1 00:00:02,000 --> 00:00:07,000 Downloaded from YTS.BZ 2 00:00:04,672 --> 00:00:10,678 ഫോൾഔട്ട് ദ ഗൂൾ ലോഗ് 3 00:00:08,000 --> 00:00:13,000 Official YIFY movies site: YTS.BZ 4 00:00:16,058 --> 00:00:19,937 ഇത് ഹൂവിൽ അല്ല, പക്ഷേ ഇതുമതി. 5 00:00:21,313 --> 00:00:25,401 എനിക്ക് ക്രിസ്മസിൻ്റെ 12 ദിനങ്ങൾ കഴിഞ്ഞുകൂടാനുള്ള മരുന്നുമുണ്ട്. 6 00:00:27,153 --> 00:00:28,446 ഇത് കണ്ടോ? 7 00:00:28,529 --> 00:00:33,451 ഇത് വിറകല്ല, ഇതൊരു മനുഷ്യൻ്റെ കയ്യാണ്. 8 00:00:33,534 --> 00:00:35,619 പ്രത്യേകിച്ച് ഒരു തടിയൻ്റെ. 9 00:00:36,412 --> 00:00:38,622 നന്നായി കത്തുന്നുണ്ട്, അല്ലേ? 10 00:00:39,540 --> 00:00:40,666 അത്ഭുതം തോന്നുന്നുണ്ടോ? 11 00:00:41,625 --> 00:00:44,170 ഞാൻ ഈ കൈകളിൽ ചിലത് വർഷം മുഴുവൻ ഉണക്കിയെടുക്കും, 12 00:00:44,253 --> 00:00:46,630 കാരണം ഇവ ശൈത്യകാലത്തേക്ക് വളരെ നല്ലതാണ്. 13 00:00:46,714 --> 00:00:50,593 സായുധനായിരിക്കുക, ചൂടുകാഞ്ഞിരിക്കുക. അതാണ് ഞാൻ എപ്പോഴും പറയാറ്. 14 00:00:54,847 --> 00:00:58,017 എനിക്ക് ക്രിസ്മസ് കാല ആശംസകൾ അറിയിക്കണമെന്നുണ്ട്, 15 00:00:58,100 --> 00:01:02,313 എന്നാൽ ഋതുക്കൾ എന്നുപറയാനൊന്നും ഞങ്ങൾക്കിവിടെയില്ല. 16 00:01:02,938 --> 00:01:06,192 കൂടാതെ ഞങ്ങൾക്ക് സാൻ്റാ ക്ലോസും ഇല്ലെന്ന് ഉറപ്പാണ്. 17 00:01:08,569 --> 00:01:10,070 സംസാരിക്കുമ്പോൾ എൻ്റെ താടിയെല്ല് വേദനിക്കുന്നു, 18 00:01:10,154 --> 00:01:13,991 അപ്പോ, നിങ്ങളെല്ലാവരും കുറച്ചുനേരത്തേക്ക് ഈ തീയും നോക്കി ഇരിക്കണം. 19 00:01:15,284 --> 00:01:19,205 ഞാൻ ഉറങ്ങിപ്പോയാൽ, നിങ്ങളെൻ്റെ തല തീയുടെ അടുത്തു നിന്ന് മാറ്റണേ. 20 00:01:22,374 --> 00:01:28,631 ഞാൻ മിസ്റ്റർ ന്യൂ വെഗാസ്, എൻ്റെ പേരുള്ള സ്ഥലത്തുനിന്ന് ലൈവായി സംസാരിക്കുന്നു, 21 00:01:28,714 --> 00:01:33,969 ക്രിസ്മസ് കാലത്ത് നിങ്ങളുടെ അവധിക്കാല ഇഷ്ടഗാനങ്ങളുമായാണ് ഞാൻ വന്നത്. 22 00:01:34,053 --> 00:01:36,555 നിങ്ങളിരിക്കുന്നയിടം ചൂടുള്ളതും സുഖപ്രദവുമാണെന്ന് ഞാനാശിക്കുന്നു, 23 00:01:36,639 --> 00:01:39,475 അത് നിങ്ങൾക്ക് ബോധം നഷ്ടപ്പെടുന്നതിനാലല്ലെന്നും, 24 00:01:39,558 --> 00:01:42,436 ഇനി അതാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ ശരി. 25 00:01:42,520 --> 00:01:48,108 നമ്മളെല്ലാവരും ജീവിതത്തിലെ ഭീകരതകൾ നമ്മുടെ സ്വന്തം രാസപ്രക്രിയയിലൂടെയാണ് നേരിടുന്നത്. 26 00:01:48,734 --> 00:01:51,111 ഞാൻ രാത്രി മുഴുവൻ നിങ്ങളാവശ്യപ്പെട്ട ഗാനങ്ങൾ കേൾപ്പിക്കുകയും 27 00:01:51,195 --> 00:01:57,284 നിങ്ങളുടെ ക്രിസ്മസ് ആശംസകളും ഹൃദ്യമായ കഥകളും ലൈവായി വായിക്കുകയും ചെയ്യും. 28 00:01:58,869 --> 00:02:02,331 മുൻ അരിസോണയിൽ നിന്ന് ബോബ് അയച്ച ഒരെണ്ണം ഇതാ. 29 00:02:02,414 --> 00:02:06,418 അയാൾ എഴുതുന്നു, "എൻ്റെ നായ ക്രിസ്മസ് തലേന്ന് ഓടിപ്പോയി, 30 00:02:06,502 --> 00:02:10,965 "ഞാൻ പറയുകയാണെങ്കിൽ, അത് ക്രിസ്മസിൻ്റെ യഥാർത്ഥ കഥയുടെ ആവർത്തനമായിരുന്നു." 31 00:02:11,048 --> 00:02:15,135 "എവിടുന്നെന്നറിയാതെ അപരിചിതർ അവനെ തിരയാൻ വന്നെത്തി, 32 00:02:15,219 --> 00:02:18,347 കിഴക്കുനിന്നെത്തിയെ മൂന്ന് രാജാക്കന്മാരെപ്പോലെ." 33 00:02:18,430 --> 00:02:21,100 "ഒരു രാജാവിനെപ്പോലെ ഞാനും അവർക്കൊപ്പം കൂടി, 34 00:02:21,183 --> 00:02:25,145 ദൈവമാണല്ലോ രാജാക്കന്മാരുടെയെല്ലാം രാജാവ്." 35 00:02:25,229 --> 00:02:30,317 "അപ്പോ ആകെ അഞ്ചു രാജാക്കന്മാരായി, പക്ഷേ ആകെ ഏഴുപേരുണ്ടായിരുന്നു." 36 00:02:30,401 --> 00:02:33,863 "രണ്ട് സ്ത്രീകളും, അഞ്ച് പുരുഷന്മാരും, അപ്പോ അഞ്ച് രാജാക്കന്മാർ." 37 00:02:33,946 --> 00:02:38,909 "രണ്ട് രാജ്ഞിമാരും ഞാനും പിന്നെ ദൈവവും, അപ്പോൾ ആകെ ഒൻപത് രാജാക്കന്മാർ, 38 00:02:38,993 --> 00:02:40,494 രാജ്ഞിമാരുൾപ്പടെ." 39 00:02:41,036 --> 00:02:44,498 "ഞങ്ങൾക്കാർക്കും ഈ നായ എവിടെപ്പോയെന്ന് ഒരു രൂപവുമില്ലായിരുന്നു." 40 00:02:44,582 --> 00:02:49,169 "അപ്പോ ഞാൻ ആലോചിക്കുകയാണ്, ഇത് യഥാർത്ഥത്തിൽ യേശുവിൻ്റെ കഥതന്നെയാണ്. 41 00:02:49,253 --> 00:02:52,006 "കാണാതെപോയ ഉണ്ണിയേശുവാണ് ആ നായ." 42 00:02:52,089 --> 00:02:54,592 "ഞാനിപ്പോൾ വല്ലാത്ത വിഷമത്തിലാണ്, 43 00:02:54,675 --> 00:02:57,761 കാരണം, എനിക്ക് നായയെ നഷ്ടപ്പെടുക മാത്രമല്ല ഉണ്ടായത്, 44 00:02:57,845 --> 00:03:00,389 ആരെങ്കിലും വരുമ്പോൾ ആ നായ എന്നെ അതറിയിക്കുമായിരുന്നു." 45 00:03:00,472 --> 00:03:03,767 "ഈ ആളുകൾ വന്നു. അവർക്കവനെ കണ്ടെത്താനായില്ല." 46 00:03:03,851 --> 00:03:07,980 "കൂടാതെ, എൻ്റെ കയ്യിൽ കെംസ് ഉണ്ടോ എന്ന് അവർ ചോദിക്കാനും തുടങ്ങി." 47 00:03:08,063 --> 00:03:10,608 "എൻ്റെ കയ്യിലുണ്ട്, പക്ഷേ ഞാനതാർക്കും കൊടുക്കില്ല." 48 00:03:10,691 --> 00:03:14,194 "എനിക്ക് ദേഷ്യം വരുന്നു, അതിലെനിക്ക് കുറ്റബോധവും തോന്നുന്നു." 49 00:03:14,278 --> 00:03:16,739 "ശരിയാണ്, എനിക്ക് ദേഷ്യം വരുന്ന സ്വഭാവമുണ്ട്, 50 00:03:16,822 --> 00:03:20,659 പക്ഷേ അതിൽനിന്നുതന്നെ ഞാൻ കെംസ് നൽകാഞ്ഞതെന്താണെന്ന് മനസ്സിലാക്കാം." 51 00:03:20,743 --> 00:03:21,577 "അവ മരുന്നുകളാണ്." 52 00:03:21,660 --> 00:03:24,830 "എന്തായാലും, നായ അധികം ദൂരെ പോയിട്ടില്ലെന്ന് പിന്നീട് മനസ്സിലായി." 53 00:03:24,914 --> 00:03:28,042 "ഞാൻ നേരത്തെ ചിലരെ കൊല്ലുന്നത് അവൻ കേട്ടിരുന്നു, 54 00:03:28,125 --> 00:03:30,461 അവൻ പേടിച്ച് പാനലുകൾക്കുള്ളിൽ ഒളിച്ചതാണ്." 55 00:03:30,544 --> 00:03:32,588 "അവസാനം അവൻ പുറത്തേക്കു വന്നത്, 56 00:03:32,671 --> 00:03:35,424 കൊന്ന ആളുകളിൽ ഒരാളെ ഞാൻ ചുടാൻ തുടങ്ങിയപ്പോഴാണ്." 57 00:03:35,507 --> 00:03:40,471 "മറ്റു രാജാക്കന്മാരെ കൊല്ലുംമുമ്പ് അത് മനസ്സിലായിരുന്നെങ്കിൽ എന്നാശിക്കുന്നു." 58 00:03:40,554 --> 00:03:45,059 "എന്നാൽ ആ സമയത്ത് എനിക്കുണ്ടായിരുന്ന വിവരം വച്ച് ഞാൻ എൻ്റെ പരമാവധി ചെയ്തു." 59 00:03:45,142 --> 00:03:47,478 "ഈ കഥ നീണ്ടുപോയി, 60 00:03:47,561 --> 00:03:50,814 "ക്രിസ്മസ് ആഘോഷിക്കാൻ ഒരു നായ വേണമെന്ന് എനിക്കറിയില്ലായിരുന്നു, 61 00:03:50,898 --> 00:03:53,984 അതില്ലാതെ ആഘോഷിക്കാൻ ശ്രമിക്കും വരെ." 62 00:03:54,068 --> 00:03:57,655 "അത് കഷ്ടമല്ലേ? ഞാൻ എന്നെത്തന്നെ വെറുക്കുന്നു." 63 00:03:59,323 --> 00:04:00,783 നന്ദി ബോബ്. 64 00:04:00,866 --> 00:04:04,453 ഗ്യാസ് നിറഞ്ഞ കെംസ് നൽകുന്ന ലഹരിയെക്കാൾ വേഗത്തിൽ 65 00:04:04,536 --> 00:04:08,666 നിങ്ങൾക്ക് ആശ്വാസമേകുന്ന ഒരു അവധിക്കാല ഗാനമിതാ. 66 00:11:02,037 --> 00:11:05,123 ഹായ്, ഞാനാണ് ഡി ജെ മിസ്റ്റർ ന്യൂ വെഗാസ്, 67 00:11:05,207 --> 00:11:10,462 നിങ്ങൾ നിശാവസ്ത്രത്തിൽ അലസമായിരുന്ന് ഈ പാട്ടുകേൾക്കുന്നത് ഞാൻ മനസ്സിൽ കാണുന്നു, 68 00:11:10,545 --> 00:11:14,758 അതെൻ്റെ ഭാവനയെ 45 ആർ.പി.എമ്മിൽ കറക്കാൻ തുടങ്ങുന്നു. 69 00:11:14,841 --> 00:11:16,259 ഇതാ ഒരു ഗാനം. 70 00:15:30,597 --> 00:15:33,600 നോക്കൂ, എനിക്കീ പഴയ പാട്ടുകൾ കേട്ടിരിക്കാൻ ഇഷ്ടമാണ്, 71 00:15:33,683 --> 00:15:37,812 പക്ഷേ നിങ്ങളുടെ കഥകൾ കേൾക്കാനുള്ള ഇഷ്ടത്തിൻ്റെ അത്രയുമില്ല. 72 00:15:37,896 --> 00:15:39,606 എനിക്ക് നിങ്ങളുടെ കഥകൾ കേൾക്കണം. 73 00:15:39,689 --> 00:15:43,151 സിൽറ്റ് ലാൻഡിൽ നിന്ന് സ്ലഗിൻസ് റെക്സ് 74 00:15:43,234 --> 00:15:47,572 തൻ്റെ ഓർമ്മകൾ നെയ്തെടുത്ത് അയച്ചിരിക്കുന്നത് വായിക്കാം. 75 00:15:48,990 --> 00:15:52,619 "വേസ്റ്റ് ലാൻഡിലെ ക്രിസ്മസിനെപ്പറ്റി ആളുകൾ പരാതിപ്പെട്ടേക്കാം, 76 00:15:52,702 --> 00:15:55,121 പക്ഷേ ഇത് വോൾട്ടുകളിലേതിനേക്കാൾ നല്ലതാണ്." 77 00:15:55,205 --> 00:16:00,627 "വിശ്വസിക്കൂ. ഞാൻ കഴിഞ്ഞ വർഷം വോൾട്ടിലാണ് ക്രിസ്മസ് ആഘോഷിച്ചത്, മഹാ മോശമായിരുന്നു." 78 00:16:00,710 --> 00:16:04,005 "അവർ ഹവായ് രീതിയിലാണ് മുഴുവൻ ക്രിസ്മസും ആഘോഷിച്ചത്, 79 00:16:04,089 --> 00:16:06,341 അത് വൃത്തികെട്ടതും ദയനീയവുമായിരുന്നു." 80 00:16:06,424 --> 00:16:09,969 "അവർ പറഞ്ഞു, "ഹേയ്, ഈ കൂലാ പോർക്ക് കഴിച്ചു നോക്കൂ, 81 00:16:10,053 --> 00:16:12,430 എന്നിട്ടവർ എനിക്കൊരു കോക്ടെയിൽ വീനിയാ തന്നത്." 82 00:16:12,514 --> 00:16:15,308 "അത് വളരെ നിരാശാജനകമായിരുന്നു." 83 00:16:15,392 --> 00:16:17,936 "വർഷങ്ങളായി എനിക്ക് ആളുകളുമായി സമ്പർക്കമില്ലായിരുന്നെങ്കിലും, 84 00:16:18,019 --> 00:16:20,897 ഇത് മോശമാണെന്ന് എനിക്ക് പറയാനാകുമായിരുന്നു." 85 00:16:20,980 --> 00:16:23,233 "എനിക്കു തോന്നുന്നു, 100% വോൾട്ടികളെക്കാൾ 86 00:16:23,316 --> 00:16:26,695 രസികനായ ഒരാളാണ് നിങ്ങളെന്ന് അറിയുന്നത് 87 00:16:26,778 --> 00:16:29,155 നല്ലൊരു ക്രിസ്മസ് സമ്മാനമാണെന്ന്." 88 00:16:29,239 --> 00:16:32,742 "അതെനിക്ക് സാൻ്റ എന്നെ കേൾക്കുന്നുണ്ടെന്ന തോന്നലുണ്ടാക്കുന്നു." 89 00:16:32,826 --> 00:16:38,081 "അപ്പോ സാൻ്റ, നിങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ, ദയവായി യഥാർത്ഥ കൂലാ പോർക്ക് കൊണ്ടുവരണം. 90 00:16:38,164 --> 00:16:42,085 "ഒരുതരം വലിയ പന്നി പോലുള്ളവ വേസ്റ്റ്ലാൻഡിൽ അലഞ്ഞു നടക്കുന്നത് നമ്മൾ കാാണാറുണ്ട്." 91 00:16:42,168 --> 00:16:46,756 "ഞാൻ കണ്ടിട്ടുണ്ട്, കുറഞ്ഞപക്ഷം അവ ഉയർത്തുന്ന പൊടിപടലങ്ങളെയെങ്കിലും." 92 00:16:46,840 --> 00:16:52,137 "ശ്രോതാക്കളെല്ലാവരും ചേർന്ന് ഒരു വേട്ടസംഘം രൂപീകരിച്ചാൽ, 93 00:16:52,220 --> 00:16:54,514 നമ്മളിൽ പകുതിപ്പേർക്ക് ആഴത്തിലുള്ള കുഴികളെടുക്കാം, 94 00:16:54,597 --> 00:16:59,227 അവയിൽ ചുട്ടുപഴുത്ത, ഒരിക്കലും തണുത്തു പോകാത്ത പാറക്കല്ലുകൾ നിറയ്ക്കാം, 95 00:16:59,310 --> 00:17:04,566 പിന്നെ ഇവയ്ക്ക് ശരിക്കും കൂലായുടെ സ്വാദാണോ അല്ലയോ എന്ന് നോക്കാം." 96 00:17:05,275 --> 00:17:07,235 "ഞാൻ പരീക്ഷിക്കാം. ഉറപ്പ്." 97 00:17:07,318 --> 00:17:11,948 "അവർ ചോളം കൃഷി ചെയ്യാൻ നോക്കിയപ്പോൾ ഉണ്ടായപോലെ എൻ്റെ മുഖത്ത് 98 00:17:12,031 --> 00:17:14,743 പെട്ടെന്ന് ട്യൂമറുകൾ മുളയ്ക്കുന്നുണ്ടോ എന്ന് നിങ്ങൾക്ക് നോക്കാം." 99 00:17:14,826 --> 00:17:16,870 കേട്ടിട്ട് കൊള്ളാം സ്ലഗിൻസ്. 100 00:17:16,953 --> 00:17:20,248 നിങ്ങളുടെ വേട്ടസംഘത്തിൽ ചേരാൻ ആദ്യം വരുന്നത് ഞാനായിരിക്കും. 101 00:17:20,331 --> 00:17:24,878 ഇനി, ആർക്കാണ് ഈ പഴയ അവധിക്കാല ഗാനം തിരിച്ചറിയാനാവുക? 102 00:22:42,361 --> 00:22:47,075 നിങ്ങൾ ഇതിലെ എല്ലാ ഗാനങ്ങളും കേട്ടാലും ഇല്ലെങ്കിലും, 103 00:22:47,158 --> 00:22:50,369 ഞാൻ നിങ്ങളെ എന്നെന്നും സ്നേഹിക്കും. 104 00:22:50,453 --> 00:22:52,246 ഒന്നിനും അത് മാറ്റാനാകില്ല. 105 00:27:18,804 --> 00:27:22,016 കൂട്ടരേ, ഞാൻ നിങ്ങളെ ഓരോരുത്തരെയും സ്നേഹിക്കുന്നു. 106 00:27:22,099 --> 00:27:26,062 നിങ്ങളുടെ സ്നേഹം സോണാർ പോലെ എന്നിലേക്ക് തിരിച്ചുവരുന്നത് എനിക്കറിയാം. 107 00:27:26,145 --> 00:27:29,732 അതൊരു വൻ തിരമാല പോലെ എന്നിൽ വന്നടിക്കുന്നു. 108 00:27:29,815 --> 00:27:32,568 ഗാനങ്ങൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കൂ. 109 00:36:17,593 --> 00:36:20,304 ഇനി വരുന്നത് ആംഗ്രി റോണിൻ്റെ കത്താണ്. 110 00:36:20,387 --> 00:36:26,727 റോൺ പറയുന്നു, "ഞാൻ ദേഷ്യത്തിലാണ്, കാരണം എല്ലാക്കൊല്ലവും ഒരേ ക്രിസ്മസ് പാട്ടുകളാണ്. 111 00:36:26,810 --> 00:36:29,563 "അവ എനിക്കിപ്പോ തീരെ ഇഷ്ടമല്ല." 112 00:36:29,646 --> 00:36:35,903 "5000 മൈലകലെയുള്ള ഏതോ കുഞ്ഞിനെപ്പറ്റി ഉള്ള പാട്ടുകൾക്ക് ഞാനുമായി എന്ത് ബന്ധമാ?" 113 00:36:35,986 --> 00:36:40,073 "എൻ്റെ അനുഭവങ്ങളുമായി സംവദിക്കുന്ന കലയോടാണ് ഞാൻ പ്രതികരിക്കുക." 114 00:36:40,157 --> 00:36:45,329 "വേസ്റ്റ്ലാൻഡിൽ നിർമ്മിച്ച സമകാലിക റാപ്പുകൾ വല്ലതും കേൾപ്പിക്കൂ." 115 00:36:45,412 --> 00:36:48,248 ക്ഷമിക്കണം റോൺ, നിനക്ക് ദേഷ്യമുണ്ടാകും. 116 00:36:48,332 --> 00:36:52,127 പക്ഷേ ഈ പാട്ടുകൾ മാത്രമേ നമുക്ക് ഇപ്പോൾ ഈ സ്റ്റേഷനിലുള്ളൂ. 117 00:36:52,210 --> 00:36:56,757 ബാക്കിയുള്ളവയെല്ലാം കൊള്ളസംഘം കൊളുത്തിയ തീയിൽ നശിച്ചു. 118 00:36:56,840 --> 00:37:02,971 അപ്പോ, ഇന്നുരാത്രി അഞ്ചാമത്തെ തവണ, "ഗോഡ് റെസ്റ്റ് യു മെറി ജെൻ്റിൽമെൻ," കേൾക്കാം. 119 00:45:44,659 --> 00:45:48,538 നിങ്ങളുടെ കൂടുതൽ ക്രിസ്മസ് ആശംസകളും ഇഷ്ട ഗാനങ്ങളുമായി ഞാനിതാ വീണ്ടും വന്നു. 120 00:45:48,621 --> 00:45:53,710 ഇതാ ആൻഡി സി. എഴുതുന്നു, "എനിക്ക് പഴയ ഗാനങ്ങൾ ഇഷ്ടമാണ്, 121 00:45:53,793 --> 00:45:56,629 "പക്ഷേ നൂറിലധികം ആളുകളെ ഭക്ഷിച്ചെന്ന ബോധത്തോടെ 122 00:45:56,713 --> 00:46:00,884 എനിക്കീ ക്രിസ്മസ് കരോളുകൾ പാടാൻ പ്രയാസമാണ്." 123 00:46:00,967 --> 00:46:05,472 വിഷമിക്കേണ്ട ആൻഡി, നിനക്കായി ഞങ്ങൾ ഈ റെക്കോഡുകളെക്കൊണ്ട് പാടിക്കാം. 124 00:46:05,555 --> 00:46:09,809 ആൻഡി തുടരുന്നു, "റുഡോൾഫ് ദ റെഡ് നോസ്ഡ് റെയിൻഡിയർ' എന്ന പാട്ട്, 125 00:46:09,893 --> 00:46:12,645 ഒരാളെ കൊന്നുകഴിഞ്ഞ് പാടാൻ വളരെ ബുദ്ധിമുട്ടായിരുന്നു, 126 00:46:12,729 --> 00:46:15,815 പക്ഷേ അയാളുടെ കുടുംബത്തെ മുഴുവൻ തിന്ന ശേഷം, 127 00:46:15,899 --> 00:46:21,070 എനിക്ക് കരഞ്ഞുകൊണ്ടല്ലാതെ ആ പാട്ട് പാടാനായില്ല." 128 00:46:21,154 --> 00:46:23,823 "ക്രിസ്മസ് ഒരുമിച്ച് ആഘോഷിച്ചിരുന്നവരെ ഭക്ഷിച്ചു കഴിയുമ്പോൾ, 129 00:46:23,907 --> 00:46:27,702 അത് ക്രിസ്മസ് സന്തോഷത്തിൻ്റെ ഒരു ഭാഗം നമ്മളിൽ നിന്ന് എടുത്തു കളയുന്നു." 130 00:46:27,785 --> 00:46:31,664 മനുഷ്യൻ്റെ പിത്താശയത്തിൻ്റെ രുചി അറിഞ്ഞശേഷം ഞാൻ 131 00:46:31,748 --> 00:46:33,750 "ഓ തിരു രാത്രി" എന്ന് പാടിയാൽ, 132 00:46:33,833 --> 00:46:36,878 "പിത്തത്തെപ്പറ്റി അല്ലാതെ വേറെന്ത് ഞാൻ ആലോചിക്കും?" 133 00:46:36,961 --> 00:46:38,713 "ആ വാക്കുകൾ പാടാൻ എളുപ്പമാണ്, 134 00:46:38,796 --> 00:46:41,216 പക്ഷേ ആ വാക്കുകൾക്കിനി ഒരർത്ഥവുമുണ്ടാകില്ല." 135 00:46:41,299 --> 00:46:44,511 "അതായത്, ഒരു മഞ്ഞുവണ്ടിക്കുപോലും എന്തെങ്കിലും അർത്ഥമുണ്ടോ?" 136 00:46:45,345 --> 00:46:49,265 "ഞാൻ കഴിഞ്ഞ 400 കൊല്ലങ്ങളായി ഒരു മഞ്ഞുവണ്ടിയുടെ മണിയടി കേട്ടിട്ടില്ല." 137 00:46:49,349 --> 00:46:52,852 "എനിക്കെൻ്റെ സുഹൃത്തുക്കളെയും അയൽക്കാരെയും കൊന്നു തിന്നാനാകും." 138 00:46:52,936 --> 00:46:56,689 "എന്നാൽ ഒറ്റക്കുതിര ഓടിക്കുന്ന ഒരു തുറന്ന മഞ്ഞുവണ്ടി, അത് അർത്ഥശൂന്യമാണ്." 139 00:46:56,773 --> 00:47:02,695 "ഞങ്ങൾ കസിനെ തിന്നെന്ന് പറഞ്ഞതിന് എന്നെ കുടുംബ ഡിന്നറിൽനിന്ന് പുറത്താക്കി." 140 00:47:02,779 --> 00:47:06,699 "കഴിച്ചുകൊണ്ടിരിക്കുമ്പോൾ, നിങ്ങൾ ആരെയാണ് കഴിക്കുന്നതെന്ന് ഒരിക്കലും പറയരുത്." 141 00:47:06,783 --> 00:47:10,411 "എൻ്റെ കൂടെയുള്ളവർ, അതവരെ അസ്വസ്ഥരാക്കുന്നു എന്ന് പറഞ്ഞു." 142 00:47:10,495 --> 00:47:14,916 "എനിക്കത് ഉറപ്പിക്കാനാവില്ല, പക്ഷേ ആളുകൾക്ക് ദേഷ്യം വരുമെന്ന് പറയാനാകും." 143 00:47:14,999 --> 00:47:17,377 "ഞാൻ ഇത്രയും പേരെ ഭക്ഷിക്കരുതായിരുന്നു, 144 00:47:17,460 --> 00:47:20,797 കാരണം, എന്നെ സന്തോഷിപ്പിക്കാൻ ആരെങ്കിലും എൻ്റെ ചുറ്റും ഉണ്ടായിരുന്നേനെ." 145 00:47:20,880 --> 00:47:23,967 ആൻഡി സി, എനിക്ക് നിന്നെ സന്തോഷിപ്പിക്കാനാവില്ല, 146 00:47:24,050 --> 00:47:28,513 കാരണം നീ വിവരിച്ചത് ഒരു ദുഷ്ടൻ്റെ ചെയ്തികളാണ്. 147 00:47:28,596 --> 00:47:31,349 എന്നാൽ ദൈവം നിന്റെ വിധി തീരുമാനിക്കട്ടെ. 148 00:47:31,432 --> 00:47:33,226 ഇതാ ഒരു പഴയ ഗാനം. 149 00:55:56,395 --> 00:56:00,274 സാൻഡി ഗുൽച്ചിൽ നിന്ന് ജോർജ്ജ് വാഷിംഗ്ടൺ തിസ് എഴുതുന്നു, 150 00:56:00,357 --> 00:56:03,486 "യുദ്ധം ഒരിക്കലും മാറുന്നില്ല. ക്രിസ്മസും അങ്ങനെതന്നെ. 151 00:56:03,569 --> 00:56:06,447 "എല്ലാക്കൊല്ലവും ഒരേ പാട്ടുകൾ. നിങ്ങളത് ശ്രദ്ധിച്ചിട്ടുണ്ടോ?" 152 00:56:07,865 --> 00:56:09,867 എനിക്കത് ഇഷ്ടമാണ് ജോർജ്ജ്. 153 00:56:09,950 --> 00:56:14,163 സ്ഥാനം മാറിക്കൊണ്ടിരിക്കുന്ന മണൽക്കൂനകൾക്കിടയിൽ, 154 00:56:14,246 --> 00:56:18,626 എവിടെയാണെന്ന് സ്വയം അറിയാതെ നിങ്ങൾ ജീവിക്കുമ്പോൾ, 155 00:56:18,709 --> 00:56:24,632 വർഷം മുഴുവൻ വഴികാട്ടുന്ന നക്ഷത്രങ്ങളാണ് എനിക്ക് ക്രിസ്മസ് പാട്ടുകൾ. 156 00:56:24,715 --> 00:56:29,178 ഞാനത് കേൾക്കുമ്പോൾ ക്രിസ്മസിന് അധികം താമസമില്ലെന്ന് എനിക്ക് മനസ്സിലാകും. 157 01:00:57,529 --> 01:01:02,242 ഇത് ഡിജെ മിസ്റ്റർ ന്യൂ വെഗാസ് ആണ്, എനിക്ക് നിങ്ങളുടെ രീതി ഇഷ്ടമാണ്. 158 01:01:02,326 --> 01:01:05,287 എനിക്ക് നിങ്ങളോട് ആകർഷണം തോന്നുന്നു. മനസ്സിലായോ? 159 01:06:56,430 --> 01:07:00,892 ഇനിയുള്ളത് നമ്മുടെ ദീർഘകാല ശ്രോതാവ്, ഡിഇ-യിൽ നിന്നുള്ള പി-യുടെ കത്താണ്. 160 01:07:01,226 --> 01:07:03,895 അദ്ദേഹം പറയുന്നു, "ഞാൻ എല്ലാക്കൊല്ലവും നിങ്ങളുടെ പരിപാടി കേൾക്കാറുണ്ട്." 161 01:07:03,979 --> 01:07:05,063 നന്ദിയുണ്ട് പി. 162 01:07:05,147 --> 01:07:10,318 "കൊല്ലുകയോ തിന്നുകയോ ചെയ്‌തുകൊണ്ട് മുമ്പ് ക്രിസ്മസ് എന്നോടൊപ്പം ചിലവഴിച്ച 163 01:07:10,402 --> 01:07:12,195 ആളുകളെപ്പറ്റിയാണ് ഞാൻ ആലോചിക്കുന്നത്." 164 01:07:12,279 --> 01:07:16,032 "ഞങ്ങൾ കൊള്ള നടത്തുമ്പോൾ ആളുകളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി 165 01:07:16,116 --> 01:07:19,953 എൻ്റെ കൂടെ കരോൾ പാടാൻ വന്ന ജിമ്മി കെയ്ൻ." 166 01:07:20,579 --> 01:07:24,207 "അവൻ കൊള്ളമുതലിൻ്റെ പകുതിയിലധികം കൈക്കലാക്കാൻ നോക്കി." 167 01:07:24,291 --> 01:07:26,460 "അതുകൊണ്ട് എനിക്കവൻ്റെ തലയിൽ ഉണ്ട കയറ്റേണ്ടി വന്നു. 168 01:07:27,294 --> 01:07:31,715 "അല്ലെങ്കിൽ മെല്ലിസ, ഞങ്ങളുടെ തകർന്ന ഷിപ്പിങ് കണ്ടെയ്നറിനകം 169 01:07:31,798 --> 01:07:34,718 വളരെ നന്നായി അലങ്കരിക്കുമായിരുന്നു, 170 01:07:34,801 --> 01:07:38,305 ആണവവികിരണത്താൽ തിളങ്ങുന്ന പ്രാണികളെക്കൊണ്ട്, 171 01:07:38,388 --> 01:07:40,515 തികച്ചും ക്രിസ്മസിൻ്റെ വികാരമുൾക്കൊള്ളുന്ന രീതിയിൽ." 172 01:07:41,224 --> 01:07:45,270 അവൾക്ക് ഗുരുതരമായ ട്യൂമറുകളുണ്ടായിരുന്നു, ഞാനവളുടെ കഷ്ടപ്പാട് തീർത്തുകൊടുത്തു. 173 01:07:47,147 --> 01:07:49,566 "പിന്നെ എനിക്ക് ബിഗ് സാറയെ എങ്ങനെ മറക്കാനാകും, 174 01:07:49,649 --> 01:07:53,069 കോപാകുലരായ ബ്രാഹ്മിനുകളെ ഞങ്ങളുടെ ഗിയറിനോട് ചേർത്തുകെട്ടി 175 01:07:53,153 --> 01:07:56,656 നൂറിലധികം മൈലുകൾ വേസ്റ്റ്ലാൻഡിലൂടെ ഒരുമിച്ച് സഞ്ചരിച്ചപ്പോൾ 176 01:07:56,740 --> 01:08:01,077 ഞങ്ങളുടെ മെറി സ്ലേയുടെ ക്യാപ്റ്റനായിരുന്നവളെ?" 177 01:08:01,161 --> 01:08:03,663 "അവൾ ശരിക്ക് നന്ദി പറഞ്ഞില്ല, 178 01:08:03,747 --> 01:08:06,249 അതിനാൽ എനിക്ക് അവളുടെ തലയിലും ഒരു ബുള്ളറ്റ് കയറ്റേണ്ടി വന്നു." 179 01:08:06,750 --> 01:08:13,089 പക്ഷേ ഞാനവളെപ്പറ്റി മിക്കപ്പോഴും ഓർക്കും, എത്രകാലമെടുത്താണ് 180 01:08:13,173 --> 01:08:17,511 അവളുടെ തടിച്ച കാലിലെ മാസം ഉണക്കിയതെന്നും അവസാനം അത് കഴിച്ചു തീർത്തതെന്നും. 181 01:08:17,594 --> 01:08:20,055 "അവൾക്ക് വലിയ, മനോഹരമായ കാലുകളായിരുന്നു." 182 01:08:20,138 --> 01:08:23,517 "അത് ഞാൻ ലൈംഗികച്ചുവയോടെയല്ല, വിശപ്പിന് ആഹാരമെന്ന നിലയിലാണ് പറയുന്നത്." 183 01:08:24,434 --> 01:08:27,896 "അവളുടെ കാലിൽ ഒരു വലിയ മുഴയുണ്ടായിരുന്നു, 184 01:08:27,979 --> 01:08:30,398 അതിനകത്ത് ഒരു പല്ല് വളരുന്നുണ്ടായിരുന്നു." 185 01:08:30,899 --> 01:08:35,028 "ദയവായി എനിക്ക് 'ഏഞ്ചൽസ് വീ ഹാവ് ഹേഡ് ഓൺ ഹൈ' കേൾപ്പിച്ചുതരണം." 186 01:17:27,685 --> 01:17:30,229 ഞാൻ ഡിജെ മിസ്റ്റർ ന്യൂ വെഗാസ് ആണ്. 187 01:17:30,313 --> 01:17:32,857 ഞാനും നിങ്ങളും ഉള്ളിടത്തോളം കാലം, 188 01:17:32,940 --> 01:17:36,986 നമുക്കൊരിക്കലും ഒറ്റയ്ക്ക് വൃത്തികെട്ട അവസ്ഥയിൽ ജീവിക്കേണ്ടിവരില്ല. 189 01:17:37,653 --> 01:17:41,032 ഈ കത്ത് ഹാർട്ട്‌ലാൻഡിൽ നിന്ന് ഹാർഡ് ടെഡ്ഡിൻ്റെയാണ്. 190 01:17:41,741 --> 01:17:44,744 ടെഡ് എഴുതുന്നു, "ദയവായി 'ലെറ്റ് ഇറ്റ് സ്നോ' കേൾപ്പിച്ചുതരൂ." 191 01:17:44,827 --> 01:17:46,704 "ഞാൻ മഞ്ഞ് മിസ് ചെയ്യുന്നു." 192 01:17:46,788 --> 01:17:49,540 "ആ തണുപ്പ് നല്ലതായിരുന്നു എന്ന് തോന്നുന്നു, 193 01:17:49,624 --> 01:17:54,170 പക്ഷേ അത് നിങ്ങൾ അപ്രതീക്ഷിതമായി യുറേനിയം നക്കുമ്പോഴോ 194 01:17:54,253 --> 01:17:59,467 ഒരു പൂപ്പൽ പിടിച്ച ഇടുങ്ങിയ സ്ഥലത്ത് ഉറങ്ങുമ്പോഴോ ഉള്ള തണുപ്പ് പോലെയല്ല." 195 01:17:59,550 --> 01:18:03,805 "കത്തുന്ന ഉമിയിൽ നിന്ന് അടർന്നു വീഴുന്ന റേഡിയോ ആക്ടീവ് ലോഹം അല്ലാത്ത മഞ്ഞ് 196 01:18:03,888 --> 01:18:06,641 കാണാനായിരുന്നെങ്കിൽ എന്നാണെൻ്റെ ആഗ്രഹം." 197 01:18:06,724 --> 01:18:08,017 "എനിക്കോർമ്മയുണ്ട്, 198 01:18:08,101 --> 01:18:12,730 മേഘങ്ങൾ എന്നല്ലേ പറയാറ്, അവയിൽ നിന്ന് പൊഴിയുന്ന ആ മഞ്ഞ്." 199 01:18:12,814 --> 01:18:16,776 "മഞ്ഞുവണ്ടി ഓടിക്കൽ എങ്ങനെയെന്ന് ഞാൻ ഓർക്കാൻ ശ്രമിക്കുകയായിരുന്നു, 200 01:18:16,859 --> 01:18:20,363 പക്ഷേ മഞ്ഞുവണ്ടികളെപ്പറ്റി ഓർക്കുമ്പോൾ, എന്തോ കാരണത്താൽ, 201 01:18:20,446 --> 01:18:25,118 കരിഞ്ഞ ശവങ്ങളിൽ നിന്നും ഒടിഞ്ഞ എല്ലുകളിൽ നിന്നും ഉരിയുന്ന തൊലി മാത്രമാണ് ഓർമ്മയിൽ. 202 01:18:25,201 --> 01:18:27,829 "കഴിഞ്ഞ കൊല്ലം ഞാൻ മഞ്ഞുകണ്ടെന്ന് കരുതി, 203 01:18:27,912 --> 01:18:33,793 പക്ഷേ സത്യത്തിലത് ഒരു ധാന്യപ്പുരയിൽ നിന്ന് പറന്നു പൊങ്ങുന്ന ഒരു ടൺ ചിതലുകളായിരുന്നു. 204 01:18:33,876 --> 01:18:36,045 "ആ ധാന്യപ്പുരയിൽ ഉണ്ടായിരുന്നത് എന്തായാലും, 205 01:18:36,129 --> 01:18:40,299 അത് ആ ചിതൽകൂട്ടത്തെക്കാൾ ഭീകരമായിരുന്നിരിക്കും." 206 01:18:40,383 --> 01:18:43,344 "ഞാനിപ്പോൾ ഇങ്ങനെയാണ് ചിന്തിക്കുന്നത്." 207 01:18:43,845 --> 01:18:46,889 ഞങ്ങളെല്ലാം അങ്ങനെയാണ് ടെഡ്. ക്രിസ്മസ് ആശംസകൾ. 208 01:18:46,973 --> 01:18:48,391 കുറച്ച് കെംസ് കഴിക്കുക, 209 01:18:48,474 --> 01:18:53,187 നിങ്ങളുടെ സാഹചര്യങ്ങളെപ്പറ്റി മറക്കാനാവുന്നില്ലേ എന്ന് നോക്കുക. 210 01:29:11,346 --> 01:29:13,348 ഇപ്പോൾ ഇത്രയും മാത്രം, കുട്ടികളേ. 211 01:29:15,184 --> 01:29:16,894 ജീവനോടിരിക്കൂ. 212 01:29:16,977 --> 01:29:18,729 ഞാൻ സാങ്കേതികമായി അങ്ങനെയല്ല. 213 01:29:18,812 --> 01:29:22,316 മിസ്റ്റർ ന്യൂ വെഗാസ്, ഇപ്പോൾ നിങ്ങളോട് വിടപറയുന്നു. 214 01:29:22,941 --> 01:29:28,155 എല്ലാവർക്കും ക്രിസ്മസ് ആശംസകളും ശുഭരാത്രിയും നേരുന്നു.