1 00:02:17,596 --> 00:02:20,724 ഹോം 2 00:03:14,403 --> 00:03:16,196 എനിക്ക് നിന്നെപ്പറ്റി ഓർക്കാതിരിക്കാനാവുന്നില്ല. 3 00:03:19,700 --> 00:03:23,537 നീ എങ്ങനെയായിരുന്നു, എന്താ ചെയ്തിരുന്നത് എന്നൊക്കെ. 4 00:03:29,877 --> 00:03:34,089 സത്യം പറഞ്ഞാൽ എനിക്കറിയില്ല എന്‍റെ ആഗ്രഹം നീ സുഖമായിരിക്കണമെന്നാണോ എന്ന്. 5 00:03:37,927 --> 00:03:40,054 എങ്കിലും, എന്‍റെ മെസ്സേജിനു മറുപടി അയച്ചതിന് നന്ദി. 6 00:03:40,137 --> 00:03:43,724 നീ ഇപ്പോഴും ഹോങ്കോങ്ങിലുണ്ടോ എന്നെനിക്ക് അറിയില്ല, അതോ... 7 00:03:49,647 --> 00:03:52,483 ക്ലാർക്കും ഞാനും അമേരിക്കയിലേക്ക് മടങ്ങുകയാണ്. ഞങ്ങളത് ചെയ്തേ പറ്റൂ, 8 00:03:53,442 --> 00:03:54,610 ഞങ്ങളുടെ കുട്ടികൾക്കുവേണ്ടി. 9 00:03:58,072 --> 00:03:59,740 അവർക്ക് ജീവിക്കാൻ കഴിയണം. 10 00:04:04,620 --> 00:04:09,291 നമ്മളെല്ലാം... ജീവിച്ചേ മതിയാവൂ എന്നു തോന്നുന്നു. 11 00:04:14,129 --> 00:04:15,214 നീയും. 12 00:04:30,104 --> 00:04:31,230 എന്താ? 13 00:04:31,313 --> 00:04:32,481 നീയത് പാട്. 14 00:04:33,107 --> 00:04:35,109 -എനിക്കതറിയില്ല. -നീ പാടണം. 15 00:04:36,485 --> 00:04:40,739 ഹോങ്കോങ്ങിൽ കൊറിയനെന്ന് തോന്നുന്നതിന് അപ്പുറം വേറെവിടെയും തോന്നിയിട്ടില്ല. 16 00:04:40,906 --> 00:04:43,534 എന്നെക്കുറിച്ച് നിന്‍റെ ഫ്രണ്ട്സ് ആദ്യം പറയുന്നത് അതായിരിക്കും. 17 00:04:43,617 --> 00:04:46,328 "ഇത് ചാർളിയുടെ ഗേൾഫ്രണ്ട്, അവൾ കൊറിയനാണ്." 18 00:04:47,079 --> 00:04:48,205 അത് നല്ലതാണെന്ന് അവർ കരുതുന്നു. 19 00:04:48,956 --> 00:04:51,082 അറിയാമോ. കൊറിയൻ ആവുന്നതും, കൊറിയൻ-അമേരിക്കൻ ആവുന്നതും, 20 00:04:51,166 --> 00:04:52,710 രണ്ടും വെവ്വേറെതന്നെയാണ്, അല്ലേ? 21 00:04:52,793 --> 00:04:55,004 കുറഞ്ഞത് നിനക്ക് കൊറിയയെപ്പറ്റി എന്തെങ്കിലുമറിയാമല്ലോ. 22 00:04:55,629 --> 00:04:57,923 ആ സമരക്കാരെപ്പറ്റി കേട്ടിട്ടുണ്ടോ? 23 00:04:58,007 --> 00:05:00,217 ലീ ഹാൻ-യോളും പാർക്ക് ജോങ്-ചുലും? 24 00:05:00,551 --> 00:05:02,302 അവർ ഏറെ പ്രചോദനം നൽകുന്നുണ്ട്. 25 00:05:03,345 --> 00:05:07,141 എനിക്കറിയില്ല. അതായത്, ക്വീൻസ് സൗത്ത് കൊറിയയിൽനിന്ന് ഒരുപാടകലെയാണ്. 26 00:05:08,475 --> 00:05:10,477 അവർക്കു നിന്നെ പരിചയപ്പെടണമെന്നേയുള്ളൂ. 27 00:05:10,978 --> 00:05:13,480 അമേരിക്കയിൽ അത് ചെറിയ തോതിലുള്ള വിവേചനമായി അറിയപ്പെടും. 28 00:05:13,605 --> 00:05:16,066 നിങ്ങൾ അമേരിക്കക്കാർ തൊട്ടാവാടികൾ തന്നെ. 29 00:05:16,525 --> 00:05:17,526 ഞാനൊരു തൊട്ടാവാടിയാണോ? 30 00:05:17,776 --> 00:05:18,861 നിങ്ങൾക്ക് വെള്ളം വേണോ? 31 00:05:18,944 --> 00:05:21,321 -വേണം, പ്ലീസ്. -പുതിയ കുറച്ച് സാധനങ്ങൾ എത്തിയിട്ടുണ്ട്. 32 00:05:21,405 --> 00:05:24,992 -നന്ദി. -പോട്ടെ. എനിക്ക് ബോസിനോട് സംസാരിക്കണം. 33 00:05:26,493 --> 00:05:27,995 നിനക്ക് ശരിക്കും പോണോ? 34 00:05:28,078 --> 00:05:31,081 ഞാൻ കുറെയായി ഷിഫ്റ്റ് എടുത്തിട്ട്, അത് ശരിയായി തോന്നുന്നില്ല. 35 00:05:31,165 --> 00:05:33,125 അതെന്നെ ദരിദ്രയുമാക്കുന്നു. 36 00:05:34,960 --> 00:05:35,878 കാണാം. 37 00:05:46,930 --> 00:05:47,973 വാ. 38 00:05:52,770 --> 00:05:55,689 നമ്മുടെ ആവശ്യങ്ങൾ പരിഹരിക്കപ്പെടാൻ മാസങ്ങളെടുക്കും. 39 00:05:55,773 --> 00:05:59,234 അടുത്തെങ്ങാനും ഒരു പരിഹാരം ഉണ്ടാകുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? 40 00:05:59,568 --> 00:06:01,403 അതു പറയാൻ ഞാനാളല്ല. 41 00:06:01,487 --> 00:06:03,280 അടുത്തുണ്ടായ അറസ്റ്റിനെപ്പറ്റി പറയാമോ? 42 00:06:03,363 --> 00:06:08,035 ആരെങ്കിലും ഒരു നിലപാടെടുക്കുമ്പോള്‍ വ്യക്തിഗതമായ ത്യാഗങ്ങൾ എപ്പോഴുമുണ്ടാവും. 43 00:06:08,118 --> 00:06:10,996 ഈ കാലഘട്ടത്തിൽ ഏറ്റവുമധികം ഉത്തരവാദിത്തമുള്ളത് നമ്മുടെ തലമുറയ്ക്കാണ്. 44 00:06:11,080 --> 00:06:12,289 നാം പോരാടണം... 45 00:07:18,480 --> 00:07:19,481 മേഴ്സീ! 46 00:07:20,232 --> 00:07:22,526 മേഴ്സീ! 47 00:07:22,609 --> 00:07:23,902 വാ! 48 00:07:27,781 --> 00:07:29,867 എനിക്ക് ടെക്സ്റ്റ് കിട്ടി. എല്ലാം ഓക്കേ ആണോ? 49 00:07:30,450 --> 00:07:32,953 എനിക്ക് പുന്നാരിക്കാൻ സമയമില്ല, അതുകൊണ്ട് കാര്യത്തിലേക്ക് വരാം. 50 00:07:33,328 --> 00:07:34,663 നിന്നെപ്പറ്റിയൊരു പരാതി കിട്ടി. 51 00:07:37,666 --> 00:07:39,501 ട്രെഗുന്‍റർ പാർട്ടിയിലെ ആളാണോ? 52 00:07:39,960 --> 00:07:42,421 അയാൾക്ക് എൻഡീവ് വിളമ്പുന്നതിനിടെ അയാളെന്നെ മോശം രീതിയിൽ തൊട്ടു. 53 00:07:42,504 --> 00:07:44,256 അപ്പോൾ ഞാനവനെതിരെ കേസ് കൊടുക്കണം. 54 00:07:44,339 --> 00:07:45,549 അപ്പോ സത്യം പുറത്തുവരും. 55 00:07:46,508 --> 00:07:47,342 വസ്തുത. 56 00:07:48,177 --> 00:07:51,138 ഒരു ഗസ്റ്റിന്‍റെ പേഴ്സിലെ പണം കാണാനില്ല എന്നുപറഞ്ഞ് ഒരു ക്ലയന്‍റ് വിളിച്ചിരുന്നു. 57 00:07:51,930 --> 00:07:53,640 അവരുടെ വിവരണം നീയുമായി യോജിക്കുന്നു. 58 00:07:54,558 --> 00:07:56,185 എന്ത്? എന്താണവർ പറഞ്ഞത്? 59 00:07:56,435 --> 00:07:57,436 നിന്‍റെ പേരറിയാമായിരുന്നു. 60 00:07:58,437 --> 00:07:59,730 ങേ? എങ്ങനെ? 61 00:08:00,230 --> 00:08:02,232 അവർ കേസുകൊടുക്കാത്തത് നിന്‍റെ ഭാഗ്യം. 62 00:08:03,525 --> 00:08:04,526 പക്ഷേ ഞാൻ നിരപരാധിയാണ്. 63 00:08:06,069 --> 00:08:08,530 ഇത് അനീതിയാണ്. ഞാനിനിയെങ്ങനെ പണമുണ്ടാക്കും? 64 00:08:08,614 --> 00:08:10,282 ഇപ്പോ വാടക കൊടുക്കാൻതന്നെ പ്രയാസമാണ്. 65 00:08:23,045 --> 00:08:26,215 അമ്മ എന്നെക്കാണാൻ ഉടൻ ‍വരുന്നുണ്ട്, എനിക്ക് പേടിയാവുന്നു. 66 00:08:27,382 --> 00:08:29,968 അവരെ കാണുമ്പോൾ എന്തേലും സന്തോഷമുള്ളത് പറയാനുണ്ടായാൽ മതിയായിരുന്നു. 67 00:08:30,093 --> 00:08:31,053 ഒന്നുമുണ്ടാവാറില്ല. 68 00:08:33,931 --> 00:08:36,433 ചിലപ്പോൾ ഞാൻ ദുരന്തവാർത്തകൾ തേടും, 69 00:08:38,184 --> 00:08:41,730 സീരിയൽ കില്ലര്‍മാരെപ്പറ്റിയോ, കുട്ടികൾ ജനലിലൂടെ താഴേക്ക് വീഴുന്നതിനെപ്പറ്റിയോ, 70 00:08:41,813 --> 00:08:43,690 കൗമാരക്കാരിയായ അമ്മ ഒറ്റയ്ക്കു വിട്ടുപോയ ശേഷം, 71 00:08:43,774 --> 00:08:45,901 അല്ലെങ്കിൽ ചിമ്പാൻസിയെ വളർത്തിയിരുന്ന ഒരു സ്ത്രീ, 72 00:08:45,984 --> 00:08:47,945 തന്‍റെ ഫ്രണ്ട് വരുമ്പോൾ അതിനെ മയക്കുകയും, 73 00:08:48,028 --> 00:08:49,905 ചിമ്പാൻസി മരുന്നിനോട് തെറ്റായി പ്രതികരിച്ച്, 74 00:08:49,988 --> 00:08:51,406 ഫ്രണ്ടിന്‍റെ മുഖം കീറിയതും മറ്റും. 75 00:08:56,828 --> 00:08:58,413 അതെനിക്ക് ആശ്വാസം തരുന്നുണ്ട്... 76 00:08:58,956 --> 00:09:00,499 ഈ കുഴപ്പങ്ങളെപ്പറ്റി വായിക്കാൻ, 77 00:09:03,001 --> 00:09:05,170 നമ്മുടെ ചുറ്റും നടക്കുന്ന ദുരന്തങ്ങളെപ്പറ്റി, 78 00:09:06,338 --> 00:09:08,423 അപ്പോൾ സ്വന്തം ജീവിതം അത്ര മോശമല്ലെന്ന് വിശ്വസിക്കാമല്ലോ. 79 00:09:09,841 --> 00:09:11,385 അതായത്, ഞാൻ ചെയ്തതത്ര മോശമൊന്നുമല്ലെന്ന്. 80 00:09:13,637 --> 00:09:15,681 തനിച്ചാണെന്ന തോന്നൽ അല്പം ഇല്ലാതാക്കാൻ കഴിഞ്ഞേക്കാം. 81 00:09:18,642 --> 00:09:21,478 നിന്‍റെ ബോസിന് കുഴപ്പമൊന്നുമില്ല എന്നറിഞ്ഞതിൽ സന്തോഷം. 82 00:09:23,855 --> 00:09:24,856 വേണ്ടെന്ന് ഉറപ്പാണോ? 83 00:09:26,358 --> 00:09:27,192 ശരി. 84 00:09:27,276 --> 00:09:28,402 ഞാനിത് മൊത്തം കഴിക്കാൻ പോവാണ്. 85 00:09:29,152 --> 00:09:31,446 ഈയിടെയായി നല്ല വിശപ്പാണല്ലോ. 86 00:09:32,614 --> 00:09:33,573 അങ്ങനൊന്നുമില്ല. 87 00:09:35,117 --> 00:09:37,119 കാണാൻ നല്ല രസമുണ്ട്. എനിക്കിഷ്ടപ്പെട്ടു. 88 00:09:37,202 --> 00:09:38,578 നീ മുൻപ് വളരെ മെലിഞ്ഞിട്ടായിരുന്നു. 89 00:09:39,705 --> 00:09:41,081 അതായത് നിനക്ക് സന്തോഷമാണെന്ന്. 90 00:10:01,977 --> 00:10:03,603 മുത്തേ, ആദ്യമൊന്നു കുളിച്ചാലോ? 91 00:10:03,937 --> 00:10:04,771 ഹേയ്. 92 00:10:05,147 --> 00:10:07,357 ഹേയ്, മേഴ്സി. 93 00:10:08,275 --> 00:10:10,277 ഡേവിഡ്? നീയെന്താ ഇവിടെ? 94 00:10:10,902 --> 00:10:12,612 ഞാൻ നിന്നെ കാണാൻ ശ്രമിക്കുകയായിരുന്നു. 95 00:10:18,201 --> 00:10:19,202 നമുക്ക് സംസാരിക്കാമോ? 96 00:10:22,289 --> 00:10:23,457 എന്താ നടക്കുന്നത്? 97 00:10:23,540 --> 00:10:25,083 ഇയാൾ ഇവനോട് പോവാൻ പറയുകയാണ്. 98 00:10:32,632 --> 00:10:34,092 അയാൾക്കു നിന്നെ ഇഷ്ടമല്ലെന്നുതോന്നുന്നു. 99 00:10:37,637 --> 00:10:39,097 സോറി. ഞാൻ ഡേവിഡ്. 100 00:10:40,182 --> 00:10:41,016 ചാർളി. 101 00:10:43,310 --> 00:10:44,561 ഞാൻ വിളിച്ചുനോക്കിയിരുന്നു... 102 00:10:45,604 --> 00:10:47,898 സോറി, നീയാദ്യം മുകളിലേക്ക് പോവുന്നോ? 103 00:10:48,273 --> 00:10:50,108 -തീർച്ചയായും. -ഞാൻ ഒരു മിനിറ്റിൽ വരാം. 104 00:10:50,192 --> 00:10:51,026 ശരി. 105 00:11:08,585 --> 00:11:11,129 കാര്യങ്ങൾ മനസ്സിലാക്കാൻ നമുക്ക് കുറച്ച് സമയം വേണമെന്നറിയാം. 106 00:11:11,797 --> 00:11:13,632 നിന്‍റെ മനസ്സിലെന്താണെന്ന് എനിക്കറിയണം. 107 00:11:14,508 --> 00:11:16,635 അതെപ്പറ്റി നീ മുമ്പ് അത്ര ചിന്തിച്ചിരുന്നില്ലല്ലോ. 108 00:11:18,053 --> 00:11:21,264 ഞാനുമായി ഒരു ഇടപാടും വേണ്ടെന്നു നീ കരുതുന്നതായി എനിക്കു തോന്നുന്നു. 109 00:11:21,348 --> 00:11:24,351 അറിയാം. ഞാനൊരു തെമ്മാടിയായിരുന്നു. സോറി. 110 00:11:25,435 --> 00:11:27,813 എത്ര വലിയൊരു വരദാനമാണിതെന്ന് ഞാനിപ്പോഴാ മനസ്സിലാക്കുന്നത്. 111 00:11:28,355 --> 00:11:30,440 -വരദാനമോ? -അതേ. കുഞ്ഞ്. 112 00:11:33,068 --> 00:11:35,237 അതോ നീ അതിനെ... 113 00:11:39,408 --> 00:11:40,700 ദൈവമേ! നീയത് ചെയ്തു, അല്ലേ? 114 00:11:40,909 --> 00:11:42,536 -എന്ത് ചെയ്തു? -എന്ത്? 115 00:11:43,703 --> 00:11:44,788 ഞാനത് ചെയ്തില്ല. 116 00:11:46,373 --> 00:11:47,749 നീയതിനെ വളർത്താൻ തീരുമാനിച്ചോ? 117 00:11:49,042 --> 00:11:49,876 എനിക്കറിയില്ല. 118 00:11:49,960 --> 00:11:53,463 മേഴ്സി, അൽപം വൈകിപ്പോയില്ലേ. നീയിപ്പോൾ നാലോ അഞ്ചോ മാസം ഗർഭിണിയല്ലേ? 119 00:11:54,881 --> 00:11:58,927 എല്ലാവരും കാണാൻ പോവുന്ന ഒരു പ്രസവ ചികിത്സകന്‍റെ പേരും നമ്പറും ഞാൻ തരാം. 120 00:12:00,345 --> 00:12:01,388 അയാൾ മറ്റിൽഡയിലാണ്. 121 00:12:03,515 --> 00:12:06,601 ഏറ്റവും നല്ലത് അയാളാണ് എന്നാണ് പറയുന്നത്. അങ്ങനെത്തന്നെ ആയിരിക്കണം. 122 00:12:07,018 --> 00:12:08,228 അതിന്‍റെ പണം ഞാൻ തരാം. 123 00:12:08,311 --> 00:12:09,146 അത് സാരമില്ല. 124 00:12:09,563 --> 00:12:11,314 -നിനക്കത് താങ്ങില്ല. -ഞാനത് നോക്കിക്കോളാം. 125 00:12:11,398 --> 00:12:13,775 -നിർത്ത്. നിനക്കെന്നെ ആവശ്യമുണ്ട്. -എനിക്കു നിന്നെ ആവശ്യമില്ല. 126 00:12:13,859 --> 00:12:16,903 ഞാനാണ് അച്ഛൻ. ഏതു തീരുമാനത്തിന്‍റെയും ഭാഗമാവാൻ എനിക്കവകാശമുണ്ട്. 127 00:12:16,987 --> 00:12:18,530 നിനക്ക് അവകാശമോ? നിനക്കതുറപ്പാണോ? 128 00:12:20,490 --> 00:12:22,701 നീയുണ്ടല്ലോ, എന്തു കോപ്പ് വേണേലും ചെയ്തോ. 129 00:12:23,618 --> 00:12:24,744 ഒടുക്കം സമ്മതിച്ചല്ലോ. 130 00:12:25,579 --> 00:12:28,623 നോക്ക്, ഞാനിവിടെ ശരിയായത് ചെയ്യാൻ ശ്രമിക്കുകയാണ്, ഓക്കേ? 131 00:12:28,707 --> 00:12:31,209 ഞാനൊരു ചെക്കും എഴുതിയിട്ടുണ്ട്, പണത്തിന്‍റെ കാര്യത്തിൽ 132 00:12:31,293 --> 00:12:32,627 നിനക്ക് പ്രയാസം തോന്നാതിരിക്കാൻ. 133 00:12:34,963 --> 00:12:38,133 നന്ദി. പക്ഷേ ഞാനിത് ചെയ്യുന്നെങ്കിൽ എന്‍റെ സ്വന്തം പണംകൊണ്ടായിരിക്കും. 134 00:12:39,718 --> 00:12:42,345 ശരി. ഞാന്‍ പോയിത്തന്നേക്കാം. 135 00:12:42,721 --> 00:12:44,848 ശരി. എന്തോ ആവട്ടെ. 136 00:12:55,984 --> 00:13:00,071 ഹേയ്. അതായിരുന്നു ഡേവിഡ്. 137 00:13:00,780 --> 00:13:01,615 ഞാൻ കേട്ടു. 138 00:13:03,200 --> 00:13:05,076 നാം സമരസ്ഥലത്തേക്ക് തിരിച്ചുപോണം. 139 00:13:05,160 --> 00:13:09,039 നിൽക്ക്, എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്. 140 00:13:10,957 --> 00:13:12,209 ആ പയ്യന്‍റെ കാര്യമാണോ? 141 00:13:13,251 --> 00:13:14,211 ഗസ്? 142 00:13:15,128 --> 00:13:15,962 അല്ല. 143 00:13:17,589 --> 00:13:20,675 അതായത്, അങ്ങനെയാണ് ഞങ്ങൾ കണ്ടുമുട്ടിയത്. 144 00:13:20,967 --> 00:13:21,801 ആര്? 145 00:13:23,303 --> 00:13:24,137 ഞാനും ഡേവിഡും. 146 00:13:27,015 --> 00:13:29,184 ഗസിനെ കാണാതായ രാത്രി അയാൾ അവിടെ ഉണ്ടായിരുന്നു. 147 00:13:30,894 --> 00:13:33,355 അയാൾ വളരെ കരുണയോടെയാണ് പെരുമാറിയത്, 148 00:13:34,397 --> 00:13:35,524 എന്നെ വീട്ടിൽ കൊണ്ടാക്കി. 149 00:13:37,317 --> 00:13:40,237 മുൻപ് നിങ്ങൾ ഒരുമിച്ചായിരുന്നു എന്നാണ് പറയുന്നതെങ്കിൽ, 150 00:13:41,279 --> 00:13:42,113 അത് കുഴപ്പമില്ല. 151 00:13:43,949 --> 00:13:46,868 അല്ലല്ല, ഞങ്ങൾ ഒരുമിച്ചായിരുന്നില്ല. അത്... 152 00:13:47,869 --> 00:13:49,120 അതല്ല കാര്യം. 153 00:13:50,914 --> 00:13:53,040 അവൻ വിവാഹിതനാണ്, പക്ഷേ... 154 00:13:59,381 --> 00:14:00,840 ഞാൻ അവൻ്റെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്നു. 155 00:14:06,096 --> 00:14:07,055 എന്ത്? 156 00:14:08,348 --> 00:14:09,349 അതായത്, ഇപ്പോഴോ? 157 00:14:09,766 --> 00:14:12,185 പക്ഷേ അവൻ എന്‍റെ അടുത്തു വേണ്ടെന്നു ഞാനവനോട് പറഞ്ഞു. 158 00:14:12,894 --> 00:14:14,145 എത്രനാളായി ഇതറിഞ്ഞിട്ട്? 159 00:14:17,107 --> 00:14:17,941 എനിക്കറിയില്ല. 160 00:14:20,652 --> 00:14:21,570 രണ്ട് മാസം. 161 00:14:22,028 --> 00:14:23,113 രണ്ടു മാസമോ? 162 00:14:24,656 --> 00:14:26,199 ഇപ്പോൾ മനസ്സിലായോ ഞാൻ പറയുന്നത്. 163 00:14:27,409 --> 00:14:29,369 അതാകെ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു. 164 00:14:30,203 --> 00:14:32,372 എത്രതന്നെ ഓടിയൊളിച്ചാലും എനിക്കീ ശാപത്തിൽനിന്ന് മോചനമില്ല, 165 00:14:32,455 --> 00:14:34,082 അതെപ്പോഴും എന്‍റെ കൂടെയുണ്ട്, 166 00:14:34,165 --> 00:14:36,918 എനിക്കൊരു അവസരം കിട്ടുന്നതിനുമുൻപേ കാര്യങ്ങൾ കുഴയും... 167 00:14:37,002 --> 00:14:37,836 അവസരമോ? 168 00:14:38,503 --> 00:14:39,963 സന്തോഷമായിരിക്കാൻ ഒരവസരം. 169 00:14:42,340 --> 00:14:44,801 എന്‍റെ ജീവിതം ജീവിക്കാൻ. ഇതിൽനിന്നൊക്കെ മോചനം നേടാൻ. 170 00:14:45,385 --> 00:14:49,097 നിനക്ക് അവസരം കിട്ടിയില്ല എന്നെങ്ങനെ പറയാനാവും? അതും എന്നോട്? 171 00:14:51,099 --> 00:14:52,475 ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത്. 172 00:14:53,602 --> 00:14:57,063 നീ എല്ലാ കുറ്റവും ശാപത്തിൽ ചുമത്തുന്നു, നിനക്ക് ചോയ്സ് ഒന്നും ഇല്ലാത്തപോലെ, 173 00:14:57,147 --> 00:14:58,273 നിന്‍റെ സന്തോഷത്തില്‍. 174 00:14:58,356 --> 00:15:01,568 മറ്റു പലരിൽനിന്നും വ്യത്യസ്തമായി, നിനക്ക് ചോയ്സുകൾ മാത്രമേയുള്ളൂ. 175 00:15:01,651 --> 00:15:02,652 അരുത്, പോവരുത്. 176 00:15:03,486 --> 00:15:06,448 നിനക്കത് മനസ്സിലാവുന്നുപോലുമില്ല, അത്ര ഭാഗ്യവതിയാണ് നീ. 177 00:15:06,990 --> 00:15:10,493 നിനക്കൊരു അമേരിക്കൻ ഡിഗ്രിയുണ്ട്, അമേരിക്കൻ പാസ്പോർട്ട് ഉണ്ട്, 178 00:15:10,577 --> 00:15:11,828 സ്വാതന്ത്ര്യമുണ്ട്. 179 00:15:12,621 --> 00:15:15,999 ഇപ്പോൾ നീ ഏതോ പണക്കാരനായ വെള്ളക്കാരനാൽ ഗർഭിണിയും. 180 00:15:16,625 --> 00:15:18,501 ഇത്തവണ ഇതാരുടെ കുറ്റമാണ്? 181 00:15:18,960 --> 00:15:21,755 അവന്‍റെ ഭാര്യയുടെയോ? അവളും നിന്‍റെ ശാപത്തിന്‍റെ ഭാഗമാണോ? 182 00:15:22,255 --> 00:15:23,089 ഞാൻ ഭാഗമാണോ? 183 00:15:23,465 --> 00:15:26,593 അതോ നീ നിന്നെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചും ചിന്തിക്കാറില്ലേ? 184 00:15:26,843 --> 00:15:29,179 ചാർളി, എനിക്ക് നിന്‍റെ കൂടെ വരണം. 185 00:15:29,262 --> 00:15:30,096 എന്തിന്? 186 00:15:30,639 --> 00:15:33,475 വീട്ടുകാരോട് നീയും സമരത്തിൽ പങ്കെടുത്തെന്നു വീമ്പിളക്കാനോ? 187 00:15:33,975 --> 00:15:36,353 അത് നിന്‍റെ സമരമായിരുന്നില്ല, ഒരിക്കലും. 188 00:15:36,936 --> 00:15:38,063 നീയൊരു ടൂറിസ്റ്റ് ആണ്. 189 00:15:38,480 --> 00:15:41,691 നിന്‍റെ ഭാവിയെ അത് ബാധിക്കുന്നില്ല. നിനക്ക് ചുമ്മാ തിരിച്ചുപോവാം. 190 00:15:42,484 --> 00:15:44,819 നിനക്ക് കാണാനാവാത്ത മറ്റൊരു അനുഗ്രഹം. 191 00:16:05,882 --> 00:16:08,051 സത്യമെന്തെന്നാൽ, ഞാനൊരിക്കലും നിന്നെക്കുറിച്ചോർത്തിട്ടില്ല. 192 00:16:10,220 --> 00:16:12,972 നിന്നെക്കുറിച്ച് ഒന്നുമറിയാത്തതിനാൽ നിന്നെ മനസ്സിൽ നിന്ന് കളയാമായിരുന്നു, 193 00:16:13,056 --> 00:16:14,224 അതായിരുന്നു എളുപ്പവും. 194 00:16:16,476 --> 00:16:19,020 ഒരു ഫ്രണ്ട് അതെത്ര മോശമാണെന്ന് ചൂണ്ടിക്കാണിക്കുംവരെ, 195 00:16:20,105 --> 00:16:21,815 അപ്പോഴാണവൾ പറഞ്ഞത് ശരിയാണെന്നെനിക്ക് മനസ്സിലായത്. 196 00:16:24,776 --> 00:16:27,195 എന്നെപ്പറ്റി നീ എന്തു ചിന്തിക്കുന്നെന്ന് എനിക്ക് ഊഹിക്കാനാവുന്നില്ല. 197 00:16:28,238 --> 00:16:30,073 നീയെന്നെ എത്ര വെറുക്കുന്നുണ്ടാകുമെന്ന്. 198 00:16:32,659 --> 00:16:33,910 നീ അങ്ങനെ ചെയ്യണം. 199 00:16:36,121 --> 00:16:37,247 ഞാനും ദേഷ്യപ്പെടുമായിരുന്നു. 200 00:16:38,873 --> 00:16:40,834 ആരാ വന്നിരിക്കുന്നതെന്നു നോക്കിക്കേ. 201 00:16:43,002 --> 00:16:44,587 ആകെ ക്ഷീണിച്ച പോലുണ്ടല്ലോ. 202 00:16:44,671 --> 00:16:46,506 ഞാന്‍ തന്ന ക്രീം മുഖത്ത് പുരട്ടുന്നില്ലേ? 203 00:16:47,048 --> 00:16:48,049 അത് ചുളിവുകള്‍ ഒഴിവാക്കും. 204 00:16:48,133 --> 00:16:49,592 അപ്പോൾ ഇതാണ് പുതിയ അടുക്കള. 205 00:16:50,051 --> 00:16:51,594 അത്ര പുതിയതൊന്നുമല്ല. 206 00:16:52,345 --> 00:16:54,472 നീ വീട്ടിലേക്ക് വന്നിട്ട് അഞ്ചുവർഷമായല്ലോ. 207 00:16:57,517 --> 00:16:59,853 നിങ്ങളുടേത് ടെസ്ല കാറാണോ? അതാരുടെ ഐഡിയ ആയിരുന്നു? 208 00:16:59,936 --> 00:17:02,230 നിന്‍റെ അച്ഛൻ സമ്മാനമായി വാങ്ങിത്തന്നതാ. 209 00:17:04,648 --> 00:17:05,900 നിങ്ങളത് അർഹിക്കുന്നുണ്ട്. 210 00:17:09,194 --> 00:17:11,614 അയ്യോ! ഞാൻ മല്ലിയില വാങ്ങാൻ മറന്നു. 211 00:17:12,574 --> 00:17:13,907 -ഞാൻ പോയി വാങ്ങണോ? -വേണ്ട... 212 00:17:14,159 --> 00:17:15,452 കോൺസുലോ പോവും. 213 00:17:15,535 --> 00:17:16,368 കോൺസുലോ! 214 00:17:16,869 --> 00:17:19,664 കടയിൽപ്പോയി കുറച്ച് നല്ല മല്ലിയില വാങ്ങി വരാമോ? 215 00:17:23,960 --> 00:17:25,377 കുറച്ച് വെള്ളുള്ളി അരിയണോ? 216 00:17:59,913 --> 00:18:02,290 നാളെ നമുക്കൊരു 'പാഠ്' ഉണ്ടെന്നു മറക്കണ്ട. 217 00:18:02,373 --> 00:18:04,042 നിൻ്റെ അച്ഛന്‍റെ അസുഖം ഭേദമാകാൻ 218 00:18:04,292 --> 00:18:06,461 അച്ഛന്‍റെ സർജറിക്കുമുമ്പ് അത് ചെയ്യണമെന്നുണ്ട്. 219 00:18:06,544 --> 00:18:08,463 ഞാൻ ഇന്ത്യൻ വസ്ത്രങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല. 220 00:18:08,546 --> 00:18:10,840 കോൺസുലോയോട് നിന്‍റെ പഴയ സാധനങ്ങൾ അലമാരയിൽ വയ്ക്കാൻ പറഞ്ഞിരുന്നു. 221 00:18:10,924 --> 00:18:12,217 അതിൽ ഏതെങ്കിലും ഉണ്ടാവും. 222 00:18:12,300 --> 00:18:13,718 വാ, നമുക്ക് പോകാൻ തയ്യാറാകണം. 223 00:18:19,557 --> 00:18:21,476 പുള്ളി ആകെ ക്ഷീണിതനാണ്, കണ്ടോ. 224 00:18:21,768 --> 00:18:24,229 എല്ലാത്തിനും ഒരു സമയവും സന്ദർഭവുമുണ്ട്, ഹർപ്രീത്. 225 00:18:24,646 --> 00:18:26,773 അച്ഛനോട് നിന്‍റെ ഡിവോഴ്സിന്‍റെ കാര്യം പറയണ്ട. 226 00:18:27,315 --> 00:18:28,817 -അമ്മേ. -അച്ഛന് വയ്യ. 227 00:18:29,067 --> 00:18:30,902 മനസ്സുവിഷമിക്കുന്നത് ജീവനുതന്നെ അപകടമാണ്. 228 00:18:31,319 --> 00:18:32,153 നന്നായി പെരുമാറ്. 229 00:18:32,570 --> 00:18:36,157 നന്നായി പെരുമാറാനോ? ഞാന്‍ നുണ പറയില്ല. അച്ഛനെന്തായാലും ഡേവിഡിനെപ്പറ്റി ചോദിക്കും… 230 00:18:36,324 --> 00:18:37,283 ആരാ വന്നതെന്ന് നോക്കിക്കേ. 231 00:18:37,367 --> 00:18:39,118 അച്ഛൻ ഉറങ്ങുകയാണ്. വിശ്രമിച്ചോട്ടെ. 232 00:18:39,202 --> 00:18:41,830 മുറിയിൽ അധികം ആളുകളുണ്ടാവുന്നത് അദ്ദേഹത്തിന് നല്ലതല്ല. 233 00:18:41,996 --> 00:18:43,331 ഞങ്ങൾ പോവുകയാണ്. 234 00:18:43,456 --> 00:18:44,415 പിള്ളേരേ, പോവാം. 235 00:18:44,624 --> 00:18:47,001 അച്ഛൻ എഴുന്നേല്‍ക്കുമ്പോൾ കാണാം. 236 00:18:58,972 --> 00:19:00,557 അവരിവിടെ വരുമെന്നു നിങ്ങൾക്കറിയാമായിരുന്നോ? 237 00:19:00,640 --> 00:19:02,058 പിന്നില്ലാതെ. 238 00:19:02,141 --> 00:19:03,226 അവരെ മുൻപ് കണ്ടിട്ടുണ്ടോ? 239 00:19:03,309 --> 00:19:05,812 ഞങ്ങളൊരുമിച്ച് ബ്രഞ്ച് കഴിച്ചിട്ടുണ്ട്. എന്തുവിചാരിച്ചു? 240 00:19:06,062 --> 00:19:08,314 അച്ഛൻ അവരെ ഡൽഹിയിൽനിന്ന് കൊണ്ടുവന്നു. 241 00:19:08,398 --> 00:19:12,235 ആ നാണംകെട്ട ഭാഗ്യാന്വേഷിയിൽ അദ്ദേഹം എന്താ കാണുന്നതെന്ന് മനസ്സിലാവുന്നില്ല. 242 00:19:13,152 --> 00:19:15,613 അവളെ കാണാൻ ഒരു പിച്ചക്കാരിയെപ്പോലാണ്, 243 00:19:15,780 --> 00:19:17,532 ഭട്ടിണ്ടയിലെ ബസ് സ്റ്റാൻഡിലൊക്കെ കാണുന്ന തരം. 244 00:19:17,949 --> 00:19:21,035 ചന്തയിൽ മാങ്ങ വിറ്റ് തിരിച്ചുവരുമ്പോൾ നീ എന്താണു പ്രതീക്ഷിക്കുന്നത്? 245 00:19:21,119 --> 00:19:22,036 അമ്മേ, മതി. 246 00:19:24,330 --> 00:19:25,164 പ്ലീസ്. 247 00:19:32,589 --> 00:19:33,923 മമ്മിയുടെ ദാൽ എത്ര നല്ലതാന്നു മറന്നു. 248 00:19:34,799 --> 00:19:36,092 അതുണ്ടാക്കാൻ നീ എപ്പൊ പഠിക്കും? 249 00:19:39,262 --> 00:19:42,015 അച്ഛനോടു സംസാരിക്കാൻ നിനക്കിന്ന് അവസരം കിട്ടാത്തതിൽ സോറി. 250 00:19:42,682 --> 00:19:45,518 നിന്‍റെ അച്ഛൻ ഒരുപാട് മാറി, അസുഖം വന്നശേഷം. 251 00:19:47,270 --> 00:19:48,438 ആളുകൾ മാറാറുണ്ടോ? 252 00:19:49,522 --> 00:19:50,356 എനിക്കറിയില്ല. 253 00:19:51,065 --> 00:19:53,067 അദ്ദേഹം ചിന്താമഗ്നനായി. 254 00:19:54,068 --> 00:19:56,529 അദ്ദേഹത്തിന് ചിന്തിക്കാൻ ഒരുപാട് ഉണ്ടായിരുന്നല്ലോ. 255 00:20:02,744 --> 00:20:04,162 നിങ്ങൾക്ക് വിട്ടുപോകാമായിരുന്നു. 256 00:20:04,579 --> 00:20:06,873 നിങ്ങൾക്ക് ജോലി ഉണ്ടായിരുന്നു. സ്വന്തം കാലിൽ നിൽക്കാമായിരുന്നു. 257 00:20:06,956 --> 00:20:08,333 അതെന്തുതരം ജീവിതമാണ്? 258 00:20:08,416 --> 00:20:10,209 വിഷലിപ്തമല്ലാത്ത ജീവിതം. 259 00:20:11,294 --> 00:20:13,796 എനിക്ക് അച്ചടിഭാഷയൊന്നും അറിയില്ല. 260 00:22:17,128 --> 00:22:17,962 ഹായ്. 261 00:22:19,130 --> 00:22:20,006 ഹായ്. 262 00:22:22,008 --> 00:22:22,967 ഞാൻ സുഖി. 263 00:22:24,260 --> 00:22:25,136 ഇത് ഫൗജ. 264 00:22:25,928 --> 00:22:26,971 നിങ്ങളെ എനിക്കറിയാം. 265 00:22:29,223 --> 00:22:31,934 അമ്മയ്ക്ക് വരാൻ വയ്യായിരുന്നു. ഞങ്ങൾ വന്നാൽ നന്നെന്നു തോന്നി. 266 00:22:33,102 --> 00:22:34,520 എനിക്ക് നിങ്ങളെ കാണണമെന്നുണ്ടായിരുന്നു. 267 00:22:35,021 --> 00:22:36,814 അച്ഛൻ നിങ്ങളെപ്പറ്റി നല്ലതേ പറയാറുള്ളൂ. 268 00:22:39,567 --> 00:22:42,195 എന്നെപ്പറ്റിയോ? എന്നെപ്പറ്റി നിങ്ങളോട് പറയാറുണ്ടോ? 269 00:22:42,945 --> 00:22:44,906 നിങ്ങളൊരു വിജയിയാണെന്ന് എപ്പോഴും പറയാറുണ്ട്. 270 00:22:45,865 --> 00:22:49,202 സ്വാഭാവികമായും നിങ്ങൾ രണ്ടാളെയും പറ്റി അദ്ദേഹം എന്നോടു പറഞ്ഞിട്ടില്ല. 271 00:22:49,660 --> 00:22:50,703 അങ്ങനെ തോന്നുന്നില്ല. 272 00:22:53,790 --> 00:22:58,002 എന്നുമാഗ്രഹിച്ചിരുന്ന മകനെ കിട്ടിയതിന്‍റെ ആവേശത്തിലായിരുന്നു അച്ഛനെന്ന് ഉറപ്പുണ്ട്. 273 00:22:58,795 --> 00:22:59,879 അദ്ദേഹമൊരു നല്ല മനുഷ്യനാണ്. 274 00:23:00,713 --> 00:23:02,757 നിങ്ങളെ വളർത്തിയത് മറ്റാരോ ആണെന്നു തോന്നുന്നു. 275 00:23:02,840 --> 00:23:05,259 അമേരിക്കയിൽ അച്ഛന് കാര്യങ്ങൾ ബുദ്ധിമുട്ടായിരുന്നു എന്നറിയാം. 276 00:23:05,510 --> 00:23:09,097 അവിടെ വല്ലാതെ പേടിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു. നിയന്ത്രണമില്ലെന്ന് തോന്നിയതായും. 277 00:23:11,474 --> 00:23:12,934 ഞങ്ങൾക്കെന്തു നിയന്ത്രണമാണുണ്ടായിരുന്നത്? 278 00:23:13,267 --> 00:23:14,185 ക്ഷമിക്കണം, എന്താ? 279 00:23:15,144 --> 00:23:16,020 അത് വിട്ടുകള. 280 00:23:16,187 --> 00:23:19,273 അദ്ദേഹം നിങ്ങളെ വളരെയേറെ സ്നേഹിക്കുന്നു. നിങ്ങളത് മനസ്സിലാക്കണം. 281 00:23:31,828 --> 00:23:33,329 ആരാ വന്നിരിക്കുന്നതെന്നു നോക്കൂ! 282 00:23:33,412 --> 00:23:34,956 ധാരാളിയായ മകൾ തിരിച്ചുവരുന്നു. 283 00:23:35,289 --> 00:23:38,126 അവളിന്നലെ നിങ്ങളെ കാണാൻ വന്നിരുന്നു, പക്ഷേ നിങ്ങളുറക്കമായിരുന്നു. 284 00:23:40,086 --> 00:23:41,129 നീ ഇവിടെയുണ്ടോ മോളേ? 285 00:23:41,462 --> 00:23:42,421 ഹായ് അച്ഛാ. 286 00:23:45,925 --> 00:23:48,886 ഞാൻ കാപ്പി കൊണ്ടുവരാം. നിങ്ങൾ സംസാരിച്ചിരിക്ക്. 287 00:23:54,225 --> 00:23:55,893 എങ്ങനെയുണ്ട്? പേടിയുണ്ടോ? 288 00:23:57,645 --> 00:23:59,313 നീ വന്നതോടെ ഒരുപാട് ഭേദമുണ്ട്. 289 00:24:00,565 --> 00:24:01,732 ഒരുപാടു നാളായി. 290 00:24:03,442 --> 00:24:04,902 തിരിച്ചു വരാഞ്ഞതിന് സോറി. 291 00:24:06,654 --> 00:24:07,864 എനിക്ക് മനസ്സിലാവും. 292 00:24:10,241 --> 00:24:11,993 ഡേവിഡ് എന്തുപറയുന്നു? 293 00:24:13,578 --> 00:24:14,704 അവൻ... 294 00:24:16,205 --> 00:24:17,790 അവന് വരാൻ പറ്റാഞ്ഞതിനു സോറി. 295 00:24:18,124 --> 00:24:19,208 ആണല്ലേ. 296 00:24:21,377 --> 00:24:23,045 നീ ഫൗജയെയും സുഖിയെയും കണ്ടോ? 297 00:24:24,255 --> 00:24:25,089 കണ്ടു. 298 00:24:25,173 --> 00:24:28,759 അവർ നല്ല കുട്ടികളാണ്. ഞാൻ പോയാൽ നീ അവരോട് സ്നേഹത്തോടെ പെരുമാറുമെന്നു കരുതട്ടെ. 299 00:24:30,094 --> 00:24:32,388 ഒരു കുടുംബമുണ്ടാവുന്നതിന്‍റെ ഗുണങ്ങൾ നീ കാണും. 300 00:24:34,932 --> 00:24:37,685 അങ്ങനെയാണോ നിങ്ങൾ ഞങ്ങളെയൊക്കെ കാണുന്നത്? ഒരു കുടുംബമായി? 301 00:24:37,768 --> 00:24:39,562 തീർച്ചയായും. എന്‍റെ കുടുംബം. 302 00:24:40,188 --> 00:24:41,939 മനുഷ്യർക്ക് ദൈവം നൽകുന്ന സമ്മാനമാണ് മക്കൾ. 303 00:24:42,815 --> 00:24:45,067 നിനക്കും ഡേവിഡിനും വൈകിയിട്ടൊന്നുമില്ല... 304 00:24:45,151 --> 00:24:46,319 ഞാൻ ഗർഭിണിയാണ്. 305 00:24:47,945 --> 00:24:48,905 ദൈവമേ. 306 00:24:50,489 --> 00:24:53,159 അത് നിങ്ങളോടു പറയാൻ കാത്തിരിക്കുകയായിരുന്നു, ഇപ്പൊ പറഞ്ഞു. 307 00:24:55,661 --> 00:24:57,747 അതൊരു ആൺകുഞ്ഞാണെന്ന് ഇപ്പോഴേ മനസ്സിലായോ? 308 00:25:00,291 --> 00:25:01,125 ഉവ്വ്. 309 00:25:02,376 --> 00:25:03,211 ആൺകുഞ്ഞാണ്. 310 00:25:03,294 --> 00:25:05,254 വളരെ നല്ലത്, മോളേ. 311 00:25:06,797 --> 00:25:09,383 എനിക്ക് ഉണർവുനൽകുന്ന ഈ വാർത്തയ്ക്ക് നന്ദി. 312 00:25:10,218 --> 00:25:14,096 അവർ തയ്യാറാണ്, മിസ്റ്റർ സിംഗ്. നിങ്ങൾ തയ്യാറാണെങ്കിൽ പോവാം. 313 00:25:15,348 --> 00:25:18,226 ഒരു ആൺകുഞ്ഞ്. എത്ര വലിയൊരു അനുഗ്രഹം. 314 00:25:18,851 --> 00:25:22,146 ഈ നല്ല വാർത്തയ്ക്ക് നന്ദി മോളേ. ഇതെനിക്ക് ശക്തി നൽകുന്നു, 315 00:25:30,279 --> 00:25:31,322 അച്ഛാ. 316 00:25:33,950 --> 00:25:35,076 അച്ഛനിത് അറിയണം, 317 00:25:36,661 --> 00:25:40,790 അവന്‍റെ മുത്തച്ഛൻ ഏതുതരം വ്യക്തിയായിരുന്നു എന്നു മനസ്സിലാക്കിയായിരിക്കും അവൻ വളരുക. 318 00:25:41,374 --> 00:25:42,917 എന്‍റെ ഏറ്റവും വലിയ ആഗ്രഹമാണത്, മോളേ. 319 00:25:43,167 --> 00:25:45,169 നിങ്ങളെപ്പറ്റിയുള്ള എല്ലാം ഞാനവനു പറഞ്ഞുകൊടുക്കും. 320 00:25:46,963 --> 00:25:49,757 മാതൃദിനത്തിൽ നിങ്ങൾ അമ്മയുടെ താടിയെല്ല് അടിച്ചുപൊട്ടിച്ചതും, 321 00:25:50,758 --> 00:25:52,718 ഏണിപ്പടികളിൽനിന്ന് തള്ളി താഴെയിട്ടതും, 322 00:25:53,386 --> 00:25:56,847 അവരുടെ ഓരോ വിരലും ഒടിച്ചതിനാൽ അവർക്ക് മോതിരങ്ങളൊന്നും പാകമാവാത്തതും, 323 00:25:56,931 --> 00:26:00,059 മറ്റേ കുടുംബത്തിനു നിങ്ങളൊരു സ്നേഹമുള്ള അച്ഛനായിരിക്കുമ്പോൾ, 324 00:26:00,142 --> 00:26:03,145 ഞാൻ വീട്ടിൽ അമ്മയുടെ മുഖത്തെ മുറിവുകളിൽ ഐസ് വയ്ക്കുകയായിരുന്നുവെന്നതും. 325 00:26:08,401 --> 00:26:10,361 മറ്റേ കുടുംബം എന്തുതന്നെ പറഞ്ഞാലും, 326 00:26:12,613 --> 00:26:16,158 ഞാനിതൊന്നും ഒരിക്കലും മറക്കില്ല. നിങ്ങളോട് ഒരിക്കലും പൊറുക്കുകയുമില്ല. 327 00:26:21,956 --> 00:26:22,957 ഇനി പൊയ്ക്കോളൂ. 328 00:27:20,306 --> 00:27:24,310 ഡിപ്പാർച്ചർ ഗേറ്റുകളിൽ എയർലൈൻ കമ്പനികൾ ബോർഡിംഗ് പാസും 329 00:27:24,393 --> 00:27:26,020 യാത്രാ രേഖകളും പരിശോധിക്കും. 330 00:27:29,190 --> 00:27:30,608 -ഹായ്. -ഹായ്. 331 00:27:33,152 --> 00:27:35,154 അടുത്തുവാ. ഹേയ്. 332 00:27:36,364 --> 00:27:37,865 അച്ഛന്‍റെ കാര്യത്തിൽ സോറി. 333 00:27:43,037 --> 00:27:43,871 ഇതാ. 334 00:27:44,663 --> 00:27:45,998 -നന്ദി. -ങാ. 335 00:27:46,457 --> 00:27:49,043 -അമ്മ എന്തുപറയുന്നു? -അറിയാമല്ലോ, അമ്മ... 336 00:27:49,168 --> 00:27:50,002 ബ്രിന്ദർ? 337 00:27:50,920 --> 00:27:52,338 അതെ. വാ. 338 00:27:54,590 --> 00:27:57,301 വിളിച്ചതിൽ സന്തോഷം. നിന്നെയോർത്ത് ഞാൻ വിഷമിച്ചിരിക്കുകയായിരുന്നു. 339 00:27:57,385 --> 00:27:58,219 എന്ത്... 340 00:28:00,471 --> 00:28:01,305 ഹിൽസ്? 341 00:28:02,556 --> 00:28:03,599 ഞാനെന്‍റെ അച്ഛനെ കൊന്നു. 342 00:28:04,183 --> 00:28:06,102 ഒരിക്കലുമെനിക്ക് സ്വയം ക്ഷമിക്കാനാവില്ല. 343 00:28:06,185 --> 00:28:08,813 അല്ലല്ല. ഞാൻ അച്ഛനെ കൊന്നു. ഡേവിഡ്, ഞാൻ അച്ഛനെ കൊന്നു. 344 00:28:09,146 --> 00:28:11,273 -ഞാനെന്‍റെ അച്ഛനെ കൊന്നു. -നമുക്ക് കാറിലേക്ക് പോയാലോ? 345 00:28:11,357 --> 00:28:13,567 അവിടെയിരുന്നു സംസാരിക്കാം, ഓക്കേ? 346 00:28:13,651 --> 00:28:15,569 -ശരി. -സാരമില്ല. 347 00:28:17,947 --> 00:28:22,952 ഞാനെന്തോ പീഡിതയായ ആത്മാവിനെപ്പോലെ സ്വയം നോക്കിനിൽക്കുകയായിരുന്നു, 348 00:28:23,035 --> 00:28:25,621 ഒരു നിയന്ത്രണവുമില്ലാതെ ഞാൻ ഓരോന്നു പറയുന്നതും നോക്കി. 349 00:28:26,414 --> 00:28:28,624 അല്ല. അറിയാമോ? എനിക്ക് നിയന്ത്രണമുണ്ടായിരുന്നു. 350 00:28:28,707 --> 00:28:30,126 സത്യം പറഞ്ഞാൽ... 351 00:28:31,752 --> 00:28:34,088 എനിക്ക് അതൊക്കെ പറയാതിരിക്കാൻ കഴിഞ്ഞില്ല. 352 00:28:34,171 --> 00:28:36,382 അതൊന്നും കേൾക്കാതെ അച്ഛൻ മരിക്കരുത് എന്നുണ്ടായിരുന്നു എനിക്ക്. 353 00:28:36,924 --> 00:28:39,135 അതെപ്പറ്റി ചിന്തിക്കാൻപോലും എനിക്കാവില്ലായിരുന്നു. 354 00:28:41,679 --> 00:28:42,680 ഓ, നാശം. 355 00:28:45,349 --> 00:28:48,227 -നമ്മൾ പിരിഞ്ഞ കാര്യം അച്ഛനോടു പറഞ്ഞോ? -ഇല്ല, സമയം കിട്ടിയില്ല. 356 00:28:48,310 --> 00:28:51,188 എന്‍റെ വാക്കുകളാൽ അച്ഛനെ കൊല്ലാനുള്ള തിരക്കിലായിരുന്നു ഞാൻ. 357 00:28:52,106 --> 00:28:52,940 എന്തായിത്. 358 00:28:55,025 --> 00:28:57,611 എത്രയോ നാളായുള്ള ദേഷ്യമായിരുന്നു. 359 00:28:59,196 --> 00:29:00,156 ശരിയാണ്. 360 00:29:05,828 --> 00:29:07,037 അവൾ എന്തുപറയുന്നു? നിന്‍റെ... 361 00:29:09,707 --> 00:29:10,541 മേഴ്സി? 362 00:29:14,879 --> 00:29:16,172 ഞാനൊരു കാര്യം ചോദിച്ചോട്ടെ? 363 00:29:18,466 --> 00:29:20,551 നിനക്ക് കുട്ടികൾ വേണ്ടെന്നു പറഞ്ഞപ്പോൾ, 364 00:29:20,968 --> 00:29:23,179 നീ ഉദ്ദേശിച്ചത് എന്‍റെ കൂടെ കുട്ടികൾ വേണ്ടെന്നാണോ, അതോ... 365 00:29:27,433 --> 00:29:28,726 അയ്യോ, ഒരിക്കലുമല്ല. 366 00:29:31,270 --> 00:29:32,521 അങ്ങനെയാണോ നീ കരുതിയത്? 367 00:29:38,694 --> 00:29:40,446 അതേ, മേഴ്സിയ്ക്ക് എന്‍റെ സഹായം വേണ്ട. 368 00:29:41,155 --> 00:29:42,948 അവൾക്ക് ഞാനുമായി ഒരിടപാടും വേണ്ട. 369 00:29:44,950 --> 00:29:48,370 അവളിനിയും തിരിച്ചുവന്നേക്കാം, പറയാൻ പറ്റില്ല. 370 00:29:51,040 --> 00:29:53,000 നല്ലയാളായി ഇരിക്കുക എന്നതാണ് ആകെ ചെയ്യാനുള്ളത്. 371 00:29:55,127 --> 00:29:56,587 അതാണ് അവളും പറഞ്ഞത്. 372 00:29:56,921 --> 00:29:58,464 ഞാൻ നല്ലയാളാവണമെന്ന്. 373 00:29:58,589 --> 00:29:59,840 അത് സത്യമായതിനാലാണ്. 374 00:30:00,174 --> 00:30:01,091 അത് ഒരുതരത്തിൽ... 375 00:30:01,842 --> 00:30:04,720 നിനക്കുശേഷം ഞാൻ ആരായിരിക്കണമെന്ന് ഞാൻ ചിന്തിച്ചുനോക്കി, 376 00:30:04,803 --> 00:30:07,181 അങ്ങനെയാണ് ഈ പ്രശ്നങ്ങളൊക്കെ ഉണ്ടായത്. 377 00:30:08,057 --> 00:30:11,602 എനിക്ക്... ചിന്തിക്കാൻ അധികസമയം ഉണ്ടായിരുന്നില്ല... 378 00:30:11,685 --> 00:30:14,271 നിന്‍റെ കാര്യമോർത്ത് വിഷമിക്കാനല്ലല്ലോ ഈ പറയുന്നത്, അല്ലേ? 379 00:30:17,274 --> 00:30:20,277 അല്ലല്ല. ഒരിക്കലുമല്ല. 380 00:30:23,447 --> 00:30:24,281 നാശം. 381 00:30:29,453 --> 00:30:31,121 ഇതൽപം വിചിത്രമായി തോന്നിയേക്കാം, 382 00:30:32,081 --> 00:30:35,376 പക്ഷേ അവസാനമായി മേഴ്സിയെ കണ്ടപ്പോൾ അവളെന്നോട് നിന്‍റെ നമ്പർ ചോദിച്ചു. 383 00:30:36,502 --> 00:30:37,336 അതൊരുപക്ഷേ... 384 00:30:42,967 --> 00:30:43,842 തീർച്ചയായും. 385 00:30:44,969 --> 00:30:46,053 ആണോ? 386 00:31:04,738 --> 00:31:05,990 എനിക്കറിയില്ല അടുത്തതെന്താണെന്ന്. 387 00:31:08,742 --> 00:31:10,828 ഡേവിഡിനെ ഞാനെന്‍റെ സ്വന്തം വീടായാണ് കണ്ടിരുന്നത്. 388 00:31:11,662 --> 00:31:12,830 അങ്ങനെയാണ് ഞങ്ങൾ പറഞ്ഞിരുന്നത്. 389 00:31:15,249 --> 00:31:17,209 "എവിടെപ്പോയാലും നാം ഒരുമിച്ചുള്ളിടത്തോളം..." 390 00:31:17,293 --> 00:31:19,128 -എവിടെയെങ്കിലും വച്ച് കാണാം. -അതേ. 391 00:31:19,211 --> 00:31:20,754 -"... നാം വീട്ടിലാണെന്ന്." -നന്ദി സാം. 392 00:31:34,059 --> 00:31:35,769 എൽഎ ഇനിയൊരിക്കലും നമുക്ക് വീടല്ല. 393 00:31:35,853 --> 00:31:37,771 തിരിച്ചുപോവുന്നത് അക്കാര്യം വ്യക്തമാക്കി. 394 00:31:42,276 --> 00:31:44,111 പക്ഷേ നഷ്ടത്തെപ്പറ്റി പറയാൻ ഞാനാര്? 395 00:31:46,822 --> 00:31:48,616 എന്‍റെ മുറിവുകളുണങ്ങുമെന്നെങ്കിലും എനിക്കറിയാം. 396 00:31:50,576 --> 00:31:52,202 തീർച്ചയായും എനിക്ക് പേടിയുണ്ട്, പക്ഷേ... 397 00:31:56,498 --> 00:32:00,461 ഒരു ചൊല്ലുണ്ടല്ലോ, പുതിയ ലോകങ്ങൾ കണ്ടെത്തണമെങ്കിൽ 398 00:32:00,544 --> 00:32:02,755 തീരം വിട്ടകലാനുള്ള ധൈര്യം വേണം. 399 00:32:03,631 --> 00:32:05,299 ഇതിലല്പം നിറം ചേര്‍ക്കാനെനിക്ക് കൊതിയായി. 400 00:32:05,924 --> 00:32:07,217 നിറം നന്നായിരിക്കും മാം. 401 00:32:09,011 --> 00:32:10,679 ഇതെപ്പറ്റി ഞാനൊരുപാടോർക്കാറുണ്ട്. 402 00:32:12,139 --> 00:32:13,349 മുന്നോട്ടുപോവുന്നു. 403 00:32:13,766 --> 00:32:14,725 ശരി. 404 00:32:14,808 --> 00:32:15,976 മുന്നോട്ട്. 405 00:32:17,019 --> 00:32:19,104 -ഇങ്ങോട്ടോ? -അതെ. ശരി. 406 00:32:19,188 --> 00:32:20,397 തിരിഞ്ഞുനോക്കാതെ. 407 00:32:20,689 --> 00:32:24,193 ...കയ്യേറിയ സ്ഥലം ഒഴിപ്പിക്കാന്‍ പ്രതിരോധ സൂചന ഇല്ലാഞ്ഞതിനാൽ... 408 00:32:24,276 --> 00:32:26,111 -ഇതിലേ ഓടിക്കല്ലേ... -ശരി അമ്മേ. 409 00:32:26,195 --> 00:32:28,572 ...കയ്യേറ്റ മുന്നേറ്റത്തിൻ്റെ അടുത്ത നടപടി എന്താകുമെന്ന്. 410 00:32:28,656 --> 00:32:32,534 ഹോങ്കോങ്ങിലെ ഫിനാന്‍ഷ്യല്‍ പ്രവിശ്യയില്‍ സാഹചര്യം പഴയതുപോലാവുകയാണ് 411 00:32:32,660 --> 00:32:36,497 ജനാധിപത്യത്തിനുവേണ്ടിയുള്ള നൂറുകണക്കിന് സമരക്കാരെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന്. 412 00:32:36,580 --> 00:32:39,750 ചെയിൻസോകളും ബോൾട്ട് കട്ടറുകളും ധരിച്ച പോലീസുകാർ, 413 00:32:39,833 --> 00:32:42,586 സർക്കാർ ആസ്ഥാനത്തിനു പുറത്തെ ക്യാമ്പ് തകർത്തു, 414 00:32:42,670 --> 00:32:44,296 ക്യാമ്പെയ്നിന്‍റെ ഹൃദയഭാഗത്തുള്ളത്. 415 00:32:44,380 --> 00:32:47,549 മിക്ക സമരക്കാരും സമാധാനപരമായി ഒഴിഞ്ഞുപോയി, 416 00:32:47,633 --> 00:32:48,842 ഒരു പ്രതിഷേധവും ഇല്ലാതെ. 417 00:32:48,967 --> 00:32:53,222 പക്ഷേ ഗബ്രിയേൽഏൾസിൻ്റെ റിപ്പോർട്ട്പ്രകാരം, ധിക്കാരികളായ ചില സമരക്കാർ അവശേഷിക്കുന്നു. 418 00:32:53,472 --> 00:32:56,517 ഹോങ്കോങ്ങ് സർക്കാർ ആസ്ഥാനത്തിന് പുറത്തുള്ള ഈ പ്രദേശം വ്യാഴാഴ്ച വരെ... 419 00:32:56,600 --> 00:32:57,434 ഹേയ്, പൊന്നേ... 420 00:32:57,518 --> 00:32:59,603 ...ജനാധിപത്യസമരക്കാരുടെ സമരത്തിന്‍റെ ഹൃദയഭാഗമായിരുന്നു. 421 00:32:59,687 --> 00:33:01,855 -ഞാൻ കുറച്ചു കാര്യങ്ങൾ ചെയ്തിട്ടു വരാം. -ശരി. 422 00:33:11,573 --> 00:33:13,784 മാര്‍ഗരറ്റ് വൂവിന്‍റെ പേരിൽ ഒരു റിസർവേഷൻ ഉണ്ടായിരുന്നു. 423 00:33:24,962 --> 00:33:25,838 നന്ദി. 424 00:33:25,921 --> 00:33:26,797 ഉച്ചഭക്ഷണം ആസ്വദിക്കൂ. 425 00:34:30,860 --> 00:34:32,905 സംസാരിക്കുന്നതിന്‍റെ വിപരീതം എന്താണെന്നറിയാമോ? 426 00:34:33,614 --> 00:34:35,449 കേൾക്കാതിരിക്കുന്നതല്ല. കാത്തിരിപ്പാണ്. 427 00:34:41,413 --> 00:34:44,708 നീ കാത്തിരിക്കുകയാണോ? എന്‍റെ വാക്കുകൾ കേൾക്കാതിരിക്കുകയാണോ? 428 00:34:45,042 --> 00:34:48,670 ഇതൊരു വിചിത്രമായ സംഭാഷണമാണ്, 429 00:34:48,754 --> 00:34:50,714 അസുഖകരമായ ഇടവേളകളും ഉണ്ട്. 430 00:35:00,682 --> 00:35:01,809 നീ ഗർഭിണിയാണ്. 431 00:35:07,022 --> 00:35:08,524 എങ്ങനെ പറയണമെന്ന് എനിക്കറിയില്ലായിരുന്നു. 432 00:35:08,857 --> 00:35:09,691 എനിക്കറിയാമായിരുന്നു. 433 00:35:11,777 --> 00:35:12,611 ശരിക്കും? 434 00:35:13,445 --> 00:35:14,279 എങ്ങനെ? 435 00:35:14,613 --> 00:35:16,615 ആളുകൾ പറയുന്നുണ്ട്. ഹോങ്കോങ്ങ് ചെറിയൊരു സ്ഥലമല്ലേ. 436 00:35:26,083 --> 00:35:27,543 ഡെയ്സിയും ഫിലിപ്പും എന്തുപറയുന്നു? 437 00:35:29,795 --> 00:35:32,256 ഞാൻ നിന്നെ വിളിച്ച കാര്യം അവർക്കറിയില്ല. 438 00:35:32,464 --> 00:35:33,882 എന്നെ എന്തിനാ വിളിച്ചത്? 439 00:35:33,966 --> 00:35:37,970 എനിക്കറിയില്ല. ഒരുപക്ഷേ ക്ഷമചോദിക്കാൻ? 440 00:35:41,265 --> 00:35:42,850 ഞാനും നിന്നോട് ക്ഷമചോദിക്കേണ്ടതുണ്ട്. 441 00:35:43,141 --> 00:35:43,976 എന്തിന്? 442 00:35:45,602 --> 00:35:46,645 ജോലിസ്ഥലത്തേക്ക് വിളിച്ചതിന്. 443 00:35:47,604 --> 00:35:48,647 ഞാൻ നിന്‍റെ ജോലി കളഞ്ഞു. 444 00:35:50,315 --> 00:35:51,483 അത് നിങ്ങളായിരുന്നോ. 445 00:35:52,526 --> 00:35:53,944 ഞാൻ മോഷ്ടിച്ചെന്നു നിങ്ങൾ കള്ളം പറഞ്ഞു. 446 00:35:54,570 --> 00:35:57,531 ഇപ്പോഴത് ഒരു തരംതാണ പണിയായി തോന്നുന്നു, പക്ഷേ ആ സമയത്ത്, 447 00:35:58,365 --> 00:35:59,908 അതുമാത്രമായിരുന്നു എന്‍റെ മനസ്സിൽ. 448 00:36:01,326 --> 00:36:03,120 എനിക്ക് വിഷമവും ദേഷ്യവും തോന്നി. 449 00:36:03,996 --> 00:36:05,831 നിങ്ങള്‍ക്ക് അസ്വസ്ഥയാവാനുള്ള അവകാശമുണ്ടായിരുന്നു. 450 00:36:05,914 --> 00:36:09,334 എന്‍റെ ആരോപണങ്ങൾ നിങ്ങളുടെ ദാമ്പത്യത്തെ ബാധിച്ചതിൽ ഞാൻ ഖേദിക്കുന്നു. 451 00:36:09,543 --> 00:36:12,212 അത് ഡേവിഡിനെതിരെയുള്ള വ്യക്തിപരമായ ആരോപണമായിരുന്നില്ല. 452 00:36:13,088 --> 00:36:17,301 എനിക്ക് ഉത്തരങ്ങൾ വേണമായിരുന്നു, അതെവിടെ കണ്ടെത്താനും ഞാൻ തയ്യാറായിരുന്നു. 453 00:36:33,567 --> 00:36:34,401 സോറി. 454 00:36:37,738 --> 00:36:39,489 എന്‍റെ മനസ്സിൽ ആകെയുള്ളത് ഇറച്ചിയും പാലുമാണ്. 455 00:36:40,157 --> 00:36:40,991 ഇറച്ചിയും പാലും. 456 00:36:41,700 --> 00:36:42,618 വിശക്കുന്നുണ്ടല്ലേ. 457 00:36:42,993 --> 00:36:44,620 ഇന്നലെ രാത്രി കിടക്കയിൽ കിടക്കുമ്പോൾ, 458 00:36:44,703 --> 00:36:48,874 കണ്ണടച്ചപ്പോൾ എന്‍റെ കൺപോളകൾക്കു പിറകിലായി ഒരു ചത്ത കോഴിയെ കണ്ടു. 459 00:36:50,792 --> 00:36:54,046 എനിക്ക് എന്തിന്‍റെയെങ്കിലും ഇറച്ചി തിന്നണമെന്നു തോന്നി, അതിന്‍റെ മണം വന്നു. 460 00:36:54,880 --> 00:36:56,048 നീ ശാരീരികമായി വളരുകയാണല്ലോ. 461 00:36:57,007 --> 00:36:58,675 അപ്പോഴങ്ങനെ സ്വപ്നം കാണുന്നത് സ്വാഭാവികം. 462 00:37:10,103 --> 00:37:12,230 -മിസ്സ് കിം, എന്‍റെ കൂടെ വരൂ. -ശരി. 463 00:37:17,277 --> 00:37:20,030 മേഴ്സി കിം. ഇരുപത്തിയഞ്ചു വയസ്സ്. 464 00:37:21,156 --> 00:37:23,367 അവസാനമായി പിരീഡ്സ് ഉണ്ടായ തീയതി പറയാമോ? 465 00:37:23,742 --> 00:37:24,993 ഫോമിൽ അത് എഴുതിയിട്ടില്ലല്ലോ. 466 00:37:26,161 --> 00:37:30,791 അത് ഞാനങ്ങനെ ഓർത്തുവയ്ക്കാറില്ല. വാവുമുതൽ വാവുവരെയുള്ള സമയമാ നോക്കാറുള്ളത്. 467 00:37:31,166 --> 00:37:32,000 ആണല്ലേ. 468 00:37:33,043 --> 00:37:35,087 ശരി, എങ്കിൽ കുഞ്ഞുതന്നെ പറയേണ്ടിവരും ഇത്. 469 00:37:35,170 --> 00:37:36,338 മലർന്നുകിടക്കൂ. 470 00:37:39,424 --> 00:37:40,926 നിന്‍റെ മേൽക്കുപ്പായം അഴിക്കാൻ പോവുകയാണ്. 471 00:37:41,593 --> 00:37:43,178 ആദ്യമെനിക്ക് അത്താഴം വാങ്ങിത്തരണം. 472 00:37:45,597 --> 00:37:46,431 ശരി. 473 00:37:53,146 --> 00:37:54,147 നല്ലത്. 474 00:37:58,986 --> 00:37:59,903 സമാധാനിക്കൂ. 475 00:38:01,905 --> 00:38:04,074 നീ നിന്‍റെ ആരോഗ്യം നന്നായി നോക്കിയിരുന്നോ? 476 00:38:05,033 --> 00:38:06,201 ഫോളിക് ആസിഡ്? 477 00:38:07,953 --> 00:38:09,121 ഗർഭാവസ്ഥയിലെ മരുന്നുകൾ? 478 00:38:10,247 --> 00:38:13,125 ഓറഞ്ച് ജ്യൂസ് കൊണ്ട് സ്ക്രൂഡ്രൈവർ കോക്ടെയിൽ കുടിച്ചാൽ പ്രശ്നമുണ്ടോ? 479 00:38:14,001 --> 00:38:15,252 ഇല്ല. 480 00:38:17,421 --> 00:38:20,090 എത്ര ആഴ്ച ആയെന്ന് ഒന്നളന്നു നോക്കട്ടെ. 481 00:38:25,470 --> 00:38:27,264 ഇതിപ്പോൾ കുറച്ചായല്ലോ. 482 00:38:28,181 --> 00:38:29,766 നീയിതുവരെ ഡോക്ടറെ കണ്ടിരുന്നില്ലേ? 483 00:38:31,059 --> 00:38:32,436 അതെന്‍റെ ടു-ഡൂ ലിസ്റ്റിൽ കിടപ്പുണ്ട്. 484 00:38:34,980 --> 00:38:37,566 ശരി, നീ സപ്ലിമെന്‍റുകൾ കഴിക്കാൻ തുടങ്ങണം. 485 00:38:42,279 --> 00:38:43,405 ഇതാ നിന്‍റെ കുഞ്ഞ്. 486 00:38:48,243 --> 00:38:49,411 അതാണോ എന്‍റെ കുഞ്ഞ്? 487 00:38:51,163 --> 00:38:55,208 23 ആഴ്ച ഗർഭിണിയാണ് നീ. 488 00:38:59,421 --> 00:39:02,841 എനിക്കതിനെ അനുഭവപ്പെടുന്നില്ല. പക്ഷേ അതനങ്ങുന്നുണ്ട്. വിചിത്രംതന്നെ. 489 00:39:03,842 --> 00:39:06,595 എല്ലാം നോർമലാണ്. നീ ചെറുപ്പമായാത് നന്നായി. 490 00:39:07,220 --> 00:39:09,806 ഒരുപാടു സ്ത്രീകൾ പ്രായം കൂടിയശേഷമാണ് ഗർഭിണികളാവുന്നത്. 491 00:39:12,893 --> 00:39:14,561 കുഞ്ഞ് ആണാണോ പെണ്ണാണോ എന്നറിയണോ? 492 00:39:46,635 --> 00:39:49,304 കുറേക്കാലം എനിക്കു നിന്നെ ഇല്ലാതാക്കണമെന്നായിരുന്നു. 493 00:39:50,597 --> 00:39:52,891 നീ ഉണ്ടാവാതിരിക്കാൻ ഞാനാഗ്രഹിച്ചു, 494 00:39:54,559 --> 00:39:57,104 പക്ഷേ ഇപ്പോഴിതാ നീയീ ലോകത്ത് ഒരാളെക്കൂടി ചേർക്കുന്നു. 495 00:39:59,106 --> 00:40:00,857 എന്തൊരു വിരോധാഭാസം, അല്ലേ? 496 00:40:08,824 --> 00:40:11,201 എന്‍റെ കുഞ്ഞിനെ വേണമെന്നു നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 497 00:40:12,577 --> 00:40:14,496 കാരണം എന്‍റെ മനസ്സിലെപ്പോഴും അതാണ്. 498 00:40:18,542 --> 00:40:19,793 അങ്ങനെ പറയരുത്. 499 00:40:22,295 --> 00:40:23,755 അങ്ങനെ ചിന്തിക്കുകപോലുമരുത്. 500 00:40:23,839 --> 00:40:25,632 ഞാൻ നിങ്ങളോട് ഒരുപാട് കടപ്പെട്ടതുപോലെ തോന്നുന്നു, 501 00:40:27,217 --> 00:40:29,511 നിങ്ങളിൽനിന്ന് ഒരുപാട് ഇല്ലാതാക്കിയതിനാൽ. 502 00:40:31,012 --> 00:40:32,806 എനിക്കത് ഒരിക്കലും പഴയപോലാക്കാനാവില്ല. 503 00:40:35,100 --> 00:40:36,726 എനിക്ക് എന്തെങ്കിലും നിങ്ങൾക്കു തരണം. 504 00:40:36,810 --> 00:40:38,520 നിനക്കു നിന്‍റെ കുഞ്ഞിനെ വേണ്ടേ? 505 00:40:43,191 --> 00:40:44,359 എനിക്കു വേണം. 506 00:40:47,070 --> 00:40:48,947 പക്ഷേ അവളുടെ ജീവിതം നശിപ്പിക്കാൻ എനിക്കുവയ്യ. 507 00:40:50,866 --> 00:40:51,867 പക്ഷേ ഞാനത് ചെയ്യും. 508 00:40:53,368 --> 00:40:54,744 അതൊരു പെൺകുഞ്ഞാണല്ലേ. 509 00:40:58,748 --> 00:41:00,667 അവളെയോർത്ത് ഇപ്പോഴേ ഞാൻ ഭയപ്പെടുകയാണ്. 510 00:41:38,371 --> 00:41:40,498 യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... 511 00:41:44,753 --> 00:41:47,672 ...ഡിപ്പാർച്ചർ ഗേറ്റ് മാറിയ വിവരം ശ്രദ്ധിക്കുക... 512 00:41:47,756 --> 00:41:48,590 മേഴ്സ്യേ! 513 00:41:50,300 --> 00:41:51,301 ഹേയ്, അമ്മേ. 514 00:41:53,220 --> 00:41:54,304 എന്തായിത്? 515 00:41:54,930 --> 00:41:57,265 അല്പം തടികൂടിയതാ. 516 00:41:58,558 --> 00:41:59,726 മിയോങ്ങ്... നീ...? 517 00:41:59,851 --> 00:42:00,852 തടിച്ചിട്ടുണ്ട്, അറിയാം. 518 00:42:02,562 --> 00:42:05,440 കളിക്കല്ലേ! ഇത് തടികൂടിയതല്ല! നീ ഗർഭിണിയാണ്! 519 00:42:05,690 --> 00:42:07,275 ദൈവമേ. ഇത് ശരിക്കും അതാണോ? 520 00:42:07,609 --> 00:42:09,736 ഞാൻ കുറെ ഡിംസും കഴിച്ചതുകൊണ്ടാണെന്നാ കരുതിയത്. 521 00:42:09,986 --> 00:42:10,820 എന്‍റെ പെണ്ണേ! 522 00:42:10,987 --> 00:42:11,947 ഇതെങ്ങനെ? 523 00:42:12,656 --> 00:42:13,740 എപ്പോൾ? 524 00:42:15,575 --> 00:42:16,993 ആരാ കുഞ്ഞിന്‍റെ അച്ഛൻ? 525 00:42:17,577 --> 00:42:20,163 നീയെന്താ ഇത് മുൻപു പറയാതിരുന്നത്! 526 00:42:20,664 --> 00:42:22,499 നേരിട്ടു പറയാൻവേണ്ടി മാറ്റിവച്ചതാ. 527 00:42:24,876 --> 00:42:27,128 മതി, ആളുകൾ നോക്കുന്നു. നമുക്ക് പോവാം. 528 00:42:29,881 --> 00:42:31,675 കുഞ്ഞുണ്ടാവുമ്പോൾ... 529 00:42:32,050 --> 00:42:33,635 ഞാൻ നിനക്ക് മിയോക് ഗുക്ക് ഉണ്ടാക്കിത്തരാം, പാലുണ്ടാവാൻ. 530 00:42:35,053 --> 00:42:36,888 ഞാന്‍ പോയി കാളയുടെ വാലും വാങ്ങണം. 531 00:42:36,972 --> 00:42:38,014 നിനക്ക് കൊളാജെൻ ആവശ്യമാണ്. 532 00:42:39,224 --> 00:42:41,518 അമ്മേ, ഒരുപാടായി. ഇനിയും ഭക്ഷണസാധനങ്ങൾ വാങ്ങല്ലേ. 533 00:42:41,601 --> 00:42:43,395 ഇവിടെ ഇനി വയ്ക്കാൻ സ്ഥലമില്ല. 534 00:42:43,937 --> 00:42:45,355 ഇതൊക്കെ ഇപ്പോഴേക്കു മാത്രമാണ്. 535 00:42:46,314 --> 00:42:51,778 നിന്‍റെ സാധനങ്ങളൊക്കെ നോക്കി എന്തൊക്കെ കൊണ്ടുപോണം, എന്തൊക്കെ കളയണം എന്നു നോക്കാം. 536 00:42:53,071 --> 00:42:54,114 ഞാൻ സഹായിക്കാം. 537 00:42:54,197 --> 00:42:55,365 എനിക്കൊപ്പം കൊണ്ടുപോകാനോ? 538 00:42:55,573 --> 00:42:57,325 അതേ, തിരിച്ച് ന്യൂയോർക്കിലേക്ക്. 539 00:42:57,784 --> 00:42:59,327 ഞാൻ നിനക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. 540 00:42:59,786 --> 00:43:01,121 നമുക്ക് ഒരുമിച്ച് തിരിച്ചുപോകാം. 541 00:43:02,080 --> 00:43:03,415 ഞാനിവിടന്നു വരുന്നില്ല അമ്മേ. 542 00:43:03,498 --> 00:43:04,332 ഇല്ലേ? 543 00:43:05,041 --> 00:43:06,084 നീ തീർച്ചയായും വരുന്നുണ്ട്. 544 00:43:06,835 --> 00:43:08,253 എനിക്കിവിടെ താമസിക്കാൻ വേണ്ടത്ര സ്ഥലമില്ല. 545 00:43:08,420 --> 00:43:09,629 ഇവിടെ താമസിക്കാൻ ആരുപറഞ്ഞു? 546 00:43:13,091 --> 00:43:14,592 പിന്നെ ആരു നോക്കും നിന്നെ? 547 00:43:22,058 --> 00:43:23,768 നീയിതുവരെ കുഞ്ഞിന്‍റെ അച്ഛന്‍റെ കാര്യം പറഞ്ഞിട്ടില്ല... 548 00:43:25,103 --> 00:43:26,146 അതിനാൽ ഞാൻ കരുതുന്നത്... 549 00:43:26,604 --> 00:43:28,315 നമുക്കയാളിൽനിന്ന് ഒന്നും പ്രതീക്ഷിക്കാനില്ലെന്നാണോ? 550 00:43:34,571 --> 00:43:36,197 അങ്ങനെയാ ഞാൻ കരുതിയത്. 551 00:43:47,792 --> 00:43:51,212 -ഡെയ്സി, വാ, പോവാം! ഡെയ്സി! -വാ ചൗൻസി. വാ! 552 00:43:51,296 --> 00:43:53,298 -ഫിലിപ്പ്, നിന്‍റെ ഹൂഡി എവിടെ? -എന്‍റെ ബാഗിൽ. 553 00:43:53,381 --> 00:43:55,216 -നിന്‍റെ ബാഗെവിടെ? -എന്‍റെ കയ്യിലുണ്ട് അമ്മേ. 554 00:43:55,300 --> 00:43:58,720 -വേഗം! ഫ്ലൈറ്റ് മിസ്സാവും. -അമ്മേ, എന്‍റെ ഹെഡ്ഫോൺ കേടുവന്നു. 555 00:43:58,803 --> 00:44:01,014 വാ, നമുക്ക് പോകണം. അല്ലെങ്കിൽ വൈകും. 556 00:44:01,514 --> 00:44:05,226 ചൗൻസി ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്തിട്ടില്ലല്ലോ, അല്ലേ? ഒന്നുംതന്നെ. 557 00:44:05,310 --> 00:44:08,938 -നന്നായി. അവനുവേണ്ട കളിപ്പാട്ടമെടുത്തോ? -ഉവ്വ്. 558 00:44:39,803 --> 00:44:41,304 നാം ആരാണെന്നാണ് നാം കരുതുന്നത്? 559 00:44:42,222 --> 00:44:43,390 നമ്മളെല്ലാം, 560 00:44:45,141 --> 00:44:47,227 ദുരന്തങ്ങളിൽനിന്ന് മുക്തരാണെന്നു കരുതുന്നു. 561 00:44:49,938 --> 00:44:52,315 അതെന്‍റെ കൂടെയില്ലാത്ത ഒരു ദിവസം പോലും എനിക്ക് സങ്കൽപ്പിക്കാനാവില്ല. 562 00:44:54,025 --> 00:44:55,902 -അതെപ്പറ്റി ഓർമ്മപ്പെടുത്താത്ത... -നിർത്ത്. 563 00:44:56,236 --> 00:44:58,488 നീ സ്വയം ശിക്ഷിക്കേണ്ടതില്ല, കേട്ടോ. 564 00:44:59,906 --> 00:45:02,867 നല്ല ജീവിതം നയിക്കാൻ ശ്രമിക്കുന്നതിലൂടെ നീ ആരെയും വഞ്ചിക്കുന്നില്ല. 565 00:45:06,871 --> 00:45:11,292 ഗസിനെ കാണാതായ ആദ്യദിവസം ഞാൻ കഠിനമായ വേദനയിലായിരുന്നു. 566 00:45:11,376 --> 00:45:13,670 സങ്കൽപ്പിക്കാൻ പോലുമാവാത്തത്ര വേദന. 567 00:45:14,003 --> 00:45:15,380 എനിക്ക് മരിക്കണമെന്നു തോന്നി. 568 00:45:17,590 --> 00:45:18,758 പക്ഷേ എനിക്കതിനു പറ്റില്ലല്ലോ, 569 00:45:19,759 --> 00:45:22,971 എന്തെന്നാൽ ഗസിനെ കണ്ടെത്താനായി ഞാൻ ജീവനോടെ ഇരിക്കേണ്ടിയിരുന്നു. 570 00:45:25,390 --> 00:45:29,060 വേദന മാത്രം അനുഭവപ്പെടുന്ന ഒരവസ്ഥയെപ്പറ്റി ചിന്തിക്കാൻപോലും ബുദ്ധിമുട്ടായിരിക്കും. 571 00:45:30,437 --> 00:45:31,521 പക്ഷേ നിനക്കതു സാധിക്കും. 572 00:45:32,856 --> 00:45:34,065 നീയിത് അതിജീവിക്കും. 573 00:45:34,149 --> 00:45:37,485 എനിക്കത് ചെയ്തേപറ്റൂ, ഡെയ്സിയ്ക്കും ഫിലിപ്പിനും വേണ്ടി. 574 00:45:42,282 --> 00:45:44,284 ദുഷ്ചിന്തകൾ നിന്നെ ബാധിക്കുമ്പോൾ... 575 00:45:44,367 --> 00:45:46,536 നീ തീരുമാനിക്കും, നീ അവയ്ക്ക് കീഴടങ്ങണോ, 576 00:45:46,619 --> 00:45:48,413 അതോ അവയെ തട്ടിമാറ്റി എഴുന്നേറ്റ്... 577 00:45:48,496 --> 00:45:49,372 പല്ലുതേച്ച്... 578 00:45:49,456 --> 00:45:50,498 കർട്ടനുകൾ നീക്ക്. 579 00:45:50,582 --> 00:45:51,958 നടക്കാനിറങ്ങ്. 580 00:45:52,041 --> 00:45:54,461 ഇപ്പോഴും നിന്‍റെ അടുത്തുള്ള കുട്ടികളെ നോക്കി... 581 00:45:58,465 --> 00:45:59,924 ഒരു പാട്ടു മൂളുക. 582 00:46:03,303 --> 00:46:05,763 നിശബ്ദത നിന്നെ പരിഭ്രമിപ്പിക്കാതിരിക്കാൻ. 583 00:46:12,103 --> 00:46:14,063 ഞാൻ കുറച്ച് മുലയൂട്ടാനുള്ള വഴികൾ ചോദിച്ചാൽ മതിയായിരുന്നു. 584 00:46:22,989 --> 00:46:25,241 -എസ്സി, എന്‍റെ ച്യൂയിംഗ് ഗം എവിടെ? -നിന്‍റെ ബാഗിൽ. 585 00:46:25,325 --> 00:46:27,702 -ഞാനതിൽ നോക്കി, അതിലില്ല. -അതിലുണ്ട്. 586 00:46:27,785 --> 00:46:30,580 എസ്സി, ഞങ്ങൾക്കതു വേണം, അല്ലെങ്കിൽ ഞങ്ങളുടെ ചെവി പൊട്ടിപ്പോവും. 587 00:46:30,997 --> 00:46:33,041 -സമയം? -ഫിലിപ്പിൻ്റെ ബാഗിലാ. 588 00:46:33,124 --> 00:46:34,375 ക്വാര്‍ട്ടര്‍ പാസ്റ്റ്, കുഴപ്പമില്ല. 589 00:46:34,459 --> 00:46:36,961 ഇനിയുമെത്ര പോവാനുണ്ട്? ഇതെന്തൊരു വലിയ എയർപോർട്ടാ. 590 00:46:37,045 --> 00:46:38,505 മടിച്ചിയാവല്ലേ ഡെയ്സി. 591 00:46:39,589 --> 00:46:40,840 മടിച്ചി ഡെയ്സി! 592 00:46:40,924 --> 00:46:42,300 -മടിച്ചി ഡെയ്സി! -എന്‍റെ ദൈവമേ. 593 00:46:42,383 --> 00:46:43,301 ഫിലിപ്പ്. 594 00:46:43,384 --> 00:46:45,720 -മിണ്ടാതിരി! അച്ഛാ, ഇതുകേട്ടോ? -ഹേയ് ഫിലിപ്പ്! നിർത്ത്! 595 00:46:45,803 --> 00:46:47,430 നീയല്ലേ കാലു വേദനിക്കുന്നെന്നു പറഞ്ഞത്. 596 00:46:47,514 --> 00:46:49,891 അത് ഫുട്ബോൾ കളിച്ചിട്ടാണ്, അല്ലാതെ മടിയായിട്ടല്ല. 597 00:46:49,974 --> 00:46:51,893 നിന്‍റെ ഫുട്ബോൾ കളി അത്ര മോശമായതുകൊണ്ടാവും ഫിലിപ്പ്! 598 00:46:51,976 --> 00:46:53,561 പിള്ളേരേ! 599 00:46:59,651 --> 00:47:00,818 എപ്പോഴാ മടക്കം? 600 00:47:08,618 --> 00:47:09,827 ഉടൻതന്നെ. 601 00:47:10,662 --> 00:47:13,039 -അമ്മോ! എത്ര വലിയ വിമാനമാന്നു നോക്കിക്കേ! -അതേ, വലുതാണ്. 602 00:47:13,122 --> 00:47:14,415 ഈ അറിയിപ്പ്... 603 00:47:14,499 --> 00:47:15,792 -അച്ഛാ, അത് നമ്മുടെയാണോ? -അതേ. 604 00:47:21,839 --> 00:47:23,883 നിങ്ങളെല്ലാവരും വീട്ടിലെത്തുന്നത് നന്നായിരിക്കും. 605 00:47:29,847 --> 00:47:32,016 എനിക്ക് ഗസ് ഇല്ലാതെ ഒരു വീടില്ല. 606 00:47:38,648 --> 00:47:40,775 -നീ ബാത്ത്റൂമിന് അടുത്താ. -ഹേയ്. ഹേയ്. 607 00:47:40,858 --> 00:47:42,694 ഞാനെന്തിനു ബാത്ത്റൂമിന്‍റെ അടുത്തിരിക്കണം? 608 00:47:42,777 --> 00:47:45,446 -ഞാൻ നടുവിലെ സീറ്റിൽ ഇരിക്കില്ല. -പിള്ളേരേ, നാം കേറാന്‍ പോവാണ്. 609 00:47:45,530 --> 00:47:48,157 -അതെന്താ? -പിള്ളേരേ, നമുക്ക് സീറ്റ് മാറ്റാം. 610 00:47:49,325 --> 00:47:50,159 മാര്‍ഗരറ്റ്. 611 00:47:50,577 --> 00:47:51,661 എന്തുപറ്റി? 612 00:47:52,120 --> 00:47:53,204 എനിക്കു വയ്യ. 613 00:47:54,664 --> 00:47:55,498 അമ്മേ? 614 00:47:55,582 --> 00:47:56,916 -ഹേയ്. -അമ്മേ? 615 00:47:57,875 --> 00:47:58,918 ശരി. 616 00:47:59,377 --> 00:48:01,296 -എനിക്കവനെ ഇവിടെ വിട്ടിട്ടു വരാനാവില്ല. -അറിയാം. 617 00:48:01,379 --> 00:48:02,755 അറിയാം. 618 00:48:02,839 --> 00:48:04,048 -മനസ്സിലാവും. -എന്ത്? 619 00:48:04,132 --> 00:48:06,175 -എനിക്കു വയ്യ. -നില്‍ക്ക്. 620 00:48:06,342 --> 00:48:07,218 സാരമില്ല. 621 00:48:08,052 --> 00:48:10,013 -ഓക്കേ? സാരമില്ല. -അമ്മേ, എന്താ... 622 00:48:10,096 --> 00:48:12,056 സാരമില്ല. സാരമില്ല. 623 00:48:12,140 --> 00:48:12,974 അവനെ വീട്ടിൽ കൊണ്ടുവാ. 624 00:48:13,141 --> 00:48:16,644 -എന്താ അമ്മേ കാണിക്കുന്നത്? പോവാം! -അമ്മ നമ്മെ വീട്ടിൽ വന്നു കാണും, ഓക്കേ? 625 00:48:16,728 --> 00:48:18,187 നമുക്കവളെ പിന്നെ കാണാം. 626 00:48:18,271 --> 00:48:21,024 ഡെയ്സി, എനിക്കവനെ ഇവിടെ വിട്ടിട്ടു പോരാനാവില്ല. 627 00:48:21,107 --> 00:48:23,443 ഈ ലോകത്തെ ഏറ്റവും മോശം അമ്മയാണ് നിങ്ങൾ, 628 00:48:23,526 --> 00:48:25,987 എനിക്കു നിങ്ങളെ വെറുപ്പാണ്. 629 00:48:26,070 --> 00:48:27,488 -ഡെയ്സി! -ഡെയ്സി. 630 00:48:29,073 --> 00:48:30,408 ഐ ലവ് യു, അമ്മേ. 631 00:48:31,326 --> 00:48:33,578 ലോസ് ഏഞ്ചൽസിലേക്കുള്ള ഫ്ലൈറ്റ് 852-നുള്ള അവസാന ബോർഡിംഗ് കോൾ. 632 00:48:33,661 --> 00:48:35,079 -ഫിലിപ്പ്, നമുക്ക് പോകണം. -അച്ഛാ! 633 00:48:35,204 --> 00:48:37,123 -വാ. പേടിക്കണ്ട. -വാ! 634 00:48:37,206 --> 00:48:39,667 അമ്മയെ പിന്നെ കാണാം മോനേ. ഓക്കേ? 635 00:48:43,963 --> 00:48:44,797 എസ്സി. 636 00:48:48,676 --> 00:48:49,677 എനിക്ക് മനസ്സിലാവും. 637 00:48:53,348 --> 00:48:55,642 നിങ്ങൾ നന്നായിരിക്കൂ, ഓക്കേ? 638 00:49:42,271 --> 00:49:44,732 -ഹലോ! ഹായ്! -ഹലോ! 639 00:49:44,816 --> 00:49:47,610 ആഹാ, ഇത് പെർഫെക്റ്റ് ആണല്ലോ. ഇതുതന്നെയാണ് ഞാൻ ആഗ്രഹിച്ചത്. 640 00:49:47,777 --> 00:49:50,029 -വളരെ നന്ദി. -നല്ല ഭാരമുണ്ട്. 641 00:49:50,113 --> 00:49:52,198 -ഞാനിതെടുക്കാന്‍ പോവാ... -ഞാനെടുക്കാം അത്. 642 00:49:52,281 --> 00:49:53,116 -ശരി. -ങാ. 643 00:49:53,199 --> 00:49:55,618 -ഞാനിത് എടുത്തു. നന്ദി. -ബൈ! 644 00:49:55,702 --> 00:49:56,661 നന്ദി! 645 00:50:00,957 --> 00:50:02,125 പരവതാനിയേന്തിയ വനിത. 646 00:50:02,208 --> 00:50:03,543 സോറി. 647 00:50:05,378 --> 00:50:06,504 എന്നോട് ക്ഷമിക്കൂ. 648 00:50:19,976 --> 00:50:20,810 കുഴപ്പമില്ല. 649 00:50:20,893 --> 00:50:22,770 നന്ദി. 650 00:50:25,690 --> 00:50:27,483 ക്ഷമിക്കണേ. 651 00:50:27,942 --> 00:50:29,026 നന്ദി! 652 00:50:30,153 --> 00:50:31,237 എക്സ്ക്യൂസ് മി. 653 00:50:31,571 --> 00:50:32,530 എക്സ്ക്യൂസ് മി. 654 00:50:32,613 --> 00:50:34,782 ക്ഷമിക്കണേ. ഒരു നിമിഷം. 655 00:50:52,550 --> 00:50:53,885 കുറച്ച് ഗോം-ടാങ്ങ് കഴിക്ക്. 656 00:50:55,970 --> 00:50:57,263 വിഷമിക്കാതിരിക്ക്. 657 00:51:08,816 --> 00:51:09,734 ഇങ്ങടുത്തുവാ. 658 00:51:12,278 --> 00:51:13,362 മതി അമ്മേ. ഞാൻ ഓക്കേയാണ്. 659 00:51:13,446 --> 00:51:14,614 അടുത്തുവാ! 660 00:51:26,167 --> 00:51:30,129 എന്‍റെ കുഞ്ഞിനൊരു കുഞ്ഞുണ്ടാവുന്നോ...? 661 00:52:03,746 --> 00:52:05,206 ഉമ്മാ. 662 00:52:15,258 --> 00:52:17,009 എല്ലാം ശരിയാവും... 663 00:52:18,678 --> 00:52:19,971 ഉമ്മ ഇവിടെയുണ്ടല്ലോ. 664 00:52:37,405 --> 00:52:38,531 കരച്ചിൽ നിർത്ത്. 665 00:52:42,076 --> 00:52:44,954 കുഞ്ഞിന്‍റെ ആരോഗ്യത്തിന് നീ നന്നായി ഭക്ഷണം കഴിക്കണം. 666 00:52:46,289 --> 00:52:47,623 കുറച്ചു സൂപ്പ് കുടിക്ക്. 667 00:52:48,749 --> 00:52:50,418 ഞാൻ കുറച്ചു ചോറു കൊണ്ടുവരാം. 668 00:53:44,972 --> 00:53:48,184 ഞാന്‍ ചെയ്തതിനെപ്പറ്റി ഓര്‍ക്കാത്ത ഒരു നിമിഷം പോലുമില്ല. 669 00:53:50,227 --> 00:53:52,772 ഞാന്‍ നിന്നെപ്പറ്റി ഓര്‍ക്കാത്ത ഒരു നിമിഷം പോലുമില്ല. 670 00:53:55,316 --> 00:53:57,318 ഞാനൊരു സവിശേഷ സംഭവമാണ് പ്രതീക്ഷിച്ചത്. 671 00:53:58,778 --> 00:54:00,988 സങ്കല്‍പ്പിക്കാന്‍ പോലുമാവാത്ത ഒരു കാരുണ്യപ്രവൃത്തി, 672 00:54:02,239 --> 00:54:05,451 ഒരു മാപ്പുനല്‍കല്‍, എല്ലാം പഴയപോലാക്കാന്‍ കഴിയുന്ന ഒന്ന്. 673 00:54:06,953 --> 00:54:09,330 അതെനിക്ക് വീണ്ടും ജീവിക്കാന്‍ അനുവാദം തന്നേനെ. 674 00:54:12,416 --> 00:54:14,794 പക്ഷേ എല്ലാം പഴയപോലാക്കുന്ന മായാജാലം ഒന്നുംതന്നെയില്ല. 675 00:54:15,586 --> 00:54:17,797 വേദന സഹിച്ചുകൊണ്ടുതന്നെ ജീവിതം തുടരണം. 676 00:54:20,341 --> 00:54:21,801 വേദന തൻ്റെതന്നെ ഒരു ഭാഗമായിമാറും. 677 00:54:22,009 --> 00:54:24,303 വൈകാതെതന്നെ അതില്ലാതെ സ്വയം തിരിച്ചറിയാന്‍ പറ്റാതെയാകും. 678 00:54:27,765 --> 00:54:28,891 എല്ലാത്തിലുമുപരി, 679 00:54:29,976 --> 00:54:32,603 ഭാവിയിലെന്നെങ്കിലും നീ സന്തോഷമായി ഇരിക്കുമെന്ന് ഞാന്‍ ആശിക്കുന്നു. 680 00:54:34,397 --> 00:54:37,400 ഇടയ്ക്കെപ്പോഴെങ്കിലും വേദന മറന്നുകൊണ്ട് ജീവിക്കുന്നതായി. 681 00:54:40,236 --> 00:54:43,447 ഞാനും... സന്തോഷമായി ഇരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 682 00:54:45,449 --> 00:54:46,492 എൻ്റെ മോള്‍ക്കുവേണ്ടി. 683 00:54:48,703 --> 00:54:49,662 എനിക്കുവേണ്ടി. 684 00:54:51,998 --> 00:54:54,417 വീണ്ടും ജീവിക്കാനുള്ള തീരുമാനം സ്വയം മാത്രമേ എടുക്കാനാകൂ. 685 00:54:59,463 --> 00:55:01,507 ഒരു കാലിനു മുന്നിലേക്ക് മറ്റേ കാല്‍ എടുത്തുവച്ച്... 686 00:55:03,801 --> 00:55:05,761 തുടരെ ശ്വാസമെടുത്ത്... 687 00:55:09,640 --> 00:55:10,891 നാം മൂളിപ്പാടും. 688 00:57:19,228 --> 00:57:21,230 ഉപശീർഷകം വിവർത്തനംചെയ്തത് ശ്യാം ടി.കെ. 689 00:57:21,313 --> 00:57:23,315 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ