1 00:00:00,042 --> 00:00:01,376 നീലിയിൽ ഇതുവരെ… 2 00:00:01,377 --> 00:00:03,336 ഇവിടൊരു ആളുണ്ട്. അവനെ ഒന്ന് സഹായിക്കണം. 3 00:00:03,337 --> 00:00:04,838 അവനെതിരെയുള്ള തെളിവുകൾ നശിപ്പിക്കണം. 4 00:00:04,839 --> 00:00:07,382 ബൂൺ റൈലിക്ക് പോകേണ്ട പണം നിങ്ങൾ മോഷ്ടിച്ചു. 5 00:00:07,383 --> 00:00:09,592 റോളിങ്സ് കോർപ്പ് ആയിരുന്നു പണമയച്ചത്. 6 00:00:09,593 --> 00:00:11,010 {\an8}ആർവിഡിന് ഹലോ പറയൂ. 7 00:00:11,011 --> 00:00:13,722 {\an8}അയാൾ അനുയായികളെക്കൊണ്ട് ജൂഡിത് ഗ്രേയെ കല്ലെറിഞ്ഞ് കൊല്ലിച്ചു, 8 00:00:13,723 --> 00:00:15,557 മദ്ധ്യകാലഘട്ടത്തിലെന്നപോലെ. 9 00:00:15,558 --> 00:00:18,226 വൂഡ്റോ, പുതിയ നേതൃത്വത്തിന് സമയമായി. 10 00:00:18,227 --> 00:00:20,854 ഞാനല്ല ഇവിടുത്തെ പ്രശ്നം, ഇയാളാണ്. അരുത്! 11 00:00:20,855 --> 00:00:23,815 24 മണിക്കൂറിനകം എൻ്റെ ടീം നിങ്ങളുടെ സുന്ദരമായ ഫാമിലെത്തും, 12 00:00:23,816 --> 00:00:25,984 ട്രാൻക്ലാറ ഗവേഷണങ്ങൾ എടുക്കും. 13 00:00:25,985 --> 00:00:28,653 - നിനക്ക് കുറച്ച് ഭക്ഷണം എടുക്കാം-- - എന്നെ തൊടരുത്! 14 00:00:28,654 --> 00:00:34,242 നിങ്ങളെന്നോട് പറഞ്ഞത് ഞാനോർക്കുന്നു, "ആരും നിന്നെ തൊടരുത്." 15 00:00:34,243 --> 00:00:36,327 പെഴ്സി എന്നെ തൊട്ടിട്ടില്ല, പക്ഷേ നിങ്ങളവനെ കൊന്നു! 16 00:00:36,328 --> 00:00:38,997 ഡാവോസിനെ വെടിവെച്ചത് മർഫിയുടെ സ്വന്തം തീരുമാനമല്ലായിരുന്നു. 17 00:00:38,998 --> 00:00:41,082 അവൻ്റെ തലതൊട്ടപ്പനാണ് ഉത്തരവ് നൽകിയത്. 18 00:00:41,083 --> 00:00:43,001 ആ തെണ്ടി എന്നെ പിന്തുടർന്നു. അവനെന്നെ കൊന്നേനെ. 19 00:00:43,002 --> 00:00:44,461 ഞാനവൻ്റെ തല തകർത്തു. അവൻ ചത്തു. 20 00:00:44,462 --> 00:00:47,005 ബേഡ്‌വിസിൽ എന്ന് പേരുള്ള ഒരു പെണ്ണിനെ കെട്ടിയാൽ, അവളുടെ പേരെടുത്ത്, 21 00:00:47,006 --> 00:00:48,298 എൻ്റേത് മിഷിഗൺ തടാകത്തിൽ എറിയും. 22 00:00:48,299 --> 00:00:49,591 അതെന്താ? നിൻ്റെ കുടുംബപ്പേരെന്താ? 23 00:00:49,592 --> 00:00:50,801 അയ്യോ, അതെന്നോടൊപ്പം തീരട്ടെ. 24 00:00:51,427 --> 00:00:52,510 ആരാ നിന്നെ അകത്തു കയറ്റിയത്? 25 00:00:52,511 --> 00:00:53,845 വേണ്ട! അരുത്! 26 00:00:53,846 --> 00:00:56,931 എനിക്ക് പ്രോജെക്റ്റിനെപ്പറ്റി കൂടുതൽ അറിയണമായിരുന്നു. 27 00:00:56,932 --> 00:00:59,768 നീ ആർക്കുവേണ്ടിയാ പണിയെടുക്കുന്നത്? അത് ആ പോലീസുകാരിയാണോ? 28 00:00:59,769 --> 00:01:02,562 അതായത് മർഫിയും തലതൊട്ടപ്പനും ഇതിൽ ഉണ്ടായിരുന്നു എന്നും തെളിയിക്കാനാവില്ല. 29 00:01:02,563 --> 00:01:04,814 ഞാൻ ജയിലിൽ പോകും, കീനോ മരിക്കും. 30 00:01:04,815 --> 00:01:07,358 തോക്കുകൾ എടുക്ക്, സാദ്ധ്യമായ അത്രയും ആയുധങ്ങളും, 31 00:01:07,359 --> 00:01:09,862 എക്കോ കേന്യനിൽ നമ്മുടെ വഴിമുടക്കുന്ന എല്ലാവരെയും കൊല്ലണം. 32 00:01:27,087 --> 00:01:30,840 നീയെന്താ മൂത്രം മുട്ടുന്നപോലെ നിന്ന് വിറയ്ക്കുന്നത്? കാര്യം പറ. 33 00:01:30,841 --> 00:01:32,467 നോക്ക്, ഞാൻ ഒന്നും ആലോചിച്ചല്ല 34 00:01:32,468 --> 00:01:34,804 ഈ കേസ് നോക്കുന്നതിനു പുറമേ ട്രേസിയെ കാണാൻ നിന്നെ പറഞ്ഞുവിട്ടത്. 35 00:01:36,305 --> 00:01:38,724 എനിക്കറിയില്ല, മനഃപൂർവ്വമല്ലായിരിക്കാം, ഞാൻ ചെയ്തുപോയി, പക്ഷേ… 36 00:01:39,892 --> 00:01:41,601 നീ പ്രായപൂർത്തിയായ ഒരു സ്ത്രീയാണ്, 37 00:01:41,602 --> 00:01:44,979 നിനക്ക് മുന്നറിയിപ്പ് തരികയോ പഠിപ്പിക്കുകയോ ചെയ്യുന്നത് എൻ്റെ ജോലിയല്ല. 38 00:01:44,980 --> 00:01:46,982 ഞാൻ എന്തൊക്കെയോ ആലോചിച്ചു കൂട്ടി, കുഴപ്പത്തിലുമായി. 39 00:01:49,443 --> 00:01:50,527 എന്നോട് ക്ഷമിക്കൂ. 40 00:01:50,528 --> 00:01:51,779 സാരമില്ല. 41 00:01:52,863 --> 00:01:54,614 നിനക്ക് നിൻ്റെ കാര്യം നോക്കാനറിയാം. 42 00:01:54,615 --> 00:01:55,908 ഞാൻ… 43 00:01:57,785 --> 00:01:59,787 നിനക്ക് ഒന്നും പറ്റരുതെന്നാണ് എൻ്റെ ആഗ്രഹം. 44 00:02:06,210 --> 00:02:08,545 അതിനിപ്പോ എനിക്ക് എന്തു ചെയ്യാനാകും? 45 00:02:08,546 --> 00:02:09,547 ഒന്നും വേണ്ട, അത് പിന്നെ-- 46 00:02:10,339 --> 00:02:12,549 നമ്മൾ ഒരു നല്ല ടീമാണ്. അത്രേയുള്ളൂ. 47 00:02:12,550 --> 00:02:14,885 എനിക്കറിയില്ല, എനിക്ക് നിന്നെ ഇഷ്ടമാണ്. 48 00:02:16,679 --> 00:02:18,556 നിൻ്റെ പെരുമാറ്റം പലപ്പോഴും അത്ര നല്ലതല്ല, എങ്കിലും. 49 00:02:20,474 --> 00:02:21,308 ഇപ്പോഴത്തെപ്പോലെ. 50 00:02:26,522 --> 00:02:28,815 നമുക്ക് ആയുധങ്ങൾ വളരെ കുറവായിരിക്കും. 51 00:02:28,816 --> 00:02:31,192 പോലീസുകാരോട് സഹായം ചോദിക്കാനാവില്ല, ആരെ വിശ്വസിക്കണം എന്നറിയില്ല. 52 00:02:31,193 --> 00:02:33,820 ഫെഡ്സിൻ്റടുത്ത് പോയാൽ, മൂന്നു ദിവസം ചുവപ്പുനാടയിൽ കുരുക്കും, 53 00:02:33,821 --> 00:02:35,446 പിന്നെയാവും സഹായിക്കണോ എന്ന് തീരുമാനിക്കുക. 54 00:02:35,447 --> 00:02:38,157 ചുരുക്കത്തിൽ, നമ്മളിപ്പോൾ പോകുന്നത് നരകത്തിലേക്കാവും. 55 00:02:38,158 --> 00:02:41,745 അതുകൊണ്ട്, പ്രണയം പറയാനുള്ള നല്ല സമയമായിരിക്കില്ല ഇത്. 56 00:02:42,454 --> 00:02:43,746 ശരിയാണ്, എനിക്കത് മനസ്സിലായി. 57 00:02:43,747 --> 00:02:45,206 നമുക്ക് ഭാഗ്യമുണ്ട്. 58 00:02:45,207 --> 00:02:48,294 നമുക്ക് കൈയ്യിൽ കിട്ടുന്ന ഏത് ആയുധവും ഉപയോഗിക്കാമെന്ന് കണ്ടെത്തി. 59 00:02:50,254 --> 00:02:51,671 പെപ്പർ സ്പ്രേയോ? എന്താ തമാശയാണോ? 60 00:02:51,672 --> 00:02:54,841 ഞാനിതിൽ ഒരെണ്ണം എൻ്റെ മരുമകൾ കോളേജിൽ പോയപ്പോ കൊടുത്തിരുന്നു. 61 00:02:54,842 --> 00:02:55,968 അത് ഗുണം ചെയ്യും. വിശ്വസിക്കാം. 62 00:03:01,390 --> 00:03:04,810 പിന്നെ, നിനക്കും ഒന്നും പറ്റരുതെന്നാണ് എൻ്റെ ആഗ്രഹം. 63 00:03:31,754 --> 00:03:35,716 ഹലോ, എക്കോ കേന്യൻ ഫാമിൽ… ഇത് മറ്റൊരു മനോഹര ദിവസമാണ്. 64 00:03:38,385 --> 00:03:39,427 എന്ത് സഹായമാണ് വേണ്ടത്? 65 00:03:39,428 --> 00:03:41,805 ഞങ്ങളെ മി. റോളിങ്സ് അയച്ചതാണെന്ന് ലോറൻസ് കോളിനോട് പറയൂ. 66 00:03:45,351 --> 00:03:47,352 റോളിങ്സ് എന്തിനാ ആരെയെങ്കിലും അയയ്ക്കുന്നത്? 67 00:03:47,353 --> 00:03:49,187 നമ്മളിപ്പോൾ കണ്ടെത്തും. 68 00:03:49,188 --> 00:03:51,856 - നിങ്ങളയാളെ കണ്ടോ? - കണ്ടൂ. 69 00:03:51,857 --> 00:03:53,942 സായുധരായ ഒരു സംഘം ആളുകൾ? 70 00:03:53,943 --> 00:03:57,946 മേസൺ, അപ്പോസ്തലനായ പോൾ ഒരിക്കലും യേശുവിനെ കണ്ടില്ലെന്നത് അറിയാമോ? 71 00:03:57,947 --> 00:04:01,366 കണ്ടിരുന്നെങ്കിൽ, നിനക്കെന്ത് തോന്നുന്നു, ഒരായിരം ചോദ്യങ്ങൾ ചോദിക്കുമോ, 72 00:04:01,367 --> 00:04:04,244 അതോ നിശ്ശബ്ദനായി നിന്ന് പഠിക്കുമോ? 73 00:04:11,669 --> 00:04:15,338 മി. കോൾ, അതിക്രമിച്ചു കടന്നതിൽ ഖേദമുണ്ട്. 74 00:04:15,339 --> 00:04:17,757 മി. റോളിങ്സിന് എഫ്ബിഐയിൽ നിന്ന് ഒരു വിവരം ലഭിച്ചു. 75 00:04:17,758 --> 00:04:19,717 ഈ ഫാം റെയ്ഡ് ചെയ്യാൻ അവരൊരു ടീമിനെ അയയ്ക്കുന്നു. 76 00:04:19,718 --> 00:04:22,845 നിൽക്ക്, പതുക്കെ. റെയ്ഡ് ചെയ്യാനോ? 77 00:04:22,846 --> 00:04:26,558 അതേ സർ. ഞങ്ങൾ അരമണിക്കൂർ മുമ്പേ വന്നതാ, മൂന്ന് റെസ്ക്യൂ വാനുകളും സ്വാറ്റും വരും. 78 00:04:27,810 --> 00:04:31,854 കുറച്ചുപേരെ ഒഴിപ്പിക്കാൻ സമയം കാണുമോ? 79 00:04:31,855 --> 00:04:34,899 ഒരു ബ്ലാക് ഹോക്ക് ഇല്ലാതെ പറ്റില്ല. അവർ എല്ലാ റോഡുകളും പരിശോധിക്കുന്നുണ്ട്. 80 00:04:34,900 --> 00:04:36,567 എൻ്റെ ആളുകൾ പരിശീലനം കിട്ടിയവരാണ്. 81 00:04:36,568 --> 00:04:38,987 റെയ്ഡ് തടയാൻ വക്കീൽ എത്തും വരെ ഇവർ അവരെ തടഞ്ഞു നിർത്തും. 82 00:04:38,988 --> 00:04:41,531 സുരക്ഷിതമാകും വരെ, നിങ്ങൾ ആ ഭൂഗർഭ കേന്ദ്രത്തിൽ അഭയം തേടണം. 83 00:04:41,532 --> 00:04:43,574 വേണ്ട, അത് വിട്. ഇത് ഞങ്ങളുടെ വീടാണ്. 84 00:04:43,575 --> 00:04:46,328 ഞങ്ങൾക്ക് സായുധരായ സുരക്ഷാ സംഘമുണ്ട്. അവർ ഇതിനൊക്കെ പരിശീലനം കിട്ടിയവരാണ്. 85 00:04:47,329 --> 00:04:49,497 മി. റോളിങ്സ് പറയുന്നു നിങ്ങളും ഒളിക്കണമെന്ന്. 86 00:04:49,498 --> 00:04:52,041 ഒരു രക്തച്ചൊരിച്ചിൽ ഉണ്ടായാൽ, അദ്ദേഹത്തിന് പങ്കാളിയെ നഷ്ടമാക്കാൻവയ്യ. 87 00:04:52,042 --> 00:04:53,711 അദ്ദേഹം നിങ്ങൾക്ക് വളരെ പ്രാധാന്യം നൽകുന്നു. 88 00:05:00,634 --> 00:05:03,429 ഞാനില്ലാതെ ഇവരെ ആരാ നയിക്കുക? 89 00:05:04,138 --> 00:05:06,889 പറഞ്ഞത് ശരിയാ. മേസണും ഞാനും നിങ്ങളുടെ കൂടെത്തന്നെ കാണും. 90 00:05:06,890 --> 00:05:09,143 നിങ്ങളുടെ ആളുകളെ അറിയിക്കൂ. അവരെ സുരക്ഷിതരാക്കൂ. 91 00:05:17,151 --> 00:05:20,611 എല്ലാവരോടും, ഞാൻ മുന്നറിയിപ്പു തന്ന ദിവസം ഇതാ വന്നിരിക്കുന്നു. 92 00:05:20,612 --> 00:05:24,157 നമ്മുടെ വീട് തകർക്കാൻ ആക്രമണകാരികൾ എത്തുന്നു. 93 00:05:24,158 --> 00:05:29,370 ഇതുമൂലം ചെറിയ അസൗകര്യങ്ങൾ ഉണ്ടാകും, നമ്മളെ സഹായിക്കാൻ ആളുകളുണ്ട്. 94 00:05:29,371 --> 00:05:31,664 കളപ്പുരയിലേക്ക് ഉടൻ എത്തുക. 95 00:05:31,665 --> 00:05:36,587 ഇന്ന് പ്രൊജെക്റ്റിനെപ്പറ്റിയുള്ള നിങ്ങളുടെ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും. 96 00:06:03,822 --> 00:06:06,408 അകത്തു കയറൂ. കയറാവുന്ന അത്രയും പേർ കയറൂ. 97 00:06:11,872 --> 00:06:15,333 എനിക്കിത് വീണ്ടും സാധിച്ചെങ്കിൽ ഞാൻ നല്ലൊരു പൗരനായേനെ. 98 00:06:15,334 --> 00:06:18,796 കോസ്കോയിൽ ഒരു ജോലിയോ അല്ലെങ്കിൽ ഹോട്ട് ടബ്ബുകൾ വിൽക്കുകയോ ചെയ്തേനെ, അറിയാമോ? 99 00:06:19,588 --> 00:06:23,050 അപ്പോ എന്നെ ഉപേക്ഷിച്ചത് എത്ര മോശമായെന്ന് എൻ്റെ മാതാപിതാക്കൾക്ക് തോന്നും. 100 00:06:29,181 --> 00:06:30,933 നീ അധികം സംസാരിക്കില്ലേ ഓസി. 101 00:06:32,434 --> 00:06:33,435 ഇതെന്ത് കോപ്പ്? 102 00:06:40,776 --> 00:06:43,237 - അത്… - നടക്ക്. 103 00:06:54,123 --> 00:06:56,082 എല്ലാവരും അകത്തു കയറി. നിങ്ങൾക്ക് തുടങ്ങാം. 104 00:06:56,083 --> 00:06:58,460 ശരി. ഞങ്ങളുടെ ഭാഗം തയ്യാറാണ്. ഓവർ. 105 00:07:00,087 --> 00:07:02,964 എപ്പോഴാണ് വെടിവെപ്പ് തുടങ്ങുക എന്നറിയാമോ? 106 00:07:02,965 --> 00:07:04,967 ഇപ്പോൾ… തന്നെ. 107 00:07:12,099 --> 00:07:14,767 നമുക്ക് നീങ്ങാം. ഈ ജഡങ്ങൾ തീച്ചൂളയിൽ കൊണ്ടിടണം. 108 00:07:14,768 --> 00:07:16,186 ഞാൻ വിവരമറിയിക്കാം. 109 00:07:43,172 --> 00:07:44,338 എന്താണിതിൻ്റെ അർത്ഥം? 110 00:07:44,339 --> 00:07:47,049 ഇതൊരു കെണിയാണെങ്കിൽ, നമ്മൾ വരുന്നത് അവർ കേൾക്കരുത്. 111 00:07:47,050 --> 00:07:48,427 നമുക്ക് ഇവിടുന്ന് നടന്നു പോകാം. 112 00:08:19,291 --> 00:08:24,295 നീലി 113 00:08:24,296 --> 00:08:26,256 ലീ ചൈൽഡ് സൃഷ്ടിച്ച കഥാപാത്രങ്ങളെ ആധാരമാക്കി 114 00:08:51,073 --> 00:08:52,241 ഇവിടെ എന്തോ കുഴപ്പമുണ്ട്. 115 00:08:57,537 --> 00:08:59,456 ലോറൻസ് കോൾ 116 00:09:01,541 --> 00:09:03,042 "ഞങ്ങൾ ലോകത്തെ സ്നേഹിക്കുന്നപോലെ ഞങ്ങളെ 117 00:09:03,043 --> 00:09:05,336 വിലമതിക്കുകയോ സ്നേഹിക്കുകയോ ചെയ്യാത്ത ഒരു ലോകത്തിൽ, ഞങ്ങളെ 118 00:09:05,337 --> 00:09:06,754 വിശ്വാസങ്ങളുടെ പേരിൽ വിധിക്കുന്നു." 119 00:09:06,755 --> 00:09:08,798 "ബൈബിൾ പറയുന്നു 'മണ്ണിൽ നിന്ന് മണ്ണായി' എന്ന്." 120 00:09:08,799 --> 00:09:10,841 "ഇന്ന്, ഞങ്ങൾ ആറ്റങ്ങളിൽ നിന്ന് ആറ്റങ്ങളായി പോകുന്നു." 121 00:09:10,842 --> 00:09:13,552 "ഒരിക്കൽ ഞങ്ങൾക്ക് രൂപം നൽകിയ ഈ പ്രപഞ്ചത്തിലെ ധൂളികളായി 122 00:09:13,553 --> 00:09:16,014 ഞങ്ങളുടെ തന്മാത്രകളെ തിരികെ വിട്ടയയ്ക്കുന്നു." 123 00:09:16,765 --> 00:09:19,392 - ഇപ്പോ കാര്യം മനസ്സിലായി. - ആത്മഹത്യാക്കുറിപ്പ്. 124 00:09:19,393 --> 00:09:23,230 അങ്ങനെ തോന്നുന്നു, പക്ഷേ കൾട്ടുകൾ നടത്തുന്ന ആളുകൾ? അവർ സ്വാനുരാഗികളാണ്. 125 00:09:23,939 --> 00:09:26,275 സ്വയം വളരെയധികം സ്നേഹിക്കുന്നതിനാൽ, ആത്മഹത്യ ചെയ്യാൻ വഴിയില്ല. 126 00:09:29,027 --> 00:09:31,321 "ആറ്റങ്ങളിൽ നിന്ന് ആറ്റങ്ങളായി" എന്നത്… 127 00:09:32,030 --> 00:09:32,906 ഒരു ബോംബ് ആകാം. 128 00:09:34,866 --> 00:09:38,077 അതൊരു കള്ളമാണ്. റോളിങ്സ് വീണ്ടും ഒരു ഹാമിൽട്ടൺ നടത്തിയെടുക്കുകയാണ്. 129 00:09:38,078 --> 00:09:41,163 അയാൾ ആ സിലോയിലെ ഡാറ്റയും, തെളിവ് നൽകാനാവുന്ന ആളുകളെയും തകർക്കാൻ പോവുകയാണ്. 130 00:09:41,164 --> 00:09:44,625 ജോൺസ്ടൗൺ കൂട്ട ആത്മഹത്യ പോലെ കോൾ നടത്തിയതാണെന്ന് വരുത്തിത്തീർക്കാൻ. 131 00:09:44,626 --> 00:09:45,960 എല്ലാവരും മരിക്കും. 132 00:09:45,961 --> 00:09:49,088 ഒപ്പം ടോമ്മി ക്രെയ്നെപ്പോലെ വിഷമിച്ചു വന്ന അനേകം നല്ല മനുഷ്യരും മരിക്കും. 133 00:09:49,089 --> 00:09:50,965 - നാശം. - നമ്മൾ ആരെയും കാണാഞ്ഞത് 134 00:09:50,966 --> 00:09:53,217 റോളിങ്സ് അവരെയെല്ലാം ഭൂഗർഭത്തിൽ എത്തിച്ചതുകൊണ്ടാണ്. 135 00:09:53,218 --> 00:09:55,886 വെൻ്റ് സിസ്റ്റം ഓർമ്മയുണ്ടല്ലോ. കാട്ടിലേക്ക് പോയി അതുവഴി കയറാം-- 136 00:09:55,887 --> 00:09:57,431 നമ്മൾ ഒന്നിച്ച് നിൽക്കേണ്ടേ? 137 00:09:58,265 --> 00:10:00,099 അലൂമിനിയം വെൻ്റുകൾ മൂന്നുപേരെയും കൂടി താങ്ങില്ല. 138 00:10:00,100 --> 00:10:03,311 ഞങ്ങൾ മുന്നിൽ കൂടി പോയി ആക്രമണം നേരിടാം. ഞങ്ങൾ അവരുടെ ശ്രദ്ധ തിരിക്കുമ്പോൾ, 139 00:10:03,312 --> 00:10:05,396 സൈലോയിലേക്ക് ഇറങ്ങി ബോംബുകൾ കണ്ടെത്തണം. 140 00:10:05,397 --> 00:10:09,442 എന്തൊക്കെയാ ഈ പറയുന്നത്. കഴിഞ്ഞയാഴ്ചവരെ ഞാൻ ഫോട്ടോ കോപ്പി എടുക്കുകയായിരുന്നു. 141 00:10:09,443 --> 00:10:12,195 ബോംബുകൾ കണ്ടെത്തിയാൽ മതി, ബാക്കി ഞാൻ നോക്കിക്കോളാം. 142 00:10:14,698 --> 00:10:15,699 കീനോ അതിനകത്തുണ്ട്. 143 00:10:48,982 --> 00:10:50,274 ഞാൻ രക്ഷപ്പെടില്ല. നീയോ? 144 00:10:50,275 --> 00:10:52,402 എനിക്ക് നല്ല ഉന്നമാണ്, പക്ഷേ രക്ഷപ്പെടുമോ എന്നറിയില്ല. 145 00:10:58,408 --> 00:10:59,910 ഇതെന്ത് കോപ്പ്? 146 00:11:00,535 --> 00:11:01,578 നീലി! 147 00:11:40,033 --> 00:11:43,745 ഇരിക്ക്. കൈകൾ തലയിൽ വെക്ക്! അനങ്ങരുത്! 148 00:11:44,663 --> 00:11:45,747 ഇതെന്ത് കോപ്പ്? 149 00:12:30,333 --> 00:12:31,334 ഞാൻ വെൻ്റിനുള്ളിലാണ്. 150 00:12:37,757 --> 00:12:40,801 ആവർത്തിക്കുന്നു. ഞാൻ വെൻ്റിനുള്ളിലാണ്. കിഴക്കോട്ട് പോകുന്നു. കോപ്പി? 151 00:12:40,802 --> 00:12:44,638 ശരി, കോപ്പി. നോക്ക്, എനിക്ക് ആയുധമില്ല, അപ്പോ ഒരുപകാരം ചെയ്യ്. 152 00:12:44,639 --> 00:12:45,765 സംസാരിച്ചുകൊണ്ടിരിക്ക്. 153 00:12:49,060 --> 00:12:50,687 താഴെ ഒരുപാട് ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. 154 00:12:51,938 --> 00:12:55,566 ഒരുപാട് പേരുണ്ടെന്ന് തോന്നുന്നു. എണ്ണം കൃത്യമായി പറയാനാവില്ല. 155 00:12:55,567 --> 00:12:56,734 ശരി. 156 00:12:56,735 --> 00:12:59,446 കുറേപ്പേർ അലറിക്കരയുന്നുണ്ട്. പേടിച്ചപോലെ തോന്നുന്നു. 157 00:13:01,114 --> 00:13:02,281 വല്ലാതെ പേടിച്ചപോലെ. 158 00:13:02,282 --> 00:13:04,743 - അവരെല്ലാം ഒന്നിച്ചാണെന്ന് തോന്നുന്നു. - നാശം. 159 00:13:31,478 --> 00:13:32,312 കോപ്പ്. 160 00:13:37,359 --> 00:13:38,610 ഹേയ്, കൊള്ളാം റിനേ. 161 00:13:39,277 --> 00:13:40,195 ഞാൻ താഴേക്ക് പോകുന്നു. 162 00:13:44,783 --> 00:13:46,952 നാശം. 163 00:14:05,720 --> 00:14:06,680 കൊള്ളാം നീലി. 164 00:14:15,855 --> 00:14:17,482 സമാധാനമായിരിക്കൂ. 165 00:14:19,818 --> 00:14:20,777 ശാന്തരാകൂ. 166 00:14:21,736 --> 00:14:23,988 ഞങ്ങൾ ചില കടലാസുകളും ഹാർഡ് ഡ്രൈവുകളും എടുക്കാൻ വന്നതാണ്, 167 00:14:23,989 --> 00:14:25,448 പിന്നെ ഞങ്ങൾ പൊക്കോളാം. 168 00:14:27,200 --> 00:14:31,413 ലോറൻസ്, എന്ത് കടലാസുകളാണ്? അവർക്ക് എന്താണ് വേണ്ടത്? 169 00:14:32,622 --> 00:14:34,082 എനിക്കറിയില്ല. 170 00:14:35,000 --> 00:14:37,961 പക്ഷേ ആരോടാണ് കളിക്കുന്നതെന്ന് അവർക്കറിയില്ല. 171 00:14:39,170 --> 00:14:40,171 സുഹൃത്തേ, 172 00:14:42,674 --> 00:14:45,676 നിനക്ക് മോക്ഷത്തിനും അതിജീവനത്തിനുമുള്ള ഒരു അവസരമാണിത്. 173 00:14:45,677 --> 00:14:48,470 മതിയാക്കൂ, അല്ലെങ്കിൽ എനിക്ക് 174 00:14:48,471 --> 00:14:51,098 ഈ അട്ടിമറി ശ്രമത്തെപ്പറ്റി റോളിങ്സിനെ അറിയിക്കുകയല്ലാതെ മറ്റു വഴിയില്ല. 175 00:14:51,099 --> 00:14:52,975 അയാളുടെ കഴിവ് എന്താണെന്ന് നിങ്ങൾക്കറിയാം. 176 00:14:52,976 --> 00:14:55,769 റോളിങ്സ് നിങ്ങളെ തീർത്തുകളയും. 177 00:14:55,770 --> 00:14:56,855 റോളിങ്സ്. 178 00:15:00,275 --> 00:15:02,652 ഞങ്ങളോട് ഇത് ചെയ്യാൻ പറഞ്ഞത് ആരാണെന്നാ നിങ്ങൾ കരുതുന്നത്? 179 00:15:06,823 --> 00:15:07,824 ലോറൻസ്. 180 00:15:09,826 --> 00:15:10,785 ലോറൻസ്, നിങ്ങൾ ഓക്കെയാണോ? 181 00:15:12,662 --> 00:15:13,747 അതേ ഞാൻ ഓക്കെയാണ്. 182 00:15:20,545 --> 00:15:23,298 വടക്കേ വശത്ത് എല്ലാം ഓക്കെയാണ്. ഞങ്ങൾക്ക് എല്ലാവരെയും കിട്ടി. 183 00:16:15,558 --> 00:16:18,353 സാരമില്ല. 184 00:16:19,062 --> 00:16:20,397 എല്ലാം ഇപ്പോൾ അവസാനിക്കും. 185 00:16:25,276 --> 00:16:27,569 - ഇ.റ്റി.എ? - രണ്ട് ബോംബുകൾ വച്ചിട്ടുണ്ട്. 186 00:16:27,570 --> 00:16:29,656 - മൂന്നാമത്തേത് ഉടൻ തയ്യാറാകും. - കോപ്പി. 187 00:16:32,325 --> 00:16:33,827 റിനേ, മൂന്ന് ബോംബുകളുണ്ട്. 188 00:16:51,678 --> 00:16:52,929 ഒരെണ്ണം ഞാൻ കണ്ടു. 189 00:16:56,307 --> 00:16:58,435 എണ്ണത്തിൽ നമ്മൾ അവരെക്കാൾ കൂടുതലുണ്ട്. 190 00:16:59,310 --> 00:17:02,021 അപ്പോ നമുക്ക് എതിരിടാം. എന്താ? 191 00:17:03,148 --> 00:17:06,359 എല്ലാവരോടും പറയൂ. എൻ്റെ സൂചന കിട്ടുമ്പോൾ. 192 00:17:07,318 --> 00:17:08,194 പോകൂ. 193 00:17:09,863 --> 00:17:11,114 സൂചന തരുമ്പോൾ പോകണം. 194 00:17:17,829 --> 00:17:18,872 തയ്യാറാണോ? 195 00:17:20,415 --> 00:17:21,665 തുടങ്ങൂ! 196 00:17:21,666 --> 00:17:23,334 സൂക്ഷിച്ച്! 197 00:17:27,922 --> 00:17:30,633 ആരും അനങ്ങരുത്! താഴെക്കിടക്ക്. 198 00:17:31,176 --> 00:17:34,261 - ഇവിടെ വാടാ! കഴുവേറി! - കൈകൾ താഴ്ത്ത്! 199 00:17:34,262 --> 00:17:36,138 - ഇങ്ങോട്ട് വാ! - അനങ്ങരുത്! 200 00:17:36,139 --> 00:17:39,933 അവരോട് ഇരിക്കാൻ പറ. ഞൊടിയിടയ്ക്കുള്ളിൽ എല്ലാം ഒരു അഗ്നിഗോളമായി അവസാനിക്കും, 201 00:17:39,934 --> 00:17:41,436 അല്ലെങ്കിൽ ചോരവാർന്ന് വേദനിച്ച് മരിക്കാം! 202 00:17:55,325 --> 00:17:58,453 ഈ വട്ടന്മാരെ എല്ലാം കൊല്ല്! ഇവിടുന്ന് ഒരാൾ പോലും ജീവനോടെ പോകരുത്! 203 00:18:12,383 --> 00:18:13,550 അനങ്ങരുത്! ഹേയ്! 204 00:18:13,551 --> 00:18:15,552 ദയവായി വെടിവെക്കരുത്. 205 00:18:15,553 --> 00:18:17,679 ചിക്കാഗോ പിഡി. ശരി, വരൂ. നീങ്ങൂ. 206 00:18:17,680 --> 00:18:19,723 നമുക്ക് പോകാം. ലിഫ്റ്റിൽ കയറൂ. വേഗം! 207 00:18:19,724 --> 00:18:21,099 ചെല്ല്! 208 00:18:21,100 --> 00:18:22,477 നീങ്ങൂ! വേഗമാകട്ടെ! 209 00:18:30,985 --> 00:18:31,986 നാശം! 210 00:18:49,003 --> 00:18:51,256 - ഇടതു വശത്തെ മൂലകളിൽ നോക്ക്. - ശരി. 211 00:18:59,097 --> 00:19:00,723 - നീ ഓക്കെയാണോ? - അതേ. 212 00:19:03,101 --> 00:19:04,351 ഇതെന്താണ്? 213 00:19:04,352 --> 00:19:05,353 എനിക്ക് ഒരു പിടിയുമില്ല. 214 00:19:22,704 --> 00:19:23,872 വാ. 215 00:19:26,666 --> 00:19:28,126 ഇവൻ്റെ ഷൂലേസ് എടുക്ക്. ഞാൻ കവർ ചെയ്യാം. 216 00:19:30,211 --> 00:19:31,628 നമുക്കെന്തിനാ ഷൂലേസ്? 217 00:19:31,629 --> 00:19:35,173 ലെബനോനിൽ വച്ച് ബ്രോഡ് സ്പെക്ട്രം റേഡിയോ തരംഗങ്ങളുള്ള ഐഇഡികൾ നിശ്ചലമാക്കാൻ പഠിച്ചു. 218 00:19:35,174 --> 00:19:37,259 തരംഗങ്ങൾ ബോംബ് പൊട്ടാനുള്ള സിഗ്നലുമായി കൂട്ടിമുട്ടും, 219 00:19:37,260 --> 00:19:38,302 അപ്പോൾ അവ പൊട്ടുകയില്ല. 220 00:19:38,303 --> 00:19:40,763 ഷൂലേസ് പിറ്റിറ്റി ബട്ടൺ അമർത്തിപ്പിടിച്ച് സിഗ്നൽ തടസ്സപ്പെടുത്തും. 221 00:19:51,858 --> 00:19:52,692 ക്ലിയർ! 222 00:20:04,454 --> 00:20:05,330 ശരി. 223 00:20:07,290 --> 00:20:08,917 നീലി, നീ എവിടെപ്പോയിക്കിടക്കുന്നു? 224 00:20:10,001 --> 00:20:12,629 ബോംബുകൾ കൈകാര്യം ചെയ്യുന്നു. നിൻ്റെ സ്റ്റാറ്റസ്? 225 00:20:23,723 --> 00:20:25,474 ഹഡ്സൺ, നിൻ്റെ സ്റ്റാറ്റസ് എന്താ? 226 00:20:25,475 --> 00:20:28,102 എന്നെ അത്ര ഇഷ്ടമില്ലാത്ത രണ്ടുമൂന്നുപേരെ ഞാൻ കണ്ടു. 227 00:20:30,146 --> 00:20:34,024 ഞാൻ നമ്മുടെ വോക്കികൾ ഓണാക്കി വയ്ക്കാം. നമുക്കൊരു സ്റ്റാറ്റിക് ചാനലിലേക്ക് മാറണം. 228 00:20:34,025 --> 00:20:35,068 അതെന്തിനാ? 229 00:20:38,321 --> 00:20:41,699 ബോംബിൻ്റെ ട്രിഗർ മറികടക്കാൻ. നമുക്ക് ആശയവിനിമയം നഷ്ടമാകും. 230 00:20:43,785 --> 00:20:45,536 ഇതാവും നമ്മുടെ അവസാന സംഭാഷണം. 231 00:20:46,996 --> 00:20:48,748 നമ്മൾ ഇവിടുന്ന് പുറത്തുകടക്കും വരെ. 232 00:20:55,546 --> 00:20:56,464 ശരി. 233 00:20:58,883 --> 00:21:02,011 അങ്ങനെയാണെങ്കിൽ, സുരക്ഷിതയായിരിക്കൂ. 234 00:21:04,847 --> 00:21:05,682 നീയും. 235 00:21:19,904 --> 00:21:20,863 ചാനൽ മാറ്റുന്നു. 236 00:21:46,723 --> 00:21:47,724 വേഗമാകട്ടെ! 237 00:21:48,349 --> 00:21:49,350 പോ, പോ! 238 00:21:50,268 --> 00:21:51,477 നാശം! 239 00:21:57,567 --> 00:22:01,946 യോ! ഇടിച്ചോണ്ടിരിക്ക് സഹോദരാ! 240 00:22:03,573 --> 00:22:06,199 വേഗമാകട്ടെടോ! താൻ വേണം നമ്മളെ ഇവിടുന്ന് പുറത്തിറക്കാൻ. 241 00:22:06,200 --> 00:22:07,910 ഒന്ന് കാര്യമായി ചെയ്യ്! ഒന്ന് മനസ്സുവെക്ക്! 242 00:22:09,203 --> 00:22:11,956 അങ്ങനെ! ആ ആവേശം കളയരുതെടോ. 243 00:22:16,753 --> 00:22:19,421 - ലിഫ്റ്റ് താഴേക്ക് വരുന്നു! - ഞാൻ കയറട്ടെ! 244 00:22:19,422 --> 00:22:20,673 നിങ്ങളുടെ നേതാവിനെ കയറ്റൂ! 245 00:22:21,340 --> 00:22:22,383 അത് വന്നു! 246 00:22:53,122 --> 00:22:57,417 എല്ലാവരും ലിഫ്റ്റിൽ നിന്ന് മാറിനിൽക്കൂ. നിങ്ങളെല്ലാവരും ഇവിടുന്ന് പോകും. ഉറപ്പ്. 247 00:22:57,418 --> 00:23:00,713 പക്ഷേ നമുക്കിത് അച്ചടക്കത്തോടെ, സമാധാനമായി ചെയ്യാം. നമുക്ക് പോകാം. വരൂ. 248 00:23:04,342 --> 00:23:06,843 ഹാ! നീയത് ചെയ്തല്ലോടാ പുന്നാര മോനേ! 249 00:23:06,844 --> 00:23:12,308 ശരി. ഇനി നീ ആ ദ്വാരത്തിലൂടെ കൈ കടത്തി, വാതിൽ തുറക്ക്. 250 00:23:17,480 --> 00:23:18,898 അങ്ങനെ! അടിപൊളി. ശരി. 251 00:23:21,484 --> 00:23:23,319 ഓക്കേ, കൊള്ളാം! ഇനി എൻ്റേത് തുറക്ക്. 252 00:23:29,742 --> 00:23:32,161 വാടോ! ശരി, വേഗം വാ, നമുക്ക് പോകണം. 253 00:23:33,704 --> 00:23:35,747 ശരി. പോകൂ! എല്ലാവരെയും വിളിക്ക്. 254 00:23:35,748 --> 00:23:37,708 ഹേയ്, എല്ലാവരെയും പുറത്തിറക്കൂ. പോ! 255 00:23:38,584 --> 00:23:40,878 വാടോ, നമുക്ക് പോകാം. അവർ നമ്മളെ കൊല്ലും. 256 00:24:17,039 --> 00:24:19,250 അവർ അവനെ മറ്റെവിടെയോ ആകും പിടിച്ചു വച്ചിരിക്കുന്നത്. 257 00:24:21,752 --> 00:24:23,713 അല്ല, അവൻ ഇവിടെത്തന്നെ ഉണ്ടായിരുന്നു. 258 00:24:34,473 --> 00:24:35,850 അവർ അവനെ കൊന്നോ? 259 00:24:38,686 --> 00:24:41,022 അതിനുള്ള തെളിവില്ല. നമുക്കവനെ നോക്കാം. 260 00:24:45,234 --> 00:24:49,697 {\an8}നന്ദി റിനേ - ഡിയോൺ ഹെക്കത്തോൺ 261 00:25:06,631 --> 00:25:07,589 നീയോ! 262 00:25:07,590 --> 00:25:08,590 സമാധാനിക്ക് ബ്രോ. 263 00:25:08,591 --> 00:25:10,592 നീയാണ് ഇതിനെല്ലാം കാരണം. നിനക്ക് അതറിയാം. 264 00:25:10,593 --> 00:25:14,137 കോൾ ഞങ്ങൾക്ക് സ്വർഗ്ഗം തന്നു. അപ്പോഴാ നീ കയറി വരുന്നത്. 265 00:25:14,138 --> 00:25:17,557 ഫാമിലേക്ക് ഈ ദുരിതം മുഴുവനും കൊണ്ടുവന്നു. ഞങ്ങൾക്കുള്ളതിലെല്ലാം വിഷം കലർത്തി. 266 00:25:17,558 --> 00:25:19,976 നീ ഞങ്ങളുടെ ഭവനം തകർത്തു. 267 00:25:19,977 --> 00:25:21,354 കോൾ നിന്നോട് കള്ളം പറഞ്ഞു. 268 00:25:22,730 --> 00:25:24,273 - കോൾ ഒരു തെണ്ടിയായിരുന്നു. - പോടാ. 269 00:26:42,143 --> 00:26:43,394 നീ മരിച്ചെന്ന് ഞാൻ കരുതി. 270 00:26:43,978 --> 00:26:45,104 നീ മരിച്ചെന്ന് ഞാനും. 271 00:26:53,946 --> 00:26:55,031 അത് സ്വയം പ്രതിരോധമായിരുന്നു. 272 00:26:55,781 --> 00:26:57,658 ആ തോക്കെടുക്ക്, നമുക്ക് പോകാം. വേഗം. 273 00:27:52,630 --> 00:27:54,173 അനങ്ങരുത്! 274 00:28:07,728 --> 00:28:10,606 ഞാൻ എല്ലാവർക്കും ഒരു ഭവനം നൽകാൻ ആഗ്രഹിച്ചു. 275 00:28:12,691 --> 00:28:14,527 അത് പിയേഴ്സും റോളിങ്സുമാണ് എല്ലാം ചെയ്തത്. 276 00:28:18,989 --> 00:28:22,742 പ്ലീസ്. എൻ്റെ കാലൊടിഞ്ഞു. എനിക്കൊരു ഡോക്ടറെ വേണം! 277 00:28:22,743 --> 00:28:26,454 ടോമ്മി ക്രെയ്നെപ്പറ്റി നിനക്ക് ഒരു വിഷമവും ഇല്ലായിരുന്നു. നിന്നെപ്പറ്റി എനിക്കുമില്ല. 278 00:28:26,455 --> 00:28:28,331 എനിക്കവനെ അറിയുകപോലും ഇല്ലായിരുന്നു! 279 00:28:28,332 --> 00:28:30,793 അവന് സഹായം വേണമായിരുന്നു, നീ അവനെ കൊന്നു. 280 00:28:36,424 --> 00:28:38,008 നമ്മളിയാളെ എന്തു ചെയ്യാൻ പോകുന്നു? 281 00:28:40,636 --> 00:28:41,470 അയാളെ വിട്ടേക്ക്. 282 00:28:45,641 --> 00:28:46,892 അയ്യോ ദൈവമേ! 283 00:29:03,159 --> 00:29:05,119 - ഹേയ്. - ഹേയ്. 284 00:29:07,079 --> 00:29:08,080 നീ ഇവന് തോക്ക് കൊടുത്തോ? 285 00:29:11,709 --> 00:29:13,669 - ആളുകളെല്ലാം എവിടെ? - ഞാൻ എല്ലാവരെയും മുകളിൽ എത്തിച്ചു. 286 00:29:14,336 --> 00:29:15,253 റോളിങ്സിൻ്റെ ആളുകൾ? 287 00:29:15,254 --> 00:29:17,297 സകലരെയും തീർത്തു. എല്ലാരും മരിച്ചു. 288 00:29:17,298 --> 00:29:19,341 - കോൾ? - കൈകാര്യം ചെയ്തു. 289 00:29:20,176 --> 00:29:22,385 നമുക്ക് ഇവിടെയുള്ള എല്ലാ കമ്പ്യൂട്ടർ ഡ്രൈവുകളും വേണം. 290 00:29:22,386 --> 00:29:24,846 എല്ലാ ലാപ്ടോപ്പും. അവർ ചെയ്തതിൻ്റെ എല്ലാ തെളിവുകളും കൊണ്ടുപോകണം. 291 00:29:24,847 --> 00:29:25,848 വരൂ. 292 00:30:13,354 --> 00:30:14,396 അതാണ് മാൻഡി. 293 00:30:19,652 --> 00:30:20,653 എനിക്ക് വിഷമമുണ്ട്. 294 00:32:16,894 --> 00:32:19,395 ആരും ഇതുവരെ വിളിച്ചില്ല. ആരുടെയും ശ്രദ്ധയിൽ പെടാതെ ഇരിക്കുകയാവും. 295 00:32:19,396 --> 00:32:20,396 കാർ കൊണ്ടുവരൂ. 296 00:32:20,397 --> 00:32:22,815 വാർത്തകളിൽ മുഴുവൻ ഇതാണ്. വൻ സ്ഫോടനം. 297 00:32:22,816 --> 00:32:26,235 കൗണ്ടിയുടെ പകുതി ദൂരം വരെ അഗ്നിഗോളം കണ്ടു. അവർ ജോലി പൂർത്തിയാക്കിയിരിക്കുന്നു. 298 00:32:26,236 --> 00:32:30,239 ശരി. ഞാൻ രാത്രി പതിനൊന്നിന് സ്റ്റോക്ക്ഹോമിലേക്ക് പറക്കും. 299 00:32:30,240 --> 00:32:32,075 ടീമിലെ എല്ലാവരെയും വിളിക്കൂ. 300 00:32:32,076 --> 00:32:36,579 ചെന്നാലുടൻ പുതിയ പ്രോട്ടോൺ പമ്പ് ഇൻഹിബിറ്റർ മരുന്നിനെപ്പറ്റി സംസാരിക്കണം. 301 00:32:36,580 --> 00:32:37,581 ശരി സർ. 302 00:32:42,086 --> 00:32:45,880 മിസ് നീലി. ശരി. ഞാനൊരു തിരക്കുള്ള ആളാണ്, 303 00:32:45,881 --> 00:32:48,883 അതുകൊണ്ട് എന്നെ വേഗം അറസ്റ്റ് ചെയ്താൽ, എനിക്കെൻ്റെ വക്കീലിനെ വിളിച്ച് 304 00:32:48,884 --> 00:32:51,386 കാര്യങ്ങൾ ചെയ്തു തുടങ്ങാം. 305 00:32:51,387 --> 00:32:54,097 നിങ്ങൾക്ക് ആകെ ചെയ്യാനായത്, എൻ്റെ പോക്ക് നാളത്തേക്ക് മാറ്റി വെക്കുകയാണ്, 306 00:32:54,098 --> 00:32:57,434 കുറ്റവാളികളെ തിരിച്ചു കൊണ്ടുവരാൻ അമേരിക്കയുമായി കരാറില്ലാത്ത 307 00:32:58,352 --> 00:33:01,270 ഒൻപത് രാജ്യങ്ങളിൽ എനിക്ക് പൗരത്വമുണ്ട്, 308 00:33:01,271 --> 00:33:03,564 അതിൽ ഓരോന്നിലും സുന്ദരമായ വീടുകളുമുണ്ട്, 309 00:33:03,565 --> 00:33:07,235 അവിടെ ഞാനെൻ്റെ അവസാനകാലം സന്തോഷത്തോടെ ജീവിക്കും, അപ്പോ നടക്കട്ടെ. 310 00:33:07,236 --> 00:33:09,113 അധികാരികളെ വിവരമറിയിക്കൂ. 311 00:33:14,368 --> 00:33:15,786 യാത്ര ആസ്വദിക്കൂ. 312 00:33:53,866 --> 00:33:56,618 - അപ്പോ, ഉത്തരവാദികളായ എല്ലാവരും… - പോയി. 313 00:33:58,078 --> 00:33:59,121 എല്ലാവരും. 314 00:34:00,581 --> 00:34:01,915 നീ നിൻ്റെ അച്ഛൻ്റെ മകൾ തന്നെ. 315 00:34:04,334 --> 00:34:05,711 അദ്ദേഹത്തിന് എങ്ങനിരിക്കുന്നു? 316 00:34:06,503 --> 00:34:07,629 അങ്ങനെത്തന്നെ ഇരിക്കുന്നു. 317 00:34:09,506 --> 00:34:11,300 ഇവിടുന്ന് പുള്ളിയെ കാണാൻ പോകണം. 318 00:34:17,973 --> 00:34:20,601 എൻ്റെ കൂടെ വരൂ മോളേ. ഒരു കാര്യം തരാനുണ്ട്. 319 00:34:36,617 --> 00:34:38,659 നീ ഇത് മുമ്പ് കണ്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല, 320 00:34:38,660 --> 00:34:41,996 {\an8}പക്ഷേ നിൻ്റെ കയ്യിൽ ഇത് ഇരിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നി. 321 00:34:41,997 --> 00:34:43,207 {\an8}കിൻഡർ ഗാർട്ടനിലെ ആദ്യ ദിനം 322 00:34:45,042 --> 00:34:46,376 ഇത് വിലപിടിപ്പുള്ളതാണ്. 323 00:34:47,544 --> 00:34:48,378 നന്ദി. 324 00:34:58,305 --> 00:35:00,766 - എന്തെങ്കിലും പ്രശ്നമുണ്ടോ? - ഒന്നെടുത്തോട്ടേ? 325 00:35:03,769 --> 00:35:07,773 ബെർണഡെറ്റ് ബണ്ണി രചന ജെറാൾഡിൻ ലിറ്റ്‌വിക്ക് 326 00:35:13,654 --> 00:35:16,697 ഹേയ് ഫ്രാൻസെസ്, പുതിയ ബെർണഡെറ്റ് ബണ്ണി ബുക്ക് വന്നിട്ടുണ്ട്. 327 00:35:16,698 --> 00:35:18,407 നീ വന്ന് അത് നോക്കുന്നോ? 328 00:35:18,408 --> 00:35:21,245 കുക്ക് കൗണ്ടി മൊബൈൽ ലൈബ്രറിയുടെ വക 329 00:35:21,829 --> 00:35:23,121 എലിയറ്റ് പെഴ്സി. 330 00:35:25,833 --> 00:35:27,793 അവനാണ് ടോമ്മിക്ക് ഈ പുസ്തകം കൊടുത്തത്. 331 00:35:30,796 --> 00:35:32,505 പെഴ്സി എനിക്കും ഒരെണ്ണം തരാൻ നോക്കി. 332 00:35:32,506 --> 00:35:34,508 അവൻ നിന്നെയും ഉപദ്രവിക്കാൻ നോക്കിയോ? 333 00:35:36,718 --> 00:35:37,719 ഉവ്വ്. 334 00:35:38,804 --> 00:35:39,930 പക്ഷേ ചെയ്തില്ല. 335 00:35:43,183 --> 00:35:44,434 എനിക്ക് ഭാഗ്യമുണ്ടായിരുന്നു. 336 00:35:47,187 --> 00:35:48,563 ഇത്രയും കാലം, 337 00:35:48,564 --> 00:35:51,440 എനിക്ക് മനസ്സിലാകാതിരുന്നത്, ടോമ്മി എന്തിന് 338 00:35:51,441 --> 00:35:53,986 എക്കോ കേന്യൻ പോലൊരു സ്ഥലത്തേക്ക് ആകർഷിക്കപ്പെടണം എന്നതായിരുന്നു. 339 00:36:02,035 --> 00:36:03,161 അവന് മനസ്സ് നേരെയാകണമായിരുന്നു. 340 00:36:11,628 --> 00:36:12,880 നിങ്ങളെൻ്റെ ഡാഡിയോട് പറഞ്ഞു. 341 00:36:17,759 --> 00:36:19,552 ഞങ്ങൾക്ക് ആരെ സമീപിക്കണം എന്നറിയില്ലായിരുന്നു. 342 00:36:19,553 --> 00:36:22,723 അദ്ദേഹം ഒരു പോലീസുകാരനായിരുന്നു, ഞങ്ങളുടെ സുഹൃത്തും, ടോമ്മിയെ ഇഷ്ടമായിരുന്നു. 343 00:36:23,682 --> 00:36:27,643 കേസിനു പോയാൽ ഞങ്ങളുടെ മകന് എന്തൊക്കെ അനുഭവിക്കേണ്ടി വരും എന്നദ്ദേഹം പറഞ്ഞു. 344 00:36:27,644 --> 00:36:30,479 വക്കീലന്മാർ, കോടതി നിയമിക്കുന്ന തെറാപ്പിസ്റ്റുകൾ. 345 00:36:30,480 --> 00:36:34,901 അവന് സംഭവിച്ചതെല്ലാം അവൻ അവരോട് വിശദീകരിക്കേണ്ടി വരുമായിരുന്നു. 346 00:36:34,902 --> 00:36:37,862 വീണ്ടും വീണ്ടും എല്ലാറ്റിലൂടെയും കടന്നുപോകണം. 347 00:36:37,863 --> 00:36:40,365 ഞങ്ങളുടെ മകനെ അതിലേക്ക് വിടാൻ ഞങ്ങൾക്ക് താത്പര്യമില്ലായിരുന്നു. 348 00:36:41,366 --> 00:36:43,242 നിൻ്റെ അച്ഛൻ ജീവിച്ചിരിക്കുന്നിടത്തോളം 349 00:36:43,243 --> 00:36:47,873 ഇക്കാര്യം മറ്റൊരാളോടും പറയില്ലെന്ന് ഞങ്ങൾക്ക് വാക്കുനൽകി. 350 00:36:50,042 --> 00:36:51,293 അദ്ദേഹം വാക്കു പാലിച്ചു. 351 00:36:53,670 --> 00:36:54,922 അദ്ദേഹം എന്നോടുപോലും പറഞ്ഞില്ല. 352 00:36:55,964 --> 00:36:58,132 അദ്ദേഹം ഞങ്ങളോട് പറഞ്ഞില്ല. ഞങ്ങൾ ചോദിച്ചില്ല. 353 00:36:58,133 --> 00:37:00,092 പക്ഷേ പെഴ്സിയുടെ ജഡം ആ ഇടവഴിയിൽ കണ്ടെത്തിയപ്പോൾ, 354 00:37:00,093 --> 00:37:02,471 അത് ചെയ്തത് നിൻ്റെ അച്ഛനാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. 355 00:37:31,875 --> 00:37:33,168 എൻ്റെ ഡാഡി എവിടെ? 356 00:37:33,835 --> 00:37:35,128 ക്ഷമിക്കണം. 357 00:37:36,129 --> 00:37:37,381 അദ്ദേഹം ഇന്നലെ രാത്രി മരിച്ചു. 358 00:37:38,423 --> 00:37:40,884 ഞങ്ങൾ നിന്നെ വിളിക്കാൻ ശ്രമിച്ചു, പക്ഷേ കിട്ടിയില്ല. 359 00:37:43,345 --> 00:37:45,138 എൻ്റെ ഫോണിൽ വെടിയുണ്ട കൊണ്ടു. 360 00:37:47,683 --> 00:37:48,809 ശരി. 361 00:37:51,937 --> 00:37:53,897 അച്ഛൻ നിങ്ങൾക്കായി വച്ചിട്ടു പോയതാണ്. 362 00:37:56,066 --> 00:37:57,234 ഞാനിപ്പോ വരാം. 363 00:38:09,329 --> 00:38:10,330 ഫ്രാൻസെസ് 364 00:38:16,086 --> 00:38:19,922 ഫ്രാൻസെസ്, എനിക്ക് നിന്നോട് പറയാൻ കഴിയാത്തതിൻ്റെ കാരണവും 365 00:38:19,923 --> 00:38:23,218 ഞാൻ എന്തിനാണ് അത് ചെയ്തതെന്നും ഒരു ദിവസം നീ കണ്ടെത്തുമെന്ന് എനിക്കുറപ്പുണ്ട്. 366 00:38:24,177 --> 00:38:27,764 അത് ശരിയായ കാരണങ്ങൾ കൊണ്ടായിരുന്നു. പക്ഷേ അതിനിടയിൽ നിനക്ക് വിഷമമായി. 367 00:38:28,557 --> 00:38:30,851 എന്നോട് ക്ഷമിക്കൂ മോളേ. 368 00:38:34,938 --> 00:38:39,026 ഞാൻ അച്ഛനായതിൻ്റെ ആദ്യത്തേതും ഒരേയൊരു കാരണവും നീയാണ്. 369 00:38:40,402 --> 00:38:44,573 ഞാനാ ജോലി പഠിക്കുകയായിരുന്നു, ഞാൻ ചെയ്തതിൽ ഏറ്റവും മഹത്തരമായ ജോലി. 370 00:38:45,824 --> 00:38:47,117 ഏറ്റവും വലിയ ബഹുമതി. 371 00:38:49,369 --> 00:38:51,246 എൻ്റെ തെറ്റുകൾ നിന്നെ വിഷമിച്ചു. 372 00:38:51,955 --> 00:38:54,415 നീ ഈ ലോകത്തു നിന്ന് സ്വയം ഒറ്റപ്പെട്ടു. 373 00:38:54,416 --> 00:38:58,044 ഞാൻ നിന്നോട് ചെയ്തത് എന്നോടൊപ്പം തീരട്ടെ. 374 00:38:58,045 --> 00:38:59,713 ഐ ലവ് യു മോളേ. 375 00:39:00,380 --> 00:39:02,423 നമുക്ക് ഒരിക്കൽ വീണ്ടും കാണാം. 376 00:39:02,424 --> 00:39:05,552 അപ്പോ എനിക്കു നിന്നെ ചേർത്തുപിടിക്കാനാവും. 377 00:39:07,054 --> 00:39:08,472 സ്നേഹപൂർവ്വം ഡാഡി. 378 00:39:40,587 --> 00:39:42,047 നീ അത് വലിക്കുന്നത് നിർത്തുമോ? 379 00:39:42,672 --> 00:39:44,006 എനിക്കീ കോപ്പ് ഇടുന്നതേ ഇഷ്ടമല്ല. 380 00:39:44,007 --> 00:39:47,343 നീ അത് കീറിയാൽ എനിക്കെൻ്റെ കാശ് തിരിച്ചു കിട്ടില്ല. അതുകൊണ്ട് അത് നിർത്ത്. 381 00:39:47,344 --> 00:39:49,261 ക്ഷമിക്കണം, എൻ്റെ വേഷം ശരിയല്ല. 382 00:39:49,262 --> 00:39:50,930 മിസ്സൗറിയിൽ വച്ച് ബസ്സ് കേടായി. 383 00:39:50,931 --> 00:39:53,140 20 മിനിറ്റ് മുമ്പ് മാത്രമാണ് എത്താൻ പറ്റിയത്. 384 00:39:53,141 --> 00:39:54,142 കണ്ടിട്ട് കുഴപ്പമൊന്നുമില്ല. 385 00:39:56,311 --> 00:39:57,437 നീ എങ്ങനെ അറിഞ്ഞു? 386 00:39:58,230 --> 00:39:59,856 ഞാൻ വിവരമറിയാൻ ആശുപത്രിയിൽ വിളിച്ചു. 387 00:40:00,774 --> 00:40:01,900 എനിക്ക് ആശങ്കയുണ്ടായിരുന്നു. 388 00:40:04,236 --> 00:40:06,445 അച്ഛൻ്റെ കാര്യം അറിയാൻ വിളിച്ചതിന് നന്ദി. 389 00:40:06,446 --> 00:40:07,906 പുള്ളിയെപ്പറ്റി അറിയാനല്ല വിളിച്ചത്. 390 00:40:13,537 --> 00:40:15,288 നിനക്ക് നല്ല പണിയായിരുന്നെന്ന് തോന്നുന്നല്ലോ. 391 00:40:16,164 --> 00:40:21,168 അതേ. ഇന്നു രാവിലെ കുറച്ചേറെ നിർണ്ണായക തെളിവുകൾ എഫ്.ബി.ഐയ്ക്ക് നൽകി. 392 00:40:21,169 --> 00:40:24,380 പത്രങ്ങൾ നോക്കിയാൽ മതി. നല്ല വെടിക്കെട്ട് വാർത്തകളായിരിക്കും. 393 00:40:24,381 --> 00:40:25,841 അതിൽ പങ്കെടുക്കാനായില്ലല്ലോ. 394 00:40:27,676 --> 00:40:30,804 നിനക്ക് സഹായം വേണമെങ്കിൽ എന്നെ വീണ്ടും വിളിക്കാമായിരുന്നു. 395 00:40:31,596 --> 00:40:33,140 നിന്നെ തിരയാൻ സമയമില്ലായിരുന്നു. 396 00:40:34,224 --> 00:40:37,811 നമ്മുടെ പിന്നാലെ വരുന്നവർ വലിയ രീതിയിൽ സഹായിച്ചു. 397 00:40:39,437 --> 00:40:40,438 നല്ല ടീമാണോ? 398 00:40:42,524 --> 00:40:43,692 വളരെ നല്ല ടീമാണ്. 399 00:40:44,359 --> 00:40:45,235 അയാളൊരു തടിമാടനാണല്ലോ. 400 00:40:47,028 --> 00:40:48,238 അത്രയ്ക്കൊന്നുമില്ല. 401 00:40:52,325 --> 00:40:54,744 നീ എപ്പോഴാ തിരിച്ചു പോകുന്നത്? 402 00:40:55,412 --> 00:40:57,496 ഒരു മണിക്കൂറിൽ കിഴക്കോട്ടുള്ള ട്രെയിൻ പിടിക്കണം. 403 00:40:57,497 --> 00:40:59,875 വേനൽ അവിടെ കഴിയാം, കളി വല്ലതും കാണാൻ പോകാം. 404 00:41:00,292 --> 00:41:02,210 ഞാനിവിടെ കുറച്ചു ദിവസം നിൽക്കണമെന്ന് നിനക്കില്ലെങ്കിൽ. 405 00:41:02,752 --> 00:41:04,087 സാരമില്ല. 406 00:41:04,963 --> 00:41:06,214 എനിക്ക് കുഴപ്പമൊന്നുമില്ല. 407 00:41:09,176 --> 00:41:10,677 നന്ദി റീച്ചർ. 408 00:41:11,720 --> 00:41:14,180 ഞാൻ ദൂരെയല്ലായിരുന്നു. സെൻ്റ് ലൂയിസിൽ ആയിരുന്നു. 409 00:41:14,181 --> 00:41:18,226 കുഴപ്പമില്ല. എന്നെ എപ്പോഴും ഞാനായിത്തന്നെ കാണുന്നതിൽ നന്ദി. 410 00:41:21,271 --> 00:41:23,398 പക്ഷേ ഇനി ഞാൻ അങ്ങനെ ആയിരിക്കില്ല. 411 00:41:50,967 --> 00:41:52,677 പരിചയപ്പെട്ടതിൽ സന്തോഷം നീലി. 412 00:41:55,347 --> 00:41:56,431 എനിക്ക് വിശ്വസിക്കാനാവുന്നില്ല. 413 00:41:58,433 --> 00:41:59,935 നിൻ്റെ കൈകൾ വളരെ മൃദുലമാണ്. 414 00:42:17,661 --> 00:42:20,913 ചിക്കാഗോ ഡെപ്യൂട്ടി ചീഫ് ജെയിംസ് പ്ലെമെൽെ അദ്ദേഹം കമാൻഡായിരുന്ന ജില്ലയിലെ 415 00:42:20,914 --> 00:42:24,416 ഒരു പട്രോളിംഗ് ഉദ്യോഗസ്ഥനായ സ്വന്തം വളർത്തുമകൻ ഉൾപ്പെട്ട 416 00:42:24,417 --> 00:42:28,255 ഒരു വ്യാപക ഗൂഢാലോചനയിൽ ഇന്ന് അറസ്റ്റിലായി. 417 00:42:46,106 --> 00:42:48,775 നീ ഒരു കൊലയാളിയെ തീർത്തു. കൊള്ളാം റൈലി. 418 00:42:58,285 --> 00:43:00,870 ഞാൻ പാട്രിക്കിനെ അവസാനമായി കാണുമ്പോൾ അവൻ ഇങ്ങനെയായിരുന്നു. 419 00:43:02,122 --> 00:43:03,832 ശരി, അവനെ ഞാൻ എങ്ങും കണ്ടിട്ടില്ല. 420 00:43:05,875 --> 00:43:07,502 - ശരി. - യോ, പക്ഷേ ഞാൻ നിന്നെ സഹായിക്കാം. 421 00:43:08,044 --> 00:43:09,796 നമുക്ക് അവനെ കണ്ടുപിടിക്കാം. 422 00:43:13,133 --> 00:43:17,262 നീ എനിക്കായി എഴുതിയ മെസേജ് കണ്ടിരുന്നു. ഡിയോൺ ഹെക്കത്തോൺ. 423 00:43:18,847 --> 00:43:19,848 എന്തിനായിരുന്നു "നന്ദി"? 424 00:43:21,474 --> 00:43:24,352 എൻ്റെ സഹോദരനെ കണ്ടെത്താനാണ് ഞാൻ നിന്നെ അപകടത്തിലേക്ക് അയച്ചത്. 425 00:43:25,061 --> 00:43:26,187 ഞാൻ സ്വാർത്ഥയാണ്. 426 00:43:31,818 --> 00:43:33,277 മാതാപിതാക്കൾ നമ്മളെ ഉപേക്ഷിക്കുമ്പോൾ, 427 00:43:33,278 --> 00:43:36,031 പലതവണ അനാഥാലയങ്ങളിൽ നിന്നും മറ്റും പുറത്താക്കപ്പെടുമ്പോൾ, 428 00:43:36,740 --> 00:43:39,326 നമുക്ക് തോന്നും നമുക്കെന്തോ കുഴപ്പമുണ്ടെന്ന്. 429 00:43:41,453 --> 00:43:42,579 എന്തോ പോരായ്മയുണ്ടെന്ന്. 430 00:43:43,330 --> 00:43:46,665 മാൻഡിയെ സഹായിക്കാനായി തിരികെ പോകാനാഗ്രഹിച്ചപ്പോൾ, നീ പിന്തുണച്ചു. 431 00:43:46,666 --> 00:43:48,625 ആ തീരുമാനം തെറ്റാണെന്ന് നീ കരുതിയെങ്കിലും. 432 00:43:48,626 --> 00:43:51,086 ഒരുപക്ഷേ നീയത് ചെയ്യുകയില്ലായിരുന്നു… 433 00:43:51,087 --> 00:43:54,174 എനിക്ക് കഴിവില്ലെന്ന് തോന്നിയിരുന്നെങ്കിൽ. 434 00:43:55,175 --> 00:43:56,718 നിന്നെപ്പോലെ ഒരാൾ… 435 00:43:58,887 --> 00:44:00,972 എന്നെ വിലമതിക്കുന്നുണ്ടെങ്കിൽ… അല്ലേ? 436 00:44:02,182 --> 00:44:04,893 ഒരുപക്ഷേ, എനിക്ക് കഴിവുണ്ടായിരിക്കാം എന്നെനിക്ക് തോന്നിത്തുടങ്ങി. 437 00:44:06,895 --> 00:44:07,812 അതുകൊണ്ട്… 438 00:44:10,190 --> 00:44:11,066 നന്ദി. 439 00:44:17,739 --> 00:44:18,823 സന്തോഷം. 440 00:44:38,760 --> 00:44:40,427 ഇത് നിൻ്റെ സ്വന്തമായെന്ന് വിശ്വസിക്കാൻ വയ്യ. 441 00:44:40,428 --> 00:44:42,472 നോറയ്ക്ക് ഈ ബിസിനസ് തുടരാൻ ആഗ്രഹമില്ലായിരുന്നു. 442 00:44:43,056 --> 00:44:45,224 ഇതിനെപ്പറ്റി ആലോചിക്കുന്നതേ അവളെ വിഷമിപ്പിച്ചു. 443 00:44:45,225 --> 00:44:47,477 നീയവൾക്ക് അഞ്ചിരട്ടി വില നൽകി. 444 00:44:51,564 --> 00:44:55,902 കുറച്ച് വർഷങ്ങൾക്ക് മുമ്പ്, റീച്ചർ എനിക്ക് ഞാൻ സമ്പാദിക്കാത്ത ഒരുപാട് പണം തന്നു. 445 00:44:56,861 --> 00:44:58,863 എൻ്റെ കയ്യിൽ അതിരിക്കുന്നത് ശരിയാണെന്ന് തോന്നിയില്ല. 446 00:45:00,281 --> 00:45:01,950 അപ്പോ, ഇന്ന് ഞാൻ അതെല്ലാം ഒഴിവാക്കി. 447 00:45:03,076 --> 00:45:03,992 നോറ യോർക്കും 448 00:45:03,993 --> 00:45:07,079 മെസോതീലിയോമ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും കുറച്ചു കൂടി ധനികരായി. 449 00:45:07,080 --> 00:45:09,164 ഇവിടുത്തെ ജോലിക്കാരെല്ലാം എവിടെ? 450 00:45:09,165 --> 00:45:12,877 ഞാനവരെ നോക്കുകയാണ്. ഞാൻ ഏറ്റെടുക്കുന്നു എന്നറിഞ്ഞപ്പോൾ, എല്ലാവരും പിരിഞ്ഞുപോയി. 451 00:45:14,754 --> 00:45:15,588 ഇങ്ങുവരൂ. 452 00:45:28,226 --> 00:45:31,395 ജാനിറ്ററുടെ മുറിയിലെ സ്ലോപ് സിങ്കിനടുത്ത് ഞാനൊരു ഷവർ വച്ചു തരാം. 453 00:45:31,396 --> 00:45:33,355 ഈ റോഡിൽ ഒരു അലക്കു കമ്പനിയുമുണ്ട്. 454 00:45:33,356 --> 00:45:35,483 നിൻ്റെ തുണി എൻ്റെ വാഷിങ് മെഷീനിൽ ഇടരുത്. 455 00:45:41,030 --> 00:45:41,989 ഇത് എൻ്റെയാണോ? 456 00:45:41,990 --> 00:45:44,199 ഞാൻ സ്റ്റുക്കോവ് സഹോദരന്മാർക്ക് കാശ് കൊടുത്തു, 457 00:45:44,200 --> 00:45:46,452 പിന്നെ നീ ആ വ്യാജ തുലാസുകൾ കൊടുത്തവർക്കും. 458 00:45:46,453 --> 00:45:49,121 ആരും നിൻ്റെ കുടൽമാല ഊരി ടൈ കെട്ടില്ല കീനോ. 459 00:45:49,122 --> 00:45:52,083 എൻ്റെ ഇൻ്റേണിനെ ചവറുവീപ്പയിൽ നിന്ന് പെറുക്കിയെടുക്കാൻ എനിക്ക് പറ്റില്ല. 460 00:45:54,836 --> 00:45:55,837 ഞാൻ… 461 00:45:56,713 --> 00:45:57,547 നന്ദി. 462 00:45:58,131 --> 00:45:59,257 എൻ്റെ ആശയമായിരുന്നില്ല. 463 00:46:02,719 --> 00:46:04,386 പക്ഷേ നിങ്ങൾക്കെന്നെ ഇഷ്ടമല്ലല്ലോ. 464 00:46:04,387 --> 00:46:05,805 അത് ചിലപ്പോൾ അങ്ങനെയാണ്. 465 00:46:07,849 --> 00:46:08,683 ഹേയ്, 466 00:46:10,393 --> 00:46:11,978 ഒരു മിനിറ്റ് സംസാരിക്കാമോ? 467 00:46:28,244 --> 00:46:29,287 അപ്പോ… 468 00:46:30,288 --> 00:46:31,122 നോക്കൂ… 469 00:46:32,665 --> 00:46:35,126 ഫാമിലേക്ക് പോകും മുമ്പ് 470 00:46:36,044 --> 00:46:37,462 ഞാൻ പെട്രോൾ പമ്പിൽ വച്ച് പറഞ്ഞത്… 471 00:46:38,505 --> 00:46:41,131 അത് സാരമില്ല. മരിക്കാൻ പോവുകയാണെന്ന് തോന്നിയാൽ 472 00:46:41,132 --> 00:46:42,758 ആളുകൾക്ക് കുഴപ്പിക്കുന്ന വികാരങ്ങൾ ഉണ്ടാകും. 473 00:46:42,759 --> 00:46:44,344 ശരിയാണ്, പക്ഷേ… 474 00:46:46,387 --> 00:46:48,139 എനിക്കെൻ്റെ വികാരങ്ങളിൽ ആശയക്കുഴപ്പമില്ല. 475 00:46:50,141 --> 00:46:51,351 നോക്കൂ, നീ അന്ന്… 476 00:46:51,976 --> 00:46:54,978 അന്ന് ലഹരിയിൽ, ഭയന്നുനിന്നപ്പോൾ, എനിക്ക് നിന്നെ ചേർത്തു പിടിക്കണമെന്ന് തോന്നി. 477 00:46:54,979 --> 00:46:57,023 നീ സുരക്ഷിതയാണെന്ന് നിനക്ക് മനസ്സിലാകാൻ. 478 00:46:58,149 --> 00:47:01,360 പക്ഷേ, തൊടുന്നത് നിനക്കിഷ്ടമില്ല എന്ന് അറിയാവുന്നതിനാലാണ് ഞാനത് ചെയ്യാതിരുന്നത്. 479 00:47:01,361 --> 00:47:03,821 എനിക്ക് കരുതലില്ല എന്ന് നിനക്ക് തോന്നരുത്. 480 00:47:05,740 --> 00:47:07,200 ഞാൻ കൂടെയുണ്ടെന്ന് നീ അറിയണം. 481 00:47:09,494 --> 00:47:12,539 സാധാരണ, ഇത്തരം സാഹചര്യത്തിൽ, നിന്നെ ചുംബിച്ചാലോ എന്ന് ആഗ്രഹിക്കും. 482 00:47:26,511 --> 00:47:27,803 എനിക്ക് പറ്റില്ല. 483 00:47:27,804 --> 00:47:29,847 നിനക്കതിന് ആഗ്രഹമില്ലാഞ്ഞിട്ടോ, അതോ കഴിയാഞ്ഞിട്ടോ? 484 00:47:31,307 --> 00:47:32,141 എനിക്ക് കഴിയുന്നില്ല. 485 00:47:32,725 --> 00:47:37,564 സെമിത്തേരിയിൽ വച്ച് കൈകൊടുത്തത്, ആദ്യ ചുവടുവയ്പ്പായിരുന്നു. 486 00:47:39,357 --> 00:47:42,360 പക്ഷേ… ഞാൻ അതുവരെ എത്തിയിട്ടില്ല. 487 00:47:44,654 --> 00:47:46,573 ശരി. ഓക്കേ. 488 00:47:53,788 --> 00:47:56,165 ഈ കേസ് പൂർത്തിയാക്കാൻ ഒരുപാട് കടലാസ് ജോലികൾ ഉണ്ടാവും. 489 00:47:57,292 --> 00:47:59,794 അപ്പോ, നാളെ ഡൈനറിൽ പോയി പ്രാതൽ കഴിച്ചാലോ? 490 00:48:00,962 --> 00:48:01,796 അത് ചെയ്യാനാകുമോ? 491 00:48:03,881 --> 00:48:05,508 - കൊള്ളാം. - അപ്പോ ഇതൊരു ഡേറ്റ് ആണ്. 492 00:48:17,854 --> 00:48:19,856 മാനസികാരോഗ്യത്തെപ്പറ്റിയുള്ള കൈപ്പുസ്തകം 493 00:48:22,442 --> 00:48:26,362 നിങ്ങളുടെ ഇമെയിലിൽ നിങ്ങൾക്ക് ധാരാളം കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. 494 00:48:27,864 --> 00:48:29,157 അതെന്താണെന്ന് കൃത്യമായി പറയാമോ? 495 00:50:38,035 --> 00:50:40,120 ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള 496 00:50:40,121 --> 00:50:42,123 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ