1 00:00:00,584 --> 00:00:02,294 റൈഡ് ഓർ ഡൈയിൽ ഇതുവരെ… 2 00:00:02,878 --> 00:00:03,796 എന്താണിനി പ്ലാൻ? 3 00:00:04,380 --> 00:00:05,297 ഞാൻ അനയെ കൊല്ലും. 4 00:00:05,381 --> 00:00:06,298 ടോക്ക്. 5 00:00:08,134 --> 00:00:10,344 കാറെടുക്ക്! പിന്നിലൂടെ ആളുകളെ ഒഴിപ്പിക്കുന്നു! 6 00:00:11,387 --> 00:00:15,141 ആ പണം തിരിച്ചുകൊടുക്കും. പിന്നെ ഡെബ്ബിയിൽനിന്ന് കഴിയുന്നത്ര ദൂരെപോകും. 7 00:00:15,224 --> 00:00:18,978 ന്യൂയോർക്കിലെ നിയമ സ്ഥാപനത്തെ സംബന്ധിച്ച നിങ്ങളുടെ അഭ്യർത്ഥന വിശദീകരിക്കാമോ? 8 00:00:19,061 --> 00:00:22,648 ആ ജോലി വാഗ്ദാനം ചെയ്യുന്ന ഇമെയിൽ ഞാൻ ഡിലീറ്റ് ചെയ്തു. 9 00:00:22,732 --> 00:00:23,816 ഡെബ്ബി! 10 00:00:24,400 --> 00:00:26,235 കംബോഡിയയിൽ ഒരു ചെറിയ പട്ടണമുണ്ട്. 11 00:00:26,318 --> 00:00:28,279 "ദൂരെയുള്ളതും കാണാൻ പ്രയാസമുള്ളതും" എന്നാണ് അതിനർത്ഥം. 12 00:00:28,362 --> 00:00:29,697 എൻ്റെ കൂടെ വാ. 13 00:00:30,281 --> 00:00:31,365 കാർ നിർത്ത്! 14 00:00:31,449 --> 00:00:33,909 വെടിവയ്ക്ക് സാം! 15 00:00:34,452 --> 00:00:35,786 അവൾ രക്ഷപ്പെടുന്നു! 16 00:00:36,495 --> 00:00:39,290 വൈകാരിക അടുപ്പം ഒരു പ്രശ്നമാകുമോ? 17 00:00:40,374 --> 00:00:41,584 അവളോടോ? 18 00:00:43,377 --> 00:00:44,545 തീർച്ചയായും ഇല്ല, 19 00:00:46,172 --> 00:00:47,047 ഇവളാരാണ്? 20 00:00:49,008 --> 00:00:50,384 അവൾ ഒരു കൊലയാളിയാണ്. 21 00:00:55,681 --> 00:00:57,433 ലണ്ടൻ 22 00:00:57,516 --> 00:01:01,353 12-ലധികം പാർലമെൻ്റ് അംഗങ്ങളെ ഇതുവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു, 23 00:01:01,437 --> 00:01:03,355 അഴിമതി നടത്താനുള്ള ഗൂഢാലോചനയുടെ പേരിൽ, 24 00:01:03,439 --> 00:01:06,942 അൽബേനിയൻ ക്രൈം സംഘത്തിൻ്റെ തലവനായ എർഗോൺ ക്രെഷ്‌നിക്കിൻ്റെ ആവശ്യപ്രകാരം 25 00:01:07,026 --> 00:01:11,197 യുകെ ഗതാഗത ബിൽ തടയാൻ കൈക്കൂലി സ്വീകരിച്ചതിന്. 26 00:01:11,280 --> 00:01:13,449 ക്രെഷ്ണിക് ഈ ആഴ്ച ആദ്യം സ്വിറ്റ്സർലൻഡിൽ കൊല്ലപ്പെട്ടു. 27 00:01:13,532 --> 00:01:15,493 നിയമപാലകരെ പ്രധാനമന്ത്രി പ്രശംസിച്ചു, ഒപ്പം 28 00:01:15,576 --> 00:01:18,871 ഈ സാഹചര്യത്തെ "ബ്രിട്ടീഷ് രാഷ്ട്രീയത്തിനേറ്റ കളങ്കം"എന്ന് വിളിച്ചു. 29 00:01:18,954 --> 00:01:20,122 ക്യാമറ പിടിക്ക്! 30 00:01:20,206 --> 00:01:21,999 -അതാ അദ്ദേഹം! -വീണ്ടും റിപ്പോർട്ടർമാർ. 31 00:01:22,082 --> 00:01:24,460 ഞാൻ മുഖം മറയ്ക്കണോ? അതാണോ ആൾക്കാർ ചെയ്യാറ്? 32 00:01:24,543 --> 00:01:26,795 -ഡേവിഡ്. -അതോ അത് വലിയ കുറ്റബോധമുള്ള പോലെ തോന്നുമോ? 33 00:01:27,295 --> 00:01:31,300 -ചിരിക്കണോ? അത് വട്ടാണെന്ന് തോന്നും. -അതാ അദ്ദേഹം! കമോൺ! ഏയ്! 34 00:01:31,383 --> 00:01:34,011 ഡെബ്ബി, നീയില്ലാതെ എനിക്ക് കഴിയില്ല കേട്ടോ? നീ എൻ്റെ കൂടെ വേണം. 35 00:01:34,637 --> 00:01:36,013 എന്താണെന്നോ ഡേവിഡ്? 36 00:01:36,722 --> 00:01:38,223 താൻ പോയി തുലയ്. 37 00:01:40,476 --> 00:01:41,727 ഡേവിഡ്! 38 00:01:41,811 --> 00:01:42,686 മുഖമുയർത്തി. 39 00:01:43,521 --> 00:01:44,521 ഒരു സീനുണ്ടാക്കരുത്. 40 00:01:45,271 --> 00:01:47,358 ഡെബ്ബി! 41 00:01:47,441 --> 00:01:48,400 മിസിസ്സ് ക്ലേബോൺ… 42 00:02:02,832 --> 00:02:04,750 ഈ ബട്ടൺ അമർത്തിയാൽ എല്ലാം കേൾക്കാം. 43 00:02:04,834 --> 00:02:07,461 എനിക്ക് കേൾക്കണ്ട. എന്താ പറയുന്നതെന്ന് എനിക്കറിയാം. 44 00:02:07,545 --> 00:02:08,545 ഒരു നല്ല വാർത്ത. 45 00:02:08,628 --> 00:02:09,922 നിങ്ങളെ എല്ലാ ആരോപണങ്ങളിൽ നിന്നും ഒഴിവാക്കി. 46 00:02:10,422 --> 00:02:12,842 ഡേവിഡ് ചെയ്യുന്നതൊന്നും നിങ്ങൾ അറിഞ്ഞിരുന്നില്ല, അതുകൊണ്ട്… 47 00:02:12,925 --> 00:02:14,009 ആ പാസ്പോർട്ടോ? 48 00:02:14,635 --> 00:02:17,429 അത് തെളിവുകളുടെ ഫയലിൽ നിന്നും അപ്രത്യക്ഷമായി. 49 00:02:20,724 --> 00:02:21,976 നിങ്ങൾ സ്വതന്ത്രയായി. 50 00:02:22,935 --> 00:02:25,688 അൽബേനിയക്കാരിൽ നിന്ന് നിങ്ങൾക്ക് ഭീഷണിയുണ്ടെന്ന് ഞങ്ങൾ കരുതുന്നില്ല. 51 00:02:25,771 --> 00:02:29,900 എന്നാലും വേണമെങ്കിൽ സുരക്ഷ ഏർപ്പാട് ചെയ്യാം. 52 00:02:29,984 --> 00:02:31,861 ആളുകൾ എന്നെ സംരക്ഷിക്കുന്നത് എനിക്ക് മടുത്തു. 53 00:02:33,279 --> 00:02:34,446 ഡെബ്ബി? 54 00:02:35,364 --> 00:02:37,074 ജനീവയിൽ വച്ച് നിങ്ങളുടെ സുഹൃത്തിനെപ്പറ്റി പറഞ്ഞത്-- 55 00:02:37,156 --> 00:02:38,367 അവൾ എൻ്റെ സുഹൃത്തല്ല. 56 00:02:39,451 --> 00:02:41,495 അതുമാത്രമാണ് എനിക്ക് പറയാനുള്ളത്. 57 00:02:49,378 --> 00:02:50,838 ഒപ്റ്റിക് നാഡിക്ക് കുഴപ്പമില്ല. 58 00:02:53,424 --> 00:02:55,926 ആ തുന്നലുകൾ കൊള്ളാം. ആരാണ് അത് ചെയ്തത്? 59 00:02:56,010 --> 00:02:57,469 മൊണാക്കോയിലുള്ള ഒരാൾ. 60 00:02:59,305 --> 00:03:00,222 അയാൾ മരിച്ചു. 61 00:03:14,069 --> 00:03:16,322 എന്നെ തിരിച്ചു ചേർക്കൂ. എനിക്ക് റെഡ്ബാക്കിനെ കണ്ടെത്തണം. 62 00:03:17,072 --> 00:03:20,409 ശരി. എനിക്ക് സന്തോഷമേയുള്ളൂ. തനിക്ക് ജോലിയിലേക്ക് മടങ്ങാം, ഒരു… 63 00:03:21,285 --> 00:03:22,119 മൂന്നാഴ്ചയ്ക്കുള്ളിൽ. 64 00:03:24,204 --> 00:03:25,204 രണ്ടാഴ്ച. 65 00:03:29,960 --> 00:03:32,046 തനിക്ക് ജോലിയിൽ തിരിച്ചുകയറാം. അനാരോഗ്യം ഒന്നുമില്ല. 66 00:03:33,047 --> 00:03:35,674 വിപ്ടെയ്ൽ ജോലിക്ക് തയ്യാറാണ്. 67 00:03:49,647 --> 00:03:51,607 വസ്തു നീക്കം ചെയ്യുന്നു 68 00:03:55,319 --> 00:03:56,195 പൂർത്തിയായി 69 00:04:03,953 --> 00:04:04,787 കോൾ നിരസിച്ചു സാം 70 00:04:20,636 --> 00:04:22,721 ക്യു.എച്ച്.ബി.ഡി. 71 00:04:22,805 --> 00:04:25,015 ക്യു, ഹാപ്പി ബർത്ത് ഡേ. 72 00:04:26,976 --> 00:04:28,352 ക്യു, ഹാപ്പി… 73 00:04:50,124 --> 00:04:52,167 ക്യൂനി 74 00:04:52,251 --> 00:04:53,544 "എൻ്റെ ക്യൂനിയ്ക്ക്, 75 00:04:54,169 --> 00:04:58,674 ഞാനീ കത്ത് എല്ലാ കൊല്ലവും എഴുതും. നീയിത് വായിക്കേണ്ടി വരല്ലേ എന്ന ആശയോടെ. 76 00:04:59,425 --> 00:05:03,470 രക്ഷിതാക്കളുടെ തീരുമാനങ്ങളാണ് ഓരോ കുഞ്ഞിൻ്റെയും ജീവിതത്തെ നയിക്കുന്നത്, 77 00:05:03,554 --> 00:05:05,556 ഞാനെടുത്തത് നല്ല തീരുമാനങ്ങളായിരുന്നില്ല. 78 00:05:06,306 --> 00:05:10,602 പക്ഷെ ഈ ലോകത്ത് മറ്റെന്തിനേക്കാളും ഞാൻ നിന്നെ സ്നേഹിച്ചിരുന്നു എന്നറിയുക. 79 00:05:11,645 --> 00:05:12,896 ഇതിൽ വേണ്ടത്ര പണവും 80 00:05:12,980 --> 00:05:16,483 വേണ്ടത്ര വ്യത്യസ്ത നാമങ്ങളും ഉണ്ട്, നിനക്കൊരു പുതിയ ജീവിതം തുടങ്ങാൻ. 81 00:05:16,567 --> 00:05:18,819 ഇവിടുന്ന് കഴിയുന്നത്ര ദൂരത്തേക്ക് പോകൂ. 82 00:05:20,112 --> 00:05:21,739 നിനക്ക് ഇതിലും നല്ലൊരു ജീവിതം തരാനും… 83 00:05:21,864 --> 00:05:23,073 ജനന സർട്ടിഫിക്കറ്റ് 84 00:05:23,157 --> 00:05:24,825 …സത്യം പറയാനും എനിക്ക് ബാധ്യതയുണ്ടായിരുന്നു. 85 00:05:25,951 --> 00:05:28,370 എല്ലാ ഉത്തരങ്ങളും ഇതിലുണ്ട്. 86 00:05:28,954 --> 00:05:30,039 ഐ ലവ് യു. 87 00:05:31,165 --> 00:05:32,291 അമ്മ." 88 00:05:36,462 --> 00:05:37,463 നാശം പിടിക്കാൻ. 89 00:05:39,381 --> 00:05:40,299 ഓക്കേ. 90 00:05:43,093 --> 00:05:45,304 ഹായ്. ക്ഷമിക്കണം. ഞങ്ങൾ അടച്ചിരിക്കുന്നു. 91 00:05:46,013 --> 00:05:47,723 ഇതെന്തൊരു നല്ല കടയാണ്. 92 00:05:49,516 --> 00:05:51,935 -ഞങ്ങൾ അടച്ചുവെന്ന് പറഞ്ഞില്ലേ. -ചെരുപ്പുകുത്തി, അല്ലേ? 93 00:05:52,478 --> 00:05:53,604 നിങ്ങൾ ഷൂസ് നന്നാക്കുന്നു. 94 00:05:54,563 --> 00:05:57,149 സോറി, എൻ്റെ ഇഗ്ലീഷ്… ക്ഷമിക്കണം. 95 00:05:57,232 --> 00:05:58,442 പക്ഷെ വ്യാജ പാസ്സ്‌പോർട്ട് 96 00:05:59,526 --> 00:06:03,197 ഉണ്ടാക്കുന്നവരെയും കോബ്ലർ എന്നാണോ പറയാറ്? 97 00:06:05,741 --> 00:06:06,742 നിങ്ങൾക്കെന്താ വേണ്ടത്? 98 00:06:09,119 --> 00:06:09,995 ഇൻ്റർപോൾ. 99 00:06:10,079 --> 00:06:12,873 എനിക്ക് ചില ഉത്തരങ്ങൾ വേണം. 100 00:06:12,956 --> 00:06:15,667 നീയെന്താ ജനീവയിൽ ചെയ്തിരുന്നത്? 101 00:06:16,335 --> 00:06:17,461 ജനീവ? 102 00:06:18,253 --> 00:06:21,673 ഞാൻ ജനീവയിൽ പോയിട്ടില്ല. പക്ഷെ അതെൻ്റെ ലിസ്റ്റിലുണ്ട് കേട്ടോ. 103 00:06:23,509 --> 00:06:24,468 അല്ല, നീ പോയിട്ടുണ്ട്. 104 00:06:26,261 --> 00:06:28,472 ഞങ്ങൾ നിന്നെ ഇവിടെ വരെ പിന്തുടർന്നു. 105 00:06:29,056 --> 00:06:31,266 വ്യാജ രേഖകൾ ഉണ്ടാക്കുന്ന ഈ കടവരെ. 106 00:06:32,308 --> 00:06:36,230 ഇവ നീയാണുണ്ടാക്കിയതെന്ന് ഞാൻ പന്തയം വയ്ക്കാം. 107 00:06:37,314 --> 00:06:40,526 നോക്കൂ, നിങ്ങൾ പറയുന്നതെന്താണെന്ന് എനിക്കറിയില്ല. 108 00:06:40,609 --> 00:06:43,654 ഒന്നുകിൽ ഞാനാ വൃത്തികെട്ട ഷൂസ് ശരിയാക്കാം, 109 00:06:44,404 --> 00:06:46,198 അല്ലെങ്കിൽ നിങ്ങൾ വേഗം സ്ഥലം വിടൂ. 110 00:06:48,867 --> 00:06:50,744 ഇനി എന്നോട് പറയാൻ എന്തെങ്കിലും ഓർമ്മ വന്നാൽ, 111 00:06:52,037 --> 00:06:53,247 ഇതാണ് എൻ്റെ നമ്പർ. 112 00:06:55,207 --> 00:06:56,875 യഥാർത്ഥത്തിൽ, എനിക്ക് എൻ്റെ ഷൂസ് ഇഷ്ടമാണ്. 113 00:06:57,584 --> 00:06:58,836 ഫ്രഞ്ച് നിലവാരം. 114 00:07:53,557 --> 00:07:56,977 റൈഡ് ഓർ ഡൈ 115 00:08:08,363 --> 00:08:10,199 മക്കാലൻ '35, 116 00:08:10,782 --> 00:08:12,117 ഒറ്റ ഐസ് ക്യൂബ്. 117 00:08:12,201 --> 00:08:16,038 അത് ശരിയല്ല, പക്ഷെ നിനക്ക് ഇഷ്ടമുള്ളത് അതാണ്. 118 00:08:16,788 --> 00:08:20,209 നിന്നെ റിക്രൂട്ട് ചെയ്ത വർഷമാണ് ഞാൻ ആ വിസ്കി വാങ്ങിയത്. 119 00:08:20,584 --> 00:08:22,794 എൻ്റെ ഏറ്റവും വിലപ്പെട്ട സമ്പാദ്യങ്ങളിലൊന്ന്. 120 00:08:22,878 --> 00:08:24,046 എനിക്കാ ഫയൽ തരൂ. 121 00:08:27,591 --> 00:08:30,552 റെഡ്ബാക്കിനെപ്പറ്റി എനിക്കറിയാവുന്നതെല്ലാം ഇതിലുണ്ട്. 122 00:08:31,929 --> 00:08:35,265 എൻ്റെ സ്വന്തം ആളുകളിൽ ഒരാൾക്കെതിരെ ഞാൻ ഒരു ഫയൽ തുറക്കുന്ന ആദ്യ സന്ദർഭമാണിത്. 123 00:08:35,349 --> 00:08:37,142 നീയിത് അവസാനിപ്പിക്കണം. 124 00:08:37,726 --> 00:08:40,312 ഇത് പൂർത്തിയാക്കി, എനിക്ക് തിരിച്ചുതരൂ. 125 00:08:40,395 --> 00:08:42,898 നമുക്ക് വീണ്ടും ഒരു ടീമാകാം, ഞാനും നീയും. 126 00:08:43,565 --> 00:08:46,276 ലണ്ടൻ എനിക്കിനി പറ്റില്ല. എൻ്റെ മറ ഇല്ലാതായി. 127 00:08:47,569 --> 00:08:48,946 എന്നെ സ്ഥലം മാറ്റണം. 128 00:08:52,032 --> 00:08:53,450 ജൂഡിത്ത് ബർട്ടൺ മരിച്ചു. 129 00:08:56,036 --> 00:08:57,746 ഡെബ്ബി ക്ലേബോണോ? 130 00:09:00,374 --> 00:09:01,416 അത് അവസാനിച്ചു. 131 00:09:12,886 --> 00:09:13,929 ഡേവിഡ്! 132 00:09:16,598 --> 00:09:18,016 വാതിൽ തുറക്കൂ! 133 00:09:21,561 --> 00:09:22,521 ഡേവിഡ്! 134 00:09:22,604 --> 00:09:25,023 ക്ഷമിക്കണം. അതൊരു സർപ്രൈസ് ആയാണ് ഉദ്ദേശിച്ചത്. 135 00:09:25,107 --> 00:09:25,983 എന്ത്? 136 00:09:26,066 --> 00:09:29,444 -ഡെബി, ഹലോ! -നിങ്ങൾ ബുക്ക് ക്ലബ്ബിനെ ക്ഷണിച്ചോ? 137 00:09:29,528 --> 00:09:31,697 -നിനക്കതിഷ്ടമല്ലേ. -തന്നെ ശല്യപ്പെടുത്താനല്ല ഡെബ്ബി. 138 00:09:31,780 --> 00:09:33,365 -ബുക്ക് ക്ലബ്ബുണ്ടെന്ന് കരുതി. -നിന്നെ സന്തോഷിപ്പിക്കാൻ. 139 00:09:33,448 --> 00:09:35,742 -എത്ര ദിവസമായി നീ കിടക്കയിൽ. -നിങ്ങളിപ്പോഴും ഇവിടെ ഉള്ളതുകൊണ്ട്. 140 00:09:35,826 --> 00:09:37,995 -എനിക്ക് പോകാൻ അനുവാദമില്ല. -നിങ്ങൾ താമസിക്കാൻ 141 00:09:38,078 --> 00:09:39,955 എൻ്റെ വീടല്ലാതെ മറ്റൊരു സ്ഥലം കണ്ടെത്തണമായിരുന്നു. 142 00:09:40,038 --> 00:09:42,915 -"നമ്മുടെ വീട്", പിന്നെ ഞാൻ കരുതി-- -എന്ത്? 143 00:09:43,000 --> 00:09:45,377 ഇങ്ങനെ കുടുങ്ങിക്കിടന്നാൽ എനിക്ക് നിങ്ങളോട് വീണ്ടും അടുപ്പം തോന്നുമെന്നോ? 144 00:09:45,460 --> 00:09:48,046 ഒരു പ്രാവശ്യം ഭക്ഷണമുണ്ടാക്കിയാൽ ഞാൻ നിങ്ങൾ ചെയ്തത് മറക്കുമെന്നോ? 145 00:09:48,130 --> 00:09:49,339 ഞങ്ങൾ വേണമെങ്കിൽ പോവാം. 146 00:09:49,423 --> 00:09:51,383 -എനിക്കത് മനസ്സിലാകുന്നില്ല. -അവർ വന്നത് നിനക്കുവേണ്ടിയാണ്. 147 00:09:51,466 --> 00:09:53,135 നീ ഈ സമയത്ത് ഒറ്റയ്ക്കാവതിരിക്കാൻ. 148 00:09:53,218 --> 00:09:54,428 അവർ സഹായിക്കുമെന്ന് കരുതുന്നുണ്ടോ? 149 00:09:55,929 --> 00:09:58,098 -ട്രൈഫിൾ. -ഇത് നല്ല സമയമല്ലേ ഡെബ്ബി? 150 00:09:58,181 --> 00:10:00,809 -ഞങ്ങൾ പോകാം. -ആരും ട്രൈഫിൾ പാകം ചെയ്യാറില്ല. 151 00:10:05,147 --> 00:10:08,317 ശരി, ആരാണ് പറയാൻ തുടങ്ങുന്നത്? 152 00:10:10,652 --> 00:10:12,321 എനിക്ക് ബുക്ക് ക്ലബ് ഇഷ്ടമല്ല. 153 00:10:13,989 --> 00:10:14,990 ഒരിക്കലും ഇഷ്ടമായിരുന്നില്ല. 154 00:10:16,074 --> 00:10:17,617 ഞാൻ പുസ്തകം വായിക്കാറില്ല. 155 00:10:18,618 --> 00:10:20,579 നിങ്ങൾ വളരെ മോശം പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നു. 156 00:10:22,873 --> 00:10:24,374 സഹോദരനാണോ ചെയ്തത്? 157 00:10:25,500 --> 00:10:26,418 അതെ. 158 00:10:32,549 --> 00:10:34,092 ഡെബ്ബി, വിസ്കിയോ? 159 00:10:34,843 --> 00:10:36,219 നീ വിസ്‌കി കുടിക്കാറില്ലല്ലോ. 160 00:10:37,262 --> 00:10:39,181 നിങ്ങൾക്കെന്നെ പറ്റി ഒന്നുമറിയില്ല. 161 00:10:40,265 --> 00:10:41,516 ഞാൻ കൊക്കെയ്ൻ വലിച്ചിട്ടുണ്ട്. 162 00:10:53,070 --> 00:10:53,987 അവളെവിടെ? 163 00:10:54,071 --> 00:10:57,074 വേണ്ട, അവിടെ പോകരുത്, അവൾക്ക് നിന്നെ കാണേണ്ട! 164 00:10:57,866 --> 00:10:58,867 -പുറത്തുപോ. -ഡെബ്ബി. 165 00:10:58,950 --> 00:11:00,035 എനിക്ക് കേൾക്കേണ്ട. 166 00:11:00,118 --> 00:11:01,036 പുറത്ത്… 167 00:11:02,871 --> 00:11:04,206 -പോകാൻ. -ഞാൻ പോവുകയാണ്. 168 00:11:04,289 --> 00:11:06,041 -നീ എന്നെ ഇനി ഒരിക്കലും കാണില്ല. -നല്ലത്. 169 00:11:06,124 --> 00:11:08,794 -നീ ചില കാര്യങ്ങൾ കേൾക്കേണ്ട ആവശ്യമുണ്ട്. -"ആവശ്യ"മുണ്ടോ? 170 00:11:08,877 --> 00:11:10,587 സത്യത്തിൽ, എനിക്ക് കേൾക്കേണ്ട "ആവശ്യ"മില്ല. 171 00:11:10,670 --> 00:11:13,256 എനിക്ക് വേണ്ടാത്ത ഒരു കാര്യം പോലും ഞാൻ ചെയ്യേണ്ട ആവശ്യമില്ല. 172 00:11:13,340 --> 00:11:15,759 ഞാനെൻ്റെ കൊള്ളരുതാത്ത ഭർത്താവിനെയോ അയാളുടെ മോശം പാചകത്തെയോ 173 00:11:15,842 --> 00:11:18,428 സഹിക്കേണ്ട ആവശ്യമില്ല! 174 00:11:19,346 --> 00:11:21,765 എനിക്ക് ഓരോ വിഡ്ഢി പുസ്തകങ്ങൾ വായിക്കുന്നതായി നടിക്കേണ്ട ആവശ്യമില്ല, 175 00:11:22,432 --> 00:11:25,435 അതുപോലെ നിൻ്റെ ദയനീയ ക്ഷമാപണവും കേൾക്കേണ്ട ആവശ്യമില്ല. 176 00:11:25,519 --> 00:11:27,145 -പുറത്തുപോ. -ഇല്ല. 177 00:11:28,563 --> 00:11:30,941 ശരി! എന്നാൽ ഞാൻ പോകാം. 178 00:11:33,443 --> 00:11:34,361 ഡെബ്ബി. 179 00:11:34,778 --> 00:11:35,695 ഡെബ്ബി. 180 00:11:36,321 --> 00:11:37,239 കർത്താവേ. 181 00:11:38,615 --> 00:11:40,992 ഡെബ്ബി, നിൽക്ക്! 182 00:11:41,076 --> 00:11:43,036 ദൈവത്തെയോർത്ത്. ഡെബ്ബി, നിൽക്ക്! 183 00:11:43,120 --> 00:11:44,746 -ഒന്ന് പോ ഡേവിഡ്. -ഒന്ന് പോ ഡേവിഡ്. 184 00:11:44,830 --> 00:11:47,749 നീ എന്നെ എന്തായാലും വെറുക്കും, എന്നാൽ എനിക്ക് ചിലത് പറയാനുണ്ട്-- 185 00:11:48,917 --> 00:11:51,795 ഇനിയുമുണ്ടോ? എന്നെപ്പറ്റി ഇനിയും ഞാൻ കേൾക്കേണ്ട അഭിപ്രായങ്ങൾ? 186 00:11:51,878 --> 00:11:56,425 ഞാനെങ്ങനെ പ്രത്യേകതയില്ലാത്ത, ശരാശരി, മധ്യവയസ്കയാണെന്ന്? 187 00:11:56,508 --> 00:11:58,927 അത് കളവായിരുന്നു! നിന്നെ സംരക്ഷിക്കാൻ എനിക്കത് പറയേണ്ടിവന്നു. 188 00:11:59,010 --> 00:12:01,638 എൻ്റെ ജോലി ഓഫർ ഡിലീറ്റ് ചെയ്തത്, അതും എന്നെ സംരക്ഷിക്കാനായിരുന്നോ? 189 00:12:02,431 --> 00:12:05,892 ഓക്കേ. അത് എന്നെ സംരഷിക്കാനായിരുന്നു. 190 00:12:05,976 --> 00:12:09,855 അന്ന് ഞാൻ… ഏറ്റവും വലിയ തെറ്റ് ചെയ്തു, 191 00:12:09,938 --> 00:12:13,608 നീ എന്നെ വിട്ട് പോകുന്നത് ഓർക്കാൻ പോലും വയ്യായിരുന്നു. അതുകൊണ്ട് ഞാൻ… അതെ. 192 00:12:14,025 --> 00:12:18,321 ഞാനത് ഇല്ലാതാക്കി. അതിനെപ്പറ്റി ഞാൻ ജീവിതകാലം മുഴുവൻ ഖേദിക്കും. വിശ്വസിക്കൂ. 193 00:12:18,405 --> 00:12:21,491 അത് ഒരു ജോലിയായിരുന്നു. ഒരു തവണ. 194 00:12:21,575 --> 00:12:23,243 അതിനുശേഷം ഞാൻ നിനക്ക് എത്രയോ ജോലികൾ അയച്ചു. 195 00:12:23,326 --> 00:12:24,828 -അതിലും നല്ലത്. -അത് നീയായിരുന്നോ? 196 00:12:24,911 --> 00:12:26,037 അതെ, അത് ഞാനായിരുന്നു. 197 00:12:26,121 --> 00:12:29,291 -നീ അതൊന്നും സ്വീകരിച്ചില്ല! -കാരണം എനിക്കതിനൊന്നും വേണ്ട 198 00:12:29,374 --> 00:12:32,210 യോഗ്യതയില്ലായിരുന്നു, പിന്നെ സമയവും ശരിയല്ലായിരുന്നു. 199 00:12:32,294 --> 00:12:34,588 ഡേവിഡിൻ്റെ കരിയർ മെച്ചപ്പെടുകയായിരുന്നു, കുട്ടികൾ ന്യൂയോർക്കിലേക്ക് മാറി. 200 00:12:34,671 --> 00:12:36,214 കണ്ടോ? അതാണ് നീ ചെയ്യാറ്! 201 00:12:36,298 --> 00:12:38,884 നീ ഒഴികഴിവുകൾ ഉണ്ടാക്കും. അതുകൊണ്ടാണ് ഞാൻ ഇന്ന് ഇവിടെ വന്നത്. 202 00:12:38,967 --> 00:12:41,094 കാരണം ഞാൻ നിൻ്റെ അടുത്ത ഒഴികഴിവാകാൻ തയ്യാറല്ല. 203 00:12:41,178 --> 00:12:46,099 എന്നോടുള്ള വെറുപ്പ് നിന്നെ തളർത്തരുത്. 204 00:12:46,183 --> 00:12:50,437 ജൂഡിത്ത്! നീ എൻ്റെ സ്വപ്‌നങ്ങൾ ഇല്ലാതാക്കിയത് നീ കാണുന്നില്ലേ? 205 00:12:50,520 --> 00:12:54,191 ഇല്ല, ഞാനല്ല! നീയാണത് ചെയ്തത്! നീ നിൻ്റെ സ്വപ്നങ്ങൾ ഉപേക്ഷിച്ചു. 206 00:12:54,274 --> 00:12:58,445 നീ നിന്നിൽ വിശ്വസിക്കണം, എന്നെപ്പോലെ. കാരണം നീ ബുദ്ധിമതിയാണ്, 207 00:12:58,528 --> 00:13:00,947 നിനക്ക് ഇഷ്ടമുള്ളതെന്തും ചെയ്യാനാകും, 208 00:13:01,031 --> 00:13:05,076 ഇങ്ങനെ ഒരു ഭീരു ആകുന്നത് നിർത്തിയാൽ. 209 00:13:16,421 --> 00:13:17,255 നിനക്കറിയാമോ? 210 00:13:18,715 --> 00:13:20,926 ഞാനവരോട് പറഞ്ഞു. ഇൻ്റർപോളിനോട്. 211 00:13:22,177 --> 00:13:24,596 എന്താണ് നിൻ്റെ ജോലിയെന്ന്. 212 00:13:24,679 --> 00:13:26,765 നീ… എന്തുചെയ്തു? 213 00:13:26,848 --> 00:13:29,768 അതെ. എൻ്റെ ധൈര്യം കണ്ടോ. 214 00:13:30,936 --> 00:13:33,230 ഇപ്പൊ പറ, നീ സ്‌നേഹിക്കുകയും 215 00:13:34,523 --> 00:13:37,692 വിശ്വസിക്കുകയും ചെയ്യുന്ന ഒരാൾ, നീയറിയാതെ… 216 00:13:38,693 --> 00:13:42,072 നിന്നെ വേദനിപ്പിക്കുന്ന ഒരു കാര്യം ചെയ്യുമ്പോൾ എങ്ങനെ തോന്നുന്നു? 217 00:13:42,155 --> 00:13:43,281 എങ്ങനെ തോന്നുന്നു? 218 00:13:44,991 --> 00:13:46,117 ശരി ഡെബ്. 219 00:13:49,246 --> 00:13:50,664 അത് സാരമില്ല, കാരണം… 220 00:13:50,747 --> 00:13:53,583 അതിനി പ്രശ്‌നമല്ല, കാരണം ഞാൻ പോവുകയാണ്. 221 00:13:55,377 --> 00:13:56,378 ഇനി ഞാനില്ല. 222 00:13:57,087 --> 00:14:01,174 -ജൂഡിത്ത് ബർട്ടൺ ഇനി ഉണ്ടാവില്ല. -ജൂഡിത്ത് ബർട്ടൺ ഉണ്ടായിരുന്നില്ല! 223 00:14:01,258 --> 00:14:05,845 അവൾ യഥാർത്ഥമല്ല! അതുകൊണ്ട്, മറ്റൊരു പേരെടുക്കാം. 224 00:14:05,929 --> 00:14:09,599 മറ്റൊരു വിഡ്ഢിയെ കണ്ടുപിടിച്ച് ഉറ്റ സുഹൃത്താണെന്ന് പറഞ്ഞു പറ്റിക്കാം. 225 00:14:09,683 --> 00:14:12,644 ആ ഭാഗം യഥാർത്ഥമായിരുന്നു… എനിക്ക്. 226 00:14:15,021 --> 00:14:17,274 ഞാൻ "ഐ ലവ് യു" എന്ന് പറഞ്ഞപ്പോഴൊക്കെ അത് സത്യമായിരുന്നു. 227 00:14:19,859 --> 00:14:22,821 നിനക്ക് സ്നേഹിക്കാനറിയില്ല. നിനക്കതിനെപ്പറ്റി ഒന്നുമറിയില്ല. 228 00:14:22,904 --> 00:14:27,033 കാരണം എല്ലാത്തിൻ്റെയും അടിസ്ഥാനം സത്യസന്ധതയാണ്. 229 00:14:27,993 --> 00:14:32,163 നിന്നെ സംബന്ധിച്ചിടത്തോളും യഥാർത്ഥമോ സത്യസന്ധമോ ആയി ഒന്നുമില്ല. 230 00:14:32,872 --> 00:14:34,499 അത് ന്യായമല്ലെന്ന് നിനക്കറിയാം. 231 00:14:36,293 --> 00:14:37,669 എന്നാലെന്നെ കൊല്ല്. 232 00:14:53,768 --> 00:14:56,271 വില്യംസ് & ഡോട്ടർ കോബ്ളേഴ്സ് 233 00:14:56,354 --> 00:14:58,189 ക്ഷമിക്കണം ഞങ്ങൾ അടച്ചിരിക്കുന്നു 234 00:14:59,441 --> 00:15:01,026 ഇതിൽ വേണ്ടത്ര പണവും 235 00:15:01,109 --> 00:15:04,029 വ്യത്യസ്ത നാമങ്ങളും ഉണ്ട്, നിനക്ക് വീണ്ടും തുടങ്ങാൻ. 236 00:15:04,112 --> 00:15:06,865 ഇവിടുന്ന് കഴിയുന്നത്ര ദൂരത്തേക്ക് പോകൂ. 237 00:15:22,047 --> 00:15:23,423 ഹലോ, വിക്ടോറിയ. 238 00:15:24,341 --> 00:15:26,843 എല്ലാ ഉത്തരങ്ങളും ഇതിലുണ്ട്. 239 00:15:30,263 --> 00:15:31,181 ഞാൻ തയ്യാറാണ്. 240 00:15:31,264 --> 00:15:32,641 -തയ്യാറാണോ? -തയ്യാറാണ്. 241 00:15:32,724 --> 00:15:35,852 ശരി. ഇത് റെഡ്ബാക്കിൻ്റെ എനിക്ക് കണ്ടെത്താനായ അവസാന ദൃശ്യമാണ്, 242 00:15:35,935 --> 00:15:37,187 അവൾ അവിടെ നിന്ന് ഓടിപ്പോയ ശേഷം. 243 00:15:37,270 --> 00:15:40,357 അവൾ ഈ തുരങ്കത്തിലേക്ക് കയറി, പിന്നെ തിരിച്ചുവരുന്നില്ല. 244 00:15:40,440 --> 00:15:42,484 ഞാൻ പുറത്തേക്കുള്ള മൂന്ന് വഴികളും നോക്കി, ഒന്നും കിട്ടിയില്ല. 245 00:15:42,567 --> 00:15:44,944 അവളാ തുരങ്കത്തിൽ കയറിയതോടെ അപ്രത്യക്ഷമാകുന്നു, 246 00:15:45,028 --> 00:15:47,572 ഞാൻ നമ്മുടെ എല്ലാ പ്രോഗ്രാമുകളും ഓടിച്ചുനോക്കുകയാണ്, 247 00:15:47,656 --> 00:15:49,824 പക്ഷെ ഈ നിമിഷം വരെ, അവളെ കണ്ടെത്താനായില്ല. 248 00:15:49,908 --> 00:15:52,160 ശരി, പക്ഷെ അങ്ങനെ നമ്മളവളെ ഒരിക്കലും കണ്ടെത്തില്ല. 249 00:15:52,243 --> 00:15:53,495 കണ്ടെത്തണമെന്ന് അവൾ സ്വയം വിചാരിക്കാതെ. 250 00:15:55,455 --> 00:15:59,334 നമുക്കിനി പഴയ രീതിയിലേക്ക് മടങ്ങണം. അവളുടെ ഒരുപടി മുന്നിൽ ചിന്തിക്കണം. 251 00:15:59,417 --> 00:16:02,170 സാം, നിനക്ക് കണ്ടെത്താവുന്ന എല്ലാം എനിക്ക് വേണം. 252 00:16:02,253 --> 00:16:05,924 എല്ലാ ഫയലുകളും, അവളുടെ പരിക്കുകൾ, ദൗത്യങ്ങൾ, എല്ലാം. 253 00:16:10,220 --> 00:16:11,554 നിങ്ങൾ സ്ഥലം മാറുകയാണെന്ന് കേട്ടു. 254 00:16:14,307 --> 00:16:16,643 എനിക്കിവിടെ ഒന്നും ബാക്കിയില്ല. 255 00:16:18,603 --> 00:16:20,021 അതെ, ഞാനും പോവുകയാണ്. 256 00:16:22,857 --> 00:16:23,775 അദ്ദേഹത്തോട് പറഞ്ഞോ? 257 00:16:25,068 --> 00:16:26,194 ഇല്ല. ഞാനങ്ങ് പോകും. 258 00:16:28,113 --> 00:16:29,114 നീ എവിടെപ്പോകും? 259 00:16:30,782 --> 00:16:33,410 -ഞാൻ വിചാരിച്ചു, ഒരുപക്ഷെ-- -എന്നോട് പറയരുത്. 260 00:16:33,493 --> 00:16:37,247 ആരോടും പറയരുത്. ഞാൻ നിന്നെ ഒന്നും പഠിപ്പിച്ചില്ലേ? 261 00:16:38,998 --> 00:16:41,000 നിയമങ്ങൾ ലംഘിക്കാൻ നിങ്ങൾ പഠിപ്പിച്ചു. 262 00:16:44,629 --> 00:16:46,089 എന്നാലും കാര്യമായി, സാം… 263 00:16:47,966 --> 00:16:50,218 നീ രക്ഷപ്പെടണം, പിന്നൊരിക്കലും തിരിഞ്ഞുനോക്കരുത്. കേട്ടോ? 264 00:16:52,137 --> 00:16:55,181 തിരിച്ചുവരാൻ ബന്ധങ്ങളൊന്നും ഉണ്ടാകരുത്. അദ്ദേഹം പറഞ്ഞത് ശരിയാണ്. 265 00:16:58,351 --> 00:17:00,061 ഈ ജോലി ചെയ്യുമ്പോൾ ആരെയും സ്നേഹിക്കരുത്. 266 00:17:01,396 --> 00:17:03,148 അതെ. അങ്ങനെയാണെങ്കിൽ… 267 00:17:04,357 --> 00:17:05,817 ഞാൻ സ്നേഹം തിരഞ്ഞെടുക്കുന്നു. 268 00:17:09,612 --> 00:17:10,655 നന്നായി കുട്ടീ. 269 00:17:18,371 --> 00:17:19,539 ആരാണ്? 270 00:17:22,625 --> 00:17:23,585 ഡെബ്ബി? 271 00:17:26,128 --> 00:17:31,176 ഞാനീ ഒന്നാന്തരം കുപ്പി വൈൻ കണ്ടെത്തി, 272 00:17:31,843 --> 00:17:35,722 അത് ഒറ്റക്ക് കുടിക്കരുതെന്നാണ് എൻ്റെ അഭിപ്രായം. 273 00:17:37,932 --> 00:17:42,312 ഞാനതല്പം രുചി നോക്കിയിട്ടുണ്ടാവാം. 274 00:17:53,990 --> 00:17:57,535 സോറി. എന്തൊരു ചൂട്. 275 00:17:59,245 --> 00:18:01,873 ക്ഷമിക്കണം കേട്ടോ? ഞാനെന്താണിവിടെ എന്നെനിക്കറിയില്ല, 276 00:18:01,956 --> 00:18:04,584 ഇങ്ങോട്ടു വരുമ്പോൾ അതൊരു നല്ല ഐഡിയയാണെന്ന് തോന്നി. 277 00:18:04,667 --> 00:18:06,377 -നിങ്ങൾക്കൊരു ഡ്രിങ്ക് വേണം. -മോശം ഐഡിയ, ഡെബ്ബി. 278 00:18:07,086 --> 00:18:08,671 ഇതാ. ഇത് ഗുണം ചെയ്യും. 279 00:18:09,172 --> 00:18:10,173 നന്ദി. 280 00:18:10,256 --> 00:18:11,299 സന്തോഷം. 281 00:18:14,427 --> 00:18:15,804 ഇത് വോഡ്കയാകുമെന്ന് ഞാൻ വിചാരിച്ചു. 282 00:18:16,846 --> 00:18:17,972 എന്തുകൊണ്ട് വോഡ്ക? 283 00:18:18,056 --> 00:18:21,684 അടിപൊളി ഡിറ്റക്ടീവുകൾ രാത്രി തങ്ങളുടെ ഹോട്ടൽമുറിയിലിരുന്ന് കുടിക്കുന്നത് അതല്ലേ? 284 00:18:22,560 --> 00:18:23,812 ഞാൻ അടിപൊളിയാണെന്ന് തോന്നുന്നുണ്ടോ? 285 00:18:25,146 --> 00:18:26,439 എനിക്ക് തോന്നുന്നുണ്ട്. 286 00:18:26,523 --> 00:18:29,651 ശരി… എന്നാ നിങ്ങൾ ശരിക്കും ലഹരിയിലാ. 287 00:18:30,610 --> 00:18:35,156 ഞാൻ കാണുന്നത്ര ലഹരിയിലല്ല. ഞാനാകെ ആശയക്കുഴപ്പത്തിലാണെന്നുമാത്രം. 288 00:18:36,407 --> 00:18:39,702 എൻ്റെ ജീവിതത്തിൽ ഒരാളുണ്ടായിരുന്നു… 289 00:18:41,162 --> 00:18:44,582 അവളെൻ്റെ വഴികാട്ടിയായിരുന്നു, ഇപ്പോൾ അവൾ പോയപ്പോൾ, ഞാൻ… 290 00:18:45,416 --> 00:18:47,544 ഏത് വഴിയാ മേലോട്ട് എന്നെനിക്കറിയില്ല. 291 00:18:48,378 --> 00:18:50,588 ഒരു വഴികാട്ടിയും മേലോട്ട് വഴികാണിക്കാറില്ല. 292 00:18:50,672 --> 00:18:52,549 ദൈവമേ, ഈ ആണുങ്ങളുടെ ദിശാബോധം. 293 00:18:52,632 --> 00:18:55,134 അത് ഒറ്റയ്ക്കാവുന്നതിനെപ്പറ്റി ഒരു ഉപമ മാത്രമാണ്. 294 00:18:56,761 --> 00:18:58,972 ശരി, ഒരുപക്ഷേ… 295 00:19:00,515 --> 00:19:02,183 നിങ്ങൾ സ്വയം നിങ്ങളുടെ വഴികാട്ടി ആകണം. 296 00:19:05,395 --> 00:19:06,938 അത് വളരെ കഠിനമായി തോന്നുന്നു. 297 00:19:07,480 --> 00:19:10,149 ആയിരിക്കും, ചിലപ്പോൾ, പക്ഷെ നിങ്ങൾ മനസ്സിലാക്കണം 298 00:19:10,233 --> 00:19:13,152 ഒരു കേടായ വഴികാട്ടി കൊണ്ടുള്ള ഗുണം, എങ്ങോട്ടു പോകണം, എന്താകണം ഇതെല്ലാം 299 00:19:13,236 --> 00:19:15,613 നിങ്ങൾക്ക് സ്വയം തീരുമാനിക്കാം എന്നതാണ്. 300 00:19:16,823 --> 00:19:17,740 അത്… 301 00:19:19,033 --> 00:19:20,118 വല്ലാത്ത പഞ്ചാരലൈനായിപ്പോയി. 302 00:19:21,160 --> 00:19:22,078 എനിക്കിഷ്ടപ്പെട്ടു. 303 00:19:23,538 --> 00:19:26,416 നിങ്ങളുടെ ആ മധുരമുള്ള ഈണത്തിൽ ഇനിയും സംസാരിക്കൂ. 304 00:19:26,916 --> 00:19:32,005 ശരി. ഞാൻ സംസാരിക്കാം. കരയണമെങ്കിൽ കരഞ്ഞോളൂ. 305 00:19:33,006 --> 00:19:34,382 എനിക്ക് കരയണ്ട. 306 00:19:35,216 --> 00:19:36,551 എനിക്ക് വേണ്ടത് സെക്‌സാണ്. 307 00:19:39,888 --> 00:19:42,056 പക്ഷെ അത് നമ്മൾ ചെയ്യാൻ പോകുന്നില്ല, അല്ലേ? 308 00:19:42,891 --> 00:19:44,475 ഇല്ല, ഇന്ന് വേണ്ട. എനിക്ക് തോന്നുന്നില്ല. 309 00:19:44,559 --> 00:19:45,560 ദൈവമേ. 310 00:19:47,145 --> 00:19:48,187 എന്നെയങ്ങ് കൊല്ല്. 311 00:19:49,314 --> 00:19:52,984 ഓ ദൈവമേ. 312 00:19:53,067 --> 00:19:54,193 ഒരു ടോബ്ലെറോൺ മതിയാകുമോ? 313 00:19:55,653 --> 00:19:56,613 ഏത് നിറത്തിലുള്ളത്? 314 00:19:57,864 --> 00:19:58,781 പാലിൻ്റെ. 315 00:20:01,326 --> 00:20:02,368 ശരി. 316 00:20:04,037 --> 00:20:05,830 ശരി, അവളുടെ ഫയലിൽ വളരെ മുമ്പ് ഞാനൊന്ന് കണ്ടെത്തി. 317 00:20:05,914 --> 00:20:07,248 ചിലപ്പോൾ തിയതി തെറ്റിയതായിരിക്കും, 318 00:20:07,332 --> 00:20:09,792 അവളെ 15 വയസ്സിലാണ് റിക്രൂട്ട് ചെയ്തത്. 319 00:20:09,876 --> 00:20:10,710 അല്ല, അത് ശരിയാണ്. 320 00:20:11,711 --> 00:20:14,714 അപ്പോൾ അവർ കുട്ടികളെയാണോ പരിശീലിപ്പിക്കാറ്? 321 00:20:14,797 --> 00:20:16,174 ഞങ്ങളെ വാർത്തെടുക്കുന്നു. 322 00:20:17,467 --> 00:20:21,638 ലോകത്തിൽ ഒരു മാറ്റം കൊണ്ടുവരാനായി. ഡയറക്ടർ ഞങ്ങളെ പ്രത്യേകം തിരഞ്ഞെടുത്തു. 323 00:20:24,599 --> 00:20:28,603 നാല് മിനിറ്റ്, 38. നാല് മിനിറ്റ്, 17. ഇവയെല്ലാം എന്താണ്? 324 00:20:29,604 --> 00:20:31,606 സഹനശക്തിയുടെ കണക്കുകൾ. 325 00:20:31,689 --> 00:20:33,900 എത്ര നേരം വെള്ളത്തിനടിയിൽ ശ്വാസം പിടിക്കാൻ കഴിയും, 326 00:20:33,983 --> 00:20:36,819 -എത്രനേരം തണുപ്പത്ത് പുറത്ത് നിൽക്കാനാകും. -വിപ്ടെയ്ൽ, ഇത്… 327 00:20:37,820 --> 00:20:38,655 ഇത് ഏതാണ്ട്-- 328 00:20:38,738 --> 00:20:43,534 അതെ, ഇത് പോരാ സാം. അവളുടെ ഒറിജിനൽ ഫയൽ കണ്ടുപിടിക്കണം. 329 00:20:43,618 --> 00:20:46,579 എന്താണ് അവളുടെ യഥാർത്ഥ പേര്? റെഡ്ബാക്ക് ആകും മുൻപ് അവൾ ആരായിരുന്നു? 330 00:20:46,663 --> 00:20:49,165 ഇതിലൊന്നുമില്ല. മുൻപ് ഒന്നുമില്ല. 331 00:20:49,624 --> 00:20:51,459 അവൾക്ക് 15 വയസ്സായിരുന്നു. അത്രതന്നെ. 332 00:20:51,542 --> 00:20:55,129 അതിനുമുൻപ് ഒരു രേഖയുണ്ടായിരുന്നെങ്കിൽ, നമ്മുടെ കയ്യിലില്ല. 333 00:20:56,798 --> 00:20:58,174 ഇല്ല, പക്ഷെ അതെവിടെയാണെന്ന് എനിക്കറിയാം. 334 00:21:09,978 --> 00:21:12,105 ദൈവമേ, നമ്മൾ… 335 00:21:12,188 --> 00:21:13,940 എനിക്ക് വിഷമമുണ്ട്. 336 00:21:15,650 --> 00:21:18,319 നമ്മളാ ടോബ്ലെറോൺ മുഴുവൻ തിന്നു. 337 00:21:22,949 --> 00:21:25,284 -ഞാൻ പോട്ടെ. -നിൽക്കൂ. 338 00:21:25,368 --> 00:21:30,581 നമുക്ക് വേണമെങ്കിൽ പ്രാതൽ കഴിക്കാം, അല്ലെങ്കിൽ വീട് വരെ ഞാൻ കൂടെ വരാം… 339 00:21:31,666 --> 00:21:32,542 വേണ്ട. അരുത്. 340 00:21:38,756 --> 00:21:39,966 ഇതെല്ലാം എന്താണ്? 341 00:21:43,344 --> 00:21:45,555 ഇത് ശരിക്കും അവളാണോ? ഇതെവിടുന്ന് കിട്ടി? 342 00:21:45,638 --> 00:21:49,851 സിസ്റ്റത്തിൽ തിരയാനായി ഞാൻ അവളുടെ ചിത്രം ഒരു പ്രായം കുറയ്ക്കുന്ന പ്രോഗ്രാമിലിട്ടു. 343 00:21:49,934 --> 00:21:51,811 എനിക്കവളെ കിട്ടി. കണ്ടോ. 344 00:21:53,229 --> 00:21:55,356 അവൾ വളർന്നത് ഒരു അനാഥാലയത്തിലാണ്, 345 00:21:55,440 --> 00:21:58,943 അവളെ ദത്തെടുത്തെന്ന് തോന്നുന്നു, പിന്നീട് തിരിച്ചയച്ചു. 346 00:21:59,027 --> 00:22:01,446 തിരിച്ചയച്ചോ? ആരാ ഒരു കുട്ടിയെ തിരിച്ചയക്കുന്നത്? 347 00:22:01,529 --> 00:22:04,991 എനിക്കറിയില്ല, ദത്തെടുത്ത ശേഷം അവൾ അനാഥാലത്തിലേക്ക് തിരിച്ചുവന്നു, 348 00:22:05,074 --> 00:22:07,368 പിന്നെ ആറു മാസത്തിനുശേഷം, അവൾ… 349 00:22:08,202 --> 00:22:09,037 എന്താ? 350 00:22:09,620 --> 00:22:10,705 അവൾ മരിച്ചു. 351 00:22:10,788 --> 00:22:14,584 അല്ലെങ്കിൽ മരിച്ചെന്ന് വ്യാജരേഖയുണ്ടാക്കി. കണ്ടോ, ഇതാണ് മരണ സർട്ടിഫിക്കറ്റ്. 352 00:22:15,001 --> 00:22:16,711 അവൾ മരിച്ചെന്ന് കാണിക്കാൻ ആരോ ശ്രമിച്ചു. 353 00:22:16,794 --> 00:22:18,671 -മതി. -എന്താ? 354 00:22:18,755 --> 00:22:22,300 നിങ്ങളുടെ കയ്യിലുള്ളതെല്ലാം നശിപ്പിക്കണം. ഇനി ഇതിലേക്ക് നോക്കരുത്. 355 00:22:22,383 --> 00:22:24,761 -എനിക്ക് വാക്ക് തരൂ. കാരണം അവർ-- -"അവരോ"? ആരാണ്"അവർ"? 356 00:22:25,887 --> 00:22:28,014 ഞാൻ ഇനി ഒരു വാക്ക് പോലും പറയില്ല. ഞാൻ പോകുന്നു. 357 00:22:28,097 --> 00:22:29,974 എന്താ ഡെബ്ബി, നിങ്ങളവളെ സംരക്ഷിക്കുകയാണെറിയാം. 358 00:22:30,058 --> 00:22:31,601 ഞാനവളെയല്ല സംരക്ഷിക്കാൻ നോക്കുന്നത്. 359 00:22:31,684 --> 00:22:33,644 നിങ്ങളെയാണ്. 360 00:22:33,728 --> 00:22:35,605 ഇത് ചികയുന്നത് നിർത്തൂ. 361 00:22:51,370 --> 00:22:54,791 ഏജൻസി പരിശീലന ഗ്രൗണ്ട് 362 00:22:57,585 --> 00:23:00,379 അനുമതിയില്ലാതെ പ്രവേശിക്കരുത് 363 00:23:00,463 --> 00:23:04,509 എനിക്ക് നിന്നെ ദത്തെടുക്കേണ്ട. പക്ഷെ നിനക്ക് ഞാനൊരു സ്കോളർഷിപ്പ് തരാം. 364 00:23:04,592 --> 00:23:05,968 എന്തിന്? 365 00:23:06,928 --> 00:23:09,597 കഴിവുള്ള കുട്ടികൾക്കുള്ള തൊഴിൽ പരിശീലനം. 366 00:23:09,680 --> 00:23:12,433 തീവ്രമായ കായിക പരിശീലനം ഉണ്ടാകും, 367 00:23:12,517 --> 00:23:16,521 ഭാഷകൾ, ഒരു പുതിയ തരം വിദ്യാഭ്യാസം, കർശനമായ ദിനചര്യ. 368 00:23:16,604 --> 00:23:18,981 കമോൺ വിപ്ടെയ്ൽ, അത് തള്ള്. 369 00:23:19,982 --> 00:23:22,860 അങ്ങനെ വിപ്ടെയ്ൽ, അതുതന്നെ! 370 00:23:30,701 --> 00:23:31,911 പിന്നെ എന്തൊക്കെ അവർ പഠിപ്പിച്ചു? 371 00:23:32,537 --> 00:23:34,831 വെള്ളത്തിനടിയിൽ പോരാടാൻ അവർ ഞങ്ങളെ പഠിപ്പിച്ചിരുന്നു. 372 00:23:35,540 --> 00:23:37,542 നിനക്ക് പേടിയായില്ലേ? 373 00:23:38,251 --> 00:23:39,168 ഇല്ല. 374 00:23:40,795 --> 00:23:42,130 അത് അതിശയകരമായിരുന്നു. 375 00:23:42,797 --> 00:23:44,090 വീട്ടിലെത്തിയ പോലെ തോന്നി. 376 00:23:45,591 --> 00:23:52,515 നാല് മിനിറ്റ് 14 സെക്കൻഡാണ് ലക്‌ഷ്യം. ഹൃദയമിടിപ്പ് മെല്ലെ. ഏകാഗ്രത. 377 00:23:52,598 --> 00:23:55,226 ബാക്കിയെല്ലാം മറക്കൂ. 378 00:24:25,089 --> 00:24:26,048 എന്താണീ സ്ഥലം? 379 00:24:26,132 --> 00:24:28,009 ഇവിടെയാണ് നീ നിൻ്റെ ഭൂതകാലം മറവുചെയ്യുന്നത്. 380 00:24:29,343 --> 00:24:30,553 ഇപ്പോഴുള്ള ആളാകുക. 381 00:24:32,805 --> 00:24:35,725 സികാരിയസ് - ഹെംലോക്ക് - വൈപ്പറ ബെല്ലഡോണ 382 00:24:47,028 --> 00:24:48,154 എല്ലാം അതിലിടൂ. 383 00:24:48,738 --> 00:24:50,072 നിന്നെപ്പറ്റിയുള്ള എല്ലാം. 384 00:24:59,540 --> 00:25:00,791 എല്ലാം ഇടൂ. 385 00:25:12,261 --> 00:25:13,429 ഇതിനുമുൻപ് ഒന്നുമില്ല. 386 00:25:16,474 --> 00:25:17,683 ഇതിനുമുൻപ് ഒന്നുമില്ല. 387 00:25:18,893 --> 00:25:20,770 വിപ്ടെയ്ൽ 388 00:25:39,914 --> 00:25:43,709 റെഡ്ബാക്ക് 389 00:25:59,892 --> 00:26:01,727 1983 ജൂൺ 1 അറബെല്ല ജാൻസെൻ 390 00:26:02,728 --> 00:26:03,688 തിരിച്ചയച്ചു? 391 00:26:03,771 --> 00:26:04,605 ദത്തെടുത്തു തിരിച്ചയച്ചു 392 00:26:04,689 --> 00:26:06,440 നിന്നെ തിരിച്ചയച്ചെന്ന്…. 393 00:26:07,900 --> 00:26:09,068 ഞാനറിഞ്ഞു. 394 00:26:09,151 --> 00:26:12,738 ഒരു കുട്ടിയോട് ചെയ്യാവുന്ന ഒട്ടും പൊറുക്കാനാവാത്ത കാര്യമാണത്. 395 00:26:13,364 --> 00:26:17,660 എൻ്റെ പ്രോഗ്രാമിൽ നിന്ന് ആരെയും 396 00:26:18,869 --> 00:26:19,787 അല്ല! 397 00:26:29,005 --> 00:26:32,216 ദത്തെടുത്തു തിരിച്ചയച്ചു 398 00:26:33,384 --> 00:26:34,719 ഞങ്ങളെല്ലാവരെയും തിരിച്ചയച്ചതാണ്. 399 00:26:34,802 --> 00:26:36,095 ആലീസ് കില്ലർ 400 00:26:36,178 --> 00:26:37,596 ദത്തെടുത്തു തിരിച്ചയച്ചു 401 00:26:45,354 --> 00:26:46,605 ദൈവമേ, താൻ കൊള്ളാം. 402 00:26:48,357 --> 00:26:49,567 നിനക്കറിയാമായിരുന്നോ? 403 00:26:49,650 --> 00:26:52,320 നമ്മളെ അയാൾ ദത്തെടുപ്പിച്ച് തിരിച്ചയച്ചതാണെന്നോ? 404 00:26:52,403 --> 00:26:53,321 ഇല്ല. 405 00:26:54,739 --> 00:26:56,699 ഒരു രണ്ട് മാസം മുൻപാണ് ഞാനത് തിരിച്ചറിഞ്ഞത്. 406 00:26:56,782 --> 00:26:58,951 ഡാഡിയുടെ സത്യം ശരിക്കും ഞെട്ടിക്കുന്നതാണ്, അല്ലേ? 407 00:27:01,370 --> 00:27:02,330 അയാളൊരു രാക്ഷസനാണ്. 408 00:27:02,413 --> 00:27:06,417 രാക്ഷസനെന്നൊന്നും പറയാൻ വയ്യ. തൻ്റെ ജോലി ആളുകളെ കൊല്ലലല്ലേ. 409 00:27:06,500 --> 00:27:08,377 അയാൾ കാരണമാണ് ഞാനത് ചെയ്യുന്നത്. 410 00:27:08,461 --> 00:27:10,171 കണ്ടോ, അതാണ് തൻ്റെ പ്രശ്നം. 411 00:27:11,172 --> 00:27:12,923 എന്തെങ്കിലും തൻ്റെ തെറ്റാണെന്ന് ഒരിക്കലും കരുതില്ല. 412 00:27:13,007 --> 00:27:15,217 തിരിച്ചയക്കുന്നത് നമ്മളെ എളുപ്പം വഴങ്ങുന്നവരാക്കി, 413 00:27:15,843 --> 00:27:18,971 സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നവർ, വൈകാരിക ബന്ധങ്ങളെ ഭയപ്പെടുന്നവർ, 414 00:27:19,055 --> 00:27:21,891 പക്ഷെ നമ്മളെ തിരിച്ചയക്കണമെന്ന് അയാൾ തീരുമാനിച്ചു. 415 00:27:22,767 --> 00:27:23,726 നമ്മളിലത് നേരത്തെ ഉണ്ടായിരുന്നു. 416 00:27:25,269 --> 00:27:26,228 നമ്മൾ കൊലയാളികളാണ്. 417 00:27:27,063 --> 00:27:28,647 ഞാൻ നിന്നെപ്പോലെയല്ല. 418 00:27:28,731 --> 00:27:31,233 താൻ എന്നെപ്പോലെ തന്നെയാണ്. 419 00:27:33,611 --> 00:27:36,364 സമൂഹനന്മയ്ക്കാണെന്ന് സ്വയം പറയാം, പക്ഷെ നീ ചെയ്യുന്നത് നിനക്കിഷ്ടമായതു കൊണ്ടാണ്. 420 00:27:36,447 --> 00:27:38,240 ഇത് ഇപ്പൊ അവസാനിക്കുന്നു, അന. 421 00:27:39,992 --> 00:27:41,410 താഴത്തെ നിലയിൽ. 422 00:27:42,495 --> 00:27:43,788 പോർക്കളത്തിൽ. 423 00:27:44,997 --> 00:27:46,040 നീയും ഞാനും. 424 00:27:46,665 --> 00:27:47,625 നീയും ഞാനും. 425 00:27:52,254 --> 00:27:54,715 ഹേയ്, അതിന് വിചാരിച്ചതിലും നേരത്തേ ഫലമുണ്ടായല്ലോ. 426 00:27:54,799 --> 00:27:56,675 ഞാൻ വിഷം നേരിട്ട് നിലത്തെ പലകകളിൽ ഇട്ടു, 427 00:27:56,759 --> 00:27:58,302 നീ അവ കൈകൊണ്ട് തൊടുമെന്നറിയാമായിരുന്നു. 428 00:27:58,386 --> 00:28:01,180 പക്ഷെ മരത്തിൻ്റെ കാര്യം നമുക്കറിയില്ല, ഡോസ് ശരിയാണോ എന്നൊക്കെ. 429 00:28:13,567 --> 00:28:15,778 അജ്ഞാത നമ്പർ 430 00:28:18,155 --> 00:28:19,740 -ഹലോ? -ഹലോ, സാം. 431 00:28:20,449 --> 00:28:22,243 ഞാൻ ഫോണിനരികിൽ എത്ര കാത്തിരുന്നു. 432 00:28:22,326 --> 00:28:25,663 നമുക്കിടയിലെന്തോ ഉണ്ടെന്ന് തോന്നിയിരുന്നു. ഒരുപക്ഷെ അതെനിക്ക് മാത്രമായിരുന്നു. 433 00:28:26,622 --> 00:28:29,083 -നിനക്കെന്താ വേണ്ടത്? -നിന്നിൽ നിന്നോ? ഒന്നും വേണ്ട. 434 00:28:29,166 --> 00:28:31,210 നിൻ്റെ ജോലി കഴിഞ്ഞു. അയാൾക്ക് കൊടുക്ക്. 435 00:28:31,293 --> 00:28:32,920 ഞാനങ്ങനെ ഫോൺ കൊടുക്കാൻ പോകുന്നില്ല. 436 00:28:33,003 --> 00:28:34,296 അവളെൻ്റെ കയ്യിലുണ്ട്. 437 00:28:34,964 --> 00:28:36,298 വിപ്‌ടെയ്ൽ, "ഹായ്" പറയൂ. 438 00:28:36,382 --> 00:28:37,633 പോടീ. 439 00:28:37,716 --> 00:28:38,801 പോടീ! 440 00:28:39,552 --> 00:28:42,680 ആളിപ്പോ നല്ല മൂഡിലല്ല, 441 00:28:42,763 --> 00:28:44,890 എന്തൊക്കെയോ പരീക്ഷണ മരുന്ന് അകത്ത് ചെന്നതിൻ്റെ ഫലമാണ്. 442 00:28:45,599 --> 00:28:49,145 അയാളെ വിളിക്ക്. ഒന്നാം നമ്പറുകാരിക്ക് വേണ്ടി അയാൾക്ക് സമയമുണ്ടാകും. 443 00:28:55,025 --> 00:28:55,860 ഇതവളാണ്. 444 00:28:56,485 --> 00:28:57,695 ഇത് റെഡ്ബാക്കാണ്. 445 00:29:02,199 --> 00:29:03,159 ഹലോ അന. 446 00:29:03,242 --> 00:29:05,494 ജാക്ക്, ഒരു മിനിട്ട് കഴിഞ്ഞു. 447 00:29:06,454 --> 00:29:08,414 എനിക്കെല്ലാമറിയാമെന്ന് പറയാൻ വിളിച്ചതാ. 448 00:29:08,497 --> 00:29:10,791 എങ്ങനെയാണ് ആദ്യം മുതലേ എല്ലാം ഒരുക്കിയത്. 449 00:29:10,875 --> 00:29:14,086 എങ്ങനെയാ നിങ്ങൾ ഞങ്ങളെ ദത്തെടുപ്പിച്ച ശേഷം തിരിച്ചയച്ചത്. 450 00:29:17,631 --> 00:29:20,301 പ്രതികാരം ചെയ്യാനുള്ള അമിതമായ ആഗ്രഹം വളരെ പ്രയോജനകരമാണല്ലേ. 451 00:29:20,384 --> 00:29:21,635 ഒരുപാട് കാര്യങ്ങൾ ചെയ്യിക്കാം. 452 00:29:21,719 --> 00:29:23,012 നിനക്കെന്തു വേണം, അന? 453 00:29:23,095 --> 00:29:25,347 ഞാൻ നിങ്ങൾക്കൊരു ചോയ്സ് തരാം. 454 00:29:25,931 --> 00:29:27,016 വിപ്ടെയ്ൽ എൻ്റെ കയ്യിലുണ്ട്. 455 00:29:27,099 --> 00:29:30,603 അവളുടെ രോമത്തിൽ പോലും തൊടാതെ എനിക്കിപ്പോൾ പോകാം. 456 00:29:30,686 --> 00:29:33,105 എന്നാലത് ചെയ്യൂ. 457 00:29:33,814 --> 00:29:35,441 നിങ്ങൾ ചോയ്സ് കേട്ടില്ല. 458 00:29:36,233 --> 00:29:37,276 അവൾ ജീവിച്ചാൽ, 459 00:29:37,902 --> 00:29:41,322 നിങ്ങൾ ഉണ്ടാക്കിയതെല്ലാം ഞാൻ നശിപ്പിക്കും. ഓരോന്നോരോന്നായി. 460 00:29:41,405 --> 00:29:44,575 നിങ്ങളുടെ പ്രവർത്തനം മുഴുവൻ ചുട്ടു ചാമ്പലാക്കും. അല്ലെങ്കിൽ… 461 00:29:45,242 --> 00:29:46,452 നിങ്ങൾക്കാ വാക്കുകൾ പറയാം, 462 00:29:47,286 --> 00:29:48,662 എന്നോട് അവളെ കൊല്ലാൻ ആവശ്യപ്പെടാം, 463 00:29:49,455 --> 00:29:51,540 ഇത് ഇവിടെ അവസാനിക്കും. 464 00:29:52,082 --> 00:29:53,083 പിന്നെ ഞാനുണ്ടാവില്ല. 465 00:29:53,959 --> 00:29:58,380 പിന്നെ ശരീരങ്ങളില്ല, ജനശ്രദ്ധയില്ല, നിങ്ങളുടെ പാരമ്പര്യം നിലനിൽക്കും. 466 00:29:58,464 --> 00:30:00,674 നിങ്ങളുടെ തീരുമാനം. 467 00:30:01,759 --> 00:30:04,303 അവളെ വേണോ ഏജൻസിയെ വേണോ. 468 00:30:08,265 --> 00:30:09,517 സംസാരിക്കൂ ജാക്ക്. 469 00:30:10,726 --> 00:30:12,937 ഡാഡി അവളെ വഞ്ചിക്കുന്നത് അവൾ കേൾക്കണം. 470 00:30:14,104 --> 00:30:16,315 ഞങ്ങളെ ജീവിക്കാൻ പ്രേരിപ്പിച്ച നിയമപ്രകാരം നിങ്ങളും ജീവിക്കൂ. 471 00:30:17,024 --> 00:30:20,361 വൈകാരിക ബന്ധങ്ങൾ പാടില്ല. 472 00:30:25,282 --> 00:30:26,700 തീരുമാനമെടുക്കൂ. 473 00:30:34,333 --> 00:30:35,459 അവളെ കൊല്ലൂ. 474 00:30:37,378 --> 00:30:38,796 വിപ്ടെയ്ലിനെ കൊല്ലൂ. 475 00:30:41,507 --> 00:30:42,883 അതാണെൻ്റെ തീരുമാനം. 476 00:30:44,635 --> 00:30:46,220 നിങ്ങളുടെ ഇഷ്ടം പോലെ. എല്ലാം കഴിഞ്ഞു. 477 00:30:46,720 --> 00:30:48,055 ഞാൻ അവളെ വീട്ടിലേക്ക് കൊണ്ടുപോകുന്നു. 478 00:30:48,138 --> 00:30:50,182 അവളുടെ സ്വന്തം സ്ഥലത്തേയ്ക്ക്. 479 00:30:55,771 --> 00:30:56,981 ഒരു നിമിഷം. 480 00:30:57,982 --> 00:31:01,569 ഡെബ്ബി! സാം ആണ്! എനിക്ക് സംസാരിക്കണം. 481 00:31:01,652 --> 00:31:04,697 -ഹേയ്. എനിക്ക് നിങ്ങളോട് സംസാരിക്കണം… -സാം. 482 00:31:04,780 --> 00:31:08,409 സാം, അവൾ നിന്നെ ദൂതനായി അയച്ചതാണെങ്കിൽ, എനിക്കൊന്നും പറയാനില്ല. 483 00:31:08,492 --> 00:31:10,327 ഡെബ്ബി, അവൾ അനയുടെ കയ്യിലാണ്, അവൾ അവളെ കൊല്ലും. 484 00:31:14,039 --> 00:31:15,165 കയ്യിലാണ് എന്നുവച്ചാൽ? 485 00:31:15,249 --> 00:31:17,126 അവളെ മയക്കി, കെട്ടിയിട്ടതുപോലെ തോന്നി, 486 00:31:17,209 --> 00:31:18,752 അവളെവിടെയാണെന്ന് അറിയാവുന്ന ഒരേ ഒരാൾ നിങ്ങളാണ്. 487 00:31:18,836 --> 00:31:20,421 -എനിക്കവളെപ്പറ്റി ഒന്നുമറിയില്ല. -ദയവായി. 488 00:31:20,504 --> 00:31:23,299 അവളെ വീട്ടിലേക്ക് കൊണ്ടുപോകുന്നുവെന്ന് അന ഡയറക്ടറോട് പറഞ്ഞു. 489 00:31:23,382 --> 00:31:26,385 ഈ "വീട്" എവിടെയാണെന്ന് എനിക്കറിയില്ല. അതുകൊണ്ട് ദയവായി. 490 00:31:27,052 --> 00:31:28,345 അവൾ മരിക്കും. 491 00:31:29,513 --> 00:31:31,015 "വീട്" എവിടെയാണ് ഡെബ്ബി? 492 00:31:36,145 --> 00:31:37,313 സാധനം കൊള്ളാം അല്ലേ? 493 00:31:37,938 --> 00:31:38,939 അതൊരു ന്യൂറോ സപ്രസൻ്റാണ്. 494 00:31:39,023 --> 00:31:41,984 പൂർണ്ണമായും നിയമവിരുദ്ധം. പാർശ്വഫലങ്ങൾ ശരിക്കും അറിയില്ല. 495 00:31:43,193 --> 00:31:45,404 സംസാരിക്കാൻ കഴിയില്ല, ചലിക്കാൻ കഴിയില്ല, കാണാൻ കഴിയില്ല. 496 00:31:46,071 --> 00:31:48,741 വിഷമിക്കേണ്ട, ഏതാനും മണിക്കൂറിൽ ഫലം പോകും. 497 00:31:48,824 --> 00:31:51,785 നീയെല്ലാം അറിയണം എന്നാണെനിക്ക്. 498 00:31:54,538 --> 00:31:56,290 നീ എപ്പോഴെങ്കിലും ഇവിടെ വന്നിട്ടുണ്ടോ? 499 00:31:56,373 --> 00:31:58,375 ഞാനെപ്പോഴും ഇവിടെ ഒളിക്കാറുണ്ടായിരുന്നു. 500 00:31:59,168 --> 00:32:03,797 പണ്ട് ചൂളകൾ കത്തിയിരുന്ന കാലത്ത്. ഇപ്പോൾ ഇവിടെ തണുപ്പാണ്. 501 00:32:05,341 --> 00:32:07,384 ഇനിയൊരിക്കലും ചൂട് തോന്നാത്ത വിധമുള്ള തണുപ്പ്, 502 00:32:07,468 --> 00:32:09,762 അസ്ഥികളിലേക്ക് ആഴ്ന്നിറങ്ങുന്ന നിരാശ പോലെ. 503 00:32:11,472 --> 00:32:13,766 എന്താ, നിനക്കെന്തെങ്കിലും പറയാനുണ്ടോ? 504 00:32:16,477 --> 00:32:17,978 ഞാൻ കാര്യമാക്കുന്നില്ല. 505 00:32:18,979 --> 00:32:20,898 നമ്മൾ അവസാനിച്ചു, ഞാനും നീയും. 506 00:32:20,981 --> 00:32:24,068 ഇതിൻ്റെ അവസാനം ഇവിടെ വേണമായിരുന്നു. 507 00:32:25,235 --> 00:32:27,404 ഇവിടെയാണെല്ലാം തുടങ്ങുന്നത്. 508 00:32:35,371 --> 00:32:36,789 എനിക്ക് നിന്നെ കൊല്ലണമെന്നില്ല. 509 00:32:37,373 --> 00:32:41,710 എനിക്കുവേണ്ടത് പൂർണ്ണമായി തനിച്ചാവുന്നത് എങ്ങനെയാണെന്ന് നീ അനുഭവിച്ചറിയുകയാണ്. 510 00:32:41,794 --> 00:32:45,047 നിൻ്റെ സുഹൃത്തിന് നിന്നെ വേണ്ട, ഡയറക്ടർക്ക് നിന്നെ വേണ്ട. 511 00:32:45,130 --> 00:32:46,298 ആരും വരാനില്ല. 512 00:32:47,424 --> 00:32:51,011 ജയിലിൽ, എൻ്റെ തൊട്ടടുത്ത സെല്ലിൽ വാചാലനായ ഒരു ഡോക്ടർ ഉണ്ടായിരുന്നു, 513 00:32:51,095 --> 00:32:52,763 അയാളിത് കണക്കുകൂട്ടാൻ എന്നെ പഠിപ്പിച്ചു. 514 00:32:52,846 --> 00:32:55,265 എത്രനേരം ഒരാളെ ഒറ്റയ്ക്ക്, ഇരുട്ടത്ത്, അനങ്ങാൻ കഴിയാതെ, 515 00:32:55,349 --> 00:33:00,688 എന്നാൽ പൂർണ്ണബോധത്തോടെ, ജീവനോടെ നിലനിർത്താൻ കഴിയുമെന്ന്. 516 00:33:01,313 --> 00:33:02,606 ഞാൻ ഈ ചൂള അടച്ചു. 517 00:33:02,690 --> 00:33:05,651 നിനക്ക് ആകെ ലഭിക്കുന്ന വായുവും ഭക്ഷണവും ആ ട്യൂബുകളിലൂടെയാണ്. 518 00:33:05,734 --> 00:33:09,363 എനിക്ക് തോന്നുന്നു നമുക്കൊരു രണ്ട് കൊല്ലം ഇങ്ങനെ കഴിച്ചുകൂട്ടാമെന്ന്. 519 00:33:12,783 --> 00:33:13,909 ആലോചിച്ചുനോക്ക്. 520 00:33:18,664 --> 00:33:21,625 ഓക്സിജൻ 521 00:33:25,671 --> 00:33:27,005 -ഹലോ? -ജൂഡിത്ത്? 522 00:33:27,089 --> 00:33:28,257 വിപ്ടെയ്ൽ? 523 00:33:31,635 --> 00:33:33,137 പാസ്പോർട്ട് 524 00:33:33,220 --> 00:33:34,722 ഇവിടെയാണോ അവർ താമസിക്കുന്നത്? 525 00:33:35,848 --> 00:33:36,765 അതെ. 526 00:33:37,474 --> 00:33:39,184 ഇവിടെയല്ലെങ്കിൽ "വീട്" എന്നാലെന്താണർത്ഥം? 527 00:33:40,894 --> 00:33:42,521 എന്തെങ്കിലും ഉണ്ടായിരിക്കണം, ഡെബ്ബി. 528 00:33:42,604 --> 00:33:46,567 എന്തെങ്കിലും സൂചന, എന്തെങ്കിലും വ്യക്തിഗത കാര്യങ്ങൾ. 529 00:33:46,650 --> 00:33:48,068 ഞാൻ നോക്കിയിട്ടുണ്ട്, ഒന്നുമില്ല. 530 00:33:49,403 --> 00:33:50,738 അവൾ ഒരു വ്യക്തിയല്ല. 531 00:33:52,322 --> 00:33:53,741 അവളിതാണ്. 532 00:34:48,253 --> 00:34:49,545 എൻ്റെ ദൈവമേ. 533 00:35:09,358 --> 00:35:13,737 കുടുംബം. 534 00:35:35,175 --> 00:35:36,510 ജൂഡിത്ത് ആൻ്റി 535 00:35:43,767 --> 00:35:45,185 മിക്സ് ഫോർ ജെ ഫ്രം ഡി നമ്മുടെ പാട്ടുകൾ ബേബി 536 00:35:47,187 --> 00:35:49,147 ഇത് ഞാൻ നിനക്ക് വേണ്ടി ഉണ്ടാക്കിയതാ. 537 00:35:57,197 --> 00:35:58,156 എന്താണിത്? 538 00:36:01,577 --> 00:36:02,870 ഇതാണവൾ സാം. 539 00:36:04,121 --> 00:36:05,747 അവളുടെ യഥാർത്ഥ രൂപം. 540 00:36:27,311 --> 00:36:29,313 നമുക്ക് വീട് എവിടെയാണെന്ന് കണ്ടുപിടിക്കണം. 541 00:36:32,441 --> 00:36:33,901 ഇവിടെ എന്തെങ്കിലും ഉണ്ടാവണം. 542 00:36:34,860 --> 00:36:35,861 രഹസ്യാത്മകം 543 00:36:44,244 --> 00:36:45,370 -ദൈവമേ. -എന്താ? 544 00:36:46,663 --> 00:36:48,206 അവളെത്ര ചെറുപ്പമാണെന്ന് നോക്കൂ. 545 00:36:49,207 --> 00:36:52,085 ഇതവളാണ്, ഡയറക്ടറോടൊപ്പം പഴയ പരിശീലന കേന്ദ്രത്തിൽ. 546 00:36:53,337 --> 00:36:55,422 ഞങ്ങൾക്കൊരു പരിശീലന കേന്ദ്രത്തിൽ പോകണമായിരുന്നു. 547 00:36:55,505 --> 00:36:57,007 അതിശയകരമായി തോന്നി. 548 00:36:58,216 --> 00:36:59,343 വീട്ടിലെത്തിയ പോലെ തോന്നി. 549 00:37:00,093 --> 00:37:01,511 സാം അതാണ് സ്ഥലം. 550 00:37:02,846 --> 00:37:06,183 അതാണ് അവൾ "വീട്" ആയി കരുതുന്നത്. 551 00:37:06,266 --> 00:37:07,476 നമുക്കവളെ പോയി രക്ഷിക്കാം. 552 00:37:08,977 --> 00:37:09,978 നാശം. 553 00:37:10,062 --> 00:37:12,356 എന്ത്? ആരാണത്? 554 00:37:12,439 --> 00:37:15,984 ഇൻ്റർപോൾ. നാം ഇവിടുന്ന് പുറത്തിറങ്ങിയാൽ അവൾ പിന്തുടരും. 555 00:37:17,986 --> 00:37:19,488 മുമ്പ് ഞാനെന്താ ചെയ്തിരുന്നതെന്ന് അറിയാമോ? 556 00:37:23,200 --> 00:37:24,451 ഇല്ല. 557 00:37:34,628 --> 00:37:36,797 അവളുടെ കൂടെയാകുമ്പോൾ, ഞാനും അതുപോലെ കാണപ്പെടും. 558 00:37:36,880 --> 00:37:40,384 ഒരു പ്രത്യേകതയുമില്ലാത്ത, ശരാശരി മധ്യവയസ്കയായ സ്ത്രീ. 559 00:37:40,467 --> 00:37:41,802 ഡെബ്ബി! 560 00:37:43,011 --> 00:37:45,764 ജൂഡിത്ത് ബർട്ടൺ ഒരിക്കലും ഉണ്ടായിരുന്നില്ല! 561 00:37:45,847 --> 00:37:47,766 അവൾ യഥാർത്ഥമല്ല! 562 00:37:48,809 --> 00:37:49,935 അവളെ കൊല്ലൂ. 563 00:37:50,018 --> 00:37:51,561 വിപ്ടെയ്ലിനെ കൊല്ലൂ. 564 00:37:52,604 --> 00:37:54,189 അതാണ് എൻ്റെ തീരുമാനം. 565 00:38:00,612 --> 00:38:01,905 നിൻ്റെ സുഹൃത്തിന് നിന്നെ വേണ്ട, 566 00:38:03,240 --> 00:38:04,658 ഡയറക്ടർക്ക് നിന്നെ വേണ്ട. 567 00:38:06,201 --> 00:38:07,494 ആരും വരാനില്ല. 568 00:38:17,004 --> 00:38:18,213 എന്താണിനി പ്ലാൻ? 569 00:38:20,424 --> 00:38:21,842 ഞാൻ ഓക്സിജൻ ട്യൂബ് വേർപെടുത്തും. 570 00:38:31,393 --> 00:38:33,228 പിന്നെ എന്ത്? തനിക്ക്… 571 00:38:34,604 --> 00:38:36,189 എന്തെങ്കിലും വലിയ രക്ഷപ്പെടൽ പ്ലാനുണ്ടോ? 572 00:38:36,815 --> 00:38:37,899 അതുതന്നെ. 573 00:38:39,818 --> 00:38:41,695 ഓക്സിജൻ തീർന്ന് ഞാൻ മരിക്കും. 574 00:38:41,778 --> 00:38:44,531 എന്നെ ഇവിടെ ഒറ്റയ്ക്ക് വിടരുത്. എനിക്കിത് അതിജീവിക്കാനാവില്ല. 575 00:39:07,387 --> 00:39:08,722 ജൂഡിത്ത്! 576 00:39:10,265 --> 00:39:11,224 ജൂഡിത്ത്! 577 00:39:16,146 --> 00:39:17,189 ജൂഡിത്ത്! 578 00:39:18,732 --> 00:39:20,901 വിപ്ടെയ്ൽ 14/8/92 579 00:39:25,363 --> 00:39:26,823 ജൂഡിത്ത്! 580 00:39:33,330 --> 00:39:34,623 താൻ വീട്ടിലേക്ക് വരുന്നോ? 581 00:39:37,501 --> 00:39:39,377 അവളെൻ്റെ ഏറ്റവുമടുത്ത സുഹൃത്താണ്‌. 582 00:39:41,630 --> 00:39:43,256 ഐ ലവ് യു. 583 00:39:49,137 --> 00:39:50,430 എന്നോട് ക്ഷമിക്ക്. 584 00:39:51,181 --> 00:39:52,974 -സമ്മതമാണ്, പ്ലീസ്. -അതിനെപ്പറ്റി എല്ലാം പറയൂ. 585 00:40:07,072 --> 00:40:08,115 ജൂഡിത്ത്. 586 00:40:08,448 --> 00:40:10,575 ജൂഡിത്ത്, ഇത് ഞാനാണ്. 587 00:40:10,659 --> 00:40:11,910 -ഡെബ്ബി. -ഇത് ഞാനാണ്. 588 00:40:12,369 --> 00:40:13,703 ഡെബ്ബി. 589 00:40:13,787 --> 00:40:15,789 നീ സുരക്ഷിതയാണ്. ഞാനുണ്ട് കൂടെ. 590 00:40:19,876 --> 00:40:22,546 ഞാനുണ്ട് ജൂഡിത്ത്. 591 00:40:41,356 --> 00:40:42,858 നിനക്ക് കുറച്ചെങ്കിലും കാണാമോ? 592 00:40:42,941 --> 00:40:44,985 ഇല്ല, ശരിക്കും ഇല്ല. 593 00:40:48,155 --> 00:40:49,072 നീ വന്നു. 594 00:40:51,199 --> 00:40:52,159 തീർച്ചയായും ഞാൻ വന്നു. 595 00:40:53,160 --> 00:40:54,494 ഞാനിതൊക്കെ പറഞ്ഞിട്ടും ചെയ്തിട്ടും. 596 00:40:55,620 --> 00:40:56,913 എന്നോട് ക്ഷമിക്ക്. 597 00:40:57,622 --> 00:41:01,001 അതെ, നിനക്ക് ഒരുപാട് ചികിത്സ വേണം. 598 00:41:01,084 --> 00:41:02,169 എനിക്കറിയാം. 599 00:41:03,211 --> 00:41:04,421 ഞാൻ ഒപ്പം ഉണ്ടാകും. 600 00:41:06,590 --> 00:41:08,133 ഇനി നിന്നെ വിട്ടുപോകില്ല. 601 00:41:13,930 --> 00:41:15,432 എന്താണിത്? 602 00:41:15,515 --> 00:41:17,142 ദൈവമേ, അതവളാണ്. 603 00:41:19,311 --> 00:41:20,478 ഹലോ, ഇത് ഞാനാണ്. 604 00:41:28,361 --> 00:41:29,988 അവൾ നിർത്തില്ല. അവൾ ഒരിക്കലും നിർത്തില്ല. 605 00:41:30,572 --> 00:41:32,782 നിനക്കവളെ കിട്ടില്ല, മനോരോഗി! 606 00:41:35,619 --> 00:41:36,620 പിടിച്ചിരുന്നോ! 607 00:41:44,044 --> 00:41:45,962 ഡെബ്ബി, ഞാൻ പറയുന്നത് കേൾക്ക്. 608 00:41:46,046 --> 00:41:47,297 പിൻസീറ്റിനടിയിൽ തോക്കുകളുണ്ട്‌. 609 00:41:47,380 --> 00:41:48,882 -എന്ത്? -പിൻസീറ്റിനടിയിൽ! 610 00:41:51,635 --> 00:41:52,802 -പിൻ സീറ്റ്? -പിൻ സീറ്റിനടിയിൽ. 611 00:41:52,886 --> 00:41:54,888 -നീ ഓടിക്ക്! -പറ്റില്ല. എനിക്ക് കഷ്ടിച്ചേ കാണുന്നുള്ളൂ! 612 00:41:54,971 --> 00:41:57,182 നിനക്ക് വെടിവയ്ക്കാനും പറ്റില്ല, അപ്പോൾ എങ്ങനേലും ഒപ്പിക്കണം. 613 00:41:57,265 --> 00:41:58,183 -ഓക്കേ, കിട്ടി. -ദൈവമേ! 614 00:42:03,104 --> 00:42:04,105 ഓക്കേ. 615 00:42:04,189 --> 00:42:05,148 -റെഡിയാണോ? -അതെ. 616 00:42:06,691 --> 00:42:08,193 -ശരി! -എൻ്റെ കാല്! 617 00:42:08,276 --> 00:42:09,611 സോറി! 618 00:42:10,987 --> 00:42:12,113 ഞാനെങ്ങോട്ട് തിരിക്കണം? 619 00:42:13,406 --> 00:42:15,283 -ഹേയ്! -നേരെ ഓടിച്ചോ, കേട്ടോ? 620 00:42:15,367 --> 00:42:16,993 -നേരെ ഓടിയ്ക്ക്. -ശരി. 621 00:42:18,703 --> 00:42:20,580 -കൊള്ളാം. -അതൊരു കറുത്ത പെട്ടിയാണ്. 622 00:42:21,665 --> 00:42:23,083 ഇവിടെയെല്ലാം കറുത്ത പെട്ടികളാണ്! 623 00:42:23,166 --> 00:42:25,627 -എനിക്കാ കറുത്ത പെട്ടി താ! -ശരി! 624 00:42:28,129 --> 00:42:29,673 അവൾ നമ്മളെ മലമുകളിൽ നിന്ന് തള്ളിയിടാൻ നോക്കും. 625 00:42:33,260 --> 00:42:36,763 -എനിക്കാ തോക്ക് താ! ഒന്ന് താ. -ഓക്കേ. 626 00:42:37,222 --> 00:42:38,807 അത് തോക്കല്ല. അതൊരു കൊളുത്താണ്. 627 00:42:38,890 --> 00:42:40,100 ഞാനവളെ ഇതുകൊണ്ട് വെടിവയ്‌ക്കാം. 628 00:42:40,183 --> 00:42:42,644 അതുകൊണ്ടെന്താ കാര്യം? അതവളെ നമ്മളോട് കൂട്ടിക്കെട്ടും! 629 00:42:44,271 --> 00:42:46,648 ജൂഡിത്ത്, മലയിൽ നിന്ന് താഴേക്കോടിയ്ക്ക്. ഓക്കേ? 630 00:43:02,205 --> 00:43:03,456 -ഐ ലവ് യു. -ഐ ലവ് യു ടൂ. 631 00:43:03,540 --> 00:43:04,958 ചാടിക്കോ! 632 00:43:41,286 --> 00:43:42,245 ശരി. 633 00:43:43,330 --> 00:43:44,331 വാ. 634 00:43:45,749 --> 00:43:48,001 എന്താ? നമ്മളെങ്ങോട്ടാ പോകുന്നത്? 635 00:43:48,084 --> 00:43:51,004 ശരീരം കണ്ടെത്താൻ. എനിക്കിനിയും ഇത് സഹിക്കാൻ വയ്യ. 636 00:43:51,671 --> 00:43:54,257 നമ്മളെന്തിനാ താഴെ പോകുന്നേ? ഇനിയും തിരിച്ചുകയറേണ്ടിവരും. 637 00:43:54,341 --> 00:43:55,175 വേണം. 638 00:43:55,258 --> 00:43:56,926 എനിക്ക് പൂർണ്ണമായ ഉറപ്പുവേണം 639 00:43:57,010 --> 00:44:00,013 ആ "റെഡ്‌ബോണോ" മറ്റോ ഇനിയും തിരിച്ചുവരില്ലെന്ന്. 640 00:44:11,691 --> 00:44:12,942 നിഷ്ക്രിയം വിപ്ടെയ്ൽ 641 00:44:25,038 --> 00:44:26,164 എവിടെയെങ്കിലും പോവുകയാണോ, സാം? 642 00:44:26,247 --> 00:44:28,500 ഇല്ല. അത്… 643 00:44:29,584 --> 00:44:31,503 ഇന്നത്തേക്ക് മതിയാക്കി, സർ. 644 00:44:32,545 --> 00:44:37,133 എൻ്റെ ഏജൻസിയിൽ ഞാൻ വിശ്വസ്തതയ്ക്ക് വലിയ വിലകല്പിക്കുന്നു. 645 00:44:38,093 --> 00:44:39,469 തീർച്ചയായും സർ. 646 00:44:39,552 --> 00:44:44,015 ആളുകൾ എൻ്റെ ഓഫീസിൽ കയറാറില്ല. എന്നോട് കള്ളം പറയാറില്ല. 647 00:44:44,099 --> 00:44:46,267 പിന്നെ ഏറ്റവും പ്രധാനമായി, 648 00:44:46,893 --> 00:44:48,436 ആളുകൾ വിട്ടുപോകാറുമില്ല. 649 00:44:49,479 --> 00:44:52,065 സാം, നീയിത് മൂന്നും ചെയ്തു, 650 00:44:52,690 --> 00:44:57,320 അതിനാൽ നിൻ്റെ ഭാവിയെക്കുറിച്ച് എനിക്കൊരു തീരുമാനമെടുക്കണം. 651 00:45:01,074 --> 00:45:02,700 എന്നാൽ നാളെ കാണാം സാം. 652 00:45:04,077 --> 00:45:05,161 സർ. 653 00:45:05,954 --> 00:45:07,247 നാളെ കാണണം, 654 00:45:07,330 --> 00:45:10,875 കാരണം എനിക്ക് നിൻ്റെ ഏറ്റവും പുതിയ ഓപ്പറേറ്ററെ നിനക്ക് പരിചയപ്പെടുത്തണം. 655 00:45:13,169 --> 00:45:15,004 നിങ്ങൾക്ക് പരസ്പരം അറിയാമെന്ന് ഞാൻ കരുതുന്നു. 656 00:45:16,548 --> 00:45:18,049 ഇവളുടെ പരിശീലനം ഉടൻ തുടങ്ങും, 657 00:45:18,133 --> 00:45:21,302 ഇവളെ കൈകാര്യം ചെയ്യാനും ഈ പ്രക്രിയയിലൂടെ ഇവളെ നയിക്കാനും ഇതിലും മികച്ച 658 00:45:21,386 --> 00:45:23,638 മറ്റൊരാളെ എനിക്ക് ചിന്തിക്കാൻ കഴിയില്ല. 659 00:45:24,347 --> 00:45:25,306 നിനക്ക് കഴിയുമോ? 660 00:45:27,892 --> 00:45:29,227 അത്രയേയുള്ളൂ സാം. 661 00:46:01,634 --> 00:46:03,511 ശരി. ഞാൻ തയ്യാറാണ്. 662 00:46:09,976 --> 00:46:11,769 നമുക്കീ നശിച്ചവനെ തകർക്കാം. 663 00:46:16,608 --> 00:46:18,359 എസ് ടി ആർ ഹോം & ഓഫീസ് നീക്കം ചെയ്യലുകൾ 664 00:46:27,410 --> 00:46:29,162 -അവസാനത്തേത്? -അതെ. അവസാനത്തേത്. 665 00:46:36,294 --> 00:46:37,378 ഞാൻ ഖേദിക്കുന്നു. 666 00:46:40,048 --> 00:46:41,257 നല്ലത്. 667 00:46:44,719 --> 00:46:45,970 ഞാനും. 668 00:47:03,029 --> 00:47:04,364 ജയിലിൽ എല്ലാ ഭാഗ്യവും നേരുന്നു. 669 00:47:18,962 --> 00:47:21,673 യേൽ ലോ സ്കൂൾ ഡെബോറ ഓവൻസ് - ജൂറിസ് ഡോക്ടർ 670 00:47:36,729 --> 00:47:39,691 ഞങ്ങൾക്ക് ഒരു രണ്ടാഴ്ച തരൂ കേട്ടോ? ഓഫീസ് റെഡിയായിരിക്കും. 671 00:47:40,400 --> 00:47:41,359 ശരി. 672 00:47:51,786 --> 00:47:57,000 ഡെബോറ ക്ലേബോൺ ബാരിസ്റ്റർ 673 00:48:27,447 --> 00:48:30,158 നീ വേഷപ്രച്ഛന്നയായി വരുമെന്ന് പറഞ്ഞതല്ലേ. 674 00:48:30,241 --> 00:48:32,118 ഞാൻ വേഷപ്രച്ഛന്നയാണ്. 675 00:48:32,744 --> 00:48:35,246 ആ തൊപ്പി വല്ലാതെ ഓവറാണ്. 676 00:48:35,747 --> 00:48:38,833 ഇത് ഓവറല്ല. ഇത് ഉഗ്രനാണ്. 677 00:48:40,001 --> 00:48:41,919 "ഇത് മൗററ്റാനിയയെക്കാൾ ഒട്ടും വലുതല്ല." 678 00:48:48,801 --> 00:48:51,512 അപ്പൊ, നീ അതാണോ ചെയ്യുന്നത്? ഒരു പ്ലാനുമില്ലാതെ രണ്ടാഴ്ച? 679 00:48:51,596 --> 00:48:54,515 ഒരു ഇൻ്റർറെയിൽ പാസും ചില വലിയ സ്വപ്നങ്ങളും മാത്രം. 680 00:48:55,224 --> 00:48:56,267 നീയോ? 681 00:48:56,726 --> 00:48:57,769 കംബോഡിയ. 682 00:49:00,938 --> 00:49:04,442 വളരെ ദൂരെയുള്ളതും കാണാൻ പ്രയാസമുള്ളതുമായ ആ ദ്വീപ് എനിക്ക് കണ്ടെത്തണം. 683 00:49:10,281 --> 00:49:12,158 ഞാൻ നിന്നെ എങ്ങനെ ബന്ധപ്പെടും? 684 00:49:15,203 --> 00:49:16,412 ഞാൻ ക്യൂനിയോട് ഇത് ഉണ്ടാക്കിത്തരാൻ പറഞ്ഞു. 685 00:49:16,496 --> 00:49:17,330 പാസ്പോർട്ട് 686 00:49:24,504 --> 00:49:25,880 നല്ല പേരാണല്ലോ. 687 00:49:25,963 --> 00:49:27,256 പുതിയ അപരനാമം. 688 00:49:27,882 --> 00:49:30,134 -സൂക്ഷിക്കൂ, കേട്ടോ? ഇത് നല്ലതാണ്. -ഇതെൻ്റെ അപരനാമമല്ല. 689 00:49:34,055 --> 00:49:35,348 ഇതെൻ്റെ യഥാർത്ഥ പേരാണ്. 690 00:49:40,478 --> 00:49:43,189 ഞാൻ ശരിക്കും ആരാണെന്ന് കണ്ടുപിടിക്കാൻ ശ്രമിക്കണമെന്ന് തോന്നി. 691 00:49:54,450 --> 00:49:55,743 കണ്ടതിൽ സന്തോഷം. 692 00:49:58,579 --> 00:49:59,872 കണ്ടതിൽ സന്തോഷം. 693 00:50:04,210 --> 00:50:05,545 ട്രോളിയിൽ നിന്നെന്തെങ്കിലും? 694 00:50:06,713 --> 00:50:07,964 വിസ്‌കി, ദയവായി. 695 00:50:08,047 --> 00:50:09,424 -രണ്ടെണ്ണമായിക്കോട്ടെ. -തീർച്ചയായും. 696 00:50:10,091 --> 00:50:11,092 നന്ദി. 697 00:50:11,634 --> 00:50:12,677 തീർച്ചയായും. 698 00:50:15,054 --> 00:50:16,013 നന്ദി. 699 00:50:25,690 --> 00:50:26,691 മാം? 700 00:50:27,942 --> 00:50:28,860 അവരെക്കിട്ടി. 701 00:50:31,112 --> 00:50:33,489 സർ, ഞാൻ സ്ഥാനത്തുണ്ട്. 702 00:50:33,865 --> 00:50:36,534 ഞാൻ ഇടപെടണോ, കോമ്രേഡ് ജനറൽ? 703 00:50:40,246 --> 00:50:41,330 മനസ്സിലായി. 704 00:50:42,081 --> 00:50:43,207 മനസ്സിലായി. 705 00:50:44,417 --> 00:50:45,334 മനസ്സിലായി. 706 00:50:54,385 --> 00:50:55,845 പുതിയ സാഹസങ്ങൾക്കായി. 707 00:50:58,014 --> 00:50:59,348 നമ്മൾ തുടങ്ങുന്നേയുള്ളു. 708 00:52:22,431 --> 00:52:24,433 ഉപശീർഷകം വിവർത്തനംചെയ്തത് പ്രിയ ശങ്കര്‍ 709 00:52:24,517 --> 00:52:26,519 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ