈവമേ.
127
00:09:16,470 --> 00:09:18,160
ഹേയ്, അവിടെ എന്താ വേണ്ടത്?
128
00:09:18,360 --> 00:09:21,580
രണ്ട് ഹിക്കറി ബർഗർ, മീഡിയം റെയർ,
രണ്ട് പ്ലേറ്റ് ഫ്രൈസ്, പ്ലീസ്.
129
00:09:21,780 --> 00:09:23,420
നീ എനിക്കുവേണ്ടി ഓര്‍ഡര്‍ ചെയ്യേണ്ട.
130
00:09:23,620 --> 00:09:25,480
ശരി, നന്നായി, കാരണം ഞാൻ ചെയ്തില്ല.
131
00:09:30,520 --> 00:09:32,640
ശരി, എനിക്കും അതുതന്നെ മതി.
132
00:09:32,830 --> 00:09:33,900
ഇപ്പോൾ വരും.
133
00:09:41,740 --> 00:09:45,540
നോക്കൂ, നമ്മളിങ്ങനെ എപ്പോഴും
വഴക്കിട്ടാൽ ഒരു പ്രയോജനവുമില്ല.
134
00:09:46,000 --> 00:09:47,620
ശരി, നിനക്ക് അതെങ്ങനെയറിയാം?
135
00:09:48,670 --> 00:09:49,440
എന്ത്?
136
00:09:49,640 --> 00:09:52,710
വഴക്കിനെപറ്റി നിനക്കെന്തറിയാം?
ആരും നിന്‍റെ കൂടെ നിൽക്കാറില്ലല്ലോ.
137
00:09:57,090 --> 00:09:58,620
ഞാനൊരു ചോദ്യം ചോദിക്കട്ടെ?
138
00:09:58,820 --> 00:10:01,370
- ചോദിക്കൂ.
- എന്തിനാ ഭാര്യയോട് ഇത്ര ഭ്രമം?
139
00:10:01,570 --> 00:10:02,960
- എന്ത്?
- കാമില മിടുക്കിയാണ്.
140
00:10:03,160 --> 00:10:05,380
പക്ഷേ നിനക്ക് മറ്റെന്തെങ്കിലുമെഴുതിക്കൂടേ?
141
00:10:05,580 --> 00:10:09,380
അവള്‍ വിട്ടുപോകുമെന്ന ഭയമോ, അതോ
നിന്നെക്കൊണ്ട് കൊള്ളില്ലെന്ന് തോന്നുന്നോ?
142
00:10:09,580 --> 00:10:11,630
- എന്താണ് കാര്യം...
- ഡെയ്സി.
143
00:10:11,830 --> 00:10:13,940
- നീ എന്തെങ്കിലും തെറ്റ് ചെയ്തോ?
- ഡെയ്സി.
144
00:10:14,320 --> 00:10:16,510
എനിക്ക് നിന്നോടിത്
സംസാരിക്കാനിഷ്ടമില്ല, ഓക്കെ?
145
00:10:16,710 --> 00:10:17,700
- ശരി.
- ശരി.
146
00:10:20,530 --> 00:10:23,450
ശരി, രണ്ട് ഹിക്കറി ബർഗർ വീതം.
147
00:10:27,460 --> 00:10:28,790
ഫ്രൈസ്.
148
00:10:32,420 --> 00:10:33,590
- ആസ്വദിക്കൂ.
- നന്ദി.
149
00:10:36,760 --> 00:10:39,180
സ്റ്റംബിൾഡ് ഓൺ സബ്ലൈം
150
00:10:50,850 --> 00:10:52,230
ഈ പാട്ടിഷ്ടമാണോ?
151
00:10:53,270 --> 00:10:54,680
"സ്റ്റംബിൾഡ് ഓൺ സബ്ലൈം"?
152
00:10:54,870 --> 00:10:57,050
- എല്ലാർക്കും ഇതിഷ്ടമാണ്.
- ഞാനെഴുതിയതാണ്.
153
00:10:57,250 --> 00:10:59,600
- നീയെഴുതി എന്നുവച്ചാൽ?
- ഞാനതെഴുതി.
154
00:10:59,800 --> 00:11:01,910
- നീ "ഹണികോമ്പ്" എഴുതിയപോലെ?
- അതുപോലെ.
155
00:11:02,490 --> 00:11:04,280
- ശരി.
- ഞാൻ ആ വരികളെഴുതി.
156
00:11:05,290 --> 00:11:07,620
ആ മെലഡിയിലെ കുറച്ച് ഭാഗം.
ആ മെലഡിയിലെ ഭൂരിഭാഗവും.
157
00:11:09,330 --> 00:11:12,420
പാട്ട് ശ്രദ്ധിക്കൂ. വ്യാറ്റ് സ്റ്റോൺ
ഇതെഴുതുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?
158
00:11:29,430 --> 00:11:32,230
ഇതൊരു അസാദ്ധ്യ ഗാനമാണ്, ഡെയ്സി.
159
00:11:33,190 --> 00:11:34,150
ശരിയെടോ.
160
00:11:35,110 --> 00:11:37,980
ഇതു കണ്ടെത്തിയ സ്ഥിതിക്ക്
നിനക്കൊരു ചെറ്റയാകാതിരിക്കാം.
161
00:11:41,360 --> 00:11:43,560
നിനക്ക് വരാൻ ഇഷ്ടമില്ലെന്നുറപ്പാണോ?
162
00:11:43,760 --> 00:11:45,080
ഞാനത് നേരത്തേ കണ്ടതാണ്.
163
00:11:45,910 --> 00:11:47,640
അതെ. നീയൊരിക്കലിത് കണ്ടതാണ്.
164
00:11:47,840 --> 00:11:51,020
അതാണ് റോളർബോൾ കാണുന്നതിനുള്ള
ശരിയായ തവണകള്‍.
165
00:11:51,220 --> 00:11:53,780
കല നിങ്ങൾ അംഗീകരിച്ചില്ലെങ്കിൽ, സഹോദരാ.
166
00:11:53,980 --> 00:11:55,650
ഇതൊരു നല്ല സിനിമാറ്റിക് മാസ്റ്റർപീസാണ്.
167
00:11:55,850 --> 00:11:58,000
ശരി, രണ്ടാം റൗണ്ട് ആസ്വദിക്കൂ, മാന്യരേ.
168
00:11:58,800 --> 00:11:59,880
തീർച്ചയായും.
169
00:12:03,720 --> 00:12:05,870
- നിങ്ങൾ എന്തുചെയ്യാൻ പോകുന്നു?
- സിനിമ.
170
00:12:06,070 --> 00:12:07,060
വീണ്ടും റോളർബോൾ?
171
00:12:07,600 --> 00:12:09,890
- അതൊരു കിടിലൻ മാസ്റ്റർപീസാണ്.
- ഹേയ്!
172
00:12:17,820 --> 00:12:21,530
ഹേയ്, ഞാനാലോചിക്കുകയായിരുന്നു,
ഞാൻ നിൻ്റെകൂടെ ഇന്ന് ബീച്ചിൽ വരാം.
173
00:12:25,990 --> 00:12:27,120
എന്തുകൊണ്ട് പറ്റില്ല?
174
00:12:28,330 --> 00:12:29,830
മറ്റൊന്നും ചെയ്യാനില്ല.
175
00:12:33,870 --> 00:12:34,880
ശരി.
176
00:12:38,710 --> 00:12:39,670
ഗ്രഹാം.
177
00:12:45,510 --> 00:12:46,890
നമ്മൾ തമ്മിൽ എല്ലാം ഓക്കെയാണോ?
178
00:12:48,720 --> 00:12:49,720
തീർച്ചയായും ആണ്.
179
00:12:52,600 --> 00:12:54,770
നമുക്ക് ഒരു കുഴപ്പവുമില്ല. ശരിയല്ലേ?
180
00:12:55,690 --> 00:12:56,770
ശരി.
181
00:12:59,270 --> 00:13:01,360
- ഞാൻ പോയി എൻ്റെ സാധനം കൊണ്ടുവരാം.
- ശരി.
182
00:13:09,530 --> 00:13:11,520
- ഹേയ്.
- എങ്ങനെ പോകുന്നു?
183
00:13:11,720 --> 00:13:13,790
- കൊള്ളാം. നീയോ?
- മനസ്സിലായോ? എനിക്ക് സുഖം.
184
00:13:14,210 --> 00:13:15,170
അതെ.
185
00:13:18,340 --> 00:13:20,110
- ശരി.
- നീ വരുന്നോ?
186
00:13:20,310 --> 00:13:21,950
നിങ്ങൾക്ക് മുന്നോട്ട് പൊയ്ക്കൂടേ?
187
00:13:22,150 --> 00:13:23,070
നിനക്ക് സുഖമാണോ?
188
00:13:23,270 --> 00:13:25,660
അതെ, ഞാനറിഞ്ഞില്ല ഇത്...
189
00:13:25,860 --> 00:13:28,050
ഇല്ല. ഒരുകുഴപ്പവുമില്ല. അതെ. കേറൂ.
190
00:13:28,390 --> 00:13:30,600
കണ്ടോ? പരിഭ്രാന്തി വേണ്ട.
191
00:13:32,350 --> 00:13:33,480
നമുക്ക് പോകാം.
192
00:13:34,390 --> 00:13:35,440
ശരി.
193
00:13:41,860 --> 00:13:44,400
- ഇതാരുടെ വീടാണ്?
- ഇവിടെ നീ മുമ്പ് വന്നിട്ടില്ലേ?
194
00:13:47,490 --> 00:13:49,180
എനിക്കങ്ങനെ പറയാനാവില്ല.
195
00:13:49,380 --> 00:13:51,310
- ശരി, കൊള്ളാം...
- ഡെയ്സി?
196
00:13:51,510 --> 00:13:52,660
എന്താ?
197
00:13:53,540 --> 00:13:54,660
താക്കോൽ...
198
00:13:55,120 --> 00:13:58,080
- നീ എന്തുചെയ്യുകയാണ്?
- ഞാനൊരു താക്കോൽ നോക്കുന്നു, ബില്ലി.
199
00:14:01,670 --> 00:14:03,460
- കർത്താവേ...
- ഡെയ്സി?
200
00:14:06,720 --> 00:14:09,680
നാം നിയമം ലംഘിക്കുന്നതായി
എനിക്ക് തോന്നുന്നത് എന്താണ്?
201
00:14:10,470 --> 00:14:12,680
- അതത്ര ആധുനികമല്ല, ബില്ലി.
- ഓക്കെ.
202
00:14:34,950 --> 00:14:36,250
അതുശരി.
203
00:14:46,800 --> 00:14:47,880
അത് കൊള്ളാമല്ലോ.
204
00:15:22,460 --> 00:15:23,540
അതെന്താണ്?
205
00:15:24,130 --> 00:15:26,340
എൻ്റെ സഹോദരൻ ചെയ്തുകൊണ്ടിരുന്ന ഒന്ന്.
206
00:15:30,430 --> 00:15:33,040
- അപ്പൊ, ഇതെങ്ങനെ നടക്കും?
- നീയെന്താ ഉദ്ദേശിച്ചത്?
207
00:15:33,240 --> 00:15:35,870
- അതായത്, എന്താ നിൻ്റെ നടപടി?
- എൻ്റെ നടപടിയോ?
208
00:15:36,070 --> 00:15:37,310
അതെ, പാട്ടുകളെഴുതുന്നത്?
209
00:15:38,850 --> 00:15:40,310
നീ അതിലേക്ക് നോക്കുകയാണ്.
210
00:15:44,730 --> 00:15:46,680
നിന്‍റെ ഭാര്യ പറഞ്ഞു
നീ മദ്യപിക്കില്ലെന്ന്.
211
00:15:46,870 --> 00:15:48,860
ഇത് നിന്നെ അലട്ടുന്നുണ്ടോ?
212
00:15:49,900 --> 00:15:50,950
കുഴപ്പമില്ല.
213
00:15:55,370 --> 00:15:57,440
എനിക്കറിയില്ല ആരുടെയും കൂടെ എഴുതാൻ.
214
00:15:57,640 --> 00:15:59,270
എനിക്കും. സത്യത്തിൽ അറിയില്ല.
215
00:15:59,470 --> 00:16:00,370
നമ്മളെന്തുചെയ്യും?
216
00:16:09,710 --> 00:16:11,590
നോക്കുകയെങ്കിലും ചെയ്യാമല്ലോ, അല്ലേ?
217
00:16:12,220 --> 00:16:14,010
അതെല്ലാമൊന്നും എൻ്റെ ഭാര്യയെക്കുറിച്ചല്ല.
218
00:16:21,180 --> 00:16:22,770
ശരി, മറ്റൊന്നെടുക്കൂ.
219
00:16:28,530 --> 00:16:30,900
അതെനിക്ക് തരൂ. കുഴപ്പമില്ല.
220
00:16:31,820 --> 00:16:33,570
നമുക്ക് പുതിയതെന്തെങ്കിലും തുടങ്ങാം.
221
00:16:50,460 --> 00:16:51,300
ഓക്കെ.
222
00:16:52,380 --> 00:16:53,260
എന്ത്?
223
00:16:55,220 --> 00:16:56,090
എന്ത്?
224
00:16:58,350 --> 00:17:00,210
എന്താ പ്രശ്നം?
225
00:17:00,410 --> 00:17:02,230
ഒന്നുമില്ല. അത്...
226
00:17:03,770 --> 00:17:04,810
എന്ത്?
227
00:17:05,350 --> 00:17:09,650
ഞാനങ്ങനെ പ്രകൃതിയെ,
അലങ്കാരങ്ങളെ, ഒന്നും തിരയാറില്ല...
228
00:17:11,150 --> 00:17:11,930
ശരി.
229
00:17:12,130 --> 00:17:14,950
അത് ചില ആളുകൾക്ക് പറ്റും,
എന്നാൽ എനിക്ക് പറ്റില്ല.
230
00:17:15,360 --> 00:17:16,850
ഇവ വരികൾ തന്നെയാണോ?
231
00:17:17,050 --> 00:17:18,270
അതെ, ഇവ വരികളാണ്.
232
00:17:18,470 --> 00:17:21,600
അല്ലെങ്കിൽ ആശയങ്ങൾ, തുണ്ടുകൾ,
എൻ്റെ തലയിൽ പെട്ടെന്നുദിക്കുന്ന കാര്യങ്ങൾ.
233
00:17:21,800 --> 00:17:23,980
- "കൈറ്റ്സ് ഫ്ലൈ ഇൻ എ ഫയർസ്റ്റോം"?
- അത് ഭാവാർത്ഥമാണ്.
234
00:17:24,180 --> 00:17:26,610
- എന്തിന്?
- പരിധിയില്ലായ്മയോ അലസതയോ തോന്നാൻ.
235
00:17:26,810 --> 00:17:28,330
എന്നാലത് പറഞ്ഞാല്‍ മതിയല്ലോ.
236
00:17:29,790 --> 00:17:33,280
- വല്ലപ്പോഴും തോന്നുന്ന കാര്യം പറയാം.
- എനിക്കങ്ങനെ പറയാനാവും.
237
00:17:33,480 --> 00:17:34,450
- നിനക്കാവുമോ?
- ആവും.
238
00:17:34,650 --> 00:17:36,930
നീയൊരു വൃത്തികെട്ടവനാണ്. അല്ലേ?
239
00:17:39,720 --> 00:17:41,470
വാസ്തവത്തിൽ അതാണ് കൂടുതൽ നല്ലത്.
240
00:17:45,560 --> 00:17:48,900
ശരി, ആ പല്ലവി ഒന്നൂടെ വായിക്കൂ.
നിൻ്റെ സഹോദരൻ്റെ പല്ലവി വായിക്കൂ.
241
00:17:54,360 --> 00:17:55,400
ശരി.
242
00:19:09,060 --> 00:19:11,400
- നമ്മൾ ഒരിടവേളയെടുക്കുകയാണോ?
- അല്ല.
243
00:19:11,940 --> 00:19:13,310
നമ്മൾ എഴുതുകയാണ്.
244
00:19:43,890 --> 00:19:46,600
നീയൊരു റോക്ക് ബാൻഡിലുള്ളത് വളരെ നല്ലതാണ്.
245
00:19:48,350 --> 00:19:50,810
ഒരു സ്ത്രീയായിരിക്കുന്നതിനാൽ.
നീയതൊരിക്കലും കാണില്ല.
246
00:19:51,600 --> 00:19:52,940
സങ്കടകരമാണ്, പക്ഷെ സത്യവും.
247
00:19:56,860 --> 00:19:58,720
നിനക്ക് ഏതുതരം സംഗീതത്തിലാണ് താത്പര്യം?
248
00:19:58,920 --> 00:20:00,990
ചെറുതായി
എല്ലാ തരത്തിലുമുണ്ടെന്ന് തോന്നുന്നു.
249
00:20:03,240 --> 00:20:04,950
ബാരി മാനിലോ കൊള്ളാം.
250
00:20:07,120 --> 00:20:08,370
നീ വളരെ സുന്ദരിയാണ്.
251
00:20:10,620 --> 00:20:13,960
ഞാൻ '73ൽ മിസ് ടീൻ അരിസോണയായിരുന്നു.
252
00:20:14,380 --> 00:20:16,500
- അഭിനന്ദനങ്ങൾ.
- നന്ദി.
253
00:20:17,050 --> 00:20:18,450
ഇപ്പോൾ നീയെന്തുചെയ്യുന്നു?
254
00:20:18,650 --> 00:20:20,920
ഞാൻ UC സാൻ്റ ബാർബറയിൽ വിദ്യാർത്ഥിയാണ്.
255
00:20:21,420 --> 00:20:22,510
പ്രീ-മെഡ്.
256
00:20:23,640 --> 00:20:25,080
നീയൊരു ഡോക്ടറാകാൻ പോകുന്നോ?
257
00:20:25,280 --> 00:20:26,640
സെെക്യാട്രിസ്റ്റ്.
258
00:20:28,600 --> 00:20:30,520
നിനക്ക് ഗ്രഹാമിനെ ഇഷ്ടമാണോ?
259
00:20:31,100 --> 00:20:32,060
അതെ.
260
00:20:32,480 --> 00:20:35,260
എന്നോട് തുറന്നു പറയൂ.
റോക്സ്റ്റാറുകളോട് തോന്നുന്ന ഇഷ്ടമാണോ?
261
00:20:35,450 --> 00:20:36,920
ഗിറ്റാറുകളുള്ള ചെറുപ്പക്കാരോടൊക്കെ?
262
00:20:37,120 --> 00:20:38,520
അങ്ങനെ തോന്നുന്നില്ല.
263
00:20:40,900 --> 00:20:41,820
അതെന്താണ്?
264
00:20:44,070 --> 00:20:46,030
അവനൊരു നല്ല പയ്യനാണ്.
265
00:20:48,120 --> 00:20:49,910
കൂടെ, പറയട്ടേ...
266
00:20:51,910 --> 00:20:54,540
- എന്ത്?
- അതായത്, അവൻ സെക്സിയുമാണ്.
267
00:20:56,670 --> 00:20:57,590
ആണോ?
268
00:20:59,920 --> 00:21:01,240
നിങ്ങൾ എന്തിനെപ്പറ്റിയാ പറയുന്നത്?
269
00:21:01,440 --> 00:21:02,990
- ഒന്നുമില്ല.
- ഒന്നുമില്ല.
270
00:21:03,190 --> 00:21:04,990
സർഫ് ചെയ്യാൻ ആർക്ക് പഠിക്കണം?
271
00:21:05,190 --> 00:21:08,370
നിനക്ക് ഭ്രാന്തുണ്ടോ? ഞാനാ
വൃത്തികെട്ട വെള്ളത്തിലേക്ക് വരുന്നില്ല.
272
00:21:08,570 --> 00:21:09,830
- വരൂ.
- ഞാൻ വരാം.
273
00:21:10,030 --> 00:21:10,970
- ആണോ?
- അതെ.
274
00:21:11,680 --> 00:21:15,210
ശരി. സിർക്കോ, എന്നെ മുക്കരുത്.
ഒരു കീബോഡിസ്റ്റിനെ വേണം.
275
00:21:15,410 --> 00:21:16,460
നിങ്ങൾ ആസ്വദിക്കൂ.
276
00:21:16,660 --> 00:21:18,360
ശരി. ഞങ്ങൾ വരാം.
277
00:22:14,620 --> 00:22:17,000
ഞാനെൻ്റെ പണം കൊണ്ട് വാങ്ങിയ ആദ്യ റെക്കോഡ്.
278
00:22:17,710 --> 00:22:21,380
നിൻ്റേത് വളരെ രസകരമായിരുന്നെന്ന്
ഞാൻ അനുമാനിക്കുന്നു.
279
00:22:22,000 --> 00:22:24,710
എവർലി സഹോദരന്മാരെ പോലെ.
280
00:22:27,720 --> 00:22:29,140
ഫാറ്റ്സ് ഡോമിനോ?
281
00:22:29,840 --> 00:22:30,890
അല്ല.
282
00:22:31,850 --> 00:22:32,930
ലിറ്റിൽ റിച്ചാർഡ്?
283
00:22:33,510 --> 00:22:34,970
- അല്ല.
- എന്തായിരുന്നു അത്?
284
00:22:39,940 --> 00:22:42,440
"(ഹൗ മച്ച് ഈസ്) ദാറ്റ് ഡോഗി ഇൻ ദ വിൻഡോ?"
285
00:22:42,900 --> 00:22:45,470
പക്ഷെ നീ ആരോടെങ്കിലും പറഞ്ഞാൽ,
ഞാൻ നിഷേധിക്കും.
286
00:22:45,670 --> 00:22:46,820
ഒരു റെക്കോഡ് എടുക്കണോ?
287
00:22:48,780 --> 00:22:49,780
തീർച്ചയായും.
288
00:22:58,460 --> 00:22:59,460
എന്നാലാകട്ടെ.
289
00:23:00,120 --> 00:23:01,790
- ശരി.
- എന്താണിത്?
290
00:23:03,290 --> 00:23:05,000
ആദ്യ ഗാനം...
291
00:23:05,920 --> 00:23:07,220
എന്ത്?
292
00:23:08,220 --> 00:23:09,840
എൻ്റെ ആദ്യ പ്രണയം.
293
00:23:10,510 --> 00:23:11,680
കൊള്ളാമല്ലോ.
294
00:23:22,860 --> 00:23:28,140
എനിക്ക് പോകാൻ കഴിയുന്നൊരു ലോകമുണ്ട്.
295
00:23:28,340 --> 00:23:33,200
എൻ്റെ രഹസ്യങ്ങൾ പറയാൻ
296
00:23:34,870 --> 00:23:38,120
എൻ്റെ മുറിയിൽ
297
00:23:39,460 --> 00:23:41,900
- നിനക്ക് ഈ പാട്ടറിയുമോ?
- എനിക്കറിയാം.
298
00:23:42,100 --> 00:23:43,880
എൻ്റെ മുറിയിൽ
299
00:23:44,420 --> 00:23:47,460
എൻ്റെ മുറിയിൽ
300
00:23:49,630 --> 00:23:52,890
ഈ ലോകത്ത് ഞാൻ...
301
00:23:55,930 --> 00:23:57,870
- നിൻ്റെ തോളുകൾ അനക്കൂ.
- ശരി.
302
00:23:58,070 --> 00:24:01,880
ആകെ നീ ചെയ്യേണ്ടത് ഒരടി വയ്ക്കുകയാണ്.
ഒന്ന്. അതുതന്നെ.
303
00:24:02,080 --> 00:24:04,650
- ശരീരം ചലിപ്പിക്കൂ.
- ശരി.
304
00:24:08,360 --> 00:24:10,030
നമുക്ക് സുഹൃത്തുക്കളാകേണ്ട.
305
00:24:13,360 --> 00:24:17,290
പക്ഷെ ഒരുമിച്ച് എഴുതുകയാണെങ്കിൽ,
നമുക്ക് അപരിചിതരായിരിക്കാൻ കഴിയില്ല.
306
00:24:20,120 --> 00:24:21,940
എന്നോടെന്തെങ്കിലും ചോദിക്കൂ.
307
00:24:22,140 --> 00:24:23,920
എന്നോട് എന്തെങ്കിലും ചോദിക്കൂ.
308
00:24:25,920 --> 00:24:27,300
നീയെന്നോട് സത്യം പറയുമോ?
309
00:24:28,300 --> 00:24:30,550
തീർച്ചയായും. ഹൃദയത്തിൽ തൊട്ട്.
310
00:24:32,510 --> 00:24:33,510
ശരി.
311
00:24:37,760 --> 00:24:39,540
ദിവസം എത്ര ഗുളികകൾ കഴിക്കും?
312
00:24:39,740 --> 00:24:41,350
അതാണോ എന്നോട് ചോദിക്കാനുള്ളത്?
313
00:24:42,310 --> 00:24:44,210
- ഉത്തരം പറയൂ.
- എനിക്കറിയില്ല.
314
00:24:44,410 --> 00:24:45,380
നീയെന്തോ പറഞ്ഞു.
315
00:24:45,580 --> 00:24:47,630
എനിക്കറിയില്ല. ഞാൻ എണ്ണാറില്ല.
316
00:24:47,830 --> 00:24:49,430
അതൊരു പ്രശ്നമല്ലേ?
317
00:24:49,630 --> 00:24:51,590
എന്തിന്? അവയൊരു നശിച്ച ഡോക്ടറുടെയാ.
318
00:24:51,790 --> 00:24:54,260
- നിർത്താനായില്ലെങ്കിൽ പ്രശ്നമാണ്.
- നിർത്താം.
319
00:24:54,460 --> 00:24:56,990
അവ ടോയ്ലറ്റിൽ എറിഞ്ഞുകളയാം.
ഒന്നും തോന്നില്ല.
320
00:24:59,160 --> 00:25:00,870
ഞാൻ നിന്നെ വിശ്വസിക്കുന്നോ എന്ന്
ഉറപ്പില്ല.
321
00:25:24,060 --> 00:25:25,850
നിനക്ക് വേറെ എന്തറിയണം?
322
00:25:32,110 --> 00:25:34,300
എന്തിനാണ് ബാൻഡിൽ ചേർന്നത്?
323
00:25:34,500 --> 00:25:35,610
നീ.
324
00:25:39,780 --> 00:25:40,830
എന്നെക്കുറിച്ചെന്താ?
325
00:25:41,540 --> 00:25:43,120
നിന്നെ എനിക്കറിയാമെന്ന് തോന്നുന്നു.
326
00:25:43,910 --> 00:25:45,980
നമ്മൾ വളരെക്കാലമായി അറിയാവുന്നവരെ പോലെ.
327
00:25:46,180 --> 00:25:50,090
നിന്നെ എങ്ങനെയാണ് പരിചയമെന്ന്
വിശദീകരിക്കാൻ കഴിയുന്നില്ല.
328
00:25:52,300 --> 00:25:54,510
ഇത് മിക്കവാറും സംഭവിക്കാറുണ്ടോ?
329
00:25:55,680 --> 00:25:56,590
ഇല്ല.
330
00:25:59,470 --> 00:26:01,100
ഒന്നുകൂടി, അപ്പോഴെൻ്റെ ഊഴമാകും.
331
00:26:06,940 --> 00:26:07,940
ശരി.
332
00:26:16,070 --> 00:26:17,930
നിന്‍റെ കൈമുറിഞ്ഞത് എങ്ങനെയെന്ന് പറയൂ.
333
00:26:18,130 --> 00:26:19,430
ഞാൻ നിന്നോട് പറഞ്ഞല്ലോ.
334
00:26:19,630 --> 00:26:21,990
- മാതാപിതാക്കളുടെ മുറിയിൽ കയറിയപ്പൊ?
- അതെ.
335
00:26:22,410 --> 00:26:24,370
നീയത് കാര്യമായിട്ടായിരുന്നോ?
336
00:26:26,620 --> 00:26:27,870
എനിക്ക് മനസ്സിലാകുന്നില്ല.
337
00:26:29,710 --> 00:26:33,610
രാജ്യത്തെ ഒന്നാം നമ്പർ പാട്ട് എൻ്റെ കയ്യിൽ
ഉള്ളത് അവർ അറിയണമെന്നാശിച്ചു.
338
00:26:33,810 --> 00:26:35,090
എന്നാൽ അവരവിടെ ഇല്ലായിരുന്നു.
339
00:26:35,760 --> 00:26:36,920
ഇല്ല.
340
00:26:38,130 --> 00:26:40,640
- അവർ താമസം മാറി.
- എന്ത്?
341
00:26:45,390 --> 00:26:46,850
അവര്‍ താമസം മാറിപ്പോയി.
342
00:26:48,100 --> 00:26:49,480
നിന്നോട് പറയാതെ.
343
00:26:53,900 --> 00:26:56,900
കർത്താവേ, ഡെയ്സി, ഞാൻ കേട്ട
ഏറ്റവും സങ്കടമുള്ള കാര്യമാണിത്.
344
00:26:57,360 --> 00:27:01,520
ശരി, ബില്ലി, ഇത് പറയാൻ എനിക്ക് ഇഷ്ടമില്ല,
പക്ഷെ ജീവിതം സങ്കടകരമാണ്.
345
00:27:01,720 --> 00:27:05,290
എനിക്ക് സങ്കടം വരുമ്പോൾ,
ഞാൻ ഗുളിക കഴിക്കും. നീയോ?
346
00:27:11,080 --> 00:27:12,080
എനിക്കറിയില്ല.
347
00:27:14,590 --> 00:27:17,200
അതായത്, അതാണ് ഞാൻ ചെയ്തിരുന്നത്.
348
00:27:17,400 --> 00:27:19,430
എന്നാൽ ഞാൻ വിചാരിക്കുന്നത് ഞാൻ...
349
00:27:20,630 --> 00:27:21,640
എന്ത്?
350
00:27:24,760 --> 00:27:26,350
ഞാനൂഹിക്കുന്നത് എനിക്ക്
351
00:27:29,350 --> 00:27:30,230
തോന്നുന്നതാണ് എന്നാണ്.
352
00:27:31,940 --> 00:27:34,070
ഞാൻ കേട്ട ഏറ്റവും ദുഃഖകരമായ കാര്യം.
353
00:27:44,620 --> 00:27:47,100
- എനിക്കത് കാണാം.
- എന്ത് കാണാം?
354
00:27:47,300 --> 00:27:51,290
നീ എന്താകണമെന്നാശിച്ചോ അതിനെക്കുറിച്ചാണ്
നീയെഴുതുന്നത്, നിന്നെക്കുറിച്ചല്ല.
355
00:27:53,670 --> 00:27:55,340
നീയത് ചെയ്തിരുന്നില്ലെങ്കിൽ?
356
00:27:55,920 --> 00:27:59,530
എപ്പോഴും അത്ര നല്ലതല്ലാത്ത അയാളെപ്പറ്റി
നീ പാട്ടെഴുതിയിരുന്നെങ്കിലോ,
357
00:27:59,730 --> 00:28:03,590
ആളുകളെ തരം താഴ്ത്തുന്ന ആൾ
തനിക്ക് പറ്റാത്ത കാര്യങ്ങളാഗ്രഹിക്കുന്നോ?
358
00:28:05,550 --> 00:28:07,420
അങ്ങനെയൊരു പാട്ട് ആര് കേൾക്കും?
359
00:28:07,610 --> 00:28:08,600
ഞാൻ കേൾക്കും.
360
00:28:11,890 --> 00:28:13,400
എല്ലാവരും കേൾക്കും.
361
00:28:18,440 --> 00:28:21,490
- ഹേയ്. ഹേയ്, ശാന്തമായിരിക്ക്.
- ശാന്തമായിരിക്കാൻ എനിക്കറിയില്ല.
362
00:28:21,950 --> 00:28:25,830
- ഞാൻ ഇംഗ്ലീഷാണ്.
- കുഴപ്പമില്ലല്ലോ, അല്ലേ? മനസ്സിലായി.
363
00:28:28,040 --> 00:28:29,560
അവൾ നല്ലവളാണ്.
364
00:28:29,760 --> 00:28:31,000
അതെ, നല്ലവളാണ്,
365
00:28:32,040 --> 00:28:33,250
അവൾ ഭംഗിയുള്ളവളുമാണ്.
366
00:28:33,830 --> 00:28:35,040
അതെ, അതുതന്നെ.
367
00:28:35,920 --> 00:28:37,340
നിങ്ങളെന്തൊക്കെയാണ് സംസാരിക്കുന്നത്?
368
00:28:38,500 --> 00:28:40,710
- കരേൻ?
- എന്ത്?
369
00:28:40,920 --> 00:28:44,040
- നീയവളെ മണ്ടിയെന്ന് വിളിക്കുന്നോ?
- ഇല്ല. ഇല്ല!
370
00:28:44,230 --> 00:28:46,290
അവളൊരു റോഡ്സ് സ്കോളറെ പോലെയാ.
371
00:28:46,490 --> 00:28:50,220
ഞാൻ ചോദിക്കുന്നത് നിങ്ങൾക്ക്
ഒരേ താല്പര്യങ്ങളുണ്ടോ എന്നാണ്.
372
00:28:51,600 --> 00:28:56,710
ഉണ്ട്. അതായത്, ഉണ്ട്.
ഞങ്ങൾക്കുണ്ടെന്ന് തോന്നുന്നു.
373
00:28:56,910 --> 00:29:02,610
ഞാനവളോട് നേരത്തെ സംസാരിക്കുകയായിരുന്നു
അവൾ ബാരി മാനിലോവിൻ്റെ ആരാധികയാണ്.
374
00:29:03,740 --> 00:29:04,860
എന്നോട് കളിക്കരുത്.
375
00:29:13,870 --> 00:29:16,670
ഞങ്ങളൊരുമിച്ച് മൂന്നോ
നാലോ തവണയേ പുറത്തുപോയിട്ടുള്ളൂ.
376
00:29:17,420 --> 00:29:22,320
സത്യം പറഞ്ഞാൽ, ഞങ്ങൾ ഒരുപാട്
സംസാരിക്കാറില്ല, മനസ്സിലായോ പറഞ്ഞത്.
377
00:29:22,520 --> 00:29:24,910
- ആയി, ആയി, എനിക്ക് മനസ്സിലായി.
- ശരി.
378
00:29:25,110 --> 00:29:26,910
അധികമൊന്നും സംസാരിച്ചിട്ടില്ല.
379
00:29:27,110 --> 00:29:29,040
- എനിക്ക് മനസ്സിലായി.
- സെക്സ് കാരണം.
380
00:29:29,240 --> 00:29:30,810
നന്ദി, ഗ്രഹാം. മനസ്സിലായി.
381
00:29:32,350 --> 00:29:34,890
- കർത്താവേ.
- തിരമാല വരുന്നു. റെഡിയാണോ?
382
00:29:35,440 --> 00:29:37,510
- അല്ല.
- വൈകിപ്പോയി. വരൂ.
383
00:29:37,700 --> 00:29:39,050
- കമിഴ്ന്നു കിടക്കൂ.
- ഓ, ദൈവമേ.
384
00:29:39,250 --> 00:29:41,470
- കമിഴ്ന്നു കിടക്കൂ. തുഴയൂ.
- ഓ, ദൈവമേ.
385
00:29:41,670 --> 00:29:43,690
തുഴയൂ, തുഴയൂ, പോ, പോ, പോ.
386
00:29:47,910 --> 00:29:48,780
കർത്താവേ.
387
00:30:01,710 --> 00:30:03,490
- നീ റെഡിയാണോ?
- എന്തിന് റെഡിയാണോന്ന്?
388
00:30:03,690 --> 00:30:05,320
- അകത്തേക്ക് പോണോ?
- വേണ്ട, വേണ്ട.
389
00:30:05,520 --> 00:30:06,590
റെഡി? വരൂ.
390
00:30:17,390 --> 00:30:20,800
- അതിഷ്ടമായോ?
- പക്ഷെ, അതെവിടെത്തും?
391
00:30:21,000 --> 00:30:25,220
ഞാൻ ചെയ്ത രീതിയുടെ ഗുണമെന്തെന്നാൽ
അതിന് പോകാനൊരു സ്ഥലമുണ്ടായിരുന്നു.
392
00:30:25,420 --> 00:30:28,760
എനിക്ക് തോന്നുന്നത് നീയെഴുതിയ
വരികൾക്കാണിത് യോജിക്കുന്നതെന്ന്.
393
00:30:28,960 --> 00:30:30,180
- ശരി.
- ശ്രമിച്ചുനോക്കൂ.
394
00:30:30,380 --> 00:30:31,100
ശരി.
395
00:30:31,300 --> 00:30:33,020
ഞങ്ങൾ മണിക്കൂറുകളോളം ആലോചിച്ചു,
396
00:30:33,220 --> 00:30:36,730
കോഡ്സ് മാറ്റി, മെലഡി മാറ്റി
എല്ലാം മാറ്റി മറിച്ചു.
397
00:30:36,930 --> 00:30:38,210
സി-യിലേക്ക് വന്നു.
398
00:30:48,220 --> 00:30:50,290
അത് ശരിയാവുമ്പോള്‍ ഒരു പ്രത്യേക വികാരമാണ്.
399
00:30:50,490 --> 00:30:53,790
നീയെന്നെ നിരാശപ്പെടുത്തുകയാണെങ്കില്‍
എന്നെ വേഗം നിരാശപ്പെടുത്തൂ
400
00:30:53,990 --> 00:30:56,000
നമ്മൾ രണ്ടും നിരാശരാകേണ്ടതില്ല.
401
00:30:56,200 --> 00:30:57,670
- അത് ശ്രമിക്കാം.
- ശരി.
402
00:30:57,870 --> 00:30:58,960
നീയെന്നെയിപ്പോൾ വിട്ടുപോയാൽ
403
00:30:59,160 --> 00:30:59,980
അതുതന്നെ.
404
00:31:15,910 --> 00:31:19,400
ശരി, പക്ഷെ അവനാ പാട്ടെഴുതിയില്ല.
405
00:31:19,600 --> 00:31:20,580
ആരു ശ്രദ്ധിക്കുന്നു?
406
00:31:20,960 --> 00:31:25,320
പക്ഷെ, കരോലിൻ, അത് മുഴുവൻ... "ഐ റൈറ്റ്
ദ സോംഗ്സ്" എന്നാണാ പാട്ട് അറിയപ്പെടുന്നത്.
407
00:31:25,520 --> 00:31:27,530
അതിൽ നിനക്ക് പ്രശ്നമില്ലാതായത് എങ്ങനെയാണ്?
408
00:31:27,730 --> 00:31:30,790
- ഒരു നല്ല പാട്ടാണ്, ആരെഴുതിയാലും.
- ദയവായി സഹായിക്കുമോ?
409
00:31:30,980 --> 00:31:33,080
നിനക്ക് അതിൽ ഏറ്റവും ഇഷ്ടമെന്താണ്?
410
00:31:33,280 --> 00:31:35,930
എനിക്കറിയില്ല. വാക്കുകൾ? അവൻ്റെ ശബ്ദം?
411
00:31:37,100 --> 00:31:38,890
ശരി, പക്ഷേ ശരിക്കും.
412
00:31:40,770 --> 00:31:42,840
ഹേയ്, നോക്കൂ, തെറ്റായ ഉത്തരങ്ങളില്ല.
413
00:31:43,040 --> 00:31:45,860
- ഞാനത് പറയില്ല.
- ഇതൊരു ആകർഷിക്കുന്ന പാട്ടാണ്.
414
00:31:47,030 --> 00:31:48,240
ഇത് സന്തോഷിപ്പിക്കുന്നു.
415
00:31:49,820 --> 00:31:51,560
പോപ്പ് സംഗീതത്തിന്‍റെ പോയിന്‍റ് അതല്ലേ?
416
00:31:51,760 --> 00:31:54,740
ആകണമെന്നില്ല, അതായത്
നിങ്ങളുടെ ജീവിതം അത് മാറ്റിമറിക്കില്ല.
417
00:31:55,950 --> 00:31:56,890
അത് ഭ്രാന്തമാണ്.
418
00:31:57,090 --> 00:31:59,960
- നീ പറഞ്ഞത് തെറ്റായ ഉത്തരങ്ങളില്ലെന്നല്ലേ?
- നാശം.
419
00:32:03,170 --> 00:32:04,340
ബാരി മാനിലോവ്.
420
00:32:08,960 --> 00:32:10,590
അവരിതുവരെ വന്നില്ലേ?
421
00:32:13,340 --> 00:32:16,510
ദൈവമേ, ഒരുദിവസം എത്ര തവണ
നിനക്ക് റോളർബോൾ കാണാനാവും?
422
00:32:20,100 --> 00:32:22,340
- എന്നെ അകത്തേക്ക് കൊണ്ടുപോകാമോ?
- എന്ത്? എന്തിന്?
423
00:32:22,540 --> 00:32:24,860
എനിക്കറിയില്ല.
ആരെങ്കിലും വീട്ടിനുള്ളിലുണ്ടെങ്കിൽ?
424
00:32:25,480 --> 00:32:28,110
- എന്നുവച്ചാൽ ആര്?
- എനിക്കറിയില്ല. കൊള്ളക്കാർ?
425
00:32:28,780 --> 00:32:29,840
- കൊള്ളക്കാർ?
- അതെ.
426
00:32:30,040 --> 00:32:32,200
ഈയിടെയെല്ലാം അത്തരം കവർച്ചകളുണ്ടായിരുന്നു.
427
00:32:33,240 --> 00:32:36,930
- ഞാനിതുവരെ കവർച്ചയെപറ്റി കേട്ടില്ല.
- വാതിലിനടുത്ത് കൊണ്ടുപോകുമോ?
428
00:32:37,130 --> 00:32:40,020
- അവളെ വാതിലിനടുത്തേക്ക് നടത്തൂ.
- അതെ, ശരി. ഓക്കെ.
429
00:32:40,220 --> 00:32:41,560
കർത്താവേ.
430
00:32:41,760 --> 00:32:43,500
- ഒരു നിമിഷത്തിൽ തിരിച്ചെത്താം.
- ശരി.
431
00:32:50,710 --> 00:32:52,840
ഒരു കുഴപ്പവുമില്ലല്ലോ.
432
00:33:14,570 --> 00:33:16,070
എനിക്ക്...
433
00:33:17,990 --> 00:33:20,160
പോയി എൻ്റെ സർഫ്ബോർഡ് എടുക്കണം.
434
00:33:29,880 --> 00:33:35,800
മണലിലെ മരീചിക പോലെ
ദൂരെ അത് കൈവീശുന്നത് എനിക്ക് കാണാം
435
00:33:36,970 --> 00:33:41,420
അത് മറ്റാർക്കും മനസ്സിലാക്കാനാവാത്ത
രഹസ്യങ്ങള്‍ നമ്മള്‍ കൈമാറുകയാവാം
436
00:33:41,620 --> 00:33:42,880
"അത്" എന്ന് നാമെന്തിന് പറയണം?
437
00:33:43,070 --> 00:33:45,690
"അത് കൈവീശുന്നതെനിക്ക് കാണാം."
"അത്" എന്താണ്?
438
00:33:47,310 --> 00:33:49,670
- നമ്മുടെ ഭാവി,
- നിനക്ക് ദൂരെ എന്ത് കാണാം?
439
00:33:49,870 --> 00:33:52,090
എന്തുകൊണ്ട് "നീ"
അല്ലെങ്കില്‍"നമ്മള്‍" ആയിക്കൂടാ?
440
00:33:52,290 --> 00:33:53,470
- "നാം" മതി.
- "നാം" ഇഷ്ടമായി.
441
00:33:53,670 --> 00:33:54,930
- "നാം" ഇഷ്ടമായി.
- "നാം" ഇഷ്ടമായി.
442
00:33:55,130 --> 00:33:56,490
- അത് നോക്കാം.
- "നാം" ചെയ്തുനോക്കാം.
443
00:33:57,070 --> 00:33:57,910
ശരി.
444
00:33:59,490 --> 00:34:00,600
നാം കൈവീശുന്നത് കാണാം.
445
00:34:00,800 --> 00:34:02,370
- ശ്രമിക്കൂ.
- ശരി. ശരി.
446
00:34:03,450 --> 00:34:05,830
ഒന്ന്, രണ്ട്, മൂന്ന്, നാല്.
447
00:34:06,210 --> 00:34:12,050
മണലിലെ മരീചികയെന്നപോലെ
നാം കൈവീശുന്നത് എനിക്ക് ദൂരെ കാണാം
448
00:34:13,380 --> 00:34:18,800
അത് മറ്റാർക്കും മനസ്സിലാക്കാനാവാത്ത
രഹസ്യങ്ങള്‍ നമ്മള്‍ കൈമാറുകയാവാം
449
00:34:19,220 --> 00:34:20,160
അതെനിക്കിഷ്ടമായി.
450
00:34:20,360 --> 00:34:25,500
നിന്നെയെനിക്കെൻ്റെ അടുത്തു കിട്ടി
നീയതെന്തിനിത്ര കഠിനമാക്കുന്നു?
451
00:34:25,700 --> 00:34:27,130
അതൊരു പാട്ട് പോലെയുണ്ട്.
452
00:34:27,330 --> 00:34:29,130
എന്നെ തകർക്കരുത് അരുത്...
453
00:34:29,330 --> 00:34:32,980
എന്നെ തകർക്കുകയും, സ്വതന്ത്രമാക്കുകയുമരുത്
നീയെവിടെയെന്ന് എന്നോട് പറയില്ലേ?
454
00:34:33,530 --> 00:34:36,050
- ശരി.
- ശരി. ഈ ഭാഗത്തിന്...
455
00:34:36,250 --> 00:34:38,560
- നമുക്കിവിടം വീണ്ടും ശരിയാക്കണം.
- എന്തിന്?
456
00:34:38,760 --> 00:34:39,850
ഡിസ്നിലാൻഡാണ്, ബില്ലി.
457
00:34:40,050 --> 00:34:41,770
- ഇത് ഡിസ്നിലാൻഡല്ല.
- ആണ്.
458
00:34:41,970 --> 00:34:44,310
ഇത് ശുഭാപ്തിവിശ്വാസമാണ്. പ്രതീക്ഷയാണ്.
459
00:34:44,510 --> 00:34:47,480
- പ്രതീക്ഷക്കെന്താ കുഴപ്പം?
- അതെക്കുറിച്ചല്ല എഴുതുന്നത്.
460
00:34:47,680 --> 00:34:50,690
എന്തിന് വേണ്ടാത്ത കാര്യങ്ങൾ
ചെയ്യുന്നു എന്നതാണെഴുതുന്നത്,
461
00:34:50,890 --> 00:34:54,360
അവ മോശമാണെന്നറിഞ്ഞിട്ടും നാമത്
വീണ്ടുമെന്തിന് ചെയ്യുന്നു.
462
00:34:54,560 --> 00:34:56,320
എനിക്ക് സമ്മതമല്ല.
463
00:34:56,520 --> 00:34:58,260
ശരി, നീ തെറ്റാണ് പറയുന്നത്,
464
00:35:00,090 --> 00:35:02,810
ആരോ നിന്നെ വേദനിപ്പിച്ചു, ഇല്ലേ?
465
00:35:05,520 --> 00:35:07,000
എന്നുവച്ചാൽ?
466
00:35:07,200 --> 00:35:08,130
എന്ത്?
467
00:35:08,330 --> 00:35:10,560
നിന്നെ അറിഞ്ഞത് തെറ്റി, അതുതന്നെ.
468
00:35:12,110 --> 00:35:15,150
- ഞാനൊരിക്കലും ഓർത്തേക്കില്ല നീയിത്ര...
- എന്ത്?
469
00:35:17,070 --> 00:35:18,200
തകർന്നതുപോലെ.
470
00:35:36,260 --> 00:35:37,130
ഡെയ്സി.
471
00:35:43,220 --> 00:35:46,470
അതല്ല ഞാനുദ്ദേശിച്ചത്. ഡെയ്സി.
472
00:35:54,230 --> 00:35:55,270
ഡെയ്സി.
473
00:35:59,240 --> 00:36:00,950
ഡെയ്സി, ക്ഷമിക്ക്, മതിയോ?
474
00:36:02,450 --> 00:36:03,620
ഓ, മനുഷ്യാ.
475
00:36:23,260 --> 00:36:24,390
നോക്കൂ,
476
00:36:25,760 --> 00:36:27,100
സോറി.
477
00:36:30,020 --> 00:36:31,850
ഞാനുദ്ദേശിച്ചത്
478
00:36:34,560 --> 00:36:36,650
നാം ഞാൻ കരുതിയതിനെക്കാൾ ഒരുപോലെയാണെന്നാണ്.
479
00:36:38,610 --> 00:36:39,610
അതെങ്ങനെയാണ്?
480
00:36:41,450 --> 00:36:44,160
എൻ്റെ ഡാഡിയും ഒരു വിലാസം പോലും തരാതെ പോയി.
481
00:36:47,910 --> 00:36:48,990
എനിക്കന്ന് എട്ട് വയസ്സ്.
482
00:36:52,160 --> 00:36:54,790
അദ്ദേഹത്തെ കുറിച്ച് ഞാൻ
ഒരുപാട് ഓർക്കാറില്ല,3
483
00:36:59,000 --> 00:37:03,010
പക്ഷേ ഞാൻ ചെയ്യുന്നതെല്ലാം അദ്ദേഹമതോർത്ത്
പശ്ചാത്തപിക്കണമെന്ന് കരുതിയാണ്.
484
00:37:13,770 --> 00:37:15,020
ഞാൻ തകർന്നിട്ടില്ല.
485
00:37:20,360 --> 00:37:21,650
അതെ, ഞാനും.
486
00:37:34,620 --> 00:37:35,920
നാശം.
487
00:37:38,750 --> 00:37:40,750
നിങ്ങൾ എങ്ങനെ എൻ്റെ വീട്ടിൽ കയറി?
488
00:37:42,880 --> 00:37:43,920
വാതിലിലൂടെ.
489
00:37:50,640 --> 00:37:52,680
ഹണീസ്, ഞാൻ വീട്ടിലെത്തി.
490
00:37:56,940 --> 00:37:59,980
ഹേയ്, ബില്ലിയുടെ വിവരം എന്തെങ്കിലുമുണ്ടോ?
491
00:38:02,480 --> 00:38:03,610
ഇല്ല.
492
00:38:07,110 --> 00:38:08,200
ഹലോ?
493
00:38:10,200 --> 00:38:11,160
ശരി.
494
00:38:14,620 --> 00:38:16,080
ശരി, തീർച്ച. പ്രശ്നമില്ല.
495
00:38:20,750 --> 00:38:21,920
ഇപ്പോ അങ്ങോട്ടെത്താം.
496
00:38:26,680 --> 00:38:28,090
അത് ടെഡ്ഡിയായിരുന്നു.
497
00:38:29,390 --> 00:38:30,550
അങ്ങേരെന്ത് പറഞ്ഞു?
498
00:38:32,510 --> 00:38:36,980
എന്നിക്ക് കൂടുതൽ പിടിച്ച് നിൽക്കാനായില്ല.
ഞാൻ... ഞാൻ ശരിക്കും...
499
00:38:37,850 --> 00:38:39,560
- ഹായ്.
- ഹായ്.
500
00:38:40,980 --> 00:38:44,010
ഹേയ്, ഗ്രഹാം.
നീ എപ്പോഴും വായിക്കുന്ന പല്ലവിയില്ലേ?
501
00:38:44,210 --> 00:38:46,100
അതെ. നിങ്ങൾ അതിന് എന്തെങ്കിലും എഴുതിയോ?
502
00:38:46,290 --> 00:38:48,160
ഇരിക്കൂ. നിനക്കത് ഇഷ്ടമാകും.
503
00:38:48,780 --> 00:38:51,830
ഇതായിരുന്നു അവരൊന്നിച്ചെഴുതിയ ആദ്യ ഗാനം.
504
00:38:52,530 --> 00:38:54,230
ഇപ്പോഴും എന്‍റെ പ്രിയപ്പെട്ടവയിൽ ഒന്ന്.
505
00:38:54,430 --> 00:38:59,480
എനിക്കുവിശ്വസിക്കാനായില്ലെന്നല്ല ഇതിനർത്ഥം
ഞാനിപ്പോഴും വിശ്വസിക്കില്ലെന്നല്ലതിനർത്ഥം
506
00:38:59,680 --> 00:39:01,130
ഞങ്ങളത് കുറെ തവണ മുഴുവന്‍ വായിച്ചു.
507
00:39:01,330 --> 00:39:05,670
ആ സമയം എല്ലാ നുണയും നേരാകും, ബേബി
അതാണ് രസം
508
00:39:07,220 --> 00:39:08,830
നീയെന്നെ നിരാശപ്പെടുത്തില്ലല്ലോ...
509
00:39:09,030 --> 00:39:13,310
ഒന്നും ഒരിക്കലും പഴയപോലെയാവില്ല
എന്നെനിക്ക് തോന്നിയത് ഞാൻ ഓർക്കുന്നു.
510
00:39:14,060 --> 00:39:15,220
അത് ശരിക്കും
511
00:39:17,640 --> 00:39:18,940
ഒരു നല്ല ദിവസമായിരുന്നു.
512
00:39:20,900 --> 00:39:22,730
പിന്നെയിത് ഡി മേജറിലേക്ക് പോകുമോ?
513
00:39:24,230 --> 00:39:28,320
അതെ, എനിക്കറിയാം.
പക്ഷെ വിശ്വസിക്കൂ, ഇത് നടക്കും. കേട്ടോ?
514
00:39:29,070 --> 00:39:33,280
ഹേയ്, അതിൽ കൂടുതൽ എന്തെങ്കിലും
ചെയ്യണം എന്നുണ്ടെങ്കിൽ, അത് ആകാം
515
00:39:35,040 --> 00:39:38,230
- നമുക്കിതൊരു ടേപ്പിലാക്കണോ?
- വേണം. ആക്കണം.
516
00:39:38,430 --> 00:39:41,370
- ഇതിനെ എന്തു വിളിക്കും?
- "ലെറ്റ് മി ഡൗൺ ഈസി".
517
00:40:01,230 --> 00:40:04,630
ഒരു ദിവാസ്വപ്നത്തിൽ
ഞാൻ നഷ്ടപ്പെട്ടതായി കണ്ടെത്തി
518
00:40:04,830 --> 00:40:07,230
ഞാനൊരുപാട് നേരം ഉണർന്നിരുന്നു
519
00:40:08,240 --> 00:40:11,180
എൻ്റെ കണ്ണുകൾ തുറന്നിരുന്നു
ഹൃദയം മുങ്ങിക്കൊണ്ടിരുന്നു
520
00:40:11,380 --> 00:40:13,780
ദിവസങ്ങൾ പോകും വരെ ആഴത്തിൽ
521
00:40:14,910 --> 00:40:18,310
എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല
എന്നല്ല ഇതിനർത്ഥം
522
00:40:18,510 --> 00:40:21,610
ഞാനിപ്പോഴും വിശ്വസിക്കില്ലെന്നല്ലിതിനർത്ഥം
523
00:40:21,810 --> 00:40:26,340
ആ സമയം എല്ലാ നുണയും നേരാകും, കുട്ടാ
അതാണ് രസം
524
00:40:28,460 --> 00:40:32,450
നീയെന്നെ നിരാശപ്പെടുത്തല്ലേ,
നിരാശപ്പെടുത്തല്ലേ, നിരാശപ്പെടുത്തല്ലേ
525
00:40:32,650 --> 00:40:34,720
നീയെന്നെ നിരാശപ്പെടുത്താനാണ് ഭാവമെങ്കില്‍
526
00:40:35,930 --> 00:40:39,250
നീയെന്നെ നിരാശപ്പെടുത്താനാണ് ഭാവമെങ്കില്‍
വേഗമെന്നെ നിരാശപ്പെടുത്തൂ
527
00:40:39,450 --> 00:40:41,770
നീയെന്നെ നിരാശപ്പെടുത്താനാണ് ഭാവമെങ്കില്‍
528
00:40:42,730 --> 00:40:46,420
നീ പോകുമ്പോള്‍ നീയെന്നെ
സ്നേഹിക്കുന്നുവെന്ന് പറയരുത്
529
00:40:46,620 --> 00:40:49,150
നീയെന്നെ ഇപ്പോൾ വിട്ടുപോകുകയാണെങ്കിൽ
530
00:40:49,820 --> 00:40:53,390
നീയെന്നെ നിരാശപ്പെടുത്താനാണ് ഭാവമെങ്കില്‍
എന്നെ വേഗം നിരാശപ്പെടുത്തൂ
531
00:40:53,590 --> 00:40:56,070
നീയെന്നെ നിരാശപ്പെടുത്താനാണ് ഭാവമെങ്കില്‍
532
00:41:04,620 --> 00:41:10,050
മണലിലെ മരീചികയെന്നപോലെ
നാം ദൂരെ കൈവീശുന്നതെനിക്ക് കാണാം
533
00:41:11,630 --> 00:41:16,800
അത് മറ്റാർക്കും മനസ്സിലാക്കാനാവാത്ത
രഹസ്യങ്ങള്‍ നമ്മള്‍ കൈമാറുകയാവാം
534
00:41:18,350 --> 00:41:21,060
നിന്നെയെനിക്കെൻ്റെ അടുത്തുകിട്ടി
535
00:41:21,930 --> 00:41:24,350
നീയതെന്തിനിത്ര കഠിനമാക്കുന്നു?
536
00:41:25,100 --> 00:41:29,360
എന്നെ തകർക്കുകയും, സ്വതന്ത്രമാക്കുകയുമരുത്
നീയുള്ളതെവിടെയെന്ന് പറയില്ലേ?
537
00:41:30,110 --> 00:41:33,010
ഏറ്റവും നല്ല കാര്യം എല്ലാവർക്കും
സംഭാവന ചെയ്യാനായി.
538
00:41:33,210 --> 00:41:35,910
അതൊരു ബില്ലി ഷോ മാത്രമായിരുന്നില്ല.
539
00:41:37,820 --> 00:41:39,310
ഡെയ്സി അത് ഞങ്ങൾക്കായി ചെയ്തു.
540
00:41:39,510 --> 00:41:42,560
നീയെന്നെ നിരാശപ്പെടുത്താനാണ് ഭാവമെങ്കില്‍
എന്നെ വേഗം നിരാശപ്പെടുത്തൂ
541
00:41:42,760 --> 00:41:44,920
നീയെന്നെ നിരാശപ്പെടുത്താനാണ് ഭാവമെങ്കില്‍
542
00:41:45,870 --> 00:41:49,400
നീ പോകുമ്പോള്‍ നീയെന്നെ
സ്നേഹിക്കുന്നുവെന്ന് പറയരുത്
543
00:41:49,600 --> 00:41:51,960
നീയെന്നെ ഇപ്പോൾ വിട്ടുപോകുമെങ്കിൽ
544
00:41:53,050 --> 00:41:56,660
നീയെന്നെ നിരാശപ്പെടുത്താനാണ് ഭാവമെങ്കില്‍
എന്നെ വേഗം നിരാശപ്പെടുത്തൂ
545
00:41:56,860 --> 00:41:59,100
നീയെന്നെ നിരാശപ്പെടുത്താനാണ് ഭാവമെങ്കില്‍
546
00:42:14,070 --> 00:42:17,390
നീയെന്നെ നിരാശപ്പെടുത്താനാണ് ഭാവമെങ്കില്‍
എന്നെ വേഗം നിരാശപ്പെടുത്തൂ
547
00:42:17,590 --> 00:42:19,870
നീയെന്നെ നിരാശപ്പെടുത്താനാണ് ഭാവമെങ്കില്‍
548
00:42:22,240 --> 00:42:24,690
ഇത് വ്യക്തമായിരുന്നു
അവർ പരസ്പരം നന്നാക്കി.
549
00:42:24,890 --> 00:42:26,870
നീയെന്നെ നിരാശപ്പെടുത്താനാണ് ഭാവമെങ്കില്‍
550
00:42:27,920 --> 00:42:31,490
നീ പോകുമ്പോള്‍ നീയെന്നെ
സ്നേഹിക്കുന്നുവെന്ന് പറയരുത്
551
00:42:31,690 --> 00:42:33,960
നീയിപ്പോഴെന്നെ വിട്ടുപോകുമെങ്കിൽ
552
00:42:35,920 --> 00:42:37,720
തീർച്ചയായും, അവർ ചെയ്യാതിരുന്നതുവരെ.
553
00:42:38,340 --> 00:42:40,720
നീയെന്നെ നിരാശപ്പെടുത്താനാണ് ഭാവമെങ്കില്‍
554
00:43:08,960 --> 00:43:10,580
ഓ, എൻ്റെ ദൈവമേ.
555
00:43:11,790 --> 00:43:15,010
അതായിരുന്നു ഏറ്റവും നല്ലത്, അല്ലേ?
നിനക്കെന്തു തോന്നുന്നു?
556
00:43:19,510 --> 00:43:21,140
ഞാനൊരു ജീനിയസ്സാണ്.
557
00:43:25,470 --> 00:43:26,680
ഒന്ന് നിനക്കായി ചെയ്യൂ.
558
00:43:42,870 --> 00:43:45,240
- സമയമെന്തായി?
- വൈകി.
559
00:43:47,910 --> 00:43:49,660
ക്ഷമിക്കണം. അത് മോശമായിരുന്നോ?
560
00:45:57,580 --> 00:45:59,530
ഉപശീർഷകം വിവർത്തനംചെയ്തത് INDU
561
00:45:59,730 --> 00:46:01,670
ക്രിയേറ്റീവ് സൂപ്പർവൈസർ
വിജേഷ് സി.കെ