1 00:00:14,461 --> 00:00:15,940 ഇത്രയും കാത്തുനിർത്തിയതിൽ ക്ഷമിക്കണം. 2 00:00:15,941 --> 00:00:17,621 ഇതുവരെ... 3 00:00:18,181 --> 00:00:19,701 നീ ഇതിന് വിലനൽകേണ്ടി വരും. 4 00:00:21,221 --> 00:00:22,981 ഇന്ന് മാൻ്റികോർ ഇറ്റലി പുനർജ്ജനിച്ചിരിക്കുന്നു. 5 00:00:25,181 --> 00:00:26,141 എന്തു സംഭവിച്ചു? 6 00:00:33,381 --> 00:00:36,461 നീ ഈ സന്ദേശം കേൾക്കുന്നെങ്കിൽ, ഞാൻ മരിച്ചു. 7 00:00:38,701 --> 00:00:40,700 ഇപ്പോൾ നമ്മുടെ കയ്യിൽ ഈ ആയുധമുണ്ടായിരിക്കെ, 8 00:00:40,701 --> 00:00:41,940 കാര്യങ്ങൾ മാറാൻ പോവുകയാണ്. 9 00:00:41,941 --> 00:00:44,061 എനിക്ക് അപ്രത്യക്ഷയാകണം. 10 00:00:45,301 --> 00:00:47,981 ഇത്തവണ നമുക്ക് ശരിക്കും ഈ ലോകം മാറ്റാനാവും. 11 00:00:53,581 --> 00:00:56,141 ഞാൻ ഡിയാന കവലിയേരി, സിറ്റഡെൽ ഏജൻ്റ്, 12 00:00:56,261 --> 00:00:59,421 ഒപ്പം മാൻ്റികോർ ഓപ്പറേറ്റീവ് ഏജൻ്റ് 3-0-8. 13 00:01:00,701 --> 00:01:04,301 ദയവായി ആരെങ്കിലും ഉത്തരം പറയൂ. ഞാൻ മാത്രമല്ല ബാക്കിയുള്ളത് എന്നുപറയൂ. 14 00:01:09,181 --> 00:01:12,060 സിറ്റഡെലിനെതിരെയുള്ള ആക്രമണത്തിന് 19 ദിവസങ്ങൾക്കു ശേഷം. 15 00:01:12,061 --> 00:01:16,060 മാൻ്റികോർ ഇറ്റലി അവരുടെ പങ്കാളികൾ ഏർപ്പെടുത്തിയ കനത്ത ഉപരോധത്തിലാണ്. 16 00:01:16,061 --> 00:01:19,301 സിറ്റഡെലിൽ നിന്ന് മോഷ്ടിച്ച സാങ്കേതികത അത് ഒളിപ്പിക്കുന്നു എന്നവർ കണ്ടുപിടിച്ചു. 17 00:01:19,701 --> 00:01:22,861 ഇപ്പോൾ ആ സാങ്കേതികത മാൻ്റികോർ ഫ്രാൻസിൻ്റെയും ജർമ്മനിയുടെയും കയ്യിലാണ്. 18 00:01:25,261 --> 00:01:27,581 അത് നശിപ്പിക്കാൻ എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ഞാൻ ചെയ്തു. 19 00:01:27,701 --> 00:01:29,100 ഞാനത് ചെയ്തിരുന്നെങ്കിൽ, അവർക്കത് 20 00:01:29,101 --> 00:01:30,941 പുനർനിർമ്മിക്കാൻ കഴിയുമോ എന്നെനിക്കറിയില്ല. 21 00:01:32,781 --> 00:01:34,901 പിന്നെ എനിക്കിപ്പോൾ മാൻ്റികോർ വിടാനാവില്ല. 22 00:01:36,021 --> 00:01:38,461 ഉപരോധങ്ങൾക്കു ശേഷം അവർ ഞങ്ങളെ കൂടുതൽ നിയന്ത്രിക്കുകയാണ്. 23 00:01:41,701 --> 00:01:44,061 ദയവായി ആരെങ്കിലും ഉത്തരം പറയൂ. 24 00:01:45,821 --> 00:01:48,821 ഞാൻ മാത്രമേ ബാക്കിയുള്ളൂ എന്നെനിക്ക് സങ്കൽപ്പിക്കാൻ വയ്യ. 25 00:01:49,581 --> 00:01:52,741 ഈ ഉപകരണം എൻ്റെ വീട്ടിലിങ്ങനെ വയ്ക്കുന്നതു തന്നെ ഒരു മരണമണി പോലെയാണ്. 26 00:01:55,581 --> 00:01:57,261 ദയവായി ആരെങ്കിലും ഉത്തരം പറയൂ. 27 00:03:08,781 --> 00:03:13,901 സിറ്റഡെൽ ഡിയാന 28 00:03:47,261 --> 00:03:49,341 വിൽപ്പനയ്ക്ക് 29 00:04:09,461 --> 00:04:10,301 പിന്നെ ഇതോ? 30 00:04:11,421 --> 00:04:12,781 ഞാൻ എനിക്കായി ഒരു പകർപ്പെടുത്തു. 31 00:04:14,341 --> 00:04:16,021 നമ്മൾ ഡാഡിയുടെയും മമ്മിയുടെയും വീട് മിസ് ചെയ്യും. 32 00:04:19,501 --> 00:04:22,621 ഞാൻ ഏതായാലും ഒരു ഷിപ്പിംഗ് കമ്പനി കണ്ടുപിടിച്ചു. 33 00:04:23,021 --> 00:04:25,261 നീ താമസമാക്കിക്കഴിഞ്ഞാൽ, ഞാൻ എല്ലാം അയച്ചേക്കാം. 34 00:04:25,381 --> 00:04:26,821 - നന്ദി. - കുഴപ്പമില്ല. 35 00:04:26,941 --> 00:04:30,461 - വീട് വിൽക്കാനാവുമെന്ന് നീ കരുതുന്നുണ്ടോ? - ഉണ്ട്. 36 00:04:31,101 --> 00:04:32,101 ഞാനങ്ങനെ കരുതുന്നു. 37 00:04:33,381 --> 00:04:34,261 എന്നിട്ട്? 38 00:04:37,181 --> 00:04:38,021 എനിക്കറിയില്ല. 39 00:04:38,821 --> 00:04:41,821 നിനക്ക് ആവശ്യമുള്ളപ്പോഴെല്ലാം അവിടെ ഒരു മുറിയുണ്ടാവും. ഞങ്ങൾ കാത്തിരിക്കും. 40 00:04:44,221 --> 00:04:46,181 - എഡോയുടെ വിവരമെന്തെങ്കിലും ഉണ്ടോ? - ഇല്ല. 41 00:04:48,261 --> 00:04:49,821 ആ ബന്ധം മുന്നോട്ടു പോകില്ലായിരുന്നു. 42 00:04:51,021 --> 00:04:52,260 നിൻ്റെ ജോലി കാരണമോ? 43 00:04:52,261 --> 00:04:53,221 ഒരുപാട് കാരണങ്ങളുണ്ട്. 44 00:04:56,741 --> 00:04:57,941 ഞാൻ നിന്നിൽ അഭിമാനിക്കുന്നു. 45 00:04:58,381 --> 00:05:01,541 നമ്മുടെ മാതാപിതാക്കൾക്ക് നീതി വാങ്ങിക്കൊടുത്തതിന് നന്ദി. 46 00:05:02,461 --> 00:05:03,661 നീയിപ്പോൾ വിട്ടതിൽ സന്തോഷം. 47 00:05:05,101 --> 00:05:06,781 എനിക്കും നിന്നിൽ അഭിമാനമുണ്ട്. 48 00:05:07,261 --> 00:05:11,061 ഇതിന് ഇത്രവലിയ വില നൽകേണ്ടിവന്നതിൽ എനിക്ക് ദുഃഖമുണ്ട്. 49 00:05:13,381 --> 00:05:17,021 എനിക്ക് മനസ്സിലാകും. സത്യം കണ്ടെത്താതെ നീ ഒരിക്കലും അവസാനിപ്പിക്കില്ലായിരുന്നു. 50 00:05:21,701 --> 00:05:22,621 നമുക്ക് പോകാം. 51 00:05:40,101 --> 00:05:41,141 എല്ലാം നല്ലതിനാ അല്ലെ? 52 00:05:45,021 --> 00:05:46,421 അതെ, എല്ലാം നല്ലതിനാ. 53 00:05:55,741 --> 00:05:56,900 ബൈ ആൻ്റീ. 54 00:05:56,901 --> 00:05:58,381 ബൈ മോളേ! 55 00:06:34,301 --> 00:06:35,581 ദിനം 32, 56 00:06:36,221 --> 00:06:38,021 സിറ്റഡെലിനെതിരെയുള്ള ആക്രമണം കഴിഞ്ഞ്. 57 00:06:39,861 --> 00:06:44,020 {\an8}ഉപരോധത്തിനു ശേഷം എത്തൊരെ സാനിയുടെ ഒരേയൊരു ലക്ഷ്യം 58 00:06:44,021 --> 00:06:47,341 രാജ്യത്തെ പൂർണ്ണമായും അസ്ഥിരമാക്കുക എന്നത് മാത്രമാണെന്ന് വ്യക്തമാണ്. 59 00:06:47,661 --> 00:06:51,821 ഏജൻസി പല ക്രിമിനൽ സംഘടനകൾക്കും ആയുധം വിൽക്കുകയാണ്. 60 00:06:52,301 --> 00:06:54,941 അയാൾ പ്രതിപക്ഷ രാഷ്ട്രീയക്കാരെ ഭീഷണിപ്പെടുത്തുന്നു, 61 00:06:56,101 --> 00:06:59,461 {\an8}സൈന്യം, നിയമനിർവഹണ വകുപ്പ് എന്നിവയിൽ നിന്ന് കോണ്ട്രാക്ടുകൾ ലഭിക്കുന്നു. 62 00:07:01,301 --> 00:07:04,581 ഏജൻ്റുമാരായ ഞങ്ങൾക്ക് ഒരു സ്വാന്തന്ത്ര്യവുമില്ല. 63 00:07:05,061 --> 00:07:06,301 ഞങ്ങളവരുടെ സായുധശാഖയാണ്. 64 00:07:11,141 --> 00:07:12,621 എനിക്കിപ്പോൾ ഉറങ്ങാനാവുന്നില്ല. 65 00:07:14,061 --> 00:07:16,501 ഞാനിപ്പോഴും വിശ്വസിക്കുന്നത് നമ്മുടെ ആളുകളിൽ ഒരാൾ 66 00:07:16,861 --> 00:07:18,421 എൻ്റെ സന്ദേശങ്ങൾ കേൾക്കുമെന്നാണ്. 67 00:07:22,781 --> 00:07:23,701 എനിക്ക് ഭയമാകുന്നു. 68 00:07:26,781 --> 00:07:28,061 ഞാൻ ഒറ്റയ്ക്കാണ്. 69 00:08:09,701 --> 00:08:10,701 ഹലോ. 70 00:08:11,621 --> 00:08:12,701 ഞാൻ അകത്തേക്കു വരട്ടേ? 71 00:08:13,261 --> 00:08:14,101 തീർച്ചയായും. 72 00:08:16,421 --> 00:08:17,381 പുറത്തുനിൽക്കൂ. 73 00:08:30,061 --> 00:08:31,021 ഞാനാരാണെന്ന് അറിയാമോ? 74 00:08:32,021 --> 00:08:32,821 അറിയാം. 75 00:08:34,901 --> 00:08:37,061 എനിക്ക് നിന്നോട് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്. 76 00:08:37,701 --> 00:08:39,261 കാര്യങ്ങൾ എങ്ങനെയാണ് നടന്നതെന്നറിയാൻ. 77 00:08:42,861 --> 00:08:44,901 ഒരു സിറ്റഡെൽ ഏജൻ്റ് അദ്ദേഹത്തെ വെടിവെച്ചു. 78 00:08:45,781 --> 00:08:47,101 അത് അവിചാരിതമായിരുന്നു. 79 00:08:50,301 --> 00:08:51,661 അദ്ദേഹത്തിൻ്റെ ശ്രദ്ധ തെറ്റിയിരുന്നു. 80 00:08:53,021 --> 00:08:54,181 എങ്ങനെ? 81 00:08:55,541 --> 00:08:57,461 സിറ്റഡെൽ സാങ്കേതികത കൊണ്ട്. 82 00:09:00,341 --> 00:09:03,541 എനിക്കദ്ദേഹത്തെ അത്ര അറിയില്ലായിരുന്നു, ചില ദൗത്യങ്ങൾക്കേ ഒപ്പം പോയിട്ടുള്ളൂ. 83 00:09:06,101 --> 00:09:07,541 പക്ഷേ അദ്ദേഹം ഒരു നേതാവായിരുന്നു. 84 00:09:09,981 --> 00:09:11,541 ആക്രമണത്തോട് നീ യോജിച്ചിരുന്നോ? 85 00:09:12,541 --> 00:09:13,781 ഞാൻ ആജ്ഞകൾ അനുസരിക്കും. 86 00:09:15,501 --> 00:09:16,421 മറ്റൊന്നുമില്ല. 87 00:09:17,541 --> 00:09:18,781 ഞാനതിനോട് യോജിച്ചിരുന്നില്ല. 88 00:09:19,741 --> 00:09:21,421 ഇതിങ്ങനെ നടക്കരുതായിരുന്നു. 89 00:09:22,901 --> 00:09:24,741 മാൻ്റികോർ ഇങ്ങനെ ആവേണ്ടതല്ല. 90 00:09:43,981 --> 00:09:45,501 എന്തു പ്രതീക്ഷിക്കണമെന്ന് നമുക്കറിയാം. 91 00:09:54,781 --> 00:09:55,781 വുൾഫ്ഗാങ്. 92 00:09:59,101 --> 00:10:00,181 സിസിൽ, എന്തുണ്ട്? 93 00:10:04,781 --> 00:10:06,021 മിണ്ടാട്ടമില്ലല്ലോ. 94 00:10:07,021 --> 00:10:08,340 നമുക്ക് അകത്തേക്ക് പോകാം? 95 00:10:08,341 --> 00:10:10,381 നമുക്കിന്ന് ചർച്ച ചെയ്യാൻ ഒരുപാടുണ്ട്. 96 00:10:38,021 --> 00:10:41,101 നിശ്ശബ്ദമായിരുന്ന ഈ ആഴ്ചകൾ എല്ലാവർക്കും ഉപകാരപ്രദമായിരുന്നു എന്ന് കരുതുന്നു. 97 00:10:41,621 --> 00:10:43,061 സ്ഥിതിഗതികൾ ശാന്തമാക്കാൻ. 98 00:10:46,541 --> 00:10:49,061 "ജൂപ്പിറ്റർ" എന്നാണ് ആയുധത്തിൻ്റെ പേര്. 99 00:10:50,541 --> 00:10:52,020 അത് പൂർത്തിയായി. 100 00:10:52,021 --> 00:10:54,061 ജൂപ്പിറ്ററാണ് മാൻ്റികോർ യൂറോപ്പിൻ്റെ ഭാവി. 101 00:10:54,501 --> 00:10:57,621 നമ്മളത് പൊതു ജലവിതരണ സംവിധാനം വഴി വ്യാപിപ്പിക്കും. 102 00:10:58,181 --> 00:10:59,860 ഒരു പ്രാഥമിക പരീക്ഷണം ഉടൻ നടത്തും, 103 00:10:59,861 --> 00:11:02,781 വ്യാപനത്തോത് കണക്കാക്കാൻ, 104 00:11:03,141 --> 00:11:05,341 പിന്നീട് നാം ഉത്പാദനം ആരംഭിക്കും, 105 00:11:05,701 --> 00:11:08,301 തരംഗങ്ങൾ വഴി പടിപടിയായി കൂടുതൽ കടത്തിവിട്ട് തുടർന്നുകൊണ്ടിരിക്കും, 106 00:11:09,621 --> 00:11:11,381 മുഴുവൻ ആളുകളിലും എത്തിച്ചേരും വരെ. 107 00:11:12,061 --> 00:11:14,061 ഇപ്പോൾ ആയുധം നിങ്ങളുടേതു മാത്രമായിരിക്കെ, 108 00:11:14,501 --> 00:11:17,060 ഞങ്ങൾക്കും ഞങ്ങളുടെ ഏജൻസികൾക്കും എന്തുസംഭവിക്കും? 109 00:11:17,061 --> 00:11:19,981 എഡ്വേർഡോ, നിനക്കിവരോട് നമ്മുടെ തീരുമാനം പറയണോ? 110 00:11:20,461 --> 00:11:24,901 ജൂപ്പിറ്റർ കയ്യാളാനുള്ള അവകാശം യൂറോപ്യൻ കൗൺസിലിനും നൽകുമെന്നാണ് ഞങ്ങളുടെ തീരുമാനം. 111 00:11:25,901 --> 00:11:27,101 എന്നാൽ ഒരു വ്യവസ്ഥയുണ്ട്. 112 00:11:28,701 --> 00:11:31,061 ആദ്യ വിശകലനത്തിനുള്ള അവകാശം മാൻ്റികോർ ഇറ്റലിക്കായിരിക്കും. 113 00:11:31,501 --> 00:11:33,381 - എന്തിൻ്റെ? - ഡാറ്റയുടെ. 114 00:11:34,701 --> 00:11:37,141 ഓരോ ദിവസവും നമുക്ക് കോടിക്കണക്കിന് ഡാറ്റാ ശകലങ്ങൾ പരിശോധിക്കാനുണ്ടാവും. 115 00:11:37,661 --> 00:11:40,581 ഓരോ ഏജൻസിയും അവരുടേതായ രീതിയിൽ വ്യാഖ്യാനിക്കുന്നതു തടയാൻ, 116 00:11:41,381 --> 00:11:42,941 ഞങ്ങൾ ആദ്യ സ്ക്രീനിങ്ങ് നടത്തും. 117 00:11:46,061 --> 00:11:48,141 പിന്നെ നിങ്ങൾക്ക് സൗകര്യപ്രദമായത് നിങ്ങൾ ഞങ്ങളോട് പറയും. 118 00:11:48,581 --> 00:11:51,101 പങ്കുവയ്ക്കലിനെപ്പറ്റിയുള്ള നിങ്ങളുടെ ആശയം വളരെ ആകർഷകമാണ്. 119 00:11:51,621 --> 00:11:54,461 മൂന്നാമതൊരു ഘടകം കൂടി ഞങ്ങളുടെ പ്രത്യേക നിയന്ത്രണത്തിലായിരിക്കും. 120 00:11:57,141 --> 00:11:58,221 മൂന്നാമതൊരു ഘടകമോ? 121 00:11:59,221 --> 00:12:00,701 ആയുധത്തിൻ്റെ ഇറ്റാലിയൻ ഭാഗം. 122 00:12:05,221 --> 00:12:06,661 നമ്മൾ പ്രവർത്തനസജ്ജമാണല്ലോ, അല്ലേ? 123 00:12:08,541 --> 00:12:10,300 തീർച്ചയായും. ഏകദേശം. 124 00:12:10,301 --> 00:12:14,621 ക്രമേണ നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ കിട്ടും. ഇത് എല്ലാവർക്കും സമ്മതമാണോ എന്ന് നോക്കാം. 125 00:12:15,101 --> 00:12:15,941 [ജർമ്മൻ] ശരി... 126 00:12:17,461 --> 00:12:19,381 ഞങ്ങൾക്കിതിൽ അഭിപ്രായമുണ്ടെന്ന പോലെ. 127 00:12:20,861 --> 00:12:22,861 [ഫ്രഞ്ച്] മാൻ്റികോർ യൂറോപ്പിൻ്റെ പുതിയ ഘടന. 128 00:12:24,221 --> 00:12:26,981 എല്ലാ ഏജൻസികളും തുല്യരാണ്. ഒന്ന് മറ്റെല്ലാറ്റിനെക്കാളും കൂടുതൽ. 129 00:12:27,621 --> 00:12:30,221 അതല്ലേ ജനാധിപത്യത്തിൻ്റെ അടിസ്ഥാനം? 130 00:12:40,341 --> 00:12:43,740 പറയാൻ പോകുന്നതെന്തെന്ന് ഒരു മുന്നറിയിപ്പ് തരാതിരിക്കുന്നത് നിങ്ങൾക്ക് ശീലമായി. 131 00:12:43,741 --> 00:12:47,060 മീറ്റിംഗുകൾ ജാസ് പോലെയാണ്, ആ ഒഴുക്കിനനുസരിച്ച് പോകണം. 132 00:12:47,061 --> 00:12:48,341 മുന്നൊരുക്കമില്ലാതെ പറയണം. 133 00:12:48,861 --> 00:12:50,461 നിങ്ങൾ ക്ലാസിക്കൽ മ്യൂസിക് മാത്രമേ കേൾക്കൂ. 134 00:12:50,861 --> 00:12:53,500 - അതായിരുന്നു അവരോടു പറയാനുള്ള ശരിയായ സമയം. - നിങ്ങളുടെ അഭിപ്രായത്തിൽ. 135 00:12:53,501 --> 00:12:55,020 എൻ്റെയല്ല. 136 00:12:55,021 --> 00:12:57,700 അത് നിസ്സാരമായി ചെയ്യാനാവുമെന്നാണ് നിങ്ങൾ കരുതുന്നത്. 137 00:12:57,701 --> 00:13:00,301 നിങ്ങൾ എന്നോട് സംസാരിച്ചിരുന്നെങ്കിൽ, അതങ്ങനെയല്ല എന്ന് മനസ്സിലായേനെ. 138 00:13:01,821 --> 00:13:02,900 അല്ലേ? 139 00:13:02,901 --> 00:13:05,461 നാം സൃഷ്ടിച്ച ഒരു ഘടകം നമുക്ക് 140 00:13:06,461 --> 00:13:08,021 ഒരു സിറ്റഡെൽ ഉത്പന്നത്തിനുള്ളിൽ ഇടണം. 141 00:13:08,461 --> 00:13:11,220 എത്ര സാങ്കേതിക മാറ്റങ്ങൾ വേണമെന്ന് നിങ്ങൾക്കറിയാമോ? 142 00:13:11,221 --> 00:13:15,021 ഇത് മുറിയിലെ ഒരു ഫർണ്ണിച്ചർ നീക്കുന്നതു പോലെയല്ല. 143 00:13:15,421 --> 00:13:17,461 ഇത് ഒരു പസിൽ കഷണങ്ങൾ മാറ്റി 144 00:13:17,901 --> 00:13:20,141 മറ്റൊന്നിൻ്റെ നൂറ് കഷണങ്ങൾ ചേർത്തുവച്ച്, 145 00:13:20,661 --> 00:13:23,420 അത് ശരിക്കുള്ളതുമായി ഒത്തുപോകുമെന്ന് പ്രതീക്ഷിക്കുന്നതുപോലെയാണ്. 146 00:13:23,421 --> 00:13:27,101 നീ ഒരിക്കലും ഒരു സാങ്കേതിക പ്രശ്നം മൂലം ഒന്നും ഉപേക്ഷിക്കുന്നതല്ല. 147 00:13:28,221 --> 00:13:29,981 നിന്നെ വിഷമിപ്പിക്കുന്നത് എന്താണെന്ന് പറയൂ. 148 00:13:31,981 --> 00:13:33,101 മൂന്നാമത്തെ ഘടകം. 149 00:13:34,261 --> 00:13:35,141 അത് കൊല്ലാനുള്ളതാണ്. 150 00:13:39,021 --> 00:13:40,061 അതേ, എനിക്കറിയാം. 151 00:13:40,581 --> 00:13:43,581 അതിന് എന്തു ചെയ്യാനാകുമെന്ന് എനിക്കറിയാം. എത്ര അപകടകരമാണെന്നും അറിയാം. 152 00:13:44,061 --> 00:13:45,061 നിനക്കു തെറ്റി. 153 00:13:46,421 --> 00:13:50,381 ഈ ആയുധം പോലെ കൃത്യതയുള്ള മറ്റൊന്നും ഉണ്ടാവില്ല. 154 00:13:51,181 --> 00:13:53,861 ലക്ഷ്യത്തിനല്ലാതെ മറ്റു നാശനഷ്ടങ്ങൾ ഒന്നും ഉണ്ടാവില്ല. 155 00:13:54,621 --> 00:13:56,340 ഒരാളെ കൊല്ലുന്നത് ദശലക്ഷങ്ങളെ രക്ഷിക്കുമായിരുന്ന 156 00:13:56,341 --> 00:13:59,221 സംഭവങ്ങൾ ചരിത്രത്തിൽ നിന്ന് നിന്നെ ഓർമ്മിപ്പിക്കണോ? 157 00:13:59,701 --> 00:14:01,581 വേണ്ട. തീർച്ചയായും വേണ്ട. 158 00:14:02,741 --> 00:14:03,741 എഡ്വേർഡോ... 159 00:14:06,421 --> 00:14:07,701 നിനക്കിപ്പോൾ അധികാരമുണ്ട്. 160 00:14:08,861 --> 00:14:10,741 അതിൻ്റെ അർത്ഥം എന്തെന്ന് കണ്ടെത്താൻ നോക്കൂ. 161 00:14:37,341 --> 00:14:39,460 നിൻ്റെ പേര് നമ്മുടെ ഡാറ്റബേസിൽ ഇല്ല, 162 00:14:39,461 --> 00:14:41,861 പിന്നെ നമ്മുടെ സഹകരണത്തിൻ്റെ ഒരു തെളിവുമില്ല. 163 00:14:42,341 --> 00:14:45,420 എനിക്ക് പ്രതീക്ഷ നൽകുന്ന ഒരു കാര്യം, നീ ഇപ്പോഴും അവിടെ ഉണ്ടെന്നുള്ളതാണ്. 164 00:14:45,421 --> 00:14:47,980 നീയാണ് ശത്രുപക്ഷത്ത് പെട്ടുപോയ അവസാന ആൾ, 165 00:14:47,981 --> 00:14:50,021 നീ വളരെ ധൈര്യവതിയായിരിക്കണം. 166 00:14:51,541 --> 00:14:53,700 - നിൻ്റെ പേര്... - എന്നോടു ക്ഷമിക്കൂ. 167 00:14:53,701 --> 00:14:56,101 ...പിന്നെ നമ്മുടെ സഹകരണത്തിൻ്റെ ഒരു തെളിവുമില്ല. 168 00:15:27,261 --> 00:15:28,421 നമുക്ക് ഓഫീസിലേക്കു പോകാം. 169 00:15:29,981 --> 00:15:30,821 നിങ്ങൾക്ക് ഉറപ്പാണോ? 170 00:15:38,701 --> 00:15:41,580 - എൻ്റെ ഡ്രൈവർമാരും ഏജൻ്റുമാരും എവിടെ? - സമാധാനിക്കൂ. അവർ ഉറങ്ങുകയാണ്. 171 00:15:41,581 --> 00:15:43,260 എഡോ, ക്ഷമിക്കൂ, അതൊരു തമാശയായിരുന്നു. 172 00:15:43,261 --> 00:15:45,021 നിനക്കാവശ്യമുള്ളത് ഞാൻ തന്നു! 173 00:15:45,621 --> 00:15:48,861 നിനക്ക് 20 മില്യൺ ഉണ്ട്, നീ സ്വതന്ത്രയാണ്, നിനക്കു പോകാം. ഇനി എന്താ വേണ്ടത്? 174 00:15:49,261 --> 00:15:51,020 നിനക്കെന്തിനാ എന്നോട് ഇത്ര ദേഷ്യം? 175 00:15:51,021 --> 00:15:52,781 കാരണം നീ ഒരു മാസം അപ്രത്യക്ഷയായി. 176 00:15:57,261 --> 00:15:58,461 ഞാൻ തിരിച്ചുവന്നല്ലോ. 177 00:15:59,661 --> 00:16:01,221 നിൻ്റെ മനസ്സുമാറാൻ കാരണമെന്താണ്? 178 00:16:05,741 --> 00:16:07,821 നമ്മൾ പറഞ്ഞത് ഞാൻ ഓർത്തു. 179 00:16:09,821 --> 00:16:12,301 നമ്മളൊരു സാധാരണ ജീവിതം, ഒരു നല്ല ജോലി, ഒരു നല്ല വീട്, 180 00:16:13,021 --> 00:16:17,621 എന്നിവയൊക്കെയായി സന്തോഷമാണെന്ന് നടിക്കാം, പക്ഷേ സത്യത്തിൽ നമുക്ക് കൂടുതൽ വേണം. 181 00:16:20,581 --> 00:16:21,781 എനിക്ക് കൂടുതൽ വേണം. 182 00:16:25,341 --> 00:16:27,061 "കൂടുതൽ" എന്നാൽ എന്താ നീ ഉദ്ദേശിക്കുന്നത്? 183 00:16:31,901 --> 00:16:32,901 നിൻ്റെ കൂടെയിരിക്കാൻ. 184 00:17:38,301 --> 00:17:40,261 ഫ്രാൻസിലെ ദൗത്യത്തിനു ശേഷം, 185 00:17:40,781 --> 00:17:42,821 നമ്മൾ ഇവിടെ കിടക്കുകയായിരുന്നു, അല്ലേ? 186 00:17:43,421 --> 00:17:44,941 നീ ഉറങ്ങുകയായിരുന്നു, എനിക്ക് കഴിഞ്ഞില്ല. 187 00:17:46,781 --> 00:17:47,701 അപ്പോൾ ഞാൻ എഴുന്നേറ്റു, 188 00:17:48,501 --> 00:17:51,301 ആയുധത്തിൻ്റെ ഡാറ്റ അടങ്ങിയ ഉപകരണം ഞാൻ കണ്ടു. 189 00:17:52,981 --> 00:17:54,021 എനിക്കുറപ്പായിരുന്നു... 190 00:17:54,661 --> 00:17:56,101 അതായത് എനിക്കുറപ്പാണ് 191 00:17:57,261 --> 00:17:58,581 അത് അപകടകരമാണെന്ന്. 192 00:17:59,741 --> 00:18:01,301 എനിക്ക് അതെടുക്കാമായിരുന്നു. 193 00:18:02,221 --> 00:18:03,661 നിനക്കത് നശിപ്പിക്കണമായിരുന്നോ? 194 00:18:11,941 --> 00:18:15,341 എനിക്കറിയാമായിരുന്നു, നമ്മളെ രണ്ടാളെയും ഞാൻ വലിയ പ്രശ്നത്തിലാക്കിയേനെ എന്നും, 195 00:18:16,181 --> 00:18:19,021 മാൻ്റികോർ എന്തായാലും മറ്റൊരെണ്ണം കണ്ടുപിടിച്ചേനെ എന്നും. 196 00:18:20,501 --> 00:18:23,101 അതിനാൽ ഞാനത് അവിടെ ഉപേക്ഷിച്ചു പോയി. 197 00:18:23,661 --> 00:18:24,981 നീ ഇതെന്തിനാണ് എന്നോട് പറയുന്നത്? 198 00:18:26,581 --> 00:18:28,581 കാരണം ഞാനാരാണെന്ന് നീ അറിയണം. 199 00:18:30,741 --> 00:18:33,021 പിന്നെ എനിക്ക് ഈ ലോകം കൂടുതൽ സുരക്ഷിതമായ ഒരിടമായി 200 00:18:34,181 --> 00:18:37,221 മാറ്റുന്നതിന് പോരാടാനുള്ള ശ്രമം നിർത്താനും ആവില്ല. 201 00:18:38,221 --> 00:18:41,581 പക്ഷേ എനിക്കത് ചെയ്യാൻ കൂടെ വേണമെന്നുള്ളത് നീ മാത്രമാണ്. 202 00:18:42,901 --> 00:18:44,021 അത്രയേയുള്ളൂ. 203 00:18:57,221 --> 00:18:59,181 മാൻ്റികോറാണ് നിൻ്റെ മാതാപിതാക്കളെ കൊന്നത്. 204 00:19:04,661 --> 00:19:08,981 ഞങ്ങളുടെ ഏജൻസിയാണ് ഫ്ലൈറ്റ് OT9732 തകർത്തത്, അതിലൊരു... 205 00:19:10,021 --> 00:19:11,261 സിറ്റഡെൽ ഏജൻ്റ് ഉണ്ടായിരുന്നു. 206 00:19:14,581 --> 00:19:16,181 ഞാനിത് സിസിലിയിൽ വച്ച് പറയാൻ ആഗ്രഹിച്ചിരുന്നു, 207 00:19:17,901 --> 00:19:18,981 പക്ഷെ എനിക്ക് സാധിച്ചില്ല. 208 00:19:21,981 --> 00:19:24,301 ഞാൻ ആരാണെന്നറിയാനും നിനക്ക് അവകാശമുണ്ട്. 209 00:19:32,581 --> 00:19:34,421 നീ ആ തീരുമാനത്തിൽ പങ്കാളിയായിരുന്നോ? 210 00:19:35,181 --> 00:19:36,461 അത് ചിന്തിക്കുകപോലും അരുത്. 211 00:19:41,181 --> 00:19:42,181 എന്നോട് ക്ഷമിക്ക്. 212 00:20:05,101 --> 00:20:08,181 എട്ടുകൊല്ലം മുമ്പ് 213 00:20:34,021 --> 00:20:35,581 സാനി കുടുംബം 214 00:21:36,341 --> 00:21:38,300 അവനെ വെറുതേ വിടൂ, അവൻ തിരക്കിലായിരിക്കും. 215 00:21:38,301 --> 00:21:39,581 ഇതവന് പതിവില്ലാത്തതാണ്. 216 00:21:41,421 --> 00:21:43,581 ഇത്ര അത്യാവശ്യമായി എന്താണ് അവനോട് പറയാനുള്ളത്? 217 00:21:44,421 --> 00:21:45,341 നിനക്കറിയാമോ. 218 00:21:47,781 --> 00:21:51,420 നമുക്ക് ആരെയും എപ്പോഴും നിയന്ത്രിക്കാനുള്ള കഴിവ് ലഭിക്കും, 219 00:21:51,421 --> 00:21:53,461 അവരുടെ ജീവിതത്തിൻ്റെ തുടക്കം മുതൽ ഒടുക്കം വരെ. 220 00:21:54,301 --> 00:21:55,300 എങ്ങനെ? 221 00:21:55,301 --> 00:21:58,341 ഫ്രഞ്ച് പകുതി ജർമ്മൻ പകുതിയ്ക്കുള്ളിൽ വച്ചിരിക്കുന്ന 222 00:21:58,861 --> 00:22:01,700 ഒരു സൂക്ഷ്മ അധിനിവേശ സിസ്റ്റമാണ്, ഒരു ജൈവസാങ്കേതികതാ ഘടകം, 223 00:22:01,701 --> 00:22:04,060 ഇത് മനുഷ്യശരീരത്തിൽ കടന്ന് ഒളിച്ചിരിക്കും. 224 00:22:04,061 --> 00:22:05,421 ഒരു പരാദം പോലെയോ? 225 00:22:06,861 --> 00:22:09,060 നമുക്ക് ഫോൺ ചോർത്തലോ കമ്പ്യൂട്ടർ ഹാക്ക് ചെയ്യലോ ആവശ്യം വരില്ല, 226 00:22:09,061 --> 00:22:11,341 ആളുകൾ തന്നെയാവും വിവരത്തിൻ്റെ സ്രോതസ്സ്. 227 00:22:12,381 --> 00:22:13,861 അവരായിരിക്കും ട്രാൻസ്മിറ്ററുകൾ. 228 00:22:14,261 --> 00:22:17,381 നമുക്ക് അവരുടെ ഡാറ്റയിൽ പൂർണ്ണനിയന്ത്രണമുണ്ടാകും. 229 00:22:19,861 --> 00:22:22,461 ഡിയാന, എനിക്കറിയാം ഇതൊരു വലിയ ശക്തിയായിരിക്കും എന്ന്. 230 00:22:23,221 --> 00:22:24,461 പക്ഷേ ഇത് നാം നന്നായി ഉപയോഗിച്ചാൽ, 231 00:22:25,621 --> 00:22:28,180 നമുക്ക് സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള അവസരം ലഭിക്കും. 232 00:22:28,181 --> 00:22:32,621 എല്ലാറ്റിനും ഉപരി, നമുക്ക് നാം ഉദ്ദേശിച്ച തരത്തിലുള്ള ഒരു ഏജൻസിയായിട്ടിരിക്കാം. 233 00:22:36,981 --> 00:22:39,180 പക്ഷേ എൻ്റെ ഡാഡി അതുകൊണ്ട് തൃപ്തനായില്ല. 234 00:22:39,181 --> 00:22:42,181 അതിനാൽ ഞങ്ങൾ ഒരു മൂന്നാം ഘടകം ചേർക്കുന്നത് ആലോചിക്കുകയാണ്. 235 00:22:44,301 --> 00:22:46,141 ഒരു വിദൂര നശിപ്പിക്കൽ സംവിധാനം. 236 00:22:53,421 --> 00:22:54,620 നീയാണോ അത് ഡിസൈൻ ചെയ്തത്? 237 00:22:54,621 --> 00:22:56,061 എൻ്റെ ജോലി ആയുധങ്ങൾ ഡിസൈൻ ചെയ്യലാണ്. 238 00:22:57,461 --> 00:23:00,221 മരണമാണോ ജീവിതമാണോ ഒരാൾക്ക് വേണ്ടതെന്ന് മാൻ്റികോർ തീരുമാനിക്കും. 239 00:23:00,781 --> 00:23:03,180 ഏതു നിമിഷത്തിലും ഒരു ബട്ടൺ അമർത്തിയാൽ, 240 00:23:03,181 --> 00:23:06,021 ആതിഥേയ ജീവി നൈസർഗ്ഗിക കാരണങ്ങളാൽ ഉടൻ മരിക്കും. 241 00:23:07,541 --> 00:23:09,261 അതപ്പോൾ ആറ്റം ബോംബ് പോലെയാണ്. 242 00:23:11,341 --> 00:23:14,381 ഒപ്പം ബട്ടൺ അമർത്തുന്ന കൈയ്യിലാണ് എല്ലാമിരിക്കുന്നത്. 243 00:23:17,421 --> 00:23:20,301 നിൻ്റെ അച്ഛൻ അത് ചേർക്കാനായി നിന്നെ വ്യക്തമായും നിർബന്ധിക്കുന്നു. 244 00:23:26,301 --> 00:23:28,501 ഇതെന്താണ്? ഇതിനൊരു വല്ലാത്ത രൂപമാണല്ലോ. 245 00:23:32,781 --> 00:23:35,261 ഇത് ഞാൻ താമസിച്ചിരുന്ന ഒരു വീട്ടിൽ നിന്നാണ്. 246 00:23:37,181 --> 00:23:38,461 ഒരു ഭാഗ്യയന്ത്രം. 247 00:23:39,661 --> 00:23:42,101 നിന്നെപ്പറ്റി എനിക്ക് ഇനിയും ഒരുപാടു കാര്യങ്ങൾ പഠിക്കാനുണ്ട്. 248 00:23:48,541 --> 00:23:51,620 ആദ്യം, അവൾ എല്ലാ ഉറപ്പുകളും ഒപ്പം ഒരു വൻ തുകയും വാങ്ങിപ്പോയി. 249 00:23:51,621 --> 00:23:53,661 ഇപ്പോൾ അവൾക്ക് തിരിച്ചുവരണം. 250 00:23:55,381 --> 00:23:58,301 പാരിസിൽ അത്ര അപകടം പിടിച്ച ജോലിക്കുശേഷം അവൾക്കൊരു ഇടവേള വേണമായിരുന്നു. 251 00:23:59,221 --> 00:24:01,741 അവൾ കാരണം നമുക്ക് കിട്ടിയതെന്താണെന്ന് ഞാൻ ഓർമ്മിപ്പിക്കണോ? 252 00:24:03,261 --> 00:24:04,541 രാത്രി നീ അവളുടെ കൂടെയായിരുന്നോ? 253 00:24:05,581 --> 00:24:06,461 അതേ. 254 00:24:07,061 --> 00:24:08,061 അത് ശീലമാക്കേണ്ടിവരും. 255 00:24:09,141 --> 00:24:10,221 അവളിപ്പോൾ എവിടെയാണ്? 256 00:24:10,941 --> 00:24:14,180 അവൾ ജൂപ്പിറ്ററിൻ്റെ ആദ്യ വ്യാപന പരീക്ഷണത്തിന് തയ്യാറെടുക്കുന്നു. 257 00:24:14,181 --> 00:24:16,221 ഇന്നലെ, ഞാനവളോട് എല്ലാം പറഞ്ഞു. 258 00:24:18,061 --> 00:24:19,141 വെറുതേ അങ്ങു പറഞ്ഞോ? 259 00:24:19,501 --> 00:24:20,661 എന്നോട് ചോദിക്കാതെ? 260 00:24:21,621 --> 00:24:25,541 ഡാഡീ, ഒരു കാര്യം വ്യക്തമാക്കാം. ഞാൻ നിങ്ങളോട് അനുവാദം ചോദിക്കുന്നില്ല. 261 00:24:26,581 --> 00:24:28,661 - നിങ്ങളെപ്പോലെ, എനിക്കും അധികാരമുണ്ട്. - ശരിയാണ്. 262 00:24:29,381 --> 00:24:30,381 എന്നെപ്പോലെ. 263 00:24:37,301 --> 00:24:38,901 നീ സ്വന്തമായി എല്ലാം ചെയ്യുന്നു. 264 00:24:41,061 --> 00:24:42,301 മൂന്നാം ഘടകത്തിൻ്റെ കാര്യമെന്തായി? 265 00:24:43,181 --> 00:24:44,261 ഏകദേശം കഴിയാറായി. 266 00:24:46,621 --> 00:24:48,300 എനിക്കൊരു കോൾ ചെയ്യണം. 267 00:24:48,301 --> 00:24:49,900 ആയുധ നിയമം പാസ്സാക്കാറായി, 268 00:24:49,901 --> 00:24:52,301 പക്ഷേ എനിക്കാ മണ്ടൻ മന്ത്രിയെ ഒന്ന് പ്രോത്സാഹിപ്പിക്കണം. 269 00:25:32,941 --> 00:25:35,620 ഇതിൽ പത്ത് ദശലക്ഷം ജൂപ്പിറ്റർ കണികകളുണ്ട്. 270 00:25:35,621 --> 00:25:37,501 ആദ്യ പരീക്ഷണത്തിനായുള്ള ഒരു ചെറിയ അളവ്. 271 00:25:39,501 --> 00:25:40,460 ചെറുതോ? 272 00:25:40,461 --> 00:25:42,860 ഒരംശം മാത്രമേ ആതിഥേയ ജീവികളിൽ എത്തൂ. 273 00:25:42,861 --> 00:25:44,981 എണ്ണം? നാം കണ്ടെത്തും. 274 00:25:45,581 --> 00:25:49,941 ഇതിനുള്ളിൽ ഇത് പ്രവർത്തിപ്പിക്കാനുള്ള കോഡ് ഉണ്ട്. അത് ഓർത്തുവച്ച്, ഇത് നശിപ്പിക്കുക. 275 00:25:51,061 --> 00:25:52,781 നമ്മൾ രണ്ടുപേരും മാത്രമേ ഇതറിയാവൂ. 276 00:25:57,981 --> 00:26:00,501 കുടുംബം താമസിയാതെ വലുതായേക്കും. 277 00:26:01,901 --> 00:26:02,781 ശരിക്കും? 278 00:26:03,381 --> 00:26:05,500 സംഭവിച്ചതെല്ലാം അവരെ 279 00:26:05,501 --> 00:26:07,661 അവൻ പോലും പ്രതീക്ഷിക്കാത്ത തരത്തിൽ അടുപ്പിച്ചു. 280 00:26:08,421 --> 00:26:10,380 അവനുമായി ഒത്തുപോകണമെങ്കിൽ, 281 00:26:10,381 --> 00:26:12,221 നിങ്ങൾ അവരുടെ ബന്ധത്തിന് സമ്മതിക്കണം. 282 00:26:13,061 --> 00:26:14,901 എനിക്കാ പെണ്ണിനെ ഇഷ്ടമല്ല. 283 00:26:16,061 --> 00:26:17,381 അവൾക്ക് എന്തോ രഹസ്യമുണ്ട്. 284 00:26:18,501 --> 00:26:20,301 അവൾ എന്തോ ഒളിക്കുന്നുണ്ട്. 285 00:26:22,101 --> 00:26:23,101 അവളൊരു ചാരയാണ്. 286 00:26:23,781 --> 00:26:25,621 - ഒളിക്കൽ അവളുടെ ജോലിയാണ്. - എന്തായിത്. 287 00:26:26,581 --> 00:26:28,021 ഞാനെന്താ പറയുന്നതെന്നറിയാമല്ലോ ജൂലിയ. 288 00:26:29,821 --> 00:26:32,061 അവൾ ഇപ്പോഴേ അവൻ്റെ ചെവിയിൽ രഹസ്യം പറഞ്ഞു തുടങ്ങി, 289 00:26:33,421 --> 00:26:34,501 ഉപദേശം. 290 00:26:37,741 --> 00:26:39,061 [ഇംഗ്ലീഷ്] ഞാൻ രഹസ്യം പറഞ്ഞിട്ടുണ്ടോ? 291 00:26:40,221 --> 00:26:42,101 ഞാനെപ്പോഴും എൻ്റെ സാധാരണ ശബ്ദത്തിലാണ് സംസാരിക്കാറ്. 292 00:26:42,461 --> 00:26:43,980 നിന്നെ അവളുമായി താരതമ്യം ചെയ്യരുത്. 293 00:26:43,981 --> 00:26:44,940 [ഇറ്റാലിയൻ] അതെന്താ? 294 00:26:44,941 --> 00:26:46,581 കാരണം നീ കുടുംബമാണ്. 295 00:26:47,061 --> 00:26:47,981 ശരിയാണ്. 296 00:26:48,661 --> 00:26:51,621 പിന്നെ ഞാനിപ്പോഴും ആയിരിക്കുന്നത്, എഡോ പാരിസിൽ നിന്ന് ജീവനോടെ വന്നതിനാലാണ്. 297 00:26:52,541 --> 00:26:53,781 [ഇംഗ്ലിഷ്] എനിക്ക് നിങ്ങളോട് സംസാരിക്കാനാവും. 298 00:26:54,701 --> 00:26:56,021 പക്ഷേ നിങ്ങൾ ശ്രദ്ധിക്കാറില്ല. 299 00:26:56,901 --> 00:26:58,981 ഈയിടെയായുള്ള സംഭവങ്ങൾ അത് വളരെ വ്യക്തമാക്കുന്നുണ്ട്. 300 00:27:01,061 --> 00:27:02,341 അപ്പോൾ, നിനക്ക് സംശയമില്ലേ? 301 00:27:04,301 --> 00:27:05,141 ഒരു സംശയവും? 302 00:27:05,941 --> 00:27:09,261 [ഇറ്റാലിയൻ] എനിക്ക് ആകെ അറിയാവുന്നത് ഞാൻ എഡോയെ വർഷങ്ങളായി ഇങ്ങനെകണ്ടിട്ടില്ല എന്നാ. 303 00:27:09,901 --> 00:27:10,981 എങ്ങനെ? 304 00:27:11,621 --> 00:27:12,501 സന്തോഷത്തോടെ. 305 00:27:23,821 --> 00:27:25,541 {\an8}ഘട്ടം മൂന്ന് 306 00:27:31,981 --> 00:27:34,061 നഷ്ടമായ ഭാഗം 307 00:27:34,621 --> 00:27:36,981 പൂർത്തിയായി 308 00:27:54,061 --> 00:27:56,540 മൂന്നാമത്തെ ഘടകം പരീക്ഷണം വിജയിച്ചു. 309 00:27:56,541 --> 00:27:58,300 ഞാനത് മാസ്റ്റർ കോപ്പിയിലേക്ക് ചേർത്തു. 310 00:27:58,301 --> 00:27:59,381 കൊള്ളാം! 311 00:28:00,061 --> 00:28:01,301 അത് അത്ഭുതകരം തന്നെ എഡോ. 312 00:28:02,061 --> 00:28:02,900 നന്ദി. 313 00:28:02,901 --> 00:28:06,620 നിന്നെപ്പോലെയല്ല, നീ വിജയിക്കുമെന്നതിൽ എനിക്ക് സംശയമില്ലായിരുന്നു.നു 314 00:28:06,621 --> 00:28:08,301 പക്ഷേ അതെളുപ്പമല്ല എന്നറിയാമായിരുന്നു. 315 00:28:08,781 --> 00:28:10,741 എനിക്ക് നിന്നിൽ അഭിമാനമുണ്ട്. 316 00:28:12,821 --> 00:28:14,340 നമ്മുടെ ഏറ്റവും വലിയ വിജയം, 317 00:28:14,341 --> 00:28:16,341 ഇത്ര പ്രക്ഷുബ്ധമായ ഒരു ദിവസമാണല്ലോ 318 00:28:17,781 --> 00:28:20,101 എന്ന വിഷമം മാത്രമേയുള്ളൂ. 319 00:28:20,501 --> 00:28:21,661 പക്ഷേ അത് സാരമില്ല. 320 00:28:22,261 --> 00:28:25,580 നീയിപ്പോൾ 3-0-8-നോട് എന്നെക്കാളും അടുത്തിരിക്കുന്നു. 321 00:28:25,581 --> 00:28:27,140 നിനക്ക് അവളോടൊപ്പം ആഘോഷിക്കണമെന്നുണ്ടാവും. 322 00:28:27,141 --> 00:28:31,061 അവൾ നിനക്ക് അത്ര വലുതാണെങ്കിൽ, ഞാനവളെ സ്വീകരിക്കാൻ തയ്യാറാണ്. 323 00:28:32,181 --> 00:28:33,661 അവളെ ഡിയാന എന്നു വിളിക്കാനും. 324 00:28:36,661 --> 00:28:37,501 നന്ദി. 325 00:28:39,221 --> 00:28:40,341 നമുക്ക്, 326 00:28:41,341 --> 00:28:43,141 നമുക്കിടയിൽ ഒരു സന്തുലനം വേണം. 327 00:28:44,141 --> 00:28:47,621 നിനക്കിപ്പോ അധികാരമുള്ള നിലയ്ക്ക് നീ അതിനും ഒരു വഴികണ്ടെത്തുമെന്നറിയാം. 328 00:28:54,421 --> 00:28:56,660 ഞാൻ നിങ്ങൾക്ക് ഇപ്പോൾ ജൂപ്പിറ്ററിൻ്റെ കോഡ് അയച്ചുതരാം. 329 00:28:56,661 --> 00:28:58,501 ഡാഡിയുടെ കയ്യിലും അത് ഉണ്ടാവണം. 330 00:28:59,461 --> 00:29:00,501 ഒരു വ്യവസ്ഥയിൽ മാത്രം. 331 00:29:02,341 --> 00:29:03,461 നീ വിടില്ലല്ലോ. 332 00:29:04,981 --> 00:29:07,421 നിൻ്റെ അമ്മ പറഞ്ഞത് ശരിയാണ്. നിനക്ക് എന്താണ് വേണ്ടത്? 333 00:29:07,941 --> 00:29:10,021 ഡിയാനയെ മാൻ്റികോർ ഇറ്റലിയുടെ മാനേജരാക്കണം. 334 00:29:12,301 --> 00:29:13,701 മറ്റിയോയെ മാറ്റണോ? 335 00:29:14,181 --> 00:29:16,420 മറ്റിയോ 13 കൊല്ലമായി ഏജൻസി നിയന്ത്രിക്കുന്നു. 336 00:29:16,421 --> 00:29:17,621 ഇപ്പോൾ ഒരു മാറ്റത്തിനു സമയമായി. 337 00:29:22,941 --> 00:29:25,421 നിൻ്റെ ബന്ധം അത്ര പ്രധാനമാണെങ്കിൽ, 338 00:29:26,701 --> 00:29:28,421 അവൾ ഏജൻസി നിയന്ത്രിക്കട്ടെ. 339 00:29:29,541 --> 00:29:30,901 ഞാൻ മറ്റിയോയോട് സംസാരിക്കാം. 340 00:29:31,301 --> 00:29:32,620 എനിക്ക് വാക്കുതരുമോ? 341 00:29:32,621 --> 00:29:33,781 ഞാൻ വാക്കുതരുന്നു. 342 00:29:34,301 --> 00:29:36,341 നമ്മളിത് ഇന്നുരാത്രി ഔദ്യോഗികമാക്കും. 343 00:29:45,181 --> 00:29:46,261 ഞാനത് അങ്ങേയ്ക്ക് അയച്ചു. 344 00:29:47,101 --> 00:29:48,141 പിന്നീട് കാണാം. 345 00:30:05,301 --> 00:30:06,500 മറ്റിയോ. 346 00:30:06,501 --> 00:30:09,620 3-0-8-ൻ്റെ വാർത്താവിനിമയ സിഗ്നലുകൾ ബ്ലോക്ക് ചെയ്യൂ. 347 00:30:09,621 --> 00:30:13,501 എൻ്റെ കയ്യിൽ കോഡുകളുണ്ട്, എന്നാൽ നടപടിക്രമം ഓർക്കാതെ അവയ്ക്ക് ഉപയോഗമില്ല. 348 00:30:14,781 --> 00:30:16,061 അവൾ ആ ജോലി ചെയ്യട്ടെ. 349 00:30:17,181 --> 00:30:18,581 പിന്നെ എന്തുവേണം എന്ന് നിനക്കറിയാം. 350 00:30:21,621 --> 00:30:22,621 അയാൾ എന്തുചെയ്യാൻ പോകുന്നു? 351 00:30:25,621 --> 00:30:26,581 എത്തൊരെ. 352 00:30:27,781 --> 00:30:30,141 മകനോടുള്ള സ്നേഹം നിൻ്റെ വിവേചനബുദ്ധിയെ മറച്ചിരിക്കുന്നു. 353 00:30:30,621 --> 00:30:32,261 നീ ശരിയായല്ല കാണുന്നത്. 354 00:30:45,701 --> 00:30:48,821 ജലസംഭരണി നമ്പർ 14 355 00:31:16,261 --> 00:31:17,381 ഇവിടെ കാവൽ നിൽക്കൂ. 356 00:31:27,421 --> 00:31:29,421 മമ്മീ, ഞാൻ ഡാഡിയോട് സംസാരിച്ചു. 357 00:31:30,581 --> 00:31:32,581 ഞങ്ങളൊരു ധാരണയിലെത്തി. 358 00:31:35,061 --> 00:31:36,421 [ഇംഗ്ലീഷ്] ഞാനദ്ദേഹത്തെ തടയാൻ നോക്കി എഡോ. 359 00:31:38,541 --> 00:31:39,661 ഞാൻ ശരിക്കും നോക്കി. 360 00:31:42,141 --> 00:31:43,221 എന്നോട് ക്ഷമിക്ക്. 361 00:31:44,861 --> 00:31:46,181 മമ്മി എന്താ പറയുന്നത്? 362 00:31:47,301 --> 00:31:49,661 [ഇറ്റാലിയൻ] നിനക്കിനി അവൾക്കായി ഒന്നും ചെയ്യാനില്ല. 363 00:32:11,141 --> 00:32:12,021 മറ്റിയോ. 364 00:32:13,701 --> 00:32:16,061 എനിക്ക് ഉടൻ ഡിയാനയുമായി സംസാരിക്കണം. 365 00:32:21,741 --> 00:32:22,901 നീ കേൾക്കുന്നുണ്ടോ? 366 00:32:24,581 --> 00:32:25,621 മറുപടി പറയൂ. 367 00:32:27,341 --> 00:32:29,941 ഇതാണ് ജലവിതരണത്തിലേക്കുള്ള കവാടം. 368 00:32:40,941 --> 00:32:42,181 മറുപടി പറയാൻ! 369 00:32:43,461 --> 00:32:44,941 മറ്റിയോ, മറുപടി പറയാൻ! നാശം! 370 00:33:21,941 --> 00:33:24,501 - വെള്ളം തൊട്ടാൽ ഇത് അലിയുമോ? - അലിയും. 371 00:33:26,821 --> 00:33:29,180 പാർലമെൻ്റ് അംഗങ്ങൾ തമ്മിലുള്ള തീപാറുന്ന, ആക്രമണാത്മകമായ 372 00:33:29,181 --> 00:33:31,340 ഒരു ചർച്ചയ്ക്ക് ഇന്നു ഞങ്ങൾ സാക്ഷികളായി. 373 00:33:31,341 --> 00:33:34,980 ഭൂരിഭാഗം നേതാക്കളും തമ്മിൽ സമവായമില്ലായിരുന്നു. 374 00:33:34,981 --> 00:33:37,820 സത്യത്തിൽ ആയുധ ഉദാരവത്കരണ നിയമത്തിന് 375 00:33:37,821 --> 00:33:41,660 വോട്ടു ചെയ്ത ശേഷം സർക്കാർ ആടിയുലയുകയാണ്. 376 00:33:41,661 --> 00:33:43,980 അവർ അവരുടെ ജോലി ചെയ്തു, പക്ഷേ അവർ തീർന്നു. 377 00:33:43,981 --> 00:33:45,461 നമുക്കവരെ ചവിട്ടി പുറത്താക്കാം. 378 00:33:46,381 --> 00:33:50,341 ജുപിറ്റർ ഉപയോഗിച്ച് നമ്മൾ ചെയ്യാൻ പോകുന്ന കാര്യങ്ങൾക്ക് പുതിയ ഗവണ്മെന്റ് ആവശ്യമാണ് 379 00:33:52,661 --> 00:33:53,741 ശരിയാണ്. 380 00:33:54,541 --> 00:33:56,261 കാര്യങ്ങൾ നടത്തിയെടുക്കാൻ പിന്തുണ വേണം. 381 00:33:59,301 --> 00:34:00,341 നിൻ്റെ മമ്മിയോ? 382 00:34:01,061 --> 00:34:02,301 തോട്ടത്തിലാണെന്ന് തോന്നുന്നു. 383 00:34:03,661 --> 00:34:04,701 പരീക്ഷണത്തിൻ്റെ വിവരം? 384 00:34:05,181 --> 00:34:06,021 അത് നടക്കുന്നു. 385 00:34:08,101 --> 00:34:12,301 ആദ്യ തരംഗത്തിൽ എത്ര ആളുകളിൽ എത്തുമെന്ന് അറിയാൻ ആഗ്രഹമുണ്ട്. 386 00:34:16,781 --> 00:34:17,621 എനിക്കും. 387 00:34:22,181 --> 00:34:24,221 ഞാൻ ആക്ടിവേഷൻ കോഡ് ചേർക്കുകയാണ്. 388 00:34:28,181 --> 00:34:29,021 ശരി. 389 00:34:29,981 --> 00:34:32,181 കണികകൾ ഉത്തേജിതമായി വ്യാപിച്ചു തുടങ്ങുന്നു. 390 00:35:02,381 --> 00:35:04,021 ഞാൻ ഒരു കാര്യം മറന്നു ഡാഡീ. 391 00:35:06,661 --> 00:35:09,500 ഇന്ന്, മൂന്നാം ഘടകം കൊണ്ട് നിർമ്മിച്ച ആദ്യ മൂലരൂപം എനിക്ക് കിട്ടി. 392 00:35:09,501 --> 00:35:11,861 - നല്ലത്. - നിങ്ങൾക്കത് ഇഷ്ടമാകും എന്നറിയാമായിരുന്നു. 393 00:35:12,861 --> 00:35:14,861 അത് ഒരുഗ്ലാസ് വെള്ളം കുടിക്കുന്നപോലെ എളുപ്പമായിരുന്നു. 394 00:35:33,101 --> 00:35:34,141 ഇത് ചെയ്യരുത്. 395 00:35:35,021 --> 00:35:36,661 ഇത് നാഡീവ്യൂഹത്തെ ബാധിക്കും. 396 00:35:37,661 --> 00:35:39,181 നിങ്ങൾക്ക് ഒട്ടും വേദനയുണ്ടാവില്ല. 397 00:35:58,181 --> 00:35:59,661 ഞാനിത് നിൻ്റെ നന്മയ്ക്കാണ് ചെയ്തത്. 398 00:36:01,061 --> 00:36:02,820 അവൾക്ക് എന്തോ കുഴപ്പമുണ്ട്. 399 00:36:02,821 --> 00:36:05,341 അവൾ നിൻ്റെ കണ്ണുകെട്ടിയില്ലെങ്കിൽ നിനക്കത് സ്വയം കാണാനാകും. 400 00:36:15,701 --> 00:36:16,941 നിൻ്റെ ബുദ്ധി ഉപയോഗിക്ക്. 401 00:36:17,661 --> 00:36:19,501 മറ്റിയോയെ വിളിക്കൂ. ഉടൻ. 402 00:36:20,301 --> 00:36:21,340 എഡ്വേർഡോ. 403 00:36:21,341 --> 00:36:22,420 അവൾ എന്തോ ഒളിക്കുന്നു. 404 00:36:22,421 --> 00:36:24,020 എന്താണെന്നറിയില്ല, പക്ഷേ അത് ശരിയാണ്. 405 00:36:24,021 --> 00:36:24,941 അവനെ വിളിക്കൂ. 406 00:36:26,301 --> 00:36:27,381 അല്ലെങ്കിൽ നിങ്ങൾ മരിക്കും. 407 00:36:34,021 --> 00:36:35,061 ഇല്ല 408 00:36:36,541 --> 00:36:37,860 നീ ഒരു സാനിയാണ്. 409 00:36:37,861 --> 00:36:40,101 നീ വിഷമകരമായ തീരുമാനങ്ങൾ എടുക്കാൻ പഠിക്കണം. 410 00:36:45,061 --> 00:36:46,421 നീ എന്നെപ്പോലെയാണ് എഡ്വേർഡോ. 411 00:36:46,901 --> 00:36:49,021 അല്ല, ഞാൻ നിങ്ങളെപ്പോലെയല്ല. 412 00:38:30,781 --> 00:38:31,821 ഹായ് ഡിയാനാ. 413 00:40:11,781 --> 00:40:13,780 ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള 414 00:40:13,781 --> 00:40:15,861 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ