1 00:00:17,979 --> 00:00:21,437 2000 നെെനിറ്റാളിൽ നിന്ന് അകലെ 2 00:00:40,771 --> 00:00:42,062 എന്തുപറ്റി? നീ ഓക്കെയാണോ? 3 00:00:42,896 --> 00:00:44,729 ആ ചീത്ത ആളുകൾ നമ്മളെ കണ്ടുപിടിക്കുമോ? 4 00:00:50,604 --> 00:00:51,604 എന്താ? 5 00:01:02,271 --> 00:01:03,437 [തെലുങ്ക്] എന്തുപറ്റി? 6 00:01:04,104 --> 00:01:05,353 നീ എന്തിനാ കരയുന്നത്? 7 00:01:05,354 --> 00:01:08,229 നമ്മളിനി വി അങ്കിളിനെ കാണുകയില്ല, അല്ലേ? 8 00:01:10,729 --> 00:01:13,396 നിനക്ക് സങ്കടമുണ്ടെന്ന് എനിക്കറിയാം. എനിക്കും സങ്കടമുണ്ട്. 9 00:01:15,729 --> 00:01:18,396 പക്ഷേ നമുക്കവിടെനിന്ന് പോരേണ്ടിവന്നു. നിനക്കത് മനസ്സിലാവുന്നുണ്ടല്ലോ? 10 00:01:19,146 --> 00:01:23,187 വി അങ്കിൾ നിലത്ത് കിടക്കുകയായിരുന്നു. ഒറ്റയ്ക്ക്. അദ്ദേഹം മരിച്ചു, അല്ലേ? 11 00:01:24,687 --> 00:01:27,104 എനിക്ക് വലിയ സങ്കടം വരുന്നു. കണ്ണുനീരു വരുന്നു. 12 00:01:27,812 --> 00:01:30,937 പക്ഷേ കരയുന്നത് നമ്മളെ ദുർബലരാക്കും എന്നല്ലേ നിങ്ങൾ പറഞ്ഞത്? 13 00:01:33,187 --> 00:01:34,437 ശരി. 14 00:01:36,479 --> 00:01:37,979 നീ രണ്ടു മിനിറ്റ് നേരത്തേക്ക് കരഞ്ഞോ. 15 00:01:39,979 --> 00:01:42,646 പക്ഷേ അതുകഴിഞ്ഞാൽ, കണ്ണുനീരു തുടച്ച്, മുഖം കഴുകണം, ഓക്കേ? 16 00:01:44,812 --> 00:01:46,312 നമുക്ക് വി അങ്കിളിനായി പ്രാർത്ഥിച്ചാലോ? 17 00:01:58,896 --> 00:02:01,812 ദൈവമേ, വി അങ്കിളിനെ കാത്തുരക്ഷിക്കണേ. 18 00:02:02,562 --> 00:02:04,146 അദ്ദേഹം നല്ല മധുരപലഹാരങ്ങൾ ഉണ്ടാക്കും. 19 00:02:04,854 --> 00:02:08,353 സ്വർഗ്ഗത്ത് അദ്ദേഹത്തിനൊരു റസ്റ്ററൻ്റ് നൽകിയാൽ, 20 00:02:08,354 --> 00:02:13,896 വി അങ്കിൾ അങ്ങേയ്ക്കായി ദിവസവും മധുരപലഹാരങ്ങൾ ഉണ്ടാക്കിത്തരും. 21 00:02:14,437 --> 00:02:15,687 ദൈവം സത്യം! 22 00:02:18,521 --> 00:02:19,521 ഓക്കേ? 23 00:02:24,812 --> 00:02:25,812 പോ. 24 00:02:34,646 --> 00:02:36,146 - ഞാൻ ഓടിക്കണോ? - വേണ്ട. 25 00:02:38,229 --> 00:02:41,896 എന്താ നിൻ്റെ ഊഹം? കെ.ഡി ജീവനോടുണ്ടോ അതോ ചത്തോ? 26 00:02:43,521 --> 00:02:44,604 എനിക്കറിയില്ല. 27 00:02:45,771 --> 00:02:47,646 നീ ഇതുപോലെ ഓടിച്ചാൽ നമ്മൾ ശരിക്കും മരിക്കും. 28 00:03:12,146 --> 00:03:14,479 നിനക്ക് വിശക്കുന്നോ? നൂഡിൽസ് വേണോ? 29 00:03:15,396 --> 00:03:17,604 - ശരി. - ഇപ്പൊ തരാം. 30 00:03:18,729 --> 00:03:20,521 എനിക്കും വെടിവയ്ക്കാൻ പഠിക്കണം. 31 00:03:21,437 --> 00:03:22,979 എനിക്ക് ചീത്ത ആളുകളെ എതിർക്കണം. 32 00:03:23,437 --> 00:03:26,104 - ആദ്യം വലുതാവൂ, എന്നിട്ട് പഠിക്കാം. - ഉറപ്പാണോ? 33 00:03:26,646 --> 00:03:27,479 ഉറപ്പാണ്. 34 00:03:27,896 --> 00:03:30,812 ഉറപ്പ് തെറ്റിച്ചാൽ ഞാൻ തനിയെ പഠിക്കും. 35 00:03:38,479 --> 00:03:41,604 നാഡിയാ. പ്ലേ. 36 00:03:47,771 --> 00:03:49,562 - നമുക്കവളെ ജീവനോടെ വേണം. - ശരി. 37 00:03:54,687 --> 00:03:55,812 അകത്തേക്ക്. 38 00:03:58,187 --> 00:04:00,271 - ഹണി, ചീത്ത ആളുകൾ വരുന്നുണ്ടോ? - ഉണ്ട്. 39 00:04:00,896 --> 00:04:02,395 ചീത്ത ആളുകൾ വരുന്നുണ്ട്. പക്ഷേ നീ? 40 00:04:02,396 --> 00:04:04,061 - ധീരയും ഭയമില്ലാത്തവളും. - പിന്നെ ഞാൻ? 41 00:04:04,062 --> 00:04:06,271 എൻ്റെ അമ്മ. എനിക്കൊന്നും സംഭവിക്കാൻ അനുവദിക്കില്ല. 42 00:04:12,354 --> 00:04:14,603 ഈ പാട്ടു കേൾക്കൂ, പുറത്തിറങ്ങരുത്. 43 00:04:14,604 --> 00:04:15,687 - ഓക്കേ? - ഓക്കേ. 44 00:05:08,271 --> 00:05:09,271 നാശം! 45 00:07:59,604 --> 00:08:00,812 ഹണീ! 46 00:08:02,187 --> 00:08:03,187 നാഡിയാ! 47 00:08:07,312 --> 00:08:08,395 നീയെന്തിനാ പുറത്തുവന്നത്? 48 00:08:08,396 --> 00:08:09,646 പാട്ട് കഴിഞ്ഞു. 49 00:08:10,229 --> 00:08:12,104 ശരി. കണ്ണുകളടയ്ക്ക്. നമുക്ക് പോകാം. 50 00:08:28,021 --> 00:08:29,021 ഇവിടെ നിൽക്ക്. 51 00:08:44,437 --> 00:08:45,437 ഹണി? 52 00:08:50,312 --> 00:08:51,604 എന്തായിത്, ഇനി കീഴടങ്ങ്. 53 00:08:54,604 --> 00:08:56,104 പുറത്തുവാ. ഞാൻ നിന്നെ കൊല്ലില്ല. 54 00:09:21,812 --> 00:09:26,479 ഹണി, കീഴടങ്ങിക്കോ, അല്ലെങ്കിൽ എനിക്ക് നിൻ്റെ മകളെ കൊല്ലേണ്ടി വരും. 55 00:09:38,687 --> 00:09:40,229 നാഡിയാ. 56 00:09:41,562 --> 00:09:43,936 വാ. നമുക്ക് പോകാം. 57 00:09:43,937 --> 00:09:45,229 ഹണി, ചോര! 58 00:09:48,479 --> 00:09:50,104 നടക്ക്! നമുക്ക് പോകാം. 59 00:10:19,312 --> 00:10:20,312 ഹണി! 60 00:10:26,812 --> 00:10:28,021 നാഡിയ, ചെവി പൊത്ത്. 61 00:10:32,146 --> 00:10:33,146 ഹണി! 62 00:11:46,479 --> 00:11:48,646 സിറ്റഡെൽ ഹണി ബണ്ണി 63 00:12:28,187 --> 00:12:29,229 ഹലോ? 64 00:12:30,146 --> 00:12:31,061 ഹലോ? 65 00:12:31,062 --> 00:12:34,396 - നകുൽ? - ഞാൻ വിളിക്കാൻ ശ്രമിക്കുകയായിരുന്നു. 66 00:12:35,104 --> 00:12:36,187 അവളെ കിട്ടിയോ? 67 00:12:37,812 --> 00:12:39,729 ഇല്ല. അവൾ രക്ഷപ്പെട്ടു. 68 00:12:41,937 --> 00:12:45,021 എന്നോട് ക്ഷമിക്കൂ സഹോ. നിങ്ങൾ താവളത്തിലാണോ? 69 00:12:45,521 --> 00:12:48,771 ഇപ്പോൾ താവളമില്ല. ആ തെണ്ടി തിരിച്ചുവന്നു. 70 00:12:49,604 --> 00:12:50,604 ആര്? 71 00:12:56,021 --> 00:12:56,937 രാഹി. 72 00:12:59,312 --> 00:13:00,604 ഇനി എന്താ പ്ലാൻ? 73 00:13:04,229 --> 00:13:06,521 മുംബൈയിലേക്ക് തിരിച്ചുവാ, കാര്യാലയത്തിൽ വച്ച് കാണാം. 74 00:13:13,812 --> 00:13:15,687 അവിടുന്ന് ഇടത്തോട്ട്. പതുക്കെ. 75 00:14:21,021 --> 00:14:22,811 അവൾ കാറിൽ കയറി പോയെന്ന് തോന്നുന്നു. 76 00:14:22,812 --> 00:14:25,395 അവൾ പോയി നാലുപേരെ പറഞ്ഞയച്ചിട്ട്. 77 00:14:25,396 --> 00:14:27,146 അഞ്ച്, നാലല്ല. ഒരാൾ കാട്ടിലുണ്ട്. 78 00:14:30,021 --> 00:14:32,312 ഈ രക്തച്ചൊരിച്ചിൽ മുഴുവൻ ഹണി ഒറ്റയ്ക്കാണ് നടത്തിയത്. 79 00:14:32,771 --> 00:14:35,229 പ്രതീക്ഷിച്ചപോലെ തന്നെ. ആരാണവളെ പരിശീലിപ്പിച്ചത്. 80 00:14:38,187 --> 00:14:40,354 ഇത് ഞാൻ പരിശീലിപ്പിച്ച ഹണി അല്ല. 81 00:14:48,104 --> 00:14:52,187 1992 ബെൽഗ്രേഡ് 82 00:14:54,854 --> 00:14:57,561 ആ സമ്മേളനത്തിൽ ഡോ. രഘു പങ്കെടുക്കുന്നതിനാൽ പ്രോജക്ട് തൽവാറുമായി 83 00:14:57,562 --> 00:14:59,521 ബന്ധപ്പെട്ട എന്തോ ഉണ്ടെന്ന് നമുക്കറിയാം. 84 00:15:01,771 --> 00:15:04,811 ചാക്കോയും ഞാനും കുറച്ചു കാലമായി ഡോക്ടർ രഘുവിനെ നിരീക്ഷിക്കുന്നുണ്ട്. 85 00:15:04,812 --> 00:15:08,145 സൂണിയുടെ ഏജൻ്റുമാർ എല്ലായിടവുമുണ്ട്, അദ്ദേഹത്തെ നിരീക്ഷിച്ചുകൊണ്ട്. 86 00:15:08,146 --> 00:15:10,020 അദ്ദേഹം തീർച്ചയായും സൂണിയെ കാണാൻ വന്നതാണ്. 87 00:15:10,021 --> 00:15:12,437 പക്ഷേ അതിനുമുൻപ് നമുക്കയാളെ കണ്ട്, ബഗ് ചെയ്യണം. 88 00:15:12,937 --> 00:15:15,062 ഹണീ, നീ തുടങ്ങിക്കോളൂ! 89 00:15:47,812 --> 00:15:49,021 എനിക്കയാളെ കാണാം. 90 00:15:49,396 --> 00:15:51,603 ആശംസകൾ മാധവി കുമാർ. എന്നെ അത്ഭുതപ്പെടുത്തൂ. 91 00:15:51,604 --> 00:15:52,604 ഭാഗ്യം നേരുന്നു ഹണി. 92 00:16:15,896 --> 00:16:17,895 ഡോക്ടർ ശരിക്കും അത്ഭുതപ്പെട്ടിരിക്കുന്നു. 93 00:16:17,896 --> 00:16:19,104 കൊള്ളാം. തുടർന്നോളൂ. 94 00:16:21,354 --> 00:16:23,603 ഞാൻ എൻ്റെ കോഫിയിലും അത് ചെയ്യാറുണ്ട്. 95 00:16:23,604 --> 00:16:25,896 - അല്ലെങ്കിൽ കടുപ്പം കൂടിപ്പോകും. - ശരിയാണ്. 96 00:16:27,396 --> 00:16:29,145 നിങ്ങളെ കാണാനായത് ഒരു ബഹുമതിയാണ് ഡോ. രഘു. 97 00:16:29,146 --> 00:16:31,687 നിങ്ങളാണ് ഞാൻ ബെൽഗ്രേഡിൽ എത്താൻ കാരണം എന്ന് പറയേണ്ടി വരും. 98 00:16:32,146 --> 00:16:32,979 ഓ, ആണോ? 99 00:16:35,104 --> 00:16:36,770 എൻ്റെ പേര് മാധവി കുമാർ. 100 00:16:36,771 --> 00:16:40,229 ജനീവ യൂണിവേഴ്സിറ്റിയിൽ റിസർച്ച് ഫെലോ ആണ്. ഡിസൈൻ എഞ്ചിനീയറിംഗ്. 101 00:16:40,604 --> 00:16:43,270 ഈ കോൺഫറൻസിൽ പങ്കെടുക്കുന്നത് വർഷങ്ങളായുള്ള എൻ്റെ സ്വപ്നമായിരുന്നു. 102 00:16:43,271 --> 00:16:47,020 ഈ വർഷത്തെ ലിസ്റ്റിൽ അങ്ങയുടെ പേര് കണ്ടപ്പോൾ, എനിക്ക് വന്നേ മതിയാകൂ എന്നായി. 103 00:16:47,021 --> 00:16:48,104 നന്ദി. 104 00:16:49,229 --> 00:16:51,354 ക്ഷമിക്കണം, ഞാൻ നിങ്ങളെ തന്നെ നോക്കിക്കൊണ്ടിരുന്നു. 105 00:16:52,021 --> 00:16:53,604 ദയവായി എന്നെ തെറ്റിദ്ധരിക്കരുത്. 106 00:16:54,187 --> 00:16:58,020 നിങ്ങളെന്നെ മറ്റൊരാളെ ഓർമ്മിപ്പിക്കുന്നു. നിങ്ങൾ രണ്ടുപേരും കാണാൻ ഒരുപോലിരിക്കുന്നു. 107 00:16:58,021 --> 00:16:59,395 - ആണോ? ആരാണ്? - അതേ. 108 00:16:59,396 --> 00:17:01,021 ചാരു, എൻ്റെ ഭാര്യ. 109 00:17:02,187 --> 00:17:03,271 അഥവാ, എൻ്റെ ഭാര്യ ആയിരുന്നു. 110 00:17:04,854 --> 00:17:06,271 ഞങ്ങളിപ്പോൾ വേർപിരിഞ്ഞു. 111 00:17:09,146 --> 00:17:10,520 ഞങ്ങൾ കാണാൻ ഒരുപോലുണ്ട്. 112 00:17:10,521 --> 00:17:12,104 ഞങ്ങൾ എം.ഐ.ടിയിൽ ഒരുമിച്ചായിരുന്നു. 113 00:17:13,729 --> 00:17:16,395 മിടുക്കി. ലോകത്തിലെ തന്നെ ഏറ്റവും മിടുക്കരിൽ ഒരാൾ. 114 00:17:16,396 --> 00:17:17,479 ഹലോ ഡോക്ടർ രഘു. 115 00:17:18,146 --> 00:17:20,354 - ഹായ് സാഷ. സുഖമാണോ? - സുഖമാണ്. 116 00:17:21,354 --> 00:17:23,146 നിങ്ങളുടെ പ്രസംഗത്തിനായി കാത്തിരിക്കയാണ്. 117 00:17:23,687 --> 00:17:25,104 - ഞാനെടുത്തു തരാം. - ശരി. 118 00:17:26,437 --> 00:17:28,186 ശരി, വളരെ നന്ദി. 119 00:17:28,187 --> 00:17:31,770 കഴിഞ്ഞ വർഷം, മോസ്കോയിലെ നിങ്ങളുടെ പ്രസംഗം വളരെ നന്നായിരുന്നു. 120 00:17:31,771 --> 00:17:34,645 ഞാൻ ഇത്തവണ തീർച്ചയായും നിങ്ങളുടെ പ്രസംഗം കേൾക്കും. 121 00:17:34,646 --> 00:17:36,270 നന്ദി. തീർച്ചയായും. ദയവായി വരൂ. 122 00:17:36,271 --> 00:17:37,812 - ശരി, പിന്നെ കാണാം. - നന്ദി. 123 00:17:39,062 --> 00:17:40,687 നിങ്ങളെ കണ്ടതിൽ വളരെ സന്തോഷം ഡോക്ടർ. 124 00:17:41,437 --> 00:17:43,521 - ഉടനെ വീണ്ടും കാണാമെന്ന് കരുതുന്നു. - നന്ദി. 125 00:17:54,562 --> 00:17:55,645 ബഗ് വച്ചിട്ടുണ്ട്. 126 00:17:55,646 --> 00:17:58,146 നന്നായി. ഞാൻ പറഞ്ഞില്ലേ? ലളിതവും എളുപ്പമുള്ളതും. 127 00:17:58,479 --> 00:17:59,936 ലൂഡോ, ആ ബഗ് പരിശോധിക്കൂ. 128 00:17:59,937 --> 00:18:01,604 ബഗ് പ്രവർത്തിക്കുന്നു. വ്യക്തമാണ്. 129 00:18:06,562 --> 00:18:10,771 {\an8}2000 നെെനിറ്റാളിൽ നിന്ന് അകലെ 130 00:18:29,229 --> 00:18:30,146 ഹണി! 131 00:18:34,437 --> 00:18:35,771 നമുക്ക് ഒരു ഡോക്ടറെ കാണണോ? 132 00:18:37,062 --> 00:18:38,187 വേണ്ട നാഡിയ. 133 00:18:40,271 --> 00:18:42,229 ഇങ്ങനെ പോരാടാൻ എവിടുന്ന് പഠിച്ചു? 134 00:18:44,062 --> 00:18:46,061 വർഷങ്ങൾക്കു മുമ്പ് ഞാൻ പോലീസിനെപ്പോലെ ആയിരുന്നു. 135 00:18:46,062 --> 00:18:47,229 പോലീസിനെപ്പോലെയോ? 136 00:18:48,604 --> 00:18:51,187 - അതേ. - പക്ഷേ ഒരു നടിയായിരുന്നെന്നാണല്ലോ പറഞ്ഞത്. 137 00:18:54,062 --> 00:18:56,062 ശരിയാണ്, പക്ഷേ പോലീസിനെപ്പോലെയും ജോലി ചെയ്തിരുന്നു. 138 00:18:56,521 --> 00:19:00,062 സംസാരിക്കുമ്പോൾ വേദനയുണ്ടെങ്കിൽ സംസാരിക്കേണ്ട. 139 00:19:02,562 --> 00:19:04,604 - നാഡിയ. - സംസാരിക്കേണ്ട. 140 00:19:08,062 --> 00:19:09,646 ഞാൻ കുറച്ചുനേരം വിശ്രമിക്കട്ടെ? 141 00:19:20,312 --> 00:19:23,312 കുറച്ചുനേരം മാത്രം. പിന്നെ വണ്ടിയോടിക്കാൻ എളുപ്പമാകും. 142 00:19:27,604 --> 00:19:29,396 - നാഡിയാ. - പറയൂ. 143 00:19:30,354 --> 00:19:31,396 വാക്കുതരൂ. 144 00:19:32,437 --> 00:19:33,437 എന്ത്? 145 00:19:33,937 --> 00:19:36,312 - നീ കാറിൽ നിന്ന് ഇറങ്ങില്ലെന്ന്. - ശരി. 146 00:19:36,937 --> 00:19:39,312 - ഏത് സാഹചര്യത്തിലും! - ശരി. 147 00:19:40,562 --> 00:19:42,062 നാഡിയ, വാക്കുതരൂ! 148 00:19:42,729 --> 00:19:44,521 ശരി ഹണി. വാക്കുതരുന്നു. 149 00:19:45,521 --> 00:19:47,229 ആ മിഠായി കഴിച്ചോളൂ. ഒരെണ്ണം മാത്രം. 150 00:19:47,604 --> 00:19:49,771 - ഉറങ്ങിക്കോളൂ. - കുറച്ചുനേരത്തേക്ക് മാത്രം. 151 00:19:54,062 --> 00:19:55,021 പതിമ്മൂന്നു രൂപ. 152 00:19:55,896 --> 00:19:57,854 - കുപ്പിവെള്ളം? - അത് അവിടെയുണ്ട്. 153 00:20:04,729 --> 00:20:05,729 ചാക്കോ. 154 00:20:07,104 --> 00:20:09,729 - പാരസെറ്റമോളും ആൻ്റിബയോട്ടിക്കുകളും. - നന്ദി. 155 00:21:05,146 --> 00:21:07,187 ഇതിൽ അഴുക്ക് പറ്റി. ഞാനിത് വൃത്തിയാക്കാം. 156 00:21:07,771 --> 00:21:09,479 അല്ലെങ്കിൽ അണുബാധയുണ്ടാകും. 157 00:21:10,312 --> 00:21:13,228 ഞാൻ പുറത്തിറങ്ങില്ലെന്ന് വാക്കു കൊടുത്തെന്നറിയാം, 158 00:21:13,229 --> 00:21:15,437 പക്ഷേ ഞാൻ എന്തുചെയ്യും? ആരോട് ചോദിക്കണം? 159 00:21:15,979 --> 00:21:17,979 ഞാൻ തനിയെ തീരുമാനമെടുക്കണം. 160 00:21:21,354 --> 00:21:23,646 കുറച്ചു വിശ്രമിക്കൂ. ഞാൻ പത്തുമിനിറ്റിൽ വരാം. 161 00:21:46,979 --> 00:21:50,312 നാഡിയയുടെ പുസ്തകം 162 00:21:53,437 --> 00:21:55,104 കഫേ ക്രൗണ്‍ 163 00:21:56,896 --> 00:21:57,896 നാഡിയ. 164 00:22:13,146 --> 00:22:14,146 നമുക്ക് പോയാലോ? 165 00:22:41,729 --> 00:22:44,645 അങ്കിൾ, എനിക്ക് മുറിവിനുള്ള മരുന്ന് വേണം. 166 00:22:44,646 --> 00:22:48,021 ഒരു പാക്കറ്റ് കോട്ടൺ, ഒരു പാക്കറ്റ് ഗ്ലൂക്കോസ് പൗഡർ, 167 00:22:48,562 --> 00:22:51,937 ഒരു പാരസെറ്റമോൾ, ഒരു ട്യൂബ് സോഫ്രാമൈസിൻ, 168 00:22:52,771 --> 00:22:54,187 പിന്നെ ആറ് ബാൻഡേജുകളും. 169 00:22:55,479 --> 00:22:56,396 ശരി. 170 00:22:57,854 --> 00:22:59,896 നാഡിയാ? 171 00:23:32,646 --> 00:23:34,229 നാഡിയാ, അകത്തുകേറ്. 172 00:23:47,896 --> 00:23:50,771 {\an8}1992 ബെൽഗ്രേഡ് 173 00:24:01,729 --> 00:24:03,936 അയാൾ ഗ്ലാസ് ബിൽഡിങ്ങിൻ്റെ അകത്തുകയറി, നമ്പർ പത്ത്. 174 00:24:03,937 --> 00:24:06,146 സൂണിയുടെ ഏജൻ്റുമാർ പുറത്ത് കാവലുണ്ട്. 175 00:24:08,521 --> 00:24:11,145 അതൊരു ഷിപ്പിങ് കമ്പനിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 176 00:24:11,146 --> 00:24:12,229 ബാൾക്കൻ എസ്.സി. 177 00:24:12,604 --> 00:24:14,687 ബാൾക്കൻ എസ്.സിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നു. 178 00:24:16,562 --> 00:24:18,853 ഇടപാടുകൾ ഒന്നുമില്ല. ഉറപ്പായും ഇത് മുഖംമൂടിയായിരിക്കും. 179 00:24:18,854 --> 00:24:20,686 ബാൾക്കൻ എസ്.സി ഷിപ്പിങ് കമ്പനി 180 00:24:20,687 --> 00:24:21,771 സൂണി. 181 00:24:22,437 --> 00:24:23,896 അതേ, അവർ നിങ്ങളെ കാത്തിരിക്കുന്നു. 182 00:24:27,896 --> 00:24:29,270 കേൾക്കാൻ പറ്റുന്നില്ല. 183 00:24:29,271 --> 00:24:30,353 എന്നുവച്ചാൽ? 184 00:24:30,354 --> 00:24:33,271 സിഗ്നൽ ഇല്ല എന്ന്. എനിക്കൊന്നും കേൾക്കാൻ പറ്റുന്നില്ല. 185 00:24:33,646 --> 00:24:35,062 നേരെ-- നിർത്ത്. 186 00:24:35,604 --> 00:24:36,812 കുറച്ച് പിന്നിലേക്കു വാ. 187 00:24:37,062 --> 00:24:39,437 പിന്നിലേക്ക്. നിർത്ത്. 188 00:24:40,687 --> 00:24:43,186 ഇല്ല. പിന്നിലേക്കു വാ. 189 00:24:43,187 --> 00:24:45,895 നിർത്ത്. എനിക്ക് കിട്ടി. 190 00:24:45,896 --> 00:24:47,062 ഈ ബഗ് വ്യാജമാണ്. 191 00:24:48,021 --> 00:24:50,145 വെളിയിലെ കോൺക്രീറ്റ് കെട്ടിടങ്ങൾ കണ്ടോ? 192 00:24:50,146 --> 00:24:52,187 അവ തരംഗങ്ങൾ തടയും. എൻ്റെ ബഗ് വ്യാജമാണെന്ന്. 193 00:24:55,312 --> 00:24:57,520 - ഹലോ സൂണി. - ഹലോ ഡോക്ടർ രഘു. 194 00:24:57,521 --> 00:24:58,561 - അതേ. - ഡോക്ടർ. 195 00:24:58,562 --> 00:24:59,521 ഹായ് ഷാൻ. 196 00:25:00,396 --> 00:25:01,771 അകത്തുകയറ്. വാതിലടയ്ക്ക്. 197 00:25:03,562 --> 00:25:05,395 കുറച്ചേറെനാളായി, അല്ലേ? 198 00:25:05,396 --> 00:25:07,561 നിങ്ങളുടെ ഏജൻ്റുമാർ എന്നെ പിന്തുടരുന്നുണ്ടെന്ന് അറിയാം. 199 00:25:07,562 --> 00:25:10,062 നിങ്ങളെൻ്റെ ഓരോ നീക്കവും ശ്രദ്ധിക്കുന്നു. അത് കുഴപ്പമില്ല. 200 00:25:10,896 --> 00:25:13,436 ഞാനത് അനുവദിച്ചതാണ്. ഇനി പിന്മാറണം. 201 00:25:13,437 --> 00:25:15,395 ഞങ്ങളിത് നിങ്ങളുടെ സുരക്ഷയ്ക്കായാണ് ചെയ്യുന്നത്. 202 00:25:15,396 --> 00:25:17,186 ഞങ്ങൾ ജാഗരൂകരായിരിക്കുന്നു എന്നേയുള്ളൂ. 203 00:25:17,187 --> 00:25:19,853 നാളത്തെ കൂടിക്കാഴ്ച എത്ര പ്രധാനമാണെന്നറിയാമോ? 204 00:25:19,854 --> 00:25:22,687 ഇത് ഞാനും എൻ്റെ സുഹൃത്തും തമ്മിലുള്ള ഒരു സ്വകാര്യ കൂടിക്കാഴ്ചയാണ്. 205 00:25:23,187 --> 00:25:25,228 എനിക്കറിയാം നിങ്ങൾ എം.ഐ.ടിയിൽ ഒന്നിച്ചായിരുന്നു. 206 00:25:25,229 --> 00:25:27,270 - അദ്ദേഹം ഇത് നിങ്ങൾക്കായി ചെയ്യുകയാണെന്നും - അല്ല. 207 00:25:27,271 --> 00:25:29,020 അയാളുടെ മനോവിഭ്രാന്തി നിങ്ങൾക്കറിയില്ല. 208 00:25:29,021 --> 00:25:31,603 അയാൾ ഇത് ചെയ്യാനായി സ്വന്തം ജീവിതം അപകടപ്പെടുത്തുകയാണ്. 209 00:25:31,604 --> 00:25:35,520 അപ്പോൾ ഇനി, ഇത് ഞാൻ എൻ്റെ രീതിക്ക് ചെയ്യട്ടെ പ്ലീസ്. 210 00:25:35,521 --> 00:25:38,895 സർ, നിങ്ങളുടെ സുഹൃത്ത് വരുമോ എന്ന് ഞങ്ങൾക്ക് ഉറപ്പു വരുത്തണം. 211 00:25:38,896 --> 00:25:42,479 അദ്ദേഹം നിങ്ങൾക്ക് എന്ന് എവിടെവച്ച് അർമാഡ തരുമെന്ന് പറഞ്ഞോ? 212 00:25:43,812 --> 00:25:44,979 ഇതുവരെ ഇല്ല. 213 00:25:46,146 --> 00:25:47,437 ആരെങ്കിലും വിളിക്കുമെന്ന് പറഞ്ഞു. 214 00:25:49,271 --> 00:25:51,479 അതുകൊണ്ടാണ് നിങ്ങൾ മാറിനിൽക്കാൻ പറയുന്നത്. 215 00:25:52,062 --> 00:25:54,979 നിങ്ങളുടെ ഏജൻ്റുമാരിൽ ആരെയെങ്കിലും കണ്ടാൽ അയാൾ പിന്മാറും. 216 00:25:55,562 --> 00:25:56,562 നാശം പിടിക്കാൻ. 217 00:25:58,229 --> 00:26:01,646 കൂടിക്കാഴ്ച എന്ന്, എവിടെവച്ചാണെന്ന് നമുക്ക് മനസ്സിലാക്കണം. 218 00:26:02,312 --> 00:26:04,562 എനിക്ക് കോൺഫറൻസിൽ വച്ച് ഡോ. രഘുവിനെ വീണ്ടും കാണാനാകും. 219 00:26:04,937 --> 00:26:06,686 എനിക്കാ വിവരം നേടാനാകും. 220 00:26:06,687 --> 00:26:09,020 - ശരി. - നിനക്ക് സഹായം വേണോ? 221 00:26:09,021 --> 00:26:11,395 വേണ്ട, ഡോ. രഘുവിൻ്റെ മുന്നറിയിപ്പിനു ശേഷം, 222 00:26:11,396 --> 00:26:13,395 സൂണിയും അവളുടെ ഏജൻ്റുമാരും വിട്ടുനിൽക്കും. 223 00:26:13,396 --> 00:26:15,145 നമ്മളിത് മുതലാക്കണം. 224 00:26:15,146 --> 00:26:17,604 നമ്മൾ കൂടുതൽ ഇറങ്ങിയാൽ, ചിലപ്പോ പിടിക്കപ്പെടും. 225 00:26:20,521 --> 00:26:23,854 ഭാവി ശോഭനമാണ്. ഇതൊരു അതിശയോക്തിയായി തോന്നാം. 226 00:26:24,479 --> 00:26:27,270 ഇപ്പോൾ തീവ്രവാദം എന്നത് വളരെ സാധാരണ സംഭവമാണ്. 227 00:26:27,271 --> 00:26:29,854 മറ്റൊരു ആണവ യുദ്ധത്തിൻ്റെ ഭീഷണിയുമുണ്ട്. 228 00:26:30,729 --> 00:26:32,353 പുതിയതും കൂടുതൽ അപകടകരവുമായ ആയുധങ്ങൾ 229 00:26:32,354 --> 00:26:34,396 ഇപ്പോൾ ലോകമെങ്ങും വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. 230 00:26:35,646 --> 00:26:40,229 പക്ഷെ എൻ്റെ സ്വപ്നം ശരിയായ സാങ്കേതിക വിദ്യയാൽ ലോകം സുരക്ഷിതമാക്കുക എന്നതാണ്. 231 00:26:41,146 --> 00:26:43,478 സാങ്കേതികവിദ്യയുടെ വികസനത്തിനായി വർഷങ്ങളോളം ചിലവഴിച്ച ശേഷം, 232 00:26:43,479 --> 00:26:45,646 ഞാനൊരു ലളിതമായ നിഗമനത്തിൽ എത്തിച്ചേർന്നു. 233 00:26:46,562 --> 00:26:48,812 വിവരങ്ങളാണ് ഭാവിയിലെ ആയുധം. 234 00:26:49,604 --> 00:26:53,896 അത് ശരിയായ കൈകളിലാണെങ്കിൽ, സുരക്ഷിതവും സമാധാനപൂർണ്ണവുമായ ലോകം നിർമ്മിക്കാം. 235 00:26:55,021 --> 00:26:59,896 അതുകൊണ്ടാണ് ഞാൻ പറയുന്നത് ഭാവി ശോഭനമാണെന്ന്. 236 00:27:00,646 --> 00:27:04,354 ഞാൻ വിശ്വസിക്കുന്നത് ഉപഗ്രഹ നിരീക്ഷണ സാങ്കേതികവിദ്യ ഉപയോഗിച്ച്, നമുക്ക്... 237 00:27:06,229 --> 00:27:07,604 അത് വളരെ നന്നായിരുന്നു. 238 00:27:10,562 --> 00:27:11,562 ഡോക്ടർ രഘു. 239 00:27:19,021 --> 00:27:22,521 ഹണി, ഡോ. രഘുവിന് എന്തോ വിവരം ലഭിച്ചിട്ടുണ്ട്. ആരോ ഒരു കാർഡ് നൽകി. 240 00:27:23,021 --> 00:27:25,311 നീ ആ കാർഡ് കരസ്ഥമാക്കണം. ഒരു വഴി നോക്കൂ. 241 00:27:25,312 --> 00:27:28,146 - നിങ്ങളുടെ ചൂട് വെള്ളം മാഡം. - ശരി, നന്ദി. 242 00:27:31,771 --> 00:27:34,646 സർ, ഇതാ നിങ്ങളുടെ കോഫി. ഞാനും നിങ്ങളും ഇഷ്ടപ്പെടുന്ന അതേ രീതിയിൽ. 243 00:27:35,271 --> 00:27:36,271 നന്ദി. 244 00:27:38,146 --> 00:27:39,811 എനിക്ക് നിങ്ങളുടെ പ്രഭാഷണം ഇഷ്ടമായി. 245 00:27:39,812 --> 00:27:43,436 ഇതിന് വന്നെത്താൻ സാധിച്ചതിൽ സന്തോഷമുണ്ട്. എന്തായാലും ഞാനിത് നഷ്ടമാക്കില്ലായിരുന്നു. 246 00:27:43,437 --> 00:27:44,978 - മാധവി, അല്ലേ? - അതേ. 247 00:27:44,979 --> 00:27:47,186 - നിങ്ങൾ എവിടുന്നാണ്? - ശരിക്കും തിരുപ്പതിയിൽ നിന്നാണ്. 248 00:27:47,187 --> 00:27:50,561 - നിങ്ങളോ? - ഞാൻ ബാംഗളൂർ. മല്ലേശ്വരം. 249 00:27:50,562 --> 00:27:53,479 സത്യത്തിൽ, എനിക്ക് ചിലത് ചോദിക്കാനുണ്ട്. 250 00:27:54,229 --> 00:27:57,354 നിങ്ങൾ ഫ്രീയാണെങ്കിൽ നമുക്കൊന്ന് സംസാരിക്കാമോ? ഊണിനായാലോ? 251 00:27:58,396 --> 00:28:00,103 ദക്ഷിണേന്ത്യൻ ഭക്ഷണം കഴിക്കാമെന്ന് പറ. 252 00:28:00,104 --> 00:28:01,061 എന്താ? 253 00:28:01,062 --> 00:28:04,312 എനിക്കൊരു നല്ല ദക്ഷിണേന്ത്യൻ ഭക്ഷണശാല അറിയാം. 254 00:28:04,729 --> 00:28:06,603 നിങ്ങൾ നാട്ടിലെ ഭക്ഷണം മിസ് ചെയ്യുന്നുണ്ടാകും. 255 00:28:06,604 --> 00:28:08,895 നാട്ടിലെ ഭക്ഷണമോ, ബെൽഗ്രേഡിലോ? 256 00:28:08,896 --> 00:28:10,978 അതേ. അതും ശുദ്ധമായ സസ്യാഹാരം. 257 00:28:10,979 --> 00:28:12,645 ലൂഡോ, ദക്ഷിണേന്ത്യൻ ഭക്ഷണശാല അറിയുമോ? 258 00:28:12,646 --> 00:28:15,604 - ഇല്ല. നടക്കില്ല. - നടക്കില്ല. തമാശ പറയുകയാവും. 259 00:28:16,812 --> 00:28:17,770 ലൂഡോ, ഒന്ന് ശ്രമിക്ക്! 260 00:28:17,771 --> 00:28:19,686 - ഞാൻ ദൈവമല്ല. - ശരി. 261 00:28:19,687 --> 00:28:23,521 ദക്ഷിണേന്ത്യൻ ഭക്ഷണശാല അല്ലെങ്കിൽ ദക്ഷിണേന്ത്യൻ ഭക്ഷണമെങ്കിലും. 262 00:28:25,604 --> 00:28:28,645 സത്യത്തിൽ ഞാനൊരൽപ്പം കൂട്ടിപ്പറഞ്ഞു. 263 00:28:28,646 --> 00:28:31,979 അതൊരു ദക്ഷിണേന്ത്യൻ ഭക്ഷണശാല അല്ല, പക്ഷേ തീർച്ചയായും ദക്ഷിണേന്ത്യൻ ഭക്ഷണമാണ്. 264 00:28:32,562 --> 00:28:33,395 അസാധ്യം. 265 00:28:33,396 --> 00:28:35,853 ഞാൻ ദൈവമല്ല, പക്ഷേ ഞാൻ ദെെവാനുഗ്രഹമുള്ളവനാണ് 266 00:28:35,854 --> 00:28:38,645 - ബെറ്റുണ്ടോ? - ഞാൻ ജയിച്ചാൽ, എന്താ സമ്മാനം? 267 00:28:38,646 --> 00:28:39,936 ഉച്ചഭക്ഷണം എൻ്റെ വക. 268 00:28:39,937 --> 00:28:43,186 - "ലെപോ ലെറ്റോയിൽ അരമണിക്കൂറിൽ," എന്നു പറ. - ശരി. 269 00:28:43,187 --> 00:28:44,854 അരമണിക്കൂറിൽ ലെപോ ലെറ്റോയിൽ കാണാം? 270 00:28:58,146 --> 00:29:00,186 ഡോ. രഘു കോൺഫറൻസ് കഴിഞ്ഞ് പോവുകയാണ്. 271 00:29:00,187 --> 00:29:03,146 സൂണിയുടെ ആളുകൾ അയാളെ പിന്തുടരുന്നു. നമുക്കവരുടെ ശ്രദ്ധതിരിക്കണം 272 00:29:04,687 --> 00:29:05,896 കൂടുതൽ അടുത്ത് പോകേണ്ട. 273 00:29:09,146 --> 00:29:11,979 - ഇടിക്ക് തയ്യാറാണോ? - എന്നെ ഇടിക്ക് പെട്ടെന്ന്. 274 00:29:15,729 --> 00:29:17,146 എന്താ ഈ നടക്കുന്നത്? 275 00:29:21,271 --> 00:29:23,145 - നീയല്ലേ ഇടിച്ചത്? - നീയാണ് ഇടിച്ചത്. 276 00:29:23,146 --> 00:29:24,978 - ഞാനാണോ ഇടിച്ചത്? - ഞാനാണോ ഇടിച്ചത്? 277 00:29:24,979 --> 00:29:27,270 റോഡിൽ നിന്ന് മാറെടാ, പൊട്ടാ. ഇടത്തോട്ട് പോകൂ. 278 00:29:27,271 --> 00:29:28,687 ഇല്ല, ഞാൻ നിന്നെ ഇടിച്ചിട്ടില്ല! 279 00:29:29,437 --> 00:29:30,853 - നീയെൻ്റെ കാറിൽ ഇടിച്ചു! - മാറ്! 280 00:29:30,854 --> 00:29:33,145 - എന്തുകൊണ്ട്? അല്ല, ഇങ്ങനല്ല! - അല്ല. വഴിയിൽ നിന്ന് മാറ്. 281 00:29:33,146 --> 00:29:35,603 - ഞാൻ ഇതാണ് ചെയ്തത്! - നിങ്ങൾ എന്തിനാ ഇങ്ങനെ ചെയ്യുന്നേ? 282 00:29:35,604 --> 00:29:36,520 ഇൻഡിക്കേറ്റർ ഇടണം! 283 00:29:36,521 --> 00:29:38,603 - നിനക്കിത്ര ധെെര്യമോ കഴുവേറി! - നീയാണ് കഴുവേറി. 284 00:29:38,604 --> 00:29:40,686 - നീയെവിടുന്ന് വരുന്നെടാ ചെറ്റേ? - ഡൽഹിന്നാടാ കഴുവേറി! 285 00:29:40,687 --> 00:29:42,020 ഞാൻ ബോംബേന്നാടാ കഴുവേറി! 286 00:29:42,021 --> 00:29:44,061 - അതിന് നീ എന്തുചെയ്യും? - അതിന് നീ എന്തുചെയ്യും? 287 00:29:44,062 --> 00:29:46,228 - കള്ള തെണ്ടികൾ - പിന്നോട്ട് പോ! 288 00:29:46,229 --> 00:29:47,770 - അയാൾ പോയോ? - ഇല്ല. 289 00:29:47,771 --> 00:29:49,395 - എന്നാൽ വഴക്കിട്ടോ! - അതാ ഞാൻ ചെയ്യുന്നത്! 290 00:29:49,396 --> 00:29:50,353 എന്നാൽ എന്നെ അടിക്ക്! 291 00:29:50,354 --> 00:29:51,936 - ഹേയ്, നീ നിൽക്ക്. - മിണ്ടരുത്. 292 00:29:51,937 --> 00:29:53,020 - മിണ്ടരുത് - എന്താ പറയുന്നത് 293 00:29:53,021 --> 00:29:53,936 നീയെന്താ പറയുന്നേ? 294 00:29:53,937 --> 00:29:55,186 - നിനക്ക് പറയണോ? - ഞാൻ പറയാം. 295 00:29:55,187 --> 00:29:56,228 ശരി, ഞാനും പറയും. 296 00:29:56,229 --> 00:29:59,229 പിന്നോട്ടെടുക്ക്. വേഗം. വേഗമാകട്ടെ. ഇടത്തോട്ട് എടുക്ക്. 297 00:29:59,479 --> 00:30:00,687 ഇടത്തോട്ട്. 298 00:30:01,354 --> 00:30:02,478 - അയാൾ പോയോ? - പോയി. 299 00:30:02,479 --> 00:30:04,020 ശരി, എനിക്കും ശ്വാസം മുട്ടി. പോകാം. 300 00:30:04,021 --> 00:30:05,603 - പോയാലോ? - ശരി. 301 00:30:05,604 --> 00:30:07,811 നാശം! നമുക്ക് ഡോക്ടറെ നഷ്ടമായി. 302 00:30:07,812 --> 00:30:09,396 - കമാൻഡിനെ അറിയിക്കൂ. - ശരി. 303 00:30:24,812 --> 00:30:27,896 - ഹായ്. ഞാൻ ഇരുന്നോട്ടെ? - ദയവായി ഇരിക്കൂ. 304 00:30:31,812 --> 00:30:33,646 ഇവിടെ ഇന്ത്യൻ ഭക്ഷണം കിട്ടുമോ? 305 00:30:34,854 --> 00:30:35,853 കണ്ടോളൂ. 306 00:30:35,854 --> 00:30:37,646 നിങ്ങൾ ഓർഡർ തരാൻ തയ്യാറാണോ മാഡം? 307 00:30:38,854 --> 00:30:41,229 ഷെഫിനോട് പറയൂ ഡോക്ടർ രഘു വന്നിട്ടുണ്ടെന്ന്. നന്ദി. 308 00:30:42,104 --> 00:30:44,521 - ക്ഷമിക്കണം, ആര്? - ഡോക്ടർ രഘു. 309 00:30:45,646 --> 00:30:47,646 - അയാൾക്കറിയാം. - ശരി. 310 00:30:53,271 --> 00:30:55,520 നിങ്ങൾക്ക് വിശ്വനാഥൻ ആനന്ദിനെ അറിയാമോ? ചെസ്സ് ചാമ്പ്യൻ? 311 00:30:55,521 --> 00:30:57,770 - തീർച്ചയായും. മിടുക്കനാണയാൾ. - അതേ. 312 00:30:57,771 --> 00:31:01,271 അയാൾ ഇവിടെ ബെൽഗ്രേഡിൽ വരാറുണ്ടെന്ന് ഞാൻ പരിശോധിച്ചു മനസ്സിലാക്കി. 313 00:31:02,062 --> 00:31:03,811 ദക്ഷിണേന്ത്യൻ ഭക്ഷണത്തിനായി. 314 00:31:03,812 --> 00:31:05,021 അത് നന്നായി. 315 00:31:06,021 --> 00:31:09,687 ഇവിടുത്തെ ഷെഫ് മികച്ച ദക്ഷിണേന്ത്യൻ ഭക്ഷണം ഉണ്ടാക്കും. 316 00:31:10,562 --> 00:31:12,312 പക്ഷേ പ്രത്യേക ആവശ്യപ്രകാരം മാത്രം. 317 00:31:13,396 --> 00:31:16,812 അതിനാൽ ഞാനയാളോട് നമുക്കായി പ്രത്യേകം എന്തെങ്കിലും ഉണ്ടാക്കാൻ പറഞ്ഞു. 318 00:31:17,646 --> 00:31:19,812 എന്താ ഉണ്ടാക്കാൻ പറഞ്ഞത്? എനിക്ക് ജിജ്ഞാസയുണ്ട്. 319 00:31:21,771 --> 00:31:25,021 പ്രത്യേകമായി ഒന്നുമില്ല. സാധാരണ കിട്ടുന്ന ദക്ഷിണേന്ത്യൻ ഭക്ഷണം. 320 00:31:25,771 --> 00:31:28,061 സാധാരണ ദക്ഷിണേന്ത്യൻ ഭക്ഷണമാണ് ഏറ്റവും നല്ലത്. 321 00:31:28,062 --> 00:31:29,479 അതേ. ശരിയാണ്. 322 00:31:30,187 --> 00:31:31,770 - അതേ. - അദ്ദേഹത്തിന്. 323 00:31:31,771 --> 00:31:32,728 - അതുശരി. - എന്താ? 324 00:31:32,729 --> 00:31:33,771 അത് സാരമില്ല. പൊക്കോളൂ. 325 00:31:43,479 --> 00:31:46,479 - നന്ദി. - നന്ദി. 326 00:31:47,396 --> 00:31:50,812 ഇത് വലിയ കാര്യമായി. എനിക്കിത് എന്നും കിട്ടിയിരുന്നെങ്കിൽ. 327 00:31:51,729 --> 00:31:53,395 - ഞാൻ ശരിയാക്കാം. - വേണ്ട, പ്ലീസ്. 328 00:31:53,396 --> 00:31:56,354 - ഞാൻ നിങ്ങൾക്കൊരു ഭാരമാകുന്നില്ല. - അങ്ങൊരു ഭാരമല്ല സർ. 329 00:32:02,687 --> 00:32:05,561 - സർ, ഒരു ചോദ്യം ചോദിക്കട്ടെ. - ചോദിക്കൂ. 330 00:32:05,562 --> 00:32:09,562 "ഉപഗ്രഹ സാങ്കേതികതയ്ക്ക് സമാധാനം കൊണ്ടുവരാനാകും" എന്ന് അങ്ങ് പറഞ്ഞതെന്താണ്? 331 00:32:13,812 --> 00:32:15,979 വളരെക്കാലം മുമ്പ്, ചാരുവും ഞാനും... 332 00:32:16,687 --> 00:32:19,271 എൻ്റെ മുൻ ഭാര്യയെ ഓർക്കുന്നില്ലേ, ഞാൻ മുമ്പ് പറഞ്ഞിരുന്നു. 333 00:32:20,062 --> 00:32:21,562 ഞങ്ങൾക്കൊരു സ്വപ്നമുണ്ടായിരുന്നു. 334 00:32:22,729 --> 00:32:26,146 ഈ ലോകം മെച്ചപ്പെടുത്താനായി ഞങ്ങളൊരു സാങ്കേതികത നിർമ്മിക്കുമെന്ന്. 335 00:32:26,854 --> 00:32:29,562 അതായത് ഈ ലോകത്തെ, ജീവിക്കാനുള്ള ഒരു സുരക്ഷിതസ്ഥാനമായി മാറ്റാൻ. 336 00:32:30,896 --> 00:32:32,312 ഞങ്ങൾ വ്യത്യസ്ത പാതകൾ തെരഞ്ഞെടുത്തു, 337 00:32:33,271 --> 00:32:35,604 പക്ഷേ ഞാനാ സ്വപ്നം പിന്തുടർന്നുകൊണ്ടിരിക്കുന്നു. 338 00:32:36,562 --> 00:32:38,479 ഞാൻ ഉറച്ചു വിശ്വസിക്കുന്നു മാധവി, 339 00:32:39,521 --> 00:32:41,396 ഉപഗ്രഹ നിരീക്ഷണ സാങ്കേതികത 340 00:32:42,229 --> 00:32:45,021 നന്മയ്ക്കായി ഉപയോഗിക്കാമെന്ന്. അതാണ് ലക്ഷ്യം. 341 00:32:45,729 --> 00:32:49,437 അതേസമയം തന്നെ അത് നാശത്തിനായും ഉപയോഗിക്കാം. 342 00:32:50,646 --> 00:32:53,770 അതിനാലാണ് അത് ശരിയായ ആളുകൾ ഉപയോഗിക്കണം എന്നത് പ്രധാനമാവുന്നത്. 343 00:32:53,771 --> 00:32:56,186 അതായത്, ശരിയായ കൈകളിൽ. 344 00:32:56,187 --> 00:32:59,312 നശിപ്പിക്കുമെന്ന ഭീഷണി, സന്തുലനം നിലനിർത്താനുള്ള ഒരു ശക്തമായ ഉപകരണമാവുന്നു. 345 00:33:02,229 --> 00:33:04,104 മാധവി, നിങ്ങൾ ഓക്കെയാണോ? 346 00:33:05,354 --> 00:33:08,021 നീ ഓക്കെയാണോ? വെള്ളം വേണോ? മാധവി! 347 00:33:12,562 --> 00:33:13,896 {\an8}താമസിക്കാൻ അനുവദിച്ചതിന് നന്ദി. 348 00:33:14,979 --> 00:33:18,646 {\an8}ഒരു രാത്രിയിലേക്ക് മതി. ഞാനും എൻ്റെ മകളും മാത്രമേയുള്ളൂ. 349 00:33:21,687 --> 00:33:23,354 ഞങ്ങൾ രാവിലെ പോകും. 350 00:33:57,687 --> 00:34:00,978 ഈ ശിക്ഷ ലഭിക്കാൻ ഞാൻ എന്ത് തെറ്റുചെയ്തു? 351 00:34:00,979 --> 00:34:02,062 ചുവരിനഭിമുഖമായി നിൽക്കൂ. 352 00:34:04,104 --> 00:34:07,271 ഞാൻ സംസാരിക്കാൻ പറയും വരെ നിനക്ക് സംസാരിക്കാൻ അനുവാദമില്ല. 353 00:34:08,104 --> 00:34:09,520 നീ നിൻ്റെ വാക്ക് തെറ്റിച്ചു. 354 00:34:09,521 --> 00:34:12,645 ഞാൻ വാക്കുതന്നപ്പോഴുള്ള സാഹചര്യം വ്യത്യസ്തമായിരുന്നു. 355 00:34:12,646 --> 00:34:15,020 തെറ്റിച്ചപ്പോൾ മറ്റൊരു സാഹചര്യമായിരുന്നു. 356 00:34:15,021 --> 00:34:17,687 "ഏതു സാഹചര്യവും മികച്ചതാക്കണം," എന്നാണ് നിങ്ങൾ പറഞ്ഞിട്ടുള്ളത്. 357 00:34:18,187 --> 00:34:21,520 നിങ്ങളുടെ തന്നെ ഉപദേശം ഞാൻ പിന്തുടരേണ്ട എങ്കിൽ, 358 00:34:21,521 --> 00:34:23,604 ഇതൊന്നും എന്നെ പഠിപ്പിക്കരുത്. 359 00:34:25,771 --> 00:34:29,229 നിങ്ങൾക്ക് പരുക്കേറ്റിരുന്നു, അതിനാലാണ് ഞാൻ മരുന്ന് മേടിക്കാൻ പോയത്. 360 00:34:29,729 --> 00:34:32,228 നാഡിയാ നമ്മളിപ്പോൾ പ്ലേ മോഡിലാണ്. 361 00:34:32,229 --> 00:34:34,186 അതായത്, നീ ഞാൻ പറയുന്നത് കേൾക്കണം, ആണോ, അല്ലേ? 362 00:34:34,187 --> 00:34:35,561 ആണ്. 363 00:34:35,562 --> 00:34:38,312 പ്ലേ മോഡിൽ കാറിൽ നിന്ന് ഇറങ്ങി പോകാമായിരുന്നോ? ആണോ, അല്ലേ? 364 00:34:38,979 --> 00:34:41,478 അല്ല. പക്ഷേ ഞാൻ നിങ്ങളെയോർത്ത് വിഷമിച്ചു. 365 00:34:41,479 --> 00:34:45,396 നീ കാറിൽ നിന്ന് ഇറങ്ങരുതായിരുന്നു. അത്രേയുള്ളൂ. ഇനി സംസാരമില്ല. 366 00:34:47,021 --> 00:34:50,186 ശരി. എങ്കിൽ മരുന്ന് കഴിക്കേണ്ട! എനിക്കൊന്നുമില്ല. 367 00:34:50,187 --> 00:34:52,896 പിന്നെ ഒന്നറിയണം, ഈ ശിക്ഷ ഒന്നുമല്ല. 368 00:34:53,479 --> 00:34:55,353 എനിക്ക് ദിവസം മുഴുവൻ ഇവിടെ നിൽക്കാനാവും. 369 00:34:55,354 --> 00:34:57,103 എനിക്ക് ചുവരുനോക്കി നിൽക്കാൻ ഇഷ്ടമാണ്. 370 00:34:57,104 --> 00:34:59,104 ചുവരിന് എന്നെ നോക്കുന്നതും ഇഷ്ടമാണ്. 371 00:35:06,229 --> 00:35:07,271 വന്ന് ഉറങ്ങൂ. 372 00:35:34,646 --> 00:35:37,521 {\an8}1992 ബെൽഗ്രേഡ് 373 00:35:57,146 --> 00:35:59,520 ഇത് വളരെ പ്രയാസമാണ്. ഇത്... 374 00:35:59,521 --> 00:36:02,396 ഹണി എവിടെ? അവളിപ്പോൾ ഇവിടെ എത്തേണ്ടതാണല്ലോ. 375 00:36:05,187 --> 00:36:06,396 അതു ശരിയാ. 376 00:36:11,187 --> 00:36:12,312 ചാക്കോ. 377 00:36:16,646 --> 00:36:19,104 ബാബാ, നിങ്ങളെങ്ങനെ ഇവിടെയെത്തി? അതൊന്നും പ്ലാനില്ലായിരുന്നല്ലോ. 378 00:36:19,854 --> 00:36:21,104 പ്ലാനുകൾ മാറാം. 379 00:36:22,854 --> 00:36:27,646 ഈ ദൗത്യത്തിൻ്റെ വിജയത്തിലാണ് നമ്മുടെ ഏജൻസിയുടെ ഭാവി നിലകൊള്ളുന്നത്. 380 00:36:28,312 --> 00:36:29,645 അപ്പോ, ഞാൻ എന്തുകൊണ്ട് വന്നുകൂടാ? 381 00:36:29,646 --> 00:36:31,895 പിന്നെ എൻ്റെ കൂടെ ഒരു സ്റ്റാർ ഏജൻ്റുമുണ്ട്. 382 00:36:31,896 --> 00:36:33,562 - കേദാറിനെ പരിചയപ്പെടൂ. - കെ.ഡി. 383 00:36:36,104 --> 00:36:38,896 അവൻ ഇപ്പോൾ മുതൽ ഈ ദൗത്യത്തിൻ്റെ ഭാഗമായിരിക്കും. കാര്യങ്ങൾ പറഞ്ഞുകൊടുക്കൂ. 384 00:36:40,062 --> 00:36:44,228 ഇവൻ നിന്നെപ്പോലെ തന്നെയാണ്. പിടിവാശി. ഇവനോടും ഇല്ല എന്നുത്തരം പറയാനാവില്ല. 385 00:36:44,229 --> 00:36:47,520 ഇവനും കഴിവു തെളിയിക്കാനുള്ള ധൃതിയാണ്. ഞാൻ പറഞ്ഞു നമുക്ക് ബെൽഗ്രേഡിലേക്ക് പോകാം. 386 00:36:47,521 --> 00:36:50,771 തെളിയിക്കൂ. ഞാൻ നിനക്ക് എൻ്റെ ഏറ്റവും മിടുക്കനായ ഏജൻ്റിനൊപ്പം ഒരവസരം നൽകുകയാണ്. 387 00:36:51,687 --> 00:36:53,978 - നിനക്കെന്താ ചെയ്യാനാവുക എന്ന് നോക്കാം. - ശരി ബാബ. 388 00:36:53,979 --> 00:36:56,311 ബാബാ, നമുക്ക് അധിക സഹായം വേണോ? 389 00:36:56,312 --> 00:36:57,895 അതായത്, ടീം ഇപ്പോ സെറ്റാണ്. 390 00:36:57,896 --> 00:37:01,895 നോക്കൂ... അവർക്ക് ഏതു തരം സുരക്ഷാ ക്രമീകരണങ്ങളുണ്ടെന്ന് നമുക്കറിയില്ല. 391 00:37:01,896 --> 00:37:02,936 - അല്ലേ? - അതേ. 392 00:37:02,937 --> 00:37:05,145 പ്ലാനിടാനും തന്ത്രം മെനയാനും മിടുക്കനാ. കൂട്ടിക്കോളൂ. 393 00:37:05,146 --> 00:37:06,521 എന്തായിത്, അവനെയും എടുക്കൂ. 394 00:37:08,104 --> 00:37:09,104 തീർച്ചയായും. 395 00:37:11,062 --> 00:37:12,062 സ്വാഗതം കെ.ഡി. 396 00:37:12,687 --> 00:37:15,436 - ചാക്കോ... - ഒരു പെണ്ണുണ്ടായിരുന്നല്ലോ? അവളെവിടെ? 397 00:37:15,437 --> 00:37:19,686 അതേ, നമ്മുടെ പെൺ താരം എവിടെ? അവളെ കാണുന്നില്ലല്ലോ. 398 00:37:19,687 --> 00:37:22,728 ഞാനവളെ കുറച്ച് അധിക വിവരം ശേഖരിക്കാൻ ഡോ. രഘുവിൻ്റടുത്ത് അയച്ചിരിക്കുന്നു. 399 00:37:22,729 --> 00:37:24,354 അവൾ മൂന്നുമണിയോടെ എത്തേണ്ടതായിരുന്നു. 400 00:37:25,104 --> 00:37:27,562 അവൾ 12 മണിവരെ ഡോക്ടർക്കൊപ്പം ഉണ്ടായിരുന്നു. ഇപ്പോ 3.30 ആയി ബാബാ. 401 00:37:28,104 --> 00:37:30,061 അത് സത്യമാണ്. ഇപ്പോ 3.30 ആയി രാഹി. 402 00:37:30,062 --> 00:37:31,311 എനിക്ക് ഏജൻ്റുമാരെ വിശ്വാസമാണ്. 403 00:37:31,312 --> 00:37:32,978 - അവൾ വന്നോളും. - ശരി. 404 00:37:32,979 --> 00:37:35,770 വേണമെങ്കിൽ, ഞാനവളുടെ അവസാന ലൊക്കേഷൻ പരിശോധിക്കാം. 405 00:37:35,771 --> 00:37:38,104 എന്തിന്? എന്തിനാണെന്ന്? 406 00:37:38,854 --> 00:37:40,020 ഞാൻ നിന്നോട് പറഞ്ഞോ? 407 00:37:40,021 --> 00:37:42,646 ഞാൻ പറയാതെ ഒരു ചുവടുപോലും വയ്ക്കരുത്. 408 00:37:44,187 --> 00:37:46,479 - മനസ്സിലായോ? - ശരി. 409 00:37:47,562 --> 00:37:48,729 ഇത് രാഹിയുടെ ദൗത്യമാണ്. 410 00:37:49,729 --> 00:37:51,812 അവൻ പറയുന്നത് മാത്രം ചെയ്യുന്നതായിരിക്കും നല്ലത്. 411 00:37:53,646 --> 00:37:55,353 ശരി, നമുക്ക് ജോലി തുടരാം, വരൂ! 412 00:37:55,354 --> 00:37:56,437 ബാബാ, ഈ വഴി. 413 00:38:05,437 --> 00:38:06,437 അരുത്... 414 00:38:07,521 --> 00:38:09,728 അരുതെന്ന് പറഞ്ഞാൽ? 415 00:38:09,729 --> 00:38:11,978 അവളെ ടീമിൽ എടുത്തത് ഒരു ശരിയായ തീരുമാനമായിരുന്നു. 416 00:38:11,979 --> 00:38:13,353 അപ്പോ അത് ചോദ്യം ചെയ്യരുത്. 417 00:38:13,354 --> 00:38:16,187 ഞാൻ നിൻ്റെ തീരുമാനം ചോദ്യം ചെയ്യുന്നില്ല. 418 00:38:16,979 --> 00:38:21,229 എനിക്കീ കുടുംബം നൽകിയതിൽ നിന്നോട് നന്ദി പറയണം, അത്രമാത്രം. 419 00:38:22,187 --> 00:38:24,021 നീ എന്നിൽ എന്താണ് കണ്ടതെന്ന് എനിക്കറിയില്ല. 420 00:38:24,521 --> 00:38:27,645 സത്യം. ഇത്രയും ജനസംഖ്യയുള്ള ഈ രാജ്യത്ത്. ഇവൻ നിന്നെ എങ്ങനെ കണ്ടെത്തി? 421 00:38:27,646 --> 00:38:30,562 ഇവന് എപ്പോഴും എൻ്റെ ഒരു വികാരഭരിതമായ നിമിഷം നശിപ്പിക്കണം. 422 00:38:33,437 --> 00:38:37,021 സഹോ, എന്നെ നിനക്ക് വിശ്വസിക്കാമെങ്കിൽ, 423 00:38:38,396 --> 00:38:40,104 അവളെയും നിനക്ക് വിശ്വസിക്കാം. 424 00:38:41,146 --> 00:38:42,229 വിഷമിക്കാതെ. 425 00:38:48,937 --> 00:38:52,521 നീ അവരുടെ എണ്ണമെടുത്തോ? വളരെ നന്നായി ദീന. 426 00:38:53,312 --> 00:38:56,479 {\an8}ഇനി ഇങ്ങനെ ചെയ്യ്. മിഠായി നിൻ്റെ ഇടത് കെെയ്യിൽ പിടിക്ക്. 427 00:38:57,312 --> 00:39:00,353 അതേ അങ്ങനെ. പക്ഷേ അത് കഴിക്കരുത്. കേട്ടോ? 428 00:39:00,354 --> 00:39:03,270 നിൻ്റെ കയ്യിൽ പത്ത് മിഠായിയുണ്ട്, അല്ലേ? 429 00:39:03,271 --> 00:39:06,229 ഇനി അതിൽ നിന്ന് മൂന്നെണ്ണം തിന്നൂ. കഴിച്ചോ? 430 00:39:07,479 --> 00:39:09,645 ഇനി നിൻ്റെ കയ്യിൽ എത്ര മിഠായി ബാക്കിയുണ്ട്? 431 00:39:09,646 --> 00:39:12,479 ഏഴ്! എൻ്റെ മോൻ മിടുക്കനാണല്ലോ. 432 00:39:13,396 --> 00:39:14,396 ഹേയ് ദീനാ. 433 00:39:15,104 --> 00:39:16,395 പപ്പായ്ക്ക് പോകാറായി, കേട്ടോ. 434 00:39:16,396 --> 00:39:18,978 ഞാൻ തിരിച്ചു വന്നിട്ട് നമുക്ക് അടുത്തുള്ള പുതിയ റസ്റ്ററൻ്റ്, 435 00:39:18,979 --> 00:39:22,979 മക്ഡൊണാൾഡ്സിൽ പോകാം. ഓക്കേ, ബൈ. 436 00:39:26,229 --> 00:39:28,271 - എന്താ? - ദീനയ്ക്ക് എത്ര വയസ്സുണ്ട്? 437 00:39:28,979 --> 00:39:30,603 - അഞ്ച്. - അഞ്ച്! 438 00:39:30,604 --> 00:39:31,895 ഇപ്പൊഴേ അവൻ്റെ പിന്നാലെ? 439 00:39:31,896 --> 00:39:33,896 സഹോ ഐ.ഐ.റ്റിയിൽ പ്രവേശനം നേടുക എളുപ്പമല്ല. 440 00:39:34,479 --> 00:39:36,146 നമ്മൾ കുട്ടികളെ നേരത്തേ തയ്യാറാക്കണം. 441 00:39:36,646 --> 00:39:38,271 നിൻ്റെ മുടിയുടെ കൂടെ മനസ്സും നഷ്ടമായോ? 442 00:39:38,812 --> 00:39:41,479 - നിനക്കെന്താ? - നിനക്ക് കുട്ടികളുണ്ടെങ്കിലേ അറിയൂ... 443 00:39:45,396 --> 00:39:46,562 സോറി. 444 00:39:50,479 --> 00:39:51,437 ഹലോ? 445 00:39:52,229 --> 00:39:54,061 നമ്മളിനി സംസാരിക്കുമെന്ന് കരുതിയതല്ല. 446 00:39:54,062 --> 00:39:55,396 ഞാനും. 447 00:39:56,271 --> 00:39:58,270 നിൻ്റെ ശബ്ദം കേട്ടിട്ട് സന്തോഷമുണ്ട്. 448 00:39:58,271 --> 00:40:00,229 ഞാൻ നിന്നെ മനസ്സിൽ ഒരുപാട് ശപിച്ചിട്ടുണ്ട്. 449 00:40:04,271 --> 00:40:07,646 പക്ഷേ ഞാനതെപ്പറ്റി ആലോചിച്ചപ്പോൾ നീ മാത്രമല്ല ഉത്തരവാദിയെന്ന് മനസ്സിലാക്കി. 450 00:40:08,479 --> 00:40:09,937 നിനക്കെന്തു വേണം എന്നു പറയൂ? 451 00:40:11,521 --> 00:40:15,479 എനിക്ക് നിന്നെ നേരിട്ടു വിളിക്കാനാവില്ല എന്നറിയാം. പ്രോട്ടോക്കോളിന് എതിരാണ്. 452 00:40:16,979 --> 00:40:20,271 പക്ഷേ ഇതൊരു അത്യാവശ്യ സാഹചര്യമാണ്. നിനക്കു മാത്രമേ ഇത് ചെയ്യാനാകൂ. 453 00:40:45,854 --> 00:40:46,854 സത്യാ. 454 00:40:58,146 --> 00:40:59,521 നീയെന്നെ ചതിച്ചു ഹണി. 455 00:41:04,396 --> 00:41:05,646 പക്ഷേ നിനക്കറിയാമോ... 456 00:41:07,979 --> 00:41:09,271 ...എൻ്റെ ഹൃദയം തകർന്നിട്ടില്ല. 457 00:41:11,687 --> 00:41:13,021 അങ്ങനെ സംഭവിക്കുക... 458 00:41:14,687 --> 00:41:17,311 ...നാം വിശ്വസിക്കുന്നവർ നമ്മെ ചതിച്ചാൽ മാത്രമാണ്. 459 00:41:17,312 --> 00:41:19,354 ഞാൻ നിന്നെ ഒരിക്കലും വിശ്വസിച്ചില്ല. 460 00:41:27,021 --> 00:41:31,396 ഞാൻ ചെയ്തത്... എനിക്ക് ശരിയെന്നു തോന്നിയതാണ്. 461 00:41:32,146 --> 00:41:33,562 - അപ്പോ... - അതേ, തീർച്ചയായും. 462 00:41:34,979 --> 00:41:37,062 എട്ട് നീണ്ട കൊല്ലങ്ങളായി വലിയൊരു ഷോ കാണിക്കുന്നു. 463 00:41:38,479 --> 00:41:41,061 നീ മരിച്ചെന്നാണ് എല്ലാവരും കരുതുന്നത്. 464 00:41:41,062 --> 00:41:43,104 ഞാനൊഴികെ. എന്തുകൊണ്ടാണെന്നറിയാമോ ഹണി? 465 00:41:45,146 --> 00:41:48,937 എനിക്ക് കൃത്യമായ തെളിവുകൾ കിട്ടാതെ ഞാൻ ഒന്നും സത്യമാണെന്ന് വിശ്വസിക്കില്ല. 466 00:41:51,062 --> 00:41:53,270 നീ ഇത് ചെയ്താൽ, നിനക്കിത് അപകടകരമായേക്കും. 467 00:41:53,271 --> 00:41:56,979 എനിക്ക് അപകടത്തെപ്പറ്റി ഭയമില്ല. എനിക്കു പേടി മണ്ടത്തരത്തെയാണ്. 468 00:42:00,854 --> 00:42:02,354 അതിരിക്കട്ടെ, നിനക്കെന്താ വേണ്ടത്? 469 00:42:03,062 --> 00:42:04,687 എനിക്ക് ചില പ്രധാന വിവരങ്ങൾ വേണം. 470 00:42:06,271 --> 00:42:07,812 - അത് അപകടം പിടിച്ചതാണ്. - തീർച്ചയായും. 471 00:42:08,771 --> 00:42:11,146 നിനക്ക്. നീയത് ചെയ്താൽ, 472 00:42:12,312 --> 00:42:13,771 നീ അപ്രത്യക്ഷനാകേണ്ടി വരും. 473 00:42:15,187 --> 00:42:16,187 എന്നെന്നേയ്ക്കും. 474 00:42:17,062 --> 00:42:18,771 നിനക്ക് ബാബയുടെ ഏജൻസി വിടേണ്ടിവരും. 475 00:42:23,437 --> 00:42:24,604 എന്താ ജോലി? പറയ്. 476 00:42:27,021 --> 00:42:28,646 എനിക്ക് ബാബയുടെ എല്ലാ ഫയലുകളും വേണം. 477 00:42:33,187 --> 00:42:36,521 അപ്പോ നമ്മളിനി അധികം ചുറ്റിവളയേണ്ട. 478 00:42:37,354 --> 00:42:38,646 ശരി, അങ്ങനെയാകാം. 479 00:42:40,729 --> 00:42:42,936 എനിക്ക് എൻ്റെ മകളെ ഇതിൽ നിന്നെല്ലാം മാറ്റി നിർത്തണം. 480 00:42:42,937 --> 00:42:44,270 ഞാൻ എന്തുചെയ്യണം? 481 00:42:44,271 --> 00:42:45,854 എനിക്കെന്തുവേണം എന്ന് നിനക്കറിയാം ഹണി. 482 00:42:46,646 --> 00:42:49,021 അത് നിൻ്റെ കയ്യിലുണ്ട് താനും. 483 00:42:56,687 --> 00:42:57,854 അതെനിക്ക് കിട്ടിയില്ലെങ്കിൽ, 484 00:42:59,562 --> 00:43:01,646 എങ്കിൽ ഞാൻ ഒരാളുടെ പിന്നാലെ ഉണ്ടാകും, അയാൾ വളരെ... 485 00:43:03,479 --> 00:43:04,562 ...വളരെ... 486 00:43:06,604 --> 00:43:07,771 ...നിനക്ക് പ്രിയപ്പെട്ടതാണ്. 487 00:45:04,604 --> 00:45:06,603 ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള 488 00:45:06,604 --> 00:45:08,687 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ