1 00:00:00,042 --> 00:00:01,251 റീച്ചറിൽ ഇതിനുമുൻപ്… 2 00:00:01,252 --> 00:00:03,086 നിങ്ങൾ മൂന്നാളും ഇവിടെയുണ്ടെന്ന് ആർക്കുമറിയില്ല. 3 00:00:03,087 --> 00:00:05,380 നിങ്ങളെ അമേരിക്കൻ മണ്ണിലെ ശത്രു ഭടന്മാരെപ്പോലെ കണക്കാക്കും. 4 00:00:05,381 --> 00:00:06,798 ഞങ്ങൾക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാം. 5 00:00:06,799 --> 00:00:09,885 അന്ന മെറിക്ക് തനിക്ക് ട്രെയിനിൽ വച്ചു തന്ന ഡ്രൈവ് എവിടെ? 6 00:00:15,641 --> 00:00:16,558 അകത്തു കയറ്! 7 00:00:16,559 --> 00:00:20,562 - നിങ്ങളാരാണ്? - റസൽ പ്ലം. സ്വതന്ത്ര പത്രപ്രവർത്തകൻ. 8 00:00:20,563 --> 00:00:21,521 ഇതെല്ലാം എന്താ? 9 00:00:21,522 --> 00:00:24,315 എൻ്റെ ഗവേഷണം. ഞാൻ വർഷങ്ങളായി സിഐഎയെപ്പറ്റി അന്വേഷിക്കുകയാണ്. 10 00:00:24,316 --> 00:00:27,193 90കളിൽ എൻ്റെ അമ്മ ജോൺ എന്ന് പേരുള്ള ഒരു സൈനികനെ കണ്ടുമുട്ടി. 11 00:00:27,194 --> 00:00:29,571 കോൺഗ്രസ്‌മാൻ ജോൺ സാംസൺ. 12 00:00:29,572 --> 00:00:32,449 അവർ പ്രണയിച്ചു. ഇപ്പോ നിങ്ങൾ നടക്കുന്നത് അതിൻ്റെ അനന്തരഫലത്തിനൊപ്പമാണ്. 13 00:00:32,450 --> 00:00:34,617 മജ്ജ മാറ്റിവെക്കണം എന്ന് ഡോക്ടർമാർ പറയുന്നു, 14 00:00:34,618 --> 00:00:36,161 പക്ഷേ ചേരുന്നത് കിട്ടാനില്ല. 15 00:00:36,162 --> 00:00:38,371 എൻ്റെ ആളെ ഗർഭം ധരിച്ച സമയത്ത് നിങ്ങളവിടെ ഉണ്ടായിരുന്നു. 16 00:00:38,372 --> 00:00:39,581 എനിക്ക് പ്രണയമുണ്ടായിരുന്നെന്നോ? 17 00:00:39,582 --> 00:00:42,710 ഞങ്ങളെ വെറുതേ വിടുന്നതിന് നിങ്ങൾക്ക് വേണ്ടത് എൻ്റെ ഡിഎൻഎ ആണെങ്കിൽ, 18 00:00:43,919 --> 00:00:44,754 ഇതാ. 19 00:00:45,254 --> 00:00:47,214 ആരോ ഡ്രൈവ് അന്വേഷിക്കുന്നുണ്ടായിരുന്നു. 20 00:00:47,840 --> 00:00:49,132 തൻ്റെ മരുമകനാണോ? 21 00:00:49,133 --> 00:00:50,842 അവനെന്നെ തിരിച്ചുവിളിക്കുമെന്ന് കരുതുന്നു. 22 00:00:50,843 --> 00:00:52,427 സാംസണോട് സംസാരിക്കുന്ന ആൾ ആരാണ്? 23 00:00:52,428 --> 00:00:54,597 നോളൻ കേഹിൽ. സാംസൻ്റെ ചീഫ് ഓഫ് സ്റ്റാഫ്. 24 00:00:55,097 --> 00:00:57,098 അന്ന ആത്മഹത്യ ചെയ്തപ്പോൾ ഒരു നാലാം സാക്ഷി 25 00:00:57,099 --> 00:00:59,018 ഉണ്ടായിരുന്നെന്ന് ഞാൻ പറഞ്ഞില്ലേ? 26 00:01:17,703 --> 00:01:18,620 നിങ്ങൾ തിരിച്ചെത്തിയോ? 27 00:01:18,621 --> 00:01:19,663 വാൻ താഴെയുണ്ട്. 28 00:01:20,706 --> 00:01:21,623 ഇതാ. 29 00:01:21,624 --> 00:01:22,999 ഇതെന്താ? 30 00:01:23,000 --> 00:01:23,876 ഒരു പൂച്ച. 31 00:01:24,502 --> 00:01:27,170 നോളൻ കേഹിലിനെപ്പറ്റി കിട്ടാവുന്ന എല്ലാ വിവരവും ഞങ്ങൾക്ക് വേണം. 32 00:01:27,171 --> 00:01:28,797 അയാൾ സാംസൻ്റെ ചീഫ് ഓഫ് സ്റ്റാഫ് ആണ്. 33 00:01:28,798 --> 00:01:30,215 എന്താ? എന്തുപറ്റി? 34 00:01:30,216 --> 00:01:31,258 എൻ്റെ സഹോദരി… 35 00:01:33,636 --> 00:01:34,845 അന്ന, അവൾ… 36 00:01:35,638 --> 00:01:38,056 നിങ്ങൾ വാനിൽ ഇരുന്ന് പറഞ്ഞ ആളോ? 37 00:01:38,057 --> 00:01:40,225 പെൻ്റഗണിൽ ജോലി ചെയ്യുന്നു, ഒരു ഡ്രൈവ് കയ്യിലുണ്ടായിരുന്നു? 38 00:01:40,226 --> 00:01:43,938 രണ്ട് ദിവസം മുമ്പ് ബ്രോഡ് സ്ട്രീറ്റ് ലൈനിൽ വച്ച് അവർ തലയ്ക്ക് വെടിവച്ചു. 39 00:01:52,488 --> 00:01:53,447 ഒന്ന് മയത്തിൽ പറയ്. 40 00:01:55,991 --> 00:01:59,035 കേഹിൽ അന്നുരാത്രി ആ ട്രെയിനിലുണ്ടാരുന്നു. അതെന്തിനാണെന്ന് നമുക്കറിയണം. 41 00:01:59,036 --> 00:02:01,788 ഒരു സ്ത്രീ ആത്മഹത്യ ചെയ്ത ട്രെയിനിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന 42 00:02:01,789 --> 00:02:03,832 സ്ഥാനാർത്ഥിയുടെ ചീഫ് ഓഫ് സ്റ്റാഫ് ഉണ്ടായിരുന്നെന്നോ? 43 00:02:03,833 --> 00:02:06,459 അതിൻ്റെ പേരിൽ സിഐഎ ആളുകളെ തട്ടിക്കൊണ്ട് പോകുന്നെന്നോ? 44 00:02:06,460 --> 00:02:10,840 അതൊരു ദുരന്തം തന്നെയാണ്. പക്ഷേ, അതൊരു വാർത്തയും കൂടിയാണ്. 45 00:02:11,799 --> 00:02:13,675 ഞാൻ ഒന്നാലോചിക്കട്ടെ, ചില രേഖകൾ നോക്കാം. 46 00:02:13,676 --> 00:02:15,468 ഇത് ബെൻ ആണ്. ഒരു ശബ്ദസന്ദേശം അയയ്ക്കൂ, 47 00:02:15,469 --> 00:02:18,346 അല്ലെങ്കിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കും പോലെ മെസ്സേജ് ചെയ്യൂ. 48 00:02:18,347 --> 00:02:21,307 മെയിൽ ബോക്സ് നിറഞ്ഞിരിക്കുന്നു, ഇനി സന്ദേശങ്ങൾ സ്വീകരിക്കുന്നില്ല. 49 00:02:21,308 --> 00:02:22,309 നാശം! 50 00:02:29,108 --> 00:02:32,278 ഞാൻ നോക്കിക്കോളാം. ക്ഷമിക്കൂ. 51 00:02:33,279 --> 00:02:36,739 ഇയാളൊരു ബാദ്ധ്യതയാണ്. അനുഭവജ്ഞാനമില്ല. വൈകാരികത മാത്രം. 52 00:02:36,740 --> 00:02:38,491 - അയാളൊരു പോലീസുകാരനാണ്. - മെയ്ബെറിയിൽ നിന്ന്. 53 00:02:38,492 --> 00:02:40,159 - മെയ്ഫീൽഡിൽ നിന്ന്. - ഒന്നുതന്നെ. 54 00:02:40,160 --> 00:02:43,121 എതിരാളികൾ ആരാണെന്ന് നമുക്കറിയില്ല. കിട്ടാവുന്ന എല്ലാ സഹായവും നമുക്ക് വേണം. 55 00:02:43,122 --> 00:02:44,789 - ഇയാൾ നമ്മളെ സഹായിക്കില്ല. - എങ്ങനെയറിയാം? 56 00:02:44,790 --> 00:02:48,334 നിയമവിരുദ്ധമായ എന്തിലെങ്കിലും പെട്ട് മരിച്ച ഒരു കൂടപ്പിറപ്പ് തനിക്കുണ്ടോ? 57 00:02:48,335 --> 00:02:49,919 - ഉണ്ട്. - എന്ത്? 58 00:02:49,920 --> 00:02:53,924 ഇയാൾ സ്വയം നിയന്ത്രിച്ചില്ലെങ്കിൽ, ഞാൻ വഴിയിൽ ഇറക്കിവിടും. പറഞ്ഞേക്കാം. 59 00:02:55,009 --> 00:02:56,217 താൻ ആരെയാ വിളിക്കുന്നത്? 60 00:02:56,218 --> 00:02:59,637 ലൈല. സാംസൺ അവളുടെ അച്ഛനല്ല എന്നു പറയുന്നത് സത്യമാണ്. 61 00:02:59,638 --> 00:03:01,639 ഡി എൻ എ തരാൻ പറയുന്നതിനു മുമ്പ് സമ്മതിച്ചു. 62 00:03:01,640 --> 00:03:04,142 അവളെന്തിനാ എന്നോട് കള്ളം പറഞ്ഞതെന്നും അവൾക്കെന്തറിയാമെന്നും അറിയണം. 63 00:03:04,143 --> 00:03:06,228 ശരി. ഒരുപാട് വിവരം കിട്ടി. 64 00:03:07,938 --> 00:03:10,440 സാംസൺൻ്റെ അതേ ഡെൽറ്റ ടീമിലാണ് കേഹിൽ സേവനമനുഷ്ഠിച്ചിരുന്നത്. 65 00:03:10,441 --> 00:03:12,525 അയാൾ സാംസൺൻ്റെ കമാൻഡിങ് ഓഫീസറായിരുന്നു. 66 00:03:12,526 --> 00:03:15,612 ഒളിമ്പിക്സിലെക്കാൾ അധികം മെഡലുകൾ ലഭിച്ചിട്ടുണ്ട്. അയാൾക്ക് ഒരുപാടറിയാം. 67 00:03:15,613 --> 00:03:18,531 കൊള്ളാം. പിന്നെ നമ്മളെന്തിനാ ഇവിടെ നിൽക്കുന്നത്? പോയി അയാളെ പിടികൂടാം. 68 00:03:18,532 --> 00:03:20,575 - അയാൾ സംസാരിക്കില്ല. - എങ്കിൽ നമ്മൾ സംസാരിപ്പിക്കും. 69 00:03:20,576 --> 00:03:23,703 നമുക്കൊരു കോൺഗ്രസ്‌മാൻ്റെ ചീഫിനെ പിടിച്ച് തല്ലാനാവില്ല. 70 00:03:23,704 --> 00:03:27,874 ആ പെണ്ണിനെ പല കഷ്ണങ്ങളാക്കി. എനിക്കെൻ്റെ മരുമകനെ തിരിച്ചു വേണം! 71 00:03:27,875 --> 00:03:30,252 ജേക്കബ്, ഞങ്ങൾ നിന്നോട് വഴക്കിനില്ല. അത്-- 72 00:03:31,211 --> 00:03:32,129 ആരോ പുറത്തുണ്ട്. 73 00:03:37,468 --> 00:03:39,469 അത് സിഐഎയുടെ രഹസ്യകേന്ദ്രത്തിൽ നിന്നുള്ള ആളുകളാണ്. 74 00:03:39,470 --> 00:03:40,554 അവരെങ്ങനെ നമ്മളെ കണ്ടെത്തി? 75 00:03:41,430 --> 00:03:43,139 നാശം. 76 00:03:43,140 --> 00:03:44,058 നീ എന്താ ചെയ്തത്? 77 00:03:44,767 --> 00:03:47,518 നിങ്ങളെനിക്ക് പണി തന്നപ്പോൾ ഞാൻ 4ചാനിൽ പോസ്റ്റ് ചെയ്തു, 78 00:03:47,519 --> 00:03:50,188 ഞാൻ ഫില്ലി സബ്‌വേയിൽ ഒരു ഡ്രൈവ് കണ്ടെത്തിയെന്ന്. 79 00:03:50,189 --> 00:03:54,192 അതിൽ സൈനിക രേഖകളും വശത്ത് അന്ന മെറിക്കിൻ്റെ പേരും ഉണ്ടായിരുന്നു. 80 00:03:54,193 --> 00:03:56,778 ആർക്കെങ്കിലും എന്തെങ്കിലും അറിയാമെങ്കിൽ അവർ ബന്ധപ്പെടണമെന്ന്. 81 00:03:56,779 --> 00:03:57,695 ഇതെന്ത് കോപ്പ്? 82 00:03:57,696 --> 00:03:59,739 എന്നോട് ഒന്നും പറഞ്ഞില്ല. എൻ്റെ വാനും മോഷ്ടിച്ചു! 83 00:03:59,740 --> 00:04:01,616 ഈ വാർത്ത എനിക്കെൻ്റെ തൊഴിൽ തിരികെത്തരും. 84 00:04:01,617 --> 00:04:03,993 വിവരമറിയാവുന്ന ആരെയെങ്കിലും പുറത്തിറക്കാനാവുമെന്ന് ഞാൻ കരുതി. 85 00:04:03,994 --> 00:04:06,663 അവർ കണ്ടെത്താതിരിക്കാൻ ഞാനൊരു രഹസ്യ വിപിഎൻ ആണ് ഉപയോഗിച്ചത്. 86 00:04:06,664 --> 00:04:08,123 പക്ഷേ ആരോ കണ്ടുപിടിച്ചു. 87 00:04:08,749 --> 00:04:09,833 ആരോ രണ്ടുപേർ കണ്ടുപിടിച്ചു. 88 00:04:11,001 --> 00:04:13,587 അതേ. വേറൊരു കാർ നിറയെ ഗുണ്ടകളും എത്തിയിട്ടുണ്ട്. 89 00:04:14,338 --> 00:04:16,923 മുഖത്ത് ചതവുള്ളവൻ ഇന്നലെ ലൈലയുടെ ഹോട്ടലിൽ വന്നിരുന്നു. 90 00:04:16,924 --> 00:04:18,091 ഇവന്മാർ ആരാണ്? 91 00:04:18,092 --> 00:04:20,218 അവർ സ്വകാര്യ കോണ്ട്രാക്ടർമാരോ 92 00:04:20,219 --> 00:04:22,971 അല്ലെങ്കിൽ '75 സിൻസിനാറ്റി റെഡ്സോ ആയിക്കോട്ടെ, ഇവിടെ വരുന്നത് നല്ലതല്ല. 93 00:04:22,972 --> 00:04:25,348 ആ ബിഗ് റെഡ് മെഷീൻ ആർക്കെങ്കിലും വേണ്ടി പണിയെടുക്കുകയാണോ? 94 00:04:25,349 --> 00:04:26,517 ആയിരിക്കാം. 95 00:04:30,020 --> 00:04:32,481 - അവർ ഒരുമിച്ചാണെന്ന് തോന്നുന്നില്ല. - അവർ വരുന്നുണ്ട്. 96 00:04:33,941 --> 00:04:35,900 നാശം. അവർ കറൻ്റ് കട്ട് ചെയ്തു. 97 00:04:35,901 --> 00:04:39,487 അവർ കയറി വന്ന് നമ്മളെ കണ്ടെത്തും വരെ, നടപടിക്രമമനുസരിച്ച് തെരച്ചിൽ നടത്തും. 98 00:04:39,488 --> 00:04:41,406 ഒരു ഗോവണിയേ ഉള്ളൂ. നമ്മൾ അവരുടെ മുന്നിൽ പെടും. 99 00:04:41,407 --> 00:04:43,324 മേൽക്കൂര വഴി കയറാമോ? അഗ്നിരക്ഷാ മാർഗ്ഗം ഉണ്ടോ? 100 00:04:43,325 --> 00:04:44,826 - ഇല്ല! - നിങ്ങളുടെ കത്തികളെവിടെ? 101 00:04:44,827 --> 00:04:47,328 - കത്തിയില്ല. ഞാൻ പാഴ്സലാ വാങ്ങാറ്. - ആയുധങ്ങൾ വല്ലതും ഉണ്ടോ? 102 00:04:47,329 --> 00:04:49,080 കടന്നലിനെ ഓടിക്കാനുള്ള സ്പ്രേ അഞ്ചെണ്ണമുണ്ട്. 103 00:04:49,081 --> 00:04:50,623 - അതെന്തിനാ? - ഇവിടെ കടന്നലുകൾ ഉണ്ട്. 104 00:04:50,624 --> 00:04:52,793 അവ എടുക്ക്. ജേക്കബ്, ആ അഗ്നിശമനി എടുക്ക്. 105 00:04:57,006 --> 00:04:57,840 ഇവിടെ നിൽക്ക്. 106 00:04:58,841 --> 00:05:02,219 അത് കവറായി ഉപയോഗിക്കണം, അപ്പോൾ ടമാരയ്ക്ക് സൂചന കിട്ടുമ്പോൾ വെടിവെക്കാം. 107 00:05:03,721 --> 00:05:05,014 എന്താ സൂചന? 108 00:05:06,223 --> 00:05:07,099 അലർച്ച. 109 00:05:08,142 --> 00:05:13,063 റീച്ചർ 110 00:05:30,998 --> 00:05:32,666 വേഗം, അവർ വന്നോണ്ടിരിക്കുവാ. 111 00:06:06,867 --> 00:06:07,701 ആരുമില്ല. 112 00:06:22,633 --> 00:06:23,591 ശബ്ദമുണ്ടാക്കാതിരിക്ക്! 113 00:06:23,592 --> 00:06:25,427 എനിക്കാ കടന്നൽ സ്പ്രേ കാണാനാവുന്നില്ല! 114 00:07:26,196 --> 00:07:27,030 ചെയ്യ്! 115 00:08:01,190 --> 00:08:03,192 നീ ഇപ്പോഴും ജീവിച്ചിരുപ്പുണ്ടോ? കൊള്ളാം. 116 00:08:14,786 --> 00:08:16,245 നീ ആർക്കുവേണ്ടിയാണ് ജോലി ചെയ്യുന്നത്? 117 00:08:16,246 --> 00:08:17,288 എനിക്കൊരു ഡോക്ടറെ വേണം. 118 00:08:17,289 --> 00:08:19,415 ഡോക്ടറെ വേണോ? നിന്നെ ആരാ വാടകയ്ക്ക് അയച്ചതെന്ന് പറ. 119 00:08:19,416 --> 00:08:20,917 - പ്ലീസ്. - ബെൻ എവിടെയാണെന്ന് പറ-- 120 00:08:20,918 --> 00:08:22,461 ഹേയ്! ഇയാളെ ഇവിടുന്ന് കൊണ്ടുപോകൂ! 121 00:08:23,462 --> 00:08:25,087 താൻ ശാന്തനായിരിക്കണം. 122 00:08:25,088 --> 00:08:26,964 ശാന്തനായിരിക്കാനോ? ബെൻ എവിടെയാണെന്ന് ഇവനറിയാം. 123 00:08:26,965 --> 00:08:29,300 ഇയാളെ കൊന്നാൽ ഇയാൾ ഒരു വിവരവും നൽകില്ല. 124 00:08:29,301 --> 00:08:31,678 നമുക്ക് വിവരം കിട്ടണമെങ്കിൽ അയാൾ ജീവനോടിരിക്കണം. 125 00:08:36,308 --> 00:08:37,517 അത് നടക്കില്ല. 126 00:08:39,478 --> 00:08:42,648 - നിങ്ങളയാളെ കൊള്ളയടിക്കുകയാണോ? - ഇവന്മാർ ആരാണെന്ന് നമുക്ക് കണ്ടെത്തണം. 127 00:08:44,024 --> 00:08:46,359 ഇവരുടെ തോക്കുകൾ, കൊലചെയ്യപ്പെട്ട സിഐഎക്കാരിലേക്ക് ചെന്നെത്തും. 128 00:08:46,360 --> 00:08:47,443 നാശം. 129 00:08:47,444 --> 00:08:48,819 എന്താണിത്? 130 00:08:48,820 --> 00:08:52,949 രണ്ട് വിലാസങ്ങൾ. ഒന്ന് ഇവിടുത്തേത്, ഒന്ന്, ഞാൻ കരുതുന്നത് ആയിരിക്കല്ലേ എന്നാണ്. 131 00:08:52,950 --> 00:08:54,576 ശരി, നമുക്ക് പോകണം ഗയ്സ്. 132 00:08:56,370 --> 00:08:57,787 ലൈല, ഇത് റീച്ചറാണ്. 133 00:08:57,788 --> 00:09:00,122 നിൻ്റെ ഹോട്ടലിൽ വന്നവൻ ഇവിടെയും വന്നിരുന്നു. 134 00:09:00,123 --> 00:09:01,415 അവൻ ഇനിയൊരു പ്രശ്നമാകില്ല, 135 00:09:01,416 --> 00:09:03,960 പക്ഷേ അവൻ്റടുത്ത് ആ റിറ്റൻ ഹൗസ് ഹോട്ടലിൻ്റെ വിലാസം ഉണ്ടായിരുന്നു. 136 00:09:03,961 --> 00:09:07,172 നീ ഇപ്പോൾ അവിടെയാണെങ്കിൽ, സ്ഥലം വിട്ടോളൂ. ഞാൻ നിന്നെ കണ്ടുപിടിച്ചോളാം. 137 00:09:16,848 --> 00:09:17,765 - ഹേയ്. - എന്താ? 138 00:09:17,766 --> 00:09:19,476 - താൻ ഓക്കെയാണോ? - അതേടോ. ഞാൻ… 139 00:09:20,227 --> 00:09:21,519 എനിക്ക് ഡിസിയിൽ നിന്ന് പോകണം. 140 00:09:21,520 --> 00:09:24,647 നമ്മൾ ആരുടെയെങ്കിലും കണ്ണിലെ കരടാണെങ്കിൽ ഈ നഗരം എത്ര അപകടകരമാണെന്ന് തനിക്കറിയില്ല. 141 00:09:24,648 --> 00:09:27,149 അവരെൻ്റെ തൊഴിൽ കളഞ്ഞു, ഇനി അവരെന്നെ കൊല്ലും. 142 00:09:27,150 --> 00:09:29,361 നമുക്ക് കുറച്ചുകൂടി വേഗത്തിൽ പോകാമോ? 143 00:09:30,320 --> 00:09:32,363 ടൗണിൽ ഒന്ന് നിർത്തണം. 144 00:09:32,364 --> 00:09:35,366 - എന്താ? താൻ തമാശ പറയുകയാണോ? - നമ്മൾ രക്ഷപ്പെട്ടോടുകയാ, കാശ് വേണം. 145 00:09:35,367 --> 00:09:37,451 നമ്മൾ നഗരത്തിലുള്ളപ്പോൾത്തന്നെ ഒരു എ.റ്റി.എമ്മിൽ കയറണം. 146 00:09:37,452 --> 00:09:38,828 നമ്മൾ ഡി.സിയിലാണെന്ന് ഇവർക്കറിയാം. 147 00:09:38,829 --> 00:09:41,414 അവർ എറ്റിഎം നോക്കി വരുമ്പോഴേക്ക് നമ്മൾ വളരെദൂരം എത്തിയിട്ടുണ്ടാകും. 148 00:09:41,415 --> 00:09:42,957 അവർ ഇപ്പോഴേ നമ്മുടെ പിന്നാലെ ഉണ്ടാവും. 149 00:09:42,958 --> 00:09:46,085 അവർ തട്ടിൻപുറത്തേക്ക് കയറിവരും മുമ്പുതന്നെ എൻ്റെ വാൻ കണ്ടിട്ടുണ്ട്, 150 00:09:46,086 --> 00:09:48,963 അവർ മേലാളന്മാരെ അറിയിച്ചു കാണും. നമ്മുടെ വണ്ടി തിരിച്ചറിയും. 151 00:09:48,964 --> 00:09:50,506 തനിക്ക് വേറെ കവർ വല്ലതും ഉണ്ടോ? 152 00:09:50,507 --> 00:09:52,800 അവർക്ക് മേക്കും മോഡലും അറിയാനാകും. നമുക്ക് വേറൊരു വണ്ടി വേണം! 153 00:09:52,801 --> 00:09:54,135 നമ്മൾ സിഐഎ അന്വേഷിക്കുന്നവരാണ്. 154 00:09:54,136 --> 00:09:56,722 നമുക്ക് നേരേ ഹെർട്സിൽ പോയി നമ്മുടെ ലൈസൻസ് നൽകാനാവില്ല. 155 00:09:58,056 --> 00:10:01,143 എനിക്കൊരു സ്ഥലം അറിയാം. രണ്ടുമണിക്കൂറിനുള്ളിൽ അവിടെ എത്താം. 156 00:10:07,566 --> 00:10:10,610 {\an8}ഫിലഡെൽഫിയ 157 00:10:13,196 --> 00:10:14,364 യോ സൈറസ്! 158 00:10:19,369 --> 00:10:21,996 തുലയാനായിട്ട്. വേണ്ട. 159 00:10:21,997 --> 00:10:23,914 ഞാനും ഡോക്കർട്ടിയും ഒരു കരാറിൽ എത്തിയിരുന്നു. 160 00:10:23,915 --> 00:10:27,460 ഞാനാ നോറിസ്ടൗണിലെ പിള്ളേരെ പിടിക്കാൻ സഹായിക്കാം, നിങ്ങൾ എന്നെ വെറുതേ വിടണം. 161 00:10:27,461 --> 00:10:30,338 കരാറുണ്ടാക്കിയത് ഡോക്കർട്ടിയാ, ഞാനല്ല. ഞാൻ തെമ്മാടികളുമായി കരാറുണ്ടാക്കാറില്ല. 162 00:10:30,339 --> 00:10:32,882 - പിന്നെന്തിനാ വന്നത്? - ചില തെമ്മാടികളുമായി കരാറുണ്ടാക്കാൻ. 163 00:10:32,883 --> 00:10:34,051 ആരാ കൂടെയുള്ള വെളുമ്പന്മാർ? 164 00:10:34,760 --> 00:10:37,679 എൻ്റെ സഹായികൾ. നിൻ്റെ ഹൈലാൻഡറിനു പകരം എൻ്റെ വിൻഡ്സ്റ്റാർ എടുക്കുന്നോ? 165 00:10:39,681 --> 00:10:41,932 അത് വിലയുള്ളതാ. അത് പാട്ടയും. 166 00:10:41,933 --> 00:10:43,643 ആ വണ്ടി മോഷ്ടിച്ചതാണെന്ന് നമുക്കറിയാം. 167 00:10:44,436 --> 00:10:47,646 അപ്പോ, നിനക്ക് വേണമെങ്കിൽ ഈ സംസാരം നമുക്ക് സ്റ്റേഷനിൽ ചെന്ന് തുടരാം, 168 00:10:47,647 --> 00:10:51,275 ഞാൻ വണ്ടിയുടെ വിവരങ്ങൾ നോക്കാം, അതും, ഇതുവരെ പരാതി കിട്ടിയില്ലെങ്കിൽ മാത്രം. 169 00:10:51,276 --> 00:10:54,071 ഞങ്ങളെ അറസ്റ്റ് ചെയ്യാനായിരുന്നെങ്കിൽ ഇതിനകം നിങ്ങളത് ചെയ്തേനെ. 170 00:10:55,030 --> 00:10:59,534 നീ പറഞ്ഞത് ശരിയാണ്. അപ്പോ നമുക്ക് വേറെന്തെങ്കിലും വഴി നോക്കേണ്ടി വരും. 171 00:11:05,957 --> 00:11:07,125 നിങ്ങൾ എന്താ ചെയ്യുന്നത്? 172 00:11:10,003 --> 00:11:12,381 യോ! അത് അൻപതിനായിരത്തിൻ്റെ മുതലാണ്! നിങ്ങൾ എന്താ ചെയ്യുന്നത്? 173 00:11:13,131 --> 00:11:14,132 അവൾ എന്താ ചെയ്യുന്നത്? 174 00:11:14,925 --> 00:11:16,133 അവൻ്റെ ശ്രദ്ധ നേടാനാണ്. 175 00:11:16,134 --> 00:11:17,051 ഹേയ്, യോ. 176 00:11:17,052 --> 00:11:19,804 നമുക്കിത് ഒന്നുകൂടി നോക്കാം. തൻ്റെ ഹൈലാൻഡറിനു പകരം എൻ്റെ വിൻഡ്സ്റ്റാർ. 177 00:11:19,805 --> 00:11:23,474 കാരണം, ഇനി അൽപ്പനേരത്തിനുള്ളിൽ, ഞങ്ങൾക്ക് ഇവിടുന്ന് ജീവനും കൊണ്ട് ഓടേണ്ടി വരും. 178 00:11:23,475 --> 00:11:26,727 നാശം. ശരി! അത് അണയ്ക്കൂ. തീ അണയ്ക്കൂ. 179 00:11:26,728 --> 00:11:30,690 ശരിയായി രജിസ്റ്റർ ചെയ്ത ഒരു കാറിൻ്റെ നമ്പർ പ്ലേറ്റുകളും. ആ ജെറ്റ എങ്ങനുണ്ട്? 180 00:11:31,817 --> 00:11:33,943 പറ്റില്ല. അതെൻ്റെ സഹോദരിയുടെ കാറാണ്. 181 00:11:33,944 --> 00:11:36,862 റയോണ എന്നെ കൊല്ലും. അവൾക്ക് വട്ടാണെന്ന് അറിയാമല്ലോ, അല്ലേ? 182 00:11:36,863 --> 00:11:39,032 ഈ തുണി വേഗം കത്തുന്നുണ്ട്. 183 00:11:42,702 --> 00:11:46,580 ശരി, ഒരു കാര്യം പറയട്ടേ? ഞാൻ റേ റേയോട് സംസാരിച്ച് ശരിയാക്കാം. 184 00:11:46,581 --> 00:11:49,084 ഞാനിത് പരിഹരിക്കാം. ദയവായി അത് അണയ്ക്കൂ! 185 00:11:59,261 --> 00:12:00,429 നിൻ്റെ പേര് പാൻകേക്ക്. 186 00:12:12,107 --> 00:12:13,357 എനിക്കാ പൂച്ചയെ ഇഷ്ടമായിരുന്നു. 187 00:12:13,358 --> 00:12:15,777 റേയ് റേയ്ക്ക് ഒരു കുഴപ്പവുമില്ല. പൂച്ചയ്ക്ക് നല്ലൊരു വീട് കിട്ടി. 188 00:12:22,659 --> 00:12:23,576 ലൈല. 189 00:12:23,577 --> 00:12:25,369 ഹേയ്, എനിക്ക് നിങ്ങളുടെ മെസേജ് കിട്ടി. 190 00:12:25,370 --> 00:12:28,247 എൻ്റെ കുടുംബത്തെ ഒരു പുതിയ ഹോട്ടലിലേക്ക് മാറ്റി. 191 00:12:28,248 --> 00:12:30,791 ഒരുവിധം സ്വസ്ഥമാകുന്നു, പക്ഷേ ആകെ ഭയന്നിരിക്കുകയാണ്. 192 00:12:30,792 --> 00:12:33,128 നമുക്ക് സംസാരിക്കണം. നിനക്ക് എവിടെ വരാനാവും? 193 00:12:33,795 --> 00:12:34,712 വീണ്ടും പാർക്കിലാണോ? 194 00:12:34,713 --> 00:12:37,131 നമ്മളെ തിരയുന്നവർ ഇതുവഴി വന്നാൽ നമ്മളെ കാണാനാവാത്ത പോലെ 195 00:12:37,132 --> 00:12:39,175 ഉള്ളിലായി ഒരു സ്ഥലം വേണം... 196 00:12:39,176 --> 00:12:41,552 തിരക്കുള്ള ഒരു സ്ഥലം, പക്ഷേ നമുക്ക് സംസാരിക്കാനുമാകണം. 197 00:12:41,553 --> 00:12:42,970 ബഹളമുള്ള ബാറുകൾ വേണ്ട. 198 00:12:42,971 --> 00:12:45,931 ഞാൻ ഇങ്ങോട്ട് വരുന്ന വഴി ഒരു ബൗളിങ് അലി കണ്ടു. 199 00:12:45,932 --> 00:12:47,641 രണ്ടിൽ പ്ലേടൈം ബൗൾ. 200 00:12:47,642 --> 00:12:50,227 കൊള്ളാം. അങ്ങോട്ട് പൊക്കോളൂ. ഉടൻ കാണാം. 201 00:12:50,228 --> 00:12:51,062 റീച്ചർ? 202 00:12:53,815 --> 00:12:54,649 നന്ദി. 203 00:12:58,028 --> 00:13:00,529 എനിക്ക് കേഹിലിനെ നേരിടാനായി ലൈലയിൽ നിന്ന് ചില വിവരങ്ങൾ കിട്ടണം. 204 00:13:00,530 --> 00:13:03,115 അയാൾ ഡിസിയിൽ ശക്തമായ ബന്ധങ്ങളുള്ള ഒരാളാണ്. 205 00:13:03,116 --> 00:13:05,659 ചുമ്മാ ചെന്ന് അയാളെ ഭീഷണിപ്പെടുത്താനാകില്ല. 206 00:13:05,660 --> 00:13:07,787 നിങ്ങളെ മൂന്നുപേരെയും ഞാൻ എവിടെയാ വിടേണ്ടത്? 207 00:13:08,288 --> 00:13:12,416 താൻ ഒറ്റയ്ക്ക് പോകാനോ? ലൈലയുടെ പിന്നാലെ കൂടുതൽ പേരുണ്ടെങ്കിലോ? സഹായം വേണ്ടിവരും. 208 00:13:12,417 --> 00:13:14,335 ഹോട്ടലിൽ വച്ച് സഹായം വേണ്ടിവന്നില്ല. 209 00:13:14,336 --> 00:13:16,670 - ഞാൻ കൂടെയുണ്ടായിരുന്നു. - അതേ, ഹാളിൽ ബോധം കെട്ട് കിടന്നു. 210 00:13:16,671 --> 00:13:19,965 ഈ നഗരത്തിൽ അത്രവേഗം അവരൊരു പെണ്ണിനെ കണ്ടുപിടിക്കുമെന്ന് തോന്നുന്നില്ല. 211 00:13:19,966 --> 00:13:21,885 അങ്ങനെ കരുതാം. ലൈലയെ ആളുകൾ ശ്രദ്ധിക്കും. 212 00:13:22,928 --> 00:13:23,844 അതെങ്ങനെ? 213 00:13:23,845 --> 00:13:26,556 അവൾ ഇപ്പോഴത്തെ പിള്ളേര് പറയും പോലെ "ചെത്ത് പെണ്ണാണ്." 214 00:13:27,682 --> 00:13:29,725 അതുകൊണ്ടാണോ അവളെ ഒറ്റയ്ക്ക് കാണാൻ പോകുന്നത്? 215 00:13:29,726 --> 00:13:30,936 അവൾ കള്ളം പറഞ്ഞത് ഞാൻ പിടിച്ചു. 216 00:13:31,520 --> 00:13:34,188 രണ്ട് പോലീസുകാരെയും കൂട്ടി ചെന്നാൽ അവൾ മിണ്ടില്ല. 217 00:13:34,189 --> 00:13:35,398 എനിക്ക് ഒറ്റയ്ക്ക് പോകണം. 218 00:13:39,611 --> 00:13:43,155 എന്നെ ഷിഫ്റ്റിനായി ഓഫീസിൽ വിട്ടേക്ക്, ഞാൻ ഡോക്കർട്ടിയോട് ചോദിച്ച്, 219 00:13:43,156 --> 00:13:46,660 അയാൾക്കെന്ത് വിവരം കിട്ടിയെന്ന് നോക്കട്ടെ, അപ്പോഴേക്ക് താൻ… ലൈലയെ ചോദ്യം ചെയ്യ്. 220 00:14:06,054 --> 00:14:11,100 ദൈവമേ, 100 കൊല്ലത്തിൽ ഒരിക്കൽ വരുന്ന ഹേലിയുടെ വാൽനക്ഷത്രം പോലുണ്ട്. 221 00:14:11,101 --> 00:14:13,394 അത് 75 കൊല്ലമാണ് മണ്ടാ. മെറിക്ക് കേസിൽ നമ്മൾ എവിടെ വരെയായി? 222 00:14:13,395 --> 00:14:15,187 പോയേ, നീ ഡ്യൂട്ടി സമയത്ത് വീണ്ടും മുങ്ങി. 223 00:14:15,188 --> 00:14:17,064 ഇതൊരു ശീലമായി. നിന്നെ സഹായിച്ച് മതിയായി. 224 00:14:17,065 --> 00:14:19,441 വഴക്കിനൊന്നും സമയമില്ല. ഞങ്ങൾ ചിലത് ചെയ്തുകൊണ്ടിരിക്കയാണ്. 225 00:14:19,442 --> 00:14:21,527 "ഞങ്ങൾ" എന്നാൽ ആരാ? നീയും ഈ പൊട്ടന്മാരുടെ സംഘവുമോ? 226 00:14:21,528 --> 00:14:24,989 ഫെഡ്സ് കേസ് കൊണ്ടുപോയി. അതിൻ്റെ പിന്നാലെ ഇനി പോകേണ്ട, മിടുക്കീ. 227 00:14:24,990 --> 00:14:27,449 ഫിലഡെൽഫിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആ ഒൺലി ഫാൻസ് പെണ്ണ്. 228 00:14:27,450 --> 00:14:29,702 അത് നമ്മുടെ അധികാര പരിധിയിലാണ്. അതിനെപ്പറ്റി എന്തുണ്ട് വിവരം? 229 00:14:29,703 --> 00:14:32,580 അതോ എൻ്റെ സ്വന്തം നഗരത്തിലെ കൊലകൾ ഇനി ഞാൻ നോക്കേണ്ടെന്നാണോ? 230 00:14:32,581 --> 00:14:35,166 - നീ കൊലകൾ അന്വേഷിക്കുന്ന ഡിറ്റക്ടീവല്ല. - നീയുമല്ല. 231 00:14:36,126 --> 00:14:38,003 താനെന്തിനാടോ പരട്ടേ ഇളിക്കുന്നത്? 232 00:14:38,587 --> 00:14:41,088 ആ പെണ്ണിനെ വിളിച്ചവർ ആരായാലും, അവർ തെളിവുകൾ മറച്ചു. 233 00:14:41,089 --> 00:14:44,800 വി.പി.എൻ, ഓഫ് ഷോർ അക്കൗണ്ടുകൾ. ഒന്നും പിന്തുടർന്ന് കണ്ടെത്താനാവുന്നില്ല. 234 00:14:44,801 --> 00:14:47,261 - മെഡിക്കൽ എക്സാമിനർ എന്തുപറഞ്ഞു? - കുറച്ചു ദിവസം പിടിക്കും. 235 00:14:47,262 --> 00:14:48,346 അത് വേഗത്തിലാക്കാൻ പറഞ്ഞോ? 236 00:14:49,055 --> 00:14:49,972 ഉവ്വ്. 237 00:14:49,973 --> 00:14:53,475 - ലൈബ്രറിയിലെ ആൾ? - ആ നശിച്ച രഹസ്യവിവരം? അത് നീയായിരുന്നോ? 238 00:14:53,476 --> 00:14:56,354 ആര് വിളിച്ചെന്ന് നോക്കേണ്ട. അവനെപറ്റി എന്ത് വിവരമാ ലഭിച്ചത്? 239 00:14:57,188 --> 00:15:00,065 പെൺകുട്ടിയുടെ മുറിയിൽ നിന്ന് കിട്ടിയ വിരലടയാളവുമായി പൊരുത്തപ്പെടുന്നില്ല. 240 00:15:00,066 --> 00:15:01,650 പിന്നെ? 241 00:15:01,651 --> 00:15:04,278 ഒരു കാര്യം പറയട്ടേ? അടുക്കളയിൽ ടേസ്റ്റികേക്സ് ഉണ്ട്. 242 00:15:04,279 --> 00:15:05,446 കൊള്ളാം. എനിക്ക് വിശക്കുന്നു. 243 00:15:05,447 --> 00:15:06,573 എനിക്ക് വിശപ്പില്ല. 244 00:15:08,074 --> 00:15:10,452 എങ്കിൽ ഒരു കാപ്പി കുടിക്കൂ. ഞാൻ ഇത് ചെയ്തോളാം. 245 00:15:15,206 --> 00:15:16,875 നീ എന്ത് കോപ്പാണീ ചെയ്യുന്നത്? 246 00:15:17,542 --> 00:15:20,294 നീ സ്വന്തം തൊഴിലോ തുലച്ചു, ഇനി എൻ്റെ ജോലിയും തുലയ്ക്കണോ? 247 00:15:20,295 --> 00:15:22,546 - താനുമായി ഇതിനൊരു ബന്ധവുമില്ല. - നിനക്ക് നന്നായിട്ടറിയാം, 248 00:15:22,547 --> 00:15:25,633 നീ ചെയ്യുന്നത് എന്നെയും ബാധിക്കുമെന്ന്. എനിക്കൊരു 40 കൊല്ലത്തെ പെൻഷൻ പ്ലാനുണ്ട്. 249 00:15:25,634 --> 00:15:27,426 - അത് കുളമാക്കാൻ നിന്നെ അനുവദിക്കില്ല. - ഡി സർ. 250 00:15:27,427 --> 00:15:29,386 ആ മരിച്ച സ്ത്രീയുടെ കാർ കണ്ടെത്തി. 251 00:15:29,387 --> 00:15:30,888 സബ്‌വേ സ്റ്റോപ്പിനടുത്താണോ? 252 00:15:30,889 --> 00:15:33,223 അല്ല. മെറിക്ക് ഒരു ടാസ്കർ-മോറിസിലാണ് കയറിയത്. 253 00:15:33,224 --> 00:15:35,434 കാർ കിട്ടിയത് ആറാം കാർപെൻ്റർ ജംഗ്ഷനിൽ നിന്നാണ്. 254 00:15:35,435 --> 00:15:39,104 ആർപിസി അത് നോക്കുന്നുണ്ട്. ഫെഡ്സിനെ വിവരം അറിയിക്കണോ? അത് നിങ്ങളുടെ കേസായിരുന്നു. 255 00:15:39,105 --> 00:15:40,774 നിങ്ങൾ അറിയിച്ചോളൂ. എനിക്ക് പ്രശ്നമില്ല. 256 00:15:43,735 --> 00:15:44,569 ശരി. 257 00:15:50,867 --> 00:15:52,284 ഇതിനി നമ്മുടെ കേസല്ല. 258 00:15:52,285 --> 00:15:53,577 അന്ന മെറിക്ക് നമ്മുടെ കേസല്ല. 259 00:15:53,578 --> 00:15:55,621 മോഷ്ടിക്കപ്പെട്ട കാറിനെപ്പറ്റി അന്വേഷിക്കാമല്ലോ. 260 00:15:55,622 --> 00:15:57,915 ഫിലിയിൽ ഇത് ഒരു മോഷണസംഘത്തിൻ്റെ പണിയാകാം. 261 00:15:57,916 --> 00:15:59,500 വർഷങ്ങളായി ജോലിയിൽ താത്പര്യം ഇല്ലാരുന്നു, 262 00:15:59,501 --> 00:16:02,169 ഇപ്പോ പെട്ടെന്ന് നിനക്കൊരു പോലീസുകാരി ആകണോ? 263 00:16:02,170 --> 00:16:06,091 കഴിഞ്ഞ തവണ ഇതുപോലൊരു കേസിൻ്റെ പിന്നാലെ പോയിട്ട് നടന്നത് മറന്നോ? 264 00:16:10,011 --> 00:16:11,221 ടേസ്റ്റികേക്സ് എടുത്തിട്ട് വരാം. 265 00:16:14,140 --> 00:16:15,892 വല്ലാത്ത തലവേദന തന്നെയാണിത്. 266 00:16:17,352 --> 00:16:18,311 നമുക്ക് കാർ കിട്ടി. 267 00:16:19,688 --> 00:16:22,273 ബൗൾ 268 00:16:34,119 --> 00:16:36,286 റീച്ചർ, മുന്നറിയിപ്പ് തന്നതിന് ഒരിക്കൽക്കൂടി നന്ദി. 269 00:16:36,287 --> 00:16:39,249 സത്യം പറഞ്ഞില്ലെങ്കിൽ ഇത് ഞാൻ ചെയ്യുന്ന അവസാനത്തെ സഹായമായിരിക്കും. 270 00:16:40,375 --> 00:16:41,709 നീ സാംസണെപ്പറ്റി കള്ളം പറഞ്ഞു. 271 00:16:41,710 --> 00:16:44,337 അയാൾ നിൻ്റെ പിതാവാണെന്ന് ഞാൻ കരുതുന്നില്ല, നീയും കരുതുന്നില്ല. 272 00:16:50,760 --> 00:16:52,386 സത്യം പറയുന്നതാണ് നിനക്ക് നല്ലത്, 273 00:16:52,387 --> 00:16:55,682 കാരണം, നീ പറഞ്ഞതു കേട്ട് ഞാനൊരു യു.എസ്. കോൺഗ്രസ്‌മാനോട് ചോദിക്കാൻ പോയി. 274 00:17:02,063 --> 00:17:02,939 നിങ്ങൾ പറഞ്ഞത് ശരിയാണ്. 275 00:17:04,149 --> 00:17:05,525 ഞാൻ പൂർണ്ണമായും സത്യമല്ല പറഞ്ഞത്. 276 00:17:06,401 --> 00:17:10,905 ഞാൻ പത്രപ്രവർത്തകയാണ്. അമീഷ എൻ്റമ്മയല്ല, ഇവരെ രണ്ടാളെയും സുരക്ഷയ്ക്ക് വിളിച്ചതാണ്. 277 00:17:11,823 --> 00:17:13,198 എന്തിൽ നിന്നുള്ള സുരക്ഷ? 278 00:17:13,199 --> 00:17:16,285 ലോകത്തെ ഏറ്റവും ശക്തമായ ഭരണകൂടത്തിൻ്റെ രഹസ്യങ്ങൾ വെളിപ്പെടുത്താനാണ് ഞാൻ വന്നത്. 279 00:17:16,286 --> 00:17:17,536 അപ്പോ കാൻസർ? 280 00:17:17,537 --> 00:17:20,205 സാംസണിൻ്റെ അടുത്തെത്താനായി ഞാൻ തന്നെ വരുത്തിയതാണ്. 281 00:17:20,206 --> 00:17:21,790 അപ്പോ, അയാളോടും കള്ളം പറഞ്ഞോ? 282 00:17:21,791 --> 00:17:25,335 നോക്ക്… ഞാനതിൽ ഖേദിക്കുന്നു, ഓക്കേ? 283 00:17:25,336 --> 00:17:27,464 പക്ഷേ ഞങ്ങൾക്ക് വേണ്ട വിവരം നിങ്ങൾക്ക് കിട്ടിയെന്ന് കരുതി. 284 00:17:28,798 --> 00:17:32,927 ഞാൻ പേടിച്ചു പോയി. ഒരു സ്ത്രീ മരിച്ചു. എൻ്റെ പിന്നാലെ ആളുകൾ വന്നു. 285 00:17:33,595 --> 00:17:35,096 എന്നോട് ശരിക്കുള്ള കഥ പറയൂ. 286 00:17:40,143 --> 00:17:42,645 ഫ്രൈസ് വർഗ്ഗീയമാണ്. പറഞ്ഞോളൂ. 287 00:17:43,271 --> 00:17:46,607 അമീഷയും സാംസണും പ്രേമിച്ചിട്ടില്ല, പക്ഷേ വേറൊരുതരത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. 288 00:17:46,608 --> 00:17:49,860 അമീഷയും ഭർത്താവും ഇന്തോനേഷ്യയിൽ വിദ്യാർത്ഥികളായിരിക്കുമ്പോൾ, 289 00:17:49,861 --> 00:17:52,488 ജനറൽ പുത്ര എന്ന് പേരുള്ള ഒരാൾക്കു കീഴിൽ പട്ടാളത്തിൻ്റെ ശക്തി 290 00:17:52,489 --> 00:17:54,865 വർദ്ധിച്ചു വരുന്നതിൽ അവർക്ക് ആശങ്ക തോന്നി. 291 00:17:54,866 --> 00:17:56,034 അതുകൊണ്ട് ഇവർ പ്രകടനങ്ങൾ നടത്തി. 292 00:17:57,035 --> 00:17:59,912 താമസിയാതെ ഇവരുടെ സംഘത്തെ ഒന്നാകെ നിയമവിരുദ്ധമായി തടവിലാക്കി. 293 00:17:59,913 --> 00:18:02,122 പുത്ര ഒരുപാട് ക്രൂരതകൾ ചെയ്തു. 294 00:18:02,123 --> 00:18:05,250 സ്വന്തം ഭർത്താവ് തൊട്ടപ്പുറത്തെ സെല്ലിൽ ക്രൂരമായ മർദ്ദനമേറ്റ് മരിക്കുന്നത് 295 00:18:05,251 --> 00:18:06,376 അമീഷ കേട്ടിരുന്നു. 296 00:18:06,377 --> 00:18:08,837 പിന്നെ ഇവരെയും മർദ്ദിച്ച് മരണാസന്നയാക്കിത്തീർത്തു. 297 00:18:08,838 --> 00:18:13,258 ഒരു അമേരിക്കൻ ഡെൽറ്റ ഫോഴ്സ് സൈനികനാണ് പുത്രയെയും സേനയെയും പരിശീലിപ്പിച്ചിരുന്നത് 298 00:18:13,259 --> 00:18:14,259 ജോൺ സാംസൺ. 299 00:18:14,260 --> 00:18:16,678 അതേ. അതിനാണയാൾ പ്രാഥമികമായി ഇന്തോനേഷ്യയിൽ വന്നത്. 300 00:18:16,679 --> 00:18:19,348 പുത്രയുടെ സൈനികരെ ആധുനിക സൈനിക തന്ത്രങ്ങൾ പഠിപ്പിക്കാൻ. 301 00:18:19,349 --> 00:18:23,477 പുത്ര മർദ്ദിച്ചു കൊന്ന സാധാരണക്കാരുടെ മേൽ പ്രയോഗിച്ചത് അതേ തന്ത്രങ്ങളായിരുന്നു. 302 00:18:23,478 --> 00:18:24,812 അപ്പോ നോളൻ കേഹിലോ? 303 00:18:24,813 --> 00:18:28,273 അയാളായിരുന്നു ഇന്തോനേഷ്യയിൽ സാംസൻ്റെ കമാൻഡിങ് ഓഫീസർ. എന്തുപറ്റി? 304 00:18:28,274 --> 00:18:30,527 അന്ന മരിച്ച ദിവസം അയാൾ ആ ട്രെയിനിൽ ഉണ്ടായിരുന്നു. 305 00:18:35,865 --> 00:18:39,076 അന്ന എനിക്ക് ഡ്രൈവ് തരുന്നത് തടയാനാകും അയാൾ വന്നത്. 306 00:18:39,077 --> 00:18:40,661 കഥ എൻ്റടുത്ത് എത്താതിരിക്കാൻ. 307 00:18:40,662 --> 00:18:42,955 അമേരിക്കയ്ക്ക് ആ ഇടപെടൽ മായ്ച്ചു കളയണം, 308 00:18:42,956 --> 00:18:44,582 എന്നാൽ പൊതുജനത്തിന് അതറിയണം. 309 00:18:45,583 --> 00:18:48,168 അമീഷയോടൊപ്പമിരുന്ന്, അവളുടെ കഥ കേട്ടപ്പോൾ, 310 00:18:48,169 --> 00:18:51,588 അവളുടെ കണ്ണുകളിലും മുഖത്തും നോക്കിയപ്പോൾ, പുത്ര അവളോട് ചെയ്തത് കണ്ടപ്പോൾ, 311 00:18:51,589 --> 00:18:53,423 അന്ന മെറിക്ക് സഹായിക്കാമെന്ന് സമ്മതിച്ചു. 312 00:18:53,424 --> 00:18:56,802 അതിനാണവൾ ആ ഡ്രൈവ് കൊണ്ടുവന്നത്. അതിൻ്റെ അപകടങ്ങൾ അവളറിഞ്ഞിരുന്നു. 313 00:18:56,803 --> 00:19:00,056 സർക്കാർ രേഖകൾ മോഷ്ടിക്കുന്നത് ഒരു ഫെെഡറൽ കുറ്റമാണെന്നതും അവൾ അറിഞ്ഞിരിക്കാം. 314 00:19:01,140 --> 00:19:04,601 അന്ന പെൻ്റഗണിൽ ജോലി ചെയ്യാൻ തീരുമാനിച്ചത് അവളൊരു രാജ്യസ്നേഹിയായതിനാലാണ്. 315 00:19:04,602 --> 00:19:08,313 എന്നെപ്പോലെ അവളും വിശ്വസിച്ചത് സാംസണെപ്പോലത്തെ മൂല്യങ്ങളുള്ള ഒരാൾക്ക്, 316 00:19:08,314 --> 00:19:11,401 വൈറ്റ് ഹൗസിൻ്റെ അമരക്കാരനാകാൻ സാധിക്കില്ല എന്നായിരുന്നു. 317 00:19:12,652 --> 00:19:14,279 എനിക്കീ കഥ പുറത്തു കൊണ്ടുവരണം. 318 00:19:20,076 --> 00:19:23,204 പ്ലീസ്. എനിക്ക് നിങ്ങളുടെ സഹായം വേണം. 319 00:19:26,040 --> 00:19:28,667 എനിക്കുവേണ്ടിയല്ലെങ്കിൽ, അമീഷയ്ക്കു വേണ്ടി, 320 00:19:28,668 --> 00:19:31,044 അവളുടെ ഭർത്താവിനും കൊല്ലപ്പെട്ട മറ്റെല്ലാവർക്കും വേണ്ടി. 321 00:19:31,045 --> 00:19:31,963 അന്നയ്ക്കു വേണ്ടി. 322 00:19:33,006 --> 00:19:35,925 സാംസണെ ഇതുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ആ ഡ്രൈവിലാണ്. 323 00:19:38,553 --> 00:19:39,679 ഞാനാ ഡ്രൈവ് കണ്ടുപിടിക്കാം. 324 00:19:40,597 --> 00:19:41,931 അതിൽ എന്താണെന്ന് കണ്ടാൽ… 325 00:19:43,016 --> 00:19:44,601 അത് എന്തു ചെയ്യണമെന്ന് ഞാൻ തീരുമാനിക്കും. 326 00:19:45,977 --> 00:19:47,729 അത്രയേ എനിക്ക് ചോദിക്കാനാകൂ. നന്ദി. 327 00:19:55,737 --> 00:19:58,780 ഇപ്പോഴേ നന്ദി വേണ്ട. ആ വലിയ റെഡ് മെഷീൻ നമ്മളെ കണ്ടുപിടിച്ചെന്ന് തോന്നുന്നു. 328 00:19:58,781 --> 00:19:59,781 എങ്ങനെ? 329 00:19:59,782 --> 00:20:02,827 നിന്നെ പിന്തുടർന്നിരുന്നു. നീ പുതിയ കാവൽക്കാരെ നിയമിക്കണം. 330 00:20:03,536 --> 00:20:04,746 നിങ്ങൾ എന്തു ചെയ്യാൻ പോകുന്നു? 331 00:20:07,498 --> 00:20:09,125 ഇവിടെ വന്നതിൽ അവർക്ക് സങ്കടം തോന്നിപ്പിക്കാൻ. 332 00:20:10,460 --> 00:20:11,294 അങ്ങനെ വേണമെന്നില്ല. 333 00:20:14,714 --> 00:20:16,466 തോക്ക് മേശമേൽ വെക്ക്, ഇല്ലെങ്കിൽ ഇവൾ മരിക്കും. 334 00:20:18,551 --> 00:20:19,677 വേഗം. 335 00:20:23,431 --> 00:20:24,891 എഴുന്നേൽക്ക്. നമുക്കൊന്ന് നടക്കാം. 336 00:20:25,600 --> 00:20:28,478 നമുക്ക് പോകാം. ഇരിക്ക്. നിങ്ങൾ ഇരിക്ക്. 337 00:20:32,440 --> 00:20:36,693 മിഡ്നൈറ്റ് കോസ്മിക് ബൗളിനുള്ള സമയമായി! 338 00:20:36,694 --> 00:20:39,112 എല്ലാം വീഴ്ത്തുന്നവർക്ക് റോളിങ് റോക്കിൻ്റെ ഒരു കുടം സൗജന്യം, 339 00:20:39,113 --> 00:20:43,409 ഒപ്പം ആപ്പറ്റൈസർ ഒന്നു വാങ്ങിയാൽ ഒന്നുകൂടി! 340 00:20:52,919 --> 00:20:54,086 അവരെ ഇവിടുന്ന് കൊണ്ടുപോ. 341 00:20:54,087 --> 00:20:55,964 പൊക്കോ! നമുക്ക് പോകാം! 342 00:21:39,382 --> 00:21:40,258 നാശം! 343 00:22:09,203 --> 00:22:10,537 നിന്നോട് പോകാൻ പറഞ്ഞതല്ലേ. 344 00:22:10,538 --> 00:22:14,042 കാവൽക്കാർ അമീഷയെ ഹോട്ടലിലേക്ക് കൊണ്ടുപോയി. എനിക്ക് നിങ്ങളെ വിട്ടിട്ടു പോകാനായില്ല. 345 00:22:16,044 --> 00:22:17,045 നന്ദി. 346 00:22:22,925 --> 00:22:26,429 നമുക്ക് പോകണം. എന്നെ അറസ്റ്റ് ചെയ്താൽ, സിഐഎ എന്നെ കണ്ടുപിടിക്കും. 347 00:22:27,221 --> 00:22:28,264 സിഐഎ? 348 00:22:34,854 --> 00:22:35,730 അവരെ കടത്തിവിടൂ. 349 00:22:57,335 --> 00:22:59,586 - ഇതാണോ അത്? - അതേ. 350 00:22:59,587 --> 00:23:02,840 നല്ലൊരു കാർ ഉപേക്ഷിച്ചിട്ട് അവൾ സബ്‌വേ ഉപയോഗിക്കാൻ എന്താവും കാരണം? 351 00:23:03,883 --> 00:23:04,800 ഒന്നുമില്ല. 352 00:23:04,801 --> 00:23:07,928 ഇത് എടുത്തത് ആരായാലും, ചെയ്യുന്നതെന്തെന്ന് അവർക്ക് ശരിക്കറിയാം. 353 00:23:07,929 --> 00:23:11,431 ഇതൊരു ഒഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി സകലതും പരിശോധിച്ചു. 354 00:23:11,432 --> 00:23:14,268 അന്നയുടെ വീട് പോലെ. സിഐഎ തന്നെ ആകുമോ? 355 00:23:14,936 --> 00:23:15,812 ആയിരിക്കാം. 356 00:23:17,396 --> 00:23:20,107 സ്ഥലത്തെ പോലീസ് കാർ അന്വേഷിക്കുന്നുണ്ട് എന്ന് അറിഞ്ഞുകാണും. 357 00:23:20,108 --> 00:23:22,735 സബ്‌വേയ്ക്കടുത്ത് ഇതുമായി പിടികൂടപ്പെടാൻ ആഗ്രഹിച്ചിരിക്കില്ല. 358 00:23:23,402 --> 00:23:25,154 കോപ്പ്. ഇത് നോക്ക്. 359 00:23:26,906 --> 00:23:30,952 ഗ്ലവ് ബോക്സ് തുറന്നിരിക്കുന്നു, സീറ്റുകൾ കീറി മുറിച്ചിരിക്കുന്നു. ഈ മെയിൽ നോക്കൂ. 360 00:23:34,038 --> 00:23:35,205 ക്രെഡിറ്റ് കാർഡ് ഓഫർ. 361 00:23:35,206 --> 00:23:37,707 "വേഗമാകട്ടെ, അയ്യായിരം അധിക പോയിൻ്റുകൾ നേടൂ." 362 00:23:37,708 --> 00:23:40,460 ഇത് തെരുവുഗുണ്ടകളുടെ പണിയായിരുന്നെങ്കിൽ, അവന്മാർ ഇതെടുത്തേനെ. 363 00:23:40,461 --> 00:23:41,628 ചെറിയൊരു ഫ്രോഡ് പണി കാണിച്ചേനെ. 364 00:23:41,629 --> 00:23:43,713 ആരോ എന്തോ കാര്യമായി തിരഞ്ഞതു തന്നെയാണ്. 365 00:23:43,714 --> 00:23:45,466 - ആ ഡ്രൈവ്. - അതേ. 366 00:23:54,142 --> 00:23:55,518 ബെയർ ക്രീക്ക് പാസ്. 367 00:23:57,145 --> 00:23:59,438 കഴിഞ്ഞ മഞ്ഞുകാലം കഴിഞ്ഞ് ഡിക്കി വൃത്തിയാക്കിയിട്ടില്ല. 368 00:24:01,149 --> 00:24:03,191 അപ്പോ, അവരുടെ വിൻ്റർ ജാക്കറ്റും ഇവിടെത്തന്നെ കാണണം. 369 00:24:03,192 --> 00:24:05,569 അവർ അതും ഇട്ടുകൊണ്ട് ഉഷ്ണമുള്ള സബ്‌വേയിൽ കയറിയത് 370 00:24:05,570 --> 00:24:06,904 എന്തിനാവുമെന്ന് ഊഹിക്കാനാവുന്നില്ലേ? 371 00:24:08,573 --> 00:24:09,407 ഇല്ല. 372 00:24:11,742 --> 00:24:15,120 ഇതെല്ലാം ഇപ്പോഴും അവർ ഡിക്കിയിൽ സൂക്ഷിച്ചിരുന്നു എന്നാണ് തോന്നുന്നത്. 373 00:24:15,121 --> 00:24:19,124 അന്ന കോട്ടില്ലാതെയാണ് വീട്ടിൽനിന്ന് ഇറങ്ങിയതെങ്കിൽ, പ്ലാനിൽ അതില്ലായിരുന്നു. 374 00:24:19,125 --> 00:24:22,670 അത് പ്ലാനിൻ്റെ ഭാഗമായത് അവർ കാറിൽ കയറിയതിനു ശേഷമാണ്. 375 00:24:23,296 --> 00:24:24,630 ഇതൊന്നും യുക്തിക്ക് നിരക്കുന്നതല്ല. 376 00:24:33,723 --> 00:24:34,599 താൻ ഓക്കെയാണോ? 377 00:24:38,811 --> 00:24:40,938 ഞാൻ അവളുടെയും ബെന്നിൻ്റെയും കൂടെ പോകേണ്ടതായിരുന്നു… 378 00:24:42,023 --> 00:24:42,857 ബെയർ ക്രീക്കിലേക്ക്. 379 00:24:44,233 --> 00:24:47,737 പക്ഷേ ഞാൻ അവസാന നിമിഷം പിന്മാറി, എനിക്കെൻ്റെ… 380 00:24:49,822 --> 00:24:52,450 ഗാരേജ് വീണ്ടും ഇൻസുലേറ്റ് ചെയ്യാൻ. 381 00:24:55,661 --> 00:24:58,164 ഇനി ഒരിക്കലും എനിക്കവരോടൊപ്പം ഒന്നും ചെയ്യാനാകില്ല. 382 00:25:01,042 --> 00:25:04,252 എൻ്റെ ഗാരേജിലിപ്പോ ചൂടുകിട്ടുമല്ലോ, അല്ലേ? 383 00:25:04,253 --> 00:25:08,673 ഹേയ്… സ്നേഹിക്കുന്ന ഒരാൾ മരിച്ചുപോയാൽ കടുത്ത മാനസിക വേദനയിലൂടെ കടന്നുപോകുന്നത് 384 00:25:08,674 --> 00:25:10,134 എത്തരം ആളുകളായിരിക്കും? 385 00:25:11,135 --> 00:25:13,638 "അത് ചെയ്യണമായിരുന്നു, അത് കഴിയുമായിരുന്നു, ഞാനത് ചെയ്തിരുന്നെങ്കിൽ"? 386 00:25:17,475 --> 00:25:18,601 നല്ല ആളുകൾ. 387 00:25:20,478 --> 00:25:21,938 പക്ഷേ അത് നിങ്ങൾക്ക് സഹായകരമല്ല. 388 00:25:24,315 --> 00:25:26,776 ഇത് ചെയ്തത് ആരാണെന്ന് കണ്ടുപിടിക്കുന്നതിൽ അത് സഹായിക്കില്ല. 389 00:25:30,655 --> 00:25:31,948 അപ്പോ, താൻ എൻ്റെ കൂടെയുണ്ടോ? 390 00:25:33,407 --> 00:25:34,283 പൂർണ്ണ ശ്രദ്ധയോടെ? 391 00:25:42,166 --> 00:25:43,000 ശരി. 392 00:25:43,626 --> 00:25:48,297 ജിപിഎസ് ഇല്ല. ഡാഷിൽ ഫോൺ സ്റ്റാൻഡ് ഉണ്ട്. ഫോണിൽ മാപ്പ് നോക്കാൻ ഉപയോഗിച്ചതാവും. 393 00:25:49,924 --> 00:25:52,717 സബ്‌വേ സ്റ്റേഷനിൽ അന്നയുടെ പക്കൽ നിന്ന് ഫോൺ കണ്ടെടുത്തിട്ടില്ല. 394 00:25:52,718 --> 00:25:54,177 ട്രെയിനിലും ഒന്നുമില്ല. 395 00:25:54,178 --> 00:25:56,472 - തെരച്ചിൽ നടത്തിയവർ എടുത്തുകാണും. - മാറൂ. 396 00:26:01,727 --> 00:26:02,937 ഇത് ഓഫീസിലെ ബാഡ്ജാണ്. 397 00:26:03,896 --> 00:26:06,106 അന്നയുടെ ബാഡ്ജ് നമ്മൾ അവളുടെ വീട്ടിൽ കണ്ടല്ലോ. 398 00:26:06,107 --> 00:26:09,234 ഫെഡറൽ ഓഫീസുകളിലേക്ക് സുരക്ഷിത പ്രവേശനം വേണമെങ്കിൽ ഇത്തരം കാര്യങ്ങൾ വേണം. 399 00:26:09,235 --> 00:26:10,611 അവർ കൂടുതലെണ്ണം നൽകില്ല. 400 00:26:12,113 --> 00:26:15,115 വേറൊരു ജോലി ഉണ്ടെന്നോ പുതിയൊരിടത്ത് ജോലികിട്ടിയെന്നോ അന്ന പറഞ്ഞോ? 401 00:26:15,116 --> 00:26:16,575 ഇല്ല, ഒരിക്കലുമില്ല. 402 00:26:22,039 --> 00:26:23,916 നാശം! ഫെഡ്സ് വരുന്നു. നമുക്ക് പോകണം. 403 00:26:26,669 --> 00:26:27,712 താനെന്താണീ ചെയ്യുന്നത്? 404 00:26:29,046 --> 00:26:31,756 നോക്ക്! ആ സാധനം പോക്കറ്റിലാക്കിയതോടെ, 405 00:26:31,757 --> 00:26:33,300 താൻ തെളിവുകളുടെ ശ്രേണി നശിപ്പിക്കുകയാണ്. 406 00:26:33,301 --> 00:26:36,011 ആ ബാഡ്ജ് എന്തിലേക്കെങ്കിലും എത്തിച്ചാൽ, നിയമപരമായി തെളിയിക്കാനാവില്ല. 407 00:26:36,012 --> 00:26:39,806 കേന്ദ്രം ഒരു ആത്മഹത്യ ഏറ്റെടുക്കുന്നു, സിഐഎ നമ്മളെ തട്ടിക്കൊണ്ട് പോകുന്നു. 408 00:26:39,807 --> 00:26:42,100 റെഡ്സ് നമ്മളെ കൊല്ലാൻ നോക്കുന്നു. 409 00:26:42,101 --> 00:26:44,228 തെളിവുകളുടെ ശ്രേണി തുലയട്ടെ. 410 00:26:45,062 --> 00:26:47,189 എന്തിനാണ് എൻ്റെ സഹോദരി മരിച്ചതെന്ന് എനിക്കറിയണം. 411 00:26:50,359 --> 00:26:54,780 ലിബർട്ടി ഗാർഡൻസ് ഹോട്ടൽ 412 00:27:24,977 --> 00:27:28,898 പുതിയ വസ്ത്രങ്ങൾ. റോഡിനപ്പുറത്ത് വേ-വേയുടെ വെളിയിൽ ഒരാൾ വിൽക്കുന്നുണ്ടായിരുന്നു. 413 00:27:30,649 --> 00:27:31,484 വാവാ. 414 00:27:33,277 --> 00:27:34,862 അമീഷ എങ്ങനിരിക്കുന്നു? 415 00:27:35,780 --> 00:27:39,867 അവളും കാവൽക്കാരും ഹോട്ടലിലാണ്. മുറിവുകളൊന്നുമില്ല. ആരും പിടികൂടിയില്ല. 416 00:27:40,826 --> 00:27:43,537 പക്ഷേ അവൾക്ക് ഭയമുണ്ട്. 417 00:27:44,205 --> 00:27:48,084 ആളുകളവളെ വീണ്ടും വിഷമിപ്പിക്കാൻ നോക്കുന്നു അത് വേദനിപ്പിക്കുന്ന ഓർമ്മകളുണർത്തുന്നു. 418 00:27:53,964 --> 00:27:54,882 ഞാൻ വെറുംകയ്യോടെയാ യാത്ര. 419 00:27:59,053 --> 00:28:00,221 നിങ്ങൾക്ക് നല്ല പരുക്കുണ്ട്. 420 00:28:02,098 --> 00:28:03,099 ഇത്ര കുഴപ്പമില്ലാത്തതും… 421 00:28:04,517 --> 00:28:05,393 മോശവും ഉണ്ടായിരുന്നു. 422 00:28:06,185 --> 00:28:09,188 എനിക്ക് ഒരവസരം കൂടി തന്നതിന് നന്ദി. 423 00:28:11,607 --> 00:28:13,567 ഞാൻ കള്ളം പറഞ്ഞതിൽ ക്ഷമചോദിക്കുന്നു, മനഃപൂർവ്വമല്ല. 424 00:28:14,693 --> 00:28:15,611 അതേ, നീ കള്ളം പറഞ്ഞു. 425 00:28:17,196 --> 00:28:19,072 അതുകൊണ്ടാണ് നീ കൃത്യമായ ചില വാക്കുകൾ, 426 00:28:19,073 --> 00:28:21,033 കൃത്യമായ രീതിയിൽ, കൃത്യമായ സമയത്ത് പറഞ്ഞത്. 427 00:28:21,951 --> 00:28:23,119 ഒരു കള്ളം പറയാനായിട്ട്. 428 00:28:24,120 --> 00:28:25,954 പക്ഷേ തലയ്ക്ക് അടിയേറ്റ് വഴിയിൽ കിടക്കാതെ 429 00:28:25,955 --> 00:28:28,207 രക്ഷിച്ച കള്ളികളോട് ക്ഷമിക്കുന്ന ശക്തമായ ഒരു നയം എനിക്കുണ്ട്. 430 00:28:31,252 --> 00:28:32,211 നന്ദി. 431 00:28:34,088 --> 00:28:37,215 പക്ഷേ വഞ്ചിക്കാതിരുന്നെങ്കിൽ എന്ന് ഞാൻ ഇപ്പോഴും ആശിക്കുന്നു. 432 00:28:37,216 --> 00:28:40,051 സത്യത്തിലേക്ക് അടുക്കാനും കഥ പുറത്തു കൊണ്ടുവരാനും. 433 00:28:40,052 --> 00:28:42,388 അതിനെനിക്ക് സത്യം പറയാതിരിക്കണമായിരുന്നു. 434 00:28:44,181 --> 00:28:45,515 അതായിരുന്നു നൽകേണ്ട വില. 435 00:28:45,516 --> 00:28:47,016 പക്ഷേ അതുകൊണ്ട് ഗുണമുണ്ടായോ? 436 00:28:47,017 --> 00:28:51,438 നമ്മൾ ബൗളിങ് അലിയിലോ ഹോട്ടലിലോ കൊല്ലപ്പെടാൻ സാദ്ധ്യതയുണ്ടായിരുന്നു. 437 00:28:51,439 --> 00:28:53,190 ഞാൻ അപകടങ്ങളിൽ നിന്ന് ഓടാറില്ല. 438 00:28:55,401 --> 00:28:56,818 നിങ്ങളും അങ്ങനെയല്ലെന്ന് തോന്നുന്നു. 439 00:28:56,819 --> 00:28:59,487 ഞാൻ 113 കിലോയുള്ള ഒരു മുൻ സൈനികനാണ്. 440 00:28:59,488 --> 00:29:02,782 നീ 49 കിലോയുള്ള ഒരു പത്രപ്രവർത്തകയും, കാവൽക്കാരാണെങ്കിൽ കഷ്ടിച്ച് ശരാശരിയും. 441 00:29:02,783 --> 00:29:05,034 നീ അമീഷയെയും വിളിച്ച് തിരിച്ചു പോകൂ. 442 00:29:05,035 --> 00:29:05,911 ഒരിക്കലുമില്ല. 443 00:29:06,620 --> 00:29:10,248 ഞാൻ ഇവിടെ ചെയ്യാൻ നോക്കുന്നത് എന്നെക്കാളും അമീഷയെക്കാളും വലുതാണ്. 444 00:29:10,249 --> 00:29:12,709 അവളതിനോട് യോജിക്കുന്നു. ഞങ്ങളിവിടെ വിവരശേഖരണത്തിനു വന്നതാണ്, 445 00:29:12,710 --> 00:29:15,796 ആ വിവരം കയ്യിലുണ്ടായിരുന്ന അവസാന വ്യക്തി ഈ നഗരത്തിലായിരുന്നു. 446 00:29:16,755 --> 00:29:19,591 അപ്പോ, ഇല്ല, ഞങ്ങൾ പോകുന്നില്ല. 447 00:29:19,592 --> 00:29:21,260 അതിൻ്റെ ഫലമായി നീ മരിച്ചാലും? 448 00:29:21,760 --> 00:29:24,722 ഞാൻ പറഞ്ഞല്ലോ, ഞാൻ ഓടിയൊളിക്കുന്ന ആളല്ല. 449 00:29:26,390 --> 00:29:27,433 അവിടെ എന്തു പറ്റി? 450 00:29:30,686 --> 00:29:32,813 ഞാനും ഒളിച്ചോടുന്ന ആളല്ലെന്ന് കരുതിക്കോളൂ. 451 00:29:37,693 --> 00:29:39,236 നിങ്ങളതാണോ ഇപ്പോഴും ഇവിടെ നിൽക്കുന്നത്? 452 00:29:44,825 --> 00:29:47,411 അന്നയെ സഹായിക്കാൻ കഴിയാത്തതിൽ നിങ്ങൾക്ക് വിഷമമുണ്ട്, അല്ലേ? 453 00:29:48,454 --> 00:29:50,414 ആ പാവം സ്ത്രീ നിങ്ങളുടെ കണ്ണുകളിലേക്ക് നോക്കി… 454 00:29:51,207 --> 00:29:53,334 ആശയക്കുഴപ്പത്തോടെ, ഭീതിയോടെ, 455 00:29:54,585 --> 00:29:56,462 തകർന്ന്, നിങ്ങൾക്ക് ഒന്നും ചെയ്യാനായില്ല. 456 00:29:59,423 --> 00:30:00,382 പക്ഷേ ഹേയ്… 457 00:30:01,717 --> 00:30:03,552 ആർക്കാണ് കൂടുതൽ ഉത്തരവാദിത്തം? 458 00:30:05,137 --> 00:30:08,224 അന്നയോട് സബ്‌വേയിൽ വച്ച് ചില വാക്കുകൾ പറഞ്ഞ ആളോ… 459 00:30:10,184 --> 00:30:11,936 അതോ അവളെ അവിടെ എത്തിച്ച റിപ്പോർട്ടറോ? 460 00:30:18,025 --> 00:30:19,026 ഞാൻ പുറം തുടച്ചു തരാം. 461 00:30:27,660 --> 00:30:31,330 എൻ്റെ അമ്മ എനിക്ക് 16 വയസ്സുള്ളപ്പോൾ ഈ ബ്രേസ്ലെറ്റ് തന്നു. 462 00:30:34,708 --> 00:30:37,586 അവരൊരു യഥാർത്ഥ പത്രപ്രവർത്തകയായിരുന്നു. 463 00:30:40,339 --> 00:30:42,049 ഇന്തോനേഷ്യയിലെ കലാപത്തിൽ കൊല്ലപ്പെട്ടു. 464 00:30:46,554 --> 00:30:48,055 അവർ കാരണമാണ് ഞാനൊരു പത്രപ്രവർത്തകയായത്. 465 00:30:53,018 --> 00:30:54,562 ഈ ബ്രേസ്ലെറ്റ് മാത്രമാണ്… 466 00:30:56,230 --> 00:30:57,690 അവരുടേതായി എൻ്റെ കയ്യിലുള്ളത്. 467 00:31:01,068 --> 00:31:04,363 ഓരോ കള്ളിയിലും രണ്ട് വിത്തുകൾ. 468 00:31:05,614 --> 00:31:08,909 ഞാനും അവരുമാണെന്നാണ് സങ്കൽപ്പം… 469 00:31:12,288 --> 00:31:13,247 എപ്പോഴും ഒരുമിച്ച്. 470 00:31:17,001 --> 00:31:19,128 ഓരോ കള്ളിയും ഞങ്ങളുടെ ജീവിതത്തിൻ്റെ ഓരോ ഘട്ടങ്ങളാണ്. 471 00:31:25,259 --> 00:31:28,095 ഇത് ഒരു സാധാരണ ബ്രേസ്ലെറ്റ് മാത്രമാണെന്ന് ഞാൻ ആളുകളോട് പറയും. 472 00:31:31,807 --> 00:31:32,933 എന്തോ കാരണം കൊണ്ട്… 473 00:31:35,728 --> 00:31:37,688 നിങ്ങളോട് ഇനിയും കള്ളം പറയുന്നത് ശരിയാവില്ല. 474 00:32:13,307 --> 00:32:15,768 ഇതെൻ്റെ ലാപ്ടോപ്പിൽ ചെയ്യുന്നതിൽ കുഴപ്പമില്ലെന്ന് പറയാൻ പറ്റില്ല. 475 00:32:16,644 --> 00:32:18,102 ഞാൻ കാര്യമാക്കുന്നില്ല. 476 00:32:18,103 --> 00:32:19,438 ആണോ? ഞാൻ കാര്യമാക്കുന്നുണ്ട്. 477 00:32:20,272 --> 00:32:23,900 നോക്ക്, ഞാൻ സിഐഎ സൈറ്റുകൾ റെക്കോഡ് ചെയ്യും ബർണർ ഉപയോഗിക്കും, ആളറിയാതെ താമസിക്കും, 478 00:32:23,901 --> 00:32:24,985 പക്ഷേ അതെല്ലാം നിയമപരമാണ്. 479 00:32:25,527 --> 00:32:27,487 കൃത്യം നടന്നിടത്തു നിന്ന് ബാഡ്ജ് എടുക്കുന്നത് 480 00:32:27,488 --> 00:32:29,198 തെളിവു നശിപ്പിക്കുന്ന ക്രിമിനൽ കുറ്റമാണ്. 481 00:32:30,699 --> 00:32:33,327 എങ്കിൽ പോകൂ. താനിവിടെ വേണ്ട. 482 00:32:34,495 --> 00:32:36,830 ശരി, കൊള്ളാം. തനിക്കത് എളുപ്പത്തിൽ പറയാനാകും. 483 00:32:39,375 --> 00:32:42,586 ഞാനെന്താ ഇപ്പോ ഓൺലൈനിൽ മാത്രം പ്രസിദ്ധീകരിക്കുന്നത് എന്നറിയാമോ? 484 00:32:43,587 --> 00:32:46,756 കാരണം ഫെഡ്സ് ഉൾപ്പെട്ട ഒരു ബാങ്കിങ് അഴിമതിക്കഥയാണ് ഞാൻ ചെയ്തത്. 485 00:32:46,757 --> 00:32:49,300 എൻ്റെ പത്രം ഉൾപ്പെടെ അനേകം ശക്തികൾ, 486 00:32:49,301 --> 00:32:52,471 ആ കഥയിന്മേൽ അടയിരിക്കുകയായിരുന്നു എന്ന് ഞാൻ കണ്ടെത്തി. 487 00:32:53,764 --> 00:32:56,182 കാവൽക്കാർ കുറ്റക്കാർക്കു വേണ്ടി പണിയെടുത്താൽ എങ്ങനെയുണ്ടാവും? 488 00:32:56,183 --> 00:32:57,935 നമുക്ക് വിജയിക്കാനുള്ള അവസരം കിട്ടില്ല. 489 00:32:58,811 --> 00:33:01,396 അവരെന്നെ പിരിച്ചുവിടുക മാത്രമല്ല, എന്നെ അപകീർത്തിപ്പെടുത്തി, 490 00:33:01,397 --> 00:33:03,607 അപമാനിച്ചു, എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞു. 491 00:33:04,650 --> 00:33:07,485 എൻ്റെ ലാപ്ടോപ്പിൽ ആരും വിശ്വസിക്കാത്ത ഗൂഢാലോചന കഥകൾ നിറച്ചു, 492 00:33:07,486 --> 00:33:11,155 എൻ്റെ ചെലവുകണക്കുകൾ തിരുത്തി, ഞാൻ മോഷ്ടിച്ചെന്നു വരുത്തിത്തീർത്തു. 493 00:33:11,156 --> 00:33:12,950 എൻ്റെ അച്ഛൻ പോലും എന്നെ സംശയിക്കാൻ ഇടയാക്കി. 494 00:33:15,411 --> 00:33:16,412 അപ്പോ, ശരിയാണ്… 495 00:33:18,122 --> 00:33:19,081 ഞാൻ ഇവിടെ വേണം. 496 00:33:22,126 --> 00:33:23,961 ഇതാ. നമുക്ക് ഒരു തെളിവു കിട്ടും എന്നെനിക്കറിയാമായിരുന്നു. 497 00:33:24,545 --> 00:33:28,047 ഫ്രോഡ് ഒരു വ്യാജ ഐഡി സംഘത്തെ റെയിഡ് ചെയ്തിരുന്നു. ഇത് ഉപയോഗിക്കാം. 498 00:33:28,048 --> 00:33:28,966 ശരി. 499 00:33:30,843 --> 00:33:31,719 തുടങ്ങാം. 500 00:33:39,768 --> 00:33:41,854 നമുക്ക് കിട്ടിയത് എന്താണെന്ന് നോക്കാം. 501 00:33:43,564 --> 00:33:46,858 ശരി. പേര്, അന്ന മെറിക്ക്. 502 00:33:46,859 --> 00:33:51,488 ജോലിസ്ഥലത്തെ വിലാസം, ബിൽഡിങ് 28, സ്റ്റേഷൻ ജെ12. 503 00:33:54,032 --> 00:33:58,202 ലെവൽ എട്ട് ക്ലിയറൻസ് ഉണ്ടോ? താൻ പറഞ്ഞത് സഹോദരി എച്ച് ആർ ക്ലർക്ക് ആണെന്നല്ലേ? 504 00:33:58,203 --> 00:34:00,372 ലെവൽ എട്ട് ക്ലിയറൻസും കൊണ്ട് അവർ എന്ത് ചെയ്യുകയാണ്? 505 00:34:02,249 --> 00:34:04,001 എനിക്കറിയില്ല. 506 00:34:04,668 --> 00:34:07,378 ഇനി എങ്ങോട്ട് പോകണം എന്നെങ്കിലും നമുക്കറിയാമല്ലോ. 507 00:34:07,379 --> 00:34:10,131 ആ ബാഡ്ജ് കാറിൽ നിന്ന് കിട്ടിയതല്ലല്ലോ, അല്ലേ. 508 00:34:10,132 --> 00:34:12,216 താൻ കണ്ടകാര്യം മറന്നിട്ട് സ്ഥലം വിട്ടോ. 509 00:34:12,217 --> 00:34:14,219 ഞാൻ കാണുന്നത് മോഷ്ടിക്കപ്പെട്ട തെളിവുകളാണ്. 510 00:34:16,722 --> 00:34:18,140 അല്ല, അങ്ങനെയല്ല. 511 00:34:19,808 --> 00:34:21,393 നീയെന്നെ ഭീഷണിപ്പെടുത്തുകയാണോ? 512 00:34:22,311 --> 00:34:24,229 ഞാനൊരു ചതിയനല്ല ഗ്രീൻ. 513 00:34:25,230 --> 00:34:26,522 ഞാൻ വിഡ്ഢിയുമല്ല. 514 00:34:26,523 --> 00:34:28,192 ഇതൊരു ഫെഡറൽ കേസാണ്. 515 00:34:28,984 --> 00:34:33,030 ഞാൻ നീയല്ല. ഒരു മണ്ടത്തരത്തിൻ്റെ പേരിൽ എൻ്റെ തൊഴിൽ കളഞ്ഞുകുളിക്കാൻ ഞാനില്ല. 516 00:34:33,739 --> 00:34:35,699 അപ്പോ, അവർ എൻ്റടുത്ത് വന്ന് ചോദിച്ചാൽ, 517 00:34:37,534 --> 00:34:39,244 കണ്ട കാര്യം ഞാനവരോട് പറയും. 518 00:34:42,331 --> 00:34:43,749 തൻ്റെ ഡെസ്കിലേക്ക് പോ ഷോൺ. 519 00:34:50,380 --> 00:34:52,466 ശരി. സാധനങ്ങൾ എല്ലാം എടുക്ക്. നമുക്ക് പോകണം. 520 00:34:56,053 --> 00:34:59,014 ആരും കാണാതെ കടന്നു കളയാനാവുന്നതിലും ഒരുപാട് ഭീമാകാരനാണ് നിങ്ങൾ, അറിയില്ലേ? 521 00:34:59,681 --> 00:35:00,973 നിന്നെ ഉണർത്തേണ്ട എന്നു കരുതി. 522 00:35:00,974 --> 00:35:03,643 ഞാനങ്ങനെ പാതിരാത്രി കടന്നു കളയുന്ന ആളല്ല, 523 00:35:03,644 --> 00:35:05,311 പക്ഷേ എനിക്കൊരു നീണ്ട യാത്രയുണ്ട്. 524 00:35:05,312 --> 00:35:06,230 എങ്ങോട്ട്? 525 00:35:06,730 --> 00:35:07,773 ബാൾട്ടിമോർ. 526 00:35:08,398 --> 00:35:10,608 നേരം വെളുക്കുമ്പോഴേക്കും അവിടെ എത്തണം. 527 00:35:10,609 --> 00:35:12,444 രണ്ടര മണിക്കൂറെടുക്കും, ചിലപ്പോ കൂടുതൽ. 528 00:35:13,111 --> 00:35:14,028 അവിടെ എന്താണ്? 529 00:35:14,029 --> 00:35:18,200 സാംസൺ. നീ പറഞ്ഞതിനെല്ലാം ശേഷം, നമുക്ക് കൂടുതൽ കാര്യങ്ങൾ സംസാരിക്കാനുണ്ട്. 530 00:35:20,077 --> 00:35:21,829 സുരക്ഷിതമായി തിരിച്ചുവരണം, ഓക്കേ? 531 00:35:25,207 --> 00:35:28,085 ഞാൻ ഇതിലേക്ക് വലിച്ചിഴച്ച ആരും വേദനിക്കാൻ എനിക്കാഗ്രഹമില്ല. 532 00:35:39,304 --> 00:35:41,640 23 ഇൻഡസ്ട്രിയൽ വേ ബിൽഡിങ് 28, സ്റ്റേഷൻ ജെ12 533 00:35:46,061 --> 00:35:47,979 അന്ന ഇവിടെ എന്താണ് ചെയ്തുകൊണ്ടിരുന്നത്? 534 00:35:47,980 --> 00:35:52,067 അമേരിക്കൻ സർക്കാർ സ്ഥാപനം 535 00:35:57,698 --> 00:36:00,784 {\an8}ബാൾട്ടിമോർ 536 00:36:02,077 --> 00:36:04,036 ഹാളിൻ്റെ അറ്റത്തുള്ള അദ്ദേഹത്തിൻ്റെ മുറി പൂട്ടിയിരിക്കുകയാണ്, 537 00:36:04,037 --> 00:36:06,205 ഞങ്ങൾക്കത് വൃത്തിയാക്കാൻ സമയം കിട്ടിയില്ല. 538 00:36:06,206 --> 00:36:08,250 - ഒന്നു നോക്കാൻ വിരോധമില്ലെങ്കിൽ-- - സ്പ്രിങ്ഫീൽഡ്! 539 00:36:09,209 --> 00:36:10,460 വരുന്നുണ്ട്. 540 00:36:15,173 --> 00:36:19,011 റീച്ചർ, കോൺഗ്രസ്‌മാൻ സാംസൺ നിങ്ങളെ വീണ്ടും എപ്പോൾ കാണുമെന്ന് കാത്തിരിക്കയായിരുന്നു. 541 00:36:20,053 --> 00:36:20,888 എൻ്റെ കൂടെ വരൂ. 542 00:36:33,817 --> 00:36:34,734 നിങ്ങൾ വരുന്നുണ്ടോ? 543 00:36:34,735 --> 00:36:38,905 കഴിഞ്ഞ തവണ സാംസണിൻ്റടുത്ത് കൊണ്ടുപോകാം എന്നു പറഞ്ഞ് ഫെഡ്സിൻ്റടുത്ത് കൊണ്ടുവിട്ടു. 544 00:36:38,906 --> 00:36:41,782 ഇത്തവണയും താനെനിക്ക് പണി തരില്ലെന്ന് എനിക്കെങ്ങനെ അറിയാം? 545 00:36:41,783 --> 00:36:43,493 ലിഫ്റ്റിൽ കയറുമ്പോൾ മനസ്സിലാകും. 546 00:36:54,838 --> 00:36:57,674 തനിക്ക് വലിയ ആവേശമൊന്നും വേണ്ടെങ്കിൽ, പകുതി ഒഴിച്ചാൽ മതി. 547 00:36:58,759 --> 00:36:59,843 പകുതിയേ ഉള്ളൂ. 548 00:37:02,971 --> 00:37:04,139 വരൂ, സ്പ്രിങ്ഫീൽഡ്. 549 00:37:05,140 --> 00:37:06,891 വാതിൽ തുറന്നിടരുത്. 550 00:37:06,892 --> 00:37:09,311 നിങ്ങളെന്നെ 20 സെക്കൻ്റ് മുമ്പ് ലിഫ്റ്റിൽ നിന്ന് വിളിച്ചു. 551 00:37:10,354 --> 00:37:12,856 റീച്ചർ, വീണ്ടും കണ്ടതിൽ സന്തോഷം. 552 00:37:13,941 --> 00:37:15,192 പ്രാതൽ വേണോ? 553 00:37:15,817 --> 00:37:17,069 ഞാൻ ഒരിക്കലും ഭക്ഷണം നിരസിക്കില്ല. 554 00:37:17,945 --> 00:37:18,820 എങ്കിൽ ഇരിക്കൂ. 555 00:37:20,781 --> 00:37:23,909 മുട്ട ചിക്കിയതും ഒരു കപ്പ് പഴങ്ങളുമുണ്ട്. ഞാൻ തൊട്ടിട്ടില്ല. 556 00:37:25,494 --> 00:37:26,411 നന്ദി. 557 00:37:28,372 --> 00:37:32,959 നിങ്ങൾ ഇവിടെ വന്നതിനു കാരണം, നിങ്ങൾക്ക് എന്തോ വിവരം ആവശ്യമുണ്ട്, 558 00:37:32,960 --> 00:37:37,005 അല്ലെങ്കിൽ നിങ്ങൾക്ക് പങ്കുവയ്ക്കാൻ എന്തോ വിവരം ഉണ്ട്. അതിൽ ഏതാണ്? 559 00:37:38,131 --> 00:37:38,966 രണ്ടും. 560 00:37:39,841 --> 00:37:40,676 എങ്കിൽ പറയൂ. 561 00:37:44,554 --> 00:37:47,307 ഞാൻ പറഞ്ഞല്ലോ, ഞങ്ങൾക്കിടയിൽ രഹസ്യങ്ങളില്ല. 562 00:37:50,352 --> 00:37:51,228 ശരി. 563 00:37:52,938 --> 00:37:55,982 ജനറൽ പുത്രയുമായി നിങ്ങൾക്കുണ്ടായിരുന്ന ഇടപെടലുകളെപ്പറ്റി അറിയണം. 564 00:37:55,983 --> 00:37:59,736 അയാൾ ഇന്തോനേഷ്യയിൽ നിരവധി രാഷ്ട്രീയ എതിരാളികളെ പീഡിപ്പിച്ച് കൊന്നിട്ടുണ്ട്. 565 00:38:01,238 --> 00:38:02,154 അതിന്? 566 00:38:02,155 --> 00:38:05,575 നിങ്ങളുടെ നേതൃത്വത്തിലുള്ള ഡെൽറ്റ ഫോഴ്സാണ് അയാളെ പരിശീലിപ്പിച്ചതെന്നാണ് ലഭിച്ച വിവരം. 567 00:38:06,952 --> 00:38:09,662 നിങ്ങൾക്കയാളുടെ പേരറിയാവുന്നതാണ് നിങ്ങളുടെ അസ്വസ്ഥത, അതയാളുടെ ക്രൂരതകളിൽ 568 00:38:09,663 --> 00:38:12,124 - നിങ്ങളുടെ പങ്ക് വെളിപ്പെടുത്തുന്നു. - ജോൺ. 569 00:38:12,791 --> 00:38:15,584 യുദ്ധക്കുറ്റങ്ങൾക്ക് ആരോപണം നേരിടുന്ന ഒരാൾക്ക് ഉണ്ടായിരിക്കാനാവാത്ത ശാന്തത. 570 00:38:15,585 --> 00:38:17,878 നിങ്ങൾക്ക് ലഭിച്ച വിവരം ഭാഗികമായി മാത്രമാണ് ശരി. 571 00:38:17,879 --> 00:38:21,507 അതേ, ഞാൻ 1998ൽ ഡെൽറ്റ ഫോഴ്സിനൊപ്പം ഇന്തോനേഷ്യയിലായിരുന്നു. 572 00:38:21,508 --> 00:38:23,217 ഞാൻ പുത്രയെ കണ്ടിട്ടുമുണ്ട്. 573 00:38:23,218 --> 00:38:24,552 എനിക്കയാളെ അത്ര ഇഷ്ടമില്ലായിരുന്നു. 574 00:38:24,553 --> 00:38:26,971 ഞങ്ങളുടെ ദൗത്യം അതീവ രഹസ്യമായിരുന്നു, ഇപ്പോഴും അങ്ങനെത്തന്നെ, 575 00:38:26,972 --> 00:38:31,727 ഞാനാരെയും പീഡിപ്പിച്ചിട്ടോ കൊന്നിട്ടോ ഇല്ല എന്ന് എനിക്ക് വെളിപ്പെടുത്താനാകും. 576 00:38:32,894 --> 00:38:36,398 ഞാൻ സാധാരണക്കാരെ പീഡിപ്പിക്കുന്നതിലോ കൊല്ലുന്നതിലോ പങ്കുവഹിച്ചിട്ടില്ല. 577 00:38:37,649 --> 00:38:40,735 ഞാൻ ദേഷ്യപ്പെടും എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ, അത് നടക്കില്ല. 578 00:38:40,736 --> 00:38:42,695 കാരണം ഞാൻ സത്യമാണ് പറയുന്നത്. 579 00:38:42,696 --> 00:38:44,947 നമ്മൾ ആദ്യം കണ്ടപ്പോൾ പറയാഞ്ഞത് എന്താണ്? 580 00:38:44,948 --> 00:38:49,035 ഒരു അപരിചിതൻ വന്ന് ചോദിക്കുമ്പോൾ സാധാരണ നിങ്ങൾ അതീവരഹസ്യമായ സൈനിക ദൗത്യങ്ങളുടെ 581 00:38:49,036 --> 00:38:50,120 വിശദാംശങ്ങൾ നൽകുമോ? 582 00:38:50,620 --> 00:38:51,455 പറഞ്ഞത് മനസ്സിലായി. 583 00:38:53,165 --> 00:38:55,291 നിങ്ങൾ എന്തിലൊക്കെ ഇല്ലായിരുന്നെന്ന് പറയാനാകുമോ? 584 00:38:55,292 --> 00:38:56,417 ഒന്നിലുമില്ല. 585 00:38:56,418 --> 00:38:58,836 - നിങ്ങളുടെ ചീഫ് ഓഫ് സ്റ്റാഫോ? - കേഹിൽ ആണോ? 586 00:38:58,837 --> 00:38:59,754 അയാൾക്കെന്തുപറ്റി? 587 00:38:59,755 --> 00:39:02,256 അന്ന ആത്മഹത്യ ചെയ്ത രാത്രിയിൽ, നാല് സാക്ഷികളുണ്ടായിരുന്നു, 588 00:39:02,257 --> 00:39:04,717 പക്ഷേ പോലീസ് മൂന്നുപേരെ മാത്രമേ ചോദ്യം ചെയ്തുള്ളൂ. 589 00:39:04,718 --> 00:39:07,054 ഒരാൾ ഓടിപ്പോയി. അത് കേഹിൽ ആയിരുന്നു. 590 00:39:09,931 --> 00:39:12,683 - ഭാഷ ക്ഷമിക്കണം, ആ പറഞ്ഞത് പച്ചക്കള്ളമാണ്. - ഞാനയാളെ കണ്ടു. 591 00:39:12,684 --> 00:39:14,894 കേഹിൽ ആ ട്രെയിനിൽ ഇല്ലായിരുന്നു. അയാൾ എന്നോട് പറഞ്ഞേനെ. 592 00:39:14,895 --> 00:39:17,772 ആണോ? ഇവിടുത്തെ ചർച്ചകളിൽ പ്രധാന വിവരങ്ങൾ ഒഴിവാക്കുന്നത് 593 00:39:17,773 --> 00:39:19,190 ചിലരുടെ പതിവാണ്. 594 00:39:19,191 --> 00:39:20,524 നോളൻ കേഹിൽ അങ്ങനെയല്ല. 595 00:39:20,525 --> 00:39:23,820 ആണോ? അയാളെവിടെ? നമുക്ക് ഒന്നിച്ചു പോയി ചോദിക്കാം. 596 00:39:24,571 --> 00:39:26,907 ശരി. നമുക്ക് പോകാം. 597 00:39:32,204 --> 00:39:33,163 നോളൻ… 598 00:39:34,915 --> 00:39:35,832 നമുക്ക് സംസാരിക്കണം. 599 00:39:41,922 --> 00:39:43,757 കാര്യങ്ങൾ ഒരിക്കലും ഒളിക്കാനാവില്ലല്ലേ? 600 00:39:44,508 --> 00:39:45,592 എന്നു വച്ചാൽ? 601 00:39:46,343 --> 00:39:50,138 വാട്ടർഗേറ്റ്, ഇറാൻ കോൺട്രാ, ഹണ്ടറുടെ ലാപ്ടോപ്പ്. 602 00:39:50,972 --> 00:39:53,557 എന്തൊക്കെ ഒളിക്കാൻ ശ്രമിക്കുന്നോ, അതൊക്കെ പുറത്തുവരും. 603 00:39:53,558 --> 00:39:56,853 അന്ന മെറിക് മരിച്ച രാത്രിയിൽ നിങ്ങളെന്തിനാണ് സബ്‌വേയിൽ പോയത്? 604 00:39:58,772 --> 00:40:00,565 നിങ്ങളാ ഡ്രൈവ് എടുത്തോ? 605 00:40:03,193 --> 00:40:04,861 നിങ്ങളൊരു നല്ല പ്രസിഡൻ്റ് ആയേനെ. 606 00:40:07,864 --> 00:40:08,865 എന്നോട് ക്ഷമിക്കൂ ജോൺ. 607 00:40:09,866 --> 00:40:10,867 നോളൻ. 608 00:40:11,868 --> 00:40:12,828 - നോളൻ! - അരുത്! 609 00:40:16,540 --> 00:40:17,999 എൻ്റെ ദൈവമേ. 610 00:40:19,084 --> 00:40:21,753 ഇത് സ്പ്രിങ്ഫീൽഡാണ്. എനിക്ക് ഒരു പെരിമീറ്ററും പാരാമെഡിക്കും വേണം. 611 00:42:18,370 --> 00:42:20,454 ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള 612 00:42:20,455 --> 00:42:22,457 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ