1 00:00:50,760 --> 00:01:00,760 എംസോൺ റിലീസ് - 2894 http://www.malayalamsubtitles.org/ www.facebook.com/msonepage/ 2 00:01:01,000 --> 00:01:08,464 എ ബോയ് കോൾഡ് ക്രിസ്മസ് 3 00:01:13,833 --> 00:01:18,833 നോർത്ത് ഫിഞ്ചിലി, ലണ്ടൻ. 4 00:01:39,916 --> 00:01:42,500 - മെറി ക്രിസ്മസ്. - ആയിക്കോട്ടെ. 5 00:01:42,583 --> 00:01:43,583 ആഹാ. 6 00:01:47,494 --> 00:02:01,782 പരിഭാഷ അരുൺ ബി. എസ്, കൊല്ലം. 7 00:02:10,625 --> 00:02:13,291 - പറ്റില്ല. അവര് ഭയങ്കര സാധനമാ. - അങ്ങനൊന്നുമില്ല. 8 00:02:13,375 --> 00:02:15,333 - മുരട്ട് സ്വഭാവമാണ്. - ഇത്തിരി കടുംപിടിത്തമുണ്ട്. 9 00:02:15,416 --> 00:02:16,976 - അവർക്ക് വയസ്സായി. - ഒത്തിരി ഒത്തിരി വയസ്സായി. 10 00:02:17,041 --> 00:02:19,309 പെട്ടെന്ന് വിളിച്ചാൽ വരാൻ അവരേയുള്ളൂ. 11 00:02:19,333 --> 00:02:20,791 - ഞാനുറങ്ങാൻ പോകുവാണ്. - ഞാനും. 12 00:02:20,875 --> 00:02:23,541 - വേണ്ട. അവർ ഉറക്കിക്കോളും. - അതൊന്നും വേണ്ട. 13 00:02:23,625 --> 00:02:24,958 ഞങ്ങൾ ദുഃസ്വപ്നം കാണും. 14 00:02:26,000 --> 00:02:28,250 - നീ മിണ്ടുന്നില്ലല്ലോ, മോപ്. - അല്ലേലും ഞാൻ ദുഃസ്വപ്നം കാണാറുണ്ട്. 15 00:02:29,791 --> 00:02:33,208 നോക്ക്, മക്കളേ, എന്നോട് ക്ഷമിക്കണേ. എനിക്ക് ഓഫീസിൽ പോയേ പറ്റൂ. 16 00:02:33,291 --> 00:02:35,125 പക്ഷേ, എത്രയും വേഗം തിരിച്ചുവരാം. 17 00:02:35,208 --> 00:02:37,925 നിങ്ങളുടെ അമ്മയ്ക്ക് ആന്റിയെ ഒത്തിരി ഇഷ്ടമായിരുന്നു. അതുകൊണ്ട്, നമുക്കും... 18 00:02:42,791 --> 00:02:43,791 ഹേയ്. 19 00:02:44,125 --> 00:02:46,666 ഹൊ, എന്തൊരു കോലം. 20 00:02:48,416 --> 00:02:50,791 ഹലോ, റൂത്ത് ആന്റി. കണ്ടതിൽ സന്തോഷം. 21 00:02:50,875 --> 00:02:52,958 ഓ, ട്രീയൊന്നും കാണുന്നില്ലല്ലോ. 22 00:02:53,583 --> 00:02:56,583 - അലങ്കാരങ്ങളുമില്ല. - ഇല്ല, ഈ വർഷം വേണ്ടെന്നുവച്ചു. 23 00:02:56,666 --> 00:02:57,833 അത് അബദ്ധമായിപ്പോയി. 24 00:02:58,666 --> 00:03:00,333 ഓ, ഹലോ, കുഞ്ഞുങ്ങളേ. 25 00:03:01,000 --> 00:03:02,083 എന്തൊക്കെയുണ്ട്? 26 00:03:02,166 --> 00:03:05,416 - നല്ല സന്തോഷത്തിലാണ്. - ഉം. ഞാനൊന്ന് നോക്കട്ടെ. 27 00:03:07,375 --> 00:03:10,000 വിചാരിച്ചപോലെ തന്നെ ഇവർക്കിപ്പോഴും സങ്കടമുണ്ട്. 28 00:03:10,083 --> 00:03:11,291 - സങ്കടമൊന്നുമില്ല. - എനിക്കും. 29 00:03:11,375 --> 00:03:12,500 എനിക്കുണ്ട്. 30 00:03:12,958 --> 00:03:17,997 പക്ഷേ, എത്ര സങ്കടമുണ്ടെങ്കിലും ഞാനിപ്പോഴും അമ്മയെ സ്നേഹിക്കുന്നു. 31 00:03:19,541 --> 00:03:20,666 ഇവർക്ക് പ്രശ്നമൊന്നുമില്ല. 32 00:03:30,000 --> 00:03:34,541 - ഒത്തിരി വയസ്സായല്ലോ. - അതെ, എനിക്കത് നന്നായറിയാം. 33 00:03:35,333 --> 00:03:37,625 നിങ്ങൾ പറയുന്നതെന്തിന് കേൾക്കണമെന്ന് മനസ്സിലാകുന്നില്ല. 34 00:03:37,708 --> 00:03:42,041 കാരണം, പ്രപഞ്ചം ഉണ്ടാക്കിയിരിക്കുന്നത് കഥകൾ കൊണ്ടാണ്, ആറ്റങ്ങൾ കൊണ്ടല്ല. 35 00:03:42,125 --> 00:03:46,166 - അത് സത്യമൊന്നുമല്ല. - ആയിരിക്കും. കാരണം, ഞാൻ കള്ളം പറയാറില്ല. 36 00:03:46,250 --> 00:03:48,416 അതുകൊണ്ട്, നിങ്ങളീ കഥ കേട്ടിരിക്കുക. 37 00:03:48,500 --> 00:03:51,291 അതുകഴിഞ്ഞ് നിങ്ങളുറങ്ങണം. അപ്പോഴാണ് ക്രിസ്മസ് ആവുക. 38 00:03:51,375 --> 00:03:53,708 പക്ഷേ, ഞങ്ങൾക്ക് ക്രിസ്മസ് വേണ്ട. 39 00:03:55,125 --> 00:03:58,000 അത് ഞാൻ പറയാൻ പോകുന്ന കഥയെ ആശ്രയിച്ചിരിക്കും. 40 00:03:58,083 --> 00:04:00,291 അപ്പോൾ, നിങ്ങൾ കേൾക്കാൻ തയ്യാറല്ലേ? 41 00:04:01,291 --> 00:04:03,958 തയ്യാറായിക്കോളൂ. കാരണം, ഞാൻ തുടങ്ങുവാണ്. 42 00:04:14,833 --> 00:04:17,666 നിങ്ങൾക്കിത് വിശ്വസിക്കാൻ പ്രയാസമായിരിക്കും. 43 00:04:18,750 --> 00:04:22,833 പക്ഷേ, കുറേക്കാലം മുമ്പ്, ആർക്കും ക്രിസ്മസിനെപ്പറ്റി അറിയില്ലായിരുന്നു. 44 00:04:24,375 --> 00:04:28,708 അക്കാലത്ത് ഫിൻലാൻഡിലെ ഒരു കാടിനു നടുവിൽ... 45 00:04:28,791 --> 00:04:34,125 ...നിക്കോളാസ് എന്നൊരു പാവം പയ്യൻ അവന്റെ അച്ഛനോടൊപ്പം ജീവിച്ചിരുന്നു. 46 00:04:34,208 --> 00:04:39,250 സത്യസന്ധനായ മരംവെട്ടുകാരനായിരുന്ന ആ അച്ഛന്റെ മനസ്സ് അപ്പോൾ അസ്വസ്ഥമായിരുന്നു. 47 00:04:44,416 --> 00:04:45,458 വനമായി മാറുക. 48 00:04:51,833 --> 00:04:54,250 മനസ്സിലായില്ല. 49 00:04:54,333 --> 00:04:57,083 എന്നുവച്ചാൽ, അനങ്ങാതെ നിൽക്കുക. 50 00:04:58,125 --> 00:05:00,291 ഓടാൻ പറയുമ്പോൾ നീ ഓടിക്കോണം. 51 00:05:00,791 --> 00:05:04,875 - അപ്പോൾ, വനമായി മാറുന്നത് നിർത്തണം. - അതെ, വേഗത്തിൽ ഓടണം. 52 00:05:09,250 --> 00:05:10,500 പപ്പ വന്നില്ലെങ്കിൽ ഞാനും പോകില്ല. 53 00:05:14,625 --> 00:05:16,625 എങ്കിൽ, ഓടിക്കോ! 54 00:05:23,166 --> 00:05:24,708 വാ! 55 00:05:26,416 --> 00:05:27,583 ഓട്! ഓട്! 56 00:05:40,791 --> 00:05:43,750 ഒരപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. 57 00:05:44,416 --> 00:05:47,958 നിക്കോളാസും അപ്പനും കാടിനുള്ളിലെ അവരുടെ വീട്ടിൽ തിരിച്ചെത്തി. 58 00:05:49,916 --> 00:05:52,458 അപ്പനും മോനും അത്ര നല്ല സമയമായിരുന്നില്ല. 59 00:05:52,541 --> 00:05:55,250 രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അവർ നന്നെ പാടുപെട്ടു. 60 00:05:55,333 --> 00:05:57,833 നിർത്തിക്കേ, നിർത്തിക്കേ. തടസ്സപ്പെടുത്തിയതിന് ക്ഷമിക്കണം. 61 00:05:58,541 --> 00:05:59,541 എന്തുപറ്റി? 62 00:05:59,625 --> 00:06:00,708 അവന്റെ അമ്മയെവിടെ? 63 00:06:02,000 --> 00:06:05,208 അവൾ മരിച്ചുപോയി. രണ്ടുവർഷം മുമ്പാണ്. 64 00:06:05,916 --> 00:06:09,166 അതെ, ആ കരടിക്ക് അതുമായി ബന്ധമുണ്ടെന്ന് പറയാം. 65 00:06:09,250 --> 00:06:12,041 കരടി അവന്റമ്മയെ തിന്നു. മനസ്സിലായി. 66 00:06:12,125 --> 00:06:16,333 അക്കാലത്തൊക്കെ ഫിൻലാൻഡ് വളരെ അപകടം പിടിച്ച സ്ഥലമായിരുന്നു. 67 00:06:16,875 --> 00:06:17,875 ഇപ്പോഴും അങ്ങനെ തന്നെ. 68 00:06:18,500 --> 00:06:20,375 പക്ഷേ, കഷ്ടതകൾക്കിടയിലും... 69 00:06:20,458 --> 00:06:24,875 ...നിക്കോളാസിന് പ്രതീക്ഷയുണ്ടായിരുന്നു. പ്രത്യേകിച്ചും ഉറങ്ങാൻ കിടക്കുമ്പോൾ. 70 00:06:24,958 --> 00:06:28,083 - ആ കഥയൊന്ന് പറയാമോ, പപ്പാ? - ഇനിയും പറയില്ല. 71 00:06:28,166 --> 00:06:29,250 എന്തേ? 72 00:06:30,000 --> 00:06:31,541 പറയാനായിട്ട് അതെന്റെ കഥയല്ലല്ലോ. 73 00:06:33,125 --> 00:06:34,541 പക്ഷേ, ഇവിടിപ്പോൾ അമ്മയില്ലല്ലോ. 74 00:06:36,875 --> 00:06:39,583 എന്നാൽ ശരി. എൽഫേമിനെക്കുറിച്ച് പറയാം. 75 00:06:43,166 --> 00:06:47,125 കുറേക്കാലം മുമ്പ്, ഇങ്ങനൊന്നുമല്ലാത്ത ഒരു സ്ഥലത്ത്... 76 00:06:48,125 --> 00:06:51,083 ...ലൂമി എന്നൊരു പെൺകുട്ടി ജീവിച്ചിരുന്നു. 77 00:06:54,166 --> 00:06:57,375 ഒരു ദിവസം, ഓക്ക് മരത്തിന്റെ കായ് പെറുക്കുന്നതിനിടയിൽ... 78 00:06:58,083 --> 00:07:00,166 ...ലൂമിക്ക് ആകെപ്പാടെ വഴിതെറ്റി. 79 00:07:01,125 --> 00:07:02,350 സ്വന്തം വീട് കണ്ടെത്താൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു. 80 00:07:02,375 --> 00:07:04,833 വഴി തിരയുന്തോറും അവൾ വീട്ടിൽ നിന്ന് അകന്നുകൊണ്ടിരുന്നു. 81 00:07:05,333 --> 00:07:07,916 നദിക്കു മുകളിലൂടെയും ചന്ദ്രനു താഴെയും... 82 00:07:08,875 --> 00:07:10,833 കൂർത്ത പർവ്വതത്തിലൂടെയും... 83 00:07:10,916 --> 00:07:15,041 ...ആ മലഞ്ചരിവിലൂടെ താഴേക്കിറിങ്ങി അവിടുള്ള... 84 00:07:15,625 --> 00:07:17,125 ...ഉറങ്ങുന്ന രാക്ഷസന്മാര കടന്നുപോയി. 85 00:07:17,208 --> 00:07:20,916 ഉറങ്ങുന്ന രാക്ഷസന്മാരെ കടന്നുപോയി. എന്നിട്ട്, ആകാശത്തിലൂടെ അവൾ നടന്നു. 86 00:07:21,000 --> 00:07:25,375 മേഘങ്ങൾ പോലെ നേർത്ത മഞ്ഞുള്ള ഒരു സ്ഥലത്തെത്തി. 87 00:07:26,791 --> 00:07:28,041 പിന്നെന്തുണ്ടായി? 88 00:07:28,708 --> 00:07:30,416 നമ്മുടെ ലൂമി ക്ഷീണിച്ച് തളരാറായിരുന്നു. 89 00:07:30,500 --> 00:07:34,833 അവസാനമവൾ എൽഫേം എന്ന രഹസ്യ ഗ്രാമം കാണാനിടയായി. 90 00:07:35,541 --> 00:07:38,250 അവിടെയാണ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ആളുകളായ എൽവ്സ് ജീവിച്ചിരുന്നത്. 91 00:07:38,333 --> 00:07:40,708 ലോകത്തിൽ വെച്ചേറ്റവും മാന്ത്രികത നിറഞ്ഞ സ്ഥലം. 92 00:07:42,916 --> 00:07:45,333 ലൂമി അവിടെ മഞ്ഞ് മാറുന്നതുവരെ താമസിച്ചു. 93 00:07:46,750 --> 00:07:49,958 അവസാനം തെക്കുഭാഗത്തുള്ള സ്വന്തം വീട്ടിലേക്ക് തിരിച്ചെത്താൻ അവൾക്ക് സാധിച്ചു. 94 00:07:50,458 --> 00:07:52,041 അവളുടെ കീശ നിറയെ ചോക്ലേറ്റായിരുന്നു. 95 00:07:54,416 --> 00:07:56,166 ഈ കഥ വിശ്വസിക്കുന്നുണ്ടല്ലേ, പപ്പാ? 96 00:07:56,250 --> 00:07:59,625 അവസാനം പറഞ്ഞത് സത്യമല്ലായിരുന്നു. ചോക്ലേറ്റ് അലിഞ്ഞുപോയിക്കാണും. 97 00:08:00,250 --> 00:08:01,458 പക്ഷേ, ബാക്കിയൊക്കെ? 98 00:08:02,625 --> 00:08:05,291 മായാജാലവും എൽവ്സുമൊക്കെ? 99 00:08:06,791 --> 00:08:08,208 ഞാനവരെ കണ്ടിട്ടില്ല. 100 00:08:08,916 --> 00:08:10,333 പക്ഷേ, അവരുണ്ടെന്ന് വിശ്വസിക്കുന്നുണ്ട്. 101 00:08:10,916 --> 00:08:14,625 നിന്റമ്മ വിശ്വസിച്ചിരുന്നു. അടിയുറച്ച് വിശ്വസിച്ചിരുന്നു. 102 00:08:18,375 --> 00:08:19,208 അതെന്താണ്? 103 00:08:19,291 --> 00:08:22,351 - എന്തോ ചിലയ്ക്കുന്ന ശബ്ദമായിരുന്നു. - ഇത്തിരി വലിയ കരച്ചിലായിരുന്നു. 104 00:08:22,375 --> 00:08:24,291 ചിലയ്ക്കുന്ന ശബ്ദം തന്നെ. 105 00:08:25,083 --> 00:08:27,875 - അതിന്റെ ആവശ്യമില്ല. - മാറി നിൽക്ക്, നിക്കോളാസ്. 106 00:08:32,083 --> 00:08:33,843 ചുണ്ടെലി! ചുണ്ടെലിയാണിത്. 107 00:08:33,916 --> 00:08:35,708 പപ്പാ, അവനെ വെറുതേ വിട്! 108 00:08:36,250 --> 00:08:37,250 പപ്പാ. 109 00:08:37,750 --> 00:08:39,166 ഇവൻ നമ്മുടെ ഭക്ഷണം മോഷ്ടിക്കും. 110 00:08:39,250 --> 00:08:40,958 എന്ത് ഭക്ഷണം? 111 00:08:41,458 --> 00:08:43,500 വേണ്ട, ഓടരുത്! 112 00:08:51,750 --> 00:08:54,250 ദേ അവൻ! കിട്ടിപ്പോയി. 113 00:08:56,333 --> 00:08:58,333 പപ്പാ, പ്ലീസ്. അവൻ ജീവിച്ചോട്ടെ. 114 00:09:01,708 --> 00:09:02,708 പ്ലീസ്, പപ്പാ. 115 00:09:08,875 --> 00:09:14,625 കുറേ ആലോചിച്ച് നിനക്കൊരു പേര് കണ്ടുപിടിച്ചു... മീക്കാ. 116 00:09:19,000 --> 00:09:20,916 നിന്നെ ഞാൻ സംസാരിക്കാൻ പഠിപ്പിക്കാം. 117 00:09:23,250 --> 00:09:25,750 ആൺകുട്ടി. ആൺകുട്ടി. 118 00:09:27,041 --> 00:09:29,875 ചുണ്ടെലി. ചുണ്ടെലി. 119 00:09:35,166 --> 00:09:36,625 അമ്മയെപ്പോഴും പറയുമായിരുന്നു. 120 00:09:37,125 --> 00:09:40,500 ഒരു കാര്യം ചെയ്യാമെന്ന് വിശ്വാസമുണ്ടെങ്കിൽ, അക്കാര്യം പകുതി നടന്നുകഴിഞ്ഞു. 121 00:09:41,458 --> 00:09:44,208 മരങ്ങൾ. മരങ്ങൾ. 122 00:09:47,083 --> 00:09:50,875 ചിലപ്പോ, പകുതി ആയിക്കാണില്ല. പക്ഷേ, ഇതൊരു തുടക്കമാണ്. 123 00:09:56,625 --> 00:09:58,291 അങ്ങനിരിക്കേ, ഒരു ദിവസം... 124 00:09:58,375 --> 00:10:02,083 ...ഇരുണ്ട ശൈത്യത്തിനു വെളിച്ചമേകുന്ന ഒരു കാര്യമുണ്ടായി. 125 00:10:02,666 --> 00:10:05,583 രാജാവിനെ കാണാനുള്ള കൽപ്പന. 126 00:10:06,708 --> 00:10:09,208 രണ്ടുപേർക്ക് മാത്രമാണ് ക്ഷണമുണ്ടായിരുന്നത്. 127 00:10:09,291 --> 00:10:13,791 പക്ഷേ, ഒരാളെക്കൂടി കൂട്ടുന്നതിൽ തെറ്റില്ലെന്ന് നിക്കോളാസിന് തോന്നി. 128 00:10:13,875 --> 00:10:16,000 നമ്മൾ രാജാവിനെ കാണാൻ പോവുകയാണ്, മീക്കാ. 129 00:10:16,666 --> 00:10:17,666 രാജാവിനെ. 130 00:10:19,208 --> 00:10:21,750 - അദ്ദേഹത്തിനും സംസാരിക്കാനാഗ്രഹമുണ്ട്. - ആഗ്രഹമൊന്നും കാണില്ല. 131 00:10:22,791 --> 00:10:25,500 എന്തേ? പപ്പയ്ക്ക് രാജാവിനെ ഇഷ്ടമല്ലേ? 132 00:10:25,583 --> 00:10:27,250 തീർച്ചയായും രാജാവിനെ ഇഷ്ടമാണ്. 133 00:10:27,333 --> 00:10:29,958 നല്ലൊരു മനുഷ്യനാണ്. ഉള്ളതെല്ലാം അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. 134 00:10:30,041 --> 00:10:33,166 കാര്യമെന്താന്നുവച്ചാൽ, നമുക്കും അതിനൊക്കെ അവകാശമുണ്ട്. എല്ലാവർക്കുമുണ്ട്. 135 00:10:33,250 --> 00:10:36,083 - ഉള്ളതുകൊണ്ട് നമ്മൾ ജീവിക്കുന്നില്ലേ. - നമുക്ക് വളരെ കുറച്ചേയുള്ളൂ. 136 00:10:36,166 --> 00:10:37,291 നമുക്ക് നമ്മളുണ്ടല്ലോ. 137 00:10:37,375 --> 00:10:38,833 അത് നല്ലതുതന്നെ. 138 00:10:40,625 --> 00:10:41,666 പക്ഷേ, എനിക്കിനിയും വേണം. 139 00:10:44,458 --> 00:10:46,458 മഹാരാജാവ് തിരുമനസ്സ്! 140 00:11:01,166 --> 00:11:04,458 എല്ലാവർക്കും നമസ്കാരം. വന്നതിന് നന്ദിയുണ്ട്. 141 00:11:05,208 --> 00:11:08,291 കുഴപ്പമൊന്നുമില്ലല്ലോ? ഒരു ഗ്ലാസ് വെള്ളമെടുക്കട്ടെ? 142 00:11:10,000 --> 00:11:12,500 ഞാനൊരു ചെറിയ മണി മുഴക്കിയാൽ ആരെങ്കിലും എത്തിച്ചുതരും. 143 00:11:12,583 --> 00:11:15,458 വേണ്ടേ? ഉറപ്പല്ലേ? ശരി. 144 00:11:16,791 --> 00:11:18,708 വളരെ മോശം സമയമാണിതെന്ന് എല്ലാവർക്കുമറിയാം. 145 00:11:18,791 --> 00:11:21,666 മോശമെന്നുവച്ചാൽ വളരെ വളരെ മോശം. 146 00:11:22,875 --> 00:11:25,583 അവസാനയൊന്ന് ചിരിച്ചത് എന്നാണെന്ന് പോലും മറന്നു, നിങ്ങളോ? 147 00:11:27,208 --> 00:11:28,833 അല്ലേലും ചിരിക്കാനെന്തുണ്ട്? 148 00:11:29,333 --> 00:11:31,041 നമ്മളെല്ലാം ദുരിതത്തിലാണ്. 149 00:11:31,958 --> 00:11:36,333 എല്ലാവർക്കും എന്തിന്റെയോ കുറവുണ്ട്. അതെന്താണെന്ന് നമുക്കറിയാം. 150 00:11:36,416 --> 00:11:40,000 - ആരോഗ്യ സംരക്ഷണ സംവിധാനം. - വളരെ നല്ല കാര്യമാണ്. 151 00:11:40,541 --> 00:11:42,250 അതൊരു ആശയമാണെങ്കിലും, ഇത് തികച്ചും... 152 00:11:42,333 --> 00:11:44,375 ജീവിക്കാനുള്ള വരുമാനം! 153 00:11:44,458 --> 00:11:45,708 അതും നല്ല ആശയമായിരുന്നു. 154 00:11:45,791 --> 00:11:49,000 ജനങ്ങൾക്ക് ആവശ്യമുള്ളത്ര ഭക്ഷണം നൽകുന്ന മികച്ച ഭരണസംവിധാനമാണോ? 155 00:11:49,083 --> 00:11:52,791 ശരി, എന്തിന്റെ കുറവാണെന്ന് ഞാൻ തന്നെ പറയുന്നതാവും നല്ലത്. 156 00:11:55,458 --> 00:11:58,250 പ്രതീക്ഷ. നമുക്കാവശ്യം പ്രതീക്ഷയാണ്. 157 00:11:59,375 --> 00:12:03,250 നമ്മെ മുന്നോട്ട് നയിക്കുന്ന ഒരു മാന്ത്രിക വിദ്യ. 158 00:12:03,958 --> 00:12:09,500 ഈ നാട്ടിലെ കഠിനാധ്വാനികളായ ആളുകളായതിനാലാണ് നിങ്ങളെ ഇങ്ങോട്ടേക്ക് ക്ഷണിച്ചത്. 159 00:12:09,583 --> 00:12:11,041 നിങ്ങളെയല്ല. 160 00:12:12,166 --> 00:12:17,083 നമ്മുടെ രാജ്യത്തിന്റെ അതിർത്തികളിലേക്ക് പോകാനാണ് ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നത്. 161 00:12:17,166 --> 00:12:18,333 അതിനുമപ്പുറം പോകൂ. 162 00:12:19,541 --> 00:12:24,625 എന്നിട്ട്, എല്ലാവർക്കും വീണ്ടും പ്രതീക്ഷ നൽകുന്ന എന്തെങ്കിലും കൊണ്ടുവരൂ. 163 00:12:24,708 --> 00:12:25,958 സ്വപ്നജീവിയെ കൊണ്ടുവരാം. 164 00:12:26,541 --> 00:12:30,625 നമ്മുടെ മഹത്തായ രാജ്യത്തിന്റെ കണ്ണുകൾ ഈ അന്വേഷണത്തെ ഉറ്റുനോക്കുന്നുണ്ടാവും. 165 00:12:31,375 --> 00:12:32,455 അയ്യോ. 166 00:12:32,500 --> 00:12:35,416 അതിനായി പുറപ്പെടുന്നവരുടെ അധ്വാനത്തിന് തക്കതായ പ്രതിഫലം ലഭിക്കുന്നതാണ്. 167 00:12:35,500 --> 00:12:38,416 മാർഗ്ഗം ചിലപ്പോൾ അപകടങ്ങൾ നിറഞ്ഞതായിരിക്കും. 168 00:12:38,500 --> 00:12:41,583 നിങ്ങളിൽ ചിലർ മരിച്ചേക്കാം. മിക്കവാറും ഭൂരിഭാഗം പേരും മരിക്കാം. 169 00:12:42,083 --> 00:12:45,625 പക്ഷേ, നിങ്ങൾ വിജയിച്ചാൽ, ഉയർന്ന പ്രതിഫലമായിരിക്കും ലഭിക്കുക. 170 00:12:45,708 --> 00:12:47,250 - നിന്നെ പിടിച്ചല്ലോ, മീക്കാ! - ഇതെന്ത് പറയനാണ്? 171 00:12:48,416 --> 00:12:49,416 ഇവനെ ബന്ധിക്കൂ! 172 00:12:53,666 --> 00:12:56,541 അവനോട് ക്ഷമിക്കണേ, അങ്ങുന്നേ. അങ്ങയോട് അപേക്ഷിക്കുകയാണ്. 173 00:12:58,000 --> 00:13:01,708 ക്ഷമിക്കണം, തിരുമനസ്സേ. ഇവനൊരു സ്വപ്ന ജീവിയാണ്. 174 00:13:02,208 --> 00:13:04,583 ഭാഗ്യമുള്ള കുട്ടി. 175 00:13:07,833 --> 00:13:08,833 അദ്ദേഹമെന്താണ് തന്നത്? 176 00:13:08,916 --> 00:13:11,750 നല്ല രണ്ട് വാക്കുകളാണ്, പപ്പാ. മാസം മുഴുവൻ ഊർജ്ജമേകുന്ന വാക്കുകൾ. 177 00:13:11,833 --> 00:13:13,375 അല്ലെടാ, എത്ര കാശുണ്ട്? 178 00:13:14,041 --> 00:13:15,041 അറിയില്ല. 179 00:13:15,458 --> 00:13:18,416 അര ക്രൗണുണ്ട്. ഒരെലിക്ക് ഒരാഴ്ചത്തെ ഭക്ഷണത്തിനുള്ള പണം. 180 00:13:21,416 --> 00:13:22,416 ഫോർക്ക്. 181 00:13:23,958 --> 00:13:24,958 പൈൻ കോൺ. 182 00:13:26,041 --> 00:13:27,041 സ്പൂൺ. 183 00:13:29,125 --> 00:13:31,750 എന്തെങ്കിലും പറയൂ, മീക്കാ. എന്തെങ്കിലും. 184 00:13:43,916 --> 00:13:44,916 ആൻഡേഴ്സ്? 185 00:13:46,958 --> 00:13:49,833 അതെ, ഞാൻ തന്നെ. 186 00:13:51,375 --> 00:13:54,041 അന്ന് കരടിയിൽ നിന്ന് കഷ്ടിച്ചാ രക്ഷപ്പെട്ടത്. നന്ദിയുണ്ട്. 187 00:13:54,125 --> 00:13:56,750 നമുക്കൊന്ന് സംസാരിക്കണം. ഈ പയ്യനെ അടുത്ത മുറിയിലേക്ക് വിടാമോ? 188 00:14:00,000 --> 00:14:02,916 - ഇവിടെ വേറെ മുറിയില്ല. - എനിക്കും കേൾക്കണം. 189 00:14:03,000 --> 00:14:06,083 നമുക്ക് പുറത്തുനിന്ന് സംസാരിക്കാം. തനിക്കെന്റെ തൊപ്പി തരാം. 190 00:14:06,583 --> 00:14:07,583 എനിക്ക് കുഴപ്പമൊന്നുമുണ്ടാകില്ല. 191 00:14:10,833 --> 00:14:12,541 അതെന്തായിരിക്കും, മീക്കാ? 192 00:14:30,000 --> 00:14:35,125 നിക്കോളാസ്, രാജാവ് പറഞ്ഞ അന്വേഷണത്തിനായി ഞാൻ പോവുകയാണ്. 193 00:14:36,041 --> 00:14:37,416 ദൂരേക്കാണോ പോകുന്നത്? 194 00:14:37,500 --> 00:14:40,250 ഒരുപാട് ദൂരെയല്ല. രണ്ട് മാസമെടുക്കും. 195 00:14:40,333 --> 00:14:41,625 രണ്ട് മാസമോ? 196 00:14:41,708 --> 00:14:44,875 ചിലപ്പോൾ മൂന്ന് മാസമാകും. പക്ഷേ, നീ കണ്ണടച്ച് തുറക്കുമ്പോഴേക്കും ഞാനിങ്ങെത്തും. 197 00:14:45,541 --> 00:14:48,541 - അധ്വാനത്തിന് ഫലമുണ്ടാകും. - ലോകത്തിന് പുതിയ പ്രതീക്ഷ കൊണ്ടുവരാനാണോ? 198 00:14:49,041 --> 00:14:50,750 പ്രതിഫലം വാങ്ങാൻ. 199 00:14:50,833 --> 00:14:53,416 പുതിയ പ്രതീക്ഷയും അത്ഭുതവും നൽകുന്നതല്ലേ യഥാർത്ഥ പ്രതിഫലം? 200 00:14:54,333 --> 00:14:55,750 പ്രതിഫലമെന്ന് ഉദ്ദേശിച്ചത് പണമാണ്. 201 00:14:57,208 --> 00:15:01,583 പണമെന്നുവച്ചാൽ ഭക്ഷണവും ചൂട് നൽകുന്ന വസ്ത്രങ്ങളുമാണ്. അങ്ങനെ നിനക്കൊരു ജീവിതമുണ്ടാകും. 202 00:15:03,375 --> 00:15:08,126 അങ്ങനൊരു ജീവിതം നിനക്കുണ്ടാകുമെന്നാണ് നിന്റമ്മയുടെ കല്ലറയിൽ വച്ച് ഞാൻ വാക്കുകൊടുത്തത്. 203 00:15:08,166 --> 00:15:09,708 നിക്കോളാസ്, പ്ലീസ്. 204 00:15:11,250 --> 00:15:12,250 നിക്കോളാസ്! 205 00:15:29,416 --> 00:15:30,666 എങ്ങോട്ടാണ് പോകുന്നത്? 206 00:15:31,666 --> 00:15:33,375 ആൻഡേഴ്സ് കുറച്ചുപേരെ സംഘടിപ്പിക്കുന്നുണ്ട്. 207 00:15:34,458 --> 00:15:38,541 ഞങ്ങൾ വടക്കോട്ട് പോകും. വടക്കേയറ്റം വരെ. എൽഫേം കണ്ടെത്താൻ. 208 00:15:38,625 --> 00:15:40,125 - എൽഫേം! - അങ്ങനൊന്ന് ഉണ്ടെങ്കിൽ. 209 00:15:40,208 --> 00:15:43,008 - അറിയാം, ഞാനും വരാം. - വേണ്ട, അത് അപകടകരമാണ്. 210 00:15:43,041 --> 00:15:44,684 പല രാത്രികളിലും തണുപ്പത്ത് കിടന്നുറങ്ങേണ്ടിവരും. 211 00:15:44,708 --> 00:15:46,041 സാരമില്ല. എനിക്ക് തണുപ്പ് ഇഷ്ടമാണ്. 212 00:15:46,125 --> 00:15:47,500 സെപ്പജാർവിയുടെ വടക്ക് എത്തിക്കഴിഞ്ഞാൽ... 213 00:15:47,583 --> 00:15:50,333 ...ഐസ് സമതലങ്ങളും തടാകങ്ങളും മ‌ഞ്ഞുനിറഞ്ഞ പാടങ്ങളും മാത്രമേ കാണൂ. 214 00:15:50,416 --> 00:15:51,856 മഞ്ഞുനിറഞ്ഞ പാടങ്ങൾ എനിക്കിഷ്ടമാണ്. 215 00:15:51,916 --> 00:15:53,556 അതിനുശേഷം, യാത്ര കൂടുതൽ കഠിനമാവുകയേയുള്ളൂ. 216 00:15:53,583 --> 00:15:55,423 അതുകാരണമാണ് ആരും ഇതുവരെ വടക്കേയറ്റത്ത് എത്താത്തത്. 217 00:15:55,458 --> 00:15:57,833 അതല്ല കാരണം, ആർക്കും വഴിയറിയില്ല. 218 00:15:57,916 --> 00:16:01,291 കഥയിലെ വാക്കുകൾ വ്യക്തമല്ല. പപ്പയ്ക്ക് അതൊന്നും ഓർക്കാനുമാവില്ല. 219 00:16:01,875 --> 00:16:04,208 പ്ലീസ്, പപ്പാ. എനിക്ക് സഹായിക്കാനാവും. 220 00:16:05,375 --> 00:16:06,375 പ്ലീസ്. 221 00:16:09,083 --> 00:16:10,583 നേരം വെളുക്കുമ്പോൾ ഞാൻ പുറപ്പെടും. 222 00:16:21,541 --> 00:16:23,041 നിന്നെ മിസ് ചെയ്യും, ക്രിസ്മസ്. 223 00:16:29,625 --> 00:16:34,529 അമ്മയെന്തിനാ എന്നെയങ്ങനെ വിളിച്ചിരുന്നതെന്ന് പപ്പ പറഞ്ഞിട്ടില്ല. 224 00:16:34,666 --> 00:16:36,166 അവളത് എന്നോടും പറഞ്ഞിട്ടില്ല. 225 00:16:37,666 --> 00:16:40,625 വെറുമൊരു വാക്കല്ലേ. പ്രത്യേകിച്ച് അർത്ഥമൊന്നും കാണില്ല. 226 00:16:42,875 --> 00:16:49,375 പ്രിയപ്പെട്ട അനിയാ, കുട്ടിയെ നോക്കാൻ എന്നെ അനുവദിക്കുന്നതിന് നന്ദിയുണ്ട്. 227 00:16:50,500 --> 00:16:51,750 ആരാ എന്നെ നോക്കാൻ വരുന്നത്? 228 00:16:51,833 --> 00:16:57,625 എന്റെ അനന്തരവനൊപ്പം കഴിയുമ്പോഴുള്ള സന്തോഷം മാത്രം മതിയെനിക്ക്. 229 00:16:57,708 --> 00:17:02,000 എങ്കിലും, നിർബന്ധിക്കുവാണെങ്കിൽ നമുക്കൊരു ധാരണയിലെത്താം. 230 00:17:02,083 --> 00:17:03,916 അതോർത്ത് പേടിക്കണ്ട. ചേച്ചിക്ക് ഞാൻ കത്തെഴുതിയിട്ടുണ്ട്. 231 00:17:04,000 --> 00:17:07,000 എന്ന്, നിന്റെ പ്രിയപ്പെട്ട സഹോദരി. 232 00:17:07,875 --> 00:17:08,958 കാർലോറ്റ ആന്റിയെ വേണ്ട. 233 00:17:10,083 --> 00:17:12,541 ആന്റിക്ക് ഇത്തിരി സന്തോഷം കൊടുത്തുകൂടേ? അവർ ഒറ്റയ്ക്കല്ലേ ജീവിക്കുന്നത്. 234 00:17:12,625 --> 00:17:14,333 അതെന്താ. 235 00:17:17,125 --> 00:17:18,166 അനിയാ! 236 00:17:21,041 --> 00:17:24,000 നിന്റെ കത്ത് കിട്ടിയപ്പോൾ എത്ര സന്തോഷമായെന്നറിയാമോ. 237 00:17:24,083 --> 00:17:25,458 സന്താഷമാകുമെന്ന് അറിയാമായിരുന്നു. 238 00:17:25,541 --> 00:17:31,166 ഓ, ഇങ്ങോട്ടെത്താൻ എത്ര ദൂരം നടന്നെന്നറിയാമോ. 239 00:17:31,250 --> 00:17:35,583 ലോകത്തിന്റെ അങ്ങേയറ്റത്ത് ഈ കുടിൽ കെട്ടിയ ബുദ്ധി അപാരം തന്നെ. 240 00:17:35,666 --> 00:17:39,416 നിക്കോളാസ്, നിന്നെ കണ്ടതിൽ ഒത്തിരി സന്തോഷം. 241 00:17:41,125 --> 00:17:42,791 എനിക്കും സന്തോഷം, ആന്റ് കാർലോറ്റ. 242 00:17:43,291 --> 00:17:45,333 ഓ, ആന്റിയെന്ന് വിളിക്കൂ, പ്ലീസ്. 243 00:17:45,416 --> 00:17:47,541 നമ്മളുടേത് സന്തുഷ്ട കുടുംബമല്ലേ. 244 00:17:53,875 --> 00:17:55,500 വേഗമാകട്ടെ, ചങ്ങാതീ. എല്ലാമെടുക്ക്. 245 00:17:56,291 --> 00:17:58,916 ഗുഡ് ബൈ പറഞ്ഞോളൂ, മരംവെട്ടുകാരാ. 246 00:18:04,416 --> 00:18:05,916 ഇതിന് ഫലമുണ്ടാകും. 247 00:18:06,958 --> 00:18:08,000 പപ്പയ്ക്ക് പകരം ഒന്നുമാവില്ല. 248 00:18:11,750 --> 00:18:13,708 മരംവെട്ടുകാരാ, സമയമായി. 249 00:18:14,583 --> 00:18:15,583 പപ്പാ. 250 00:18:16,666 --> 00:18:17,666 പപ്പാ. 251 00:18:18,208 --> 00:18:20,125 ശരി, പോകാം. 252 00:18:21,750 --> 00:18:22,750 പപ്പാ, നിൽക്കൂ. 253 00:18:24,583 --> 00:18:26,041 പപ്പയുടെ കത്തി. 254 00:18:28,166 --> 00:18:29,250 നീയിത് വച്ചോളൂ. 255 00:18:29,333 --> 00:18:30,791 അമ്മയിത് പപ്പയ്ക്കായി ഉണ്ടാക്കിയതല്ലേ. 256 00:18:31,291 --> 00:18:33,250 ഒരു ദിവസം എനിക്കിത് വേണ്ടിവരുമെന്ന് അവൾ പറഞ്ഞിരുന്നു. 257 00:18:33,833 --> 00:18:37,892 നിനക്ക് ചൂട് കിട്ടാനും, നീ സുരക്ഷിതനായി ഇരിക്കാനുമാണ് പപ്പ ആഗ്രഹിക്കുന്നത്. 258 00:18:37,958 --> 00:18:40,000 അന്ധനായി ഇരിക്കാനും? 259 00:18:43,458 --> 00:18:44,458 ഐ ലവ് യൂ. 260 00:18:57,541 --> 00:18:59,750 കഴിഞ്ഞല്ലോ. എന്തൊരു വൃത്തികെട്ട ശബ്ദം. 261 00:19:03,375 --> 00:19:04,666 ഇനി... 262 00:19:06,166 --> 00:19:07,583 ...നമ്മൾ രണ്ടുപേരും മാത്രം. 263 00:19:09,041 --> 00:19:11,416 കാർലോറ്റ ആന്റിയുടെ ശരിക്കുമുള്ള... 264 00:19:11,500 --> 00:19:12,500 ഒന്ന് നിർത്തിക്കേ. 265 00:19:13,125 --> 00:19:13,958 എന്താ? 266 00:19:14,041 --> 00:19:16,541 - അവനിനി പപ്പയെ കാണാൻ പറ്റുമോ? - പറ്റും. 267 00:19:16,625 --> 00:19:17,625 സത്യം? 268 00:19:17,958 --> 00:19:19,916 ഞാൻ കള്ളം പറയില്ല. ബാക്കി പറയട്ടെ? 269 00:19:20,000 --> 00:19:20,916 അതാണ് നല്ലത്. 270 00:19:21,958 --> 00:19:28,333 ശരി. നിക്കോളാസ് ഭയന്നിരുന്നതുപോലെ, കാർലോറ്റ ആന്റിയുടെ സ്വഭാവം മാറി. 271 00:19:29,041 --> 00:19:33,041 പോടാ! പോകാൻ! നശൂലമേ, പോ. 272 00:19:33,125 --> 00:19:36,666 ഒന്നാമത്തെ നിയമം: നീ അകത്ത് കിടക്കണ്ട. എനിക്ക് സ്വകാര്യത വേണം. 273 00:19:36,750 --> 00:19:38,833 - പുറത്ത് ഭയങ്കര തണുപ്പാണ്. - ഇങ്ങോട്ടൊന്നും പറയണ്ട. 274 00:19:38,916 --> 00:19:40,392 - അതല്ല പറയുന്നത്. - ഇങ്ങോട്ടൊന്നും പറയണ്ടെന്ന്! 275 00:19:40,416 --> 00:19:42,083 - പുറത്ത് തണുപ്പാണ്. - നീയിത് അനുസരിക്കും. 276 00:19:42,583 --> 00:19:44,375 രണ്ടാമത്തെ നിയമം. 277 00:19:44,458 --> 00:19:46,208 ഇവിടെ എലികൾ വേണ്ട. 278 00:19:46,291 --> 00:19:48,250 അവൻ എലിയല്ല. ചുണ്ടെലിയാണ്. 279 00:19:48,333 --> 00:19:51,916 ഇവനൊരു വൃത്തികെട്ട കുഞ്ഞെലി തന്നെയാണ്! 280 00:19:52,000 --> 00:19:55,750 - അവനെ വെറുതേ വിട്! - എടാ വൃത്തികെട്ട ജന്തൂ! 281 00:19:55,833 --> 00:19:57,750 മീക്കാ! അയ്യോ, മീക്കാ! 282 00:19:57,833 --> 00:20:01,708 ഈ പേടിപ്പിക്കുന്ന ചീഞ്ഞ പച്ചക്കറികളും വേണ്ട! 283 00:20:01,791 --> 00:20:03,125 എന്റെ *ടർണിപ്പ് പാവ! *(മധുരമുള്ളങ്കി എന്ന പച്ചക്കറി) 284 00:20:03,208 --> 00:20:04,708 എന്റമ്മ ഉണ്ടാക്കി തന്നതാ. 285 00:20:04,791 --> 00:20:06,875 കണ്ടോ, ഇതിന് മുഖമുണ്ട്. 286 00:20:07,958 --> 00:20:12,583 കണ്ടോ, ഇതിന് മുഖമുണ്ട് പോലും. പിള്ളേരെ വെറുപ്പാണെന്ന കാര്യമേ മറന്നുപോയി. 287 00:20:41,166 --> 00:20:44,375 അതുകണ്ടോ മീക്കാ? ഒരാഗ്രഹം പറയണമെന്നാണ് അതിനർത്ഥം. 288 00:20:45,750 --> 00:20:49,666 പപ്പ വിജയിക്കാനും അത്ഭുതശക്തിയുള്ള എന്തെങ്കിലും കൊണ്ടുവരാനും ഞാനാഗ്രഹിക്കുന്നു. 289 00:20:52,958 --> 00:20:53,958 അതാണ് നമുക്കൊക്കെ വേണ്ടത്. 290 00:20:59,833 --> 00:21:02,541 കാത്തിരിക്കുന്നവർക്ക് സമയം പതുക്കെ നീങ്ങുന്നതായേ തോന്നൂ. 291 00:21:04,833 --> 00:21:08,250 കാത്തിരിക്കുംതോറും നിക്കോളാസ് മെലിഞ്ഞുതുടങ്ങി. 292 00:21:12,625 --> 00:21:14,833 ആ വൃത്തികെട്ട ശബ്ദമുണ്ടാക്കുന്നത് നീയാണോ? 293 00:21:14,916 --> 00:21:16,583 എന്റെ വയറ്റിൽ നിന്നുള്ള ശബ്ദമാണ്, കാർലോറ്റ ആന്റി. 294 00:21:16,666 --> 00:21:19,458 പരാതി പറച്ചിൽ നിർത്ത്. നിന്നെക്കാളും വിശപ്പുണ്ട് എനിക്ക്. 295 00:21:19,958 --> 00:21:22,416 - എന്റെ ബ്രേക്ഫാസ്റ്റാണ് നിങ്ങൾ തിന്നുന്നത്. - ആസ്വദിച്ച് കഴിക്കുകയൊന്നുമല്ല. 296 00:21:22,500 --> 00:21:24,041 മഞ്ഞുകട്ടയ്ക്ക് ഇതിലും സ്വാദുണ്ട്. 297 00:21:25,958 --> 00:21:31,614 ഇവിടെ മാർസിപ്പാനോ കേക്കോ പോലുള്ള നല്ല സാധനമൊന്നുമില്ലേ? 298 00:21:31,750 --> 00:21:32,750 ചോക്ലേറ്റ്. 299 00:21:34,375 --> 00:21:36,125 എനിക്കെന്താ ചോക്ലേറ്റ് തിന്നാൻ പറ്റാത്തത്? 300 00:21:36,208 --> 00:21:38,500 കാരണം, വെറുതേയിരുന്നാൽ സാധനങ്ങൾ കിട്ടണമെന്നില്ല. 301 00:21:43,041 --> 00:21:45,458 അങ്ങനായിരുന്നെങ്കിൽ ജീവിതമെത്ര നന്നായേനെ. 302 00:21:49,458 --> 00:21:51,958 വീട് എന്നുപറയുന്നത് ഒരു സ്ഥലമല്ല. 303 00:21:52,041 --> 00:21:53,416 അതൊരു വികാരമാണ്. 304 00:21:54,125 --> 00:21:59,041 ദിവസങ്ങൾ പലതും ആഴ്ചകളായി മാറിയിട്ടും അവന്റെ പപ്പ തിരിച്ചുവന്നില്ല. 305 00:21:59,541 --> 00:22:03,083 നിക്കോളാസിന് ആ തോന്നൽ നഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു. 306 00:22:06,625 --> 00:22:09,041 ഓ, നിക്കോളാസ്. 307 00:22:09,958 --> 00:22:12,041 നീയെത്തിയോ. 308 00:22:13,458 --> 00:22:17,666 ഞാൻ നിനക്കുവേണ്ടി സൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. 309 00:22:18,916 --> 00:22:20,458 അതെയോ? 310 00:22:28,500 --> 00:22:29,541 എന്തുവച്ചാണ് ഉണ്ടാക്കിയത്? 311 00:22:31,916 --> 00:22:32,916 സ്നേഹം. 312 00:22:51,083 --> 00:22:54,166 അതെ, അങ്ങനെ തന്നെ. 313 00:22:54,250 --> 00:22:55,833 കഴിക്ക്. 314 00:23:00,541 --> 00:23:04,293 - ഞാനിവിടെ വരാനേ പാടില്ലായിരുന്നു. - നിങ്ങൾക്കെപ്പോൾ വേണമെങ്കിലും വീട്ടിൽ പോകാം. 315 00:23:04,333 --> 00:23:07,125 എന്നോടൊപ്പം മീക്കയുണ്ട്. അമ്മ ഉണ്ടാക്കിത്തന്ന ടർണിപ്പ് പാവയുമുണ്ട്. 316 00:23:09,708 --> 00:23:10,708 അതുകൊണ്ട്, എനിക്കൊരു കുഴപ്പവുമുണ്ടാകില്ല. 317 00:23:12,416 --> 00:23:17,875 തക്കസമയത്തു തന്നെ നീയാ സാധനത്തെപ്പറ്റി പറഞ്ഞല്ലോ. 318 00:23:35,125 --> 00:23:38,083 ഇല്ലാ! ഇതെങ്ങനെ ചെയ്യാൻ തോന്നി? 319 00:23:38,166 --> 00:23:42,166 ഓ, എത്ര വിശാലഹൃദയനായ വിഡ്ഢിയാണ് നീ. തള്ളയെപ്പോലെ തന്നെ. 320 00:23:42,250 --> 00:23:46,458 അവരെപ്പറ്റി അങ്ങനൊന്നും സംസാരിക്കരുത്! സ്നേഹവും സഹതാപവുമുള്ള സ്ത്രീയായിരുന്നു. 321 00:23:46,541 --> 00:23:50,583 വിഡ്ഢിയുമായിരുന്നു! നിന്റെ അപ്പനെപ്പോലെ തന്നെ. കഥകൾക്കു പിന്നാലെ കാട്ടിലേക്ക് ഓടിപ്പോയ... 322 00:23:50,666 --> 00:23:52,541 ...അവനും തീർച്ചയായും കൊല്ലപ്പെടും. 323 00:23:53,208 --> 00:23:55,958 എൽവ്സ് ഒന്നുമില്ലെന്ന് എല്ലാവർക്കുമറിയാം. 324 00:23:56,041 --> 00:23:57,291 അങ്ങനെയല്ല. 325 00:23:57,375 --> 00:24:01,416 എൽഫേം എന്നൊരു സ്ഥലവുമില്ല. 326 00:24:05,083 --> 00:24:06,226 അയ്യോ! 327 00:24:06,250 --> 00:24:08,130 ആ സാധനം വീട്ടീന്ന് എടുത്തുകള! 328 00:24:08,166 --> 00:24:10,291 - ഇല്ലാ! - എടാ കുരുത്തം കെട്ടവനേ! 329 00:24:16,250 --> 00:24:17,250 ഇത് നശിച്ചല്ലോ. 330 00:24:38,625 --> 00:24:39,833 നദിക്ക് മുകളിലൂടെ... 331 00:24:40,875 --> 00:24:41,875 ചന്ദ്രനു താഴെ... 332 00:24:42,958 --> 00:24:44,333 കൂർത്ത പർവ്വതത്തിനു മുകളിൽ... 333 00:24:45,625 --> 00:24:47,125 ഉറങ്ങുന്ന രാക്ഷസന്മാരെ കടന്നാൽ... 334 00:24:51,208 --> 00:24:53,125 എൽഫേം. 335 00:24:58,666 --> 00:25:02,958 അങ്ങനെ നിക്കോളാസിനും ഒരു ലക്ഷ്യമുണ്ടായി. 336 00:25:04,333 --> 00:25:05,250 ഒരു ദൗത്യം. 337 00:25:30,666 --> 00:25:34,460 എന്റെ പപ്പയെ കണ്ടെത്താൻ പോകുവാണ്, മീക്ക. ഈ ഭൂപടവും കൊടുക്കണം. 338 00:25:34,500 --> 00:25:37,041 പക്ഷേ, വടക്കേയറ്റത്തേക്കുള്ള യാത്ര ദൈർഘ്യമേറിയതും അപകടം പിടിച്ചതുമാണ്. 339 00:25:37,125 --> 00:25:38,708 മരണം പോലും സംഭവിച്ചേക്കാം. 340 00:25:40,000 --> 00:25:41,375 നീ വരേണ്ടതില്ല. 341 00:25:52,250 --> 00:25:56,708 ഞാൻ പറയുന്നത് നിനക്ക് മനസ്സിലാവാത്തത് ചിലപ്പോഴൊക്കെ സന്തോഷമുള്ള കാര്യമാണ്. 342 00:25:57,291 --> 00:26:00,583 മരങ്ങൾ. മരങ്ങൾ. 343 00:26:01,125 --> 00:26:03,833 രണ്ട് സുഹൃത്തുക്കളും ചേർന്ന് യാത്ര ആരംഭിച്ചു. 344 00:26:03,916 --> 00:26:04,916 മരങ്ങൾ. 345 00:26:05,000 --> 00:26:09,375 ദുരിതങ്ങളിൽ നിന്നകന്ന് അജ്ഞാതമായ ലോകത്തേക്ക്. 346 00:26:10,375 --> 00:26:12,041 വടക്കേ അറ്റത്തേക്ക്. 347 00:26:54,166 --> 00:26:55,250 എടാ, ചെക്കാ. 348 00:26:59,416 --> 00:27:00,416 ഗുഡ് മോണിംഗ്. 349 00:27:01,083 --> 00:27:04,500 തോളിലൊരു എലിയെയും കൊണ്ട് എവിടേക്കാണ് അജ്ഞാത ബാലകാ? 350 00:27:04,583 --> 00:27:06,166 എന്റെ അപ്പനെ സഹായിക്കാൻ പോകുവാണ്. 351 00:27:06,250 --> 00:27:08,458 വടക്കേയറ്റം തേടിപ്പോയവരിൽ അദ്ദേഹവുമുണ്ട്. 352 00:27:08,541 --> 00:27:11,833 ആരെയും സഹായിക്കാനൊന്നും നീ വളർന്നിട്ടില്ലെല്ലോടാ, ചെറുക്കാ. 353 00:27:12,333 --> 00:27:14,666 വടക്കേയറ്റം അപകടം നിറഞ്ഞ സ്ഥലമാണ്. 354 00:27:14,750 --> 00:27:18,083 അല്ല, അവർ എൽഫേം കണ്ടെത്താനാണ് പോയത്. 355 00:27:20,458 --> 00:27:24,916 ഒരിക്കലുമൊന്നും വിശ്വസിക്കരുത്. പ്രത്യേകിച്ചും കെട്ടുകഥകൾ. 356 00:27:25,000 --> 00:27:30,001 സന്തോഷവാന്മാരായ കൊച്ചുമനുഷ്യരുടെ മാന്ത്രിക നഗരങ്ങളെപ്പറ്റിയുള്ള കഥകൾ. 357 00:27:30,041 --> 00:27:33,041 മടങ്ങിപ്പോടാ ചെറുക്കാ. അപ്പോൾ കുറച്ച് വേദനയേ ഉണ്ടാവൂ. 358 00:27:48,125 --> 00:27:52,375 വഴി അറിയാനുള്ള ഭൂപടവുമായി നിക്കോളാസ് ദൗത്യം തുടർന്നു. 359 00:27:56,625 --> 00:27:58,958 തണുത്തുവിറച്ചും വിശപ്പ് സഹിച്ചും. 360 00:28:00,666 --> 00:28:05,125 ആ വൃദ്ധയുടെ വാക്കുകൾ അവന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. 361 00:28:05,208 --> 00:28:07,000 അവർക്കു തെറ്റിയതാവില്ലേ, മീക്കാ? 362 00:28:08,625 --> 00:28:11,166 നമ്മൾ പപ്പയെ കണ്ടെത്തും. അതെനിക്കറിയാം. 363 00:28:12,208 --> 00:28:14,125 നമ്മൾ... 364 00:28:16,333 --> 00:28:17,750 അവിടെത്തിയാൽ മതി. 365 00:28:21,916 --> 00:28:22,916 ഈ വഴി. 366 00:28:52,000 --> 00:28:53,416 അത്ഭുതങ്ങളിൽ വിശ്വസിക്കുന്നുണ്ടോ, മീക്കാ? 367 00:28:56,208 --> 00:28:58,375 കാരണം, എന്റെ വിശ്വാസം നഷ്ടമായിരിക്കുന്നു. 368 00:29:00,958 --> 00:29:05,708 മായാജാലം സത്യമാണെന്നും അത്ഭുതമാണെന്നും തെളിയിക്കേണ്ട സമയം എന്നൊന്നുണ്ടെങ്കിൽ... 369 00:29:06,541 --> 00:29:07,916 ...അതിപ്പോഴായിരിക്കും. 370 00:29:12,166 --> 00:29:13,166 ആൺകുട്ടി. 371 00:29:15,083 --> 00:29:18,833 ചുണ്ടെലി. മരം. പന്ത്. സ്പൂൺ. 372 00:29:18,916 --> 00:29:21,291 മീക്കാ, നിനക്ക് സംസാരിക്കാൻ പറ്റുമോ? 373 00:29:21,375 --> 00:29:24,083 തീർച്ചയായും സംസാരിക്കാൻ പറ്റും. പറക്കാനും പറ്റും. 374 00:29:24,750 --> 00:29:26,125 തമാശ പറഞ്ഞതാണ്. ചുണ്ടെലി പറക്കില്ല. 375 00:29:26,208 --> 00:29:28,708 - അത് വിഡ്ഢിത്തമായേനേ. - മുമ്പെന്താ സംസാരിക്കാതിരുന്നത്? 376 00:29:28,791 --> 00:29:30,833 ഒരു വാചകം ശരിയായി പറയാൻ കാത്തിരിക്കുകയായിരുന്നു. 377 00:29:30,916 --> 00:29:34,958 ഓരോ വാക്കുവച്ച് പഠിപ്പിക്കുന്ന നിന്റെ രീതി കാരണം ഏറെ വൈകിപ്പോയി. 378 00:29:35,041 --> 00:29:38,416 അപ്പോ, നമുക്ക് കുറച്ചുകൂടി പ്രധാനപ്പെട്ട കാര്യം സംസാരിച്ചാലോ? 379 00:29:38,500 --> 00:29:40,083 - എന്താണ്? - പാൽക്കട്ടി. 380 00:29:41,583 --> 00:29:42,791 അങ്ങനൊരു സാധനമുണ്ടോ? 381 00:29:43,791 --> 00:29:47,125 ഇതുവരെ കണ്ടിട്ടില്ല. എന്നുവച്ച്, വിശ്വസിക്കുന്നില്ല എന്നല്ല. 382 00:29:47,208 --> 00:29:50,208 വിശ്വസിക്കുന്നതിനു പകരം ഞാനത് രുചിച്ച് നോക്കിയേനെ. പക്ഷേ... 383 00:29:53,375 --> 00:29:54,958 ഇതിനെയല്ലേ തീയെന്ന് വിളിക്കുന്നത്? 384 00:29:58,416 --> 00:29:59,416 മരങ്ങൾ. 385 00:30:00,166 --> 00:30:03,875 നമ്മൾ നടക്കുകയാണ്. മഞ്ഞുമൂടിയ മരങ്ങൾക്കിടയിലൂടെ നടക്കുന്നു. 386 00:30:05,541 --> 00:30:07,291 അതെന്താണ്? ഓ, നോക്കിക്കേ, അണ്ണാൻ. 387 00:30:08,041 --> 00:30:09,708 ചത്ത് മരവിച്ചുകിടക്കുന്ന അണ്ണാൻ. 388 00:30:10,416 --> 00:30:13,125 വിചിത്രമായ വാക്ക് തന്നല്ലേ? അണ്ണാൻ. 389 00:30:13,208 --> 00:30:15,083 ഹലോ, ഞാനൊരു ചെറിയ അണ്ണാനാണ്. 390 00:30:19,000 --> 00:30:23,000 ഈ പേടിപ്പിക്കുന്ന വലിയ സാധനത്തിനെന്താ പറയുക? 391 00:30:23,083 --> 00:30:25,541 തലയിൽ കൊമ്പുള്ള, നാല് കാലുള്ള സാധനത്തിന്? 392 00:30:25,625 --> 00:30:28,958 - എന്താണ് പറയുക? - അറിയില്ല. കലമാനാണോ? 393 00:30:29,041 --> 00:30:31,583 - അതുതന്നെ. കലമാൻ. - എന്താ ചോദിച്ചത്? 394 00:30:31,666 --> 00:30:34,166 കാരണം, അത് നമ്മളുടെ നേർക്ക് കുതിക്കുകയാണ്! 395 00:30:40,083 --> 00:30:42,791 എന്നെയെടുക്ക്! പോ, പോ, പോ! 396 00:31:00,750 --> 00:31:01,750 പിടിച്ചിരിക്ക്, മീക്കാ. 397 00:31:19,458 --> 00:31:21,041 - അതിന് മുറിവുപറ്റിയെന്നാ തോന്നുന്നത്. - അതിന്? 398 00:31:24,083 --> 00:31:25,791 നോക്കിക്കേ, അമ്പ് കൊണ്ടിരിക്കുന്നു. 399 00:31:25,875 --> 00:31:28,958 വിട്ടുകള. അത് തനിയെ ഊരിപ്പൊയ്ക്കോളും. 400 00:31:29,541 --> 00:31:33,291 - വിട്ടുകള. അതല്ല നമ്മളുടെ പ്രശ്നം. - എനിക്കങ്ങനെ ചെയ്യാനാവില്ല. 401 00:31:35,125 --> 00:31:36,684 ഇപ്പോളിത് നമ്മളുടെ പ്രശ്നമാണ്. 402 00:31:38,958 --> 00:31:41,416 അടങ്ങെടാ, മോനേ. പേടിക്കണ്ട. 403 00:31:44,583 --> 00:31:45,583 കണ്ടോ? 404 00:31:57,583 --> 00:32:01,333 ഓക്കെ, ഞാൻ നിന്നെ വേദനിപ്പിക്കില്ല. കേട്ടോ? 405 00:32:03,416 --> 00:32:05,166 - അവന്റെ മുഖത്ത് തൊട്ടുകൊണ്ടോ? - പേടിക്കണ്ട. 406 00:32:09,833 --> 00:32:12,875 ആ വേട്ടക്കാരൻ ആൻഡേഴ്സാണ്. 407 00:32:24,333 --> 00:32:26,500 നീ റെഡിയല്ലേ? മൂന്ന് വരെ എണ്ണും. 408 00:32:28,916 --> 00:32:31,333 ഒന്ന്, രണ്ട്... 409 00:32:38,375 --> 00:32:41,000 പേടിക്കണ്ട. എല്ലാം ശരിയാവും. സമാധാനമായിരിക്ക്. 410 00:32:41,625 --> 00:32:44,583 കണ്ടോ? പേടിക്കാനൊന്നുമില്ല. 411 00:32:57,333 --> 00:32:59,458 നല്ല കുട്ടി. നിനക്കിന്ന് നല്ല ദിവസമായിരിക്കട്ടെ. 412 00:33:00,125 --> 00:33:01,208 ചിയേഴ്സ്, കൂട്ടുകാരാ. 413 00:33:01,958 --> 00:33:04,083 എന്തായാലും, പ്രതീക്ഷിച്ചതിലും എത്രയോ ഭേദമാണ് സംഭവിച്ചത്. 414 00:33:04,166 --> 00:33:05,750 നമ്മൾ രണ്ടും മരിക്കുമെന്നാ വിചാരിച്ചത്. 415 00:33:42,208 --> 00:33:46,954 നീ ഞങ്ങളോടൊപ്പം വരേണ്ട. ഇനിയും ഒത്തിരി ദൂരം പോകാനുണ്ട്. 416 00:33:59,375 --> 00:34:01,583 നിന്റെ മുതുകത്ത് ഞാൻ കയറാനാണോ? 417 00:34:03,375 --> 00:34:06,250 - സോറി, എന്താ നടക്കുന്നത്? - കലമാനുകൾ സമ്മതം മൂളുന്നത് അങ്ങനെയാണോ? 418 00:34:06,333 --> 00:34:09,958 - അല്ലെങ്കിലോ, അപ്പോളെന്തുചെയ്യും? - വേറെ വഴിയില്ലല്ലോ. 419 00:34:10,041 --> 00:34:12,708 ഞാൻ പറയുന്നത് കേൾക്കില്ലെങ്കിൽ പിന്നെന്തിനാ സംസാരിക്കാൻ പഠിപ്പിക്കുന്നത്? 420 00:34:12,791 --> 00:34:15,375 വേണ്ട. വേണ്ടേ വേണ്ട. ശരി. നമ്മൾ കയറുകയാണ്. 421 00:34:46,833 --> 00:34:47,958 നോക്കൂ, മീക്കാ! 422 00:34:48,833 --> 00:34:50,666 കൂർത്ത പർവ്വതം. 423 00:34:50,750 --> 00:34:52,125 നമ്മൾ അടുത്തെത്താറായി. 424 00:34:57,666 --> 00:35:01,250 നിന്നെ കലമാനെന്ന് വിളിക്കാനാവില്ല. നിനക്കൊരു പേരിടാം. 425 00:35:01,333 --> 00:35:05,306 ഓ, അത് ശരിയാവില്ല. മീക്ക എന്ന പേരിട്ടതോടെ എന്റെ കാര്യം തീരുമാനമായതാണ്. 426 00:35:05,375 --> 00:35:09,458 കുട്ടിക്കാലത്ത് ഞാൻ അമ്മയോടൊപ്പം ബ്ലിറ്റ്സൻ ലെയ്ക്കിലേക്ക് സ്ലെഡ്ഡിംഗിന് പോകുമായിരുന്നു. 427 00:35:10,041 --> 00:35:11,416 ആ പേര് എങ്ങനെയുണ്ട്? 428 00:35:11,500 --> 00:35:14,125 ഏതാ? ലെയ്ക്കോ ബ്ലിറ്റ്സനോ? അതോ രണ്ടും ചേർത്താണോ? 429 00:35:14,208 --> 00:35:17,333 രണ്ടും ചേർത്താണോ? അതിത്തിരി കൂടിപ്പോയില്ലേ. 430 00:35:18,041 --> 00:35:20,208 മുന്നോട്ടുപോകൂ, എന്റെ വിശ്വസ്തനായ ലെയ്ക്ക് ബ്ലിറ്റ്സൻ കലമാനേ. 431 00:35:20,291 --> 00:35:21,583 - മീക്കാ. - ങാ? 432 00:35:21,666 --> 00:35:22,666 നോക്ക്. 433 00:35:25,583 --> 00:35:26,875 ഉറങ്ങുന്ന രാക്ഷസന്മാർ. 434 00:35:32,958 --> 00:35:35,375 - നമ്മൾ അടുത്തെത്താറായി. - എന്തിന്റെ അടുത്ത്? 435 00:35:37,083 --> 00:35:38,083 എൽഫേമിലേക്ക്. 436 00:35:39,541 --> 00:35:40,541 എന്റെ പപ്പയുടെ അടുത്തേക്ക്. 437 00:35:47,958 --> 00:35:50,458 പക്ഷേ, പർവ്വതത്തിന്റെ മറുവശത്ത്... 438 00:35:51,375 --> 00:35:55,416 ...മഞ്ഞുകട്ടകൾ മാത്രമേ അവർ കണ്ടുള്ളൂ. നിറയെ മഞ്ഞുകട്ടകൾ. 439 00:35:57,166 --> 00:36:00,250 എൽഫേമൊന്നും കാണാനായില്ല. 440 00:36:00,916 --> 00:36:02,250 എനിക്ക് മനസ്സിലാകുന്നില്ല. 441 00:36:02,958 --> 00:36:06,083 നമുക്ക് വഴിതെറ്റിയതാവും. ഇവിടൊന്നുമില്ല. 442 00:36:08,083 --> 00:36:09,166 ഇവിടൊന്നുമില്ല. 443 00:36:09,833 --> 00:36:13,166 ഇവിടൊന്നുമില്ല എന്നുവച്ചാൽ? ഇതല്ലായിരുന്നോ പ്ലാൻ? 444 00:36:14,250 --> 00:36:17,208 ഇനിയെന്തുചെയ്യും, നിക്കോളാസ്? നിൽക്കൂ. 445 00:36:19,000 --> 00:36:20,000 നിൽക്കൂ. 446 00:36:20,833 --> 00:36:23,750 നിക്കോളാസ്, ഇനിയെന്തുചെയ്യും? 447 00:36:27,500 --> 00:36:29,458 ബ്ലിറ്റ്സൻ, അങ്ങോട്ടുപോ! 448 00:36:30,708 --> 00:36:33,791 അപ്പോഴാണ് കാര്യങ്ങൾ കൂടുതൽ വഷളായത്. 449 00:36:45,208 --> 00:36:46,208 പപ്പാ. 450 00:36:47,458 --> 00:36:49,916 ഇത് അദ്ദേഹത്തിന്റെ കത്തിയാണോ? 451 00:36:50,708 --> 00:36:53,583 അത് തനിക്ക് താങ്ങാനാവില്ലെന്ന് നിക്കോളാസിന് തോന്നി. 452 00:36:53,666 --> 00:36:54,583 പപ്പാ. 453 00:36:54,666 --> 00:36:57,000 അന്വേഷണം എങ്ങുമെത്തിയില്ല. 454 00:36:57,083 --> 00:36:58,708 നിക്കോളാസ്, എന്തുപറ്റി? 455 00:36:58,791 --> 00:37:01,625 അദ്ദേഹത്തെ കണ്ടെത്താനാണ് ശ്രമിച്ചത്, മീക്കാ. പക്ഷേ, എനിക്കതിനു സാധിച്ചില്ല. 456 00:37:03,416 --> 00:37:05,333 അന്തരീക്ഷ താപനില കുറഞ്ഞുവന്നു. 457 00:37:05,416 --> 00:37:06,750 ഞാൻ തളർന്നിരിക്കുന്നു. 458 00:37:06,833 --> 00:37:09,416 വായു തണുത്തുറഞ്ഞ് തുടങ്ങി. 459 00:37:09,500 --> 00:37:10,333 നിക്കോളാസ്. 460 00:37:10,416 --> 00:37:13,000 നിക്കോളാസിന്റെ ഹൃദയമിടിപ്പ് കുറഞ്ഞുവന്നു. 461 00:37:14,125 --> 00:37:16,750 ശ്വാസമെടുക്കാൻ പാടുപെട്ടു. 462 00:37:16,833 --> 00:37:18,083 നിക്കോളാസ്. 463 00:37:18,166 --> 00:37:20,333 അവനെക്കൊണ്ട് പറ്റുന്നതെല്ലാം അവൻ ചെയ്തു. 464 00:37:21,375 --> 00:37:23,041 പക്ഷേ, അതൊന്നും മതിയാവില്ലായിരുന്നു. 465 00:37:24,500 --> 00:37:28,625 എന്ത് തോന്നുന്നു? ഈ രാത്രി ഇത്രയും മതിയോ? നേരം വൈകുന്നു. 466 00:37:30,875 --> 00:37:32,875 എനിക്കിനി അടുത്ത വർഷം തിരിച്ചുവരാമല്ലോ. 467 00:37:34,625 --> 00:37:36,541 തമാശ പറഞ്ഞതാണ്. ബാക്കി പറയാം. 468 00:37:39,583 --> 00:37:42,708 നിക്കോളാസ് ആ മഞ്ഞിൽ മൂടപ്പെട്ട് കിടക്കുകയായിരുന്നു. 469 00:37:43,875 --> 00:37:46,166 ബോധമില്ലാതെ മരവിച്ച് കിടക്കുകയായിരുന്നു. 470 00:37:47,375 --> 00:37:49,750 നിക്കോളാസ്, എഴുന്നേൽക്കൂ. 471 00:37:53,833 --> 00:37:55,041 നിക്കോളാസ്, ഹേയ്. 472 00:37:55,125 --> 00:37:58,000 പെട്ടെന്ന് അവിടൊരു ശബ്ദം കേട്ടു. 473 00:37:58,083 --> 00:38:00,541 നീയത് കേട്ടോ? ആരോ... 474 00:38:01,333 --> 00:38:02,583 ആരോ അടുത്തേക്ക് വരുന്നുണ്ട്. 475 00:38:03,500 --> 00:38:07,375 അവർ നമ്മളെ സഹായിക്കാൻ വന്നതാ. നിക്കോളാസ്, നമ്മൾ രക്ഷപ്പെട്ടു. നമ്മൾ... 476 00:38:13,500 --> 00:38:14,500 ഇല്ല, നമ്മുടെ കാര്യം തീർന്നു. 477 00:38:30,708 --> 00:38:33,125 അവന്റെ വിചിത്രമായ ചെവി നോക്കൂ, മുത്തശ്ശാ. 478 00:38:33,208 --> 00:38:35,375 മനുഷ്യരുടെ ചെവിയെപ്പറ്റി നീ കൂടുതൽ മനസ്സിലാക്കാനുണ്ട്. 479 00:38:37,500 --> 00:38:40,125 ഇതൊരു മനുഷ്യനാണല്ലേ. ഇവൻ നമ്മളെ തിന്നുമോ? 480 00:38:40,208 --> 00:38:42,083 ഓ, ഇല്ലില്ല. നമ്മൾ സുരക്ഷിതരാണ്. 481 00:38:43,500 --> 00:38:47,375 - പക്ഷേ, മുമ്പ് സംഭവിച്ചത്... - അപകടത്തിൽ പെടുന്നവരെ നമ്മൾ സഹായിക്കണം. 482 00:38:47,958 --> 00:38:49,625 അതിനി മനുഷ്യരാണെങ്കിൽ പോലും. 483 00:39:14,833 --> 00:39:17,000 ഞാനെവിടാണ്? നിങ്ങളാരാണ്? 484 00:39:17,083 --> 00:39:18,083 ഞാൻ ലിറ്റിൽ നൂഷ്. 485 00:39:18,166 --> 00:39:20,041 ഞാൻ ഫാദർ ടോപ്പോ. 486 00:39:20,125 --> 00:39:24,750 നൂഷിന്റെ മുതുമുത്തശ്ശനാണ്. നീ വിശ്വസിക്കുമോന്ന് അറിയില്ല. 487 00:39:26,833 --> 00:39:27,875 ഞാൻ മരിച്ചോ? 488 00:39:27,958 --> 00:39:31,541 ഇല്ല, മുത്തശ്ശൻ നിന്റെ ദേഹത്ത് ചെറിയൊരു ഡ്രിംവിക്ക് പ്രയോഗിച്ചതാണ്. 489 00:39:32,333 --> 00:39:34,333 - ഡ്രിംവിക്ക് എന്നുവച്ചാൽ? - ഡ്രിംവിക്ക് എന്നുവച്ചാലോ? 490 00:39:34,416 --> 00:39:36,583 പ്രതീക്ഷയുടെ മന്ത്രമാണ് ഡ്രിംവിക്ക്. 491 00:39:37,250 --> 00:39:42,085 നീ കരുത്തോടെ ഊർജ്ജസ്വലനായി എപ്പോഴും സുരക്ഷിതനായി ഇരിക്കട്ടെയെന്ന് ഞാൻ പ്രതീക്ഷിച്ചു. 492 00:39:42,125 --> 00:39:44,833 എപ്പോഴും സുരക്ഷിതനോ? അത് അസാധ്യമാണ്. 493 00:39:44,916 --> 00:39:48,333 ഞങ്ങളൊരിക്കലും ആ വാക്ക് പറയാറില്ല. 494 00:39:48,416 --> 00:39:54,625 അസാധ്യമെന്നത് ഇതുവരെ മനസ്സിലാക്കാനാവാത്ത ഒരു സാധ്യത മാത്രമാണ്. 495 00:39:54,708 --> 00:39:57,750 പക്ഷേ, ഇനി ഞങ്ങൾക്ക് നിന്നിൽ നിന്ന് പരമാവധി അകന്നുപോയേ പറ്റൂ. 496 00:39:57,833 --> 00:39:59,500 നീ എൽഫേം വിട്ടുപോകണം. 497 00:40:00,083 --> 00:40:03,250 എൽഫേം? എൽഫുകളുടെ ഗ്രാമമോ? പക്ഷേ, ഞാനവിടെ എത്തിയിട്ടില്ലല്ലോ. 498 00:40:03,333 --> 00:40:05,166 മണ്ടൻ തന്നെ. 499 00:40:05,250 --> 00:40:07,958 നമ്മൾ നിൽക്കുന്നത് സെവൻ കർവ്സ് തെരുവിന്റെ താഴ്ഭാഗത്താണ്. 500 00:40:08,041 --> 00:40:09,833 എൽഫേമിലെ ഏറ്റവും വലിയ തെരുവാണിത്. 501 00:40:09,916 --> 00:40:12,583 ക്ഷമിക്കണം. നമ്മൾ നിൽക്കുന്നത് വിജനമായ സ്ഥലത്താണ്. 502 00:40:13,458 --> 00:40:14,541 ഇവിടെ മഞ്ഞ് മാത്രമേയുള്ളൂ. 503 00:40:15,583 --> 00:40:16,666 ഇവൻ അന്ധനാണോ? 504 00:40:17,333 --> 00:40:18,958 കാണേണ്ടത് എങ്ങനെയെന്ന് ഇവനറിയില്ല. 505 00:40:19,041 --> 00:40:22,083 നിൽക്കൂ. എൽഫേം കണ്ടെത്താനാണ് ഞാൻ ഇതെല്ലാം സഹിച്ചത്. 506 00:40:23,708 --> 00:40:27,083 ഒരു തവണയെങ്കിലും അതൊന്ന് കാണാനനുവദിക്കൂ. 507 00:40:29,666 --> 00:40:30,875 എന്തെങ്കിലും കാണണമെങ്കിൽ... 508 00:40:33,166 --> 00:40:34,666 ...നീയതിൽ വിശ്വസിക്കണം. 509 00:40:35,625 --> 00:40:37,625 ശരിക്കും വിശ്വസിക്കണം. 510 00:40:39,791 --> 00:40:40,791 വിശ്വസിച്ച് നോക്കൂ. 511 00:40:41,375 --> 00:40:42,750 പരമാവധി ശ്രമിക്കൂ. 512 00:40:43,291 --> 00:40:46,125 നീ തേടുന്നത് കാണാനാവുന്നുണ്ടോയെന്ന് നോക്കൂ. 513 00:41:03,375 --> 00:41:04,416 പൊയ്ക്കോളൂ. 514 00:41:05,666 --> 00:41:06,833 വിശ്വസിക്ക്! 515 00:41:25,541 --> 00:41:26,625 എൽഫേം. 516 00:42:03,083 --> 00:42:06,375 ഒരു മിനിറ്റൊന്ന് നിൽക്കണേ. എന്താ ഇതൊക്കെ? 517 00:42:07,291 --> 00:42:08,809 എൽഫേം. 518 00:42:08,833 --> 00:42:10,958 - നോക്കിക്കേ! - അത്ഭുതം തന്നെ! 519 00:42:12,833 --> 00:42:16,750 സത്യം പറയാല്ലോ, മോനേ. ഇതൊക്ക നടക്കുമെന്ന് വിചാരിച്ചതല്ല. 520 00:42:16,833 --> 00:42:19,625 അതേയ്, നീയിപ്പോൾ ഞങ്ങളുടെ നാട് കണ്ടല്ലോ. 521 00:42:19,708 --> 00:42:23,000 ദയവായി നിന്റെ കലമാനെയും ചുണ്ടെലിയെയും കൊണ്ട് തിരിച്ചുപോകൂ. 522 00:42:23,083 --> 00:42:25,541 നീ തേടുന്നതെന്തായാലും ഇവിടെ കിട്ടാനിടയില്ല. 523 00:42:25,625 --> 00:42:29,583 ഞാനെന്റെ പപ്പയെ തേടിയാണ് വന്നത്. അദ്ദേഹത്തിനീ തൊപ്പി കൊടുക്കാനാണ് ഇത്രയും ദൂരം വന്നത്. 524 00:42:29,666 --> 00:42:32,500 - വഴീന്ന് മാറ്! മാറ്റാൻ. - വേഗം വാ! 525 00:42:33,083 --> 00:42:34,458 നമ്മൾ വൈകിയിരിക്കുന്നു. 526 00:42:36,250 --> 00:42:38,166 - ഇങ്ങോട്ട്. - ജോലി ചെയ്യ്! 527 00:42:45,875 --> 00:42:46,958 എന്തിനാ ഒളിക്കുന്നത്? 528 00:42:47,708 --> 00:42:48,708 ഇപ്പോൾ ചോദിക്കല്ലേ. 529 00:42:51,500 --> 00:42:53,476 - ആരാണ് ലിറ്റിൽ കിപ്പ്? - എന്താ? 530 00:42:53,500 --> 00:42:54,708 ആരാണ് ലിറ്റിൽ കിപ്പ്? 531 00:42:56,708 --> 00:42:58,166 എടാ മണ്ടാ! 532 00:42:58,250 --> 00:42:59,375 നമുക്ക് പോകണം. 533 00:42:59,458 --> 00:43:00,333 അവളെ തടയൂ! 534 00:43:00,416 --> 00:43:02,875 - ഈ വഴി. - ചിരിക്കാതെ നിൽക്ക്! 535 00:43:03,791 --> 00:43:04,791 അങ്ങോട്ട്. 536 00:43:05,541 --> 00:43:09,208 ഒന്നും മനസ്സിലാവുന്നില്ല. 537 00:43:09,291 --> 00:43:13,000 ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ മാന്ത്രികസ്ഥലമാണ് എൽഫേമെന്നാ വിചാരിച്ചിരുന്നത്. 538 00:43:13,083 --> 00:43:14,750 - അങ്ങനായിരുന്നു. - വീണ്ടും അങ്ങനെയാവും. 539 00:43:14,833 --> 00:43:17,000 *റെസിസ്റ്റൻസിലുള്ള ഞങ്ങൾ അങ്ങനാണ് വിശ്വസിക്കുന്നത്. *(രാജ്യത്തിന്റെ ശത്രുവിനെ എതിർക്കുന്ന രഹസ്യസംഘം) 540 00:43:17,083 --> 00:43:18,500 റെസിസ്റ്റൻസോ? 541 00:43:21,708 --> 00:43:23,416 റെസിസ്റ്റൻസ് എന്നുവച്ചാൽ? 542 00:43:23,500 --> 00:43:24,708 വേഗം കയറൂ! 543 00:43:25,833 --> 00:43:26,833 അകത്തേക്ക്! 544 00:43:36,500 --> 00:43:38,250 ശ്രദ്ധിച്ചുകേൾക്ക്, മനുഷ്യാ. 545 00:43:40,625 --> 00:43:43,458 അങ്ങോട്ട് പോകുമ്പോൾ, നീയൊന്ന്... 546 00:43:45,250 --> 00:43:46,250 അത് നീ കണ്ടോളും. 547 00:43:47,500 --> 00:43:48,500 എങ്ങോട്ട് പോകാൻ? 548 00:43:56,166 --> 00:43:58,416 കൈയിങ്ങ് താ. 549 00:43:59,000 --> 00:44:00,291 മെറി ക്രിസ്മസ്! 550 00:44:03,333 --> 00:44:04,750 ഞങ്ങളെ വീണ്ടും കറക്ക്! 551 00:44:05,708 --> 00:44:06,708 മെറി ക്രിസ്മസ്! 552 00:44:06,791 --> 00:44:08,041 മെറി ക്രിസ്മസ്! 553 00:44:08,125 --> 00:44:09,666 അതെ, അങ്ങനെ തന്നെ. 554 00:44:15,250 --> 00:44:17,458 മെറി! 555 00:44:17,541 --> 00:44:20,500 ഇതാണ് റെസിസ്റ്റൻസ്. 556 00:44:20,583 --> 00:44:21,876 എന്തിനെതിരെ? ബോധമുള്ളവർക്ക് എതിരെയോ? 557 00:44:21,916 --> 00:44:23,458 മെറി, മെറി, ക്രിസ്മസ്! 558 00:44:23,541 --> 00:44:24,833 മെറി ക്രിസ്മസ്! 559 00:44:25,666 --> 00:44:28,833 നിക്കോളാസ്! നിക്കോളാസ്, എന്താണിതൊക്കെ? 560 00:44:31,166 --> 00:44:32,916 ഇത് കേക്ക് നഗരമാണല്ലോ! 561 00:44:35,958 --> 00:44:37,083 അത്ഭുതം തന്നെ. 562 00:44:37,875 --> 00:44:39,333 ഹേയ്, സുന്ദരീ. 563 00:44:40,166 --> 00:44:42,000 ഇവിടെ നിൽക്ക്. ഞാനിപ്പൊ വരാം. 564 00:44:47,125 --> 00:44:50,166 ഈ ക്രിസ്മസ് എന്താണെന്നറിയില്ല. പക്ഷേ, സംഭവം കൊള്ളാം. 565 00:44:53,375 --> 00:44:56,458 ഹേയ്, നിക്കോളാസ്, ആരാ കസേര തിന്നതെന്ന് നോക്കിക്കേ. 566 00:44:57,000 --> 00:45:00,708 പേടിക്കണ്ട, പഞ്ചസാര ഗ്ലാസാണ്. കുഴപ്പമൊന്നുമില്ല, വയറ് നിറഞ്ഞു. 567 00:45:01,291 --> 00:45:02,931 കഴിച്ചോളൂ, നല്ല രുചിയാണ്. 568 00:45:02,958 --> 00:45:05,958 - എനിക്കിനി കഴിക്കാൻ വയ്യ. - മെറി ക്രിസ്മസ്! 569 00:45:06,041 --> 00:45:08,208 - അടിപൊളി. - എനിക്കിത്തിരി താ. 570 00:45:08,291 --> 00:45:11,208 - ഫാദർ ടോപ്പോ. - ങാ? 571 00:45:11,291 --> 00:45:13,458 അവരിപ്പോൾ പറഞ്ഞത് ക്രിസ്മസ് എന്നാണോ? 572 00:45:13,541 --> 00:45:15,375 അതെ, ഇതൊരു ക്രിസ്മസ് പാർട്ടിയാണ്. 573 00:45:16,083 --> 00:45:19,916 ക്രിസ്മസ് എന്താണ്? അമ്മയെന്നെ അങ്ങനാ വിളിച്ചിരുന്നത്. 574 00:45:20,000 --> 00:45:21,125 മനസ്സിലായില്ല. 575 00:45:21,875 --> 00:45:24,500 ക്രിസ്മസ് എന്താണെന്നാണോ ചോദിച്ചത്? 576 00:45:25,500 --> 00:45:27,333 - അതെ. - എന്റെ ചങ്ങാതിയോട് ക്ഷമിക്കണേ. 577 00:45:27,416 --> 00:45:31,250 ഇവനൊരു മണ്ടനാണ്. ക്രിസ്മസ് എന്നുവച്ചാൽ കേക്ക് കൊണ്ടുണ്ടാക്കിയ നഗരമല്ലേ? 578 00:45:31,333 --> 00:45:35,041 ഇത്രയും സങ്കടമുണ്ടാക്കുന്ന കാര്യം ഇതുവരെ കേട്ടിട്ടില്ല. 579 00:45:35,125 --> 00:45:38,666 ക്രിസ്മസ് ഏറ്റവും മഹത്തായ ദിവസമാണ്. കാരണം, അത് കാരുണ്യം നിറഞ്ഞ ദിവസമാണ്. 580 00:45:38,750 --> 00:45:40,291 ഐശ്വര്യവും സന്തോഷവും നിറഞ്ഞ ദിവസമാണ്. 581 00:45:40,375 --> 00:45:43,250 തുറന്ന മനസ്സോടെ കഴിയാനാവുന്ന ആ ദിവസം ഏറ്റവും പ്രധാനപ്പെട്ടതാണ്. 582 00:45:43,333 --> 00:45:45,750 അതിനാലാണ് അവരത് തട്ടിയെടുക്കാൻ ഞങ്ങൾ അനുവദിക്കാത്തത്. 583 00:45:45,833 --> 00:45:47,916 മതി, ലിറ്റിൽ നൂഷ്. 584 00:45:48,000 --> 00:45:50,125 കുറച്ചുകൂടി ലളിതമായ കാര്യങ്ങൾ സംസാരിക്കാൻ സമയമായി. 585 00:45:50,208 --> 00:45:54,125 ഞങ്ങളുടെ പേരുകൾ നിന്നോട് പറഞ്ഞിട്ടും ഇതുവരെ നിന്റെ പേര് പറഞ്ഞില്ലല്ലോ. 586 00:45:54,208 --> 00:45:56,000 - പേര് മീക്കാ. ഓക്കെ. - ഞാൻ നിക്കോളാസ്. 587 00:45:56,083 --> 00:46:00,166 കേട്ടിട്ട് ചിരിവരുന്നു. നെകിലാസ് പോലെയുണ്ടല്ലോ. 588 00:46:00,250 --> 00:46:03,791 ശരിയാണല്ലോ. നെകിലാസ്. നെകിലാസ്. 589 00:46:03,875 --> 00:46:05,541 നെകിലാസ്. ബ്ലാ. 590 00:46:05,625 --> 00:46:07,708 നെകിലാസ് എന്താ കൊള്ളാത്തത്? 591 00:46:07,791 --> 00:46:11,000 ഭീകര ജീവികൾ കഴിക്കുന്ന ഒരുതരം മണമുള്ള സോസേജാണത്. 592 00:46:11,083 --> 00:46:13,000 ഭീകര ജീവികളുമുണ്ടോ? 593 00:46:13,083 --> 00:46:15,750 പരിശോധന വരുന്നു! 594 00:46:15,833 --> 00:46:17,625 ഓടിക്കോ! ഓട്! 595 00:46:18,208 --> 00:46:20,291 ഓട്! ഓട്! 596 00:46:20,375 --> 00:46:22,250 എല്ലാവരും താഴെക്കിടക്ക്! 597 00:46:22,333 --> 00:46:26,250 - കേട്ടില്ലേ എൽഫ്? താഴെക്കിടക്ക്. - ആ സാധനമെന്റെ നേർക്ക് ചൂണ്ടരുത്. 598 00:46:27,333 --> 00:46:28,333 ക്ഷമിക്കണം, അമ്മേ. 599 00:46:49,375 --> 00:46:51,750 എന്താ നടക്കുന്നത്? 600 00:47:24,208 --> 00:47:25,750 അപ്പൊ, കേട്ടത് സത്യമാണ്. 601 00:47:28,583 --> 00:47:31,333 പാർട്ടി ഇഷ്ടമുള്ള എൽഫുകൾ ഇപ്പോഴുമുണ്ടല്ലേ. 602 00:47:31,416 --> 00:47:33,291 - മദർ വോഡൽ... - മിണ്ടരുത്! 603 00:47:39,375 --> 00:47:41,333 നമ്മളിതുവരെ ഒന്നും പഠിച്ചില്ലേ? 604 00:47:43,791 --> 00:47:47,958 കഴിഞ്ഞ മാസങ്ങളിൽ അനുഭവിച്ചതൊന്നും നമ്മളെ ബോധവാന്മാരാക്കിയില്ലേ? 605 00:47:50,708 --> 00:47:53,833 പുതിയ നിയമങ്ങളെല്ലാം പൂർണമായും അവഗണിക്കാനാണോ... 606 00:47:57,791 --> 00:48:02,625 ആരാണ്? അല്ലെങ്കിൽ എന്താണത്? 607 00:48:04,416 --> 00:48:05,875 - ഞാൻ... - എന്റെ പേര് മീക്കയെന്നാണ്, അമ്മേ. 608 00:48:05,958 --> 00:48:09,500 - നിങ്ങൾ ചുണ്ടെലിയെ കണ്ടിട്ടില്ലേ? - കണ്ടിട്ടുണ്ട്. നിന്നോടല്ല ചോദിച്ചത്. 609 00:48:09,583 --> 00:48:10,875 ഞാൻ ആത്മാർത്ഥമായി മാപ്പുചോദിക്കുന്നു. 610 00:48:10,958 --> 00:48:13,041 - ഞാൻ നിക്കോളാസ്. - പക്ഷേ, അതത്ര വ്യക്തമല്ലായിരുന്നു. 611 00:48:13,666 --> 00:48:15,625 ഞാനൊരു മനുഷ്യനാണ്. 612 00:48:17,541 --> 00:48:21,125 അതുമെനിക്ക് കാണാം. എനിക്ക് വിശ്വസിക്കാനാവുന്നില്ല. 613 00:48:24,833 --> 00:48:30,583 ഫാദർ ടോപ്പോ, എനിക്ക് തെറ്റുപറ്റിയതാവണം. സാധാരണ അങ്ങനെ സംഭവിക്കാറേയില്ല. 614 00:48:30,666 --> 00:48:34,708 കഴിഞ്ഞ കൗൺസിൽ യോഗത്തിൽ നിങ്ങളും പങ്കെടുത്തിരുന്നില്ലേ. 615 00:48:34,791 --> 00:48:36,083 ഉവ്വ്, പങ്കെടുത്തിരുന്നു. 616 00:48:37,333 --> 00:48:41,125 എൽവ്സിനുവേണ്ടിയുള്ള പുതിയ നിയമങ്ങൾ ആ യോഗത്തിൽ വച്ചാണ് അവതരിപ്പിച്ചത്. 617 00:48:41,208 --> 00:48:45,085 അതിൽ ഏറ്റവും പ്രധാനപ്പെട്ടതും ലംഘിക്കാൻ പാടില്ലാത്തതുമായ നിയമം... 618 00:48:45,125 --> 00:48:50,583 ...മനുഷ്യരെ ഒരിക്കലും ഇവിടേക്ക് കൊണ്ടുവരാൻ പാടില്ല. 619 00:48:50,666 --> 00:48:53,458 പക്ഷേ, ഞാനിവനെ കൊണ്ടുവന്നതല്ല. 620 00:48:55,416 --> 00:48:56,416 ഇവനെ കണ്ടുമുട്ടിയതാണ്. 621 00:48:57,458 --> 00:48:59,291 മരിക്കാറായി കിടക്കുകയായിരുന്നു. 622 00:48:59,875 --> 00:49:05,083 അതുകൊണ്ട്, ഞാനൊരു ചെറിയ പ്രതീക്ഷാ മന്ത്രം പ്രയോഗിച്ചു. 623 00:49:05,166 --> 00:49:06,541 ഡ്രിംവിക്ക്. 624 00:49:09,500 --> 00:49:10,541 അതുമൊരു മനുഷ്യനിൽ. 625 00:49:12,041 --> 00:49:13,041 ചെറുത്. 626 00:49:16,041 --> 00:49:18,208 എടാ വിഡ്ഡീ. 627 00:49:19,416 --> 00:49:21,666 ഏത് വിദ്യയാണ് നീ ദുരുപയാഗം ചെയ്തതെന്നറിയാമോ? 628 00:49:21,750 --> 00:49:24,458 പ്ലീസ്, അങ്ങനെയേ ഇവനെ രക്ഷിക്കാൻ പറ്റുമായിരുന്നുള്ളൂ. 629 00:49:24,541 --> 00:49:28,708 കാര്യങ്ങളൊക്കെ മുമ്പ് എങ്ങനായിരുന്നുവെന്ന് ഓർത്തുനോക്കൂ. 630 00:49:28,791 --> 00:49:30,875 നമ്മൾ എൽവ്സാണ്. 631 00:49:30,958 --> 00:49:33,166 നല്ലതിനു വേണ്ടിയാണ് നമ്മുടെ ശക്തികൾ ഉപയോഗിക്കാറുള്ളത്. 632 00:49:33,250 --> 00:49:36,375 നമ്മൾ ആക്രമിക്കപ്പെട്ടിരിക്കുമ്പോൾ എന്ത് നല്ലതാണുള്ളത്? 633 00:49:37,500 --> 00:49:39,166 നമ്മൾ മാറിയേ പറ്റൂ. 634 00:49:41,000 --> 00:49:42,875 പുറത്തുള്ളവർക്ക് ഇങ്ങോട്ട് പ്രവേശനമില്ലെന്ന്... 635 00:49:42,958 --> 00:49:45,750 ...വ്യക്തമായ സന്ദേശം നൽകിയേ പറ്റൂ. 636 00:49:46,625 --> 00:49:50,750 ഇവിടെ വച്ചാണ് എന്നെ എല്ലാവരുടെയും മേധാവിയായി തിരഞ്ഞെടുത്തത്. 637 00:49:51,500 --> 00:49:53,083 എൽഫേമിന്റെ ഭരണാധികാരി. 638 00:49:53,166 --> 00:49:55,250 പക്ഷേ, അത് എല്ലാവരുടെയും നന്മയ്ക്കാണ്, മദർ വോഡൽ. 639 00:49:55,333 --> 00:49:57,375 മിണ്ടിപ്പോകരുത്! 640 00:50:08,208 --> 00:50:13,208 ഇനി പറയൂ മനുഷ്യാ, നീയെന്തിന് ഇവിടെ വന്നു? 641 00:50:13,291 --> 00:50:15,708 - എന്റെ പപ്പയെ തേടി വന്നതാണ്. - നിന്റെ പപ്പയോ? 642 00:50:15,791 --> 00:50:19,208 അതെ. മന്ത്രശക്തിയുള്ള എന്തെങ്കിലും കിട്ടാനായി അദ്ദേഹം എൽഫേമിൽ വന്നതാണ്. 643 00:50:19,291 --> 00:50:20,491 ഇവരത് അറിയേണ്ട. 644 00:50:20,541 --> 00:50:24,125 ഒരു സംഘത്തോടൊപ്പമാണോ അയാൾ യാത്ര ചെയ്തത്? 645 00:50:24,208 --> 00:50:27,833 അതെ. അദ്ദേഹത്തെ കണ്ടിരുന്നോ? അദ്ദേഹത്തിന് എൽഫേമിലെത്താൻ കഴിഞ്ഞോ? 646 00:50:27,916 --> 00:50:31,208 അവനിവിടെ ഉണ്ടായിരുന്നു. അവനും അവരിലൊരാളായിരുന്നു. 647 00:50:41,375 --> 00:50:42,541 അദ്ദേഹത്തെ എന്താ ചെയ്തത്? 648 00:50:43,416 --> 00:50:45,000 ഞാനവനെ വിശ്വസിച്ചു. 649 00:50:46,166 --> 00:50:47,375 ഞങ്ങളെല്ലാം വിശ്വസിച്ചു. 650 00:50:48,625 --> 00:50:49,625 എന്തുകൊണ്ട് വിശ്വസിച്ചുകൂടാ? 651 00:50:51,166 --> 00:50:54,083 ഒരിക്കലൊരു മനുഷ്യൻ ഞങ്ങളെ കാണാൻ വന്നിരുന്നു. 652 00:50:56,375 --> 00:50:57,541 കുറച്ചു കാലത്തേക്ക്. 653 00:50:59,125 --> 00:51:01,291 അവളിവിടെ ഉണ്ടായിരുന്നപ്പോൾ ഞങ്ങളേറെ സന്തോഷിച്ചു. 654 00:51:03,791 --> 00:51:08,333 എൽഫേമിലേക്ക് വരുന്നവരെ സ്വാഗതം ചെയ്യാൻ ഞങ്ങൾ വർഷങ്ങളോളം കാത്തിരുന്നു. 655 00:51:09,333 --> 00:51:12,501 ഞങ്ങളുടെ സഹായ മനസ്കത അവരെ കാണിക്കാൻ. 656 00:51:12,541 --> 00:51:16,250 അത് ഞങ്ങളുടെ ദൗർബല്യമാണെന്ന് അവന്മാർ കരുതി. 657 00:51:16,333 --> 00:51:17,413 എന്തിനെപ്പറ്റിയാ പറയുന്നത്? 658 00:51:17,458 --> 00:51:20,291 ഞാൻ പറയുന്നത് പാവം ലിറ്റിൽ കിപ്പിനെക്കുറിച്ചാണ്. 659 00:51:20,375 --> 00:51:21,458 ലിറ്റിൽ കിപ്പോ? 660 00:51:24,166 --> 00:51:26,708 ലിറ്റിൽ കിപ്പിന്റെ മാതാപിതാക്കൾ ഇവിടുണ്ട്. അവരോട് തന്നെ ചോദിച്ചോളൂ. 661 00:51:28,166 --> 00:51:30,458 ദയവായി പറയൂ. അവരെന്താ ചെയ്തത്? 662 00:51:33,583 --> 00:51:35,166 സംസാരിക്ക്! മറുപടി പറയ്! 663 00:51:35,833 --> 00:51:38,625 - ഞങ്ങളുടെ മോനെ അവർ കൊണ്ടുപോയി. - ലിറ്റിൽ കിപ്പിനെ തട്ടിക്കൊണ്ടുപോയി. 664 00:51:38,708 --> 00:51:42,500 ഇല്ല! നിങ്ങൾക്കു തെറ്റിയതാണ്. പപ്പയൊരിക്കലും അങ്ങനെ ചെയ്യില്ല. 665 00:51:42,583 --> 00:51:43,625 എന്നിട്ടും, അവനത് ചെയ്തല്ലോ. 666 00:51:44,708 --> 00:51:47,666 അതുകൊണ്ടാണ് തിരഞ്ഞെടുപ്പിന് ഞാനീ മുദ്രവാക്യം മുന്നോട്ടുവച്ചത്. 667 00:51:48,166 --> 00:51:50,458 "എൽവ്സിനു പകരം എൽവ്സ്." 668 00:51:51,041 --> 00:51:54,041 കാവൽക്കാരെ കബളിപ്പിച്ചുകൊണ്ട് ഒരു പാർട്ടിയും അനുവദിക്കില്ല. 669 00:51:54,125 --> 00:51:56,291 അനാവശ്യമായ അശ്രദ്ധയും അനുവദിക്കില്ല. 670 00:51:57,708 --> 00:51:59,000 പാട്ടും വേണ്ട. 671 00:51:59,500 --> 00:52:03,416 സ്പിക്കിൾ ഡാൻസ് പൂർണമായും നിരോധിച്ചിരിക്കുന്നു! 672 00:52:06,458 --> 00:52:07,625 ഇനി ദയയും വേണ്ട. 673 00:52:09,250 --> 00:52:10,541 സന്തോഷവും വേണ്ട. 674 00:52:13,083 --> 00:52:15,333 ക്രിസ്മസും വേണ്ട. 675 00:52:15,416 --> 00:52:18,583 കാവൽക്കാരേ! ഇവനെ ഗോപുരത്തിലേക്ക് കൊണ്ടുപോകൂ! 676 00:52:19,875 --> 00:52:20,875 വേഗമാകട്ടെ. 677 00:52:23,375 --> 00:52:24,375 അതിങ്ങുതാ. 678 00:52:29,750 --> 00:52:30,916 - മീക്കാ. - പറയൂ. 679 00:52:31,708 --> 00:52:35,041 - എങ്ങനെയെങ്കിലും രക്ഷപ്പെട്. - ഇല്ല, നിന്നെ തനിച്ചാക്കി പോകില്ല. 680 00:52:35,125 --> 00:52:37,267 ഇരുട്ട് നിറഞ്ഞ ആ ഗോപുരത്തിൽ നമ്മളെ കാത്തിരിക്കുന്നത് എന്താന്നറിയില്ലല്ലോ. 681 00:52:37,291 --> 00:52:39,916 ഞാനെന്തായാലും... നിൽക്ക്, അവിടെന്തായിരിക്കും? 682 00:52:40,000 --> 00:52:42,916 നമ്മളെ ഉപദ്രവിക്കാം, വെട്ടിമുറിക്കാം, മരണം പോലും സംഭവിക്കാം. 683 00:52:43,000 --> 00:52:44,000 അതെന്താണ്? ഹേയ്! 684 00:52:44,083 --> 00:52:45,250 - നിക്കോളാസ്! - മീക്കാ! 685 00:52:45,333 --> 00:52:46,708 ഇവനൊരു ചുണ്ടെലിയെ കടത്തിക്കൊണ്ട് പോകുന്നു! 686 00:52:47,208 --> 00:52:49,250 നടക്ക്! നീയിനി ഒറ്റയ്ക്കാണ്. 687 00:53:03,750 --> 00:53:05,726 ആ വാതിലിലൂടെ കയറ്. 688 00:53:15,375 --> 00:53:16,791 എങ്ങോട്ടാ കൊണ്ടുപോകുന്നത്? 689 00:53:17,583 --> 00:53:18,583 അങ്ങോട്ടു പോ! 690 00:53:21,333 --> 00:53:24,541 പ്ലീസ്, എന്റെ പപ്പയെ കണ്ടെത്താനായാൽ, എല്ലാ തെറ്റിദ്ധാരണകളും അദ്ദേഹം മാറ്റിത്തരും. 691 00:53:25,125 --> 00:53:28,333 പ്ലീസ്, ഞാൻ സത്യമാണ് പറയുന്നത്! 692 00:53:29,333 --> 00:53:31,541 പ്ലീസ്, ഞാൻ സത്യമാണ് പറയുന്നത്. 693 00:53:34,750 --> 00:53:37,166 സത്യത്തെപ്പറ്റിയൊന്നും നിനക്കറിയില്ല. 694 00:53:41,125 --> 00:53:42,125 ആർക്കുമറിയില്ല. 695 00:53:43,833 --> 00:53:45,875 ഞാൻ ഒറ്റയ്ക്കായത് അതിനു തെളിവാണ്. 696 00:53:46,583 --> 00:53:48,500 നീയൊരു എൽഫാണോ? 697 00:53:48,583 --> 00:53:50,833 അല്ല. ഞാനൊരു *പിക്സിയാണ്. *(തമാശക്കാരായ കുട്ടി പിശാചുക്കൾ) 698 00:53:52,375 --> 00:53:53,375 സത്യസന്ധയായ പിക്സി. 699 00:53:54,875 --> 00:53:57,166 നീ കള്ളം പറയുന്നതാണ്. അതൊന്നും യഥാർത്ഥത്തിലില്ല. 700 00:53:57,250 --> 00:54:02,001 എനിക്ക് കള്ളം പറയാനാവില്ല. സത്യസന്ധയായ പിക്സിയാണ്. അതാണെന്നെ പ്രശ്നത്തിലാക്കുന്നത്. 701 00:54:02,041 --> 00:54:04,101 അതാണ് ആളുകളുടെ തല പൊട്ടിത്തെറിപ്പിക്കുന്നത്, അതായത്... 702 00:54:06,041 --> 00:54:07,166 എന്താണെന്ന്? 703 00:54:10,708 --> 00:54:13,791 അതായത്, ഞാൻ ഹ്യൂലിപ് ഇലയെടുത്ത് ഒരാളുടെ വായിൽ ഇട്ടാൽ... 704 00:54:13,875 --> 00:54:17,333 ...12 സെക്കന്റ് കഴിയുമ്പോൾ അവർ പൊട്ടിത്തെറിക്കും. 705 00:54:19,583 --> 00:54:23,500 നോക്ക്, എനിക്കെന്റെ പപ്പയെ കണ്ടെത്തണം. എന്നെ സഹായിക്കാമോ? 706 00:54:23,583 --> 00:54:27,166 സഹായിച്ചേനെ, പക്ഷേ, എനിക്ക് താൽപര്യമില്ല. 707 00:54:28,625 --> 00:54:34,626 ഞാൻ കള്ളം പറയില്ലെന്ന് പറഞ്ഞില്ലേ. നിന്റെ അപ്പനെ രക്ഷിക്കുന്നതിലൊരു രസവുമില്ല. 708 00:54:34,666 --> 00:54:37,250 ലിറ്റിൽ കിപ്പിന്റെ കാര്യമോ? അവനെപ്പറ്റി എന്തറിയാം? 709 00:54:38,250 --> 00:54:39,750 നല്ല രസമുള്ള പേരാണ്. 710 00:54:39,833 --> 00:54:42,666 - മനുഷ്യർ അവനെ തട്ടിക്കൊണ്ടുപോയി. - അല്ല, അതൊരു തെറ്റിദ്ധാരണയാണ്. 711 00:54:42,750 --> 00:54:45,000 എന്റെ പപ്പയെ കണ്ടെത്താനായാൽ, അദ്ദേഹമെല്ലാ തെറ്റിദ്ധാരണകളും മാറ്റും. 712 00:54:45,083 --> 00:54:48,208 എന്തൊരു ബോറൻ ഐഡിയയാണ്. നമ്മളെയിവിടെ പൂട്ടിയിട്ടത് നന്നായി. 713 00:54:48,791 --> 00:54:51,083 - ഓ, കിട്ടിപ്പോയി. ഇത് പിടിക്ക്. - എന്ത്? 714 00:54:52,208 --> 00:54:55,458 ഞാനിതിനെ പടക്കമെന്നാണ് വിളിക്കുന്നത്. 715 00:54:55,541 --> 00:54:58,916 ഹ്യൂലിപ്പിന്റെ അത്രയും വരില്ല. പക്ഷേ, ശരിയായ കൈകളിലെത്തിയാൽ കുറേ കുഴപ്പങ്ങളുണ്ടാകും. 716 00:54:59,000 --> 00:55:01,083 - ഇതെന്തിനാ? - ഭീകരജീവിയെ ഉണർത്താൻ. 717 00:55:01,166 --> 00:55:04,375 - ഏത് ഭീകരജീവി? - നിന്റെ പുറകിലുള്ളത് തന്നെ. 718 00:55:25,458 --> 00:55:28,000 തല പൊട്ടിത്തെറിക്കുംവരെ ഞെക്കിപ്പിഴിയുന്നതാണ് നല്ലത്. 719 00:55:28,083 --> 00:55:31,333 ചോരയെല്ലാം ഉറിഞ്ചിക്കുടിക്കണം. അങ്ങനെ കാലിലെ പെരുവിരൽ വരെ ചെയ്യണം. 720 00:55:31,416 --> 00:55:33,500 നിനക്കെന്താ പ്രാന്താണോ? 721 00:55:33,583 --> 00:55:35,375 ക്ഷമിക്കണം. അറിയാതെ പറഞ്ഞുപോയതാണ്. 722 00:55:35,458 --> 00:55:38,041 നിനക്കെന്നെ രക്ഷിക്കാൻ പറ്റുമോ? 723 00:55:39,375 --> 00:55:42,416 നീ സത്യമേ പറയൂവെന്നാ ഞാൻ വിചാരിച്ചത്. 724 00:55:42,500 --> 00:55:46,166 ഇനിയൊരു ഹ്യൂലിപ് ഇലയേയുള്ളൂ. അതെന്തെങ്കിലും സ്പെഷ്യൽ കാര്യത്തിനേ ഉപയോഗിക്കൂ. 725 00:55:46,250 --> 00:55:48,375 ഇത് സ്പെഷ്യൽ കാര്യമാണ്. എന്നെ തിന്നാൻ പോവുകയാണ്! 726 00:55:49,666 --> 00:55:51,791 എങ്കിൽ ശരി. 727 00:56:00,500 --> 00:56:01,958 പിടിക്ക്! 728 00:56:02,833 --> 00:56:04,916 അവന്റെ വായിൽ കുത്തിക്കയറ്റ്! 729 00:56:14,916 --> 00:56:20,375 ഒമ്പത്, എട്ട്, ഏഴ്, ആറ്... 730 00:56:20,875 --> 00:56:21,708 എന്റെ കൈയിൽ പിടിക്ക്. 731 00:56:23,916 --> 00:56:25,625 മൂന്ന്, രണ്ട്... 732 00:56:31,208 --> 00:56:32,041 നമ്മൾ പറക്കുവാണല്ലോ! 733 00:56:32,125 --> 00:56:34,666 വീഴുന്നില്ലെന്നേയുള്ളൂ. ആരെങ്കിലും നിന്റെ ദേഹത്ത് മാജിക് പ്രയോഗിച്ചിരുന്നോ? 734 00:56:34,750 --> 00:56:36,750 ഡ്രിംവിക്ക് പ്രയോഗിച്ചിരുന്നു. പക്ഷേ, അതെന്താണെന്ന് അറിയില്ല. 735 00:56:36,791 --> 00:56:38,791 എൽഫുകാരുടെ ബോറൻ മാന്ത്രികവിദ്യയാണ് ഡ്രിംവിക്ക്. 736 00:56:38,875 --> 00:56:40,875 മനസ്സിൽ നല്ലത് വിചാരിച്ചാൽ മാത്രമേ അത് ഏൽക്കുകയുള്ളൂ. 737 00:56:40,916 --> 00:56:44,583 സ്നേഹിക്കുന്നവരെയാണ് ഞാനോർത്തത്. എന്റമ്മയെ, അപ്പനെ, പിന്നെ മീക്കയെ. 738 00:56:44,666 --> 00:56:46,500 - ആരാണ് മീക്ക? - എന്റെ കൂട്ടുകാരൻ ചുണ്ടെലി. 739 00:56:46,583 --> 00:56:49,625 നല്ല രസമുണ്ട്! ഞാനിതുവരെ ചുണ്ടെലിയെ പൊട്ടിത്തെറിപ്പിച്ചിട്ടില്ല. 740 00:56:50,208 --> 00:56:51,958 ഇപ്പോളെന്താ സംഭവിക്കുന്നത്? 741 00:56:52,041 --> 00:56:53,875 ആ രസമങ്ങ് പോയല്ലോ. 742 00:56:53,958 --> 00:56:55,598 മനോഹരമായ കാര്യങ്ങളാണ് ഞാനിപ്പോൾ ഓർക്കുന്നത്. 743 00:56:55,625 --> 00:56:57,333 ചത്ത ചുണ്ടെലിയെയാണ് ഞാനോർക്കുന്നത്. 744 00:56:57,416 --> 00:56:59,541 ഇപ്പോൾ ഞാനുമതേ കാണുന്നുള്ളൂ! 745 00:57:04,916 --> 00:57:07,333 അവരെവിടെ? അവരെവിടെ? 746 00:57:07,416 --> 00:57:09,666 - വേഗം കൂടെ വരൂ! - മാറ്! 747 00:57:09,750 --> 00:57:11,333 - വേഗമാകട്ടെ. - വഴീന്ന് മാറ്. 748 00:57:11,416 --> 00:57:13,000 ആരെങ്കിലും അവരെ കണ്ടോ? 749 00:57:13,083 --> 00:57:14,333 - വരൂ. - എന്തിന്? 750 00:57:14,416 --> 00:57:17,666 - അവരെവിടെ? - ഓ, ഹായ്! ഞങ്ങൾ മുകളിലുണ്ടേ! 751 00:57:17,750 --> 00:57:20,750 - എന്താണ് ചെയ്യുന്നത്? - മേൽക്കൂരയിലുണ്ട് അവർ. 752 00:57:21,875 --> 00:57:25,375 - ശെടാ! മിണ്ടാതിരുന്നുകൂടേ? - എന്റെ ആഗ്രഹവും അതാണ്. 753 00:57:26,458 --> 00:57:30,125 സത്യം മാത്രം പറയുന്നയാളുടെ സുഹൃത്താവാൻ എത്ര പേരുണ്ടാവും? 754 00:57:30,666 --> 00:57:33,791 - ഒരുപാട് പേരൊന്നും കാണില്ല. - ആരുമുണ്ടാവില്ല, മനുഷ്യക്കുട്ടീ. 755 00:57:35,041 --> 00:57:38,625 നോക്കൂ, നിന്നെയിനി മനുഷ്യക്കുട്ടിയെന്ന് വിളിക്കാനാവില്ല. 756 00:57:38,708 --> 00:57:41,541 നീയതിന് മികച്ച ഉദാഹരണമാണെങ്കിൽ പോലും. 757 00:57:42,083 --> 00:57:46,500 സത്യം പറയാല്ലോ, ചങ്ങാതിയാക്കാൻ പറ്റിയ ആളെ അങ്ങനെയങ്ങ് വിട്ടുകളയുന്നില്ല. 758 00:57:46,583 --> 00:57:49,208 അപ്പോളെന്റെ പുതിയ ചങ്ങാതീ, നിന്നെയെന്താ വിളിക്കേണ്ടത്? 759 00:57:49,291 --> 00:57:51,166 അമ്മയെന്നെ ക്രിസ്മസ് എന്നാണ് വിളിച്ചിരുന്നത്. 760 00:57:52,333 --> 00:57:54,083 ബാക്കിയുള്ളവർ നിക്കോളാസെന്നും വിളിക്കുന്നു. 761 00:57:54,750 --> 00:57:58,041 ചുരുക്കിപ്പറഞ്ഞാൽ, മനുഷ്യർ വളരെ അപകടകാരികളായ മൃഗങ്ങളാണ്. 762 00:57:58,125 --> 00:57:59,625 അവരെയൊരിക്കലും വിശ്വസിക്കാനാവില്ല. 763 00:58:00,625 --> 00:58:04,041 അപ്പോൾ, നമ്മളൊരു മനുഷ്യനെ കണ്ടാൽ എന്തുചെയ്യണം? 764 00:58:05,333 --> 00:58:06,708 അതുതന്നെ. 765 00:58:11,250 --> 00:58:13,500 പ്ലീസ്, എന്നെയൊന്ന് രക്ഷപ്പെടാൻ സഹായിക്കൂ. 766 00:58:13,583 --> 00:58:15,333 കാര്യമായിട്ട് പറയുകയാണ്, സഹായിക്കരുത്. 767 00:58:15,916 --> 00:58:19,916 ആക്രമിക്കുന്നവരിൽ നിന്നും വിദ്യാർത്ഥികളെ സംരക്ഷിക്കേണ്ടത് എന്റെ കടമയാണ്. 768 00:58:20,000 --> 00:58:21,791 ലിറ്റിൽ കിപ്പിനെ തട്ടിക്കൊണ്ടുപോയ മനുഷ്യരെപ്പോലുള്ളവരിൽ നിന്നും. 769 00:58:22,875 --> 00:58:23,958 വേണ്ട, പ്ലീസ്. 770 00:58:24,625 --> 00:58:26,000 എന്നെ രക്ഷിക്കാൻ സഹായിച്ചാൽ... 771 00:58:26,625 --> 00:58:29,375 ...ഞാൻ ലിറ്റിൽ കിപ്പിനെ കണ്ടെത്താം. അവനെ എൽഫേമിലേക്ക് തിരിച്ചുകൊണ്ടുവരാം. 772 00:58:29,458 --> 00:58:31,625 വാതിൽ തുറക്ക്. 773 00:58:31,708 --> 00:58:33,291 പ്ലീസ്. ഞാൻ സത്യമാണ് പറയുന്നത്. 774 00:58:35,208 --> 00:58:38,166 വാതിൽ തുറക്ക്! ഇതൊരു ആജ്ഞയാണ്! 775 00:58:39,750 --> 00:58:40,791 - പിന്നിലേക്ക് മാറ്! - എന്തിന്? 776 00:58:41,291 --> 00:58:43,041 വേഗം! 777 00:58:46,083 --> 00:58:47,916 പോ! ലിറ്റിൽ കിപ്പിനെ തിരിച്ചുകൊണ്ടുവാ! 778 00:58:55,708 --> 00:58:56,708 അത്രേയുള്ളൂ! 779 00:58:57,625 --> 00:58:58,958 ഇവിടെ മനുഷ്യർ ആരെങ്കിലുമുണ്ടോ? 780 00:59:00,958 --> 00:59:03,000 ഞാൻ പൊയ്ക്കോട്ടെ? 781 00:59:07,000 --> 00:59:09,166 - നീയോടാ? നീ മനുഷ്യനല്ലേ? - അല്ല. 782 00:59:11,000 --> 00:59:11,833 ഇവിടെ കുഴപ്പമൊന്നുമില്ല. 783 00:59:16,125 --> 00:59:17,875 എല്ലാ വീടുകളും നോക്ക്! 784 00:59:21,583 --> 00:59:22,583 ഈ വഴി. 785 00:59:23,541 --> 00:59:25,166 ഈ വഴി. 786 00:59:25,250 --> 00:59:26,291 നിക്കോളാസ്! 787 00:59:26,375 --> 00:59:28,291 പേടിക്കണ്ട. എനിക്കീ കലമാനെ അറിയാം. 788 00:59:28,958 --> 00:59:30,708 നന്ദിയുണ്ട്, നൂഷ്. 789 00:59:30,791 --> 00:59:32,500 ഹലോ, മോനെ. നിന്നെയും മിസ് ചെയ്തിരുന്നു. 790 00:59:33,041 --> 00:59:35,041 - അവരവിടുണ്ട്! - അയ്യോ. 791 00:59:35,125 --> 00:59:36,375 - കിട്ടിപ്പോയി! - പോകാൻ സമയമായി. 792 00:59:36,458 --> 00:59:37,892 - അവരെ വിടരുത്! - വേഗമാകട്ടെ! 793 00:59:37,916 --> 00:59:39,916 - കൈയിൽ പിടിക്ക്! - വരൂ, പോകാം! 794 00:59:40,875 --> 00:59:43,500 - വേഗം, ബ്ലിറ്റ്സൻ. - മാറിനിൽക്ക്, കൊച്ചേ! 795 00:59:44,125 --> 00:59:45,666 ഗുഡ് ലക്ക്, സ്മെല്ലി സോസേജ്! 796 00:59:45,750 --> 00:59:47,500 നിക്കോളാസ്! ഇങ്ങോട്ടുനോക്ക്! 797 00:59:48,458 --> 00:59:49,458 മീക്കാ! 798 00:59:52,250 --> 00:59:55,000 - മീക്കാ, നിന്നെ മിസ് ചെയ്തിരുന്നു. - നിന്നെയും ഒരുപാട് മിസ് ചെയ്തു. 799 00:59:55,083 --> 00:59:56,963 - മീക്കാ, ഇത് സത്യസന്ധയായ പിക്സി. - സോറി, ആരാണെന്ന്? 800 00:59:57,041 --> 01:00:00,125 അരുത്! അവനെ രക്ഷപ്പെടാൻ അനുവദിക്കരുത്! 801 01:00:03,291 --> 01:00:05,500 ഒരു പിക്സിയെക്കാളും വലിപ്പമുണ്ടല്ലോ. 802 01:00:05,583 --> 01:00:07,375 - എന്താ? - ചങ്ങാതിമാരേ, അടങ്ങിയിരിക്ക്. 803 01:00:07,458 --> 01:00:08,898 ഈ ഗുണ്ടുമണി ഏതാ? പുതിയ ചങ്ങാതിയാണോ? 804 01:00:16,083 --> 01:00:17,083 അവനെ തടയൂ! 805 01:00:17,666 --> 01:00:19,083 ബ്ലിറ്റ്സൻ, ഇതുവഴി. 806 01:00:19,625 --> 01:00:21,833 - അയ്യോ, അവൻ പിടിക്കും! - തലകുനിക്ക്! 807 01:00:23,500 --> 01:00:25,291 - അവനെ കിട്ടി! - എത്താറായി! 808 01:00:25,916 --> 01:00:27,833 - ശെടാ. - നിങ്ങളെ പിടിച്ചല്ലോ. 809 01:00:27,916 --> 01:00:29,666 - താഴെയിറങ്ങ്! - താഴെയിറങ്ങ്! 810 01:00:29,750 --> 01:00:31,559 ഞങ്ങൾ ചുറ്റിനും വളഞ്ഞിട്ടുണ്ട്. 811 01:00:31,583 --> 01:00:32,708 എല്ലാവരും വട്ടത്തിൽ നിൽക്ക്. 812 01:00:35,000 --> 01:00:38,083 - അവർ എല്ലായിടത്തുമുണ്ട്. - കൊള്ളാം, മക്കളേ. അവരെ പിടിച്ചുകെട്ട്! 813 01:00:38,166 --> 01:00:40,250 വേഗം താഴെയിറങ്ങ്! 814 01:00:40,875 --> 01:00:43,708 അധികാരത്തിലിരിക്കുന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഇവർക്കറിയില്ല. 815 01:00:44,416 --> 01:00:45,541 നിർത്തിക്കേ! 816 01:00:46,666 --> 01:00:47,666 എന്താ? 817 01:00:48,208 --> 01:00:49,625 അവനെ പിടിക്കുമോ? 818 01:00:49,708 --> 01:00:51,666 - മനസ്സിലായില്ല. - അവൻ മരിക്കുമോ? 819 01:00:51,750 --> 01:00:55,916 - അങ്ങനാണെങ്കിൽ ഇപ്പോഴേ നിർത്തിക്കോണം. - ഞങ്ങൾക്കത് താങ്ങാനാവില്ല. 820 01:00:56,416 --> 01:00:57,833 നിങ്ങൾക്ക് പറ്റുമെന്നേ. 821 01:00:57,916 --> 01:01:03,416 നിങ്ങൾക്കെന്തും നേരിടാനാവും. കാരണം, നിങ്ങളിപ്പോഴേ എല്ലാം നേരിട്ടുകഴിഞ്ഞു. 822 01:01:08,250 --> 01:01:10,750 നിക്കോളാസിന് ചുറ്റും ആളുകൂടി. 823 01:01:10,833 --> 01:01:15,375 രക്ഷപ്പെടാനുള്ള എല്ലാ വഴികളും എൽവ്സ് അടച്ചുകളഞ്ഞു. 824 01:01:16,291 --> 01:01:17,875 ഇനിയുമെനിക്ക് പിടികൊടുക്കാനാവില്ല. 825 01:01:17,958 --> 01:01:20,208 നിനക്ക് ഭാഗ്യമുണ്ട്. എന്റടുത്ത് വേറെയും വിദ്യകളുണ്ട്. 826 01:01:20,291 --> 01:01:22,708 വീട്ടിലുണ്ടാക്കിയ സ്ഫോടകവസ്തുക്കൾ ഞാൻ പരിഷ്കരിച്ചിട്ടുണ്ട്. 827 01:01:22,791 --> 01:01:24,583 - എന്താണെന്ന്? - അവരെ പിടിക്ക്! 828 01:01:29,041 --> 01:01:30,625 - മീക്കാ, നിന്റെ ചെവി പൊത്തിക്കോ. - എന്തിന്? 829 01:01:32,625 --> 01:01:34,583 കുനിഞ്ഞിരിക്ക്! 830 01:01:34,666 --> 01:01:38,166 - ബ്ലിറ്റ്സൻ, പോ! - സൂക്ഷിക്കണം! അവരിവിടുണ്ട്! 831 01:01:40,958 --> 01:01:43,791 - കവാടങ്ങൾ! കവാടങ്ങൾ അടയ്ക്ക്! - ശരി, മദർ വോഡൽ! 832 01:01:45,875 --> 01:01:48,541 - നിൽക്ക്! - നമുക്ക് പോകാനാവില്ല. 833 01:01:50,375 --> 01:01:51,375 നീയെന്താ ചെയ്യുന്നത്? 834 01:01:54,041 --> 01:01:55,666 ഞാൻ കവാടം പിടിച്ചുനിർത്താം. നിങ്ങൾ പൊയ്ക്കോ. 835 01:01:55,750 --> 01:01:57,833 - നീയില്ലാതെ പോകില്ല. - നമുക്ക് പോകാമെന്നേ. 836 01:01:57,916 --> 01:01:59,750 - പോ! - മുന്നോട്ടുപോ. 837 01:01:59,833 --> 01:02:03,083 നീ പോയേ പറ്റൂ. ഇതിന് ഭയങ്കര ശബ്ദമായിരിക്കും. 838 01:02:03,166 --> 01:02:05,291 അവരെ പിടിക്ക്! 839 01:02:05,375 --> 01:02:08,791 പോ! പൊയ്ക്കോ! നിന്റെ അപ്പനെ കണ്ടെത്ത്. 840 01:02:09,375 --> 01:02:11,250 വേണ്ടാ! വേണ്ടാ! അത് പൊട്ടിത്തെറിക്കും! 841 01:02:22,583 --> 01:02:25,541 - പോകാം, ബ്ലിറ്റ്സൻ. - അവനെ വിടരുത്! 842 01:02:25,625 --> 01:02:27,416 അതിക്രമിച്ചു കയറെടാ, വിഡ്ഢികളേ! 843 01:02:27,500 --> 01:02:29,000 എന്താണീ ചെയ്യുന്നത്? 844 01:02:45,291 --> 01:02:48,125 ദിവസം മുഴുവൻ ആ മൂന്ന് സുഹൃത്തുക്കളും അന്വേഷണം തുടർന്നു. 845 01:02:49,041 --> 01:02:54,833 പർവ്വതങ്ങളിലും അരുവികളിലും തണുത്തുറഞ്ഞ തടാകങ്ങളിലുമൊക്കെ അന്വേഷിച്ചു. 846 01:02:57,208 --> 01:02:59,791 ആ വിജനമായ സ്ഥലത്തെവിടെയോ വച്ച്... 847 01:03:00,708 --> 01:03:03,333 ...തന്റെ അപ്പനെ കണ്ടെത്താനാകുമെന്ന് നിക്കോളാസ് പ്രതീക്ഷിച്ചു. 848 01:03:04,708 --> 01:03:06,416 ഒപ്പം, കാണാതായ എൽഫ് കുട്ടിയുടെ... 849 01:03:06,500 --> 01:03:09,583 - ...ദുരൂഹത നീക്കാമെന്നും പ്രതീക്ഷിച്ചു. - വോ, ബ്ലിറ്റ്സൻ. 850 01:03:14,708 --> 01:03:15,708 പുക. 851 01:03:32,875 --> 01:03:34,250 - ഹേയ്, മീക്കാ. - ങാ. 852 01:03:34,333 --> 01:03:37,458 - ഇതുനോക്ക്. - ചരട്. ഇതെങ്ങോട്ടാ പോകുന്നത്? 853 01:03:37,541 --> 01:03:40,416 അറിയില്ല. പക്ഷേ, ഇതെവിടെയെങ്കിലും എത്തിക്കും. 854 01:03:41,208 --> 01:03:42,500 അത് ഉറപ്പാണ്. 855 01:04:07,625 --> 01:04:08,625 ലിറ്റിൽ കിപ്പ്. 856 01:04:18,833 --> 01:04:21,416 നീ പേടിച്ചിരിക്കുവാണെന്നറിയാം. എനിക്കും പേടിയുണ്ട്. 857 01:04:23,916 --> 01:04:24,916 സഹായിക്കാനാണ് ഞാൻ വന്നത്. 858 01:04:40,000 --> 01:04:42,500 - ഇതുവരെ ഇത്രയെളുപ്പത്തിൽ പിടിച്ചിട്ടില്ല. - അറിയാം. 859 01:04:42,583 --> 01:04:45,083 വെറുമൊരു മുയലിനെ പിടിക്കുന്നതുപോലെ, അല്ലേ? 860 01:04:45,875 --> 01:04:48,041 ഇവിടെ ധാരാളം പക്ഷികളുണ്ട്. 861 01:04:48,125 --> 01:04:50,125 - ഇവന് നല്ല വേഗതയായിരുന്നു. - പറഞ്ഞെന്നേയുള്ളൂ. 862 01:04:52,208 --> 01:04:54,083 നിങ്ങളെല്ലാം മുയലിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നല്ലോ. 863 01:04:54,166 --> 01:04:56,500 ഏത് വാക്ക് പാലിക്കണമെന്നതിനെ ആശ്രയിച്ചിരിക്കും. 864 01:04:57,125 --> 01:05:01,166 രാജാവിനോടുള്ളതോ അതോ സ്വന്തം മകനോടുള്ളതോ? 865 01:05:04,541 --> 01:05:05,750 ഇപ്രാവശ്യം വൈകിയില്ല. 866 01:05:06,375 --> 01:05:07,875 നീ മിണ്ടാതിരിക്കുന്നോ അതോ... 867 01:05:10,083 --> 01:05:13,833 അനങ്ങിപ്പോകരുത്. 868 01:05:15,166 --> 01:05:16,166 നീയാരാണ്? 869 01:05:17,250 --> 01:05:18,833 പറഞ്ഞില്ലെങ്കിൽ നീ മരിക്കും. 870 01:05:19,625 --> 01:05:23,000 കാട്ടിൽ വഴി തെറ്റിയതാണ്. ഞാനൊരു പ്രശ്നവുമുണ്ടാക്കില്ല. 871 01:05:23,083 --> 01:05:27,500 നിനക്കെന്തോ ലക്ഷ്യമുണ്ട്. പറഞ്ഞില്ലെങ്കിൽ, ഈ അമ്പ് തുളച്ചുകയറും. 872 01:05:27,583 --> 01:05:29,583 ഹേയ്, ഇവിടെന്താണ്? 873 01:05:29,666 --> 01:05:31,791 ഈ ചെക്കനിവിടെ കറങ്ങിനടക്കുന്നത് കണ്ടു. 874 01:05:31,875 --> 01:05:35,125 ഇവിടെന്താടാ, ചെക്കാ? നീയാരാണ്? 875 01:05:35,208 --> 01:05:37,666 - ഇവിടെന്താണ്? - നീയേതാ മോനേ? 876 01:05:37,750 --> 01:05:39,541 നീ ജോയലിന്റെ മകനല്ലേ. 877 01:05:39,625 --> 01:05:41,791 അതെന്റെ അപ്പനാണ്. അദ്ദേഹമെവിടെ? 878 01:05:41,875 --> 01:05:42,875 നിക്കോളാസ്? 879 01:05:44,583 --> 01:05:45,583 നീയായിരുന്നോ? 880 01:05:46,708 --> 01:05:50,791 പപ്പാ. പപ്പാ. 881 01:05:51,583 --> 01:05:52,791 നീയെങ്ങനെ ഇവിടെത്തി? 882 01:05:53,333 --> 01:05:55,750 പപ്പയെത്തേടി വന്നതാണ്. 883 01:05:58,958 --> 01:06:01,960 പപ്പയൊരു എൽഫിനെ തട്ടിക്കൊണ്ട് പോകുന്ന കാര്യം പറഞ്ഞില്ലല്ലോ. 884 01:06:02,000 --> 01:06:04,250 എൽഫേം സത്യമാണെന്ന് തെളിയിക്കുമെന്നല്ലേ പറഞ്ഞിരുന്നത്. 885 01:06:04,750 --> 01:06:09,166 അതെ, അതിന് ജീവനുള്ള എൽഫിനെക്കാളും വേറെന്ത് തെളിവ് വേണം. 886 01:06:09,916 --> 01:06:14,416 ഇവരിത് പപ്പയെക്കൊണ്ട് ചെയ്യിച്ചതല്ലേ, പപ്പാ. എന്താ സംഭവിച്ചതെന്ന് പറയൂ. 887 01:06:14,500 --> 01:06:17,041 - ഇതൊക്കെ നമ്മളുടെ നല്ലതിനാണ്, നിക്കോളാസ്. - അല്ല. 888 01:06:19,375 --> 01:06:23,125 പ്രതീക്ഷ കൊണ്ടുവരാനാണ് രാജാവ് ആവശ്യപ്പെട്ടത്. ഇതിലെന്ത് പ്രതീക്ഷയാണുള്ളത്? 889 01:06:25,458 --> 01:06:27,583 നമുക്കീ എൽഫിനെ തിരിച്ച് എൽഫേമിൽ കൊണ്ടുവിടാം. 890 01:06:29,458 --> 01:06:30,458 ഇവന്റെ വീട്ടിലേക്ക്. 891 01:06:31,333 --> 01:06:32,625 എൽവ്സിന് സന്തോഷമാകും. 892 01:06:33,583 --> 01:06:36,875 അവർ പപ്പയ്ക്കൊരു സമ്മാനവും നൽകിയേക്കാം. നിങ്ങൾക്കെല്ലാവർക്കും. 893 01:06:40,333 --> 01:06:43,501 സമ്പന്നരാകുന്നതിനേക്കാൾ നല്ലത്, സന്മനസ്സുള്ളവരായി ജീവിക്കുന്നതാണ്, പപ്പാ. 894 01:06:43,541 --> 01:06:44,791 എല്ലാത്തിനെക്കാളും നല്ലത് അതാണ്. 895 01:06:46,791 --> 01:06:48,250 അത് പപ്പ മറന്നിട്ടുണ്ടെങ്കിൽ... 896 01:06:50,041 --> 01:06:51,208 ...അമ്മയെയും മറന്നിട്ടുണ്ടാകും. 897 01:06:54,458 --> 01:06:56,125 ഞാൻ നിന്നെ രക്ഷിക്കും, കിപ്പ്. 898 01:06:56,208 --> 01:06:58,791 മതി! മതിയാക്ക്! നീ സംസാരിക്ക്. 899 01:06:58,875 --> 01:06:59,875 ആൻഡേഴ്സ്! 900 01:07:00,416 --> 01:07:02,208 - ജോയൽ, മാറിനിൽക്ക്. - ഇതെന്റെ മകനാണ്. 901 01:07:02,291 --> 01:07:04,625 ഇവനാ എൽഫിനെ രക്ഷപ്പെടാൻ സഹായിക്കുകയാണ്. 902 01:07:06,791 --> 01:07:09,000 - എങ്കിൽ, നമ്മളിവനെയും കെട്ടിയിടും. - പപ്പാ. 903 01:07:09,083 --> 01:07:11,333 - ഓടിപ്പോകാനാവാത്ത വിധം കെട്ടിയിടും. - പപ്പാ! 904 01:07:11,416 --> 01:07:13,875 മിണ്ടരുത്! 905 01:07:15,083 --> 01:07:17,208 ശരി, ആയിക്കോട്ടെ. അവനെ കെട്ടിയിട്. 906 01:07:18,541 --> 01:07:22,125 - ആ കലമാനെയും കെട്ടിയിട്. - പപ്പാ, എന്താണിത്? പപ്പാ! 907 01:07:23,083 --> 01:07:26,458 പപ്പാ! പപ്പാ, പ്ലീസ്! 908 01:07:27,583 --> 01:07:28,666 പപ്പാ! 909 01:07:32,666 --> 01:07:34,101 - ബ്ലിറ്റ്സൻ! - നേരെ നിൽക്ക്! 910 01:07:34,125 --> 01:07:35,476 - അടങ്ങ്! - അവനെ വിട്! 911 01:07:35,500 --> 01:07:37,500 - പിടിച്ചുകെട്ട്. - പിടിക്ക്. പിടിക്ക്. 912 01:07:41,958 --> 01:07:44,458 എന്റെ ചങ്ങാതിയെ നോവിച്ചാൽ കണ്ണ് ഞാൻ തുരന്നെടുക്കും. 913 01:07:46,250 --> 01:07:48,750 നിനക്കതിനു സാധിച്ചല്ലേ. ഇവനെക്കൊണ്ട് സംസാരിപ്പിച്ചല്ലേ! 914 01:07:48,833 --> 01:07:51,416 അതെ, ഇവനതിനു സാധിച്ചു. ഇവൻ മിടുക്കനാണ്. 915 01:07:53,666 --> 01:07:57,083 അങ്ങനെ നോക്കല്ലേ, മോനേ. ചെയ്യാൻ പറ്റുന്നതാണ് ഞാൻ ചെയ്യുന്നത്. 916 01:07:57,750 --> 01:07:58,833 ഇതാണോ ചെയ്യാൻ പറ്റുന്നത്? 917 01:07:59,750 --> 01:08:00,750 ഉള്ളത് പറയാമല്ലോ. 918 01:08:00,791 --> 01:08:03,431 ആദ്യമായി കാണുമ്പോഴേ ഒരാളുടെ സ്വഭാവം മനസ്സിലാക്കാം. 919 01:08:03,500 --> 01:08:05,583 - അവർ നിന്നെ കൊല്ലാൻ... - മിണ്ടാതിരിക്ക്, മീക്കാ. 920 01:08:05,666 --> 01:08:06,666 ...കോടാലിയെടുക്കും. 921 01:08:37,750 --> 01:08:40,583 - ശബ്ദമുണ്ടാക്കരുത്. - എന്താണീ ചെയ്യുന്നത്? 922 01:08:42,625 --> 01:08:46,458 - എന്റെ പിന്നാലെ വരണം. - ഇല്ല, ഇല്ല, ഞങ്ങളെന്തിന് വരണം? 923 01:08:46,541 --> 01:08:47,833 ഹേയ്, നിക്കോളാസ്! 924 01:08:56,250 --> 01:08:59,791 നീയിങ്ങോട്ട് വന്നതും ഓടിപ്പോകുന്നതുമെല്ലാം ബുദ്ധിമോശമാണ്. 925 01:09:00,458 --> 01:09:04,083 പക്ഷേ, നീയെന്റെ മകനാണ്. എന്തുവന്നാലും, ഞാൻ നിന്നോടൊപ്പമുണ്ട്. 926 01:09:04,750 --> 01:09:05,958 നീയെന്തിനാ ചിരിക്കുന്നത്? 927 01:09:06,833 --> 01:09:08,875 ഇത്രയൊക്കെ ആയിട്ടും പപ്പയുടെയുള്ളിൽ നന്മയുണ്ട്. 928 01:09:13,500 --> 01:09:14,875 വരൂ, ലിറ്റിൽ കിപ്പ്. 929 01:09:23,583 --> 01:09:24,958 ഇതാണ് പദ്ധതി. 930 01:09:25,041 --> 01:09:27,666 നീയാ കലമാനെയും കൂട്ടി കിപ്പിനെ എൽഫേമിൽ എത്തിക്കണം. 931 01:09:27,750 --> 01:09:30,392 എന്നിട്ട്, തെക്കോട്ട് പോകണം. വീടെത്തും വരെ നിൽക്കാനേ പാടില്ല. 932 01:09:31,875 --> 01:09:34,333 - അവർ രക്ഷപ്പെടുകയാണ്. - പോ, പോ, പോ! 933 01:09:34,416 --> 01:09:36,291 അവർ രക്ഷപ്പെടുകയാണ്! 934 01:09:36,375 --> 01:09:38,015 - എണീക്ക്! എഴുന്നേൽക്കെടോ! - നിക്കോളാസ്. 935 01:09:38,041 --> 01:09:39,833 - വേഗം! ജോയൽ! - പൊയ്ക്കോ, മോനേ! 936 01:09:39,916 --> 01:09:41,583 - പപ്പയില്ലാതെ പോകില്ല. - വേഗമാകട്ടെ! 937 01:09:41,666 --> 01:09:45,000 എല്ലാവരും എണീക്ക്! എണീക്ക്, എണീക്ക്! വേഗം! പോ, പോ, പോ! 938 01:09:45,083 --> 01:09:47,250 - അവർ രക്ഷപ്പെടുകയാണ്. - അവർ എൽഫിനെ കൊണ്ടുപോയി. 939 01:09:47,333 --> 01:09:49,208 ജോയൽ! നിക്കോളാസ്! 940 01:09:49,291 --> 01:09:50,833 ഇത്തവണ നിന്നെ വിടില്ല! 941 01:09:52,291 --> 01:09:53,750 വേഗം പോ, ബ്ലിറ്റ്സൻ. വേഗം! 942 01:09:57,625 --> 01:09:59,208 അടുത്തെത്താറായി! 943 01:10:00,958 --> 01:10:02,958 ജോയൽ, നമ്മൾ വാക്ക് പറഞ്ഞതാണ്! 944 01:10:09,750 --> 01:10:11,708 അവരെ രക്ഷപ്പെടാൻ അനുവദിക്കരുത്! 945 01:10:12,791 --> 01:10:14,250 അവർ രക്ഷപ്പെടുകയാണ്! 946 01:10:15,208 --> 01:10:17,541 ഓട്! ജോയൽ! 947 01:10:18,916 --> 01:10:20,125 നമുക്ക് വേഗത്തിൽ പോയേ പറ്റൂ! 948 01:10:26,416 --> 01:10:28,958 നമുക്ക് വേണ്ടത്ര വേഗത ആയിട്ടില്ല, ബ്ലിറ്റ്സൻ! 949 01:10:36,791 --> 01:10:38,416 നിക്കോളാസ്, മുന്നോട്ടു പറക്കണം! 950 01:10:55,250 --> 01:10:58,000 നിനക്ക് പറ്റും, ബ്ലിറ്റ്സൻ! നിന്റെയുള്ളിൽ മാന്ത്രിക ശക്തിയുണ്ട്! 951 01:10:59,250 --> 01:11:02,125 അങ്ങനെ തന്നെ, മോനേ! നീ പറക്കുന്നുണ്ട്! 952 01:11:04,458 --> 01:11:05,916 എന്റെ ഭാരം കൊണ്ടാണ് പറക്കാനാവാത്തത്! 953 01:11:06,000 --> 01:11:08,833 നമ്മളെത്താറായി! പോകൂ, ബ്ലിറ്റ്സൻ! 954 01:11:10,875 --> 01:11:13,750 ദയവായി പറക്കൂ, ബ്ലിറ്റ്സൻ! പറക്കൂ! 955 01:11:16,375 --> 01:11:18,625 - അരുത്, പപ്പാ! - ഐ ലവ് യൂ, നിക്കോളാസ്. 956 01:11:18,708 --> 01:11:21,125 - വേണ്ട, പപ്പാ! - നിനക്കിനി പല നന്മകളും ചെയ്യാനാവും. 957 01:11:21,208 --> 01:11:22,791 അതാണ് എല്ലാത്തിലും നല്ലത്. 958 01:11:22,875 --> 01:11:24,166 വേണ്ട, പപ്പാ! 959 01:11:33,958 --> 01:11:36,625 പപ്പാ, ഇല്ലാ! പപ്പാ! 960 01:11:37,250 --> 01:11:38,375 പപ്പാ, പ്ലീസ്! 961 01:11:38,458 --> 01:11:42,666 പപ്പാ, ഇല്ലാ! പപ്പാ, ഇല്ലാ! 962 01:11:42,750 --> 01:11:46,000 പപ്പാ! പപ്പാ! 963 01:11:49,333 --> 01:11:50,333 പപ്പാ. 964 01:11:56,833 --> 01:11:57,833 പപ്പാ. 965 01:12:08,750 --> 01:12:12,833 - ഇത്രയും കൊള്ളാത്ത കഥ ഇതുവരെ കേട്ടിട്ടില്ല. - അതിന് തീർന്നില്ലല്ലോ. 966 01:12:12,916 --> 01:12:15,458 കഥയിനി സന്തോഷത്തോടെ അവസാനിക്കാനിടയില്ല. 967 01:12:15,541 --> 01:12:16,833 അതിന്റെ ആവശ്യമില്ലല്ലോ. 968 01:12:16,916 --> 01:12:21,250 സന്തോഷത്തോടെ അവസാനിക്കണമെന്ന് നിർബന്ധമില്ല. ഒന്നുമൊരിക്കലും അവസാനിക്കുന്നുമില്ല. 969 01:12:21,333 --> 01:12:24,083 എന്നാൽ പിന്നെ എല്ലാവർക്കും മെറി ക്രിസ്മസ്. 970 01:12:24,166 --> 01:12:25,500 പക്ഷേ, റൂത്ത് ആന്റി? 971 01:12:26,583 --> 01:12:27,833 എന്താണ്, മോപ്പറ്റ്? 972 01:12:29,250 --> 01:12:30,958 പാവം നിക്കോളാസ്. 973 01:12:33,375 --> 01:12:38,625 അറിയാം. അവനനുഭവിച്ച വേദന വളരെ വലുതായിരുന്നു. 974 01:12:46,208 --> 01:12:49,458 സ്നേഹത്തിനു നൽകേണ്ട വിലയാണ് സങ്കടം. 975 01:12:51,208 --> 01:12:54,916 അനേകം മടങ്ങ് മൂല്യമുണ്ട് അതിന്. 976 01:13:03,500 --> 01:13:04,500 നിക്കോളാസ്. 977 01:13:07,041 --> 01:13:08,041 എനിക്കൊരുപാട് ദുഃഖമുണ്ട്. 978 01:13:10,958 --> 01:13:15,208 പക്ഷേ, അപ്പോഴാണ് നിക്കോളാസിന് കാര്യങ്ങൾ ശരിയാക്കാനുള്ള സമയമായത്. 979 01:13:16,625 --> 01:13:22,333 ലിറ്റിൽ കിപ്പിനെ തിരിച്ച് എൽഫേമിലേക്ക് എത്തിക്കാനും സമയമായി. 980 01:13:45,166 --> 01:13:46,166 ശ്രദ്ധിക്കൂ. 981 01:13:47,875 --> 01:13:50,375 എന്റെ അപ്പനൊരു ചീത്ത മനുഷ്യനാണെന്നാവും നീ ചിന്തിക്കുന്നത്. 982 01:13:51,416 --> 01:13:53,919 പക്ഷേ, അദ്ദേഹത്തിന് നല്ല ഗുണങ്ങളുമുണ്ടായിരുന്നു. 983 01:13:55,250 --> 01:13:56,625 മനുഷ്യരെ മനസ്സിലാക്കാൻ പ്രയാസമാണ്. 984 01:14:03,416 --> 01:14:06,958 എൽഫേമിന്റെ തെരുവുകൾ വിജനമായിക്കിടക്കുന്നത് നിക്കോളാസ് കണ്ടു. 985 01:14:07,625 --> 01:14:09,791 ഒരു എൽഫിനെപ്പോലും കാണാനില്ല. 986 01:14:12,208 --> 01:14:16,333 മദർ ഹാർക്കേഴ്സ്, എൽഫുകളോട് ചെയ്ത നീച കൃത്യത്തിന്... 987 01:14:16,416 --> 01:14:19,375 ...നിങ്ങളെ ആജീവനാന്തം നാടുകടത്തുന്നു. 988 01:14:19,458 --> 01:14:20,708 നിങ്ങൾക്ക് ഞങ്ങളെ ശിക്ഷിക്കാം. 989 01:14:20,791 --> 01:14:26,333 പക്ഷേ, ഞങ്ങൾ നിൽക്കുന്ന മണ്ണ് കൊണ്ടുപോകാൻ ഒരിക്കലും സാധിക്കില്ല. 990 01:14:34,208 --> 01:14:36,375 ഇത് ഞങ്ങളുടെ വീടാണ്. 991 01:14:36,458 --> 01:14:37,583 മതിയാക്കൂ! 992 01:14:38,958 --> 01:14:41,458 നാടുകടത്തുന്നു! നിങ്ങളെയെല്ലാം നാടുകടത്തുന്നു. 993 01:14:41,541 --> 01:14:42,833 നിങ്ങൾക്കത് ചെയ്യാനാവില്ല. 994 01:14:42,916 --> 01:14:44,333 ചെയ്തുകഴിഞ്ഞല്ലോ. 995 01:14:44,416 --> 01:14:50,835 സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നവരും ജീവിതം തടസ്സപ്പെടുത്തുന്നവരുമായ നിങ്ങളെയിവിടെ നിലനിർത്താനാവില്ല. 996 01:14:50,875 --> 01:14:54,708 പാവം ലിറ്റിൽ കിപ്പിനുണ്ടായ അനുഭവം നമ്മളങ്ങ് മറന്നോ? 997 01:14:56,166 --> 01:14:58,916 അവനോട് തന്നെ ചോദിച്ചുകൂടേ? 998 01:15:29,250 --> 01:15:32,166 ഞാനൊരു വലിയ പ്രസംഗമൊന്നും നടത്തുന്നില്ല. 999 01:15:40,375 --> 01:15:42,291 അതുതന്നെ മതിയാകുമെന്നാ തോന്നുന്നത്. 1000 01:15:44,291 --> 01:15:46,208 ലിറ്റിൽ കിപ്പ് ജീവനോടെയുണ്ടെങ്കിൽ... 1001 01:15:48,416 --> 01:15:52,458 ...അപ്പോൾ, പ്രതീക്ഷയും നിലനിൽക്കുന്നുണ്ട്. 1002 01:15:52,541 --> 01:15:55,083 ദൈവത്തിനു നന്ദി. 1003 01:15:58,500 --> 01:15:59,500 നിൽക്കൂ. 1004 01:16:00,875 --> 01:16:02,583 അവനെ താഴെ നിർത്തൂ. തിരിച്ചുകൊണ്ടുവരൂ. 1005 01:16:06,125 --> 01:16:07,291 കിപ്പിന് കൈയടിക്കൂ! 1006 01:16:07,375 --> 01:16:09,916 മാറണം. മാറണം. നമ്മൾ മാറണം. 1007 01:16:10,000 --> 01:16:13,041 നിൽക്കൂ! ഞാൻ കൽപ്പിക്കുകയാണ്! 1008 01:16:40,791 --> 01:16:43,875 - അവനെന്താ പറ‌ഞ്ഞത്? - ഒന്നും പറഞ്ഞില്ല. വാതിലിൽ മുട്ടിയതേയുള്ളൂ. 1009 01:16:45,625 --> 01:16:46,958 ആകാംക്ഷയൊട്ടും കുറഞ്ഞിട്ടില്ല. 1010 01:16:57,208 --> 01:16:58,208 എന്താണ്? 1011 01:17:03,875 --> 01:17:05,500 ഓ, എന്റെ മോനേ! 1012 01:17:11,708 --> 01:17:13,083 എന്നോട് ക്ഷമിക്കൂ, അമ്മേ. 1013 01:17:13,166 --> 01:17:16,375 അച്ഛനൊന്ന് വീട്ടിൽ വരട്ടെ, നമുക്ക് സംസാരിക്കാം. 1014 01:17:23,166 --> 01:17:24,526 നിന്റെ അപ്പനെ കണ്ടെത്തിയില്ലേ? 1015 01:17:27,958 --> 01:17:30,041 കേൾക്ക്. 1016 01:17:30,791 --> 01:17:35,708 ജീവിതത്തിൽ വ്യക്തവും ലളിതവുമായ ഒരേയൊരു കാര്യം സത്യമാണ്. 1017 01:17:37,375 --> 01:17:38,750 പക്ഷേ, അത് ചിലപ്പോൾ വേദനയുണ്ടാക്കും. 1018 01:17:42,750 --> 01:17:44,166 ഈ വേദന എപ്പോഴെങ്കിലും ഇല്ലാതാകുമോ? 1019 01:17:46,666 --> 01:17:47,666 ഇല്ല. 1020 01:17:49,291 --> 01:17:50,708 ഒരു തവണ കള്ളം പറയാനാവില്ലേ? 1021 01:17:51,333 --> 01:17:54,000 പക്ഷേ, ആ വേദനയോടൊപ്പം ജീവിക്കാൻ പഠിക്കണം. 1022 01:17:54,666 --> 01:17:56,750 അത് നിന്നെ കരുത്തനാക്കും. 1023 01:17:57,708 --> 01:18:00,000 അതാണ് സത്യം. 1024 01:18:05,375 --> 01:18:08,750 ഇതെങ്ങനെ സാധിച്ചുവെന്ന് മനസ്സിലാവുന്നില്ല. 1025 01:18:09,541 --> 01:18:11,291 ആദ്യം തൊട്ടൊന്ന്... 1026 01:18:12,250 --> 01:18:13,458 നീ ഞങ്ങളുടെ കുഞ്ഞിനെ രക്ഷിച്ചു. 1027 01:18:14,458 --> 01:18:17,375 - ആർക്കുമത് ചെയ്യാവുന്നതേയുള്ളൂ. - പക്ഷേ, നീ മാത്രമേ അത് ചെയ്തുള്ളൂ. 1028 01:18:17,458 --> 01:18:19,250 ഹീറോ കളിക്കല്ലേ. അതങ്ങ് സമ്മതിക്ക്. 1029 01:18:19,333 --> 01:18:21,291 ഞങ്ങൾ ചെറിയ പമ്പരങ്ങൾ ഉണ്ടാക്കുന്നവരാണ്. 1030 01:18:21,375 --> 01:18:24,291 വിനയം കൊണ്ട് പറയുന്നതാണ്. ഇവരുടെ പമ്പരം ഏറ്റവും മികച്ചതാണ്. 1031 01:18:25,000 --> 01:18:26,166 സഹായിച്ചതിന് നന്ദിയെന്നോണം... 1032 01:18:26,250 --> 01:18:29,291 ...ഞങ്ങളുടെ ഏറ്റവും മികച്ച സാധനങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. 1033 01:18:33,375 --> 01:18:34,666 എനിക്കാകെ ഒരു കളിപ്പാട്ടമേ ഉണ്ടായിരുന്നുള്ളൂ. 1034 01:18:37,708 --> 01:18:38,958 അതൊരു ടർണിപ്പ് പാവയായിരുന്നു. 1035 01:18:39,666 --> 01:18:42,333 - അമ്മ ഉണ്ടാക്കിത്തന്നതാണ്. - അതൊരു കദനകഥയാണ്. 1036 01:18:43,000 --> 01:18:45,280 - ഇവൻ അതിനെ തിന്നു. - പശ്ചാത്തപിക്കേണ്ട കാര്യങ്ങൾ എല്ലാവരും ചെയ്തിട്ടുണ്ട്. 1037 01:18:45,291 --> 01:18:46,416 ഒരേയൊരു കളിപ്പാട്ടമോ? 1038 01:18:47,166 --> 01:18:49,791 അതിനൊപ്പം കളിക്കുമ്പോൾ സന്തോഷവും സ്നേഹവും അറിഞ്ഞിരുന്നു. 1039 01:18:50,791 --> 01:18:52,750 ഏതൊരു കുട്ടിയും ആഗ്രഹിക്കുന്നതിലും അപ്പുറമാണത്. 1040 01:18:58,458 --> 01:19:00,291 - നിൽക്കൂ. - എന്താണ്? 1041 01:19:00,916 --> 01:19:03,250 നിങ്ങൾക്കിനിയും ഇതുണ്ടാക്കാമോ? കുറേ വേണം. 1042 01:19:03,333 --> 01:19:05,059 - തീർച്ചയായും... - ഉള്ളതെല്ലാം ഞങ്ങൾക്ക് വേണം. 1043 01:19:05,083 --> 01:19:07,666 തിളങ്ങുന്നതും അടുക്കി വയ്ക്കാവുന്നതും പൊതിയാൻ പറ്റുന്നതുമെല്ലാം വേണം. 1044 01:19:07,750 --> 01:19:11,875 - ഈ കർട്ടനും വേണ്ടിവരും. - ഏതെങ്കിലും എൽഫിനെ തട്ടിക്കൊണ്ടുപോകുന്നുണ്ടോ? 1045 01:19:11,958 --> 01:19:15,416 - അല്ല, അതിലും വലുത്. ഒരുപാട് വലുത്. - കർട്ടൻ കട തുടങ്ങാനാണോ? 1046 01:19:15,500 --> 01:19:18,458 - ശരി, വരൂ. - അധികം സമയമില്ല! 1047 01:19:18,541 --> 01:19:22,791 - ഞാൻ പാൽക്കട്ടിയും കഴിച്ചിട്ടില്ല. - അതെന്താ പറയാഞ്ഞത്? ഞാനുണ്ടാക്കി തരാം. 1048 01:19:22,875 --> 01:19:23,916 എന്റെ ഭാര്യയാകാമോ? 1049 01:19:50,500 --> 01:19:53,875 കുഴപ്പമൊന്നുമില്ല, കൂട്ടരേ. ഞാനീ ചക്രം തിരിക്കാൻ പോവുകയാണ്. 1050 01:20:02,916 --> 01:20:04,708 ചക്രം ഈ വശത്തുണ്ട്. 1051 01:20:07,625 --> 01:20:09,665 - നന്ദിയുണ്ട്. ഇത് ധാരാളം. - ചക്രങ്ങൾ കൊണ്ടുവരൂ. 1052 01:20:09,708 --> 01:20:13,000 അങ്ങനെ തന്നെ, ചങ്ങാതിമാരേ. നിങ്ങൾ നന്നായി ചെയ്യുന്നുണ്ട്. അങ്ങനെ തന്നെ ജോലി തുടരട്ടെ. 1053 01:20:13,625 --> 01:20:14,833 ഗംഭീരമായിട്ടുണ്ട്. താങ്ക്യു. 1054 01:20:15,541 --> 01:20:17,791 എന്തോ ഒരു കുറവുണ്ട്. വീണ്ടും ശ്രമിക്കൂ. 1055 01:20:19,291 --> 01:20:20,458 ഇതിലും മോശമായത് ഞാൻ കണ്ടിട്ടുണ്ട്. 1056 01:21:06,791 --> 01:21:09,416 - താങ്ക്യു. - ഇത് കാണാൻ അമ്മയും വേണമായിരുന്നു. 1057 01:21:10,500 --> 01:21:13,000 അമ്മ പ്രതീക്ഷിച്ചതെല്ലാം ഇവിടെയുണ്ട്. 1058 01:21:14,083 --> 01:21:16,291 എല്ലാവരും അഞ്ച് മിനിറ്റ് കൊണ്ട് തീർക്കണം. 1059 01:21:16,916 --> 01:21:19,083 - അഞ്ച് മിനിറ്റ്! - ഇപ്പോൾ ചായം പൂശിയതേയുള്ളൂ. 1060 01:21:19,166 --> 01:21:20,750 നീല സമാധാനമാണ്. 1061 01:21:20,833 --> 01:21:22,041 ചുവപ്പ് സന്തോഷമാണ്. 1062 01:21:22,125 --> 01:21:25,291 പച്ച അത്ഭുതമാണ്. പിന്നെ മഞ്ഞ, കണ്ണിന് കുളിർമയേകും. 1063 01:21:25,375 --> 01:21:26,291 ഇതിഷ്ടമായോ? 1064 01:21:26,375 --> 01:21:27,625 ഇത് കുറച്ച് തിളങ്ങുന്നുണ്ടല്ലോ? 1065 01:21:28,750 --> 01:21:30,333 - മനോഹരമായിരിക്കുന്നു. - ഇഷ്ടപ്പെട്ടു. 1066 01:21:30,416 --> 01:21:32,625 ആ കലമാന് തനിയെ പോകാനറിയില്ല. 1067 01:21:32,708 --> 01:21:35,750 ശരി, കൂട്ടരേ. സമയായിരിക്കുന്നു. നമ്മൾ വൈകിയിട്ടില്ല. 1068 01:21:45,583 --> 01:21:47,291 മെറി ക്രിസ്മസ്! 1069 01:21:48,208 --> 01:21:50,208 മെറി ക്രിസ്മസ്! 1070 01:21:52,083 --> 01:21:54,458 - ഇത് വച്ചോളൂ. - വേണ്ട, എനിക്ക് വേണ്ട. 1071 01:21:54,541 --> 01:21:56,250 നീയിപ്പോൾ ഞങ്ങളിലൊരാളാണ്. 1072 01:21:57,583 --> 01:22:01,875 എൽഫേമിനെ പ്രതിനിധീകരിക്കുന്ന നീയിങ്ങനെ സാദാ വസ്ത്രം ധരിക്കരുതല്ലോ? 1073 01:22:01,958 --> 01:22:04,416 ആളുകൾ നിന്നെ ബഹുമാനിക്കണമല്ലോ. 1074 01:22:05,666 --> 01:22:06,666 ഞങ്ങൾ ബഹുമാനിക്കുന്നുണ്ട്. 1075 01:22:07,541 --> 01:22:10,625 അത് നിനക്ക് ഉയരം കൂടുതലുള്ളതുകൊണ്ടല്ല. 1076 01:22:13,291 --> 01:22:16,291 പൊയ്ക്കോളൂ. എൽഫേം ഇനി നിന്റെ നാടാണ്. 1077 01:22:16,958 --> 01:22:19,000 പൊയ്ക്കോളൂ. ഞങ്ങൾക്ക് അഭിമാനം നേടിത്തരൂ. 1078 01:22:22,041 --> 01:22:23,958 പറഞ്ഞ സാധനം. 1079 01:22:24,041 --> 01:22:26,125 - എല്ലാത്തിനും നന്ദിയുണ്ട്. - സുരക്ഷിതമായി പറക്കൂ. 1080 01:22:27,083 --> 01:22:29,208 എല്ലാം ഇവിടുന്നാണ് കിട്ടിയത്. ഉടനേ കാണാം. 1081 01:22:29,291 --> 01:22:30,691 ഞങ്ങൾ കാത്തിരിക്കും. 1082 01:22:31,208 --> 01:22:33,125 നിൽക്ക്! 1083 01:22:39,375 --> 01:22:42,208 ഈ മനുഷ്യൻ എൽഫേം വിട്ടുപോകാൻ പാടില്ല. 1084 01:22:48,291 --> 01:22:50,541 ഇവനല്ലേ നമ്മുടെ എൽഫ് കുട്ടിയെ തിരിച്ചുകൊണ്ടുവന്നത്. 1085 01:22:52,625 --> 01:22:54,041 അതിൽ സന്തോഷമുണ്ട്. 1086 01:22:55,583 --> 01:22:59,750 പക്ഷേ, ഇവനീ സമൂഹത്തെപ്പറ്റി മോശം അഭിപ്രായമുണ്ടാക്കിയാലോ? 1087 01:23:02,166 --> 01:23:04,416 നമ്മൾ നേടിയതൊക്കെ നഷ്ടപ്പെടുന്നത് കാണാൻ... 1088 01:23:04,500 --> 01:23:07,083 ...തടസ്സമായിട്ടുള്ളതൊന്നും വച്ചുപൊറുപ്പിക്കരുത്. 1089 01:23:07,166 --> 01:23:08,166 നമ്മുടെ നാട്. 1090 01:23:09,666 --> 01:23:10,541 നമ്മുടെ സംസ്കാരം. 1091 01:23:30,833 --> 01:23:31,875 ഇല്ല, ഇത് അതല്ല. 1092 01:23:46,375 --> 01:23:47,458 കുട്ടീ... 1093 01:23:50,541 --> 01:23:52,166 ഈ മാല നിനക്കെവിടുന്ന് കിട്ടി? 1094 01:23:56,208 --> 01:23:57,375 എവിടുന്നാണ് കിട്ടിയത്? 1095 01:24:01,958 --> 01:24:02,958 എന്റെ അമ്മ. 1096 01:24:05,041 --> 01:24:06,333 ജീവിതകാലം മുഴുവൻ അമ്മയിത് ധരിച്ചിരുന്നു. 1097 01:24:16,583 --> 01:24:18,541 ഇതൊരിക്കലും വീണ്ടും കാണുമെന്ന് പ്രതീക്ഷിച്ചതല്ല. 1098 01:24:21,708 --> 01:24:22,750 കുറേക്കാലം മുമ്പ്... 1099 01:24:26,541 --> 01:24:28,875 ഒരു മനുഷ്യ പെൺകുട്ടി ഞങ്ങളുടെ ഗ്രാമത്തിലേക്ക് എത്തിച്ചേർന്നു. 1100 01:24:31,416 --> 01:24:32,708 ക്ഷീണിച്ചുതളർന്ന അവൾക്ക് വഴിതെറ്റിയതാണ്. 1101 01:24:35,625 --> 01:24:37,291 ഞങ്ങളവളെ സ്വീകരിച്ചു. 1102 01:24:38,250 --> 01:24:43,916 അവൾ നല്ല സ്നേഹമുള്ളവളും ദയയുള്ളവളും ശുഭപ്രതീക്ഷയുള്ളവളുമായിരുന്നു. 1103 01:24:46,916 --> 01:24:48,416 അവൾ ഞങ്ങളുടെ സുഹൃത്തായി മാറി. 1104 01:24:53,708 --> 01:24:54,708 എന്റെ സുഹൃത്ത്. 1105 01:24:57,875 --> 01:25:04,460 മഞ്ഞ് മാറിയപ്പോൾ അവൾ തെക്കുഭാഗത്തുള്ള വീട്ടിലേക്ക് പോകുന്നതു വരെ അങ്ങനായിരുന്നു. 1106 01:25:04,500 --> 01:25:06,208 അവളുടെ കീശ നിറയെ ചോക്ലേറ്റായിരുന്നു. 1107 01:25:10,375 --> 01:25:13,375 എന്റെ ചോക്ലേറ്റെല്ലാം അങ്ങോട്ടാണല്ലേ പോയത്. 1108 01:25:14,791 --> 01:25:18,541 ഞാനോർക്കുന്നു, ഡിമോൾസാ. 1109 01:25:20,166 --> 01:25:24,416 നീ എല്ലാത്തിലുമുപരി മനുഷ്യരെ സ്നേഹിച്ചിരുന്ന കാലമുണ്ടായിരുന്നു. 1110 01:25:26,791 --> 01:25:30,208 - പക്ഷേ, ഒന്നും മിണ്ടാതെയാണവൾ പോയത്. - അമ്മയൊരിക്കലും മറന്നില്ല. 1111 01:25:32,666 --> 01:25:35,625 എല്ലാ ദിവസവും എൽഫേമിന്റെ കഥ അമ്മയെനിക്ക് പറഞ്ഞുതരുമായിരുന്നു. 1112 01:25:37,333 --> 01:25:38,708 ഇതെപ്പോഴും അമ്മയുടെ പക്കലുണ്ടായിരുന്നു. 1113 01:25:42,708 --> 01:25:43,708 ലൂമി. 1114 01:25:49,916 --> 01:25:51,083 ലൂമിയെന്നാണ് അവളെ വിളിച്ചിരുന്നത്. 1115 01:25:51,583 --> 01:25:52,583 ലൂമി. 1116 01:25:56,750 --> 01:26:00,458 ഇങ്ങോട്ടുവന്ന ആ പെൺകുട്ടി ഇവിടെ ഏറെക്കാലം തങ്ങിയില്ല. 1117 01:26:04,708 --> 01:26:05,708 ഞാനവളെ കാണുന്നു. 1118 01:26:08,708 --> 01:26:10,208 നിന്നിലൂടെ ഞാനവളെ കാണുന്നു. 1119 01:26:17,000 --> 01:26:18,625 എന്റെ അമ്മ പറഞ്ഞത്, എൽഫേം... 1120 01:26:19,125 --> 01:26:22,291 ...ലോകത്തേറ്റവും സന്തോഷവും പ്രതീക്ഷയും നിറഞ്ഞ നാടാണെന്നാണ്. 1121 01:26:24,375 --> 01:26:27,625 അത് വീണ്ടും അങ്ങനെയാവണം. പ്രത്യേകിച്ചും ക്രിസ്മസിന്റെ അന്ന്. 1122 01:26:32,750 --> 01:26:33,916 ആ പേരാണ് അമ്മയെനിക്ക് നൽകിയത്. 1123 01:26:37,666 --> 01:26:38,666 അവൾ നിന്നെ വിളിച്ചത്... 1124 01:26:42,125 --> 01:26:43,750 അവൾ നിന്നെ വിളിച്ചത് ക്രിസ്മസ് എന്നാണല്ലേ. 1125 01:26:47,000 --> 01:26:50,208 ആ മഹത്തായ ദിവസത്തിന് ഇനിയും സമയമുണ്ട്. 1126 01:26:52,083 --> 01:26:54,875 നമുക്കതിനെ എക്കാലത്തെയും മികച്ച ദിവസമാക്കാം. 1127 01:26:56,458 --> 01:26:58,500 തയ്യാറല്ലേ, ചങ്ങാതീ? 1128 01:26:58,583 --> 01:26:59,833 എപ്പോഴേ തയ്യാറാണ്. 1129 01:27:02,125 --> 01:27:03,708 കലമാനെയല്ലേ ഉദ്ദേശിച്ചത്? 1130 01:27:05,416 --> 01:27:07,166 വേഗം പോ, ബ്ലിറ്റ്സൻ. വേഗം! 1131 01:27:12,500 --> 01:27:14,458 ഉടനേ കാണാം, ചങ്ങാതീ! 1132 01:27:15,375 --> 01:27:17,416 സന്തോഷത്തോടെ പറക്കൂ, ക്രിസ്മസ് പപ്പാ! 1133 01:27:40,833 --> 01:27:42,708 അവിടേക്ക് പോ, ബ്ലിറ്റ്സൻ! താഴേക്ക് പോ! 1134 01:28:05,750 --> 01:28:07,375 വാൽ മടങ്ങിയെന്നാ തോന്നുന്നത്. 1135 01:28:07,458 --> 01:28:08,458 നീയാരാണ്? 1136 01:28:10,541 --> 01:28:11,666 ആ സഞ്ചിയിലെന്താണ്? 1137 01:28:13,291 --> 01:28:16,291 പ്രതീക്ഷയും മായാജാലവും അത്ഭുതവും. 1138 01:28:16,958 --> 01:28:17,833 കാവൽക്കാരേ! 1139 01:28:17,916 --> 01:28:22,666 വീണ്ടും പ്രതീക്ഷ നൽകുന്ന സാധനമല്ലേ അങ്ങ് അന്വേഷിക്കുന്നത്. 1140 01:28:22,750 --> 01:28:23,750 ഓ, അത്. 1141 01:28:25,291 --> 01:28:27,333 ഞാനതൊക്കെ ഏതാണ്ട് വിട്ടു. 1142 01:28:28,375 --> 01:28:32,083 തലയിൽ കൊമ്പുള്ള കുതിരകളെ കണ്ടുമടുത്താൽ എപ്പോഴും കുറ്റം മാത്രമേ കാണുകയുള്ളൂ. 1143 01:28:32,166 --> 01:28:33,083 നിൽക്കൂ. 1144 01:28:33,166 --> 01:28:34,250 കാവൽക്കാരേ! 1145 01:28:34,875 --> 01:28:35,875 ഒന്ന് നിർത്താമോ. 1146 01:28:35,958 --> 01:28:37,875 അല്ലേലും ഇവിടാരുമുണ്ടെന്ന് തോന്നുന്നില്ല. 1147 01:28:37,958 --> 01:28:39,708 ഇങ്ങോട്ടൊന്ന് നോക്കൂ, പ്ലീസ്. 1148 01:28:42,333 --> 01:28:44,666 ശരി, എങ്കിൽ കാണിക്കൂ. 1149 01:29:01,666 --> 01:29:03,333 ഇതിനത്ര മാന്ത്രിക ശക്തിയൊന്നുമില്ല. 1150 01:29:07,250 --> 01:29:08,458 ഇതെങ്ങനാ പ്രവർത്തിക്കുന്നത്? 1151 01:29:21,291 --> 01:29:22,708 നമുക്ക് അവിടുന്ന് തുടങ്ങാം. 1152 01:29:35,708 --> 01:29:37,041 മുകളിലേക്ക് കയറാൻ രാജാക്കന്മാർ സഹായിക്കുമോ? 1153 01:29:38,416 --> 01:29:39,791 ഈ രാജാവ് സഹായിക്കും. 1154 01:29:59,666 --> 01:30:01,000 എങ്ങനെ അകത്തുകയറി? 1155 01:30:03,125 --> 01:30:04,958 - ഇനിയെന്താണ്? - കണ്ടോളൂ. 1156 01:30:40,291 --> 01:30:44,833 സമ്മാനങ്ങളല്ല പ്രധാനമെന്ന് നിക്കോളാസ് ആ രാജാവിന് കാണിച്ചുകൊടുത്തു. 1157 01:30:47,125 --> 01:30:49,041 അവയ്ക്ക് ഭംഗിയൊക്കെയുണ്ടെങ്കിലും... 1158 01:30:53,333 --> 01:30:55,458 ...അവയ്ക്കു പിന്നിലുള്ളതെന്തോ അതാണ് പ്രധാനം. 1159 01:30:56,083 --> 01:30:57,333 ഇതാ ഒരെണ്ണം. 1160 01:30:59,458 --> 01:31:03,291 സ്നേഹിക്കാൻ നമ്മളുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് അവ കൊടുക്കുന്നത്. 1161 01:31:07,625 --> 01:31:10,416 അപ്പോൾ നമ്മളെല്ലാം ആ സന്തോഷം പങ്കുവയ്ക്കുന്നു. 1162 01:31:19,583 --> 01:31:23,500 ആ സന്തോഷം പ്രതീക്ഷയായി വളരും. 1163 01:31:24,791 --> 01:31:30,125 ഒരു വീട്ടിൽ നിന്ന് തുടങ്ങി, അത് നാടാകെ പരക്കും. 1164 01:31:30,208 --> 01:31:32,000 ഞാനാവശ്യപ്പെട്ടത് എന്തെങ്കിലും പുതിയ കാര്യമാണ്. 1165 01:31:32,625 --> 01:31:35,833 പക്ഷേ, നമ്മളെല്ലാം മറന്നുപോയ കാര്യമാണ് നീ കൊണ്ടുവന്നത്. 1166 01:31:36,583 --> 01:31:37,583 നന്ദിയുണ്ട്. 1167 01:31:37,958 --> 01:31:40,458 - അത് നല്ല കാര്യം തന്നെ. - ചിയേഴ്സ്. 1168 01:31:42,708 --> 01:31:45,833 - എങ്ങോട്ടാ പോകുന്നത്? - ഇവിടുത്തെ എന്റെ ജോലി കഴിഞ്ഞു. അതുകൊണ്ട്... 1169 01:31:45,916 --> 01:31:47,375 കഴിഞ്ഞെന്നോ? കഴിഞ്ഞെന്നോ? 1170 01:31:47,458 --> 01:31:50,541 ഞാൻ നിങ്ങൾക്കൊരു ആശയം തന്നു. അതെങ്ങനാ നടക്കുന്നതെന്നും കാണിച്ചുതന്നു. 1171 01:31:51,333 --> 01:31:54,000 - അപ്പോളിത് ചെയ്യാൻ ആരെയെങ്കിലും ജോലിക്കെടുക്കണം. - അതുകൊള്ളാം. 1172 01:31:54,500 --> 01:31:56,250 കൊള്ളാം. നീയെപ്പോഴാ ജോലി തുടങ്ങുന്നത്? 1173 01:31:58,125 --> 01:32:00,083 എനിക്ക് നിന്നെപ്പറ്റി അറിയില്ല. പക്ഷേ, എനിക്ക് തോന്നുന്നത്... 1174 01:32:00,166 --> 01:32:04,501 എന്നെന്നും സ്നേഹിച്ചും സ്നേഹിക്കപ്പെട്ടും സന്തോഷിക്കാനുള്ള അർഹത ഒരാൾക്കുണ്ടെങ്കിൽ... 1175 01:32:04,541 --> 01:32:06,125 ...അത് നിനക്കാണ്, എന്റെ കൊച്ചു ചങ്ങാതീ. 1176 01:32:07,208 --> 01:32:09,541 മാത്രമല്ല, വർഷത്തിൽ ഒരു ദിവസത്തേക്ക് മതി. 1177 01:32:10,625 --> 01:32:11,958 ആ ദിവസത്തെ എന്തുവിളിക്കും? 1178 01:32:12,458 --> 01:32:18,251 എളുപ്പമല്ലേ. നിക്കോളാസിന്റെയും മീക്ക എന്ന സംസാരിക്കുന്ന ചുണ്ടെലിയുടെയും ദിവസം. 1179 01:32:18,291 --> 01:32:19,750 വേറെന്തെങ്കിലും പേരുണ്ടോ? 1180 01:32:30,333 --> 01:32:32,541 ഇനിയാരെയാണ് മാജിക്കിലൂടെ വിശ്വാസിയാക്കേണ്ടത്? 1181 01:32:32,625 --> 01:32:33,625 ആരെയാ? 1182 01:32:34,208 --> 01:32:37,041 - കള്ളാ! - വരൂ! 1183 01:32:37,125 --> 01:32:39,291 കള്ളൻ! 1184 01:32:39,375 --> 01:32:41,416 - നുഴഞ്ഞുകയറ്റക്കാരാ! - പോകാം! 1185 01:32:43,750 --> 01:32:45,375 ഹേയ്, കാർലോറ്റ ആന്റി! 1186 01:32:45,458 --> 01:32:47,208 ഇത് ഞാനാണ്, നിക്കോളാസ്. 1187 01:32:47,291 --> 01:32:50,125 ഞാനിപ്പോൾ കലമാന്റെ പുറത്താണ് പറക്കുന്നത്, എന്റെ ചുണ്ടെലിയിപ്പോൾ സംസാരിക്കും. 1188 01:32:51,166 --> 01:32:54,583 - ഞങ്ങളുടെ കൂട്ടുകാരൻ രാജാവിനെ കൊണ്ടുവന്നത് നോക്കൂ. - ഹലോ! 1189 01:32:55,541 --> 01:32:57,416 ഹായ്. 1190 01:32:57,500 --> 01:33:01,125 മാന്ത്രികവിദ്യ സത്യമാണെന്ന് പറയാനാണ് ഞാനിങ്ങോട്ട് വന്നത്. 1191 01:33:01,208 --> 01:33:02,875 അതെ. സത്യമാണ്. 1192 01:33:03,500 --> 01:33:07,250 - പോക്കറ്റ്. - ഓ, അതെ, നിങ്ങളുടെ പോക്കറ്റ് നോക്കൂ. 1193 01:33:18,166 --> 01:33:19,750 നന്ദിയുണ്ട്, നിക്കോളാസ്! 1194 01:33:22,833 --> 01:33:25,583 ആ സഞ്ചിയിലെ കളിപ്പാട്ടങ്ങൾ തീരാറായിരുന്നു. 1195 01:33:25,666 --> 01:33:30,208 പക്ഷേ, നിക്കോളാസിന്റെ സാഹസങ്ങൾ ആരംഭിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 1196 01:33:32,916 --> 01:33:35,416 അങ്ങനെ രാജാവും... 1197 01:33:36,125 --> 01:33:37,416 ...ചുണ്ടെലിയും... 1198 01:33:37,500 --> 01:33:38,500 ...കലമാനും... 1199 01:33:39,250 --> 01:33:41,166 ...ക്രിസ്മസ് എന്ന പേരുള്ള ആൺകുട്ടിയും... 1200 01:33:41,958 --> 01:33:45,625 ...ആകാശത്തിലേക്ക് അപ്രത്യക്ഷരായി. 1201 01:33:48,000 --> 01:33:49,333 എനിക്ക് മനസ്സിലായില്ല. 1202 01:33:49,416 --> 01:33:50,791 ചിലപ്പോൾ അടുത്തവർഷം മനസ്സിലാകും. 1203 01:33:50,875 --> 01:33:54,500 - കമോൺ. സിമ്പിളാണ്. നീയൊന്ന്... - നിർത്ത്, ഞാനൊന്ന് ചിന്തിക്കട്ടെ. 1204 01:34:00,375 --> 01:34:01,708 മനസ്സിലായി. 1205 01:34:04,916 --> 01:34:08,875 ഞങ്ങൾക്ക് ഉടനെങ്ങാനും വേറൊരു കഥ പറഞ്ഞുതരാമോ? 1206 01:34:08,958 --> 01:34:11,750 എപ്പോൾ വേണമെങ്കിലും പറഞ്ഞുതരാം. 1207 01:34:11,833 --> 01:34:14,583 നാളെ ആയാലോ? 1208 01:34:17,000 --> 01:34:20,833 ഹേയ്, നിങ്ങൾ ഉറങ്ങാതെ എന്തെടുക്കുവാ? ഉറങ്ങുന്ന സമയം കഴിഞ്ഞല്ലോ. 1209 01:34:20,916 --> 01:34:23,625 അടുത്ത വർഷം നമുക്ക് ക്രിസ്മസ് പപ്പയെക്കൊണ്ട് പുള്ളിയുടെ ജോലി ചെയ്യിക്കാം. 1210 01:34:23,708 --> 01:34:26,541 - ശരി. എങ്കിൽ... - ഡാഡ്. 1211 01:34:37,666 --> 01:34:38,666 ഞാനല്ല... 1212 01:34:44,833 --> 01:34:46,791 - ഞാനല്ല... - ഇങ്ങനെയാണത് സംഭവിക്കുന്നത്. 1213 01:34:47,875 --> 01:34:49,791 അന്ധകാരം നിറഞ്ഞ രാത്രി അവസാനിക്കും. 1214 01:34:51,166 --> 01:34:55,625 സൂര്യനുദിക്കും, ക്രിസ്മസ് പുലരികൾ വീണ്ടും വരും. 1215 01:34:55,708 --> 01:34:59,125 ആ സമയത്ത് എന്തും സംഭവിക്കാം. 1216 01:34:59,208 --> 01:35:01,416 എനിക്ക്... 1217 01:35:04,250 --> 01:35:06,125 അമ്മയ്ക്കിത് ഇഷ്ടമായേനെ. 1218 01:35:07,916 --> 01:35:10,083 അമ്മയിനി തിരിച്ചുവരില്ല, അല്ലേ? 1219 01:35:12,166 --> 01:35:16,375 ഇല്ല, പക്ഷേ ഇപ്പോൾ നിങ്ങളാണ് അവളുടെ ഏറ്റവും നല്ല ഓർമ്മ. 1220 01:35:37,458 --> 01:35:39,333 - റൂത്ത് ആന്റി. - എന്താ? 1221 01:35:39,416 --> 01:35:41,916 ശരിക്കും ക്രിസ്മസ് അങ്ങനാണോ തുടങ്ങിയത്? 1222 01:35:43,333 --> 01:35:47,166 ആയിരിക്കുമല്ലോ, ആയിരിക്കണം. ഞാൻ കള്ളം പറയില്ലല്ലോ. 1223 01:35:49,156 --> 01:36:01,000 പരിഭാഷ അരുൺ ബി. എസ്, കൊല്ലം. 1224 01:36:02,000 --> 01:36:08,088 നന്ദി മുബാറക്ക് റ്റി. എൻ, ഫ്രഡി ഫ്രാൻസിസ്, പ്രവീൺ അടൂർ. 1225 01:36:08,112 --> 01:36:28,112 മലയാളം പരിഭാഷകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org www.facebook.com/groups/MSONEsubs 1226 01:36:28,136 --> 01:36:30,136 ഇൻഫോ: 9DFF42A9B1A855D6CEF1AB68C9278EF6F9173F32