1 00:00:06,090 --> 00:00:08,592 "സ്പൈഡർ-നുആ"യിൽ ഇതുവരെ 2 00:00:08,968 --> 00:00:12,137 ആരോ എൻ്റെ വീടുകത്തിക്കാൻ ആഡിസണെ പറഞ്ഞയച്ചു. 3 00:00:12,138 --> 00:00:13,596 അതാരാണെന്ന് നിങ്ങൾ കണ്ടുപിടിച്ചു തരണം. 4 00:00:13,597 --> 00:00:14,806 അത് ക്യാറ്റ് ഹാർഡിയാണ്. 5 00:00:14,807 --> 00:00:17,851 അവരാണ് ഇതിനു പിന്നിലെന്ന് അയാളറിഞ്ഞാൽ, അയാളവരെ കൊല്ലും. 6 00:00:17,852 --> 00:00:19,853 പണം മാത്രമേ സത്യം പറയൂ. 7 00:00:19,854 --> 00:00:22,480 ആ സൂത്രക്കാരൻ തെണ്ടി നോട്ടിലെല്ലാം അടയാളം ഇട്ടിട്ടുണ്ട്. 8 00:00:22,481 --> 00:00:25,483 സിൽവർമെയ്ൻ നിങ്ങളെ ജോലി ഏൽപ്പിച്ചോ എന്നറിയേണ്ട. ഞാനവനെ കണ്ടെത്തും. 9 00:00:25,484 --> 00:00:27,111 വാ ജിയോ. 10 00:00:29,572 --> 00:00:31,197 ഞാനിയാളെ ഹൂവർവില്ലിൽ കണ്ടിരുന്നു. 11 00:00:31,198 --> 00:00:34,368 അയാൾക്ക് ആഡിസണെയും ഫ്ലിൻ്റ് മാർക്കോയെയും അറിയാം. അതെന്താ അങ്ങനെ? 12 00:00:37,788 --> 00:00:40,415 കുറ്റകൃത്യങ്ങൾ പെരുകുന്നു. നഗരത്തിൽ നിയമവാഴ്ച വേണം. 13 00:00:40,416 --> 00:00:41,958 എനിക്ക് സ്പൈഡറുമായി സംസാരിക്കണം. 14 00:00:41,959 --> 00:00:44,628 എന്നെ സ്നേഹിക്കുന്നെങ്കിൽ, നീ എൻ്റെ കൂടെ ഇപ്പോ പോരണം. 15 00:00:45,379 --> 00:00:46,546 ഇത് നിർത്താനാവില്ല. 16 00:00:46,547 --> 00:00:49,799 ഞാൻ ആരാണെന്നും എന്തു ചെയ്യണമെന്നും പറയുന്നവരെ എനിക്ക് മടുത്തു. 17 00:00:49,800 --> 00:00:51,886 ആഹാ, ഇവിടുണ്ടോ. 18 00:00:53,262 --> 00:00:54,721 ഞാൻ എൻ്റെ നോട്ടുകളിലെല്ലാം അടയാളമിടും എന്നറിയാമോ? 19 00:00:54,722 --> 00:00:56,765 നിൻ്റേതിൽ എവിടെയാണെന്ന് അറിയാമോ? 20 00:00:56,766 --> 00:00:58,851 നായിൻ്റെ മോൻ. താനെന്നെ കുടുക്കി. 21 00:00:59,685 --> 00:01:01,020 ഞാൻ നിന്നെ വലിച്ചു കീറി-- 22 00:01:02,521 --> 00:01:04,106 നമുക്ക് ഒരു ശവക്കുഴി കൂടി വേണ്ടിവരും. 23 00:01:11,989 --> 00:01:14,908 ഒളിക്കാനിടമില്ല 24 00:01:14,909 --> 00:01:19,579 അവൻ്റെ ചെകുത്താൻ കണ്ണുകൾ 25 00:01:19,580 --> 00:01:24,293 ചിരിക്കാൻ തുടങ്ങുമ്പോൾ 26 00:01:30,591 --> 00:01:33,468 ഇത്തരം രാത്രികൾ 27 00:01:33,469 --> 00:01:38,348 സൗമ്യമായൊരനുവാദം നൽകുന്നു 28 00:01:38,349 --> 00:01:41,894 കരയാൻ 29 00:01:42,978 --> 00:01:46,648 ഒരു കാതടപ്പിക്കുന്ന നിശ്ശബ്ദത… 30 00:01:46,649 --> 00:01:48,650 വിൻസ്റ്റൺ കണ്ണിൽ ചോരയില്ലാത്ത കൊലയാളിയായിരുന്നു. 31 00:01:48,651 --> 00:01:52,737 എൻ്റെ ആയുധശേഖരത്തിലെ നല്ലൊരായുധം, പക്ഷേ പകരം ആളെക്കണ്ടെത്താവുന്നതേ ഉള്ളൂ. 32 00:01:52,738 --> 00:01:54,740 അതുപോലെത്തന്നെയാ അവൻ്റെ കൂട്ടുകാരൻ ജിയോയും. 33 00:01:59,245 --> 00:02:02,080 എന്താണതിലും ഭീകരം? 34 00:02:02,081 --> 00:02:04,499 തണുപ്പോ 35 00:02:04,500 --> 00:02:08,503 അതോ നിങ്ങൾക്കറിയാവുന്ന ചെകുത്താനോ… 36 00:02:08,504 --> 00:02:11,298 തൻ്റെ പ്ലാൻ എന്നോട് പറയാഞ്ഞത് അബദ്ധമായേനെ. 37 00:02:11,799 --> 00:02:14,385 പക്ഷേ കളി നന്നായിരുന്നു, തുടക്കം മുതൽ ഒടുക്കം വരെ. 38 00:02:15,719 --> 00:02:17,220 ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ? 39 00:02:17,221 --> 00:02:19,139 ഞാൻ തന്നെ അഭിനന്ദിക്കുകയാണ്. 40 00:02:22,935 --> 00:02:24,727 പണി ഗംഭീരമായിരുന്നു. 41 00:02:24,728 --> 00:02:26,187 സ്മാർട്ട് ആയിരുന്നു. 42 00:02:26,188 --> 00:02:27,439 ക്ഷമയോടെ ചെയ്തു. 43 00:02:29,567 --> 00:02:31,777 തന്നെപ്പോലൊരാളെ എനിക്ക് കിട്ടിയാൽ നന്നായിരുന്നു. 44 00:02:32,236 --> 00:02:34,530 എനിക്കീ കൊലച്ചോറിൽ തീരെ താത്പര്യമില്ല. 45 00:02:36,365 --> 00:02:37,741 തർക്കുത്തരം പറയാൻ അറിയാമല്ലോ. 46 00:02:40,578 --> 00:02:42,538 അത് തനിക്ക് അപകടമായേക്കും. 47 00:02:46,917 --> 00:02:48,918 ഹോ 48 00:02:48,919 --> 00:02:52,630 ഒളിക്കാനിടമില്ല… 49 00:02:52,631 --> 00:02:55,092 ഞാൻ നാളെ പോലീസ് ചീഫിനോട് സംസാരിക്കും. 50 00:02:55,634 --> 00:02:57,136 അയാളും ശമ്പളക്കാരനാണോ? 51 00:02:58,387 --> 00:03:00,764 അയാളെന്തിനാ നിങ്ങളുടെ മദ്യക്കടത്തിൽ റെയ്ഡ് നടത്തുന്നത്? 52 00:03:01,515 --> 00:03:02,725 അതുതന്നെ. 53 00:03:05,102 --> 00:03:11,692 നിനക്കറിയുന്ന ചെകുത്താൻ 54 00:03:19,783 --> 00:03:21,285 ഇവൾ മോശമില്ല. 55 00:03:22,369 --> 00:03:23,495 സുന്ദരമായിരുന്നു ക്യാറ്റ്. 56 00:03:25,164 --> 00:03:27,291 ഇവളെ കൊന്നിരുന്നെങ്കിൽ കഷ്ടമായേനെ. 57 00:03:30,294 --> 00:03:31,377 പാട്ട് നന്നായിരുന്നു. 58 00:03:31,378 --> 00:03:32,503 നിങ്ങൾ എഴുതിയതാണോ? 59 00:03:32,504 --> 00:03:33,546 അതേ. 60 00:03:33,547 --> 00:03:36,841 ഞങ്ങൾ അടിച്ചുപൊളിയാ പ്രതീക്ഷിച്ചത്. നമ്മളിന്ന് ആഘോഷിക്കുകയല്ലേ? 61 00:03:36,842 --> 00:03:38,343 ആളുകളെ കൊല്ലുന്നതോ? 62 00:03:38,344 --> 00:03:42,013 നിന്നെ ഒറ്റി കുഴിയിൽ ചാടിക്കാൻ നോക്കിയ രണ്ടുപേരെ. 63 00:03:42,014 --> 00:03:43,390 റെയ്‌ലിയാണ് നിന്നെ അതിൽ നിന്ന് രക്ഷിച്ചത്. 64 00:03:44,475 --> 00:03:45,601 അതിനുവേണ്ടി ഒരെണ്ണം അടിക്കാം. 65 00:03:47,353 --> 00:03:50,480 ഇന്നലെ ഒരുകാര്യവുമില്ലാതെ നിങ്ങളെന്നെ കൊന്നേനെ, അതിൽ പശ്ചാത്താപമുണ്ടോ? 66 00:03:50,481 --> 00:03:51,898 ഞാനതൊന്നും ഓർത്തിരിക്കാറില്ല. 67 00:03:51,899 --> 00:03:53,108 അത് ചെയ്ത് തുടങ്ങുന്നത് നന്നാവും. 68 00:03:53,943 --> 00:03:56,194 ശരി, വൈകുന്നു. 69 00:03:56,195 --> 00:03:57,946 ഇല്ല, പോകാൻ പറ്റില്ല. 70 00:03:57,947 --> 00:03:59,573 നമ്മളിന്ന് ഒന്നിച്ച് കുടിക്കും. 71 00:04:00,282 --> 00:04:02,450 നല്ല കുട്ടിയായിട്ട് ഞങ്ങൾക്ക് ഒരുകുപ്പി യെല്ലോ സ്പോട്ട് കൊണ്ടുവരൂ. 72 00:04:02,451 --> 00:04:05,663 തനിക്ക് സ്പോട്ട് വിസ്കി ഇഷ്ടമാകും. നമ്മളിന്ന് ഒരുപാട് കുടിക്കും. 73 00:05:39,173 --> 00:05:41,550 {\an8}മാർവൽ കോമിക്സിനെ ആധാരമാക്കി 74 00:05:41,759 --> 00:05:45,888 "സ്പൈഡർ-നുആ" 75 00:05:56,482 --> 00:06:00,235 മിസ്റ്റർ റെയ്‌ലി തിരിച്ചെത്തിയാലുടൻ അദ്ദേഹം തിരിച്ചു വിളിക്കുമെന്ന് അറിയിക്കൂ. 76 00:06:00,736 --> 00:06:04,073 തീർച്ചയായും ഞാനത് നിങ്ങളുടെ മുൻ സന്ദേശങ്ങൾക്കൊപ്പം ചേർക്കാം. 77 00:06:05,032 --> 00:06:07,242 {\an8}അതിപ്രധാനം - അത്യാവശ്യമായി മേയറെ വിളിക്കുക 78 00:06:09,078 --> 00:06:10,287 വീണ്ടും മേയറാണോ? 79 00:06:10,829 --> 00:06:12,664 ഏത് ബെൻ റെയ്‌ലിയെയാ വിളിക്കുന്നതെന്ന് അയാൾക്കറിയാമോ? 80 00:06:16,585 --> 00:06:17,836 നാശം പിടിക്കാൻ! 81 00:06:21,757 --> 00:06:23,133 ഇയാളെക്കൊണ്ട്… 82 00:06:24,718 --> 00:06:26,261 കർത്താവേ! 83 00:06:30,557 --> 00:06:32,017 അടിപൊളി. ഞാൻ-- 84 00:06:32,726 --> 00:06:33,727 ശരി. 85 00:06:41,026 --> 00:06:45,364 നിങ്ങൾ സിൽവർമെയ്നെപ്പറ്റി എന്തും പറഞ്ഞോ, പക്ഷേ അയാളുടെ ആരോഗ്യം പ്രശംസനീയം തന്നെയാ. 86 00:06:45,906 --> 00:06:47,406 നന്നായി കുടിക്കും. 87 00:06:47,407 --> 00:06:50,118 ലോണി ഹാർലെമിൽ ഉണ്ടെന്ന് ഒരു വിവരം കിട്ടി, അപ്പോ ഞാൻ അങ്ങോട്ട് പോകുവാ, 88 00:06:50,119 --> 00:06:52,578 ആ ബ്യൂഗിളിലെ കള്ളവാർത്ത തിരുത്തിക്കാമോ എന്ന് നോക്കട്ടെ. 89 00:06:52,579 --> 00:06:53,704 ചിക്കിയത്. 90 00:06:53,705 --> 00:06:54,872 എന്തോന്ന്? 91 00:06:54,873 --> 00:06:57,041 എനിക്ക് മുട്ട ചിക്കിയതും 92 00:06:57,042 --> 00:07:02,130 സോസേജും ബിസ്കറ്റും വേണം. 93 00:07:02,131 --> 00:07:05,050 അതുമാത്രമാക്കേണ്ട, സ്വപ്നത്തിൽ അതിനു മുകളിൽ ഗ്രേവി കൂടി ഒഴിച്ചോട്ടേ പണക്കാരാ? 94 00:07:09,346 --> 00:07:11,347 കർത്താവേ. 95 00:07:11,348 --> 00:07:12,807 ഇതെവിടുന്നാണെന്ന് ഞാൻ ചോദിക്കുക പോലുമില്ല. 96 00:07:12,808 --> 00:07:14,433 അതാണ് ബുദ്ധി. 97 00:07:14,434 --> 00:07:16,269 പ്ലീസ്. ഭക്ഷണം താ. 98 00:07:16,270 --> 00:07:17,521 മേയറോട് സംസാരിച്ചതിനു ശേഷം. 99 00:07:18,856 --> 00:07:21,482 - ദൈവമേ. - ഞാൻ പോയി ലോണിയെ നോക്കട്ടെ. 100 00:07:21,483 --> 00:07:25,445 ഹാർലെമിൽ എന്താ വിശേഷമെന്ന് എന്നെ അറിയിക്കണം. 101 00:07:30,617 --> 00:07:31,618 ഞാനാരാ? 102 00:07:33,203 --> 00:07:34,371 അത് നിങ്ങളാണ്. 103 00:07:48,760 --> 00:07:52,806 {\an8}രാക്ഷസന്മാരുടെ ആക്രമണം. 104 00:08:29,843 --> 00:08:30,928 നല്ലോണം ഉറങ്ങിയോ മോളേ? 105 00:08:31,762 --> 00:08:33,012 ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ ഉറങ്ങി. 106 00:08:33,013 --> 00:08:34,597 എന്താ ചോദിച്ചത്? 107 00:08:34,598 --> 00:08:36,808 എന്താ ഒരാണിന് അയാളുടെ പ്രിയപ്പെട്ടവളോട് ചോദിച്ചൂടേ? 108 00:08:43,315 --> 00:08:47,194 സത്യത്തിൽ ഞാൻ ഉറങ്ങിയില്ല. ഇന്നലെത്തെ സംഭവം കഴിഞ്ഞ്. 109 00:08:49,988 --> 00:08:51,864 ഒരുപക്ഷേ ഞാൻ മാത്രമാവില്ല ഉറങ്ങാഞ്ഞത്. 110 00:08:51,865 --> 00:08:53,366 നീ ആ ചുവരിൽ എന്താ ഇട്ടത്? 111 00:08:53,367 --> 00:08:56,494 എൻ്റെ മുഷ്ടി. എൻ്റെ തല. സീസറിൻ്റെ പ്രതിമ. 112 00:08:56,495 --> 00:08:58,080 എന്താ ചോദിച്ചത്? 113 00:09:04,711 --> 00:09:06,088 നിനക്ക് പനിപിടിച്ചാൽ ശരിയാവില്ല. 114 00:09:07,005 --> 00:09:09,216 നിൻ്റെ ശബ്ദം പോകും, ഷോ മുടങ്ങും. 115 00:09:09,925 --> 00:09:11,927 കഴിഞ്ഞ ഏഴ് കൊല്ലത്തിൽ ഒരു ഷോ പോലും ഞാൻ മുടക്കിയിട്ടില്ല. 116 00:09:13,345 --> 00:09:15,681 എന്നാലും ഇന്നലെ നീ ഒരെണ്ണം മുടക്കിയേനേ, അല്ലേ? 117 00:09:16,431 --> 00:09:20,351 നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയൂ. വളച്ചു കെട്ടേണ്ടതില്ല. 118 00:09:20,352 --> 00:09:21,645 എങ്കിൽ പറയാം. 119 00:09:24,940 --> 00:09:25,941 വിൻസ്റ്റൺ ആയിരുന്നു ഒറ്റുകാരൻ. 120 00:09:27,734 --> 00:09:30,404 പക്ഷേ നീ സ്റ്റേഷനിൽ എന്ത് ചെയ്യുകയാരുന്നു എന്നതിൻ്റെ ഉത്തരം അതല്ല. 121 00:09:39,246 --> 00:09:40,663 അത് വിൻസ്റ്റണോട് ചോദിച്ചുകൂടേ? 122 00:09:40,664 --> 00:09:42,081 പറ്റില്ല. 123 00:09:42,082 --> 00:09:43,165 അതെന്താ? 124 00:09:43,166 --> 00:09:44,959 കാരണം ഞാനവൻ്റെ നെഞ്ചിൽ ഒരുണ്ട കയറ്റി. 125 00:09:44,960 --> 00:09:47,296 ഞാനാണ് ഒറ്റുകാരി എന്ന് റെയ്‌ലി പറഞ്ഞിരുന്നെങ്കിലോ? 126 00:09:47,796 --> 00:09:49,256 ഒരുണ്ട നിനക്കും ഇരുന്നേനെ. 127 00:09:50,799 --> 00:09:52,259 അപ്പോ, അതാണ് നിങ്ങളുടെ ഉത്തരം. 128 00:09:55,470 --> 00:09:56,763 അതൊരുത്തരമല്ല. 129 00:09:58,056 --> 00:09:59,474 അത് സത്യവുമല്ല. 130 00:10:01,727 --> 00:10:04,312 സത്യം എന്തെന്നാൽ, ഞാൻ ഭയന്നിരിക്കയായിരുന്നു. 131 00:10:04,313 --> 00:10:06,814 ഞാൻ കുറ്റക്കാരി ആയതുകൊണ്ടല്ല, നിങ്ങൾക്ക് സമനില തെറ്റിയതുകൊണ്ട്. 132 00:10:06,815 --> 00:10:10,610 ഇപ്പോഴും ശക്തനാണെന്ന് കാണിക്കാൻ ആരുടെയെങ്കിലും തലയിൽ കയറാൻ നിൽക്കുന്നു. 133 00:10:11,945 --> 00:10:13,530 അങ്ങനെ വരട്ടെ. അപ്പോ നീ സംസാരിക്കും. 134 00:10:15,198 --> 00:10:16,867 റെയ്‌ലി എന്തിനാ നിൻ്റെ കൂടെ സ്റ്റേഷനിൽ വന്നത്? 135 00:10:17,576 --> 00:10:19,577 അയാൾ എൻ്റെകൂടെ വന്നതല്ല. 136 00:10:19,578 --> 00:10:22,456 അയാൾ നിങ്ങൾക്കുവേണ്ടി എന്നെ നിരീക്ഷിക്കുകയായിരുന്നു. 137 00:10:23,332 --> 00:10:25,249 വിൻസ്റ്റണാണ് ഒറ്റുകാരനെന്ന് അയാൾക്ക് മനസ്സിലായിക്കാണും, 138 00:10:25,250 --> 00:10:27,544 ഞാൻ രക്ഷപ്പെടാൻ നോക്കിയതിനാൽ, ഞാനും ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതിക്കാണും. 139 00:10:28,628 --> 00:10:31,923 വിൻസ്റ്റൺ എന്നെ കുടുക്കാൻ നോക്കും വരെ എനിക്ക് പങ്കില്ലെന്നയാൾക്കറിയില്ലാരുന്നു. 140 00:10:37,637 --> 00:10:38,638 നല്ലത്. 141 00:10:41,683 --> 00:10:46,645 റെയ്‌ലി ആരെയും വിശ്വസിക്കാത്ത, ആരുടെയും പക്ഷം പിടിക്കാത്ത മിടുക്കനാണ്. 142 00:10:46,646 --> 00:10:48,940 അയാൾ മിടുക്കനാണെങ്കിൽ നിങ്ങളെന്താ അയാളെ ജോലിക്കെടുക്കാത്തത്? 143 00:10:49,900 --> 00:10:52,652 ഞാൻ നോക്കി. ഇല്ലെന്നു പറയാനും അയാൾക്ക് നല്ല മിടുക്കായിരുന്നു. 144 00:10:55,155 --> 00:10:56,198 നീ തിരിച്ചു വന്നതിൽ സന്തോഷം. 145 00:10:56,740 --> 00:10:58,241 അല്ലാതെ എവിടെ പോകാൻ. 146 00:11:00,452 --> 00:11:01,328 മിടുക്കി. 147 00:11:08,126 --> 00:11:10,420 കണ്ടോ? അങ്ങനെ. നിനക്കത് പറ്റും എന്നറിയാമായിരുന്നു. 148 00:11:17,886 --> 00:11:21,347 - ഡസ്ക് കുലുങ്ങുന്നു. - എനിക്കറിയാം. ശ്രദ്ധിക്ക്. 149 00:11:21,348 --> 00:11:23,265 കുലുങ്ങുന്ന ഡസ്കിലിരുന്ന് എങ്ങനെ ശ്രദ്ധിക്കാനാ? 150 00:11:23,266 --> 00:11:25,519 ഞാൻ ഈ ചോദ്യം കഴിഞ്ഞ മൂന്നു ദിവസമായി ചോദിക്കുന്നു. 151 00:11:27,479 --> 00:11:29,898 നോക്കൂ, എത്ര തവണ നിങ്ങളോട് പറയണം-- 152 00:11:30,941 --> 00:11:32,483 അയ്യോ, ക്ഷമിക്കണം. 153 00:11:32,484 --> 00:11:34,820 അതേ, റെയ്‌ലി ഇൻവെസ്റ്റിഗേഷൻസ്. ആരാ വിളിക്കുന്നത്? 154 00:11:36,279 --> 00:11:38,280 ഹായ് മിസ് ഹാർഡി. 155 00:11:38,281 --> 00:11:41,284 മിസ്റ്റർ റെയ്‌ലി ഇപ്പോൾ ഇവിടെയില്ല. എന്തെങ്കിലും സന്ദേശം കൊടുക്കാനുണ്ടോ? 156 00:11:44,830 --> 00:11:45,747 ഉവ്വ്. 157 00:11:46,832 --> 00:11:49,334 വൈകിട്ട് 3 മണി. ദ കാലിപ്സോ. 158 00:11:49,793 --> 00:11:51,086 ശരി, ഞാൻ അറിയിക്കാം. 159 00:11:52,379 --> 00:11:53,796 സ്കൂൾ കഴിഞ്ഞു. 160 00:11:53,797 --> 00:11:54,965 - ശരി. - ബെന്നിനെ കണ്ട്, ഇത് കൊടുക്കണം. 161 00:11:58,927 --> 00:12:00,137 പിന്നേ, പഠിത്തം കഴിഞ്ഞിട്ടില്ല! 162 00:12:03,390 --> 00:12:07,143 ഓ, ജോണി കേവ്, പിന്നല്ലാതെ. നല്ല മനുഷ്യനാ. 163 00:12:07,144 --> 00:12:09,812 - അത് അയാൾ സ്വയം പറഞ്ഞതാ. - നീ അയാളെ സംശയിക്കില്ല, ഉവ്വോ? 164 00:12:09,813 --> 00:12:11,272 അതേ സ്ഥലത്ത്. 12:30. 165 00:12:11,273 --> 00:12:12,648 - "പിന്നെ വൈകരുത്!" - പിന്നെ വൈകരുത്! 166 00:12:12,649 --> 00:12:13,483 എന്ത്? ഞാൻ വൈകാനോ? 167 00:12:13,608 --> 00:12:15,776 അതെനിക്കിഷ്ടമായി. എന്തൊരു ധൈര്യം. 168 00:12:15,777 --> 00:12:16,986 നിങ്ങളെന്താ പറയുന്നത്? 169 00:12:16,987 --> 00:12:18,904 സാധാരണയായി ഞാനാണ് കാത്തുനിൽക്കാറ്, 170 00:12:18,905 --> 00:12:20,364 നീ വരാനായി 20 മിനിറ്റോളം കാത്തുനിൽക്കും. 171 00:12:20,365 --> 00:12:22,533 - ശരി, ശരി. - "ശരി, ശരി." 172 00:12:22,534 --> 00:12:23,993 പക്ഷേ നീ കേട്ടല്ലോ. 173 00:12:23,994 --> 00:12:25,453 - വൈകരുത്. - "വൈകരുത്." 174 00:12:25,454 --> 00:12:26,496 എന്താ അതിൻ്റെ അർത്ഥം? 175 00:12:34,588 --> 00:12:35,630 - പൊള്ളുന്നു. - "പൊള്ളുന്നു." 176 00:13:01,823 --> 00:13:03,073 ഹോ. 177 00:13:03,074 --> 00:13:04,367 ബെൻ, ഇത് ഞാനാണ്. തുറക്ക്. 178 00:13:06,703 --> 00:13:09,539 - ഞാൻ ഉറങ്ങുവാ. - പിന്നെങ്ങനെയാ സംസാരിക്കുന്നത്? 179 00:13:10,540 --> 00:13:13,292 ഞാൻ പറഞ്ഞത് കേട്ടോ? ഉറങ്ങുവാണെങ്കിൽ, എങ്ങനെ സംസാരിക്കും? 180 00:13:13,293 --> 00:13:14,376 എന്ത്? 181 00:13:14,377 --> 00:13:17,129 ആ പാട്ടുകാരി ജാനറ്റിന് ഒരു സന്ദേശം നൽകി. വളരെ പ്രധാനമാണെന്ന് പറഞ്ഞു. 182 00:13:17,130 --> 00:13:18,507 പഠിത്തം നേരത്തേ കഴിഞ്ഞു. 183 00:13:20,091 --> 00:13:21,635 ഇപ്പോ ഇയാൾ ഉണർന്നു. 184 00:13:23,595 --> 00:13:24,970 അപ്പോ, ഞാൻ പോകുവാ. 185 00:13:24,971 --> 00:13:26,139 - ശരി. - പക്ഷേ-- 186 00:13:27,474 --> 00:13:28,683 ഒന്ന് കുളിച്ചാലോ. 187 00:13:30,393 --> 00:13:31,478 അല്ലേൽ ഷേവ് ചെയ്യാം. 188 00:13:32,437 --> 00:13:34,189 പിന്നൊരു പുത്തൻ ഷർട്ട്. 189 00:13:35,440 --> 00:13:36,900 പിന്നെ-- ആശംസകൾ നേരുന്നു! 190 00:13:50,789 --> 00:13:52,207 ഇനി കോഫി വേണോ ബോസ്? 191 00:13:57,087 --> 00:13:58,421 ഇനി കോഫി വേണോ? 192 00:13:58,922 --> 00:14:00,298 എനിക്ക് ചെവി കേൾക്കില്ലെന്നാണോ? 193 00:14:01,299 --> 00:14:03,175 - അതാണോ? - അല്ല. 194 00:14:03,176 --> 00:14:04,594 ഞാൻ… വെറുതേ-- 195 00:14:15,063 --> 00:14:17,941 ചീഫ് മക്‌നമാര വരുമെന്ന് എനിക്ക് തോന്നുന്നില്ല ബോസ്. 196 00:14:21,778 --> 00:14:24,655 എങ്കിൽ അയാളെ കണ്ടെത്തി ഓർമ്മിപ്പിക്ക്, 197 00:14:24,656 --> 00:14:28,576 കൈക്കൂലി കിട്ടാനുള്ള നിബന്ധനകളിൽ ഒന്ന്, 198 00:14:28,577 --> 00:14:31,997 ആഴ്ച തോറും വന്ന് കാണുന്നതാണെന്ന്. 199 00:14:37,502 --> 00:14:38,920 അത് വൃത്തിയാക്കിയേക്ക്. 200 00:14:49,306 --> 00:14:51,098 - നിങ്ങൾ എത്തി. - ഞാൻ എത്തി. 201 00:14:51,099 --> 00:14:52,349 ഒരു ഡ്രിങ്ക് കടമുണ്ട്. 202 00:14:52,350 --> 00:14:55,102 പിന്നെ മതി. നമ്മുടെ രണ്ടുപേരുടെയും സുഹൃത്ത് ഒരുപാട് വാങ്ങിത്തന്നു. 203 00:14:55,103 --> 00:14:58,063 നമുക്ക് അതിനെപ്പറ്റി സംസാരിക്കണം. നമ്മുടെ കഥ ശരിയാക്കണം. 204 00:14:58,064 --> 00:15:00,691 നിങ്ങളെന്തിനാ എൻ്റെ കൂടെ റെയിൽവേ സ്റ്റേഷനിൽ വന്നതെന്ന് അയാൾക്കറിയണം. 205 00:15:00,692 --> 00:15:02,776 - എന്നിട്ട് നിങ്ങൾ പറഞ്ഞോ? - നിങ്ങൾക്കെന്നെ വിശ്വാസമില്ലായിരുന്നു, 206 00:15:02,777 --> 00:15:04,653 ഞാൻ വിൻസ്റ്റണൊപ്പം ഗൂഢാലോചന നടത്തുകയാണെന്ന് നിങ്ങൾ കരുതിയെന്ന്. 207 00:15:04,654 --> 00:15:06,780 - മിടുക്കി. - അയാളും മിടുക്കനാണ്. 208 00:15:06,781 --> 00:15:08,824 അയാൾ വിൻസ്റ്റൻ്റെ ഉത്തരം കൊണ്ട് അടങ്ങില്ല. 209 00:15:08,825 --> 00:15:11,493 അയാൾ റെയ്ഡിനെപ്പറ്റി ചോദിക്കും, അത് ചെന്നെത്തുന്നത്-- 210 00:15:11,494 --> 00:15:12,579 മേയറിലായിരിക്കും? 211 00:15:13,913 --> 00:15:15,497 ഞാൻ നിങ്ങളെ വിലകുറച്ചു കണ്ടു. 212 00:15:15,498 --> 00:15:16,915 അത് സാധാരണമാണ്. 213 00:15:16,916 --> 00:15:18,626 ശരിക്കും, നിങ്ങളെന്തിനാ ഇത് ചെയ്യുന്നത്? 214 00:15:18,627 --> 00:15:20,294 നിങ്ങളെന്തിനാ സിൽവർമെയ്നെ കൊല്ലാൻ നോക്കിയത്? 215 00:15:20,295 --> 00:15:22,213 - ഞാനാണാദ്യം ചോദിച്ചത്. - ഞാനാ നിങ്ങളുടെ ജീവിതം രക്ഷിച്ചത്. 216 00:15:25,925 --> 00:15:26,801 ഇവിടെ വേണ്ട. 217 00:15:30,930 --> 00:15:35,100 - ഒരടി, രണ്ടടി ചാടി ഊർന്നിറങ്ങ്. - ഒരടി, രണ്ടടി ചാടി ഊർന്നിറങ്ങ്. 218 00:15:35,101 --> 00:15:38,355 വിഷമിക്കേണ്ട കൂട്ടുകാരേ. എല്ലാവർക്കും വേണ്ട സൂപ്പ് ഉണ്ട്. 219 00:15:47,072 --> 00:15:48,990 - രണ്ട്. - തരാം ബോസ്. 220 00:15:49,783 --> 00:15:52,160 - ബിസിനസ് എങ്ങനുണ്ട്? - നിങ്ങളത് ഇരട്ടിയാക്കി. 221 00:15:55,497 --> 00:15:58,499 അപ്പോ, നിങ്ങൾ രാജ്യത്തെ സേവിച്ചു, പക്ഷേ തിരിച്ചുകിട്ടുന്നത് ഇതാണ്. 222 00:15:58,500 --> 00:16:00,209 എല്ലാവരും ഇന്ന് ഭക്ഷണം കഴിക്കും. 223 00:16:00,210 --> 00:16:02,753 - നിങ്ങളും വെറ്ററൻ ആണോ? - അല്ലല്ല. 224 00:16:02,754 --> 00:16:03,963 ഞാനൊരു പത്രക്കാരനാണ്. 225 00:16:05,423 --> 00:16:09,426 ഞാൻ ലോണി ലിങ്കൺ എന്നൊരാളെ കറുത്ത വെറ്റ്സിൻ്റെ കഥയ്ക്കായി അന്വേഷിക്കുകയാണ്, 226 00:16:09,427 --> 00:16:11,470 അവരുടെ ജീവിതം ഇപ്പോൾ എങ്ങനെയുണ്ടെന്നറിയാൻ. 227 00:16:11,471 --> 00:16:13,222 നിങ്ങൾ ശരിയായ ഇടത്തു തന്നെയാണ്. 228 00:16:13,223 --> 00:16:16,266 ഹാർലെമിലെ വെറ്റ്സ് എല്ലാം ഭക്ഷണത്തിനായി വരിനിൽക്കുന്നു. 229 00:16:16,267 --> 00:16:17,560 - ആണോ? - അതേ. 230 00:16:18,269 --> 00:16:19,561 നിങ്ങൾക്ക് കഥ വേണോ? 231 00:16:19,562 --> 00:16:21,605 എനിക്ക് ദിവസങ്ങളോളം കഥ പറയാനാവും. 232 00:16:21,606 --> 00:16:23,023 ഇതൊന്നാലോചിക്കൂ. 233 00:16:23,024 --> 00:16:25,734 ഒരു ട്രക്കിൽ നിന്ന് ഒരു പെട്ടി നെത്തോലി താഴെ വീഴുന്നു. 234 00:16:25,735 --> 00:16:27,695 - ശരി. - എൻ്റെ സുഹൃത്ത് സ്റ്റീവൻ 235 00:16:27,696 --> 00:16:30,447 മീൻ പാട്ടകൾ എല്ലാം പെറുക്കുകയാണ്. 236 00:16:30,448 --> 00:16:31,865 അയാൾക്കാണേൽ നെത്തോലി ഇഷ്ടമേയല്ല. 237 00:16:31,866 --> 00:16:34,202 അപ്പോ ഞാൻ പറഞ്ഞു, "സ്റ്റീവൻ, എനിക്ക് നെത്തോലി ഇഷ്ടമേയല്ല…" 238 00:16:35,745 --> 00:16:38,540 - ഇതേതാ സ്ഥലം? - എൻ്റെ പഴയ ജീവിതം. 239 00:16:40,792 --> 00:16:43,545 സിൽവർമെയ്ൻ എന്നെ കണ്ടെത്തും മുമ്പ് ഞാൻ ഇവിടെയാ പരിപാടി നടത്തിയിരുന്നത്. 240 00:16:44,754 --> 00:16:46,381 ഞാൻ തുച്ഛമായ തുകയ്ക്ക് പാടിയിരുന്നു. 241 00:16:47,132 --> 00:16:51,386 ഭക്ഷണത്തിനു പോലും തികയില്ലായിരുന്നു, പക്ഷേ അതെനിക്കിഷ്ടമായിരുന്നു. 242 00:16:53,638 --> 00:16:57,850 ഒരു രാത്രി, സിൽവർമെയ്ൻ, ഞാൻ ജീവിതത്തിൽ അതുവരെ കണ്ടതിലധികം പണം ടിപ് തന്നു. 243 00:16:57,851 --> 00:16:59,643 അടുത്ത ദിവസം അയാളൊരു നിർദ്ദേശം വച്ചു. 244 00:16:59,644 --> 00:17:01,104 ഒരു പുതിയ ക്ലബ്ബിൽ പാടണം. 245 00:17:01,855 --> 00:17:04,356 എനിക്കെന്തെല്ലാം വേണമോ അതെല്ലാം നൽകാമെന്ന്, 246 00:17:04,357 --> 00:17:05,649 തരികയും ചെയ്തു. 247 00:17:05,650 --> 00:17:07,568 പക്ഷേ നിങ്ങൾക്ക് അതിലെ നിബന്ധനകൾ കാണാനായില്ല. 248 00:17:07,569 --> 00:17:09,319 അവ ആദ്യം വളരെ നേർത്തതായിരുന്നു, 249 00:17:09,320 --> 00:17:11,406 പക്ഷേ വർഷങ്ങൾ പോകെ, അവ കയറുപോലെ കനത്തു. 250 00:17:14,033 --> 00:17:17,035 അല്ല. ശാരീരികമായി ഒന്നുമില്ലായിരുന്നു. 251 00:17:17,036 --> 00:17:20,456 സിൽവർമെയ്ന് ആകെ ഉത്തേജനം നൽകുന്നത് അധികാരമാണ്. 252 00:17:20,457 --> 00:17:23,877 ഞാൻ എന്ത് ധരിക്കുന്നു, എന്ത് ചെയ്യുന്നു, ആരുടെകൂടെയാണ് എന്നതെല്ലാം 253 00:17:25,462 --> 00:17:26,463 നിയന്ത്രിച്ചാൽ മതി. 254 00:17:42,854 --> 00:17:44,439 ഒരിക്കൽ ഒരാളുണ്ടായിരുന്നു. 255 00:17:45,690 --> 00:17:46,608 തോമസ്. 256 00:17:47,609 --> 00:17:49,944 ദിവസവും രാത്രി ക്ലബ്ബിൽ വരുമായിരുന്നു, 257 00:17:50,695 --> 00:17:54,616 ക്രമേണ അവനെന്നെ വീഴ്ത്തി. 258 00:17:56,034 --> 00:17:58,119 വിശ്വസിക്കുമോ എന്നറിയില്ല, അയാളൊരു ദന്തഡോക്ടറായിരുന്നു. 259 00:17:58,661 --> 00:18:00,163 ഒരു ചുള്ളനായ ദന്തഡോക്ടറോ? 260 00:18:01,122 --> 00:18:03,040 ശരിയാ, ഞാനവരെപ്പറ്റി കേട്ടിട്ടുണ്ട്. 261 00:18:03,041 --> 00:18:06,543 അല്ല, പക്ഷേ അവൻ ദയാലുവായിരുന്നു. 262 00:18:06,544 --> 00:18:10,799 എന്നെ സംബന്ധിച്ച് ദയവ് പുതിയൊരു കാര്യമായിരുന്നു. 263 00:18:14,010 --> 00:18:17,138 ഒരു കൊല്ലത്തിനു ശേഷം അവനെന്നെ ഒരു മോതിരം നൽകി അത്ഭുതപ്പെടുത്തി. 264 00:18:18,181 --> 00:18:21,351 ഞാൻ സമ്മതം മൂളി അവനെയും അത്ഭുതപ്പെടുത്തി. 265 00:18:24,813 --> 00:18:27,689 തോമസ് പെട്ടെന്ന് വരാതായപ്പോൾ, 266 00:18:27,690 --> 00:18:30,610 ഞാനെന്തെങ്കിലും തെറ്റ് ചെയ്തോ എന്ന് ഞാൻ ചിന്തിച്ചു. 267 00:18:39,619 --> 00:18:43,581 അവനെ ഭയപ്പെടുത്തി ഓടിക്കാമായിരുന്നു, പക്ഷേ സിൽവർമെയ്ൻ അവനെ കൊന്നു. 268 00:18:44,666 --> 00:18:47,043 ഞാൻ ആ തെറ്റ് വീണ്ടുമൊരിക്കൽ ആവർത്തിക്കാതിരിക്കാൻ. 269 00:18:48,962 --> 00:18:51,422 പക്ഷേ നിങ്ങൾ ഫ്ലിൻ്റിൻ്റെ കൂടെ അത് ചെയ്തു. 270 00:18:52,298 --> 00:18:55,843 അവനും ദയാലുവാകാം, മറ്റുള്ളവരുടെ തല ഇടിച്ചു തെറിപ്പിക്കാത്തപ്പോൾ. 271 00:18:55,844 --> 00:18:57,970 സത്യത്തിൽ അവനും അങ്ങനെയാണ്. 272 00:18:57,971 --> 00:19:01,683 അവന് ഞാനറിയുന്ന മറ്റാരെക്കാളും അന്തസ്സും വിശ്വസ്തതയുമുണ്ട്. 273 00:19:02,767 --> 00:19:04,936 അതിനാൽ ഞാൻ കരുതി അത് ഞങ്ങൾക്ക് ഇരുവർക്കും രണ്ടാമതൊരവസരം നൽകുമെന്ന്. 274 00:19:06,896 --> 00:19:10,149 അതിനായി നിങ്ങൾ സിൽവർമെയ്നെ ചിത്രത്തിൽ നിന്ന് മാറ്റാൻ ആഗ്രഹിച്ചു. 275 00:19:10,775 --> 00:19:14,070 ഞാനാഗ്രഹിച്ചതെല്ലാം ലഭിക്കുമെന്ന മിഥ്യാ ധാരണയിലായിരുന്നു ഞാൻ. 276 00:19:18,199 --> 00:19:21,118 ആഡിസണെപ്പറ്റി പറയൂ. 277 00:19:21,119 --> 00:19:25,123 ഫ്ലിൻ്റാണ് അയാളെപ്പറ്റി പറഞ്ഞത്. അവർ യുദ്ധത്തിൽ ഒന്നിച്ചുണ്ടായിരുന്നു. 278 00:19:25,832 --> 00:19:27,083 ഫ്ലിൻ്റിന് അയാളെപ്പറ്റി ആശങ്കയുണ്ടായിരുന്നു. 279 00:19:27,834 --> 00:19:31,670 ജിമ്മിക്ക് ജോലി നഷ്ടമായെന്നും പണത്തിനായി സാധനങ്ങൾ കത്തിക്കുന്നെന്നും പറഞ്ഞു. 280 00:19:31,671 --> 00:19:33,381 മിക്കതും വ്യാജ ഇൻഷുറൻസ് കേസുകളായിരുന്നു. 281 00:19:34,090 --> 00:19:35,675 പക്ഷേ ഞാൻ വാഗ്ദാനം ചെയ്ത പണം കൊണ്ട്… 282 00:19:36,426 --> 00:19:38,511 സിൽവർമെയ്നെ കൊല്ലണമെന്ന് അയാളെ വിശ്വസിപ്പിക്കാൻ അത് മതിയായിരുന്നു. 283 00:19:39,679 --> 00:19:44,183 പക്ഷേ ആഡിസൺ ആ ജോലി കുളമാക്കി, സിൽവർമെയ്ൻ രക്ഷപ്പെട്ടു. 284 00:19:45,977 --> 00:19:50,272 പിന്നെ ആ വിചിത്രജീവി, അയാളുടെ പേരെന്താ? 285 00:19:50,273 --> 00:19:51,608 സ്പൈഡർ… 286 00:19:52,650 --> 00:19:54,027 നിങ്ങളുടെ രണ്ടാം ശ്രമം നശിപ്പിച്ചു. 287 00:19:54,694 --> 00:19:55,945 അങ്ങനെയാണ് നമ്മളിവിടെത്തിയത്. 288 00:20:02,911 --> 00:20:07,498 അപ്പോ ചിക്കനും നൂഡിൽസും ഇല്ലാതെ അതെങ്ങനെ ചിക്കൻ നൂഡിൽ സൂപ്പാകും? 289 00:20:08,124 --> 00:20:10,834 ഇത് വെറും സൂപ്പാണ്. ഞാൻ പറഞ്ഞത് മനസ്സിലായോ? 290 00:20:10,835 --> 00:20:14,380 നിങ്ങളിത് എഴുതുന്നുണ്ടോ? ഞാൻ കിടിലൻ വാർത്തയാണ് തരുന്നത്. 291 00:20:15,131 --> 00:20:16,758 ഇല്ല, എല്ലാം ഞാൻ ഓർമ്മയിൽ സൂക്ഷിച്ചിട്ടുണ്ട്. 292 00:20:17,842 --> 00:20:21,678 ഹാർവി, സുഹൃത്തേ, എനിക്കൊരു വ്യക്തത നൽകിയതിനു നന്ദി. 293 00:20:21,679 --> 00:20:23,805 സന്തോഷമേയുള്ളൂ. ഹേയ് മറന്നുപോകല്ലേ. 294 00:20:23,806 --> 00:20:28,728 ഞാൻ എപ്പോഴും ഇവിടെക്കാണും. എല്ലാ ദിവസവും. മഴയായാലും വെയിലായാലും. 295 00:21:11,229 --> 00:21:12,270 ഞാൻ തനിച്ചേ ഉള്ളൂ. പോലീസ് ഇല്ല! 296 00:21:12,271 --> 00:21:15,107 - ഞാൻ തൻ്റെ തലയെടുക്കും! - എനിക്കറിയാം, പക്ഷേ കേൾക്ക്. 297 00:21:15,108 --> 00:21:17,568 ഞാൻ കൊടുത്ത വാർത്തയല്ല അവർ പ്രസിദ്ധീകരിച്ചത്. 298 00:21:18,444 --> 00:21:21,071 - ഞാൻ കാര്യങ്ങൾ ശരിയാക്കാൻ വന്നതാണ്. - ഞാനത് വിശ്വസിക്കണമെന്നാണോ? 299 00:21:21,072 --> 00:21:22,532 സഹോദരാ, ഞാൻ നിങ്ങളെ സഹായിക്കാം. 300 00:21:23,783 --> 00:21:25,994 നമുക്ക് കുറച്ചുകൂടി സൗകര്യമുള്ള എവിടെങ്കിലും പോയിരുന്ന് സംസാരിക്കാം. 301 00:21:27,328 --> 00:21:30,497 - അൽകോവ്, 79-- - അൽകോവ് എവിടെയാണെന്ന് എനിക്കറിയാം. 302 00:21:30,498 --> 00:21:32,375 അൽകോവ് എവിടെയാണെന്ന് എല്ലാവർക്കും അറിയാം. 303 00:21:33,126 --> 00:21:35,211 - നമസ്കാരം മിസ് ഹാർഡി. - നമസ്കാരം. 304 00:21:35,920 --> 00:21:37,796 ആ രാക്ഷസന്മാരുടെ വിവരം എന്തുണ്ട്? 305 00:21:37,797 --> 00:21:39,214 എന്തൊരു കഷ്ടമാണ്. 306 00:21:39,215 --> 00:21:42,009 സ്പൈഡർ വീണ്ടും വരുമെന്ന് തോന്നുന്നുണ്ടോ? എനിക്ക് സംശയമാണ്. 307 00:21:42,010 --> 00:21:45,638 - അയാൾക്ക് അന്ന് ഒന്നിനും കഴിഞ്ഞില്ല-- - മിണ്ടാതെ വണ്ടി ഓടിക്കാമോ? 308 00:21:47,974 --> 00:21:49,267 തീർച്ചയായും സുഹൃത്തേ. 309 00:21:57,316 --> 00:21:59,193 എനിക്കിന്നു രാത്രി ഒറ്റക്കിരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. 310 00:22:06,117 --> 00:22:08,285 ഹേയ്, തിരിച്ച് നഗരത്തിലേക്ക് പോകാമോ? 311 00:22:08,286 --> 00:22:10,663 ശരി. തീർച്ചയായും സുഹൃത്തേ. 312 00:22:21,841 --> 00:22:23,633 ആരാ വന്നതെന്ന് നോക്കൂ. 313 00:22:23,634 --> 00:22:25,677 നീ പോലീസ് ചീഫിനെ കണ്ടെത്തിയല്ലേ. 314 00:22:25,678 --> 00:22:27,013 അതിലും മെച്ചപ്പെട്ടത്. 315 00:22:29,849 --> 00:22:30,933 എൻ്റെ പയ്യൻ. 316 00:22:32,560 --> 00:22:33,810 നീ എവിടെയായിരുന്നു? 317 00:22:33,811 --> 00:22:35,979 ഞാൻ നഗരം മുഴുവൻ നിന്നെ തിരഞ്ഞു. 318 00:22:35,980 --> 00:22:38,231 എനിക്ക് കുറച്ചു നാൾ ഒന്ന് മാറി നിൽക്കണമായിരുന്നു. 319 00:22:38,232 --> 00:22:39,566 അങ്ങനെയാണോ? 320 00:22:39,567 --> 00:22:43,196 പോലീസുകാരെ തല്ലിയ ശേഷം നീ സകല പത്രങ്ങളിലുമുണ്ട്. 321 00:22:45,406 --> 00:22:47,116 അതെല്ലാം എങ്ങനെ സംഭവിച്ചു മോനേ? 322 00:22:48,993 --> 00:22:50,118 അക്കാര്യത്തിൽ വിഷമിക്കേണ്ട. 323 00:22:50,119 --> 00:22:51,621 നീ തിരിച്ചുവന്നതാണ് സന്തോഷം. 324 00:22:52,663 --> 00:22:54,540 നമ്മുടെ കൂട്ടത്തിൽ ഒരു ഒറ്റുകാരനുള്ളത് അറിഞ്ഞിരുന്നോ? 325 00:22:56,709 --> 00:22:58,920 നിനക്ക് വിൻസ്റ്റണെ ഇഷ്ടമല്ലായിരുന്നു, അല്ലേ? 326 00:23:00,088 --> 00:23:01,088 വിൻസ്റ്റണോ? 327 00:23:01,089 --> 00:23:03,381 അത് വേറാരെങ്കിലും ആണെന്നാണോ നീ കരുതിയത്? 328 00:23:03,382 --> 00:23:05,175 ഞാനും അങ്ങനെയാ കരുതിയത്. 329 00:23:05,176 --> 00:23:07,844 അതുകൊണ്ടാണ് നമുക്ക് ഒരിക്കലും ആരെയും വിശ്വസിക്കാനാവാത്തത്, 330 00:23:07,845 --> 00:23:10,389 ഏറ്റവും ശക്തരായ കൂട്ടാളികളെപ്പോലും. 331 00:23:11,182 --> 00:23:13,392 പണം, അധികാരം, ഇവ ആരെയും ദുഷിപ്പിക്കും. 332 00:23:18,773 --> 00:23:20,024 നീ ഓക്കെയാണോ? 333 00:23:27,115 --> 00:23:28,324 സാരമില്ല. 334 00:23:29,867 --> 00:23:32,160 എന്തുതന്നെയായാലും, നിനക്കിവിടെ വരാം. 335 00:23:32,161 --> 00:23:33,830 നീ എപ്പോഴും വിശ്വസ്തനായിരുന്നു. 336 00:23:35,206 --> 00:23:37,249 അത് ഇരുപക്ഷത്തിനും ബാധകമാണ്. 337 00:23:37,250 --> 00:23:40,294 നീ എന്നെ സഹായിച്ചാൽ, ഞാൻ നിന്നെയും സഹായിക്കും. 338 00:23:40,962 --> 00:23:44,132 നിനക്കൊരു മുന്നറിയിപ്പ് തരുവാ. ഒരു വലിയ ഏറ്റുമുട്ടൽ വരുന്നുണ്ട്. 339 00:23:45,299 --> 00:23:46,550 നീ അതിന് തയ്യാറാണോ? 340 00:23:46,551 --> 00:23:47,885 ഞാൻ തയ്യാറാണ്. 341 00:23:49,387 --> 00:23:52,264 നിങ്ങൾക്ക് എന്തുവേണമെങ്കിലും ഞാൻ തയ്യാറാണ്. 342 00:23:52,265 --> 00:23:53,474 നല്ലത്. 343 00:23:54,433 --> 00:23:56,686 മേയർ എന്തിനെതിരെയാ നീങ്ങുന്നതെന്ന് അയാളെ കാണിച്ചു കൊടുക്കണം. 344 00:24:04,527 --> 00:24:06,946 നമുക്ക് അമാനുഷിക ശക്തികളെപ്പറ്റി സംസാരിക്കണോ? 345 00:24:10,366 --> 00:24:11,492 എപ്പോഴാ അത് കിട്ടിയതെന്ന്? 346 00:24:17,248 --> 00:24:19,917 ശരി, നിങ്ങൾ എവിടുന്നാ? ഹാർലെമിൽ നിന്നാണോ? 347 00:25:00,958 --> 00:25:02,043 നിങ്ങൾ ചീട്ട് കളിക്കുമോ? 348 00:25:03,252 --> 00:25:04,962 ഇടയ്ക്ക് ഒന്നുരണ്ട് കൈ കളിച്ചിട്ടുണ്ട്. 349 00:25:06,380 --> 00:25:07,590 അപ്പോ നല്ല കളിക്കാരനാണല്ലേ? 350 00:25:26,359 --> 00:25:27,526 വല്യ സൗകര്യമൊന്നുമില്ല. 351 00:25:28,778 --> 00:25:30,112 അങ്ങനെ ചെയ്യേണ്ടതില്ല. 352 00:25:31,405 --> 00:25:33,616 - എന്ത്? - വിനയം കാണിക്കേണ്ടെന്ന്. 353 00:25:39,872 --> 00:25:41,832 - കുടിക്കാൻ എന്തെങ്കിലുമുണ്ടോ? - തീർച്ചയായും. 354 00:25:42,959 --> 00:25:44,710 കുറച്ച് പാട്ടായാലോ. അറിയാമല്ലോ… 355 00:25:55,054 --> 00:25:58,391 ഇവിടെ ഒരു ഗ്ലാസേ ഉള്ളൂ. അതിഥികൾ അധികം വരാറില്ല. 356 00:25:59,600 --> 00:26:00,518 ബെൻ… 357 00:26:03,104 --> 00:26:05,730 ഇവിടെ വേറൊരെണ്ണമുണ്ട്. പക്ഷേ ഉപയോഗിച്ചതാണ്. 358 00:26:05,731 --> 00:26:07,566 അത് ഞാനെടുത്തോളാം. 359 00:26:24,583 --> 00:26:26,294 ഇരിക്കൂ. സ്വസ്ഥമായിരുന്നോളൂ. 360 00:26:29,880 --> 00:26:30,798 അപ്പോ നമ്മളിവിടെത്തി. 361 00:26:31,215 --> 00:26:32,300 നമ്മളിവിടെത്തി. 362 00:26:34,760 --> 00:26:35,678 നിങ്ങളുടെ ഊഴം. 363 00:26:36,929 --> 00:26:38,055 എന്താ കാരണമെന്ന് പറയൂ. 364 00:26:39,640 --> 00:26:41,392 ശരിയാ. എൻ്റെ ഊഴം. 365 00:26:42,226 --> 00:26:43,227 എൻ്റെ ഊഴം. 366 00:26:48,149 --> 00:26:49,483 ഒരു പെണ്ണുണ്ടായിരുന്നു. 367 00:26:50,651 --> 00:26:54,113 മിടുക്കിയും രസികത്തിയുമായ ഒരു പെണ്ണ്. 368 00:26:55,781 --> 00:26:56,991 അവളെ കുറിച്ച് പറയാമോ? 369 00:27:02,830 --> 00:27:05,374 അവളുടെ പേര് റൂബി എന്നായിരുന്നു… 370 00:27:07,293 --> 00:27:08,461 ഞങ്ങൾ സന്തുഷ്ടരായിരുന്നു. 371 00:27:24,727 --> 00:27:27,979 എനിക്കന്ന് ഒരു ചെറിയ അന്വേഷണമായിരുന്നു. കാര്യശേഷിയില്ലാത്ത ഭർത്താവ്. 372 00:27:27,980 --> 00:27:31,733 പക്ഷേ അയാൾക്ക് അഞ്ചുകൊല്ലം കഠിനതടവ് കിട്ടി, 373 00:27:31,734 --> 00:27:35,112 അക്കാലമത്രയും അയാൾ ആലോചിച്ചത് ഒരേയൊരു കാര്യമാണ്. 374 00:27:35,988 --> 00:27:37,073 പ്രതികാരം. 375 00:27:40,201 --> 00:27:43,537 എങ്ങനെയാണെന്നറിയില്ല, പക്ഷേ എനിക്ക് റൂബിയോട് അടുപ്പമുണ്ടെന്നയാൾ മനസ്സിലാക്കി, 376 00:27:44,205 --> 00:27:45,873 അവളെ കൊന്നുകളഞ്ഞു. 377 00:27:49,043 --> 00:27:52,880 അന്നു രാത്രി ഞാനവളെ ഡിന്നറിനു കൊണ്ടുപോകാനിരുന്നതാണ്. 378 00:27:57,093 --> 00:27:59,010 പക്ഷേ ആ ഡിന്നറിനു പോകാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല, 379 00:27:59,011 --> 00:28:05,558 ഞാൻ പട്ടണത്തിനു വെളിയിലുള്ള ഒരു ബാറിലിരുന്ന് കുടിച്ചു പൂസായകാരണം, 380 00:28:05,559 --> 00:28:06,894 അവൾ അപകടത്തിലാണെന്ന് എനിക്കറിയാനായില്ല. 381 00:28:08,187 --> 00:28:09,355 ഞാനവിടെ എത്തിയപ്പോൾ വൈകിപ്പോയി. 382 00:28:29,083 --> 00:28:31,668 അവൻ അവളെ കൊന്നത് എന്നെ വിഷമിപ്പിക്കാനാണ്. 383 00:28:31,669 --> 00:28:35,923 അവൻ അവളെ കൊന്നു, പക്ഷേ അവൾ മരിക്കാൻ കാരണം ഞാനാണ്. 384 00:28:41,595 --> 00:28:44,723 റൂബി എന്നെ കണ്ടില്ലായിരുന്നെങ്കിൽ, അവൾ ഒരിക്കലും മരിക്കില്ലായിരുന്നു. 385 00:28:47,768 --> 00:28:48,769 അപ്പോ… 386 00:28:50,688 --> 00:28:53,356 അവളെ രക്ഷിക്കാൻ കഴിയാതിരുന്നതിനു പകരമാണ് നിങ്ങൾ എന്നെ രക്ഷിച്ചത്. 387 00:28:53,357 --> 00:28:54,817 അതിനു പകരമായി ഒന്നുമില്ല. 388 00:28:55,734 --> 00:28:57,945 ഞാൻ എന്നെ വെറുക്കാതിരിക്കാനാണ് അത് ചെയ്തത്. 389 00:29:01,740 --> 00:29:03,116 ഇപ്പോ എന്ത് തോന്നുന്നു? 390 00:29:03,117 --> 00:29:04,493 എനിക്ക് എന്ത് തോന്നുന്നെന്നോ? 391 00:29:10,458 --> 00:29:11,542 ഒറ്റയ്ക്കാണെന്ന് തോന്നുന്നു. 392 00:29:15,838 --> 00:29:16,881 എങ്കിൽ. 393 00:29:18,674 --> 00:29:20,759 നമുക്കിരുവർക്കും ഒന്നിച്ച് ഒറ്റയ്ക്കാവാം. 394 00:29:33,522 --> 00:29:36,609 - അയ്യോ. - നാശം. അത് നോക്ക്. 395 00:29:37,651 --> 00:29:40,029 ലോണി, ആരാണീ "എച്ച്"? 396 00:29:44,325 --> 00:29:45,367 ഹെലൻ. 397 00:29:46,160 --> 00:29:47,453 എൻ്റെ മമ്മി. 398 00:29:48,871 --> 00:29:50,206 മമ്മിയോട് നല്ല അടുപ്പമാണല്ലോ. 399 00:29:51,707 --> 00:29:53,501 മറ്റു കുടുംബാംഗങ്ങളോ? 400 00:29:56,629 --> 00:29:57,630 ഞാനും മമ്മിയും മാത്രം. 401 00:29:59,465 --> 00:30:00,841 യുദ്ധം കഴിഞ്ഞ ശേഷം… 402 00:30:02,510 --> 00:30:04,261 ഇവിടവുമായി ഒത്തുപോകാൻ പ്രയാസമായിരുന്നു. 403 00:30:06,263 --> 00:30:08,057 അതേ, സാധാരണ ജീവിതം പ്രയാസമാവും. 404 00:30:09,183 --> 00:30:10,975 എൻ്റെ മൂന്ന് സഹോദരന്മാർ സൈനികരായിരുന്നു. 405 00:30:10,976 --> 00:30:12,770 അതേ, എൻ്റെ രണ്ട് ചേട്ടന്മാരും. 406 00:30:13,479 --> 00:30:15,481 ഏറ്റവും മൂത്തയാൾ ജാക്ക്, യുദ്ധത്തടവുകാരനായിരുന്നു. 407 00:30:16,982 --> 00:30:17,983 ആണോ? 408 00:30:20,110 --> 00:30:21,194 എവിടെ? 409 00:30:21,195 --> 00:30:22,363 ഫ്രാങ്ക്ഫർട്ടിൽ. 410 00:30:24,156 --> 00:30:27,284 അതിനുശേഷം പുള്ളിയുടെ മാനസികനില ശരിയാകാൻ ഒരുപാട് നാളെടുത്തു. 411 00:30:32,206 --> 00:30:33,707 ജർമ്മൻകാർ എന്നെയും പിടികൂടി. 412 00:30:44,593 --> 00:30:45,636 നാശം. 413 00:30:46,929 --> 00:30:48,180 ക്ഷമിക്കണം, ഞാൻ… 414 00:30:52,226 --> 00:30:53,978 അവർ നിങ്ങളെ എല്ലാവരെയും എന്തോ ചെയ്തു, അല്ലേ? 415 00:31:15,332 --> 00:31:17,750 സിൽവർമെയ്ൻ! കണ്ടതിൽ സന്തോഷം! 416 00:31:17,751 --> 00:31:19,669 എൻ്റെ ഭാര്യയെ ഓർക്കുന്നുണ്ടാവുമല്ലോ. 417 00:31:19,670 --> 00:31:22,798 മോളേ, നീയും ഫിലിസും ഒന്ന് ബാത്ത് റൂമിലൊക്കെ പോയിട്ട് വരൂ. 418 00:31:23,882 --> 00:31:25,134 താൻ പോടോ ആൽഫ്രഡ്. 419 00:31:25,843 --> 00:31:27,344 - വാ ഫിലിസ്. - കുഴപ്പമില്ല. 420 00:31:28,929 --> 00:31:30,931 ചീഫ്, നിങ്ങൾ ഊണിന് വന്നില്ലല്ലോ. 421 00:31:32,433 --> 00:31:34,767 അത്താഴത്തിന് വയറൊരുക്കിയതാവും. 422 00:31:34,768 --> 00:31:36,102 എന്തുണ്ട്? 423 00:31:36,103 --> 00:31:38,188 കണ്ടിട്ട് കുഴപ്പമൊന്നുമില്ലല്ലോ. ആരോഗ്യമൊക്കെ എങ്ങനെ? 424 00:31:39,398 --> 00:31:41,066 ഞാൻ പഴയപോലെത്തന്നെ ഇരിക്കുന്നു സുഹൃത്തേ. 425 00:31:42,568 --> 00:31:43,694 നിങ്ങളോ? 426 00:31:45,029 --> 00:31:48,031 എൻ്റെ ബ്ലഡ് പ്രഷർ ശകലം കൂടുതലാ. തെരഞ്ഞെടുപ്പൊക്കെ അല്ലേ? 427 00:31:48,032 --> 00:31:51,284 അതറിയാം, കാരണം ഞാനാണല്ലോ തന്നെ ആ കസേരയിലിരുത്താൻ കാശിറക്കിയത്. 428 00:31:51,285 --> 00:31:54,120 ഇക്കൊല്ലം ഞാൻ തോൽക്കും. 429 00:31:54,121 --> 00:31:55,705 അതാരുടെ കുറ്റമാണ്? 430 00:31:55,706 --> 00:31:58,374 മുഴുവൻ പട്ടിക വേണോ അതോ തലക്കെട്ടുകൾ മാത്രം മതിയോ? 431 00:31:58,375 --> 00:32:00,668 നമുക്കത് വിധിക്ക് വിട്ടു കൊടുക്കാം. 432 00:32:00,669 --> 00:32:02,170 പിന്നെയോ? 433 00:32:02,171 --> 00:32:05,215 നിങ്ങൾ അടുത്തയാളിൻ്റെ പിന്നാലെ പോകുമ്പോൾ ഞാൻ മിണ്ടാതിരിക്കണോ? 434 00:32:06,800 --> 00:32:12,264 ഒരുപാട് ദൂരം പോകുന്നവർക്ക് മാത്രമേ എത്രദൂരം പോകാനാവുമെന്ന് അറിയാനാവൂ. 435 00:32:12,848 --> 00:32:15,683 അങ്ങനെയെങ്കിൽ അത് എത്രയാണെന്ന് ഞാൻ കാണിച്ചു തരാം. 436 00:32:15,684 --> 00:32:17,352 നിങ്ങൾ രണ്ടാളും സംസാരിക്ക്. 437 00:32:17,353 --> 00:32:18,437 - ഇരിക്കവിടെ. - ഇരിക്കവിടെ. 438 00:32:20,522 --> 00:32:22,815 ഞാൻ മദ്യനിരോധനം മാറ്റുമെന്ന് പറഞ്ഞതാണോ പ്രശ്നം? 439 00:32:22,816 --> 00:32:25,610 കാരണം ജനങ്ങൾ ആവശ്യപ്പെടുന്നത് ഞാൻ നൽകുന്നെന്നേയുള്ളൂ. 440 00:32:25,611 --> 00:32:27,404 നിങ്ങൾക്ക് വല്ല പ്രത്യേകതയുമുണ്ടെന്ന് കരുതുന്നോ മോറിസ്? 441 00:32:28,405 --> 00:32:32,575 നാലു കൊല്ലം കൂടുമ്പോൾ ആ കസേരയിൽ ആരിരിക്കണം എന്ന് ഞാനാ തീരുമാനിക്കുക. 442 00:32:32,576 --> 00:32:34,160 ഇത്തവണ അത് ഹഡ്സണായിരിക്കും. 443 00:32:34,161 --> 00:32:37,789 അടുത്ത തവണ മറ്റേതെങ്കിലും തെണ്ടി. 444 00:32:37,790 --> 00:32:41,627 എങ്കിൽ, ഈ തെണ്ടിക്ക് കളി കുറച്ചുകൂടി ബാക്കിയുണ്ടെന്ന് പറയേണ്ടി വരും. 445 00:32:42,378 --> 00:32:45,296 പോലീസ് ചീഫിൻ്റെ കൂടെ ഞാൻ ഭക്ഷണം കഴിക്കുന്നത് എന്തിനെന്നാ കരുതിയത്? 446 00:32:45,297 --> 00:32:47,800 പ്രിയരേ, നമുക്കൊരു സമവായത്തിൽ-- 447 00:32:48,926 --> 00:32:52,638 തനിക്കൊരു നല്ല കാലമുണ്ടായിരുന്നു. അത് എപ്പോഴെങ്കിലും അവസാനിക്കണം. 448 00:32:54,848 --> 00:32:56,433 തനിക്ക് അതുറപ്പാണോ? 449 00:32:58,102 --> 00:32:59,561 ഞാനൊരു മണ്ടൻ തന്നെ. 450 00:33:00,938 --> 00:33:02,939 എൻ്റെ സഹായിയെ പരിചയപ്പെടുത്തിയില്ല. 451 00:33:02,940 --> 00:33:05,859 ഫ്ലിൻ്റ്, മേയർക്ക് ഹലോ പറയൂ. 452 00:33:15,244 --> 00:33:18,621 ആരും പേടിക്കേണ്ട. കുഴപ്പമൊന്നുമില്ല. ഇവിടെ സുഹൃത്തുക്കൾ മാത്രമേയുള്ളൂ. 453 00:33:18,622 --> 00:33:19,998 സാരമില്ല. 454 00:33:22,793 --> 00:33:24,628 ഞാൻ പിന്മാറില്ല. 455 00:33:26,255 --> 00:33:27,464 നല്ലത്. 456 00:33:29,258 --> 00:33:31,969 തനിക്ക് നല്ല ചങ്കൂറ്റമുണ്ട് മോറിസ്. അത് പറഞ്ഞേ പറ്റൂ. 457 00:33:34,221 --> 00:33:35,764 മിടുക്കർ വിജയിക്കട്ടെ. 458 00:33:41,520 --> 00:33:42,938 ഇനിയെന്താ ബോസ്. 459 00:33:43,981 --> 00:33:46,607 അയാൾ ചോദിച്ചതല്ലേ, ഇനി അതങ്ങ് കൊടുത്തേക്കാം. 460 00:33:46,608 --> 00:33:47,609 ശരി. 461 00:33:53,407 --> 00:33:57,536 സ്റ്റേഷനിൽ നിന്നപ്പോൾ, എങ്ങോട്ട് പോകാനായിരുന്നു തീരുമാനം? 462 00:33:58,412 --> 00:33:59,455 എങ്ങോട്ടെങ്കിലും. 463 00:34:00,748 --> 00:34:01,956 ദൂരെ. 464 00:34:01,957 --> 00:34:04,501 ഒരു സ്ഥലം തെരഞ്ഞെടുത്തിരുന്നെങ്കിലോ? 465 00:34:05,961 --> 00:34:07,212 സൻ്റോറിനി. 466 00:34:08,672 --> 00:34:12,133 കറുത്ത മണലുള്ള ബീച്ചുകളും 467 00:34:12,134 --> 00:34:14,218 ശാന്തമായ ചെറുപട്ടണങ്ങളുമുള്ള ഒരു ഗ്രീക്ക് ദ്വീപ്, 468 00:34:14,219 --> 00:34:19,391 അവിടെ ചുമ്മാ കഴിച്ചും കുടിച്ചും കൊണ്ട് അസ്തമയവും കണ്ടിരിക്കണം. 469 00:34:21,059 --> 00:34:23,187 കേട്ടിട്ട് മഹാ ബോറായി തോന്നുന്നു. 470 00:34:24,980 --> 00:34:26,690 പക്ഷേ, പറ്റിയ ഒരാൾ കൂടെയുണ്ടെങ്കിൽ… 471 00:34:28,066 --> 00:34:29,443 പറ്റിയ ആളുടെ കൂടെയോ? 472 00:34:40,078 --> 00:34:41,330 ക്ഷമിക്കണം. 473 00:34:41,747 --> 00:34:43,081 സാരമില്ല. 474 00:34:44,458 --> 00:34:46,168 ഞാനിത് ഓർത്തിരുന്നില്ല. 475 00:34:47,336 --> 00:34:48,504 ഞാൻ ഓർത്തു. 476 00:34:50,589 --> 00:34:52,924 പരിപാടിക്കിടയിൽ നഗരവ്യാപകമായി ഒരപായ സൂചന നൽകുകയാണ്. 477 00:34:52,925 --> 00:34:54,091 നമുക്ക് റിപ്പോർട്ടുകൾ വരുന്നു. 478 00:34:54,092 --> 00:34:56,803 വീടുകൾക്കുള്ളിൽത്തന്നെ കഴിയണമെന്ന് അധികാരികൾ അറിയിക്കുന്നു. ഇത് പറയുമ്പോൾ… 479 00:34:56,804 --> 00:34:58,971 - നിൽക്കൂ. - അമാനുഷിക ശക്തിയുള്ള ഒരു രാക്ഷസൻ 480 00:34:58,972 --> 00:35:00,681 ഡയമണ്ട് ഡിസ്ട്രിക്ടിൽ ഭീതി വിതയ്ക്കുകയാണ്. 481 00:35:00,682 --> 00:35:02,183 - ദയവായി അകത്തിരിക്കുക… - അത് ഫ്ലിൻ്റ് ആണ്. 482 00:35:02,184 --> 00:35:03,601 …സാഹചര്യം നിയന്ത്രണത്തിലാക്കാൻ നോക്കുകയാണ്… 483 00:35:03,602 --> 00:35:05,937 - ഞാൻ പറഞ്ഞത് കേട്ടോ? അത് ഫ്ലിൻ്റ് ആണ്. - കൂടുതൽ വിവരങ്ങൾ 484 00:35:05,938 --> 00:35:07,480 അപ്പപ്പോൾ അറിയിക്കുന്നതാണ്. ഇനി പരിപാടിയിലേക്ക്-- 485 00:35:07,481 --> 00:35:10,441 ഉവ്വ്, ഞാൻ കേട്ടു. ഞാൻ എന്തു ചെയ്യണമെന്നാ നിങ്ങൾ പറയുന്നതെന്ന് അറിയില്ല. 486 00:35:10,442 --> 00:35:12,318 കഴിഞ്ഞതവണ സംസാരിച്ചപ്പോൾ അവനാകെ വിഷമത്തിലായിരുന്നു. 487 00:35:12,319 --> 00:35:13,403 എന്തായിത്! 488 00:35:14,196 --> 00:35:15,905 ഞാനവനെ സഹായിക്കാൻ നോക്കുകയാണ്! 489 00:35:15,906 --> 00:35:17,616 ശരി, എങ്കിൽ പോകൂ. 490 00:35:19,493 --> 00:35:21,744 നമ്മൾ ഇത്രയും സംസാരിച്ചതിനു ശേഷവും, 491 00:35:21,745 --> 00:35:23,746 അവനെനിക്കെന്താണെന്നും റൂബി നിങ്ങൾക്കെന്തായിരുന്നെന്ന് പറഞ്ഞിട്ടും 492 00:35:23,747 --> 00:35:25,749 നിങ്ങൾ ഒന്നും ചെയ്യാതെ ഇവിടിരിക്കാൻ പോവുകയാണോ? 493 00:35:29,628 --> 00:35:31,213 നിങ്ങൾ ശരിക്കുമൊരു ഭീരുവാണ്. 494 00:35:42,975 --> 00:35:46,435 ആകെ എനിക്കറിയാവുന്നത്, ഇത് തുടങ്ങിയാൽ പിന്നെ വളരെവേഗം കൈവിട്ടുപോകും. 495 00:35:46,436 --> 00:35:48,437 പിന്നൊരു തിരിച്ചുവരവില്ല. 496 00:35:48,438 --> 00:35:50,481 നിങ്ങൾ ഡോക്ടർ ഫേബറോട് സംസാരിക്കണം. 497 00:35:50,482 --> 00:35:53,527 എന്താ സംഭവിക്കുന്നതെന്ന് എന്നെക്കാൾ നന്നായി അവർക്ക് പറയാനറിയാം. 498 00:35:55,487 --> 00:35:56,363 റോബി. 499 00:35:57,239 --> 00:35:58,406 - എന്നെയാണോ? - അതേ. 500 00:35:58,407 --> 00:35:59,533 ശരി. 501 00:36:02,369 --> 00:36:04,036 - റെയ്‌ലി ഇൻവെസ്റ്റിഗേഷൻസ്. - ഇത് ഞാനാണ്. 502 00:36:04,037 --> 00:36:06,414 വിശദീകരിക്കാൻ സമയമില്ല. ക്യാമറയുമെടുത്ത് 503 00:36:06,415 --> 00:36:08,792 ഡയമണ്ട് ഡിസ്ട്രിക്ടിലേക്ക് ഉടൻ വരിക. 504 00:36:29,396 --> 00:36:31,273 ഫ്ലിൻ്റ്, നിൽക്ക്! 505 00:36:34,484 --> 00:36:36,694 ഞാൻ… കരുതി നിങ്ങൾ മറ്റൊരാളാണെന്ന്. 506 00:36:36,695 --> 00:36:39,114 നിങ്ങൾ ആരാണെന്ന് എനിക്ക് കൃത്യമായി അറിയാം. 507 00:36:40,282 --> 00:36:42,408 - ഞാൻ ഉദ്ദേശിക്കുന്ന ആൾ തന്നെയാണോ ഇത്? - സ്പൈഡർ! 508 00:36:42,409 --> 00:36:43,659 അത് സ്പൈഡറാണോ? 509 00:36:43,660 --> 00:36:46,371 ഹേയ്, നിങ്ങൾ മരിച്ചെന്നാ ഞാൻ കരുതിയത്. നിങ്ങളെന്താ-- 510 00:36:47,706 --> 00:36:48,665 ദൈവമേ! 511 00:36:49,541 --> 00:36:50,583 നിങ്ങളെന്നെ തടയാൻ വന്നതാണോ? 512 00:36:50,584 --> 00:36:52,752 - അല്ല, ഞാൻ പറഞ്ഞല്ലോ-- - എന്താല്ലേ! 513 00:36:52,753 --> 00:36:55,838 ഞാനും സ്പൈഡറും തമ്മിൽ സിക്സ്ത് അവന്യൂവിൽ ഒരു ഏറ്റുമുട്ടലോ? 514 00:36:55,839 --> 00:36:57,883 - എന്താ? - ഒരു പോസ്റ്ററടിക്ക്. 515 00:37:00,344 --> 00:37:01,178 വേറൊരെണ്ണം. 516 00:37:13,273 --> 00:37:14,274 അയാൾക്ക് ജീവനുണ്ട്. 517 00:37:15,817 --> 00:37:17,194 കഷ്ടിച്ച്. 518 00:37:22,240 --> 00:37:25,035 ഇനിയാണ് പ്രധാന ആകർഷണം… 519 00:37:38,924 --> 00:37:41,634 കർത്താവേ! നിങ്ങളത് കണ്ടോ? 520 00:37:41,635 --> 00:37:43,678 ഇയാൾ ആരാണ്? 521 00:37:43,679 --> 00:37:45,513 അവിശ്വസനീയം. 522 00:37:45,514 --> 00:37:47,975 രക്ഷയില്ല, സ്പൈഡർ, തനിക്ക് ഇനിയും വേണോ? 523 00:37:52,854 --> 00:37:54,647 എന്തായിത്. ചെന്ന് നേരിട്. 524 00:37:54,648 --> 00:37:56,649 നിങ്ങളുടെ ജോലി ചെയ്യ്! നഗരം സംരക്ഷിക്ക്. 525 00:37:56,650 --> 00:37:59,860 - സിൽവർമെയ്നെ തടയ്. - തൻ്റെ പിന്നാമ്പുറം രക്ഷിക്കാനാണോ? 526 00:37:59,861 --> 00:38:02,947 സർ, ആ വട്ടന്മാരിൽ ഒരാൾ ഡയമണ്ട് ഡിസ്ട്രിക്റ്റ് തകർക്കുകയാണ്. 527 00:38:02,948 --> 00:38:05,408 കർത്താവേ, സിൽവർമെയ്ൻ ഒട്ടും സമയം കളയുന്നില്ല. 528 00:38:05,409 --> 00:38:08,120 - സ്പൈഡർ അവിടെയുണ്ട്. - സ്പൈഡർ അവിടെയുണ്ടോ? 529 00:38:12,207 --> 00:38:13,959 ഇയാൾ വിരമിച്ചതായിരുന്നു നല്ലത്. 530 00:38:17,129 --> 00:38:18,630 എന്തായിത്. നമുക്കൊന്ന് സംസാരിച്ചുകൂടേ? 531 00:38:23,010 --> 00:38:24,011 എനിക്കറിയില്ല. 532 00:38:25,012 --> 00:38:26,430 ഇപ്പോഴും അയാൾക്കതിന് കഴിയും. 533 00:38:29,391 --> 00:38:30,434 വാ! 534 00:38:52,039 --> 00:38:53,040 ഓടിക്കോ. 535 00:39:30,494 --> 00:39:31,661 അതേ! 536 00:39:33,497 --> 00:39:35,582 നന്നായിരുന്നു സ്പൈഡർ. 537 00:39:36,541 --> 00:39:38,752 പക്ഷേ ഞാൻ നല്ല ഊർജ്ജസ്വലനാണ്. 538 00:39:40,754 --> 00:39:41,880 തൽക്കാലം. 539 00:39:42,839 --> 00:39:44,341 സ്പൈഡർ! അയാൾ തിരിച്ചെത്തി! 540 00:39:45,258 --> 00:39:46,884 നിങ്ങൾക്ക് ഒന്നും ചെയ്യാനാവില്ലേ? 541 00:39:46,885 --> 00:39:48,845 ഞാനീ ന്യൂയോർക്കിൻ്റെ മേയറാണെടോ. 542 00:39:51,848 --> 00:39:52,933 സന്തോഷമായോ? 543 00:39:53,975 --> 00:39:55,769 നിൽക്ക്! സർ? 544 00:40:00,941 --> 00:40:01,983 വാ, കൊണ്ടുവാ-- 545 00:40:07,823 --> 00:40:09,657 അതുതന്നെ, നടക്കട്ടെ. 546 00:40:09,658 --> 00:40:11,326 നിനക്ക് ഇനിയും വേണോ സുഹൃത്തേ? 547 00:40:11,618 --> 00:40:13,286 തനിക്കു തരാൻ ഒരുപാടുണ്ട്. 548 00:40:14,746 --> 00:40:15,997 വാ. 549 00:40:16,540 --> 00:40:17,457 കിട്ടിയില്ലല്ലോ. 550 00:40:20,043 --> 00:40:21,169 അയ്യോ! 551 00:40:29,761 --> 00:40:32,054 നിനക്ക് ഊർജ്ജം നഷ്ടമായിത്തുടങ്ങി സുഹൃത്തേ. 552 00:40:32,055 --> 00:40:33,848 നിനക്ക് മതിയായോ സുഹൃത്തേ? 553 00:40:33,849 --> 00:40:35,142 നിനക്ക് ഇതിലും നന്നായി ചെയ്യാനാവും. 554 00:40:42,315 --> 00:40:43,483 ഞാൻ സഹായിക്കണോ? 555 00:40:45,652 --> 00:40:46,695 അയാളെ പിടിക്ക് സ്പൈഡർ! 556 00:40:50,907 --> 00:40:53,075 അത് കണ്ടോ? അയാളെക്കൊണ്ട് പറ്റും. 557 00:40:53,076 --> 00:40:55,245 ശരിയാ, ഞാൻ പറഞ്ഞല്ലോ. 558 00:41:05,714 --> 00:41:07,756 - ഇതാ. - നിൽക്കൂ. നിങ്ങൾ എവിടുന്നാ വന്നത്? 559 00:41:07,757 --> 00:41:08,884 പതുക്കെ. 560 00:41:09,467 --> 00:41:11,343 മാറ്, പിന്നോട്ട് പോ. 561 00:41:11,344 --> 00:41:13,221 ഇയാൾ പോകട്ടെ. മാറിക്കൊടുക്കൂ. 562 00:41:13,972 --> 00:41:16,473 - എടോ! - കൊള്ളാരുന്നു സ്പൈഡർ! 563 00:41:16,474 --> 00:41:17,558 എന്താണിവിടെ നടക്കുന്നത്? 564 00:41:17,559 --> 00:41:19,144 ക്യാമറയിലേക്ക് നോക്കി പുഞ്ചിരിക്കൂ. 565 00:41:19,728 --> 00:41:22,105 റോബീ, വേണ്ട. 566 00:41:22,939 --> 00:41:24,440 നമ്മുടെ പരിപാടി കഴിഞ്ഞു. എൻ്റെ കൈ വിടൂ. 567 00:41:24,441 --> 00:41:25,734 എനിക്കൊരു പ്രസ്താവന നടത്താനുണ്ട്! 568 00:41:26,568 --> 00:41:28,611 ഞാനും സ്പൈഡറും ഒന്നിച്ച്… 569 00:41:28,612 --> 00:41:32,073 - ഒന്നിച്ചല്ല. - …ഈ നഗരം രക്ഷിക്കാൻ തീരുമാനിച്ചു! 570 00:41:36,286 --> 00:41:37,536 അയാൾ തിരിച്ചെത്തി കൂട്ടരേ! 571 00:41:37,537 --> 00:41:39,372 ഇല്ല! തിരിച്ചെത്തിയില്ല! 572 00:41:41,917 --> 00:41:43,918 ഇതാ ഒന്നുകൂടി. ഒരു ഫോട്ടോ കൂടി. 573 00:41:43,919 --> 00:41:45,127 വേണ്ട. നന്ദി. 574 00:41:45,128 --> 00:41:47,047 - വാന്നേ. - ചെല്ലൂ സ്പൈഡർ! 575 00:42:20,705 --> 00:42:21,790 പോകൂ. 576 00:42:43,186 --> 00:42:45,854 - ഓ. - "ഓ," നിങ്ങൾക്കും. 577 00:42:45,855 --> 00:42:47,983 അകത്തേക്ക് വരൂ. സ്വന്തം വീടാണെന്ന് കരുതൂ. 578 00:43:02,414 --> 00:43:03,415 കുഴപ്പമൊന്നും ഇല്ലല്ലോ? 579 00:43:07,836 --> 00:43:11,756 - എന്താ സംഭവിച്ചത് എന്നറിയേണ്ടേ? - ഫ്ലിൻ്റ്? അയാൾ ഓക്കെയാണോ? 580 00:43:12,465 --> 00:43:13,508 അത് അയാളല്ലായിരുന്നു. 581 00:43:15,051 --> 00:43:16,094 നിങ്ങളുടെ മുഖത്ത് എന്തുപറ്റി? 582 00:43:17,262 --> 00:43:19,723 അത്… ഒരു വാതിലിൽ ഇടിച്ചതാ. 583 00:43:20,348 --> 00:43:21,558 എത്ര തവണ? 584 00:43:28,565 --> 00:43:29,816 ഒറ്റ കാര്യം പറഞ്ഞുതരൂ. 585 00:43:31,568 --> 00:43:33,319 - ഞാൻ കരുതുന്നത് ശരിയാണോ? - എന്ന് തോന്നുന്നു. 586 00:43:33,320 --> 00:43:36,239 നിങ്ങളെന്താ പറയുന്നതെന്ന് എനിക്ക് അറിയില്ല. 587 00:44:04,559 --> 00:44:07,228 പരിചയപ്പെട്ടതിൽ സന്തോഷം മിസ്റ്റർ സ്പൈഡർ. 588 00:46:21,779 --> 00:46:23,864 ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള 589 00:46:23,865 --> 00:46:25,867 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ