1 00:01:02,015 --> 00:01:06,185 ഈ ചിത്രം ഒരു യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എടുത്തിട്ടുള്ളതാണ്. ഇതിലെ പേരുകളും പ്രതീകങ്ങളുമെല്ലാം തികച്ചും സാങ്കൽപ്പികമാണ്. 2 00:01:07,209 --> 00:01:18,209 എംസോണ്‍ റിലീസ് - 1307 http://www.malayalamsubtitles.org/ www.facebook.com/msonepage 3 00:02:40,467 --> 00:02:41,510 ഇറങ്ങി വന്നേ! 4 00:02:42,574 --> 00:02:45,180 രാത്രി സമയത്ത് കുറച്ച് പതുക്കെ വേണ്ടേ ചേട്ടാ വണ്ടിയോടിക്കാൻ. 5 00:02:45,191 --> 00:02:46,786 ഇപ്പൊ, ഇടിച്ചത് കണ്ടില്ലേ! 6 00:02:48,600 --> 00:02:49,643 നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ? 7 00:02:50,060 --> 00:02:50,686 ഇല്ല, നിങ്ങൾക്കോ? 8 00:02:50,894 --> 00:02:51,478 ഇല്ല. 9 00:02:52,208 --> 00:02:54,606 രാത്രി ഇത്ര സ്പീഡിലൊന്നും വണ്ടിയോടിക്കരുത്, കേട്ടോ! 10 00:02:55,315 --> 00:02:57,151 ഫോട്ടോ എങ്ങനുണ്ട്? 11 00:02:57,151 --> 00:02:58,193 എന്താ? 12 00:02:58,777 --> 00:03:00,550 ഫോട്ടോയുടെയൊന്നും ആവശ്യം വരാൻ പോണില്ല. 13 00:03:01,885 --> 00:03:03,344 താനെന്താ പറയുന്നേ? 14 00:03:03,344 --> 00:03:05,430 ഇൻഷുറൻസ് കിട്ടണേൽ ഫോട്ടോയൊക്കെ വേണ്ടി വരും. 15 00:03:05,805 --> 00:03:07,870 താൻ പിന്നീട് കാല് മാറില്ലെന്ന് ആര് കണ്ടു. 16 00:03:07,932 --> 00:03:08,975 നന്നായി ഞണുങ്ങിയിട്ടുമുണ്ട്... 17 00:03:39,000 --> 00:03:45,000 നന്ദി : Dr. ആശ കൃഷ്ണകുമാർ. 18 00:03:46,000 --> 00:03:52,000 പരിഭാഷ : മുഹമ്മദ്‌ റാസിഫ് 19 00:03:53,353 --> 00:04:00,652 ദി ഗ്യാങ്സ്റ്റർ, ദി കോപ്പ്, ദി ഡെവിൾ 20 00:04:02,038 --> 00:04:04,530 ഓഗസ്റ്റ് 2005 21 00:04:05,135 --> 00:04:10,745 "ഇന്ന് രാവിലെ ചിയോനാൻ ഡിസ്ട്രിക്ടിൽ പുതിയൊരു കൊലപാതകം കൂടി റിപ്പോർട്ട്‌ ചെയ്തിരിക്കുകയാണ്." 22 00:04:11,183 --> 00:04:17,439 "കഴിഞ്ഞ വർഷം മുതൽ തുടർച്ചയായുള്ള കൊലപാതകങ്ങളും നിരവധി ആളുകളുടെ തിരോധാനവും ഷിയോനാൻ പ്രവിശ്യയിൽ നിത്യ സംഭവങ്ങളായി മാറിയിരിക്കുകയാണ്." 23 00:04:17,439 --> 00:04:20,567 "പക്ഷേ, അതിലൊരു കേസ് പോലും പോലീസിന് ഇതുവരെയും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല." 24 00:04:20,859 --> 00:04:22,945 ഞങ്ങൾക്കും ഈ കേസൊക്കെ തെളിയിക്കണമെന്ന് തന്നെയാ... 25 00:04:23,695 --> 00:04:24,738 ഇതൊക്കെയൊന്ന് തെളിയിച്ചിട്ട് വേണം... 26 00:04:25,833 --> 00:04:28,909 ...പ്രൊമോഷനും വാങ്ങി നല്ലൊരു വെക്കേഷന് പോകാൻ. 27 00:04:33,601 --> 00:04:34,644 നീയീ പുല്ലൊന്ന് ഓഫ്‌ ചെയ്തേ! 28 00:04:35,228 --> 00:04:38,147 ഇതൊന്നും ആരും മൈൻഡ് ചെയ്യാൻ പോണില്ല. 29 00:04:39,336 --> 00:04:42,652 ഒരുത്തനും ഒരു കൂസലുമില്ല... 30 00:04:43,444 --> 00:04:44,967 ഒരു വൃത്തികെട്ട ലോകം തന്നടെ. 31 00:04:45,029 --> 00:04:45,863 നീ പറഞ്ഞത് ശരിയാ. 32 00:04:48,721 --> 00:04:50,806 അവന്മാരെ നോക്കിയേ. 33 00:04:50,806 --> 00:04:53,413 അവനൊക്കെ അവിടെന്താ കാണിക്കുന്നേ? 34 00:04:55,185 --> 00:04:57,688 ഡാ, നീയിതെങ്ങോട്ടാ പോണേ? നമ്മളിപ്പോ ഡ്യൂട്ടിയിലാ! 35 00:04:58,313 --> 00:04:59,669 നിനക്കിതൊക്കെ കണ്ടിട്ട് നമ്മള് ഡ്യൂട്ടിയിലാണെന്ന് തോന്നുന്നുണ്ടോ? 36 00:04:59,669 --> 00:05:00,503 അളിയാ! 37 00:05:00,503 --> 00:05:01,546 നമുക്ക് സ്പോട്ടില് കാണാം! 38 00:05:06,238 --> 00:05:07,489 മാറി നിക്കെടാ.. മാറി നിക്കെടാ! 39 00:05:07,698 --> 00:05:09,575 -അയാളൊരു പോലീസ് ഓഫീസറാ. - കടത്തി വിട്ടേക്ക്. 40 00:05:09,783 --> 00:05:11,660 നിന്നോടൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട് മേലിൽ എന്റെ കൺവെട്ടത്ത് കണ്ടുപോകരുതെന്ന്. 41 00:05:14,058 --> 00:05:14,788 അയാളെ തടഞ്ഞേ, 42 00:05:15,831 --> 00:05:16,895 മാറി നിക്കെടാ. 43 00:05:17,416 --> 00:05:20,210 സാറെന്തിനാ വീണ്ടും ഇങ്ങോട്ടേക്ക് വന്നേ? 44 00:05:21,044 --> 00:05:24,173 പൊലീസിന് ഇവിടേക്ക് വരാൻ ഇനി നിന്റെയൊക്കെ അനുവാദം മേടിക്കണോ? 45 00:05:25,215 --> 00:05:25,945 സാർ.. 46 00:05:26,258 --> 00:05:27,092 സാർ.. 47 00:05:27,530 --> 00:05:30,721 സാർ, ഇന്നൊരു മോശം ദിവസമാ, സാറ് പോയിട്ട് പിന്നെ വാ. 48 00:05:32,076 --> 00:05:33,557 ഇന്നത്തെ ദിവസത്തിനെന്തോ ഒരു പ്രത്യേകതയുണ്ട്. 49 00:05:34,808 --> 00:05:37,519 അവിടെ റോഡ് മൊത്തം ബ്ലോക്കാണ്, ഇവിടെ ക്രിമിനൽസെല്ലാം പ്രവർത്തിക്കുന്നുമുണ്ട്... 50 00:05:38,771 --> 00:05:39,813 ശരി... 51 00:05:43,463 --> 00:05:45,882 ഇതാ... ഇതും കൊണ്ട് സാറ് തൽക്കാലം പോ. 52 00:05:50,240 --> 00:05:52,597 കഴുവേറിട മോനേ, നീ പോലീസിനെക്കുറിച്ച് എന്താടാ കരുതിയേ? 53 00:05:54,432 --> 00:05:56,935 അലവലാതികള്. 54 00:06:01,043 --> 00:06:03,691 എന്ത് നാശമാണെന്ന് നോക്കിയേ! 55 00:06:04,651 --> 00:06:06,215 നീയൊക്കെ കരുതിയിരുന്നോ. 56 00:06:07,216 --> 00:06:11,616 നിനക്കൊക്കെ പോലീസിനെ തടയാൻ മാത്രം ധൈര്യമായോ? 57 00:06:17,205 --> 00:06:17,935 ചേട്ടൻ കളിച്ചോ. 58 00:06:19,311 --> 00:06:19,958 ബെസ്റ്റ് ഓഫ് ലക്കുണ്ട്, കേട്ടോ! 59 00:06:45,567 --> 00:06:46,547 സാർ.. 60 00:06:51,573 --> 00:06:52,803 അവൻ പിന്നെയും വന്നിട്ടുണ്ട്. 61 00:06:56,181 --> 00:06:56,974 അവനെ താഴെയിറക്ക്. 62 00:07:05,628 --> 00:07:08,444 അവനെ പൊതിഞ്ഞ് കെട്ടി തിരിച്ചയച്ചേക്ക് . 63 00:07:13,657 --> 00:07:15,617 സാറ് തന്നിരിക്കുന്നത് 200 ഡോളറിന്റെ ഗിഫ്റ്റ് കാർഡാണ്. 64 00:07:16,598 --> 00:07:17,849 അതിൽ 10 ശതമാനം ഞങ്ങടെ കമ്മീഷൻ. 65 00:07:19,934 --> 00:07:21,477 ഇതാ ബാക്കി സാറിന്റെ 180 ഡോളർ. 66 00:07:22,562 --> 00:07:24,647 ഏത് മൈരനാടാ അത്? 67 00:07:25,127 --> 00:07:26,462 തുറക്കടാ. 68 00:07:30,194 --> 00:07:30,924 "നമസ്കാരം, സാർ!" 69 00:07:30,924 --> 00:07:31,905 നമസ്ക്കാരോ? 70 00:07:35,554 --> 00:07:38,244 അനധികൃതമായി ഗിഫ്റ്റ് കാർഡ് കച്ചവടം ചെയ്തതിന് നിന്നെ ഞനങ്ങ് അറസ്റ്റ് ചെയ്യുവാണ്. 71 00:07:38,912 --> 00:07:40,194 മിണ്ടാതിരിക്കാനും, 72 00:07:40,204 --> 00:07:42,290 ഒരു വക്കീലിനെ വിളിക്കാനും നിനക്ക് അവകാശമുണ്ട്. 73 00:07:43,374 --> 00:07:44,261 അപ്പൊ, നമ്മള് പോകുവല്ലേ! 74 00:07:44,261 --> 00:07:45,251 സാർ! 75 00:07:45,773 --> 00:07:47,295 ഒന്നീ പിടിയൊന്ന് വിടാമോ! 76 00:07:47,629 --> 00:07:50,152 ഇറങ്ങി വാടാ.. 77 00:07:53,072 --> 00:07:54,583 അതും കൂടിയെടുത്ത് കയ്യിലിട്ടോ. 78 00:07:59,078 --> 00:08:00,120 ഗുഡ് മോർണിംഗ്, സാർ! 79 00:08:12,299 --> 00:08:13,092 ആഹ്, ഇത് ഞാനാ. 80 00:08:13,926 --> 00:08:15,698 അവൻ പിന്നെയും വന്നിട്ടുണ്ട്. 81 00:08:15,698 --> 00:08:16,376 എന്താന്ന്? 82 00:08:17,513 --> 00:08:20,641 ഞാനവനെ കൊല നടന്ന സ്ഥലത്തേക്കാണല്ലോ പറഞ്ഞയച്ചത്, അവനെന്തിനാ അങ്ങോട്ടേക്ക് വന്നേ? 83 00:08:22,851 --> 00:08:24,937 അത് താൻ തന്നെ അവനോട് ചോദിക്ക്. 84 00:08:26,334 --> 00:08:27,689 സാങ് -ഡൂവിനോട്‌ പറ ഞാൻ വന്നോണ്ടിരിക്കുവാണെന്ന്. 85 00:08:29,254 --> 00:08:32,382 ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് ഞാൻ തനിക്ക് പണമെണ്ണി തരുന്നത്. 86 00:08:33,216 --> 00:08:34,634 താനാ പണം മുഴുവൻ ഒറ്റയ്ക്ക് വിഴുങ്ങുന്നത് കൊണ്ടാണ്... 87 00:08:35,572 --> 00:08:37,971 ...തന്റെ പോലീസുകാര് എന്റെ പിള്ളേരെ ശല്യം ചെയ്യുന്നത്. 88 00:08:38,721 --> 00:08:41,849 ഞാൻ നിങ്ങളോട് ആദ്യം തന്നെ പറഞ്ഞതാണ് ഈ ഗിഫ്റ്റ് കാർഡ് ബിസിനസ്സിൽ നിന്നും വിട്ട് നിൽക്കാൻ. 89 00:08:42,287 --> 00:08:44,581 നിങ്ങൾ മറ്റാരുടെയെങ്കിലും പേരിലോ അല്ലെങ്കിൽ പങ്കു കച്ചവടത്തിലോ... 90 00:08:44,727 --> 00:08:47,751 ഒരു മണി എക്സ്ചേഞ്ച് ആരംഭിക്ക്. നിങ്ങൾക്ക് മനസ്സിലാവുന്നുണ്ടോ! 91 00:08:47,762 --> 00:08:50,108 എനിക്കതിനൊന്നും തീരെ സമയമില്ല. 92 00:08:50,191 --> 00:08:53,006 എന്റെ മെഷീന്റെ കാര്യങ്ങൾ നോക്കാൻ തന്നെ എനിക്കിവിടെ സമയം കിട്ടാറില്ല. 93 00:08:53,027 --> 00:08:55,634 അവനെന്റടുത്ത് വരുന്നതിന് മുൻപ് സാറവനെയൊന്ന്‌ ഒഴിവാക്കി താ. 94 00:08:55,843 --> 00:08:57,720 എന്റെ പിള്ളേര് കുറച്ച് പോക്കറ്റ് മണി ഉണ്ടാക്കിക്കോട്ടന്നേ. 95 00:08:57,720 --> 00:09:00,264 ശരി, ടെൻഷനടിക്കണ്ട. അവന്റെ കാര്യം ഞാൻ നോക്കിക്കോളാം. 96 00:09:12,317 --> 00:09:13,152 എന്താ? 97 00:09:13,298 --> 00:09:14,299 "എന്താന്നോ?" 98 00:09:14,507 --> 00:09:15,654 ഞാൻ നിന്റെ കൂട്ടുകാരനാണെന്നാണോ നീ കരുതിയേ? 99 00:09:15,863 --> 00:09:16,488 നീയെവിടെയാ? 100 00:09:16,697 --> 00:09:18,657 ഞാൻ ക്രൈം നടന്ന സ്ഥലത്തേക്ക് പൊയ്ക്കൊണ്ടിരിക്കുകയാ, ബൈ. 101 00:09:19,825 --> 00:09:21,702 നിന്നെപ്പോലൊരു സുഹൃത്തിന്റെ ഒരാവശ്യവും എനിക്കില്ല. 102 00:09:22,432 --> 00:09:22,953 സാറേ, ഞാൻ പോയാ ഫാൻ ഓഫാക്കിയിട്ട് വരാം. 103 00:09:23,725 --> 00:09:24,872 വാടാ! വാടാ! വാടാ! 104 00:09:30,252 --> 00:09:31,587 അങ്ങോട്ട് ഒതുക്കി നിർത്ത്. 105 00:09:31,900 --> 00:09:32,942 അവിടല്ലേ, ശരി! 106 00:09:39,908 --> 00:09:41,784 -ലിഫ്റ്റിന് നന്ദിയുണ്ട്, കേട്ടോ. -ഓഹ്, അതൊന്നും സാരമില്ല. 107 00:09:45,392 --> 00:09:47,269 എന്താ സാറേ, ഇത്! 108 00:09:47,790 --> 00:09:50,919 ഞാൻ സാറിനെ ഇവിടെ വരെ എത്തിച്ചതല്ലേ! ഒരു പാലമിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും വേണ്ടേ! 109 00:09:53,922 --> 00:09:55,329 ഇന്നാ നിന്റെ കൂലി. 110 00:09:56,424 --> 00:09:57,467 അവിടെത്തന്നെ നിന്നോണം. 111 00:09:58,468 --> 00:10:00,282 ഞാൻ നിങ്ങക്കെതിരെ റിപ്പോർട്ട്‌ ചെയ്യും, നോക്കിക്കോ! 112 00:10:01,533 --> 00:10:02,420 മൂഞ്ചിയ ട്രാഫിക് ജാം തന്നെ. 113 00:10:02,420 --> 00:10:04,922 നീയിതെവിടെപ്പോയി കിടക്കുവായിരുന്നു? 114 00:10:06,309 --> 00:10:07,247 ദൈവമേ, ഇവിടെ മൊത്തം ജനങ്ങളാണല്ലോ! 115 00:10:08,311 --> 00:10:09,354 എല്ലാവരെയും മാറ്റ്. 116 00:10:10,125 --> 00:10:11,439 എല്ലാവരും ഒന്ന് മാറി നിന്നേ. 117 00:10:11,502 --> 00:10:13,483 ചേട്ടാ, ഫോട്ടോയൊക്കെ പിന്നെയെടുക്കാം, ഒന്ന് മാറി നിക്ക്. 118 00:10:15,089 --> 00:10:16,653 ഒന്ന് മാറി നിക്ക് ചേട്ടാ. 119 00:10:17,737 --> 00:10:20,448 താനീ ഏരിയ ക്ലിയർ ചെയ്യാതെ ഇവിടെ എന്നാ നോക്കി നിക്കുവാരുന്നടോ! 120 00:10:21,199 --> 00:10:22,971 ഏയ്‌.. ഏയ്‌.. മാറി നിന്നേ! മാറി നിന്നേ! 121 00:10:23,993 --> 00:10:26,079 എന്തായാലും നീയൊക്കെ വരാൻ ലേറ്റായി. 122 00:10:51,271 --> 00:10:53,982 ഡേയ്.. ഡേയ്! അവിടെ ആൾക്കാര് കേറി വരുന്ന കണ്ടില്ലേ! 123 00:10:54,190 --> 00:10:55,546 അവരെ തടഞ്ഞു നിർത്ത്! 124 00:10:55,650 --> 00:10:56,484 ഓഫീസർ, സാർ! 125 00:10:57,089 --> 00:10:58,465 നിങ്ങൾ മരിച്ചയാളെ തിരിച്ചറിഞ്ഞോ? 126 00:10:58,486 --> 00:11:01,281 ഞങ്ങൾ വണ്ടി നമ്പർ ചെക്ക് ചെയ്യുന്നുണ്ട്. ഉടൻ തന്നെ അറിയാം. 127 00:11:08,788 --> 00:11:10,873 ഇയാൾ മരിച്ചിട്ട് ഏതാനും മണിക്കൂറുകൾ മാത്രമേ ആയിട്ടുള്ളൂ. 128 00:11:11,791 --> 00:11:14,085 ഒരു മൂന്നിനും അഞ്ചിനും ഇടയിൽ ആകാനാണ് സാധ്യത. 129 00:11:14,732 --> 00:11:17,130 അമിതമായി രക്തം നഷ്ട്ടപ്പെട്ടതോ, അല്ലെങ്കിൽ... 130 00:11:17,130 --> 00:11:19,737 ...ഹൃദയാഘാതമോ ആയിരിക്കാം മരണ കാരണം. 131 00:11:20,049 --> 00:11:21,405 ഇതാണെന്റെ പ്രാഥമിക നിഗമനം. 132 00:11:21,822 --> 00:11:23,490 അനിയാ, ഇതിന്റെ കുറച്ച് ഫോട്ടോസ് എടുത്തേ. 133 00:11:40,111 --> 00:11:42,155 ഏയ്‌, ചാ സിയോ-ജിൻ! ഒന്നിങ്ങോട്ട് വന്നേ. 134 00:11:42,676 --> 00:11:43,719 ഇതൊന്ന് നോക്കിയേ. 135 00:11:44,115 --> 00:11:47,452 നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുള്ളതാ, ഡ്യൂട്ടി സമയത്ത് പേര് വിളിക്കരുതെന്ന്! 136 00:11:47,911 --> 00:11:50,622 സോറി മാഡം, മാപ്പാക്കണം! ഇനി ഇതൊന്ന് നോക്ക്. 137 00:11:50,747 --> 00:11:51,581 എന്താ? 138 00:11:53,666 --> 00:11:54,709 കണ്ടിട്ടൊരു വണ്ടി തട്ടിയ പോലില്ലേ? 139 00:11:57,587 --> 00:12:00,402 ചിലപ്പോൾ ആയിരിക്കാം, ചിലപ്പോൾ അല്ലായിരിക്കാം.. 140 00:12:01,966 --> 00:12:03,530 ഈ ആക്‌സിഡന്റ് കാരണമാണ് കൊല നടന്നതെന്ന് നീ കരുതുന്നുണ്ടോ? 141 00:12:04,406 --> 00:12:06,492 അങ്ങനെയെങ്കിൽ നന്നായിരുന്നു... ഒരു പ്രകോപനവുമില്ലാതെയുള്ള കൊലപാതകത്തെക്കാൾ ഭേദം അതാണ്.... 142 00:12:27,075 --> 00:12:28,222 എന്തായാലും, തന്നോട് നന്ദിയുണ്ട് കേട്ടോ... 143 00:12:28,847 --> 00:12:30,641 ...എന്റെ പിള്ളേരിലൊരുത്തനെ നീ മുടന്തനാക്കി വിട്ടില്ലേ, അതിന്. 144 00:12:31,214 --> 00:12:33,560 നീ നമ്മുടെ നിയമം തെറ്റിക്കാതിരുന്നുവെങ്കിൽ.. ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. 145 00:12:36,688 --> 00:12:37,418 അതെന്തോ ആകട്ടെ.. 146 00:12:38,503 --> 00:12:41,631 അപ്പൊ, നമ്മുടെ ബിസിനസ് വിഭജിക്കണം പക്ഷേ എഞ്ചിനീയർമാരെ ഷെയർ ചെയ്യാം. 147 00:12:41,693 --> 00:12:42,632 ആയിക്കോട്ടെ. 148 00:12:43,550 --> 00:12:47,095 എന്നിരുന്നാലും, നമ്മുടെയാ തർക്കം പരിഹരിക്കണമെന്ന് നിനക്ക് ആഗ്രഹമില്ലേ? 149 00:12:47,324 --> 00:12:48,575 നമുക്ക് വേണ്ടിയെങ്കിലും.. 150 00:12:54,415 --> 00:12:55,144 സാങ്-ഡൂ... 151 00:12:55,478 --> 00:12:56,708 എന്തേ? 152 00:12:58,794 --> 00:13:01,401 നീയിങ്ങനെ ഒരുപാട് വലിച്ചു വാരിക്കേറ്റിയാൽ ഒടുക്കം നിനക്ക് വയറു വേദന വരും. 153 00:13:02,694 --> 00:13:04,842 വെറുതെ പ്രശ്നം വിളിച്ചു വരുത്തരുത്. 154 00:13:05,363 --> 00:13:07,428 തൽക്കാലം നീ നിന്റെ ബിസിനസ് നോക്കി നടത്ത്. 155 00:13:07,699 --> 00:13:10,201 എല്ലാത്തിനും ഒരു പരിധിയുണ്ട്. 156 00:13:11,098 --> 00:13:12,558 അത് കടന്ന് കഴിഞ്ഞാൽ, നീ ചത്തുപോകും. 157 00:13:16,520 --> 00:13:18,188 ഞാനൊരു ആർത്തിപ്പണ്ടാരമാണെന്ന് നിനക്ക് തോന്നുന്നുണ്ടോ? 158 00:13:19,898 --> 00:13:21,212 ഒരിക്കൽ ഹിഡിങ്ക് പറഞ്ഞിട്ടുണ്ട്.. 159 00:13:22,213 --> 00:13:24,611 "എനിക്കെപ്പോഴും ഒടുക്കത്തെ വിശപ്പാണെന്ന്." 160 00:13:26,113 --> 00:13:27,990 "ഞാനൊരു സാധാരണക്കാരനാണ്. " 161 00:13:28,824 --> 00:13:31,326 അതുകൊണ്ട് എനിക്കെപ്പോഴും വിശപ്പാണ്‌. 162 00:13:34,767 --> 00:13:35,581 സാർ. 163 00:13:36,668 --> 00:13:39,668 നിങ്ങൾ രണ്ടും സുഹൃത്തുക്കളായത് കൊണ്ട് മാത്രമാണ് ഇദ്ദേഹം ഇപ്പോഴും ഇങ്ങനെ ശാന്തനായിട്ടിരിക്കുന്നത്. 164 00:13:41,044 --> 00:13:44,173 അതുകൊണ്ടാണ് ഈ ടെക്നോളജിയും എഞ്ചിനീയർമാരെയുമെല്ലാം അദ്ദേഹം നിങ്ങൾക്ക് നൽകുന്നതും. 165 00:13:44,590 --> 00:13:46,154 കാസിനോ, 166 00:13:46,195 --> 00:13:51,826 ബാറുകൾ, ദേ ഈ നൈറ്റ്‌ ക്ലബ്‌ ഇത് പോരാഞ്ഞിട്ട് ഇനിയും നിങ്ങൾക്ക് വേണമെന്നാണോ? ഞങ്ങളിത് അനുവദിക്കില്ല. 167 00:13:51,826 --> 00:13:54,058 ഇവർക്ക് മുന്നിൽ ശബ്ദമുയർത്തി സംസാരിക്കാനും മാത്രമായോടാ നീ? 168 00:13:54,099 --> 00:13:56,560 നിന്റെ അനുവാദോ? പോയി പണി നോക്കടാ. 169 00:13:56,560 --> 00:13:58,645 ചാവണ്ടെങ്കിൽ കേറിപ്പോടാ?! 170 00:13:59,271 --> 00:14:00,314 നിർത്തെടാ! 171 00:14:01,356 --> 00:14:03,442 നീ നിന്റെ പിള്ളേരെ നല്ല രീതിയിൽ തന്നെ പഠിപ്പിച്ചു വെച്ചിട്ടുണ്ട്. 172 00:14:04,797 --> 00:14:06,090 അവനെന്നെ നോക്കുന്ന നോട്ടം കണ്ടോ! 173 00:14:07,112 --> 00:14:07,946 ഡോങ്-സൂ... 174 00:14:09,802 --> 00:14:13,056 ചുളയൊക്കെ നീ തിന്നിട്ട് കുരു തന്നെന്നെ തൃപ്തിപ്പെടുത്താനാണ് നീ ആഗ്രഹിക്കുന്നത്. 175 00:14:16,559 --> 00:14:18,749 പിന്നെ ഞാൻ എങ്ങനെ പ്രതികരിക്കുമെന്നാ നീ പ്രതീക്ഷിക്കുന്നേ? 176 00:14:27,987 --> 00:14:28,717 നീയിങ്ങു വന്നേ. 177 00:14:30,177 --> 00:14:30,761 വന്നു. 178 00:14:36,120 --> 00:14:38,894 വലിയവര് സംസാരിക്കുന്നതിനിടയ്ക്ക് കേറി വന്ന് ആളാവാൻ നോക്കുന്നോ.. 179 00:14:39,561 --> 00:14:40,041 ഇവിടെ വാടാ. 180 00:14:44,358 --> 00:14:45,984 ഈ പന്നീനെ കണ്ടോ! 181 00:14:57,559 --> 00:14:59,227 നമുക്കിനി സമാധാനപരമായിട്ട് മുന്നോട്ട് പോവാം, ഓക്കേ? 182 00:15:07,777 --> 00:15:08,507 കുടിക്ക്. 183 00:15:15,827 --> 00:15:16,452 കൊള്ളാം. 184 00:15:21,916 --> 00:15:23,731 കൊല്ലപ്പെട്ട ആളുടെ പേര് ചോയ് ജിയോങ്-ഗു, 46വയസ്സ്. 185 00:15:24,043 --> 00:15:26,859 ഇയാൾക്ക് ശത്രുക്കളോ, ബാധ്യതകളോ കേസുകളോ ഒന്നും തന്നെയില്ല. 186 00:15:27,380 --> 00:15:28,506 പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ സിമ്പിളാണ്. 187 00:15:28,944 --> 00:15:30,279 ശരീരത്തിൽ ഉണ്ടായ ആഴത്തിലുള്ള മുറിവുകൾ. 188 00:15:30,696 --> 00:15:32,072 കൊലപാതകി പരിചയക്കുറവുള്ള വ്യക്തിയായിരിക്കാം. 189 00:15:32,322 --> 00:15:33,428 ഭ്രാന്ത് പിടിച്ച രീതിയിലല്ലേ കുത്തിയിരിക്കുന്നെ. 190 00:15:34,001 --> 00:15:36,869 കൊലപാതകി പരിചയക്കുറവുള്ള വ്യക്തിയാവാൻ സാധ്യതയില്ല. 191 00:15:37,515 --> 00:15:38,850 പ്രത്യേകിച്ചും ഒരു തെളിവ് പോലും അവശേഷിപ്പിക്കാത്ത സ്ഥിതിക്ക്. 192 00:15:38,954 --> 00:15:41,978 കൈരേഖകളോ,ഫൂട്ട് പ്രിന്റോ,രക്തക്കറയോ, മുടിയോ ഒന്നും തന്നെയില്ല. 193 00:15:42,760 --> 00:15:45,106 അയാളുടെ പേഴ്‌സ് ഇതുവരെ കണ്ടു കിട്ടാത്ത സ്ഥിതിക്ക് ഇതൊരു മോഷണമാകാനും സാധ്യതയുണ്ട്... 194 00:15:45,252 --> 00:15:47,233 ...എന്നിരുന്നാലും പേഴ്സിൽ അധികം പൈസയൊന്നും കാണില്ല. 195 00:15:47,296 --> 00:15:49,381 ആളുകളൊക്കെ ഇപ്പൊ നിസ്സാര കാര്യങ്ങൾക്ക് വരെ കൊല ചെയ്തു തുടങ്ങുകയാണ്. 196 00:15:50,194 --> 00:15:51,884 മീറ്റിംഗ് അവസാനിച്ചു. താനാ യൂണിറ്റ് വണ്ണിന്റെ ക്യാപ്റ്റനെ ഇങ്ങ് വിളിക്ക്. 197 00:15:52,822 --> 00:15:53,448 സർ. 198 00:15:58,411 --> 00:15:59,183 എന്താ, ചീഫ്? 199 00:16:01,685 --> 00:16:04,813 ഈ കേസ് കണ്ടിട്ട് മോഷണ ശ്രമത്തിനിടയ്ക്ക് നടന്ന ഒരു കൊലപാതകം പോലെയുണ്ട്. 200 00:16:04,855 --> 00:16:08,046 അതുകൊണ്ട് ഇതേ ക്രിമിനൽ റെക്കോർഡ്സ് ഉള്ള ആളുകളെക്കുറിച്ച് താനൊന്ന് അന്വേഷിക്കണം. 201 00:16:08,046 --> 00:16:08,776 ശരി, സാർ. 202 00:16:09,401 --> 00:16:11,487 നിങ്ങളെല്ലാം യൂണിറ്റ് വണ്ണിനെ സഹായിക്കണം. 203 00:16:13,134 --> 00:16:14,406 ഈ മൂന്ന് കൊലകൾക്ക് പിന്നിലും ഒരാൾ തന്നെയാണ്. 204 00:16:15,428 --> 00:16:16,075 മൂന്നോ? 205 00:16:18,473 --> 00:16:20,515 ഇത്, ജൂലൈ 15 ന് സിയോസന്നിലെ ജലസംഭരണിക്കടുത്ത് വെച്ച് നടന്നത്. 206 00:16:22,331 --> 00:16:25,772 ഇത് ജൂലൈ 23 ന് ബൊര്യോങ് സുൻ ബീച്ച് മോട്ടലിൽ നടന്നത്. 207 00:16:25,813 --> 00:16:27,586 പിന്നെ ഇതിന്നലെ രാത്രി നടന്നത്. 208 00:16:28,921 --> 00:16:31,110 ഈ മൂന്ന് കേസിലും കൊല ചെയ്യാൻ ഉപയോഗിച്ചിരിക്കുന്ന ആയുധം കത്തിയാണ്. 209 00:16:31,507 --> 00:16:33,801 മുറിവുകളുടെ അളവും ആഴവും വെച്ച് നോക്കിയാൽ...... 210 00:16:35,104 --> 00:16:38,597 ...ഈ മൂന്ന് കേസിലും ഒരേ കത്തി തന്നെയാണ് ഉപയോഗിച്ചതെന്ന് മനസ്സിലാക്കാം. 211 00:16:39,911 --> 00:16:41,308 ഇതെല്ലാം ചെയ്തിരിക്കുന്നത് ഒരു സീരിയർ കില്ലറാണ്. 212 00:16:42,247 --> 00:16:43,665 ഇത് അമേരിക്കയൊന്നുമല്ലളിയാ. 213 00:16:44,019 --> 00:16:46,522 ഇവിടെ തോക്ക് കൈവശം വെക്കാൻ അനുവദിക്കാത്തത് കൊണ്ട് തന്നെ ഭൂരിഭാഗം പേരുടെയും ആയുധം കത്തിയാണ്. 214 00:16:49,441 --> 00:16:51,589 വർഷത്തിൽ നമ്മുടെ നാട്ടിൽ ആയിരത്തിൽ കൂടുതൽ കൊലപാതകങ്ങൾ നടക്കുന്നുണ്ട്. 215 00:16:51,735 --> 00:16:54,446 നിന്റെ ലോജിക്ക് വെച്ച് നോക്കിയാൽ ഇതെല്ലാം ചെയുന്നത് ഒരുത്തൻ തന്നെയാണെന്ന് പറയുമല്ലോ! 216 00:16:54,446 --> 00:16:55,593 നിനക്കെന്താ പ്രാന്താണോ? 217 00:16:56,427 --> 00:16:59,556 നിഗമനം വെച്ച് കേസ് തെളിയിക്കാൻ നീയാരാ, ഷെർലക് ഹോംസോ? 218 00:16:59,660 --> 00:17:02,788 എനിക്കുറപ്പാണ്, ഇതൊരു സീരിയൽ കില്ലറാണെന്ന്. 219 00:17:03,935 --> 00:17:06,229 നമ്മളെത്രയും വേഗം അവനെ പിടിച്ചില്ലെങ്കിൽ ആളുകൾ ഇനിയും കൊല്ലപ്പെടും. 220 00:17:06,750 --> 00:17:09,148 അവന്റെ ഇരകൾക്കൊന്നും യാതൊരു വിധ സാമ്യതയും ഇല്ല. 221 00:17:09,357 --> 00:17:11,130 അവൻ ആരെ വേണേലും എപ്പൊ വേണേലും ആക്രമിക്കാം 222 00:17:11,150 --> 00:17:12,819 നിനക്കീ ജോലി ഭയങ്കര എളുപ്പമാ, അല്ലേ? 223 00:17:12,923 --> 00:17:14,779 ഒരു മർഡർ കേസെന്ന് വെച്ചാൽ തമാശയാണെന്നാണോ നിന്റെ വിചാരം? 224 00:17:14,842 --> 00:17:16,343 നിനക്ക് വായിൽ തോന്നുന്നതെല്ലാം വിളിച്ച് കൂവാൻ. 225 00:17:16,343 --> 00:17:16,969 ഇതെങ്ങനെയല്ല... 226 00:17:18,616 --> 00:17:21,119 ഞാനിതൊന്നും വെറുതെ പറഞ്ഞതല്ല. നോക്ക്... 227 00:17:21,557 --> 00:17:26,249 കഴിഞ്ഞ കുറേ ആഴ്ചകളായി ചുങ്‌നം പ്രവിശ്യയിൽ കൊലപാതകങ്ങൾ നടക്കുന്നുണ്ട്. 228 00:17:26,624 --> 00:17:29,064 ഇതെന്തായാലും ഗ്യാങ്ങുമായി ബന്ധപ്പെട്ടതല്ല, കാരണം നമുക്ക് വിവരം നൽകുന്നവർക്കൊന്നും ഇതിനെക്കുറിച്ച് ഒന്നും അറിയില്ല. 229 00:17:30,441 --> 00:17:32,213 ഇതൊക്കെ കണ്ടിട്ടും നിങ്ങൾക്കൊന്നും തോന്നുന്നില്ലേ? 230 00:17:33,110 --> 00:17:34,987 അവന്റെയൊരു മറ്റേടത്തെ ഊഹവും, നിഗമനവും. 231 00:17:35,383 --> 00:17:39,658 ഒരു ആർക്കേഡ് സ്വന്തമായി റെയ്ഡ് ചെയ്യാൻ തീരുമാനിച്ച കൊണ്ട് വലിയ ബുദ്ധിമാനാണെന്നാണോ നിന്റെ വിചാരം? 232 00:17:40,534 --> 00:17:41,681 നിനക്കിതിനൊക്കെ എവിടെയാ സമയം? 233 00:17:42,286 --> 00:17:44,496 അതെന്താ അവന്മാരൊക്ക പുണ്യാളന്മാരാന്നോ? 234 00:17:45,602 --> 00:17:48,313 ഗ്യാങ്സ്റ്റേഴ്സും കൊലപാതകികളും എല്ലാം ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ തന്നെയാണ്. 235 00:17:48,667 --> 00:17:51,795 ജിയോങ് ടെ-സുക്, ശരിക്കും നിന്റെ പ്രശ്നമെന്താ? 236 00:17:55,841 --> 00:17:57,259 നീയിതെല്ലാം ചെയ്യുന്നത് പ്രൊമോഷന് വേണ്ടിയാണോ? 237 00:18:05,663 --> 00:18:07,697 അതെ, ഞാനിതെല്ലാം ചെയ്യുന്നത് പ്രൊമോഷന് വേണ്ടി തന്നെയാണ്‌. 238 00:18:09,417 --> 00:18:10,773 അതിന് വേണ്ടിയാണ് ഞാനവനെ പിടിക്കാൻ നോക്കുന്നതും. 239 00:18:14,631 --> 00:18:16,299 മീറ്റിങ്ങൊക്കെ കഴിഞ്ഞു, ഇറങ്ങിപ്പോയിനെടെയ്... 240 00:18:16,507 --> 00:18:17,863 ...പോയവനെ പിടിക്കാൻ നോക്ക്. 241 00:18:23,494 --> 00:18:25,370 ഇന്ന് ഞാൻ കഴിച്ചിട്ടില്ലാത്ത സ്ഥിതിക്ക്, ഞാൻ വണ്ടിയെടുത്തോളാം. 242 00:18:26,309 --> 00:18:27,456 അതിന്റെ ആവശ്യമുണ്ടോ! 243 00:18:27,977 --> 00:18:29,750 ഇവന്മാരെയും കൂട്ടി വീട്ടിൽ പോകാൻ നോക്ക്. 244 00:18:30,063 --> 00:18:30,688 ശരി. 245 00:18:43,305 --> 00:18:44,765 ആ.. പ്രസിഡന്റ്‌, സാർ.. 246 00:18:45,286 --> 00:18:48,884 സാങ്-ഡൂ ഒരെടുത്തു ചാട്ടക്കാരനാണേലും അവന് കാര്യങ്ങൾ മനസ്സിലാകും. 247 00:18:49,249 --> 00:18:51,230 ഇല്ല, അവനിനി പ്രശ്നമൊന്നുമുണ്ടാക്കില്ല. 248 00:18:53,107 --> 00:18:54,983 അതെ, നിങ്ങൾ ഇനി ടെൻഷനടിക്കേണ്ട കാര്യമില്ല. 249 00:19:00,406 --> 00:19:01,865 ശരി.. ഞാൻ വിളിക്കാം, സാർ. 250 00:19:29,685 --> 00:19:30,644 ക്ഷമിക്കണം, സാർ! 251 00:19:31,583 --> 00:19:33,355 മഴയായത് കൊണ്ട് ചവിട്ടിയിട്ട് കിട്ടിയില്ല 252 00:19:43,636 --> 00:19:45,325 സാരമില്ല, താൻ പൊയ്ക്കോ. 253 00:19:45,763 --> 00:19:46,493 എന്താ? 254 00:19:47,327 --> 00:19:49,204 എന്നിരുന്നാലും അതെന്റെ തെറ്റായിരുന്നു. 255 00:19:49,204 --> 00:19:50,873 അത് കുഴപ്പമില്ല, താൻ പൊയ്ക്കോ. 256 00:19:52,395 --> 00:19:54,001 സാറിനപ്പൊ ശരിക്കും പ്രശ്നമൊന്നുമില്ലെന്നാണോ? 257 00:19:55,043 --> 00:19:56,399 ഇല്ല, പ്രശ്നമൊന്നുമില്ല. 258 00:20:02,655 --> 00:20:04,011 കഴുവേറീട മോനേ! 259 00:20:24,948 --> 00:20:26,325 ഏത് മൈരനാടാ നീ... 260 00:20:54,791 --> 00:20:55,938 ആരാടാ നീ? 261 00:20:56,980 --> 00:20:57,919 ഇവിടെ വാടാ! 262 00:23:49,653 --> 00:23:50,696 ആരാ അവിടെ? 263 00:24:11,133 --> 00:24:12,384 ഇത് സാങ്-ഡൂവല്ല. 264 00:24:14,470 --> 00:24:15,512 മറ്റാരോ ആണ്. 265 00:24:16,346 --> 00:24:18,223 ഇത് സാങ് -ഡൂ തന്നെയായിരിക്കുമെന്നേ. 266 00:24:18,328 --> 00:24:20,726 അവനാരുടെയും ഗ്യാങ്ങിലുള്ള ആളല്ല. 267 00:24:21,351 --> 00:24:23,228 അവന്റെ ആക്രമണത്തിന് പിന്നിൽ യാതൊരുവിധ ലക്ഷ്യവുമുണ്ടായിരുന്നില്ല. 268 00:24:24,063 --> 00:24:25,731 അവൻ നമ്മളിൽ നിന്നുമൊക്കെ വളരെ വ്യത്യസ്ഥനാണ്. 269 00:24:25,939 --> 00:24:30,110 നിങ്ങളെ ആക്രമിക്കാൻ മാത്രം ധൈര്യമുള്ള മറ്റാരാണ് ഇവിടെയുള്ളത്? 270 00:24:30,423 --> 00:24:31,361 അതിങ്ങെടുക്ക് 271 00:24:35,637 --> 00:24:37,618 ഇരുട്ടായത് കൊണ്ട് അത്ര വ്യക്തമല്ല. 272 00:24:37,618 --> 00:24:39,000 വെള്ള സ്വീഡൻ ഡിജിയോൻ 23xx 273 00:24:40,746 --> 00:24:41,893 എന്നിരുന്നാലും ഒന്നന്വേഷിച്ചേക്ക്. 274 00:24:41,893 --> 00:24:43,457 ഞാൻ പറഞ്ഞതാണ്, സൂക്ഷിക്കണമെന്ന്. 275 00:24:43,665 --> 00:24:45,167 ഞങ്ങള് സുഹൃത്തുക്കളാണെന്നേ.. മാറ്. 276 00:24:49,484 --> 00:24:50,089 ക്ഷമിക്കണം, കേട്ടോ... 277 00:24:51,069 --> 00:24:52,528 എനിക്കറിയാരുന്നു നിങ്ങളിപ്പോ എണീറ്റ് കാണുമെന്ന്. 278 00:24:52,633 --> 00:24:53,884 തനിക്കിപ്പോ എന്താ വേണ്ടേ? 279 00:24:54,218 --> 00:24:55,844 ദാ, ഈ റെഡ്ബുൾ പിടിക്ക്. 280 00:24:56,470 --> 00:24:59,515 നിങ്ങളെയാരോ കുത്തിയെന്ന് കേട്ടല്ലോ! 281 00:24:59,984 --> 00:25:01,704 ഹോസ്പിറ്റലുകാര് വിളിച്ച് പറഞ്ഞതാണന്നേ. 282 00:25:02,278 --> 00:25:05,396 ഇത് ശരിക്കും നാണക്കേട് തന്നെയാ, കേട്ടോ! 283 00:25:06,188 --> 00:25:07,919 താനിത്രയും വലിയ ഗ്യാങ്സ്റ്ററൊക്കെയായിട്ട്.. 284 00:25:09,775 --> 00:25:12,257 ശരിക്കും ലജ്ജിക്കേണ്ടത് നിങ്ങൾ പോലീസുകാരാണ്‌. 285 00:25:12,966 --> 00:25:14,530 നിങ്ങൾ പോലീസുകാരിത്ര കഴിവില്ലാത്തവരായിപ്പോയല്ലോ. 286 00:25:15,155 --> 00:25:17,741 അതുകൊണ്ടാണല്ലോ എന്നെപ്പോലുള്ള മാതൃകാ പുരുഷന്മാർക്കിങ്ങനെയൊക്കെ സംഭവിക്കുന്നത്. 287 00:25:18,700 --> 00:25:19,326 കഷ്ടം തന്നെ. 288 00:25:24,123 --> 00:25:26,458 അപ്പൊ, മാതൃകാ പുരുഷോത്തമൻ, ജങ് ഡോങ്-സൂ. 289 00:25:27,355 --> 00:25:30,212 ഇനി പറഞ്ഞേ, അന്നു രാത്രി എന്താ ഉണ്ടായതെന്ന്. 290 00:25:30,275 --> 00:25:31,526 തനിക്ക് വേണ്ടി ഞാനവനെ പിടിച്ചേക്കാം. 291 00:25:32,986 --> 00:25:34,862 അതിന് മുൻപ് തന്നെ ഞാനവനെ പിടിക്കും. 292 00:25:34,967 --> 00:25:35,592 അങ്ങനെയാണോ? 293 00:25:37,156 --> 00:25:39,450 എന്നാ, നമുക്ക് ബെറ്റ് വെച്ചാലോ, എന്താ? 294 00:25:40,493 --> 00:25:42,745 എന്താടാ, നിന്നോട് ഞാൻ മലയാളത്തിലല്ലേ പറഞ്ഞേ... 295 00:25:44,038 --> 00:25:45,790 ... അവനെ ഞാൻ പിടിച്ചോളാന്ന്. 296 00:25:48,626 --> 00:25:50,607 ശരി, കുറച്ച് അടുത്ത് വാ. 297 00:25:54,737 --> 00:25:59,637 അന്ന് രാത്രി, ഞാൻ ചെറുതായിട്ടൊന്ന് കാലിടറി വീണതാ. 298 00:26:07,750 --> 00:26:09,522 അത് ശരിയാ, രാത്രിയല്ലേ... 299 00:26:10,544 --> 00:26:12,275 ...ഇനി നീ നടക്കുമ്പോ വളരെയധികം സൂക്ഷിക്കണം. 300 00:26:12,921 --> 00:26:17,176 ഒന്ന് കാലിടറിയപ്പോൾ തന്നെ ശരീരം മുഴുവൻ തുള വീഴുകയെന്ന് വെച്ചാൽ വളരെ നിർഭാഗ്യകരമാണ്. 301 00:27:06,934 --> 00:27:10,166 ആ.. എടാ, നമ്മുടെ ജങ് ഡോങ്-സൂവിന്റെ കാറ് ഒരു കറുത്ത മെഴ്‌സിഡസ് അല്ലേ, വണ്ടി നമ്പർ 3849? 302 00:27:14,024 --> 00:27:15,380 ശരി, ഓക്കെ. 303 00:27:22,366 --> 00:27:24,347 ഇതവൻ തന്നെ. 304 00:27:26,120 --> 00:27:28,309 വെളുത്ത കാറ് കൊണ്ടു വന്ന്... 305 00:27:29,352 --> 00:27:31,542 ഇടിച്ച പാട്. 306 00:27:33,419 --> 00:27:35,358 ഞാനപ്പോൾ ശരിയായ റൂട്ടിൽ തന്നെയാണ്. 307 00:27:44,576 --> 00:27:47,891 എന്റെ ദൈവമേ, നിന്റെ അവസ്ഥ ഒന്ന് നോക്കിയേ! 308 00:27:49,059 --> 00:27:49,789 നീ ഓക്കെയല്ലേ? 309 00:27:51,061 --> 00:27:51,749 ഇരിക്ക്. 310 00:27:51,979 --> 00:27:52,709 ഓ.. അതിന്റെ ആവശ്യമൊന്നുമില്ല. 311 00:27:53,814 --> 00:27:56,212 നിന്നെ ഇങ്ങനെ കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല. 312 00:28:00,174 --> 00:28:01,885 ഇനിയിപ്പൊ എന്താ സംഭവിക്കാൻ പോണേ? 313 00:28:02,510 --> 00:28:05,972 നമുക്ക് സമാധാനപരമായി മുന്നോട്ട് പോകാമെന്ന് പറഞ്ഞിട്ട് നീ തന്നെയത് തെറ്റിച്ചു. 314 00:28:07,348 --> 00:28:08,391 ഞാനിപ്പോ എന്താ ചെയ്യണ്ടേ? 315 00:28:11,415 --> 00:28:13,375 എന്റെ പിള്ളേരെല്ലാം ഹോസ്പിറ്റലിലാണ്. 316 00:28:14,084 --> 00:28:15,857 അവരുടെ ബില്ലുൾപ്പടെയുള്ള എല്ലാ കാര്യങ്ങളും നീ നോക്കണം. 317 00:28:16,399 --> 00:28:18,380 നിന്റെ കീഴിലുള്ള പാതി പ്രദേശങ്ങൾ എനിക്ക് തരണം. 318 00:28:21,842 --> 00:28:24,032 അവരുടെ ബില്ലുൾപ്പടെയുള്ള കാര്യങ്ങൾ ഞാൻ നോക്കിക്കോളാം. 319 00:28:25,783 --> 00:28:26,305 അപ്പൊ, സ്ഥലം? 320 00:28:28,307 --> 00:28:29,829 ഇതെല്ലാം നിന്റെ പ്ലാനിന്റെ ഭാഗമായിരുന്നോ? 321 00:28:35,773 --> 00:28:36,461 ഡോങ്-സൂ. 322 00:28:40,152 --> 00:28:41,507 ഇതെല്ലാം എന്റെ പ്ലാനായിരുന്നെങ്കിൽ... 323 00:28:44,010 --> 00:28:45,345 നീയിന്നിവിടെ ജീവനോടെ ഉണ്ടാകുമായിരുന്നോ? 324 00:28:47,555 --> 00:28:48,848 നന്നായിട്ട് ആലോചിക്ക്. 325 00:28:50,329 --> 00:28:51,997 എനിക്കും അതറിയാൻ ആഗ്രഹമുണ്ട്. 326 00:28:53,123 --> 00:28:54,792 എന്നാലും ആരായിരിക്കും നിന്നോടിത് ചെയ്തത്? 327 00:28:56,981 --> 00:28:57,899 ഞാൻ ഇറങ്ങുവാ. 328 00:28:58,462 --> 00:29:00,380 എന്തായാലും ഭയങ്കര നാണക്കേട് തന്നെ! 329 00:29:00,485 --> 00:29:03,926 നിന്റെ സ്ഥാനത്ത് ഞാനെങ്ങാനും ആയിരുന്നെങ്കിൽ എപ്പൊ ആത്മഹത്യ ചെയ്തൂന്ന് ചോദിച്ചാൽ മതി. 330 00:29:07,575 --> 00:29:10,411 നിങ്ങളെന്നെയൊന്ന് വിശ്വസിക്ക്, എന്നിട്ടീ കേസ് എനിക്ക് വിട്ടു താ. 331 00:29:10,411 --> 00:29:13,143 പോന്നേപ്പോലെ ഞാനീ കേസ് തെളിയിച്ചു തരാം. 332 00:29:13,310 --> 00:29:15,917 നിനക്കൊരു വെക്കേഷൻ ട്രിപ്പിന് പോയാലെന്താ? 333 00:29:16,397 --> 00:29:18,816 ഒന്നാമത് ഈ ഡിപ്പാർട്മെന്റിൽ ഉള്ള ജോലി ചെയ്യാൻ ആള് തികയുന്നില്ല. 334 00:29:18,941 --> 00:29:21,673 അതിനിടയ്ക്ക് നീ മറ്റുള്ളവരുടെ കേസിൽ കേറി തലയിടാൻ നിക്കുന്നതെന്തിനാ! 335 00:29:21,923 --> 00:29:23,675 ചീഫ്, ഇത് വളരെ വലിയൊരു കേസാണ്. 336 00:29:23,737 --> 00:29:25,781 ഈ കൊലപാതകങ്ങൾക്കെല്ലാം പരസ്പരം ബന്ധമുണ്ട്. 337 00:29:25,781 --> 00:29:28,742 നമ്മൾ ഒന്ന് തെളിയിച്ചാൽ മാത്രം മതി, ബാക്കിയുള്ളതെല്ലാം താനേ തെളിഞ്ഞോളും. 338 00:29:29,097 --> 00:29:30,494 ഊമ്പ്! 339 00:29:34,852 --> 00:29:38,147 ആദ്യമായിട്ടാണൊരാൾ അവന്റെ ആക്രമണത്തിൽ നിന്നും ജീവനോടെ രക്ഷപ്പെടുന്നത്. 340 00:29:40,129 --> 00:29:41,463 നീയെന്താ പറഞ്ഞു വരുന്നേ? 341 00:29:50,264 --> 00:29:50,952 ജങ് ഡോങ്-സൂ. 342 00:29:52,996 --> 00:29:53,913 ജങ് ഡോങ്-സൂവിന് എന്താ? 343 00:29:55,352 --> 00:29:57,855 കുറച്ച് ദിവസങ്ങൾക്ക് മുൻപ് അവനെയാരോ ആക്രമിച്ചു. 344 00:29:58,209 --> 00:30:01,066 രണ്ട് മണിക്കൂർ നീണ്ട സർജറിക്ക് ശേഷമാണ് കഷ്ടിച്ചവൻ രക്ഷപ്പെട്ടത്. 345 00:30:01,066 --> 00:30:02,213 നീയെന്തായീ പറയുന്നതെന്ന് നിനക്ക് വല്ല ബോധവുമുണ്ടോ! 346 00:30:02,213 --> 00:30:04,194 അല്ലെങ്കിൽ സാറൊന്ന് ആലോചിച്ച് നോക്ക്. 347 00:30:05,383 --> 00:30:08,532 തലയ്ക്ക് വെളിവുള്ള ആരെങ്കിലും സ്ഥലത്തെ പ്രധാന ഗുണ്ടയ്ക്ക് നേരെ കൈപൊക്കാൻ ധൈര്യം കാണിക്കുമോ? 348 00:30:08,782 --> 00:30:10,638 ചെയ്തവൻ ആരായാലും ഒന്നിനെയും കൂസലില്ലാത്ത ഒരുത്തനായിരിക്കണം. 349 00:30:11,389 --> 00:30:14,183 അതാണ് ഞാനിത്ര ഉറപ്പിച്ച് പറയുന്നത്, ഇതാ സൈക്കോ കില്ലർ തന്നെയാണെന്ന്. 350 00:30:14,309 --> 00:30:15,247 ഒന്ന് നിർത്തുന്നുണ്ടോ? 351 00:30:17,458 --> 00:30:20,690 ഇത് ഗ്യാങ്ങുകൾ തമ്മിലുള്ള സംഘർഷമാണ്. ഞാനീ കേസിന്റെ ചുമതല യൂണിറ്റ് 2 വിന് നൽകിയിട്ടുമുണ്ട്. 352 00:30:22,650 --> 00:30:25,299 ഞാൻ നിന്നോട് കാര്യമായിട്ട് പറയുവാ, നീയിതിലിനി തലയിടാൻ നിക്കരുത്! 353 00:30:26,133 --> 00:30:26,905 പൊയ്ക്കോ. 354 00:30:27,885 --> 00:30:30,199 നിങ്ങള് ദയവു ചെയ്ത് അവനെയിങ്ങനെ സംരക്ഷിക്കാൻ നോക്കല്ലേ! 355 00:30:31,096 --> 00:30:33,307 ഇതതിനുള്ള സമയമല്ലെന്ന് ഓർത്തോ. 356 00:30:36,060 --> 00:30:37,248 നീയെന്താ പറഞ്ഞേ? 357 00:30:37,311 --> 00:30:38,353 ഞാൻ പറഞ്ഞത് നിങ്ങൾ കേട്ടല്ലോ. 358 00:30:38,917 --> 00:30:40,418 കഴുവറിടെ മോനേ! 359 00:30:46,215 --> 00:30:47,634 നീ പറഞ്ഞത് ശരിയാണെന്ന് തന്നെയിരിക്കട്ടെ. 360 00:30:49,010 --> 00:30:50,783 അതായത് ജങ്-ഡൂ ഒരു സാക്ഷിയാണ്. 361 00:30:50,991 --> 00:30:52,680 നീയെങ്ങനെ അവനെക്കൊണ്ട് സാക്ഷി പറയിക്കും? 362 00:30:52,680 --> 00:30:54,724 ഒരു വാറന്റു പോലുമില്ലാതെ നിനക്കവനെ ചുമ്മാ കേറി അറസ്റ്റ്‌ ചെയ്യാൻ പറ്റത്തില്ല. 363 00:30:54,870 --> 00:30:56,434 അവനെത്ര കേസിലെ പ്രതിയാണെന്ന് അറിയാമോ? 364 00:30:58,686 --> 00:31:01,085 നമ്മളെങ്ങനെയെങ്കിലും അവനെ ഇവിടെ കൊണ്ട് വന്ന് ചോദ്യം ചെയ്തേ പറ്റൂ. 365 00:31:01,773 --> 00:31:03,462 അവനാകെ ഹാലിളകി ഇരിക്കയാണ്. 366 00:31:03,629 --> 00:31:06,402 അവനെങ്ങാനും ആ സൈക്കോയെ കണ്ടുപിടിച്ച് തട്ടിയാൽ... 367 00:31:06,673 --> 00:31:08,425 പിന്നെയീ കേസുകളൊന്നും നമുക്ക് തെളിയിക്കാൻ കഴിയില്ല. 368 00:31:08,675 --> 00:31:10,240 ജങ് ഡോങ്-സൂ എങ്ങനെ അവനെ കണ്ടെത്തുമെന്നാ? 369 00:31:11,366 --> 00:31:12,408 അവനൊരു ഗ്യാങ്‌സ്റ്ററാണ്, പോലീസല്ല. 370 00:31:12,700 --> 00:31:16,350 ആളുകളെ കണ്ടെത്താൻ അവനെപ്പോലുള്ളവന്മാർക്ക് പ്രത്യേകം കഴിവുണ്ട്. 371 00:31:16,350 --> 00:31:17,538 പോരാത്തതിന് ജങ് ഡോങ്-സൂ... 372 00:31:21,438 --> 00:31:23,440 കൊലയാളിയെ കണ്ടിട്ടുമുണ്ട്. 373 00:31:30,572 --> 00:31:31,302 കടക്ക് പുറത്ത്. 374 00:31:32,804 --> 00:31:34,889 ഓരോ പൊട്ടത്തരവും എഴുന്നള്ളിച്ചോണ്ട് വന്നോളും. 375 00:31:35,786 --> 00:31:36,453 ഇറങ്ങിപ്പോടാ. 376 00:31:50,196 --> 00:31:52,907 നീയിതെന്താ വീട്ടുടമസ്ഥനോട് പറയാഞ്ഞത്? 377 00:31:56,432 --> 00:31:58,100 അതിന് ഞാനിപ്പോ എന്ത് ചെയ്യണമെന്നാ? 378 00:31:58,100 --> 00:32:00,394 പണമുണ്ടാക്കണേൽ ഞാനിവിടെ പണിയെടുത്തേ പറ്റൂ. 379 00:32:02,062 --> 00:32:04,314 എന്താന്ന്? ബർത്ത് ഡേയോ? 380 00:32:07,901 --> 00:32:09,883 നിനക്കിപ്പോ കൊച്ചിന്റെ ബർത്ത് ഡേയാണോ ഇത്ര വല്യ കാര്യം? 381 00:32:10,112 --> 00:32:11,801 ഞാനിവിടെ ആകെ ക്ഷീണിച്ചിരിക്കുകയാ. 382 00:32:11,926 --> 00:32:15,388 രണ്ട് ദിവസമായി ഒരുപോള കണ്ണടച്ചിട്ട്, അതിനിടയ്ക്കാണോ കൊച്ചിന്റെ ബർത്ത് ഡേയും കൊണ്ട് വരുന്നേ! 383 00:32:16,076 --> 00:32:17,286 അത് നിങ്ങളുടെ കുട്ടിയുടെ ബർത്ത് ഡേയാണ്. 384 00:32:19,788 --> 00:32:20,310 എന്താ? 385 00:32:22,645 --> 00:32:24,439 നീയിപ്പോ പറഞ്ഞ കുട്ടിയുടെ. 386 00:32:35,325 --> 00:32:36,326 അതിങ്ങ് താ. 387 00:32:42,373 --> 00:32:43,917 വളരെ കൂർത്ത മുഖം. 388 00:32:44,354 --> 00:32:47,128 നേർത്ത കവിളുകളും കോണാകൃതിയിലുള്ള താടിയും. 389 00:32:49,568 --> 00:32:51,914 കൂർത്ത് നീളമുള്ള മൂക്ക്. 390 00:32:55,866 --> 00:32:58,473 അവന്റെ മൂക്കിനെ അപേക്ഷിച്ച് ചുണ്ടുകൾക്ക് വലിപ്പം കൂടുതലാണ്. 391 00:33:04,792 --> 00:33:06,564 ഏതാണ്ട് ഇതവൻ തന്നെ. 392 00:33:15,740 --> 00:33:17,408 നിനക്കൊന്നും കുട്ടികളുണ്ടാവാൻ പാടില്ല. 393 00:33:19,264 --> 00:33:20,641 ഇതൊരിക്കലും ആ കുട്ടിയുടെ തെറ്റല്ല. 394 00:33:26,480 --> 00:33:28,169 പോലീസിന്റെ കയ്യിൽ കിട്ടുന്നതിന് മുൻപ് എനിക്കിവനെ വേണം. 395 00:33:28,200 --> 00:33:29,191 ശരി. 396 00:34:10,399 --> 00:34:11,650 നമ്മളിപ്പോ എവിടെയാ? 397 00:34:13,861 --> 00:34:14,549 താനാരാ? 398 00:34:58,322 --> 00:35:00,157 എല്ലാവരുടെയും സഹകരണത്തിന് നന്ദിയുണ്ട്. 399 00:35:03,514 --> 00:35:07,164 ഞങ്ങളീ അനധികൃത ഗെയിം റൂമങ്ങ് പൂട്ടുവാണ്. 400 00:35:07,247 --> 00:35:09,646 നിങ്ങളാരും അനങ്ങാൻ പാടില്ല, എല്ലാവരും അവിടെത്തന്നെ ഇരിക്കുക. 401 00:35:10,177 --> 00:35:11,898 നിങ്ങടെ മൊയലാളി എവിടെ? 402 00:35:12,732 --> 00:35:14,713 അവനോട് ഇറങ്ങി വരാൻ പറയടെ! 403 00:35:20,365 --> 00:35:22,659 ആ.. ഒരു മിനിറ്റേ... 404 00:35:27,038 --> 00:35:28,915 ആ.. ഇനി പറഞ്ഞോ... 405 00:35:29,958 --> 00:35:33,899 ജങ് ഡോങ്-സൂ വെറുമൊരു തന്തയില്ലാ കഴുവേറിയാ. 406 00:35:34,400 --> 00:35:36,965 അവന്‌ 97 സ്ലോട്ട് മെഷീനുകളുണ്ട്, പക്ഷേ അതിൽ 63 എണ്ണവും അനധികൃതമാണ്. 407 00:35:36,965 --> 00:35:38,091 എനിക്കിന്ന് വൈകുന്നേരം ഒരു അറസ്റ്റ്‌ വാറന്റ് കിട്ടും.... 408 00:35:38,237 --> 00:35:40,781 ഒരു മിനിറ്റ്... ഞാനവനോടൊന്ന് സംസാരിക്കട്ടെ. 409 00:35:42,804 --> 00:35:45,139 അപ്പൊ എങ്ങനാ, ഇനി എനിക്കൊരു വാറന്റിന് അപേക്ഷിക്കാമല്ലോ, അല്ലേ? 410 00:35:45,390 --> 00:35:46,620 നിനക്കിപ്പോ എന്താ വേണ്ടേ? 411 00:35:46,912 --> 00:35:48,205 നിന്നെ കുത്തിയില്ലേ! അവനെ. 412 00:35:49,310 --> 00:35:51,854 അവനെക്കുറിച്ച് നിനക്കറിയാവുന്ന കാര്യങ്ങൾ പറഞ്ഞാൽ, ഞാനിതങ്ങ് കണ്ടില്ലെന്ന് നടിക്കും. 413 00:35:53,627 --> 00:35:54,962 പറഞ്ഞില്ലെങ്കിൽ നീയെന്ത് ചെയ്യും? 414 00:35:57,589 --> 00:36:01,719 എന്റെ മേലധികാരി നിന്റെ കയ്യിലുള്ളിടത്തോളം കാലം, ഞാൻ നിനക്ക് വെറുമൊരു അശുവാണ്‌, ശരിയല്ലേ? 415 00:36:03,178 --> 00:36:05,493 ജങ് ഡോങ്-സൂ, ഞാൻ പറയുന്നത് കേൾക്ക്. 416 00:36:05,827 --> 00:36:07,245 നിന്നെ ആക്രമിച്ചവനില്ലേ... 417 00:36:08,371 --> 00:36:09,872 ...അവനൊരു സീരിയൽ കില്ലറാണ്. 418 00:36:12,146 --> 00:36:14,064 ഇവൻ മറ്റ് സൈക്കോകളെപ്പോലെയൊന്നുമല്ല. 419 00:36:14,669 --> 00:36:16,421 അല്പം വിചിത്രമായൊരു കേസുകെട്ടാണ്. 420 00:36:17,234 --> 00:36:18,360 നീ മാത്രമാണവനെ കണ്ടിട്ടുള്ളത്. 421 00:36:21,509 --> 00:36:22,823 നീയെന്തൊക്കെയാ ഈ പറയുന്നേ? 422 00:36:24,262 --> 00:36:27,077 അവനെന്തുകൊണ്ടാ നിന്നെ ആക്രമിച്ചതെന്നറിയോ? 423 00:36:34,668 --> 00:36:37,755 കൂടുതൽ സൈക്കോ കില്ലർമാരും കൊലചെയ്യുന്നത് സ്ത്രീകളെയോ... 424 00:36:37,755 --> 00:36:40,007 ...അല്ലെങ്കിൽ അവരെക്കാൾ ദുർബലരായിട്ടുള്ളവരെയോ ഒക്കെയാണ്. 425 00:36:40,028 --> 00:36:41,884 എന്നാൽ ഈ കഴുവേറി ആരെയും വെറുതെ വിടുന്നില്ല. 426 00:36:42,947 --> 00:36:45,637 നമ്മളവനെ എത്രയും വേഗം കണ്ടെത്തിയില്ലെങ്കിൽ, ഇനിയും ഒരുപാട് ആളുകൾ കൊല്ലപ്പെടും. 427 00:36:47,723 --> 00:36:49,495 അല്ല, നിന്റെ പ്രശ്നമെന്താ? 428 00:36:50,768 --> 00:36:53,666 എനിക്ക് വേണ്ട വിവരങ്ങൾ തന്നിട്ട് നീ നിന്റെ ഗ്യാങ്സ്റ്റർ ലൈഫിൽ തന്നെ ജീവിച്ചോന്നേ. 429 00:36:53,666 --> 00:36:55,084 ഇത് നമുക്ക് രണ്ടുപേർക്കും ഗുണമേ ചെയ്യൂ. 430 00:36:55,689 --> 00:36:58,254 ഞാനാ കൊച്ചു കഴുവേറിയെ പിടിച്ച് കോടതിയിൽ ഹാജരാക്കും.. 431 00:36:58,254 --> 00:37:00,486 ...എന്നിട്ടവനെ ഏതേലും ജയിലിൽ തള്ളും. 432 00:37:03,072 --> 00:37:03,989 എന്നിട്ടോ? 433 00:37:05,074 --> 00:37:06,971 എന്നിട്ടെന്താ! അതോടെ എല്ലാം അവസാനിക്കും. 434 00:37:08,890 --> 00:37:09,870 അത്രയേയുള്ളോ? 435 00:37:11,184 --> 00:37:14,062 കൊറിയയിലെ തന്നെ ഏറ്റവും വലിയ ആഡംബര കാസിനോ നിർമിക്കാൻ പോകുന്നത്.. 436 00:37:14,062 --> 00:37:18,191 ഈ അംബരചുംബിയായ പെന്റ് ഹൗസിലാണ്. 437 00:37:18,274 --> 00:37:20,777 നമ്മുടെ സീയൂസ് ബിൽഡിങ്ങിന് ചുറ്റുമുള്ള ഏരിയ മുഴുവൻ ... 438 00:37:20,777 --> 00:37:23,592 വരും വർഷങ്ങളിൽ സിറ്റിയിലെ തന്നെ ഏറ്റവും വലിയ... 439 00:37:23,592 --> 00:37:27,825 വെറുതെ തള്ളി മറിക്കണ്ട കൊച്ചേ, ഈ സ്ഥലമൊക്കെ നശിച്ച വിവരം ഞങ്ങളറിഞ്ഞു കഴിഞ്ഞു. 440 00:37:27,888 --> 00:37:28,972 ഇതൊന്നും ശരിയാവത്തില്ല. 441 00:37:31,809 --> 00:37:35,750 പ്രീ -കൺസ്ട്രക്ഷൻ യൂണിറ്റിനായി അണി നിരന്നവരെല്ലാം കയ്യൊഴിഞ്ഞു. 442 00:37:36,313 --> 00:37:39,775 നിക്ഷേപകരാണേൽ അവർ ഫണ്ട്‌ ചെയ്യാമെന്നേറ്റ പണം മനപ്പൂർവ്വം വൈകിപ്പിക്കുകയാണ്. 443 00:37:40,880 --> 00:37:44,634 അന്നുണ്ടായ ആ അപകടത്തെക്കുറിച്ച് ആളുകൾ തെറ്റായ രീതിയിൽ പലതും പറയുന്നുണ്ട്. 444 00:37:45,989 --> 00:37:48,826 നമ്മുടെ ചിയോങ്ജു ഏരിയയും ആകെ പ്രശ്നത്തിലാണ്... 445 00:37:48,826 --> 00:37:52,225 ...സാങ്-ഡൂവിന്റെ ആളുകൾ നമ്മുടെ സ്ഥലങ്ങൾ കയ്യേറാൻ ശ്രമിക്കുന്നുണ്ട്. 446 00:37:53,142 --> 00:37:54,373 ആ കഴുവേറീട മോന്റെ കാര്യമെന്തായി? 447 00:37:55,165 --> 00:37:59,294 സിന്റാഞ്ചിൻ നാഷണൽ ഹൈവേയ്ക്കടുത്ത് നിന്നും അവന്റെ കാറ് കിട്ടിയിട്ടുണ്ട്. 448 00:37:59,941 --> 00:38:00,879 കാറോ? 449 00:38:01,317 --> 00:38:04,216 കുറച്ച് ദിവസമായി അതൊരു റെസ്റ്റ് സ്റ്റോപ്പിൽ പാർക്ക് ചെയ്തിട്ടുണ്ട്. 450 00:38:04,362 --> 00:38:05,676 നമ്മുടെ പിള്ളേരത് കണ്ടെത്തിയിട്ടുണ്ട്. 451 00:38:05,718 --> 00:38:06,969 അതിപ്പോ എവിടെയുണ്ട്? 452 00:38:07,156 --> 00:38:08,387 ഞങ്ങളത് തിരികെ കൊണ്ടുവന്നു. 453 00:38:09,054 --> 00:38:11,995 മൂന്നാല് ദിവസം മുൻപ് അതേസ്ഥലത്ത് ഒരു കൊലപാതകം കൂടി നടന്നിട്ടുണ്ട്. 454 00:38:13,016 --> 00:38:13,955 പിന്നെയിത്... 455 00:38:14,893 --> 00:38:17,208 ഇത് കളഞ്ഞതാണോ നഷ്ടപ്പെട്ടതാണോയെന്ന് അറിയില്ല. 456 00:38:17,208 --> 00:38:20,628 പക്ഷേ, ഇത് കിട്ടിയത് കാറ് കിടന്നിടത്ത് നിന്നും 3 കിലോമീറ്റർ മാറിയാണ്. 457 00:38:26,613 --> 00:38:27,948 ഇത് വെച്ചേക്ക്. 458 00:38:28,428 --> 00:38:29,095 ശരി. 459 00:38:36,227 --> 00:38:36,874 ഹലോ? 460 00:38:37,186 --> 00:38:38,459 ജാങ് ഡോങ്-സൂവാണ്. 461 00:38:42,400 --> 00:38:43,651 ഭയങ്കര അത്ഭുതമായിരിക്കുന്നല്ലോ! 462 00:38:44,152 --> 00:38:46,279 നീ സിന്റാഞ്ചിനിൽ നടന്ന കൊലപാതകത്തെക്കുറിച്ച് കേട്ടിരുന്നോ? 463 00:38:46,842 --> 00:38:47,780 അതിനെക്കുറിച്ച് എന്താ? 464 00:38:49,553 --> 00:38:50,700 അതവനാ. 465 00:38:51,117 --> 00:38:52,118 എന്താന്ന്? 466 00:38:55,747 --> 00:38:56,967 നിനക്കതെങ്ങനെ അറിയാം? 467 00:38:59,438 --> 00:39:01,502 എന്റെ പിള്ളേരവന്റെ കാറവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 468 00:39:05,131 --> 00:39:07,425 ഈയടുത്ത് ഞാനല്പം അശ്രദ്ധനായി. 469 00:39:08,801 --> 00:39:11,304 ഒരു പന്നീനെ കണ്ടുമുട്ടി ഞാനെന്റെ ജീവൻ തന്നെ അപകടത്തിലാക്കി. 470 00:39:11,825 --> 00:39:15,370 നമ്മുടെ കാലിലൊരു മുള്ള് കൊണ്ടുവെന്ന് വിചാരിക്കുക. 471 00:39:16,434 --> 00:39:19,103 എന്നു കരുതി നമുക്ക് നമ്മുടെ സ്വന്തം കാല് മുറിച്ചു കളയാൻ പറ്റുവോ? 472 00:39:19,374 --> 00:39:20,918 എനിക്കാ നശിച്ച മുള്ളെടുത്ത് കളയണം. 473 00:39:20,959 --> 00:39:24,463 അപ്പൊ നീ പറഞ്ഞു വരുന്നത്, വന്നവൻ ഒറ്റയടിക്ക് നിന്റെ പദ്ധതികളും കുളമാക്കി... 474 00:39:24,755 --> 00:39:27,257 ....നിന്നെയും നാറ്റിച്ച് കടന്നു കളഞ്ഞുവെന്നാണ്. 475 00:39:28,258 --> 00:39:29,301 ഡാ.. 476 00:39:29,656 --> 00:39:33,243 ഇനി എന്നെ തോണ്ടാൻ നിൽക്കുന്നത് സാക്ഷാൽ ദൈവം തമ്പുരാനായാലും, അങ്ങേരതിന് കണക്ക് പറയേണ്ടി വരും. 477 00:39:34,473 --> 00:39:37,205 ഒരു ഗ്യാങ്‌സ്റ്ററിന് സ്വന്തം പേര് നഷ്ടപ്പെടുന്നത് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ല. 478 00:39:38,977 --> 00:39:41,793 ഞാനവനെ വെട്ടിയരിഞ്ഞ് പീസ് പീസാക്കി... 479 00:39:42,481 --> 00:39:44,358 ...നാട്ടുകാരുടെ മുൻപിൽ പ്രദർശിപ്പിക്കും. 480 00:39:45,129 --> 00:39:48,737 ഒരു പോലീസുകാരനോടാണോ നീയീ കൊല്ലാൻ പോണ കാര്യമൊക്കെ വിളിച്ചു കൂവുന്നേ? 481 00:39:49,363 --> 00:39:51,657 നിങ്ങളുടെ നിയമത്തിന് കൊടുക്കാൻ കഴിയാത്ത ശിക്ഷ ഞങ്ങൾ കൊടുക്കുന്നു, അത്രേയുള്ളൂ. 482 00:39:51,698 --> 00:39:54,993 അപ്പൊ ഒരു വില്ലൻ മറ്റൊരു വില്ലനെ തേടുന്നു, ശരിയല്ലേ? 483 00:39:55,098 --> 00:39:56,224 അല്ല... 484 00:39:56,870 --> 00:40:01,417 ...രണ്ട് വില്ലന്മാർ ചേർന്ന് ഒരു ചെകുത്താനെ തേടുന്നു. 485 00:40:05,775 --> 00:40:06,922 ഇതാണവന്റെ കാറിന്റെ താക്കോൽ. 486 00:40:12,302 --> 00:40:14,722 ഞാനൊരു പോലീസുകാരൻ ആണെന്ന കാര്യം നിനക്കറിയാമോ? 487 00:40:16,014 --> 00:40:18,830 എനിക്ക് വേണേൽ ഇപ്പൊത്തന്നെ നിന്നെ അറസ്റ്റ് ചെയ്യാം. 488 00:40:19,998 --> 00:40:21,583 നീയതൊരിക്കലും ചെയ്യില്ല. 489 00:40:22,417 --> 00:40:25,357 കാരണം, അവനെ പിടിക്കേണ്ട ആവശ്യം എന്നേക്കാൾ കൂടുതൽ നിനക്കാണ്. 490 00:40:33,928 --> 00:40:37,411 ആവശ്യത്തിന് ആളുകളെ ഞാൻ നൽകും, എല്ലാ ചെലവുകളും ഞാൻ നോക്കും. 491 00:40:38,766 --> 00:40:40,038 നമ്മൾ വിവരങ്ങൾ പരസ്പരം കൈമാറുന്നു. 492 00:40:41,540 --> 00:40:43,062 പരസ്പരം സഹായിക്കുന്നു. 493 00:40:43,751 --> 00:40:44,752 എന്നിട്ടോ? 494 00:40:45,878 --> 00:40:47,150 അവനെ പപ്പാതിയായിട്ട് മുറിച്ചെടുക്കുവോ? 495 00:40:47,504 --> 00:40:49,527 ആരാണോ ആദ്യം അവനെ പിടിക്കുന്നത്, അവനവർക്ക് സ്വന്തം. 496 00:40:50,340 --> 00:40:54,511 അതായത് അവനെ ഞാൻ പിടിച്ചാൽ, എനിക്കവനെ അറസ്റ്റ് ചെയ്യാം... 497 00:40:55,575 --> 00:40:57,243 ...ഇനി നീയാണവനെ പിടിക്കുന്നതെങ്കിൽ, അവന്റെ കാര്യം ഗോവിന്ദ, ശരിയല്ലേ? 498 00:40:58,348 --> 00:41:00,017 ആത്മവിശ്വാസമുണ്ടേൽ ഒന്ന് കളിച്ച് നോക്ക്. 499 00:41:10,256 --> 00:41:12,050 ഓക്കേ, ഡീൽ. 500 00:41:13,343 --> 00:41:15,491 നീയിതിന് ദുഖിക്കേണ്ടി വരും. 501 00:41:20,329 --> 00:41:21,330 കാണാനൊക്കെ കൊള്ളാം. 502 00:41:23,061 --> 00:41:24,124 ഇവനെന്ത് പ്രായം കാണും? 503 00:41:25,584 --> 00:41:27,315 ഒരു മുപ്പത് മുപ്പത്തഞ്ച് കാണും. 504 00:41:27,795 --> 00:41:30,068 അവിടെ ഇരുട്ടും മഴയുമൊക്കെയായിരുന്നു, അതുകൊണ്ട് വലിയ ഉറപ്പൊന്നുമില്ല. 505 00:41:30,756 --> 00:41:32,591 എന്നെ ബന്ധപ്പെടാൻ ഇതുപയോഗിച്ചാൽ മതി. 506 00:41:36,115 --> 00:41:39,911 ഒരു ഗ്യാങ്സ്റ്ററും ഒരു പോലീസുകാരനും കൂടി ചേർന്ന് ഒരു ചെകുത്താനെ പിടിക്കാൻ പോകുന്നു... 507 00:41:39,911 --> 00:41:41,788 ...എന്ത് വിരോധാഭാസാണല്ലേ! 508 00:41:53,028 --> 00:41:56,636 "ഒരു ഗ്യാങ്സ്റ്ററും ഒരു പോലീസുകാരനും കൂടി ചേർന്ന് ഒരു ചെകുത്താനെ പിടിക്കാൻ പോകുന്നു..." 509 00:41:56,761 --> 00:41:58,596 "...എന്ത് വിരോധാഭാസാണല്ലേ!" 510 00:41:59,827 --> 00:42:01,203 പന്ന നായിന്റെ മോനെ... 511 00:42:01,245 --> 00:42:04,498 നമ്മളിപ്പോ ഒരേ ബോട്ടിൽ യാത്ര ചെയ്യുന്നവരായത് കൊണ്ട് എനിക്കെന്റെ സുരക്ഷ കൂടി നോക്കണം. 512 00:42:05,228 --> 00:42:07,272 നമുക്കൊരു കരാറെഴുതി ഒപ്പിടാനൊന്നും പറ്റില്ലല്ലോ, ശരിയല്ലേ? 513 00:42:11,713 --> 00:42:15,592 അപ്പൊ, നീയിതെല്ലാം നന്നായിട്ട് ആലോചിച്ചിട്ട് തന്നെയാണ്. 514 00:42:18,783 --> 00:42:19,763 അവന്റെയൊരു റെക്കോർഡ്! 515 00:42:24,643 --> 00:42:28,042 നീയെന്താടാ കരുതിയേ, എന്നെയങ്ങ് ബ്ലാക്‌മെയ്ൽ ചെയ്ത് ഒണ്ടാക്കി കളയാമെന്നോ! 516 00:42:30,691 --> 00:42:32,943 ഇതുകൊണ്ടാണ് ഞാനീ പൊലീസുകാരെ വിശ്വസിക്കാത്തത്. 517 00:42:48,563 --> 00:42:52,734 ഞാനല്പം താഴ്ന്നു തന്നപ്പോ നീയെന്റെ തലേൽ കേറിയിരുന്നു നെരങ്ങുന്നോ? 518 00:42:52,796 --> 00:42:54,256 പന്നക്കഴുവേറീടെ മോനെ... 519 00:42:54,402 --> 00:42:58,927 ...ഇതെല്ലാം അവസാനിച്ച ശേഷം ആദ്യം ഞാൻ പൂട്ടുന്നത് നിന്നെയായിരിക്കും, കേട്ടോടാ! 520 00:43:03,328 --> 00:43:05,288 ജങ് ഡോങ്-സൂവിനെ കുത്തിയത് അവനാ. 521 00:43:05,642 --> 00:43:09,396 സിന്റാഞ്ചിനിൽ നടന്ന കൊലപാതകത്തിന് പിന്നിലും അവനാണ്. 522 00:43:10,022 --> 00:43:11,482 ഇതെല്ലാം അർത്ഥമാക്കുന്നതെന്താന്ന് അറിയാമോ? 523 00:43:11,482 --> 00:43:13,796 കാര്യങ്ങളൊക്കെ വിചാരിച്ച രീതിയിൽ നടന്നാൽ, ഒരേ സമയം നമുക്ക് 5 കേസുകൾ സോൾവ് ചെയ്യാൻ പറ്റും. 524 00:43:16,570 --> 00:43:18,655 പുരുഷൻ, മുപ്പത്തഞ്ചിനടുത്ത് പ്രായം, ആവറേജ് പൊക്കം. 525 00:43:18,676 --> 00:43:21,658 അവന്റെ രീതി വെച്ച് അവൻ രാത്രിയിലാണ് വേട്ടയ്ക്കിറങ്ങാറ്. 526 00:43:21,992 --> 00:43:25,225 അവന്റെ ഇര ആരെന്നുള്ളതൊന്നും അവന് പ്രശ്‌നമേയല്ല, പക്ഷേ അതിനുപയോഗിക്കുന്ന ആയുധം കത്തിയാണ്. 527 00:43:25,308 --> 00:43:26,038 ഇത് നിങ്ങൾക്ക് വേണ്ടിയുള്ളതാ. 528 00:43:26,893 --> 00:43:29,896 അവനെ പിടിക്കാനുള്ള താക്കോൽ അവൻ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന ആ കത്തിയാണ്. 529 00:43:30,939 --> 00:43:33,024 മറ്റ് സൂചനകളൊന്നും ഇതുവരെയില്ല. 530 00:43:38,133 --> 00:43:39,572 ഞാൻ ഡിറ്റക്ടീവ് ജിയോങ്ങുമായി ഒരു കരാർ ഉണ്ടാക്കി. 531 00:43:39,572 --> 00:43:40,552 നമ്മളവനെ ഒരുമിച്ച് പിടിക്കും. 532 00:43:41,220 --> 00:43:42,617 പക്ഷേ, നമ്മളിക്കാര്യം ചീഫിനോട് പറയാൻ പോണില്ല. 533 00:43:42,617 --> 00:43:44,390 നമ്മളിങ്ങനെ ഒരു പോലീസുകാരനെ വിശ്വസിക്കും? 534 00:43:44,452 --> 00:43:46,120 ഈ ഗുണ്ടായിസം നടത്തി ജീവിക്കുന്നവന്മാരെയൊക്കെ എങ്ങനെ വിശ്വസിക്കും? 535 00:43:46,350 --> 00:43:47,518 അതിനാരവനെ വിശ്വസിക്കുന്നു? 536 00:43:47,935 --> 00:43:50,145 കുറ്റവാളിയെ പിടിക്കാൻ വേണ്ടി നമ്മളവന്റെ ആൾബലം ഉപയോഗിക്കുന്നു, അത്രതന്നെ. 537 00:43:50,145 --> 00:43:52,543 ഇത് നമ്മളെക്കൊണ്ട് മാത്രം കൈകാര്യം ചെയ്യാൻ പറ്റുന്ന കേസല്ല. 538 00:43:52,731 --> 00:43:54,087 നമ്മൾ പ്രോസിക്യൂട്ടറെ വിവരം അറിയിക്കണം. 539 00:43:54,087 --> 00:43:55,401 എന്നിട്ടോ? 540 00:43:55,401 --> 00:43:57,111 മേജർ കേസ് സ്‌ക്വാഡ് ഈ കേസ് ഏറ്റെടുക്കും. 541 00:43:57,319 --> 00:44:00,552 മാധ്യമങ്ങള് വരും, പേര് അവന്മാര് കൊണ്ട് പോകും. 542 00:44:00,760 --> 00:44:03,992 മാത്രമല്ല, ചീഫ് ജാങിനെ സംരക്ഷിക്കുന്നുണ്ട്. 543 00:44:04,201 --> 00:44:06,599 അതുകൊണ്ട് ഈ കേസ് സോൾവ് ചെയ്യാനുള്ള ഏക മാർഗ്ഗം ഇതാണ്. 544 00:44:06,933 --> 00:44:09,540 മാത്രമല്ല, നമുക്ക് ചീഫിനേയും ഇതിൽ കുരുക്കാം. 545 00:44:09,727 --> 00:44:13,544 ജങ് ഡോങ്-സൂ അവന്റെ മുഖം കണ്ടിട്ടുണ്ട്, പോരാത്തതിന് അവന്റെ കാറും കണ്ടെത്തിയിട്ടുണ്ട്. 546 00:44:13,585 --> 00:44:15,462 നമുക്കൊരു പെയിന്റിംഗ് കൊണ്ട് മാത്രം അവനെ കണ്ടെത്താനാവില്ല. 547 00:44:15,796 --> 00:44:17,756 നമുക്ക് ഫോറൻസികിന്റെ സഹായം വേണം. 548 00:44:17,881 --> 00:44:20,968 കൊലയാളിയെ കണ്ടെത്താൻ നമ്മളവരെ സഹായിക്കും... 549 00:44:21,176 --> 00:44:23,074 ...ഒടുവിൽ അവസാന നിമിഷം നമ്മൾ കളം മാറുന്നു. 550 00:44:23,126 --> 00:44:26,932 എന്റെ ആവശ്യം കഴിയുന്നത് വരെ ഞാനവരെ ഉപയോഗിക്കും. 551 00:44:37,880 --> 00:44:39,674 നമ്മളും ഗവണ്മെന്റിന് ടാക്സ് കൊടുക്കുന്നവര് തന്നെയല്ലേ! 552 00:44:40,404 --> 00:44:42,656 വല്ലപ്പോഴും അവരും നമ്മളെയൊന്ന് സഹായിക്കട്ടെന്നേ. 553 00:44:48,016 --> 00:44:50,873 പുറത്ത് നിന്ന് നോക്കുമ്പോൾ ഇതൊരു ഉപേക്ഷിക്കപ്പെട്ട കോൾഡ് സ്റ്റോർ പോലെ തോന്നും... 554 00:44:51,144 --> 00:44:53,938 ...പക്ഷേ അകത്തവന്മാർ ആയിരക്കണക്കിന് സ്ലോട്ട് മെഷീൻസാണ് ഉണ്ടാക്കി... 555 00:44:54,251 --> 00:44:55,753 രാജ്യത്താകമാനം വിതരണം ചെയ്യുന്നത്. 556 00:44:55,753 --> 00:44:56,962 കഴുവേറികൾ.. 557 00:45:05,721 --> 00:45:07,181 എന്തേലും കിട്ടുമോന്ന് നോക്ക്. 558 00:45:07,285 --> 00:45:10,934 സാധാരണയായി മുടിയും, ഫിംഗർ പ്രിന്റുമാണ് വേണ്ടത്, ഇനിയവൻ വിട്ട വളി കിട്ടുവാണേൽ അതും ശേഖരിച്ചേക്കാം, പോരേ? 559 00:45:11,414 --> 00:45:13,687 എന്ത് കിട്ടിയാലും വേണ്ടില്ല. പക്ഷേ എന്തേലും കിട്ടിയേ പറ്റൂ. 560 00:45:13,896 --> 00:45:15,752 ഓരോ മുക്കും മൂലയും പരിശോധിക്കണം. 561 00:45:15,793 --> 00:45:17,462 എന്നാ, തുടങ്ങിക്കോ. 562 00:45:18,776 --> 00:45:21,507 തൽക്കാലം വൃത്തികെട്ട പണികളൊക്കെ നമുക്ക് ജങ് ഡോങ്-സൂവിനെ ഏല്പിക്കാം.. 563 00:45:21,820 --> 00:45:24,490 എന്നിട്ട് നമുക്കീ അടുത്ത് നടന്ന കേസുകളിൽ ശ്രദ്ധ കൊടുക്കാം. 564 00:45:24,802 --> 00:45:27,931 ഇത് ഹൈവേയിൽ നിന്നെടുത്ത സെക്യൂരിറ്റി ക്യാമറ ഫൂട്ടേജുകളാണ്. 565 00:45:28,014 --> 00:45:29,244 നമുക്ക് അവന്റെ രീതികൾ ഒന്ന് നോക്കാം. 566 00:45:29,369 --> 00:45:32,706 അടുത്ത് നടന്ന എല്ലാ കൊലപാതകങ്ങൾക്കും അവനൊരു വാഹനം ഉപയോഗിച്ചിട്ടുണ്ട്. 567 00:45:33,144 --> 00:45:35,313 എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് കൊണ്ടാണ് അവനെ കണ്ടെത്താൻ നമുക്കിത്ര ബുദ്ധിമുട്ട്. 568 00:45:36,794 --> 00:45:41,694 നമുക്കറിയാവുന്ന നാല് കൊലപാതങ്ങൾ മാത്രമേ ഇതുവരെയുള്ളെങ്കിലും, അതിൽക്കൂടുതൽ ഉണ്ടാകാനും സാധ്യതയുണ്ട്. 569 00:45:41,840 --> 00:45:44,301 അടുത്തിടെ നടന്ന എല്ലാ കൊലപാതകങ്ങളും നോക്കണം. 570 00:45:44,468 --> 00:45:46,178 അതിൽ ഒരു സീരിയൽ കില്ലിങ്ങിന്റെ രീതി വരുന്ന ഏതെങ്കിലും ഉണ്ടെങ്കിൽ ഉടനെ എന്നെ അറിയിക്കണം. 571 00:45:46,532 --> 00:45:48,013 അറിഞ്ഞിടത്തോളം ഇവനാളൊരു സൈക്കോയാണ്. 572 00:45:48,680 --> 00:45:51,913 എപ്പോ, എന്ത്, എങ്ങനെ ചെയ്യുമെന്ന് ആർക്കും പറയാൻ പറ്റത്തില്ല. 573 00:45:52,288 --> 00:45:53,811 അതുകൊണ്ട് മറ്റ് ഏരിയകളിലെ കേസുകൾ കൂടിയൊന്ന് പരിശോധിക്കണം. 574 00:45:54,082 --> 00:45:54,812 ഓക്കെ? 575 00:45:55,145 --> 00:45:56,292 ഓക്കെ. 576 00:46:02,423 --> 00:46:05,260 ഈ കേസ് അവസാനിക്കുന്നതോട് കൂടി നമ്മളാ ഗ്യാങ്സ്റ്റേഴ്സിനെക്കൂടിയങ്ങ് പൂട്ടും. 577 00:46:05,343 --> 00:46:06,281 ഈ പ്ലാൻ പൊളിക്കും. 578 00:46:08,700 --> 00:46:10,723 അവനെ പിടിക്കേണ്ടത് നമ്മുടെ ആവശ്യം തന്നെയാണ്. 579 00:46:12,475 --> 00:46:14,561 പക്ഷേ, അതിന് മുൻപ് നമുക്ക് സാങ്-ഡൂവിനൊരു യാത്രയയപ്പ് കൊടുക്കണം. 580 00:47:12,118 --> 00:47:13,098 പരട്ടേ! 581 00:47:18,374 --> 00:47:19,354 നിനക്കെന്താ വട്ടാണോ? 582 00:47:19,897 --> 00:47:21,502 നീയിവിടെന്താ ചെയ്യുന്നേ? 583 00:47:22,795 --> 00:47:24,088 നീയെന്താ കരുതിയിരിക്കുന്നേ? 584 00:47:24,943 --> 00:47:25,694 ഞാൻ നിന്നെ കാത്ത് നിന്നതാ. 585 00:47:27,905 --> 00:47:29,052 നീയെന്റെ നടുവൊടിച്ചെന്നാ തോന്നുന്നേ! 586 00:47:29,406 --> 00:47:31,022 മേലാൽ എന്നെ പേടിപ്പിക്കാൻ നിന്നേക്കരുത്. 587 00:47:31,033 --> 00:47:32,493 ഒരു നിമിഷത്തേക്ക് എന്റെ നല്ല ജീവനങ്ങ് പോയി. 588 00:47:33,786 --> 00:47:34,641 കുറച്ച് തന്നേ. 589 00:47:40,563 --> 00:47:41,439 അതേയ്, 590 00:47:41,439 --> 00:47:42,857 നിനക്കിതൊന്ന് നോക്കാൻ പറ്റുവോ? 591 00:47:43,274 --> 00:47:44,108 കുറച്ച് അത്യാവശ്യമാണ്. 592 00:47:44,588 --> 00:47:45,401 എന്തായിത്? 593 00:47:46,361 --> 00:47:47,695 കാര്യായിട്ടൊന്നുമില്ല. 594 00:47:47,758 --> 00:47:49,927 കുറച്ച് മുടിയും, ബ്ലഡ്‌ സാമ്പിളുമാ. 595 00:47:50,000 --> 00:47:51,220 ഇതാരുടേയാണെന്നൊന്ന് നോക്കിപ്പറ. 596 00:47:51,449 --> 00:47:52,533 ജിയോങ് ടീ-സൂക്ക്... 597 00:47:54,202 --> 00:47:56,621 ...നിനക്കെന്താ പറ്റിയേ? നീ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ! 598 00:47:59,916 --> 00:48:02,001 ഇതൊരു വൃത്തികെട്ട ലോകമാണ്. 599 00:48:03,357 --> 00:48:05,088 ഇവിടെ എനിക്കെന്റെ കടമ നിർവ്വഹിക്കണമെങ്കിൽ എനിക്കും അല്പം വൃത്തികേടുകൾ കാണിക്കേണ്ടി വരും. 600 00:48:22,605 --> 00:48:23,940 ഇത് വിചിത്രമായിരിക്കുന്നല്ലോ! 601 00:48:25,233 --> 00:48:27,068 കൊലയാളി നമുക്ക് വേണ്ടി അവന്റെ ആയുധം ഉപേക്ഷിച്ചു പോയിരിക്കുന്നു. 602 00:48:28,653 --> 00:48:31,051 കുറ്റവാളികളിങ്ങനെ പെരുകിക്കൊണ്ടിരിക്കുന്നു, എന്നാ പോലീസുകാർക്ക് ഒരു സൂചനയുമില്ല. 603 00:48:31,802 --> 00:48:33,825 കഴിവുകെട്ട കൊറേയെണ്ണം. 604 00:48:36,640 --> 00:48:39,789 കണ്ടോ! ഇന്നൊരു ഗ്യാങ്സ്റ്ററാണ് തട്ടിപ്പോയിരിക്കുന്നത്. 605 00:48:40,290 --> 00:48:41,165 നീയൊക്കെ എന്താ ഒണ്ടാക്കാൻ പോണേ! 606 00:48:43,334 --> 00:48:44,586 നീയൊക്കെ എന്താ ഒണ്ടാക്കാൻ പോണേന്ന്!? 607 00:48:44,752 --> 00:48:47,401 നിന്റെയൊക്കെ നാവിറങ്ങിപ്പോയോടാ? 608 00:48:47,505 --> 00:48:51,405 സാങ്-ഡൂവിന്റെ കേസ് ഞാൻ യൂണിറ്റ് രണ്ടിനെ ഏൽപ്പിക്കാം. 609 00:48:51,509 --> 00:48:52,865 അവരത് അന്വേഷിച്ചോളും. 610 00:48:53,115 --> 00:48:54,053 നിനക്കൊന്നും ഇനിയും മനസ്സിലായില്ലേ? 611 00:48:55,159 --> 00:48:57,849 വെറുതെ കമ്പ്യൂട്ടറിന്റെ മുന്നിൽ കുത്തിയിരിക്കാതെ പുറത്തിറങ്ങി അന്വേഷിക്കണമെന്ന്. 612 00:48:58,516 --> 00:48:59,017 ഇറങ്ങിക്കോ! 613 00:49:00,393 --> 00:49:01,915 ഇറങ്ങിപ്പോയന്വേഷിക്കാൻ! 614 00:49:03,208 --> 00:49:07,504 കേസിന് സഹായകമാകുന്ന എന്തെങ്കിലും തുമ്പുമായിട്ടല്ലാതെ ഒരുത്തനും ഇങ്ങോട്ട് കേറിപ്പോകരുത്. 615 00:49:09,777 --> 00:49:11,779 ഡാ.. നീയെന്താ ഇങ്ങനെ ചത്ത കണക്ക് നടക്കുന്നേ? 616 00:49:11,821 --> 00:49:12,718 അനങ്ങി നടക്കെടാ! 617 00:49:13,052 --> 00:49:14,032 ആ, പറഞ്ഞോ! 618 00:49:14,178 --> 00:49:14,824 ഡാ! 619 00:49:15,512 --> 00:49:16,638 നീ ചാവാനുള്ള പുറപ്പാടാണോ? 620 00:49:16,659 --> 00:49:17,493 എന്താ, എന്തുപറ്റി? 621 00:49:17,744 --> 00:49:19,016 ഇതിൽ കാര്യമായിട്ടൊന്നും ഇല്ലാന്ന് പറഞ്ഞിട്ട്. 622 00:49:19,266 --> 00:49:20,976 നീ തന്ന സാമ്പിൾ ഞാൻ പരിശോധിച്ചു... 623 00:49:21,623 --> 00:49:22,644 ...വിശ്വസിക്കാൻ കഴിയുന്നില്ല. 624 00:49:22,686 --> 00:49:24,459 എന്താന്ന് വെച്ചാൽ നീ കാര്യം പറ. 625 00:49:24,480 --> 00:49:29,088 അടുത്തിടെ നടന്ന കൊലപാതകങ്ങളിലെ എല്ലാ ഇരകളുടെയും DNA നീ തന്ന സാമ്പിളുകളുമായി മാച്ചാവുന്നുണ്ട്. 626 00:49:29,318 --> 00:49:29,693 ശരിക്കും? 627 00:49:32,154 --> 00:49:33,197 വേറെന്തെങ്കിലും? 628 00:49:33,718 --> 00:49:35,365 ഇരകളുടേതല്ലാത്ത ഏതെങ്കിലും DNA യോ മറ്റോ? 629 00:49:35,553 --> 00:49:36,075 ഇല്ല... 630 00:49:36,158 --> 00:49:37,785 അങ്ങനെ വരാൻ വഴിയില്ലല്ലോ! 631 00:49:38,160 --> 00:49:39,286 നീ ശരിക്ക് നോക്കിയായിരുന്നോ? 632 00:49:39,286 --> 00:49:40,412 നോക്കിയെന്നേ! 633 00:49:40,516 --> 00:49:42,143 പക്ഷേ, അതൊന്നുമല്ല ഇപ്പൊ ഇവിടുത്തെ വിഷയം. 634 00:49:42,227 --> 00:49:43,957 നമുക്ക് വലിയൊരു പ്രശ്നമുണ്ട്. 635 00:49:44,020 --> 00:49:44,854 ഒരു സെക്കന്റ്‌... ഒരു സെക്കന്റ്‌... 636 00:49:48,650 --> 00:49:49,505 പറ. 637 00:49:49,671 --> 00:49:53,196 അടുത്തിടെ നടന്ന എല്ലാ കൊലപാതകങ്ങളുടേയും DNA... 638 00:49:53,456 --> 00:49:56,241 ...സാങ്-ഡൂ മർഡർ കേസിൽ ഉപയോഗിച്ചിരിക്കുന്ന കത്തിയിൽ നിന്നും ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്. 639 00:49:56,241 --> 00:49:56,720 എന്താ? 640 00:49:57,262 --> 00:49:59,014 എന്നുവെച്ചാൽ ഒരാള് തന്നെയാണ് ഇതെല്ലാം ചെയ്തിരിക്കുന്നത്. 641 00:49:59,702 --> 00:50:03,018 അതുകൊണ്ട് ഇതെല്ലാം ഔദ്യോഗികമായി സീരിയൽ കില്ലർ കേസുകളുടെ കൂട്ടത്തിൽ വരും. 642 00:50:04,666 --> 00:50:05,250 എനിക്ക് പോണം. 643 00:50:08,753 --> 00:50:11,589 ഡാ, ജങ് ഡോങ്-സൂ! 644 00:50:12,715 --> 00:50:13,925 അത് നീയായിരുന്നല്ലേ! 645 00:50:16,469 --> 00:50:17,929 ഞാൻ പിന്നെ വിളിക്കാം. 646 00:50:17,929 --> 00:50:19,347 പറയെടാ, നായീന്റെ മോനെ! 647 00:50:24,873 --> 00:50:26,104 തായോളി! 648 00:50:42,161 --> 00:50:44,122 അവൻ വീണ്ടും വലിഞ്ഞു കേറി വന്നിട്ടുണ്ട്. 649 00:50:45,602 --> 00:50:47,062 ഇത്തവണ അവനെന്റെ വീട്ടിൽ കേറി വന്നു. 650 00:50:48,230 --> 00:50:50,128 വേറെയാരാ, നിങ്ങടെയൊരു ഡിറ്റക്റ്റീവ്. 651 00:50:50,399 --> 00:50:51,421 നമുക്ക് പിന്നെ സംസാരിക്കാം. 652 00:50:55,592 --> 00:50:58,928 പോലീസുകാരൊക്കെ നിനക്ക് കൊടിപിടിക്കയാണല്ലേ? ഈ നാടൊരിക്കലും നന്നാവാൻ പോണില്ല. 653 00:51:01,055 --> 00:51:02,411 അപ്പൊ, നീയൊരു പൊലീസല്ലേ? 654 00:51:08,250 --> 00:51:09,314 പറയെടാ, മൈരേ... 655 00:51:10,189 --> 00:51:11,649 നീയല്ലേ സാങ്-ഡൂവിനെ കൊന്നത്? 656 00:51:14,923 --> 00:51:16,133 അതെ, ഞാനാണ് കൊന്നത്. 657 00:51:23,182 --> 00:51:25,851 നിന്നെയൊക്കെ വിശ്വസിച്ച എന്നെപ്പറഞ്ഞാൽ മതി. 658 00:51:28,458 --> 00:51:30,001 നീയെന്നെ വിശ്വസിച്ചെന്നോ? 659 00:51:31,106 --> 00:51:32,691 വെറുതെ തമാശ പറയല്ലേ, അനിയാ! 660 00:51:33,442 --> 00:51:35,027 ഇപ്പൊഴും ഒന്നും മാറിയിട്ടില്ല. 661 00:51:35,381 --> 00:51:37,467 നമുക്കൊരുമിച്ച് നിന്നുകൊണ്ട് തന്നെ അവനെ പിടിക്കാം. 662 00:51:38,009 --> 00:51:38,697 മനസ്സിലായോ? 663 00:51:42,472 --> 00:51:43,306 ഡാ... 664 00:51:45,600 --> 00:51:47,289 ഇതെല്ലാം ഒന്നവസാനിക്കട്ടെ. 665 00:51:47,790 --> 00:51:50,438 നിനക്കുള്ള പണി ഞാൻ തരുന്നുണ്ട്. 666 00:51:54,213 --> 00:51:55,464 നീയെന്താന്ന് വെച്ചാൽ ചെയ്! 667 00:52:00,302 --> 00:52:03,639 ഈ വർഷം ജൂലൈ മുതൽ നടന്ന കൊലപാതകങ്ങളെല്ലാം തന്നെ... 668 00:52:03,826 --> 00:52:06,412 ...ഒടുവിൽ ഒരു കൊലപാതക പരമ്പരയുടെ ഭാഗമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. 669 00:52:06,454 --> 00:52:12,189 പൊലീസിന് ഇതുവരെയും കാര്യമായ തുമ്പൊന്നും കണ്ടെത്താൻ കഴിയാത്തതിനാൽ, ഷിയോനാൻ പോലീസിനൊപ്പം... 670 00:52:12,252 --> 00:52:15,734 ...സൗത്ത് ചുങ്-ചോങ് സ്റ്റേഷനിലെ മേജർ കേസ് സ്‌ക്വാഡും കൂടി ചേർന്നുകൊണ്ടായിരിക്കും ഇനിമുതൽ ഈ കേസ് അന്വേഷിക്കുക. 671 00:52:15,734 --> 00:52:19,217 കേസുകൾ കൈകാര്യം ചെയ്യുന്നത് പോലീസ് സേനയിലെ വിവിധ പ്രാദേശിക വകുപ്പുകളാണെങ്കിലും... 672 00:52:19,634 --> 00:52:22,220 ...അന്വേഷണം കേന്ദ്രീകരിക്കുന്നതോട് കൂടി ഉടൻതന്നെ ഇതിനെല്ലാം... 673 00:52:22,616 --> 00:52:27,934 ...ഒരു പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. 674 00:52:27,934 --> 00:52:32,209 കൂടുതൽ വിവരങ്ങളുമായി ഞങ്ങളുടെ പ്രധിനിധി ജാബി ക്വേ ലൈവിൽ ചേരുന്നു. 675 00:52:35,191 --> 00:52:36,547 നിങ്ങൾ നേരത്തെയാണല്ലോ! 676 00:52:37,214 --> 00:52:37,840 ഇതിലേ.. 677 00:52:47,266 --> 00:52:50,519 "ഞാനിപ്പോൾ നിൽക്കുന്നത് കൃത്യം നടന്ന ഏസ് ഹോട്ടലിന് മുന്നിലായിട്ടാണ്." 678 00:52:50,978 --> 00:52:54,565 "കൊല്ലപ്പെട്ട ഹുർ സാങ്-ഡൂ, സൗത്ത് ചുങ് ഷോങ് പ്രവിശ്യയിലെ തന്നെ ഒരു പ്രധാനപ്പെട്ട ഗാങ്ങിന്റെ തലവനാണ്. ഇതൊരു ഗ്യാങ് വാറാണെന്നും..." 679 00:52:54,773 --> 00:52:58,026 തുടക്കത്തിൽ തന്നെ നിങ്ങളീ കേസ് ഞങ്ങൾക്ക് കൈമാറിയിരുന്നേൽ... 680 00:52:58,068 --> 00:52:59,507 ...നമുക്കിപ്പൊ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലായിരുന്നു. 681 00:53:00,425 --> 00:53:02,948 കൊലപാതകമെന്ന് പറയുന്നത് വെറും കുട്ടിക്കളിയല്ല. 682 00:53:03,344 --> 00:53:06,598 നീയൊക്കെക്കൂടി ഈ അന്വേഷണം ആകെ ചളകൊളമാക്കി വെച്ചിട്ടുണ്ട്. 683 00:53:07,682 --> 00:53:11,227 നീയൊക്കെ ഇങ്ങനെയാണോ മറ്റൊരു സ്ഥലത്ത് വന്നു നിന്ന് പെരുമാറുന്നേ? 684 00:53:12,812 --> 00:53:13,730 നിന്റെ പ്രശ്നമെന്താടാ കോപ്പേ? 685 00:53:14,063 --> 00:53:15,085 ഞാൻ തെറ്റായിട്ടൊന്നും പറഞ്ഞില്ലല്ലോ! 686 00:53:15,377 --> 00:53:16,128 കോപ്പെന്നോ? 687 00:53:17,045 --> 00:53:19,173 നീയാരോടാ സംസാരിക്കുന്നതെന്നറിയാമോടാ? 688 00:53:27,827 --> 00:53:31,769 "സംഭവ സ്ഥലത്ത് നിന്നും കിട്ടിയ കൊലയാളിയുടെ കത്തിയിൽ നിന്നും ലഭിച്ച DNA..." 689 00:53:32,102 --> 00:53:36,210 "...കൊല്ലപ്പെട്ട മറ്റ് ഇരകളുടെയാണെന്ന് തിരിച്ചറിഞ്ഞതിനാൽ... " 690 00:53:36,523 --> 00:53:40,882 "ഒരാൾ തന്നെയാണ് ഈ കൃത്യങ്ങളെല്ലാം നടത്തിയിരിക്കുന്നത് എന്ന നിഗമനത്തിലാണ്" 691 00:53:40,965 --> 00:53:45,553 "ഇപ്പോൾ ലോ എൻഫോഴ്‌സ്‌മെന്റ് ടീമും എത്തിച്ചേർന്നിരിക്കുന്നത്." 692 00:53:47,096 --> 00:53:48,765 പക്ഷേ, അത് ഞാനല്ല ചെയ്തത്. 693 00:53:48,952 --> 00:53:53,207 "ടാസ്ക് ഫോഴ്‌സിനോടൊപ്പം തന്നെ, മേജർ കേസ് സ്‌ക്വാഡും," 694 00:53:53,332 --> 00:54:00,068 "ഹോമിസൈഡ് യൂണിറ്റും, ഇവരെക്കൂടാതെ" 695 00:54:00,672 --> 00:54:03,279 "രാജ്യത്തെ തന്നെ മികച്ച ക്രിമിനൽ പ്രൊഫൈലറും" 696 00:54:03,300 --> 00:54:05,323 "വിവിധ മേഖലകളിൽ നിന്നുള്ള ഫോറൻസിക് വിദഗ്ധരും കൂടി ഈ കേസന്വേഷണത്തിൽ പങ്കെടുക്കുന്നുണ്ട്." 697 00:54:08,701 --> 00:54:12,017 "ഹൂർ സാങ്-ഡൂവിന്റെ സംസ്കാര ചടങ്ങിൽ ഗ്യാങ്ങുകൾ തമ്മിലുള്ള സംഘർഷം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, പോലീസ് ജാഗ്രത പാലിക്കും." 698 00:54:27,825 --> 00:54:29,138 നിങ്ങളിവിടെ വരുമെന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല. 699 00:54:31,558 --> 00:54:34,227 അവനെന്റെ സുഹൃത്താണ്... ഞാനുറപ്പായും വന്നിരിക്കും. 700 00:54:44,251 --> 00:54:56,251 എംസോണ്‍ റിലീസ് - http://www.malayalamsubtitles.org/ www.facebook.com/msonepage 701 00:55:18,855 --> 00:55:19,460 ഹലോ. 702 00:55:19,543 --> 00:55:21,024 നീയിപ്പോ ഇവിടെത്തണം. 703 00:55:21,211 --> 00:55:22,692 ഞാനെന്തിന് വരണം? 704 00:55:22,734 --> 00:55:25,799 നീയുണ്ടാക്കി വെച്ച കുഴപ്പങ്ങളെല്ലാം ഉടനെ തന്നെ തീർക്കണം! വേഗം വരാൻ നോക്ക്. 705 00:55:40,293 --> 00:55:41,106 നിങ്ങൾ? 706 00:55:56,434 --> 00:56:00,104 "മറ്റാരോ എന്റെ കത്തിയുപയോഗിച്ച്, ഹുർ സാങ്-ഡൂവിനെ കൊലപ്പെടുത്തി." 707 00:57:00,456 --> 00:57:03,167 നിനക്കവനെ പിടക്കണമെന്നുണ്ടേൽ ഉപയോഗമുള്ള വല്ലതും കണ്ടെത്താൻ നോക്ക്. 708 00:57:03,501 --> 00:57:07,359 നമുക്ക് മുന്നേ മേജർ കേസ് സ്‌ക്വാഡ് അവനെ കണ്ടെത്തിയാൽ നമ്മൾ രണ്ടും മൂഞ്ചും. 709 00:57:09,737 --> 00:57:12,010 ഇതാണോ നീ നിന്റെ ജീവിത കാലം മുഴുവൻ ചെയ്യുന്നേ? 710 00:57:13,115 --> 00:57:15,388 കഷ്ടം തന്നനിയാ, നിങ്ങൾ പോലീസുകാരുടെ കാര്യം. 711 00:57:16,306 --> 00:57:18,600 അത്രയ്ക്ക് കഷ്ടം തോന്നുന്നേൽ ഈ ഗുണ്ടാ പരിപാടിയങ്ങ് നിർത്തിയേക്ക്. 712 00:57:19,037 --> 00:57:21,185 ഞങ്ങളെപ്പോലുള്ള ക്രിമിനൽസുള്ളതുകൊണ്ടാ നിങ്ങളൊക്കെ കഞ്ഞി കുടിച്ചു പോണത്. 713 00:57:22,145 --> 00:57:25,002 ജീവിതം അങ്ങനെയാണ്. ചിലര് കുറ്റം ചെയ്യും, ചിലരവരെ പിടിക്കും. 714 00:57:25,732 --> 00:57:28,359 അതെ, ചിലര് മുതുകത്ത് കുത്തും. 715 00:57:28,443 --> 00:57:30,424 ആ പന്നീടെ മോനെന്നെ പിന്നീന്നാ കുത്തിയത്... 716 00:57:31,050 --> 00:57:33,343 എന്നിട്ടും ഞാനവന്റെ കത്തി മേടിച്ച് അവനിട്ട് തിരിച്ചു കുത്തി. 717 00:57:33,364 --> 00:57:34,386 ഏയ്‌, നിർത്തിയേ! 718 00:57:34,887 --> 00:57:35,491 എന്താ? 719 00:57:36,034 --> 00:57:37,347 നീയവനെ കുത്തിയെന്നല്ലേ പറഞ്ഞേ? 720 00:57:37,347 --> 00:57:38,098 അതെ, എന്താ? 721 00:57:38,411 --> 00:57:40,121 എന്നാ, നമുക്ക് കിട്ടിയെന്നാ തോന്നുന്നേ. 722 00:57:50,944 --> 00:57:52,321 ഇതെന്ത് മൈര്? 723 00:58:16,199 --> 00:58:17,930 എടാ ഡോങ്-സൂ, ഇതെന്താടാ പുല്ലേ? 724 00:58:17,992 --> 00:58:19,244 ഇവന്മാരൊക്കെ ആരാ? 725 00:59:13,256 --> 00:59:14,716 മാറടാ! 726 00:59:40,554 --> 00:59:42,222 ചാവ്, മൈരേ! 727 01:00:29,353 --> 01:00:31,209 ഹേയ്! ഹേയ്! 728 01:00:38,758 --> 01:00:40,697 ടാ, പുല്ലേ! 729 01:00:43,951 --> 01:00:44,993 മതി, നിർത്ത്, അവൻ മരിച്ചു കഴിഞ്ഞു. 730 01:00:46,412 --> 01:00:48,142 നീ പൊയ്ക്കോ, ഇത് ഞാൻ നോക്കിക്കോളാം. 731 01:00:48,414 --> 01:00:50,436 അവന്‌ കുഴപ്പമൊന്നുമില്ല. 732 01:00:50,645 --> 01:00:53,398 കുറച്ച് രക്തം പോയിട്ടുണ്ട്, അത്രേയുള്ളൂ. 733 01:00:53,648 --> 01:00:54,920 കുറച്ച് രക്തം.. പോയിട്ടുണ്ട്.. 734 01:00:54,941 --> 01:00:57,110 നിന്നോട് പോകാനല്ലേ, പറഞ്ഞത്! 735 01:01:13,397 --> 01:01:16,379 "കുറ്റവാളിയെ തിരിച്ചറിയാനുള്ള മതിയായ തെളിവുകൾ പൊലീസിന് ലഭിച്ചുവെന്നും..." 736 01:01:16,483 --> 01:01:20,133 ...ഇനി ഏതുനിമിഷവും പ്രതിയെ പിടിച്ചേക്കാമെന്ന പ്രസ്താവനയാണ് പോലീസ് പുറത്ത് വിട്ടിരിക്കുന്നത്." 737 01:01:20,487 --> 01:01:26,222 "ഇയാൾ ഇടുങ്ങിയ പ്രദേശത്തെവിടെയോ ആണ് ഒളിച്ചിരിക്കുന്നതെന്നാണ് പോലീസ് കരുതപ്പെടുന്നത്." 738 01:01:30,748 --> 01:01:33,479 ചേട്ടാ, നിങ്ങളെവിടെയാ? 739 01:02:08,973 --> 01:02:12,060 ഇവിടെ ആസനത്തിൽ തീ പിടിച്ചിരിക്കുമ്പോ നീയിവിടിരുന്ന് ഉറങ്ങുവാന്നോ? 740 01:02:13,853 --> 01:02:15,980 ഇവന്റെ മുഖമെന്താ ഇങ്ങനെയിരിക്കുന്നേ? 741 01:02:16,335 --> 01:02:17,586 ടാ, എണീക്കടാ പുല്ലേ! 742 01:02:19,797 --> 01:02:22,278 നിനക്ക് രാത്രിയിലെന്താ പരിപാടി? 743 01:02:23,738 --> 01:02:24,676 കൈയെടുക്ക്. 744 01:02:27,325 --> 01:02:28,743 നീയിതെങ്ങോട്ടാ പോണേ? 745 01:02:29,390 --> 01:02:30,641 ഇതാ, പിടിക്ക്... 746 01:02:30,849 --> 01:02:31,683 ...ഒരു കിഡ്‌നാപ്പിംഗ് കേസാണ്. 747 01:02:31,934 --> 01:02:34,082 സുൻ-ഹോ സ്ഥലത്തുണ്ടാകും, നിയങ്ങോട്ട് ചെല്ല്. 748 01:02:34,853 --> 01:02:37,460 കിഡ്‌നാപ്പിംഗ്? അതാണോ നിങ്ങൾക്കിത്ര വലിയ കാര്യം? 749 01:02:37,773 --> 01:02:39,671 ഞങ്ങൾക്കാ സൈക്കോ കില്ലറിനെ പിടിക്കാനുണ്ട്. 750 01:02:39,691 --> 01:02:40,901 അതെല്ലാം, അവസാനിച്ചു കഴിഞ്ഞുവെന്ന്. 751 01:02:47,387 --> 01:02:50,577 മേജർ കേസ് സ്‌ക്വാഡ് ഇവിടുള്ളത് നീ കാണുന്നില്ലേ? 752 01:02:51,224 --> 01:02:54,310 അവരും യൂണിറ്റ് വണ്ണും കൂടിയാണ് ഈ കേസന്വേഷിക്കുന്നത്, അതുകൊണ്ട് നീ ചെല്ല്. 753 01:02:57,897 --> 01:03:01,693 ഞാൻ ആദ്യമേ നിങ്ങളോട് പറഞ്ഞതാണ് ഇതൊരു തുടർ കൊലാപാതക പരമ്പരയാണെന്ന്. 754 01:03:02,777 --> 01:03:05,488 എന്നിട്ടിപ്പോ ആ കേസ് മേജർ കേസ് യൂണിറ്റും, യൂണിറ്റ് വണ്ണും കൂടി അന്വേഷിക്കുന്നു. 755 01:03:05,697 --> 01:03:07,553 അവന്മാർക്ക് എന്തറിയാമെന്നാ? 756 01:03:08,241 --> 01:03:10,618 ആ കോപ്പന്മാർക്ക് എന്താ അറിയാവുന്നതെന്ന്! 757 01:03:10,660 --> 01:03:11,640 ടാ, കോപ്പേ! 758 01:03:12,307 --> 01:03:13,204 നീയിപ്പോ എന്താ പറഞ്ഞേ? 759 01:03:13,267 --> 01:03:14,414 ഒന്ന് മിണ്ടാതിരിക്കിനെടാ! 760 01:03:19,732 --> 01:03:22,297 യാതൊരു വിധ തെളിവുകളുമില്ലാതെ ഇതൊരു തുടർ കൊലപാതകമാണെന്ന് നീ വെറുതെ തർക്കിക്കുകയായിരുന്നു. 761 01:03:22,630 --> 01:03:25,216 നിന്റെ കയ്യിൽ ഒരു തെളിവുകളുമില്ലായിരുന്നു, എന്തിന് ഒരു സാക്ഷി പോലും ഉണ്ടായിരുന്നില്ല. 762 01:03:25,779 --> 01:03:27,927 നിനക്ക് അത്ര ആത്മവിശ്വാസം ഉണ്ടായിരുന്നെങ്കിൽ ഇതിനോടകം നീയവനെ പിടിക്കണമായിരുന്നു! 763 01:03:31,535 --> 01:03:32,453 പുല്ല്. 764 01:03:41,274 --> 01:03:43,839 കടത്തപ്പെട്ടയാൾ ഒരു ഇൻവെസ്റ്ററായിരുന്നു. 765 01:03:48,948 --> 01:03:49,574 ടിയോ-സുക്ക്... 766 01:03:52,681 --> 01:03:55,371 അയാളെ കണ്ടെത്തണമെന്നുണ്ടേൽ, ആദ്യം അയാളെക്കുറിച്ച് മനസ്സിലാക്കണം. 767 01:03:58,270 --> 01:04:01,190 നീയും ഡോങ്-സൂവുമായിട്ടെന്തെങ്കിലും പ്രശ്നമുണ്ടായോ? 768 01:04:02,066 --> 01:04:04,005 നിന്റെ മുഖത്തിനെന്താ പറ്റിയേ? 769 01:04:04,610 --> 01:04:05,819 എന്തോ ഉണ്ടായിട്ടുണ്ട്, അല്ലേ? 770 01:04:07,571 --> 01:04:09,552 വെറുതെ ഓരോന്ന് വിളിച്ച് കൂവാതെ. 771 01:04:11,617 --> 01:04:13,973 അയാൾക്ക് മറ്റേതെങ്കിലും സ്ത്രീകളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്ക്. 772 01:04:15,412 --> 01:04:17,456 എത്ര തവണയായി നിങ്ങളിങ്ങനെ? 773 01:04:18,019 --> 01:04:20,042 നിങ്ങളെന്തിനാണ് ഇടയ്ക്കിടെ ഇങ്ങനെ സ്ഥലം മാറ്റുന്നത്? 774 01:04:20,605 --> 01:04:22,086 അദ്ദേഹമിപ്പഴും ജീവനോടെയുണ്ടോ? 775 01:04:22,503 --> 01:04:25,318 നിങ്ങൾക്ക് പണം വേണമെങ്കിൽ അദ്ദേഹത്തിന് ആ ഫോണൊന്ന് കൊടുക്ക്. 776 01:04:27,612 --> 01:04:30,928 ഇത് നിങ്ങൾക്കുള്ള ലാസ്റ്റ് ചാൻസാണ്. പണവുമായി എത്രയും പെട്ടെന്ന് വോൾമിയൂങ്-ഡോങിലുള്ള... 777 01:04:31,595 --> 01:04:32,304 ...ജിൽ സ്നാക്ക് ബാറിൽ എത്തുക. 778 01:04:39,812 --> 01:04:42,981 ഇവളെന്താ ഈ ചെയ്യുന്നേ? അകത്തോട്ട് കേറ് കൊച്ചേ.. 779 01:04:43,190 --> 01:04:45,755 നിങ്ങള് ബാഗ് തരാൻ വന്നതല്ലേ? 780 01:04:45,880 --> 01:04:47,403 അതിങ്ങ് തന്നോളൂ. 781 01:04:49,342 --> 01:04:52,387 ഇവളെന്തിനാ ആ ബാഗ് അവൾക്ക് കൊടുക്കുന്നേ? 782 01:04:58,789 --> 01:05:02,564 ഇവൾക്കെങ്കിൽ പിന്നെ അവിടെ നിന്ന് വിളിച്ച് കൂവിക്കൂടെ, ഞാൻ പോലീസുകാരെയും കൂട്ടിയാ വന്നതെന്ന്? 783 01:05:10,801 --> 01:05:12,344 റൂഫിന് മുകളിൽ ആരോ ഉണ്ട്... 784 01:05:12,907 --> 01:05:14,450 അതവനാ, അവൻ റൂഫിന് മോളിലുണ്ട്. 785 01:05:14,576 --> 01:05:16,974 ഡോങ്- ചിയോൾ.. അവൻ വടക്ക് ഭാഗത്തേക്ക് പോകുന്നുണ്ട്! 786 01:05:17,078 --> 01:05:17,787 എവിടെ അവൻ? 787 01:05:19,789 --> 01:05:21,624 സുൻ-ഹൂ, അവനെ മെയിൻ സ്ട്രീറ്റിലേക്ക് എത്തിക്ക്. 788 01:05:21,624 --> 01:05:22,354 ഹേയ്! 789 01:05:23,605 --> 01:05:25,420 നീയേത് കോണാത്തിലായിരുന്നെടാ? 790 01:05:25,691 --> 01:05:27,880 സുൻ-ഹൂ, അവനെ തടഞ്ഞു നിർത്തെടാ. 791 01:05:27,880 --> 01:05:28,610 നിക്കെടാ! 792 01:05:30,133 --> 01:05:31,509 അവനെ കാണുന്നില്ല! 793 01:05:32,072 --> 01:05:33,282 അവൻ മെയിൻ സ്ട്രീറ്റിലുണ്ട്! 794 01:05:34,596 --> 01:05:36,618 നീയെവിടെപ്പോയി കിടക്കുവാടാ? 795 01:05:41,144 --> 01:05:42,374 ടാ.. നില്ലെടാ! 796 01:05:46,545 --> 01:05:47,483 ഈ മൈരൻ... 797 01:05:55,700 --> 01:05:57,014 താഴെക്കൂടെ വാ! 798 01:05:57,056 --> 01:05:57,890 വേഗം! 799 01:06:00,434 --> 01:06:02,186 അവനെ ഇവിടെയെങ്ങും കാണുന്നില്ല! 800 01:06:02,206 --> 01:06:04,438 അവനെങ്ങോട്ട് പോയി തൊലഞ്ഞു? 801 01:06:04,646 --> 01:06:05,960 ഞാൻ പോകാം! 802 01:06:07,024 --> 01:06:09,422 പടിക്കെട്ടിന്റെ മോളിൽ. 803 01:06:09,777 --> 01:06:11,049 ഞാനവനെ കണ്ടു. 804 01:06:14,114 --> 01:06:16,116 അവനാ മൂലയ്ക്ക് തിരിഞ്ഞു! അവന്റെ മുന്നിൽക്കൂടി വന്ന് തടയ് 805 01:06:16,116 --> 01:06:17,201 ഞാൻ വന്നോണ്ടിരിക്കുവാ! 806 01:06:19,974 --> 01:06:21,080 അതിലേ! 807 01:06:23,082 --> 01:06:24,437 അങ്ങോട്ട് പോയി നോക്ക്. 808 01:06:35,594 --> 01:06:39,494 എന്റെ പെണ്ണുമ്പിള്ളേ, നിങ്ങളെന്തിനാ ആ ബാഗ് മേടിച്ചതെന്നാ ചോദിക്കുന്നേ? 809 01:06:40,265 --> 01:06:43,310 നിങ്ങളെന്തിനാ എന്നോട് ചൂടാവുന്നേ? ഞാനൊരു തെറ്റും ചെയ്തിട്ടില്ല. 810 01:06:43,352 --> 01:06:45,604 എന്നോടൊരാൾ അതൊന്ന് വാങ്ങി വെക്കാൻ പറഞ്ഞു. 811 01:06:46,313 --> 01:06:47,794 ആരായിരുന്നു അത്! 812 01:06:48,065 --> 01:06:50,734 മര്യാദക്ക് പറഞ്ഞോ..ഇല്ലേൽ പിടിച്ചകത്തിടും, പറഞ്ഞേക്കാം! 813 01:06:50,984 --> 01:06:52,569 അതാരാണെന്ന് ഞാനെങ്ങനെ അറിയാനാ! 814 01:06:52,590 --> 01:06:56,323 അവനിവിടെ വന്നിരുന്നു ആഹാരം കഴിച്ചു, ആ ബാഗൊന്ന് വാങ്ങി വെക്കാമോന്ന് ചോദിച്ചു. 815 01:06:57,929 --> 01:06:59,889 ഒരു 20 ഡോളറും തന്നു. 816 01:07:07,230 --> 01:07:08,439 അവൻ കാണാൻ എങ്ങനെ ആയിരുന്നു? 817 01:07:08,919 --> 01:07:11,630 ഒരു സാധാരണക്കാരനായിട്ടാ തോന്നിയേ. 818 01:07:11,922 --> 01:07:12,944 അവൻ ആഹാരം മാത്രമേ കഴിച്ചുള്ളോ 819 01:07:15,280 --> 01:07:16,531 ഒരു ബോട്ടിൽ സോജുവും കുടിച്ചു! 820 01:07:16,719 --> 01:07:17,386 ചാംസ്യൂൾ ബ്രാൻഡ്. 821 01:07:20,180 --> 01:07:21,536 എന്നിട്ടാ ബോട്ടിലെവിടെ? 822 01:07:23,538 --> 01:07:25,331 നിങ്ങളിനി ചാംസ്യൂൾ നോക്കി വന്നാലും... 823 01:07:25,331 --> 01:07:27,980 വേറെന്ത് നോക്കി വന്നാലും ഇവിടെല്ലാം ഒന്ന് തന്നെയാണ്. 824 01:07:29,127 --> 01:07:30,649 എന്തായാലും ബെസ്റ്റ് ഓഫ് ലക്ക്. 825 01:07:30,941 --> 01:07:32,797 ഞഞ്ഞായിട്ടുണ്ട്... 826 01:07:37,072 --> 01:07:38,240 ഡാ, ഡോങ്-ചുൽ! 827 01:07:38,782 --> 01:07:40,200 ചാംസ്യൂളിന്റെ ബോട്ടിൽ മാത്രം നോക്കിയാൽ മതി. 828 01:07:40,200 --> 01:07:41,973 ചാംസ്യൂൾ മാത്രം, ഓക്കേ? 829 01:07:41,973 --> 01:07:43,328 തൊലിഞ്ഞ ഏർപ്പാടായിപ്പോയി. 830 01:07:44,413 --> 01:07:45,643 ഈ പുല്ലെല്ലാം ഒന്നുതന്നെയാണ്! 831 01:07:48,876 --> 01:07:50,127 നീയിത്ര കഷ്ട്ടപ്പെടേണ്ട കാര്യമൊന്നുമില്ല, കേട്ടോ! 832 01:07:51,170 --> 01:07:51,879 കാര്യായിട്ടാണോ? 833 01:07:55,528 --> 01:07:57,801 ഞാൻ തന്ന ആ സ്റ്റിയറിങ് വീലിന്റെ കവറിന്റെ കാര്യമെന്തായി? 834 01:07:58,448 --> 01:08:00,033 കുറച്ച് കഴിഞ്ഞ് കിട്ടും. 835 01:08:01,826 --> 01:08:06,060 അതുകൊണ്ടാണ് ഞാൻ മെഷീന് ഒന്നിന് വെറും 20 ലക്ഷം വോൺ വെച്ച് മാത്രം ഈടാക്കുന്നത്. 836 01:08:07,144 --> 01:08:07,832 വളരെ നന്ദി. 837 01:08:08,041 --> 01:08:10,022 നിങ്ങൾക്കാവശ്യമുള്ളപ്പോൾ അത് നന്നാക്കാൻ വേണ്ടി ഞാൻ ആളുകളെയും വിട്ടു തരുന്നുണ്ട്. 838 01:08:10,209 --> 01:08:13,067 നിങ്ങൾക്കെങ്ങനെയാണ് ഇത്രയും കുറഞ്ഞ വിലയ്ക്ക് ഞങ്ങൾക്കിത് നൽകാൻ കഴിയുന്നത്? 839 01:08:13,212 --> 01:08:15,423 നിങ്ങളിത് ഞങ്ങൾക്ക് വേണ്ടി ചെയ്യുകയാണെങ്കിൽ... 840 01:08:16,445 --> 01:08:18,113 ...ഞങ്ങൾക്ക് ഇതിലും വലിയ സന്തോഷം വേറെയുണ്ടാകില്ല! അല്ലേ? 841 01:08:19,302 --> 01:08:23,577 സാങ്-ഡുവിന് സംഭവിച്ചത് വെച്ചു നോക്കുമ്പോൾ ഈയവസരത്തിൽ... 842 01:08:23,681 --> 01:08:25,454 ...സന്തോഷിക്കണോ വേണ്ടയോ എന്നുള്ളതാണ് എന്റെ സംശയം. 843 01:08:26,914 --> 01:08:28,582 എല്ലാവരും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ. 844 01:08:28,665 --> 01:08:31,564 ആദ്യം ഡോങ്-സൂ ആക്രമിക്കപ്പെടുന്നു, പിന്നീട് സാങ്-ഡൂ കൊല്ലപ്പെടുന്നു... 845 01:08:31,898 --> 01:08:34,463 ...ഇപ്പൊ അവന്റെ വലം കൈയേയും കാണാനില്ല 846 01:08:35,318 --> 01:08:36,715 നിനക്കൊന്ന് മിണ്ടാതിരുന്ന് കഴിച്ചാലെന്താ? 847 01:09:02,449 --> 01:09:03,263 നീയിവിടെന്താ ചെയ്യുന്നേ? 848 01:09:05,598 --> 01:09:06,808 നീയാദ്യം ഇവനെ കണ്ടെത്താൻ നോക്ക്. 849 01:09:09,269 --> 01:09:11,020 നമുക്ക് കിട്ടിയിരിക്കുന്നത് അല്പം വിചിത്രമായിട്ടൊരു കൈരേഖയാണ്. 850 01:09:12,105 --> 01:09:13,919 നമുക്കെന്തോ ഭാഗ്യമുണ്ടായിരിക്കണം. 851 01:09:14,315 --> 01:09:16,025 കാരണം, ഇത് കണ്ടിട്ട് അവനത് മായ്ച്ചു കളയാൻ ശ്രമിച്ച പോലുണ്ട്. 852 01:09:16,505 --> 01:09:18,319 എന്നിരുന്നാലും നമുക്ക് വേണ്ടത് ഞാൻ കണ്ടെത്തിയിട്ടുണ്ട്. 853 01:09:18,820 --> 01:09:19,862 ഇതാ സോജു ബോട്ടിലിൽ ഉണ്ടായിരുന്നതാണ്. 854 01:09:20,592 --> 01:09:22,949 ഇത് തന്നെയാണ് ആ സ്റ്റിയറിങ് വീൽ കവറിലും ഉള്ളത്. 855 01:09:24,993 --> 01:09:27,182 കഴിഞ്ഞ 3 മാസമായി അവൻ വീട്ടിലില്ല. 856 01:09:27,287 --> 01:09:28,434 അവനെങ്ങോട്ടാ പോകുന്നതെന്നോ മറ്റോ പറഞ്ഞോ? 857 01:09:28,434 --> 01:09:31,916 ഇല്ല, സാധാരണയായി അവൻ ജോലി ആവശ്യങ്ങൾക്കും മറ്റുമായി ഇങ്ങനെ വിട്ട് നിൽക്കാറുണ്ട്. 858 01:09:32,187 --> 01:09:33,876 പക്ഷേ, ഇത്തവണ അവൻ പോയിട്ട് ഇതുവരെയും കണ്ടിട്ടില്ല. 859 01:09:34,273 --> 01:09:36,337 അവനെന്തെങ്കിലും സംഭവിച്ചു കാണുമോ എന്ന് പേടിച്ച് ഞാൻ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. 860 01:09:36,734 --> 01:09:37,818 നിങ്ങൾക്ക് അവനുമായിട്ടെന്തെങ്കിലും പ്രശ്നമുണ്ടോ? 861 01:09:38,485 --> 01:09:40,154 അയ്യോ, അങ്ങനൊന്നുമില്ലന്നേ. 862 01:09:40,164 --> 01:09:41,780 വാടകയൊക്കെ കൃത്യമായിട്ട് തന്നെ തരുമായിരുന്നു. 863 01:09:42,197 --> 01:09:43,782 മാത്രമല്ല, മദ്യമെന്ന് പറയുന്ന സാധനം അവൻ കൈകൊണ്ട് തൊടാറില്ല. 864 01:09:44,095 --> 01:09:46,577 പോരാത്തതിന് നല്ല ഈശ്വര വിശ്വാസമുള്ള പയ്യനും. 865 01:09:47,015 --> 01:09:48,662 നല്ല രീതിയിൽ തന്നെയാ സാറേ, ആ ചെക്കൻ ജീവിച്ചു പോന്നത്. 866 01:10:19,651 --> 01:10:21,090 "നമുക്ക് കിട്ടിയിരിക്കുന്നത് അല്പം വിചിത്രമായിട്ടൊരു കൈരേഖയാണ്." 867 01:10:21,695 --> 01:10:23,384 "നമുക്കെന്തോ ഭാഗ്യമുണ്ടായിരിക്കണം" 868 01:10:23,801 --> 01:10:25,803 "കാരണം, ഇത് കണ്ടിട്ട് അവനത് മായ്ച്ചു കളയാൻ ശ്രമിച്ച പോലുണ്ട്..." 869 01:11:01,610 --> 01:11:03,278 017-684-2784 870 01:11:03,779 --> 01:11:05,614 ഈ നമ്പറിന്റെ ഉടമസ്ഥനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉടൻ തന്നെ എനിക്ക് വേണം. 871 01:11:06,344 --> 01:11:08,221 ആ കിഡ്നാപ്പറുടെ സൗണ്ട് റെക്കോർഡ് ചെയ്ത ഫയൽ നമ്മുടെ കയ്യിലില്ലേ? 872 01:11:08,367 --> 01:11:10,619 ഇപ്പൊത്തന്നെ നീയതെനിക്ക് അയച്ചു തരണം. 873 01:11:13,956 --> 01:11:16,875 സങ്-ഡൂവിന്റെ സംസ്കാര ചെലവുകൾ മുഴുവൻ നീയാണ് ഏറ്റെടുത്തതെന്ന് കേട്ടല്ലോ! 874 01:11:17,230 --> 01:11:20,796 ഡോങ്-സൂ ശരിക്കും ഒരു വിശ്വസ്തനായ സുഹൃത്ത് തന്നെയാണല്ലേ? 875 01:11:21,693 --> 01:11:23,257 അതേ മര്യാദ തന്നെ എന്നോടും കാണിക്കണം, കേട്ടോ! 876 01:11:27,574 --> 01:11:30,210 നിന്നോട് ഞാൻ മിണ്ടാതിരുന്ന് കഴിക്കാനല്ലേടാ പുല്ലേ പറഞ്ഞേ? 877 01:11:30,210 --> 01:11:32,391 പിന്നെയും നീയെന്തിനാ ഇങ്ങനെ കിടന്ന് ചെലയ്ക്കുന്നേ? 878 01:11:33,517 --> 01:11:36,353 എന്റെ സഹോദരങ്ങളെ സഹായിക്കാൻ എനിക്കല്പം ആഗ്രഹമുള്ളത് കൊണ്ടാണ്... 879 01:11:37,521 --> 01:11:40,295 നിന്നെയൊക്കെ ഞാനിവിടെ ക്ഷണിച്ചു വരുത്തി അല്പം ബഹുമാനത്തോട് കൂടി പെരുമാറുന്നത്. 880 01:11:42,484 --> 01:11:43,610 അപ്പൊ, മിണ്ടാതിരുന്ന് കഴിക്കണം! 881 01:11:50,492 --> 01:11:51,806 നിങ്ങള് കഴിച്ചോ. 882 01:11:53,412 --> 01:11:55,393 ഞാൻ നിനക്കയച്ച ഫോട്ടോയൊന്ന് നോക്കിയേ.. 883 01:11:55,831 --> 01:11:56,457 ഇതും കൂടി കേട്ടോ. 884 01:11:59,793 --> 01:12:03,776 "ഇതാണ് നിങ്ങളുടെ ലാസ്റ്റ് ചാൻസ്. പണവുമായി എത്രയും പെട്ടെന്ന് വോൾമിയൂങ്-ഡോങിലുള്ള..." 885 01:12:04,235 --> 01:12:05,048 "...ജിൽ സ്നാക്ക് ബാറിൽ എത്തുക." 886 01:12:06,550 --> 01:12:07,363 "ക്ഷമിക്കണം, സാർ." 887 01:12:08,573 --> 01:12:10,345 "മഴയായത് കൊണ്ട് ചവിട്ടിയിട്ട് കിട്ടിയില്ല." 888 01:12:11,305 --> 01:12:13,390 "എന്നിരുന്നാലും, അതെന്റെ തെറ്റായിരുന്നു." 889 01:12:22,316 --> 01:12:24,547 അവന്റെ പേര് കാങ് ക്യേഓങ്-ഹോ, വയസ്സ് 35. 890 01:12:25,569 --> 01:12:28,551 തന്നെ പീഡിപ്പിച്ച അച്ഛനെ ജയിലിലടപ്പിച്ച ശേഷം ഓർഫനേജിൽ ആണവൻ വളർന്നത്. 891 01:12:28,655 --> 01:12:29,865 ഇതിനു മുൻപ് തെറ്റ് ചെയ്ത് ശിക്ഷിക്കപ്പെട്ടാതായിട്ടുള്ള രേഖകളൊന്നുമില്ല. 892 01:12:29,969 --> 01:12:32,576 അവന്റെ അമ്മയ്ക്ക് അവൻ സ്ഥിരമായി ഫോൺ ചെയ്യാറുണ്ട്. 893 01:12:32,576 --> 01:12:34,203 പക്ഷേ, അവ രണ്ടും ലൈസൻസ് ഇല്ലാത്ത ഫോണുകളാണ്. 894 01:12:34,453 --> 01:12:37,790 ഓഗസ്റ്റ് വരെയുള്ള കോളുകൾ പോയിരിക്കുന്നത് ചുങ്ചെയോങ് ഏരിയയിൽ നിന്നാണെങ്കിൽ... 895 01:12:37,977 --> 01:12:41,856 അതിന് ശേഷം വിളിച്ചിരിക്കുന്നത് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായിട്ടാണ്. 896 01:12:41,856 --> 01:12:46,236 കൂടുതൽ കോളുകളും ഞങ്ങൾ ട്രേസ് ചെയ്തിരിക്കുന്നത് അൻസാനിൽ നിന്നാണ്. 897 01:12:46,653 --> 01:12:48,634 അതിലും ഏറ്റവും കൂടുതൽ കാളുകൾ പോയിരിക്കുന്നത് ഈ ജില്ലയിൽ നിന്നാണ്. 898 01:12:48,821 --> 01:12:49,426 ഡാൻവോൻ? 899 01:12:49,426 --> 01:12:50,156 അതെ. 900 01:12:50,365 --> 01:12:51,845 അവിടെ കുറച്ച് യൂണിവേഴ്സിറ്റികളുണ്ട്. 901 01:12:51,991 --> 01:12:55,099 അതുകൊണ്ട് തന്നെ അവിടെ ചീപ്പായിട്ടുള്ള ഒരുപാട് റൂമുകളും, അപ്പാർട്മെന്റുകളും... 902 01:12:55,140 --> 01:12:57,851 നിരവധി വീടുകളും ഒക്കെയുണ്ടാകും. 903 01:12:57,851 --> 01:13:00,270 ഇത് തലവേദനയാകും... 904 01:13:00,312 --> 01:13:01,709 എന്നുവെച്ചാൽ... 905 01:13:02,543 --> 01:13:05,526 ...ജങ് ഡോങ്-സൂവിനെ കുത്തിയ ശേഷം അവൻ ഒളിച്ചിരിക്കുന്നത് ഇവിടെയാണ്. 906 01:13:05,776 --> 01:13:06,860 കഴുവേറീടെ മോനെ... 907 01:13:06,860 --> 01:13:08,404 നീയിപ്പോ എന്താ വിളിച്ചേ? 908 01:13:08,404 --> 01:13:09,259 "ജങ് ഡോങ്-സൂവെന്നോ?" 909 01:13:09,696 --> 01:13:10,739 നിന്റെ മടിയിൽ ഇരുത്തിയാണോടാ അദ്ദേഹത്തിന് പേരിട്ടിരിക്കുന്നത്? 910 01:13:10,927 --> 01:13:12,449 ശ്ശെടാ, ഈ പുല്ലനെ കണ്ടോ! 911 01:13:13,117 --> 01:13:15,536 പുല്ലനോ? നീയൊക്കെ ഞങ്ങളെക്കാൾ മിടുക്കരാണെന്നാണോ? 912 01:13:18,080 --> 01:13:18,956 ടാ, നായിന്റെ മോനെ! 913 01:13:19,477 --> 01:13:21,688 കഴുവേറീ! 914 01:13:30,467 --> 01:13:31,176 നീയിങ്ങ് വന്നേ. 915 01:13:40,248 --> 01:13:40,748 നോക്ക്. 916 01:13:42,896 --> 01:13:44,148 നമുക്കിവനെ പിടിക്കാൻ പറ്റിയില്ലെങ്കിൽ... 917 01:13:45,107 --> 01:13:47,317 നമ്മളെല്ലാവരും മൂഞ്ചുമെന്ന കാര്യം, നിനക്കൊക്കെ അറിയാമോടാ? 918 01:13:50,800 --> 01:13:52,385 നമ്മളെല്ലാവരും ഇപ്പോൾ ഒരു വഞ്ചി തുഴയുന്നവരാ. 919 01:13:53,449 --> 01:13:55,305 അതുകൊണ്ട് മറ്റെന്ത് പ്രശ്നം വന്നാലും ആദ്യം നമുക്ക് ഇത് നോക്കാം. 920 01:13:57,974 --> 01:13:59,142 എന്നാ നമ്മളിറങ്ങുവല്ലേ! 921 01:14:22,206 --> 01:14:23,416 എല്ലാവർക്കും ഫോട്ടോ കിട്ടിയല്ലോ? 922 01:14:23,896 --> 01:14:24,918 കിട്ടി! 923 01:14:25,105 --> 01:14:28,046 ഈ നിമിഷം മുതൽ നിങ്ങൾക്കെല്ലാം ഇനി ഒരൊറ്റ ലക്ഷ്യം മാത്രമേയുള്ളു. 924 01:14:29,297 --> 01:14:32,029 എങ്ങനെയും ഈ പരനാറിയെ കണ്ടെത്തുക. 925 01:14:32,196 --> 01:14:33,218 ശരി, സാർ! 926 01:14:34,740 --> 01:14:36,554 എല്ലായിടത്തും തിരയണം. 927 01:14:36,846 --> 01:14:39,140 ഈ ഫോട്ടോയിൽ കാണുന്ന ആളുമായി സാമ്യമുള്ള ആരെയെങ്കിലും കണ്ടാൽ... 928 01:14:39,620 --> 01:14:42,623 ഉടൻ തന്നെ ഇവരിൽ ആരെയെങ്കിലും വിവരം അറിയിക്കണം. 929 01:14:43,624 --> 01:14:45,292 5 പേരാണ് ഒരു ടീമിലുള്ളത്. 930 01:14:45,834 --> 01:14:48,962 ടീം ലീഡർമാരെല്ലാവരും ഓരോ 8 മണിക്കൂറിലും കാര്യങ്ങൾ റിപ്പോർട്ട്‌ ചെയ്യണം. 931 01:15:02,101 --> 01:15:03,790 നമ്മുടെ ലക്ഷ്യം, ഈ മൊത്തം ടൗണാണ്. 932 01:15:04,103 --> 01:15:07,460 ഓരോ ടീമിനും തിരയുന്നതിന് വേണ്ടി ഒരു നിശ്ചിത ഏരിയ തരും. 933 01:15:08,524 --> 01:15:11,985 ഒരാൾക്ക് താമസിക്കാൻ പറ്റിയ രീതിയിലുള്ള മോട്ടലുകൾ, ഹോട്ടലുകൾ, അപ്പാർട്ടുമെന്റുകൾ എല്ലാം ഒന്നുവിടാതെ അന്വേഷിക്കണം. 934 01:15:12,799 --> 01:15:13,591 ഇല്ല, കണ്ടിട്ടില്ല. 935 01:15:14,613 --> 01:15:18,471 കുറഞ്ഞ കാലയളവിലേക്ക് പാട്ടത്തിനെടുത്ത ഏതെങ്കിലും റെസിഡൻസുകളോ മറ്റോ ഉണ്ടെങ്കിൽ... 936 01:15:18,575 --> 01:15:20,661 ...അവിടെയും നിങ്ങൾ അന്വേഷിച്ചു ഉറപ്പ് വരുത്തണം. 937 01:15:26,083 --> 01:15:27,501 ഡൗൺടൗൺ സിറ്റി സെന്ററിലേക്ക് വരുമ്പോൾ... 938 01:15:27,835 --> 01:15:32,756 ...മാർക്കറ്റുകൾ, ടെർമിനലുകൾ, മറ്റു പൊതുസ്ഥലങ്ങൾ എല്ലായിടത്തും അന്വേഷിക്കണം. 939 01:15:40,264 --> 01:15:42,599 ക്ലബ്ബുകൾ, ജിമ്മുകൾ,സ്പാ, ഇന്റർനെറ്റ്‌ കഫെ, കരോക്കെ ബാർ, ആർക്കേഡ്സ്... 940 01:15:42,662 --> 01:15:45,144 ...മറ്റ് പൊതു സ്ഥലങ്ങൾ തുടങ്ങി ഒരിടം പോലും വിട്ടുകളയാൻ പാടില്ല. 941 01:15:45,602 --> 01:15:46,374 മനസ്സിലായോ? 942 01:15:46,562 --> 01:15:47,187 മനസിലായി! 943 01:16:10,294 --> 01:16:12,796 ആ, ഞാൻ പുറത്തുണ്ട്. നീ പെട്ടെന്നിറങ്ങി വാ. 944 01:16:14,256 --> 01:16:14,882 ശരി. 945 01:16:16,133 --> 01:16:17,238 ഇനി ബസ് എപ്പഴാണാവോ വരുന്നേ? 946 01:16:24,579 --> 01:16:26,560 അതേയ്, കൊച്ചേ! ഇങ്ങ് വന്നേ. 947 01:16:28,812 --> 01:16:29,876 ദാ, ഈ കുട പിടിച്ചോ. 948 01:16:31,231 --> 01:16:31,878 അത് സാരമില്ല, സാർ. 949 01:16:32,024 --> 01:16:32,649 പിടിക്കാൻ പറഞ്ഞില്ലേ! 950 01:16:32,921 --> 01:16:33,317 ശരി. 951 01:16:34,193 --> 01:16:35,173 വളരെ നന്ദി. 952 01:16:36,549 --> 01:16:38,635 അപ്പൊ നിങ്ങളോ? 953 01:16:40,449 --> 01:16:41,262 നന്നായി പഠിക്കണം, കേട്ടോ! 954 01:16:42,722 --> 01:16:43,890 ഹേയ്, ജങ് ഡോങ്-സൂ! 955 01:16:43,890 --> 01:16:46,246 നമ്മളിവിടെ വന്നത് അവനെ കണ്ടെത്താനാണ്, ഡിന്നർ കഴിക്കാനല്ല. 956 01:16:46,246 --> 01:16:48,895 നമ്മളവരെ ജോലി ചെയ്യിപ്പിച്ചാൽ, ഭക്ഷണവും വാങ്ങി കൊടുക്കണം. 957 01:16:49,500 --> 01:16:50,480 ഓ-സിയോങ് ഇപ്പൊ എത്തും. 958 01:16:51,043 --> 01:16:52,002 നിനക്കൊരു കുട വാങ്ങാൻ കാശില്ലേ? 959 01:16:57,445 --> 01:16:58,821 അയ്യോ, എന്ത് നല്ല മനുഷ്യൻ... 960 01:16:59,405 --> 01:17:00,094 അതേയ്, കൊച്ചേ! 961 01:17:01,011 --> 01:17:01,407 എന്താ? 962 01:17:01,491 --> 01:17:05,161 പരിചയമില്ലാത്ത ആരെങ്കിലും എന്തെങ്കിലും തന്നാൽ വാങ്ങരുത്, കേട്ടോ! 963 01:17:06,183 --> 01:17:07,434 ഇയാളൊരു ഗുണ്ടയാണ്. 964 01:17:07,497 --> 01:17:09,353 നിങ്ങളെക്കണ്ടിട്ട് അദ്ദേഹത്തേക്കാൾ വലിയൊരു ഗുണ്ടയെപ്പോലെ തോന്നുന്നുണ്ട്. 965 01:17:09,436 --> 01:17:09,812 എന്താന്ന്? 966 01:17:11,417 --> 01:17:12,418 ചിരിക്കരുത്. 967 01:17:14,754 --> 01:17:16,047 സൂക്ഷിച്ചു പോണം കേട്ടോ! 968 01:17:16,693 --> 01:17:17,924 വളരെ നന്ദി. 969 01:17:28,122 --> 01:17:29,894 നമ്മുടെ സാമാനം പലതാണേലും... 970 01:17:30,311 --> 01:17:32,105 നമ്മുടെയെല്ലാം മനസ്സ് ഒന്ന് തന്നെയാണ്! 971 01:17:32,105 --> 01:17:33,919 ജീവിതാവസാനം വരെയും! 972 01:17:33,961 --> 01:17:35,712 നമ്മളെല്ലാം ഒരേ കുടുംബമായിരിക്കും! 973 01:17:35,754 --> 01:17:37,756 താങ്ക്യൂ , ബോസ്സ്! 974 01:17:42,949 --> 01:17:46,703 അത് കേട്ട് എന്റെ സാമാനം വരെ തരിച്ചു പോയി. 975 01:17:46,828 --> 01:17:47,870 എന്റെ ദൈവമേ... 976 01:17:48,142 --> 01:17:50,394 ...ഇവനെക്കെയാണോ ഒരു കൊലയാളിയെ കണ്ടെത്താൻ പോകുന്നേ? 977 01:17:51,332 --> 01:17:53,355 അതോർത്ത് നീ വിഷമിക്കേണ്ട, 978 01:17:53,981 --> 01:17:58,548 ഇക്കാര്യത്തിൽ നിങ്ങൾ പോലീസുകാരേക്കാൾ ഭേദം ഞങ്ങൾ ഗുണ്ടകൾ തന്നെയാ. 979 01:17:59,507 --> 01:18:03,490 എന്നാപ്പിന്നെ ഇത് നമ്മുടെ നീതിമാനായ ഗ്യാങ്സ്റ്ററിന് വേണ്ടി. ഇന്നാ, കുടിച്ചോ. 980 01:18:04,658 --> 01:18:08,287 ഞങ്ങൾ നിങ്ങൾക്ക് നല്ല മദ്യം തരുമ്പോൾ നിങ്ങൾ ഞങ്ങളോട് നന്ദി പറയണം. 981 01:18:08,433 --> 01:18:10,956 ഞാനീ മദ്യമെല്ലാം വാങ്ങിക്കൂട്ടിയിരിക്കുന്നത്, നിങ്ങൾക്കെല്ലാം ലാവിഷായി കുടിക്കാൻ വേണ്ടിയിട്ടാണ്. 982 01:18:11,874 --> 01:18:14,585 നിങ്ങൾ എല്ലാ തരം ബിസിനസും ചെയ്യാറുണ്ടല്ലേ? 983 01:18:15,356 --> 01:18:16,503 എന്തേ, നിനക്ക് ഞങ്ങളുടെ കൂടെ ചേരണോ? 984 01:18:17,984 --> 01:18:18,630 എനിക്ക് പറ്റുവോ? 985 01:18:20,257 --> 01:18:21,279 നീയുറപ്പായിട്ടും ചേരണം. 986 01:18:22,176 --> 01:18:25,491 നിന്നെ കണ്ടാൽ തന്നെ ഒരു ഗ്യാങ്സ്റ്ററിനെപ്പോലെയാണ്. നിനക്കെന്തായാലും ഈ ഫീൽഡിലൊരു മികച്ച ഭാവിയുണ്ട്. 987 01:18:26,346 --> 01:18:27,681 മിണ്ടാതിരുന്ന് നീയതങ്ങ് പിടിപ്പിച്ചേ. 988 01:18:28,015 --> 01:18:29,537 ഒരെണ്ണം ഒഴിക്ക്. 989 01:18:38,901 --> 01:18:39,818 അല്ലന്നേ... 990 01:18:40,611 --> 01:18:41,799 ഞാനീ തിരിഞ്ഞത് ബഹുമാനം കൊണ്ടന്നുമല്ലന്നേ... 991 01:18:44,594 --> 01:18:47,242 നാശം, ഈ ഗ്ലാസ്സിലാകെ എണ്ണയാണല്ലോ! 992 01:18:47,868 --> 01:18:50,683 ഡാൽ-ഹോ.. ഇന്നെന്റെ മൂഡ് ശരിയല്ല, നീയെനിക്ക് വേണ്ടിയൊരു പാട്ട് പാടിയേ. 993 01:18:50,808 --> 01:18:54,541 സാർ, സത്യം പറഞ്ഞാൽ ഞാൻ നല്ലൊരു പാട്ടുകാരനാണ്. 994 01:18:55,198 --> 01:18:59,546 ഞാനിന്ന് നിങ്ങൾക്കെല്ലാവർക്കും വേണ്ടി "രാത്രി ശുഭരാത്രി" പാടാം. 995 01:19:03,655 --> 01:19:04,697 മിണ്ടാതിരുന്നേ. 996 01:19:05,073 --> 01:19:06,011 ടീവിയുടെ സൗണ്ട് വെച്ചേ. 997 01:19:06,616 --> 01:19:10,036 വീട്ടിലേക്ക് പോകുന്ന വഴിക്കാണ് കുട്ടി കൊല ചെയ്യപ്പെട്ടതെന്ന് കരുതപ്പെടുന്നു. 998 01:19:10,370 --> 01:19:11,955 കുട്ടിയുടെ ഐഡന്റിറ്റി ഇതുവരെ പുറത്തു വിട്ടിട്ടില്ലെങ്കിലും... 999 01:19:12,476 --> 01:19:16,292 കൊല്ലപ്പെട്ടത് ഒരു കൗമാരക്കാരിയാണെന്നാണ് KTB ന്യൂസിന് അറിയാൻ കഴിഞ്ഞത്. 1000 01:19:16,709 --> 01:19:19,900 കൊല ചെയ്യപ്പെടാനുള്ള കാരണം വ്യക്തമല്ലെങ്കിലും... 1001 01:19:20,129 --> 01:19:25,426 ...ഇതും നേരത്തേ നടന്ന കൊലപാതകങ്ങൾ പോലെയാവാം എന്നാണ് പോലീസിന്റെ നിഗമനം. 1002 01:19:25,426 --> 01:19:26,302 ഓ-സിയോങ്. 1003 01:19:26,949 --> 01:19:27,741 വരിനെടാ! 1004 01:19:27,741 --> 01:19:29,034 എണീക്കിനെടാ. 1005 01:19:29,055 --> 01:19:31,558 32 ആം ബസ് റൂട്ടിന്റെ എല്ലാ മുക്കും മൂലയും തിരയണം. 1006 01:19:31,703 --> 01:19:33,309 നമുക്കെവിടെയാണ് പാളിയത്!? 1007 01:19:33,831 --> 01:19:37,188 ഓരോ ടീമായി പിരിഞ്ഞ് നഗരത്തിന്റെ പല ഭാഗങ്ങളിലായി തിരച്ചിൽ വ്യാപിപ്പിക്കണം. 1008 01:19:37,188 --> 01:19:38,001 വേഗം അങ്ങോട്ടേക്ക് ചെല്ല്! 1009 01:19:38,001 --> 01:19:40,212 അവനിവിടെ തന്നെയുണ്ട്. അന്വേഷണം തുടർന്ന് കൊണ്ടേയിരിക്കണം. 1010 01:19:40,525 --> 01:19:43,319 നിങ്ങൾ വടക്കോട്ട് പോണം. ഞങ്ങൾ സെൻട്രൽ സ്‌ക്വയറിൽ അന്വേഷിക്കാം. 1011 01:19:43,319 --> 01:19:45,196 ഞങ്ങളിപ്പോ ഇവിടെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്, സാർ. 1012 01:19:45,196 --> 01:19:47,323 അവൻ താമസിച്ചിരുന്ന മോട്ടൽ ഞാൻ കണ്ടെത്തിയെന്ന് തോന്നുന്നു! 1013 01:19:47,365 --> 01:19:49,680 എല്ലാവരെയും ഒരുമിച്ച് കൂട്ട്, ഒരൊറ്റ വാഹനവും വിടാൻ പാടില്ല. 1014 01:19:49,680 --> 01:19:52,787 അവൻ ഏത് മോട്ടലിലാണ് താമസിക്കുന്നതെന്ന് ഞങ്ങൾക്കറിയാം. 1015 01:19:52,808 --> 01:19:56,666 മോട്ടലിന് ചുറ്റുമുള്ള എല്ലാ ബിസിനസ് സ്ഥാപനങ്ങളിലും അന്വേഷിക്ക്. 1016 01:19:56,666 --> 01:19:58,793 ഞങ്ങള് പോലീസിൽ നിന്നാ! 1017 01:20:01,879 --> 01:20:02,776 ഇയാള് റൂം നമ്പർ 304 ലുണ്ട്. 1018 01:20:13,141 --> 01:20:14,100 ഇവിടെന്താ നടക്കുന്നേ? 1019 01:20:14,413 --> 01:20:16,498 അവനെവിടാണെന്ന് മര്യാദക്ക് പറഞ്ഞോ! 1020 01:20:16,915 --> 01:20:18,667 ഒരല്പം മുൻപ് പുറത്തേക്ക് പോയി. 1021 01:20:18,751 --> 01:20:19,710 അവന്റെ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. 1022 01:20:19,981 --> 01:20:22,609 കരുതിയിരിക്കണം, അവനെ നമുക്ക് തന്നെ വേണം! 1023 01:20:23,797 --> 01:20:25,382 നീ കാറിൽ ഇരുന്ന് അവൻ വരുന്നുണ്ടോയെന്ന് നോക്കണം. 1024 01:20:25,570 --> 01:20:27,009 എടുത്തു ചാടി മണ്ടത്തരമൊന്നും കാണിക്കരുത്. 1025 01:20:27,030 --> 01:20:28,281 അവനിവിടെ എത്തുന്നത് വരെയെങ്കിലും. 1026 01:20:28,323 --> 01:20:29,553 എന്ത് ചെയ്യണമെന്ന് നീ എന്നെ പഠിപ്പിക്കണ്ട. 1027 01:20:31,743 --> 01:20:35,038 തിരച്ചിൽ അവസാനിപ്പിച്ച്, ഒരു രണ്ട് പേരെയും കൂട്ടി നീ ഇങ്ങോട്ടേക്ക് വാ. 1028 01:21:30,948 --> 01:21:31,970 ആരും അനങ്ങരുത്. 1029 01:22:01,895 --> 01:22:02,458 കുനിയെടാ. 1030 01:22:23,333 --> 01:22:24,647 നീ തീർന്നെടാ.. തീർന്ന്.. 1031 01:23:19,598 --> 01:23:20,620 ഇവനെക്കൊണ്ട്‌! 1032 01:23:23,936 --> 01:23:25,187 ഇവനെങ്ങോട്ടാ ഈ പോണേ... 1033 01:23:34,884 --> 01:23:35,656 ഹേയ്. 1034 01:23:36,344 --> 01:23:37,887 വണ്ടി നിർത്തെടാ! 1035 01:23:55,134 --> 01:23:56,260 നിർത്തെടാ! 1036 01:24:00,410 --> 01:24:01,286 മാറ്! 1037 01:24:50,939 --> 01:24:52,483 ഡാ, പുല്ലേ! 1038 01:24:53,442 --> 01:24:54,589 നീയെന്താടാ കാണിക്കുന്നേ? 1039 01:24:57,508 --> 01:24:59,469 ഞങ്ങളവനെ പിടിച്ചേനെ, മൈരേ! 1040 01:25:00,595 --> 01:25:01,617 ദേ അവനവിടെ. 1041 01:25:02,388 --> 01:25:03,973 നായീന്റെ മോനെ! 1042 01:26:07,620 --> 01:26:08,934 ഓ-സിയോങ്! 1043 01:26:09,956 --> 01:26:11,249 എണീക്കെടാ! 1044 01:26:12,458 --> 01:26:13,585 അവിടെ.. 1045 01:26:14,356 --> 01:26:15,107 അവിടെ.. അവൻ.. 1046 01:26:18,256 --> 01:26:18,736 വേഗം.. 1047 01:28:08,762 --> 01:28:09,993 നീയെവിടെയാടാ? 1048 01:28:10,305 --> 01:28:11,724 ഇവനിപ്പോ എന്റെയാ! 1049 01:28:11,744 --> 01:28:12,933 നീയെവിടെയാണെന്ന്!? 1050 01:28:20,962 --> 01:28:22,380 ഹലോ, ജങ് ഡോങ്-സൂവിന്റെ ലൊക്കേഷൻ ട്രേസ് ചെയ്യണം. 1051 01:28:22,985 --> 01:28:24,841 ആ സൈക്കോയിപ്പോ അവന്റെ കയ്യിലാ! വേഗമാകട്ടെ. 1052 01:28:31,952 --> 01:28:33,224 നീയാ സീറ്റ് ബെൽറ്റ്‌ ഇടാൻ നോക്ക്. 1053 01:28:33,579 --> 01:28:35,497 ഞാൻ കൊല്ലുന്നത് വരെയും നീ ജീവനോടെ തന്നെ ഉണ്ടായിരിക്കണം! 1054 01:28:36,498 --> 01:28:38,062 നമുക്കെവിടെയെങ്കിലും ഒന്ന് നിർത്തിയാലോ? 1055 01:28:38,313 --> 01:28:38,813 എന്താന്ന്? 1056 01:28:40,377 --> 01:28:41,482 എനിക്ക് വിശക്കുന്നു. 1057 01:29:04,068 --> 01:29:04,985 ഇത് നല്ല തമാശ തന്നെ. 1058 01:29:05,861 --> 01:29:07,321 നമ്മൾ തമ്മിലുള്ള വ്യത്യാസമെന്താ? 1059 01:29:11,512 --> 01:29:13,765 അത് വളരെ വ്യക്തമാണ്, എന്താ നിനക്ക് തോന്നുന്നില്ലേ? 1060 01:29:17,518 --> 01:29:20,000 നീ കുത്തിയത് ആരെയെന്നാടാ പുല്ലേ നീ കരുതിയേ? 1061 01:29:32,784 --> 01:29:33,701 ഇത് നല്ല രസമുണ്ടല്ലേ? 1062 01:29:34,244 --> 01:29:36,162 മറ്റുള്ളവരുടെ ജീവൻ വെച്ച് കളിക്കുന്നത്. 1063 01:29:42,022 --> 01:29:44,545 അവൻ ചിയോനാനിലേക്കാണ് പോയിരിക്കുന്നത്! 1064 01:29:44,545 --> 01:29:46,026 ടോൾ ഗേറ്റിലെ ക്യാമറയിൽ അവന്റെ വണ്ടി പതിഞ്ഞിട്ടുണ്ട്. 1065 01:29:46,026 --> 01:29:47,382 മൈരൻ. 1066 01:29:50,614 --> 01:29:52,470 നിനക്കറിയാമോ... 1067 01:29:53,012 --> 01:29:55,390 ...ഏറ്റവും കൂടുതൽ സന്തോഷകരമായ ഭാഗമേതാണെന്ന്? 1068 01:29:55,953 --> 01:29:58,351 വായടക്കെടാ,മൈരേ! 1069 01:30:03,481 --> 01:30:04,586 നിനക്ക് ബാർബിക്യൂ ഇഷ്ടമല്ലേ? 1070 01:30:06,901 --> 01:30:09,612 ഞാൻ നിന്നെ പീസ് പീസായി കൊത്തിയരിയാൻ പോകുവാ. 1071 01:30:10,592 --> 01:30:12,553 എന്നിട്ടിറച്ചി കെട്ടിത്തൂക്കുന്ന പോലെ തൂക്കും. 1072 01:30:13,408 --> 01:30:14,555 കഴുവേറീടെ മോനെ. 1073 01:30:16,432 --> 01:30:17,495 ഇതാണാ നിമിഷം. 1074 01:30:18,705 --> 01:30:22,730 ഒരാളുടെ ജീവിതവും മരണവും നമ്മുടെ കൈകളിലാകുന്ന നിമിഷം. 1075 01:30:23,188 --> 01:30:24,815 നീയൊന്ന് ശ്രമിച്ചു നോക്ക്. 1076 01:30:26,024 --> 01:30:27,130 കൊല്ലാനല്ലേ പറഞ്ഞേ! 1077 01:30:27,901 --> 01:30:29,528 കൊല്ലാൻ! 1078 01:30:31,989 --> 01:30:34,241 നീയൊരുപാടങ്ങ് സംസാരിക്കുന്നു മൈരേ. 1079 01:30:36,160 --> 01:30:39,934 ഇത്രയും പേരെ കൊന്ന ശേഷവും നീ ജീവിക്കുമെന്ന് നീ കരുതുന്നുണ്ടോ? 1080 01:30:40,706 --> 01:30:41,665 അതുകൊണ്ടാണ് നിങ്ങളെന്നെ കൊല്ലേണ്ടതും. 1081 01:30:44,105 --> 01:30:45,315 അടങ്ങിയൊതുങ്ങി ഇരുന്നോണം! 1082 01:30:45,627 --> 01:30:47,400 നിന്റെ ചോരയെങ്ങാനും എന്റെ ദേഹത്തു തെറിച്ചാൽ എന്റെ വിധം മാറും. 1083 01:31:29,338 --> 01:31:30,756 ക്ഷമിക്കളിയാ. 1084 01:31:33,196 --> 01:31:34,822 ഞാനിപ്പഴും, ആ പഴയ പോലീസ് തന്നെയാണ്. 1085 01:31:55,072 --> 01:31:56,740 സുഖമല്ലേടാ, കുട്ടാ! 1086 01:32:01,745 --> 01:32:05,353 കാങ്-ഗ്യോങ് ഹൂ, നിന്നെ... കൊലപാതക കുറ്റത്തിന് അറസ്റ്റ്‌ ചെയ്തിരിക്കുന്നു. 1087 01:32:10,963 --> 01:32:12,860 നിന്നെപ്പോലൊരു ചെറ്റയ്ക്ക്... 1088 01:32:14,195 --> 01:32:16,239 ...ഒരു വക്കീലിനെ നിയമിക്കാനും 1089 01:32:16,948 --> 01:32:19,951 മൗനം പാലിക്കാനുമുള്ള അവകാശമുണ്ട്. 1090 01:32:20,764 --> 01:32:24,330 നീ പറയുന്നതെന്തും ഞങ്ങൾ, നിനക്കെതിരെയുള്ള... 1091 01:32:24,893 --> 01:32:27,375 ...തെളിവുകളായി കോടതിയിൽ ഉപയോഗിക്കും. 1092 01:32:29,022 --> 01:32:31,233 ഇനി നിനക്കൊരു വക്കീലിനെ നിയമിക്കാനുള്ള ശേഷിയില്ലെങ്കിൽ... 1093 01:32:32,130 --> 01:32:37,635 രാജ്യത്തെ സാധാരണക്കാരുടെ നികുതിപ്പണം കൊണ്ട് നിനക്ക് വേണ്ടി ഒരു വക്കീലിനെ നിയമിച്ചു തന്നേക്കാം, മൈരേ 1094 01:32:52,921 --> 01:32:53,756 ഇതെന്താ ഇത്? 1095 01:32:54,590 --> 01:32:56,571 അത് വ്യക്തമല്ലേ? 1096 01:32:56,675 --> 01:32:58,427 ഇവൻ തന്നെയാണാ സൈക്കോ. 1097 01:33:02,473 --> 01:33:03,703 എന്താടാ തുറിച്ചു നോക്കുന്നേ? 1098 01:33:03,849 --> 01:33:04,954 ഇറങ്ങിപ്പോടാ. 1099 01:33:05,788 --> 01:33:06,956 എടുത്തോണ്ട് പോടാ. 1100 01:33:08,937 --> 01:33:10,272 ഇങ്ങോട്ട് വാടാ, മോനെ. 1101 01:33:15,986 --> 01:33:19,969 സെപ്റ്റംബറിൽ നടന്ന ഒരു കിഡ്‌നാപ്പിംഗ് കേസ് അന്വേഷിക്കുന്നതിനിടയിലാണ് 1102 01:33:20,074 --> 01:33:24,891 ചിയോനാൻ പോലീസിന് കാങ്ങിലേക്കെത്തുന്നതിനുള്ള സുപ്രധാന തെളിവുകൾ ലഭിക്കുന്നത്. 1103 01:33:25,016 --> 01:33:28,394 പ്രതിയിപ്പോൾ നിസാരമായ പരിക്കുകളോട് കൂടി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. 1104 01:33:28,811 --> 01:33:30,355 ഹോസ്പിറ്റലിൽ നിന്നിറങ്ങുന്ന പ്രതിയെ... 1105 01:33:30,355 --> 01:33:33,962 ...പോലീസ് ചോദ്യം ചെയ്യലിന് ശേഷം പ്രോസിക്യൂട്ടർക്ക് കൈമാറും. 1106 01:33:34,275 --> 01:33:35,318 മറ്റു വാർത്തകളിലേക്ക്. 1107 01:33:35,422 --> 01:33:39,593 സ്ലോട്ട് ആർക്കേഡുകൾ ഒടുവിൽ ഒരു സാമൂഹിക പ്രശ്നമായി മാറുന്നു. 1108 01:33:39,802 --> 01:33:44,285 ആർക്കേഡുകൾ എങ്ങനെയാണ് ഗുണ്ടാസംഘങ്ങൾക്ക് ധനസഹായം നൽകുന്നതെന്നുള്ള ചോദ്യത്തിന് ഉത്തരമായി... 1109 01:33:45,036 --> 01:33:49,478 ....പ്രോസിക്യൂഷൻ ചെന്നെത്തിയത് സീയൂസ് ഗ്യാങ് ലീഡറായ ജങ് ഡോങ്- സൂവിലാണ്. 1110 01:33:49,812 --> 01:33:52,919 സ്ലോട്ട് ആർക്കേഡിന്റെ മറവിൽ അനധികൃതമായി ആർക്കേഡ് മെഷീനുകളുണ്ടാക്കുകയും... 1111 01:33:52,981 --> 01:33:56,089 അത് നിയമ വിരുദ്ധമായി മറിച്ചു വിൽക്കുകയുമാണ്... 1112 01:33:56,902 --> 01:33:59,405 ജങ്-ഡോങ് സൂവും സംഘവും ചെയ്തു വന്നിരുന്നത്. 1113 01:34:00,093 --> 01:34:03,221 എന്നിരുന്നാൽ തന്നെയും അയാളിപ്പോൾ എവിടെയാണെന്നുള്ളത് പൊലീസിനിതുവരെയും കണ്ടെത്താനായിട്ടില്ല. 1114 01:34:06,120 --> 01:34:07,204 ഇതെല്ലാം നീയാണ് ചെയ്തത്, ശരിയല്ലേ? 1115 01:34:09,164 --> 01:34:09,915 അല്ല. 1116 01:34:10,311 --> 01:34:13,064 നീയല്ലേ നാട്ടുകാരോടെല്ലാം വിളിച്ചു കൂവിയത്, അവനാണ് കൊലപാതകിയെന്ന്... 1117 01:34:14,044 --> 01:34:14,837 എന്നിട്ടിപ്പോ തെളിവില്ലെന്നോ? 1118 01:34:14,857 --> 01:34:17,694 നമ്മുടെ കയ്യിൽ ഉള്ളതെല്ലാം വെറും സാഹചര്യ തെളിവുകൾ മാത്രമാണ്. 1119 01:34:18,611 --> 01:34:20,217 അതൊന്നും അവനെ നേരിട്ട് കൊലപാതകങ്ങളിലേക്ക് ബന്ധിപ്പിക്കുന്നില്ല. 1120 01:34:20,217 --> 01:34:21,385 ഇനിയിപ്പോ ഞാനായിരുന്നു ജഡ്ജിയെങ്കിൽ പോലും, 1121 01:34:22,407 --> 01:34:24,388 ഈ തെളിവുകൾ വെച്ച് എനിക്കിവനെ ഒന്നും ചെയ്യാൻ കഴിയില്ല. 1122 01:34:28,684 --> 01:34:29,622 ഇതെന്താന്നറിയോ? 1123 01:34:29,872 --> 01:34:30,519 കത്തിയല്ലേ! 1124 01:34:31,040 --> 01:34:34,440 നിന്റെ ഇരകളെയെല്ലാം നീ വകവരുത്താൻ ഉപയോഗിച്ച കത്തി. 1125 01:34:37,088 --> 01:34:38,631 നിന്റെ ജീവിതത്തിൽ നിന്റെ ലക്ഷ്യമെന്താ? 1126 01:34:39,361 --> 01:34:42,197 ഞാനിനി എത്ര ശ്രമിച്ചു നോക്കിയാലും എനിക്ക് നിന്നെ മനസ്സിലാക്കാൻ കഴിയില്ല, കാരണമറിയോ! 1127 01:34:44,032 --> 01:34:45,722 കാരണം നീയൊരു മനുഷ്യ ജീവിയല്ലാത്തത് കൊണ്ട്. 1128 01:34:45,889 --> 01:34:47,557 എന്നാ, നീ പറ. നിന്റെ ജീവിതത്തിന്റെ ലക്ഷ്യം എന്താണെന്ന്? 1129 01:34:49,621 --> 01:34:52,624 ഒരു നല്ല പോലീസുകാരൻ? ഒരു മാതൃകാ പുരുഷൻ? 1130 01:34:54,272 --> 01:34:55,377 ഉത്തരം ഇല്ലല്ലേ? 1131 01:34:56,316 --> 01:34:58,818 ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി ജീവിതം നയിക്കാൻ ആർക്കും കഴിയില്ല. 1132 01:34:59,986 --> 01:35:02,864 എന്നാൽ നമ്മൾ ജീവിക്കുന്നതും ലക്ഷ്യങ്ങൾ ഉണ്ടായത് കൊണ്ടാണ്. 1133 01:35:06,055 --> 01:35:07,785 ഞാൻ ആദ്യമായി കൊല ചെയ്യുമ്പോ കയ്യുറ ധരിച്ചിട്ടുണ്ടായിരുന്നു. 1134 01:35:08,161 --> 01:35:11,039 പക്ഷേ അത് കാരണം എനിക്ക് ഗ്രിപ്പ് കിട്ടുന്നുണ്ടായിരുന്നില്ല. 1135 01:35:11,727 --> 01:35:13,416 നമ്മുടെ ഓരോ കുത്തും വൃത്തിയുള്ളതായിരിക്കണം. 1136 01:35:15,335 --> 01:35:16,920 നിങ്ങൾ ആരെയെങ്കിലും കുത്തുകയാണെങ്കിൽ... 1137 01:35:17,795 --> 01:35:19,631 ...നിങ്ങൾക്കത് നിങ്ങളുടെ കൈവിരലുകളിൽ നിന്ന് അനുഭവിക്കാൻ കഴിയും. 1138 01:35:21,174 --> 01:35:22,799 ഒരു കൊലപാതകി ഇങ്ങനെ തന്നെയാവും ചിന്തിക്കുക. 1139 01:35:24,636 --> 01:35:25,929 പിന്നെയീ ഫോട്ടോസ്. 1140 01:35:37,941 --> 01:35:38,441 എന്താ? 1141 01:35:39,859 --> 01:35:41,548 ഇപ്പഴാണാ ഓർഡർ ശരിയായെ. 1142 01:35:44,781 --> 01:35:48,347 ഞാനാണിത് ചെയ്തതെന്നുള്ളതിന് നിങ്ങളുടെ കയ്യിൽ യാതൊരുവിധ തെളിവുകളുമില്ല. 1143 01:35:49,807 --> 01:35:53,394 എനിക്കിനി വധശിക്ഷ കിട്ടിയാൽ പോലും... 1144 01:35:54,749 --> 01:35:56,042 ...ഞാൻ മരിക്കില്ലെന്ന് നിനക്ക് നന്നായിട്ടറിയാം. 1145 01:36:02,840 --> 01:36:05,009 ഞാൻ നിന്നെ കൊല്ലുമെടാ! 1146 01:36:09,180 --> 01:36:12,746 ശരിയായ തെളിവുകളില്ലാതെ നിങ്ങളെന്നെ വധശിക്ഷയ്ക്ക് വിധിക്കുകയാണെങ്കിൽ... 1147 01:36:14,561 --> 01:36:16,312 അതാണ്‌ യഥാർത്ഥ കൊലപാതകം. 1148 01:36:16,834 --> 01:36:21,568 കാഴ്ചയുടെ അടിസ്ഥാനത്തിൽ മാത്രം ആരെയെങ്കിലും കുറ്റപ്പെടുത്തുന്നവരാണ് യഥാർത്ഥ പിശാചുക്കൾ. 1149 01:36:22,297 --> 01:36:24,883 നിയമം സൃഷ്ടിക്കുന്നവരും നടപ്പിലാക്കുന്നവരുമെന്ന നിലയിൽ നിങ്ങളൊന്ന് ചിന്തിച്ചു നോക്കുക. 1150 01:36:24,946 --> 01:36:27,261 ...നിങ്ങൾക്ക് ശരിക്കും അതിനുള്ള അധികാരമുണ്ടോയെന്ന്? 1151 01:36:28,741 --> 01:36:30,326 നിങ്ങളെല്ലാവരും നിരപരാധികളാണെങ്കിൽ... 1152 01:36:32,287 --> 01:36:34,101 ഞാനും നിരപരാധിയാണ്. 1153 01:36:44,299 --> 01:36:45,967 ഇതിന് മുൻപ് ഈ കത്തി കണ്ടിട്ടില്ലെന്ന് നിങ്ങൾ മൊഴി കൊടുത്തിരുന്നു, അല്ലേ? 1154 01:36:48,615 --> 01:36:49,616 അത് സത്യമാണ്. 1155 01:36:49,783 --> 01:36:56,060 2005 ജൂലൈ മുതൽ സെപ്റ്റംബർ വരെ 5 പേരാണ് ഈ കത്തിയാൽ കൊല ചെയ്യപ്പെട്ടിരിക്കുന്നത്. 1156 01:36:56,081 --> 01:36:57,562 ഒബ്ജക്ഷൻ, യുവർ ഓണർ. 1157 01:36:57,937 --> 01:37:00,878 എന്റെ കക്ഷിക്കും ഈ കത്തിക്കും എന്തെങ്കിലും തരത്തിലുള്ള ബന്ധം ഉള്ളതായിട്ട് സ്ഥാപിക്കാൻ... 1158 01:37:01,107 --> 01:37:03,568 ...എതിർഭാഗത്തിനു ഇതുവരെ കഴിഞ്ഞിട്ടില്ല. 1159 01:37:03,881 --> 01:37:06,383 വെറും നിഗമനം കൊണ്ട് മാത്രം ഈ കത്തി എന്റെ കക്ഷിയുടേതാണെന്ന് പറയാൻ കഴിയില്ല. 1160 01:37:06,487 --> 01:37:07,259 നിങ്ങൾ പറഞ്ഞത് ശരിയാണ്. 1161 01:37:08,844 --> 01:37:10,950 ഈ കത്തിക്ക് പ്രതിയുമായി യാതൊരു ബന്ധവുമില്ല. 1162 01:37:11,826 --> 01:37:13,182 പക്ഷേ, അത് ഈ നിമിഷം വരെ മാത്രം. 1163 01:37:14,287 --> 01:37:16,685 യുവർ ഹോണർ, എനിക്ക് എന്റെ അടുത്ത സാക്ഷിയെ വിളിക്കാൻ അനുവാദം തരണം. 1164 01:37:18,937 --> 01:37:24,172 കുറ്റവാളിയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട ഒരേയൊരു വ്യക്തി അയാൾ മാത്രമാണ്. 1165 01:37:24,714 --> 01:37:25,965 സാക്ഷിയെ വിളിച്ചോളൂ. 1166 01:37:53,639 --> 01:37:56,454 ഈ മോന്തയും വെച്ചോണ്ട് എന്റെ മുൻപിൽ വരാൻ നിനക്കെങ്ങനെ ധൈര്യം തോന്നിയെടാ! 1167 01:37:56,496 --> 01:37:58,685 അളിയൻ നല്ല ചൂടിലാണല്ലോ! 1168 01:38:02,231 --> 01:38:06,047 ഞങ്ങൾ നികുതി അടയ്ക്കും, അതുകൊണ്ട് നിനക്കൊക്കെ അവനെപ്പിടിച്ച് അറസ്റ്റ് ചെയ്ത് കൊല്ലാം, അല്ലേ! 1169 01:38:06,965 --> 01:38:09,405 അതാണ്‌ നിയമം. 1170 01:38:10,051 --> 01:38:12,470 ഞങ്ങളവരെ അറസ്റ്റ്‌ ചെയ്ത് ശിക്ഷിക്കും... 1171 01:38:13,429 --> 01:38:15,577 ...അതേസമയം ഞങ്ങൾ അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യും. 1172 01:38:16,349 --> 01:38:19,102 വായടക്കെടാ, മൈരേ, അവനെ കൊല്ലാൻ നീ തന്നെ എനിക്ക് വഴിയൊരുക്കണം. 1173 01:38:24,503 --> 01:38:26,630 നീയാണിപ്പോ എന്റെ അവസാനത്തെ ആശ്രയം. 1174 01:38:26,672 --> 01:38:29,383 അവനെ കൊല്ലാൻ നമുക്ക് നിയമം ഉപയോഗിക്കാം. 1175 01:38:32,865 --> 01:38:34,471 നീയെന്താ പറഞ്ഞു വരുന്നേ? 1176 01:38:42,354 --> 01:38:43,313 കീഴടങ്ങ്. 1177 01:38:43,710 --> 01:38:46,483 ഈ പന്നീടെ മോനെന്റേന്നിന്ന് മേടിക്കും. 1178 01:38:50,154 --> 01:38:51,739 നീയല്ലേ സാങ്-ഡൂവിനെ കൊന്നത്? 1179 01:38:51,780 --> 01:38:53,031 അതെ, ഞാനാണ്. 1180 01:38:54,512 --> 01:38:55,826 അതെ, ഞാനാണ്. 1181 01:38:55,868 --> 01:38:57,035 നീ തീർന്നെടാ, മൈരേ! 1182 01:38:58,120 --> 01:39:00,894 ഇത് പുറത്ത് പോയാൽ, നമ്മൾ രണ്ടും തീരും. 1183 01:39:02,103 --> 01:39:04,543 എന്നെക്കൊണ്ട് വെറുതെ കടുംകൈ ചെയ്യിപ്പിക്കരുത്, മനസ്സിലായോ? 1184 01:39:06,316 --> 01:39:07,650 ഒരു സാക്ഷിയായിട്ട് കീഴടങ്ങ്. 1185 01:39:08,151 --> 01:39:09,548 നീ മാത്രമാണ് ഏക ദൃക്‌സാക്ഷി. 1186 01:39:09,777 --> 01:39:13,823 നിനക്ക് മാത്രമേ അവനേയും ആ കൊലപാതകങ്ങളേയും തമ്മിൽ ബന്ധിപ്പിക്കാൻ കഴിയൂ. 1187 01:39:14,887 --> 01:39:18,453 എന്നാപ്പിന്നെ...നമുക്ക് രണ്ടുപേർക്കും ഒരുമിച്ചങ്ങ് തീരാം. 1188 01:39:19,850 --> 01:39:22,936 ദൈവം സാക്ഷിയായി കോടതി മുൻപാകെ സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ... 1189 01:39:23,625 --> 01:39:26,794 ...സത്യമല്ലാതെ മറ്റൊന്നും ബോധിപ്പിക്കുകയില്ല. 1190 01:39:31,215 --> 01:39:32,029 യുവർ ഹോണർ. 1191 01:39:32,425 --> 01:39:37,034 എതിർഭാഗത്തിന്റെ സാക്ഷിയെന്ന് പറയപ്പെടുന്നയാൾ, പോലീസ് അന്വേഷിക്കുന്ന ഒരു കുറ്റവാളിയാണ്. 1192 01:39:37,639 --> 01:39:39,724 നിരവധി ഗുരുതരമായ കുറ്റകൃത്യങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. 1193 01:39:39,724 --> 01:39:41,976 ഇയാൾ മറ്റു കേസുകളിൽ പ്രതിയായ വ്യക്തിയായിരിക്കാം. 1194 01:39:42,331 --> 01:39:45,084 പക്ഷേ, ആ കേസുകളൊന്നും ഇതിനെ ബാധിക്കുന്നതല്ല. 1195 01:39:45,313 --> 01:39:46,085 ശരിയാണ്. 1196 01:39:47,023 --> 01:39:47,628 മിസ്റ്റർ. ജങ്. 1197 01:39:48,316 --> 01:39:52,841 എതിർകക്ഷി തന്നെയാണ് നിങ്ങളെ കുത്തിയതെന്നതിന് എന്ത് തെളിവാണ് നിങ്ങളുടെ പക്കലുള്ളത്? 1198 01:40:01,350 --> 01:40:03,560 ഞങ്ങളെപ്പോലുള്ള ആളുകൾ ഒരിക്കലും... 1199 01:40:04,582 --> 01:40:07,710 ...ഞങ്ങളുടെ മരണം വരെയും ശത്രുക്കളെ മറക്കാറില്ല. 1200 01:40:09,358 --> 01:40:11,256 എന്നെ കുത്തിയത് ഇവൻ തന്നെയാണ്. 1201 01:40:12,632 --> 01:40:16,907 കുത്തേറ്റ്, ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് തന്നെ... 1202 01:40:17,574 --> 01:40:19,910 ...ഞാൻ വരപ്പിച്ച സ്കെച്ചാണിത്. 1203 01:40:23,205 --> 01:40:28,064 യുവർ ഓണർ, ഇതാരുടെയോ ഒഴിവ് സമയത്ത് വരച്ച വെറുമൊരു ചിത്രം മാത്രമാണ്. 1204 01:40:28,127 --> 01:40:32,318 ഇതിനൊന്നും നിയമപരമായ യാതൊരു അടിസ്ഥാനവുമില്ല, ശാസ്ത്രീയമായി തെളിയിക്കാൻ കഴിയുന്നതുമല്ല. 1205 01:40:32,360 --> 01:40:32,902 യുവർ ഓണർ. 1206 01:40:33,841 --> 01:40:37,532 ഇത് സാക്ഷിയുടെ ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ടാണ്... 1207 01:40:38,272 --> 01:40:40,326 ...ഇതിൽ ആക്രമണം നടന്നയുടനെയുള്ള അയാളുടെ അവസ്ഥ പ്രസ്താവിക്കുന്നുണ്ട്. 1208 01:40:40,764 --> 01:40:42,453 സാക്ഷിയെന്ന് പറയപ്പെടുന്ന വ്യക്തി, ഒരു ഗുണ്ടാ നേതാവാണ്. 1209 01:40:42,516 --> 01:40:45,498 ഇവരെപ്പോലുള്ള ആളുകളൊക്കെ ദിവസവും ഏതെങ്കിലും രീതിയിൽ ആക്രമിക്കപ്പെടുന്നവരാണ്. 1210 01:40:45,769 --> 01:40:49,189 ആരാണയാളെ മുറിവേൽപ്പിച്ചതെന്നുള്ളതിന് അയാളുടെ പക്കൽ യാതൊരു വിധ തെളിവുകളുമില്ല. 1211 01:40:50,774 --> 01:40:53,610 ഈയവസരത്തിൽ ഇയാൾ മനപ്പൂർവ്വം എന്റെ കക്ഷിയുടെ അവകാശങ്ങൾ ലംഘിക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. 1212 01:40:53,840 --> 01:40:55,300 ഈ മൈരൻ കൊറേ നേരമായിട്ടിട്ട് ചൊറിയുന്ന്. 1213 01:40:56,363 --> 01:40:57,260 ഡോ, വക്കീലേ... 1214 01:40:57,260 --> 01:40:57,698 പറയണം, മിസ്റ്റർ! 1215 01:40:58,344 --> 01:41:00,242 ഇപ്പൊ നിന്റെ കുടുംബത്തിനാണ് ഇതുപോലെ സംഭവിച്ചതെങ്കിൽ.. 1216 01:41:00,325 --> 01:41:01,931 നീയപ്പഴും ഇങ്ങനെ തന്നെ കിടന്ന് ചെലയ്ക്കുവോ? 1217 01:41:02,432 --> 01:41:03,912 പ്രതിയുടെ അവകാശോ? 1218 01:41:03,933 --> 01:41:05,894 ആ മൈരന് ഒരാവകാശവുമില്ല. 1219 01:41:06,185 --> 01:41:09,334 അവനാളുകളെ കൊന്നുതള്ളിയത് ഒരു രസത്തിനു വേണ്ടി മാത്രമാണ്. 1220 01:41:09,981 --> 01:41:13,151 ഞാനൊരു പക്ഷേ ഒരു മോശം വ്യക്തിയായിരിക്കാം, പക്ഷേ അവന്‌ ജീവിക്കാനുള്ള അവകാശമില്ല. 1221 01:41:14,152 --> 01:41:14,840 പിന്നെ, തെളിവല്ലേ? 1222 01:41:16,216 --> 01:41:17,426 തെളിവ് ഞാൻ കാണിച്ചു തരാം. 1223 01:41:28,333 --> 01:41:33,067 അന്ന് രാത്രി, അവനെന്റെ കാറിൽ കൊണ്ടുവന്നിടിച്ച് എന്നെ കാറിൽ നിന്ന് പുറത്തിറക്കി. 1224 01:41:33,150 --> 01:41:36,111 എന്നിട്ട്, ദേ ഈ ഭാഗത്തായിട്ട് 2 തവണ കുത്തി. 1225 01:41:36,862 --> 01:41:39,656 എന്നിട്ട് മല്പിടുത്തനിടയിൽ അവനെന്റെ നെഞ്ചിൽ കുത്തി. 1226 01:41:39,761 --> 01:41:44,182 അവന്റെ കയ്യിൽ നിന്ന് കത്തി പിടിച്ചു വാങ്ങുന്നതിനിടയിൽ സംഭവിച്ചതാണ് വിരലിലുണ്ടായ ഈ മുറിവുകൾ. 1227 01:41:45,850 --> 01:41:48,478 ഞാനൊരു സാധാരണ മനുഷ്യനായിരുന്നെങ്കിൽ അപ്പൊത്തന്നെ അവിടെ വെച്ച് മരിക്കേണ്ടതാണ്. 1228 01:41:50,125 --> 01:41:52,023 അവന്റെ ഷർട്ടൂരി നോക്ക്. 1229 01:41:52,461 --> 01:41:53,816 ഞാനവന്റെ ഇടത് നെഞ്ചിൽ കുത്തിയ പാട്, 1230 01:41:53,816 --> 01:41:55,818 അതിപ്പൊഴും അവിടുണ്ടാകും. 1231 01:42:03,430 --> 01:42:06,433 അവന്റെ കൈ പരിശോധിച്ചാൽ, നിങ്ങൾക്ക് ധാരാളം പാടുകൾ കാണാം. 1232 01:42:06,829 --> 01:42:10,500 കത്തി ഉപയോഗിച്ചുള്ള ആക്രമത്തിൽ അവിടിവിടെയായി മുറിവുകൾ സംഭവിക്കാറുണ്ട്, അതിന്റെ പാടുകളാണവ. 1233 01:42:10,500 --> 01:42:11,876 അത് അവന്റെ നഖങ്ങളും നശിപ്പിച്ചിട്ടുണ്ടായിരിക്കണം. 1234 01:42:13,419 --> 01:42:15,484 അവസാനമായിട്ട് ഒരു കാര്യം കൂടി... 1235 01:42:18,987 --> 01:42:20,572 ...ഈ തന്തയില്ലാത്തവൻ എഴുതിയതാണിത്. 1236 01:42:23,137 --> 01:42:25,285 പരിശോധിച്ചാൽ ഇത് ഇവന്റെ കയ്യക്ഷരം തന്നെയാണെന്ന് മനസ്സിലാകും. 1237 01:42:26,558 --> 01:42:28,789 ഹുർ സാങ്-ഡൂ എന്റെ സുഹൃത്തായിരുന്നു. 1238 01:42:29,000 --> 01:42:32,000 "എന്റെ കത്തി ഉപയോഗിച്ചാണ് ഹുർ സാങ് ഡൂവിനെ കൊലപ്പെടുത്തിയത്." 1239 01:42:32,564 --> 01:42:34,899 സാങ്-ഡൂവും അവന്റെ വലംകയ്യും കൊല്ലപ്പെട്ടു. 1240 01:42:35,546 --> 01:42:37,381 ഓ-സിയൂങ്ങിന്റെ കാര്യത്തിൽ എനിക്കും വിഷമമുണ്ട്. 1241 01:42:38,090 --> 01:42:39,571 പക്ഷേ, കാങ് സത്യം വിളിച്ചു പറഞ്ഞാൽ... 1242 01:42:40,551 --> 01:42:42,219 ...നമുക്കെല്ലാം ഓ-സിയൂങ്ങിന്റെ മേൽ കെട്ടിവെക്കാം. 1243 01:42:44,000 --> 01:42:50,555 "മറ്റാരോ, എന്റെ കത്തി ഉപയോഗിച്ചാണ് ഹുർ സാങ് ഡൂവിനെ കൊലപ്പെടുത്തിയത്." 1244 01:42:48,000 --> 01:42:50,700 "എന്റെ കത്തി ഉപയോഗിച്ചാണ് ഹുർ സാങ് ഡൂവിനെ കൊലപ്പെടുത്തിയത്." 1245 01:42:51,311 --> 01:42:55,503 പ്രതിയുടെ അങ്ങേയറ്റം അക്രമാസക്തമായ പ്രവണതകൾ പരിഗണിക്കുമ്പോൾ... 1246 01:42:56,546 --> 01:42:58,047 ...മനുഷ്യ രാശിക്ക് തന്നെ ഇയാൾ ഭീഷണിയാകുമെന്ന് മനസ്സിലാവുകയും, 1247 01:43:00,392 --> 01:43:02,760 ഒപ്പം കുറ്റവാളിയിൽ നിന്നും ഇരകൾ അനുഭവിച്ച വേദനയും കണക്കിലെടുത്ത്... 1248 01:43:03,449 --> 01:43:08,057 പ്രതിയുടെ കുറ്റകൃത്യങ്ങളുടെ ആഘാതം കണക്കാക്കിയ ശേഷം... 1249 01:43:10,143 --> 01:43:12,937 ...പ്രതി, കാങ് ക്യേഓങ്-ഹോയ്ക്ക്... 1250 01:43:15,356 --> 01:43:16,608 ...മരണ ശിക്ഷ വിധിക്കാൻ കോടതി ഉത്തരവിടുന്നു. 1251 01:43:26,242 --> 01:43:27,243 താങ്ക്യൂ, സാർ. 1252 01:43:27,598 --> 01:43:28,786 ടേൺ അറൗണ്ട്! 1253 01:43:31,060 --> 01:43:31,810 സല്യൂട്ട്! 1254 01:43:38,000 --> 01:43:43,000 പരിഭാഷ: മുഹമ്മദ്‌ റാസിഫ് 1255 01:43:49,661 --> 01:43:52,998 അദ്ദേഹം വരുന്നുണ്ട്! 1256 01:43:53,811 --> 01:43:55,501 വെൽക്കം, ബോസ്സ്! 1257 01:44:56,082 --> 01:44:56,854 ഒരു നിബന്ധനയുണ്ട്. 1258 01:44:57,792 --> 01:44:58,459 എന്താ അത്? 1259 01:44:59,356 --> 01:45:01,671 അവനെ അയക്കുന്ന അതേ ജയിലിൽത്തന്നെ ആയിരിക്കണം എന്നെയും അയക്കേണ്ടത്. 1260 01:45:28,448 --> 01:45:30,825 ഇത് നല്ല രസമുള്ളൊരു ഗെയിമായിരുന്നു. 1261 01:45:31,013 --> 01:45:32,160 ...പക്ഷേ, അതിപ്പോ ഇവിടെ അവസാനിക്കുകയാണ്. 1262 01:45:32,184 --> 01:45:44,184 മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക www.malayalamsubtitles.org