1 00:00:10,416 --> 00:00:13,708 സിറ്റഡെൽ 2 00:00:14,291 --> 00:00:15,916 ഇതെല്ലാമാണ് നിങ്ങളറിയേണ്ടവ. 3 00:00:16,583 --> 00:00:20,833 {\an8}ജി8-ൽ വച്ച് റഷ്യൻ പ്രസിഡൻ്റ് കൊല്ലപ്പെടുന്നതിന് ഇനി 30 മണിക്കൂറുണ്ട്. 4 00:00:20,875 --> 00:00:24,416 എല്ലായിടത്തും പരിശോധനയുണ്ട്, അതുകൊണ്ട് ആയുധങ്ങൾ വേണ്ട. നമ്മൾ പിടിക്കപ്പെടും. 5 00:00:24,500 --> 00:00:26,166 ഞങ്ങൾ പ്രസിഡൻ്റ് ആറൊനോവിനെ കൊന്നുകഴിഞ്ഞ്, 6 00:00:26,250 --> 00:00:28,541 നിങ്ങൾ ഉപഗ്രഹങ്ങളുടെ നിയന്ത്രണം ഞങ്ങൾക്ക് നൽകിക്കഴിഞ്ഞാൽ, 7 00:00:28,625 --> 00:00:30,041 ഉപാധികൾ പിൻവലിക്കും. 8 00:00:31,041 --> 00:00:32,416 അത് തയ്യാറായി. അവരത് ചെയ്തു. 9 00:00:32,791 --> 00:00:33,666 നടപ്പാക്കുക- [വേണം] അല്ലെങ്കിൽ [വേണ്ട] 10 00:00:33,791 --> 00:00:37,000 ജൊഹാനയുടെ കയ്യിലുള്ള സാങ്കേതികത വച്ച്, അവൾക്ക് ആരെയും ഒരു കൊലയാളിയാക്കാനാവും. 11 00:00:37,041 --> 00:00:39,208 ചിപ്പ് ആരുടെ തലയിലാണ് വച്ചിരിക്കുന്നതെങ്കിലും, 12 00:00:39,291 --> 00:00:42,375 ഒരു ബട്ടൺ അമർത്തിയാൽ മതി, മാൻ്റികോറിന് അവരെ നിയന്ത്രിക്കാം. 13 00:00:49,625 --> 00:00:50,750 ഐ ലവ് യു. 14 00:00:50,833 --> 00:00:52,041 ഐ ലവ് യു. 15 00:01:36,541 --> 00:01:37,541 ഇവൾക്ക് പൾസുണ്ട്. 16 00:01:37,625 --> 00:01:38,750 അവളെ അകത്ത് കൊണ്ടുപോ. 17 00:01:49,208 --> 00:01:50,208 സോറി ബെർനാഡ്. 18 00:01:59,791 --> 00:02:00,750 വേഗം. 19 00:02:00,833 --> 00:02:02,666 വേഗം. വാ! 20 00:02:04,583 --> 00:02:06,625 - വേഗം ഇഞ്ചക്ഷൻ കണ്ടെത്ത്. - ഇതാ. 21 00:02:06,708 --> 00:02:07,750 ഇഞ്ചക്ഷൻ വേഗം കൊണ്ടുവാ! 22 00:02:44,791 --> 00:02:47,458 - ഹേയ്. കുഴപ്പമില്ല. സമാധാനിക്ക്. - മേസൺ. 23 00:02:47,541 --> 00:02:48,625 മേസൺ. 24 00:02:49,958 --> 00:02:51,166 എന്താ സംഭവിച്ചത്? 25 00:02:52,208 --> 00:02:53,833 അത് ആബിയായിരുന്നു, അല്ലേ? 26 00:02:53,916 --> 00:02:55,041 നിങ്ങളെന്താ പറയുന്നത്? 27 00:02:55,125 --> 00:02:56,500 ആബി എന്തിനാ മേസണെ കൊല്ലുന്നത്? 28 00:02:56,583 --> 00:02:58,541 കാരണം ആ നാശം പിടിച്ച കൊലയാളി അവളാണ്. 29 00:02:59,541 --> 00:03:02,041 അവർ അവളുടെ തലയിൽ ഉണ്ടായിരുന്ന ബാക്ക്സ്റ്റോപ്പ് ചിപ്പ് ഉപയോഗിച്ചു. 30 00:03:08,416 --> 00:03:09,541 ബാക്ക്സ്റ്റോപ് ചിപ്പ് ലഭിച്ചു 31 00:03:11,750 --> 00:03:13,416 ഹോ, നാശം. 32 00:03:15,833 --> 00:03:18,375 എൻ വി എം 33 00:03:18,458 --> 00:03:23,333 ഡ്രമ്മോണ്ട് മോട്ടലിലേക്ക് സ്വാഗതം 34 00:03:34,041 --> 00:03:35,166 - നിനക്ക്. - നന്ദി. 35 00:04:03,125 --> 00:04:04,125 ഞാൻ നോക്കാം. 36 00:04:07,416 --> 00:04:08,583 എന്താണ്? 37 00:04:16,791 --> 00:04:17,916 കാതറീൻ വോൾകോട്ട് 38 00:04:18,000 --> 00:04:20,208 പ്രസ്സ് പാസ് 39 00:05:13,833 --> 00:05:14,833 ഇരിക്കൂ. 40 00:05:25,666 --> 00:05:28,000 കെയ്നിൻ്റെ ഭാര്യ കെയ്നിനെയും സിൻഹിനെയും കൊന്നു. 41 00:05:28,083 --> 00:05:31,166 ആദ്യം നീയത് ശരിയായി ചെയ്തിരുന്നെങ്കിൽ, പൗലോ ഇപ്പോഴും ഇവിടെ കണ്ടേനേ, 42 00:05:31,250 --> 00:05:32,750 എൻ്റടുത്തിരുന്ന്, 43 00:05:32,833 --> 00:05:34,750 ഈ നിമിഷം ആഘോഷിച്ചേനേ. 44 00:05:37,791 --> 00:05:39,916 എൻ്റെ കൈ കൃത്യം ഇവിടെയായിരുന്നു. നീ ഓർക്കുന്നുണ്ടോ? 45 00:05:40,000 --> 00:05:41,708 അന്ന് നിൻ്റെ കഴുത്ത് ഇതിലും ചെറുതായിരുന്നു, 46 00:05:41,791 --> 00:05:46,916 പക്ഷേ എനിക്കെൻ്റെ കൈകൊണ്ട് ഏകദേശം ചുറ്റിപ്പിടിക്കാമായിരുന്നു. 47 00:05:47,000 --> 00:05:49,416 ഈ കൈ നിനക്ക് സംരക്ഷണം നൽകി, 48 00:05:49,500 --> 00:05:51,666 നിൻ്റെ ജീവൻ നിലനിർത്തി. 49 00:05:55,250 --> 00:05:57,583 ആബി റഷ്യൻ പ്രസിഡൻ്റിനെ കൊല്ലണം. 50 00:05:57,666 --> 00:06:00,291 ബാക്കിയുള്ളവർ അവളെ തടയാനായി ജി8-ൽ ഉണ്ടാവും. 51 00:06:00,375 --> 00:06:02,791 നീ എന്തുവില കൊടുത്തും അവരെ കൊല്ലണം. 52 00:06:02,875 --> 00:06:05,083 പൗലോയുടെ ദൗത്യം നമുക്ക് വിജയിപ്പിക്കണം, 53 00:06:05,166 --> 00:06:07,916 അല്ലെങ്കിൽ ഞാൻ നിനക്കു തന്ന ജീവിതം തിരിച്ചെടുക്കും, 54 00:06:08,000 --> 00:06:12,041 എൻ്റെ കൈകൊണ്ട് നിൻ്റെ കഴുത്ത് ഞെരിച്ച്, ചോരയൊഴുക്കി കൊല്ലും. 55 00:06:12,125 --> 00:06:13,125 മനസ്സിലായോ? 56 00:07:32,708 --> 00:07:34,541 ജി8 രണ്ട് മണിക്കൂറിൽ തുടങ്ങും. നമുക്ക് പോകണം. 57 00:07:34,625 --> 00:07:35,833 - ശരി. - നിങ്ങൾ എവിടെപ്പോകുന്നു? 58 00:07:35,916 --> 00:07:37,416 ഞാൻ ജൊഹാനയെ കണ്ടെത്താൻ പോകുന്നു. 59 00:07:37,500 --> 00:07:39,750 അവൾ ഒരു ട്രാൻസ്മിറ്ററും കൊണ്ട് ഇവിടെത്തന്നെ കാണും. 60 00:07:39,833 --> 00:07:42,583 അതിൻ്റെ പവർ ഇല്ലാതാക്കിയാൽ ആബിയെ ഓഫ് ചെയ്യാനാകും. 61 00:07:42,666 --> 00:07:44,750 നിങ്ങൾ മൂന്നുപേരും ആ കൊട്ടാരത്തിൽ കടന്ന്, 62 00:07:44,833 --> 00:07:47,041 പ്രസിഡൻ്റ് ആറൊനോവിനെ കൊല്ലുന്നതിൽ നിന്ന് അവളെ തടയണം. 63 00:07:48,583 --> 00:07:49,458 ഞങ്ങൾ മൂന്നുപേരുമോ? 64 00:07:49,541 --> 00:07:53,125 ഞങ്ങൾ രണ്ടുപേരുമുണ്ട്, പിന്നെ ഈ തടിമാടനെ എന്തിനാ? 65 00:07:53,208 --> 00:07:54,625 ഇയാളെ കണ്ടാൽ ആളുകൾ ശ്രദ്ധിക്കും. 66 00:07:54,708 --> 00:07:57,833 "തടിമാടൻ." ഞാൻ കാരണം കുഴപ്പമുണ്ടാകുമെങ്കിൽ ഞാനിവിടെ ഇരുന്നോളാം. 67 00:07:57,916 --> 00:07:59,291 അവൻ അങ്ങനെ ഉദ്ദേശിച്ചില്ല. 68 00:07:59,375 --> 00:08:02,083 - ഞാനങ്ങനെ ഉദ്ദേശിച്ചു. - അവൻ എന്തുദ്ദേശിച്ചാലും ഒന്നുമില്ല. 69 00:08:02,166 --> 00:08:04,541 നമുക്ക് രണ്ട് ഏജൻ്റുമാർ കുറവാണ്. നിങ്ങൾ പോകാൻ തയ്യാറാകൂ. 70 00:08:04,625 --> 00:08:05,625 ഒരാൾ മാത്രം. 71 00:08:30,500 --> 00:08:33,291 ഇതുവരെ ആ ഹോട്ടലിൻ്റെ പേര് എന്നോട് പറഞ്ഞില്ല. 72 00:08:33,791 --> 00:08:34,916 ദ ഗ്ലെൻബ്രൂക്ക് ഹോട്ടൽ. 73 00:08:35,791 --> 00:08:36,791 ഞാൻ കടപ്പെട്ടിരിക്കുന്നു. 74 00:08:40,000 --> 00:08:41,666 ജൊഹാന കഴിഞ്ഞ രാത്രി ചെക്കിൻ ചെയ്തു. 75 00:08:42,791 --> 00:08:45,833 അപ്പോ, കാര്യം കഴിഞ്ഞ് കാണാം. 76 00:08:46,875 --> 00:08:47,875 ശരി. 77 00:08:50,125 --> 00:08:51,208 എന്തുപറ്റി? 78 00:08:52,125 --> 00:08:53,291 ഞാനാണിത് അവനോട് ചെയ്തത്. 79 00:08:54,791 --> 00:08:55,791 ഞാൻ മേസണെ കൊന്നു. 80 00:08:57,291 --> 00:08:58,291 ഞാനവൻ്റെ അച്ഛനെ കൊന്നു. 81 00:08:59,958 --> 00:09:02,333 ഞാനവനെ ഏജൻസിയിലേക്ക് കൊണ്ടുവന്നു. ഞാൻ… 82 00:09:05,041 --> 00:09:07,958 ഇതിൻ്റെ ഭാരം മുഴുവൻ നിങ്ങളുടെ ചുമലിൽ കയറ്റി വെക്കണ്ട. 83 00:09:12,166 --> 00:09:13,500 ഞാൻ ജൊഹാനയെ കൊല്ലാൻ പോവുകയാണ്. 84 00:09:15,750 --> 00:09:17,375 ഞാൻ അവരെ എല്ലാവരെയും കൊല്ലും. 85 00:09:20,250 --> 00:09:21,416 ഞാൻ തിരിച്ചു വന്നില്ലെങ്കിൽ, 86 00:09:22,541 --> 00:09:23,958 നിങ്ങളത് പൂർത്തിയാക്കണം, 87 00:09:24,750 --> 00:09:25,791 നമ്മൾ സംസാരിച്ചപോലെ. 88 00:09:26,416 --> 00:09:27,416 ശരി. 89 00:09:28,041 --> 00:09:29,875 നിങ്ങളെൻ്റെ കുടുംബത്തെ നോക്കണം. 90 00:09:32,291 --> 00:09:33,500 ഞാൻ വാക്ക് തരുന്നു. 91 00:09:35,333 --> 00:09:36,458 നന്ദി. 92 00:09:36,541 --> 00:09:37,791 ആശംസകൾ. 93 00:09:45,000 --> 00:09:48,583 (ജർമ്മൻ) ലോകനേതാക്കളെല്ലാം നാൽപ്പതാമത് ജി8 ഉച്ചകോടിക്ക് മുന്നോടിയായി ഇന്നു രാവിലെ 94 00:09:48,666 --> 00:09:50,500 ഹാൾഗാർട്ടൻ കൊട്ടാരത്തിൽ എത്തിച്ചേരും. 95 00:09:50,583 --> 00:09:53,666 (ജാപ്പനീസ്) ലോകത്തെ എട്ട് വൻ ശക്തികളുടെ നേതാക്കന്മാരെ ഇത് ഒന്നിച്ചു കൊണ്ടുവരും. 96 00:09:53,750 --> 00:09:55,458 (ഫ്രഞ്ച്) ഇതിലെ പ്രധാന വിഷയങ്ങൾ വെനിസ്വേലയിലെയും 97 00:09:55,541 --> 00:09:56,958 ആസ്ട്രേലിയയിലെയും യുദ്ധങ്ങളായിരിക്കും. 98 00:09:57,041 --> 00:09:59,750 (ഇറ്റാലിയൻ) പത്തുകൊല്ലത്തിനു ശേഷമാണ് രാഷ്ട്രത്തലവന്മാർ 99 00:09:59,833 --> 00:10:02,458 റഷ്യൻ പ്രസിഡന്‍റ് ആറൊനോവിനെ ഉച്ചകോടിയിലേക്ക് സ്വാഗതം ചെയ്യുന്നത്. 100 00:10:07,416 --> 00:10:08,458 {\an8}എൻവിഎം ന്യൂസ് 101 00:10:24,208 --> 00:10:25,500 {\an8}പ്രവേശനം അനുവദിച്ചു 102 00:10:25,583 --> 00:10:26,875 ശരി. 103 00:11:05,500 --> 00:11:06,666 ഇതുവഴി പ്രവേശനമില്ല സുഹൃത്തേ. 104 00:11:07,458 --> 00:11:08,458 പ്രവേശനമില്ലേ? 105 00:11:09,666 --> 00:11:10,750 ഇതെൻ്റെ സ്ഥലമാണ്. 106 00:11:11,500 --> 00:11:13,916 എൻ്റെ അച്ഛൻ ഇത് നിങ്ങളിൽ നിന്ന് വർഷങ്ങൾക്കു മുമ്പ് വാങ്ങിയതാ. 107 00:11:14,000 --> 00:11:17,000 അപ്പോ, നീ ഈ കമ്പിവേലി മാറ്റിയില്ലെങ്കിൽ, ഞാൻ കൗൺസിൽ വിളിക്കും. 108 00:11:17,083 --> 00:11:18,291 സ്വകാര്യ വസ്തു പ്രവേശിക്കരുത് 109 00:11:19,208 --> 00:11:20,791 ഇത് പൊതുസ്ഥലമാണ്. 110 00:11:20,875 --> 00:11:24,041 നിൻ്റെ അമ്മയും അങ്ങനെത്തന്നെയാ, പക്ഷേ ഞാൻ അവർക്കു ചുറ്റും വേലികെട്ടിയില്ല. 111 00:11:25,125 --> 00:11:26,833 പോയി എനിക്കൊരു ഐം-ബ്രൂ കൊണ്ടുവാ. 112 00:11:31,041 --> 00:11:32,291 നിങ്ങളെന്താ പറഞ്ഞത്? 113 00:11:52,333 --> 00:11:53,416 മുമ്പോട്ട് നീങ്ങൂ. 114 00:12:05,208 --> 00:12:06,583 ഹേയ്, എങ്ങനെ പോകുന്നു? 115 00:12:06,666 --> 00:12:08,125 - ഐഡികൾ? - ശരി. 116 00:12:09,291 --> 00:12:10,625 ഇവിടെ ഉണ്ടായിരുന്നു… 117 00:12:12,958 --> 00:12:14,708 ഒന്ന്, രണ്ട്, മൂന്ന്. 118 00:12:14,791 --> 00:12:16,041 ഇതാ. 119 00:12:22,166 --> 00:12:24,000 ദയവായി ഐഡി സ്കാൻ ചെയ്യുക ഐഡികൾ തിരയുന്നു 120 00:12:25,875 --> 00:12:27,041 [മാച്ചുകൾ കണ്ടെത്തിയില്ല] 121 00:12:27,541 --> 00:12:28,541 ഒന്നും മാച്ചായില്ല ഗോർഡൻ. 122 00:12:32,791 --> 00:12:35,125 ശരി. എല്ലാവരും കാറിൽ നിന്നിറങ്ങൂ. 123 00:12:35,208 --> 00:12:38,791 നോക്ക്. ലാംഗ്ലി ഇക്കാര്യത്തിൽ അത്ര സന്തുഷ്ടരാവില്ല. 124 00:12:38,875 --> 00:12:42,916 അതിനാൽ, നിങ്ങൾക്കൊരു ജോലി വേണമെങ്കിൽ, ഒന്നു കൂടി പോയി പരിശോധിക്കുക. 125 00:12:43,000 --> 00:12:44,291 സ്നേഹപൂർവമുള്ള ഉപദേശം. 126 00:12:47,416 --> 00:12:49,000 ഗോർഡൻ, അവരുടെ വിവരങ്ങൾ ഉണ്ട്. 127 00:12:51,750 --> 00:12:52,750 ക്ഷമിക്കണം. 128 00:12:52,833 --> 00:12:55,875 ക്ഷമ ചോദിച്ചിട്ട് ഇനി കാര്യവുമില്ല, അപ്പോ… 129 00:13:05,333 --> 00:13:06,583 അത് കഴിഞ്ഞോ? 130 00:13:06,666 --> 00:13:09,000 എല്ലാം തയ്യാറാണ്. എസ്ക്രോ ആക്ടീവാണ്. 131 00:13:09,083 --> 00:13:10,916 മാൽക്കം ഇത് കഴിഞ്ഞാലുടൻ പ്രധാനമന്ത്രിയുടെ 132 00:13:11,000 --> 00:13:12,750 അക്കൗണ്ടിലേക്കുള്ള ഇടപാട് പൂർത്തിയാക്കും. 133 00:13:12,833 --> 00:13:16,833 നല്ലത്. എയർഫീൽഡിലേക്ക് പോകൂ. ഒരുമണിക്ക് പറക്കാൻ തയ്യാറായിരിക്കണം. 134 00:13:16,916 --> 00:13:17,916 തീർച്ചയായും മാഡം. 135 00:13:18,500 --> 00:13:21,958 {\an8}കഴിഞ്ഞ മേയ് മാസത്തിൽ നടത്തിയ ഒരു സമാധാനക്കരാറിനു ശേഷം 136 00:13:22,041 --> 00:13:24,208 {\an8}ജി8-ലേക്ക് റഷ്യയുടെ തിരിച്ചുവരവ് നടക്കുകയാണ്. 137 00:14:01,541 --> 00:14:03,791 ജി8 സ്കോട്ട്‌ലാൻഡ് 138 00:14:09,291 --> 00:14:10,458 ചെക്ക്, ഒന്ന്, രണ്ട്. 139 00:14:39,958 --> 00:14:41,041 ഐഡി രേഖകൾ? 140 00:14:47,541 --> 00:14:51,041 നാൽപ്പതാമത് ജി8 ഉച്ചകോടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യാൻ സന്തോഷമുണ്ട്. 141 00:14:51,125 --> 00:14:52,500 എല്ലാവരും ഇരിപ്പിടങ്ങളിൽ ഇരിക്കുക, 142 00:14:52,583 --> 00:14:56,000 ജി8 രാഷ്ട്രത്തലവന്മാർ ഉടൻ എത്തിച്ചേരുന്നതാണ്. 143 00:15:27,791 --> 00:15:29,958 ഹേയ്. മോളേ എന്തുണ്ട്? 144 00:15:30,041 --> 00:15:31,041 ഡാഡി? 145 00:15:34,166 --> 00:15:35,583 മാൽക്കം, എന്തുണ്ട്? 146 00:15:36,458 --> 00:15:37,791 ഡാലിയ, നിങ്ങളെന്താണ് ചെയ്യുന്നത്? 147 00:15:38,333 --> 00:15:42,208 എനിക്കാവശ്യമുള്ളത് തന്നാൽ, നിൻ്റെ മകൾ ജീവിച്ചിരിക്കും. മനസ്സിലായോ? 148 00:15:54,125 --> 00:15:55,208 നിങ്ങൾക്ക് എന്താണ് വേണ്ടത്? 149 00:15:55,291 --> 00:15:58,166 പൗലോ ബ്രാഗയുടെ സ്വത്ത്. മുഴുവനും. 150 00:16:01,291 --> 00:16:02,291 എനിക്ക്… 151 00:16:03,041 --> 00:16:06,291 അതുമുഴുവൻ നിങ്ങൾക്ക് തരണമെന്നുണ്ടെങ്കിലും, എനിക്കതിനു കഴിയില്ല. 152 00:16:06,375 --> 00:16:09,708 അയാളുടെ മരണശേഷം നിങ്ങളാണ് അയാളുടെ സ്വത്തുക്കളുടെ ട്രസ്റ്റി, അല്ലേ? 153 00:16:12,000 --> 00:16:16,125 ഒരു ചെറിയ രാജ്യത്തിൻ്റെ ജിഡിപിക്ക് തുല്യമായതാണ് നിങ്ങൾ വാങ്ങാൻ നോക്കുന്നത്. 154 00:16:17,000 --> 00:16:20,791 മകളുടെ ജീവിതം വച്ച് നോക്കുമ്പോൾ അത് വളരെ ചെറിയൊരു തുകയാണെന്ന് ആളുകൾ പറയും. 155 00:16:22,333 --> 00:16:23,333 എങ്കിൽ ശരി. 156 00:16:23,958 --> 00:16:27,166 {\an8}അംഗരാജ്യങ്ങൾ ഉച്ചകോടിക്കായി സ്കോട്ട്ലാൻഡിലെ ഗ്രാമപ്രദേശത്തുള്ള 157 00:16:27,250 --> 00:16:30,958 {\an8}മനോഹരമായ കൊട്ടാരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. 158 00:17:33,791 --> 00:17:35,875 അതാ. അവൾ മട്ടുപ്പാവിലേക്ക് പോവുകയാണ്. 159 00:17:51,958 --> 00:17:54,750 ഗോൾഡ് ബാഡ്ജില്ലെങ്കിൽ, ഗോവണിയിലേക്ക് പ്രവേശനമില്ല. 160 00:17:55,333 --> 00:17:56,541 അത് സാരമില്ല. 161 00:17:57,750 --> 00:17:59,000 ഞങ്ങൾ അമേരിക്കക്കാരാണ്. 162 00:18:00,875 --> 00:18:01,875 സി.ഐ.എ ആണ്. 163 00:18:03,916 --> 00:18:06,375 നിങ്ങളാരായാലും എനിക്കൊരു ചുക്കുമില്ല. 164 00:18:06,458 --> 00:18:08,708 ബാഡ്ജ് കാണിക്കുക, അല്ലെങ്കിൽ സ്ഥലം വിടുക. 165 00:18:08,791 --> 00:18:10,375 ആണോ? 166 00:18:11,041 --> 00:18:14,541 ഓ ശരി. നന്ദി. വളരെ നന്ദി. 167 00:18:15,333 --> 00:18:17,375 (ഫ്രഞ്ച്) ആളുകളോട് തട്ടിക്കയറിയല്ല കാര്യം നടത്തേണ്ടത്. 168 00:18:19,041 --> 00:18:20,541 ഓ, ചിലപ്പോൾ അങ്ങനെയേ നടക്കൂ. 169 00:18:41,541 --> 00:18:43,875 ഒരു കാക്കത്തൊള്ളായിരം ഗോവണികളുണ്ട്. 170 00:19:42,958 --> 00:19:44,458 പോ! പോയി ആബിയെ പിടിക്ക്! 171 00:20:10,125 --> 00:20:10,958 നീ ഓക്കെയാണോ? 172 00:20:11,041 --> 00:20:12,333 - അതേ. - കൊള്ളാം… 173 00:20:14,666 --> 00:20:15,625 ശരി. 174 00:20:18,166 --> 00:20:20,375 ഈ പെണ്ണ് എവിടെപ്പോയോ എന്തോ. 175 00:20:35,625 --> 00:20:39,166 ഈ ഉച്ചകോടികൾ എത്ര പ്രധാനമാണെന്ന് പറഞ്ഞറിയിക്കാനാവില്ല. 176 00:20:39,916 --> 00:20:42,291 റഷ്യയുടെ ചരിത്രപരമായ ഈ തിരിച്ചുവരവിനു സാക്ഷ്യം വഹിക്കാൻ, 177 00:20:42,375 --> 00:20:46,750 നൂറുകണക്കിന് നയതന്ത്രജ്ഞരും പത്രക്കാരും പുറത്ത് തടിച്ചു കൂടിയിരിക്കയാണ്. 178 00:20:46,833 --> 00:20:49,333 {\an8}ജി8 ഉച്ചകോടി സ്കോട്ടിഷ് മലനിരകളിലെ പുരാതനമായ കൊട്ടാരത്തിൽ തുടങ്ങും 179 00:21:03,333 --> 00:21:04,583 ഒരു പ്രദർശനത്തിലുപരി, 180 00:21:04,666 --> 00:21:08,291 {\an8}പല പ്രധാന സാമ്പത്തിക, രാഷ്ട്രീയ കരാറുകളുടെയും 181 00:21:08,375 --> 00:21:11,500 {\an8}ചരിത്രപരമായ പിറവിയുണ്ടാകുന്നത് ഇത്തരം സമ്മേളനങ്ങളിലാണ്. 182 00:22:09,958 --> 00:22:10,791 ഹേയ്. 183 00:22:15,500 --> 00:22:17,750 ഈ സമ്മേളനത്തിൽ അദ്ദേഹവും കൂടി പങ്കെടുക്കുന്നതിനാൽ… 184 00:24:12,458 --> 00:24:15,583 പ്രസിഡൻ്റിൻ്റെ കാർ വരുന്നത് ഞങ്ങൾക്ക് കാണാം. 185 00:24:15,666 --> 00:24:17,625 റഷ്യയുടെ കൊടികൾ പറക്കുന്നു. 186 00:24:54,916 --> 00:24:55,916 ശരി. 187 00:26:05,625 --> 00:26:07,875 മിസ്റ്റർ പ്രസിഡൻ്റ്, സ്കോട്ട്‌ലാൻഡിലേക്ക് സ്വാഗതം. 188 00:26:07,958 --> 00:26:10,208 വീണ്ടും കണ്ടതിൽ സന്തോഷം പ്രധാനമന്ത്രി. 189 00:26:28,333 --> 00:26:29,166 എന്നെ കൊല്ലാൻ പോവുകയാ? 190 00:26:29,250 --> 00:26:30,416 ഇത് നീയല്ല. 191 00:26:30,500 --> 00:26:31,916 നീ നിൻ്റെ ഉറ്റസുഹൃത്തിനെ കൊല്ലുമോ? 192 00:26:32,666 --> 00:26:33,541 എനിക്ക് മനസ്സിലാകും. 193 00:26:33,625 --> 00:26:36,375 നീ സ്നേഹിക്കുന്ന ആളിൻ്റെ ഭാര്യയെ നിനക്ക് കൊല്ലണം, അല്ലേ? 194 00:26:36,458 --> 00:26:37,916 നീ എൻ്റെ മകളോട് എന്തുപറയും? 195 00:26:38,000 --> 00:26:39,875 അവളുടെ കണ്ണുകളിലേക്ക് നോക്കി, 196 00:26:39,958 --> 00:26:41,958 അവളുടെ അമ്മയെ കൊന്നു എന്ന് നീ പറയുമോ? 197 00:26:42,041 --> 00:26:43,083 നിനക്കത് ചെയ്യണോ? 198 00:26:45,583 --> 00:26:47,250 പിന്നെ നിൻ്റെ സ്വന്തം മകളുടെ കാര്യമോ? 199 00:26:48,791 --> 00:26:50,375 നീ ആഷയോട് എന്തു പറയും? 200 00:27:09,125 --> 00:27:13,250 ഓ, ചിലർക്കൊക്കെ ജീവൻ നൽകാൻ തയ്യാറുള്ള ജോലിക്കാരുണ്ടല്ലോ. 201 00:27:15,500 --> 00:27:16,833 എന്നെക്കൊണ്ട് ഇത് ചെയ്യിക്കരുത്. 202 00:27:17,958 --> 00:27:19,166 എൻ്റെ കൂടെ വാ. 203 00:27:19,250 --> 00:27:20,250 നാഡിയ… 204 00:27:20,916 --> 00:27:22,833 എന്താ നടക്കുന്നത്? എന്താ സംഭവിക്കുന്നത്? 205 00:27:23,666 --> 00:27:24,666 എന്താ സംഭവിക്കുന്നത്? 206 00:27:25,166 --> 00:27:26,625 നീയെന്നെ വെടിവെച്ചോ? 207 00:27:27,333 --> 00:27:28,333 ദയവായി എന്നെ സഹായിക്ക്. 208 00:27:30,500 --> 00:27:31,583 ഇത് ചെയ്യരുത്. 209 00:27:32,250 --> 00:27:33,291 സഹായിക്ക്. 210 00:27:33,375 --> 00:27:35,708 - ദയവായി ഇത് ചെയ്യരുത്. - സഹായിക്ക്… 211 00:27:36,583 --> 00:27:38,250 ഇനി ഇത് നിർത്താനാകില്ല. 212 00:27:38,333 --> 00:27:39,625 ടെക്ക് പ്രവർത്തിക്കുന്നുണ്ട്. 213 00:27:40,375 --> 00:27:41,625 കൊല നടക്കും. 214 00:27:42,208 --> 00:27:43,208 എനിക്കറിയാം. 215 00:27:54,500 --> 00:27:55,500 അത് നടക്കണം. 216 00:28:26,000 --> 00:28:27,583 {\an8}റഷ്യൻ പ്രസിഡൻ്റിൻ്റെ വാഹനത്തിൽ സ്ഫോടനം 217 00:28:59,250 --> 00:29:01,125 ഫ്രാങ്ക് ഷാർപ്പ് കാര്യം നടന്നു 218 00:29:02,083 --> 00:29:03,000 അത് നടന്നു. 219 00:29:03,791 --> 00:29:06,750 നോക്ക്, ആറൊനോവിനെ കൊല്ലാൻ ആഗ്രഹമുള്ളത് നിനക്കു മാത്രമല്ല. 220 00:29:06,833 --> 00:29:12,125 പ്രധാനമന്ത്രിക്ക് ഞാൻ നിരസിക്കാനാവാത്ത ഒരു സാമ്പത്തിക വാഗ്ദാനം നടത്തിയിട്ടുണ്ട്. 221 00:29:13,083 --> 00:29:15,000 നിങ്ങളെന്നെ ജീവിക്കാൻ അനുവദിക്കണം. 222 00:29:15,750 --> 00:29:17,000 ഞാൻ സഹായിക്കാം. 223 00:29:17,083 --> 00:29:18,583 നീ മേസൺ കെയ്നിനെ കൊന്നു. 224 00:29:23,000 --> 00:29:24,958 ഞാൻ സ്നേഹിക്കുന്ന ആരെയെങ്കിലും നീ വേദനിപ്പിച്ചാൽ… 225 00:29:41,083 --> 00:29:42,083 നാഡിയ… 226 00:30:37,416 --> 00:30:40,500 നിങ്ങൾ ഇപ്പോഴാണ് ടിവി കാണാൻ തുടങ്ങിയതെങ്കിൽ, ഇത് ലൈവ് സംപ്രേഷണമാണ്… 227 00:30:40,583 --> 00:30:42,041 - ബെർനാഡ്? - …ഏകദേശം ഒരുമണിക്കൂർ മുമ്പ്, 228 00:30:42,125 --> 00:30:44,166 ജി8 ഉച്ചകോടിയിൽ ഒരു കാർ ബോംബ് സ്ഫോടനമുണ്ടായി… 229 00:30:44,250 --> 00:30:45,583 എന്താ സംഭവിച്ചത്? 230 00:30:46,291 --> 00:30:49,208 അത് അവളല്ലായിരുന്നു. ഞങ്ങളവളെ തടഞ്ഞു. അത് ആബി അല്ലായിരുന്നു. 231 00:30:49,916 --> 00:30:50,916 എനിക്കറിയാം. 232 00:30:51,708 --> 00:30:52,708 അത് ഞങ്ങളായിരുന്നു. 233 00:30:53,958 --> 00:30:55,208 നിങ്ങൾ ആറൊനോവിനെ കൊന്നോ? 234 00:30:55,291 --> 00:30:56,833 നിങ്ങൾ എന്താ ചെയ്തത്? 235 00:30:56,916 --> 00:30:58,041 അതായിരുന്നു പ്ലാൻ. 236 00:30:58,125 --> 00:31:00,541 നിർഭാഗ്യവശാൽ ആ പ്ലാനിനെപ്പറ്റി എനിക്ക് നിങ്ങളോട് പറയാനായില്ല. 237 00:31:00,625 --> 00:31:02,000 നിങ്ങളോട് പറയാനായില്ലെന്നാ പറഞ്ഞത്. 238 00:31:02,083 --> 00:31:04,541 അപ്പോ, നിങ്ങളോട് പറഞ്ഞോ-- നിങ്ങളിയാളെ വിശ്വസിച്ചോ? 239 00:31:04,625 --> 00:31:07,583 ഇയാൾക്ക് കാര്യങ്ങൾ കുഴപ്പത്തിലാക്കുന്ന വൈകാരികമായ അടുപ്പങ്ങളില്ല. 240 00:31:07,666 --> 00:31:09,041 അതുകൊണ്ടാണ് ഞാനിയാളെ വിശ്വസിച്ചത്. 241 00:31:09,833 --> 00:31:11,083 നമുക്ക് ഉപഗ്രഹങ്ങൾ വേണം, 242 00:31:11,166 --> 00:31:14,208 പക്ഷേ അത് നിങ്ങളെ വിശ്വസിച്ച് ഏൽപ്പിക്കാനാവുമെന്ന് എനിക്ക് തോന്നിയില്ല. 243 00:31:14,291 --> 00:31:15,708 നിങ്ങൾ ആബിയെ കൊല്ലിച്ചു. 244 00:31:16,666 --> 00:31:18,583 മേസണെ കൊല്ലിച്ചു. 245 00:31:18,666 --> 00:31:22,000 നിനക്ക് ആരെയും വിട്ടുകളയാനാവില്ലായിരുന്നു. 246 00:31:23,125 --> 00:31:24,541 അതിനുള്ള അവസരം നൽകിയപ്പോൾ പോലും. 247 00:31:24,625 --> 00:31:26,041 അപ്പോ അവരെ ഇങ്ങനെയാണോ കണ്ടത്? 248 00:31:26,625 --> 00:31:28,625 നിങ്ങൾക്ക് കളിക്കാനുള്ള കരുക്കളായിട്ട്? 249 00:31:28,708 --> 00:31:30,791 - അല്ല. - പിന്നെന്താ? 250 00:31:33,000 --> 00:31:37,125 നോക്ക്, നമ്മൾ ഇപ്പോൾ ചെയ്തത് അതി ബൃഹത്തായൊരു കാര്യമാണ്. 251 00:31:37,208 --> 00:31:38,791 ഇത് ഭ്രാന്താണ്! 252 00:31:38,875 --> 00:31:40,541 ആറൊനോവ് മരിച്ച സ്ഥിതിക്ക്, 253 00:31:40,625 --> 00:31:42,750 പ്രധാനമന്ത്രി അധികാരമേൽക്കും, 254 00:31:42,833 --> 00:31:45,750 ഇത്രയും അപകടകരമായ ഉപഗ്രഹങ്ങൾ നമ്മുടെ നിയന്ത്രണത്തിലാവും, 255 00:31:45,833 --> 00:31:47,166 കുടുംബങ്ങളുടെ കയ്യിൽ നിന്ന്. 256 00:31:47,250 --> 00:31:49,541 എന്നിട്ട് നമ്മളത് റഷ്യക്കാരുടെ കയ്യിൽ കൊടുത്തു. 257 00:31:49,625 --> 00:31:52,500 പ്രധാനമന്ത്രി നമുക്ക് വിലപേശാൻ കഴിയുന്ന ആളാണ്. 258 00:31:52,583 --> 00:31:55,291 അയാൾ ഉപഗ്രഹങ്ങൾ വിൽക്കും. 259 00:31:55,375 --> 00:31:56,708 - ആർക്ക്? - നമുക്ക്. 260 00:31:58,458 --> 00:32:00,708 നമ്മൾ മാൻ്റികോറിനെ കുഴിച്ചുമൂടും. 261 00:32:01,333 --> 00:32:02,875 നിങ്ങളൊരു വിഷപ്പാമ്പാണ്. 262 00:32:02,958 --> 00:32:04,458 അതേസമയം, 263 00:32:04,541 --> 00:32:07,458 ആ മാൻ്റികോർ തെണ്ടികളെ കൊന്നുകളയാനുള്ള പദ്ധതി… 264 00:32:08,458 --> 00:32:10,291 സന്തോഷം തരുന്നുണ്ട്. 265 00:32:10,375 --> 00:32:11,791 അത് ആബിയാണെന്ന് നിങ്ങൾക്കറിയാരുന്നു. 266 00:32:12,958 --> 00:32:17,750 ആബിയാണ് കൊലയാളിയെന്ന് അവൾ തിരികെവന്നപ്പോൾ നിങ്ങൾക്കറിയാമായിരുന്നു, അല്ലേ? 267 00:32:34,000 --> 00:32:35,208 നമുക്കവളെ ആവശ്യമില്ല. 268 00:33:19,083 --> 00:33:20,083 അവളെ കിട്ടിയോ? 269 00:33:20,958 --> 00:33:22,291 ജൊഹാനയെ? 270 00:33:22,375 --> 00:33:23,875 ക്രൂരമായിത്തന്നെ ചെയ്തോ? 271 00:33:28,083 --> 00:33:28,916 നിങ്ങളോ? 272 00:33:31,208 --> 00:33:32,208 മുപ്പത്തിരണ്ട് ബില്യൺ. 273 00:33:38,625 --> 00:33:40,291 ജൊഹാന മെൽവേൺ 274 00:33:42,083 --> 00:33:44,541 അതെന്തായിരുന്നു ജൊഹാന? 275 00:33:44,625 --> 00:33:46,416 ഞാൻ ജൊഹാനയ്ക്കു പകരം സംസാരിക്കുകയാണ്. 276 00:33:46,500 --> 00:33:47,541 അവൾ പ്രശ്നമുണ്ടാക്കി, 277 00:33:47,625 --> 00:33:50,541 അപ്പോ, കുറച്ചുകൂടി സ്ഥിരതയുള്ളവരെയാണ് നിങ്ങൾക്കാവശ്യമെന്ന് തോന്നി. 278 00:33:50,625 --> 00:33:53,041 അവൾ നിങ്ങൾക്ക് 12 ബില്യണാണ് വാഗ്ദാനം ചെയ്തത്. 279 00:33:53,791 --> 00:33:56,250 ഞാൻ നിങ്ങൾക്ക് 24 ബില്യൺ തരാം. 280 00:33:57,166 --> 00:33:58,791 കരാറുറപ്പിക്കാമോ? 281 00:34:12,833 --> 00:34:13,958 എന്നോട് ക്ഷമിക്കൂ. 282 00:34:33,958 --> 00:34:35,291 പ്രവേശനം ലോക്ക് ചെയ്തു പ്രവേശനംനൽകി 283 00:34:35,583 --> 00:34:38,375 സാറ്റലൈറ്റുകളിലേക്ക് പ്രവേശിക്കുന്നു 284 00:34:39,291 --> 00:34:40,291 ഞാൻ കയറി. 285 00:34:42,791 --> 00:34:43,791 അത് ചെയ്യ്. 286 00:34:49,458 --> 00:34:51,791 ഡീകമ്മീഷൻ തുടങ്ങി 287 00:35:34,541 --> 00:35:36,291 കർത്താവേ, ബെർനാഡ്. 288 00:35:36,375 --> 00:35:39,416 നിങ്ങളാ ഉപഗ്രഹങ്ങൾ വാങ്ങിയത് തകർത്തുകളയാനാണോ? 289 00:35:40,000 --> 00:35:43,708 കോടിക്കണക്കിനു പണം ആവിയായിപ്പോകുന്നു. 290 00:35:44,375 --> 00:35:46,375 അത്തരം ശക്തി ആർക്കും ഉണ്ടാവാൻ പാടില്ല. 291 00:35:47,958 --> 00:35:48,958 ആർക്കും. 292 00:36:02,333 --> 00:36:06,208 രണ്ടുമാസത്തിനു ശേഷം 293 00:36:08,791 --> 00:36:13,958 ഓറിഗോൺ 294 00:36:19,333 --> 00:36:22,416 കയിൽ ജോൺ കോൺറോയ് 295 00:36:22,500 --> 00:36:25,583 സ്നേഹനിധിയായ പിതാവും ഭർത്താവും 296 00:36:29,208 --> 00:36:31,583 അബിഗെയ്ൽ മേയ് കോൺറോയ് 297 00:36:31,666 --> 00:36:34,041 സ്നേഹനിധിയായ മാതാവും ഭാര്യയും 298 00:37:01,416 --> 00:37:03,000 നീ ഞാൻ പ്രതീക്ഷിച്ചതിലും വൈകി. 299 00:37:04,416 --> 00:37:06,458 നമ്മൾ കാര്യങ്ങൾ പറഞ്ഞു തീർന്നിരുന്നില്ല. 300 00:37:06,541 --> 00:37:07,833 ഞാനത് തീർത്തിരുന്നു. 301 00:37:09,041 --> 00:37:10,250 നീ എന്തിനാ വന്നത്? 302 00:37:14,208 --> 00:37:15,791 ഞാൻ പറഞ്ഞത് ഒന്നുകൂടി ആലോചിക്കുന്നോ? 303 00:37:17,625 --> 00:37:19,833 ഇനി ഒരിക്കലും നിങ്ങളെന്നെ കാണില്ല. 304 00:37:22,625 --> 00:37:24,208 നമ്മൾ ചെയ്യുന്നതെല്ലാം, സംരക്ഷിക്കാനാണ്. 305 00:37:24,291 --> 00:37:25,375 ആരെ സംരക്ഷിക്കാൻ? 306 00:37:26,125 --> 00:37:29,666 നിങ്ങൾ കുടുംബങ്ങളെ ഇല്ലായ്മ ചെയ്യുമ്പോൾ, നിങ്ങളുടെ കുടുംബം-- 307 00:37:29,750 --> 00:37:31,083 അതേ, ഒരു രഹസ്യകേന്ദ്രത്തിലാണ്. 308 00:37:31,166 --> 00:37:32,958 എൻ്റെ മകൾ പുറത്തിറങ്ങാറില്ല, 309 00:37:33,041 --> 00:37:34,583 കാരണം അവൾ കൊല്ലപ്പെടും. 310 00:37:34,666 --> 00:37:36,833 ഞാൻ ഒരുപക്ഷേ അവളെ ഇനി ഒരിക്കലും കാണില്ല, 311 00:37:37,666 --> 00:37:41,833 അതുവഴി എനിക്ക് മറ്റുള്ളവരുടെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാം. 312 00:37:43,375 --> 00:37:45,500 നീ ജോലി വിടേണ്ട കാര്യമില്ല. 313 00:37:45,583 --> 00:37:47,208 നീ ഞങ്ങളുടെ കൂടെ ജോലി ചെയ്യണം. 314 00:37:49,583 --> 00:37:52,041 പ്ലീസ്. നിൻ്റെ മകൾക്കുവേണ്ടി. 315 00:37:52,125 --> 00:37:54,208 എൻ്റെ മകൾക്കായി നിങ്ങളുടെ കൂടെ ജോലി ചെയ്യാതിരിക്കണം. 316 00:37:55,166 --> 00:37:58,416 ഞാനിതിൽ നിങ്ങൾക്കൊപ്പം തുടർന്നാൽ, അവൾ മറ്റൊരു കരുവാകും. 317 00:37:58,500 --> 00:38:00,833 എൻ്റെ അമ്മ എന്നോട് ചെയ്തത് ഞാനവളോട് ചെയ്യില്ല. 318 00:38:02,500 --> 00:38:04,458 അവർ നിന്നെ പിന്തുടർന്ന് കണ്ടെത്തും. 319 00:38:05,291 --> 00:38:06,625 അവർ നിന്നെ വേട്ടയാടും. 320 00:38:06,708 --> 00:38:10,541 മാൻ്റികോർ കുടുംബങ്ങൾ, സി.ഐ.എ, എല്ലാവരും. 321 00:38:14,250 --> 00:38:15,250 ആയിക്കോട്ടെ. 322 00:38:15,833 --> 00:38:18,375 ഞാൻ രഹസ്യമായാണ് വളർന്നത്. എനിക്ക് കുഴപ്പമൊന്നും ഉണ്ടാകില്ല. 323 00:38:20,333 --> 00:38:21,833 നീയെന്തിനാ ഇവിടെ വന്നത് നാഡിയ? 324 00:38:24,208 --> 00:38:25,416 ഒരു വേർപിരിയൽ സമ്മാനം. 325 00:38:26,166 --> 00:38:27,958 എനിക്ക് ആഷയെ അപകടപ്പെടുത്താനാവില്ല, 326 00:38:28,041 --> 00:38:31,166 പക്ഷേ മാൻ്റികോർ കുടുംബങ്ങളെ കൊല്ലുന്നതിൽ സഹായിക്കാനാവുന്നവരുണ്ട്. 327 00:38:31,250 --> 00:38:33,750 സിറ്റഡലിൻ്റെ തകർച്ചയിൽ നിന്ന് രക്ഷപ്പെട്ടവർ നമ്മൾ മാത്രമല്ല. 328 00:38:35,125 --> 00:38:36,125 ഇവരെ കണ്ടെത്തൂ. 329 00:38:37,583 --> 00:38:39,125 ഒരിക്കൽ ഒരാൾ എന്നോട് പറഞ്ഞു, 330 00:38:39,208 --> 00:38:41,041 ഒരു ചാരന് നൂറ് മുഖങ്ങളുണ്ടാവാം, 331 00:38:41,916 --> 00:38:43,875 നൂറ് വ്യക്തിത്വങ്ങളും പേരുകളുമുണ്ടാകാം. 332 00:38:44,625 --> 00:38:46,125 പക്ഷേ ആത്മാവ് ഒന്നുമാത്രമേയുള്ളൂ. 333 00:38:49,750 --> 00:38:51,166 സൂക്ഷിക്കൂ ബെർനാഡ്. 334 00:39:48,083 --> 00:39:49,666 നമുക്കൊന്ന് കൂടാമെന്ന് കരുതി. 335 00:42:13,416 --> 00:42:15,416 ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള 336 00:42:15,500 --> 00:42:17,500 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ