1 00:00:00,084 --> 00:00:01,210 കൗണ്ട്ഡൗണിൽ ഇതുവരെ 2 00:00:01,293 --> 00:00:02,962 ഗവർണ്ണറുടെ സെക്രട്ടറി കൊല്ലപ്പെട്ടു. 3 00:00:03,045 --> 00:00:05,756 ഗവർണ്ണർ ഷെൽബി. നിങ്ങൾ ആ പരിപാടി റദ്ദാക്കണമെന്ന് ഞാൻ ശുപാർശ ചെയ്യുന്നു. 4 00:00:05,840 --> 00:00:08,300 നിങ്ങളെന്തിനാണ് ഗവർണ്ണർക്ക് സുരക്ഷാ ഉപദേശം നൽകുന്നത്? 5 00:00:08,384 --> 00:00:10,302 -ആ തോക്കിൻ്റെ കാര്യമോ? -എ ഐ എ എക്സ് എസ് ആർ. 6 00:00:10,386 --> 00:00:11,846 ലോകത്തിലെ ഏറ്റവും മികച്ച ഒളിവെടിത്തോക്ക്. 7 00:00:11,929 --> 00:00:14,056 മോളി ഏതോ വൻ ലഹരിക്കടത്തുകാരനുമായി കറങ്ങുകയാണ്. 8 00:00:14,140 --> 00:00:15,641 നിങ്ങളുടെ രണ്ടാളുടെയും കാര്യത്തിൽ സന്തോഷമുണ്ട്. 9 00:00:15,725 --> 00:00:17,351 നമ്മൾ എല്ലാം നശിപ്പിച്ചേനേ. 10 00:00:17,435 --> 00:00:19,145 എനിക്ക് തോന്നുന്നു ടോഡ് ഏതോ പോലീസ് വകുപ്പിലാണെന്ന്. 11 00:00:19,228 --> 00:00:21,939 അവൻ ചെയ്യുന്നതെല്ലാം ഒരു പ്രതികരണം പ്രതീക്ഷിച്ചാണ്. 12 00:00:22,022 --> 00:00:22,857 ശുഭദിനം പ്രിയനേ. 13 00:00:22,940 --> 00:00:26,652 നീ ഒരുപാട് പ്രശ്നങ്ങളിലാണ് എന്നറിയാം, ഞാൻ നിന്നെ ഇനി പ്രയാസപ്പെടുത്തില്ല. 14 00:00:28,028 --> 00:00:31,073 ഇതവൻ്റെ കയ്യൊപ്പാണ്. ടോഡ് ഈ സൂചകം പലതവണ ഉപയോഗിച്ചിട്ടുണ്ട്. 15 00:00:31,157 --> 00:00:33,826 ഞാനൊന്ന് വിളിച്ച്, റെയ്സിങ് ബെയ്നിൽ മെത്ത് എത്തിക്കുന്നത് ആരാണെന്ന് നോക്കാം. 16 00:00:33,909 --> 00:00:35,202 രഹസ്യവേഷത്തിൽ അങ്ങോട്ട് പോയാലോ? 17 00:00:35,286 --> 00:00:37,079 അവൻ ബെല്ലിൻ്റെയും ഒലിവേരാസിൻ്റെയും ചിത്രങ്ങളെടുത്തു. 18 00:00:37,163 --> 00:00:40,249 ദൗത്യസംഘത്തിൽ ആരൊക്കെയുണ്ടെന്നും അവൻ്റെ പിന്നാലെ ആരാണെന്നുമറിയാനാണവനിത് ചെയ്തത്. 19 00:00:40,332 --> 00:00:42,168 മരണത്തിനു മാത്രമേ എന്നെ തടയാനാകൂ 20 00:00:47,214 --> 00:00:50,301 ക്രെൻഷോ 21 00:02:50,462 --> 00:02:54,884 കൗണ്ട്ഡൗൺ 22 00:03:09,899 --> 00:03:11,483 എൽ എ പിഡി, തുറക്ക്. 23 00:03:13,569 --> 00:03:15,154 -ഹായ്. -ഹായ്. 24 00:03:16,155 --> 00:03:19,116 -നീ വിളിച്ചത് എനിക്ക് അതിശയമായി. -നീ എടുത്തത് എനിക്കും അതിശയമായി. 25 00:03:19,533 --> 00:03:21,535 നീയെന്നെ നല്ല സമയത്താണ് വിളിച്ചത്. 26 00:03:21,619 --> 00:03:22,453 ഞാൻ… 27 00:03:23,120 --> 00:03:23,996 കുറേ കാര്യങ്ങളുടെ ഇടയിലാണ്. 28 00:03:26,373 --> 00:03:27,458 സീബാസിന് എന്തുപറ്റി? 29 00:03:29,209 --> 00:03:30,628 മമ്മ കരുതി അവനാണതെന്ന്. 30 00:03:31,170 --> 00:03:33,172 -അവനല്ലായിരുന്നോ? -അല്ല. 31 00:03:35,633 --> 00:03:37,343 എന്നെപ്പറ്റി നിൻ്റെ മമ്മ എന്താ കരുതുന്നത്? 32 00:03:38,385 --> 00:03:39,553 നിന്നെ സഹിക്കാൻ വയ്യ. 33 00:03:40,220 --> 00:03:41,055 ശരിയാ. 34 00:04:01,283 --> 00:04:02,952 ഒലിവേരാസ് സമയമുള്ളപ്പോൾ വിളിക്കൂ. 35 00:04:03,035 --> 00:04:04,912 കഴിഞ്ഞ രാത്രിയിലെ റെയ്ഡിൻ്റെ ഒരു കാര്യം ഓർത്തു. 36 00:04:06,121 --> 00:04:07,498 സമയം പോകുന്നു. 37 00:04:20,219 --> 00:04:23,097 സമയമുള്ളപ്പോൾ ഒന്നു വിളിക്കൂ. കഴിഞ്ഞ രാത്രിയിലെ റെയ്ഡിൻ്റെ ഒരു കാര്യം ഓർത്തു. 38 00:04:30,521 --> 00:04:31,438 എന്തു ചെയ്യുവാ? 39 00:04:32,314 --> 00:04:33,148 ശുഭദിനം. 40 00:04:33,691 --> 00:04:36,026 ഓടാൻ പോകുന്നു. അഞ്ചു കിലോമീറ്റർ ഓടാനുള്ള പരിശീലനത്തിലാണ്. 41 00:04:36,652 --> 00:04:38,612 -നിനക്കതിനായി പരിശീലിക്കണോ? -വേണം. 42 00:04:39,238 --> 00:04:41,448 അരക്കെട്ടിനും കാലിനും ഒന്നും പരിക്കുപറ്റരുതല്ലോ. 43 00:04:41,532 --> 00:04:42,700 ഓട്ടം ശരീരത്തിന് വളരെ ആയാസകരമാണ്. 44 00:04:44,243 --> 00:04:46,537 ഞാൻ പ്രോട്ടീൻ ഷേക്ക് ഉണ്ടാക്കിയിട്ടുണ്ട്. നിനക്കുള്ളത് ബ്ലെൻഡറിലുണ്ട്. 45 00:04:46,620 --> 00:04:50,374 പറ്റിയാൽ നമുക്കിന്ന് ഹാംബർഗ്സിൽ അത്താഴം ബുക്ക് ചെയ്യണം. 46 00:04:50,457 --> 00:04:53,168 എനിക്ക് ഒന്നും പ്ലാൻ ചെയ്യാനാവില്ല-- 47 00:04:53,252 --> 00:04:56,380 ഇല്ല, എനിക്കറിയാം, നിനക്ക് വലിയ പ്രശ്നമില്ലാത്ത ദിവസം മതി. 48 00:04:57,339 --> 00:04:58,215 ശരി. 49 00:04:59,675 --> 00:05:00,968 -ബൈ. -കാണാം. 50 00:05:28,495 --> 00:05:30,497 -നീ എവിടെയായിരുന്നു? -അയ്യോ. 51 00:05:30,581 --> 00:05:32,582 -അതേ, അയ്യോ തന്നെ. -താൻ പോകൂ. 52 00:05:33,082 --> 00:05:34,334 നീ അടിച്ചിട്ടുണ്ടോ? 53 00:05:34,418 --> 00:05:37,004 -എൻ്റെ ദൈവമേ, ഇങ്ങനെ ശല്യപ്പെടുത്താതെ. -ഇറങ്ങിപ്പോടോ. 54 00:05:37,671 --> 00:05:40,591 മോളി, ഞാൻ ശല്യപ്പെടുത്തുകയല്ല. നമുക്ക് അത്താഴത്തിനു പോകണമായിരുന്നു. 55 00:05:40,674 --> 00:05:41,592 കഴിഞ്ഞ രാത്രി? 56 00:05:41,675 --> 00:05:43,635 നീ വന്നില്ല, മെസ്സേജയച്ചില്ല. 57 00:05:43,719 --> 00:05:46,305 കർത്താവേ, ഞാൻ നിൻ്റെ കുഞ്ഞല്ല. സഹോദരിയാണ്. 58 00:05:46,638 --> 00:05:49,099 എങ്കിൽ കുഞ്ഞുങ്ങളെപ്പോലെ പെരുമാറുന്നത് നിർത്ത്. 59 00:05:49,183 --> 00:05:50,601 -പോയിത്തുലയ്. -മോളി. 60 00:05:51,935 --> 00:05:52,770 മോളി! 61 00:05:57,191 --> 00:05:59,443 9 മണിക്ക് എല്ലാവരും കോൺഫറൻസ് റൂമിലെത്തണമെന്ന് ബ്ലൈത്ത് പറഞ്ഞു. 62 00:06:00,486 --> 00:06:01,320 ശരി. 63 00:06:44,822 --> 00:06:45,656 -ഹേയ്. -ഹേയ്. 64 00:06:47,407 --> 00:06:48,534 നീ മറുപടി അയച്ചില്ല. 65 00:06:49,368 --> 00:06:50,994 -ഇല്ലേ? -ഇല്ല. 66 00:06:51,078 --> 00:06:52,121 എന്തായിരുന്നു ആവശ്യം? 67 00:06:53,413 --> 00:06:56,166 കേസിനെപ്പറ്റി ചിലതോർത്തു. നിനക്കെന്താന്തായിരുന്നു ഇത്ര തിരക്ക്? 68 00:06:56,250 --> 00:06:59,002 ഓ, ഞാൻ നിന്നെയും നിൻ്റെ ഡോക്ടറെയും ശല്യപ്പെടുത്തേണ്ട എന്നു വച്ചു. 69 00:06:59,086 --> 00:07:01,922 നിങ്ങൾ ചിലപ്പോൾ ഒരു പ്രണയാതുരമായ അത്താഴത്തിനിടയിലാവാം, അതിനിടയിൽ ഞാൻ, 70 00:07:02,005 --> 00:07:05,175 -ചുമ്മാ കട്ടുറുമ്പായി. -അതിന് ഞാനാണല്ലോ മെസേജയച്ചത്. 71 00:07:06,802 --> 00:07:10,013 -എങ്കിൽ ഞാനാവാം അങ്ങനെ അത്താഴം കഴിച്ചത്. -എവിടെയാ, പിങ്ക് ഹോട്ട് ഡോഗ്സിലോ? 72 00:07:10,097 --> 00:07:11,974 പിങ്ക്സിനെ ഒരിക്കലും അപമാനിക്കരുത്. 73 00:07:13,767 --> 00:07:15,102 -മീറ്റിംഗ്. -ശരി. 74 00:07:18,438 --> 00:07:20,149 -നീ ആദ്യം. -വേണ്ട. 75 00:07:20,816 --> 00:07:22,776 -അങ്ങനെ ആലോചിക്കില്ല. -ശരി. നന്ദി. 76 00:07:24,528 --> 00:07:28,490 ബാറിനടുത്തുള്ള റോഡ്സൈഡിലെ ഒരു ചെറിയ കടയിൽ നിന്ന് ഒരു വീഡിയോ കിട്ടിയിട്ടുണ്ട്. 77 00:07:28,574 --> 00:07:31,869 റെയ്സിങ് ബെയ്നിലെ പാർക്കിങ്ങിൽ നിന്ന് പുറത്തേക്കുള്ള വഴി അവരുടെ ക്യാമറയിലുണ്ട്. 78 00:07:31,952 --> 00:07:34,746 എച്ച് ഡി അല്ല, അതുകൊണ്ട് ലൈസൻസ് പ്ലേറ്റുകൾ ശരിക്ക് കാണാനാവില്ല. 79 00:07:34,830 --> 00:07:37,707 പക്ഷേ വാഹനങ്ങൾ ഏത് കമ്പനിയുടെ ഏത് മോഡലാണെന്ന് കാണാനാവും. 80 00:07:37,791 --> 00:07:40,794 നമ്മളൊരു സമഗ്രമായ പട്ടിക തയ്യാറാക്കുകയാണ്, 20 മൈൽ ചുറ്റളവിലുള്ള 81 00:07:40,878 --> 00:07:42,171 എല്ലാ രജിസ്ട്രേഷനുകളും ഒത്തുനോക്കണം. 82 00:07:42,254 --> 00:07:44,923 ഒരുടമയെ കണ്ടെത്തിയാൽ പിന്നെ, തുടർച്ചയായി അഞ്ചെണ്ണം കൂടി കിട്ടും. 83 00:07:45,007 --> 00:07:47,926 ബാറിൽ ആരൊക്കെയുണ്ടായിരുന്നു, അവരെന്താണ് കണ്ടത് എന്നുള്ള ഒരു നല്ല ചിത്രം കിട്ടും. 84 00:07:48,010 --> 00:07:50,137 ഒരുപക്ഷേ നമുക്ക് ഭാഗ്യമുണ്ടെങ്കിൽ ടോഡിൻ്റെ കാറും കിട്ടും. 85 00:07:50,846 --> 00:07:52,723 ലഘുലേഖയുടെ പുതിയ വിവരം വല്ലതും? 86 00:07:53,599 --> 00:07:56,852 ഉണ്ട്. അതിലെ ചില ശൈലികൾ എൽഎയിലെ ഒരു റേഡിയോ പരിപാടിയിലെ 87 00:07:56,935 --> 00:08:01,148 അവതാരകൻ്റെ അതേ വാക്കുകളാണെന്ന് ഞാൻ കണ്ടെത്തി. 88 00:08:02,524 --> 00:08:05,777 നിങ്ങൾ കാണുന്നതും കേൾക്കുന്നതും 89 00:08:05,861 --> 00:08:08,113 ഞാൻ വേൾഡ്സ്പ്ലോയിറ്റേഷൻ എന്നു വിളിക്കുന്ന ഒന്നാണ്. 90 00:08:08,989 --> 00:08:11,742 ഞാൻ പറയുന്നു, "വേണ്ട, ഇന്നു വേണ്ട." 91 00:08:11,825 --> 00:08:15,454 നിങ്ങൾക്കെൻ്റെ അവകാശങ്ങൾ കയ്യടക്കാനാവില്ല, മൂരാച്ചി സർക്കാരേ. 92 00:08:15,537 --> 00:08:17,706 നിങ്ങൾക്കെൻ്റെ അവകാശങ്ങൾ കയ്യടക്കാനാവില്ല, ലാഭക്കൊതിയന്മാരായ, 93 00:08:17,789 --> 00:08:20,626 ചെളിയിൽ പുളയ്ക്കുന്ന മീനുകളേ. 94 00:08:20,709 --> 00:08:23,795 ശരിയാണ്, ഈ വാക്കുകൾ മറ്റൊരു പരിപാടിയിലും കേൾക്കാനാവില്ല. 95 00:08:23,879 --> 00:08:25,255 അവൻ ഇതെല്ലാം ഉണ്ടാക്കി പറയുന്നതാണ്. 96 00:08:25,339 --> 00:08:26,840 അത് പമ്പര വിഡ്ഢിത്തമാണ്. 97 00:08:26,924 --> 00:08:30,469 -എന്താണീ ചെളിയിൽ പുളയ്ക്കുന്ന മീൻ? -എൻ്റെ അവസാനത്തെ കാമുകിയെ വിളിച്ചതാണ്. 98 00:08:31,511 --> 00:08:35,140 ഈ ശബ്ദശകലങ്ങൾ റാൻഡി മാൻകിൻ്റെ സത്യത്തിലൂടെ അധികാരം എന്ന പരിപാടിയിലേതാണ്, 99 00:08:35,224 --> 00:08:36,600 എ എം 1103ൽ. 100 00:08:37,017 --> 00:08:40,479 ദിവസത്തിൽ രണ്ടുതവണ, ഈ ചാനലിൽ മാത്രമേയുള്ളൂ, ഓൺലൈനിൽ കാണാനാവില്ല. 101 00:08:40,562 --> 00:08:42,438 അപ്പോ അത് തെക്കൻ കാലിഫോർണിയയിൽ മാത്രമേ കേൾക്കാനാകൂ. 102 00:08:42,522 --> 00:08:43,398 ഗംഭീരമായി. 103 00:08:44,441 --> 00:08:47,110 മീച്ചം, ഒലിവേരാസ്, നിങ്ങൾ പോയി റാൻഡി മാൻകിനെ കാണണം, 104 00:08:47,194 --> 00:08:51,031 അയാളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്ന ഭ്രാന്തൻ ആരാധകരുണ്ടോ എന്നറിയണം. 105 00:08:51,114 --> 00:08:52,074 -ശരി. -ചെയ്യാം. 106 00:08:57,913 --> 00:09:00,958 വടക്കൻ ഹോളിവുഡ് 107 00:09:16,807 --> 00:09:18,392 ഡോക്ടറുമായുള്ള കാര്യങ്ങൾ എങ്ങിനെ പോകുന്നു? 108 00:09:19,434 --> 00:09:23,105 നന്നായി പോകുന്നു. അവനെന്നെ വൈൻ കണ്ട്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നു, 109 00:09:23,188 --> 00:09:25,315 പക്ഷേ ഈ ജോലി കാരണം ഒന്നും നടക്കുന്നില്ല, അറിയാമല്ലോ? 110 00:09:25,399 --> 00:09:26,233 തീർച്ചയായും. 111 00:09:27,192 --> 00:09:29,945 എല്ലാ അഞ്ചുമിനിറ്റിലും കാര്യങ്ങൾ മാറി മറിയുന്ന എൻ്റെ ജീവിതത്തിൽ 112 00:09:30,028 --> 00:09:34,741 വിശ്വസനീയവും ആശ്രയിക്കാവുന്നതുമായ ഒരു താങ്ങ് ലഭിക്കുന്നത് നല്ലതാണ്. 113 00:09:34,825 --> 00:09:37,869 എനിക്കറിയാവുന്ന ഓരോ പെണ്ണും ഏറ്റവും ബോറനായ ഒരു ചെക്കനെ നോക്കിനടക്കുകയാണ്. 114 00:09:37,953 --> 00:09:40,038 നിങ്ങൾ വരുമെന്ന് ലിൻഡ പറഞ്ഞിരുന്നു. 115 00:09:40,122 --> 00:09:42,915 ഞാനാണ് റാൻഡി മാൻകിൻ. നിങ്ങൾ ഫെഡറൽ ഓഫീസർമാരാണല്ലേ. 116 00:09:43,000 --> 00:09:44,501 ഞങ്ങൾ ഒരു ഫെഡറൽ ദൗത്യസേനയിലാണ്. 117 00:09:44,584 --> 00:09:47,754 ഞാൻ ഡിറ്റക്ടീവ് മാർക്ക് മീച്ചം, ഇത് ഏജൻ്റ് ആംബർ ഒലിവേരാസ്. 118 00:09:48,213 --> 00:09:50,465 ഞാൻ നിങ്ങളുടെ സേവനത്തിനു നന്ദി പറയുന്നു. എന്തു സഹായമാണ് വേണ്ടത്? 119 00:09:51,300 --> 00:09:52,301 ചുമ്മാ അങ്ങ് ചോദിക്കുവാണോ? 120 00:09:52,384 --> 00:09:53,218 തീർച്ചയായും. 121 00:09:53,760 --> 00:09:57,556 നിങ്ങളല്ലേ സത്യത്തിലൂടെ അധികാരം പരിപാടിയുടെ അവതാരകൻ റാൻഡി മാൻകിൻ? 122 00:09:58,056 --> 00:09:59,182 ആര്, ഇയാളോ? 123 00:10:00,267 --> 00:10:03,603 ക്യാമറകൾ ഓഫാക്കിക്കഴിഞ്ഞാൽ ഗുസ്തിക്കാർ പരസ്പരം വെറുക്കുമെന്ന് കരുതുന്നോ? 124 00:10:03,687 --> 00:10:05,856 ആഗോള മാന്ദ്യം എൻ്റെ റേറ്റിങ്ങുകൾ പമ്പകടത്തും വരെ 125 00:10:05,939 --> 00:10:09,735 സാമ്പത്തിക ഉപദേശം നൽകിയിരുന്ന ആളാണ് ഞാൻ. 126 00:10:09,818 --> 00:10:14,031 അറിയാമോ? സ്വന്തം വീട് ജപ്തിയാകുന്ന ഒരാളും ഒരു ഡിജെയുടെ സാമ്പത്തികോപദേശം കേൾക്കില്ല. 127 00:10:14,740 --> 00:10:18,368 എന്നാൽ വാൾ സ്ട്രീറ്റും വാഷിംഗ്ടണും തമ്മിലുള്ള അവിഹിതത്തെപ്പറ്റി 128 00:10:18,452 --> 00:10:21,872 ഞാൻ നടത്തിയ ഒരേയൊരു പരാമർശം ഓർവെലിൻ്റേതിനു സമാനമായതും, 129 00:10:21,955 --> 00:10:25,334 പെട്ടെന്ന് എൻ്റെ റേറ്റിങ്ങുകൾ തിരിച്ചുകയറി, 130 00:10:25,417 --> 00:10:28,253 ഇവിടുത്തെ മേലാളന്മാർ പറഞ്ഞു, "അങ്ങനെത്തന്നെ പോട്ടെ." 131 00:10:28,795 --> 00:10:30,589 ശരി, അപ്പോ താനൊരു തട്ടിപ്പുകാരനാണ്. 132 00:10:30,672 --> 00:10:32,507 "പ്രൊഫഷണൽ കലാകാരൻ" എന്നു വിളിക്കുന്നതാണിഷ്ടം. 133 00:10:32,591 --> 00:10:35,093 -ശരി. -നോക്ക്, ഇതിൽ തമാശയും കളികളുമേയുള്ളൂ. 134 00:10:35,177 --> 00:10:37,179 ഞാൻ കാലിഫോർണിയ യൂണിയിൽ അഭിനയം പഠിച്ചയാളാണ്. 135 00:10:37,763 --> 00:10:41,058 നാളെ ഞാൻ ചിലപ്പോ സാങ്കേതികത, കോളേജ് ഫുട്ബോൾ, റസ്റ്ററൻ്റുകൾ എന്നിവയെപ്പറ്റി 136 00:10:41,141 --> 00:10:45,228 സംസാരിക്കും, പക്ഷേ ഇപ്പോൾ ദേഷ്യമാണ് കാശുതരുന്നത്. 137 00:10:45,812 --> 00:10:48,106 ദേഷ്യത്തെപ്പറ്റി പറഞ്ഞപ്പോഴാ, നിങ്ങൾക്ക് ഭ്രാന്തന്മാരായ ആരാധകരുണ്ടോ, 138 00:10:48,190 --> 00:10:50,233 -തമാശകൾ ഇഷ്ടപ്പെടാത്തവർ? -ഉണ്ടല്ലോ. 139 00:10:50,317 --> 00:10:52,778 പ്രശ്നക്കാരെ നമ്മൾ എന്തായാലും 140 00:10:52,861 --> 00:10:54,237 ശ്രദ്ധിക്കുമല്ലോ. 141 00:10:55,280 --> 00:10:57,824 ഗില്ലി, ഇവരോട് ഭയപ്പെടുത്തുന്ന ആരാധകരെപ്പറ്റി പറയൂ. 142 00:10:58,241 --> 00:11:00,702 ഞങ്ങൾക്ക് പഴയതുപോലെ ആരാധകരുടെ എഴുത്തുകൾ കിട്ടുന്നത് കുറവാണ്, 143 00:11:00,786 --> 00:11:02,996 എന്നാൽ മെസ്സേജ് ബോർഡുകൾ കൊലക്കളമാണ്. 144 00:11:03,080 --> 00:11:04,581 ധീരരായ ഇൻ്റർനെറ്റ് പടയാളികൾ. 145 00:11:04,664 --> 00:11:07,751 ഞങ്ങൾ പ്രശ്നക്കാരെ നിരീക്ഷിക്കാൻ ഒരു സുരക്ഷാ സേവന ഏജൻസിയെ ഉപയോഗിക്കുന്നു. 146 00:11:07,834 --> 00:11:10,629 ആരെങ്കിലും അപ്രതീക്ഷിതമായി കയറിവരുമോ എന്നറിയാൻ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. 147 00:11:10,712 --> 00:11:12,547 അവരുടെ ചിത്രങ്ങൾ ഡസ്കിൽ സൂക്ഷിച്ചിട്ടുണ്ട്. 148 00:11:12,631 --> 00:11:13,673 കുറച്ച് മുഴുവട്ടന്മാരുണ്ട്. 149 00:11:14,466 --> 00:11:16,426 -ഞങ്ങൾക്ക് ആ പട്ടിക ഒന്നു കാണണം. -തീർച്ചയായും. 150 00:11:16,510 --> 00:11:17,344 കൊള്ളാം. 151 00:11:18,220 --> 00:11:19,513 ആശങ്കപ്പെടേണ്ടതുണ്ടോ? 152 00:11:20,430 --> 00:11:23,475 ഇല്ല. എല്ലാം ഒരു തമാശയല്ലേ? 153 00:11:31,441 --> 00:11:33,735 റാൻഡി മാൻകിൻ ഫാനുകൾ സ്വയം പവർഹെഡ്സ് എന്നാണ് വിളിക്കുന്നത്, 154 00:11:33,819 --> 00:11:36,488 ആ അക്കൗണ്ടുകൾ ഞങ്ങൾ പരിശോധിച്ചു, 155 00:11:36,571 --> 00:11:38,615 പക്ഷേ അതിലൊന്നും ടോഡിനെ കണ്ടെത്താനായില്ല. 156 00:11:38,698 --> 00:11:41,034 ഇതിൽ കുറേ പ്രായമായ സ്ത്രീകളുണ്ട്. 157 00:11:41,118 --> 00:11:45,956 അതിൽ 92 വയസായ മരിയൻ കോലെറ്റ പെട്രോളടിക്കാൻ വരുന്നവരെ വെടിവെക്കുമെന്നു തോന്നുന്നില്ല. 158 00:11:46,039 --> 00:11:48,792 -ഈ വട്ടന്മാരിൽ പോലീസുകാർ ആരെങ്കിലുമുണ്ടോ? -ഇല്ല. 159 00:11:48,875 --> 00:11:52,754 നാഷനൽ ഗാർഡിൽ നിന്ന് ഒരാളുണ്ടായിരുന്നു, കഴിഞ്ഞ കൊല്ലം കുടൽ ക്യാൻസർ മൂലം മരിച്ചു. 160 00:11:52,838 --> 00:11:55,006 കുഴപ്പമുണ്ടെന്നു കരുതുന്നതൊന്നും നമ്മുടെ ആളല്ല, അല്ലേ? 161 00:11:55,090 --> 00:11:57,717 കടുത്ത ആരാധകരിൽ നിന്നുള്ള കുറേ ബഹളങ്ങൾ മാത്രം, തീർച്ച. 162 00:11:57,801 --> 00:12:00,137 പക്ഷേ ടോഡിൻ്റെ നിലവാരത്തിലേക്ക് ഉയരുന്ന ഒന്നുമില്ല. 163 00:12:00,220 --> 00:12:02,055 ഈ പേരുകൾ എവിടെനിന്നാണ് കിട്ടിയത്? 164 00:12:02,139 --> 00:12:05,183 ഭീഷണികൾ നിരീക്ഷിക്കുന്ന ഒരു കമ്പനിയെ റേഡിയോ സ്റ്റേഷൻ വാടകയ്ക്കെടുത്തു. 165 00:12:05,267 --> 00:12:07,060 വേൾഡ്ഷീൽഡെന്നോ മറ്റൊ ഒന്ന്. 166 00:12:07,144 --> 00:12:09,438 വേൾഡ്ഷീൽഡിനോട് അവരുടെ പ്രവർത്തനപരിധി വികസിപ്പിക്കാൻ പറയൂ. 167 00:12:09,521 --> 00:12:12,274 റേഡിയോ പരിപാടിയിലും ലഘുലേഖയിലും ലഭിച്ച 168 00:12:12,357 --> 00:12:15,152 കൃത്യമായ ചില സൂചകങ്ങൾ തിരയുകയാണ് നമ്മളെന്ന് അവരോട് പറയണം. 169 00:12:15,235 --> 00:12:18,947 ഒരുപക്ഷേ ആരെങ്കിലും വെറുതേ ഒറ്റത്തവണ എന്തെങ്കിലും പോസ്റ്റ് ചെയ്തു കാണും. 170 00:12:19,030 --> 00:12:21,408 ഒറ്റത്തവണയായതിനാൽ, അവരത് ശ്രദ്ധിച്ചുകാണില്ല, 171 00:12:21,491 --> 00:12:23,577 -പക്ഷേ നമുക്കതുകൊണ്ട് കാര്യമുണ്ടാവും. -ചെയ്യാം. 172 00:12:29,082 --> 00:12:31,543 പ്രസിഡൻ്റ് ധനശേഖരണത്തിനായി ആറുദിവസത്തിനകം ഇവിടെയെത്തും. 173 00:12:31,626 --> 00:12:34,588 ശരി. പരിപാടിയിൽ എന്തെങ്കിലും മാറ്റമുള്ളതായി എന്നെ അറിയിച്ചിട്ടില്ല. 174 00:12:34,671 --> 00:12:36,465 കാരണം ആദ്യം വിവരം കിട്ടുന്നവരുടെ കൂട്ടത്തിൽ ഞാനില്ല. 175 00:12:36,548 --> 00:12:38,425 എനിക്ക് പരിപാടി നടക്കുന്ന സ്ഥലത്തെപ്പറ്റി വിവരം വേണം. 176 00:12:38,508 --> 00:12:41,178 ശരി. അവരത് തീർച്ചയായും ചെയ്യണം, ഞാൻ-- 177 00:12:41,261 --> 00:12:42,262 -ഫിറ്റ്സ്. -പറയൂ. 178 00:12:42,345 --> 00:12:44,556 അത് ചെയ്തുതരാൻ നിൻ്റെ ബോസിനോട് പറയൂ. 179 00:12:46,808 --> 00:12:47,767 ഉവ്വ്. ചെയ്യാം. 180 00:12:47,851 --> 00:12:52,939 ഞാൻ ഉടൻ ചെയ്യാൻ പോകുന്ന കാര്യങ്ങളിൽ അതുണ്ട്. ഓക്കേ. 181 00:12:53,023 --> 00:12:55,150 ഞാൻ സീക്രട്ട് സർവീസിലെ ബ്രയാൻ ഹ്യൂമുമായി സംസാരിച്ച്, 182 00:12:55,233 --> 00:12:57,235 കാര്യങ്ങൾ തീർപ്പാക്കിയിട്ടുണ്ട്. 183 00:12:57,319 --> 00:13:00,197 -ഗവർണ്ണർക്ക് നിങ്ങളെ ഇഷ്ടമായത് കാര്യമായി. -ഞാനെൻ്റെ ജോലി ചെയ്യുന്നെന്നേയുള്ളൂ. 184 00:13:00,280 --> 00:13:04,493 അക്രമി നിങ്ങളുടെ ദൗത്യസംഘത്തെ ഈ ബൈക്കർ ബാറിൽ കൊണ്ടുവന്നെന്നോ? അതിൻ്റെ പേരെന്താ? 185 00:13:04,576 --> 00:13:05,452 റെയ്സിങ് ബെയ്ൻ. 186 00:13:06,203 --> 00:13:08,788 -എന്തിന്? അവരുടെ ചിത്രങ്ങൾ എടുക്കാനോ? -അതേ. 187 00:13:08,872 --> 00:13:10,165 അവൻ ഒറ്റയ്ക്കായിരുന്നോ? 188 00:13:10,248 --> 00:13:13,043 അവൻ ഒറ്റയ്ക്കായിരുന്നോ ഏതെങ്കിലും സംഘത്തിൻ്റെ ഭാഗമായിരുന്നോ എന്നറിയില്ല. 189 00:13:13,126 --> 00:13:16,546 അയാൾ ഒരിക്കൽ പോലീസ് വകുപ്പിലുണ്ടായിരുന്നോ എന്നും ഞങ്ങൾ സംശയിക്കുന്നു. 190 00:13:18,173 --> 00:13:20,050 നിങ്ങളുടെ ആളുകൾ അപകടത്തിലാണോ? 191 00:13:25,055 --> 00:13:27,849 -ഇത് നോക്കിയതിന് നന്ദി. -ശരി. പ്രശ്നമില്ല. 192 00:13:37,526 --> 00:13:38,401 ഹേയ് ബെൽ. 193 00:13:39,986 --> 00:13:43,573 -ഇവനെയാണോ നീ എൻ്റെ സഹോദരിക്കൊപ്പം കണ്ടത്? -അതേ. അവൻ തന്നെ. 194 00:13:44,115 --> 00:13:47,035 ലഹരി കൈവശം വയ്ക്കൽ. ലഹരി വിതരണം. കൊള്ള. അക്രമം. 195 00:13:47,118 --> 00:13:49,329 -ഇവനെന്താ ജയിലിൽ പോകാത്തത്? -ഞാനും അതാണ് ചോദിക്കുന്നത്. 196 00:13:51,414 --> 00:13:52,249 ഹേയ്. 197 00:13:54,376 --> 00:13:55,585 ശരി. കൊള്ളാം. 198 00:13:55,669 --> 00:13:56,878 ഞാൻ താഴെവരാം. 199 00:13:57,712 --> 00:13:59,923 ഹേയ്, അത് എറ്റിഎഫിലെ എൻ്റെ ചില സുഹൃത്തുക്കളായിരുന്നു. 200 00:14:00,006 --> 00:14:02,842 ഞാൻ എഐ എഎക്സ്എസ്ആർ ഒളിവെടിത്തോക്കിനെപ്പറ്റി അന്വേഷിച്ചു. 201 00:14:02,926 --> 00:14:04,135 അവരിപ്പോൾ ഇങ്ങോട്ടു വരുന്നു. 202 00:14:07,514 --> 00:14:08,515 ഹോപ്പർ. ടനാക്ക. 203 00:14:09,599 --> 00:14:10,433 അതാ അവൻ. 204 00:14:10,517 --> 00:14:13,270 -ഹേയ്. -നീയൊരു സാർജൻ്റായെന്നു കേട്ടല്ലോ? 205 00:14:13,353 --> 00:14:15,021 അത് കടലാസിലെ വല്ല പിഴവുമാകും. 206 00:14:15,105 --> 00:14:17,399 മീച്ചം, ഒലിവേരാസ്, ദൗത്യസംഘത്തിലെ അംഗങ്ങൾ. 207 00:14:17,482 --> 00:14:18,858 ഹായ്, എന്തുണ്ട്? 208 00:14:18,942 --> 00:14:21,653 നോക്ക്, നീ എഐ എഎക്സ്എസ്ആറിനെപ്പറ്റി ചോദിച്ചിരുന്നില്ലേ? 209 00:14:21,736 --> 00:14:25,407 -ഉവ്വ്. -ഞങ്ങളൊരു റെയ്ഡ് നടത്തിയിരുന്നു, എപ്പോ? 210 00:14:25,490 --> 00:14:28,785 ആറേഴുമാസം മുമ്പ്, സാൻഡിയാഗോ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്നൊരു ആയുധക്കച്ചവടക്കാരനെ. 211 00:14:28,868 --> 00:14:31,788 വലിയ റെയ്ഡ് ആയിരുന്നു, പക്ഷേ ഞങ്ങളും 212 00:14:31,871 --> 00:14:34,915 എഫ് ബി ഐയും സാൻ ഡിയാഗോ പിഡിയും അതിലുണ്ടായിരുന്നു. 213 00:14:35,000 --> 00:14:39,087 അത് കൃത്യമായ ഒരു ദൗത്യസംഘമല്ലായിരുന്നു, എന്നാൽ ഒരുപാട് വകുപ്പുകൾ ഉൾപ്പെട്ടിരുന്നു. 214 00:14:39,170 --> 00:14:41,464 -ശരി. -പക്ഷേ, റെയ്ഡ് പൊളിഞ്ഞു, 215 00:14:41,548 --> 00:14:43,925 പക്ഷേ ഞങ്ങൾക്ക് ഒന്നുരണ്ട് പെട്ടി ആയുധങ്ങൾ കിട്ടി, 216 00:14:44,009 --> 00:14:46,886 -തെക്കേ അമേരിക്കയിലേക്ക് കടത്താനുള്ളവ. -ഞാനൂഹിക്കട്ടെ, ഒളിവെടിത്തോക്കുകൾ. 217 00:14:46,970 --> 00:14:48,888 അതേ. ആ നീളമുള്ള ബ്രിട്ടീഷ് തോക്കുകൾ ഞങ്ങളെ അത്ഭുതപ്പെടുത്തി. 218 00:14:48,972 --> 00:14:52,475 -അമേരിക്കയിൽ അത്തരം മോഡലുകൾ കുറവാണ്. -റെയ്ഡിനുശേഷം ആ തോക്കുകൾ എവിടെപ്പോയി? 219 00:14:52,559 --> 00:14:56,688 എല്ലാം ബ്യൂറോയ്ക്ക് നൽകി. ആയുധക്കച്ചവടക്കാരൻ കടന്നുകളഞ്ഞു, 220 00:14:56,771 --> 00:14:58,189 പേര് റാഗ്നാർ എഗെൻ. 221 00:14:58,273 --> 00:14:59,357 അതെന്താ? സ്വീഡിഷ് ആണോ? 222 00:14:59,441 --> 00:15:00,400 നോർവീജിയൻ. 223 00:15:00,483 --> 00:15:02,777 ഞങ്ങളുടെ അറിവിൽ അവൻ ഓസ്ലോയിലെത്തിയിരുന്നു. 224 00:15:02,861 --> 00:15:06,031 എഫ്ബിഐ ഇപ്പോഴും അവനെ തിരയുന്നു. ഞങ്ങൾ മറ്റു കുറ്റകൃത്യങ്ങൾക്കു പിന്നാലെപോയി. 225 00:15:06,114 --> 00:15:07,907 ഈ കേസിലുണ്ടായിരുന്ന ബ്യൂറോ ഏജൻ്റുമാർ ആരൊക്കെയാണ്? 226 00:15:07,991 --> 00:15:08,825 നാശം. 227 00:15:10,035 --> 00:15:11,453 എനിക്കോർമ്മയില്ല. നീ ഓർക്കുന്നോ? 228 00:15:11,536 --> 00:15:13,997 കുറേപ്പേരുണ്ടായിരുന്നു. കേസ് ഫയൽ നോക്കിയാൽ പറയാം. 229 00:15:14,080 --> 00:15:15,206 ഞങ്ങൾ സ്വതന്ത്രമായിട്ടായിരുന്നു. 230 00:15:15,290 --> 00:15:17,292 ശരി, കഴിയുമെങ്കിൽ നിങ്ങൾ എൻ്റെ പേര് അവരോട് പറയൂ, 231 00:15:17,375 --> 00:15:21,546 കച്ചവടക്കാരന് തോക്കുകൾ കിട്ടിയതെങ്ങനെ എന്നറിയണം, പുതിയ തെളിവുകളുണ്ടോ എന്നും. 232 00:15:21,630 --> 00:15:24,424 തീർച്ചയായും. ഞാൻ ഓഫീസിൽ ചെന്നാലുടൻ ഫിനാവുവിന് അയയ്ക്കാം. 233 00:15:24,507 --> 00:15:25,342 ശരി. 234 00:15:25,425 --> 00:15:26,593 -നന്ദി. -സന്തോഷം. 235 00:15:26,676 --> 00:15:27,844 -നന്ദി. -നന്ദി. 236 00:15:27,927 --> 00:15:28,762 നന്ദി. 237 00:15:31,765 --> 00:15:33,141 ഹൂലിയോ ഒരു ബോറനല്ല. 238 00:15:34,809 --> 00:15:36,186 ശരിയാ, അല്ല, സോറി. 239 00:15:36,269 --> 00:15:37,228 അവൻ… 240 00:15:39,397 --> 00:15:41,191 അവൻ ഉറച്ചുനിൽക്കുന്നവനാണ്. 241 00:15:41,274 --> 00:15:43,068 -സ്ഥിരതയുള്ളവൻ. -കൃത്യം. 242 00:15:43,151 --> 00:15:44,194 അത് നല്ലതാണ്. 243 00:15:45,528 --> 00:15:46,738 നിന്നെക്കൊണ്ട് ഞാൻ വലഞ്ഞു. 244 00:15:46,821 --> 00:15:48,573 -ഞാനത് സമ്മതിക്കുന്നു. -എനിക്ക് മനസ്സിലാകുന്നുണ്ട്. 245 00:15:52,327 --> 00:15:54,579 ഈ ജോലിയിൽ 20 കൊല്ലമായുള്ള അനുഭവവും ആഴ്ചയിൽ രണ്ടുതവണ 246 00:15:54,663 --> 00:15:56,456 വെടിയേൽക്കാനുള്ള അവസരവും കൊണ്ട് പഠിച്ചത്. 247 00:15:56,539 --> 00:15:59,501 -എനിക്കിത് കേൾക്കാതെ വയ്യ. -വ്യത്യസ്തധ്രുവങ്ങൾ ആകർഷിക്കുകയില്ല. 248 00:16:01,127 --> 00:16:04,547 നമ്മുടെ ലോകത്തുനിന്നും ആരെങ്കിലും സാധാരണ ലോകത്തെ ഒരാളെ കണ്ടെത്താൻ ശ്രമിച്ചാൽ, 249 00:16:04,631 --> 00:16:05,507 അതൊരു ദുരന്തമായിരിക്കും. 250 00:16:06,007 --> 00:16:08,593 കാരണം, ഇതിൻ്റെ ഉള്ളിലെന്താണെന്ന് അവർക്ക് ഒരിക്കലും മനസ്സിലാകില്ല. 251 00:16:08,677 --> 00:16:09,678 മനസ്സിലാക്കാനും പോകുന്നില്ല. 252 00:16:10,303 --> 00:16:13,014 ഇനി വേണമെങ്കിൽ നിൻ്റെ ജോലിയെപ്പറ്റി അവരോട് പറയാം, വിശദീകരിക്കാം, 253 00:16:13,098 --> 00:16:15,392 അവർ മനസ്സിലാക്കുന്നതായി നടിക്കും, പക്ഷേ മനസ്സിലാവില്ല. 254 00:16:16,976 --> 00:16:20,188 നമുക്കവരോട് എല്ലാം പറയാനും പറ്റില്ല, കാരണം, തുറന്നുപറഞ്ഞാൽ, 255 00:16:20,271 --> 00:16:21,773 അതവരെ ഞെട്ടിക്കും. 256 00:16:21,856 --> 00:16:25,276 അതുകൊണ്ട് നമ്മളത് സൂക്ഷിക്കുന്നു, ഉള്ളിലൊതുക്കുന്നു. 257 00:16:25,360 --> 00:16:28,697 നമ്മൾ സാധാരണക്കാരാണെന്ന പോലെ ചിരിക്കുകയും തലയാട്ടുകയും ചെയ്യുന്നു. 258 00:16:29,614 --> 00:16:31,366 അത് സംഭവിക്കുന്ന നിമിഷം, 259 00:16:31,449 --> 00:16:33,159 അത് അവസാനത്തിൻ്റെ ആരംഭമാണ്. 260 00:16:34,536 --> 00:16:37,622 അപ്പോ, ഒരു ലക്ഷ്മണ രേഖ വരയ്ക്കുന്നത് നല്ലതാണ്, 261 00:16:37,706 --> 00:16:39,290 കാരണം, ഇത് ഓർത്തുവച്ചോ സഹോദരീ, 262 00:16:39,374 --> 00:16:42,585 നിൻ്റെ കൂടെ ജീവിക്കാൻ അവന് സാധിക്കില്ല എന്നവനറിയുമ്പോൾ… 263 00:16:45,422 --> 00:16:46,339 പിന്നെ ദുരന്തമാണ്. 264 00:16:55,306 --> 00:16:56,391 -അപ്പോ എന്തുവേണമെന്നാണ്? -യേശുവേ. 265 00:16:56,474 --> 00:16:58,184 ഹൂലിയോയുമായി പിരിഞ്ഞ് നിൻ്റെ കൂടെ വരാനോ? 266 00:16:59,144 --> 00:17:02,021 -അതായത്-- -നീയെനിക്കായി കാത്തിരിക്കുകയായിരുന്നല്ലോ? 267 00:17:02,105 --> 00:17:04,441 നീ ഏകനായി എൻ്റടുത്തുനിന്ന് അകന്നു മാറി. 268 00:17:06,401 --> 00:17:07,569 ആയിരിക്കാം. 269 00:17:08,278 --> 00:17:09,820 നിന്നെക്കൊണ്ട് തോറ്റു. 270 00:17:09,904 --> 00:17:12,156 നീയെന്നെ വലിയൊരു വിഷമത്തിൽ സഹായിച്ചു, 271 00:17:12,240 --> 00:17:13,616 അതെനിക്ക് വലുതാണ്. 272 00:17:15,702 --> 00:17:18,872 ഇതെന്തായാലും, ഇതിനായി അധികപ്രയത്നം ആവശ്യമില്ല. 273 00:17:20,582 --> 00:17:25,252 ഒരാളെക്കൊണ്ട് സത്യം പറയിക്കുമ്പോഴും മലകളിലൂടെ ഭ്രാന്തമായി കാറോടിക്കുമ്പോഴും 274 00:17:25,336 --> 00:17:29,257 നമ്മുടെ നഗരം തകർക്കാൻ ശ്രമിക്കുന്ന ഒരാളെ പിന്തുടരുമ്പോഴും… 275 00:17:31,259 --> 00:17:33,386 വെറുതേ അഭിനയിക്കാൻ സാധിക്കാത്ത ഒരിന്ദ്രജാലമാണിത്. 276 00:17:34,804 --> 00:17:35,805 നിനക്കതറിയാം, 277 00:17:38,057 --> 00:17:39,058 എനിക്കും അതറിയാം. 278 00:17:47,484 --> 00:17:48,693 എൻ്റെ ദൈവമേ. 279 00:17:49,652 --> 00:17:51,362 -നീയെൻ്റെ മനസ്സ് ഇപ്പോൾ തിരിച്ചേനേ. -അത് നല്ലതല്ലേ? 280 00:17:51,446 --> 00:17:55,325 -നീയൊരു തെണ്ടിയാണ്. -അതേ, എൻ്റെ കാപ്പിയിൽ പഞ്ചസാരയിടാൻ മറന്നു. 281 00:18:06,211 --> 00:18:09,464 ആർക്കേഡിയ 282 00:18:34,906 --> 00:18:37,033 പാർക്കിങ് കുറച്ചു സമയത്തേക്ക് തുറക്കില്ല. 283 00:18:37,116 --> 00:18:38,326 വൈകിട്ട് ഏഴുമണിക്കേ തുറക്കൂ. 284 00:18:39,953 --> 00:18:40,954 ആ ഗേറ്റ് തുറക്കൂ. 285 00:18:42,205 --> 00:18:43,581 ക്ഷമിക്കണം. തീർച്ചയായും. 286 00:18:45,208 --> 00:18:46,209 പൊക്കോളൂ. 287 00:19:35,884 --> 00:19:37,969 -ഹൂലിയോ. -ഹേയ്, കേൾക്കൂ… 288 00:19:38,511 --> 00:19:40,763 നമുക്ക് ഹാംബർഗ്സിൽ പോകണമെന്നില്ല. 289 00:19:40,847 --> 00:19:42,348 അല്ല, എനിക്ക് പോകണം. 290 00:19:42,891 --> 00:19:44,309 -ഞാനതല്ല-- -എനിക്ക് മനസ്സിലാകും. 291 00:19:44,392 --> 00:19:45,226 ശരിക്ക് മനസ്സിലാകും. 292 00:19:46,102 --> 00:19:49,856 നീയെൻ്റെ ജീവിതത്തിലുള്ളത് എനിക്ക് സന്തോഷമാണ്, എനിക്കത് എല്ലാവരോടും പറയണം. 293 00:19:51,816 --> 00:19:52,817 അത്… 294 00:19:55,945 --> 00:19:56,946 എനിക്ക് മനസ്സിലായി. 295 00:19:57,906 --> 00:20:00,450 ക്ഷമിക്കണം, എനിക്ക് ഉടൻ പോകണം. 296 00:20:01,701 --> 00:20:03,828 തീർച്ചയായും. പറ്റുമ്പോൾ വിളിക്കൂ. 297 00:20:14,255 --> 00:20:15,214 ഒലിവേരാസ്? 298 00:20:15,798 --> 00:20:18,301 -എന്താ? -എനിക്കൊരു സഹായം ചെയ്യാമോ? 299 00:20:18,384 --> 00:20:19,218 തീർച്ചയായും. 300 00:20:19,302 --> 00:20:21,763 ഇയാളെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും കണ്ടുപിടിച്ചു തരാമോ? 301 00:20:23,681 --> 00:20:25,016 നീയിവനെ എൽഎപിഡി രേഖകളിൽ നോക്കിയോ? 302 00:20:25,516 --> 00:20:28,686 ഉവ്വ്. ഇവൻ ലഹരി കൈവശം വച്ചതിനും വിതരണം ചെയ്തതിനും അറസ്റ്റിലായിട്ടുണ്ട്, 303 00:20:28,770 --> 00:20:30,271 അവൻ ഒന്നുകിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു, 304 00:20:30,355 --> 00:20:32,315 അല്ലെങ്കിൽ പരോളിൽ ഇറങ്ങി, കാരണം ഇവനിപ്പോൾ പുറത്തുണ്ട്. 305 00:20:33,191 --> 00:20:34,317 കേസുമായി ബന്ധപ്പെട്ടതാണോ? 306 00:20:35,777 --> 00:20:37,028 അല്ല, എൻ്റെ സഹോദരിയുടെ പിന്നാലെയാണ്. 307 00:20:39,489 --> 00:20:40,323 ഇനി ഒന്നും പറയേണ്ട. 308 00:20:42,367 --> 00:20:45,119 കോടതി റിപ്പോർട്ടിൽ അല്ലാതെ ഡി ഇ എ എന്താണ് പറയുന്നതെന്ന് എനിക്കറിയണം. 309 00:20:45,912 --> 00:20:46,788 നമ്മൾ സംസാരിച്ചിട്ടേയില്ല. 310 00:20:47,914 --> 00:20:48,748 നന്ദി. 311 00:20:49,374 --> 00:20:51,250 ഫിറ്റ്സ്, വരൂ. 312 00:20:56,631 --> 00:20:59,842 ബെവർലി ഹിൽസ് 313 00:21:24,909 --> 00:21:26,494 -നേഥൻ. -ഗവർണ്ണർ. 314 00:21:28,079 --> 00:21:29,497 ഇതാണ് സ്ഥലം എന്ന് കരുതുന്നു. 315 00:21:29,914 --> 00:21:31,791 ഒരാൾക്ക് അൻപതിനായിരം. 316 00:21:31,874 --> 00:21:33,209 എത്രപേരെയാണ് പ്രതീക്ഷിക്കുന്നത്? 317 00:21:33,292 --> 00:21:34,669 ഞങ്ങളത് 200ൽ നിർത്തുകയാണ്. 318 00:21:34,752 --> 00:21:36,629 അന്വേഷണം എവിടെവരെയായി? 319 00:21:36,713 --> 00:21:39,799 അക്രമി പോലീസുകാരനാകാൻ സാദ്ധ്യതയുണ്ടെന്നാണ് ഞങ്ങളുടെ ഊഹം. 320 00:21:39,882 --> 00:21:43,428 -നാശം പിടിക്കാൻ. എന്നുവച്ചാൽ എന്താ? -ഇപ്പോഴും വിവരം ശേഖരിച്ചുകൊണ്ടിരിക്കുന്നു. 321 00:21:43,511 --> 00:21:46,264 -നമുക്കിനി ഒരാഴ്ച പോലുമില്ല. -അത് ഉന്നതസംഘമായിരുന്നു. 322 00:21:46,347 --> 00:21:48,182 സീക്രട്ട് സർവീസാണ് സ്ഥലം തീരുമാനിച്ചത്. 323 00:21:48,266 --> 00:21:51,352 ടെൻ്റുകൾ, രഹസ്യപ്പോലീസ്, ക്യാറ്റ് ടീം, മെഡിക്കൽ, എമർജൻസി പ്ലാൻ, 324 00:21:51,436 --> 00:21:54,355 അന്നത്തേക്കുള്ളതെല്ലാം തയ്യാറാണ്. പരിപാടി നടക്കും. 325 00:21:54,439 --> 00:21:56,733 കണ്ടോ? ആശങ്കപ്പെടാൻ ഒന്നുമില്ല. 326 00:21:57,608 --> 00:21:59,902 എനിക്ക് സീക്രട്ട് സർവീസിൻ്റെ പ്ലാൻ കാണാനാകുമോ? 327 00:22:00,403 --> 00:22:02,572 ഞാനൊരു പ്രത്യേക അനുമതി നേടാൻ നോക്കാം. 328 00:22:02,655 --> 00:22:03,865 -അത് ചെയ്യൂ. -ശരി. 329 00:22:05,533 --> 00:22:06,743 വീട്ടുടമസ്ഥരെ അറിയുമോ? 330 00:22:06,826 --> 00:22:07,660 അടുത്ത സുഹൃത്തുക്കളാണ്. 331 00:22:09,746 --> 00:22:11,080 ഒരു നിമിഷം. സോറി സർ. 332 00:22:12,248 --> 00:22:13,082 കണക്ട് ചെയ്യൂ. 333 00:22:14,500 --> 00:22:15,376 ഏജൻ്റ് ഫിറ്റ്സ്ജറാൾഡ്? 334 00:22:16,419 --> 00:22:17,336 പറയൂ സർ. 335 00:22:17,420 --> 00:22:20,381 എൻ്റെ ജീവനുനേരെയുള്ള ഭീഷണി കണ്ടെത്തിയത് നിങ്ങളാണെന്ന് അറിഞ്ഞു. 336 00:22:20,465 --> 00:22:24,260 -നിങ്ങൾ പറഞ്ഞത് അതെന്തോ-- -അത് മസ്സിൽ പൈൽ ആണ് സർ. 337 00:22:24,343 --> 00:22:25,470 -ശരി. -അതായത്… 338 00:22:25,553 --> 00:22:26,846 ഒട്ടും കാര്യമാക്കാത്തവ. 339 00:22:27,305 --> 00:22:28,181 അത് ശരിയാണ്. 340 00:22:28,264 --> 00:22:30,725 അപ്പോ നിങ്ങളെന്തു ചെയ്യുന്നു? അതിൽ അന്വേഷണം നടത്താൻ നിങ്ങളെ ഏൽപ്പിച്ചോ? 341 00:22:32,685 --> 00:22:35,021 എൻ്റെ മമ്മ എപ്പോഴും പറയും, "സമ്മർദ്ദമില്ലാതെ വജ്രമുണ്ടാകില്ല." 342 00:22:35,646 --> 00:22:38,816 അവരെന്നെ എവിടെ നിയമിച്ചാലും കുഴപ്പമില്ല. ഞാനെൻ്റെ കഴിവ് തെളിയിക്കും. 343 00:22:40,443 --> 00:22:42,195 എൻ്റെ പിതാവ് എന്നെ റിയലെസ്റ്റേറ്റിൽ ചേർത്തു. 344 00:22:43,279 --> 00:22:45,990 സ്വയം വിജയിച്ചില്ലെങ്കിലും അദ്ദേഹത്തിന് അതിലായിരുന്നു താത്പര്യം, 345 00:22:46,074 --> 00:22:48,534 അദ്ദേഹം ജീവിതകാലം മുഴുവൻ എൽ എയിൽ വസ്തുവകകൾ വാങ്ങാൻ ചെലവഴിച്ചു, 346 00:22:48,618 --> 00:22:50,244 പിന്നീടദ്ദേഹം മരിച്ചപ്പോൾ എല്ലാം എൻ്റെ പേരിലായി. 347 00:22:50,328 --> 00:22:52,205 ഒപ്പം അദ്ദേഹം വരുത്തിവച്ച ഭീമമായ കടവും. 348 00:22:53,915 --> 00:22:57,043 എനിക്കവയെല്ലാം വിൽക്കുകയോ, ബാക്കിയുള്ളവ ബാങ്കുകാർക്ക് നൽകുകയോ ചെയ്യാമായിരുന്നു, 349 00:22:57,126 --> 00:23:00,254 പക്ഷേ ഞാൻ വളരെ ആത്മാർത്ഥതയോടെ ജോലി ചെയ്യാൻ ആരംഭിച്ചു. 350 00:23:00,338 --> 00:23:01,422 അവയെ വളർത്തിയെടുക്കാൻ. 351 00:23:02,757 --> 00:23:04,634 നിങ്ങളത് നന്നായി ചെയ്തു ഗവർണ്ണർ. 352 00:23:05,176 --> 00:23:06,344 നിൻ്റെ മമ്മ പറഞ്ഞത് എന്തായിരുന്നു? 353 00:23:07,178 --> 00:23:08,763 "സമ്മർദ്ദമില്ലാതെ വജ്രമുണ്ടാകില്ല." 354 00:23:09,931 --> 00:23:10,807 അവർ ബുദ്ധിശാലിയാണ്. 355 00:23:12,850 --> 00:23:13,851 എന്താ? 356 00:23:16,354 --> 00:23:17,480 എവിടെ? 357 00:23:34,872 --> 00:23:36,249 നമ്മളെന്തിനാണിവിടെ? 358 00:23:36,332 --> 00:23:37,667 ഞങ്ങളോട് പറഞ്ഞത് അദ്ദേഹത്തോട് പറയൂ. 359 00:23:39,210 --> 00:23:41,921 ആ കാറോടിച്ചിരുന്ന മനുഷ്യൻ ഒരു എഫ് ബി ഐ ഐഡി കാണിച്ചു. 360 00:23:43,256 --> 00:23:45,883 -എന്തോ പ്രധാന കാര്യമുണ്ടെന്ന് പറഞ്ഞു. -ഇതുപോലെയിരുന്നോ? 361 00:23:46,968 --> 00:23:48,094 അതുപോലെത്തന്നെ. 362 00:23:48,803 --> 00:23:50,138 അതിൽ പേരുണ്ടായിരുന്നോ? 363 00:23:51,013 --> 00:23:53,432 തള്ളവിരൽ കൊണ്ട് മറച്ചുകാണും. 364 00:23:53,516 --> 00:23:54,642 പിന്നീട് എന്തുസംഭവിച്ചു? 365 00:23:54,725 --> 00:23:56,519 അയാൾ ഓടിച്ചുപോയി. ഞാൻ ഓഫീസിലേക്ക് ഫോൺ വിളിച്ചു. 366 00:23:57,436 --> 00:23:59,063 വണ്ടി അവിടെയിടുന്നതിനു പകരം അയാൾ ഇവിടെയിട്ടു. 367 00:23:59,147 --> 00:24:00,231 ഞാനത് കാര്യമാക്കിയില്ല, 368 00:24:00,314 --> 00:24:02,525 അഞ്ചുമിനിറ്റ് കഴിഞ്ഞ് ഇവിടെ പുക കാണും വരെ. 369 00:24:03,067 --> 00:24:05,278 അറിയാമല്ലോ, തീ കുതിരപ്പന്തയട്രാക്കിന് കേടുവരുത്തും. 370 00:24:06,654 --> 00:24:07,947 സ്റ്റാളുകളിലാണെന്ന് ഞാൻ കരുതി. 371 00:24:08,531 --> 00:24:09,532 ഞാനിങ്ങോട്ട് വന്നു, പിന്നെ… 372 00:24:10,992 --> 00:24:12,034 അതിശയമായിപ്പോയി. 373 00:24:12,118 --> 00:24:13,119 അയാളെ കണ്ടാൽ എങ്ങനിരിക്കും? 374 00:24:14,162 --> 00:24:15,204 താടിയുണ്ട്. 375 00:24:15,288 --> 00:24:16,539 ബാൾ ക്യാപ്പ്. കൂളിംഗ് ഗ്ലാസ്. 376 00:24:17,707 --> 00:24:21,586 ഞാൻ കൂടുതൽ ചോദ്യം ചെയ്യേണ്ടതായിരുന്നു, പക്ഷേ എല്ലാം വളരെപ്പെട്ടെന്നാണ് നടന്നത്. 377 00:24:22,670 --> 00:24:25,131 ഇത് നമ്മുടെയാളാണോ എന്നറിയാൻ കൂടുതൽ കാര്യങ്ങൾ വേണ്ടിവരും. 378 00:24:25,965 --> 00:24:26,799 ഉണ്ടല്ലോ. 379 00:24:27,967 --> 00:24:31,053 അവൻ കാറിൻ്റെ വശത്ത് എന്തോ ഒരു സാധനം തേച്ചു. 380 00:24:31,137 --> 00:24:31,971 ഒന്നു മാറൂ. 381 00:24:32,889 --> 00:24:34,140 അത് കത്താതിരിക്കാനായി. 382 00:24:47,195 --> 00:24:48,946 ഇതിൽ ചാരമല്ലാതെ മറ്റൊന്നുമില്ല സഹോദരാ. 383 00:24:49,030 --> 00:24:52,408 അറിയാം. ഒരു വിരലടയാളമോ ഡി എൻ എയോ കിട്ടില്ല. 384 00:24:54,869 --> 00:24:57,038 -നിങ്ങൾ എവിടെയായിരുന്നു? -അവിടെത്തന്നെ. 385 00:24:57,872 --> 00:24:59,373 പുക കണ്ടപ്പോൾ ഓടിവന്നതാണ്. 386 00:24:59,457 --> 00:25:02,710 -ഇവിടുന്ന് ആരും ഓടിപ്പോകുന്നത് കണ്ടില്ലേ? -ഞാനത് ശ്രദ്ധിച്ചില്ല. 387 00:25:03,669 --> 00:25:06,422 ഒരുത്തൻ വന്ന് പാർക്കിങ്ങിൻ്റെ നടുക്ക് വണ്ടിയിട്ട് കത്തിക്കുന്നു, 388 00:25:06,505 --> 00:25:07,798 എന്നിട്ട് നിങ്ങളൊന്നും കണ്ടില്ല? 389 00:25:07,882 --> 00:25:09,175 ഇല്ല മാഡം. 390 00:25:24,857 --> 00:25:27,193 -ഇവിടെയുള്ള എല്ലാവരുടെയും ചിത്രങ്ങൾ വേണം. -ചെയ്യാം. 391 00:25:29,862 --> 00:25:32,490 നിങ്ങളാണോ ഇവിടുത്തെ ഇൻ ചാർജ്ജ്? എനിക്ക് പന്തയക്കാരെ അകത്തുകയറ്റണം, 392 00:25:32,573 --> 00:25:35,785 അല്ലെങ്കിൽ പന്തയം നടക്കില്ല. ഇന്നു രാത്രി പരിപാടി റദ്ദാക്കാനാവില്ല. 393 00:25:36,744 --> 00:25:37,995 മീച്ചം, ഒലിവേരാസ്. 394 00:25:38,663 --> 00:25:41,332 ഈ പാർക്കിങ് ബ്ലോക്ക് ചെയ്യാൻ ഓഫീസർമാരോട് പറയൂ, 395 00:25:41,415 --> 00:25:43,751 പക്ഷേ തെക്കേ പാർക്കിങ്ങിൽ സന്ദർശകർക്ക് വണ്ടിയിടാം. 396 00:25:43,834 --> 00:25:45,962 -അത് കുഴപ്പമില്ലല്ലോ? -അത് നടന്നേ പറ്റൂ. 397 00:25:47,838 --> 00:25:51,259 -ഞാൻ അങ്ങോട്ട് പോകാൻ നോക്കുകയാണ്. -ഹേയ് ഓഫീസർ. എനിക്കിതെല്ലാം… 398 00:25:55,513 --> 00:25:59,392 ഈ പാർക്കിങ്ങിൽ നിന്ന് കാറുകൾ 399 00:25:59,475 --> 00:26:00,351 തെക്കുവശത്തേക്ക് മാറ്റണം. 400 00:26:00,434 --> 00:26:02,228 ആരും ഇവിടെ വണ്ടിയിടരുത്, ഓക്കേ? 401 00:26:03,604 --> 00:26:04,981 -നീ ഓക്കെയാണോ? -അതേ. 402 00:26:05,773 --> 00:26:06,774 നിങ്ങളിത്… 403 00:26:07,358 --> 00:26:08,734 -തെക്കോട്ട് മാറ്റണോ? -അതേ. 404 00:26:08,818 --> 00:26:11,487 ശരി. ഹേയ്, പിന്നെക്കാണാമോ മീച്ചം? 405 00:26:14,573 --> 00:26:17,410 ഈ കേസ്… സത്യത്തിൽ എല്ലാവരും ചേർന്ന് അന്വേഷിക്കുന്നതാണ്, അപ്പോ… 406 00:26:18,244 --> 00:26:19,078 ശരി. 407 00:26:19,870 --> 00:26:21,872 ഞാൻ എവിടെക്കാണുമെന്ന് അറിയാമല്ലോ. 408 00:26:21,956 --> 00:26:22,790 ഉവ്വ്. 409 00:26:26,419 --> 00:26:28,462 -അവള് കൊള്ളാമല്ലോ. -അതേ, ഗംഭീരമാണ്. 410 00:26:30,923 --> 00:26:32,758 ശരി, കുറച്ച് ലളിതമായ വായനയ്ക്ക് തയ്യാറാണോ? 411 00:26:37,138 --> 00:26:38,889 നിങ്ങൾ സീക്രട്ട് സർവീസുമായി സഹകരിച്ചോ? 412 00:26:38,973 --> 00:26:39,849 എൻ്റെ കയ്യിൽ വിവരങ്ങളുണ്ട്. 413 00:26:39,932 --> 00:26:42,768 പ്രസിഡൻ്റിൻ്റെ തൊട്ടടുത്താണ് ഗവർണ്ണർക്ക് ഏറ്റവും സുരക്ഷിതമായ ഇടം. 414 00:26:42,852 --> 00:26:45,104 -സമ്മതിക്കുന്നു. -ഭീഷണിയുടെ കാര്യത്തിൽ എന്താണവസ്ഥ? 415 00:26:45,187 --> 00:26:47,189 -നമ്മൾ സുരക്ഷിതരാണോ? -അതേ. 416 00:26:47,273 --> 00:26:50,359 എൻ്റെ ഏജൻ്റ് ഷെപ്പേഡ് എഫ്ബിഐനെറ്റിൻ്റെ കമ്പ്യൂട്ടർ ഫോറൻസിക്സ് നടത്തുകയാണ്, 417 00:26:50,443 --> 00:26:52,737 നമ്മുടെ കേസ് ഫയലിൽ ആരെങ്കിലും കടന്നുകയറാൻ ശ്രമിക്കുന്നോ എന്ന്. 418 00:26:52,820 --> 00:26:54,530 ഇത് ബ്യൂറോയ്ക്കുള്ളിലെ ആരെങ്കിലുമായിരിക്കുമോ? 419 00:26:54,613 --> 00:26:58,451 ഈ കേസ് ഒരുതവണയിൽ കൂടുതൽ പിടിവിട്ടു പോയതാണ്. റിസ്കെടുക്കാനാവില്ല. 420 00:26:58,534 --> 00:27:01,245 -ശരി. -ഞാൻ മറ്റ് ഏജൻ്റുമാരോടും അന്വേഷിച്ചു, 421 00:27:01,329 --> 00:27:04,248 ഞങ്ങളുടെ ദൗത്യസംഘത്തെപ്പറ്റി ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ എന്ന്. 422 00:27:04,332 --> 00:27:06,917 -അവർ ഏജൻ്റുമാരെ ഏർപ്പെടുത്തിയിട്ടുണ്ട്. -എന്തായിരുന്നു പ്രതികരണം? 423 00:27:07,460 --> 00:27:08,377 ഇതുവരെ ഒന്നുമില്ല. 424 00:27:08,461 --> 00:27:10,296 ശരി. വിവരങ്ങൾ അറിയിക്കണം. 425 00:27:10,379 --> 00:27:11,797 അങ്ങനെ ചെയ്യാം ബോസ്. 426 00:27:15,009 --> 00:27:15,843 എല്ലാവർക്കും ബൈ. 427 00:27:38,407 --> 00:27:40,034 ഹന്ന നിന്നെ കണ്ടത് സന്തോഷമായി 428 00:27:40,117 --> 00:27:41,577 ഹന്ന നിൻ്റെ കൂട്ടുകാരി സുന്ദരിയായിരുന്നു 429 00:27:41,660 --> 00:27:42,620 ഹന്ന എന്നെ വിളിക്കൂ 430 00:28:14,360 --> 00:28:17,363 സ്റ്റുഡിയോ സിറ്റി 431 00:28:22,576 --> 00:28:23,744 ഇന്നെന്താ പരിപാടി? 432 00:28:24,453 --> 00:28:25,663 ഉച്ച തിരിഞ്ഞുള്ള ഷിഫ്റ്റ് ആണ്. 433 00:28:25,746 --> 00:28:26,789 ഉച്ചമുതൽ എട്ടുവരെ? 434 00:28:26,872 --> 00:28:27,873 ഒന്നു മുതൽ ഒൻപതുവരെ. 435 00:28:30,167 --> 00:28:31,919 നിനക്ക് പ്രാതൽ ഉണ്ടാക്കണോ? 436 00:28:33,546 --> 00:28:35,339 വേണ്ട. ജോലിക്കെത്തണം. 437 00:28:36,298 --> 00:28:38,467 ശരി. കുഴപ്പമില്ല. 438 00:28:41,387 --> 00:28:44,140 ഞാനൊരു കാര്യം ചെയ്യാൻ പോകുന്നു. പിന്നീട് കാണാം. 439 00:28:46,892 --> 00:28:47,726 ഹേയ്. 440 00:28:50,146 --> 00:28:52,940 ഞാനിത് ബോറാക്കുന്നില്ലല്ലോ, അല്ലേ? 441 00:28:53,607 --> 00:28:54,817 എന്നുവച്ചാൽ? 442 00:28:54,900 --> 00:28:55,734 അല്ല, ഞാനിങ്ങനെ… 443 00:28:57,862 --> 00:29:00,448 നമ്മുടെ രണ്ടുപേരുടെയും ജോലികൾ ആകെ തിരക്കുപിടിച്ചാണല്ലോ, 444 00:29:00,531 --> 00:29:03,242 ഒന്നിച്ചുള്ളപ്പോഴെങ്കിലും ഒന്ന് വേഗത കുറയ്ക്കണം, അല്ലേ? 445 00:29:04,201 --> 00:29:05,870 അത് ശരിയാണ്. തീർച്ചയായും. 446 00:29:07,121 --> 00:29:08,956 -ശരിക്കും? -ശരിക്കും. 447 00:29:09,039 --> 00:29:10,040 ശരി. നല്ലത്. 448 00:29:11,083 --> 00:29:13,919 എനിക്ക് സന്തോഷമില്ലെന്ന് നീ കരുതരുത്. 449 00:29:14,753 --> 00:29:15,588 അറിയാമല്ലോ? 450 00:29:16,172 --> 00:29:17,006 ഞാനങ്ങനെ കരുതുന്നില്ല. 451 00:29:17,715 --> 00:29:19,717 അല്ലെങ്കിൽ കരുതിയില്ല. 452 00:29:20,384 --> 00:29:22,428 എനിക്ക് സന്തോഷമാണ്. 453 00:29:29,226 --> 00:29:31,437 -ഇതിൻ്റെ ബാക്കി പിന്നീടാകാം? -ശരി. 454 00:29:31,520 --> 00:29:32,354 ശരി. 455 00:30:02,551 --> 00:30:03,385 എന്താണിത്? 456 00:30:27,409 --> 00:30:28,661 -ഡിറ്റക്ടീവ് മീച്ചം. -എന്താ? 457 00:30:28,744 --> 00:30:30,120 നിങ്ങൾ ആംബറിനെ കണ്ടോ? 458 00:30:31,539 --> 00:30:32,790 ഇല്ല, കണ്ടില്ല. 459 00:30:32,873 --> 00:30:33,832 ഞാൻ മൊബൈലിൽ വിളിക്കാം. 460 00:30:35,960 --> 00:30:38,087 കമ്പ്യൂട്ടർ ഫോറൻസിക്സ് ഇപ്പോ വിളിച്ചതേയുള്ളൂ. 461 00:30:38,170 --> 00:30:40,589 സെത്ത് വോൺ ലൂയിസ് എന്നുപേരുള്ള ഒരു ബ്യൂറോ ഏജൻ്റ് 462 00:30:40,673 --> 00:30:43,092 48 മണിക്കൂർ മുമ്പ് നമ്മുടെ ദൗത്യസംഘത്തിൻ്റെ വിവരങ്ങൾ 463 00:30:43,175 --> 00:30:46,178 എഫ്ബിഐനെറ്റ് വഴി അറിയാനായി ശ്രമിച്ചു. 464 00:30:46,262 --> 00:30:48,180 -ശ്രമിച്ചോ അതോ നടത്തിയോ? -വ്യക്തമല്ല. 465 00:30:48,264 --> 00:30:53,102 ശരി, കുതിരപ്പന്തയ സ്ഥലത്ത് കണ്ട കാർ ഒരു 2018 മോഡൽ ഫോർഡ് എഫ്-150 ആണ്. 466 00:30:53,185 --> 00:30:57,856 ഈ സെത്ത് വോൺ ലൂയിസും ഒരു 2018 മോഡൽ ഫോർഡ് എഫ്-15 രജിസ്റ്റർ ചെയ്തിട്ടുണ്ട്, 467 00:30:57,940 --> 00:31:00,025 വെസ്റ്റ് വുഡ് ഓഫീസിൽ നിന്ന്. 468 00:31:00,109 --> 00:31:03,696 റെയ്സിങ് ബെയ്നിലെ പാർക്കിങ്ങിൽ നിന്ന് മൂന്ന് എഫ്-15 എങ്കിലും പോകുന്നുണ്ട്. 469 00:31:04,405 --> 00:31:07,950 ഈ കേസിൻ്റെ ഫയൽ നിയന്ത്രിതമായിരിക്കണം. ആരേലും കയറാൻ ശ്രമിച്ചാൽ സിഗ്നൽ ലഭിക്കണം. 470 00:31:08,659 --> 00:31:11,370 സെത്ത് വോൺ ലൂയിസിൻ്റെ പൂർണ്ണ വിവരങ്ങൾ എനിക്ക് ഒരു മണിക്കൂറിൽ വേണം, 471 00:31:11,453 --> 00:31:13,080 ഒപ്പം അയാളുടെ മേലധികാരിയോട് സംസാരിക്കുകയും വേണം. 472 00:31:13,163 --> 00:31:14,999 അയാൾ ഏതൊക്കെ കേസുകളാണ് നോക്കുന്നതെന്നും അറിയണം. 473 00:31:15,082 --> 00:31:18,043 അയാൾ എവിടെ ജീവിക്കുന്നു, കഴിക്കുന്നു, ഉറങ്ങുന്നു, എല്ലാമറിയണം. 474 00:31:18,127 --> 00:31:21,130 ഈ നിമിഷം അയാൾ ഈ ഭൂമിയിൽ എവിടെയാണ് നിൽക്കുന്നതെന്ന് എനിക്കറിയണം. 475 00:31:21,213 --> 00:31:22,256 തുടങ്ങിക്കോളൂ. 476 00:31:27,344 --> 00:31:30,556 ഹേയ്, ഒലിവേരാസ് ഇന്ന് വരാൻ വൈകുമെന്ന് പറഞ്ഞിരുന്നോ? 477 00:31:31,432 --> 00:31:32,266 ഇല്ല. 478 00:31:33,809 --> 00:31:35,477 ആരുടെയെങ്കിലും ഫൈൻഡ് മൈ-യിൽ ഒലിവേരാസ് ഉണ്ടോ? 479 00:31:36,645 --> 00:31:39,064 -എൻ്റെ കയ്യിലുണ്ട്. എന്താ? -അവൾ ഇതുവരെ വന്നിട്ടില്ല. 480 00:31:41,442 --> 00:31:42,276 ശരി. 481 00:31:45,529 --> 00:31:48,616 അവൾ സൺസെറ്റിലെ ഹാലീസ് കഫേ എന്ന പ്രാതൽ കേന്ദ്രത്തിലാണ്. 482 00:31:49,700 --> 00:31:50,534 വിളിക്കുന്നു. 483 00:32:07,760 --> 00:32:12,056 സെത്ത് വോൺ ലൂയിസിൻ്റെ വിലാസം കിട്ടി. 10243, സാൾട്ടർ അവന്യൂ, ആർക്കേഡിയ. 484 00:32:12,139 --> 00:32:13,682 കുതിരപ്പന്തയ സ്ഥലത്തു നിന്നും അത്ര അകലെയല്ല. 485 00:32:13,766 --> 00:32:15,267 -അയാൾ വീട്ടിലേക്ക് നടന്നുപോയിക്കാണും. -ശരിയാണ്. 486 00:32:15,351 --> 00:32:19,355 ഏജൻ്റ് ലൂയിസ് സിസ്റ്റേഴ്സ് ഓഫ് ലവ് കൾട്ടിൻ്റെ കൊലപാതക കേസ് അന്വേഷിച്ചിരുന്നു. 487 00:32:19,438 --> 00:32:21,106 2017ൽ സാൻ ബർണാഡിനോയിൽ നടന്നത്. 488 00:32:21,190 --> 00:32:23,150 അപ്പോ ഹാമർഹെഡ് കാബിൻസും അയാളും തമ്മിൽ എന്താവും ബന്ധം? 489 00:32:23,692 --> 00:32:26,153 അയാൾ ആ മേഖലയിൽ തന്നെ ഉണ്ടായിരുന്നു. 490 00:32:26,820 --> 00:32:29,365 -അന്വേഷണം മൂന്നുകൊല്ലം നടന്നു. -ഇത് നോക്കൂ. 491 00:32:29,448 --> 00:32:31,408 ഈ കേസിൽ വിചിത്രമായ മതസൂചകങ്ങൾ ഉൾപ്പെട്ടിരുന്നു. 492 00:32:31,492 --> 00:32:34,370 -അവൻ ഇത് പരിശോധിച്ചുകാണും. -അവിടുന്നാവും കുറിപ്പുകളുടെ ആശയംകിട്ടിയത്. 493 00:32:34,453 --> 00:32:36,789 -ദൈവമേ. -എന്താ? 494 00:32:36,872 --> 00:32:38,624 എറ്റിഎഫിലെ എൻ്റെ കൂട്ടുകാർ റെയ്ഡിനുശേഷം 495 00:32:38,707 --> 00:32:43,087 എഐ എഎക്സ്എസ്ആർ റൈഫിളുകൾ നൽകിയ എഫ്ബി ഐ ഏജൻ്റുമാരുടെ പട്ടിക അയച്ചിട്ടുണ്ട് 496 00:32:43,170 --> 00:32:45,172 -സെത്ത് ലൂയിസ്? -പട്ടികയിലെ ആദ്യപേര്. 497 00:32:46,215 --> 00:32:47,299 ഹേയ്. 498 00:32:47,383 --> 00:32:50,052 റാൻഡി മാൻകിൻ്റെ പരിപാടിക്കാർ 499 00:32:50,135 --> 00:32:52,346 ഭീഷണി കൈകാര്യം ചെയ്യാൻ സമീപിച്ച വേൾഡ് ഷീൽഡ്, 500 00:32:52,429 --> 00:32:54,431 അവരുടെ കൺസൽട്ടൻ്റുമാരുടെ പട്ടിക അയച്ചിരിക്കുന്നു. നോക്കാമോ? 501 00:32:54,515 --> 00:32:55,349 ശരി 502 00:33:02,272 --> 00:33:03,273 ഇവനാണ് നമ്മുടെ ആള്. 503 00:33:04,024 --> 00:33:08,112 ഇയാൾക്ക് ഈ ദൗത്യസംഘത്തെപ്പറ്റി എന്തൊക്കെ വിവരങ്ങൾ ലഭ്യമാണെന്ന് നമുക്കറിയില്ല, 504 00:33:08,195 --> 00:33:11,031 അതിനാൽ ഈ മുറിക്കു പുറത്ത് ആരുമായും ഒന്നും സംസാരിക്കരുത്. 505 00:33:11,115 --> 00:33:13,200 ആ വിലാസം നമുക്ക് പത്തുമിനിറ്റിൽ റെയ്ഡ് ചെയ്യണം. 506 00:33:13,909 --> 00:33:16,203 -ഒലിവേരാസോ? -അവളെ കാത്തുനിൽക്കേണ്ട. 507 00:33:48,652 --> 00:33:50,404 ഒരുപക്ഷേ: സെഡാഴ്സ് സിനായ് മെഡിക്കൽ സെൻ്റർ 508 00:33:50,988 --> 00:33:51,822 ഹലോ? 509 00:33:53,615 --> 00:33:54,450 ഹായ്, പറയൂ. 510 00:33:55,200 --> 00:33:56,285 അതേ, ഞാനവളുടെ സഹോദരിയാണ്. 511 00:33:57,536 --> 00:33:59,329 ക്ഷമിക്കണം… എന്താ? 512 00:34:00,330 --> 00:34:02,166 ശരി. ഞാൻ ഉടനേ എത്താം. 513 00:34:21,893 --> 00:34:23,145 ഹായ്. 514 00:34:23,228 --> 00:34:24,730 ഞാൻ എവൻ ഷെപ്പേഡ് ആണ്. ഞാൻ… 515 00:34:25,272 --> 00:34:27,608 എൻ്റെ സഹോദരി മോളി. അവളിവിടുണ്ടെന്ന് എനിക്കൊരു കോൾ വന്നു. 516 00:34:28,108 --> 00:34:29,777 -അവളുടെ പേര്? -മോളി ഷെപ്പേഡ്. 517 00:34:30,485 --> 00:34:32,654 അവൾ അമിതലഹരി കഴിച്ചെന്നാണ് കോൾ വന്നത്. 518 00:34:32,737 --> 00:34:33,822 അവൾ കോമയിലാണ്. 519 00:34:33,906 --> 00:34:34,907 നിങ്ങളൊന്ന്… 520 00:34:45,833 --> 00:34:49,379 ഫിനാവു, ബെൽ, പിന്നിൽ. ഫിറ്റ്സ്, മീച്ചം, എൻ്റെ കൂടെ മുൻ വാതിലിൽ. 521 00:35:04,353 --> 00:35:05,187 ലൂയിസ്? 522 00:35:11,235 --> 00:35:12,736 ഇത് എസ്എസി ബ്ലൈത്ത് ആണ്. 523 00:35:13,487 --> 00:35:14,488 നമുക്കൊന്ന് സംസാരിക്കണം. 524 00:35:16,657 --> 00:35:17,783 തുറക്ക്! 525 00:35:22,329 --> 00:35:23,455 ഇതെന്താണ്? 526 00:35:24,456 --> 00:35:25,666 സെത്ത് എവിടെ? 527 00:35:26,834 --> 00:35:28,001 കുളിക്കുകയാണ്. 528 00:35:30,671 --> 00:35:31,505 സെത്ത്-- 529 00:36:23,140 --> 00:36:24,391 -മിണ്ടാതെ-- -നിലത്ത് കിടക്ക്! 530 00:36:24,474 --> 00:36:26,727 -നിങ്ങളാരാണ്? -മുട്ടുകുത്തി നിൽക്ക്! 531 00:36:26,810 --> 00:36:27,853 -ശരി! -വേഗം ചെയ്യ്! 532 00:36:28,979 --> 00:36:30,689 കൈകൾ പിറകിൽ കെട്ടൂ. 533 00:36:30,772 --> 00:36:32,482 ഞാനൊരു എഫ് ബി ഐ ഏജൻ്റാണ്. 534 00:36:32,566 --> 00:36:34,401 നിങ്ങൾക്ക് മിണ്ടാതിരിക്കാനുള്ള അവകാശമുണ്ട്. 535 00:36:35,152 --> 00:36:37,070 -നിങ്ങൾ പറയുന്നത് എന്തായാലും… -നിങ്ങൾ കാര്യമായിട്ടാണോ? 536 00:36:37,154 --> 00:36:39,239 …കോടതിയിൽ നിങ്ങൾക്കെതിരെ ഉപയോഗിച്ചേക്കാം. 537 00:36:39,323 --> 00:36:40,324 ഇത്… 538 00:36:40,407 --> 00:36:43,535 -എൻ്റെ ബാഡ്ജ് ഡ്രസ്സിംഗ് ടേബിളിൽ ഉണ്ട്. -നിങ്ങൾക്ക് ഒരു വക്കീലിൻ്റെ സഹായം തേടാം. 539 00:36:43,619 --> 00:36:45,537 -എനിക്കറിയാം. -വക്കീലിനെ വയ്ക്കാനായില്ലെങ്കിൽ, 540 00:36:45,621 --> 00:36:48,790 സർക്കാർ ഒരാളെ തരും. നിങ്ങൾക്കറിയാമോ… 541 00:36:53,378 --> 00:36:54,630 ഞാൻ നിന്നെ കൊല്ലും. 542 00:36:54,713 --> 00:36:55,964 കൊല്ലും. 543 00:36:56,048 --> 00:36:57,299 നിന്നെ ഞാൻ കൊല്ലും. 544 00:37:07,059 --> 00:37:09,895 എൽഎ ഫീൽഡ് ഓഫീസിലെ എൻ്റെ ആസാക് ഡെൽ കിൽമാർട്ടിനെ വിളിക്കൂ. 545 00:37:09,978 --> 00:37:12,522 -ഞാൻ ഒരു ഏജൻ്റാണ്. കുറ്റവാളിയല്ല. -പ്രിയനേ? 546 00:37:15,984 --> 00:37:16,902 ഹേയ് ബോസ്, 547 00:37:18,070 --> 00:37:19,404 എന്തോ കുഴപ്പമുണ്ടെന്നു തോന്നുന്നില്ലേ? 548 00:38:16,712 --> 00:38:17,546 ഹേയ് ബോസ്. 549 00:38:17,629 --> 00:38:19,923 നിനക്ക് നാളെ പാസഡീനയിലെ അഭിമുഖമുണ്ടോ? 550 00:38:20,007 --> 00:38:22,134 ഉണ്ട്, പക്ഷേ ഞാനത് ഉച്ചയോടെ തീർക്കും. 551 00:38:22,217 --> 00:38:23,969 അത് റദ്ദാക്കിയേക്ക്. നേരേ ഇങ്ങോട്ടു പോരെ. 552 00:38:24,803 --> 00:38:26,013 എന്താ? എന്തുപറ്റി? 553 00:38:26,096 --> 00:38:28,682 നീയിത് വിശ്വസിക്കില്ല. സെത്തിനെ ഇപ്പോ അറസ്റ്റ് ചെയ്തു. 554 00:38:29,141 --> 00:38:31,518 -നിങ്ങൾ എന്താണീ പറയുന്നത്? -എല്ലാവരും അക്കാര്യമാണ് പറയുന്നത്. 555 00:38:31,601 --> 00:38:34,479 സെത്ത് ഗവർണ്ണർക്കും പ്രസിഡൻ്റിനും ഭീഷണികൾ അയയ്ക്കുകയായിരുന്നെന്ന്. 556 00:38:35,188 --> 00:38:36,440 ഒരു ദൗത്യസംഘം അയാളെ പിടിച്ചു. 557 00:38:37,024 --> 00:38:37,858 സത്യമാണോ? 558 00:38:37,941 --> 00:38:39,943 ഇതും കൂടി കേൾക്ക്. അയാൾ നിൻ്റെ മുൻഭാര്യയ്ക്കൊപ്പം ആയിരുന്നു. 559 00:38:40,652 --> 00:38:41,695 ശരിക്കും? 560 00:38:41,778 --> 00:38:44,239 ഇങ്ങോട്ടു വരണം. അവർക്ക് നിന്നെയും ചോദ്യം ചെയ്യണം. 561 00:38:44,322 --> 00:38:45,282 ഞാൻ വെഞ്ചുറ സംഭവത്തിനു ശേഷം 562 00:38:45,365 --> 00:38:47,743 -സെത്തിനെ കണ്ടിട്ടില്ല. -അയാൾ നിൻ്റെ പഴയ പങ്കാളിയാണ്. 563 00:38:47,826 --> 00:38:49,745 -അവർക്ക് നിന്നോട് സംസാരിക്കേണ്ടി വരും. -ശരി. 564 00:38:50,787 --> 00:38:52,914 തീർച്ചയായും. ഞാൻ ഉടൻ എത്താം. 565 00:38:53,707 --> 00:38:54,750 എല്ലാം ഭ്രാന്തുതന്നെ. 566 00:38:54,833 --> 00:38:56,793 ഞാൻ സമ്മതിക്കുന്നു. ഉടൻ കാണാമെടോ. 567 00:38:56,877 --> 00:38:57,878 തീർച്ചയായും. ശരി. 568 00:39:49,805 --> 00:39:50,639 വെളിയിലിറങ്ങ്. 569 00:39:54,476 --> 00:39:55,310 വെളിയിലിറങ്ങ്. 570 00:40:04,528 --> 00:40:05,821 -ഹേയ്. കേൾക്ക്. -നടക്ക്. 571 00:40:06,446 --> 00:40:08,865 -നടക്ക്. -ഞാനാരാണെന്ന് നിനക്കറിയില്ല, 572 00:40:08,949 --> 00:40:11,785 പക്ഷേ ഞാനുറപ്പു പറയുന്നു എന്നെ അന്വേഷിച്ച് ആളുകൾ വരും. 573 00:40:16,832 --> 00:40:17,833 ഞാനൊരു ഫെഡറൽ ഏജൻ്റാണ്. 574 00:40:20,544 --> 00:40:21,670 ഓട്. 575 00:40:22,671 --> 00:40:23,672 എന്താ? 576 00:40:25,048 --> 00:40:26,049 ഓട്! 577 00:40:26,716 --> 00:40:28,301 -പോ! -നാശം! 578 00:42:43,687 --> 00:42:45,689 ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള 579 00:42:45,772 --> 00:42:47,774 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ